ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
ബദ്ർ മൗലിദ് രചയിതാവ് ശൈഖുനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ(റ) നെട്ടൂരിൽ താമസിക്കുകയും, ദറസ് നടത്തുകയും ചെയ്തിട്ടുണ്ട്. വടുതല
ബദ്ർ മൗലിദ് രചയിതാവ് ശൈഖുനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ(റ) നെട്ടൂരിൽ താമസിക്കുകയും, ദറസ് നടത്തുകയും ചെയ്തിട്ടുണ്ട്. വടുതല കാട്ടുപുറം പള്ളിയിലിരുന്നാണ് ബദ്ർ മൗലിദ് രചിച്ചത് .

ശൈഖുനാ വടുതല മൂസ മുസ്‌ലിയാര്‍ ബദ്ർ മൗലിദിന്റെ രചയിതാവ് വളപ്പില്‍ ഉസ്താദിന്റെ പ്രധാന ശിഷ്യനും ദീര്‍ഘകാലത്തെ ഖാദിമും. ഉസ്താദിന്റെ മാതൃക പിന്തുടർന്ന് ദർസീരംഗത്തും രചനാ രംഗത്തും ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച ശിഷ്യനായിരുന്നു മഹാനവർകൾ. വളപ്പിൽ ഉസ്താദിന്റെ ജീവിതചരിത്ര രചനക്ക് പ്രധാന അവലംബങ്ങളിലൊന്നായി അവശേഷിക്കുന്നതും മൂസ മുസ്‌ലിയാരുടെ രചനകളാണ്. മാത്രമല്ല, ഗുരുവിനെപ്പോലെ ശിഷ്യനും ബദ് രീങ്ങളുടെ സ്മരണയിൽ ഇരുനൂറ്റി ഇരുപത് വരികളുള്ള കാവ്യം രചിച്ചിട്ടുണ്ട്. ഇമാം ഗസാലി(റ)മൗലിദ്, ഫത്ഹുൽ ഖയ്യൂം വ്യാഖ്യാനം, വളപ്പില്‍ ഉസ്താദിന്റെ കീഴിലുള്ള ദര്‍സനുഭവങ്ങള്‍, കണ്ണന്തറ കുടുംബ ചരിത്രം തുടങ്ങിയവ വിശദീകരിക്കുന്ന തദ്കിറതുല്‍ ഫു്‌സൂല്‍ ബി മഫ്ഖറതില്‍ ഉസൂല്‍, കന്‍സുറശാദ് ശറഹു ദുഖറുല്‍ മആദ്, നള്മു അവാമിലില്‍ ജുര്‍ജാനി, നള്മു അജ്‌നാസില്‍ കുബ്‌റാ, നളമുന്നുബ്ദ, ഔസാനു ബുഹൂരില്‍ അറൂള് ഫീ മദ്ഹി മന്‍ഹല്ല ബില്‍ അറൂള് തുടങ്ങി ബദ് രിയ്യതിന് പുറമെ ഗദ്യകൃതികളും കാവ്യാവിഷ്കാരങ്ങളും മൂസൽ ബർദലിയുടേതായുണ്ട്. കൂടാതെ ഹക്കീം കുഞ്ഞാമു മൗലവി എഴുതിയ അല്‍ ഫറാഇദ് അറബി മലയാള നിഘണ്ടുവിന് അവതാരികയും എഴുതിയിട്ടുണ്ട് ചേര്‍ത്തല താലൂക്ക് വടുതല കളക്കണ വെളിയില്‍ അഹ്മദ് ഹാജിയുടെയും പൂക്കാട്ടു വെളിയില്‍ ആമിന ദമ്പതികളുടെ ദ്വിതീയ പുത്രനായാണ് ജനനം. പിതാവ് വളപ്പിൽ ഉസ്താദിന്റെ ഉറ്റ സ്‌നേഹിതനായിരുന്നു. സ്രാമ്പിക്കൽ പള്ളി ദര്‍സിലായിരുന്ന മൂസ മുസലിയാരെയും സഹോദരന്‍ മുഹ് യിദ്ധീന്‍ മുസ്ലിയാരെയും വളപ്പില്‍ ഉസ്താദിന്റെ നിര്‍ദേശ പ്രകാരമാണ് പിതാവ് വടുതല കാട്ടുപുറം ജുമാ മസ്ജിദിലേക്ക് കൊണ്ടുവരുന്നത്. ഹി. 1321ല്‍ ഉസ്താദ് വടുതലയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നത് വരെ ഇരുവരും അവിടെ തന്നെ തുടര്‍ന്നു. നെട്ടൂര്‍, തൃക്കാക്കര, വടുതല, ചന്തിരൂര്‍ എന്നിവിടങ്ങളിലായിരുന്നു സേവനം. തൊണ്ണൂറ്റി ഒന്നാം വയസില്‍ 1973 ഡിസംബര്‍ 5/ ദുൽഖഅദ് 10 ബുധനാഴ്ചയാണ് മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. അന്ത്യവിശ്രമം കാട്ടുപുറം ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ. സഹോദരങ്ങളെ, ശൈഖുനാ മൂസൽ ബർദലി അവർകളുടെ ആണ്ടിന്റെ ദിവസമാണിന്ന്. എല്ലാവരും അവിടുത്തെ ഹള്റതിലേക്ക് ഒരു ഫാതിഹയെങ്കിലും ഓതി ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ ദറജ വർധിപ്പിക്കട്ടെ...

ആലപ്പുഴ ജില്ലയിലെ വടുതല പള്ളിയിൽ അന്തിയുറങ്ങുന്ന വലിയ പണ്ഡിതനും നിരവധി മഹത്തുക്കളുടെ ശൈഖും അറബിക്കവിയുമായ അശ്ശൈഖ് മൂസ ബ്നു അഹ്മദ് അൽ ബർദലിയ്യിൽ ഖാദിരി(ന:മ:) രചിച്ച نيل الشفا بأهل الصفا لموسي بن احمدالبردلي رحمه الله എന്ന ബദ്രിയ്യത്ത് ☝️ മൂസൽ ബർദലിയുടെ ബദ്രിയ്യത്ത് ☝️ ആലാപനം https://t.me/thavassulsmunajaths/200

ആയുസ്സിന്റെ നാല്പത്തി ഒമ്പത് വർഷം അല്ലാഹുവിന്റെ വഴിയിൽ ധന്യമാക്കിയ ആ മഹാന്റെ ഖബറിടം കോതോട് പള്ളിയോട് ചേർന്നതാണ് . തൃശൂർ ജില്ലാ വടക്കേ അതിർത്തിക്കടുത്ത് ഉപ്പുങ്ങൽ , കോതോട്, കോറോതൈൽ തുടങ്ങിയ മഹല്ലുകളെല്ലാം അണ്ടത്തോട് തറവാട് മഹല്ലിൽ നിന്ന് പിരിഞ്ഞതാണ് . ഉപ്പുങ്ങൽ സാഹിദ് ബാപ്പുട്ടി മുസ്ലിയാർ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ മഖാമിൽ നിരവധി ജനങ്ങൾ സിയാറത്തിനായി വന്ന് കൊണ്ടിരിക്കുന്നു . അദ്ദേഹം ചില്ലയിരുന്ന റൂം ഇപ്പോഴും സംരക്ഷിച്ചു വരുന്നു . തന്റെ സഹോദര പൗ ത്രനാണ് വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് . ബാപ്പുട്ടി മുസ്ലിയാരുടെ ജനാസ കുളിപ്പിച്ചപ്പോൾ ഉണ്ടായ ഒരത്ഭുതം അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട് . കല്ലൂർ അബ്ദുല്ല മുസ്ലിയാർ , ഐനിക്കരയിൽ കുഞ്ഞഹമ്മദ് മുസ്ലിയാർ തുടങ്ങിയ ശിഷ്യന്മാരായിരുന്നു കുളിപ്പിക്കാൻ നേതൃത്വം നൽകിയിരുന്നത് . തത്സമയം വെള്ള വസ്ത്രധാരികളായി ചിലർ അവിടെ വന്നു . ഒരിക്കൽ പോലും കണ്ട് മറന്ന മുഖങ്ങളായിരുന്നില്ല അവർ .' ബാപ്പുട്ടി മുസ്ലിയാർ ഞങ്ങളുടെ ആളാണ് . ഞങ്ങളും കുളിപ്പിക്കാൻ പങ്ക് കൊള്ളുന്നു , എന്നു പറയുകയും സഹായികളാകുകയും ചെയ്തു . കുളി കഴിഞ്ഞ് ജനാസ പാടവരമ്പിലൂടെ കൊണ്ടുപോകാനെല്ലാം അവർ സജീവമായിരുന്നു . അവരെ ഒന്ന് പരി ചയപ്പെടാമെന്ന് കരുതി കല്ലൂർ അബ്ദുല്ല മുസ്ലിയാർ അവരെ തിരഞ്ഞെങ്കിലും അവർ അപ്രത്യക്ഷരായിരുന്നു . സഹാബിയായ അബൂ ദറുൽ ഗിഫാരി (റ) യുടെ ജനാസ കുളിപ്പിക്കാനും സംസ്കരണം നടത്താനും ഒരു സംഘം ആളുകൾ മരുഭൂമിയിൽ പങ്കെടുത്ത കഥ ഇബ്നു കഥീർ അൽ ബിദായയിൽ പറഞ്ഞത്‌ ഇവിടെ സ്മരണീയമാണ് . ഭൗതിക വിരക്തിയും ഏകാന്തതയും നെഞ്ചിലേറ്റിയ സാഹിദുകളുടെ ലോകത്തെ ഉദയ സൂര്യനാണ് ബാപ്പുട്ടി മുസ്ലിയാർ . ആകാശം മേഘാവൃതമാകുമ്പോൾ സൂര്യപ്രകാശം വല്ലാതെ തെളിയാറില്ല . സൂര്യനുദിക്കാത്തത് കൊണ്ടല്ലല്ലോ അത് . വാരി വിതറിയ കറാമത്തുകൾ കാണിച്ച് പരജനങ്ങൾക്ക് സുഖസൗഖ്യങ്ങൾ നൽകിയ ഔലിയാക്കളെ പൊതുജനം എന്നും ഓർത്ത് വെക്കും . അത്രമാത്രം കറാമത്തുകൾ വെളിപ്പെടാത്തവരെ പണ്ഡിതരല്ലാത്തവർ അറിയാതെ പോകും . ബാഗ്ദാദിലെ അഅളമിയ്യ പ്രദേശത്ത് യൂഫ്രട്ടീസ് നദിയുടെ തീരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഒരു മഹാനുണ്ട് . ബിശ്റുൽ ഹാഫി (റ) . സുഹ്‌ദിന്റെ തറവാട്ടിലെ കാരണവർ . അവരുടെ സഹോദരി ഒരിക്കൽ ഇമാം അഹമ്മദ് ബിൻ ഹമ്പൽ (റ) വിനോട് ഒരു മസ്അല ചോദിച്ചു . ചർക്കയിൽ നൂല് പിരിച്ചുണ്ടാക്കി വിറ്റ് ഉപജീവനം കഴിയുന്നവരാണ് ഞങ്ങൾ . രാത്രികാലങ്ങളിൽ പലപ്പോഴും ഇരുട്ടായിരിക്കും . എണ്ണ തിരി കത്തിക്കാൻ മാർഗ്ഗമുണ്ടാകാറില്ല . പുറത്ത് വഴിവക്കിലൂടെ ജനങ്ങൾ ചൂട്ട് മിന്നിച്ച് പോകാറുണ്ട് . അവരുടെ ചൂട്ടിന്റെ വെളിച്ചത്തിലും ഞങ്ങൾ തൊഴിലെടുക്കാറുണ്ട് . അന്യരുടെ വെളിച്ചത്തിൽ തൊഴിലെടുത്ത് കിട്ടുന്ന വരുമാനം ഉപയോഗിക്കാൻ പറ്റുമോ ? . ഇതായിരുന്നു മസ്അല . ഇമാം പറഞ്ഞ മറുപടി " സാധാരണക്കാർക്ക് അത് തെറ്റല്ല . സുഹ്‌ദിന്റെ തറവാട്ടിൽ പിറന്ന നിനക്കത് പറ്റില്ല " . ബാപ്പുട്ടി മുസ്ലിയാർ (റ) ഒരു വിരുന്നിന് പോയി . കോഴി കറിയും പത്തിരിയും , ഇഷ്ട ഭക്ഷണം കിട്ടി . കൂടെയുള്ള ശിഷ്യരായ മുഹമ്മദ് മുസ്ലിയാർ ആദ്യ തവണ വിളമ്പി കൊടുത്തത് മുഴുവൻ ഭക്ഷിച്ചു . രണ്ടാം തവണയും വിളമ്പാൻ തുടങ്ങിയപ്പോൾ ശക്തിയായി വിലക്കി . ഈ വീട്ടിലെ എല്ലാവർക്കും കൂടി ഉണ്ടാക്കിയ കറിയായിരിക്കാം ഇത് . ഞാനീ രണ്ടാമതും ഒഴിച്ചു ഭക്ഷിക്കുന്നത് " ശുബ്ഹത്താണ് " ( ഹലാലോ ഹറാമോ എന്ന് സംശയമുള്ളത് ) . ഇത്തരം സൂക്ഷ്മതയുടെ വെളിച്ചപൊട്ടുകൾ പലതും അവരുടെ ശിഷ്യ ഗണങ്ങൾക്ക് പറയാനുണ്ട് . മർഹൂം കല്ലൂർ അബൂബക്കർ മുസ്ലിയാർ ബാപ്പുട്ടി മുസ്ലിയാർ (റ) വിന്റെ സ്ഥാനത്തിന് അനുയോജ്യമായ സാഹിത്യ സമ്പുഷ്ടമായ ഒരു മൗലിദ് രചിച്ചിട്ടുണ്ട് . കല്ലൂർ അബൂ മുസ്ലിയാരുടെ ജീവിത സൗഭാഗ്യമാണ് മൗലിദ് രചന . അദ്ദേഹം തന്നെയാണ് ഞമനേക്കാടു് ശൈഖുനാ ഏനിക്കുട്ടി മുസ്ലിയാരെയും മൗലിദിലൂടെ ലോകത്തിന് പരിജയപ്പെടുത്തിയത് . അവരുടെ ശഫാഅത്ത് ലഭിക്കാൻ അതിനപ്പുറം എന്ത് സൽകർമ്മമാണ് വേണ്ടത് . നാടും വീടും വിടുമ്പോൾ ഭാര്യ കാഞ്ഞങ്ങാടയിൽ പള്ളിമ്മുവും മൂന്ന് സന്താനങ്ങളുണ്ടായിരുന്നു . മൂന്ന് പെണ്ണ് . ഒരാൺ കുഞ്ഞ് അതിന് മുമ്പ് ചെറുപ്പത്തിലേ മരിച്ചു പോയിട്ടുണ്ട്. പെൺമക്കൾ മൂപ്പരുടെ വഫാത്തിന് ശേഷവും .പ്രശസ്ത സിയാറത്ത് കേന്ത്രമായ പുത്തൻപള്ളിക്കടുത്ത് പുന്നയൂർ കുളം മാവിൻ ചുവട് ബസ് സ്റ്റോപ്പിലിറങ്ങിയാൽ എത്തുന്ന സ്ഥലമാണ് കോതോട് മഖാം . അല്ലാഹു അവരുടെ ബർക്കത്ത് നമ്മുടെ ഇഹവും പരവും വിജയിപ്പിച്ചു തരട്ടെ ആമീൻ َايا شَيخنا يا ذُخْرنا وملاذنا، تَفضّل عَليْنا بشفاعة رَبِّنا ✍️ പി എസ് കെ മൊയ്‌ദു ബാഖവി

അല്പനേരത്തെ മൗനത്തിന് ശേഷം ബാപ്പുട്ടി മുസ്ലിയാരുടെ ശബ്ദം പുറത്ത് വന്നു . ഒരു ദീർഘ നിശ്വാസമുതിർത്ത് ശൈഖുനാ പറഞ്ഞൊപ്പിച്ചു . വെള്ളപ്പാച്ചിലിലെ പാഴ് തടി പോലെ ഇങ്ങനെ പൊങ്ങിയും താണും ഒഴുകുകയാണ് . ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട് . നീണ്ട അഞ്ച് പത്ത് വർഷം നെഞ്ചിൻ കൂടിനുള്ളിൽ അടക്കി വെച്ചിരുന്ന കാര്യങ്ങൾ . ഒരുപാട് പള്ളികളിലും മഹാത്മാക്കളുടെ മഖാമുകളിലും ജീവിച്ചു . കുറച്ചു കാലം വനാന്തരങ്ങളിൽ കഴിഞ്ഞിരുന്നു . അർദ്ധരാത്രിയാകുമ്പോൾ വനസാന്ത്രതയിൽ നിന്നും മൃഗ ഗർജ്ജനങ്ങൾ കേട്ടിരുന്നു . അടിക്കാടുകൾക്കിടയിൽ കുറുനരികൾ ഓരിയിട്ടിരുന്നു . കാട്ടാനകൾ ചിന്നം വിളിച്ചിരുന്നു . ഒന്നിനെയും ഭയക്കാതെ അല്ലാഹുവിനെ മാത്രം ഞാൻ ധ്യാനിച്ചു . ഹിംസ്ര ജീവികൾ എന്നെ കാണുമ്പോൾ വഴിമാറിപോയിരുന്നു . വിശപ്പും ദാഹവും തീരെ ഉണ്ടായിരുന്നില്ല . ശുബ്ഹത്തില്ലാത്ത ദാഹ ജലം അരുവികളിലും പാറക്കെട്ടുകളിൽ നിന്ന് തെറിച്ചു വീണും ഒഴുകിയിരുന്നു . പക്ഷെ എനിക്ക് വേണ്ടിവന്നില്ല . മനസ്സിൽ ജ്വലിച്ചു നിന്ന പ്രണയ സാഫല്യം കൈവരാതെ ഞാൻ കാട് വിടില്ലെന്ന് തീരുമാനിച്ചു . തുണി കോന്തലയിൽ കെട്ടിയിരുന്ന കാശ് സ്വദഖ ചെയ്താണ് ഞാൻ കാട് കയറിയത്‌ . കാശിന്റെ ആവശ്യക്കാർക്കാണല്ലോ അത് വേണ്ടത് . അങ്ങിനെയിരിക്കെ ഒരുനാൾ എന്റെ അടുത്ത് ഒരു പ്രത്യേക മനുഷ്യൻ പ്രത്യക്ഷപ്പെട്ടു . ഘോരമായ കൊടും വനത്തിൽ അയാൾ എങ്ങിനെ എവിടെനിന്നെത്തിയതെന്നറിയില്ല . ഖിള്ർ (റ) ആകാനാണ് സാധ്യത . ഓരോ കാലത്തും ഓരോ ഖുതുബുണ്ടാകും . ആഗതൻ ഖുതുബുസ്സമാനുമാകാം . അദ്ദേഹം സലാം ചൊല്ലി എന്നെ ആശ്ലേഷിച്ചു . സ്വന്തം നാട്ടിലേക്ക്‌തിരിച്ചു പോകണമെന്നുപദേശിച്ചു . പിന്നീട് അദ്ദേഹം എങ്ങോ പോയ് മറഞ്ഞു . ആഗതൻ പിശാചല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു . അങ്ങിനെ ഞാൻ കാടു വിട്ട് നാട് പിടിക്കാൻ തീരുമാനിച്ചു . മുദര്വിസ് കഷ്ടപ്പെട്ട് ഒരിറ്റ് ഉമിനീർ താഴേക്കിറക്കി . കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന നീർക്കണങ്ങൾ കവിളിലേക്ക് പൊഴിഞ്ഞു വീണു . ഉസ്താദിന്റെ ത്യാഗ നിർഭര യാത്ര വിവരണം കാത് കൂർപ്പിച്ച് വീണ്ടും ഉത്സാഹവാനായി . വനത്തിൽ നിന്നുപുറത്ത് വന്ന ഞാൻ നേരെ ഹൈദ്രാബാദ് നൈസാം നിർമ്മിച്ച വലിയ പള്ളിയിൽ ചെന്നു കയറി . താളം തെറ്റിയ ജീവിത ശൈലി പഴയ പടി ആയികിട്ടണമല്ലോ . അതിനു വേണ്ടി കുറച്ച് ദിവസം പള്ളിയിൽ കഴിച്ചു കൂട്ടി . അവിടെ വലിയ ഒരു ദർസ് നടന്നിരുന്നു . ഉയർന്ന വിദ്യാർത്ഥികൾ . ഞാനവർക്ക് സഹായിയായി ഇഴകി ചേർന്നു . ദർസിൽ അകലയല്ലാതെ മാറിയിരുന്ന് ശ്രദ്ധിക്കാൻ തുടങ്ങി . അതോടെ കുട്ടികൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങി . " ഈ യാചകനായ ഫഖീറിന് ദർസ് ശ്രദ്ധിച്ചിട്ടെന്ത് കാര്യം " . അവരുടെ ദുഃഖ സൂചന നിറഞ്ഞ വാക്കുകൾ കൊണ്ട് എന്നെ ശരം ചെയ്തു . കുറച്ചു ദിവസം ഞാൻ ഒന്നുമറിയാത്ത മട്ടിൽ കഴിഞ്ഞു . ഒടുവിൽ ദർസിൽ ചർച്ച ചെയ്ത ജ്ഞാനപൊട്ടുകളിൽ ഞാനാഴ്ന്നിറങ്ങി . കുട്ടികളുടെ ചർച്ചക്ക് പുതിയ മാനം കാണിച്ചു കൊടുത്തു . അടക്കി വെച്ച വിജ്ഞാന മഹാസാഗരം അണപൊട്ടിയൊഴുകി . കുട്ടികളുടെ മനമുരുകി . അവർ എന്റെ വേഷം കണ്ട് എന്തെല്ലാമോ കരുതി . ഞാനുമായി കൂടുതൽ ഇടപഴകാനും എന്നെ മുദര്വിസാക്കാനും ഒരുങ്ങി . അപ്പോഴേക്കും ഞാനവിടം വിട്ട് പറന്നു . നേരെ ബോംബെയിൽ എത്തി . അവിടെ ഒരു പള്ളിയിൽ വന്നു കഴിഞ്ഞു കൂടി . എന്റെ ഇബാദത്തുകൾക്ക് ഒരു തടസ്സവും ഉണ്ടായില്ല . അതിനിടെ ഒരു ശൈഖ് എന്നെ സമീപിച്ചു . അജ്മീറിൽ പോകാൻ ഉപദേശിച്ചു . അജ്മീറിലെത്തി ഖാജാ തങ്ങളുടെ ഹള്റത്തിൽ കഴിഞ്ഞു കൂടി . ഒരു നാൾ ഖാജാടെ ഒരുൾവിളി വന്നു . നാട്ടിലേക്ക് മടങ്ങണമെന്ന് . മുദര്വിസ് ഒന്നുകൂടി ശൈഖുനായെ തൊട്ടുരുമ്മിയിരുന്നു . വിനയപൂർവ്വം അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറച്ചു . " നഖം വല്ലാതെ നീണ്ടിരിക്കുന്നു . മുടി ജഡ കുത്തി നീണ്ടിരിക്കുന്നു . ഇതൊക്കെ ഒന്ന് വെട്ടി വൃത്തി വരുത്താൻ അങ്ങ് അനുവദിക്കണം " . അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാർത്ഥത ശൈഖിന് മനസ്സിലായി . ശൈഖ് പറഞ്ഞു : " ശരി , ഞാൻ സമ്മതിക്കാം . പക്ഷെ എനിക്ക് എന്റെ വീടിനോട് ചേർന്ന് ഒരു രഹസ്യ റൂം പണിത് തരണം . മറ്റാർക്കും അതിൽ പ്രവേശനമുണ്ടാവരുത് . നിബന്ധന പാലിച്ച് റൂം സൗകര്യം ചെയ്തു . ശൈഖ് അങ്ങോട്ട് മാറി . നാല്പത് നാൾ അവിടെ താമസിച്ചു . അതിന് ശേഷം തന്നെ കാണാനാഗ്രഹിക്കുന്നവർക്ക് നിശ്ചിത സമയം അനുവദിച്ചു . ഭാര്യയെ തിരിച്ച് നിക്കാഹ് ചെയ്തു . ഏതാനും ദിവസങ്ങൾക്കകം ആ വെള്ളി നക്ഷത്രം അസ്തമിച്ചു . ഹിജ്‌റാബ്ദ്ദം 1351 ജുമാദുൽ ഊലാ നാല് ചൊവ്വാഴ്ച അസർ സമയം . നാട്ടുകാർക്ക് ഒരു പരിചയവുമില്ലാത്ത ഒരു സംഘം സാർത്ഥ വാഹകർ അദ്ദേഹത്തെ സന്ദർശിച്ച് മിന്നിമറയുന്നത് കണ്ടവരുണ്ട് . പിന്നീട് വന്നത് മരണ വാർത്തയായിരുന്നു . ചലനമറ്റ ആ മഹാമനീഷിയുടെ വിരലുകൾക്കിടയിൽ പതിവ് പോലെ തസ്ബീഹ്‌ മാല കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു .

ദർസ് നടന്നു കൊണ്ടിരിക്കെ ഒരുനാൾ ഒരു ഫഖീറായ മനുഷ്യൻ അവിടെയെത്തി . കീറി പറിഞ്ഞ വേഷം . മുതഅല്ലിമുകളുടെ സാമ്പ്രദായിക വേഷമില്ലാത്തയാൾ . ദർസിൽ അകലെയിരുന്ന് ശ്രദ്ധിക്കാൻ തുടങ്ങി . പടവാൾ കണക്കെ വാക്കുപയറ്റു നടത്തി സംശയങ്ങളും നിവാരണങ്ങളുമായി നീങ്ങുന്ന പഠനം . അകലെയിരുന്ന ഫഖീർ ദർസിൽ ഒരു ഇശ്ക്കാൽ ( സംശയനിവാരണം ) എടുത്തിട്ടു . ചർച്ചയുടെ അകക്കാമ്പ് മാന്തുന്ന ചോദ്യമാണതെന്ന് മൗലാനക്ക് ബോധ്യപ്പെട്ടു . വേഷം കണ്ടപ്പോൾ കിത്താബ് ജിൽദ്ദ് കെട്ടുന്ന ( ബൈന്റിങ് വർക്ക് ) ഒരാളായിട്ടാണ് വിലയിരുത്തിയത് . ഒറ്റ ചോദ്യം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ബുദ്ധിയും വിവരവും അളന്ന മൗലാനാ പേരന്വേഷിച്ചു . ശൈഖുന പറഞ്ഞു : ഞാൻ പുന്നയൂർകുളത്തുകാരനായ ഉപ്പുങ്ങൽ കുഞ്ഞഹമ്മദാണ് . ഇവിടെ പഠിക്കാൻ വന്നതാണ് . ശൈഖുനാ വിനയം കൊണ്ട് ഭൂമിയോളം താഴ്ന്നു . മൗലാനയുടെ മുഖം പൂ വിരിയും പോലെ വിടർന്നു . അഡ്മിഷൻ കൊടുക്കാനൊരുങ്ങിയപ്പോൾ നാളിർ വക ഒരു കമന്റ് : " ഭക്ഷണം കിട്ടുകയില്ല , എല്ലാ ചാൻസുകളും കഴിഞ്ഞു " . മൗലാനക്ക് ക്ഷോഭം വന്നു . എങ്ങിനെയെങ്കിലും ഭക്ഷണ സൗകര്യം ഉണ്ടാക്കണം . ഈ കുട്ടിയെ ഇവിടെ നിർത്തിയെ പറ്റൂ . വജ്രത്തേക്കാൾ കഠിന്യമുണ്ടായിരുന്നു ആ വാക്കുകൾക്ക് . അങ്ങിനെ മൗലാനയുടെ വാഴക്കാട് ദർസിലെ ഒന്നാം ബാച്ചിലെ പണ്ഡിതരിൽ ഒരാളായിരുന്നു ബാപ്പുട്ടി മുസ്ലിയാർ . അണ്ടതോട് പൗരാണിക കുടുംബമായ ഉപ്പുങ്ങൽ തറവാട്ടിൽഅലി മക്കായി മുസ്ല്യാരുടെയും അമ്പലത്ത് വീട്ടിൽ കുഞ്ഞീമയുടെയും സീമന്തപുത്രനാണ് കുഞ്ഞഹമ്മദ് എന്ന ബാപ്പുട്ടി മുസ്ലിയാർ . ഇമാമുൽ ഹുക്കമാഅ - امام الحكماء തത്വജ്ഞാനികളുടെ നേതാവ് - എന്ന അപര നാമത്തിൽ അറിയപ്പെട്ട മഹാൻ ഹജ്ജ് യാത്രയിൽ ഒരു വർഷം പരിശുദ്ധ ഹറമിൽ താമസിച്ച് വിവിധ ജ്ഞാനങ്ങൾ നേടിയിട്ടുണ്ട് . ശരീഅത്തിലും ഹഖീഖത്തിലും കാലിടറാത്ത സമുദ്ര സമാന ജ്ഞാന പീഠം നേടിയ പണ്ഡിതനായത് കൊണ്ട് مجمع البحرين ഇരു സാഗര സമന്വയം എന്നാണ് പണ്ഡിത ലോകം വിശേഷിപ്പിച്ചിട്ടുള്ളത് . നാടും വീടും കുടുംബവും ദർസും മറ്റും ത്യജിച്ച് പരിത്യാഗിയായിറങ്ങിയ ബാപ്പുട്ടി മുസ്ലിയാർ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയതല്ല . പ്രതുത ജീവിതത്തിലേക്ക് തിരിച്ചോടിയതാണ് . കൊട്ടാരം വിട്ടിറങ്ങിയ റഈസുസ്സാഹിദീൻ ഇബ്രാഹിമുബിൻ അദ്ഹം (റ) വിന്റെ പാത . സ്വർണ്ണ കരണ്ടിയുമായി പിറന്നു വീണ ബൽഖയിലെ രാജപുത്രൻ സകലവിധ സൗകര്യങ്ങളും വലിച്ചെറിഞ്ഞല്ലേ ഇറങ്ങിയത് . വനങ്ങളിൽ വിറക് വെട്ടിയും അശരണർക്ക് സേവനം ചെയ്തും ജീവിച്ച അദ്ഹം പുത്രനാണ് ബാപ്പുട്ടി മുസ്ലിയാരുടെ മാതൃക . ശരീഅത്ത്‌ വിടാത്ത ഹഖീഖത്തിന്റെ പാതയാണ് യഥാർത്ഥ സൂഫിസം . അക്ഷരാർത്ഥത്തിൽ അത് ജീവിതത്തിൽ പകർത്താൻ ചിലപ്പോൾ സമൂഹം വിട്ടോടേണ്ടി വരും . സുഖസൗകര്യങ്ങളൊഴിവാക്കി പരുക്കൻ ജീവിതം നയിക്കേണ്ടതായി വരും . യാഗത്തിന്റെ തീച്ചൂളയിൽ ഊതി കാച്ചിയാലെ ഖൽബ് തെളിയുകയുള്ളൂ . ഏതാനും വർഷങ്ങൾക്ക് ശേഷം ....., ഇരുട്ടിന്റെ മറ പൂർണ്ണമായും നീങ്ങിയിട്ടില്ല . പ്രഭാത രശ്മികൾ ആകാശത്ത് തെളിയുന്നതെയുള്ളൂ . പന്തല്ലൂർ പള്ളിയിലെ മുദര്വിസ് #വാക്കുളത്തിൽ #കുഞ്ഞഹമ്മദ് #മുസ്ലിയാർ തഹജ്ജുദിന് എഴുനേറ്റ് വുളൂ ചെയ്ത് പള്ളിയിലേക്ക് കയറി . പള്ളിയുടെ രണ്ടാം നിലയിൽ ഒരു ഫഖീർ ഖിബ്‌ലക്കൊള്ളേയിരിക്കുന്നു . കയ്യിൽ കട്ടിയുള്ള തസ്ബീഹ് മാല മറിയുന്നു . മുദര്വിസ് ആഗതനെ കണ്ണിമവെട്ടാതെ നോക്കി നിന്നു . പ്രഥമ ദൃഷ്ട്യാ വളരെ ദൂരം യാത്ര ചെയ്തു വന്നതാണെന്ന് തോന്നും . യാചകനല്ലെന്ന് മനസ്സിലായി . അടച്ചിട്ട പള്ളിവാതിൽ എങ്ങനെ തുറന്നു കയറിയതെന്നറിയില്ല . എണ്ണതിരി തെളിയിച്ച് അടുത്ത് ചെന്ന് നോക്കിയപ്പോൾ മുദര്വിസിന്റെ മിഴികൾ തുറിച്ചു പോയി . ഒരു കാലത്ത് തന്റെ സ്വപ്നങ്ങൾക്ക് ചിറക് തുന്നിച്ചേർത്ത തന്റെ അഭിവന്ദ്യ ഗുരു ബാപ്പുട്ടി മുസ്ലിയാർ ! അന്നത്തെ ശൈഖല്ല ഇപ്പോൾ മുമ്പിൽ ഇരിക്കുന്നത് . ഷർട്ടും തൂവെള്ള കുപ്പായവും തലപ്പാവുമുള്ള തന്റെ ഹൃദയത്തിലേക്ക് കടന്നു കയറിയ ഗുരുവല്ല . പണ്ടത്തെ ആ പ്രഭയൊക്കെ എവിടെയോ പോയ്മറഞ്ഞിരിക്കുന്നു . നെയ് തിരി നാളങ്ങളുടെ തിളക്കമുണ്ടായിരുന്ന ആ നീർമിഴികളിലെ തിളക്കം കെട്ടുപോയിരിക്കുന്നു . കണ്ണുകൾക്ക് താഴെ വല്ലാത്തൊരു കരുവാളിപ്പ് . കവിളുകൾ ഒട്ടി കഴുത്തെല്ലുകൾ തെളിഞ്ഞ് വല്ലാത്തൊരു കോലമായിരിക്കുന്നു . മുഷിഞ്ഞ് ജഡകുത്തി നീണ്ട രോമങ്ങളും കീറിപ്പറിഞ്ഞ് കട്ടിയുള്ള വസ്ത്രങ്ങളും . പക്ഷെ അടുക്കുന്തോറും പരിമളം പരത്തുന്ന സുഗന്ധം . മുദര്വിസിന്റെ തൊണ്ടയിലൊരു കഴപ്പ് അനുഭവപ്പെട്ടു . ഒരു കരച്ചിൽ പിടക്കുകയാണവിടെ . ഭവ്യതയോടെ ചാരത്തിരുന്ന് സലാം പറഞ്ഞു കരം കവർന്നു . 'കോടഞ്ചേരി പള്ളിയിൽ വെച്ച് അങ്ങയിൽ നിന്ന് കിതാബോതിയ ആളാണു ഞാൻ ., സ്വമേധയാ പരിചയപ്പെടുത്തി . ശൈഖുനായുടെ മുഖത്തെ ഭാവവിത്യാസം ശ്രദ്ധിച്ചു കൊണ്ട് തന്നെ മുദര്വിസ് കൂടുതലറിയാൻ ആഗ്രഹപ്പെട്ടു . അങ്ങ് പോയിട്ട് കുറെ വർഷങ്ങളായല്ലോ . എവിടെയായിരുന്നു .? എന്താണ് വിശേഷം .? ഇപ്പോൾ എവിടെ നിന്ന് വരുന്നു . ഇവിടെ എങ്ങിനെയെത്തി ? . മുദര്വിസിന്റെ ജിജ്ഞാസ ഉയർന്നു പൊങ്ങി .

ഇമാമുൽ ഹുകമാ കോതോട് ബാപ്പുട്ടി മുസ്ലിയാർ നക്ഷത്രങ്ങളുണ്ടായിരുന്നു . കുഞ്ഞു നിലാവും . വീണുകിടക്കുന്ന താമരകളും മഞ്ഞിലകളും ചേർന്ന് രാവിനെ അലങ്കരിച്ചിരുന്നു . വല്ലാത്ത മതിഭ്രമമുണ്ടാക്കുന്ന ഇരുട്ടിൻ മറ നീങ്ങിയിട്ടില്ലായിരുന്നു . കിളികൾ നിശ്ശബ്ദരാകുന്നു . പാമ്പുകൾ രാവിനെ കാണാൻ ഇഴഞ്ഞിറങ്ങുന്ന നേരം . പൂച്ച കണ്ണുകൾ ചുറ്റിയടിച്ച് വഴി കാണിക്കുന്നു . ധ്യാനത്തിലും തഹജ്ജുദിലും ഉറക്കമുണർന്നവർ മിഴി തുറന്നിരിക്കുന്നു . ഏങ്ങി കരച്ചിലിന്റെ ശബ്ദം ആഞ്ഞടിക്കുന്നു . കൂടുതൽ ആലോചിച്ചു നിൽക്കാതെ വാപ്പുട്ടി മുസ്ലിയാർ പള്ളി കവാടം വിട്ടിറങ്ങി . നേരത്തെ തീരുമാനിച്ചുറച്ചത് പ്രകാരം ആരാരുമറിയാതെയുള്ള പടിയിറക്കം . മനസ്സിന്റെ അക കൂമ്പിൽ തേൻ വിരിയും വിധം പ്രണയം പകുത്തുകൊണ്ടിരിക്കുന്നു . അണപൊട്ടി വരുന്ന പ്രണയ പാച്ചിൽ പിടിച്ചു നിർത്താനാകുന്നില്ല . നേരം വെളുത്ത് ജനങ്ങളറിയുന്നതിന് മുമ്പ് സ്ഥലം വിടണം . ഇറങ്ങുന്നതിന് മുമ്പ് നടത്തേണ്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു . മാറഞ്ചേരിക്കടുത്ത #കോടഞ്ചേരി #പള്ളിയിൽ നിന്ന് പ്രഭാതനിസ്കാരത്തിന് ബാങ്ക് മുഴങ്ങി . ഒറ്റക്കും കൂട്ടമായും ജനങ്ങൾ നിസ്കരിക്കാൻ വന്നു കൊണ്ടിരിക്കുന്നു . പള്ളിയിലെ ഉസ്താദ് #ഉപ്പുങ്ങൽ #വാപ്പുട്ടി #മുസ്ലിയാരെ കാണാനില്ല . എവിടേക്ക് പോയതെന്ന് ഒരു വിവരവുമില്ല . സഹപ്രവർത്തകർക്കോ വിദ്യാർത്ഥിക്കോ അറിയില്ല . തിരോധാന വാർത്ത നാട്ടിൽ പ്രചരിച്ചു . കാതുകളിൽ നിന്ന് കാതുകളിലേക്ക് അതിവേഗം അത് നീങ്ങി . കവലകളിലും നാട്ടിൻപുറങ്ങളിലും തടിച്ചുകൂടി അടക്കം പറയുന്ന നാട്ടുകാർ . മുസ്ലിയാരുടെ ഭക്തി , പാണ്ഡിത്യ മികവ് , ഭൗതിക വിരക്തി , സൂക്ഷ്മത , എന്നിങ്ങനെ ഗുണവിശേഷങ്ങളൊക്കെ ചർച്ച ചെയ്യുകയായി . ദിവസങ്ങൾ രണ്ടണ്ണം മുസ്ലിയാരില്ലാതെ കൊഴിഞ്ഞു പോയി . മരവിച്ച മനസ്സോടെ ജനങ്ങൾ കാത്തിരുന്നു . അടുത്തുളള പാവൽ കുളങ്ങളിലും കിണറുകളിലും തിരയേണ്ടതില്ല . കാരണം , അങ്ങോട്ടൊന്നും പോകുന്ന പ്രകൃതക്കാരനല്ല ഉസ്താദ് . ഒടുവിൽ ഉസ്താദിന്റെ അലമാരയൊന്ന് പരിശോധിക്കുവാൻ തീരുമാനിച്ചു . രണ്ടാം മുദര്വിസ് #കുഞ്ഞിമരക്കാർ #മുസ്ലിയാരുടെ നേതൃത്വത്തിൽ അലമാര തുറന്നു . അലമാരയിൽ നിധി സൂക്ഷിച്ച പോലെ ഒരു സഞ്ചി കാണാനിടയായി . സഹപ്രവർത്തകനായ കുഞ്ഞിമരക്കാർ മുസ്ലിയാർ അതെടുത്തു തുറന്നു നോക്കി . അതിൽ മൂന്ന് കുറുപ്പടികൾ . ബാപ്പുട്ടി മുസ്ലിയാരുടെ കയ്യക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു . അദ്ദേഹത്തിന്റെ തലച്ചോറിലെ ഓരോ ഞരമ്പും വലിഞ്ഞു മുറുകി . തീ കനൽ കയ്യിലെടുത്തത് പോലെ അദ്ദേഹം ആ കത്തുകൾ കയ്യിലെടുത്തു . മൂന്ന് കത്തുകളിൽ മൂന്ന് സന്ദേശങ്ങളാണ് . ഒന്നിൽ ഭാര്യയുടെ രണ്ട് ത്വലാഖ് ചൊല്ലി പിരിച്ചിരിക്കുന്നു . രണ്ടാമത്തേതിൽ താൻ നിറവേറ്റാനുള്ള ഹഖിടപാടുകൾ . തിരിച്ചേല്പിക്കേണ്ട അമാനത്ത് സ്വത്തുക്കൾ വിവരിച്ചിരിക്കുന്നു . മൂന്നാമത്തേതിൽ ഞാൻ ഒരു ദീർഗ്ഗ സഫർ പോവുകയാണ് . എന്നെ ഇനി ആരും അന്വേഷിക്കരുത് . കത്തുകൾ വായിച്ചു കേട്ടവരുടെ കൺ കോണുകൾ നിറഞ്ഞു . പാദം മുതൽ ഉച്ചി വരെ ഒരു തരിപ്പ് പാഞ്ഞുകയറി . പിന്നെ നിശബ്ദത . നാടിന്റെ സ്വന്തം നേതൃത്വമായ മുസ്ലിയാരുടെ വിരഹ ദുഃഖം . ജനങ്ങൾ അതുമായി പൊരുത്തപ്പെടുകയായിരുന്നു . മത വിദ്യാർത്ഥിയായ കാലം മുതൽ ഒരു ഫഖീറായി ജീവിച്ചു വന്ന ബാപ്പുട്ടി മുസ്ലിയാർ സുഹ്‌ദിന്റെ വഴിയിൽ ഇറങ്ങിത്തിരിക്കുമെന്ന് പ്രതീക്ഷിച്ചതാണെങ്കിലും കോടഞ്ചേരി ഗ്രാമക്കാർ അത് കേൾക്കാനിഷ്ടപ്പെടാത്തതായിരുന്നു . അത്രമേൽ പ്രഗത്ഭനായ പണ്ഡിതനായിരുന്നു അദ്ദേഹം . കോടഞ്ചേരി മുദര്വിസായി ദീർഗ്ഗകാലം സേവനം ചെയ്ത അദ്ദേഹം അതിനു മുമ്പ് കുന്നംകുളത്തിനടുത്ത് കല്ലൂരിൽ മുദര്വിസായി സേവനം ചെയ്തിരുന്നു . അന്ന് അവിടെ പഠിക്കാൻ വന്ന വിദ്യാർത്ഥികൾ വടകര , നാദാപുരം തുടങ്ങിയ വടക്കൻ മലബാറിൽ നിന്നായിരുന്നു . വിദ്യാർത്ഥികളായി എത്തിച്ചേർന്നവരെല്ലാം കല്ലൂരിലേക്ക് മുദര്വിസായി പരിഗണിക്കാൻ മുൻകൂട്ടി അന്വേഷിക്കപ്പെട്ടവരായിരുന്നു . അതിൽ നിന്ന് ബാപ്പുട്ടി മുസ്ലിയാരുടെ വിജ്ഞാനത്തിന്റെ ആഴം അളക്കാമല്ലോ . കോടഞ്ചേരി ദർസിൽ വെച്ച് വാപ്പുട്ടി മുസ്ലിയാരുടെ ശിഷ്യനായി വളർന്നവരാണ് #ശൈഖുനാ #കൈപറ്റ #ബീരാൻ #കുട്ടി #മുസ്ലിയാർ . #മന്ദ #ലംകുന്ന് #കുഞ്ഞി #പോക്കർ #മുസ്ല്യാർ തുടങ്ങിയ പർവ്വത സമാനങ്ങളായ ഉലമാക്കൾ. മല പ്രസവിച്ചത് മലയെ തന്നെയാണ് , എലിയെയല്ല . #മൗലാനാ #ചാലിലകത്ത് #കുഞ്ഞഹമ്മദാജിയിൽ നിന്നാണ് ശൈഖുനാ ബാപ്പുട്ടി മുസ്ലിയാർ പ്രധാന ചില കിതാബുകൾ ഓതിയത് . മൗലാനാ വാഴക്കാട് മുദര്വിസായെത്തി . കൊയപ്പതൊടി തറവാട്ടുകാർ മുതവല്ലികളായ ദാറുൽ ഉലൂം അറബികോളേജ് . പ്രഗത്ഭരായ ഒരു കൂട്ടം മുതഅല്ലിമുകൾ പഠിക്കാനെത്തി . ഖുതുബി മുഹമ്മദ് മുസ്ലിയാർ (ന:മ) , ഒഞ്ചിപ്പാടി സുലൈമാൻ മുസ്ലിയാർ (ന:മ) , ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ലിയാർ (ന:മ) തുടങ്ങിയ കേമന്മാർ . ചെറുശ്ശേരി അവിടെ മുൻ മുദര്വിസായിരുന്നു. മൗലാന യെ ക്ഷണിച്ചു വാഴക്കാട്ടേക്ക് കൊണ്ട് വരാൻ മുൻകയ്യെടുത്ത ചെറുശ്ശേരി പിന്നീട് ശിഷ്യത്തം സ്വീകരിക്കുകയും ചെയ്തു.

മൗലിദ് പാരായണം നിങ്ങളുടെ മുൻഗാമികൾ ഏതൊന്നു കൊണ്ടാണോ നന്മ കൈവരിച്ചത് അത് കൊണ്ടല്ലാതെ നിങ്ങളും നന്മ കൈവരിക്കുകയില്ല എന്നാണ് നബി (സ) തങ്ങൾ പറഞ്ഞിട്ടുള്ളത്. പ്രമുഖ ഹദീസ് പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളു കർത്താവുമായ അശൈഖ് ജലാലുദ്ദീനിസ്സ്വുയൂഥി (റ) പറയുന്നു : ഏതെങ്കിലും വീട്ടിലോ പള്ളിയിലോ വെച്ച് തിരുനബി(സ)യുടെ പേരിൽ മൗലിദ് പാരായണം ചെയ്യപ്പെടുന്ന പക്ഷം കാരുണ്യത്തിന്റെ മാലാഖമാർ ആ വീടിനേയും പള്ളിയേയും അതിലുള്ളവരേയും പൊതിയുന്നതാണ് മാത്രമല്ല അവർക്കല്ലാഹു ആ വീട്ടിലും പള്ളിയിലും ഐശ്വര്യവും അനുഗ്രഹവും ചൊരിയുന്നതാണ് തിരുനബി(സ)യുടെ പേരിൽ മൗലിദ് ഓതപ്പെടുന്ന വീട്ടിൽ നിന്നും ക്ഷാമമവും ദാരിദ്ര്യവും ദൂരീകരിക്കപ്പെടുന്നതാണ് ഇതിനെല്ലാം പുറമെ കള്ളന്മാരുടെ ശല്യത്തിൽ നിന്നും ആ വീട്ടുകാർക്ക് സുരക്ഷ നൽകപ്പെടും (ഇആനത്ത് 3/572)

"വെള്ളച്ചാലിലെ വെളിച്ചം" "മീരാൻ സാഹിബെന്ന തെളിച്ചം" മലപ്പുറം ജില്ലയിലെ ഒരു ഉൾഗ്രാമമായ വെള്ളച്ചാൽ പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് പട്ടാൺ മീരാൻ സാഹിബ്. ഇന്ന് ദുൽഖഅദ: എട്ട് മഹാനവർകളുടെ ആണ്ട് ദിനമാണ്. മമ്പുറം തങ്ങൾ ഇവിടെ സിയാറത്തിനു വന്നതായി മൗലിദ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുതുബുൽ ആലം സി.എം വലിയുല്ലാഹി ഇവിടെ സിയാറത്തിനായി വന്നത് നേരിട്ട് കണ്ടവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇന്ന് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തായിരുന്നു ഏകനായി അദ്ദേഹം ആരാധനകൾ നിർവ്വഹിച്ചിരുന്നത്. അക്കാലത്ത് ഒഴിഞ്ഞൊരു പ്രദേശമായിരുന്നു ഈ ഇടം. നാട്ടുപ്രമാണിയായ ഒരാളുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. അസാധാരണയായി ഏതോ ഒരാൾ ഇവിടെ വന്നു ഒറ്റക്കിരുന്നു ആരാധന നിർവ്വഹിക്കുന്നത് ഉടമസ്ഥന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ അത്ര ഗൗനിച്ചില്ലെന്ന് മാത്രമല്ല സംശയ ദൃഷ്ടിയോടെയാണ് അദ്ദേഹത്തെ കണ്ടത്. പിന്നെ പലതവണ അത് വഴിവന്ന ഉടമസ്ഥൻ കാണുന്നത് ഇതേ കാഴ്ചയാണ്. ഏതാവട്ടെ ഒന്ന് കാണാനായി ഉടമസ്ഥൻ മഹാന്റെ അടുത്ത് ചെന്നു. ആരാധനകളിൽ മുഴുകിയ അദ്ദേഹം വന്നയാളെ ഒരു നോക്ക് കണ്ട ഭാവം പോലും നടിച്ചില്ല. പതിയെ ഉടമസ്ഥൻ മഹാനുമായി അടുത്തിടപഴകി. ഒരു ദിനം തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ഒരു സ്വകാര്യ മുറി മഹാനവർകൾക്ക് ആരാധനകൾക്കായി വിട്ട് നൽകുകയും ചെയ്തു. ഇതിനിടയിൽ പല കറാമത്തുകളും അവർക്ക് ദർശിക്കാനിടയായി. പക്ഷെ അവർക്കൊന്നും പിടികൊടുക്കാതെ ഒഴിവുസമയങ്ങളിൽ പശുക്കളെയും മറ്റും പരിപാലിച്ച് മുന്നോട്ട് പോവും. കാലം കുറെ കടന്ന് പോയി. നന്മ നിറഞ്ഞ ആ ജീവിതം അടുത്തറിഞ്ഞു പലരും. പിന്നീട് എല്ലാവർക്കും ഒരത്താണിയായി മാറി. സൂക്ഷ്മ ജീവിതം നയിച്ച മഹാനവർകൾ ഇത് പോലെ ഒരു ദുൽഖഅദ: എട്ടിനായിരുന്നു ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. അക്കാലത്ത് ദൂരെ ദിക്കുകളിൽ നിന്നു പോലും മരണമടഞ്ഞാൽ താനൂരിലേക്കാണ് കൊണ്ട് പോയിരുന്നത്. അവിടെയാണ് ഖബറ് സ്ഥാനുണ്ടായിരുന്നത്. ഓമച്ചപ്പുഴയിലാണ് സ്മര്യ പുരുഷൻ മീരാൻ സാഹിബ് മരണമടഞ്ഞത്. അവിടെ നിന്നും കിലോമീറ്ററുകൾ താണ്ടി വേണം താനൂരിലെത്താൻ. അവിടുത്തെ ജനാസ ചുമന്നു ആളുകൾ താനൂരിലേക്ക് കാൽനടയായി പോവുകയാണ്. കുറെ നടന്ന് ക്ഷീണിതരായ അവർ പോകുന്ന വഴി വെള്ളച്ചാലിൽ വിശ്രമിക്കാനായി ഇരുന്നു. ജനാസയെ അവിടെ വെക്കുകയും ചെയ്തു. പിന്നെ താനൂരിലേക്ക് പോവാനായി എല്ലാവരും തയ്യാറെടുത്തു. അങ്ങനെ ജനാസ ഉയർത്താൻ നോക്കുന്നു പക്ഷെ അനങ്ങുന്നില്ല. എത്ര ശ്രമിച്ചിട്ടും ഒന്ന് പൊക്കാൻ പോലും സാധിക്കുന്നില്ല. സത്യത്തിൽ ഈ ഇടം താൻ ഒറ്റക്കിരുന്നു ഏറെകാലം റബ്ബിനു സുജൂദ് ചെയ്ത പ്രദേശമായിരുന്നു. അവിടെ തന്നെ തന്നെ മറമാടണമെന്ന സൂചനയായിരുന്നു ഈ ജനാസ പൊക്കാൻ സാധിക്കാത്തതിലെ ഗുട്ടൻസ്. ഇത് തിരിച്ചറിഞ്ഞ ജനങ്ങൾ അവിടെ തന്നെ ഖബറടക്കുകയും ചെയ്തു. പിന്നീട് സിയാറത്തിനു സൗകര്യ പ്രദമായ മഖ്‌ബറ നിർമ്മിക്കപ്പെട്ടു. പല നാടുകളിൽ നിന്നും ഇവിടെ സിയാറത്തിനായി വിശ്വാസികൾ എത്തിച്ചേരുന്നുണ്ട്. ഒരിക്കൽ ഖുതുബുൽ ആലം സി.എം വലിയുല്ലാഹിയെ കാണാൻ ചെന്ന ഇന്നാട്ടുകാരോട് നിങ്ങളുടെ പ്രശ്ന പരിഹാരത്തിന് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാനെ സിയാറത്ത് ചെയ്താൽ മതിയെന്നാണ് നിർദ്ദേശിച്ചത്. ഒട്ടേറെ പേർക്ക് ഇവിടെ നിന്നും അവരുടെ ഉദ്ദേശങ്ങൾ നിറവേറിയ ചരിത്രവുമുണ്ട്. അവിടുത്തെ ആണ്ട് ദിനമായ ഈ മാസത്തിൽ ഖുർആൻ പാരായാണം മറ്റു ദിക്റുകളും നമുക്ക് ഹദ്യ ചെയ്യാം. മീരാൻ സാഹിബിന്റെ പേരിൽ ഒരു മൗലിദ് ഗ്രന്ഥം വന്ദ്യരായ പകര ഉസ്താദ് രചിച്ചിട്ടുണ്ട്. ഈ എഴുത്തിന്റെ പ്രധാന അവലംബവും അതാണ്. റബ്ബ് എല്ലാം സ്വീകരിക്കട്ടെ. ആമീൻ. ദുആ വസിയ്യത്തോടെ.. മഖ്ബറയിലേക്കുള്ള റൂട്ട് : മലപ്പുറം ജില്ലയിലെ വൈലത്തൂർ താനൂർ റോഢ് മാർഗം അയ്യായ റോഢിലൂടെ വെള്ളച്ചാൽ അങ്ങാടിയിലെത്താം. അൽപം കൂടി മുന്നോട്ട് പോയാൽ വലതു വശത്ത് മഖ്ബറ കാണാം.

مولد مواهب الحيران بمناقب فتان ميران، تأليف الشيخ محمد الأحسني الفكري പട്ടാണി മീറാൻ വലിയ്യ് മൗലിദ് മലപ്പുറം ജില്ലയിലെ ഉൾഗ്രാമമായ വെള്ളച്ചാൽ പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ പട്ടാൺ മീരാൻ സാഹിബ്(റ)വിനെ കുറിച്ചുള്ള വലിയ ഫലമുള്ള മൗലിദ് മവാഹിബുൽ ഹൈറാൻ രചന പകര ഉസ്താദ് Read more https://t.me/moulidstudy/1338

المورد الروي Youthoftruth.pdf42.58 MB

⚜️⚜️ :"നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !" 🌹...قال أتقبل يدي و أنت علي غير ديني فقلت من أنت الذي من الله علي بك قال أنا الذي أرسلت رحمة للعالمين أنا سيد الأولين والآخرين أنا محمد خاتم النبين ورسول رب العالمين. قل لا إلا الله محمد رسول الله. ففتح يديه وعانقني ثم قال هذه الجنة وذاك القصر لك فقلت ما علامة ذلك قال أن تموت غدا قال صاحب الحكاية فبينما هو يحدثني وإذا بالباب يطرق وقائل يقول : إن كنت أنت حظيت يوما باللقا زال الجفا عنا وقد زال الشقا 📚مولد منقوص 💫 ...അവിടുത്തെ കൈ ചുംബിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അവർ ﷺ എന്നോടു ചോദിച്ചു :നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !ഞാൻ പറഞ്ഞു: അല്ലാഹു എനിക്ക് അനുഗ്രഹമായി നൽകിയ അങ്ങ് ആരാണ് അവിടന്നരുളി : ഞാൻ ലോകത്തിന് അനുഗ്രഹമായി അയക്കപ്പെട്ടവരാണ്. ഞാൻ മുൻഗാമികൾക്കും പിൻഗാമികൾക്കും നേതാവാണ് ﷺ. ഞാൻ മുഹമ്മദാണ് ﷺ . പ്രവാചകന്മാരുടെ അവസാനത്തെ കണ്ണിയും സർവ്വ ലോകരക്ഷിതാവിന്റെ ദൂതനുമാണ് ﷺ. അപ്പോൾ ഞാൻ ശഹാദത്ത് കലിമ ഉച്ചരിച്ചു. അവർ എന്റെ നേരെ കൈകൾ നീട്ടി. എന്നെ ആലിംഗനം ചെയ്തതിനുശേഷം പറഞ്ഞു: ഇത് സ്വർഗ്ഗമാണ്, ആ കാണുന്ന മാളികകൾ നിനക്കുള്ളതാണ്. ഞാൻ ചോദിച്ചു: അതിന് തെളിവെന്താണ്? അവിടുന്ന് പറഞ്ഞു നീ നാളെ മരിക്കുന്നതാണ്. നിവേദകൻ തുടരുന്നു. അദ്ദേഹം എന്നോട് സംസാരിച്ചിരിക്കെ കതകിന് ആരോ മുട്ടുന്നു. ഒരാൾ ഇങ്ങനെ പാടുകയും ചെയ്യുന്നു. “താങ്കൾ കണ്ടതുകൊണ്ട് അനുഗ്രഹീതനാണെങ്കിൽ ഞങ്ങളുടെ അസ്വസ്ഥതയും പരാജയവും നീങ്ങിയിരിക്കുന്നു".

Sent with Xodo

وهو رسالة مختصرة في بيان مولد الحبيب المصطفى صلى الله عليه وسلم اختصرها من كتابه إتمام النعمة الكبرى على العالم بمولد سيد ولد آدم صلى الله عليه وسلم وقد انتشرت في الإنترنت ومواقع التواصل طبعة pdf بعنوان مولد ابن حجر الهيتمي وهي لا تمت إلى الإمام الفقيه ابن حجر بصلة حيث أنها" محشوة بالأخبار والروايات الموضوعة" فظن الكثير أنها هي كتابه المذكور في تراجمه فقام الأخ النشيط مرهف عبد الوهاب الهواس بجمع ما انتشر من نسخ وما عثر عليه من مخطوطات وحقق , هذه النسخة التي ظهر فيها واضحاً الطابع الفقهي والمنهج الحديثي الذي يعهد عن الفقيه المحدث الإمام ابن حجر رحمه الله تعالى

⚜️⚜️ :"നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !" 🌹...قال أتقبل يدي و أنت علي غير ديني فقلت من أنت الذي من الله علي بك قال أنا الذي أرسلت رحمة للعالمين أنا سيد الأولين والآخرين أنا محمد خاتم النبين ورسول رب العالمين. قل لا إلا الله محمد رسول الله. ففتح يديه وعانقني ثم قال هذه الجنة وذاك القصر لك فقلت ما علامة ذلك قال أن تموت غدا قال صاحب الحكاية فبينما هو يحدثني وإذا بالباب يطرق وقائل يقول : إن كنت أنت حظيت يوما باللقا زال الجفا عنا وقد زال الشقا 📚مولد منقوص 💫 ...അവിടുത്തെ കൈ ചുംബിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അവർ ﷺ എന്നോടു ചോദിച്ചു :നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !ഞാൻ പറഞ്ഞു: അല്ലാഹു എനിക്ക് അനുഗ്രഹമായി നൽകിയ അങ്ങ് ആരാണ് അവിടന്നരുളി : ഞാൻ ലോകത്തിന് അനുഗ്രഹമായി അയക്കപ്പെട്ടവരാണ്. ഞാൻ മുൻഗാമികൾക്കും പിൻഗാമികൾക്കും നേതാവാണ് ﷺ. ഞാൻ മുഹമ്മദാണ് ﷺ . പ്രവാചകന്മാരുടെ അവസാനത്തെ കണ്ണിയും സർവ്വ ലോകരക്ഷിതാവിന്റെ ദൂതനുമാണ് ﷺ. അപ്പോൾ ഞാൻ ശഹാദത്ത് കലിമ ഉച്ചരിച്ചു. അവർ എന്റെ നേരെ കൈകൾ നീട്ടി. എന്നെ ആലിംഗനം ചെയ്തതിനുശേഷം പറഞ്ഞു: ഇത് സ്വർഗ്ഗമാണ്, ആ കാണുന്ന മാളികകൾ നിനക്കുള്ളതാണ്. ഞാൻ ചോദിച്ചു: അതിന് തെളിവെന്താണ്? അവിടുന്ന് പറഞ്ഞു നീ നാളെ മരിക്കുന്നതാണ്. നിവേദകൻ തുടരുന്നു. അദ്ദേഹം എന്നോട് സംസാരിച്ചിരിക്കെ കതകിന് ആരോ മുട്ടുന്നു. ഒരാൾ ഇങ്ങനെ പാടുകയും ചെയ്യുന്നു. “താങ്കൾ കണ്ടതുകൊണ്ട് അനുഗ്രഹീതനാണെങ്കിൽ ഞങ്ങളുടെ അസ്വസ്ഥതയും പരാജയവും നീങ്ങിയിരിക്കുന്നു".

النعمة الكبرى على العالم في مولد سيد ولد آدم للإمام العالم العلامة شهاب الدين أحمد بن حجر الهيتمى رحمه الله ويليه كتاب الجواهر البحار للنبهاني رحمه الله ويليه الحقائق في قراءة مولد النبي صلى الله عليه وسلم

പ്രവാചക പ്രകീർത്തനം

5_6156530418439946562.pdf1.85 MB

المورد الروي Youthoftruth.pdf42.58 MB