ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
അജ്മീർ ഖാജ മൗലിദ് 💥💥💕💕🔥🔥
വരികളോട് കൂടി ശ്രവിക്കാം
👇🏻👇🏻👇🏻👇🏻👇🏻 https://youtu.be/Sf_bl8_yc7Q ✨✨✨✨✨✨✨

photo content

വർണ്ണനകൾക്കതീതമായ മഹത്തായ മൗലിദ് ഗ്രന്ഥമാണ് മൗലിദുൽ ഹുസ്‌നൈൻ.മുത്താറ്റലോരെﷺ ഇത്രയേറെ പ്രകീർത്തിച്ച മൗലിദ് ഗ്രന്ഥങ്ങൾ വളരെ വിരളമാണ്.300 ഓളം പേജുകളിൽ സാഹിത്യസമ്പൂർണമായ ഭാഷയിൽ ഹബീബിന്റെﷺ സൗന്ദര്യം വരച്ചിട്ടത് കാണുമ്പോൾ,അത് വായിക്കുമ്പോൾ മനസ്സ് അറിയാതെ അവിടുത്തെയിലേക്ക്ﷺ ലയിച്ച് പോകും. മുഹിബ്ബീങ്ങൾക്ക് കരഞ്ഞ് കൊണ്ടല്ലാതെ ഇതിലെ പ്രണയത്താൽ കോർത്തെടുത്ത വരികൾ ചൊല്ലിതീർക്കാൻ സാധിക്കില്ല. ഉസ്താദ് അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ ഉസ്താദ് രചിച്ച ഈ മൗലിദ് കിതാബ് പാരായണം ചെയ്യുന്നത് നമ്മുടെ കരളിന്റെ കഷ്ണമായ മുത്ത് നബിﷺതങ്ങളോടുള്ള പ്രണയം നമ്മളിൽ വർധിച്ച് കിട്ടാനുള്ള ഒരു വലിയ മാർഗമാണ്. നമ്മുടെ സർവ്വതും ഹബീബിന്റെﷺ കാൽകീഴിൽ സമർപ്പിച്ചാലും അവിടുന്ന്ﷺ നമുക്ക് പകർന്ന് നൽകിയ സ്നേഹത്തിന് പകരമാകില്ല.ആ ഹബീബിനെﷺ ഇഷ്ടം വെക്കലാണ് നമ്മുടെ ജീവിതവിജയത്തിന്റെ തന്നെ അടിസ്ഥാനകാരണം.ആ ഹബീബിനെﷺ നാം ഖൽബറിഞ്ഞ് പ്രണയിക്കണം.ആ തിരുദൂതരെ പ്രണയിച്ചിട്ട് ഒരു രാത്രിയിലിങ്ങനെ സ്വലാത്ത് ചൊല്ലി കിടക്കുമ്പോൾ അവിടുത്തെ പുഞ്ചിരിക്കുന്ന പൂമുഖമൊന്ന് കാണാൻ കൊതിയില്ലാത്ത ഒരാളുമുണ്ടാകില്ല.(തൗഫീഖ് നൽകണേ അള്ളാഹ്🤲).അവിടുത്തൊടുള്ള സ്നേഹത്തിന് വല്ലാത്തൊരു മധുരമാണ്.പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്.അവിടുത്തെﷺ കുറിച്ച് വർണിച്ചെഴുതാൻ ഈയുള്ളവൻ മുതിരുന്നില്ല.അതിന് അർഹതയുമില്ല.അത് എഴുതിയലൊട്ട് തീരുകയുമില്ല... ആ ഹബീബിന്റെﷺ മഹത്വങ്ങൾ വശ്യസുന്ദരമായ ശൈലിയിൽ രചിക്കപ്പെട്ട ഈ മൗലിദിന്റെ ഒരു ബൃഹത്തായ വിശദീകരണം കൂടി ഇറങ്ങാൻ പോകുകയാണ് എന്നറിയുമ്പോൾ ഒരു മൂഹിബ്ബിന്റെ മനസ്സിനുണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകില്ല.ഉസ്താദിന്റെ തന്നെ കരങ്ങളാൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം( مطرد الحزنین بشرح مولد الحسنین ) വെളിച്ചം കാണാൻ പോകുമ്പോൾ ആദ്യമായി മനസ്സിലേക്ക് വരുന്നത് പകര ഉസ്താദിന്റെ വാക്കുകളാണ്. "മൗല്യാർമാർക്ക് ഈ കിതാബും കൂടി കിട്ടിയാൽ പിന്നെ -ചക്കര കുന്ന്മ്മല് പഞ്ചാരകരിമ്പ് മുളച്ച പോലെ ഉണ്ടാകും" അള്ളാഹു ഈ മൗലിദിന്റെ ബറകത് കൊണ്ട് ഹബീബായ മുത്ത് നബിﷺ തങ്ങളുടെ പ്രണയലോകത്തേക്ക് പിച്ചവെച്ച് കടക്കാൻ നമുക്കും തൗഫീഖ് നൽകട്ടെ, അവിടുത്തോടുള്ള മഹബ്ബത്ത് അള്ളാഹു നമുക്കും വർധിപ്പിച്ചു തരട്ടെ.... امین بجاه النبی الامین صلی الله علیه واله واصحابه وسلم Read also https://t.me/moulidstudy/924

فيض المتين في مناقب معين الدين Ajmeer Moulid രചന : തിരൂരങ്ങാടി എം പി അലി ഹസൻ മൗലവി/ അലവി മുസ്‌ലിയാർ Another https://t.me/moulidstudy/942 https://t.me/moulidstudy/945 https://t.me/moulidstudy/648 https://t.me/moulidstudy/2330

ഇസ്‌ലാമിക സദ്യകൾ 🥪🍔🍜☕🍵🍸🍹🍰🧁🎂 പലതിനും സദ്യയൊരുക്കൽ സുന്നത്തുണ്ട്. അതു വിശദീകരിക്കാം. ഇമാം നവവി(റ) പ്രസ്താവിക്കുന്നു: പണ്ഡിതർ സദ്യയെ എട്ടു ഇനമാക്കിയിരിക്കുന്നു. 1)وليمة വിവാഹ സദ്യ. 2)خرس സ്ത്രീ പ്രസവ വേദനയിൽ നിന്നു രക്ഷപ്പെട്ടു സന്തോഷിക്കുന്ന സമയത്തുള്ള സദ്യ. 3)اعذار കുട്ടിയെ ചേലാകർമ്മം നടത്തുന്ന വേളയിലെ സദ്യ. 4)وكيرة ഗൃഹ പ്രവേശന സമയത്തെ സദ്യ. 5)نقيعة യാത്ര കഴിഞ്ഞെത്തിയവന്റെ സൽകാരം. 6)عقيقة കുഞ്ഞിന്റെ മുടികളയൽ കർമ്മവുമായി ബന്ധപ്പെട്ടു നടത്തുന്ന സദ്യ. 7)وضيمة മരിച്ചവരുടെ പേരിലുള്ള അടിയന്തിര സദ്യ. 8)مأدبة ഒരു കാരണവും കൂടാതെ നടത്തുന്ന സദ്യ (ശർഹു മുസ്‌ലിം: 1/458). ഇമാം ഖൽയൂബി(റ) പ്രസ്തുത എട്ടിനം സദ്യകൾക്കു പുറമെ രണ്ടു സദ്യകൾ കൂടി എണ്ണിയിട്ടുണ്ട്. 9)عقد النّكاح നികാഹ് കർമ്മവുമായി ബന്ധപ്പെട്ട സദ്യ. അതിനു املاك എന്നു പറയും. 10)حذاق വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയതിന്റെ പേരിലുള്ള സദ്യ. ഈ പത്തു സദ്യകളും ഉൾകൊള്ളിച്ചുകൊണ്ട് ചിലർ പാടിയ പദ്യം ഇമാം ഖൽയൂബി(റ) ഉദ്ധരിച്ചത് ശ്രദ്ധിക്കുക. انّ الــولائــم في عــشــر مجـمـعة امـلاك عــقــد و اعذار لــمن ختنا عرس و خرس نفاس والعقيقة مع حــذاق خـتـم ومـأدبـة المـريدثنا نقــيعة عــند عهود للمســافر مع وضـــيـــمة اصــاب مــع وكــيرتنا (قليوبي: ٢٩٤/٣) ഇമാം ഇബ്നു ഹജർ(റ) പറയുന്നു: പത്തു പ്രസിദ്ധമായ സദ്യകളിൽ ഏറ്റവും പുണ്യം വിവാഹസദ്യയാണ്. വലീമത്ത് (തുഹ്ഫ: 7/424). ഇസ്‌ലാം ഈ വിവരിച്ച പത്തു സദ്യകൾക്ക് പുറമെ നബിദിനവുമായി ബന്ധപ്പെട്ട സദ്യയും വളരെ പുണ്യകരമാണെന്നു ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ഈ പത്തു സദ്യകൾ എണ്ണിയടത്ത് തന്നെ ഫുഖഹാഉ മൗലിദുമായി ബന്ധപ്പെട്ടുള്ള ഭക്ഷണ സദ്യ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് (ശർവാനി: 7/422, 23 പേജുകളിൽ അതു കാണാം. മറ്റു നിരവധി ഗ്രന്ഥങ്ങളിലും കാണാം. മുഹർറം പത്തിലെ സദ്യ പോലെയുള്ളത് ഇസ്‌ലാം അംഗീകരിച്ചതാണ് (കുർദി)

മൂസല്‍ ബര്‍ദലി എന്ന കെ.എ മൂസ മൗലവി വടുതല ദക്ഷിണ കേരളത്തിലെ പൊന്നാനി എന്നറിയപ്പെടുന്ന പ്രദേശമാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വടുതല. ഈ നാട് ജന്മം നല്‍കിയ ദക്ഷിണ കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതനും സാഹിത്യകാരനുമാണ് മൂസല്‍ ബര്‍ദലി എന്ന കെ.എ മൂസ മൗലവി. കളക്കണവെളിയില്‍ അഹമ്മദ് സാഹിബിന്റെയും പൂക്കോട്ടുവെളിയില്‍ ആമിന എന്നവരുടെയും മകനായാണ് ജനനം. എം. കുഞ്ഞുബാവ മുസ്‌ലിയാര്‍ സഹോദരനാണ്. പൊന്നാനി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ കീഴില്‍ വടുതല കാട്ടുപുറം ജുമുഅത്ത് പള്ളിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നെട്ടൂര്‍, തൃക്കാക്കര, വടുതല, ചന്തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. നള്മു അവാമിലില്‍ ജുര്‍ജ്ജാനി, നള്മു അജ്‌നാസില്‍ കുബ്‌റാ, നള്മുന്നുബ്ദ, ഔസാനു ബുഹൂരില്‍ അറൂള് ഫീ മദ്ഹി ഖൈരി മന്‍ ഹല്ല ബി ഇല്‍മില്‍ അറൂള്, കന്‍സുല്‍ റശാദ് ശറഹു ദുഖറുല്‍ മആദ്, കശ്ഫുല്‍ ഗുമൂ ശറഹു ഫത്ഹില്‍ ഖയ്യൂം, മവാഹിബുല്‍ മുതആലീ ഫീ മനാഖിബി ശൈഖി അബീ ഹാമിദില്‍ ഗസാലി, മൗലിദു ഗൗസില്‍ അഅ്ദം തുടങ്ങിയ നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. 1975 ഡിസംബര്‍ 5/ദുല്‍ഖഅ്ദ 10-നായിരുന്നു വിയോഗം.

വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും കഴിഞ്ഞാല്‍ സമസ്തയുടെ സ്ഥാപക നേതാക്കളിലെ മൂന്നാമനായി അബ്ദുല്‍ ബാരി മുസ്‌ലിയാരെ കാണാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരണ പദ്ധതിയുമായി വാളക്കുളത്ത് കോയാമുട്ടി മുസ്‌ലിയാരെ സന്ദര്‍ശിക്കാനെത്തിയ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്ക് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: ''പ്രായാധിക്യം കാരണം നിങ്ങളെപ്പോലെ ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കുകയില്ല. എന്റെ പ്രാര്‍ത്ഥനയും പിന്തുണയും എപ്പോഴും നിങ്ങള്‍ക്കുണ്ടാവും. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന് എന്റെ മുഹമ്മദിനെയും തരാം.'' അങ്ങനെയാണ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍ സമസ്തയുടെ ഭാഗമാവുന്നത്. 1926 ജൂണ്‍ 26-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ രൂപീകരിക്കപ്പെട്ട സമസ്തയുടെ വൈസ് പ്രസിഡണ്ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1945-ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്കു ശേഷം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ മദ്‌റസയായ പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ സ്ഥാപിച്ചതാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, തമിഴ്, പാഴ്‌സി ഭാഷകള്‍ നന്നാമറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2648 സ്വഹീഹായ ഹദീസുകള്‍ ഉള്‍ക്കൊണ്ട സ്വിഹാഹു ശൈഖൈന്‍ എന്ന കൃതിയാണ് ഏറ്റവും ശ്രദ്ധേയം. മിക്ക ബാബുകളും മുത്തഫഖുന്‍ അലൈഹി, ബുഖാരി, മുസ്‌ലിം എന്നിങ്ങനെ മൂന്നു ഫസ്വ്‌ലുകളായി തിരിച്ചിരിക്കുന്നു. ഖിത്വാഫു സിമാര്‍ എന്ന പേരില്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഇതിന്റെ വ്യാഖ്യാനം തയാറാക്കിയിട്ടുണ്ട്. ജംഉല്‍ ബാരി, അല്‍മുതഫരിദു ഫില്‍ ഫിഖ്ഹ്, അല്‍വസീലത്തുല്‍ ഉള്മാ, അല്‍മൗലിദുല്‍ മന്‍ഖൂസ് ഫീ മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ്, മൗലിദു ശഫീഉള്‍ മുശഫഅ്, സ്വിറാത്തുല്‍ ഇസ്‌ലാം തുടങ്ങിയവയാണ് മറ്റു രചനകള്‍. 1952 മുതല്‍ 1954 വരെ അല്‍ബയാന്‍ അറബി മലയാള മാസിക പത്രാധിപരായും പ്രവര്‍ത്തിച്ചു. അല്‍ബയാന്‍ മലയാള-അറബി മലയാള മാസികകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധര്‍മ്മ വിഷയത്തില്‍ അത്യുന്നതമായ മാതൃകയായിരുന്നു അദ്ദേഹം. അഗതികളുടേയും അനാഥകളുടേയും അഭയകേന്ദ്രമായിരുന്നു മഹാനവര്‍കളുടെ വീട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ ഭീമമായ തുക അദ്ദേഹമാണ് ചെലവഴിച്ചത്. 1951 സെപ്തംബര്‍ 17-ന് പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ വെച്ച് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രതിനിധി സമ്മേളനത്തില്‍ 25 രൂപയാണ് അദ്ദേഹം സംഭവാവന നല്‍കിയത്. ജീവിതത്തിന്റെ സായംസന്ധ്യയില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിക്കപ്പെട്ടപ്പോള്‍ സ്വിഹാഹുശൈഖൈന്‍ കിതാബിന്റെ ആയിരം കോപ്പി വില്‍പ്പനക്കു നല്‍കിയാണ് സഹായിച്ചത്. വിഷ ചികിത്സയില്‍ വ്യുല്‍പ്പത്തി നേടിയിരുന്ന അദ്ദേഹം നിരവധി പേര്‍ക്കാണ് ആശ്വാസം പകര്‍ന്നത്. മോല്യേര്‍പാപ്പ എന്ന പേരിലാണ് അദ്ദേഹം ഇന്നും വിളിക്കപ്പെടുന്നത്. സ്വന്തം ചിലവില്‍ പുതുപ്പറമ്പില്‍ അദ്ദേഹം സ്ഥാപിച്ച സ്‌കൂള്‍ പ്രദേശത്തെ പ്രധാന പൊതുവിദ്യാലയമാണ്. സ്വന്തമായി പ്രസ്സും നടത്തിയിരുന്നു. വാളക്കുളത്തെ കോഴിക്കോടന്‍ കുട്ടിഹസ്സന്‍ എന്നവരുടെ പുത്രി ആശിഷക്കുട്ടി, നെല്ലിപറമ്പ് ഓടക്കല്‍ ഖാദി മുഹ്‌യിദ്ദീന്‍ കുട്ടി മൗലവിയുടെ മകള്‍ ആസിയ എന്നിവരായിരുന്നു ഭാര്യമാര്‍. കക്കാട് കല്ലിങ്ങല്‍ കുടുംബത്തില്‍ നിന്നും വിവാഹം ചെയ്ത മക്കി ഉമ്മ എന്ന സഹോദരി ആകസ്മികമായി നിര്യാതയായി. കോഡൂര്‍ വടക്കെമണ്ണയിലെ ചോലശ്ശേരി കുടുംബത്തില്‍ നിന്നും കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ മകളെ വിവാഹം ചെയ്തിരുന്നുവെങ്കിലും ബന്ധം അറ്റുപോയി. സന്താന സൗഭാഗ്യം ആ മഹാനുഭാവനുണ്ടായിട്ടില്ല. 1965 ജൂലൈ 29/1385 ജമാദുല്‍ അവ്വല്‍ 2 ഞായറാഴ്ചയായിരുന്നു വിയോഗം. വാളക്കുളം പുതുപ്പറമ്പിൽ അദ്ദേഹം നിര്‍മ്മിച്ച മസ്ജിദുല്‍ ബാരിയുടെ മുന്‍വശത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍(ഖ:സി:) ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും തലയെടുപ്പുള്ള പ്രമുഖ പണ്ഡിതനുമായിരുന്നു മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍. സൂഫി, ഗ്രന്ഥകാരന്‍, ചിന്തകന്‍, പത്രാധിപര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, മുഫ്തി, ബഹുഭാഷാ പണ്ഡിതന്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാന പുരുഷന്‍മാരില്‍ ശ്രദ്ധേയനാണ്. 19-ാം നൂറ്റാണ്ട് ജന്മം നല്‍കിയ ഉന്നത ശീര്‍ഷനായ ഈ പണ്ഡിതന്‍ തലമുറകള്‍ക്ക് പാരമ്പര്യത്തിന്റെ വെളിച്ചം പകര്‍ന്ന ചരിത്രത്തിലെ അപൂര്‍വ്വ സാന്നിധ്യമാണ്. മലപ്പുറം ജില്ലയിലെ വാളക്കുളത്ത് സൂഫീവര്യനായ കുളമ്പില്‍ ഖാജാ അഹമ്മദ് എന്ന കോയാമുട്ടി മുസ്‌ലിയാരുടെയും ഫാത്തിമ എന്നവരുടെയും മകനായി 1880/1298 ജുമാദുല്‍ ആഖിര്‍ 22-നാണ് ജനനം. മാതാപിതാക്കളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനത്തിനായി നാദാപുരത്ത് അഹ്മദ് ശീറാസിയുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം തിരൂരങ്ങാടിയില്‍ കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. തലക്കടത്തൂര്‍ ദര്‍സില്‍ വടക്കന്‍ മുഹമ്മദ് മുസ്‌ലിയാര്‍ പൊന്നാനിയില്‍ പുത്തന്‍വീട്ടില്‍ ചെറിയ അവറാന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ക്കു കീഴിലും പഠിച്ചു. മറ്റത്തൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മൂര്‍ക്കനാട് ആലി മുസ്‌ലിയാര്‍ തുടങ്ങിയവരും ഗുരുനാഥന്‍മാരാണ്, പൊന്നാനിയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹിജ്‌റ 1316-ലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നത്. ശാഹ് അബ്ദുല്‍ വഹാബ് ബാനി ഹസ്‌റത്ത്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, അബ്ദുറഹീം ഹസ്‌റത്ത് എന്നിവര്‍ക്കു കീഴില്‍ അഞ്ചു വര്‍ഷം പഠിച്ചു. ഹിജ്‌റ 1321-ലാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. മലബാറിലെ ആദ്യകാല ബാഖവി ബിരുദധാരികളിലൊരാളാണ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍. കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്‌രിയ്യയിലാണ് ആദ്യമായി ദര്‍സ് ആരംഭിക്കുന്നത്. പിന്നീട് അയ്യായ, താനാളൂര്‍, വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളി, കല്‍പകഞ്ചേരിക്കടുത്ത കാനാഞ്ചേരി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. 1910 മുതല്‍ പതിനൊന്ന് വര്‍ഷമാണ് കാനാഞ്ചേരിയിലെ സേവനം. 1921-നു ശേഷം നീണ്ട നാലുപതിറ്റാണ്ടുകാലം പുതുപ്പറമ്പിലായിരുന്നു ദര്‍സ്. സ്വദേശത്ത് സ്വന്തം ചിലവില്‍ മൗലവിയ്യ അറബിക് കോളേജും മസ്ജിദുല്‍ ബാരി എന്ന പള്ളിയും കുതുബ്ഖാനയും സ്ഥാപിച്ചു. കോടൂര്‍ നാടുംകുളങ്ങര മുഹമ്മദ് മുസ്‌ലിയാര്‍, പറപ്പൂര്‍ തൊട്ടിയില്‍ രായിന്‍കുട്ടി മുസ്‌ലിയാര്‍, വാളക്കുളം അലിഹസന്‍കുട്ടി മുസ്‌ലിയാര്‍, വാളക്കുളം നരിമടക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, ചെറള നെയ്യന്‍ മുഹമ്മദ് മുസ്‌ലിയാര്‍, തോരപ്പ ഉണ്ണീന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ അലവിക്കുട്ടി മുസ്‌ലിയാര്‍, വാളക്കുളം കുഞ്ഞാമു മുസ്‌ലിയാര്‍, ചീരങ്ങന്‍ മുഹമ്മദ് മുസ്‌ലിയാര്‍, പറപ്പൂര്‍ തീക്കുന്നന്‍ കുഞ്ഞലവി മുസ്‌ലിയാര്‍, ചങ്ങനക്കാട്ടില്‍ അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 1921 എപ്രില്‍ 2,3 തിയതികളില്‍ തമിഴ്‌നാട്ടിലെ ഈറോഡ് നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായ ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഖിലാഫത്ത് നേതാക്കള്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായിരുന്നു. ഇതിന്റെ കേരള ഘടകം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം മലയാളികളായ സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ചെങ്കിലും കേരളത്തിലെ ഉന്നത പണ്ഡിത നേതാക്കളുടെ തീരുമാനത്തിന് വിടണമെന്നായിരുന്നു അബ്ദുല്‍ബാരി മുസ്‌ലിയാരുടെ അഭിപ്രായം. മജ്‌ലിസുല്‍ ഉലമാ രൂപീകരണ രേഖയില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം തയാറായില്ല. പിന്നീട് കെ.എം മൗലവി പ്രസിഡണ്ടായി കേരള മജ്‌ലിസുല്‍ ഉലമാ രൂപീകരിക്കപ്പെട്ടെങ്കിലും മലബാര്‍ കലാപത്തോടെ നാമാ വശേഷമാവുകയായിരുന്നു. മൗലാനാ അബ്ദുല്‍ബാരിയുടെ ദീര്‍ഘവീക്ഷണം ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള ചലനങ്ങള്‍. നവീന പ്രസ്ഥാനങ്ങളുടെ കേരളീയ പതിപ്പായി ഇത് പരിവര്‍ത്തിപ്പിക്കപ്പെടുകയായിരുന്നു.

*ഇസ്‌ലാമിക സദ്യകൾ* 🍅🍅🍅🍅🍅🍅🍅🍅🍅🍅 പലതിനും സദ്യയൊരുക്കൽ സുന്നത്തുണ്ട്. അതു വിശദീകരിക്കാം. ഇമാം നവവി(റ) പ്രസ്താവിക്കുന്നു: പണ്ഡിതർ സദ്യയെ എട്ടു ഇനമാക്കിയിരിക്കുന്നു. 1)وليمة വിവാഹ സദ്യ. 2)خرس സ്ത്രീ പ്രസവ വേദനയിൽ നിന്നു രക്ഷപ്പെട്ടു സന്തോഷിക്കുന്ന സമയത്തുള്ള സദ്യ. 3)اعذار കുട്ടിയെ ചേലാകർമ്മം നടത്തുന്ന വേളയിലെ സദ്യ. 4)وكيرة ഗൃഹ പ്രവേശന സമയത്തെ സദ്യ. 5)نقيعة യാത്ര കഴിഞ്ഞെത്തിയവന്റെ സൽകാരം. 6)عقيقة കുഞ്ഞിന്റെ മുടികളയൽ കർമ്മവുമായി ബന്ധപ്പെട്ടു നടത്തുന്ന സദ്യ. 7)وضيمة മരിച്ചവരുടെ പേരിലുള്ള അടിയന്തിര സദ്യ. 8)مأدبة ഒരു കാരണവും കൂടാതെ നടത്തുന്ന സദ്യ (ശർഹു മുസ്‌ലിം: 1/458). ഇമാം ഖൽയൂബി(റ) പ്രസ്തുത എട്ടിനം സദ്യകൾക്കു പുറമെ രണ്ടു സദ്യകൾ കൂടി എണ്ണിയിട്ടുണ്ട്. 9)عقد النّكاح നികാഹ് കർമ്മവുമായി ബന്ധപ്പെട്ട സദ്യ. അതിനു املاك എന്നു പറയും. 10)حذاق വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയതിന്റെ പേരിലുള്ള സദ്യ. ഈ പത്തു സദ്യകളും ഉൾകൊള്ളിച്ചുകൊണ്ട് ചിലർ പാടിയ പദ്യം ഇമാം ഖൽയൂബി(റ) ഉദ്ധരിച്ചത് ശ്രദ്ധിക്കുക. انّ الــولائــم في عــشــر مجـمـعة امـلاك عــقــد و اعذار لــمن ختنا عرس و خرس نفاس والعقيقة مع حــذاق خـتـم ومـأدبـة المـريدثنا نقــيعة عــند عهود للمســافر مع وضـــيـــمة اصــاب مــع وكــيرتنا (قليوبي: ٢٩٤/٣) ഇമാം ഇബ്നു ഹജർ(റ) പറയുന്നു: പത്തു പ്രസിദ്ധമായ സദ്യകളിൽ ഏറ്റവും പുണ്യം വിവാഹസദ്യയാണ്. വലീമത്ത് (തുഹ്ഫ: 7/424). ഇസ്‌ലാം ഈ വിവരിച്ച പത്തു സദ്യകൾക്ക് പുറമെ നബിദിനവുമായി ബന്ധപ്പെട്ട സദ്യയും വളരെ പുണ്യകരമാണെന്നു ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ഈ പത്തു സദ്യകൾ എണ്ണിയടത്ത് തന്നെ ഫുഖഹാഉ മൗലിദുമായി ബന്ധപ്പെട്ടുള്ള ഭക്ഷണ സദ്യ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് (ശർവാനി: 7/422, 23 പേജുകളിൽ അതു കാണാം. മറ്റു നിരവധി ഗ്രന്ഥങ്ങളിലും കാണാം. മുഹർറം പത്തിലെ സദ്യ പോലെയുള്ളത് ഇസ്‌ലാം അംഗീകരിച്ചതാണ് (കുർദി) https://chat.whatsapp.com/Hwww297NEpL7SXR95H0NyG

വളപ്പിൽ അബ്ദുറഹിമാൻ മുസ്ലിയാരുടെ രിയാളുൽ ഹികം ഫീ മനാഖിബി ഇബ്റാഹി മുബ്നു അദ്ഹം

0.17 KB