AI & Tech Hub
Kanalga Telegram’da o‘tish
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Ko'proq ko'rsatish3 657
Obunachilar
-224 soatlar
-97 kunlar
-4930 kunlar
Postlar arxiv
3 655
കൊച്ചു മൺകുടിൽ
The Little Clay House
ഏ.എൻ ടോൾസ്റ്റോയ് പറയുന്നു
പക്ഷി മൃഗങ്ങളെ പ്പറ്റിയുള്ള റഷ്യൻ നാടോടി കഥകൾ
പ്രോഗ്രസ്സ് പബ്ലിഷേർസ് മോസ്കോ 1982
വിവർത്തനം: വിവരം ലഭ്യമല്ല
ചിത്രങ്ങൾ : ഇ റാച്ചെവ്
The translation was made according to the book: "Terem-Teremok" M. "Children's Literature", 1972. For primary school age
3 655
📓📔📒📕📗📘📙📔📒📕📗📘📙📔📒📕📗📘
മോട്ടീവേഷൻ ചിന്തകൾ
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സത്യസന്ധത
ഗാന്ധിജി തന്‍റെ ആത്മകഥയില്‍ സ്കൂള്‍ജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിദ്യാഭ്യാസ പരിശോധകന്‍ സ്കൂള്‍ പരിശോധനയ്ക്കായി എത്തിയപ്പോള്‍ കുട്ടികളുടെ അക്ഷരജ്ഞാനം അറിയാന്‍ ഒരു പരീക്ഷ നടത്തി. ഇംഗ്ലീഷില്‍ അഞ്ച് വാക്കുകള്‍ എഴുതാന്‍ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. അവയിലൊന്ന് കെറ്റില്‍ (kettle) ആയിരുന്നു. ആ വാക്ക് ഗാന്ധിജി തെറ്റിച്ചാണ് എഴുതിയതെന്നു കണ്ട് അദ്ധ്യാപകന്‍ അടുത്തെത്തി ബൂട്സിന്‍റെ അറ്റംകൊണ്ട് അടുത്തുള്ള കുട്ടിയുടെ സ്ലേറ്റില്‍ നോക്കി സ്പെല്ലിംഗ് ശരിക്കെഴുതാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഗാന്ധിജി കോപ്പിയടിക്കാന്‍ തയ്യാറായില്ല. അസത്യമായ രീതിയിലൂടെ ജയിക്കുന്നതിനേക്കാള്‍ തോല്ക്കുന്നതാണ് നല്ലത് എന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. തന്‍റെ ജീവിതാവസാനം വരെ സത്യത്തോടുള്ള ഈ നിലപാട് അദ്ദേഹം കാത്തുസൂക്ഷിച്ചു.
സത്യം എന്ന പദത്തിന്‍റെ ധാതു സത് എന്നാണ്. അതിനര്‍ത്ഥം ഉണ്മ എന്നത്രെ. സത്യമല്ലാതെ മറ്റൊന്നും ഇല്ല. അഥവാ മറ്റൊന്നും യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നില്ല. അതുകൊണ്ടാണ് സത് അഥവാ, സത്യം എന്നത് ഈശ്വരന്‍റെ ഏറ്റവും പ്രധാനപ്പെട്ട പേരായിത്തീര്‍ന്നത്. എവിടെയാണോ സത്യമുള്ളത്. അവിടെ യഥാര്‍ത്ഥമായ ജ്ഞാനവുമുണ്ട്. എവിടെ സത്യമില്ലയോ അവിടെ യഥാര്‍ത്ഥമായ ജ്ഞാനവും കാണുകയില്ല. അതുകൊണ്ടാണ് ദൈവത്തോടു ബന്ധപ്പെടുത്തി ചിത് (ജ്ഞാനം) എന്ന പദം ഉപയോഗിക്കുന്നത്. യഥാര്‍ത്ഥമായ ജ്ഞാനം ഉള്ളിടത്ത് എല്ലായ്പ്പോഴും ആനന്ദമുണ്ട്. അവിടെ ദുഃഖത്തിനു സ്ഥാനമില്ല. സത്യം അനശ്വരമാണ്; സത്യത്തില്‍ നിന്ന് ഉറവെടുക്കുന്ന ആനന്ദവും അങ്ങനെതന്നെ, സത്യവും ജ്ഞാനവും ആനന്ദവും ഈശ്വരനില്‍ ഒരുമിക്കുന്നു. അതുകൊണ്ടാണ് ദൈവം നമുക്ക് സച്ചിദാനന്ദനായിത്തീരുന്നത്. (സത്+ചിത് = ആനന്ദം) (ഗാന്ധിജി)
സത്യസന്ധതയില്ലായ്മ ഇന്ന് ഒരു പതിവു കാഴ്ചയായിത്തീര്‍ന്നിരിക്കുന്നു. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സത്യസന്ധതയില്ലാതെ അഴിമതി, വഞ്ചന, പണാപഹരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായ പത്രവാര്‍ത്തകള്‍ നാം ദിവസേന കേള്‍ക്കുന്നു. സത്യസന്ധതയില്ലായ്മ ആ ധുനിക ബിസിനസ്സിന്‍റെ മുതല്‍ക്കൂട്ടായും കണക്കാക്കപ്പെടുന്നു
3 655
💮☢💮☢💮☢💮☢💮☢💮☢💮☢💮
ഗുണപാഠ കഥകൾ
💠💠💠💠💠💠💠💠💠💠
പട്ടണത്തില്‍ തുണിക്കട നടത്തുകയാണ് രാമു. ഒരു ദിവസം രാമുവിന്റെ കടയില്‍ ഒരു ചെറുപ്പക്കാരന്‍ ജോലിയന്വേഷിച്ചെത്തി. എന്റെ പേര് കുമാർ, ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി വന്നതാണ്. വല്ലജോലിയും തന്നാല്‍ ഉപകാരമായി.
“ങാ, ജോലി തരാം. പക്ഷേ, സത്യസന്ധമായി ജോലി ചെയ്തില്ലെങ്കില്‍ ആ നിമിഷം നിന്നെ ഞാന്‍ പിരിച്ചു വിടും.” രാമു പറഞ്ഞു.
കുമാർ അത് അംഗീകരിച്ചു. ജോലിക്കു ചേര്‍ന്നു. ഒരു നാള്‍ ധനികയായ ഒരു സ്ത്രീ രാമുവിന്റെ കടയില്‍ കയറി. അവര്‍ വിലകൂടിയ മനോഹരമായ ഒരു പട്ടുസാരി തിരഞ്ഞെടുത്തു. “ഹാ, എന്തൊരുഭംഗി എനിക്കിതുമതി. വില എന്തുതന്നെയായാലും ശരി” അവര്‍ പറഞ്ഞു. രാമുവിന് സന്തോഷമമായി നല്ലൊരു കച്ചവടം നടന്നല്ലോ. പക്ഷേ, കുമാർ പെട്ടെന്ന് പറഞ്ഞു: മാഡം; ആ സാരി എടുക്കേണ്ട… പഴക്കം കാരണം അതല്‍പം പിഞ്ഞിയിട്ടുണ്ട്.
ഇതു കേട്ടപ്പോള്‍ ആ സ്ത്രീ ആ സാരി മാറ്റി വേറൊന്നു വാങ്ങി. തിരിച്ച് പോയി. ആദ്യം എടുത്ത സാരിയേക്കാള്‍ വിലകുറഞ്ഞതായിരുന്നു പിന്നീടെടുത്തത്.
രാമുവിന് വന്ന ദേഷ്യം പറയാനുണ്ടോ? അയാള്‍ കുമാറിനോട് കയര്‍ത്തു: “ഹും അവര്‍ വിലകൂടിയ സാരിവാങ്ങുമ്പോള്‍ നീയെന്തിനാ തടഞ്ഞത്” കുമാർ പറഞ്ഞു: മുതലാളിയല്ലേ പറഞ്ഞത് സത്യസന്ധമായി ജോലിചെയ്യണമെന്ന്. അതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.
“എടാ… എന്നോട് കളവു കാണിക്കരുതെന്നാ ഞാന്‍ പറഞ്ഞത്. നിന്നെപ്പോലുള്ള മണ്ടന്മാരെ ജോലിക്ക് നിര്‍ത്തിയാല്‍ കച്ചവടം പൊളിയും, വേഗം സ്ഥലം വിട്ടോ.”
കുമാർ എത്ര അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ രാമു അയാളെ ജോലിയില്‍ നിന്നു പറഞ്ഞുവിട്ടു.
പിറ്റേദിവസം മുതല്‍ രാമുവിന്റെ കടയില്‍ തിരക്കു കൂടാന്‍ തുടങ്ങി. ധനികരായ പലരും വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ വാങ്ങാന്‍ അവിടെ വരാന്‍ തുടങ്ങി. അതോടെ രാമുവിന്റെ ലാഭവും വര്‍ദ്ധിച്ചു.
അങ്ങനെയിരിക്കെയാണ്, മുമ്പ് കുമാർ ഉള്ളപ്പോള്‍ പട്ടുസാരി വാങ്ങാന്‍ വന്ന സ്ത്രീ വീണ്ടും വന്നത്. വന്നയുടനെ അവര്‍ ചോദിച്ചു: എവിടെ നിങ്ങളുടെ ആ പഴയ ജോലിക്കാരന്‍? രാമു ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാന്‍ അവനെ പറഞ്ഞുവിട്ടു. അവനു കച്ചവടം ചെയ്യാനൊന്നും അറിയില്ലെന്നേ.. വെറും മണ്ടനാ…”
ഇതു കേട്ടപ്പോള്‍ ആ സ്ത്രീ സങ്കടത്തോടെ പറഞ്ഞു. “അതു കഷ്ടമായി ആ ജോലിക്കാരന്‍ കാരണമാണ് നിങ്ങളുടെ ഈ കടക്ക് ഇത്രപേരും പ്രശസ്തിയും ലഭിച്ചത്. അന്ന് അയാള്‍ പറഞ്ഞ കാരണമല്ലേ ഞാന്‍ ആ സാരി വാങ്ങാതിരുന്നത്. അതിന് ശേഷം ഞാന്‍ എന്റെ പരിചയക്കാരോടെല്ലാം നിങ്ങളുടെ സത്യസന്ധതയെ കുറിച്ച് പറഞ്ഞു. തു ണികള്‍ക്ക് വല്ലകേടും ഉണ്ടെങ്കില്‍ കടയിലെ ആളുകള്‍ തന്നെ പറഞ്ഞ് തരും എന്ന് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെയാണ് അവരെല്ലാം ഇവിടെ വന്ന് വസ്ത്രം വാങ്ങാന്‍ തുടങ്ങിയത്”
അതുകേട്ടപ്പോള്‍ രാമു മിഴിച്ച് നിന്നുപോയി. സത്യസന്ധതയുടെ വില അയാള്‍ക്ക് മനസ്സിലായി. അയാള്‍ വീണ്ടും കുമാറിനെ കടയിലേക്ക് വിളിച്ചു വരുത്തി. രാമുവിന് സന്തോഷമായി രാമുവും കുമാറും സത്യസന്ധമായി കച്ചവടം തുടര്‍ന്നു. വീണ്ടും അഭിവൃദ്ധിയിലേക്ക് കുതിച്ചു.
Endi mavjud! Telegram Tadqiqoti 2025 — yilning asosiy insaytlari 
