ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
ശൈഖ് സൈനുദ്ധീന്‍ നജഖൂത്തി (ഖ.സി) അല്ലാഹുവിന്റെൈ ഔലിയാക്കളില്‍ പ്രമുഖരും ധാരാളം ത്വരീഖത്തുകളുടെ ശൈഖും പണ്ഡിതനും പ്രഭാഷകനും , സാഹിത്യകാരനും , നിമിഷ കവിയും, ജീവിത കാലത്തും പില്കാകലത്തും നിരാവലംമ്പരുടെ അത്താണിയുംമായിരുന്നു ശൈഖ് ‎ സൈനുദ്ധീന്‍ നജഖൂത്തി (ഖ.സി) എന്ന ഏനികുട്ടി മുസ്ലിയാര്‍. ഹിജ്റ 1271 (കൃസ്തു വര്ഷംം 1855)ല്‍ തൃശൂര്‍ ജില്ലയിലെ ഞമണേങ്ങാട്, പീടികക്കല്‍ തറവാട്ടിലായിരുന്നു മാഹാനവര്കംളുകടെ ജനനം പ്രബഞ്ച നാഥനായ അല്ലാഹുവിന്റെള വരദാനമായി ആണ്കുൃട്ടികള്‍ ജനിക്കുന്നില്ലെന്ന പിതാവിന്റെു വേവലാതി ബോധിപ്പിച്ചപ്പോള്‍ വലിയ്യും സൂഫിയുമായ വെളിയംങ്കോട് ഉമര്ഖാ്ളി(റ) വിന്റെപ പ്രാര്ത്ഥനനയിലൂടെയായിരുന്നു ഈ കുട്ടി ജനിച്ചത്. വിശുദ്ധ വഴിയില്‍ ജീവിതം നയിച്ച ഞമനേങ്ങാട് പീടികക്കല്‍ മുഹിയദ്ധീന്‍ എന്നവരുടെ പുത്രനാണ് മഹാനായ ഏനികുട്ടി മുസ്ലിയാര്‍. പഠന കാലം നിരന്തര പരിശ്രമത്തിലൂടെ അറിവിന്റെു അളവും ആദ്ധ്യാത്മികതയുടെ പരപ്പും വര്ദ്ധിതപ്പിക്കുകയും ഗുരുവര്യരിലും നാട്ടുകരിലും വലിയ പ്രതീക്ഷയായി മാറുകയായിരുന്നു ശൈഖവര്ക്ള്‍. ഞമനേങ്ങാട് പുളം തറക്കല്‍ ഹൈദറുസ് മുസ്ലിയാരുടെ അടുത്താണ് പ്രാഥമിക പഠനം‍. ഹിജ്റ 1331 ല്‍ വഫാത്തായ എരംമംഗലം ചിയ്യാമു മുസ്ലിയാര്‍, നൂണക്കടവ് അന്ത്യ വിശ്രമം കൊള്ളുന്ന സൈനുദ്ധീന്‍ റംലി, കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ തുടങ്ങിയവരാണ് മഹാനവര്ളുയടെ ഉസ്താദുമാര്‍. കുശാഗ്രബുദ്ധിശാലിയും, അറിവിന്റെ നിറകുടവുമായിരുന്ന ഏനികുട്ടി മുസ്ലിയാര്‍ കേരളത്തിലെ പ്രഥമവും പ്രശസ്ഥവുമായ പൊന്നാനി ദര്സിടലാണ് ഉപരി പഠനം നടത്തിയത്. ഹിജ്റ 1225 ല്‍ പൊന്നാനിയില്‍ ജനിച്ച ആഖിര്സൈിനുദ്ധീന്‍ മഖ്ദൂം, തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് മണത്തല കൊങ്ങണം വീട്ടില്‍ അഹ്മദ് ബിയ്യാത്തുമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായി ജനിച്ച അബ്ദുറഹ്മാന്‍ ശൈഖ് തുടങ്ങിയവരാണ് അക്കാലത്തെ ഉസ്താദുമാര്‍. ശേഷം പുണ്യ ഭൂമിയായ മക്കയില്‍ നിന്നും പഠനം നടത്തി. വിജ്ഞാനത്തിന്റെ് നിരവധി ശാഖകള്‍ സ്വയത്തമായക്കിയ ശൈഖവര്കകള്‍ കര്മ്മിശാസ്ത്രത്തിലും, ആദ്ധ്യാത്മജ്ഞാനത്തിലും അവഗാഹം നേടി. കൂടാതെ അറബ് സാഹിത്യത്തില്‍ വലിയ കഴിവായിരുന്നു. ബഹുഭാഷാ പണ്ഡിതനും, വാഗ്മിയും, അനുഗ്രഹീത അറബി രചയിതാവും, കവിയുമായിരുന്നു. മഹാനവര്കതളെ കുറിച്ചുള്ള മാലയിലെ ചില വരികള്‍ ഇപ്രകാരമാണ്: മിക്ക കിതാബുമെ ഹൃത്തില്‍ ഹിഫ്ളായെ മേദിനി എല്ലാസ്ഥലം മശ്ഹൂറായെ ദിക്ക് പലേതിന്നും തേടി ജനം എത്തി ധീരര്‍ മൌലവിയരെ ഹള്റത്തില്‍ എന്നും സുആലിന്ന് അടുത്ത മറുപടി ഏവര്ക്കും നല്കിംത ഇബാറത്തോടുംകൂടി ശുദ്ധം മലയാളം സംസ്കൃത വ്യാകരണം സ്വന്തം സുരിയാനി ഹിന്ദുസ്ഥാന്‍ നല്ലോണം. രചനകള്‍ മഹാനവര്ക‍ള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ചിലത് മാത്രമാണ് പ്രസിദ്ധീകൃതമായത്. "റാത്തീബു ശികായത്തുസ്സ്വുഅ്ലൂക്ക് ബി തവസ്സുലി മുലൂക്കില്‍ മുലൂക്ക്" എന്ന വലിയ മുഹിയദ്ധീന്‍ റാത്തീബാണ് പ്രധാന കൃതി. നാട്ടില്‍ പകര്ച്ച്വ്യാധി പടര്ന്നു പിടിച്ചപ്പോഴാണ് റാത്തീബ് രചിച്ച് ജനങ്ങളോട് ചൊല്ലാനാവിശ്യപ്പെട്ടത്. 50 പേജുള്ള, ഗദ്യ പദ്യ സമിശ്ര റാത്തീബ് ഹിജ്റ 1372 ല്‍ മഹാനവര്കീളുടെ മകന്‍ ടി എ കുഞ്ഞി മുഹമ്മദാണ് 2000 കോപ്പികളായി പുറത്തിറക്കിയത്. പിന്നീട് അവരുടെ മകന്‍ സൈനുദ്ധീനും പുറത്തിറക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് 200 പേജുകളുള്ള വ്യാഖ്യാനവും അറബിയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. കല്ലൂര്‍ അബൂബക്കര്‍ മുസ്ലിയരാണ് ഗ്രന്ഥ രചന നടത്തിയത്. പെരിങ്ങത്തൂരിനടുത്ത് മോന്താല്‍ എന്ന സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാനവര്ക്ളുടെ ഉസ്താദ് കൊങ്ങണം വീട്ടില്‍ അബ്ദുറഹ്മാന്‍ ശൈഖിനെ കുറിച്ചെഴുതിയ "മിന്ഹസത്തുള്ളാഹില്‍ മന്നാന്‍" എന്ന മൌലിദാണ് മറ്റൊരു ഗ്രന്ഥം. ഹളറ് മൌത്തില്‍ നിന്ന് ചാവക്കാട് മന്ദലാംകുന്നെത്തിയ, ഉമര്‍ ഖാളിയുടെ സുഹൃത്തായിരുന്ന ശൈഖ് ഹള്റമിയെ സംബ്ന്ധിച്ചെഴുതിയ മൌലിദും ശൈഖവര്കാളുടെ രചനയാണ്. മാഹി കല്ലാ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന "മീ അലവി തങ്ങളെ" കുറിച്ചും മഹാനവര്കപള്‍ പ്രകീര്ത്തയന ഗ്രന്ഥം രചിച്ചിട്ടുണ്ട്. കൂടാതെ "ഖസമുല്‍ അഖ്സാം" എന്ന ദുആ ബൈത്തും മഹാനവര്കരളുടെ കൃതികളാണ്. ഈ കൃതികളുടെ കോപ്പികളെല്ലാം ഇന്നും ലഭ്യമാണ്. എന്നാല്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകൃതമാവത്തവയുണ്ട്. അവകളില്‍ ചിലതിന്റെ് കയ്യെഴുത്ത് ലഭ്യമാണ്. പ്രവാചകര്‍ നബി (സ) തങ്ങളുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സ്രേഷ്ടതകളും, ചരിത്രവും, നിയമങ്ങളും വിശദീകരിക്കുന്ന ഒരു കവിത ശൈഖവര്കംളുടെ രചനയാണ്. "ഫളാഇലും അമലില്‍ മൌലിദി വ ജസാഉല്‍ ആമിലീന ലഹു വഫീമന്‍ യഅ് ലമു ലില്‍ മൌലൂദി അവ്വലന്‍ വഫീ ബഅ്ളി മസ്വ് റൂഫാത്തിഹി അലൈഹി" എന്നാണ് കാവ്യത്തിന്റെ് തലക്കെട്ട്. മുന്നോറോളം വരികളുള്ള ബദ്രീങ്ങളെ തവസ്സുലാക്കി അസ്മാഉല്‍ ഹുസ്നയും, പ്രവാചകര്‍ നബി (സ) തങ്ങളെയും, സ്വഹാബി വര്യരെയും, മറ്റു ത്വരീഖത്തിന്റെ മശാഇഖന്മാരുടെ പേരുകളുമുൾകൊള്ളിച്ചുള്ള ദുആയും കൃതികളില്‍ പ്രധാനമാണ്.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പല പണ്ഡിതരും അല്ലാഹുവിന്‍റെ ആരിഫീങ്ങളും അവരില്‍ നിന്ന് വിവിധ ദിക്റുകളിലും സൂറത്തുകളിലും സ്വലാത്തുകളിലും ഇജാസത്ത് സ്വീകരിച്ചവരായിരുന്നു. കേരളത്തില്‍ ദലാഇലുല്‍ ഖൈറാത്ത് സ്വലാത്ത് പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ശൈഖവര്‍കള്‍ കൂടാതെ ഇഖ്ലാസ്, മുഅവ്വിദത്തൈനി, സൂറത്തുന്നസ്വര്‍ തുടങ്ങി പ്രത്യേക സൂറത്തുകളുടെ ഇജാസത്തുകളും സ്വലാത്തു ത്വിബ്ബിന്‍റെയും സുമ്മിന്‍റെയും ഇജാസത്തുകളു൦ നല്‍കിയിരുന്നു. കണ്ണൂര്‍ സിറ്റിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് മൌലല്‍ ബുഖാരി തങ്ങളുടെ സന്താന പരമ്പരയില്‍ ജനിച്ച കൊടലൂര്‍ തങ്ങളെന്ന പേരിലറിയപ്പെടുന്ന സയ്യിദ് പൂക്കോയ തങ്ങള്‍, എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, മര്ഹൂം തൊഴിയൂര്‍ കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍, കാലടി കാദര്‍ ഹാജിയുടെ മകന്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍, എടയൂര്‍ മരക്കാര്‍ മുസ്ലിയാര്‍, പാമ്പിരുത്തി മുഹിയദ്ധീന്‍ മുസ്ലിയാര്‍, ബാഫഖി യതീംഖാന എക്സികുട്ടീവ് കമ്മറ്റി മെമ്പര്‍ ആലപ്പുഴ മുഹമ്മദ് മുസ്ലിയാര്‍, പുറങ്ങ് മാരാമുറ്റം കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, എന്നിങ്ങനെ ധാരാളം മുരീദുമാരും ശിഷ്യ ജനങ്ങളും സന്തത സഹാചാരികളുമുണ്ട്. ഇനിയും ധാരാളം പേരുകളുണ്ട്. ജീവിച്ചിരിക്കുന്നവരില്‍ ശൈഖവര്‍കളുടെ മുരീദുമാരില്‍ വളരെ പ്രധാനിയും പ്രശസ്ഥരുമാണ് 1970 മുതല്‍ അതിരാപട്ടണം റഹ്മാനിയാ കോളേജിലെ മുദരിസായി സേവനം ചെയ്യുന്ന മമ്മികുട്ടി ഹസ്രത്ത് (ആറ്റശേരി ഉസ്താദ്). മഹാനവര്‍കളുടെ ദിക്റിനെ കുറിച്ച് മര്‍ഹൂം പികെ പി അബ്ദുസ്സലാം മുസ്ലിയാര്‍ എഴുതിയത് ഇപ്രകാരമാണ് "ശൈഖവര്‍കളുടെ ഓരോ ശ്വാസവും അല്‍ഹംദുലില്ല എന്നായിരുന്നു. സദാ സമയവും അന്‍ഫാസിയായ ദിക്റില്‍ ലയിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്‍റെ അവസ്ഥ. മറ്റുള്ളവരുമായി ഇടപെഴുകുമ്പള്‍ അന്‍ഫാസിയ്യായ ദിക്റ് മുറിയുന്നില്ല. ഒരു നെടുവീര്‍പ്പ് പോലെ ദിക്റ് വരുന്നതില്‍ നിന്ന് അന്‍ഫാസിയ്യായ ദിക്റ് നടക്കുന്നത് മനസ്സിലാക്കാം." പികെപി ഉസ്താദിന് സുമ്മിന്‍റെയും ദലാഇലുല്‍ ഖൈറാത്തിന്‍റെയും ഇജാസത്ത് അവിടുന്നാണ് ലഭിച്ചത്. ഹിജ്റ 1410 ദുല്‍ഖഅ്ദ് ആറിന് വ്യാഴായ്ച മഗ്രിബിന് ശേഷമായിരുന്നു മഹാനവര്‍കള്‍ വഫാത്തായത്. അവരുടെ കൂടെ നമ്മെയും അല്ലാഹു അവന്‍റെ നല്ല ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍. അവലംമ്പം: കക്കിടിപ്പുറം മൌലിദ് ശൈഖുനാ കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ - ചരിത്ര ഗ്രന്ഥം

ശൈഖ് കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ദുല്‍ഖഅദ് 6 ശൈഖുനായുടെ വഫാത്ത് ദിനം. അറിവ്, മതനിഷ്ട, സൂക്ഷമത എന്നിവ ഒത്തിണങ്ങിയ ദീനി കുടുംബത്തില്‍, ഇക്കൂരത്തുവളപ്പില്‍ മൊല്ലപ്പാപ്പ എന്ന അബ്ദുല്ലാഹ് (റ) എന്നവരുടെ രണ്ടാമത്തെ മകനായി മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കക്കിടിപ്പുറം എന്ന ദേശത്താണ് ബഹുമാനപ്പെട്ട ശൈഖ് അബൂബക്കര്‍ മുസ്ലിയാര്‍ (നമ) ജനിച്ചത്. പ്രാഥമിക പഠനവും വിശുദ്ധ ഖു ർആനു൦ പിതാവില്‍ നിന്ന് കരസ്ഥമാക്കി പതിമൂന്നാമത്തെ വയസ്സില്‍ അറക്കല്‍ കുമരനല്ലൂര്‍ മുദരിസായിരുന്ന കുഞ്ഞി മല്‍കാന്‍ മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. സൂഫിയാക്കളില്‍ പ്രമുഖരായിരുന്നു പടിഞ്ഞാറങ്ങാടിക്കടുത്ത്(എടപ്പാള്‍) അറക്കല്‍ എന്ന സ്ഥലത്ത് ജനിച്ച ഉസ്താദായ കുഞ്ഞി മല്‍കാന്‍ (കുഞ്ഞി മരക്കാര്‍) അറക്കൽ മൂപ്പര്‍. കാമിലായ ശൈഖിന്‍റെ കീഴിലായി പതിനാലു വര്‍ഷത്തോളം ശരീഅത്തിലും ത്വരീഖത്തിലും അവഗാഹം നേടി. ശരീഅത്തനുസരിച്ച് കര്‍കഷ നിലപാടും, ദീര്‍ഘ വീക്ഷണവും, ഫിറാസത്തിന്‍റെ അറിവും സമ്മേളിച്ച ശൈഖവര്‍കള്‍ സൂക്ഷമതയോടെ അല്ലാഹുന്‍റെ മാര്‍ഗ്ഗത്തില്‍ ജീവിക്കുകയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. ജീവിതത്തിലെ എല്ലാ സുഖങ്ങളും വെടിഞ്ഞ് പൂര്‍ണ്ണമായി അല്ലാഹുവിലേക്ക് അടുക്കുവാനും തന്‍റെ അടുത്തേക്ക് വരുന്നവര്‍ക്കായി മഅരിഫത്തിന്‍റെ അറിവ് നുകരുവാനും സമയം കണ്ടെത്തിയവര്‍ ദുന്‍യാവിന്‍റെ സുഖത്തില്‍ മുഴുകുന്നത് ഭയപ്പെട്ട് വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ലയെന്നത് ചരിത്ര സത്യമാണ്. പ്രധാന ശൈഖായിരുന്ന അറക്കല്‍ മുപ്പരുടെ നിര്‍ദേശമനുസരിച്ച് ധാരാളം മഖ്ബറകളും ആരീഫിങ്ങളെയും സന്ദര്‍ശിക്കുകയും പതിവായിരുന്നു. അതു വഴി ഖാദിരിയ്യ, രിഫാഇയ്യ, ബാഅലവിയ്യ തുടങ്ങിയ ത്വരീഖത്തുകളുടെ ഇജാസത്തുകള്‍ കരസ്ഥമാക്കുകയും വിവിധങ്ങളായ ആവിശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ദീനിന്‍റെ മധു നുകരുകയും ചെയ്തു. ധാരാളം പ്രാവിശ്യം ഹജ്ജ് ചെയ്യുകയും നബിയുടെ റൌളാ ശരീഫ് സന്ദര്ശിളക്കുകയും ചെയ്ത മഹാനവര്‍കള്‍ ബഅ്ദാദ്, ബസ്വറ, കൂഫ തുടങ്ങി ഇന്ത്യയുടെ പുറത്തുള്ള ഔലിയാക്കളുടെ മസാറുകളും സന്ദര്ശിക്കുകയുണ്ടായി. സയ്യിദ് അലവി മാലികി അല്‍ മക്കി മശാഇഖുമാരില്‍ പ്രധാനിയായിരുന്നു. ജീവിത അവസാനം വരെ ദീനിന്‍റെ പ്രചരണത്തിനും അറിവ് നുകരുന്നതിനുമായി സമയം നീക്കി വെക്കുകയായിരുന്നു. പെരുമ്പിലാവ്, പെരുമുക്ക്, തളിപ്പറമ്പ്, പെരിന്തല്മണ്ണക്കടുത്തുള്ള ചെമ്മല, തലശേരിക്കടുത്തുള്ള കരിയാട്, കണ്ണൂരിനടുത്തുള്ള മാങ്കടവ്, സ്വന്തം നാടായ കക്കിടിപ്പുറം തൊട്ടടുത്തുള്ള മഹല്ലായ കുണ്ടുറുമ്മല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളില്‍ മുദരിസായി ജീവിതം നയിച്ചു. അവസാനകാലത്താണ് ജന്മ നാടായ കക്കിടിപ്പുറത്തേക്ക് തിരിച്ചെത്തുകയും മഹാനവര്‍കളുടെ തന്നെ പള്ളിയില്‍ ദര്‍സുമായി കൂടുകയും ചെയ്തു. ദര്‍സില്‍ പ്രധാനമായി ഇമാം ഗസ്സാലി (റ) വിന്‍റെ ഇഹിയാഉ ഉലൂമിദ്ദീനിന് പ്രാമുഖ്യം നല്‍കുകയും പ്രത്യേക രീതിയില്‍ പഠിതാക്കളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി കൊടുക്കുന്ന വിധത്തില്‍ ദര്‍സ് നടത്തുകയും ചെയ്തു. അത് കൊണ്ട് തന്നെ സ്വാഹിബുല്‍ ഇഹിയാഅ് എന്ന സ്ഥാനപ്പേരിലും പ്രസിദ്ധനായിരുന്നു. ദര്‍സീ രംഗത്തോടൊപ്പം രചനാ രംഗത്തും വലിയ സംഭാവനകളാണ് ശൈഖവര്‍കള്‍ നടത്തിയത്. "അഖ്റബുത്വുറുഖി ഇലല്‍ ഹഖ് ഫി സ്വലാത്തി അലാ അശ്റഫില്‍ ഖല്‍ഖ്" "ഹിദായത്തുല്‍ ഖൌമം ഫീ ഷറഹി രാസാലത്തി സ്വൌമ്" "രിസാലത്തു സഅത്തി അല്അയബദിയ്യ ഫീ അസ്മാഇ സ്വഹാബത്തില്‍ ബദരിയ്യ" "രിസാലത്തി സഅത്തി റഹ്മ ഫീ ഇസാലത്തി തുഹ്മത്തി അന്‍ മുഖീമി യൌമിൽ ജുമുഅ" എന്നിവ രചനകളില്‍ പ്രധാനമാണ്. സൂക്ഷമതയോടെ അല്ലാഹുവിന്‍റെ പ്രീതി കാംഷിച്ച് ജീവിതം നയിച്ച ശൈഖവര്‍കള്‍ ധാരാളം കറാമത്തുകളിലൂടെ തന്‍റെ സഹ ജനങ്ങള്‍ക്ക് സന്തേഷം പകര്‍ന്നു. വലിയ പ്രഭാഷകനും മഹല്ല് ഖത്തീബുമായി ജോലി ചെയ്യുന്ന ഒരു വിദ്യാര്ത്ഥിക്ക് സ്വിഹ്ര്‍ ബാധയേറ്റ് വേവലാതിയുമായി വന്നപ്പോള്‍ തലയില്‍ കൈ വെച്ച് മന്ത്രിക്കുകയും അസുഖം മാറുകയും ചെയ്തു. പഠിക്കുന്ന പ്രായത്തില്‍ അനാഥനായ ഒരു മുതഅല്ലിം ഹജ്ജിന് പോവണം എന്ന ആവിശ്യവുമായി വന്നപ്പോള്‍ അനുമതി നല്‍കുകയും അടുത്ത വര്‍ഷം തന്നെ കപ്പല്‍ വഴി ഹജ്ജിന് പോവുകയും ചെയ്തു. മംഗളോദയം വൈദ്യശാലയുടെ പ്രൊപ്രൈറ്റര്‍ അബൂബക്കർ ഹാജിയുടെ മരുന്ന് കച്ചവടത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണം ശൈഖവര്‍കളുടെ അവിശ്യ സമയത്തുള്ള പ്രാര്‍ത്ഥനയായിരുന്നു. ഇതു പോലെ പല കാര്യങ്ങളും അവരുടെ മൌലിദിലും, സ്മരിണികയിലും നമുക്ക് വായിക്കാം. ദീര്‍ഘ കാലം ശൈഖുനായുടെ തര്‍ബിയത്തിലായി സഹവസിക്കുകയും പിന്‍ഗമിയായി ദര്‍സ് ഏറ്റെടുക്കുകയും ചെയ്ത മഹാനായിരുന്നു കക്കിടിപ്പുറത്തെ കുന്നത്ത് പള്ളിയുടെ സമീപം അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ അബ്ദുറഹ്മാന്‍ കുട്ടി മുസ്ലിയാര്‍ (നമ).

ബാഗ്ദാദിലെ യാത്രക്കുശേഷം വലിയുള്ളാഹി അബ്ദുറഹ്മാൻ ശൈഖ്‌ അവിടെ നിന്നും ജിദ്ധവഴി മക്കയിലും മദീനയിലും സന്ദർശിച്ചു അവിടത്തെ അമ്പിയാക്കന്മാരുടേയും മഹാന്മാരുടേയും സാമീപ്യം കരസ്ഥമാക്കി മോന്താലിൽ തിരിച്ചെത്തി ദീനീ സേവനത്തിലൂടെ സർവ്വ ജനപ്രീതി നേടി നാടിനെ നയിച്ചു . പ്രശാന്ത സുന്ദരമായ മയ്യഴിപ്പുഴയുടെ കൈവഴിയായ പടന്നക്കരയിൽ താമസമാക്കി. ഹിജ്റ വർഷം 1337 ശഹബാൻ 20 ന് മഹാനവർകൾ മഹത്തായ ഉത്തരവാദിത്വം ശേഷക്കാരിൽ അർപ്പിച്ചു ഭൗതിക ലോകത്തോടു വിട പറഞ്ഞു ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ . മോന്താൽ ജുമുഅത്ത്‌ പള്ളിയുടെ മുറ്റത്ത്‌ ആണു ശൈഖ്‌ അവർകളുടെ മഖാം സ്ഥിതി ചെയ്യുന്നത്‌ . ശൈഖ്‌ അവർകളുടെ കാലത്ത്‌ തന്നെ ദറസ്‌ നടന്നുവരുന്നു എന്നത്‌ മോന്താലിന്റെ ദർസ്സീ പാരമ്പര്യത്തിനു മാറ്റു കൂട്ടുന്നു. ഒളവിലത്ത്‌ ഉള്ള റഹ്മാനിയ യതീംഖാനയും റഹ്മാനിയ സ്ഥാപനങ്ങളും മോന്താലിലെ മദ്രസയും മഹാനുഭാവന്റെ നാമധേയത്തിലാണു സ്ഥിതി ചെയ്യുന്നത്‌. മിനഹത്തുള്ളാഹിൽ മന്നാൻ എന്ന പേരിൽ ശൈഖ്‌ അവർകളുടെ മൗലിദ്‌ രചിച്ചത്‌ വലിയുള്ളാഹി ഞമനേക്കാട്‌ യേനിക്കുട്ടി മുസ്ല്യാർ (ജനനം ഹി:1271 വഫാത്ത്‌ ഹി:1352) ആയിരുന്നു. ഗദ്യ-പദ്യ അറബി സാഹിത്യ മേഖലകളിൽ അഗാധമായ പാഢിത്യത്തിനുടമായായിരുന്നു ഏനിക്കുട്ടി മുസ്ല്യാർ. മാഹി കല്ലാപ്പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ്‌ മൈഅലവി തങ്ങളെ കുറിച്ചുള്ള മൗലിദും. ഖസീദത്തു ഖിസമിൽ അഖ്സാം, ശികായത്തു സ്സുഗലൂഖ്‌ റാത്തീബ്‌ തുടങ്ങിയവ രചിച്ചതും ഏനിക്കുട്ടി മുസ്ല്യാർ അവർകൾ ആയിരുന്നു. ഞമനേക്കാട്‌ ജുമുഅത്ത്‌ പള്ളിയുടെ മുൻ വശത്താണു മഹാനവറുകളുടെ മഖാം സ്ഥിതി ചെയ്യുന്നത്‌. അബ്ദുറഹ്മാൻ ശൈഖിന്റെ സന്തത സഹചാരിയാ യിരുന്ന അബ്ദുള്ള ഹാജിയുടെ ഖബറും മോന്താൽ‌ മഖാമിന്റെ പിൻ വശത്ത്‌ ഉണ്ട്‌. എല്ലാ വർഷവും ശഅബാൻ മാസത്തിൽ വിപുലമായ രീതിയിൽ അബ്ദുറഹ്മാൻ ശൈഖ്‌ അവർകളുടെ ഉറൂസ്‌ നടന്നു വരാറുണ്ട്‌. കോവിഡ്‌ രോഗത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം പാലിച്ച്‌ ഈ പ്രാവശ്യത്തെ ഉറൂസ്‌ നിർത്തി വെച്ചിരിക്കുകയാണു. ആത്മീയ വിഹായസ്സിലെ സൂര്യ തേജസ്സായ അബ്ദുറഹ്മാൻ ശൈഖ്‌ അവർകളുടെ മൗലിദ്‌ വീടുകളിൽ നിന്ന് പാരായണം ചെയ്തും മറ്റ്‌ സൽക്കർമ്മങ്ങളാലും സമ്പന്നമാക്കുകയാണു ഈ ആണ്ട്‌ ദിനവും പ്രദേശത്തുകാർ. അള്ളാഹു മഹാനവറുകളുടെ ബർക്കത്ത്‌ കൊണ്ട്‌ നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും സഫലീകരിക്കുകയും , പിടി പെട്ട മഹാമാരിയിൽ നിന്ന് ലോക ജനതക്ക്‌ രക്ഷ നൽകുകയും ചെയ്യട്ടെ - ആമീൻ

#പ്രഭ_പരത്തിയ_മോന്താൽ_അബ്ദുറഹ്മാൻ_ശൈഖ്‌(റ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പ്രകൃതിയുടെ സുലഭമായ അനുഗ്രഹം ലഭിച്ച പ്രദേശമാണു മോന്താലും പരിസരവും. ഓളങ്ങളലതല്ലുന്ന പുഴ ഈ നാടിനു മാറ്റു കൂട്ടുന്നു. അരിക്‌ ചേർന്ന് വയലും കൃഷിയിടങ്ങളുമൊക്കെയായി ശാന്തമായ അന്തരീക്ഷം പ്രകൃതിയുടെ മനോഹാരിത ക്കപ്പുറം ആത്മീയതയുടെ പ്രഭാ കിരണങ്ങളാൽ സമ്പന്നമാമാണിവിടം. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും അതിർത്തി പങ്കിടുന്ന ദേശത്തിനുപരി അബ്ദുറഹ്മാൻ ശൈഖ്‌ (റ) എന്ന മഹാനവർകളാൽ അതിരുകളില്ലാത്ത ആത്മീയാനുഭൂതിയുടെ വിളനിലം കൂടിയാണു. സഹാബത്തിനു ശേഷം ദീനീ പ്രബോധന രംഗത്ത് ഔലിയാക്കന്മാരുടെ സാന്നിധ്യമാണ് ഇന്ത്യയിലും ഇതര രാജ്യങ്ങളിലുംഇസ്ലാമിക പരിവേശമുണ്ടായതെന്ന് നമുക്കു കാണാൻ കഴിയുന്ന വസ്തുതയാണ്. ഹിജ്റ 1267ൽ ചാവക്കാട് മണത്തല കൊങ്ങണം വീട്ടിൽ ബീയ്യാത്തുമ്മ അഹമ്മദ് എന്ന സാധാരണ ദമ്പതിമാർക്ക് ജനിച്ചു , ജനനത്തിനു നാലു മാസത്തിന് ശേഷം മാതാവ് മരണപ്പെട്ടു , പിന്നീട്‌ പിതാവിന്റെ സംരക്ഷണത്തിലാണു വളർന്ന് വലുതായത്‌. മായിൻകുട്ടി, ഇത്തിഖാദിർ, ബീരാൻ, മൊയ്തീൻ എന്നിവരായിരുന്നു സഹോദരങ്ങൾ....... ശൈഖ്‌ അവർകൾ ബാല്യത്തിൽ തന്നെ ദീനീപഠനത്തിൽതൽപരനായിരുന്നു. പിതാവിൽനിന്നും ഖുർആൻ പാരായണവും പ്രാഥമിക പഠനവും പൂർത്തിയാക്കിയ ശേഷം പൊന്നാനിയിലെത്തി, ആ കാലഘട്ടത്തിലെ മഖ്ദൂമായ അബീ ഇബ്രാഹീം മൌലവിയുടെ ശിഷ്യനായി പഠനം തുടർന്നു . പിന്നീട് അവിടെനിന്നും പ്രസിദ്ധമായ വിളക്കത്തിരുന്നു ഗുരുവര്യന്മാരുടെ പ്രാർത്ഥനയും പൊരുത്തവും കരസ്ഥമാക്കിയ ശേഷം മഹാനവർകൾ പാറക്കടവിൽ വന്ന് അവിടെ നിന്നും പ്രസിദ്ധനായ കക്കാട് ഖാളി എന്ന മുഹമ്മദ് മൌലവിയുടെ ശിഷ്യത്വം സ്വീകരിച്ചു.... വിജ്ഞാനകുതുകിയായ മഹാനവർകൾ മഹാനായ അലിയുൽ കൂഫി(റ)യുടെ പുണ്യ പാദസ്പർശമേറ്റ്‌ അനുഗ്രഹീതമായ പെരിങ്ങത്തൂരെത്തി അവിടെ പഠനം തുടരുകയായിരുന്നു... സൂഫിവര്യനായ അലിയുൽ കൂഫിയുടെ ചാരത്ത് പഠനം തുടർന്നുകൊണ്ടിരിക്കെ മഹാനവർകളെ സ്വപ്നത്തിൽ ദർശിച്ചു. ബാപ്പ മരിച്ചെന്നും ചാവക്കാട്ടെ വീട്ടിലേക്കു പോകണമെന്ന് പറഞ്ഞതായിട്ടുമായിരുന്നു സ്വപ്നം.... കുറച്ചുകാലം ചാവക്കാടിൽ തങ്ങിയ ശേഷം സന്തത സഹചാരി മുഹമ്മദ് ഹാജിയേയും കൂട്ടി ദുസ്സഹ യാത്രക്കൊടുവിൽ ബാഗ്ദാദിലെത്തി, അവിടെ മഹാനായ ജീലാനിയുടെ താക്കോൽ സുക്ഷിപ്പുകാരൻ സമീപിച്ചു ശൈഖവർകളേയും മുഹമ്മദ്ഹാജിയേയും പേരുവിളിച്ചു അഭിസംബോധനം ചെയ്തു . ശൈഖ്‌ ജീലാനിയുമായുള്ള സ്വപ്ന ദർശനത്തിൽ ഈ താക്കോൽ നിങ്ങളെ ഏല്പിക്കണ മെന്നും മാന്യമായ സ്വീകരണം നല്കാനും പറഞ്ഞകാര്യം സൂചിപ്പിച്ചു. അങ്ങിനെ രണ്ടു മാസക്കാലം അവിടെ താമസിച്ചു . പിന്നീട്‌ ‌ മോന്താലിൽ പള്ളി നിർമ്മിക്കുകയും മുസ്ലീങ്ങൾ മരിച്ചാൽ പെരിങ്ങത്തൂരിലും പെരിങ്ങാടിയിലും ബഹൂദൂരം മയ്യിത്തുമായി നടക്കേണ്ടുന്ന പ്രയാസം കണക്കിലെടുത്തു ഖബർസ്ഥാനുമുണ്ടാക്കിയിരുന്നു. അന്നത്തെ നാട്ടു പ്രമാണിമാർ അതിനു സാരഥ്യം വഹിച്ചു. അല്ലാഹു ആ പുണ്യകർമ്മത്തിന് അവർക്ക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ..... നമ്മുടെ നാടിനു ദീനീ പ്രകാശം പരത്തിയ പണ്ഡിത ശ്രേഷ്ടനും സമസ്തയുടെ അമരക്കാരനുമായിരുന്ന . ഇപ്പോൾ ചൊക്ലിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ ശംസുൽ ഉലമ ഖുത്തുബി മുഹമ്മദ്‌ മുസ്ല്യാർ ശൈഖവർക ളുടെ തർബിയത്തിലൂടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയ മഹാനാണു. ശൈഖിന്റെ കാലിനേറ്റ പരിക്ക് ശമനമാകാൻ ശൈഖ്‌ ജീലാനി തങ്ങളെ സന്ദർശിക്കാൻ നേർച്ചയാക്കുകയും പെട്ടെന്ന് അസുഖം ഭേദമാവുകയും സന്തത സഹചാരി മുഹമ്മദാജിയെയും കൂട്ടി ബോബെ സൂറത്ത്‌ വഴി ബാഗ്ദാദിലേക്കു തിരിക്കുകയും ചെയ്തു.. യാത്രയിൽ ഒരു പാടത്ഭുതങ്ങൾ സംഭവിച്ചിരുന്നു..

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

മൻഖൂസ് മൗലിദ് പരിഭാഷ

ഒരാള്‍ നബി(സ)യുടെ ജന്മദിനത്തിന്ന്‍ സ്ഥല സൌകര്യം വരുത്തി ജനങ്ങളെ ഒരുമിച്ചുക്കൂടി ഭക്ഷണം തെയ്യാര്‍ ചെയ്തു നല്ല പ്രവര്‍ത്തങ്ങള്‍ ചെയ്തു അങ്ങിനെ മൌലിദ് ഓതിയാല്‍ അന്ത്യദിനത്തില്‍ സിദ്ധീഖുകള്‍,ശുഹദാക്കള്‍ ,സ്വാലിഹുകളോട് കൂടെയായിരിക്കും സ്വര്‍ഗത്തി കടക്കുകയും ചെയ്യും'' എന്ന് ഇമാമീങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത് അവർക്കെല്ലാം മൂന്നോ നാലോ പുസ്തകം വായിച്ചവരുടെ അത്ര ഖുർആനും ഹദീസും അറിയാത്തതു കൊണ്ടാണ് എന്ന് വിശ്വസിക്കുന്നവരുടെ ലോകത്താണ് നാമിന്ന് ഇമാം സുയൂത്വി(റ), സിരിയ്യ് അസ്സിഖ്ത്വി(റ)ഇമാം ഇബ്ന്‍ ഹാജര്‍ ഹൈതമി(റ)ഇമാം റാസി (റ)ഇമാം ഖസ്ത്വല്ലാനി (റ),ഇമാം ഇബ്നുല്‍ ഹാജ് (റ),ഇസ്മാഈലുല്‍ ഹിഖി (റ),അല്ലാമ: അബൂശാമ (റ) ഇബ്നുഖല്ലിക്കാൻ , ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഇമാം ഖസ്ത്വല്ലാനി(റഇമാം നബ്ഹാനി (റ) ഇമാം സുര്ഖാനി(റ)മുല്ലാഅലിയ്യുൽ ഖാരി (റ)ഇമാം ഇബ്നു ഹജരിനിൽ ഹൈതമി(റ) ഇമാം നവവി(റ) അബൂശാമ(റ),ഹാഫിള് അബുല്‍ഖത്താബ് ബിന്‍ ദിഹ്യ(റ) ഇമാം ബൈളാവി (റ )എന്നിങ്ങനെ നൂറു കണക്കിന് പേര് മൗലീദ് ഓതുന്നതിന്റെയും മീലാദ് ശരീഫിന്റെയും പോരിശ പറഞ്ഞു ലഭിക്കുന്ന കൂലികൾ പറഞ്ഞു പ്രലോഭിപ്പിക്കുന്ന . അവർക്കൊക്കെയും ഇന്നുള്ളവരുടെ അത്ര അറിവില്ലാത്തതു കൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് കരുതേണ്ടി വരും വമ്പിച്ച സദ്യ ഒരുക്കി മൗലൂദ് കൊണ്ടാടിയ മുഫ്ളർ രാജാവിനെ ഇബ്നുഖല്ലിഖാന് ‍വഫയാത്തുല് അഅ്യാനിൽ ഹാഫിള് ഇബ്നുകസീര്(റ) യും അല്ബിദായത്തുവന്നിഹായ’യിൽ , ഇമാം സുയൂത്വി(റ) യും അഭിനന്തിക്കുന്നത് അവർക്കു ശിർക്കിനോടുള്ള മൊഹബ്ബത് കൊണ്ടാണോ ? അതോ ഖുർആന്റെ അർഥം ഇപ്പോഴുള്ളവരെ പോലെ മനസ്സിലാവാഞ്ഞിട്ടോ ? എന്ന ചോദ്യത്തിനും ഉത്തരം കിട്ടാനിടയില്ല . മൂന്നോ നാലോ പ്രാഭാഷണവും കേട്ട് രണ്ടു പുസ്തകവും വായിച്ച ഹുങ്കിൽ മൗലൂദ് ശിർക്ക്‌ എന്ന ഒരൊറ്റ വാക്കു കൊണ്ട് ഇസ്‌ലാമിൽ നിന്നും പുറത്താക്കുന്നത് പത്തും ഇരുപതും ലക്ഷം ഹദീസുകൾ കാണാ പാഠം പഠിച്ച മഹത്തുക്കളെയാണ് , ദീനിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാ പണ്ഡിതന്മാരെയാണ് ,ജീവിതം തന്നെ മതമാക്കി മാറ്റിയ സൂഫി വര്യന്മാരെയാണ് എന്തിനേറെ കോടി കണക്കിന് വരുന്ന നമ്മുടെ മുൻ തലമുറയെയും, ഇന്നത്തെ തലമുറയിൽ ബഹു ഭൂരിഭാഗത്തെയുമാണ്. എന്തിനേറെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരിൽ മൗലീദ് ഓതുകയും സദ്യ വിതരണം ചെയ്യുകയും ചെയ്ത ആദ്യ കാല മുജാഹിദ് നേതാക്കൾ വരെ അതിൽ പെടും. ഇനിയങ്ങോട്ട് മൗലൂദ് ശിർക്ക്‌ റാത്തീബ് ശിർക്ക്‌ എന്നൊക്കെ പറയാനുള്ള ത്വര നുരഞ്ഞു പൊങ്ങുമ്പോൾ എല്ലാ സഹോദരന്മാരും ആരൊക്കെയാണ് അങ്ങേ തലയ്ക്കൽ എന്ന്ഒരു നിമിഷം ചിന്തിക്കുക..

ചരിത്രത്തിൽ ഇന്നേ വരെ രേഖപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ മൗലീദ് ആഘോഷങ്ങൾ മുളഫർ രാജാവാണ് നടത്തിയത് അയ്യൂബി രാജവംശത്തോടൊപ്പം തന്നെ മംലൂക് ,ബയ്യിദ് ,യെർജ്ക് , ഓട്ടോമൻ , ഗ്രേയ്റ് മംഗോൾസ് ,സഫാവീദ് , മുഗൾ തുടങ്ങി പിന്നീട് വന്ന എല്ലാ ഭരണ കൂടങ്ങളും മൗലീദ് ആഘോഷങ്ങൾ രാജ്യമൊട്ടുക്കും കെങ്കേമമായി സംഘടിപ്പിക്കാൻ തുടങ്ങി . ലോകത്തു മലേഷ്യയിലും തുർക്കിയിലും ഒക്കെയാണ് ഇന്ന് വലിയ ആഘോഷമായി മൗലിദ് സംഘടിക്കപ്പെടുന്നത് ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും മൗലൂദ് പാരായണവും അന്നദാനവും ഒക്കെയായി റബ്ബി ഉൽ അവ്വൽ ആഘോഷിക്കപ്പെടുന്നുണ്ട്... മൗലീദ് രചയിതാക്കൾ..!! ===================== പ്രവാചകൻ മുഹമ്മദുമായി (സ) ബന്ധപ്പെട്ടു രചിക്കപ്പെട്ട ആദ്യ പ്രകീർത്തന കാവ്യം യസ്രിബിൽ അവിടുന്ന് വന്ന സമയത്തു് ആലാപനം ചെയ്യപ്പെട്ട ''ത്വല അൽ .ബദറു അലൈന '' എന്ന് തുടങ്ങുന്ന കാവ്യമാണ് . ഞങ്ങൾക്ക് മേൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചിരിക്കുന്നു എന്നാണതിന്‍റെ അർത്ഥം. പ്രവാചക കാലത്തു രചയിതമായ മറ്റ് മൗലീദുകൾ; പ്രമുഖ സഹാബി വര്യനും പ്രവാചക പ്രേമിയും ആയ ഹസ്സൻ ബിൻ താബിത് രചിച്ച ഖസീദയും , മറ്റൊരു സഹാബി വര്യനും കവിയും ആയ കഅ 'ബി ബിൻ സുഹൈർ ബിൻ അബി സുൽമയുടെ ''ബാനത് സുആദുമാണ്'' ഇതിനെ തുടർന്ന് പ്രശസ്തമായ പതിനായിരക്കണക്കിന് മൗലീദുകൾ പ്രാദേശിക ഭാഷയിലും അല്ലാതെയുമായി ലോകമെമ്പാടും പാരായണം ചെയ്തു വരുന്നു. അറബ് മൗലൂദുകളാണ് ഏറ്റവും പ്രചാരം നേടിയവ , പ്രധാനപ്പെട്ട മൗലൂദുകളും അവയുടെ രചയിതാക്കളും ഇവരാണ് ഇബ്നുഹജറുൽ ഹൈതാമി(റ) യുടെ 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' ഇമാം അബൂഹനീഫയുടെ പ്രവാചക പ്രകീര്‍ത്തന തവസ്സുല്‍ കാവ്യമായ 'ഖസീദത്തുന്നുഅ്മാനിയ്യ, അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ) യുടെ ശര്‍റഫല്‍ അനാം' മൗലീദ് . മുഹമ്മദ്‌ ഇബ്നു അബീബകര്‍ അല്‍ റശീദുല്‍ ബഗ്ദാദി (റ) യുടെ ''ഖസീദത്തുല്‍ വിതരിയ്യ'' ഇമാം ഗസ്സാലി (റ)യുടെ ''സുബ്ഹാന മൗലിദ്'' ഇമാം ഷറഫുദ്ധീൻ ബുസൂരി (റ) യുടെ ഖസീധത്തുൽ ബുർദാഹ്'' , ശൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) യുടെ 'അല്‍ഫാത്തിഹത്തുല്‍ മുവത്വഫിയ്യ'' ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). ) യുടെ ഇത്മാമുന്നിഅ്മ'' ''അല്‍ നിഅ്മതുല്‍കുബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം ഇമാം ശൗഖി (റ) യുടെ നഹ്ജുല്‍ ബുര്‍ദ' ഇബനു ദിഹ്‌യ കല്‍ബിയുടെ (റ) യുടെ അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍' ബാറൂദി (റ) യുടെ'കശ്ഫുല്‍ ഗുമ്മയും' ഇമാം അബ്ദുര്‍റഊഫ് അല്‍മുനാവീ (റ) യുടെ മൗലിദുല്‍ മുനാവീ, ബൈഹഖി (റ) , അബ്ദുര്‍റഹ്മാനുബ്‌നു റബഹു ഇബ്ന്‍ അല്‍ ജൌസി (റ) , ഇമാം ഷാഫി (റ) ഹാഫിള് ഇബ്‌നു കസീര്‍(റ), ഹാഫിള് മുഹമ്മദുസ്സഖാഫി(റ)തുടങ്ങി ജലാലുദ്ധീൻ റൂമി തുടങ്ങി നൂറു കണക്കിന് മഹാത്മാക്കളുടെ എണ്ണിയാലൊടുങ്ങാത്ത ഖസീഥകൾ ,നമ്മുടെ കേരളത്തിലെ വെളിയങ്കോട് ഉമർ ഖാളി (റ ) യുടെ പ്രവാചക ഗേഹത്തിൽ വെച്ച് രചിച്ച ''ഖസ്വീദത്തുൽ ഉമരിയ്യഃ (സ്വല്ലൽ ഇലാഹു ബൈത്ത്)'',ശൈഖ് സൈനുദ്ധീൻ മക്തൂം (റ) യുടെ 'മന്‍ഖൂസ്വ് മൗലീദ്' , കുഞ്ഞായൻ മുസ്ലിയാരുടെ (റ ) നൂൽ മദ്ഹ് പോലെ അല്ലാമാ ഇഖ്‌ബാലിന്റെ ഉറുദു ഖസീദകൾ പോലെ പ്രാദേശിക ഭാഷയിൽ പല മഹാന്മാരും തയ്യാറാക്കിയ പ്രാദേശിക മൗലൂദുകൾ അനവധിയുണ്ട്... മൗലൂദ് ശിർക്കും ബിദ്അതുമാണോ ? =============================== മൗലൂദുകൾ ശിർക്കും ബിദ്അത്തുമാണ് എന്നാണു പലരുടെയും കണ്ട് പിടുത്തം , ശിർക്ക്‌ ചെയ്തവൻ മുസ്‌ലിം അല്ല എന്ന പ്രാഥമിക ജ്ഞാനം പോലും ഇല്ലാത്തവരാണ് ഇങ്ങനെയൊക്കെ വിളിച്ചു പറയുക . ഇത്തരത്തിൽ ഒരാരോപണവുമായി ചിലർ പ്രത്യക്ഷപ്പെടുന്നത് വരെ മാല മൗലീദുകൾ ഓതിയും ചീരണി ഉണ്ടാക്കി വിളമ്പിയുമൊക്കെയാണ് നമ്മുടെ മുൻ തലമുറകൾ മുഴുവൻ കടന്നു പോയത് . അവരൊക്കെയും മുസ്ലിം ആയിരുന്നില്ല എന്നാണ് മൗലീദ് ശിർക്കും ബിദ്അത്തുമാണ് എന്ന് പറയുന്നതിലൂടെ പലരും അർത്ഥമാക്കുന്നത് !! മുൻഗാമികൾ ചെയ്തത് തെളിവല്ല എന്നും പറഞ്ഞു ''ഞങ്ങളുടെ മുൻഗാമികൾ ചെയ്തത് ഞങ്ങൾ തുടരുന്നു'' എന്ന വിശുദ്ധ ഖുർആൻ വചനവും ഉദ്ധരിച്ചു മറുപടി പറയുന്നവർ ഒരിക്കലും ഇതിലെ ലോജിക് കാണാൻ ശ്രമിക്കാറില്ല.. മൗലീദ് രചയിതാക്കളിൽ ആദ്യം പരാമർശിക്കപ്പെട്ട സഹാബാക്കളെ ഒഴിച്ച് നിർത്തിയാൽ ബാക്കിയെല്ലാവരും മൗലൂദ് എഴുതുകയും അത് പാരായണം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണ് ഉദാഹരണത്തിന് മങ്കൂസ് മൗലൂദ്. പൊന്നാനിയിൽ പ്ളേഗ് രോഗം വന്നപ്പോൾ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെടടുകയും ചെയ്തു ഇത് പോലെ മറ്റുള്ളവരും ചെയ്തിട്ടുണ്ട് സംശയം ഇതാണ് മൗലൂദ് ശിർക്കും ബിധ്അത്തും ആണെങ്കിൽ ഈ മാഹാന്മാരൊക്കെ ശിർക്ക്‌ ചെയ്തവരും അതിനു പ്രേരിപ്പിച്ചവരും ആണോ ? അല്ല എങ്കിൽ എഴുതിയവരെക്കാൾ ഇന്ന് പാരായണം ചെയ്യുന്നവർ എങ്ങിനെ തെറ്റുകാരാകും ? അതല്ല അവർ ശിർക്കും ബിദ്‌അത്തും ചെയ്തു അതിനു പ്രേരിപ്പിച്ചു എന്നാണെങ്കിൽ മുസ്ലിമല്ലാത്ത അവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഹദീസുകളും അവരുടെ കർമ്മ ശാസ്ത്ര വിധികളും എന്തടിസ്ഥാനത്തിലാണ് സ്വീകരിക്കാനാവുക ?

മൗലിദ് കഴിക്കൽ മുൻ‌പ് പതിവില്ലാത്തതാ അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ. എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ ഇർബർ ഭരിച്ചവരാണ് വൻ‌ധർമ്മിഷ്ഠ്നാ.. മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ മാസം റബീഉൽ അവ്വലെന്താഘോഷമാ ശൈഖിബ്നു ദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ് രാജാവിനത് കണ്ടേറ്റവും സന്തോഷമായ് സമ്മാനമായ് പൊന്നായിരം നൽകുന്നതായ് എന്നുള്ള തിബ്നുകസീറ് താൻ പറയുന്നതായ് മൌലിദ് കഴിക്കുന്നന്ന് ആ‍ടയ്യായിരം പൊരിക്കുന്നതാണേ കോഴിയും പതിനായിരം കൂടാതെ ഒരു ലക്ഷത്തി ഇരുപതിനായിരം പാത്രങ്ങളിൽ ഹലുവായുമുണ്ടോരോതരം ഉലമാക്കളനവധി ഹാജറുണ്ടതിനന്ന് അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന് പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും നൽകുന്നതാ രാജാവ് പല സമ്മാനവും മൌലിദ് ശരീഫോതുന്ന സമയം വന്ന് ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന് ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ (1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ പറയുന്നതാ നീ നോക്ക് ശർഹുശമാഇലിൽ... (1) തീ പിടുത്തം, (2) പകർച്ചവ്യാധി. [മർഹൂം: തഴവാ ഉസ്താദ് (ന. മ.) ഉലമാഉൽ ആമിലീങ്ങളിൽ പെട്ട (അഥവാ അറിവ് കൊണ്ട് അമൽ ചെയ്ത് ജീവിച്ച) മഹാനാണ്. അല്ലാഹു മുന്തിയ ജസാ നൽകട്ടെ. ആമീൻ]. എന്താണ് മൗലീദ് ? ================= മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363). നബിയുടെ കാലത്തു തന്നെ ഇതൊക്കെയും നടന്നതായി നമ്മുക്ക് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം , പല നബിമാരെ പുകഴ്ത്തിയതും , ഭക്ഷണ വിതരണം നടത്തിയതും ചരിത്രം പറഞ്ഞതുമെല്ലാം മുഹമ്മദ് നബിയുടെ (സ ) മൗലീദ് ============================== നബി തങ്ങളുടെ ജന്മ ദിനവുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന നബി തങ്ങളുടെ മദ്ഹ് പാരായണവും ചരിത്ര വിവരണവും അന്ന ദാന വിതരണവും സാമൂഹിക സേവനങ്ങളുമാണ് മീലാദാഘോഷമായി നമ്മുടെ നാട്ടിൽ കൊണ്ടാടുന്നത് , മദ്ഹ് പാരായണങ്ങളാണ് മൗലീദ് എന്ന് സാധാരണ ഗതിയിൽ നാട്ടിൽ അറിയപ്പെടുന്നത്. മൗലീദ് കഴിക്കൽ ഹിജ്‌റ മുന്നൂറുകൾക്കു ശേഷം വന്നതാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. ഹിജ്‌റ 110 ഇൽ ജീവിച്ചിരുന്ന ഹസനുൽ ബസ്വരി പറഞ്ഞത് എനിക്ക് ഉഹ്ദ് മല കണക്കെ സമ്പത്തു കൈവന്നാലും അത് മുഴുവനും മൗലീദ് പാരായണം ചെയ്യാൻ ചിലവഴിക്കുമായിരുന്നു എന്നാണ് . ഹിജ്‌റ ഇരുനൂറുകളിൽ ജീവിച്ച മഹ്‌റൂഫുൾ ഖർഖി (റ ) പറയുന്നു ആരെങ്കിലും ആരെങ്കിലും മൗലീദിനായി ഭക്ഷണം തയ്യാറാക്കി ജനങ്ങളെ ഒരുമിച്ചു കൂട്ടി നല്ല വസ്സത്രം ധരിച്ചു സുഗന്ധം പൂശി വിളക്കുകൾ കത്തിച്ചു ഇവയൊക്കെയും മൗലീദിന്റെ ആദരിച്ചു കൊണ്ട് ചെയ്‌താൽ അവൻ നാളെ മാഹാത്മാക്കളോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടുമെന്നാണ് ഹിജ്റ ഇരുനൂറുകളിൽ ജീവിച്ച ജുനൈദുൽ ബാഗ്‌ദാദിയും മൗലീദിന് ഭക്ഷണം തയ്യാറാക്കുന്നവരെ അഭിനന്ദിക്കുന്നത് കാണാം . ഇവയൊക്കെയും മനസ്സിലാക്കി തരുന്നത് ആ കാലഘട്ടങ്ങളിലും ഇതൊക്കെ ഉണ്ടായിരുന്നു എന്നാണ് ... എന്നാൽ ഹിജ്‌റ മുന്നൂറുകൾക്കു ശേഷമാണ് മൗലീദുകൾക്കു സംഘടിത രൂപവും ഭാവവും കൈവന്നത് എന്നതു സത്യം തന്നെയാണ് എന്നാലതിന്റെ അർഥം അതിനു മുൻപ് മൗലീദുകൾ നടന്നിരുന്നില്ല എന്നല്ല . വ്യക്തികളിലും ,വീടുകളിലും സൂഫി പർണ്ണ ശാലകളിലും ഏകീകൃതമല്ലാത്ത രീതിയിൽ നടന്നിരുന്ന മൗലീദുകൾക്ക് . ഹിജ്‌റ മുന്നൂറുകൾക്കു ശേഷം അടുക്കും ചിട്ടയുമുണ്ടായി എന്നതാണ് സത്യം . . മൗലീദ് ആഘോഷങ്ങൾ ഇന്നുള്ള രീതിയിൽ ജനങ്ങൾ ഒരുമിച്ചു കൂടി സംഘടിതമായി ആഘോഷിക്കുന്ന രീതിയിൽ വിപുലമാക്കുന്നത് സൂഫി ഭരണാധിപനും ഖുദ്സ് വിമോചകനുമായ സലാഹുദ്ധീൻ അയ്യൂബിയുടെ കാലത്താണ് . ഈജിപ്തിൽ സൂഫികൾക്കായി സലാഹുദ്ധീൻ അയ്യൂബി പണിതു നൽകിയ പർണ്ണ ശാലയിലൂടെ ആയിരുന്നു മൗലീദിന് ജനകീയ ഭാവം കൈവരുന്നത് . സുൽത്താൻ മൗലീദുകൾക്കും , ദർഗ്ഗകൾക്കും , പർണ്ണ ശാലകൾക്കും പ്രതേക സാമ്പത്തിക സഹായം അനുവദിച്ചതോടെ കൂടുതൽ സൂഫി പർണ്ണ ശാലകളിൽ വിപുലമായി മൗലീദ് ആഘോഷിക്കപ്പെട്ടു . സലാഹുദീന്റെ സഹോദരി ഭർത്താവും , രക്ത ബന്ധുവും സൈന്യാധിപനും, ഇർബൽ പ്രവിശ്യാ ഭരണാധിപനുമായ ഖുദ്സ് വിമോചകൻ മുള്ളവർ രാജാവാണ് ഭരണകൂത്തിന്റെ കീഴിൽ ആദ്യമായി മൗലീദ് തന്റെ രാജ്യമൊട്ടുക്കും ആഘോഷമാക്കി നടത്തിയത് .

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ നബിദിനാഘോഷം

തന്റെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം ഇസ്താംബൂൾ സന്ദർശിച്ചു. സയ്യിദ് പിന്നീട് തുർകി സുൽത്താന്റെ ആവശ്യപ്രകാരം ഒമാനിലെ സലാല ഉൾപ്പെടുന്ന ദോഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിന്റെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു. പിന്നീട് അഞ്ചു വർഷകാലം (1874-79) സമാധാനം വീണ്ടെടുത്ത്‌ ഭരണം നടത്തിയിരുന്ന ഫസലിന് ബ്രിട്ടിഷ് സമ്മർദം മൂലം അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഫസലും കുടുംബവും തിരികെ ഇസ്താംബുള്ളിലേക്ക് ഭരണാധികാരിയുടെ ഉപദേശകനായി സ്ഥാനമേറ്റു ദോഫാറിൽനിന്നും തിരിച്ചുപോയി. 1852 മുതൽ അദ്ധേഹത്തിന്റെ മരണം വരേയ്ക്കും മലബാറിന്റെ മണ്ണിൽ തിരിച്ചുവരാൻ അദ്ദേഹം വളരെ അധികം ശ്രമങ്ങൾ നടത്തി. തുർകി സുൽത്താൻ അബ്ദുൽ മജീദ്‌ രണ്ടാമന്റെ സഹായത്തോടെ 1853 ൽ, ആദ്യ ശ്രമം നടത്തിയെങ്കിലും അതും പിന്നീടുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. ഹിജറ 1318 (AD 1901) 78 ആം വയസ്സിൽ ഇസ്താംബുള്ളിൽ വച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ശേഷം അദ്ധേഹത്തിന്റെ കുടുംബം തുർക്കിയിലേക്ക് താമസം മാറ്റി.

ഒമാനിലെ ദോഫാർ ഭരിച്ച, ഇസ്താംബുള്ളിന്റെ മണ്ണിൽ ഉറങ്ങുന്ന മലബാറിലെ സമര നായകൻ ------------------------------------------------------------------------------------------------------------------------------------------------------------------------------------------- സയ്യിദ് അലവി തങ്ങളുടേയും ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ പൂകോയ തങ്ങൾ എന്ന കേരളിയർക്ക് സുപരിചിതനായ സയ്യിദ് ഫസൽ ബിന് അലവി ജനിച്ചു. സയ്യിദ് ഫസൽ തങ്ങൾ എന്നും മമ്പുറം തങ്ങൾ രണ്ടാമൻ എന്നും മലയാള മണ്ണിൽ അദ്ദേഹം അറിയപ്പെട്ടു. അറേബ്യയിൽ സയ്യിദ് ഫസൽ എന്നും, തുർക്കിയിൽ ഫസൽ പാഷാ എന്നും ആണ് ഇദ്ദേഹം അറിയപെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്ന് നമ്മുക്ക് സുപരിചിതനായ സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ അറിയപ്പെടുന്ന ഒരു മതപണ്ഡിതനായിരുന്നു. 1844ൽ പിതാവ് അന്തരിച്ച ശേഷം ഫസൽ തങ്ങൾ 1845-48 കാലഘട്ടത്തിൽ മക്കയിൽ പഠനം പൂർത്തിയാക്കി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഖുറാനിലും, ഹദീസിലും പാണ്ഡിത്യം നേടാൻ ഫസൽ തങ്ങൾക്കു കഴിഞ്ഞിരുന്ന സയ്യിദ് ഫസൽ പേരെടുത്ത ഒരു മതപണ്ഡിതനായി തീർന്നിരുന്നു. ബ്രിട്ടീഷ് വിരോധിയായ ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കൊണോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്. സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കൊണോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കൊണോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കൊണോലി സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. താൻ തിരൂരങ്ങാടിയിൽ തുടരുന്നത് തന്റെ മതത്തിനും അനുയായികൾക്കും ദോഷം ചെയ്യും എന്നു മനസ്സിലാക്കിയ തങ്ങൾ തന്റെ ബന്ധുക്കളായ 57 പേരോടു കൂടി 1852 മാർച്ച് 19ന് അറേബ്യയിലേക്ക് പലായനം ചെയ്തു, യെമെനിലെ ഹദറുൽ മൗത്തിൽ എത്തിയ അദ്ദേഹം തന്റെ പിതാവിന്റെയും പൂർവ പിതാകന്മാരുടെയും ജന്മ സ്ഥലം സന്ദർശിച്ചു, പിന്നീട് മക്കയിലേക്ക് പോയി. ഒരു താൽകാലിക വിട്ടുനിൽക്കൽ ആണ് അദ്ദേഹം ഉദ്ദേശിച്ചത്തെങ്കിലും ബ്രിട്ടിഷ് സർക്കാരിന്റെ എതിർപ്പ് മൂലം 18 വർഷകാലം അദ്ദേഹത്തിന് അവിടെ കഴിയേണ്ടി വന്നു.

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

മൻഖൂസ് മൗലിദ് ————————ബൈത്ത് 2———————— ولد الحبيب السيد المتعبد والنور من وجناته يتوقد പ്രിയമേറും ദൂതര് ﷺ നായകർ ഭൂജാതരായ്...! മുഖ കമലമോ, പ്രഭയാലതാ തിളങ്ങുന്നതായ് ...!!! جبريل نادى فى منصة حسنه هذا مليح الكون هذا أحمد ജിബ്‌രീൽ വിളംബരമായ് മഹാ സൗരഭ്യമാൽ....! ജഗ ദീപശോഭ പരത്തിടും അഹ്മദ് ഇതാ...!! هذا كحيل الطرف هذا المصطفى هذا جزيل الوصف هذا السيد നയനങ്ങളിൽ സുറുമ തെളിഞ്ഞൊരു മുസ്തഫാ...! സൽഗുണ മഹൽ സമ്പൂർണ നേതാവായ് ഇതാ....!!.. هذا جميل النعت هذا المرتضى هذا مليح الوجه هذا الأوحد സൗന്ദര്യവും റബ്ബിന്റെ തൃപ്തി മുഴുക്കെയും..! മുഖചന്തവും സകലം അതുല്യര് നബിയിതാ ﷺ..!!! هذا الذي خلعت عليه ملابس ونفائس فنظيره لايوجد മുത്തും ലിബാസുമണിഞ്ഞൊരു നബിയോരിതാ..!. ഇതു പോലെ വേറെ കാണുവാൻ കഴിയാത്തതാ....!! قالت ملائكة السماء بأسرهم ولد الحبيب ومثله لايولد എല്ലാ മലക്കുകളും വിളിച്ചു പറഞ്ഞതാ..! ഇതു പോലെ മറ്റാരും ജനിച്ചില്ലെന്നതാ....!! بشرى لأمته برأية وجهه هذا هو الجاه العظيم الأزيد സന്തോഷമീ ഉമ്മത്തിനാ മുഖം കണ്ടാൽ..!. അത് തന്നെയേറ്റം ശ്രേഷ്ഠമായൊരു പദവിയാ...! ولدته مختونا ومكحولا كما قد جاء في الخبر الصحيح المسند ചേലാം കൃതം, സുറുമായണിഞ്ഞു ജനിച്ചതാ..! ശരിയാം ഹദീസിൽ മുഴുവനും ഇത് വന്നതാ...!! صلى عليك الله يا علم الهدى ما ناح طير فى الغصون يغرد കിളികൾ മരക്കൊമ്പിൽ ചിലക്കും കാലം... അള്ളാഹുവിന്റെ സ്വലാത്ത് തങ്ങൾക്കുള്ളതാ..!! يارب صل على النبي محمد ﷺ منجي الخلائق من جهنم في غد നരകീയ ജനതക്കാകെയും സംരക്ഷകൻ..! മുഹമ്മദ്‌ നബിക്ക് ﷺ ചൊരിക്ക് നാഥാ നന്മകൾ....!!

وأوجد نوره അല്ലാഹു തിരു ﷺ പ്രഭാവത്തെ (നൂർ )സൃഷ്ടിച്ചു. قبل خلق العالم ലോകത്ത് ആദ്യമായി അല്ലാഹു സൃഷ്ടിച്ചത് തിരു ﷺ പ്രകാശത്തെയാണ്. جابر ابن عبد الله رضي الله عنه നിന്ന് ഉദ്ധരിക്കുന്നു : യാ റസൂലുല്ലാഹ്‌ﷺ : أخبرني عن اول شيء خلقه الله تعالى قبل الاشياء ؟ പ്രപഞ്ചത്തിലെ പ്രഥമ സൃഷ്ടിപ്പ് എന്താണ് നബിയെ ﷺ.. ? يا جابر ، إن الله خلق قبل نور نبيك മുത്ത് നബിﷺ തങ്ങൾ : യാ ജാബിർ (رضي لله عنه),, നിങ്ങളുടെ പ്രവാചകന്റെ പ്രകാശത്തെയാണ്. അള്ളാഹു ആദ്യമായി സൃഷ്ടിച്ചിട്ടുള്ളത്. فجعل ذالك النور يدور بقدرة حيث شاء الله മുത്ത് നബി ﷺ തങ്ങൾ തുടരുകയാണ് :ആ പ്രകാശത്തെ സൃഷ്ടിച്ചതിന് ശേഷം ആ പ്രകാശം കറങ്ങി നടന്നു, ولم يكن في ذالك الوقت ആ സമയത്ത്, لوح അല്ലാഹുവിന്റെ ലൗഹ് ഇല്ല ولا قلم അല്ലാഹുവിന്റെ കലമില്ല. ولا جنة സ്വർഗ്ഗമില്ല ولا نار നരകമില്ല ولا ملك മലക്ക് ഇല്ല ولا سماء ആകാശമില്ല ولا أرض ഭൂമിയില്ല ولا شمس സൂര്യനില്ല ولا قمر ചന്ദ്രനില്ല ولا جني ഭൂത വർഗങ്ങളില്ല ولا إنسي മനുഷ്യ വർഗ്ഗങ്ങളും ഇല്ല) മുത്ത് നബി ﷺതങ്ങളുടെ പ്രകാശതെയാണ് അല്ലാഹു ആദ്യമായി സൃഷ്ടിക്കപ്പെട്ടത് എന്ന് തന്നെയാണ് മഹാനവർകൾ മൻഖൂസ് മൗലിദിലൂടെ പറയുന്നത് :👇🏻 و اوجد نوره قبل خلق العالم. മഹാനായ സയ്യിദുനാ അബൂ ഹുറൈറ رضي الله عنه ഉദ്ധരിക്കുന്നു : أن رسول الله صلى الله عليه وسلم سأل جبريل عليه السلام : ജിബ്‌രീല് عليه السلام നോട് മുത്ത് നബി ﷺ തങ്ങൾ ഒരിക്കൽ ചോദിച്ചു : يا جبريل ، كم امرت من السنين ؟ ജിബ്രീലേ (عليه السلام), നിങ്ങൾക്ക് എത്ര വയസ്സുണ്ട് ? فقال : ജിബ്‌രീൽ عليه السلام പറഞ്ഞു لست أعلم അത് കൃത്യമായിട്ട് പറയാൻ എനിക്ക് കഴിയില്ല, إن في حجاب الراجي نجمًا ആകാശത്തു ഒരു നക്ഷത്രമുണ്ട് നബിയെ ﷺ. يطلع في كل سبعين فصلة مرة ഓരോ 70,000 വർഷം കഴിയുമ്പോഴും ഒരു തവണയാണ് ആ നക്ഷത്രം ഉദിക്കാറുള്ളത്. رايته ഞാൻ കണ്ടിട്ടുണ്ട്. اثنين وسبعين الف مرة 72,000 തവണ فقال മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു ; يا جبريل ، و عزة ربي جل جلاله ജിബ്രീലേ ,(عليه السلام) എന്റെ രക്ഷിതാവിന്റെ അന്തസ്സ് സാക്ഷിയാണ്. انا ذالك كوكب ആ നക്ഷത്ര വെളിച്ചം ഞാനാണ്. ജിബ്‌രീല് عليه وسلم ന്റെ വയസ്സും മുത്ത് നബി ﷺ തങ്ങളുടെ പ്രകാശത്തിന്റെ പഴക്കവും ഇതിൽ നിന്ന് വ്യക്തമാണ്. അള്ളാഹു ﷻ പറയുന്നു; لولاك ما خلقت اخلاق നബിയേ ﷺ,...അങ്ങില്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചത്തെയും,അതിലെ സർവ്വ വസ്തുക്കളെയും ഞാൻ സൃഷ്ടിക്കുമായിരുന്നില്ല. "നിയോഗം കൊണ്ട് അന്ത്യ പ്രവാചകനാണെങ്കിലുംﷺ,തിരു നബി ﷺ തങ്ങൾ സൃഷ്ടിപ്പിൽ പ്രഥമമാണ്." ✿-------------------------- ✿------------------------- ✿

മൻഖൂസ് മൗലിദ് ————————ബൈത്ത് 2———————— ولد الحبيب السيد المتعبد والنور من وجناته يتوقد പ്രിയമേറും ദൂതര് ﷺ നായക ർ ഭൂജാതരായ്...! മുഖ കമലമോ, പ്രഭ യാലതാ തിളങ്ങുന്നതായ് ...!!! جبريل نادى فى منصة حسنه هذا مليح الكون هذا أحمد ജിബ്‌രീൽ വിളംബരമായ് മഹാ സൗരഭ്യമാൽ....! ജഗ ദീപശോഭ പരത്തിടും അഹ്മദ് ഇതാ...!! هذا كحيل الطرف هذا المصطفى هذا جزيل الوصف هذا السيد നയനങ്ങളിൽ സുറുമ തെളിഞ്ഞൊരു മുസ്തഫാ...! സൽഗുണ മഹൽ സമ്പൂർണ നേതാവായ് ഇതാ....!!.. هذا جميل النعت هذا المرتضى هذا مليح الوجه هذا الأوحد സൗന്ദര്യവും റബ്ബിന്റെ തൃപ്തി മുഴുക്കെയും..! മുഖചന്തവും സകലം അതുല്യര് നബി യി താ ﷺ..!!! هذا الذي خلعت عليه ملابس ونفائس فنظيره لايوجد മുത്തും ലിബാസു മണിഞ്ഞൊരു നബിയോരിതാ..!. ഇതു പോലെ വേറെ കാണുവാൻ കഴിയാത്തതാ....!! قالت ملائكة السماء بأسرهم ولد الحبيب ومثله لايولد എല്ലാ മലക്കുകളും വിളിച്ചു പറഞ്ഞതാ..! . ഇതു പോലെ മറ്റാരും ജനിച്ചില്ലെന്നതാ....!! بشرى لأمته برأية وجهه هذا هو الجاه العظيم الأزيد സന്തോഷമീ ഉമ്മത്തിനാ മുഖം കണ്ടാൽ..!. അത് തന്നെ യേറ്റം ശ്രേഷ്ഠമായൊരു പദവിയാ...! ولدته مختونا ومكحولا كما قد جاء في الخبر الصحيح المسند ചേലാം കൃതം, സുറുമ യണിഞ്ഞു ജനിച്ചതാ..! ശരിയാം ഹദീസിൽ മുഴുവനും ഇത് വന്നതാ...!! صلى عليك الله يا علم الهدى ما ناح طير فى الغصون يغرد കിളികൾ മരക്കൊമ്പിൽ ചിലക്കും കാലം... അള്ളാഹുവിന്റെ സ്വലാത്ത് തങ്ങൾക്കുള്ളതാ..!! (യാ റബ്ബി സ്വല്ലി അല നബി യ്യി മുഹമ്മദി ﷺ.) നരകീയ ജനത ക്കാകെയും സംരക്ഷകൻ..! മുഹമ്മദ്‌ നബിക്ക് ﷺ ചൊരി ക്ക് . നാഥാ നന്മകൾ....!!

ആ ആയത്ത് വിശദീകരിച്ചു കൊണ്ട് ഒരുപറ്റം മുഫസിരീങ്ങൾ പറഞ്ഞത് ഈ ആയത്തിൽ പ്രകാശം എന്ന് പറയുന്നത്തിന്റെ താല്പര്യം മുത്ത് റസൂൽ ﷺതങ്ങളാണ്. തിരു നബി ﷺ തങ്ങൾ പ്രകാശമാണ്..പ്രകാശത്തിന്ന് നിഴലുണ്ടാകാറില്ല.അത് കൊണ്ട് തന്നെ ആ മുത്ത് നൂരിന്ന്ﷺനിഴലില്ല. (سبحان الذي اطلع في شهر ربيع الاول قمر نبي الهدى) (സന്മാർഗത്തിന്റെ പ്രവാചക ചന്ദ്രനെ ഈ പ്രപഞ്ചത്തിലേക്ക് ഉദിപ്പിച്ച പരിശുദ്ധനായ അള്ളാഹു റബ്ബുൽ ഇസ്സത്തിന്റെ പരിശുദ്ധതയെ ഞാൻ ഇതാ വാഴ്ത്തി പാടുന്നു.. ) പൂർണേന്ദുവിനെ പോലും തോൽപ്പിക്കുന്ന ചമൽക്കാരമാണ് തിരു നബിﷺ തങ്ങൾക്കുള്ളതെന്ന് വർണിച്ചതിന് ശേഷം സൈനുദ്ദീൻ മഖ്ദും رحمة الله عليه പറയുന്നത്, نَبِــيِّ الْــهُدٰی :- സന്മാർഗത്തിന്റെ (സൽസരണിയുടെ )പ്രവാചകൻﷺ എന്നാണ്. അന്ധവിശ്വാസവും, അനാചാരങ്ങളും, അഹന്തയും, കൊടികുത്തി വാഴുന്ന ഇരുണ്ടയുഗത്തിലേക്ക് അല്ലാഹു تعالی അവരോധിച്ച അന്ത്യ പ്രവാചകരാണ് മുഹമ്മദ്‌ മുസ്തഫ റസൂൽ കരീംﷺ തങ്ങൾ.ഈ കാലഘട്ടത്തിലും വളരെയധികം വിശുദ്ധിയോടെ ജീവിതം നയിച്ചവരുണ്ടായിരുന്നു. ഉദാഹരണം:- സയ്യിദുന അബൂബക്കർ സിദ്ധീഖ്رضي اللّٰه عنه,കൂടാതെ സയ്യിദുനാ അലി ഇബ്നു അബീത്വാലിബ്رضي اللّٰه عنه. തന്റെ കുട്ടിക്കാലത്തും അടുക്കും ചിട്ടയോടും കൂടി ജീവിച്ചിരുന്നവരാണ്. അതിനാലാണ് ചില പണ്ഡിതന്മാർ പറഞ്ഞു അലി ഇബ്നു അബീത്വാലിബ്رضي اللّٰه عنه എന്നു പറയുന്നതിന് പകരം كرمه الله وجهه എന്ന് പറയുന്നതാണ് അഭികാമ്യമെന്ന്. ഇതിനെക്കുറിച്ച് ഇമാം ബിനു ഹജറുൽ ഹൈതമിرحمة اللّه عليه അൽ ഫത്താവൽ ഹദീസിയ്യ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് ;كرّم الله وخهه എന്ന പദത്തിനർത്ഥം ഈ വ്യക്തിയുടെ മുഖത്തിന് അള്ളാഹു ബഹുമാനം/ആദരവ് നൽകിയിട്ടുണ്ട് എന്നാണ്. (رَّسُولࣰا یَتۡلُوا۟ عَلَیۡكُمۡ ءَایَـٰتِ ٱللَّهِ مُبَیِّنَـٰتࣲ لِّیُخۡرِجَ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِۚ ) (നിങ്ങളിലേക്ക് ഇതാ ഒരു പ്രവാചകനെ നിയോഗിച്ചിരിക്കുന്നു ആ പ്രവാചകന്റെ ദൗത്യം എന്താണ്? അല്ലാഹുവിന്റെ ദൃഷ്ടാന്തത്തെ ആ പ്രവാചകൻ നിങ്ങൾക്ക് ഓതി തരുന്നു, എന്തിനാണ് ഓതി തരുന്നത്? വിശ്വാസികുകയും സൽകർമ്മങ്ങൾ ചെയ്തവരെ അന്ധകാരത്തിൽ നിന്നും ഹിദായത്തിന്റെ പ്രകാശത്തിലേക്ക് ആനയികാണാൻ വേണ്ടായാണ് മുത്ത് റസൂൽﷺ തങ്ങൾ നിയോഗിക്കപ്പെട്ടത്-സൂ -ത്വലാഖ് -11) മുത്ത് നബി ﷺതങ്ങൾ അവിടുത്തെ സമുദായതിന്ന് കാണിച്ചു തന്ന സന്മാർഗ ത്തിന്റെ പ്രകാശം അന്ത്യനാൾ വരെയും വിശ്വാസ സമൂഹത്തിന്റെ ഹൃദയത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നതാണ്. ഒരിക്കൽ ഹബീബായ തിരു നബിﷺ തങ്ങൾ ഒരു അരുവിക്കരയിൽ നിൽക്കുന്ന സമയത്ത് അബൂജഹലിന്റെ മകൻ ഇക്രീമ വന്നിട്ട് പറഞ്ഞു ;ഹേ,...മുഹമ്മദേ, ﷺനിങ്ങൾ സത്യ പ്രവാചകരാണെങ്കിൽ എനിക്കൊരു ആവശ്യമുണ്ട്. അത് നിറവേറ്റി തന്നാൽ ഞാൻ താങ്കളിൽ വിശ്വസിക്കാം. ഉടൻ തിരു നബിﷺ തങ്ങൾ ചോദിച്ചു അല്ലയോ, ഇക്രിമ എന്താണ് നിങ്ങളുടെ ആവശ്യം ;ഈ അരുവിയുടെ അക്കരെ കാണുന്ന ആ ഒരു വലിയ പാറ ജലാശയം നീന്തി ഇപ്പുറത്തേക്ക് വന്നാൽ ഞാൻ,നിങ്ങളിൽ വിശ്വസിക്കാം. ഇക് രിമയുടെ ആവിശ്യം കേട്ട മുത്ത് നബി ﷺ തങ്ങൾ ആ പാറയിലേക്ക് തിരു വിരൽ ﷺചൂണ്ടിയതും അത്ഭുതം..,ഉറച്ചു കിടക്കുന്ന പാറ പതുക്കെ ഇളകി നിലത്തു വീണ ശേഷം ആ അരുവി നീന്തി വന്ന് കൊണ്ട് തിരു നബിﷺ തങ്ങളെ സാഷ്ടാംഗം പ്രണമിച്ചു.മുത്ത് നബിﷺതങ്ങൾ ഇക്രിമയെ നോക്കി ഇത് മതിയോ എന്ന് ചോദിച്ചപ്പോൾ,ഇക്രിമ നൽകിയ മറുപടി ,ആ പാറ തിരിച്ചു പോയി നിലയുറപ്പിക്കണമെന്നായിരുന്നു. ആ നിമിഷം മുത്ത് നബിﷺതങ്ങൾ പാറയുടെ നേരെ തിരു വിരൽ ﷺചൂണ്ടിയതും അത് അതിന്റെ യഥാസ്ഥാനത്തേക്ക് പോയി നിന്നു,ഇത് കണ്ടപ്പോൾ ഇക്റീമ അരുവിയുടെ അടുത്തേക്ക് നിന്ന് കൊണ്ട് തിരു നബിﷺതങ്ങളോട് ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതം ആശ്ലേഷിച്ചു. ഈ സംഭവം ഇമാം റാസി رحمة اللّٰه عليهസൂറത്ത് കൗസർ വിശദീകരണത്തിൽ അവിടുത്തെ തഫ്സീറിൽ രേഖപ്പെടുത്തിട്ടുണ്ട്. അങ്ങനെ ഇക്രിമرضي اللّٰه عنه സ്വഹാബത്ത് പദവിയിലേക്ക് എത്തിച്ചോർന്നു. "ഇസ്ലാമിലേക്ക് ആരെയും നിർബന്ധപൂർവ്വം ക്ഷണിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇസ്ലാം പുൽകിയവരെല്ലാം തിരുനബിﷺ തങ്ങളുടെ വശ്യമായ സ്വഭാവ മഹിമയിലൂടെയും, അനുഗ്രഹീതമായ പ്രബോധന വഴിയും കണ്ട് ആകൃഷ്ടരായി കൊണ്ട് സ്വമേധയാ കടന്നുവന്നവരാണ് ." ഇതാണ് സൈനുദ്ദീൻ മഖ്ദൂം رحمة اللّٰه عليه മൗലിദിൽ വരികളിൽ കുറിക്കപ്പെട്ടിട്ടുള്ളത്.

۝▬▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬▬۝ (ഓരോ പദങ്ങളും എടുത്ത് അതിന്റെ അർത്ഥങ്ങൾ പറഞ്ഞു, ആശയവും ആദർശവും ബോധ്യ പ്പെടുത്തി, അതിൽ പ്രതിപാദിക്കുന്ന ചരിത്രവും ചെറിയ രീതിയിൽ പരാമർശിച്ചു കൊണ്ട് നമുക്ക് പഠന യാത്ര ചെയ്യാം... ) إن شاء الله تعالی ✨✨✨✨✨✨✨✨✨✨✨✨✨✨ ★ മൗലിദിന്റ വരികളിലേക്ക് വരികയാണ്... سبحان الذي اطلع في شهر ربيع الاول قمر نبي الهدى سبحان :എത്ര പരിശുദ്ധനാണ് ആര്??!!.. الذي اطلع :ഉദിപ്പിച്ച അള്ളാഹു تعالیഎത്ര പരിശുദ്ധനാണ്ۨ. أطلع ഉദിപ്പിക്കുക (വെളിപ്പെടുത്തുക, പ്രകടമാകുക)ഇതെല്ലാം ഈ പദത്തിന്റെ അർത്ഥങ്ങളാണ്. في شهر ربيع الاول :റബീ ഉൽ അവ്വൽ മാസത്തിൽ ഉദിപ്പിച്ച അള്ളാഹു تعالیഎത്ര പരിശുദ്ധനാണ്. ആരെയാണ് ഉദിപ്പിച്ചത്??!!.. قمر نبي الهدى : സന്മാർകത്തിന്റെ പ്രവാചക ﷺചന്ദ്രനെ ഉദിപ്പിച്ചു. قمر = ചന്ദ്രൻ نبي الهدی : സൽസരണിയുടെ പ്രവാചകരാവുന്ന, പ്രവാചക ചന്ദ്രനെﷺ ഉദിപ്പിച്ചവൻ അള്ളാഹു تعالی എത്ര പരിശുദ്ധൻ മൗലിദിന്റെ ആദ്യ വാക്യം ബിസ്മി കഴിഞ്ഞ് തൊട്ടടുത്ത വാക്യം"سبحان"എന്നാണ്.. (മൻഖൂസ് മൗലിദ് ഇമാം ഗസ്സാലി رحمة الله عليه യുടെ സുബ്ഹാന മൗലിദിന്റെ ചുരുക്കലാണെന്ന് നാം പഠിച്ചുവല്ലോ.. ആ സുബ്ഹാന മൗലിദിലേക്കുള്ള ഒരു സൂചനയാണ് മഹാനവർക്കൾ മൻഖൂസ് മൗദിന്റെ തുടക്കത്തിൽ നൽകിയിരുന്നത് ....) എപ്പോഴാണ് സുബ്ഹാന പ്രയോഗിക്കുന്നത്?.. എന്തെങ്കിലും ഒരു വിസ്മയാവഹമായ സംഭവം ഉളവാക്കുന്ന വേളയിലാണ്, സുബ്ഹാന എന്ന പ്രയോഗം നടത്തുന്നതെന്ന് നമുക്കറിയാം. "ഇതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. തിരു നബി ﷺ തങ്ങൾ റബീ ഉൽ അവ്വൽ മാസത്തിൽ ഉദയം ചെയ്തപ്പോൾ വലിയ വലിയ അത്ഭുതങ്ങൾക്ക് പ്രപഞ്ചം സാക്ഷ്യം വഹിച്ചു. ആ പ്രവാചക ചന്ദ്രനെﷺ ഉദയം ചെയ്യിപ്പിച്ച പ്രപഞ്ചാധികാരി എത്ര പരിശുദ്ധനാണ്... ഈ അത്ഭുതതിനെയാണ് മഹാനവർക്കൾ ഇവിടെ പറയുന്നത്. (ഇത് ഖുർആനിന്റെയും ഹദീസിന്റെയും ശൈലിയാണ്.) ഉദാഹരണം: നിശീദിനിയുടെ അൽപഭാഗം കൊണ്ട് മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദ് അഖ്സായിലേക്കും അവിടെ നിന്ന് ആകാശാരോഹണ യാത്രയായ ഇസ്റാഅ,മിഹ്റാജ് പുൽകി സുബഹിക്ക് മുൻപ് ഭവനത്തിൽ എത്തിയ സയ്യിദുൽ വുജൂദ് ഹബീബ്ﷺ തങ്ങളുടെ ഈ അത്ഭുത യാത്രയെ കുറിച്ച് പരിശുദ്ധ ഖുർആൻ എടുത്ത് പറഞ്ഞത്..👇🏻 سبحان الذي اسرى بعبده ليلامن المسجد الحرام الى المسجد الاقصا الذي باركنا حوله لنريه من اياتنا (ഈ പുണ്യ യാത്രﷺ ലോകത്തെ മുഴുവനും വിസ്മയിപ്പിച്ചതാണ് അത്കൊണ്ട് തന്നെയാണ് പരിശുദ്ധ ഖുർആൻ സുബ്ഹാന എന്ന് അഭിസംബോധനകൊണ്ടാണ് ആയത്ത്തിന്ന് തുടക്കം കുറികുന്നത്..) ഈ ശൈലിയാണ് മഹാനവർകളും മൗലിദിന്റെ തുടക്കത്തിൽ കൊണ്ട് വരുന്നത്. أطلع في شهر ربيع الاول قمر نبي الهدى (സന്മാർഗത്തിന്റെ ദൂതരായ, പൂർണ ചന്ദ്രരരായ തിരു ഹബീബ് ﷺതങ്ങളെ ഈ പ്രപഞ്ചത്തിലേക്ക് ഉദിപ്പിച്ചവൻ എത്ര പരിശുദ്ധനാണ്.) الذي اطلع ആരുടെ പരിശുദ്ധിയെ?!! ഉദിപ്പിച്ച അള്ളാഹു تعالی യുടെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. في شهر ربيع الاول "റബീ ഉൽ അവ്വൽ മാസത്തിൽ ഉദിപ്പിച്ച അല്ലാഹുتعالی യുടെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു". ആരെ ഉദിപ്പിച്ച??.. قمر نبي الهدى സന്മാർഗത്തിന്റെ പ്രവാചക ചന്ദ്രനെ ഉദിപ്പിച്ച അല്ലാഹുവിന്റെتعالی യുടെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. മങ്കൂസ് മൗലിദിൽ ആദ്യം മുതൽ അവസാനം വരെയും തിരു നബി ﷺതങ്ങൾ ഭൂമിലോകത്തേക് വന്ന ആ രംഗങ്ങൾളെ മാത്രമാണ് പ്രമേയമാകുന്നത്, അത് വളരെ വ്യക്തമായി മഹാനവർക്കൾ പറയുന്നുമുണ്ട് . "സന്മാർഗ ചന്ദ്രൻ എന്നുപമിച്ചത് തിരു മുത്ത് നബി ﷺ തങ്ങൾ നിറഞ്ഞ പ്രകാശമാണ് എന്നതിലേക്കാണ്".സ്വാഹബത്തുൽ കിറാംرضي الله عنهم അവിടുത്തെﷺ വിശേഷിപ്പിച്ചതും അങ്ങനെ തന്നെയാണ്.. "അബു ഇസ്ഹാകുൽ ഹമദാനി رضي الله عنه മഹാനവർക്കൾ ;തിരു നബി ﷺ തങ്ങളോടൊപ്പം ഹജ്ജിൽ പങ്കെടുത്ത ഒരു സ്ത്രീയോട് ചോദിച്ചു ;നിങ്ങൾ തിരു നബിﷺതങ്ങളെ കണ്ടവരല്ലേ??!! ഹബീബ് റസൂൽﷺതങ്ങളുടെ വദനത്തിന്റെ ആ തീരു പ്രഭാവംﷺഒന്ന് വിവരിച്ചു തരാമോ??!!.. "ഹബീബ് റസൂൽﷺതങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ "പതിനാലാം രാവിലെ പൂർണ ചന്ദ്രനെ" പോലെ ശോഭിക്കുകയാണ്..സയ്യിദുൽ വുജൂദ് മുത്ത് റസൂൽﷺതങ്ങൾ. അവർ തുടർന്നു അതിന് മുൻപും, ശേഷവും അങ്ങനെﷺവ്യക്തി പ്രഭാവത്തെ ഞാൻകണ്ടിട്ടില്ല". (മറ്റൊരു റിപ്പോർട്ടിൽ തിളങ്ങുന്ന ചന്ദ്രനെ പോലെ എന്നാണ്). തിരു നബിﷺതങ്ങൾക്കു ധാരാളം നാമങ്ങളുണ്ട്. മഹാനായ യൂസുഫ് സ്വാലിഹി അത്തിമിഷ്ഖി رحمة الله عليه രചിച്ചിട്ടുള്ള ലോക പ്രശസ്ത ഗ്രന്ഥമായ *സുബുലുൽ ഹുദ വ്വ റശാദ് ഫീ സീറത്തി ഖൈരിൽ ഇബാദ്* ആ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ 500 -ലധികം തിരു നബി ﷺതങ്ങളുടെ നാമങ്ങൾ പറഞ്ഞിട്ടുണ്ട്, ഓരോ നാമത്തിന്നും അർത്ഥവും അതിന്റെ വ്യാഖ്യാനവും രേഖപ്പെടുത്തിട്ടുണ്ട്. അതിൽ കാണുന്ന ഒരു തിരു നാമമാണ് "അ നൂർ" പ്രകാശം. പരിശുദ്ധ ഖുർആൻ പറയുന്നുണ്ട്. قد جاءكم من الله تعالي (നിങ്ങൾക്ക് അല്ലാഹുവിൽ നിന്നും ഒരു പ്രകാശം വന്നിട്ടുണ്ട്. വളരെ സുവ്യക്തമായ സന്നേഹങ്ങളൊന്നുമില്ലാത്ത വളരെ സ്പഷ്ഠമായ ഒരു ഗ്രന്ഥംവും വന്നിരിക്കുന്നു.)

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀