മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
നബി (സ)യെ പ്രസവിക്കപ്പെട്ട ശുഭവൃത്താന്തം എന്നെ അറിയിച്ച സുവൈബത്തുല്‍അസ്ലമിയ്യ എന്ന അടിമസ്ത്രീയെ ആ സന്തോഷത്താല്‍ ഞാന്‍ വിമോചിപ്പിച്ചതിനാലും അവളോട് കുഞ്ഞിന് മുലകൊടുക്കാന്‍ പറഞ്ഞതിനാലുമാണ് ഈ ലഘൂകരണം(1).
അബൂലഹബ് നബി (സ)യുടെ ബദ്ധവൈരിയായിരുന്നു. അയാളെ ഗുരുതരമായി അധിക്ഷേപിച്ചുകൊണ്ട് ഖുര്‍ആനില്‍ ഒരു സൂറത്ത് തന്നെ അവതരിച്ചു. ബഹുദൈവ വിശ്വാസിയായിരുന്ന ഈ കൊടുംവൈരിക്ക് തിരുജന്മത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഓരോ തിങ്കളാഴ്ചയും പ്രതിഫലം നല്‍കപ്പെടുന്നു!
ഒരു മുശ്രിക്കിന്റെ അവസ്ഥ ഇതാണെങ്കില്‍ പുണ്യനബി (സ)യുടെ ഉമ്മത്തില്‍ പെട്ട ഏകദൈവവിശ്വാസിയായ ഒരു മുസ്ലിം ആ അനുഗൃഹീത ജന്മത്തില്‍ സന്തോഷിക്കുകയും ആ ആഹ്ളാദം പ്രകടിപ്പിക്കുവാനായി തന്നാല്‍ കഴിയുന്നത് ചെലവഴിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്റെ സ്ഥിതി എന്തായിരിക്കും?! അല്ലാഹുവാണ, കരുണാവാരിധിയായ റബ്ബില്‍ നിന്ന് അവന് നല്‍കപ്പെടുന്ന പ്രതിഫലം സുഖസൌകര്യാനുഭൂതികളുടെ കേദാരമായ സ്വര്‍ഗീയാരാമങ്ങളിലെ പ്രവേശനം മാത്രമായിരിക്കും, തീര്‍ച്ച.
1 380
മൌലിദ് നടത്താമോ ?
മൌലിദ് നടത്തുന്നതിന്റെയും അതിനായി ആളുകള്‍ ഒരുമിച്ചുകൂടുന്നതിന്റെയും മതവിധി എന്താണ്?
ഉത്തരം : നബി (സ)യുടെ പ്രസവസമയത്തും ശേഷവും ഉണ്ടായ അസാധാരണ സംഭവങ്ങള്‍, മുഅ്ജിസത്തുകള്‍ തുടങ്ങിയവയുടെ അവതരണമാണ് മൌലിദ്. പ്രതിഫലം ലഭിക്കുന്നതും പില്‍കാലത്തുണ്ടായതുമായ നല്ലൊരു നടപടിയാണിത്. കാരണം തിരുമേനി (സ)യുടെ പദവിയെ ആദരിക്കുക, അവിടത്തെ ജന്മത്തില്‍ സന്തോഷവും ആഹ്ളാദവും പ്രകടിപ്പിക്കുക മുതലായവയാണ് അതിന്റെ ഉള്ളടക്കം.
മേല്‍പറഞ്ഞ പുത്തന്‍ നടപടി(ബിദ്അത്ത്) എത്ര വിഭാഗം ഉണ്ട്?
ഉത്തരം: ഇമാമീങ്ങള്‍ അതു രണ്ടുവിഭാഗമാക്കി തിരിച്ചിട്ടുണ്ട് - നല്ലതും ചീത്തയും.
നല്ല ബിദ്അത്ത് എന്നാല്‍ എന്താണ്?
ഉത്തരം: വിശുദ്ധ ഖുര്‍ആനോടും തിരുസുന്നത്തിനോടും യോജിക്കുന്നതായി ഏറ്റം നല്ലതും മെച്ചപ്പെട്ടതും തെരഞ്ഞെടുക്കുക എന്ന നിലക്ക് സന്മാര്‍ഗ നിഷ്ഠരായ ഇമാമീങ്ങള്‍ അഭിപ്രായപ്പെട്ട കാര്യങ്ങളാണ് നല്ല ബിദ്അത്ത്. ഒരു മുസ്ഹഫിലാക്കി ഖുര്‍ആന്‍ ക്രോഡീകരിച്ചതും തറാവീഹ് നമസ്കാരം ജമാഅത്തായി സംഘടിപ്പിച്ചതും മദ്റസകളും മതകേന്ദ്രങ്ങളും ഉണ്ടാക്കിയതും ഉദാഹരണം. ഇങ്ങനെ ആദ്യനൂറ്റാണ്ടില്‍ ഇല്ലാതിരുന്നതും പുണ്യകര്‍മമായി പിന്നീട് രൂപം പ്രാപിച്ചതുമായ കാര്യങ്ങളെല്ലാം ബിദ്അത്ത് ഹസനത്ത് ആകുന്നു. താഴെ പറയുന്ന ഹദീസ് ഇതിന് തെളിവാണ്: ഇസ്ലാമില്‍ ഒരു നല്ല സമ്പ്രദായം ആരെങ്കിലും നടപ്പാക്കിയാല്‍ അതിന്റെ പ്രതിഫലവും പിന്നീട് അതനുസരിച്ച് പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളുടെയും പ്രതിഫലവും-അനുവര്‍ത്തിച്ചവര്‍ക്ക് യാതൊന്നും കുറയാത്ത വിധം-അവനുണ്ടായിരിക്കുന്നതാണ്(1).
ചീത്ത ബിദ്അത്ത് എന്നാല്‍ എന്താണ്?
ഉത്തരം: വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പ്രസ്താവങ്ങള്‍ക്ക് വിരുദ്ധമോ ഇമാമുകളുടെ ഏകാഭിപ്രായത്തിന് വിപരീതമോ ആയതെല്ലാം ചീത്ത ബിദ്അത്താകുന്നു. 'പുതുതായി നിര്‍മിക്കപ്പെട്ടതൊക്കെ ബിദ്അത്താണ്, എല്ലാ ബിദ്അത്തും ദുര്‍മാര്‍ഗമാണ്' എന്ന ഹദീസ് ഇപ്പറഞ്ഞതിന്റെ മേല്‍ ചുമത്തപ്പെടേണ്ടതാണ്. അടിസ്ഥാനരഹിതമായ പുത്തന്‍ നടപടികളും ആക്ഷേപാര്‍ഹമായ ബിദ്അത്തുകളുമാണ് ഹദീസിലെ വിവക്ഷ.
മൌലിദ് കഴിക്കുന്നതിന് പ്രവാചകീയ ചര്യയില്‍ വല്ല അടിസ്ഥാനവുമുണ്ടോ?
ഉത്തരം: അതെ, ഇമാം ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനീ(റ) തിരുസുന്നത്തില്‍ നിന്നു തന്നെ മൌലിദ് കഴിക്കുന്നതിനുള്ള തെളിവ് അനാവരണം ചെയ്തിട്ടുണ്ട്. കുറ്റമറ്റ ഹദീസുകളിലുള്ള സുപ്രസിദ്ധമായൊരു സംഭവമാണത്-തിരുനബി (സ)മദീനയിലെത്തിയ ശേഷം ജൂതന്മാര്‍ ആശൂറാഅ് ദിനം നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോള്‍ നബി (സ)ഈ വ്രതാനുഷ്ഠാനത്തെ പറ്റി അവരോടന്വേഷിച്ചു. അവര്‍ ഇങ്ങനെ മറുപടി നല്‍കി: 'അല്ലാഹു ഫിര്‍ഔനെ ചെങ്കടലില്‍ മുക്കി നശിപ്പിക്കുകയും മൂസാനബി(അ)നെയും ഇസ്രയേല്യരെയും രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതുകൊണ്ട്, അല്ലാഹുവിനുള്ള നന്ദിപ്രകടനമായി ഈ ദിവസം ഞങ്ങള്‍ നോമ്പുനോല്‍ക്കുകയാണ്.' ഇത് കേട്ടപ്പോള്‍ റസൂലും അന്ന് വ്രതമനുഷ്ഠിക്കുകയും മുസ്ലിംകളോട് അന്നേദിവസം നോമ്പ് നോല്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു(2).
ഇമാം അസ്ഖലാനി(റ) എഴുതുന്നു: അല്ലാഹു ഒരു നിശ്ചിത ദിവസം എന്തെങ്കിലും അനുഗ്രഹം ചെയ്തുതരികയോ ഒരു വിപത്ത് തടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ അതേദിവസം നന്ദി പ്രകടിപ്പിക്കണം എന്ന കാര്യം ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിനുള്ള കൃതജ്ഞതാ പ്രകടനമാകട്ടെ സുജൂദ്, നോമ്പ്, ദാനധര്‍മങ്ങള്‍ തുടങ്ങി വിവിധതരം ആരാധനകള്‍ വഴി ലഭ്യമാകും. കാരുണ്യത്തിന്റെ കേദാരമായ തിരുനബി (സ)യുടെ ജന്മത്തേക്കാള്‍ മഹത്തായ മറ്റൊരനുഗ്രഹം ഏതാണുള്ളത്!(1) ഇമാം സുയൂഥീ(റ) തന്റെ ഫതാവായിലും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
ഉപര്യുക്ത വിവരണത്തില്‍ നിന്ന് തിരുമേനി (സ)യുടെ ജനനവും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കുവാനായി ഒരുമിച്ചുകൂടുക എന്നത് ഏറ്റം മഹത്തായ ആരാധനയാണെന്ന് മനസ്സിലാക്കാം. കാരണം, റസൂല്‍ (സ)യുടെ പിറവിയിലുള്ള നന്ദിപ്രകടനമാണ് അതുള്‍ക്കൊള്ളുന്നത്. മാത്രമല്ല, അന്നദാനം, സ്വലാത്തുകളും കീര്‍ത്തനങ്ങളും വര്‍ധിപ്പിക്കല്‍, ദാനധര്‍മങ്ങള്‍ നല്‍കല്‍ തുടങ്ങി മറ്റു പല ആരാധനകളും ഇതിലുള്‍പെടുന്നുണ്ട്. മൌലിദ് കഴിക്കല്‍ അതതു വര്‍ഷത്തിനുള്ള ഒരു വിശ്വസ്തതയും സമാധാനവുമാണെന്നും ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകുന്നതിനുള്ള അതിദ്രുത ശുഭവാര്‍ത്തയാണെന്നും തലയെടുപ്പുള്ള പണ്ഡിത മഹാരഥന്മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 'ഏതുകര്‍മവും നിയ്യത്തനുസരിച്ചാണ് സ്വീകരിക്കപ്പെടുക'(2).
ഇതുവരെ പ്രസ്താവിച്ചതിന് പിന്‍ബലമേകുന്ന ഒരു സംഭവം ഹാഫിള് ശംസുദ്ദീന്‍ ഇബ്നുല്‍ജൌസി(റ) തന്റെ ഒരു ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്(3): അബൂലഹബിനെ സ്വപ്നത്തില്‍ കണ്ട ഒരാള്‍ അയാളോട് ക്ഷേമാന്വേഷണം നടത്തുകയുണ്ടായി. അബൂലഹബ് പ്രതികരിച്ചു: ഞാന്‍ നരകശിക്ഷയില്‍ കഴിഞ്ഞു കൂടുകയാണ്. എങ്കിലും ഓരോ തിങ്കളാഴ്ചയും എനിക്ക് ചെറിയ ഒരു ലഘൂകരണം ലഭിക്കും, കൈവിരലിനിടയില്‍ നിന്ന് ഇത്തിരി(വിരലിന്റെ അഗ്രം കൊണ്ട് വളരെ കുറച്ച് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്) വെള്ളം ഞാന്‍ ഊമ്പിക്കുടിക്കും.
1 380
ഇമാം ഇബ്നുൽ ജസരി (റ)എഴുതുന്നു :
മക്കയിലെ " ശിഅ്ബ് " പ്രദേശത്താണ് നബി (സ) ജനിച്ചസ്ഥലം .മക്ക നിവാസികൾക്കിടയിൽ സർവാംഗീകൃതവും പ്രസിദ്ധവുമാണീസ്ഥലം .
നബിദിനത്തിൽ എല്ലാവർഷവും മക്കക്കാർ ഈ സ്ഥലത്ത് എത്തിച്ചേരും.
പെരുന്നാൾ ആഘോഷിക്കുന്ന തിനേക്കാൾ കൂടുതൽ ആവേശത്തിൽ അവർ ഈ ദിവസം ആഘോഷിക്കും .ഇന്നും ഇതു തുടരുന്നു .
ഹിജ്റ 792 ൽ ഹജ്ജിന് വന്നപ്പോൾ ഞാൻ ഈ സ്ഥലം സന്ദർശിച്ചു.ബറകത്ത് സമ്പാദിച്ചു .
823 ൽ മക്കയിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചപ്പോഴും ഈ സ്ഥലം ഞാൻ സന്ദർശിച്ചു.
ജീർണിണിച്ചു തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ചു.
ഞാൻ രചിച്ച മൗലിദ് ശരീഫ്
(التعريف بالمولد الشريف)
ഇവിടെ വെച്ച് പാരായണം ചെയ്യപ്പെട്ടു. ഇത് ശ്രവിക്കാൻ നിരവധിയാളുകൾ സമ്മേളിച്ചു .
അതൊരു സംഭവബഹുലമായ ദിവസമായിരുന്നു.
( അർഫു ത്തഅ് രീഫ് ബിൽ മൗലിദി ശരീഫ് .പേജ് :23 )
മംലൂക്ക് ഭരണ യുഗത്തിലെ ലോകപ്രസിദ്ധ
പണ്ഡിതനാണ് ശൈഖുൽ ഖുറാഅ്, അൽ ഹാഫിള് ഇമാം ഇബ്നുൽ ജസരി. (ഹി: 751- 833)
ഖുർആൻ പാരായണ ശാസ്ത്രം , ഹദീസ് , ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ 90 ലധികം കിതാബുകൾ രചിച്ച മഹാപണ്ഡിതൻ .
1 380
مواهب الربّ المتين
'മവാഹിബു റബ്ബിൽ മതീൻ'
അജ്മീർ ശൈഖിന്റെ ചരിത്രം സംഗ്രഹിച്ചു രചിക്കപ്പെട്ട മൗലിദ്. മഹാപണ്ഡിതൻ അഹ്മദ് കോയ ശാലിയാത്തിയാണ് രചയിതാവ്. മുപ്പതോളം പേജുകളുണ്ട്.
ചെറുപ്പകാലത്ത് കൃഷി പാടത്തിൽ വെച്ച് മജ്ദൂബായ വലിയ്യ് ശൈഖ് ഇബ്രാഹീമിനെ കണ്ട സംഭവം, ശൈഖ് ഹാറൂനിയിലൂടെ ലഭിച്ച
ത്വരീഖത്തിന്റെ സനദ്, ശൈഖിന്റെ കുടുംബ വംശാവലി , യാത്രകൾ, സന്ദർശനങ്ങൾ, ചില കറാമത്തുകൾ , യാദ് ഗാർ മുഹമ്മദ് സബ്സാവരിയുടെ മനംമാറ്റം , ഹജ്ജ് യാത്ര , അജ്മീറിലേക്ക് പോകാനുള്ള നബിയുടെ സ്വപ്ന ദർശനം, അജ്മീറിലെ വിശേഷങ്ങൾ,
രാംദേവിന്റെയും അജപാലിന്റെയും പൃഥ്വിരാജിന്റെയും അനുഭവങ്ങൾ എല്ലാം സംഗ്രഹിച്ചു വിവരിച്ചിട്ടുണ്ട്.
1 380
പ്രവാചക പ്രകീര്‍ത്തനം ഹുബ്ബുര്‍റസൂലിന്റെ ഒരു രീതി മാത്രമാണ്. പ്രസ്തുത രീതി അവലംബിക്കുന്നവരെ അധാര്‍മികതയുടെ വക്താക്കളെന്ന് മുദ്രയടിക്കുന്നവര്‍ പ്രവാചകാനുരാഗത്താല്‍ സ്വപിതാവിനെ വധിച്ചുകളഞ്ഞ പ്രഗത്ഭനായ സ്വഹാബി വര്യന്‍ അബൂ ഉബൈദ(റ)യെയും തിരുനബി(സ്വ)യെ ചീത്തപറഞ്ഞ തന്റെ പിതാവിന്റെ മുഖത്തടിച്ച സ്വിദ്ദീഖ്(റ)നെയും ഏതു കണ്ണുകൊണ്ടാണ് നോക്കിക്കാണുക?
ഖുര്‍ആന്‍ തന്നെ ഒരര്‍ത്ഥത്തില്‍ മൌലിദ് ആണ്. മുന്‍കാല പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങള്‍ ഖുര്‍ആനില്‍ സുലഭമാണ്. അവയില്‍ ചില സൂചകങ്ങള്‍ ഇങ്ങനെ:
മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം (37: 120)
ഇല്‍യാസ് നബിക്ക് സമാധാനം (37: 130)
ഇബ്റാഹീം നബിക്ക് സമാധാനം (37: 109)
ലോകരില്‍ നഹ് നബിക്ക് സമാധാനം (37: 79)
ഖുര്‍ആനിലും ഹദീസിലും പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങളുള്ളതിനാല്‍ അത് തള്ളിക്കളയാന്‍ മുസല്‍മാന് കഴിയുമോ? ഇല്ല. അതിനാല്‍, തിരുനബി (സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ വിരചിതമായ ഗ്രന്ഥങ്ങളും അവഗണിക്കപ്പെടാന്‍ പാടില്ല.
നബിദിനത്തിന്റെ മാഹാത്മ്യം
ഓരോ രാജ്യവും അതിന്റെ സ്വാതന്ത്യ്രദിനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. സ്വാതന്ത്യ്രത്തിന്റെ ആവര്‍ത്തിച്ചു വരുന്ന വാര്‍ഷികാഘോഷങ്ങള്‍ അതാത് രാജ്യത്തിന്റെ മോചനത്തെയും വളര്‍ന്നു വരുന്ന ഒരു രാജ്യമെന്ന നിലക്ക് തങ്ങള്‍ നേടിയെടുത്ത വ്യക്തിത്വത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്നുവരെ മുസ്ലിം രാഷ്ട്രങ്ങള്‍ പോലും അവരുടെ സ്വാതന്ത്യ്രദിനാഘോഷം നടത്തുന്നതിന് ആരും ഒരാക്ഷേപം പറഞ്ഞിട്ടില്ല.
മുസ്ലിംകളായ നമ്മെ അല്ലാഹുവേതര ആരാധ്യരുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഏകദൈവാരാധനയിലേക്ക് വഴിനടത്തിയ തിരുനബി(സ്വ)യുടെ ജന്‍മദിനം വര്‍ഷം തോറും ആഘോഷിക്കുന്നതില്‍ എന്തു പന്തികേടാണുള്ളത്?
ചില ദിവസങ്ങള്‍ക്ക് മറ്റുദിനങ്ങളില്‍ നിന്നു വിഭിന്നമായി മഹത്വവും പവിത്രതയുമുണ്ടെന്ന് ഖുര്‍ആന്‍, ഹദീസ്, മഹാന്‍മാരുടെ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാണ്.
'മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തമായും ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും വാനലോകത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ, ഞങ്ങള്‍ക്കു നീ അന്നം നല്‍കുകയും ചെയ്യേണമേ' (5:114) എന്ന ഖുര്‍ആനിക സൂക്തത്തിലെ 'ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും' എന്ന ഭാഗം പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് ഭക്ഷണത്തളിക ഇറങ്ങന്ന ദിനം ഞങ്ങള്‍ക്കും ശേഷക്കാര്‍ക്കും ആദരവര്‍ഹിക്കുന്ന ആഘോഷ ദിനമാക്കി മാറ്റണം എന്നാണ് (റാസി, ദുര്‍റുല്‍ മന്‍സൂര്‍). ഭക്ഷണത്തളിക ഇറങ്ങിയ തിയ്യതി യുഗാന്തരങ്ങളില്‍ ആവര്‍ത്തിച്ച് വരുമ്പോഴൊക്കെ അതിന് മഹത്വവും പവിത്രതയും ഉണ്ടെന്നാണ് ഈ വിശദീകരണവും സൂക്തവും അറിയിക്കുന്നത്. ആകാശത്ത് നിന്ന് വിഭവ സമൃദ്ധമായൊരു സ്വര്‍ഗീയ സുപ്ര കിട്ടിയതിനാണ് ഇവിടെ ആഘോഷം നടത്തുന്നത്. ചിലര്‍ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പറഞ്ഞതനുസരിച്ച് ഏഴ് മത്സ്യവും ഏഴ് റൊട്ടിക്കഷ്ണവുമായിരുന്നു വിഭവമെങ്കില്‍ മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും അനുഗ്രഹമായി പിറന്നുവീണ മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ എന്തുകൊണ്ട് ജന്മദിനം ആഘോഷിച്ചു കൂടാ? ആവര്‍ത്തിച്ചുവരുമ്പോള്‍ എന്തുകൊണ്ട് ആ ദിനം ആഘോഷിച്ചുകൂടാ?
ദിനത്തിന്റെ പ്രാധാന്യവും മഹത്വവും അറിയിക്കുന്ന ഒരു സംഭവം കൂടി വിശദീകരിക്കാം. തിരുനബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍, ജൂതന്മാര്‍ തങ്ങളുടെ പ്രവാചകന്‍ മുസാ (അ) നബിയും ബനൂ ഇസ്രാഈലും രക്ഷപ്പെട്ടതില്‍ അല്ലാഹുവിനു കൃതജ്ഞത അറിയിച്ചു മുഹര്‍റം പത്തിനു നോമ്പനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഈ സംഭവം അറിഞ്ഞ നബി(സ്വ) തന്റെ ഉമ്മത്തിനോട് കല്‍പിച്ചു: നമുക്കാണ് മൂസാ നബി(അ)യോട് കൂടുതല്‍ കടപ്പാടുള്ളത്. അത്കൊണ്ട് നിങ്ങളും നോമ്പനുഷ്ഠിക്കുക.
മുഹമ്മദ് (സ്വ)യുടെ അനുയായികള്‍ എന്ന നിലക്ക് ഇതര മതസ്ഥര്‍ അവരവരുടെ പ്രവാചകന്‍മാരുടെ ആഘോഷങ്ങള്‍ അനുസ്മരിക്കുമ്പോള്‍ നാം നമ്മുടെ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാന്‍ കൂടുതല്‍ കടപ്പെട്ടവരാണ്.
മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യദിനം തിരുനബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (ശര്‍വാനി, ബാജൂരി, ജമല്‍). ലൈലതുല്‍ ഖദ്റിനേക്കാള്‍ മഹത്വവും പ്രാധാന്യവും നല്‍കപ്പെടുന്ന രാത്രി തിരുനബി(സ്വ)യുടെ ജന്മദിനത്തിന്റേതായതിനാല്‍ അത് ആഘോഷിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?
എല്ലാനിലയിലും മതപ്രമാണങ്ങള്‍ക്ക് അനുകൂലമായിത്തീരുന്ന മൌലിദും നബിദിനാഘോഷവും മതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവ നിര്‍വഹിക്കുകയും പുണ്യറസൂലി(സ്വ)ന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറാന്‍ അവ ഉപയോഗിക്കുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്
1 380
പ്രവാചക പ്രകീര്‍ത്തനം മതപ്രമാണങ്ങളില്‍
വിശുദ്ധ ഖുര്‍ആനും ഹദീസ് ശരീഫും പുണ്യ പ്രവാചകരെ പ്രകീര്‍ത്തിക്കുന്നതായി കണ്ടെത്താവുന്നതാണ്. ഒട്ടേറെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും പുണ്യപ്രവാചക(സ്വ)നെ പ്രശംസിക്കുന്നതായും നാം കാണാറുണ്ട്. അതെല്ലാം മത വിരുദ്ധമാണെന്നോ മദ്ഹുന്നബി ആവശ്യമില്ലെന്നോ വസ്തുനിഷ്ഠനായ ഒരാളും പറയില്ല; പറയാന്‍ സാധ്യവുമല്ല. മദ്ഹുര്‍റസൂലിന്റെ വികസിത രൂപമാണ് മൌലിദും മൌലിദാഘോഷവും.
തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചും പ്രകീര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയും അവതരിക്കുപ്പെട്ട ചില ഖുര്‍ആനിക വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1- ഓ ജനങ്ങളേ, നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സദുപദേശവും ഹൃദയരോഗങ്ങള്‍ക്കുള്ള ശമനൌഷധവും മാര്‍ഗ നിര്‍ദേശവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. പറയുക, അതൊക്കെയും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രമാകുന്നു. അത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. (10: 57,58)
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എത്തിയിരിക്കുന്നു എന്നു പറഞ്ഞ അല്ലാഹു തന്നെ തിരുനബി(സ്വ)യാണ് അനുഗ്രഹമെന്ന് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്; 'പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല'. (അമ്പിയാഅ്: 107) ഈ രണ്ട് സൂക്തങ്ങളും പുണ്യറസൂലിന്റ പ്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും തിരുപ്പിറവിയില്‍ സന്തോഷം പ്രകടിപ്പിക്കേണ്ടതിന്റെയും ആധികാരികത വരച്ചു കാട്ടുന്നുണ്ട്.
2- നിങ്ങളില്‍ നിന്ന് തന്നെയുള്ള നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായി താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. (9: 128)
3- അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അയച്ചുകൊണ്ട് വിശ്വാസികളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. (3: 164)
4- നാം താങ്കളെ (സത്യ)സാക്ഷിയും (വിശ്വാസികള്‍ക്ക്) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും (അവിശ്വാസികള്‍ക്ക്) മുന്നറിയിപ്പുകാരനുമായാണ് അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം (ജനങ്ങളെ) ക്ഷണിക്കുന്നവരുമായിരിക്കുന്നു. (33: 45,46)
ഇങ്ങനെ നിരവധി സൂക്തങ്ങള്‍ തിരുമേനിയെ സ്പഷ്ടമായിത്തന്നെ പ്രകീര്‍ത്തിക്കുന്നത് കണ്ടെത്താന്‍ കഴിയും. സമാന പ്രകീര്‍ത്തനങ്ങളും മദ്ഹുന്നബിയും ഹദീസിലും സുലഭമാണ്.
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഏതാനും സ്വഹാബികള്‍ പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. അവരുടെയടുത്തേക്കു കടന്നുവന്ന നബി(സ്വ) അവരെ ശ്രദ്ധിച്ചു കേട്ടു. ചിലര്‍ ഇബ്രാഹീം നബി(അ)യെക്കുറിച്ച് സംസാരിക്കുന്നു. മറ്റുചിലര്‍ മൂസാ നബി(അ)യെ വാഴ്ത്തി സംസാരിക്കുന്നു. വേറെ ചിലര്‍ ഈസാ നബി(അ)യെക്കുറിച്ചും ആദം നബി(അ)യെ സംബന്ധിച്ചും സംസാരിക്കുന്നു.
അവരോട് സലാം പറഞ്ഞ ശേഷം റസൂല്‍(സ്വ) പറഞ്ഞു: മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. അറിയുക; ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാനാണ് അന്ത്യനാളില്‍ ലിവാഉല്‍ ഹംദിന്റെ വാഹകന്‍. ഞാനാണ് ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. എന്റെ കൂടെ അപ്പോള്‍ സത്യവിശ്വാസികളിലെ ദരിദ്രരായ നിരവധി പേരുണ്ടാകും. മൊത്തം മനുഷ്യരില്‍ അത്യുത്തമന്‍ ഞാന്‍ തന്നെയാണ്. ഇത്രയും പറഞ്ഞത് ദുരഭിമാനം കൊണ്ടല്ല. (തിര്‍മുദി, ദാരിമി)
ഈ ഹദീസിലെന്ന പോലെ തിരുനബി(സ്വ)യുടെ മഹത്വം വര്‍ണിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്: അബ്ബാസ്(റ) തിരുനബി(സ്വ)യുടെ സവിധത്തില്‍ വന്നു. തത്സമയം പ്രവാചകന്‍ പ്രസംഗപീഠത്തില്‍ കയറി നിന്നുകൊണ്ട് ചോദിച്ചു: ഞാനാരാണ്? സ്വഹാബികള്‍ പ്രതികരിച്ചു: അങ്ങ് അല്ലാഹുവിന്റെ ദൂതരാണ്. അവന്റെ രക്ഷ അങ്ങയുടെ മേല്‍ സദാവര്‍ഷിക്കട്ടെ. (ഇതുകേട്ട്) റസൂല്‍(സ്വ) പറഞ്ഞു: ഞാന്‍ അബ്ദുല്‍ മുത്ത്വലിബ് മകന്‍ അബ്ദുല്ലാ മകന്‍ മുഹമ്മദ് ആണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ എന്നെ അവരില്‍ അത്യുത്തമനാക്കി. പിന്നെ അവരെ അവന്‍ രണ്ട് ചേരി(ഫിര്‍ഖത്)കളാക്കിയപ്പോള്‍ എന്നെ ഉത്തമ ചേരിയിലാക്കി. അല്ലാഹു അവരെ വീണ്ടും വിവിധ ഗോത്രങ്ങളാക്കിയപ്പോള്‍ എന്നെ അവന്‍ ഉന്നത ഗോത്രത്തിലാക്കി. വീണ്ടും അവരെ അല്ലാഹു ചെറുകുടുംബങ്ങളാക്കി. എന്റെ കുടുംബത്തെ ഉത്തമ കുടുംബമാക്കി. പ്രസ്തുത കുടുംബത്തിലെ അത്യുത്തമനാക്കി എന്നെ അവന്‍ അനുഗ്രഹിച്ചു (തിര്‍മുദി)
സമാനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകള്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും ലഭ്യമാണ്. ഈ ഹദീസുകളുടെ വെളിച്ചത്തില്‍ പ്രവാചക പ്രകീര്‍ത്തനം സുന്നത്താണെന്നും പ്രതിഫലാര്‍ഹമാണെന്നും വ്യക്തമാണ്. അതിനു വിരുദ്ധമായ പ്രചരണങ്ങളും പ്രസ്താവനകളും തിരുദൂതരോട് കാണിക്കുന്ന അനാദരവും ധിക്കാരവുമാണ്.
1 380
നബി (സ)യെ പ്രസവിക്കപ്പെട്ട ശുഭവൃത്താന്തം എന്നെ അറിയിച്ച സുവൈബത്തുല്‍അസ്ലമിയ്യ എന്ന അടിമസ്ത്രീയെ ആ സന്തോഷത്താല്‍ ഞാന്‍ വിമോചിപ്പിച്ചതിനാലും അവളോട് കുഞ്ഞിന് മുലകൊടുക്കാന്‍ പറഞ്ഞതിനാലുമാണ് ഈ ലഘൂകരണം(1).
അബൂലഹബ് നബി (സ)യുടെ ബദ്ധവൈരിയായിരുന്നു. അയാളെ ഗുരുതരമായി അധിക്ഷേപിച്ചുകൊണ്ട് ഖുര്‍ആനില്‍ ഒരു സൂറത്ത് തന്നെ അവതരിച്ചു. ബഹുദൈവ വിശ്വാസിയായിരുന്ന ഈ കൊടുംവൈരിക്ക് തിരുജന്മത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഓരോ തിങ്കളാഴ്ചയും പ്രതിഫലം നല്‍കപ്പെടുന്നു!
ഒരു മുശ്രിക്കിന്റെ അവസ്ഥ ഇതാണെങ്കില്‍ പുണ്യനബി (സ)യുടെ ഉമ്മത്തില്‍ പെട്ട ഏകദൈവവിശ്വാസിയായ ഒരു മുസ്ലിം ആ അനുഗൃഹീത ജന്മത്തില്‍ സന്തോഷിക്കുകയും ആ ആഹ്ളാദം പ്രകടിപ്പിക്കുവാനായി തന്നാല്‍ കഴിയുന്നത് ചെലവഴിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്റെ സ്ഥിതി എന്തായിരിക്കും?! അല്ലാഹുവാണ, കരുണാവാരിധിയായ റബ്ബില്‍ നിന്ന് അവന് നല്‍കപ്പെടുന്ന പ്രതിഫലം സുഖസൌകര്യാനുഭൂതികളുടെ കേദാരമായ സ്വര്‍ഗീയാരാമങ്ങളിലെ പ്രവേശനം മാത്രമായിരിക്കും, തീര്‍ച്ച.
1 380
മൌലിദ് നടത്താമോ?
മൌലിദ് നടത്തുന്നതിന്റെയും അതിനായി ആളുകള്‍ ഒരുമിച്ചുകൂടുന്നതിന്റെയും മതവിധി എന്താണ്?
ഉത്തരം : നബി (സ)യുടെ പ്രസവസമയത്തും ശേഷവും ഉണ്ടായ അസാധാരണ സംഭവങ്ങള്‍, മുഅ്ജിസത്തുകള്‍ തുടങ്ങിയവയുടെ അവതരണമാണ് മൌലിദ്. പ്രതിഫലം ലഭിക്കുന്നതും പില്‍കാലത്തുണ്ടായതുമായ നല്ലൊരു നടപടിയാണിത്. കാരണം തിരുമേനി (സ)യുടെ പദവിയെ ആദരിക്കുക, അവിടത്തെ ജന്മത്തില്‍ സന്തോഷവും ആഹ്ളാദവും പ്രകടിപ്പിക്കുക മുതലായവയാണ് അതിന്റെ ഉള്ളടക്കം.
മേല്‍പറഞ്ഞ പുത്തന്‍ നടപടി(ബിദ്അത്ത്) എത്ര വിഭാഗം ഉണ്ട്?
ഉത്തരം: ഇമാമീങ്ങള്‍ അതു രണ്ടുവിഭാഗമാക്കി തിരിച്ചിട്ടുണ്ട് - നല്ലതും ചീത്തയും.
നല്ല ബിദ്അത്ത് എന്നാല്‍ എന്താണ്?
ഉത്തരം: വിശുദ്ധ ഖുര്‍ആനോടും തിരുസുന്നത്തിനോടും യോജിക്കുന്നതായി ഏറ്റം നല്ലതും മെച്ചപ്പെട്ടതും തെരഞ്ഞെടുക്കുക എന്ന നിലക്ക് സന്മാര്‍ഗ നിഷ്ഠരായ ഇമാമീങ്ങള്‍ അഭിപ്രായപ്പെട്ട കാര്യങ്ങളാണ് നല്ല ബിദ്അത്ത്. ഒരു മുസ്ഹഫിലാക്കി ഖുര്‍ആന്‍ ക്രോഡീകരിച്ചതും തറാവീഹ് നമസ്കാരം ജമാഅത്തായി സംഘടിപ്പിച്ചതും മദ്റസകളും മതകേന്ദ്രങ്ങളും ഉണ്ടാക്കിയതും ഉദാഹരണം. ഇങ്ങനെ ആദ്യനൂറ്റാണ്ടില്‍ ഇല്ലാതിരുന്നതും പുണ്യകര്‍മമായി പിന്നീട് രൂപം പ്രാപിച്ചതുമായ കാര്യങ്ങളെല്ലാം ബിദ്അത്ത് ഹസനത്ത് ആകുന്നു. താഴെ പറയുന്ന ഹദീസ് ഇതിന് തെളിവാണ്: ഇസ്ലാമില്‍ ഒരു നല്ല സമ്പ്രദായം ആരെങ്കിലും നടപ്പാക്കിയാല്‍ അതിന്റെ പ്രതിഫലവും പിന്നീട് അതനുസരിച്ച് പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളുടെയും പ്രതിഫലവും-അനുവര്‍ത്തിച്ചവര്‍ക്ക് യാതൊന്നും കുറയാത്ത വിധം-അവനുണ്ടായിരിക്കുന്നതാണ്(1).
ചീത്ത ബിദ്അത്ത് എന്നാല്‍ എന്താണ്?
ഉത്തരം: വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പ്രസ്താവങ്ങള്‍ക്ക് വിരുദ്ധമോ ഇമാമുകളുടെ ഏകാഭിപ്രായത്തിന് വിപരീതമോ ആയതെല്ലാം ചീത്ത ബിദ്അത്താകുന്നു. 'പുതുതായി നിര്‍മിക്കപ്പെട്ടതൊക്കെ ബിദ്അത്താണ്, എല്ലാ ബിദ്അത്തും ദുര്‍മാര്‍ഗമാണ്' എന്ന ഹദീസ് ഇപ്പറഞ്ഞതിന്റെ മേല്‍ ചുമത്തപ്പെടേണ്ടതാണ്. അടിസ്ഥാനരഹിതമായ പുത്തന്‍ നടപടികളും ആക്ഷേപാര്‍ഹമായ ബിദ്അത്തുകളുമാണ് ഹദീസിലെ വിവക്ഷ.
മൌലിദ് കഴിക്കുന്നതിന് പ്രവാചകീയ ചര്യയില്‍ വല്ല അടിസ്ഥാനവുമുണ്ടോ?
ഉത്തരം: അതെ, ഇമാം ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനീ(റ) തിരുസുന്നത്തില്‍ നിന്നു തന്നെ മൌലിദ് കഴിക്കുന്നതിനുള്ള തെളിവ് അനാവരണം ചെയ്തിട്ടുണ്ട്. കുറ്റമറ്റ ഹദീസുകളിലുള്ള സുപ്രസിദ്ധമായൊരു സംഭവമാണത്-തിരുനബി (സ)മദീനയിലെത്തിയ ശേഷം ജൂതന്മാര്‍ ആശൂറാഅ് ദിനം നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോള്‍ നബി (സ)ഈ വ്രതാനുഷ്ഠാനത്തെ പറ്റി അവരോടന്വേഷിച്ചു. അവര്‍ ഇങ്ങനെ മറുപടി നല്‍കി: 'അല്ലാഹു ഫിര്‍ഔനെ ചെങ്കടലില്‍ മുക്കി നശിപ്പിക്കുകയും മൂസാനബി(അ)നെയും ഇസ്രയേല്യരെയും രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതുകൊണ്ട്, അല്ലാഹുവിനുള്ള നന്ദിപ്രകടനമായി ഈ ദിവസം ഞങ്ങള്‍ നോമ്പുനോല്‍ക്കുകയാണ്.' ഇത് കേട്ടപ്പോള്‍ റസൂലും അന്ന് വ്രതമനുഷ്ഠിക്കുകയും മുസ്ലിംകളോട് അന്നേദിവസം നോമ്പ് നോല്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു(2).
ഇമാം അസ്ഖലാനി(റ) എഴുതുന്നു: അല്ലാഹു ഒരു നിശ്ചിത ദിവസം എന്തെങ്കിലും അനുഗ്രഹം ചെയ്തുതരികയോ ഒരു വിപത്ത് തടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ അതേദിവസം നന്ദി പ്രകടിപ്പിക്കണം എന്ന കാര്യം ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിനുള്ള കൃതജ്ഞതാ പ്രകടനമാകട്ടെ സുജൂദ്, നോമ്പ്, ദാനധര്‍മങ്ങള്‍ തുടങ്ങി വിവിധതരം ആരാധനകള്‍ വഴി ലഭ്യമാകും. കാരുണ്യത്തിന്റെ കേദാരമായ തിരുനബി (സ)യുടെ ജന്മത്തേക്കാള്‍ മഹത്തായ മറ്റൊരനുഗ്രഹം ഏതാണുള്ളത് !(1) ഇമാം സുയൂഥീ(റ) തന്റെ ഫതാവായിലും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
ഉപര്യുക്ത വിവരണത്തില്‍ നിന്ന് തിരുമേനി (സ)യുടെ ജനനവും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കുവാനായി ഒരുമിച്ചുകൂടുക എന്നത് ഏറ്റം മഹത്തായ ആരാധനയാണെന്ന് മനസ്സിലാക്കാം. കാരണം, റസൂല്‍ (സ)യുടെ പിറവിയിലുള്ള നന്ദിപ്രകടനമാണ് അതുള്‍ക്കൊള്ളുന്നത്. മാത്രമല്ല, അന്നദാനം, സ്വലാത്തുകളും കീര്‍ത്തനങ്ങളും വര്‍ധിപ്പിക്കല്‍, ദാനധര്‍മങ്ങള്‍ നല്‍കല്‍ തുടങ്ങി മറ്റു പല ആരാധനകളും ഇതിലുള്‍പെടുന്നുണ്ട്. മൌലിദ് കഴിക്കല്‍ അതതു വര്‍ഷത്തിനുള്ള ഒരു വിശ്വസ്തതയും സമാധാനവുമാണെന്നും ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകുന്നതിനുള്ള അതിദ്രുത ശുഭവാര്‍ത്തയാണെന്നും തലയെടുപ്പുള്ള പണ്ഡിത മഹാരഥന്മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 'ഏതുകര്‍മവും നിയ്യത്തനുസരിച്ചാണ് സ്വീകരിക്കപ്പെടുക'(2).
ഇതുവരെ പ്രസ്താവിച്ചതിന് പിന്‍ബലമേകുന്ന ഒരു സംഭവം ഹാഫിള് ശംസുദ്ദീന്‍ ഇബ്നുല്‍ജൌസി(റ) തന്റെ ഒരു ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്(3): അബൂലഹബിനെ സ്വപ്നത്തില്‍ കണ്ട ഒരാള്‍ അയാളോട് ക്ഷേമാന്വേഷണം നടത്തുകയുണ്ടായി. അബൂലഹബ് പ്രതികരിച്ചു: ഞാന്‍ നരകശിക്ഷയില്‍ കഴിഞ്ഞു കൂടുകയാണ്. എങ്കിലും ഓരോ തിങ്കളാഴ്ചയും എനിക്ക് ചെറിയ ഒരു ലഘൂകരണം ലഭിക്കും, കൈവിരലിനിടയില്‍ നിന്ന് ഇത്തിരി(വിരലിന്റെ അഗ്രം കൊണ്ട് വളരെ കുറച്ച് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്) വെള്ളം ഞാന്‍ ഊമ്പിക്കുടിക്കും.
1 380
*മൗലിദ് രജിച്ച പണ്ഡിത മഹത്തുക്കൾ*
أئمة السنة ممن ألفوا كتبا مخصوصة في المولد النبوي[عدل]
ذكر محمد علوي المالكي عددًا من العلماء ممن ألفوا في المولد النبوي كتبًا، منهم:[56]
الحافظ عبد الرحيم العراقي: توفي 808 هـ، له مولد باسم "المورد الهني في المولد السني".
الحافظ ابن كثير: توفي 774 هـ، وله مولد طبع بتحقيق صلاح الدين المنجد.
الحافظ السخاوي: توفي 902 هـ، وله مولد باسم "الفخر العلوي في المولد النبوي".[57]
.
الحافظ ابن الجوزي: توفي 597 هـ، وله مولد باسم "العروس"، وقد طبع في مصر.
الحافظ أبو الخطاب عمر بن علي بن محمد المعروف بابن دحية الكلبي: توفي 633 هـ، وله مولد باسم "التنوير في مولد البشير النذير".
شمس الدين ابن ناصر الدين الدمشقي: توفي 842 هـ، وله مولد باسم "المورد الصاوي في مولد الهادي" وكذلك "جامع الآثار في مولد المختار" و"اللفظ الرائق في مولد خير الخلائق"
.
ملا علي قاري: توفي 1014 هـ، وله مولد باسم "المورد الروي في المولد النبوي" وهو مطبوع.[58]
الحافظ شمس الدين ابن الجزري: توفي 660 هـ، إمام القراء، وله مولد باسم "عرف التعريف بالمولد الشريف".
علي زين العابدين السمهودي: توفي 911 هـ، وله مولد اسمه "الموارد الهنية في مولد خير البرية".
الحافظ محمد الشيباني المعروف بابن الديبع: توفي 944 هـ.
ابن حجر الهيتمي: توفي 974 هـ، وله مولد باسم "إتمام النعمة على العالم بمولد سيد ولد آدم".
الخطيب الشربيني: توفي 1014 هـ، وله مولد باسم "المولد الروي في المولد النبوي".
المحدث جعفر بن حسن البرزنجي: توفي 1177 هـ، وله مولد باسم "عقد الجوهر في مولد النبي الأزهر"، وهو من أكثر الموالد انتشارًا في البلاد الإسلامية.
أبو البركات أحمد الدردير: توفي 1201 هـ، وله مولد مطبوع في مصر.
عبد الهادي نجا الأيباري المصري: توفي 1305 هـ، وله مولد مخطوط.
يوسف النبهاني: توفي 1350 هـ، وله مولد باسم "جواهر النظم البديع في مولد الشفيع"، طبع في بيروت
.
عمر بن حفيظ: وله مولد باسم "الضياء اللامع بذكر مولد النبي الشافع".
نوح القضاة: مفتي الأردن سابقًا: وله مولد باسم "مولد الهادي "، طبع في الأردن.,
المولد العثماني. المسمى الأسرارالربانية تأليف الإمام السيد محمد عثمان المرغني (المتوفي عام 1343 هـ)
1 380
ഇസ്ലാം ശക്തമായി വിലക്കിയ ചില സംഗീതോപകരണങ്ങളുണ്ട്. വീണ, കൈത്താളം, പുല്ലാംകുഴൽ, മുള തുടങ്ങിയവ ഉദാഹരങ്ങളാണ്. ഇവയുടെ ഉപയോഗം, ഉത്പാദനം, വിപണനം, ദാനം തുടങ്ങിയവയെല്ലാം കുറ്റകരമാണ്.
ഇമാം നവവീ (റ) അടക്കമുള്ള മദ്ഹബുകളുടെ പൗരാണാമികരായ അഇമ്മതുകളെല്ലാം ഇവ വിസ്തരിച്ച് എഴുതിയതാണ്.
ഈ വക നിഷിദ്ധ സംഗീതോപകരങ്ങൾ ഉപയോഗിച്ച് ഏതു മൗലിദ് ഓതിയാലും തിരു മൗലൂദ് صلى الله عليه وسلم തങ്ങളെ അപമാനിക്കലാണ് അത്. ബിസ്മി കൂട്ടി മദ്യപിക്കുന്നതു പോലെ.
അത്തരം സദസ്സുകളിൽ ഏതെങ്കിലും പ്രസിദ്ധരായ പണ്ഡിതരുടെ സാന്നിധ്യമുണ്ടെന്നത് ആ ദുരാചാരം മതപരമായി സാധുവാണെന്നു വിധിക്കാനുള്ള അളവുകോലല്ല.
പരിണത പജ്ഞരായ പണ്ഡിതരുടെ പോലും പ്രവൃത്തികൾ അനുകരണീയമല്ലെന്നാണ് പണ്ഡിത മതം. ഏതു സാഹചര്യത്തിലാണ് അവർ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്നോ അല്ലെങ്കിൽ തിന്മ അരങ്ങേറുമ്പോൾ മൗനം ദീക്ഷിച്ചതെന്നോ പറയാൻ കഴിയാത്തതാണ് കാരണം. ഇമാം അലവി സഖ്ഖാഫ് (റ) അടക്കമുള്ള മദ്ഹബിലെ ചൂണ്ടാണികൾ ഇക്കാര്യം കോറിയിട്ടിട്ടുണ്ട്.
തിന്മയുടെ കുഴലൂത്തുകാരുടെ ശല്യത്തിൽ നിന്നു ഈ ഉമ്മത്തിനെ الله കാത്തുകൊള്ളട്ടേ, ആമീൻ.
https://m.facebook.com/story.php?story_fbid=4809959989039395&id=100000763230813