മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
അങ്ങനെ അല്ലാഹുവോട് ഞാൻ ശിപാർശ ചെയ്യും. അപ്പോൾ ഒരു വിഭാഗത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നാഥൻ എനിക്കനുവാദം നൽകും. ഞാൻ അവരെ രക്ഷപ്പെടുത്തുകയും ചെയ്യും (ബുഖാരി, മുസ്‌ലിം). ഇങ്ങനെ പല വിഭാഗത്തെയും പല തവണയായി രക്ഷപ്പെടുത്താൻ റസൂൽ ﷺ ശിപാർശ ചെയ്യുമെന്നും അല്ലാഹു വീണ്ടും ശിപാർശക്ക് അധികാരം നൽകുമെന്നും അവിടുന്ന് അതുപയോഗപ്പെടുത്തി അനവധി പേരെ രക്ഷപ്പെടുത്തുമെന്നും ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. “എന്റെ സമുദായത്തിൽപെട്ട ഒരാളെങ്കിലും നരകത്തിൽ വെന്തുരുകുന്ന കാലത്തോളം നീ എനിക്ക് എന്തുതന്നാലും, എത്ര തന്നാലും ഞാൻ തൃപ്തനല്ലെന്നുവരെ നബി ﷺ പരലോകത്ത് വെച്ചു പറയുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.
മറ്റു ചില വിമർശനങ്ങൾ കൂടി ഈ മൗലിദിന് നേരെ ഉന്നയിക്കാറുണ്ട്. അവക്കുള്ള മറുപടികൾ അന്യത്ര വിശദീകരിക്കപ്പെട്ടതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല. ചുരുക്കത്തിൽ, നബിസ്നേഹത്തിന്റെ ഹൃദയം തുളുമ്പുന്ന അക്ഷരക്കൂട്ടങ്ങളാണ് മൻഖൂസെന്ന ഈ ചെറുകൃതി. സമുദായത്തിന്റെ ഇതപര്യന്തമുള്ള ചലനത്തിൽ വഴിവെളിച്ചമായി മൻഖൂസ് മൗലിദ് എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്. ഇനിയും അതു തുടരും…
1 380
അങ്ങനെ അല്ലാഹുവോട് ഞാൻ ശിപാർശ ചെയ്യും. അപ്പോൾ ഒരു വിഭാഗത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നാഥൻ എനിക്കനുവാദം നൽകും. ഞാൻ അവരെ രക്ഷപ്പെടുത്തുകയും ചെയ്യും (ബുഖാരി, മുസ്‌ലിം). ഇങ്ങനെ പല വിഭാഗത്തെയും പല തവണയായി രക്ഷപ്പെടുത്താൻ റസൂൽ ﷺ ശിപാർശ ചെയ്യുമെന്നും അല്ലാഹു വീണ്ടും ശിപാർശക്ക് അധികാരം നൽകുമെന്നും അവിടുന്ന് അതുപയോഗപ്പെടുത്തി അനവധി പേരെ രക്ഷപ്പെടുത്തുമെന്നും ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. “എന്റെ സമുദായത്തിൽപെട്ട ഒരാളെങ്കിലും നരകത്തിൽ വെന്തുരുകുന്ന കാലത്തോളം നീ എനിക്ക് എന്തുതന്നാലും, എത്ര തന്നാലും ഞാൻ തൃപ്തനല്ലെന്നുവരെ നബി ﷺ പരലോകത്ത് വെച്ചു പറയുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.
മറ്റു ചില വിമർശനങ്ങൾ കൂടി ഈ മൗലിദിന് നേരെ ഉന്നയിക്കാറുണ്ട്. അവക്കുള്ള മറുപടികൾ അന്യത്ര വിശദീകരിക്കപ്പെട്ടതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല. ചുരുക്കത്തിൽ, നബിസ്നേഹത്തിന്റെ ഹൃദയം തുളുമ്പുന്ന അക്ഷരക്കൂട്ടങ്ങളാണ് മൻഖൂസെന്ന ഈ ചെറുകൃതി. സമുദായത്തിന്റെ ഇതപര്യന്തമുള്ള ചലനത്തിൽ വഴിവെളിച്ചമായി മൻഖൂസ് മൗലിദ് എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്. ഇനിയും അതു തുടരും.
1 380
അങ്ങനെ അല്ലാഹുവോട് ഞാൻ ശിപാർശ ചെയ്യും. അപ്പോൾ ഒരു വിഭാഗത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നാഥൻ എനിക്കനുവാദം നൽകും. ഞാൻ അവരെ രക്ഷപ്പെടുത്തുകയും ചെയ്യും (ബുഖാരി, മുസ്‌ലിം). ഇങ്ങനെ പല വിഭാഗത്തെയും പല തവണയായി രക്ഷപ്പെടുത്താൻ റസൂൽ ﷺ ശിപാർശ ചെയ്യുമെന്നും അല്ലാഹു വീണ്ടും ശിപാർശക്ക് അധികാരം നൽകുമെന്നും അവിടുന്ന് അതുപയോഗപ്പെടുത്തി അനവധി പേരെ രക്ഷപ്പെടുത്തുമെന്നും ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. “എന്റെ സമുദായത്തിൽപെട്ട ഒരാളെങ്കിലും നരകത്തിൽ വെന്തുരുകുന്ന കാലത്തോളം നീ എനിക്ക് എന്തുതന്നാലും, എത്ര തന്നാലും ഞാൻ തൃപ്തനല്ലെന്നുവരെ നബി ﷺ പരലോകത്ത് വെച്ചു പറയുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.
മറ്റു ചില വിമർശനങ്ങൾ കൂടി ഈ മൗലിദിന് നേരെ ഉന്നയിക്കാറുണ്ട്. അവക്കുള്ള മറുപടികൾ അന്യത്ര വിശദീകരിക്കപ്പെട്ടതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല. ചുരുക്കത്തിൽ, നബിസ്നേഹത്തിന്റെ ഹൃദയം തുളുമ്പുന്ന അക്ഷരക്കൂട്ടങ്ങളാണ് മൻഖൂസെന്ന ഈ ചെറുകൃതി. സമുദായത്തിന്റെ ഇതപര്യന്തമുള്ള ചലനത്തിൽ വഴിവെളിച്ചമായി മൻഖൂസ് മൗലിദ് എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്. ഇനിയും അതു തുടരും…,
1 380
അങ്ങനെ അല്ലാഹുവോട് ഞാൻ ശിപാർശ ചെയ്യും. അപ്പോൾ ഒരു വിഭാഗത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നാഥൻ എനിക്കനുവാദം നൽകും. ഞാൻ അവരെ രക്ഷപ്പെടുത്തുകയും ചെയ്യും (ബുഖാരി, മുസ്‌ലിം). ഇങ്ങനെ പല വിഭാഗത്തെയും പല തവണയായി രക്ഷപ്പെടുത്താൻ റസൂൽ ﷺ ശിപാർശ ചെയ്യുമെന്നും അല്ലാഹു വീണ്ടും ശിപാർശക്ക് അധികാരം നൽകുമെന്നും അവിടുന്ന് അതുപയോഗപ്പെടുത്തി അനവധി പേരെ രക്ഷപ്പെടുത്തുമെന്നും ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. “എന്റെ സമുദായത്തിൽപെട്ട ഒരാളെങ്കിലും നരകത്തിൽ വെന്തുരുകുന്ന കാലത്തോളം നീ എനിക്ക് എന്തുതന്നാലും, എത്ര തന്നാലും ഞാൻ തൃപ്തനല്ലെന്നുവരെ നബി ﷺ പരലോകത്ത് വെച്ചു പറയുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.
മറ്റു ചില വിമർശനങ്ങൾ കൂടി ഈ മൗലിദിന് നേരെ ഉന്നയിക്കാറുണ്ട്. അവക്കുള്ള മറുപടികൾ അന്യത്ര വിശദീകരിക്കപ്പെട്ടതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല. ചുരുക്കത്തിൽ, നബിസ്നേഹത്തിന്റെ ഹൃദയം തുളുമ്പുന്ന അക്ഷരക്കൂട്ടങ്ങളാണ് മൻഖൂസെന്ന ഈ ചെറുകൃതി. സമുദായത്തിന്റെ ഇതപര്യന്തമുള്ള ചലനത്തിൽ വഴിവെളിച്ചമായി മൻഖൂസ് മൗലിദ് എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്. ഇനിയും അതു തുടരും.
1 380
“ഇന്ന ബൈതൻ അൻത സാകിനുഹു/ ലൈസ മുഹ്താജൻ ഇലസ്സുറുജി (അങ്ങ് വസിക്കുന്ന ഭവനത്തിൽ വിളക്കിന്റെ ആവശ്യമേയില്ല) എന്ന പ്രസിദ്ധമായ വരി തിരുനബി ﷺ പ്രസരിപ്പിക്കുന്ന ജ്ഞാന ദീപ്തിയോടൊപ്പം അവിടുത്തെ ശരീര സൗന്ദര്യത്തെ കൂടിയാണ് പ്രകീർത്തിക്കുന്നത്. നബി ﷺ താമസിക്കുന്ന മുറിയിൽ സൂചിവീണുപോയാൽ പോലും വിളക്ക് ഇല്ലാതെ ഏത് കൂരിരുട്ടിലും കണ്ടെത്താൻ കഴിയുമായിരുന്നുവെന്ന് ആഇശ ﵂ പറയുന്നുണ്ട്. പുണ്യനബി ﷺ യുടെ തിരുമുഖത്ത് കത്തി പ്രകാശിക്കുന്ന സൂര്യൻ കറങ്ങുന്നതുപോലെ അനുഭവപ്പെടാറുണ്ട് എന്ന അനുചരന്മാരുടെ അഭിപ്രായവും ഇവിടെ ശ്രദ്ധേയമാണ്. ‘സിറാജൻ മുനീറാ’ എന്ന ഖുർആന്റെയും ഖമറൻ മുനീറാ’ എന്ന മൻഖൂസ് മൗലിദിന്റെയും പ്രയോഗം തിരുനബി പ്രകാശത്തെക്കുറിച്ചുള്ള നിരവധി ഹദീസുകളും നബി മഹത്ത്വത്തിന്റെ പൂർണതയാണ് തെളിയിക്കുന്നത്.
അഹ്‌ലുസ്സുന്നയുടെ ആശയാദർശങ്ങൾ വളരെ മനോഹരമായി ഈ മൗലിദിൽ ഗ്രന്ഥകാരൻ ഉൾകൊള്ളിച്ചിട്ടുണ്ട്. മതവിരോധികളും പരിഷ്കരണ ഇസ്‌ലാമിസ്റ്റുകളും നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്ന വീക്ഷണങ്ങളായ തവസ്സുൽ ഇസ്തിഗാസ, ശഫാഅത്ത്, മരണപ്പെട്ട മഹാത്മാക്കളോട് സഹായം തേടൽ തുടങ്ങിയ വിഷയങ്ങളെല്ലാം മൗലിദ് പരാമർശിക്കുന്നുണ്ട്.
പാരായണം ചെയ്യുന്നവരെ സ്നേഹാനുരാഗത്തിന്റെ പതയിലെത്തിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മധുരിക്കുന്ന മഹബ്ബതിന്റെ പ്രകാശനമാണ് ഇത്. ചുരുങ്ങിയ സമയത്തിനകം ആർക്കും എളുപ്പത്തിൽ ആസ്വദിച്ച് ഓതാൻ സാധിക്കും വിധത്തിലാണ് ഇതിന്റെ സംവിധാനം. പദ്യ-ഗദ്യ സമ്മിശ്ര രീതിയിലുള്ള ലളിതവും സരളവുമായ ഘടനാ സംവിധാനം അത്യധികം ആകർഷകമാണ്. അറബി അറിയാത്ത സാധാരണക്കാരുടെ മനസ്സിൽ പോലും പ്രവാചകാനുരാഗവും ആത്മീയ ചൈതന്യവും സൃഷ്ടിച്ചു നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും സഹായകമാകുന്നതാണ് ഇതിന്റെ പാരായണം. അഞ്ച് ശൈലിയിലുള്ള പദ്യ സമാഹാരങ്ങളും ഗദ്യങ്ങളും 55 വരി കവിതകളും അഞ്ച് ജവാബ് ബൈത്തുകളും അടങ്ങുന്നതാണ് മൻഖൂസ് മൗലിദ്.
വിമർശനസ്വരങ്ങൾ
ഇസ്‌ലാം വിരോധികളും വിമർശകരും ഏറ്റവും കൂടുതൽ കടന്നാക്രമണം നടത്തുന്ന മൗലിദ് മൻഖൂസായിരിക്കും. ഗുണഭോക്താക്കളെ പോലെ വിമർശകരും കൂടുതൽ ഉണ്ടെന്നത് മൗലിദിന്റെ മറ്റൊരു പ്രത്യേകതയായി കാണാം. സത്യത്തിൽ മതപരമായ അജ്ഞതയാണ് വിമർശനത്തിന്റെ പ്രധാന കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ അതി ശക്തമായ കുത്തൊഴുക്കിൽ മുത്ത് നബിയോട് പാപമോചനത്തിനായി ഇസ്തിശ്ഫാഅ് നടത്തുന്നുവെന്നതാണ് പ്രധാന ആരോപണം. ഇങ്ങനെ ശിപാർശ ആവശ്യപ്പെടൽ ബഹുദൈവാരാധനയായ ശി ർക്കാണെന്നാണ് പുതിയ ഗവേഷണം. തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ആരോപണമാണിത്. മൻഖൂസ് മൗലിദിലെ “ഇർതകബ്തു അലൽ ഖത്വാ… (ഞാൻ അറ്റമില്ലാത്ത അത്രയും തെറ്റുകൾ ചെയ്തു പോയി നബിയേ, പ്രവാചകന്മാരിൽ അത്യുത്തമരും എന്റെ നേതാവുമായ നബിയേ, അങ്ങയോട് ഞാൻ അന്യായം ബോധിപ്പിക്കുന്നു) എന്ന പ്രയോഗമാണ് ഏറെ വിമർശിക്കപ്പെടുന്നത്. മൻഖൂസ് മൗലിദ് ക്രോഡീകരിച്ചത് തന്നെ തിരുനബി ﷺ യുടെ മദ്ഹ് വസ്വീലയാക്കി രോഗശമനം തേടാൻ വേണ്ടിയാണ്. ഇസ്തിശ്ഫാഅ് നടത്താനാണ്. ഇത് ഖുർആനും സുന്നത്തും പ്രോത്സാഹിപ്പിക്കുന്നതാണ്.
അല്ലാഹു പറയുന്നു; അവർ സ്വശരീരങ്ങളോട് അക്രമം പ്രവർത്തിച്ചു നബിയെ സമീപിക്കുകയും അല്ലാഹുവോട് പാപമോചനം തേടുകയും പ്രവാ ചകർ അവർക്ക് വേണ്ടി പാപ മോചനത്തിന് ശിപാർശ നടത്തുകയും ചെയ്താൽ പാപം പൊറുക്കുന്നവനായും കരുണാമയനായും അല്ലാഹുവെ അവർ എത്തിക്കുമായിരുന്നു (അന്നിസാഅ് 64). പാപം പൊറുക്കാൻ തിരുനബിയെ മുൻനിർത്തി അല്ലാഹുവോട് തേടാനാണ് ഖുർആൻ പറയുന്നത്. അതു കൊണ്ടുതന്നെ നബിയോട് ശഫാഅത്ത് തേടുന്നവർ മുശ്‌രിക്കാണെന്നു വാദിക്കുന്നത് ഖുർആൻ നിഷേധമാണ്. ഇസ്‌ലാമിക പ്രമാണങ്ങളെ തള്ളുകയാണ് ഇത്തരക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വഹാബിമാർ മുതൽ ഇതുവ രെയുള്ള മഹാപണ്ഡിതന്മാരെല്ലാം റസൂൽ ﷺ യുടെ ശിപാർശ പ്രതീക്ഷിച്ചു തേടുന്നവരാണ്.
ഇമാം റാസി(റ) പറയുന്നു. ദോഷികളായ അനുയായികൾക്കു വേണ്ടി തിരുനബി ﷺ അല്ലാഹുവോട് ശിപാർശ ചെയ്യുമെന്നും നാഥൻ അതു സ്വീകരിക്കുമെന്നുമാണ് മേൽ ആയത്ത് വ്യക്തമാക്കുന്നത് (തഫ്സീറുൽ കബീർ 3/500). ഈ ആയത്ത് തവസ്സലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് ഇമാം നസാഈ(റ), ഖുർതുബി(റ), ഇബ്നു കസീർ, ഇബ്നു ഹജർ(റ), ഇമാം സുയൂതി (റ), സുബ്കി(റ), സുംഹൂദി തുടങ്ങി ഒട്ടേറെ പണ്ഡിതന്മാർ വ്യക്തമായി പറയുന്നുണ്ട്. തിരുനബി ﷺ യോട് അക്രമം പ്രവർത്തിച്ചവരോടാണ് നബിയെ സമീപിക്കാൻ പറഞ്ഞതെന്നും പിൽക്കാലത്തുള്ളവർക്ക് അത് ബാധകമല്ലെന്നും പറയുന്നത് ഒരിക്കലും ശരിയല്ല. ഇമാം റാസി(റ)യെ തന്നെ ഉദ്ധരിക്കട്ടെ. ആയത്തുകളുടെ അവതരണ പശ്ചാത്തലം അനുസരിച്ചല്ല, മറിച്ച് അതിന്റെ അർത്ഥ വ്യാപ്തിയനുസരിച്ചാണ് പരിഗ ണിക്കപ്പെടുക.’ രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) വിശദീകരിക്കുന്നു. തിരുനബി ﷺ വിഷമഘട്ടങ്ങളിൽ അഭയം തേടിയെത്തുന്നവർക്ക് അത്താണിയാണ്. അവരുടെ പ്രതിസന്ധികൾ ഏറ്റെടുത്ത് സഹായിക്കുന്ന നേതാവുമാണ് (ശറഹു മുസ്‌ലിം).
പരലോകത്തെ ശഫാഅത്ത് സംബന്ധിച്ച് തിരുനബി ﷺ പറയുന്നു: എല്ലാ പ്രവാചകരെയും സമീപിച്ച് നിരാശരായ ജനങ്ങൾ അവസാനം എന്നെ സമീപിച്ച് ശിപാർശക്ക് ആവശ്യപ്പെടും.
1 380
ഹിജ്റ 910-ൽ പൊന്നാനിയിലും പരിസരത്തും പ്ലേഗ് എന്ന മഹാമാരി വ്യാപിക്കുകയും കൂട്ടമരണം സംഭവിക്കുകയും ചെയ്തു. മയ്യിത്തു സംസ്കരിക്കാൻ പോലും സാധിക്കാത്തവിധം ദാരുണമായ അവസ്ഥയുണ്ടായി. ജനം ഭയവിഹ്വലരായി ആത്മീയ നേതാവായ മഖ്ദൂമിനെ സമീപിച്ചു പരിഹാരം തേടി. ആ രോഗശമനത്തിന് പ്രത്യേകമായി രചിച്ചതാണ് മൻഖൂസ് മൗലിദ്. വീടുകൾ തോറും ഇത് ചൊല്ലി പ്രാർത്ഥന നടത്താനും ഭക്ഷണം നൽകാനും മഹാൻ നിർദേശിച്ചു. ജനം അത് സ്വീകരിച്ചു നടപ്പിലാക്കുകയും രോഗം അപ്രത്യക്ഷമാവുകയും ചെയ്തു. ജനജീവിതം അതിവേഗം സാധാരണ നിലയിലായി. അന്നുമുതൽ കേരളത്തിൽ പകർച്ചവ്യാധികൾ, സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രധാന പരിഹാരം മൻഖൂസ് മൗലിദായിരുന്നു (മഖ്ദൂം ചരിത്രം. വിഎം അബുൽ ഹസൻ പൊന്നാനി).
പിൽക്കാലത്ത് വൈദ്യചികിത്സ പ്രചാരം നേടിയപ്പോഴും ചികിത്സയോടൊപ്പം വളരെ പ്രാധാന്യത്തോടെ മൗലിദ് സദസ്സുകളും സംഘടിപ്പിക്കുന്നത് സാർവത്രികമായി. 1956-57 കാലഘട്ടത്തിൽ ബാലുശ്ശേരിക്കടുത്ത എരമംഗലം പ്രദേശത്ത് വസൂരി ബാധിച്ചുള്ള മരണം വ്യാപിച്ചു. നാട്ടുകാർ ഒന്നിച്ച് മൻഖൂസ് ചൊല്ലി പാതിരാ സമയത്ത് നാടുചുറ്റിയപ്പോൾ രോഗശമനം ലഭിച്ചത് പ്രായമുള്ളവർ ഇന്നും മറന്നിരിക്കില്ല. ശൈഖ് ഉമർ ഖാസി(റ)യുടെ നിർദേശപ്രകാരം മലപ്പുറം ജില്ലയിലെ താനൂർ പ്രദേശത്തു തുടർന്നുവ രുന്ന നാട്ടുമൗലിദും മുണ്ട മഹല്ലിൽ തിങ്കളാഴ്ച രാവുകളിൽ നടക്കുന്ന മൗലിദും ബീരാൻ ഉപ്പാപ്പയുടെ നിശ്ചിത എണ്ണം മൻഖൂസ് മൗലിദുമൊക്കെ പ്രതിസന്ധിഘട്ടങ്ങളെയും മഹാമാരികളെയും പ്രതിരോധിക്കാൻ സമൂഹത്തെ സഹായിച്ചിട്ടുണ്ട്.
കോഴിക്കോട് പട്ടണ പരിസരങ്ങളിൽ പകർച്ചവ്യാധികൾ മരണം വിതച്ചപ്പോഴും മഹാത്മാക്കളുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന മൻഖൂസ് മൗലിദ് മജ്ലിസുകൾ സംഘടിപ്പിച്ചിരുന്നു. അതിൽ ജാതിമത ഭേദമന്യേ പങ്കെടുത്ത വർക്കെല്ലാം ആശ്വാസം ലഭിച്ചതനുഭവം.
പള്ളി നിർമാണവുമായി ബന്ധപ്പെട്ടും ഇതിന്റെ രചനാ പശ്ചാത്തലം പറയപ്പെടുന്നുണ്ട്. ഹിജ്റ 894-ൽ പൊന്നാനി വലിയ ജുമുഅത്ത് പള്ളി നിർമിക്കുമ്പോൾ ചില പ്രയാസങ്ങൾ നേരിട്ടു. അത് പരിഹരിക്കുന്നതിനായി മൻഖൂസ് മൗലിദിന്റെ അവസാനത്തിലുള്ള തവസ്സുൽ ബൈത്ത് ചൊല്ലി പ്രാർത്ഥിച്ചു. ഉടൻ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ഈ സംഭവം പുതിയാപ്പിള അബ്ദുറഹിമാൻ മുസ്‌ലിയാർ ഹിജ്റ 1370 കാലത്ത് ഉദ്ധരിക്കുന്നുണ്ട് (ഇഹ്തിദാഉന്നുസ്വൂസ് അലാ ഖിറാഅതിൽ മൻഖൂസ്, പേ. 2).
അതിഗുരുതരമായ പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടിയായിരുന്നു ഈ മൗലിദിന്റെ രചന എന്നതിന് കൃത്യമായ ചില സൂചനാ പ്രയോഗങ്ങൾ മൻഖൂസ് മൗലിദിൽ
തന്നെയുണ്ട്. ഖദ് ഹല്ല ബീ മാ ഖദ് അലിംത മിനൽ അദാ… (അസഹനീയമായ ചില ബുദ്ധിമുട്ടുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു) എന്ന പരാമർശവും അവസാന പ്രാർത്ഥനയിലെ വബാഅ്, ത്വാഊൻ, അസ്ഖാം, ഹാദസ്സുമ്മ നാഖിഅ് പോലെയുള്ള പ്രത്യേക രോഗങ്ങളുടെ പേരുകൾ എടുത്തുപറയുന്ന ശൈലിയും ഉദാഹരണം. പ്രശസ്ത ഗ്രന്ഥകാരനും പണ്ഡിതനുമായ വൈലത്തൂർ ബാവ മുസ്‌ലിയാർ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട് (Ibid പേ. 3).
സവിശേഷതകൾ
മറ്റ് മൗലിദുകളിൽ നിന്നു വ്യത്യസ്തമായി മൻഖൂസ് മൗലിദിന് ഒട്ടേറെ സവിശേഷതകളുണ്ട്. വാക്കുകൾക്കും വർണനകൾക്കും അതീതമായ അനുഭവിച്ചറിഞ്ഞ നേട്ടങ്ങളുമുണ്ട്. ലളിതവും ആശയസമ്പുഷ്ടവുമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വളരെ ചുരുങ്ങിയ പദപ്രയോഗങ്ങളിൽ ഗഹനമായ ആശയങ്ങൾ ഉൾക്കൊള്ളുന്നു. ഓരോ പദപ്രയോഗവും അവ ഉൾക്കൊള്ളുന്ന ആശയങ്ങളും സാഹിത്യപരമായ ഗുണവിശേഷങ്ങളും ആദ്യന്തം നിറഞ്ഞുനിൽക്കുന്ന സൗന്ദര്യവും ആകർഷണീയതയും ആരെയും അമ്പരപ്പിക്കുന്നതാണ്. ഓരോ ആശയവും പ്രകാശിപ്പിക്കാൻ തിരഞ്ഞെടുത്ത പദങ്ങളും വാക്കുകളും ഘടനയും സംവിധാനവും ഏറ്റവും ഉയർന്നതാണ്. ആധുനിക സംഗീതാസ്വാദകരെപോലും ആശ്ചര്യപ്പെടുത്തുന്ന മാസ്മരികതയും താളാത്മകതയും നിറഞ്ഞു നിൽക്കുന്നതുമാണ്.
തിരുനബി ﷺ കയെ മദീനയിലേക്ക് വരവേറ്റുകൊണ്ട് സ്വഹാബികൾ പാടിയ “ത്വലഅൽ ബദ്റു അലൈനാ… (ഞങ്ങളിൽ പൂർണ ചന്ദ്രൻ ഉദിച്ചു എന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് മൻഖൂസ് മൗലിദിന്റെ തുടക്കം. സുബ്ഹാനല്ലദീ അത്‌ലഅ ഫീ ശഹരി റബീഇൽ അവ്വലി ഖമറ നബിയ്യിൽ ഹുദാ…’ (റബീഉൽ അവ്വലിൽ സന്മാർഗത്തിന്റെ പ്രവാചകനെ ഉദിപ്പിച്ച അല്ലാഹു എത്ര പരിശുദ്ധൻ).
തിരുനബി ﷺ യെകുറിച്ച് പിൽക്കാലങ്ങളിൽ വിരചിതമായ പ്രകീർത്തനങ്ങളിലും കവിതകളിലുമെല്ലാം പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു എന്ന പ്രയോഗം കാണാം. മുത്തുനബിയുടെ ആസ്ഥാന കവിയും പ്രതിരോധ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഹസ്സാനുബ്നു സാബിതി(റ)ന്റെ കവിതയിൽ ബദ്ർ എന്ന പ്രയോഗം ഈ അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രവാചക പ്രേമിയായ വിശ്വകവി ഇമാം ബൂസ്വീരി(റ)യുടെ ബുർദയിലും പൗർണമിയുടെ സൗന്ദര്യം അനാവരണം ചെയ്യുന്നുണ്ട്. “സിറാജുൻ മുനീർ (പ്രകാശിക്കുന്ന ദീപം) എന്നു വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. മൻഖൂസ് മൗലിദിൽ മഖ്ദൂം(റ) വർണിച്ചതും ഈ ആശയം അരക്കിട്ടുറപ്പിക്കും വിധംതന്നെയാണ്. (അൽ ബുൻയാനുൽ മർസൂസ് ഫീ ശർഹി മൗലിദിൽ മൻഖൂസ് കാണുക).
1 380
മൻഖൂസ്, കേരളീയരുടെ സ്വന്തം മൗലിദ്
പ്രശസ്തമായ തിരുനബി കീർത്തന സമാഹാരമാണ് മൻഖൂസ് മൗലിദ്. ലളിതവും സരളവുമായി പാരായണം ചെയ്യാവുന്നതും മധുര മനോഹരമായി ആസ്വദിക്കാവുന്നതുമായ അനുഗ്രഹീത രചനയാണിത്. മുസ്‌ലിം കൈരളിയുടെ മക്കയായ പൊന്നാനിയുടെ വരദാനമാണത്. ഭുവന വിശ്രുതനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ സവിശേഷ സംഭാവന. ആത്മീയതയും ആദർശവും ആസ്വാദനവും ആശ്വാസവുമെല്ലാം ലഭിക്കുന്നതിന് പാരായണം ചെയ്യുന്ന തിരുകീർത്തനം. കേരളീയ മുസ്‌ലിംകൾ അവരുടെ സന്തോഷ-സവിശേഷ സുദിനങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും സാർവത്രികമായി ഓതിവരുന്നതിനാൽ മൻഖൂസ് മൗലിദ് ഇതിനകം കേരളീയരുടെ സ്വന്തം മൗലിദായി മാറിക്കഴിഞ്ഞു. മുസ്‌ലിം ഭവനങ്ങളിലെ നിത്യസാന്നിധ്യമാണിന്നിത്. മലയാളി സാധാരണക്കാരും കുട്ടികളും ആബാലവൃദ്ധം ജനങ്ങളും നിരന്തരം ഓതിക്കൊണ്ടിരിക്കുന്നതാണിതിന് കാരണം.
പ്രശ്നപരിഹാരത്തിനും രോഗശമനത്തിനും അനുഗ്രഹ വർഷത്തിനും ഐശ്വര്യം ലഭിക്കുന്നതിനും മറ്റും ധാരാളമായി ഓതിക്കൊണ്ടിരിക്കുന്നു. വിവാഹം, വീട് നിർമാണം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, നബിദിനാഘോഷം, ഉറൂസുകൾ, വിശേഷങ്ങൾ തുടങ്ങി നിരവധി സന്ദർഭങ്ങളിൽ ഈ മൗലിദാണ് ഏറ്റവും കൂടുതൽ പാരായണം ചെയ്യാറുള്ളത്. വീടുകളിലും പള്ളി മദ്രസകളിലും മുസ്‌ലിം
സ്ഥാപനങ്ങളിലുമെല്ലാം ധാരാളമായി ഓതിവരുന്നു. റബീഉൽ അവ്വൽ ഒന്നിനു തുടങ്ങി റബീഉൽ ആഖർ 11 (ജീലാനി ദിനം) വരെ എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യപ്പെടുന്നു. റബീഉൽ അവ്വൽ ഒന്നുമുതൽ 12 വരെ മിക്ക സ്ഥലങ്ങളിലും ഓതാറുണ്ട്. വിപുലമായ മൗലിദ് മജ്ലിസ് അധിക വീടുകളിലും നടക്കാതിരിക്കില്ല. മനപ്പാഠമാക്കിയും നേർച്ചയാക്കിയും പ്രതിസന്ധികളിൽ നിന്നും
മഹാമാരികളിൽ നിന്നുമുള്ള മോചനത്തിന് ഏറെ ഗുണപ്രദമാണെന്ന് അനേകമനേകം അനുഭവങ്ങൾ സാക്ഷിയാണ്.
സ്‌ലാം
ആദർശം
നിവാരണം
ഗ്യാലറി
മൻഖൂസ്, കേരളീയരുടെ സ്വന്തം മൗലിദ്
പ്രശസ്തമായ തിരുനബി കീർത്തന സമാഹാരമാണ് മൻഖൂസ് മൗലിദ്. ലളിതവും സരളവുമായി പാരായണം ചെയ്യാവുന്നതും മധുര മനോഹരമായി ആസ്വദിക്കാവുന്നതുമായ അനുഗ്രഹീത രചനയാണിത്. മുസ്‌ലിം കൈരളിയുടെ മക്കയായ പൊന്നാനിയുടെ വരദാനമാണത്. ഭുവന വിശ്രുതനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ സവിശേഷ സംഭാവന. ആത്മീയതയും ആദർശവും ആസ്വാദനവും ആശ്വാസവുമെല്ലാം ലഭിക്കുന്നതിന് പാരായണം ചെയ്യുന്ന തിരുകീർത്തനം. കേരളീയ മുസ്‌ലിംകൾ അവരുടെ സന്തോഷ-സവിശേഷ സുദിനങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും സാർവത്രികമായി ഓതിവരുന്നതിനാൽ മൻഖൂസ് മൗലിദ് ഇതിനകം കേരളീയരുടെ സ്വന്തം മൗലിദായി മാറിക്കഴിഞ്ഞു. മുസ്‌ലിം ഭവനങ്ങളിലെ നിത്യസാന്നിധ്യമാണിന്നിത്. മലയാളി സാധാരണക്കാരും കുട്ടികളും ആബാലവൃദ്ധം ജനങ്ങളും നിരന്തരം ഓതിക്കൊണ്ടിരിക്കുന്നതാണിതിന് കാരണം.
പ്രശ്നപരിഹാരത്തിനും രോഗശമനത്തിനും അനുഗ്രഹ വർഷത്തിനും ഐശ്വര്യം ലഭിക്കുന്നതിനും മറ്റും ധാരാളമായി ഓതിക്കൊണ്ടിരിക്കുന്നു. വിവാഹം, വീട് നിർമാണം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, നബിദിനാഘോഷം, ഉറൂസുകൾ, വിശേഷങ്ങൾ തുടങ്ങി നിരവധി സന്ദർഭങ്ങളിൽ ഈ മൗലിദാണ് ഏറ്റവും കൂടുതൽ പാരായണം ചെയ്യാറുള്ളത്. വീടുകളിലും പള്ളി മദ്രസകളിലും മുസ്‌ലിം
സ്ഥാപനങ്ങളിലുമെല്ലാം ധാരാളമായി ഓതിവരുന്നു. റബീഉൽ അവ്വൽ ഒന്നിനു തുടങ്ങി റബീഉൽ ആഖർ 11 (ജീലാനി ദിനം) വരെ എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യപ്പെടുന്നു. റബീഉൽ അവ്വൽ ഒന്നുമുതൽ 12 വരെ മിക്ക സ്ഥലങ്ങളിലും ഓതാറുണ്ട്. വിപുലമായ മൗലിദ് മജ്ലിസ് അധിക വീടുകളിലും നടക്കാതിരിക്കില്ല. മനപ്പാഠമാക്കിയും നേർച്ചയാക്കിയും പ്രതിസന്ധികളിൽ നിന്നും
മഹാമാരികളിൽ നിന്നുമുള്ള മോചനത്തിന് ഏറെ ഗുണപ്രദമാണെന്ന് അനേകമനേകം അനുഭവങ്ങൾ സാക്ഷിയാണ്.
രചയിതാവ്
വൈജ്ഞാനിക കേരളത്തിന്റെ പിതാവും വിവിധ വിജ്ഞാനശാഖകളിൽ അഗ്രേസരനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ചതാണെന്നാണ് പ്രബലാഭിപ്രായം. അക്കാലത്ത് പ്രചാരത്തിലുള്ള വിവിധ കീർത്തന കൃതികൾ പരിശോധിച്ച് സംഗ്രഹിച്ചത് കൊണ്ടാണ് മൻഖൂസ്, അഥവാ ചുരുക്കപ്പെട്ടത് എന്ന പേരുവന്നത്.
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായിരുന്ന വിശ്വപ്രസിദ്ധ പണ്ഡിതൻ ഇമാം ഗസാലിയുടെ സുബ്ഹാന മൗലിദിന്റെ സംഗ്രഹമാണെന്നും അഭിപ്രായമുണ്ട്. അതിൽ നിന്നാണ് അഹ്‌യാ റബീഅൽ ഖൽബി എന്ന പദ്യഭാഗം എടുത്തത്.
മൻഖൂസിലെ ഇമാം ഗസ്സാലി(റ) പ്രാർത്ഥനയായി ചൊല്ലിയ വരികൾ പഴയ കോപ്പിയുടെ അവസാനത്തിൽ ഉണ്ടായിരുന്നു. ഭുവന വിശ്രുതനും ദാർശനിക പണ്ഡിതനുമായ ഇബ്നു ഹജറിൽ ഹൈതമി(റ)യുടെ ഹുജ്ജതുല്ലാഹി അലൽആലമീൻ എന്ന വലിയ മൗലിദ് തന്റെ ശിഷ്യൻ സൈനുദ്ദീൻ മഖ്ദൂം ചുരുക്കിയതാണെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. പൊന്നാനി ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പുറത്തിറക്കിയ മുഖ്ദൂമും പൊന്നാനിയും എന്ന ഗ്രന്ഥത്തിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ രചനയാണ് മൻഖൂസ് മൗലിദെന്ന് വ്യക്തമായി പറയുന്നുണ്ട്. (മഖ്ദൂമും പൊന്നാനിയും, പേ. 70).
വലിയ മഖ്ദൂമിന്റെ രചനയായതിനാലാവണം ഈ മൗലിദിന് കേരളത്തിൽ കൂടുതൽ പ്രചാരം നേടാൻ കഴിഞ്ഞത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും അറേബ്യയിൽ പോലും മൻഖൂസ് മൗലിദ് ഓതുന്നുണ്ട്.
രചനാ പശ്ചാത്തലം
1 380
പ്രവാചക പ്രകീർത്തനത്തിൽ തൽപരയായ ഒരു ജൂത സ്ത്രീ സ്വപ്ന ദർശനത്തിലൂടെ പ്രവാചക പ്രേമിയായി മാറിയ സംഭവം വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയാണ് രചയിതാവ് പിൻവാങ്ങുന്നത്. പ്രവാചക പ്രണയത്തിലായി മരിച്ചു ഇല്ലാതാകണമെന്ന സന്ദേശമാണ് ആശിഖുകൾക്കു മഹാനവർകൾ നൽകുന്നത്. “അവിടുന്നില്ലായിരുന്നുവെങ്കിൽ പ്രണയാതുരന്റെ അനുരാഗം ഹൃദ്യമാകുമായിരുന്നില്ല. അവിടുന്നില്ലായിരുന്നുവെങ്കിൽ നയനങ്ങൾക്ക് കണ്ണുനീർ ആനന്ദമാകുമായിരുന്നില്ല.’ തുടങ്ങി മുത്ത് നബി(സ്വ) പ്രപഞ്ചത്തിന്റെ അനിവാര്യതയാണെന്ന് ഒന്നു കൂടി ബോധ്യപ്പെടുത്തിയാണ് ഹരീരി തന്റെ വിശ്രുതമായ മൗലിദ് അവസാനിപ്പിക്കുന്നത്.
1 380
യൂസുഫ് നബി(അ)ന്റെ കുപ്പായം അമാനുഷിക ശക്തിയായിരുന്നുവെങ്കിൽ അല്ലാഹുവാണെ, ഈ വിശിഷ്ട കുഞ്ഞ് അവരെക്കാൾ അസാധാരണ കാര്യങ്ങൾക്കുടമയാണ്, ഇബ്റാഹീം നബി(അ)യുടെ പ്രത്യേകത മഹാനു നൽകപ്പെട്ട സന്മാർഗ ദർശനമായിരുന്നുവെങ്കിൽ അല്ലാഹുവാണ, ഈ കുഞ്ഞ് അവരെക്കാളും ഉന്നതനാണ് തുടങ്ങിയ പരാമർശങ്ങൾ ഇതര പ്രവാചകന്മാർക്കൊന്നുമില്ലാത്ത സ്ഥാനവും സവിശേഷതയും മുഹമ്മദ്(സ്വ)ക്കുണ്ടെന്നു വ്യക്തമാക്കുന്നതാണ്.
തിരുനബി(സ്വ)യുടെ സൗന്ദ ര്യ സവിശേഷതകളിൽ അൽപം വർണിക്കാനാണു പിന്നീട് രചയിതാവ് ശ്രമിക്കുന്നത്. അവിടുത്തെ സമ്പൂർണതയുടെ സമസ്ത വിശേഷങ്ങളും വർണിക്കാൻ ഒരു വിവരണ വിദഗ്ധനും സാധ്യമല്ലെന്നു ആദ്യമേ സൂചിപ്പിക്കുന്നുമുണ്ട്. പ്രഭാത പുലരി പോലെ പ്രശോഭിച്ച് നിൽക്കുന്ന മുടിവഴവും ഇരുളടഞ്ഞ രാത്രിയെക്കാൾ കറുത്ത തിരു കേശങ്ങളും സൂര്യനെക്കാൾ തിളങ്ങുന്ന വദനവും നേർത്ത പുരികങ്ങളും സുറുമ എഴുതിയ മിഴികളും നീളമുള്ള നാസികയും മിനുത്ത അധരങ്ങളുമായിരുന്നു മുത്ത് നബി(സ്വ)യുടേത്. പുഞ്ചിരിക്കുമ്പോൾ പുറത്തു കാണുന്ന ദന്തനിരകൾ അടുക്കിവെച്ച മുത്തുകൾ പോലെയും പിരടി വെള്ളിയുടെ വാൾത്തല പോലെ മിന്നിത്തിളങ്ങുന്നതും കഴുത്ത് അഴകാർന്നതുമായ ആ പൂമേനിയെ നേരിൽ ദർശിച്ചവൻ മഹാസൗഭാഗ്യവാനാണെന്നും ഹരീരി രേഖപ്പെടുത്തുന്നുണ്ട്.
ഒരാൾ സ്നേഹിക്കപ്പെടാനുള്ള സർവ സവിശേഷതകളും തിരുനബി(സ്വ)യിൽ സമ്മേളിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഗ്രന്ഥകർത്താവ് അവിടുത്തോടുള്ള അനുരാഗം മുഴുവൻ അവയവങ്ങൾക്കും ഞാൻ വീതിച്ചു നൽകി. അപ്പോൾ പ്രണയ തീവ്രതയാലുള്ള വ്യഥ അതോടെ എന്റെ ഹൃദയത്തിലേറി. കൺപോളകൾ നിദ്രാവിഹീനമായിത്തീർന്നു. ചാരവർണത്തിലുള്ള മാട പ്രാവുകൾ പുലരിയിലും സായാഹ്നത്തിലും കളകൂജനം മുഴക്കുന്ന കാലത്തോളം അർശിന്റെ ഉടയ തമ്പുരാൻ അവിടുത്തെ മേൽ അനുഗ്രഹം വർഷിക്കട്ടെ’ എന്ന പ്രാർത്ഥന യോടെയാണ് പ്രസ്തുത ഭാഗം അവസാനിപ്പിക്കുന്നത്.
ജന്മസമയത്തെ ഹരീരി അവതരിപ്പിക്കുന്നത് ഏറെ അനുരാഗ പൂർണമായാണ്. സൽഗുണ സമ്പന്നരായ മാലാഖമാർ ആമിനാ ബീവി(റ)യെ വലയം ചെയ്യുകയും അവരുടെ ചിറകുകൾ കൊണ്ട് മഹതിയെ മറ്റുള്ളവരിൽ നിന്നു മറച്ചുപിടിക്കുകയും ചെയ്തു. മഹതിയുടെ വലതുവശത്ത് ജിബരീൽ(അ) നിലയുറപ്പിച്ചു. മലക്കുകളുടെ തസ്ബീഹ് കൊണ്ട് ആ വിശുദ്ധ സ്ഥലം ശബ്ദസാന്ദ്രമായി. സ്വർഗ സുന്ദരികൾ ആമിനാ ബീവിയുടെ സമീപത്തു വന്ന് സർവ ഭയങ്ങളിൽ നിന്നും മഹതി സുരക്ഷിതയാണെന്ന സന്തോഷവാർത്ത നൽകി. വയറ്റാട്ടികളുടെ ജോലി അവരേറ്റെടുത്തു. അനശ്വര സൗഭാഗ്യവാനും ചന്ദ്രശോഭയുള്ള മോഹനവദനനും പ്രശോഭിതനുമാണ് നിനക്കു പി റക്കുന്ന സന്തതി എന്ന് അവർ മഹതിയെ അനുമോദിച്ചു. പെട്ടെന്നു തന്നെ ആമിനാ ബീവിക്ക് പ്രസവ നൊമ്പരം വന്നു. അടുത്ത നിമിഷത്തിൽ പൂർണ തിങ്കളുദിച്ച പോലെ പുണ്യപ്രവാചകർക്ക് മഹതി ജന്മം നൽകുകയും ചെയ്തു.
ശർറഫൽ അനാമിന്റെ ഹൃദയമായ അശ്റഖൽ ബദറുവാണ് ശേഷം വരുന്നത്. സ്നേഹാന്വേഷിയായ ഒരു മുസാഫിറായി കവി മാറുന്നതു ആ വരികളിൽ നമുക്കു കാണാവുന്നതാണ്. “പൂർണേന്ദു ഞങ്ങളിൽ ഉദയം ചെയ്തിരിക്കുന്നു. അതിന്റെ പ്രഭയിൽ മറ്റു ചന്ദ്രന്മാരെല്ലാം നിഷ്പ്രഭമായിരിക്കുന്നുവെന്നു പറഞ്ഞു തുടങ്ങുന്ന കവി വിശുദ്ധ നബിയുടെ അമാനുഷികതകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തി പാപമോചനത്തിനു വേണ്ടിയും കാരുണ്യ വർഷത്തിനു വേണ്ടിയും ഉടയതമ്പുരാനോട് കേണപേക്ഷിച്ചാണ് അതവസാനിപ്പിക്കുന്നത്.
നബി(സ്വ)യെ താലോലിക്കാൻ പക്ഷികളും മൃഗങ്ങളും അല്ലാഹുവിനോട് അനുവാദം ചോദിച്ചതും അവിടുത്തെ പരിപാലന ചുമതല ഏൽപ്പിച്ചുതരാൻ മലക്കുകൾ അഭ്യർത്ഥിച്ച തുമെല്ലാം വിവരിച്ച ശേഷം അനാഥ ബാലനെ മുലയൂട്ടാൻ വേണ്ടി സ്വീകരിച്ചപ്പോൾ ഹലീമ ബീവി ആക്ഷേപങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടിവന്നതും ആ കുഞ്ഞു നിമിത്തം തന്റെ രോഗാതുര മൃഗത്തിനു ഊർജവും ആവേശവും ലഭിച്ചതുമെല്ലാം വ്യക്തമായി പ്രതിപാ ദിക്കുന്നുണ്ട്. കുഞ്ഞിനെ സ്തനമൂട്ടിയപ്പോൾ മഹതിയുടെ സ്തനം സുലഭമായി പാൽ ചുരത്തി. ആ കുഞ്ഞ് നിമിത്തം സകല ദുരിതങ്ങളിൽ നിന്നും മോചനം ലഭിച്ചു, മാതൃകാ യോഗ്യരായ തിരുദൂതരെ വഹിക്കാനവസരം കിട്ടിയതിലുള്ള ആനന്ദവും അഭിമാനവും നിമിത്തം അവരുടെ യാത്രാ വാഹനമായ പെൺകഴുത ഇതര യാത്രാസംഘങ്ങളെ കടത്തിവെട്ടി മുന്നേറി, മഹതിയുടെ ആടുകൾ മേയുന്നിടത്തെല്ലാം സമൃദ്ധമായി പുല്ല് വളർന്നു വന്നു എന്നിങ്ങനെ നീളുന്നു ആ വിവരണങ്ങൾ.
തിരുനബി(സ്വ)യുടെ അംഗലാവണ്യത്തെ വർണിക്കുകയാണ് പിന്നീട് കവി ചെയ്യുന്നത്. വടിവൊത്ത സസ്യശാഖ മൃദുലതയും മന്ദമാരുതൻ ലാളിത്യവും പഠിച്ചത് തിരുമേനിയെ കണ്ടാണെന്ന പ്രസ്താവന വശ്യമാണ്. ശാരീരിക മാർദവത്തെ വളർന്നുവരുന്ന സസ്യശാഖയുടെ മാർദവത്തോടും അവിടുത്തെ സ്വഭാവ ലാളിത്യത്തെ മന്ദമാരുതന്റെ ലാളിത്യത്തോടും ഉപമിക്കലായിരുന്നു കവിയുടെ യഥാർത്ഥ ഉദ്ദേശ്യമെന്നു വ്യക്തമാണ്.
എന്നാൽ ആ ഗുണങ്ങൾ സാദൃശ്യമാക്കപ്പെട്ട വസ്തുക്കളെ അപേക്ഷിച്ച് നബി(സ്വ)യിൽ വളരെ കൂടുതലാണെന്ന് സമർത്ഥിക്കാൻ വേണ്ടിയാണ് കവി ബോധപൂർവം ഇവയെ റസൂൽ(സ്വ)യോട് തുല്യപ്പെടുത്തുന്ന രീതി സ്വീകരിച്ചത്. ഉദ്ദിഷ്ട ആശയങ്ങളെ ശക്തിപ്പെടുത്താൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ അറബി സാഹിത്യത്തിൽ വ്യാപകമാണുതാനും.
1 380
അപ്പോഴാണ് നബി(സ്വ) യുടെ ആഗമനം. അവിടുത്തെ വദന വെളിച്ചത്തിൽ മഹതിക്കു സൂചി ലഭിച്ചു. ഈ സംഭവം പ്രസിദ്ധമാണല്ലോ (അന്നിഅമതുൽ കുബ്റ). ജാബിർബ്നു സമുറ(റ) പറയുന്നു: “നിലാവുള്ളൊരു രാത്രിയിൽ ഞാൻ തിരുനബി(സ്വ)യെയും ചന്ദ്രനെയും മാറിമാറി നോക്കി. അവിടുന്ന് ചുവന്ന വരയുള്ള ഒരു വസ്ത്രമാണ് അന്നു ധരിച്ചിരുന്നത്. എന്റെ താരതമ്യത്തിൽ നബി(സ്വ)ക്കായിരുന്നു കൂടുതൽ സൗന്ദര്യം (മിശ്കാതുൽ മസ്വാബീഹ്).
ആദി മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ തിരുനബി(സ്വ)യുടെ പ്രകാശം തസ്ബീഹ് ചൊല്ലുന്നതായി നിലകൊണ്ടിരുന്നുവെന്നു പ്രസ്താവിച്ച കവി പിന്നീട് അവിടുത്തെ കുടുംബ പശ്ചാത്തലമാണു ചർച്ചക്കു വിധേയമാക്കുന്നത്. സൂര്യൻ അതിന്റെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതു പോലെ പ്രവാചക ശ്രേഷ്ഠരേ, അങ്ങ് ഉദാത്തമായ വ്യക്തിത്വങ്ങളുടെ മുതുകുകളിലൂടെയാണ് നീങ്ങിയിരിക്കുന്നത്. സർവത്തിന്റെയും ആശ്രയമായ ഒരു സന്തതിയെ ഗർഭം ധരിക്കുക വഴി അനുഗ്രഹീതമായിത്തീർന്ന ഉദരങ്ങളിലൂടെ അനുപമനായി അങ്ങ് പ്രയാണം ചെയ്തു തുടങ്ങിയ വരികൾ പ്രവാചക ജനനത്തിന്റെ വിശുദ്ധ വഴികൾ അടയാളപ്പെടുത്തുന്നതാണ്. ഒരിക്കൽ നബി(സ്വ) അബ്ബാസ്(റ)വിനോട് ഇങ്ങനെ പറയുകയുണ്ടായി: “അല്ലാഹു തന്റെ ഉൽകൃഷ്ട സൃഷ്ടികളിലാണ് എന്നെ ഉൾപ്പെടുത്തിയത്. അവയെ ഗോത്രങ്ങളാക്കി വിഭജിച്ചപ്പോൾ ഏറ്റവും ശ്രേഷ്ഠമായ ഗോത്രത്തിലും എന്നെ ചേർത്തു. ആ ഗോത്രത്തെ വിവിധ കുടുംബങ്ങളായി വേർതി രിച്ചപ്പോൾ ഏറ്റവും ഉൽകൃഷ്ടമായ കുടുംബത്തിലും എന്നെ ഉൾപ്പെടുത്തി. അതു കൊണ്ടു തന്നെ ശാരീരികമായും കുടുംബപരമായും ഞാൻ ഏറ്റവും ശ്രേഷ്ഠനാണ്’ (അൽബിദായതു വന്നിഹായ).
വിഷയങ്ങളുടെ ചേർത്തുവെപ്പിൽ രചയിതാവിനു പലപ്പോഴും ക്രമം നഷ്ടപ്പെടുന്നതായി നമുക്കു തോന്നാറുണ്ട്. തിരുപ്പിറവിയുടെ അത്ഭുതങ്ങൾക്കു ശേഷം ഗർഭകാല വിവരണത്തിലേക്കു പോകുന്നതു തന്നെ ഉദാഹരണം. കവിയുടെ നിറഞ്ഞു കവിഞ്ഞ പ്രവാചക സ്നേഹക്കൂടിൽ നിന്ന് ആദ്യമാദ്യം മുളപൊട്ടുന്നവ പുറത്തു ചാടുന്നതാണ് അത്. പ്രശോഭിതമായ ഈ ലോകത്തിന്റെ കാരണക്കാരനായി ഉദയം ചെയ്ത പ്രവാചക പുംഗവരുടെ അപദാനങ്ങൾ പറയുമ്പോൾ അത് എവിടെ നിന്നു തുടങ്ങണം, എവിടെ കൊണ്ടെത്തിക്കണം എന്ന കാ ര്യത്തിൽ ആശയക്കുഴപ്പം നേരിടുന്നത് പ്രണയ തീവ്രതയുടെ തെളിവാണ്.
തിരുനബിയുടെ ഗർഭവാസവും മാലാഖമാർ അക്കാലത്തു നൽകിയ ആശീർവാദങ്ങളുമെല്ലാം രചയിതാവ് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഗർഭത്തിന്റെ പ്രഥമ മാസത്തിൽ ആമിന ബീവിയുടെ സ്വപ്നത്തിൽ ആദം നബി(അ)വരികയും ലോകത്തിന്റെ നേതാവിനെയാണ് ധരിച്ചിരിക്കുന്നതെന്ന വിവരം അവരെ അറിയിക്കുകയും ചെയ്തു. രണ്ടാം മാസം ഇദരീസ് നബി(അ) പ്രത്യക്ഷപ്പെടുകയും നമ്മുടെ നേതാവിന്റെ സവിശേഷ ഗുണങ്ങളും അവിടുത്തെ ഉന്നത സ്ഥാനവും വിവരിച്ചുകൊടുത്തു. മൂന്നാം മാസം നൂഹ് നബി(അ) അടുത്ത് വന്ന് അല്ലാഹുവിന്റെ സഹായവും വിജയവും നേടുന്ന ഉന്നത വ്യക്തിത്വത്തെയാണ് ബീവി ഗർഭം ധരിച്ചിരിക്കുന്നതെന്നു ബോധ്യപ്പെടുത്തി. നാലാം മാസം ഇബ്റാഹീം നബി(അ) വന്നു മുഹമ്മദ് നബി(സ്വ)യുടെ മഹത്ത്വവും മഹനീയ സ്ഥാനവും കേൾപ്പിച്ചു. അഞ്ചാം മാസം ഇസ്മാഈൽ നബി(അ) വന്ന് ഗർഭസ്ഥ ശിശു ആദരവിനർഹനാണെന്ന ശുഭവാർത്തയറിയിച്ചു കൊടുത്തു. ആറാം മാസം മൂസാ നബി(അ) പ്രത്യക്ഷപ്പെട്ട് തിരുനബി(സ്വ)യുടെ ഉന്നത പദവിയും മഹത്തായ സ്ഥാനവും അറിയിച്ചു കൊടുത്തു. ഏഴാം മാസം ദാവൂദ് നബി(അ) വന്ന് സ്തുത്യർഹമായ സ്ഥാനത്തിനർഹനും സത്യവിശ്വാസികൾ ജലപാനത്തിനു വരുന്ന ഹൗളുൽ കൗസറിന്റെയും ഉയർന്നു നിൽക്കുന്ന ഹംദു പതാകയുടെയും ഉടമയും അവകാശിയുമായ മഹാ വ്യക്തിത്വമാണെന്ന് അറിയിച്ചു.
എട്ടാം മാസം സുലൈമാൻ നബി(അ) വന്ന് അന്ത്യപ്രവാചകരെയാണ് മഹതി ഗർഭം ധരിച്ചിരിക്കുന്നതറിയിച്ചു. ഒമ്പതാം മാസം ഈസാ നബി(അ) പ്രത്യക്ഷപ്പെടുകയും സത്യമതം വെളിപ്പെടുത്തുന്നവരും പിഴക്കാത്ത ജിഹ്വയും കളങ്ക രഹിതമായ പരമ്പരയുമുള്ള ഒരു സന്തതിയെ കൊണ്ട് ആമിന(റ) വിശിഷ്ടയായിരിക്കുന്നുവെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. സന്മാർഗത്തിന്റെയും ശാശ്വത വിജയത്തിന്റെയും സൂര്യതേജസായ ഈ കുഞ്ഞിന് മുഹമ്മദ് എന്ന നാമകരണം നൽകണമെന്ന് മുഴുവൻ പ്രവാചകരും മഹതിയോട് സ്വപ്നത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.
ഗർഭകാല വിവരണങ്ങൾക്കു ശേഷം പ്രസവ സന്ദർഭത്തിലെ അസാധാരണത്വങ്ങൾ ഏറെ ആകർഷകമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു സംഘം സ്വർഗീയ സുന്ദരിമാർക്കൊപ്പം ഫിർഔന്റെ ഭാര്യ ആസിയയും(റ) ഇംറാന്റെ മകൾ മർയമും(റ) ആമിനാ ബീവിയുടെ അരികിലെത്തിയതും അവരുടെ സൗന്ദര്യത്താൽ അവിടം തേജോമയമായതും തന്മൂലം മഹതിയുടെ പ്രയാസങ്ങളും പരിഭവങ്ങളുമെല്ലാം അപ്രത്യക്ഷമായതും അനുരാഗിക്കു ഹരം പകരുന്ന രീതിയിലാണു അവതരിപ്പിച്ചിട്ടുള്ളത്.
ഗ്രന്ഥകാരനു തിരുനബിയോട് അതീവ ഇഷ്ടമാണ്. പ്രവാചക ഭംഗി കണ്ട് അതിശയം പൂണ്ട മാലോകരെ മുഴുവൻ കൂട്ടുപിടിച്ചു തന്റെ ഭാവന സമർത്ഥിക്കാനുള്ള ശ്രമം അദ്ദേഹം ഇടക്കിടെ നടത്തുന്നുണ്ട്. റോസാപൂ നിറമാർന്നതും പ്രകാശ ദീപ്തവുമായ കവിൾത്തടത്തോടെ ജന്മം കൊണ്ട് അവിടുത്തോട് കിടപിടിക്കുന്ന ഒരാളുമിനി പിറക്കുകയില്ലെന്നും മഹാൻ ധൈര്യപൂർവം പ്രഖ്യാപിക്കുന്നുണ്ട്.
1 380
ശർഫൽ അനാം മൗലിദ്, പോരിശ നിറഞ്ഞ പ്രകീർത്തനം
പ്രവാചക സ്നേഹിയെ സംബന്ധിച്ചിടത്തോളം അനിർവചനീയമായ ആനന്ദമാണു ശർഫൽ അനാം മൗലിദ്. ഓരോ ഗീതത്തിലും താളവും രാഗവും ശ്രുതിലയങ്ങളുമെല്ലാം ഒരു പോലെ അനുഭവപ്പെടുന്നതു കൊണ്ടു തന്നെയാണ് ശർറഫൽ അനാമിനു പ്രകീർത്തനങ്ങളിൽ അദ്വിതീയ സ്ഥാനം ലഭിച്ചത്. ആശയഗാംഭീര്യം, ശൈലി വിന്യാസം, പ്രതിപാദന ചാരുത തുടങ്ങിയവയിലെല്ലാം ശർറഫൽ അനാം മറ്റു മൗലിദുകളിൽ നിന്ന് വ്യതിരിക്തമാണ്. തിരുപ്പിറവിയും അനുബന്ധ കാര്യങ്ങളും വിശാലവും പ്രണയാതുരവുമായാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്.
മാലികി മദ്ഹബുകാരനായ ശൈഖ് അഹ്മദു ബ്നു ഖാസിം അൽ ഹരീരി(റ)യാണ് ശർറഫൽ അനാം രചിച്ചത്. സ്പെയിൻ മുസ്‌ലിം രാജ്യമായിരുന്ന കാലത്ത് അവിടെ ജീവിച്ച മഹാപണ്ഡിതരിലൊരാളായിരുന്നു അദ്ദേഹം. എന്നാൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച മഹാപണ്ഡിതൻ ഇമാം ഇബ്നുൽ ജൗസി(റ)യാണ് ഇതിന്റെ രചയിതാവെന്നും അഭിപ്രായമുണ്ട്. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലായിരുന്നു മഹാനവർകൾ വസിച്ചിരുന്നത്. ശർഫൽ അനാമിന്റെ വിഖ്യാത വ്യാഖ്യാതാവ് മുഹമ്മദ് നവവി ഉമർ ആണ് ഈ അഭിപ്രായാന്തരം
രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം തന്റെ മൗലിദു വ്യാഖ്യാനത്തിന് ഫത്ഹുസ്വമദിൽ ആലം അലാ മൗലിദി ശൈഖി അഹ്മദു ബ്നുൽ ഖാസിം എന്നും അൽ ബുലൂഗുൽ ഫൗസി ലിബയാനി അൽഫാളി മൗലിദിബ്നിൽ ജൗസി എന്നും പേരിട്ടത്. ഇവർ രണ്ടുപേരും ഓരോ മൗലിദ് രചിച്ചിട്ടുണ്ടാവാമെന്നും രണ്ടിന്റെയും രചന സമാനമായതുകൊണ്ട് അഭിപ്രായ വ്യത്യാസം വന്നതാവാമെന്നും അല്ലെങ്കിൽ ഒരാൾ പദ്യവും മറ്റെയാൾ ഗദ്യവും എഴുതി സംയുക്തമായി രചിച്ചതാവാമെന്നും മുഹമ്മദ് നവവി തന്റെ വ്യാഖ്യാന ഗ്രന്ഥത്തിൽ അഭിപ്രായപ്പെടുന്നുണ്ട് (ഫത്ഹുസ്സമദ് പേ. 2). അതേസമയം മറ്റൊരു വ്യാഖ്യാതാവായ ഇമാം മർസൂഖി രചയിതാവായി ഹരീരിയെ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്(ബുലൂഗുൽ മറാം).
തിരുമുൾകാഴ്ച ഇലാഹിന്റെ മുന്നിൽ സമർപ്പിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ ആരംഭിക്കുന്നത്. സമുന്നത സ്ഥാനീയരായ തിരുനബി(സ്വ) നിമിത്തം സമസ്ത സൃഷ്ടികളെയും അനുഗ്രഹവും ഉന്നതിയും മേളിച്ച അത്യാദരണീയനായ സന്തതിമൂലം സൗഭാഗ്യത്തെ സമ്പൂർണമാക്കുകയും ആ സന്തതി കാരണം അവിടുത്തെ മാതാപിതാക്കളെയും പിതാമഹന്മാരെയും ശ്രേഷ്ഠരാക്കുകയും അവിടുത്തെ ഔദാര്യം മുഖേന നീതി വ്യാപിപ്പിക്കുകയും ചെയ്ത അല്ലാ ഹുവിനാണ് സർവസ്തുതിയുമെന്നതാണു പ്രഥമ വചനം.
നബി(സ്വ)യെ ഗർഭം ധരിച്ചപ്പോൾ മാതാവിനു പ്രയാസമോ ഭാരമോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നു പറഞ്ഞാണ് പ്രകീർത്തനത്തിലേക്കു നീങ്ങുന്നത്. ചേലാകർമം ചെയ്യപ്പെട്ടവരും സുറുമയെഴുതപ്പെട്ടവരും ഗാംഭീര്യത്തിന്റെ വസ്ത്രത്തിൽ നിലകൊള്ളുന്നവരുമായും ഭൂജാതരായ പ്രവാചകർ(സ്വ)ക്ക് വശ്യവും മനോഹരവുമായ വദനവും സൂര്യനെക്കാൾ പ്രോജ്വലമായ പ്രഭയും രത്നങ്ങളെക്കാൾ മികച്ച ദന്ത നിരകളുമുണ്ടായിരുന്നുവെന്നു ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
മുഴുവൻ ദിക്കുകളിലും സമതല പ്രദേശങ്ങളിലും ഉയർന്ന ഇടങ്ങളിലും നിബിഢമായിരുന്ന അന്ധകാരം നീങ്ങി പ്രഭപരന്നത് അവിടുത്തെ ജനനം മൂലമാണെന്നു പറഞ്ഞ കവി അനുബന്ധമായുണ്ടായ അത്ഭുതകാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. ആ സമയത്ത് സ്വർഗലോകം അലങ്കരിക്കപ്പെടുകയും അല്ലാഹുവിന്റെ പുണ്യദർശനം ജനങ്ങളിലേക്കു വർഷിക്കുകയും അവന്റെ കാരുണ്യം ലോകത്തിനു വെളിപ്പെടുകയും ചെയ്തു. സകല പ്രതിഷ്ഠകളും അപമാനിതമായി നിലംപതിച്ചു. ഖൈസർ ചക്രവർത്തി വിശ്രമിച്ചിരുന്ന കോട്ട പ്രകമ്പനം കൊള്ളുകയും അതു കണ്ടവരുടെ ബുദ്ധി മരവിക്കുകയും ചെയ്തു. പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു. ഇബ്നുകസീർ എഴുതുന്നതു കാണുക; യഹ്‌യ ബ്ൻ ഉർവ പറയുന്നു; “ഏതാനും ഖുറൈശികൾ അവരുടെ ആരാധ്യ വസ്തുക്കൾക്കു സമീപം ഒത്തുചേർന്ന് ഒട്ടകത്തെ അറുത്തു തിന്നും കുടിച്ചും നൃത്തം വെച്ചും ആഘോഷിക്കുകയായിരുന്നു. അതിനിടെ വിഗ്രഹത്തിനു സമീപം ചെന്നപ്പോൾ അത് മുഖം കുത്തി വീണുകിടക്കുന്നതായി കണ്ടു. അവർ ഉടൻ തന്നെ അതിനെ അധിക്ഷേപിച്ച് പുനഃപ്രതിഷ്ഠിച്ചു. പക്ഷേ, പരിതാപകരമായ വിധത്തിൽ അത് വീണ്ടും മറിഞ്ഞുവീണു. മൂന്നാം തവണയും നേരെ നിർത്തിയെങ്കിലും മറിഞ്ഞു വീഴുകയായിരുന്നു. അപ്പോൾ അവർക്ക് വലിയ മനഃപ്രയാസം തോന്നി. ഇതുകണ്ട ഉസ്മാനുബ്നു ഹുവൈരിസ് ചോദിച്ചു. “നമ്മുടെ ദൈവത്തിനെന്തു പറ്റി? അത് കീഴ്മേൽ മറിയുക തന്നെയാണല്ലോ’. നബി(സ്വ) ഭൂജാതനായ രാത്രിയിലായിരുന്നു ഈ വിചിത്ര സംഭവം’ (അൽബിദായതു വന്നിഹായ).
അവിടുത്തെ ഒളിവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സുരക്ഷിത പ്രദേശമായ പവിത്ര ഹറമിൽ പ്രത്യക്ഷപ്പെട്ട പൂർണേന്ദു എത്ര സുന്ദരമാണെന്നു പറഞ്ഞാണ് ഹരീരി മൗലിദിലെ കവിത തുടങ്ങുന്നത്. പ്രവാചകർ(സ്വ) യുടെ പ്രോജ്വല സൗന്ദര്യത്തിനു മുമ്പിൽ പൂർണ ചന്ദ്രൻ പോലും നിഷ്പ്രഭമായെന്നും അവിടുത്തെ മുഖകാന്തിയിൽ സൂര്യപ്രകാശം തന്നെ പൊലിഞ്ഞു പോയെന്നും ആ മുഖമിത്ര അഴകാക്കിയതിന്റെയും വശ്യമാക്കിയതിന്റെയും മഹത്ത്വമത്രയും അല്ലാഹുവിനാണെന്നും പറയുന്ന മഹാൻ വിശ്രുതമായ ഹദീസുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇബ്നു ഹജറിൽ ഹൈതമി(റ) രേഖപ്പെടുത്തുന്നു: ഒരിക്കൽ ആഇശാ ബീവി(റ) വസ്ത്രം തുന്നുന്നതിനിടെ വിളക്കണഞ്ഞു. മഹതിയുടെ കയ്യിൽ നിന്നു സൂചി നിലത്തു വീണു.
1 380
ഇത് കൊങ്ങണംവീട്ടിൽ ഇബ്രാഹിംകുട്ടി മുസ്ലിയാർ (മ. 1905) മൻഖൂസ് മൗലിദിന് അറബി മലയാളത്തിൽ തയ്യാറാക്കിയ വിപുലമായ വ്യാഖ്യാനം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ മൗലിദിന്റെ പേര് മൻകൂസ് (കാഫ്) എന്നാണ്. ഖാഫ് അല്ല. അതിന് അദ്ദേഹം പറയുന്ന ന്യായം ഖുർആനിൽ പല സൂറത്തുകൾക്കും പേര് വന്നത് അതിലെ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ്. ഉദാഹരണത്തിന് ബഖറയെ പരാമർശിച്ചതിനാൽ ആ സൂറത്തിന് അൽ ബഖറ എന്ന പേര് വന്നു. മൗലിദിൽ ''നുക്കിസത്തിൽ അസ്നാം'' എന്ന പരാമർശം ഉള്ളതിനാൽ മൻകൂസ് എന്ന പേര് വന്നു. മൻഖൂസ് എന്ന് ആണെങ്കിൽ അതിനൊരു മൻഖൂസ് മിൻഹു വേണമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
മൻഖൂസ് മൗലിദിനെ കുറിച്ചുള്ള ചർച്ചകൾ 1800 കളുടെ അവസാനത്തിൽ തന്നെ സജീവമായി നടന്നിരുന്നുവെന്ന് ചുരുക്കം. അന്നും മൻഖൂസ് എന്ന ഉപയോഗം നിലവിലുണ്ടായിരുന്നുവെന്നും ഇതിൽനിന്നു മനസ്സിലാകുന്നു.
