ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
മമ്പുറം തങ്ങളുടെ മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത് ബ്രിട്ടീഷുകാർ അധികാര ശക്തിയുപയോഗിച്ച് എർത്തതി
മമ്പുറം തങ്ങളുടെ മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത് ബ്രിട്ടീഷുകാർ അധികാര ശക്തിയുപയോഗിച്ച് എർത്തതിന്റെ ബ്രിട്ടീഷ് രേഖകൾ !

ഫസൽ പൂക്കോയ തങ്ങൾ(1824-1901) ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ് മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ സമരോത്സുക ജീവിതം. അധ:സ്ഥിത, ചൂഷിത, മർദ്ദിതരുടെ പക്ഷത്തുനിന്നു കൊണ്ട് ബ്രിട്ടീഷുകാർക്കെതിരെയും ജന്മിത്വത്തിന്റെ മനുഷ്യത്വ വിരുദ്ധ മൂല്യവ്യവസ്ഥക്കെതിരായും ജീവിതാന്ത്യം വരെ പോരാടിയ ഫസൽ പൂക്കോയ തങ്ങൾ ഒരു മികച്ച അറബി എഴുത്തുകാരൻ കൂടിയായിരുന്നു. മറ്റൊരർത്ഥത്തിൽ, പത്തൊൻപതാം നൂറ്റാണ്ടിലെ, മലബാറിലെ പ്രമുഖ ബുദ്ധിജീവിയും പോരാളിയുമാണ് മമ്പുറം ഫസൽ പൂക്കോയ തങ്ങൾ.1824 ലാണ് ജനനം. കൊളോണിയൽ വിരുദ്ധ പോരാളികളിൽ പ്രമുഖനും മഹാ ജ്ഞാനിയുമായിരുന്ന മമ്പുറം സയ്യിദ് അലവിയാണ് പിതാവ്.കൊയിലാണ്ടി സ്വദേശിയായ ഫാത്തിമയാണ് മാതാവ്. 1844 ൽ ഹജ്ജ് കർമ്മത്തിനായി മക്കയിലേക്കു പുറപ്പെട്ടു. തുടർന്ന് അഞ്ചു വർഷക്കാലം പഠന ഗവേഷണങ്ങളിൽ മുഴുകി അറേബ്യയിൽ ചെലവഴിച്ചു. സാമ്രാജ്യത്വ ശക്തികൾ മുസ്ലിം ലോകത്തേക്ക് അധിനിവേശം നടത്തികൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും മക്കയിൽ ഹജ്ജിനും മറ്റും എത്തിച്ചേർന്നിരുന്നവരിൽ നിന്നും സാമ്രാജ്യത്വ ഇടപെടലുകളുടെ അന്തർദേശീയവസ്ഥ തിരിച്ചറിയുവാൻ ഫസൽ പൂക്കോയ തങ്ങൾക്ക് കഴിഞ്ഞു. 1849 ൽ ഫസൽ പൂക്കോയ തങ്ങൾ മലബാറിൽ തിരിച്ചെത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ മലബാറിൽ ഏറെ സ്വാധീനമുള്ള പണ്ഡിതനും പോരാളിയുമായി അദ്ദേഹം മാറി. സാമ്രാജ്യത്വത്തിനും ജന്മിത്വ ദുഷ്പ്രഭുത്വത്തിനെതിരെയും പോരാടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം ജനങ്ങളെ നിരന്തരം ഉദ്ബോധിപ്പിച്ചു.1852 ഫെബ്രുവരി 12 ന് ഇറക്കിയ മദ്രാസ് ഗവൺമെന്റ് ഉത്തരവു പ്രകാരം, ഭരണകൂടത്തിന് നിരന്തരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന സയ്യിദ് ഫസലിനെ നാടുകടത്താൻ തീരുമാനിച്ചു. 1852 മാർച്ച് 19ന് സയ്യിദ് ഫസൽ നാടുവിട്ടു. കുടുംബാംഗങ്ങൾ അടക്കം 57 പേർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഉജ്ജ്വലനായ ഈ പോരാളി, ഇരുപതഞ്ചോളം അറബിഗ്രന്ഥങ്ങളുടെ കർത്താവാണ്. കോളനി വിരുദ്ധ പോരാട്ടത്തിന് ആശയപരമായ അടിത്തറ പാകിയ ഉദ്ദത്തുൽ ഉമറാ എന്ന ഗ്രന്ഥം അറബ് ലോകത്തടക്കം ചർച്ച ചെയ്യപ്പെട്ട കൃതിയാണ്. ഇൻഡോ-അറബ് പണ്ഡിതന്മാർ കോളനി ഭരണത്തിനെതിരെ നൽകിയ ഫത് വകളുടെ സമാഹാരമാണീ ഗ്രന്ഥം. അലാമൻ യുവാറിൽ ഖുഫാർ എന്ന കൃതിയിൽ, ഒരു ബഹുമത സമൂഹത്തിൽ മുസ്ലിംകൾ എങ്ങനെ ഇതര മതസ്ഥരോട് സാമൂഹിക ബന്ധം സ്ഥാപിക്കണമെന്നതിനെക്കുറിച്ചും ഇസ്ലാം ഉദ്ഘോഷിക്കുന്ന സഹിഷ്ണുതയപ്പറ്റിയുമാണ് പ്രതിപാദിക്കുന്നത്. അസാബുൽ ഇസ്ലാം തഖ്വിയത്തിൽ ബത്തന ത്വരീഖു അൽ ഹനീഫ, ഉലുൽ ഇഹ്സാൻ ലിസ്ലാം, ഫുയൂസാത്തൂൽ ഇലാഹിയ, ത്വരീഖത്തുൻ ഹനീഫ (തസ്സ്വവുഫ്) കൗകബുദ്ദുറർ (തസ്സ്വഫുഫ്) ഹുലലുല് ഇഹ്സാൻ ലി തഹ്സീനിൽ ഇൻസാൻ (തസ്സ്വവുഫ്) അസാസുൽ ഇസ്ലാം (ഇസ്ലാമിക പ്രബോധനം ) ബവാരികുൽ ഫത്താന ലി തഖ്വിയതുൽ ബിത്താന (സൗഹൃദ രചന) ഫുസൂസാതുൽ ഇസ്ലാം (ഇസ്ലാമിക പ്രബോധനം ) തൻബീഹുൽ ഗാഫിലീൻ, അദ്ദുറുൽ മൻസൂം എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്. എല്ലാ അർത്ഥത്തിലും ,തികഞ്ഞ ബുദ്ധിജീവിയായിരുന്ന സയ്യിദ് ഫസൽ അവസാനകാലത്ത് തുർക്കിയിലാണ് ജീവിച്ചത്. അദ്ദേഹം സുഫാറിലെ ഗവർണറായും തുർക്കി ഭരണാധികാരി സുൽത്താൻ അബ്ദുൽ ഹമീദിന്റെ ക്യാബിനറ്റിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ പേരിൽ الوارد القوي في مناقب السيد فضل بن علوي എന്ന മൗലിദ് കാണുന്നുണ്ട്. കൂടാതെ മകൻ എഴുതിയ മറ്റൊരു മനാഖിബും ഉണ്ട്. പൊന്നാനി ബായകുട്ടി അകത്ത് അമ്മദ്കുട്ടി എന്നവരും മൗലിദ് എഴുതിയിട്ടുണ്ട്. 77 മത്തെ വയസ്സിൽ ഇസ്താംബൂളിൽ വെച്ചാണ് മരണപ്പെട്ടത്

النفحات الجليلة في مناقب القطب الغوث السيّد علويّ بن محمد مولى الدويلة മമ്പുറം മൗലിദ് രചന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ Another https://t.me/moulidstudy/1472

ترجمة_مفيدة_للسيد_فضل_بن_علوي_قطب_الزمان_الممبرمي_مول_الدويلة_الحضرميّ.pdf5.64 KB

المناقب والكرامات لقطب الزمان السيد الحبيب علوي الحضرمي اليمنيّ ثم الممبرمي المليباري الهندي رحمه الله تعالى جمعها الحبيب أحمد بن أبي بكر بن سميط الحضرمي اليمني رحمه الله تعالى

മമ്പുറം മൗലിദ് രചയിതാക്കൾ സയ്യിദ് ഫസൽ തങ്ങൾ കീടക്കാട്ട് പാല ആലിക്കുട്ടി മുസ്‌ലിയാർ അരീക്കൽ അഹ്മദ് മുസ്ലിയാർ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ തിരൂരങ്ങാടി അലിഹസന്‍ മുസ്‌ലിയാര്‍ മദീനാ മുഫ്തി ഉമറുൽ ബറ്ർ തങ്ങൾ കാരാട്ട് വീട്ടില്‍ കുഞ്ഞിപ്പരി മുസ്ലിയാർ നെടിയിരുപ്പ് തരുവറ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ കുഴിയൻ തടത്തിൽ അബ്ദുറഹ്മാൻ കുട്ടി ചാപ്പനങ്ങാടി ഹസ്സൻ മുസ്ലിയാർ വളപ്പിൽ അബ്ദുൽഅസീസ് മുസ്ലിയാർ ഖാളി മുഹിയദ്ധീൻ രണ്ടാമൻ ശുജായി മൊയ്തു മുസ്‌ലിയാർ സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍ വൈലത്തൂർ ബാവ ഉസ്താദ്(ഇഖ്തിളാഉൽ അമാൻ) ശംസുൽ ഉലമ ഇ.കെ ഉസ്താദ് See https://t.me/moulidstudy/371 https://t.me/moulidstudy/397 https://t.me/moulidstudy/430 https://t.me/moulidstudy/1455 https://t.me/moulidstudy/1469 കൂർമ്മത്ത് മമ്മദ് കുട്ടി എന്നവർ സയ്യിദ് അലവി കിസ്സപ്പാട്ട് എഴുതിയിട്ടുണ്ട്. മുഹമ്മദ് ഹാജി എഴുതിയ മമ്പുറം മാല, മറ്റൊരു മഅ്ദനുൽ യവാഖീത്ത് മാല

മമ്പുറം തങ്ങൾ ചരിത്രം

عقد الفرائد للسيد فضل المنفرمي.pdf9.65 MB

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ ബാ അലവിയ്യ, അശ്അരിയ്യ, ഖാദിരിയ്യാ സരണികളിലെ ശൈഖും മുർശിദും ഖുത്വുബുമായി അറിയപ്പെട്ട സയ്യിദവർകൾ ഹിജ്റ 1166 ൽ യമനിലെ ഹളർ മൗത്തിലെ തരിമിലാണ് ജനിച്ചത്. പിതാവ് മുഹമ്മദ് ബ്നു സഹ്ൽ മൗലദ്ദവീലയും മാതാവ് ഫാത്വിമയും ശൈശവകാലത്ത് വഫാത്തായതിനാൽ മാതൃ സഹോദരിയുടെ ശിക്ഷണണത്തിലാണ് വളർന്നത്. കുട്ടിക്കാലത്ത് തന്നെ ഇസ്ലാമിക വിജ്ഞാനശാഖകളെല്ലാം സ്വായത്തമാക്കി. തൻ്റെ അമ്മാവനായ ശൈഖ് ജിഫ്രിയുടെ ക്ഷണപ്രകാരം പതിനേഴാം വയസ്സിൽ കോഴിക്കോടെത്തി. മറ്റൊരു അമ്മാവനായ മമ്പുറം ഹസൻ ജിഫ്രി വഫാത്തായ സമയമായിരുന്നു അത്. അദ്ധേഹത്തിൻ്റെ വസ്വിയത്ത് പ്രകാരം മകൾ ഫാത്വിമയെ വിവാഹം ചെയ്ത് മമ്പുറത്ത് താമസമാക്കി. ആദ്ധ്യാത്മിക നേതാവ്, രചയിതാവ്, ആത്മീയ പ്രഭാഷകൻ, ചികിൽസകൻ തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ട സയ്യിദലവി തങ്ങൾ വളരെ പെട്ടന്ന് സർവ്വരാലും ആദരണിയനായി. ഇന്ത്യൻ മതേതരത്വത്തിൻ്റെ ആണിക്കല്ലാവുകയായിരുന്നു അവിടുന്ന്. ജാതി മത വിത്യാസമില്ലാതെ പട്ടിണി പാവങ്ങൾക്ക് അന്നം നൽകലായിരുന്നു തങ്ങളുടെ പ്രധാന ഹോബി. അധ: കൃത വിഭാഗങ്ങളെ ചേർത്ത് പിടിച്ചു. കീഴാള ജാതികളിൽ പെട്ടവരുടെ താങ്ങും തണലുമായി. ബ്രാമണ- നമ്പൂരി - നായർ വിഭാഗങ്ങളോട് അടുപ്പം പുലർത്തി. തൻ്റെ കാര്യസ്ഥൻ കോന്തുണ്ണി നായർ അന്യ മതക്കാരനായിരുന്നു. നിർമ്മാണ ജോലികൾക്ക് ചുക്കാൻ പിടിച്ചിരുന്നത് കോമൻ കുറുപ്പായിരുന്നു. ജാതിക്കതീതമായ മനുഷ്യ സ്നേഹം ബ്രിട്ടീഷുകാർക്ക് പിടിച്ചില്ല. അവർ തങ്ങളുടെ മുരീദായ ചെമ്പൻ പോക്കരെ കൊന്ന് മമ്പുറത്തെ ഒരു മരത്തിൽ കെട്ടി തൂക്കി. മനുഷ്യരാസിക്ക് ഭീഷണിയായ വെള്ളക്കാർക്കെതിരെ സയ്യിദ് തൻ്റെ പേന പടവാളാക്കി. അത്തരമൊരു പടവാളാണ് 'സൈഫുൽ ബത്താർ' എന്ന കൃതി. മുസ്ലിം, നായർ, നമ്പൂരി മണ്ണാൻ, ആശാരി, കല്ലാശാരി, കൊല്ലൻ, എന്നിങ്ങനെ വേർതിരിക്കാതെ മുഴുവനാളുകളെയും ഒരുമിച്ച് ബ്രിട്ടീഷുകാർക്കെതിരെ അണിനിരത്താൻ ഖുത്വുബുസ്സമാന് സാധിച്ചു. നേർച്ചകളും സിയാറത്തുകളും റാത്തീബുകളും നിരോധിച്ചു കൊണ്ടായിരുന്നു, ബ്രിട്ടീഷുകാർ ഇതിനെ തിരിച്ചടിച്ചത്. അതോടെ മലബാറിലെ ജനങ്ങളാകെ അവർക്കെതിരെ തിരിഞ്ഞു. നിരവധി നേതാക്കളം സൂഫിവര്യന്മാരും സാദാത്തീങ്ങളും സമര രണാങ്കണത്തിലേക്ക് ചാടിയിറങ്ങി. മകൻ സയ്യിദ് ഫസൽ പൂക്കോയ, വെളിയങ്കോട് ഉമർഖാസി, ബൈത്താനി മുസ്ലിയാർ, ഔക്കോയ മുസ്ലിയാർ, ഖാസി മുഹിയ്യദ്ദീൻ മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഖാദർ അഹ്ദൽ, സയ്യിദ് മുഹമ്മദ് ഹാരിസ് തുറാബ് തുടങ്ങിയ ശിഷ്യരും. ഉണ്ണി മൂസ, ഹൈദ്രോസ് കുട്ടി, ചേക്കു മൂപ്പൻ തുടങ്ങിയ മുരീദന്മാരും സാധാരണക്കാരും സമര പോരാളികളായി. എങ്ങും എവിടെയും പോരാട്ടങ്ങൾ, ഏറ്റുമുട്ടലുകൾ. സാമ്രാജ്യശക്തികൾ മമ്പുറം തങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ചുപ്പോയി. 1947 ആഗസ്റ്റ് 15 ന് ഇന്ത്യാ രാജ്യം നമ്മുടെ സ്വന്തം നാടായതിന് പിന്നിൽ ഇത്തരം മഹത്തുക്കളുടെ പങ്ക് വലുതാണ്. ദർബാർ ഹാളുകളിൽ അവരുടെ ചിത്രങ്ങളില്ലെങ്കിലും. ഹിജ്റ 1260 മുഹർറം ഏഴിനാണ് അവിടുത്തെ വഫാത്ത്. അല്ലാഹു മമ്പുറം തങ്ങളുടെയും മറ്റു മഹാൻമാരുടെയും പദവികൾ ഉയർത്തട്ടെ, ആമീൻ.

പുളിങ്ങോം ജുമാ മസ്ജിദ് 250 വർഷം മുൻപെങ്കിലും പുളിങ്ങോ ത്ത് പള്ളി സ്ഥാപിതമായതായി കണക്കാക്കപ്പെടുന്നു യാത്ര സൗകര്യമോ ജന സാന്ദ്രതയോ ഇല്ലാത്ത കാലത്ത് കൊടും വനത്തിൽ മുപ്പത് സെന്റ്‌ സ്ഥലത്താണ് ആദ്യമായി പള്ളി സ്ഥാപിതമായത് അതിനു ശേഷമുള്ള മൂന്നാമത്തെ പള്ളിയാണ് ഇന്ന് കാണുന്ന ജുമാ മസ്ജിദ് 1983 ൽ സ്ഥാപിതമായ ഇപ്പോഴത്തെ പള്ളിക്ക് 30 വർഷത്തെ പഴക്കമുന്ദ്. ഇസ്ലാമിക വാസ്തു ശില്പ കലയിലെ മനോഹാരിത മുറ്റി നിൽക്കുന്ന ഖുബ്ബ (താഴികക്കുടം) യാണ് പള്ളിയുടെ ഏറ്റവും വലിയ ആകർഷണീയത. ഇത്തരം താഴികക്കുടങ്ങളുള്ള ലോകത്തിലെ അപൂർവ്വം പള്ളികളിൽ ഒന്നാണ് പുളിങ്ങോം ജുമാ മസ്ജിദ്. ഔലിയാക്കളുടെ സാന്നിധ്യം  മനസ്സിലാക്കിയ വ്യക്തി കുടകിൽ നിന്ന് ആളെ കൂട്ടിവന്നാണ് ആദ്യത്തെ പുളിങ്ങോം പള്ളി നിർമിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു. മലയോര മേഖലയിലെ ഇസ്ലാമിക പ്രൌഡി വിളിച്ചോതി പുളിങ്ങോത്തിന്റെ അഭിമാനമായി ജുമാ മസ്ജിദ് ഇന്നും രാജ ഗാംഭീര്യത്തോടെ തല ഉയരത്തി നിൽക്കുന്നു കടയക്കര പള്ളി മഹാ രദന്മാരായ ഔലിയാക്കൾ ആദ്യ കാലത്ത് നിസ്കാരത്തിനു വേണ്ടി ഉപയോഗിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന പള്ളി തറയാണ്‌ കടയക്കര പള്ളി എന്നാ പേരിൽ അറിയപ്പെടുന്നത് ഉരുളൻ കല്ലുകളും മണ്ണും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ തറയുടെ പ്രഥമ രൂപം. നാശം സംഭവിക്കുന്ന ഈ തറയിൽ കാലങ്ങല്ക്ക് ശേഷം സംരക്ഷണത്തിന് വേണ്ടി ചില പുനർ നിർമ്മിതികൾ നദത്തിയിട്ടുന്ദ്. തറയോട് ചേർന്ന വുളു ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു കുളവും ഉണ്ടായിരുന്നു . കുളത്തിൻറെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാൻ സാദിക്കും പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ മാറി വാഴകുണ്ടം എന്ന സ്ഥലത്താണ് കടയക്കര പള്ളി സ്ഥിതി ചെയ്യുന്നത്. പുളിങ്ങോം മഖാം പയ്യന്നൂർ കിഴക്ക് മലയോരം സ്ഥിതി ചെയ്യുന്നു. നിരവധി സ്വഹാബത്ത് അന്ത്യ വിശ്രമം കൊള്ളുന്നു. കുടകിൽ നിന്നും കേസിൽ പ്രതിയായ ഒരു വ്യക്തി സ്വയ രക്ഷക്ക് വേണ്ടി ഇന്ന് മഖാം ഉള്ള കൊടും വനത്തിൽ എത്തിപ്പെടുകയും വിശ്രമ വേളയിൽ കാറ്റിൽ ഒരു പ്രകാശം കണ്ട അന്വേഷണത്തിന് മുതിർന്നപ്പോൾ ഒരു അഷരീരി കേട്ടു "നീ ഭയപ്പെടേണ്ട ഇവിടെ ഒരു ഖബർ സ്ഥിതി ചെയ്യുന്നുണ്ട് , ധൈര്യമായി നീ തിരിച്ചു പോയ്‌ കൊള്ളുക ". നാട്ടിലേക്ക് തിരിച്ച അയാൾ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. അത്ഭുതം തോന്നിയ അയാൾ കുടകിൽ നിന്നും നാടുകാരെയും കൂട്ടി ആ വെളിച്ചം കണ്ട ഖബര് സ്ഥാൻ സന്തര്ഷിക്കുകയും അവിടെ ഒരു പള്ളി നിര്മിക്കുകയും ചെയ്തു. പ്രസ്തുത ഖബർ സ്ഥാനിലേക് നാനാ ദിക്കിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തി. തീർഥാടകരുടെ സൗകര്യത്തിനു അവിടെ മേൽക്കൂര പണിതു കാലങ്ങൾക്ക് ശേഷം ഇന്ന് കാണുന്ന മനോഹരമായ ബിൽഡിംഗ്‌ അവിടെ പണിയുകയും ചെയ്തു. കർണാടക വനാന്തര ങ്ങൾ ക്ക് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹരിതാഭമായ കിഴക്കൻ മല നിരകളുടെ താഴവാരത്ത് കൂടി ഒഴുകുന്ന കാര്യങ്കോട് പുഴയുടെ ചാരത്താണ് കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പുളിങ്ങോം മഖാം സ്ഥിതി ചെയ്യുന്നത്.  ഒളിവ് കണ്ട പ്രദേശം എന്ന അർത്ഥ ത്തിൽ ഒളിയങ്കര എന്നാണു പുളിങ്ങോം ആദ്യ കാലങ്ങളിൽ അരിയപ്പെട്ടത്. ആയിരക്കണക്കിന് തീർഥാടകർ സന്ദർശിച്ച ഈ മഖാം നീറുന്ന നിരവധി പ്രശ്നങ്ങൾക്ക്‌ പരിഹാര കേന്ദ്രവുമാണ് പ്രകൃതി രമണീയത കൊണ്ടും ആത്മീയ സമ്പുഷ്ടത കൊണ്ടും അനുഗ്രഹീതമാണ് ഈ മഖാം. വര്ഷം തോറും പതിനായിരങ്ങളാണ് പുളിങ്ങോം മഖാം ഉറൂസിൽ പങ്കെടുക്കാൻ കേരള കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത്. കുരുടൻ ചാൽ പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ മാറി പാല വയലിനടുത്തുള്ള ഒടക്കോ ല്ലി എന്ന പ്രദേശത്താണ് കുരുടൻ ചാൽ മഖാം സ്ഥിതി ചെയ്യുന്നത്. പണ്ട് കാലത്ത് തലക്കാവേരിയിലേക്ക് ഫൊരെസ്റ്റിൽ കൂടി പോകുന്ന വഴിയരികിലാണ് ഈ ശുഹദാ മഖാം. പ്രകൃതി രമണീയത ഒപ്പിയെടുത്ത ഈ പ്രദേശത്തെ കാര്യങ്കോട് പുഴയുടെ ഓളങ്ങൾ ഒന്ന് കൂടി മനൊഹരമാക്കുന്നു. മൈസൂർ യുദ്ധത്തിൽ മരണപ്പെട്ട വരാണ് ഈ ശുഹദാക്കൾ എന്ന് വിശ്വസിക്കപെടുന്നു തീർതാദകർക്ക് നിത്യ വിസ്മയമായ ഈ ശുഹദാ മഖാം മത സൗഹാർദത്തിന്റെ മകുടോദാഹരണമായി ഇന്നും പരിലസിക്കുന്നു. പാലന്തടം മസ്ജിദ് പുളിങ്ങോം മഹല്ലിൽ സ്ഥിതി ചെയ്യുന്ന ജന സാന്ദ്രതയേറിയ പ്രദേശമാണ് പാലന്തടം. പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജുമു-അ പെരുന്നാൾ നികാരമോഴികെ മറ്റെല്ലാ നിസ്കാരങ്ങളും ഈ പ്രദേശത്തുകാർ പാലന്തടം മസ്ജിദിനെയാണ് ആശ്രയിക്കുന്നത്

مِنَحَة الله المنّان على ذكر مناقب الشيخ عبد الرحمن مولد الشيخ عبد الرحمن المدفون بمونتال تاليف الشيخ العارف العلامة زين الدين الجمنيكادي المليباري മിനഹത്തുൽ മന്നാൻ ഫീ മനാഖിബി ശൈഖി അബ്ദുർറഹ്മാൻ പെരിങ്ങത്തൂരിനടുത്ത് മോന്താൽ എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്ന ചാവക്കാട്ടുകാരനായ കൊങ്ങണം വീട്ടിൽ അബ്ദുർറഹ്മാൻ ശൈഖിനെക്കുറിച്ചുള്ള മൗലിദ് (മ:ഹി.1337) രചന: ഞവനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ https://archive.org/details/@shamveel_irumbuchola?&sort=-publicdate&page=3 https://archive.org/details/moulid-4 Another https://t.me/moulidstudy/336 Read more https://t.me/moulidstudy/782 https://t.me/moulidstudy/784

منح الأخيار بمدح الشيخ كمنّ مسليار الكروري വലിയ്യുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ(റ)നെക്കുറിച്ചുള്ള മൗലിദ് (മ:ഹി.1355) പകര ഉസ്താദ് രചിച്ച മിനഹുൽ അഖ് യാർ എന്ന മൗലിദിന്റെ pdf Another one https://t.me/moulidstudy/1258 Read more https://t.me/moulidstudy/1226

فيض الولي في مناقب الشيخ علوي (ر) ഊരകം മാട്ടിൽ അലവി മുസ്ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് (മ:ഹി.1350 ) രചന: ഊരകം അബ്ദുറഹ്മാൻ സഖാഫി Read more https://t.me/moulidstudy/2096

فيض العلي في مناقب الشيخ زين الدين الرملي പെരുമ്പടപ്പ് മണലിൽ ശൈഖ് സൈനുദ്ദീൻ റംലി(റ) നെക്കുറിച്ചുള്ള മൗലിദ് (മ:1309/1892) രചന: ഉബൈദുല്ലാ സഖാഫി അൽ അസ്ഹരി, ഓട്ടുപാറ Read more https://t.me/moulidstudy/641

Emailing 5_6274047595606180338.pdf

ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല(റ)നെ കുറിച്ചുള്ള മൗലിദ് രചന : കീടക്കാട്ട് പാല ആലിക്കുട്ടി മുസ്‌ലിയാർ (മുഹമ്മദ് അലി ബ്നു മീറാൻ മൗലവി) Another https://t.me/moulidstudy/1455 https://t.me/moulidstudy/1454 Read more https://t.me/moulidstudy/1463

ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല(റ)നെ കുറിച്ചുള്ള മൗലിദ് രചന : മുഹമ്മദ് അലി ബ്നു മീറാൻ മൗലവി Another https://t.me/moulidstudy/1454 https://t.me/moulidstudy/1456 Read more https://t.me/moulidstudy/1463

مولد الشيخ السيد علوي بن سهل مولى الدويلة التريمي ثم المليباري (المنفرمي) رحمه الله (١١٦٦ه‍ /١٧٥٢م - ١٢٦٣ ه‍ / ١٨٤٦ م) المصنف : العالم مولوي محمد علي بن ميران المليباري رحمه الله مولد الشيخ علوي بن محمد بن سهل مولى خيلة المتفرع من آل مولى الدويلة، باعلوي الحسيني الحضرمي التريمي مولدا المليباري المنفرمي وفاة ومدفنا ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല(റ)നെ കുറിച്ചുള്ള മൗലിദ് രചന : മുഹമ്മദ് അലി ബ്നു മീറാൻ മൗലവി Another https://t.me/moulidstudy/1455 https://t.me/moulidstudy/1456

المولد الطريف والدواء المنيف في مناقب الشهداء الأمانوريّين അല്‍ മൗലിദു ഥരീഫ് വദ്ദവാഉല്‍ മുനീഫ് ഫീ മനാഖിബി ശുഹദാഇല്‍ ഓമാനൂരിയ്യീന്‍ ഹി.1128ൽ രക്തസാക്ഷിത്വം വരിച്ച ഓമാനൂർ ശുഹദാക്കളെ കുറിച്ചുള്ള മൗലിദ് രചന: കാടേരി മുഹമ്മദ് അബുൽ കമാൽ മുസ്ലിയാർ Read more https://t.me/moulidstudy/1449 See https://t.me/moulidstudy/1792 Another https://t.me/moulidstudy/1619

അല്ലാഹുവിന്റെ ദീനിനുവേണ്ടി ജീവനര്‍പ്പിച്ച ആ മാഹാന്‍മാര്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ജനമനസ്സുകളില്‍, അല്ല ജനങ്ങള്‍ക്കിടയില്‍ തന്നെ ജീവിച്ചു കൊണ്ടിരിക്കുന്നു;. വലിയൊരു സന്ദേശമായി. സാമൂഹ്യബന്ധങ്ങള്‍ക്കു മുകളില്‍ വര്‍ഗ്ഗീയത കൊടുവാളുയര്‍ത്തുന്ന ഒരു കാലത്തും അതിജീവനത്തിന്റെ അമരാഭിധാനമായി മാറാന്‍ ആ സമര്‍പ്പണത്തിനു സാധിക്കുന്നുവെങ്കില്‍ അതു തന്നെയല്ലേ 'രക്ത സാക്ഷികള്‍ക്ക് മരണമില്ലെ' ന്ന ഖുര്‍ആന്‍ പ്രഖ്യാപനത്തിന്റെ അന്ത:സത്ത. അവരോരൊപ്പം സ്വര്‍ഗ്ഗത്തില്‍ ഓരുമിച്ചു കൂടാന്‍ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ...

മൗലിദ് പഠനം - Статистика и аналитика Telegram-канала @moulidstudy