cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

DYFI Kerala

Youth Organisation

Больше
Рекламные посты
3 447
Подписчики
+124 часа
-67 дней
-1030 дней

Загрузка данных...

Прирост подписчиков

Загрузка данных...

Фото недоступноПоказать в Telegram
ഏവർക്കും വിഷു ആശംസകൾ
Показать все...
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
പ്രശസ്ത നർത്തകനും ചലച്ചിത്രതാരം കലാഭവൻ മണിയുടെ സഹോദരനുമായ ഡോ.ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ-വംശീയ പരാമർശം ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണ്. കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. ഡോ.ആർ.എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തുന്നു.
Показать все...
Фото недоступноПоказать в Telegram
വിജയാശംസകൾ
Показать все...
കോഴിക്കോട് എൻ.ഐ.ടിയിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിക്കുക: ഡി വൈ എഫ് ഐ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ കോഴിക്കോട് എൻ ഐ ടിയിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി അത്യന്തം ഹീനവും ജനാധിപത്യ വിരുദ്ധവുമാണ്. കുറച്ചുകാലമായി കോഴിക്കോട് എൻ ഐ ടിയിൽ നടക്കുന്ന സംഘപരിവാർ ആശയ പ്രയോഗത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരയ്ക്കുകയും ക്യാമ്പസിനകത്ത് മതചടങ്ങുകൾ ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യ രാമരാജ്യം അല്ല ഇന്ത്യ മതേതര രാജ്യമാണെന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തിയ വൈശാഖ് എന്ന വിദ്യാർത്ഥിയെ അധികാരികൾ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് എൻഐടിയിലെ അധ്യാപികയായ ഷൈജ ആണ്ടവൻ ഗാന്ധി രക്തസാക്ഷി ദിനത്തിൽ മഹാത്മാഗാന്ധി കൊന്ന് രാജ്യത്തെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണെന്ന് സോഷ്യൽ മീഡിയയിൽ കമന്റിടുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഈ രണ്ട് വിഷയങ്ങളും ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾ അതീവ ഗൗരവത്തോടെ വാർത്തയാക്കുകയും പൊതു സമൂഹത്തിൽ നിന്ന് വലിയ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാവുകയും ചെയ്തു. ഈ വാർത്തകൾ റിപ്പോർട്ട് ചെയ്ത മലയാള പത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുവാനാണ് അധികാരികൾ തീരുമാനിച്ചത്.രാജ്യദ്രോഹപരമായ കുറ്റം ചെയ്ത അധ്യാപികക്കെതിരെ നടപടി പോലും സ്വീകരിക്കാതെ ആ വിഷയം ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി ജനാധിപത്യവിരുദ്ധവും രാജ്യവിരുദ്ധവുമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
Показать все...
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
ഇടതുപക്ഷ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങുക; ഡിവൈഎഫ്ഐ രാജ്യം സുപ്രധാനമായൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ്. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. രാജ്യമെങ്ങും അലയടിക്കുന്ന ആ ജനകീയ പ്രതിഷേധം വോട്ടായിമാറ്റുവാൻ സാധിക്കണം. അതിനായി നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം. കടുത്ത യുവജനവിരുദ്ധതയാണ് കേന്ദ്രസർക്കാരിന്റെ മുഖമുദ്ര. ആ യുവജനദ്രോഹ നയത്തിന്റെ ഫലമായി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുകയാണ് നമ്മുടെ രാജ്യം. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് കേന്ദ്രം ഇല്ലാതാക്കിയത്. റെയിൽവേയുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവത്കരണത്തിലൂടെയുണ്ടായ തൊഴിൽ നഷ്ടം സ്ഥിതി അതിരൂക്ഷമാക്കി. ഓരോ വർഷവും രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിലേറിയത്. പത്തുവർഷം പിന്നിടുമ്പോൾ 65 കോടി ജനങ്ങൾ തൊഴിൽ രഹിതരായ രാജ്യമായി ഇന്ത്യമാറി. കേന്ദ്ര സർവ്വീസിലേക്ക് നിയമനം നടത്താതെ യുവജനങ്ങളെ ബിജെപി വഞ്ചിച്ചു. രാജ്യം കോർപ്പറേറ്റുകൾക്ക് എഴുതി നൽകുകയും കടുത്ത ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ജനങ്ങളെ തള്ളിവിടുകയും ചെയ്തു. രാജ്യത്തെ കർഷകരും തൊഴിലാളികളും കായിക താരങ്ങളും സാംസ്കാരിക സാഹിത്യ പ്രതിഭകളും നേരിട്ട അവഗണന ക്രൂരമാണ്. ഫെഡറൽ സംവിധാനങ്ങളെ കാറ്റിൽപ്പറത്തി കേരളമടക്കമുള്ള ബി ജെ പി ഇതര സംസ്ഥാനങ്ങളെ സാമ്പത്തികമായി കടന്നാക്രമിച്ചു. ഭരണഘടനാ തത്വങ്ങൾ അട്ടിമറിച്ച് കേരളത്തിന്റെ അർഹമായ നികുതി വിഹിതം തടഞ്ഞുവെച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിപക്ഷദൗത്യം നിറവേറ്റാതെ കോൺഗ്രസ് മഹാമൗനം നടിക്കുകയാണ് ചെയ്തത്. എതിർശബ്ദങ്ങളെ ഏകപക്ഷീയമായി അടിച്ചമർത്തിയും വർഗ്ഗീയത ഉപകരണമാക്കി ഭിന്നിപ്പിച്ച് ഭരിച്ച് നേട്ടമുണ്ടാക്കുക എന്ന ബ്രിട്ടീഷ് തന്ത്രം അനുവർത്തിച്ചും സംഘപരിവാർ നയം രാജ്യത്ത് നടപ്പിലാക്കുകയാണ്. അതുകൊണ്ട് രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാവുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ യുവത ശക്തമായി പ്രതിരോധത്തിന്റെ കോട്ട കെട്ടേണ്ടതുണ്ട്. ഇന്ത്യൻ പാർലിമെന്റിൽ ഇടതുപക്ഷത്തിന്റെ കരങ്ങൾ കൂടുതൽ ശക്തിപ്പെട്ടാലേ ഈ പോരാട്ടങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കപ്പെടുകയുള്ളൂ. ആയതിനാൽ ഇടതുപക്ഷത്തിന്റെ വിജയമുറപ്പിക്കാൻ യുവജനങ്ങളാകെ രംഗത്തിറങ്ങണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.
Показать все...
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.