തൂവൽ
Открыть в Telegram
1 146
Подписчики
Нет данных24 часа
-57 дней
-930 день
Архив постов
1 146
Repost from ️ العلم النافع 📚
✍️
ഇൽമ് നേടുന്നതിന് മുൻപ് അദബ് നേടണം എന്ന് പറയുന്നത് എന്ത് കൊണ്ട്...?
https://youtube.com/shorts/XbRQLMs_Jl4?is=iQ5QkgFNrrKThEXD
1 146
✍️
നമ്മുടെ മനസിന് താങ്ങാൻ കഴിയില്ല എന്ന് തോന്നുമാറുള്ള വലിയ ടെൻഷൻസും സങ്കടങ്ങളുമാണ് പലപ്പോഴും ജീവിതത്തിൽ നമുക്ക് നേരിടേണ്ടി വരാറ്..
സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, മാനസികമായ തകർച്ചകൾ, ഭയം തുടങ്ങി എല്ലാ ഭാരങ്ങളും നമ്മൾ ഒറ്റയ്ക്ക് ചുമക്കാൻ ശ്രമിക്കുമ്പോഴാണ് ജീവിതം വഴിമുട്ടിപ്പോകുന്നത്.
എന്നാൽ ഒരു മുഅ്മിനിന്റെ ഏറ്റവും വലിയ ആയുധം അവൻ റബ്ബിന് മുന്നിൽ ചെയ്യുന്ന ദുആ ആണ്... അത് സുജൂദിലായിക്കൊണ്ട് ചെയ്യുമ്പോഴുള്ള ആശ്വാസം ഒന്നു വേറെ തന്നെയാണ്!
നമ്മുടെ തലച്ചോറിലെ സകല ചിന്തകളെയും ഭാരങ്ങളെയും ഭൂമിയിലേക്ക് വെച്ച്, റബ്ബിന്റെ മുന്നിൽ തലകുനിക്കുമ്പോൾ ആത്മാവിന് ലഭിക്കുന്ന ഒരു ലഘുത്വമുണ്ട്. നമ്മളെക്കാൾ മികച്ച രീതിയിൽ നമ്മുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹുവിന് കഴിയുമെന്ന പൂർണ്ണമായ ബോധ്യത്തോടെ വേണം സുജൂദിലേക്ക് വീഴാൻ.
നമ്മൾ അല്ലാഹുവെ ഭരമേൽപ്പിക്കുന്ന കാര്യങ്ങൾ അവൻ ഒരിക്കലും കൈവിടില്ല.
ഒരു വിശ്വാസി തന്റെ റബ്ബിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്നത് അവൻ സുജൂദ്ലായിരിക്കുമ്പോഴാണ്.
നബി ﷺ പഠിപ്പിക്കുന്നു:
"ഒരു അടിമ തന്റെ റബ്ബിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാൽ നിങ്ങൾ അതിൽ ദുആകൾ വർദ്ധിപ്പിക്കുക." (സ്വഹീഹ് മുസ്‌ലിം: 482)
വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നത് പോലെ, അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവന് മറ്റൊന്നിന്റെയും ആവശ്യമില്ല:
{وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ }
"...ആര് അല്ലാഹുവിൽ ഭരമേൽപിക്കുന്നുവോ അവൻ അവന് മതിയായവനാണ്."
(സൂറത്തുത്തലാഖ്: 3)
ജീവിതം ഭാരമേറിയതായി തോന്നുമ്പോൾ ഒറ്റയ്ക്ക് കരഞ്ഞു തീർക്കാതെ, ആ ഭാരങ്ങളെല്ലാം റബ്ബിന്റെ മുന്നിൽ ഇറക്കിവെക്കാൻ നമുക്ക് സാധിക്കട്ടെ.
@thoowal 🪶
1 146
Repost from ️ العلم النافع 📚
✍️
🔺 എന്തുകൊണ്ട് നമ്മൾ അർബഊൻ അന്നവവിയ്യ മനപ്പാഠമാക്കണം...?
🔺 അർബഊൻ അന്നവിയ്യയുടെ പ്രേത്യേകത.
🔺 ദീനി വിദ്യാർത്ഥിയല്ലാതിരുന്നിട്ടും, അർബഊൻ അന്നവവിയ്യ ഹൃദയസ്ഥമാക്കിയപ്പോൾ ഉണ്ടായ ഒരു സാധാരണക്കാരന്റെ അനുഭവം ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്‌ർ വിവരിക്കുന്നു...
📹
https://youtube.com/shorts/VpNmxJM3Hjg?is=qBCjrxyJrfd4OMkm
1 146
Repost from ️ العلم النافع 📚
✍️
*അല്ലാഹുവിൻ്റെ റസൂൽ ﷺ ൻ്റെ ഒരു ഹദീസ് കേട്ടാൽ എങ്ങനെയായിരിക്കണം നമ്മൾ സ്വീകരിക്കേണ്ടത്?*
*നബി ﷺ യുടെ ഹദീസിന് മുന്നിൽ തന്റെ യുക്തി കൊണ്ട് സംശയം പ്രകടിപ്പിച്ച വ്യക്തിക്ക്, ഇബ്‌നു അബ്ബാസ് رضي الله عنه നൽകിയ മനോഹരമായ ഉപദേശം...*
https://youtube.com/shorts/Oskw6eu3xwo?si=a3Pj6W2DdWli3wO9
1 146
Repost from ️ العلم النافع 📚
✍️
💎 അമൂല്യമായ നിധിയാണ് ഈമാൻ; അത് ചോർന്നുപോകാതിരിക്കാൻ ദീനിനെ വ്യവസ്ഥാപിതമായി പഠിച്ചേ തീരൂ...
⏳ എന്നാൽ, ദുനിയാവിലെ ആവശ്യങ്ങൾക്കായി മണിക്കൂറുകൾ മാറ്റിവെക്കുന്ന നമ്മൾ, ഈമാൻ നിലനിർത്താനുള്ള ദീനി പഠനത്തിനായി ദിവസേന എത്ര സമയം നീക്കിവെക്കുന്നുണ്ട്...?
🎧 നമ്മളിൽ പലരും ദീനി വിഷയങ്ങൾ ഒരുപാട് സമയം 'കേൾക്കാറുണ്ട്'. തീർച്ചയായും അത് വലിയ പ്രതിഫലമുള്ള കാര്യമാണ്. എന്നാൽ കേവലം കേൾക്കുന്നത് കൊണ്ട് മാത്രം നമ്മുടെ പഠനം പൂർണ്ണമാകുമോ..?
📚 ഒരു ത്വാലിബൽ ഇൽമ് എങ്ങനെയാണ് ശരിക്കും ദീൻ പഠിക്കേണ്ടത്?
വീഡിയോ കാണൂ..
🎬 https://youtube.com/shorts/SJr0HJWC1tk?is=nnbxpxpts9c4yYSc
🎙️Saeed Ibn Abdussalam وفقه الله
1 146
Repost from ️ العلم النافع 📚
✍️
🔺തൗബ ചെയ്യാൻ നാളെയാകട്ടെ എന്ന് കരുതുന്നുണ്ടോ? പിശാചിന്റെ ഏറ്റവും വലിയ കെണി ഇതാണ്!
🔺തൗബ ചെയ്യുമ്പോൾ പിശാച് മനസ്സിലേക്ക് ഇട്ടുതരുന്ന രണ്ട് ചിന്തകൾ..!!
വീഡിയോ കാണൂ 👇
https://youtube.com/shorts/5R74bll8BMs?si=_GOT63hdY1oxgQNT
1 146
✍️
ഉസ്മാൻ رضي الله عنه വിന്റെ ഉപരോധകാലത്ത്, ഭക്ഷണവുമായിപ്പോയ മഹതി സ്വഫിയ്യ رضي الله عنها യെ, അവരുടെ കഴുതയെ അടിച്ചുകൊണ്ട് അക്രമികൾ അകറ്റാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞ വാക്കുകളാണത്:
*'എന്റെ മറ നീക്കി അവരെന്നെ അപമാനിക്കാതിരിക്കട്ടെ...'*
ചരിത്രത്തിന്റെ താളുകളിൽ സ്വഫിയ്യ رضي الله عنها കുറിച്ചിട്ട ഈ വാക്കുകളിലുണ്ട്, ഒരു മുസ്ലിം സ്ത്രീക്ക് തന്റെ ഹിജാബ് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്.
പ്രതിസന്ധികളിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ അവർ കാത്തുസൂക്ഷിച്ച ആ പവിത്രതയാണ് നമ്മുടെ ഏറ്റവും വലിയ മാതൃക. 🌸
✍️ ഉസ്മാൻ رضي الله عنه വിന്റെ അവസാന നിമിഷളെ കുറിച്ച് മുഴുവനും വായിക്കാം... 👇
https://t.me/al_ilmunnafie/5719
1 146
✍️
ഉസ്മാൻ رضي الله عنه വിന്റെ ഉപരോധകാലത്ത്, ഭക്ഷണവുമായിപ്പോയ മഹതി സ്വഫിയ്യ رضي الله عنها യെ, അവരുടെ കഴുതയെ അടിച്ചുകൊണ്ട് അക്രമികൾ അകറ്റാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞ വാക്കുകളാണത്:
*'എന്റെ മറ നീക്കി അവരെന്നെ അപമാനിക്കാതിരിക്കട്ടെ...'*
ചരിത്രത്തിന്റെ താളുകളിൽ സ്വഫിയ്യ رضي الله عنها കുറിച്ചിട്ട ഈ വാക്കുകളിലുണ്ട്, ഒരു മുസ്ലിം സ്ത്രീക്ക് തന്റെ ഹിജാബ് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്.
പ്രതിസന്ധികളിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ അവർ കാത്തുസൂക്ഷിച്ച ആ പവിത്രതയാണ് നമ്മുടെ ഏറ്റവും വലിയ മാതൃക. 🌸
✍️ ഉസ്മാൻ വിന്റെ അവസാന നിമിഷളെ കുറിച്ച് മുഴുവനും വായിക്കാം... 👇
https://t.me/al_ilmunnafie/5719
1 146
Repost from ️ العلم النافع 📚
✍️
🔺 ദുആ എന്നത് ഇബാദത്ത് ആണ്. അത് അല്ലാഹുവോട് മാത്രം മായിരിക്കണം നന്മയും തിന്മയും നൽകാൻ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ.
🔺 പ്രവാചകന്മാർക്കോ മലക്കുകൾക്കോ പോലും അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല...
🔺 സൃഷ്ടികളോട് പ്രാർത്ഥിക്കുന്നതിലെ നിരർത്ഥകതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു സന്ദേശം...
https://youtube.com/shorts/Wgr--DV8Pj4?is=wAwcq5uJ0yOujmNQ
🎙നബീൽ അൽ അസരി وفقه الله
1 146
✍️
🔺*രണ്ടു തോണിയിൽ ഒരേസമയം കാലുവെക്കാൻ ഒരു മുഅ്മിന്നിന് കഴിയില്ല!*
🔺*അല്ലാഹുവിനെ മാത്രം ഇലാഹായും ഇസ്‌ലാമിനെ പൂർണ്ണ ജീവിതചര്യയായും സ്വീകരിച്ച ഒരാൾക്ക്, അതിന് നേർവിപരീതമായ കമ്യൂണിസ്റ്റ് ചിന്താഗതികളോട് എങ്ങനെ പൊരുത്തപ്പെടാനാകും..!?*
🔺 *കപടവിശ്വാസത്തിന്റെ ഇരുളടഞ്ഞ വഴിയിൽ നിന്നും നമ്മുടെ ഈമാനിനെ സംരക്ഷിക്കാനുള്ള ഒരു നസീഹ:* ⏬
https://youtube.com/shorts/8aDih-TuRV0?si=zCIEFkKAK5PaYcWi
1 146
✍️
മനുഷ്യശരീരത്തിലെ ഏറ്റവും വിചിത്രമായൊരു പ്രതിഭാസമാണ് ഹൃദയം.
ബാഹ്യമായി അത് ശാന്തമായിരിക്കുമ്പോൾ പോലും, ആന്തരികമായി അത് എപ്പോഴും എങ്ങോട്ടോ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
നാം എന്തിനെയാണോ കൂടുതൽ പ്രണയിക്കുന്നത്, എന്തിനെക്കുറിച്ചാണോ എപ്പോഴും ചിന്തിക്കുന്നത്, അതിലേക്ക് നമ്മുടെ ഹൃദയം നിരന്തരം പ്രയാണം ചെയ്തുകൊണ്ടേയിരിക്കും.
ഹൃദയങ്ങളുടെ ഈ നിശ്ശബ്ദ സഞ്ചാരങ്ങളെക്കുറിച്ച് സലഫുകൾ നൽകിയ മനോഹരമായ ഒരു നിരീക്ഷണമുണ്ട്.
«إِنَّ هَذِهِ الْقُلُوبَ جَوَّالَةٌ، فَمِنْهَا مَا يَجُولُ حَوْلَ الْعَرْشِ، وَمِنْهَا مَا يَجُولُ حَوْلَ الْحُشِّ»
❝ തീർച്ചയായും ഈ ഹൃദയങ്ങൾ എപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നവയാണ് (സഞ്ചാരികളാണ്). അവയിൽ ചില ഹൃദയങ്ങൾ അല്ലാഹുവിന്റെ അർശിന് ചുറ്റും പ്രയാണം ചെയ്യുമ്പോൾ, മറ്റു ചില ഹൃദയങ്ങൾ കാഷ്ഠക്കൂമ്പാരത്തിന് (അഴുക്കുചാലുകൾക്ക്) ചുറ്റുമാണ് വട്ടമിട്ടു പറക്കുന്നത്! ❞
∎ ഇബ്നുൽ ഖയ്യിം - അദ്ദായു വദ്ദവാഅ്: പേജ് 275)
അല്ലാഹുവെക്കുറിച്ചുള്ള ചിന്തകളിലും പരലോകത്തെക്കുറിച്ചുള്ള ഓർമ്മകളിലും മുഴുകിയിരിക്കുന്ന ഒരു ഹൃദയം അർശിന് താഴെയുള്ള വിശുദ്ധിയിലാണ് ജീവിക്കുന്നത്. എന്നാൽ, കേവലം ഐഹിക സുഖങ്ങളിലും തിന്മകളിലും അസൂയ-അഹങ്കാരങ്ങളിലും മുഴുകിയിരിക്കുന്ന ഹൃദയം ഈ ഭൂമിയിലെ ഏറ്റവും മലിനമായ ഇടങ്ങളിലാണ് അലഞ്ഞുതിരിയുന്നത്.
നമ്മുടെ ശരീരങ്ങൾ എവിടെയായിരുന്നാലും, നമ്മുടെ ഹൃദയങ്ങൾ എവിടെയാണ് വട്ടമിട്ടു പറക്കുന്നത് എന്ന് നാമൊന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.
നമ്മുടെ ഹൃദയങ്ങളെ മാലിന്യങ്ങളിൽ നിന്ന് ശുദ്ധകരിക്കാനും, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഉന്നതമായ ചിന്തകളിലേക്ക് അതിനെ നയിക്കാനും നാം നിരന്തരം പ്രാർത്ഥിക്കേണ്ടതുണ്ട്.
ഹൃദയങ്ങളെ നേർവഴിയിലാക്കാൻ നബി ﷺ പഠിപ്പിച്ച മനോഹരമായ ഒരു പ്രാർത്ഥനയുണ്ട് :
اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ >
ഹൃദയങ്ങളെ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നവനായ അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ അനുസരണത്തിലേക്ക് നീ തിരിച്ചുവിടേണമേ...
ആമീൻ.
https://t.me/Thoowal 🪶 https://whatsapp.com/channel/0029VaAYdexBvvsaywJPd83Q
1 146
Repost from ️ العلم النافع 📚
✍️
*നിങ്ങൾ ആ കൂട്ടത്തിലുണ്ടോ...?* *സ്വന്തം ജീവിതം ഒന്ന് പരിശോധിച്ചു നോക്കൂ!* 🛑
❓ *ആരെയാണ് നമ്മൾ യഥാർത്ഥത്തിൽ അനുസരിക്കുന്നത് ?*
❓*അല്ലാഹുവിനെയും അവന്റെ റസൂലിനെയുമോ, അതോ ഭൗതിക ലോകത്തിന്റെ താല്പര്യങ്ങളെയോ?*
❓ *ഹഖ് മുന്നിൽ വ്യക്തമായി വന്നിട്ടും, അത് വിട്ട് ആവിശ്വാസികളുടെ വഴിയേ പോകുന്നവർക്ക് അല്ലാഹു നൽകിയ മുന്നറിയിപ്പ് എത്ര ഭയപ്പെടുത്തുന്നതാണ്!*
🔺 *ഒരു നിമിഷം മാറിനിൽക്കാം...*
*സ്വയം ചിന്തിക്കാം...*
https://youtube.com/shorts/fTyvHtdjePk?si=lVDptqJkVDSzfSvY
🔺 *വീഡിയോ കാണുക* 👆
*നമ്മുടെ സഞ്ചാരം ഏത് പാതയിലാണ് എന്ന് തിരിച്ചറിയുക. അല്ലാഹു നമ്മെ ഏവരെയും നേർവഴിയിലാക്കട്ടെ.*
ആമീൻ.
1 146
✍️
*ചെറിയ പാപങ്ങളും*
*മോശമായ അന്ത്യവും*
🎙️ നബീൽ ബിൻ യൂനുസ് وفقه الله
👇
https://youtube.com/shorts/2gRIEJDanEg?si=Jt7BI720CpeP_63k
1 146
✍️
വിമർശനങ്ങളുടെ തീച്ചൂളകൾക്കും
അവഗണനയുടെ നോവുകൾക്കു -
മിടയിൽ, അള്ളാഹു കൂടെയുണ്ടെന്ന
ബോധ്യം നിനക്കീ കനൽവഴികളിൽ
മുന്നോട്ട് നടക്കാനുള്ള കരുത്തേകട്ടെ...
ഓർക്കുക
എല്ലാ സഹനങ്ങൾക്കും റബ്ബ്
പ്രതിഫലം നൽകുന്ന ഒരു
ദിവസമുണ്ട്. സകലതും
തൂക്കപ്പെടുന്ന അന്ന്, ഇവിടെ
പരിഗണിക്കപ്പെടാത്ത നിന്റെ
നെടുവീർപ്പുകളും കണ്ണീരും
തൂക്കപ്പെടും...
അള്ളാഹു എല്ലാം
അറിയുന്നുണ്ട്... 🤝🏻
#Soliloquy
#thoowal
1 146
💡 *നിസ്സാരമെന്ന് കരുതുന്ന പലതും വൻപാപങ്ങളാണെങ്കിലോ*⁉️
*ദൈനംദിന ജീവിതത്തിൽ നമ്മൾ പാപമാണെന്ന് അറിയാതെ ചെയ്തു കൂട്ടുന്ന എത്രയെത്ര കാര്യങ്ങളുണ്ട്! അതിൽ നമ്മൾ നിസ്സാരമാക്കുന്ന പലതും 'വൻപാപങ്ങൾ' (كبائر) ആണെന്ന് പോലും പലപ്പോഴും നമ്മൾ അറിയാറില്ല..!!*
*ഇമാം ദഹബി رحمه الله യുടെ പ്രശസ്തമായ 'അൽ കബാഇർ' (വൻപാപങ്ങൾ) എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പോസ്റ്ററുകളിലൂടെ, നമ്മുടെ നിത്യജീവിതത്തിൽ വന്നുപോകുന്ന വൻപാപങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കാം.*
*അറിവില്ലായ്മ കൊണ്ട് നാശത്തിൽ ചെന്നുചാടാതിരിക്കാൻ...* *ജീവിതം സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകാൻ...* നമ്മുടെ പരലോക വിജയം ലക്ഷ്യമാക്കി ഈ അറിവുകൾ നേടാൻ താഴെയുള്ള ലിങ്ക് വഴി ജോയിൻ ചെയ്യൂ: 👇: 👇
🔗 https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v
(മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് ഈ നന്മയിൽ പങ്കാളികളാവുക)
