ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
ബർസഞ്ചി മൗലിദ് നമ്മുടെ നാട്ടിൽ പ്രചാരം നേടിയമൗലിദാണ് മങ്കൂസ് മൗലിദ്. കേരളീയനായ സൈനുദ്ദീൻ മഖ്ദൂം(റ) രചിച്ചതിന്നാലും പഴക്കം ഉള്ളതിനാലുമാണ് അത് നമ്മുടെ നാട്ടിൽ മികച്ചു നിൽക്കുന്നത്. എന്നാൽ ഗൾഫ് രാഷ്ട്രങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമൊക്കെ പ്രമുഖ പ്രചാരം നേടിയ മൗലിദാണ് ബർസഞ്ചി മൗലിദ്. AD 1716 ൽ ഇറാഖിലെ ബർസഞ്ജ എന്ന ഗ്രാമത്തിൽ ജനിച്ച സയ്യിദ് ജാഫർ ബർസഞ്ജി(റ)യാണ് ഈ മൗലൂദിന്റെ രചയിതാവ്. അദ്ദേഹം മദീനയിലെ ഉലമാക്കളിൽ നിന്നാണ് വിജ്ഞാനം കരഗതമാക്കിയത്. അവിടെ മുഫ്ത്തി ഷാഫിഈ (ശാഫിഈ മദ്ഹബുകൾക്ക് ഫത് വ നൽകുന്നയാൾ) ആയി നിയോഗിക്കപ്പെട്ടു. ഹറമിലെ ഖത്തീബുമായിരുന്നു മഹാൻ. അഹ്ലു ബൈത്തിൽപ്പെട്ട ആളായത് അറേബ്യൻ നാടുകളിൽ പ്രചാരം നേടാൻ കാരണമായി. عقد الجوهر في مولد النبي صلى الله عليه وسلم (നബിﷺ തങ്ങളുടെ മൗലിദിലുള്ള മുത്തുമാല) എന്നാണ് അദ്ദേഹം ഈ മൗലിദിന് നാമകരണം ചെയ്തത്. ബിസ്മിയിലെ അക്ഷരങ്ങൾ 19 ആണ്. അതുകൊണ്ടുതന്നെ 19 എന്ന എണ്ണത്തിന് മഹത്വമുണ്ട്. 19 അദ്ധ്യായങ്ങളിലായാണ് ഈ മൗലിദ് ക്രമീകരിച്ചിട്ടുള്ളത്. അവസാനത്തെ മൂന്ന് ഭാഗങ്ങളാണ് പ്രധാനപ്പെട്ടത്. നബിﷺയുടെ വഫാത്ത് വരെയുള്ള ചരിത്രമാണ് പ്രതിപാദ്യ വിഷയം. ഈ മൗലിദിലെ ഈരടികൾ കേട്ടുകൊണ്ടാണ് ആഫ്രിക്കൻ നാടുകളിലെ കുട്ടികൾ വളരുന്നത്. പുതുമാരനെ ആനയിക്കുന്നതും ഈ മൗലിദ് ചൊല്ലികൊണ്ടാണ്. മറ്റു മൗലിദുകളും മഹാനവർകൾ രചിച്ചിട്ടുണ്ട്. 47 വയസ്സുവരെ ജീവിച്ച മഹാൻ 1763-ലാണ് വഫാത്താകുന്നത്. ✍ബഷീർ ഫൈസി വെണ്ണക്കോട്

തിരുനബിയുടെ ഒളിവ് തന്നെ

مولد الحسنين لسيد الكونينﷺ ♻️ മർകസ് നോളജ് സിറ്റിയിലെ പ്രധാന മുദരിസ്സ്, പിലാക്കൽ അബ്ദുൽ ബസ്വീർ സഖാഫി ഉസ്താദിന്റെ ഏറെ പ്രശസ്തമായ ഗ്രന്ഥം. ♻️ ലോകത്തിലെ ഏറ്റവും വലിയ മൗലിദ് കിതാബ് എന്ന് മഹത്തുക്കൾ പരിചയപ്പെടുത്തുന്നു. ♻️ബുർദ, വിത് രിയ തുടങ്ങിയ മദ്ഹുകളെ പോലെ തിരു ദർശനത്തിലൂടെ പല തവണ മുത്ത് നബിﷺ യുടെ അംഗീകാരം നേടിയ മൗലിദ് ഗ്രന്ഥം. ♻️ "അന്നൂറുൽമുഹമ്മദിയ്യി"ന്റെ സമഗ്ര വിശകലനം. ♻️ മുത്തു നബിﷺ യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യ വിശേഷങ്ങളുടെ വിവരണം. ♻️ മുത്ത് നബിﷺ യുടെ സൃഷ്ടിപ്പ് മുതൽ വഫാത് വരെയുള്ള ആധികാരിക പഠനം. ♻️ മുത്ത് നബിﷺ മാഹാത്മ്യം സംബന്ധിച്ച് ഉന്നയിച്ചേക്കാവുന്ന പരശ്ശതം ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ആധികാരിക മറുപടികൾ ♻️ ആത്മീയമോക്ഷം തേടുന്ന ലോകത്തിന് അത്യുത്തമ വഴികാട്ടി. ♻️ മുഴുവൻ ഗദ്യങ്ങളും "നൂനി"ൽ അവസാനിക്കുന്ന അമൂല്യ സാഹിത്യ സൗന്ദര്യം. ♻️ മുന്നൂറിലധികം കിതാബുകളുടെ സംക്ഷിപ്തം. ♻️ ഒരു മാസംകൊണ്ട് പാരായണം ചെയ്തു തീർക്കാവുന്ന 30 ഹിസ്ബുകളിലായുള്ള ക്രമീകരണം. ♻️ പാരായണ ലക്ഷ്യം സാക്ഷാൽക്കരിച്ച ഒരുപാട് അനുഭവങ്ങൾ മുഹിബ്ബീങ്ങൾ അയവിറക്കുന്നു ♻️ ഹജ്ജ്, ഉംറ, സിയാറത്, ഐശ്വര്യം, സാമ്പത്തികാഭിവൃദ്ധി, പ്രതിസന്ധികൾക്ക് അറുതി, മുത്ത് നബിﷺ യെ സ്വപ്നത്തിൽ ദർശിക്കുക തുടങ്ങി അനേകം ഫലങ്ങൾക്ക് സാക്ഷ്യംവഹിച്ച കൃതി. ♻️ റഈസുൽ ഉലമ, സുൽത്താനുൽ ഉലമ, മുഹ്‌യിസ്സുന്ന, ബദ്‌റുസ്സാദാത്, നൂറുസ്സാദാത്, മാദിഹു റസൂൽ പകര ഉസ്താദ്, സയ്യിദ് ശരീഫ് സഅ്ദുദ്ദീൻ ജീലാനി ബഗ്ദാദ്, ശൈഖ് അഹ്മദുൽ മാലികി മക്കത്തുൽ മുകർറമ, മസ്ജിദുൽ അഖ്സ ഇമാമും ഖത്വീബുമായ ഇക്‌രിമ സ്വബ്രി തുടങ്ങിയ പ്രമുഖരുടെ അവതാരികയോടെ പുറത്തിറങ്ങിയ ഗ്രന്ഥം. കിതാബ് ലഭിക്കാൻ വാട്സാപ്പ് ചെയ്യുക https://wa.me/+918086858519

مولد شرف الأنام

മൗലിദാചാരത്തിന്‍റെ ശറഈ വിധി

മൗലിദും നെറ്റിലെ നിഅ്മത്തുല്‍ കുബ്റായും

വസന്തം വന്നു... നമുക്ക് വരവേൽക്കാം... തിരുജീവിതത്തിന്റെ അനശ്വരമായ ഓര്‍മ്മകള്‍ക്ക് നിറപകിട്ട് ചാർത്തി ഒരു വസന്തം കൂടി നമ്മിലേക്ക് കടന്നു വരുന്നു. ഓര്‍മ്മകള്‍ മരിക്കാനുള്ളതല്ല. അയവിറക്കാനും ഊര്‍ജ്ജമുള്‍ക്കൊള്ളാനുമുള്ളതാണെന്ന് വിളിച്ചറിയിക്കുന്ന നിത്യ വസന്തകാലം. ആ തിരുജീവിതത്തെ മനസ്സിലാക്കി നാം പാഠമുള്‍ക്കൊള്ളുമ്പോഴാണ് ജീവിലക്ഷ്യം സാക്ഷാല്‍കരിക്കുന്നത്. കാലാന്തരങ്ങളില്‍ അത്യപൂര്‍വ്വമായി വിരിയുന്ന ചില വാടാ പുഷ്പങ്ങളാണ് മഹത്തുകളായ നമ്മുടെ മുൻഗാമികൾ. അവർ പകർന്ന് തന്ന അവര്‍ണനീയമായ സൗരഭ്യത്തിന്റെ , മനോഹാരിതയുടെ ഒരു നിറവസന്തം സമ്മാനിച്ച് ഈ വസന്തത്തെയും നമുക്ക് യാത്രയാക്കാം. ഇശ്ഖിന്റെ ഈരടികള്‍ ഈണമീട്ടിത്തുടങ്ങിയതും കൈരളിയുടെ മന്ദമാരുതന് പ്രവാചക പ്രണയത്തിന്റെ പുതുമന്ദഹാസം പകര്‍ന്നതും നമ്മുടെ വന്ദ്യ ഗുരുവര്യന്മാരാണ്. അവരുടെ സ്നേഹ പ്രപഞ്ചത്തിലേക്ക് പുണ്യ റബീഅ് കടന്നു വന്നപ്പോള്‍ ആ തിരുവദനങ്ങളിലും മനതാരിലും ആ തിരുപ്രഭ അവർ ഏറ്റുവാങ്ങിയിരുന്നു. ആ അനുഭങ്ങൾ അടുത്തറിയാൻ, ആ സന്തോഷം പകർന്ന് വാങ്ങാൻ, ആ വസന്തത്തെ വരവേല്‍ക്കാൻ നാം ഒരുങ്ങണം. വസന്തം വരുമ്പോഴേക്ക് (റബീഉല്‍ അവ്വല്‍) മനസ്സ് പാകപെടുത്തി നമുക്ക് ഒരുങ്ങി നിൽക്കണം. പിന്നെ കാത്തിരിപ്പിന്റെ സമയങ്ങള്‍.... വണ്ടുകളെ കാത്തിരിക്കുന്ന പൂക്കള്‍ പോലെ... മുത്തുനബിയെ കാത്തിരുന്ന മദീന പോലെ... മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ പോലെ... ഒരു സന്തോഷത്തിന്റെ കാത്തിരുപ്പ് കാലം. മൗലിദുകൾ ഓതണം, ചോറുവിളമ്പണം, ആളുകളെ സല്‍ക്കരിക്കണം. മുത്തുനബി ജനിച്ച മാസമല്ലേ വരാനിരിക്കുന്നത്. റബീഉല്‍ അവ്വലില്‍ നാം എങ്ങും ആഘോഷത്തിമര്‍പ്പിലായിരിക്കും. ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് നമ്മുടെ കുടുംബവും അത് ഏറ്റു വാങ്ങും. നാടിന്റെ മുക്കുമൂലകളില്‍ സ്വലാത്തുകൾ ഉയർന്ന് കേൾക്കും. പാട്ടിലും ബൈത്തിലും ബുര്‍ദയിലും സ്വലാതിലും സലാമിലും ആ തിരുസ്നേഹം ചോദിച്ചു വാങ്ങാം. ഒരു ആശിഖിന്റെ കാല്‍വെപ്പുകള്‍ ഇശ്ഖിന്റെ ചുവട്‌വെപ്പുകളാണെന്ന് നമുക്ക് തിരിച്ചറിയാം. മുത്തു നബിയോടുള്ള അതിയായ പ്രേമം രക്തത്തിലും മജ്ജയിലും അലിഞ്ഞു ചേര്‍ന്നപ്പോഴാണ് മുൻഗാമികൾ ഒരു തികഞ്ഞ ആശിഖുകളായി മാറിയത്. അതു പോലെ.... മദീനയിലെത്തുമ്പോള്‍ അവർ പൂര്‍വ്വാധികം വിനയാന്വിതനാകുന്നു. ലാളിത്തത്തിന്റെ മൂര്‍ദ്ധന്യതയില്‍ സ്വയം മറക്കുന്നു. ഇശ്ഖിൻ തീരത്തണിഞ്ഞ മഹാ മനീഷികളുടെ ഓർമ്മപെരുന്നാൾ കൂടിയാണ് ഓരോ മീലാദ് മാസവും. താനും താനുള്‍ക്കൊള്ളുന്ന പ്രപഞ്ചവും സൃഷ്ടിക്കപ്പെടാന്‍ നിമിത്തമായ തിരുനബിക്കു മുമ്പിലെത്തുമ്പോഴുള്ള ആനന്ദലഹരിയില്‍ അവർ സ്വയം മറന്നവരെയും നമ്മൾ ഓർത്തെടുക്കുന്ന പുണ്യ മാസം. മലയാള മണ്ണില്‍ ഇശ്ഖിന്റെ ഈരടികള്‍ ഈണമീട്ടിയ മഹാ മനീഷികളെ കുറിച്ച് നമുക്ക് ഇനിയും പഠിക്കണം. കട്ടിയേറിയ വാക്കുകള്‍ കൊണ്ട് കെട്ടിപ്പടുത്ത കേവലം പാട്ടുകളായി മാറരുത് നമ്മുടെ പ്രവാചക സ്നേഹം. മറിച്ച് മനമറിഞ്ഞ മാസ്മരികതയായി അത് പ്രോജ്വലിക്കണം. മൂല്യമേറിയ വലിയ വലിയ പാഠങ്ങള്‍ നമുക്ക് പഠിച്ചെടുക്കണം. ലേകജനത വീണ്ടും വീണ്ടും സ്മരിച്ച് കൊണ്ടിരിക്കുന്ന ആ തിരുസ്നേഹമുറ്റത്ത് നമുക്ക് സമാനമസ്കരോടൊത്ത് സംഗമിക്കണം. ആ തിരുജീവിതത്തിന്റെ ഓര്‍മ്മകള്‍ മരിക്കാനുള്ളതല്ല എന്ന് നമുക്ക് ഉറക്കെ പ്രഖ്യാപിക്കണം. അയവിറക്കാനും ഊര്‍ജ്ജമുള്‍ക്കൊള്ളാനുമുള്ളതാണ് നമ്മുടെ ഈ വസന്തവും. നാഥൻ തുണക്കട്ടെ.... آمين

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

ملاذ المحتاج في مناقب الشيخ الولي كنجحمد الحاج പെരുമ്പടപ്പ് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാരെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1332) Another https://t.me/moulidstudy/1400

ഹദീസ് പണ്ഡിതൻ എന്ന് പറയുന്നതായിരിക്കും അദ്ദേഹത്തിന് ഏറെ യോജിക്കുക. അത്രമാത്രം ഹദീസുകൾ ഹൃദിസ്ഥമായിരുന്നു. പ്രഗൽഭനായ ഹദീസ് പണ്ഡിതനായിരുന്ന അദ്ദേഹത്തിന്‌ കർമശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും അറബി വ്യാകരണത്തിലും കഴിവുണ്ടായിരുന്നു. അറബി സാഹിത്യ കിത്താബുകളുടെ വലിയ ഒരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഉപ്പയുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു ദിവസ്സം ആയിരുന്നു ജനുവരി 10 എന്ന് വേണമെങ്കിൽ പറയാം. കാരണം ജീവിതത്തിൽ മതിമറന്ന് സന്തോഷിച്ചതായി ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. ഞങ്ങൾ യത്തീമായ ദിവസ്സവും അന്ന് തന്നെ. അല്ലാതെ എന്ത് പറയാനാ...ഏതവസ്ഥയെയും സ്വീകരിക്കാൻ ഒരുങ്ങി നില്ക്കുന്നവരെ താൻ ഇഷ്ടപെട്ടവരുടെ അടുത്തേക്ക് വേഗം കൊണ്ടു പോകുവാൻ ദൈവവും ധൃതി കാണിച്ചിട്ടുണ്ടാവും. മരണവും മലക്കും വന്നു പോയി. ഉറക്കമെന്ന ചെറു മരണത്തിൽ ഞാനറിഞ്ഞില്ല എന്നെ തനിച്ചാക്കി അവർ പോയത്‌. അപ്പോഴും ഞാൻ ചലനമറ്റ് മരവിച്ച ഉപ്പയുമായി സുബ്ഹി വരെ ഉറങ്ങുകയായിരുന്നു.''(ഷെരീഫ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും) സുബ്ഹിക്ക് ശേഷവും അസറിന് ശേഷവും അദ്ദേഹം പതിവാക്കിയിരുന്ന ഔറാദുകൾ മരണം വരെ ഒരു ദിവസം പോലും ഒഴിവായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ മകൻ ഷരീഫ് ബാബു പറഞ്ഞത്. റമളാൻ ആയി കഴിഞ്ഞാൽ പള്ളിയിൽ നിന്ന് പുറത്തിറങ്ങാതെ മുഴുവൻ സമയ ഖുർആൻ പാരായണമാണ്. എല്ലാ പരിപാടികളിൽ നിന്നും അതിനായി അദ്ദേഹം വിട്ടു നിന്നിരുന്നുവത്രെ!. ജീവിത്തിന്റെ അധിക സമയവും പള്ളിയിൽ തന്നെ കഴി‍ഞ്ഞു കൂടിയിരുന്ന അദ്ദേഹം, ​ഗ്രന്ഥ രചനയും മറ്റു പ്രവർത്തനങ്ങളെല്ലാം പള്ളി കേന്ദ്രീകരിച്ച് തന്നെയാണ് നിർവ്വഹിച്ചിരുന്നത്. 1990ല് ഹജ്ജ് ചെയ്തു മടങ്ങിയ ശേഷം ആ മഹാത്മാവിന്ർറെ ജീവിതം കൂടുതല് സൂക്ഷ്മതയുള്ളതായിരുന്നുവെന്നും പിന്നീട് അറബികള് ഉപയോഗിക്കുന്ന കന്തൂറ സ്ഥിരം വേശമാക്കുകയും ചെയ്തിരുന്നു. ജീവിത്തിൽ ആദ്യമായും അവസാനമായും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോളും ഔറാദുകളും ഖുർആൻ പാരായണവും ഒന്നും തന്നെ മുടങ്ങിയിരുന്നില്ല. പത്ത് ദിവസം ആശുപത്രിയിൽ അഡ്മിറ്റായി കിടന്ന അദ്ദേഹം പത്താം ദിവസം മകനോടും ഉറങ്ങാൻ കിടന്നെങ്കിലും പുലർച്ച പതിവ് പോലെ സുബ്ഹിക്ക് പിതാവ് എഴുന്നേറ്റില്ല. ആശുപത്രിയിലെ മുറിയിൽ സിസ്റ്റർ വന്ന് വിളിച്ചപ്പോളാണ് മകൻ ഷരീഫ് ബാബു എഴുന്നേൽക്കുന്നത്. അപ്പോഴാണ് ഖിബ്ലക്ക് നേരെ തിരിഞ്ഞ് കിടക്കുന്ന പിതാവിന്റെ ശരീരം മരവിച്ചു കിടക്കുന്നത് കാണുന്നത്. സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ രോ​ഗികൾക്കായി ഇട്ടിരിക്കുന്ന കട്ടിലിൽ നിന്ന് ഇറങ്ങി താഴെ പായ വിരിച്ചാണ് അദ്ദേഹം കിടന്നിരുന്നത്. ഖിബ്ലക്ക് നേരെ തിരിഞ്ഞു കിടക്കാനുള്ള സൗകര്യാർത്ഥമാകും അങ്ങിനെ ചെയ്തിരുന്നത്. എന്തായാലും ആ കിടപ്പ് അദ്ദേഹത്തിന്റെ അന്ത്യ യാത്രയ്ക്ക് തുണയായി എന്ന് പ്രതീക്ഷിക്കാം. ജീവിത്തിൽ ഒരാളോടും ഒരു രൂപ പോലും കടം വാങ്ങിക്കാതെ ജീവിച്ചു മരിക്കാൻ സാധിച്ച മുതവക്കിലായ ആ മഹാമനുഷ്യനിൽ നമുക്ക് ധാരാളം മാതൃകയാക്കാനുണ്ട്. പിതാവിന്റെ മരണത്തിന് ശേഷം ആശുപത്രിയിലെ ബില്ല് അടക്കാനും മറ്റു ആവശ്യങ്ങൾക്കുമായി സ്വന്തം പോക്കറ്റിൽ പണില്ലാതിരുന്ന ഷരീഫ് ബാബുവെന്ന മകൻ ഒട്ടും പ്രതീക്ഷയില്ലാതെയാണ് പിതാവിന്റെ അരപട്ട പരിശോധിച്ചത്. പക്ഷേ, പിതാവിന്റെ അന്ത്യകർമങ്ങൾക്കെല്ലാമുള്ള പണം അതിൽ ഉണ്ടായിരുന്നുവത്രെ. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവരുടെ ആവശ്യങ്ങളെ അല്ലാഹു വീട്ടി കൊടുക്കുവാൻ ഏറ്റിട്ടുള്ളതാണല്ലോ. അതിനെ അന്വർത്ഥമാക്കും വിധം ധന്യമായ ജീവിതം നയിച്ച ആ മഹാനുഭവനെ അല്ലാഹു ഉത്തമമായ രൂപത്തിൽ സ്വീകരിച്ചു, സ്വർ​ഗ പൂങ്കാവനത്തിലേക്ക് ആനയിക്കട്ടെ, ആമീൻ.

മർഹൂം വടുതല മൂസ ഉസ്താദിനെ ഈയുള്ളവൻ ഒരിക്കൽ കാണാൻ പോയപ്പോൾ ചാവക്കാട്ട് നിന്നുള്ള ഒരു ആലിമിനെ അദ്ദേഹം എന്നോട് ചോദിച്ചത് ഇതിലേക്ക് ചേർത്ത് വെച്ച് വായിക്കാൻ ഇപ്പോഴാണ് സാധിക്കുന്നത്. കാഞ്ഞാർ, വടുതല, കോട്ടൂർ എന്നിവിടങ്ങളിലും മുദരിസായ ശേഷമാണ് കുഞ്ഞഹമ്മദ് മുസ്ലിയാർ പാടൂരിലേക്ക് എത്തുന്നത്. കാഞ്ഞാർ ദർസ് നടത്തി കൊണ്ടിരിക്കുമ്പോൾ കാഞ്ഞാർ മൂസ മൗലാനയുടെ നിർദേശ പ്രകാരമാണ് യു.പിയിലെ ദുയൂബന്ത് ദാറുൽ ഉലൂമിൽ പോയി വീണ്ടും പഠനം നടത്തുന്നത്. അങ്ങിനെ ദുയൂബന്തിലെ പഠനപൂർത്തിയാക്കിയ ഉടനെയാണ് കായംകുളം ഹസനിയ്യയിൽ മുദരിസായി നിയോ​ഗം ലഭിച്ചത്. പിതാവ് മുഹമ്മദലി മുസ്ലിയാരുടെ പിതാവ് കൂറ്റടച്ച അഹമ്മദ് മുസ്ലിയാർ അവരുടെ പിതാവ് കുഞ്ഞഹമ്മദ് മുസ്ലിയാർ(പിതാമഹന്മാരിൽപ്പെട്ടവരാണ് ഈ കു‍ഞ്ഞഹമ്മദ് മുസ്ലിയാർ) അവരുടെ പിതാവ് അബ്ദുല്ല എന്നിങ്ങിനെ നാല് തലമുറയിലെ പൂർവ്വ പിതാക്കളെ കുഞ്ഞഹമ്മദ് മുസ്ലിയാർ എഴുതിവെച്ചിട്ടുണ്ടായിരുന്നു. നേരെ പിതാവും പ്രധാന ​ഗുരുനാഥനുമായ നാലകത്ത് മുഹമ്മദലി മുസ്ലിയാർ വാഴക്കാട് ദാറുൽ ഉലൂമിന്റെ സ്ഥാപകൻ ചാലിലകത്ത് കു‍ഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്നു. പ്രമുഖ സ്വാതന്ത്രസമര സേനാനിയും കോൺ​ഗ്രസ് കോൺ​ഗ്രസ് നേതാവുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ സഹപാഠിയുമായിരുന്നു മുഹമ്മദലി മുസ്ലിയാർ. അഞ്ചങ്ങാടിയിൽ ജനിച്ച കുഞ്ഞഹമ്മദ് മുസ്ലിയാർ ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലേയും ഉന്നത കലാലയങ്ങളിൽ നിന്ന് പഠനപൂർത്തീകരണം നടത്തിയതൊടൊപ്പം ആധുനിക യൂനിവേഴ്സിറ്റി തലത്തിൽ അഫ്സലുൽ ഉലമ പഠനവും പൂർത്തിയാക്കി അന്നത്തെ കാലഘട്ടത്തിലെ പുരോഗമനോന്മുഖനായ ആലിമായി തന്നെയാണ് രംഗത്ത് വന്നിരുന്നത്. അതുകൊണ്ടാണ് ഇഹ്യയുടെ പരിഭാഷ അടക്കമുള്ള ഇസ്ലാമിക സാഹിത്യ മേഖലയിൽ തന്റേതായ സംഭാവനകൾ നിർവ്വഹിക്കാൻ മുന്നോട്ട് വന്നത്. നുബാത്തി ഖുത്തുബയുടെ മലയാള പരിഭാഷയും അദ്ദേഹത്തിന്റെതായുണ്ട്. ഖസീദത്തുൽ വിത്തിരിയയുടെ പരിഭാഷയും അക്കാലങ്ങളിൽ അറബി കോളേജുകളിൽ പ്രസിദ്ധമായിരുന്ന അറബി മലയാളം ഇംഗ്ലീഷ് ഡിക്ഷ്നറിയായ അൽ മുഅജം അൽ മുഫീദും അദ്ദേഹത്തിന്റെ രചനയാണ്. ചാവക്കാട് ട്രസ്റ്റ് ഓഫ് എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച അക്ഷര മാലാ ക്രമത്തിൽ നബിവചനങ്ങളാൽ കോർത്തിണക്കിയ രത്നമാല ഹദീസ് ക്രോഡീകരണവും നിർവ്വഹിച്ചിട്ടുണ്ട്. ആയുസ്സ് നീട്ടി കൊടുത്തിരുന്നുവെങ്കിൽ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രശസ്തമായ ഇമാം ഫഖുറുദ്ധീൻ റാസിയുടെ തഫ്സീർ റാസി ഗ്രന്ഥത്തിന്റെ പരിഭാഷയും പുറത്തിറങ്ങുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ ഷരീഫ് ബാബു അനുസ്മരിച്ചിട്ടുണ്ട്. കൂടാതെ അല്കവാകിബുദുരിയ്യ എന്ന പേരിൽ 101 ഹദീസുകളുടെ പരിഭാഷയും ഇഹാസത്തുൽ മക്റൂബ് - അൽമദദുൽ ഇലാഹിയ്യ എന്ന പേരിൽ ഇല്യാസ് നബി(അ)യുടെ മനാഖിബും(അറബിയിൽ) രചിച്ചിട്ടുണ്ട്. മതപ്രഭാഷണ രംഗത്ത് കൂടി പ്രാഗൽഭ്യം തെളിയിച്ച കുഞ്ഞഹമ്മദ് മുസ്ലിയാർ പാടൂർ എന്ന പ്രദേശത്തേക്ക് താമസം മാറാനും അതൊരു നിമിത്തമായിരുന്നു. വഅളിന് വേണ്ടി ക്ഷണിക്കപ്പെട്ടു വന്ന കുഞ്ഞഹമ്മദ് മുസ്ലിയാർ പിന്നീട് പാടൂരിലെ മഹല്ല് ഖത്തീബാവുകയും അവിടുത്തെ പുതിയാപ്പിളയാവുകയും ചെയ്തു. അങ്ങിനെ അദ്ദേഹം പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാരായി മാറി പാടൂർ ജുമുഅത്ത് പള്ളിയുടെ അങ്കണത്തിൽ ആ മണ്ണിലേക്ക് ചേർന്നു കിടന്നു. കുലീന തറവാട്ടു കാരണവരായ മർഹൂം കുഞ്ഞിക്കോയ സാഹിബിന്റെ മകളെയാണ് അദ്ദേഹം ജീവിത സഖിയായി സ്വീകരിച്ചത്. 1964ൽ പാടൂർ മഹല്ലിലെ ഖത്തീബും മുദരിസും ഇമാമുമായി സേവനം ആരംഭിച്ച അദ്ദേഹം 1996 ജനുവരി മാസത്തിൽ ഇഹലോകത്തോട് വിടപറയും നാൾ വരെ അതേ പദവിയിൽ തന്നെയായിരുന്നു. തബ്‌ലീഗ് ജമാഅത്തിന്റെ കേരള അമീർ ആയിരുന്ന മർഹൂം കാഞ്ഞാർ മൂസാ മൗലാന, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, മാളിയേക്കൽ കാദിർ ഉണ്ണി ഹാജി,കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, തഴവ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ വളരെ അടുത്ത ആത്മീയ സഹയാത്രികർ ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ ഷരീഫ് ബാബു പിതാവിനെ കുറിച്ച് കുറിച്ചുവെച്ച വരികൾ ഇങ്ങിനെയാണ് "മുഹമ്മദ് നബി ( സ ) യെ ഇത്രയധികം ഇഷ്ടത്തോടെ അനുകരിക്കുവാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ഉപ്പ. --അതെ നമുക്കും സാധ്യമാവുന്നത്ര മുഹമ്മദ് നബി ( സ ) യെ പോലെയാവാൻ ശ്രമിക്കാലോ. അങ്ങിനെ അനശ്വരുടെ യാത്രാ സംഘത്തിലുള്ള അദ്ദേഹത്തോടെപ്പം ചേർന്ന് നിൽക്കാലോ. അതുപോലെ തിരുമേനിയുടെ കൊച്ചു പതിപ്പാവാനും ശ്രമിക്കാലോ. അവിടുത്തെ പൂർണ്ണമായ പതിപ്പ് ചരിത്രത്തിലുണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. കാരണം നിത്യവും ഉദിക്കുന്ന ഒരെറ്റ സൂര്യൻ മതി മനുഷ്യ കുലത്തിന് എന്നാണ് ദൈവ നിശ്ചയം-- ഒരു വേള സംസാരങ്ങളിൽ റസൂലുള്ളാനെ "അദ്ദേഹം" എന്നുവരെ പറയുന്നതിൽ നിന്നും സ്വയം തന്റെ നാവിനെ നിയന്ത്രിച്ചിരുന്ന തന്റെ ആയുസ്സ് പോലും താൻ ഏറെ സ്നേഹിക്കുന്ന റസൂലുള്ളാന്റെ പ്രായം വരെ മതി എന്ന് ആഗ്രഹിച്ചിരുന്ന ആ ഹദീസ് പണ്ഡിതൻ തന്റെ 63 മത്തെ വയസ്സിൽ സുഖമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിൽ 1996 ജനുവരി 10 ന് പതിവ് പോലെ മകന്റെ കൂടെ ഉറങ്ങാൻ കിടന്നതായിരുന്നു.

ഇമാം ഗസ്സാലിയെ കൈരളിക്ക് സമർപ്പിച്ച പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ(നവ്വറല്ലാഹു മർഖദഹു) * * * * * * * * * * * * * * * * * * * * * * * * * * * അഹ്‍ലുസുന്നത്തി വൽജമാഅത്തിന്റെ സൂഫി ധാരയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഹ്യാഉലൂമിദ്ദീൻ എന്ന ഗ്രന്ഥം മഹാവെളിച്ചമായി അനുഭവിക്കാതിരിക്കില്ല എന്നാണ് എന്റെ വിശ്വാസം. ഈയുള്ളവന്റെ ജീവിത്തിലും ഇഹ്യാഉലൂമിദ്ദീൻ ഒരു മഹാവെളിച്ചമായിട്ടാണ് അനുഭവിക്കാൻ കഴിഞ്ഞത്. എസ്.എസ്.എൽസി കഴിഞ്ഞ കൗമാര നാളിൽ അറബിയിലുള്ള ഈ ഗ്രന്ഥത്തിന്റെ വെളിച്ചം എങ്ങിനെ അനുഭവിക്കാൻ കഴിയും? മലയാളത്തിലേക്ക് ഈ ഇസ്ലാമിക വിജ്ഞാന കോശം പരിഭാഷിതമായതിന്റെ അനുഗ്രഹത്താലാണ് അതിന് സാധിച്ചത്. അതുവരെ അന്വേഷിച്ച് ഉത്തരം കിട്ടാത്ത പലതിനും ഉത്തരം ലഭിക്കുകയും വലിയ വഴിതിരിവുണ്ടാവുകയും ചെയ്ത ആ ഗ്രന്ഥത്തെ മലയാളത്തിന് സമർപ്പിച്ച വ്യക്തിത്വത്തോട് ആ വിഷയത്തിൽ കടപ്പാട് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ...! ആ കടപാടിന്റെ ഭാഗമായിട്ടാണ് ഈ അനുസ്മരണ കുറിപ്പ് കുത്തികുറിക്കുന്നത്. പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ എന്ന മാന്യദേഹമാണ് ആ മഹാ ദൗത്യം നിർവ്വഹിച്ച് ഇമാം ഗസ്സാലിയേയും(റഹ്) അവിടുത്തെ ഇഹ്യാഉലൂമിദ്ദീനിനേയും കേരളീയ മുസ്ലിംകൾക്കിടയിൽ സുപരിചിതനാക്കിയത്. ധാരാളം മുഅമിനീങ്ങൾ ഇഹ്യയുടെ പരിഭാഷയിലൂടെ വെളിച്ചം നേടിയിട്ടുള്ളതായി എനിക്ക് നേരിൽ തന്നെ അറിയാം. അതിൽ നിന്നുള്ള ഓഹരികൾ അല്ലാഹു തആല ആ മഹാമനീഷിക്ക് അല്ലാഹു പൂർത്തിയാക്കി നൽകട്ടെ... ആമീൻ. പോരാ... അവന്റെ റഹ്‍മത്ത് ആവോളം നൽകി അവിടുത്തെ പരലോക ജീവിതത്തെ പൊതിയുമാറാകട്ടെ... ആമീൻ. ഇഹ്യാഉലൂമിദ്ദീൻ വായിക്കുകയും അതിന്റെ ജ്ഞാന വെളിച്ചം ആസ്വദിക്കുകയും ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടാണ് അതിന്റെ പരിഭാഷകനെ കുറിച്ച് അറിയുന്നത്. സത്യം പറഞ്ഞാൽ പരിഭാഷകനെ കുറിച്ച് അന്വേഷിക്കാനുള്ള ബോധമുണ്ടായിരുന്നില്ല. എന്റെ അഭിവന്ദ്യ സുഹൃത്തുക്കളും ബുഖാരി സാദാത്തുക്കളുമായ പാടൂർ സയ്യിദ് ശബീർ അൻസാരി, സയ്യിദ് സൈഫുദ്ദീൻ എന്നിവരുമായുള്ള ചങ്ങാത്തത്തിൽ പാടൂർ വരാനിടയായപ്പോളാണ് ഇഹ്യ പരിഭാഷകനായ കുഞ്ഞഹമ്മദ് മുസ്ലിയാരെ കുറിച്ച് അവരിൽ നിന്നും കേൾക്കുന്നത്. പാടൂർ ജുമുഅത്ത് പള്ളിയുടെ അങ്കണത്തിൽ വെച്ച് ആ സാദാത്ത് സുഹൃത്തുക്കൾ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കബർ കാണിച്ചു തരികയും ചെയ്തപ്പോളാണ് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ മനസ്സ് ഉണർന്നത്. ഇഹ്യാഉലൂമിദ്ദീനിൽ നിന്നും ഏതാനും സംശയങ്ങൾക്കുള്ള മറുപടി മാത്രമല്ല കിട്ടിയത്, എങ്ങിനെയാണ് ഒരു വിഷയത്തിൽ ചിന്തിക്കേണ്ടത് എന്ന ഉസൂൽ കൂടി മനസ്സിലാക്കാൻ സാധിച്ചുവെന്നതാണ് ഇഹ്യയോടുള്ള കൂറും കടപ്പാടും വ്യതിരിക്തമാക്കുന്നത്. അങ്ങിനെയുള്ള ഒരു ഗ്രന്ഥം മാതൃഭാഷയിലേക്ക് മൊഴിമാറ്റി കിട്ടുകയെന്നത് ചെറിയ അനുഗ്രഹമല്ല. അതിനാൽ അത് നിർവഹിച്ച വ്യക്തിത്വത്തെ മശാഇഖുകളുടെ സ്ഥാനത്ത് തന്നെ കാണേണ്ടതുണ്ട്. പാടൂരിൽ നിന്നും അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ മറ്റൊരു ബന്ധം കൂടി അറയാൻ സാധിച്ചു. ഇമാം ഗസ്സാലിയുടെ ഇഹ്യാഉലൂമിദ്ദീൻ യാത്രകളിൽ കൂടെ കരുതിയിരുന്ന അത്രമാത്രം ഇഹ്യക്ക് പ്രാധാന്യം നൽകിയിരുന്ന, ഇമാം അബുൽഹസൻ ശാദുലി(റഹ്)യുടെ ആള് കൂടിയാണ് കുഞ്ഞഹമ്മദ് മുസ്ലിയാർ എന്നതാണത്. ശവ്വാൽ മാസം, ശാദുലി അനുസ്മരണ മാസമാണല്ലോ... ഈ മാസത്തിൽ തന്നെ കുഞ്ഞഹമ്മദ് മുസ്ലിയാരെ അനുസ്മരിക്കപ്പെടുന്നതും മറ്റൊരു ഒത്തൊരുമിക്കലാണ്. ശവ്വാൽ മാസത്തിൽ അബുൽഹസൻ ശാദുലി(റഹ്)യെ അനുസ്മരിക്കുന്ന അറബിയിലെ പ്രകീർത്തന കാവ്യമായ മൗലിദ് പാരായണം ചെയ്യുന്ന വിപുലമായ സദസ്സാണ് പാടൂർ ജുമുഅത്ത് പള്ളിയിൽ കുഞ്ഞഹമ്മദ് മുസ്ലിയാർ സംഘടിപ്പിച്ചിരുന്നത്. ശാദുലി ശൈഖിന്റെ പരലോക ദറജക്കായി ഹദിയ ചെയ്തു കൊണ്ട് നടത്തുന്ന അന്നദാനത്തിലേക്ക് ധാരാളം സംഭാവനകളും വന്നിരുന്നു!. മാത്രമല്ല, ഇമാം അബുൽഹസൻ ശാദുലി(റഹ്)യെ സംബന്ധിച്ച് അന്നഫഹത്തുൽ ഇലാഹിയ്യ ഫീ മനാഖിബി ശാദുലിയ്യ എന്ന പേരിൽ ഒരു മനാഖിബും മഹാനവർകൾ(കുഞ്ഞഹമ്മദ് മുസ്ലിയാർ) രചിച്ചിട്ടുണ്ട്!. ചാവക്കാട് കടപ്പുറത്തെ(അഞ്ചങ്ങാടി) സൂഫിയും പണ്ഡിതനുമായിരുന്ന മർഹൂം നാലകത്തു മുഹമ്മദാലി മുസ്ലിയാരുടെ മകനായി (26/6/1933 ൽ) ജനിച്ച കുഞ്ഞഹമ്മദ് മുസ്ലിയാരുടെ പത്ത് കൊല്ലത്തെ അധ്വാനമാണ് ഇഹ്യാഉലൂമിദ്ദീൻ പരിഭാഷ. ഇന്ത്യയിലെ പ്രശസ്തമായ ദാറുൽ ഉലൂം ദയൂബന്തിൽ നിന്നും, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും തഹസീലായ അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ്‌സലുൽ ഉലമയും കരസ്ഥമാക്കിയിരുന്നു. ഇഹ്യയുടെ പരിഭാഷക്ക് പിന്നിലും ഒരു ദുയൂബന്തിന്റെ വെളിച്ചമാണെന്ന മറ്റൊരു വസ്തുത കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ പ്രാഥമിക കലാലയം കായംകുളം ഹസനിയ കോളേജാണ്. അഞ്ചങ്ങാടിയിലെ നാലകത്ത് മുഹമ്മദാലി മുസ്ലിയാർ എന്ന പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ പിതാവ് അക്കാലഘട്ടത്തിൽ കായംകുളം ഹസനിയ്യയിലെ മുദരിസായിരുന്നുവെന്നതും ശ്രദ്ധേയമാണ്! പിതാവായ മുഹമ്മദലി മുസ്ലിയാർ ഹസനിയ്യയിലെ മുദരിസ്സായിരിക്കെ തന്റെ പുത്രനെ ഹസനിയ്യയിലേക്ക് കൂട്ടി കൊണ്ടു പോയി കൊണ്ടാണ് അവിടെ വിദ്യാർത്ഥിയാക്കുന്നത്.

الطَرَب السُنْطوري بمدح وليّ الله الكندوري مولد الشيخ وليّ الكندوري കുണ്ടൂർ ഉസ്താദ് മൗലിദ് രചന അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ Another https://t.me/moulidstudy/1399

കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എ ഡി 1935-ല്‍ തിരൂരങ്ങാടിക്കടുത്ത് കുണ്ടൂരില്‍ ജനനം. പിതാവ് കുഞ്ഞിമുഹമ്മദ്. കരിങ്കപ്പാറ മുഹമ്മജ് മുസ്‌ലിയാര്‍, ഇരിങ്ങല്ലൂര്‍ അലവി മുസ്‌ലിയാര്‍ മുതലായവരില്‍ നിന്ന് കിതാബ് പഠനം. ആത്മീയ പണ്ഡിതര്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായി ബന്ധം. 1965-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍. ബിരുദം വാങ്ങി ക്ലാരിയില്‍ മുദരിസ്. 1977 കാലത്ത് ആത്മീയ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം. രിയാള കഴിച്ചു. ദര്‍സും തസ്വവുഫ് ജീവിതവുമായി 1987 വരെ ചലിച്ചു. ശേഷം സ്ഥിരമായി കുണ്ടൂരില്‍ തന്നെ. വഫാത് വരെയും ഇല്‍മിന്നും ബഹുജനത്തിന്നുമായി സ്വന്തത്തെ ഉഴിഞ്ഞു വെച്ചു. രോഗികള്‍, യാത്രികര്‍, നീറുന്ന പ്രശ്‌നക്കാര്‍, കേസുകളില്‍ കുടുങ്ങിയവര്‍, ദരിദ്രര്‍…. എല്ലാവര്‍ക്കും അത്താണി ആരെയും നിരാശരാക്കിയില്ല. സാമ്പത്തികമായിത്തന്നെയും സഹായിച്ചു. ദീനിന്റെ എതിരാളികളെ അങ്ങേയറ്റം വെറുത്തു. ഹി 1427 സ്വഫര്‍ അവസാനം വഫാത്. കുണ്ടൂര്‍ ഗൗസിയ്യ അങ്കണത്തിലെ മഖാമില്‍ അന്ത്യവിശ്രമം.

ഐലക്കാട് (എടപ്പാള്‍)സിറാജുദ്ദീന്‍(റ) അബൂബകര്‍ സിദ്ദീഖ്(റ)ന്റെ വംശ പരമ്പരയില്‍ മഖ്ദൂം താവഴിയിലായി ഹി:1277 ല്‍ പൊന്നാനിക്കടുത്ത് കോടഞ്ചേരി ജനനം.മഖ്ദൂമി വിദ്യാകേന്ദ്രങ്ങളില്‍ പഠിച്ചശേഷം സൂഫിവര്യന്‍ ഉപ്പുങ്ങല്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം.ഇന്ത്യക്കകത്തും പുറത്തും ആത്മീയ നേതാക്കളെയും കേന്ദ്രങ്ങളെയും അന്വേഷിച്ചു യാത്ര ചെയ്തു.കീളക്കരയിലെ ഖല്‍വത്‌നായകം ശൈഖുമായി പ്രത്യേക ബന്ധം.60-ല്‍ പരം ഥ്വരീഖത്തില്‍ ഖിലാഫത്തും നിരവധി ‘രിയാള'(ആത്മീയ പരിശീലനമുറ)കളില്‍ ഇജാസതും നേടി.ഭൂതപ്രേതങ്ങളും സിഹ്‌റുമായി ജനത്തെ വലച്ച ജോല്‍സ്യരെയും മന്ത്രവാദികളെയും മൂലക്കിരുത്താന്‍ ‘അസ്മാഅ്’ വികസിപ്പിച്ചു.സഹോദരിയുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ യതീം മക്കളുടെ സംരക്ഷണമേറ്റെടുത്ത് താമസം ഐലക്കാട്ടേക്ക് മാറ്റി.സമസ്ത നേതാവ് പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുമായി മുറുകിയ ബന്ധം.നിരവധി കറാമത്തുകള്‍ പ്രത്യക്ഷപ്പെടുത്തിയത് ബ്രട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മുമ്പില്‍ ! മുസ്ലിമായിരുന്നതിനാല്‍ വെളിയങ്കോട് ഉമര്‍ഖാസിയെപ്പോലെ സര്‍ക്കാറിനാല്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടേയിരുന്നു.ഇ.കെ ഉമര്‍ഹാജിയെ സ്വന്തം പ്രതിനിധിയാക്കി നിശ്ചയിച്ചു.എഡി 1378 ദുല്‍ഹിജ്ജ 12 ന് വഫാത്.എടപ്പാളിനടുത്ത് ഐലക്കാട് ഖബ്ര്‍.

കുറ്റൂര്‍ കമ്മുണ്ണി ശൈഖ്(റ) കോടഞ്ചേരി അഹ്മദു കുട്ടി മുസ്‌ലിയാരുടെ(ഖബ്ര്‍ തിരൂരങ്ങാടി നടുവിലെ പള്ളി) ശിഷ്യന്‍.അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയുടെ സഹപാഠി.തിരൂരങ്ങാടി കുഞ്ഞഹമ്മദ് ഹാജി,തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആയഞ്ചേരി,അഹ്മദ് കോയ ശാലിയാത്തി,എന്നിവരും ഗുരുനാഥന്‍മാരാണ്.വലിയ കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടു.ഏറെനാള്‍ തലക്കടത്തൂരില്‍ ദര്‍സ് നടത്തി.കുറ്റൂര്‍ കമ്മു മുസ്‌ലിയാര്‍ മകളുടെ ഭര്‍ത്താവും ശിഷ്യനുമാണ്.ഹി:1354 ല്‍ കമ്മുണ്ണി മുസ്‌ലിയാര്‍ വഫാതായി. ഖുതുബി, പാങ്ങ്,ഓച്ചിറ ഉസ്താദ്, വാവൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍,വടകര മമ്മദ് ഹാജി മുതലായവര്‍ ശിഷ്യരാണ്.കുറ്റൂരില്‍ ഖബ്‌റ് .കക്കാട്-കൊളപ്പുറം-കൊടുവായൂര്‍ വഴി കുറ്റൂരിലെത്താം https://markazvellila.wordpress.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%be/

ഞമനക്കാടു സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഹി: 1271-ല്‍ ഞമനക്കാട് (കുന്നം കുളത്തിനടുത്ത് വടക്കേകാടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരം)ജനനം. ഹി: 1331-ല്‍ വഫാതായ എരമംഗലം ചിയ്യാമു മുസ്‌ലിയാര്‍(ഹിശാം മുസ്‌ലിയാര്‍) പെരുമ്പടപ്പ് സൈനുദ്ദീനുര്‍റംലി (മരണം; ഹി: 1309) എന്നിവര്‍ ഗുരുനാഥന്മാരാണ്. ശേഷം പൊന്നാനി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഖീറിന് കീഴില്‍ പഠനം. മക്കയില്‍ പലരുടെയും ശിഷ്യത്വം സ്വീകരിച്ചു. കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. അറബിസാഹിത്യത്തില്‍ മികവുറ്റവര്‍. രചനകളേറെ. ഹി: 1352 (1933) ല്‍ വഫാത്. ഞമനക്കാട് ഖബ്ര്‍