EagerBeaver 4 PSC
Kanalga Telegram’da o‘tish
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Ko'proq ko'rsatish1 603
Obunachilar
-224 soatlar
+17 kunlar
-130 kunlar
Postlar arxiv
1 603
രാവിലെ സ്ക്കൂളിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു .
"ഈ സ്ക്കൂളിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു . മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട് . ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു ."
തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവരെല്ലാം ആകാംഷഭരിതരായി .
" എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം" - അവരുടെ മനസ്സ്
അറിയാതെ പറഞ്ഞു .
അധ്യാപകർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക് നോക്കിയ അവർ അത്ഭുതസ്തബ്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി ..... !
അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച ..... !
ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിബിംബം ദർശിച്ചു .
കണ്ണാടിക്കരികിലെ കുറിപ്പ് ഇപ്രകാരമായിരുന്നു .
"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയൂ .... !
ആ വ്യക്തി നീ തന്നെയാണ് .... !
നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും , സ്വപ്നങ്ങളെയും , സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് .... !"
നിങ്ങളുടെ H M - മാറിയതുകൊണ്ടോ സുഹൃത്തക്കളോ, സ്ക്കൂളോ മാറിയതുകൊണ്ടോ
നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം .
അത് നിന്നിൽ തുടങ്ങണം .
അത് ഇന്നു തന്നെ ആരംഭിക്കണം .
അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം .... !
നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം .... !
ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ജീവിതത്തിൽ മാറ്റം വരുന്നില്ല ...... ! നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കൂ .... !
ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ ജീവൻ അവിടെ പൊലിയുന്നു .
നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് ജീവന്റെ ആരംഭമാണ് ..... !
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത് ..... !
മാറ്റം നിങ്ങളിൽ നിന്നാകട്ടെ .... !
അത് ഇന്നു തന്നെയാകട്ടെ ..
#കടപ്പാട് പേരറിയാത്ത ആരോ ഒരാൾ
എനിക്ക് വരുന്ന ഓരോ മെസേജിലും പൊതുവെ കാണുന്ന ഒന്നാണ് ഇനി പഠിച്ചാൽ ശരിയാകുമോ എനിക്ക് കിട്ടുമോ ഇത്രയും മതിയോ എന്നൊക്കെയുള്ള ആശങ്കകൾ.. ആദ്യം നിങ്ങൾ നിങ്ങളിൽ വിശ്വസിക്കൂ.. ജീവിതത്തിൽ മാറ്റം വരുന്നത് അനുഭവിച്ചറിയാം.. ആഗ്രഹിച്ച ജോലി കയ്യെത്തി പിടിക്കണം.. അതൊരിക്കലും എളുപ്പമല്ലെന്ന ബോധ്യത്തോടെ തന്നെ അതിനായി പരിശ്രമിക്കുക.. വിജയം നിങ്ങളെ തേടിയെത്തും..
( കുറേ നാളായി എന്റെ ഇങ്ങനെയുള്ള വാക്കുകൾ നിങ്ങൾ കേട്ടിട്ട് അല്ലേ.. സമയം വില്ലനായി വരുമ്പോൾ ചിലതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്നതാണ്. ഞാനും എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ്. അപ്പോൾ എല്ലാവർക്കും ഒരു ശുഭദിനം ആശംസിക്കുന്നു. നന്നായി പഠിച്ചു മുന്നേറുക ❤️🔥❤️🔥)
1 603
https://t.me/+54KTrvaeZm81YjI1
Kwa Lab asst prepare ചെയ്യുന്നവർക്ക് ഈ ഗ്രൂപ്പിലെ ഫയൽസ് നോക്കാവുന്നതാണ്.. Syllabus അനുസരിച്ചു വേണ്ടത് മാത്രം പഠിച്ചു പോവുക.
1 603
https://t.me/eagerbeaverpsc/452
Kwa studyplan നാളെ (ഏപ്രിൽ 29) യാണ് തുടങ്ങുന്നത്..നേരത്തെ ക്ലാസ് കൊടുത്തിട്ടുള്ള JLA studyplan തുടങ്ങുന്ന ലിങ്കാണ് ഇത്. 35 ഡേയ്‌സ് ഇതേ രീതിയിൽ പഠിച്ചു പോവുക.. MLT യുടെ 2 ക്ലാസ്സുകൾ കൊടുക്കാൻ സാധിച്ചിരുന്നില്ല. അതിന്റെ pdf അന്നേ ദിവസം നൽകിയിട്ടുണ്ട്.. Maths സ്വയം പഠിച്ചു പോവുക.. റിവിഷൻ ആത്മാർത്ഥമായി ചെയ്യുക.. ജോലി നേടും എന്ന ആത്മവിശ്വാസത്തോടെ പഠിച്ചു തുടങ്ങിക്കോളൂ..
Stay positive and dedicated 😎
Best of luck, you will absolutely ace this exam ♥️✌️💪
1 603
മെയ് 11 നുള്ള ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. പ്രൊഫൈൽ check ചെയ്യുക..
@eagerbeaverpsc
1 603
Lab assistant എക്സാമിന് തയ്യാറെടുക്കുന്നവർക്കായി JLA ക്ലാസ്സുകളുടെ സ്റ്റഡിപ്ലാൻ ക്ലാസ്സുകൾ, pdf നൽകിതുടങ്ങിയതിന്റെ ലിങ്ക് നൽകുന്നു.. പുതിയതായി join ചെയ്തവർക്കും ഉപകാരപ്പെടും
https://t.me/eagerbeaverpsc_LDC/374
Endi mavjud! Telegram Tadqiqoti 2025 — yilning asosiy insaytlari 
