മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
വിശ്വാസവും തഖ് വയും ശക്തി പ്രാപിക്കണം. അല്ലാഹുവിൻ്റെ ഔലിയാക്കൾ വിശ്വാസവും തഖ് വയും ശക്തി പ്രാപിച്ചവരാണ്. അവരുടെ ചലനവും നിശ്ചലനവും അല്ലാഹുവിൻ്റെ പൊരുത്തത്തിലായിരിക്കും. ഇതാണ് അവർ മഹാന്മാരാകാനുള്ള അടിസ്ഥാന കാരണം. അല്ലാതെ ആരെങ്കിലും അവരുടെ പേരിൽ കഥകൾ മെനയുന്നതിലൂടെയല്ല അവർ മഹത്വം ആർജിക്കുന്നത്. അവരുടെ മാർഗം നാം സ്വീകരിക്കണം. ജീവിതത്തിൻ്റെ സർവ്വ രംഗങ്ങളും അല്ലാഹു വിൻ്റെ പൊരുത്തത്തിൽ മുന്നോട്ട് നീങ്ങണം. സത്യം മാത്രം എഴുതുക, പറയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സത്യങ്ങൾ തന്നെ എഴുതുകയോ പറയുകയോ ചെയ്യുന്നത് കൊണ്ട് എന്താണ് നേട്ടം എന്ന് ആലോചിക്കണം. നേട്ടമുണ്ടങ്കിൽ പറയുക, എഴുതുക ഇതായിരിക്കണം നമ്മുടെ സമീപനം. മഹാന്മാരോടുള്ള സമീപനം സൂക്ഷ്മതയുള്ളതാകണം, സാധാരണക്കാരൻ്റെ തന്നെ വസ്ത്രമഴിക്കുന്നത് മഹാ പാതകമാണ്. മഹാന്മാരെ വിവസ്ത്രരാക്കുക എന്നത് കടുത്ത ധിക്കാരവും അഹങ്കാരവുമായിരിക്കും. അവരെ നല്ല വസ്ത്രങ്ങൾ നൽകി ആദരിക്കാനാണ് നാം ശ്രമിക്കേണ്ടത്.അബദ്ധങ്ങൾ തിരിച്ചറിഞ്ഞു തിരുത്തുകയും പശ്ചാത്തപിച്ച് മടങ്ങുകയും വേണം. ഇനിയും മഹാന്മാരെ അപകീർത്തിപ്പെടുത്തും വിധം എഴുതാനോ പറയാനോ ആരും ശ്രമിക്കരുത്. മഹാന്മാരുമായി നമുക്ക് നല്ല ബന്ധമുണ്ടാകണം. അവരെ വേദനിപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. ബന്ധമുള്ളതായി അഭിനയിക്കുന്നതിൽ കാര്യമില്ല. അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാണ്. മഹാന്മാരെ വേണ്ട വിധം ആദരിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ
1 380
#നബിക്കുള്ള_മൗലിദ്
#വീട്ടിലും_ഓതേണ്ടതാ..
ഹറൂൻ റശീദിന്റെ ഭരണ കാലത്ത് തെറ്റുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഒരു യുവാവ് ബസറയിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മോശപ്പെട്ട ജീവിതം കാരണം ആളുകളൊക്കെ വെറുത്തു. ഇങ്ങനെയൊക്കെയാണെങ്കിലും റബീഉൽ അവ്വൽ ആഗതമായാൽ നല്ല വസ്ത്രം ധരിച്ച്, സുഗന്ധമൊക്കെ പൂശി അണിഞ്ഞൊരുങ്ങി മൗലിദിന്റെ സദസ്സുകളിൽ പങ്കെടുക്കും. ദീർഘ കാലം ഈ പതിവ് തുടർന്നു.അങ്ങനെയിരിക്കെ കഥാ പുരുഷൻ മരണപ്പെട്ടു.അയാളല്ലേ എന്ന് കരുതി നാട്ടുകാരത്ര കാര്യമാക്കിയില്ല.അന്നേരം ഒരാശരീരി കേട്ടു:"ബസറക്കാരെ... അല്ലാഹുവിന്റെ ഔലിയാക്കളിൽപ്പെട്ട ഒരാളുടെ ജനാസ സംസ്കരണത്തിൽ നിങ്ങൾ പങ്കെടുക്കുക"
അതിശയത്തോടെ ആളുകളൊക്കെ ജനാസ നിസ്കാരത്തിനും മറവ് ചെയ്യുന്നതിനും തടിച്ചു കൂടി.
പിന്നീട് പലരും അദ്ദേഹത്തെ നല്ല അവസ്ഥയിൽ സ്വപ്നത്തിൽ കണ്ടു. അപ്പോൾ ചോദിച്ചു:എന്താണ് ഇത്ര വലിയ സ്ഥാനം നിങ്ങൾക്ക് ലഭിക്കാനുള്ള കാരണം?
മുത്ത് നബി(സ)യുടെ മൗലിദിനെ ബഹുമാനിച്ചത് കൊണ്ടാണെന്ന് മറുപടിയും വന്നു.
ഒരാളെയും നിസാരപ്പെടുത്തരുത്. എന്ത് നന്മ കൊണ്ടാണ് രക്ഷപ്പെടുകയെന്ന് നമുക്കറിയില്ല.
മുത്ത് നബിക്കും അവിടുത്തെ മൗലിദിനും പടച്ചവൻ നൽകിയ മഹത്വം മനസ്സിലായല്ലോ.അപ്പൊ ഇതിനെ പരിഹസിക്കുന്നവന്റെ അവസ്ഥ എത്ര അപകടകരമായിരിക്കും. മആദല്ലാഹ്.
ഇമാം ഹാഫിളുസ്സുയൂത്വി(റ)പറഞ്ഞു:മൗലിദ് പാരായണം ചെയ്യുന്ന വീട്ടിലും പള്ളികളിലും മറ്റ് സ്ഥലങ്ങളിലും മലക്കുകളിറങ്ങും. അവിടങ്ങളിലെ മൗലിദിൽ സംബന്ധിക്കുന്നവരെ അല്ലാഹുവിൻ്റെ റഹ്മത്ത് പൊതിയുകയും ചെയ്യും.
ഇമാമവറുകൾ തുടരുന്നു:ഒരാൾ വീട്ടിൽ മൗലിദ് ഓതിയാൽ
ദാരിദ്രം, പകർച്ചവ്യാധി,തീപിടുത്തംകള്ളന്റെ ശല്യം, കണ്ണേറ്, അസൂയ തുടങ്ങി എല്ലാ പ്രയാസങ്ങളിൽ നിന്നും ആ വീട്ടുകാർക്ക് അല്ലാഹു സംരക്ഷണം നൽകും.മരണപ്പെട്ടാൽ ഖബറിലെ ചോദ്യം എളുപ്പമാകും.
നബി(സ)യുടെ ജനനത്തെ സംബന്ധിച്ചു പറയുമ്പോൾ എഴുന്നേറ്റു നിൽക്കൽ സുന്നത്താണ്(അഷ്റഖ ചെല്ലുമ്പോൾ നാം നില്കുന്നത് പോലെ)ഇമാം സുബ്ഖി(റ)മൗലിദിനിടയിൽ എഴുന്നേറ്റു നിന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
(ഇആനത്ത് 3/364)
1 380
#വിലായത്ത്,#കറാമത്ത്
#തിരുത്തേണ്ട_ധാരണകൾ
ഔലിയാഇന്റെ കറാമത്ത് പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്.അത് നിഷേധിക്കലും നിസ്സാരപ്പെടുത്തലും ബിദഇകളുടെ ലക്ഷണമാണ്.
അതെ സമയം കറാമത്ത് വെളിപ്പെടലാണ് വലിയ്യാകാനുള്ള യോഗ്യതയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. തെറ്റുകളിൽ നിന്ന് പൂർണമായി അകന്നും നന്മകളുമായി സദാ ബന്ധപ്പെടുന്നവരുമാണ് വലിയ്യെന്ന് ഇമാം തഫ്താസാനി ശർഹുൽ അഖാഇദിൽ നിർവചിച്ചിട്ടുണ്ട്.
ഈ അടിസ്ഥാന തത്വം മുന്നിൽ വെച്ചാകണം
വിലായത്ത് കറാമത്തിനെ സമീപിക്കേണ്ടത്.
കറാമത്തിന്റെ അടിസ്ഥാനത്തിൽ ഔലിയാക്കളുടെ ശ്രേഷ്ഠതയെ വിലയിരുത്തരുത്.
ഇബ്നു ഹജറുൽ ഹൈതമി(റ)എഴുതുന്നു:കറാമത്ത് ഉള്ളവരെ കറാമത്ത് പ്രകടമാകാത്തവരേക്കാൾ നിരുപധികം ഉത്തമരെന്ന് പറയാനാകില്ല.മഅരിഫത്ത് ലഭിക്കലാണ് ഏറ്റവും ഉന്നതമായ അവസ്ഥ.
(ഫതാവൽ ഹദീസിയ്യ 264)
വിലായത്തിന്റെ ഉന്നത സ്ഥാനങ്ങൾ കീഴടക്കിയ സ്വഹാബികൾക്ക് പിൽക്കാലക്കാരായ മഹത്തുക്കളെക്കാൾ കറാമത്ത് പൊതുവെ കുറവായിരുന്നു.
അതിനർത്ഥം സ്വഹാബികൾ മോശമാക്കാരെന്നാണോ. ഒരിക്കലുമല്ലല്ലോ.
അതിനുള്ള കാരണം ഇമാം ഹമ്പൽ(റ)പറയുന്നു:അവരുടെ ഈമാൻ ശക്തമായിരുന്നു.പിൽക്കാലത്ത് വിശ്വാസ ദൗർബല്യം ഉണ്ടായി. അപ്പോൾ ഈമാൻ ശക്തിപ്പെടുത്താൻ കറാമത്തിന്റെ ആവശ്യം ഉണ്ടായി.
(ത്വബഖാത്തുസ്സുബ്ഖി 2/333)
ശൈഖ് ജീലാനി(റ)ന്റെ അത്ര കറാമത്ത് നാല് മദ്ഹബിന്റെ ഇമാമീങ്ങളിൽ നിന്ന് പ്രകടമായിട്ടില്ല.അത്കൊണ്ട് ജീലാനി തങ്ങളുടെ താഴെയാണ് അവരെന്ന് കിട്ടില്ല.
ഇമാം ശഅറാനി(റ)എഴുതുന്നു:
എല്ലാ ഔലിയാക്കളും എന്റെ കാൽ കീഴിലെന്നു ശൈഖ് ജീലാനി(റ)പറഞ്ഞതിന്റെ ഉദ്ദേശം അക്കാലത്തുള്ള വലിയ്യുകളുടെ മേലെ എന്നാണ്.
(ലത്വാഇഫുൽ മിനൻ 51)
കേവലം അമാനുഷികത കണ്ടൊന്നും ഒരാളുടെയും പിന്നിൽ കൂടരുത്. അദൃശ്യങ്ങൾ പറയാനും അത്ഭുതങ്ങൾ കാണിക്കാനും പൈശാചിക ശക്തി കൊണ്ടും സാധിക്കും.
ഇമാം ശഅറാനി(റ)വിശദീകരിക്കുന്നു:
കറാമത്ത് രണ്ടു രൂപത്തിൽ ഉണ്ട്.ബാഹ്യവും ആന്തരികവും.സാധാരണക്കാർ ബാഹ്യം മാത്രമാണ് അറിയുന്നത്. അദൃശ്യ ങ്ങൾ പറയുക,പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുക.
തുടങ്ങിയവയാണത്.ആന്തരികം പ്രത്യേക കാർക്ക് മാത്രം അറിയുന്നതാണ്. സൽ പ്രവർത്തനങ്ങൾ ചെയ്ത് ദീനീ കാര്യങ്ങളിൽ കൃത്യത കാണിക്കലാണ് അതിന്റെ ലക്ഷണം.
ഇപ്പറഞ്ഞതാണ് ഏറ്റവും മഹത്വമേറിയ കറാമത്ത്.ഒന്നാമത്തേത് ചതിയും അപകടവും ഉണ്ടാകാൻ സാധ്യതയുള്ളതാണ്.
(അൽ യവാഖീത്ത് 371)
പ്രത്യേക അവസ്ഥയിൽ ജീവിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരാണ് വലിയ്യെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.
അതുകൊണ്ടാകണം ഇയ്യിടെയായി ഒരു മത ബിരുദധാരി സമീപകാലത്ത് സുന്നികൾ അംഗീകരിച്ച വലിയ്യുണ്ടോ എന്ന ആനത്തലയുള്ള ചോദ്യവുമായി വന്നത്.
ഉലമാക്കൾ വലിയ്യല്ലെങ്കിൽ അല്ലാഹുവിന് വേറെ ഔലിയാക്കൾ ഇല്ലെന്നാണ് ഇമാം ശാഫിഇ(റ)പ്രസ്ഥാവിച്ചത്.
അതായത് കർമ്മങ്ങളിൽ വ്യാപൃതരാകുന്ന പണ്ഡിതർ.
(ശറഹുൽ മുഹദ്ദബ് 1/24)
1 380
ദലാലത്തുല്‍ കറാമത്തി അലല്‍ വിലായത്തി ളന്നിയ്യത്തുന്‍ എന്ന് ഇമാം സനൂസി റഹിമഹുല്ലാഹ് തന്‍റെ അഖീദയില്‍ രേഖപ്പെടുത്തുന്നുണ്ട്. അതായത് , കറാമത്തുകള്‍ പ്രകടമാകുന്ന വ്യക്തി വലിയ്യ് ആകാം , ആകാതിരിക്കാം എന്ന്. ( ഇമാം യാഫിഈ റഹിമഹുല്ലാഹിയുടെ നശ്റുല്‍ മഹാസിനില്‍ ഗാലിയഃ - 40 കാണുക )
ഇസ്ലാമിക ജീവിതം നയിക്കുന്ന ഒരു വിശ്വാസിയെ കുറിച്ചു പോലും അത്ഭുതങ്ങള്‍ മാനദണ്ഢമാക്കി വലിയ്യ് ആണെന്നു പറയാന്‍ കഴിയില്ലെങ്കില്‍ , ഇസ്ലാമിക നിയമങ്ങള്‍ക്കു വിരുദ്ധമായ ജീവിതം നയിക്കുന്ന ആളുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.
തിരുനബി ﷺ യെയും മറ്റു മഹത്തുക്കളെയും ധാരാളമായി സ്വപ്നത്തില്‍ ദര്‍ശിക്കുന്ന അനേകമാളുകളുണ്ട്. സ്വപ്നദര്‍ശനങ്ങള്‍ ഒരാള്‍ വലിയ്യ് ആണ് എന്നുറപ്പിക്കാനുള്ള മാനദണ്ഢമാണോ. ഒരിക്കലുമല്ല. പാപികളായ വിശ്വാസികള്‍ക്കു പോലും ഇത്തരത്തിലുള്ള സ്വപ്ദര്‍ശനങ്ങള്‍ കരഗതമാകുമെന്ന് ഇമാം നവവി റഹിമഹുല്ലാഹ് തന്‍റെ ഫതാവയിലും , ഇമാം ദബ്ബാഗ് റഹിമഹുല്ലാഹ് കിതാബുല്‍ ഇബ്രീസിലും വ്യക്തമാക്കിയിട്ടുണ്ട്. തിരുനബി തങ്ങളെ സ്വപ്നത്തില്‍ കാണാന്‍ കഴിയാതെ മരണപ്പെടുന്ന ഔലിയാക്കളുമുണ്ടാകും.
ചുരുക്കത്തില്‍ , മേല്‍പറയപ്പെട്ട കാര്യങ്ങളൊന്നും ഒരാളെ വലിയ്യായി കൊണ്ടാടാനുള്ള ന്യായങ്ങളല്ല. പൂര്‍ണ്ണമായ ഇസ്ലാമിക ജീവിതം നയിക്കുന്ന , ആരാധനകള്‍ മുറപോലെ നിര്‍വ്വഹിക്കുന്ന / ധാരാളം ആരാധനകള്‍ നിര്‍വ്വഹിക്കുന്ന , ദുഅക്ക് ഉത്തരം ലഭിക്കുന്ന , ധാരാളം അത്ഭുതങ്ങള്‍ പ്രകടമാകുന്ന, ഒരു വിശ്വാസിയെ കുറിച്ച് നമുക്കു പറയാന്‍ കഴിയുന്നതിന്‍റെ അങ്ങേയറ്റം അദ്ധേഹം ഒരു സ്വാലിഹായ വ്യക്തിയാണ് എന്നതു മാത്രമാണ്. വലിയ്യ് ആണെന്നു വിധിക്കാന്‍ നമുക്ക് അവകാശമില്ല. അത്തരം വിധി പുറപ്പെടുവിക്കലുകള്‍ അല്ലാഹുവിന്‍റെ അറിവിലും അധികാരത്തിലുമുള്ള കൈകടത്തലാണ്. അത്തരക്കാര്‍ സ്വന്തം അന്ത്യം സൂക്ഷിച്ചു കൊളളട്ടെ.
ഇസ്ലാമിക ജീവിതം നയിക്കുന്ന , വിശ്വാസവൈകല്യമില്ലാത്ത വിശ്വസ്തനായ ഒരു വ്യക്തി താന്‍ വലിയ്യാണെന്നു അവകാശപ്പെട്ടാല്‍ , അയാളില്‍ വിശ്വാസമുള്ളവര്‍ക്ക് ആ വാദം അംഗീകരിക്കാവുന്നതാണ്. ആ വ്യക്തിയെ വലിയ്യ് ആയി സ്വീകരിക്കുകയും ചെയ്യാം. ഇതേ പ്രകാരം , വിശ്വസ്തരായ ,നീതിമാന്മാരായ , ഇസ്ലാമിക ജീവിതം നയിക്കുന്ന , ആത്മീയ ഔന്നിത്യമുള്ള മഹത്തുക്കള്‍ ഒരു വ്യക്തി വലിയ്യാണെന്നു അംഗീകരിച്ചാല്‍ വിശ്വാസികള്‍ക്ക് ആ നിലപാടു സ്വീകരിക്കാവുന്നതാണ്.
ആത്മീയ ജീവിതം നയിച്ചവരെയെല്ലാം വലിയ്യാക്കുക എന്നതാണ് ഇക്കാലത്തെ ട്രെന്‍റ്. ഇന്നലെ മരിച്ച മുസ്ലിയാര്‍ക്കും നാളെ മരിക്കാന്‍ പോകുന്ന തങ്ങള്‍ക്കുമെല്ലാം മഖ്ബറയും , ഉറൂസും , മൗലിദുമെല്ലാം വരവു വെക്കുന്നത് ഈ ട്രെന്‍റിന്‍റെ തുടര്‍ച്ചയാണ്. ഒന്നു മനസ്സിലാക്കുക , വിലായത്തെന്നത് അല്ലാഹുവിന്‍റെ അടുക്കലുള്ള സവിശേഷ സ്ഥാനമാണ്. ഒരാള്‍ ആ പദവിയിലെത്തിയെന്നു മനസ്സിലാക്കാന്‍ നമ്മുടെ മുന്നില്‍ മാനദണ്ഢങ്ങളൊന്നുമില്ല. അല്ലാഹുവിന്‍റെ അടുക്കലുള്ള സ്ഥാനങ്ങള്‍ നമ്മളാരും വീതം വെച്ചു കൊടുക്കേണ്ട. സൂഉല്‍ ഖാത്വിമത്തിന്‍റെ കാരണമാണത്.
MA Wayanad
https://www.facebook.com/100004045875645/posts/2894594407352060/
1 380
#പറയാതെ_വയ്യ...
സ്നേഹം , അടുപ്പം , സഹായം - തുടങ്ങി ഒട്ടനേകം അര്‍ത്ഥസാധ്യതകളുള്ള പദമാണ് വിലായത്ത് എന്നത്.ഇസ്ലാമിക ലോകത്ത് ഭാഷാപരമായ സാധ്യതകള്‍ക്കപ്പുറം ആത്മീയമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദമാണിത്. എന്താണു വിലായത്ത് ? ആരാണു വലിയ്യ് ? ചില ഉണര്‍ത്തലുകള്‍ ഈ രംഗത്ത് ആവശ്യമായി വന്നിരിക്കുന്നു.
അടിസ്ഥാനപരമായി എല്ലാ വിശ്വാസികളും വിലായത്തിന്‍റെ അവകാശികളാണ് / ഔലിയാക്കളാണ്. ഈമാന്‍ എന്നതു തന്നെ അത്യുന്നതമായ വിലായത്താണ്. വിലായത്തുന്‍ ആമ്മഃ എന്നണ് ഇതിനു പറയുക. ശൈഖുല്‍ അക്ബര്‍ ഇബ്നു അറബി റഹിമഹുല്ലാഹ് തന്‍റെ ഫുതൂഹാത്തുല്‍ മക്കിയ്യയിലെ കിതാബുല്‍ വസ്വായയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ``ലാ ഇലാഹ ഇല്ല ല്ലാഹ് എന്ന വിശുദ്ധ വാക്യം ഏറ്റു പറഞ്ഞവരോടു വിദ്വേഷം വെച്ചു പുലര്‍ത്തുന്നതു നീ സൂക്ഷിക്കണം. കാരണം അവര്‍ അല്ലാഹുവിന്‍റെ ഔലിയാഅ് ആണ്. അവര്‍ വിലായത്തുന്‍ ആമ്മയുടെ അവകാശികളാണ്. അല്ലാഹുവിനോടു പങ്കു ചേര്‍ക്കാത്ത നിലയില്‍ , ഭൂമി നിറയത്തക്ക പാപങ്ങളുമായി അവര്‍ വന്നാലും ശരി അത്ര തന്നെ പാപമോചനവുമായി അല്ലാഹു അവരെ വരവേല്‍ക്കും '' ( കിതാബുല്‍ വസ്വായാ - 86 )
ഇതേ വാചകങ്ങള്‍ ഇബ്നു അറബി റഹിമഹുല്ലാഹ് തങ്ങളില്‍ നിന്നും ഇമാം മുനാവീ , ഇമാം ശഅ്റാനീ , ശൈഖ് മഹ്മൂദ് എഫന്ദി തുടങ്ങിയവര്‍ ഉദ്ധരിക്കുന്നുണ്ട്. ( യഥാക്രമം ഫൈളുല്‍ ഖദീര്‍ -5/11 , ലവാഖിഹുല്‍ അന്‍വാറുല്‍ ഖുദ്സിയ്യഃ - 520 , ശറഹു ത്തജല്ലിയ്യാത്തില്‍ ഇലാഹിയ്യഃ - 18 )
വിലായത്തുന്‍ ആമ്മയില്‍ എല്ലാ വിശ്വാസികളും സമന്‍മാരല്ല. ആരാധനകളിലെയും മറ്റും ഔന്നിത്യത്തിനനുസരിച്ചു വിലായത്തുന്‍ ആമ്മയിലും വിശ്വാസികള്‍ക്ക് ഉന്നതി കൈവരും.കൂടുതല്‍ ആരാധനകളും വിശുദ്ധ ജീവിതവും കൈമുതലായുള്ളവന്‍ ഇബാദത്തുകളില്‍ വീഴ്ച വരുത്തുന്നവനേക്കാള്‍ വിലായത്തുന്‍ ആമ്മയില്‍ മികച്ചു നില്‍ക്കും.
എത്ര വലിയ തെമ്മാടിയാണെങ്കിലും , വിശ്വാസിയാണെങ്കില്‍ , ഈ വിലായത്തിന് അര്‍ഹനാണ്. അവന്‍റെ മഹത്വം തന്നെ നമുക്ക് ഊഹിക്കാവുന്നതിനുമപ്പുറമാണ്.
`` പാപിയായ വിശ്വാസിയുടെ ഉള്ളിലെ ഈമാനിന്‍റെ പ്രകാശമെങ്ങാനും പുറത്തേക്കു വെളിവായാല്‍ കിഴക്കു പടിഞ്ഞാറിന്‍റെ ഇടയിലെ സര്‍വ്വതും ആ പ്രകാശത്താല്‍ മുങ്ങിപ്പോകും.എങ്കില്‍ പിന്നെ , നല്ലവനായ വിശ്വാസിയുടെ കാര്യം പറയാനുണ്ടോ '' എന്ന് ഇമാം അബുല്‍ ഹസനു ശാദുലി റഹിമഹുല്ലാഹ് ചോദിച്ചത് ഇക്കാരണം കൊണ്ടാണ്. (തഫസീറു സആലബി 5/315 , , അല്‍ മിനഹുല്‍ ഖുദ്സിയ്യ അലല്‍ ഹികമില്‍ അത്വാഇയ്യഃ - 211, ഗൈസുല്‍ മവാഹിബില്‍ അലിയ്യ - 190 , ഇബ്ആദുല്‍ ഗുമം - 169 , ഈഖാളുല്‍ ഹിമം - 216)
എന്നാല്‍ മുസ്ലിം സാമാന്യ ജനത്തിനിടയില്‍ വിലായത്ത് / വലിയ്യ് എന്ന് ഉപയോഗിക്കപ്പെടുന്നത് ഈ അര്‍ത്ഥത്തിലല്ല. വിലായത്തുന്‍ ആമ്മയും പരക്കെ പറയപ്പെടുന്ന വിലായത്തും തീര്‍ത്തും വ്യത്യസ്തമാണ്.
സാധാരണയില്‍ ഉപയോഗിക്കപ്പെടുന്ന വിലായത്ത് എന്ന പ്രയോഗം പ്രത്യേകമായ ഒരു ആത്മീയ പദവിയെ സൂചിപ്പിക്കുന്നതാണ്. ആ പദവി കൈവരിച്ചയാള്‍ക്കു വലിയ്യുല്ലാഹി എന്നു പറയും. #ഈ #പദവി #നുബുവ്വത്ത് , #രിസാലത്ത്_എന്നിവ_പോലെയുള്ള അല്ലാഹുവിന്‍റെ അടുക്കലുള്ള #സവിശേഷമായ_ആത്മീയ_പദവിയാണ്. ഒരാള്‍ ഈ പദവിയില്‍ എത്തിയിട്ടുണ്ടോ ഇല്ലയോ എന്നതു സാധാരണ വ്യക്തികള്‍ക്കു മനസ്സിലാക്കാന്‍ സാധ്യമല്ല.കാരണം ഈ സ്ഥാനം ഗൈബിയ്യായ / അദൃശ്യമായ കാര്യമാണ്.ഒരാള്‍ വലിയ്യ് ആണോ എന്നറിയാനുള്ള പ്രഥമ മാര്‍ഗം അല്ലാഹുവും തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമയും അക്കാര്യം അറിയിച്ചു തരിക എന്നതാണ്. മഹാനരായ ഉവൈസുല്‍ ഖര്‍നി റളിയല്ലാഹു അന്‍ഹുവിന്‍റെ വിലായത്ത് മുത്തുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങള്‍ അറിയിച്ചു തന്നതാണല്ലോ.
ഒരു വ്യക്തി വിശുദ്ധജീവിതം നയിക്കുന്നതു കൊണ്ടോ അധികമായി ആരാധനകള്‍ നിര്‍വ്വഹിക്കുന്നതു കൊണ്ടോ അയാള്‍ വലിയ്യാണെന്നു പറയാന്‍ കഴിയില്ല. ഭൂമിയിലെ സര്‍വ്വമനുഷ്യരും ചെയ്യുന്നതിനേക്കാള്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന ഒരു വ്യക്തി ഒരു പക്ഷെ വലിയ്യ് ആകാതിരിക്കാം. അതേ സമയം , അത്രയൊന്നും ഇബാദത്തുകളില്ലാത്ത ഫര്‍ളുകളും അടിസ്ഥാന സുന്നത്തുകളും മാത്രം നിര്‍വ്വഹിച്ചു ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ വലിയ്യുമാകാം.
ഒരു വ്യക്തിയില്‍ നിന്നും അത്ഭുതങ്ങള്‍ പ്രകടമാകുന്നതു കൊണ്ട് അയാള്‍ വലിയ്യാണെന്നു പറയാന്‍ കഴിയുമോ ? ഇല്ല എന്നതാണ് ഉത്തരം. ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചു കൊണ്ടു വിശുദ്ധമായ ജീവിതം നയിക്കുന്ന , ധാരാളം ആരാധനകള്‍ നിര്‍വ്വഹിക്കുന്ന , പാപങ്ങളില്‍ നിന്നുമകന്നു കഴിയുന്ന ഒരു വ്യക്തിയില്‍ നിന്നും ധാരാളം അത്ഭുതങ്ങള്‍ പ്രകടമാകുന്നതു കൊണ്ട് അയാള്‍ വലിയ്യ് ആണെന്നു പറയാന്‍ കഴിയുമോ ? ഒരിക്കലുമില്ല. ആ വ്യക്തി വലിയ്യ് ആകണമെന്നില്ല. കാരണം ഈ പറഞ്ഞതൊന്നും തന്നെ വലിയ്യാണെന്ന് ഉറപ്പിക്കാനുള്ള അടയാളങ്ങളല്ല. അത്ഭുതങ്ങള്‍ സാധാരണക്കാരായ വിശ്വാസികളില്‍ നിന്നു പോലും പ്രകടമാകുമെന്നാണ് അഹ്ലു സ്സുന്നയുടെ വിശ്വാസം. മഊനത്ത് എന്നാണ് അതിനു പറയുക. അതേസമയം , ഒരു അത്ഭുതം പോലും പ്രകടമാകാത്ത വലിയ്യുണ്ടാവുകയും ചെയ്യാം.
1 380
ശൈഖുനാ തഖിയുദ്ദിൻ ഇ.കെ
മുഹമ്മദ് ദാരിമി അൽ ഖാദിരി
(قدس الله سره العزيز)
മഹാ പണ്ഡിതനും സൂഫി വര്യനുമായ ശൈഖ് കമാലുദ്ദിൻ ഉമറുൽ ഖാദിരി (റ)വിന്റെ മകൻ ആയി ഹിജ്‌റ വർഷം 1371റബീഉൽ ആഖിറിൽ ആണ് ശൈഖുനാ തഖിയുദ്ദിൻ ഇ കെ
മുഹമ്മദ് ദാരിമി ഉസ്താദിന്റെ ജനനം. ശൈഖ് ഉമർ (റ)വിന് ഒരു മകൻ പിറന്ന വിവരം അറിഞ്ഞു ശൈഖ് അവർകളുടെ ആത്മീയ ഗുരുവായ
ശൈഖ് സഈദ് സിറാജുദ്ദിനുൽ ഖാദിരി (റ)കുട്ടിയെ കാണാനായി പറമ്പിൽ ബസാറിലെ ശൈഖ് ഉമറുൽ ഖാദിരി(റ)
വിന്റെ വീട്ടിൽ എത്തുകയും ദാരിമി ഉസ്താദിനെ കയ്യിൽ എടുത്ത് ഹാദാ വലദീ (ഇത് എൻറെ കുട്ടിയാണ്) എന്ന് പറഞ്ഞ് സന്തോഷിക്കുകയും കുഞ്ഞിന്റെ ബറകത്തിനായി ദുആ ചെയ്യുകയും ചെയ്തു. ചെറുപ്പത്തിൽ തന്നെ സൂക്ഷ്മ ജീവിതം നയിച്ച ദാരിമി ഉസ്താദ് ശൈഖുനാ താജുൽ ഉലമ (റ)വിൽ നിന്നും ശൈഖുനാ ശംസുൽ ഉലമ (റ)വിൽ നിന്നും വിജ്ഞാനം നുകരുകയും നന്തി ദാറുസ്സലാമിൽ നിന്ന് ആദ്യ ബാച്ചിൽ തന്നെ ദാരിമി സനദ് കരസ്ഥമാക്കി പ്രബോധന വീഥിയിലേക്ക് ഇറങ്ങി. നന്തിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം തൃശ്ശൂരിലെ ഇടത്തുരുത്തിയി
ലും മറ്റു പല സ്ഥലങ്ങളിലും മുദർരിസ് ആയി സേവനം ചെയ്തു. അതീവ സൂക്ഷ്മ ജീവിതം നയിചിരുന്ന ദാരിമി ഉസ്താദിന്റെ ആത്മീയ വളർച്ച മനസ്സി
ലാക്കിയ ശൈഖ് കമാലുദ്ദിൻ ഉമറുൽ
ഖാദിരി (റ)മശാഇഖൻമാരുടെ ഇശാറത്ത് പ്രകാരം തന്റെ ഖിലാഫത്ത് ദാരിമി ഉസ്താദിന് നൽകി. വഫാത്ത് മുൻകൂട്ടി മനസ്സിലാക്കിയ ശൈഖ് കമാലുദ്ദിൻ ഉമറുൽ ഖാദിരി(റ)താൻ നേതൃത്വം നൽകിയിരുന്ന തെക്കൻ കേരളത്തിലെ ആത്മീയ മജ്‌ലിസുകൾക്ക് നേതൃത്വം നൽകാനും ദീനി പ്രബോധനത്തിനും വേണ്ടി ദാരിമി ഉസ്താദിനെ തെക്കൻ കേരളത്തിലേക്ക് പറഞ്ഞയച്ചു. ദാരിമി ഉസ്താദിന്റെ പിതാവ് നേതൃത്വം നൽകിയിരുന്ന കൊല്ലം, കേരളപുരത്തെയും സമീപ പ്രദേശങ്ങളിലെയും ദിഖ്ർ മജ്‌ലിസുകൾക്ക് നേതൃത്വം നൽകുകയും ധാരാളം ദിഖ്ർ ഹൽഖ മജ്‌ലിസുകൾ സ്ഥാപിക്കു കയും സയ്യിദ് നാസിമുദ്ധീൻ ബാഫഖി തങ്ങൾ ബാദ്ഷാ സഖാഫി ഉസ്താദ് തുടങ്ങിയവരോടപ്പം സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും
ചെയ്തു. നിരവധി ത്വരീഖത്തുകളുടെ ശൈഖ് ആയിരുന്ന
ദാരിമി ഉസ്താദ് ധാരാളം ഗ്രന്ഥങ്ങളും
മഹത്തുക്കളെ കുറിച്ചുള്ള അനുശോചന കാവ്യങ്ങളും രചിചിട്ടുണ്ട്. ആറു പതിറ്റാണ്ടു കാലം സമൂഹത്തിനും സമുദായത്തിനും പ്രഭചൊരിഞ്ഞ ആ സൂര്യ തേജസ് 64- മത്തെ വയസ്സിൽ റബിഉൽ ആഖിർ 24 ന് അസ്തമിക്കുമ്പോൾ ഒരു യുഗം കൺമറഞ്ഞുപോകുകയായിരുന്നു. എങ്കിലും അവിടുന്ന് ചൊരിഞ്ഞു നൽകിയ ആത്മീയ പ്രഭ ഒരിക്കലും അണയുന്നില്ല ഈ ലോകത്ത് മഹാനവർകളോട് ഒത്തു
കൂടാൻ സാധിച്ച പോലെ പരലോകത്തും അവരോടൊപ്പം ഒരുമിച്ച് കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.
أللهم ارفع درجته لديك
1 380
كَانَ يَتْرُكُ الْعَمَلَ خَشْيَةَ أَنْ يُفْرَضَ عَلَى أُمَّتِهِ رَحْمَةً مِنْهُ بِهِمْ كَمَا وَصَفَهُ الْمَوْلَى سُبْحَانَهُ وَتَعَالَى فِي كِتَابِهِ حَيْثُ قَالَ {بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ} [التوبة: ١٢٨] .**""""
*""""ലോകത്ത് കഴിഞ്ഞ് പോയവരുടേയും വരാനിരിക്കുന്നവരുടെയും നേതാവായ ആരംഭപ്പൂവായ മുത്ത് നബി (സ്വ) യെ നമുക്ക് അനുഗ്രഹമായി അല്ലാഹു നിയോഗിച്ച പരിശുദ്ധ റബീഉൽ അവ്വൽ മാസത്തെ ആദരിക്കുന്നതിന്റെയും വാദ്യോപകരണ ഉപയോഗത്തിന്റെയും ഇടയിൽ എന്ത് ബന്ധമാണുള്ളത് ??.!!!!!!*
*അല്ലാഹു തആല നമുക്ക് തന്ന ഈ വലിയ അനുഗ്രഹത്തിന്ന് നന്ദി പ്രകടിപ്പിച്ച് കൊണ്ട് ഇബാദത്തുകളും നന്മകളും ചെയ്യൽ നമുക്ക് നിർബന്ധമാണ്. നബി (സ്വ) മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ മാസത്തിൽ അധികമായി മറ്റൊന്നും ചെയ്ത് കാണിച്ച് തന്നിട്ടില്ലെങ്കിലും ശരി നമ്മൾ അധികരിപ്പിക്കണം, ! കാരണം ! ഉമ്മത്തിനോടുള്ള അനുഗ്രഹം കൊണ്ടാണ് നബി(സ)പ്രത്യേകമായി ഈ മാസത്തിൽ ഒരു കർമ്മവും അതികമായി ചെയ്ത് കാണിക്കാതിരുന്നത്. തന്റെ ഉമ്മത്തിന്ന് ഫർളാക്കപ്പെടും എന്ന ഭയത്താൽ നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ടായിരുന്നു . ഇതിന്ന് കാരണം തന്റെ ഉമ്മത്തിനോടുള്ള നബി(സ)തങ്ങളുടെ കാരുണ്യമാണ്. അല്ലാഹു ഖുർ ആനിൽ പറഞ്ഞ പോലെ നബി (സ്വ) മുഹ്മിനീങ്ങളോട് കാരുണ്യമുള്ളവരാണ് ."*
(بالمؤمنين رءوف رحيم)
*പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തമാണ് മൗലിദാഘോഷത്തിൽ ഇസ്ലാം നിഷിദ്ധമാക്കിയ വാദ്യോപകരണങ്ങൾക്ക് യാതൊരു ബന്ധമോ സ്ഥാനവുമോ ഇല്ല !! ഇസ്ലാം നിഷിദ്ധമാക്കിയത് എപ്പോഴും എല്ലായിടത്തും നിഷിദ്ധം തന്നെ മൗലിദാഘോഷത്തിലാണെങ്കിലും ശരി !!! ഈ രീതിയിൽ മഹാനവർകളുടെ കാലത്ത് നടന്നപ്പോൾ ശക്തമായി ഖണ്ഡിക്കുകയാണ് മഹാനവർകൾ ചെയ്യുന്നത് മറിച്ച് ഈ മാസത്തിൽ സൽകർമ്മങ്ങൾ കൊണ്ടും ഇബാദത്തുകൾ കൊണ്ടും നബി (സ്വ) യാകുന്ന അനുഗ്രഹത്തിന്ന് അല്ലാഹുവിന്ന് ശുക്റ് ചെയ്യൽ (സുന്നികൾ ഇന്ന് ചെയ്യുന്നത് പോലെ) നിർബന്ധമാണെന്നാണ് പഠിപ്പിക്കുന്നത് . അല്ലാതെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്ന് പറയാനല്ല.*
*വീണ്ടും നോക്കൂ *
*لَكِنْ أَشَارَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَى فَضِيلَةِ هَذَا الشَّهْرِ الْعَظِيمِ «بِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - لِلسَّائِلِ الَّذِي سَأَلَهُ عَنْ صَوْمِ يَوْمِ الِاثْنَيْنِ فَقَالَ لَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - ذَلِكَ يَوْمٌ وُلِدْتُ فِيهِ» فَتَشْرِيفُ هَذَا الْيَوْمِ مُتَضَمِّنٌ لِتَشْرِيفِ هَذَا الشَّهْرِ الَّذِي وُلِدَ فِيهِ. فَيَنْبَغِي أَنْ نَحْتَرِمَهُ حَقَّ الِاحْتِرَامِ وَنُفَضِّلَهُ بِمَا فَضَّلَ اللَّهُ بِهِ الْأَشْهُرَ الْفَاضِلَةَ وَهَذَا مِنْهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «أَنَا سَيِّدُ وَلَدِ آدَمَ وَلَا فَخْرَ» وَلِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «آدَم وَمَنْ دُونَهُ تَحْتَ
لِوَائِي» انْتَهَى.*
*""തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി (സ്വ) പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ നാം ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്കത്യാവശ്യമാണ്. അല്ലാഹു മറ്റ് മാസങ്ങളെ ശ്രേഷ്ഠമാക്കിയ പോലെ നാം ഈ മാസത്തെയും ശ്രേഷ്ഠമാക്കണം. നബി (സ്വ) യുടെ വാക്കിൽ നിന്ന് കിട്ടും ഞാൻ ആദം സന്ധതികളുടെ നേതാവാണ്" ഈ പറഞ്ഞത് ഫഖ്റ് പറഞ്ഞതല്ല !!! കൂടാതെ ഞാൻ , ആദം (അസ) അവരുടെ മക്കളും എന്റെ ലിവാഇന്റെ ചുവട്ടിലാണ്.*
” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).
*പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തം ഉമ്മത്തിന്ന് ഫർളാക്കപ്പെടുമോ എന്ന ഭയം കാരണം നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ട് എന്ന് പറഞ്ഞല്ലോ !! പക്ഷെ നബി (സ്വ) യുടെ ജന്മദിനത്തെ കുറിച്ച് സൂചന നബി (സ്വ) തന്നെ നൽകുന്നുണ്ടെന്നും ആ ദിവസത്തെയും ദിവസമുൾക്കൊള്ളുന്ന മാസം തന്നെ നാം അർഹമായ രീതിയിൽ ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് പഠിപ്പിക്കുകയാണ്.*
*പ്രസ്തുത അദ്ധ്യായത്തിൽ ധാരാളം വിശദീകരണങ്ങൾ ഇനിയും ഉണ്ട് തെറ്റിദ്ധരിച്ച് പോയവർക്ക് മുകളിൽ പറഞ്ഞ ഭാഗം തന്നെ ധാരാളം മതി എന്ന് മനസ്സിലാക്കിക്കൊണ്ട് തൽക്കാലം നിർത്തുന്നു.
1 380
ഇങ്ങനെയൊക്കെ എന്തിന്?
*"""""മൗലിദാഘോഷം ഇബ്നുൽ ഹാജ് (റ) വിന്റെ മദ്ഖലിൽ" തെറ്റിദ്ധരിപ്പിച്ച കേരള മുജാഹിദുകൾക്ക് മാപ്പില്ല"""""""""""""""*
_______________✒
*കർമ്മ ശാസ്ത്ര പണ്ഡിതർ അങ്ങനെയാണ് ഓരോ കർമ്മങ്ങളും എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും പ്രത്യേകമായി Dou's and dont's അവരുടെ കിതാബുകളിൽ രേഖപ്പെടുത്തും . ഇത് ഓരോ കർമ്മങ്ങളുടെയും നെല്ലും കതിരും വേർതിരിച്ച് സ്വഹീഹായ നിലയിൽ അമൽ ചെയ്യാൻ വേണ്ടിയാണ്. ഇതാണ് മാലികി മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതനായ ബഹുമാനപ്പെട്ട ഇബ്നുൽ ഹാജ് (റ) വിന്റെ മാലികി ഫിഖ്ഹീ ഗ്രന്ഥമായ "അൽ മദ്ഖൽ" എന്ന ഗ്രന്ഥത്തിൽ മൗലിദാഘോഷത്തെ ചർച്ച ചെയ്തതും ! ഈ ചർച്ചയിൽ നിന്നാണ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി കേരള മുജാഹിദുകൾ മൗലിദാഘോഷത്തെ എതിർക്കാൻ കൂട്ട് പിടിച്ചത് !!! അതങ്ങനെയാണല്ലോ കിതാബുകളിൽ അപ്പുറവും ഇപ്പുറവും കട്ട് വെച്ച് കബളിപ്പിക്കുന്ന പോസ്റ്ററുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്നത് കേരള വഹാബികളുടെ സ്ഥിരം നയമാണല്ലോ !!!*
ആദ്യമായി മുജാഹിദുകൾ കൊടുത്ത പോസ്റ്റർ താഴെ കൊടുക്കുന്നു ///////////////////////////////
ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) :
قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)
ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്" - [ المدخل : 2/10].//////////////////////////////////////////////////////////
*ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഈ വിഷയം ഇബ്നുൽ ഹാജ് (റ) ചർച്ചക്ക് കൊണ്ട് വരുന്നത് തന്നെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്നും അതിനാൽ ഇത് ചെയ്യരുത് എന്നും പറയാനല്ല മറിച്ച് മൗലിദാഘോഷം സ്വഹീഹായ നിലയിൽ എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും ഹറാമൊന്നും കലരാത്ത നിലയിൽ പ്രത്യേകിച്ച് മഹാനവർകളുടെ കാലത്തുണ്ടായിരുന്ന വാദ്യോകകരണങ്ങളൊക്കെ ഉപയോഗിച്ച് പലഹറാമായ പ്രവർത്തനങ്ങളും കൂട്ടിക്കലർത്തി അക്കാലത്തെ ചില ആളുകൾ ചെയ്തത് പോലെ ചെയ്യാൻ പാടില്ലെന്നും പഠിപ്പിക്കാനാണ് പ്രത്യേകമായി ഒരു അദ്ധ്യായം തന്നെ കൊണ്ട് വന്ന് ചർച്ച ചെയ്യുന്നത് ഇത് തുടർ വായനയിലൂടെ മനസ്സിലാകും. ഇൻഷാ അല്ലാഹ്...*
*ഇവിടെ കേരള മുജാഹിദുകൾ നടത്തിയ വമ്പൻ തട്ടിപ്പ് നോക്കാം അതായത് ഇമാമവർകൾ കൊടുത്ത അദ്ധ്യായം തന്നെ [فَصْلٌ فِي مَوْلِدِ النَّبِيّ والبدع المحدثة فِيهِ]*
*ഇതാണ് അദ്ധ്യായം. അതിന്റെ യഥാർത്ഥ അർത്ഥം താഴെ കാണുക*
*"നബി (സ്വ) യുടെ മൗലിദിനെപ്പറ്റിയും ആ മൗലിദിൽ പുതുക്കി ഉണ്ടാക്കപ്പെട്ട ചില അനാചാരങ്ങളെ പറ്റിയും പറയുന്ന അദ്ധ്യായം"*
*എന്നാൽ മുജാഹിദുകൾ ബോധപൂർവ്വം ഈ ഹെഡ്ഡിംങ് മറച്ചു വെച്ചു. എന്നിട്ട് ബാബിലുള്ള ഫസ്ലുൻ മൗലിദ് - എന്ന് മാത്രം കൊടുത്തു. ഹെഡ്ഡിംങ് കൊടുത്താൽ ആർക്കും കാര്യം മനസ്സിലാകും " എന്നാൽ ആർക്കും മനസ്സിലാകാതെ കബളിപ്പിക്കലാണല്ലൊ വഹാബിയുടെ പതിവ്. മൗലിദിൽ പുതുതായി ഉണ്ടാക്കിയത്" എന്നാകുന്നു ഹെഡ്ഡിംങ്ങിൽ ബാക്കിയുള്ളത് . അല്ലാതെ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്ന് പറയാനല്ല !!! എന്നാൽ മുജാഹിദുകൾ കൊടുത്ത അർത്ഥമോ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്നതാകുന്നു ഇത് ശരിയല്ല !!! അക്കാലത്ത് ഹറാമായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് മറ്റു പല തെറ്റായ പ്രവർത്തനങ്ങളും കലർത്തി മൗലിദാഘോഷിച്ചിരുന്നവരെപ്പറ്റിയാണ് മഹാൻ പറയുന്നത്. ഈ രൂപത്തിൽ ഹറാം കലർന്നതിനെ ഖണ്ഡിക്കുകയും ശേഷം ശരിയായ രൂപവും മഹാനവർകൾ താഴെ വിശദീകരിക്കുന്നു. ഈ വിശദീകരണമെങ്ങാനും മുജാഹിദുകൾ കൊടുത്താൽ കള്ളി വെളിച്ചത്താവുമല്ലോ എന്ന് കരുതി മുജാഹിദുകൾ കൊടുക്കുന്നില്ല നഊദുബില്ലാഹ് !!!!*
*വിശദീകരണം തൊട്ട് താഴെത്തന്നെ മഹാനവർകൾ കൊടുക്കുന്നു. ഈ ഭാഗം മുജാഹിദ് പോസ്റ്ററിൽ കൊടുക്കുന്നില്ല. വാദ്യോപകരണങ്ങളുടെ ഉപയോഗത്തെ എതിർത്തതിന് ശേഷം മഹാൻ പറയുന്നത് കാണുക..*
*فَآلَةُ الطَّرَبِ وَالسَّمَاعِ أَيُّ نِسْبَةٍ بَيْنَهَا وَبَيْنَ تَعْظِيمِ هَذَا الشَّهْرِ الْكَرِيمِ الَّذِي مَنَّ اللَّهُ تَعَالَى عَلَيْنَا فِيهِ بِسَيِّدِ الْأَوَّلِينَ وَالْآخِرِينَ. فَكَانَ يَجِبُ أَنْ يُزَادَ فِيهِ مِنْ الْعِبَادَاتِ وَالْخَيْرِ شُكْرًا لِلْمَوْلَى سُبْحَانَهُ وَتَعَالَى عَلَى مَا أَوْلَانَا مِنْ هَذِهِ النِّعَمِ الْعَظِيمَةِ وَإِنْ كَانَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَزِدْ فِيهِ عَلَى غَيْرِهِ مِنْ الشُّهُورِ شَيْئًا مِنْ الْعِبَادَاتِ وَمَا ذَاكَ إلَّا لِرَحْمَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِأُمَّتِهِ وَرِفْقِهِ بِهِمْ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ -
1 380
പറമ്പിൽബസാർ ഇ.കെ ദാരിമി ഉസ്താദ് മൗലിദ്
അലി മുർതളാ പറമ്പിൽബസാർ
Read more
https://t.me/moulidstudy/2153
1 380
ക്രിസ്താബ്ദം 1238 ൽ ഉത്തർപ്രദേശിലെ സോത് നദിയുടെ തീരത്തുളള ബുദൗനിലാണ് നിസാമുദ്ധീൻ ഔലിയ ജനിക്കുന്നത്. അഞ്ചാം വയസിൽ ഉപ്പ മരണപ്പെട്ടതോടെ നിറം മങ്ങിയ കുട്ടിക്കാലത്ത് കഷ്ടാരിഷ്ടതകളുടെ ഇടയിലാണ് മഹാൻ വളരുന്നത്. കനൽപഥങ്ങൾ താണ്ടാൻ തന്നെയായിരുന്നു ആ പ്രതിഭയുടെ തീരുമാനം.ഇരുപത്തൊന്നാം വയസാവുമ്പോഴേക്ക് ജ്ഞാന ഗോപുരങ്ങളിൽ പ്രധാനപ്പെട്ടവ കീഴടക്കിയ ആ യുവാവ് ഫരീദ് ഔലിയയുടെ ശിഷ്യത്വം സ്വീകരിക്കാനാണ് പിന്നീട് പോകുന്നത്.ആധ്യാത്മിക ലോകത്തോടുളള അഭിനിവേശത്തിന്റെ ഭാഗമായിരുന്നു ഇത്. വർഷങ്ങളോളം ശൈഖിന്റെ പർണശാലയിൽ കഴിഞ്ഞ നിസാമുദ്ധീൻ എന്ന ശിഷ്യന് ഫരീദ് ഔലിയ നൽകുന്ന ഉത്തരവാദിത്വം ദൽഹിയായിരുന്നു. സാമൂഹികമായി ജീർണിച്ചു പോയിരുന്ന ഡൽഹിയെ സമുദ്ധരിക്കാനുളള ഭാരിച്ച ഉത്തരവാദിത്തം. ദൽഹി കേന്ദ്രീകരിച്ച് ജനലക്ഷങ്ങളെ ആത്മീയതയുടെ വഴിയിലേക്ക് കൊണ്ടുവരാൻ നിസാമുദ്ധീൻ തങ്ങൾക്കായി എന്നതിന്റെ നേർസാക്ഷ്യമാണ് പഴയ ഡൽഹിയിൽ ഖിൽജി മസ്ജിദിന്റെ എതിർ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മഹാന്റെ ദർഗ . 1325 ൽ ലോകത്തോട് വിട പറഞ്ഞെങ്കിലും ഇന്നും പതിനായിരങ്ങൾക്ക് ആശ്വാസമായി മഹാൻ നിലകൊളളുന്നു.
അവിടത്തെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ....🤲
1 380
*ഹസ്റത്ത് നിസാമുദ്ദീൻ ഔലിയ (റ)*
റബീഊൽ ആഖിർ 18
ഹസ്റത്ത് നിസാമുദ്ദീൻ ഔലിയ (റ)യുടെ
വഫാത്ത് ദിനമാണ്. (718-മത് വഫാത്ത് ദിനം)
*നിസാമുദ്ദീൻ ഔലിയയുടെ മാതൃക*
ആത്മീയത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പരിചയപ്പെടുത്തേണ്ട ഒരു കാര്യമല്ല. ആയിരക്കണക്കിന് സൂഫി ഗുരുക്കളും സന്യാസിമാരും ഇന്ത്യൻ ജീവിതത്തിന്റെ ഭാഗമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ ഇന്ത്യൻ ജന ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ആത്മീയതയുടെ വഴിയിലേക്ക് ജനലക്ഷങ്ങളെ വലിച്ചടുപ്പിക്കുകയും ചെയ്ത മഹാനാണ് ഹസ്രത് നിസാമുദ്ധീൻ ഔലിയ. ഉലമ ആക്ടിവിസത്തിന്റെ പ്രതിരൂപമായി നിസാമുദ്ധീൻ ഔലിയയെ നമുക്ക് വിലയിരുത്താം.
രണ്ടു തരം ഭക്തിയെ മഹാൻ പരിചയപ്പെടുത്തുന്നുണ്ട്.’ താഅത്തേ ലാസിമും താഅത്തേ മുതഅദ്ധിയും’. നിസ്ക്കാരം, നോമ്പ് ,ഹജ്ജ്,, സക്കാത്ത് തുടങ്ങി വ്യക്തിയുടെ മോക്ഷത്തെ സംബന്ധിച്ചുളളതാണ് ആദ്യത്തേത്. സമൂഹത്തിന്റെ പൊതുനന്മയാണ് രണ്ടാമത്തേത് ലക്ഷ്യം വെക്കുന്നത്. പൊതുനന്മക്കായി ജലസംഭരണി സ്ഥാപിച്ച സുൽത്താൻ ഇൽതുമിഷിന് അതുകൊണ്ട് മാത്രം സ്വർഗം ലഭിക്കുമെന്ന് ഔലിയ പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ജന സേവനം ആരാധനയുടെ ഭാഗമായിക്കണ്ട സൂഫികൾ സമൂഹത്തിന് ഓജസ്സും ചലനാത്മകതയും നൽകുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തങ്ങളുടെ ജീവിതം സാമൂഹ്യ നന്മക്കുതകുന്ന വിധത്തിൽ ക്രമീകരിക്കാൻ സൂഫിഗുരുക്കൾ ശ്രദ്ധിച്ചിരുന്നു എന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ‘സൂഫി മാർഗത്തിലൂടെ മാത്രമാണ് ഇസ്ലാമിന്റെ സാമൂഹിക രൂപം ചലനാത്മകവും പുരോഗമനപരവുമായത് ‘ ( Some aspects of religion and politics in india during Thirteenth century – KA Nisami) അതേ സമയം പരിത്യാഗത്തെക്കുറിച്ചും ഇലാഹി സാമീപ്യത്തെക്കുറിച്ചും സൂഫി ഗുരുക്കൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. നിസാമുദ്ധീൻ ഔലിയ വാക്കുകൾ ശ്രദ്ധിക്കുക: ‘ ലോക പരിത്യാഗമെന്നാൽ ഒരാൾ വസ്ത്രമുപേക്ഷിച്ച് അരമുണ്ട് മാത്രം ധരിച്ച് വെറുതെ ഇരിക്കലല്ല. അവനു ലഭിക്കുന്ന ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും വേണം. പക്ഷേ അവൻ ആഗ്രഹങ്ങളുടെ പിന്നാലെ പോകരുത്. അതു മാത്രമാണ് പരിത്യാഗം.
വ്യക്തി സംസ്കരണവും അതിലൂടെയുണ്ടാവുന്ന സാമൂഹ്യപരിഷ്ക്കരണവും സുഫി മാർഗത്തിന്റെ പ്രധാനപ്പെട്ട സവിശേഷതയാണ്.ഒരു ദേശത്ത് ഒരു സൂഫിവര്യൻ വന്നെത്തുന്നതോടുകൂടെ ആ ദേശത്തെ ജനങ്ങൾ അദ്ധേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതും ശേഷം ആ നാട് മുഴുവൻ പരിവർത്തന വിധേയമാകുന്നതിനും നിരവധി ചരിത്ര സാക്ഷ്യങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അലാവുദ്ധീൻ ഖിൽജിയുടെ കാലത്തെ സാമൂഹികാവസ്ഥ പരാമർശിക്കുന്ന ചരിത്രകാരൻ സിയാഉദ്ധീൻ ബറനിയുടെ വാക്കുകൾ ശ്രദ്ധേയമാണ്: അലാവുദ്ധീൻ ഖിൽജിയുടെ കാലത്തെ പ്രധാന സൂഫികളായിരുന്നു നിസാമുദ്ധീൻ ഔലിയ, ശൈഖ് അലാവുദ്ധീൻ, ശൈഖ് റുക്നുദ്ധീൻ എന്നിവർ. ഒരു ലോകം മുഴുവൻ അവരിൽ നിന്ന് ചൈതന്യമുൾക്കൊണ്ടു. അലാവുദ്ധീൻ ഖിൽജിയുടെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ പൊതുവായ സാംസ്കാരിക അവസ്ഥ വളരെ പുരോഗതിപ്പെട്ടിരുന്നു. മദ്യം, ചൂതുകളി, വ്യഭിചാരം തുടങ്ങിയ സാമൂഹിക ദുരാചാരങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിന്നു.
ജ്ഞാന ഗോപുരങ്ങൾ കീഴടക്കിയതിന് ശേഷമായിരുന്നു നിസാമുദ്ധീൻ ഔലിയ അടക്കമുളള മഹാന്മാർ സൂഫി മാർഗം തിരഞ്ഞെടുക്കുന്നത്. അറിവമ്പേഷണത്തിന്റെ പാരമ്യതയാണ് സൂഫിസം എന്ന സന്ദേശമാണ് ഇവർ നൽകുന്നത്. ചെറുപ്രായത്തിലേ പഠനത്തിലും പ്രഭാഷണത്തിലും നിപുണനായിരുന്ന നിസാമുദ്ദീന്‍ ഔലിയക്ക് തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക പാടവവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ‘മഹ്ഫില്‍ ശികാന്‍’ (തര്‍ക്കങ്ങളെ തകര്‍ക്കുന്നവന്‍) എന്ന അപരനാമവും അദ്ദേഹത്തിനുണ്ട്. സൂഫികൾ ജ്ഞാനികൾ കൂടിയാകണമെന്ന് നിസാമുദ്ധീൻ ഔലിയക്ക് നിർബന്ധമുണ്ടായിരുന്നു. അല്ലാത്തവർക്ക് തസവ്വുഫിൽ ശിഷ്യത്വം നൽകാൻ മഹാൻ മടിച്ചു. ഔലിയയുടെ ശിഷ്യനായിരുന്ന മൗലാന ശംസുദ്ധീൻ യഹ്യ ഡൽഹിയിലെ വിഖ്യാത പണ്ഡിതനായിരുന്നു. അമീർ ഖുസ്രുവടക്കമുളള ശിഷ്യ ലോകം ഈയൊരു തലത്തിന് അടിവരയിടുന്നു. ഒരു ശൈഖിന് രണ്ടു തരത്തിലുളള ശിഷ്യന്മാരാണ് ഉണ്ടാകുക. തസവ്വുഫിന് ജീവിതം പൂർണമായി സമർപ്പിച്ചവരാണ് ആദ്യത്തെ വിഭാഗം.ആത്മീയ സംസ്കരണം മാത്രമാണ് രണ്ടാമത്തെ വിഭാഗം ലക്ഷ്യമാക്കുന്നത്. ഭൗതികമായ ജോലികളിൽ ഇവർ തുടരും. ഒന്നാമത്തെ വിഭാഗത്തെയാണ് ശൈഖ് സൂഫിസത്തിന്റെ അധ്യാപനത്തിന് നിയോഗിക്കുക. ഇത്തരം വിഭാഗത്തിന് ശിഷ്യന്മാരെ സ്വീകരിക്കാൻ ശൈഖ് ‘ഖിലാഫത്ത് നാമ ‘ എന്ന അനുമതിപത്രം നൽകും. വളരെ വിശേഷമായ ഒരു സ്ഥാനമാണിത്. ഹസ്രത് നിസാമുദ്ധീൻ ഔലിയയെ ഖലീഫയായി നിയമിക്കുമ്പോൾ ശൈഖ് ഫരീദ് ഔലിയ പറഞ്ഞത് പ്രസക്തമാണ്: ‘ ദൈവം താങ്കൾക്ക് ജ്ഞാനവും ബുദ്ധിയും ഭക്തിയും പ്രദാനം ചെയ്തിരിക്കുന്നു. ഈ ഗുണങ്ങളുടെ വിളനിലമായ താങ്കൾ മാത്രമാണ് സൂഫി ഖിലാഫത്തിനർഹൻ’ . ദിവ്യപ്രണയത്തിന്റെ അവർണനീയമായ തലങ്ങൾ കീഴടക്കിയതു കൊണ്ടുതന്നെ ‘മഹബൂബെ ഇലാഹി’ എന്ന സ്ഥാനപ്പേരിനും മഹാൻ അർഹനായിട്ടുണ്ട്.
1 380
" (അല്ലാഹുവിനെ അനുസരിക്കുന്ന) പണ്ഡിതന്മാർ ഔലിയാക്കളല്ലെങ്കിൽ അല്ലാഹുവിന് വേറെ ഔലിയാക്കളില്ല "
:
ഇമാം ശാഫി(റ) - ഇമാം അബൂ ഹനീഫ(റ)
1 380
🖋vahab sidheeqi
❤️മൗലിദുൽ ഹുസ്നൈൻ മുത്ത് നബി صلى الله عليه وسلم അംഗീകരിക്കുന്നു.
"രചനയുടെ ആദ്യ പാതി പിന്നിട്ട ആ രാത്രിയാണ് മുത്തുനബി صلى الله عليه وسلم പുഞ്ചിരിയിൽ സ്ഫുരിക്കുന്ന മുഖവുമായി സ്വപ്നത്തിൽ ദർശിച്ചത് "കാലങ്ങളായുള്ള അടങ്ങാത്ത അഭിലാഷത്തിന്റെ ആ സാക്ഷാത്‌കാരത്തെ ഏത് വാക്കുകൾകൊണ്ടാണ് വർണ്ണിക്കുക എന്നറിയില്ല ഹിബ്ബീ..."
പിലാക്കൽ ഉസ്താദ് ഹബീബിനെ കണ്ട ആ അസുലഭ നിമിഷത്തെ ഓർത്തെടുത്തു.
"ഹബീബിനെ സ്വപ്നത്തിൽ ദർശിച്ച പാടെ പരിസരം മറന്ന ഞാൻ ഹബീബിനെ കെട്ടിപ്പിടിച്ചു ആശ്ലേഷിക്കുകയായിരുന്നു" അല്ലെങ്കിലും അതിരുകൾ മാഞ്ഞു പോകുന്ന അദമ്യ സ്നേഹത്തിന്റെ പാരമ്യതയിൽ ഹബീബെന്ന പ്രാണ പ്രേയസി കിനാവിൽ വരുമ്പോൾ ആരാണ് സന്തോഷത്തിന്റെ പരകോടിയിലെത്താതിരിക്കുക. ആർക്കാണ് അനിയന്ത്രിതമായ ആ നിമിഷങ്ങളെ നിയന്ത്രിച്ചു ഭരിക്കാനാവുക.
മുത്തിനോടുള്ള ഇഷ്ഖിലലിഞ്ഞ് രചന പൂർത്തിയാക്കിയതേ ഉള്ളു വീണ്ടും മുത്ത് കനവിൽ വന്ന് സൗമ്യമായ ശൈലിയിൽ പല വസിയ്യതുകളും നൽകി മനം നിറയെ ഹബീബ് നിറഞ്ഞ നിമിഷങ്ങൾ.. ദിവസങ്ങൾ മാസങ്ങളിലും മാസങ്ങൾ വർഷങ്ങളിലും ഒളിച്ചു നിന്നു. രചനയിൽ വല്ല പിശകുകളും പിണഞ്ഞിട്ടുണ്ടോ എന്ന ആധി ശല്യം ചെയ്തു കൊണ്ട് വീണ്ടും വീണ്ടും എഡിറ്റിംഗ് കൊണ്ട് ധന്യമാക്കി.
എഡിറ്റിംഗ് പൂർണ്ണമായപ്പോൾ വീണ്ടും ആരംഭപൂവ് സ്വപ്നത്തിൽ വന്നു വാക്കുകൾക്കൊതുങ്ങാത്ത വർണ്ണനകൾക്ക് വിശദീകരിച്ചൊതുക്കാനാവാത്ത ആത്മ നിർവൃതിയുടെ, അതിരില്ലാത്ത സന്തോഷത്തിന്റെ, അനർഗ നിമിഷങ്ങളിൽ മതിമറന്നു ആ മൃദുല കവിൾത്തടങ്ങളിൽ ചുടുചുംബനങ്ങളർപ്പിച്ചു. ശേഷം അവിടത്തെ ചാരെയിരുന്ന് പലതും സംസാരിച്ചു. പ്രേമഭാജനത്തോടുള്ള ദാഹം തീരാതെ ഞാൻ വീണ്ടും മുന്നൂറിൽപ്പരം ഗ്രന്ഥങ്ങളിൽ നിന്ന് പെറുക്കിയെടുത്ത പൂത്തിങ്കളിന്റെ മദ്ഹുകൾ മൗലിദുൽ ഹുസ്നൈനി എന്ന മൗലിദ് കിതാബിലേക്ക് ചേർത്തു കൊണ്ടേയിരുന്നു. അങ്ങനെ മൗലിദ് രചന പൂർത്തിയ്യാക്കി
അർത്ഥങ്ങളുടെ വേരുകളിറങ്ങി പാരായണം ചെയ്ത് തീർത്ത ആ രാത്രി തിരു ഹബീബ് സിദ്ദിഖ് (റ) ഉമർ (റ) ന്റെയും സാന്നിധ്യത്തിൽ സ്വപ്നത്തിലൂടെ മൗലിദുൽ ഹുസ്നൈൻ എന്ന പ്രണയ സമ്മാനത്തിന്റെ സന്തോഷം ആ തിരു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു പങ്കുവെച്ചു.
മൗലിദുൽ ഹുസ്നൈൻ എന്ന ആ പ്രണയ ശീലുകൾ നിദാനമായി ഒരുപാട് തവണ തിരു ദർശനം ലഭിച്ച പിലാക്കൽ ഉസ്താദിന്റെ സ്നേഹ സന്തോഷത്തിന്റെ വാക്കുകൾ കണ്ണു നനച്ചു.
ഉസ്താദിനോട് ഒരുപാട് സംസാരിച്ചു മടങ്ങിപ്പോരവെ തിരു ഹബീബ് സ്പർശിച്ച ആ കരങ്ങളിൽ ഖൽബ് നിറയുമാറ് ചുംബിച്ചു. യാത്ര പറഞ്ഞ് വീട് വിട്ടിറങ്ങുമ്പോൾ ഒന്നുറപ്പിച്ചിരുന്നു. മുത്ത് ഹബീബ് അംഗീകാരം നൽകിയ മൗലിദുൽ ഹുസ്നൈനി എന്ന ആ ഗ്രന്ഥത്തിന്റെ പ്രചാരകനായെങ്കിലും ഹബീബൊന്ന് സ്വപ്ന ദർശനം കൊണ്ട് തിരിഞ്ഞു നോക്കണം. ഒന്നുമില്ലാത്തവന് നാളെ പരലോകത്ത് എല്ലാമായി മൗലിദുൽ ഹുസ്നൈനി മാറുന്നത് കണ്ട് സന്തോഷിക്കാനാവണം. നാഥാ മുത്തിന്റ പ്രകീര്‍ത്തനപ്പൊലിമയുടെ ആ ഗ്രന്ഥത്തെ നെഞ്ചേറ്റി വിജയിക്കാൻ നീ തൗഫീഖ് നൽകണേ.. ആമീൻ
1 380
ശൈഖ് ജീലാനി(റ)യെ പോലെ ഔലിയാക്കളുടെ ലോകത്ത് കറാമത്തുകള്‍ പ്രകടിപ്പിച്ച മറ്റൊരാളെ കാണാന്‍ കഴിയില്ല. ശൈഖിന്‍റെ കറാമത്തുകളില്‍ പ്രസിദ്ധമായ ചിലത് മൗലിദില്‍ പറയുന്നുണ്ട്. ശൈഖവര്‍കളുടെ വ്യക്തിപ്രഭാവവും മഹിമയും പ്രകാശിപ്പിക്കുന്ന വരികളാണ് മുഹ്യിദ്ദീന്‍ മൗലിദിലെ ഈരടികള്‍. ‘യാ ജുനൂദദ്ദാകിരീനാ…’ എന്ന് തുടങ്ങുന്ന വരികളില്‍ അത് കൂടുതല്‍ പ്രകടമാണ്. ദീനിന് ജീവന്‍ നല്‍കിയ മഹാത്മാണ് ശൈഖ് ജീലാനി(റ). തമസ്സില്‍ മൂടിക്കിടന്ന ഒരു ജനതയെ ധര്‍മപാതയിലേക്ക് വഴിനടത്തിയ ചരിത്രമാണ് അദ്ദേഹത്തിന്‍റേത്. അവിടുത്തെ ദര്‍ബാറില്‍ നടന്നിരുന്ന പ്രഭാഷണങ്ങള്‍ കേട്ട് നന്മയുടെ തീരത്തണഞ്ഞവര്‍ നിരവധിയുണ്ട്. ജീവനും ആത്മീയ ഗന്ധവുമുള്ള ഒരു വലിയ സമൂഹത്തെയാണ് ശൈഖ് ജീലാനി(റ) സൃഷ്ടിച്ചെടുത്തത്. എല്ലാവരുടെയും അഭയ കേന്ദ്രമായിരുന്നു ശൈഖ്. അവശരുടെ അത്താണിയും നിരാലംബരുടെ ആശ്രയവും. വെള്ളവും അന്നവും നല്‍കി നിരവധി പേരെ ശൈഖ് ജീലാനി(റ) പോറ്റി. പതിനായിരങ്ങളാണ് അന്നത്തിനായി ശൈഖിനെ കാത്ത് കഴിഞ്ഞിരുന്നത്. തീറ്റിയും ഉടുപ്പിച്ചും പാവങ്ങളെ മാറോട് ചേര്‍ത്ത് പിടിച്ചും അശരണര്‍ക്ക് താങ്ങായി നിന്നത് ചരിത്രം വിസ്മയത്തോടെയാണ് പറഞ്ഞ് തരുന്നത്.
അഗാധ ജ്ഞാനിയായിരുന്നു ശൈഖ്. ശരീഅത്തും ത്വരീഖത്തും ഹഖീഖത്തുമെല്ലാം പൂര്‍ണമായി സമ്പാദിച്ച വ്യക്തിത്വം. ശാഫിഈ-ഹമ്പലീ മദ്ഹബ് ധാരകളില്‍ നിപുണന്‍. ഔലിയാക്കളുടെ കിരീടവും അതിസൂക്ഷ്മാലുവും. ശൈഖ് ജീലാനി(റ)യുടെ മാതൃപിതൃ പരമ്പര ഹസന്‍, ഹുസൈന്‍(റ)വിലേക്ക് ചെന്നെത്തുന്നുവെന്നത് അദ്ദേഹത്തിന്‍റെ വേറിട്ടൊരു വിശേഷണമാണ്. ഏറ്റവും നല്ല പൈതൃകവും സംസ്കാരവുമുള്ള കുടുംബത്തിലാണ് ജീലാനി(റ) പിറന്നതും വളര്‍ന്നതും- എന്നീ ആശയങ്ങളാണ് മേല്‍ ബൈത്തുകളില്‍ ഉള്‍കൊണ്ട പ്രധാന ആശയങ്ങള്‍.
സൂറത്തുല്‍ മാഇദയിലെ മുപ്പത്തിയഞ്ചാം വചനം ഉള്‍കൊണ്ട അര്‍ത്ഥ തലങ്ങള്‍ മഹ്മൂദുല്‍ ഖാഹിരി(റ) ഇങ്ങനെ വിശദീകരിക്കുന്നു: ആത്മഗന്ധമുള്ള നാല് കര്‍മങ്ങളെ മേല്‍വചനം പ്രകാശിപ്പിക്കുന്നു. ഒന്ന്, ലക്ഷ്യബോധത്തോട് കൂടിയുള്ള വിശ്വാസം. മുഴുവന്‍ ദുര്‍മേദസ്സുകളില്‍ നിന്നും മുക്തമായി അല്ലാഹുവുമായി നേരില്‍ ബന്ധപ്പെടുന്ന പ്രകൃതം. രണ്ട്, തഖ്വയുടെ പദവികളെല്ലാം കടന്നു കയറി അല്ലാഹുവുമായി വിലയം പ്രാപിക്കുക. മൂന്ന്, സല്‍കര്‍മങ്ങള്‍ കൊണ്ട് അവന്‍റെ സഹായത്തിനായി തേടികൊണ്ടിരിക്കുക. നാല്, ഭൗതികത, പിശാച്, ദേഹേച്ഛ തുടങ്ങിയ ശത്രുക്കളോട് നിരന്തരമായി കലഹിക്കുക. ഈ പോരാട്ടത്തിലൂടെ സനാതന ഗുണവിശേഷങ്ങള്‍ സമ്പാദിക്കുക.
തസ്വവ്വുഫിന്‍റെ ഭാഷാ പ്രയോഗങ്ങളാണ് മുഹ്യിദ്ദീന്‍ മൗലിദില്‍ പലയിടത്തും പ്രയോഗിച്ചിട്ടുള്ളത്. നിഗൂഢാര്‍ത്ഥങ്ങള്‍ പലതും ഒളിപ്പിച്ച് വെക്കപ്പെട്ടതാണവ. അവയുടെ അര്‍ത്ഥ തലങ്ങളില്‍ ഇറങ്ങിച്ചെന്ന് ആവിഷ്കാരം നടത്തുമ്പോള്‍ ഓരോ പദത്തിനും നിരവധി ആശയതലങ്ങള്‍ ഇതള്‍ വിരിയും. തസ്വവ്വുഫിന്‍റെ ദാര്‍ശനിക പ്രയോഗങ്ങളുടെ സ്ഥിതി അങ്ങനെയാണ്. മുഹ്യിദ്ദീന്‍ മൗലിദിലെ ‘റാഖ വഖ്തീ ഫീ റുത്ത്ബതില്‍ ഉല്‍യാഇ’, ‘സഖാനില്‍ ഹുബ്ബു കഅ്സാതില്‍ വിസ്വാലി’ എന്നീ കവിതകള്‍ ശൈഖ് ജീലാനി(റ)യുടെ മഹാപ്രഭാവത്തെ കുറിച്ച് ശൈഖ് തന്നെ ആലപിക്കുന്നതാണ്. അദ്ദേഹത്തിന്‍റെ പല രചനകളിലും ഈ വരികള്‍ കാണാം. മേല്‍ കവിതകള്‍ ആലപിക്കാനുള്ള പശ്ചാത്തലവും ശൈഖ് പറയുന്നുണ്ട്. തിരുനബിയെയും അലി(റ)വിനെയും ദര്‍ശിച്ച അനുഭവമാണത്. ഹജ്റ 521 ശവ്വാല്‍ പതിനാറിന് ബുധനാഴ്ച ളുഹ്റിന് മുമ്പായിരുന്നു പ്രസ്തുത ദര്‍ശനം. ളുഹ്റ് നിസ്കരിച്ചതിന് ശേഷമാണ് ‘റാഖ വഖ്തീ…’ എന്ന് തുടങ്ങുന്ന വരികള്‍ മഹാന്‍ ആലപിച്ചത്. തനിക്ക് അല്ലാഹു നല്‍കിയ മഹത്ത്വങ്ങള്‍ ഓരോന്നായി കുറിച്ചിടുകയാണ് ശൈഖവര്‍കള്‍. ജ്ഞാനം, കറാമത്ത്, കുടുംബം, അനുയായികള്‍, മഹത്ത്വം തുടങ്ങിയവയിലെല്ലാം ശൈഖ് ജീലാനി(റ)ക്കുള്ള ഉയര്‍ച്ചകള്‍ എണ്ണിപ്പറയുന്നു ഓരോ വരിയിലും. നടേ സൂചിപ്പിച്ച പോലെ ശൈഖ് ജീലാനി(റ)യുടെ ജീവചരിത്രവും കീര്‍ത്തനവുമടങ്ങുന്ന നിരവധി കാവ്യങ്ങള്‍ വിരചിതമായിട്ടുണ്ട്. അത്തരത്തില്‍ ചിലതെല്ലാം മഹ്മൂദുല്‍ ഖാഹിരി(റ) തന്‍റെ മൗലിദില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടന്നാണ് മനസ്സിലാകുന്നത്.
‘യാ സയ്യിദീ ശൈഖീ വ സ്വദ്റസ്സ്വാദിരീ…’ എന്ന് തുടങ്ങുന്ന മുഹ്യിദ്ദീന്‍ മൗലിദിലെ കാവ്യം അത്തരത്തിലൊന്നാണ്. അഹ്മദ്ബ്നു അബ്ദില്‍ അസീസിന്‍റേതാണ് പ്രസ്തുത കാവ്യമെന്ന് വരികളില്‍ നിന്ന് മനസ്സിലാക്കാം. ശൈഖിന്‍റെ സാമൂഹ്യ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്ന പല സംഭവങ്ങളും മുഹ്യിദ്ദീന്‍ മൗലിദില്‍ കാണാം. അദ്ദേഹത്തിന്‍റെ പര്‍ണശാലയിലെത്തുന്നവര്‍ പല തരക്കാരാണ്. രോഗികള്‍, മനോവൈകല്യമുള്ളവര്‍, കൊടും കുറ്റവാളികള്‍, ഹൃദയ കാഠിന്യമുള്ളവര്‍, അവിശ്വാസികള്‍, കപടന്‍മാര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തട്ടുകളിലുള്ളവര്‍. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേട്ടും ഉള്ളു കൊണ്ടറിഞ്ഞും ആവശ്യമായതെല്ലാം നല്‍കി. മനഃപരിവര്‍ത്തനത്തിനുതകുന്ന ഇടപെടലുകളുണ്ടായി. നിശ്ചയമായും ഇതിലെല്ലാം സാമൂഹിക ജൈവികതയുടെ അടയാളപ്പെടുത്തലുകളുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും
https://www.facebook.com/groups/390710897778348/permalink/1927286794120743/
