മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില് യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള് അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
വേങ്ങരയിൽ മറവെട്ടൊളിയ ശൈഖ് കോയപ്പാപ്പ വലിയ്യുല്ലാഹ്
ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ലിയാർ ഒരിക്കൽ വേങ്ങര കോയപ്പാപ്പയെ കാണാൻ വേങ്ങരയിലെത്തി. അർദ്ധരാത്രിയായിരുന്നീ ആഗമനം. മഹത്തുക്കളെ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം ഇതാണെന്ന് പല മഹത്തുക്കളും വ്യക്തമാക്കിയതാണല്ലോ.
ആജാനുബാഹുവായ വെളുത്ത പണ്ഡിതശംസ് വരുന്നത് കണ്ട് കോയപ്പാപ്പയുടെ അടുത്തുണ്ടായിരുന്ന ഒരാൾ ശംസുൽ ഉലമക്കിരിക്കാൻ കസേരയുമായി വന്നു. ഇതു കണ്ട ഉസ്താദ് ദേഷ്യപ്പെട്ടു: 'ആരാണീ ഇരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. അവരെ മുമ്പിൽ ഞാനിരിക്കാനോ... കസേര കൊണ്ടുപോകൂ.'
ഈ സംഭവം കോയപ്പാപ്പയുടെ അടുത്ത് കഴിഞ്ഞിരുന്ന, സൂഫിവര്യനും തെന്നല ചെമ്മേരിപ്പാറ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ വലിയ്യുല്ലാഹി തെന്നല കാളമ്പ്ര മുഹമ്മദ് മുസ്ലിയാർ പറഞ്ഞതാണ്.
ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ലിയാർ, വൈലത്തൂർ യൂസുഫുൽ ജീലാനി തങ്ങൾ, സൈഫുൽ ഇലാഹ് പെരുമുഖം സൈനുദ്ദീൻ കോയ മുസ്ലിയാർ, ആശിഖുറസൂൽ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ തുടങ്ങിയ മഹത്തുക്കളെല്ലാം കോയപ്പാപ്പയെ കാണാൻ വരാറുണ്ടായിരുന്നു.
കുഞ്ഞിമുഹമ്മദ് എന്നാണത്രേ കോയപ്പാപ്പയുടെ പേര്. കൂടുതൽ വ്യക്തിവിവരങ്ങളൊന്നും ലഭ്യമല്ല. എല്ലാവരെയും കോയാക്കാ എന്ന് വിളിച്ചിരുന്നു. അതിനാലായിരിക്കാം കോയപ്പാപ്പ എന്ന് വിളിക്കപ്പെടുന്നത്. തെന്നല കാളമ്പ്ര മുഹമ്മദ് മുസ്ലിയാരും കോയപ്പാപ്പയും അറബിയിൽ സംസാരിക്കുന്നത് കണ്ടവരുണ്ട്. ക്രിസ്താബ്ദം 1984 ഓഗസ്റ്റ് 03, ഹിജ്റ 1404 ദുൽഖഅദ് 05 വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു വഫാത്. ശനിയാഴ്ച വൈകുന്നേരമാണ് വേങ്ങര അങ്ങാടിയിൽ ഖബറടക്കം നടന്നത്. വഫാതാകുമ്പോൾ 105 വയസ്സായിരുന്നു.
മഹാനിൽ നിന്നും ദൃശ്യമായ അത്ഭുതങ്ങൾ നിരവധിയത്രേ. വിവാഹന്വേഷണങ്ങളെല്ലാം അവസാന ഘട്ടമെത്തുമ്പോൾ അലസിപ്പോയ സങ്കടത്തോടെ ഒരാൾ കോയപ്പാപ്പയെ കാണാനായി പുറപ്പെട്ടു. അടുത്തേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ, വിഷയം പറയും മുമ്പേ മഹാൻ പറഞ്ഞു: 'വേഗം പോകൂ കോയാക്കാ, അവിടെ ആൾ കാത്തുനിൽക്കുന്നുണ്ട്.' ഇതുകേട്ട് ഒന്നും പറയാതെ അയാൾ മടങ്ങി. വീട്ടിലെത്തുമ്പോഴുണ്ട് പുതിയാപ്പിളയെ കാണാൻ ആളുകൾ കാത്തുനിൽക്കുന്നു.
പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർ വലിയൊരു സങ്കടഭാരവുമായി കോയപ്പാപ്പയുടെ അടുത്തെത്തി. പല ദിവസവും വഅളിന് പോയി ഉസ്താദ് മടങ്ങിയെത്താൻ രാത്രി നന്നേ വൈകും. ഭാര്യ ഉറങ്ങിയാൽ തൊട്ടിലിൽ കിടക്കുന്ന കുട്ടി നിലത്തുവീഴുന്നു. ഈ സങ്കടമാണ് കോയ ഉസ്താദ് മഹാനോട് ഉണർത്തിയത്. പിറ്റേന്ന് രാവിലെ ഉസ്താദ് വീട്ടിൽ എത്തുമ്പോൾ ഭാര്യ പറയുന്നു: 'കഴിഞ്ഞരാത്രി കുട്ടി തൊട്ടിലിൽ നിന്ന് വീണിരുന്നു. കോയപ്പാപ്പ കുട്ടിയെ എടുക്കുന്നത് ഞാൻ കണ്ടു.'
വേങ്ങര പരിസരത്തുള്ള ഒരാൾക്ക് എരിവും പുളിയും ഉപ്പുമുള്ള ഒന്നും ഭക്ഷിക്കാനാവുന്നില്ല. അങ്ങനെ വല്ലതും ഭക്ഷിക്കുമ്പോഴേക്കും വയറുവേദനിക്കുന്നു. കുറേക്കാലം കഞ്ഞിയും മരുന്നുമായി കാലംകഴിഞ്ഞ ശേഷമാണ് അദ്ദേഹം കോയപ്പാപ്പയുടെ അടുത്തെത്തുന്നത്. മഹാൻ പറഞ്ഞതനുസരിച്ച് സേവകൻ ഹോട്ടലിൽ നിന്നും ഇറച്ചിയും ചോറും കൊണ്ടുവന്നു. അത് നന്നായി കുഴച്ചു പരുവപ്പെടുത്തി അയാൾക്ക് നൽകി. അതു കഴിച്ച ശേഷം അയാൾക്ക് ആ ബുദ്ധിമുട്ട് ഉണ്ടായിട്ടേയില്ല.
കോയപ്പാപ്പയെ വലിയ വിശ്വാസമില്ലാത്ത അസ്മാ ചികിത്സാരിയായ ഒരാൾ മഹാന്റെ അടുത്ത് വന്നു. 'മലേഷ്യയിലൊക്കെ പോയില്ലേ, ചികിത്സയൊക്കെ ചെയ്തില്ലേ, ഏർപ്പാട് കൂടിയില്ലേ, തല്ല് കിട്ടീ കൈ മുറിഞ്ഞീലെ.' മലേഷ്യയിൽ ചികിത്സക്ക് പോയ അയാൾ അവിടെ ബിസിനസ്സിൽ ഷെയറെടുക്കുകയും പങ്കാളികൾക്കിടയിൽ അടി നടക്കുകയും ചെയ്തിരുന്നു. ആ അടിയിൽ മുറിഞ്ഞ കയ്യുമായാണ് അയാൾ മഹാന്റെ സമീപത്തു വന്നിരുന്നത്.
വേങ്ങര ഭാഗത്തുള്ള രണ്ടാളുകൾ വലിയ്യുല്ലാഹ് വടകര മുഹമ്മദ് ഹാജിയെ കാണാൻ പോയി. വേങ്ങരയാണെന്ന് പറഞ്ഞപ്പോൾ മഹാൻ പറഞ്ഞതിങ്ങനെ: 'വേങ്ങര കാക്കച്ചിയോട് പോയി പറയുക. കോയപ്പാപ്പ, കോയപ്പാപ്പ.' കാക്കകൾക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നത്രെ കോയപ്പാപ്പ. ഇതു സൂചിപ്പിച്ചാണ് കാക്കച്ചിയെന്ന് വടകര മുഹമ്മദ് ഹാജി തങ്ങൾ പറഞ്ഞത്.
സുൽത്താനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഒരിക്കൽ കോയപ്പാപ്പയെ കാണാനെത്തി. മഹാൻ ഒരു കത്തിയെടുത്ത് മൂർച്ചയില്ലാത്ത ഭാഗം ഉസ്താദിന്റെ കഴുത്തിൽ ചേർത്ത് കുറേനേരം പിടിച്ചു. കൂടെയുള്ളവരെല്ലാം പേടിച്ചുപോയി. അതു കഴിഞ്ഞ് ഉസ്താദ് ഇറങ്ങിപ്പോകുമ്പോൾ മഹാൻ പറഞ്ഞു: 'വല്ലാത്ത ധൈര്യമുള്ള മൊല്യേരാണല്ലോ.' മറ്റൊരിക്കൽ ഉസ്താദ് കോയപ്പാപ്പയുടെ അടുത്തെത്തി. ഉടനെ മഹാൻ പറഞ്ഞു: 'ഉടനെ പോകുക. വെള്ളം കിട്ടില്ല.' ഉസ്താദ് വേങ്ങരയിൽ നിന്നും മടങ്ങി കോഴിക്കോട് എത്തിയപ്പോഴാണ് വാർത്ത അറിയുന്നത്. പ്രമുഖനായ ഒരാളുടെ കൊലപാതകമോ മറ്റൊ നിമിത്തം വ്യാപകമായ ബന്ദ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
1 380
ريحانة الماطوري على تربة الشيخ أبي بكر مسليار الككدپرمي
ككدپرم ابو بكر مسليار مولد
റൈഹാനത്തുൽ മാത്തൂരി എന്ന കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുടെ മൗലിദ്
kakkidippuram shaukhuna moulid
Another
https://t.me/moulidstudy/1277
https://t.me/moulidstudy/1281
Read more
https://t.me/moulidstudy/1282
1 380
ഈ വരാൻ പോകുന്ന അപകടത്തെ കുറിച്ചായിരുന്നു മഹാനവർ കൾ അന്നാട്ടുകാർക്കു മുന്നിറിയിപ്പ് നൽകിയതും,വീട് വിട്ട് താൽക്കാലം മാറി പോകാൻ നിർദ്ദേശിച്ചതും.
മഹാനവർകളുടെ അടുത്ത് ഒരാൾ വന്നു ജുമുഅത്ത് പള്ളിയുടെ മുകളിൽ രാത്രിയിൽ ചീട്ടുകളിച്ചു കൂത്താടുന്ന കുറച്ചു ആളുകളെ കുറിച്ച് പരാതി പറഞ്ഞു. പലരും ഉപദേശിച്ചിട്ടും തടഞ്ഞിട്ടും അവർ ചെവിക്കൊള്ളുന്നില്ല. അത് കൊണ്ട് ഈ വിഷയത്തിൽ ഒരു പരിഹാരം വേണം. വന്ന വ്യക്തിയെ തിരിച്ചു പോകാൻ അനുവദിക്കാതെ മഹാന്റെ അടുത്ത് ഇരുത്തി. പാതിരാത്രി കഴിഞ്ഞ നേരത്ത് മഹാനർ ഒരു വടി എടുത്ത് ആ കെട്ടിടത്തിന്റെ മച്ചിലും മറ്റും ഉച്ചത്തിൽ അടിക്കുകയും ഓടെടാ ഓടെടാ എന്ന് പറഞ്ഞു ആരെയോ ആട്ടി പായിക്കുന്നതും ഈ പരാതിക്കാരൻ കണ്ടു.ശേഷം അയാളോട് പോകാൻ പറഞ്ഞു. അന്ന് രാത്രിയിൽ പ്രസ്തുത പളളിയിൽ പതിവ് പോലെ ആ കാപാലികർ കളിക്കാൻ എത്തിയെങ്കിലും അവർക്ക് എവിടുന്നൊക്കെയോ അടി കിട്ടുന്നതായി അനുഭവപ്പെട്ടു. ആളിനെ കാണുന്നില്ല. അടി എല്ലാപേർക്കും പൊതിരെ കിട്ടുന്നു. അടി സഹിക്ക വയ്യാതെ അവർ ജീവനും കൊണ്ട് പള്ളിയിൽ നിന്നും ഇറങ്ങി ഓടി . അതിൽ ഒരാൾ ഓട്ടത്തിനിടയിൽ ഒരു പൊട്ട കിണറ്റിൽ വീഴുകയും കയ്യും കാലും ഒക്കെ ഒടിഞ്ഞു കിടപ്പിലാവുകയും ചെയ്തു. കൊയപ്പാപ്പായുടെ കറാമത്ത് കൊണ്ട് അവർക്ക് ശിക്ഷകിട്ടുകയായിരുന്നു.
വേങ്ങരയിൽ നിന്ന് അഹ്ലുബൈത്തിൽപെട്ട കുറേ ആളുകൾ ഹജ്ജിന് പുറപ്പെട്ടു. ആ സമയത്ത് മക്കത്ത് എന്തോ അപകടം ഉണ്ടാവുകയും കുറേ ആളുകൾ മരിക്കുകയും ചെയ്തു. വാർത്താ മീഡിയകൾ ഒന്നും ഇന്നത്തെ പോലെ അത്രക്ക് പരിചിതമല്ലാത്ത ആകാലത്ത്, മക്കയിൽ നടന്ന സംഭവങ്ങൾ ആ സമയത്തു തന്നെ ഉപ്പാപ്പ തന്റെ കൂടെ ഉള്ളവരോട് പറഞ്ഞിരുന്നു. അതിനു ശേഷം മക്കയിൽ നിന്നുള്ള വാര്ത്തകള് വന്നപ്പോളാണ് കൊയപ്പാപ്പ പറഞ്ഞ സംഭവം അവർക്കു ബോധ്യപ്പെട്ടത്.
വൈലത്തൂർ തങ്ങൾ(ന.മ), പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർ(ന.മ), കുണ്ടൂർ ഉസ്താദ്(ന.മ) തുടങ്ങി നിരവധി മഹാന്മാർ അവിടുത്തോട് വലിയ ബന്ധം പുലർത്തിയിരുന്നു. മഹാനവർകളെക്കുറിച്ച് മർഹൂം ഇ.കെ അബ്ദുല്ല മുസ്ലിയാർ(ന.മ) ഒരു മൗലിദ് രചിച്ചിട്ടുണ്ട്. ജീവിതകാലത്ത് തന്റെ സമീപത്ത് വരുന്നവർ ആരെയും മഹാൻ വെറും കയ്യോടെ മടക്കിയിരുന്നില്ല. ആര് എന്ത് ഉദ്ദേശം വെച്ചു വന്നാലും അവിടുന്ന് അത് പരിഹരിച്ചിരുന്നു.
വഫാത്തിന് ശേഷവും അത് തുടരുന്ന കാഴ്ചയാണ് വേങ്ങരയിൽ അവിടുത്തെ മഖ്ബറയിൽ. വേങ്ങര ടൗണിലാണ് മഖ്ബറ. വിവിധ പ്രശ്നനങ്ങളുമായി വേങ്ങര കോയപ്പാപ്പാടെ സവിധത്തിൽ എത്തുന്ന എല്ലാപേർക്കും അവിടുന്ന് ഇന്നും പരിഹാരം നൽകുന്നു. ദുആക്ക് ഇജാബത്ത് കിട്ടുന്ന മഖ്ബറയായി അനുഭവസ്ഥർ ആ മഖ്ബറയെ പരിചയപ്പെടുത്തുന്നു.
ദുൽഖഅദ് 6നു മഗ്രിബ് - ഇഷ ഇടയിലായിരുന്നു മഹാനവർകൾ വിട വാങ്ങിയത്. മരണപ്പെടുന്നതിനു ദിവസങ്ങൾക്ക് മുന്നേ തന്നെ മരണത്തെ കുറിച്ച് മഹാനർ സൂചന നൽകിയിരുന്നു.
1 380
വേങ്ങര കോയപ്പാപ്പ(ഖ സി)
➖➖➖➖➖➖➖➖➖➖➖➖➖➖
മഹാനായ കുഞ്ഞി മുഹമ്മദ് ( ഖ.സി) അഥവാ കുഞ്ഞയമ്മു എന്ന പേരിൽ അറിയപ്പെട്ട കൊയപ്പാപ്പ മലപ്പുറം ജില്ല യിലെ ചേറൂരിൽ ഹിജ്റ 1304 ലാണ് ജനിക്കുന്നത്.അതിനുശേഷം മഹാനവർകൾ അവിടുത്തെ ബാല്യകാലം കഴിഞ്ഞു ഒരുപാടു നാടുകൾ ചുറ്റി സഞ്ചരിച്ചു. യാത്രയിൽ ഒരുപാടു മഹാന്മാരെകണ്ടുമുട്ടി.അല്ലാഹുവിന്റെ ആരിഫീങ്ങളുമായി ബന്ധം സ്ഥാപിച്ചു.അങ്ങനെ നീണ്ട വർഷങ്ങൾക്ക് ശേഷമാണ് വേങ്ങരയിൽ എത്തുന്നത്.
സമീപ കാലത്ത് ജീവിച്ചിരുന്ന മഹാത്മാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച മഹാത്മാവായിരുന്നു വേങ്ങര കോയപ്പാപ്പ (ഖ.സി) ഒട്ടനവധി മുരീദന്മാരെ വിലായത്തിന്റെ ഔന്നിത്യത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ മഹാനവർകൾക്ക് കഴിഞ്ഞു. കശ്ഫ് കറാമത്തുകളാൽ മശ്ഹൂറായ മഹാനവരുകളുടെ ജീവിതം തന്നെ ഒരു അത്ഭുതം ആയിരുന്നു. ഒറ്റ ദർശനം കൊണ്ട് തന്നെ ഒരാളെ അല്ലാഹുവുമായി ബന്ധിപ്പിക്കുവാൻ പ്രാപ്തരായിരുന്നു.ഈ ഭൗതിക ലോകത്തെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെ എല്ലാത്തിലും അല്ലാഹുവിനെ കാണുന്ന മഹാനവർകൾ തന്റെ സമീപത്തുള്ളവരെയെല്ലാം കോയ എന്ന് ചേർത്ത് സംബോധന ചെയ്തിരുന്നു. അംങ്ങനെയാണ് കുഞ്ഞി മുഹമ്മദ് എന്ന മഹാനവർകൾ കോയപ്പാപ്പ എന്ന പേരിലും കോയാക്ക എന്നപേരിലുമൊക്കെ പ്രശസ്തരായത് . ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് കേവലം വാക്കുകൾ കൊണ്ട് ഞൊടിയിടയിൽ പരിഹാരം നൽകി.
കാക്കകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ അതീവ താല്പര്യം കാണിച്ച ഉപ്പാപ്പയോട് കാരണം ചോദിച്ചപ്പോൾ കാക്കൾ വളരെയധികം ദീർഘായുസ്സുള്ള പക്ഷിയാന്നെന്നും ചിലപ്പോൾ മുത്തുനബി (സ) യെ കാണാൻ അല്ലെങ്കിൽ മുത്തുനബി (സ)യെ കണ്ടവരെ കാണാൻ സാധ്യത ഉണ്ടെന്നും പറയുയുമായിരുന്നു.അത്രയധികം ഇഷ്കിന്റെ നിറകുടമായിരുന്നു. മഹാന്റെ ആത്മീയ വളർച്ചക്ക് കാരണം കാഞ്ഞിരമറ്റം ഫരീദ് ഔലിയ എന്ന് പറയപ്പെടുന്നു. വേങ്ങരക്കാരനായ ഒരാൾ തന്റെ രോഗം ഭേദമാവാൻ അക്കാലത്തു ജീവിച്ചിരുന്ന മഹാനായ ആലുവായ് അബൂബകക്കർ മുസ്ലിയാരെ (ഖ.സി ) സന്ദർശിച്ചപ്പോൾ നിങ്ങൾ എന്തിനാണ് ഇവിടേക്ക് വന്നതെന്നും എന്നെ പോലെ ഒരാൾ നിങ്ങളുടെ നാട്ടിലുണ്ടല്ലോ, അവിടേക്ക് പൊയ്ക്കൊള്ളൂ എന്നും പറഞ്ഞു തിരിച്ചയച്ച സംഭവും പ്രസിദ്ധമാണ്.
മഹാനവർകളെ സന്ദർശിക്കാൻ വരുന്നവർ അവരുടെ വിഷയങ്ങൾ പറയുന്നതിനു മുമ്പ് തന്നെ അതിനുള്ള പരിഹാര മാർഗം മഹാനായ കോയപ്പാപ്പ അവർകൾ അങ്ങോട്ട് പറയുമായിരുന്നു.ഒരിക്കൽ തന്റെ മുരീദ്മാരിൽ പെട്ട ഒരാൾ മഹാനവര്കളെ സന്ദർശിക്കാൻ വരികയായിരുന്നു. വഴിയിൽ മറ്റൊരു വാഹനത്തിന്റെ പിന്നിൽ കാർ ഇടിച്ചു.പക്ഷെ അദ്ദേഹം ഒരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടു. കൊയപ്പാപ്പടെ സമീപത്തെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു. "ആ കാള വണ്ടിക്ക് പിറകെ നിന്റെ വാഹനം ഇടിച്ചപ്പോൾ നീ ഭയന്ന് പോയോ? " വന്നയാൾ അമ്പരന്നു പോയി. മഹാനവർകളാണ് രക്ഷപ്പെടുത്തിയത് എന്നതിന്റെ സൂചനയായിരുന്നു ആ ചോദ്യം. മറ്റൊരാൾക്ക് വയറ്റിൽ അസഹ്യമായ വേദന. ചികിത്സകൾ ഒരുപാട് നടത്തി. ഓപ്പറേഷൻ അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നു ഡോക്ടർമാർ വിധി എഴുതി. അങ്ങനെ മലപ്പുറത്തെ വലിയ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു. പോകുന്നത്തിനു മുമ്പായി തന്റെ കൂട്ടുകാരോട് കൂടിയാലോചിച്ചു.അവരിൽ ചിലർ പറഞ്ഞു നമുക്ക് കോയപ്പാപ്പയെ സമീപിച്ചു സഹായം തേടാം. അങ്ങനെ മഹാൻറെ സമീപത്തെത്തി. ഇദ്ദേഹത്തെ കണ്ട ഉടനെ മഹനവർകൾ ചോദിച്ചു, മലപ്പുറത്ത് ചികിൽസക്ക് പോകുകയാണല്ലേ? നിങ്ങൾ സുബുഹിക്ക് മുമ്പ് രണ്ടു റക്കഅത്ത്നിസ്കരിക്കുക, അപ്പോൾ അവർ ഓപ്പറേഷനു വേണ്ടി പോകേണ്ടന്നു തീരുമാനിച്ച് വീട്ടിലേക്ക് തിരികെ പോയി, പിറ്റേന്ന് സുബുഹിക്ക് മുമ്പ് മഹാനർ പറഞ്ഞ പ്രകാരം രണ്ടു റക്കഅത്ത് നിസകരിച്ചു.അതോടെ വേദന പൂർണമായി മാറി. ചികിത്സകളോ ഓപ്പറേഷനോ ഒന്നും കൂടാതെ ആ അസുഖം ശിഫയായി. അൽഹംദുലില്ലാഹ് ...
മഹാനായ വൈലത്തൂർ തങ്ങൾ പറഞ്ഞ ഒരു സംഭവം. ഒരു മുരീദിന് ഒരു ചെറിയ കറാഹത്ത് ജീവിതത്തിൽ സംഭവിച്ചു.അതിൽ ഏറെ ദുഃഖിതനായി പശ്ചാത്തപിച്ചു കോയപ്പാപ്പയോട് ആവലാതി ബോധിപ്പിക്കാൻ അദ്ദേഹം മഹാനാരെ സമീപിച്ചു.ഈ മനുഷ്യനെ കണ്ടപാടെ മുഹിയുദ്ദീൻ ശൈഖ് (റ ) ന്റെ മലയാളത്തിലെ പ്രസിദ്ധമായ ഒരു കവിത മൂന്നു തവണ ഉപ്പാപ്പ ചൊല്ലി. അതിന്റെ ഉള്ളടക്കം "പാപിയായ മനുഷ്യന്റെ പാപമോചനതേട്ടവും തൗബയും അല്ലാഹു സ്വീകരിച്ചിരിക്കുന്നു" എന്നായിരുന്നു. എന്നിട്ട് മുരീദിനോട് ഒരു ഉപദേശവും, "അല്ലാഹുവിനോട് ഒരിക്കലും ഒരു തെറ്റുകളും ചെയ്തു പോകരുത്, അവനോടുള്ള സൂക്ഷ്മത കുറവ് മൂലമാണ് തെറ്റുവുകൾ സംഭവിക്കുന്നത്,പിന്നെ ജനങ്ങൾക്കിടയിൽ വഷളാവുകയും ചെയ്യും,സൂക്ഷിക്കണം ".
കൊയപ്പാപ്പ ഒരു ദിവസം അടുത്ത പ്രദേശമായ കൂരിയാട് വന്നു അന്നാട്ടുകാരോട് പറഞ്ഞു " ജനങ്ങളെ, അതിഥികൾ നിങ്ങളുടെ നാട്ടിൽ വരുന്നുണ്ട്. അവർക്കു വേണ്ടി വീടുകളും താമസ സ്ഥലനങ്ങളും ഒഴിഞ്ഞു കൊടുക്കുക ". അടുത്ത ദിവസം പ്രഭാതമായപ്പോൾ ആ പ്രദേശം ഒന്നടങ്കം വെള്ളപൊക്കമുണ്ടായി.വീടുകളും പരിസരങ്ങളിലുമെല്ലാം വെള്ളം കയറി.കുറെ ദിവസങ്ങൾ വെളളപ്പൊക്കം തുടർന്നു.ജനജീവിതമെല്ലാം ദുസ്സഹമായി. കുറെ ദിവസങ്ങൾ കഴിഞ്ഞാണ് എല്ലാം സാധാരണ പോലെയായത്.
1 380
താജുൽ അസ്ഫിയാഅ് കക്കിടിപ്പുറം അബൂബക്കർ ശൈഖ് (ഖ.സി)
➖➖➖➖➖➖➖➖➖➖➖➖➖➖
അറിവ്, മതനിഷ്ട, സൂക്ഷമത എന്നിവ ഒത്തിണങ്ങിയ ദീനി കുടുംബത്തില്, ഇക്കൂരത്തുവളപ്പില് മൊല്ലപ്പാപ്പ എന്ന അബ്ദുല്ലാഹ് എന്നവരുടെ രണ്ടാമത്തെ മകനായി മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കക്കിടിപ്പുറത്തായിരുന്നു ജനനം.
പ്രാഥമിക പഠനവും വിശുദ്ധ ഖു ർആനു൦ പിതാവില് നിന്ന് കരസ്ഥമാക്കി പതിമൂന്നാമത്തെ വയസ്സില് അറക്കല് കുമരനല്ലൂര് മുദരിസായിരുന്ന കുഞ്ഞി മല്കാന് മുസ്ലിയാരുടെ (അറക്കൽ മൂപ്പർ) ശിഷ്യത്വം സ്വീകരിച്ചു. നീണ്ട 14 വർഷം അവിടെ തുടർന്നു. അറക്കല് മുപ്പരുടെ
നിര്ദേശമനുസരിച്ച് ധാരാളം മഖ്ബറകളും ആരീഫിങ്ങളെയും സന്ദര്ശിക്കുകയും പതിവായിരുന്നു. അതു വഴി ഖാദിരിയ്യ, രിഫാഇയ്യ, ബാഅലവിയ്യ തുടങ്ങിയ ത്വരീഖത്തുകളുടെ ഇജാസത്തുകള് കരസ്ഥമാക്കുകയും വിവിധങ്ങളായ ആവിശ്യങ്ങള്ക്കായി വരുന്നവര്ക്ക് ദീനിന്റെ മധു നുകരുകയും ചെയ്തു.
ധാരാളം പ്രാവിശ്യം ഹജ്ജ് ചെയ്യുകയും നബിയുടെ റൌളാ ശരീഫ് സന്ദര്ശിക്കുകയും ചെയ്ത മഹാനവര്കള് ബാഗ്ദാദ്, ബസ്വറ, കൂഫ തുടങ്ങി ഇന്ത്യയുടെ പുറത്തുള്ള ഔലിയാക്കളുടെ മസാറുകളും സന്ദര്ശിക്കുകയുണ്ടായി. സയ്യിദ് അലവിമാലികി അല്മക്ക: മശാഇഖുമാരില് പ്രധാനിയായിരുന്നു. ജീവിത അവസാനം വരെ ദീനിന്റെ പ്രചരണത്തിനും അറിവ് നുകരുന്നതിനുമായി സമയം നീക്കി വെക്കുകയായിരുന്നു. പെരുമ്പിലാവ്, പെരുമുക്ക്, തളിപ്പറമ്പ്, പെരിന്തല്മണ്ണക്കടുത്തുള്ള ചെമ്മല, തലശേരിക്കടുത്തുള്ള കരിയാട്, കണ്ണൂരിനടുത്തുള്ള മാങ്കടവ്, സ്വന്തം നാടായ കക്കിടിപ്പുറം തൊട്ടടുത്തുള്ള മഹല്ലായ കുണ്ടുറുമ്മല് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളില് മുദരിസായി ജീവിതം നയിച്ചു. അവസാനകാലത്താണ് ജന്മ നാടായ കക്കിടിപ്പുറത്തേക്ക് തിരിച്ചെത്തുകയും മഹാനവര്കളുടെ തന്നെ പള്ളിയില് ദര്സുമായി കൂടുകയും ചെയ്തു. ദര്സില് പ്രധാനമായി അൽഇമാം ഗസാലീ(റ) വിന്റെ ഇഹിയാഉഉലൂമിദ്ദീനിന് പ്രാമുഖ്യം നല്കുകയും പ്രത്യേക രീതിയില് പഠിതാക്കളുടെ എല്ലാ സംശയങ്ങള്ക്കും മറുപടി കൊടുക്കുന്ന വിധത്തില് ദര്സ് നടത്തുകയും ചെയ്തു. അത് കൊണ്ട് തന്നെ സ്വാഹിബുല്ഇഹിയാഅ് എന്ന സ്ഥാനപ്പേരിലും പ്രസിദ്ധനായിരുന്നു.
ദര്സീ രംഗത്തോടൊപ്പം രചനാ രംഗത്തും വലിയ സംഭാവനകളാണ് ശൈഖവര്കള് നടത്തിയത്.
"അഖ്റബുത്ത്വുറുഖി ഇലല്ഹഖ് ഫീ സ്വലാത്തി അലാ അശ്റഫില്ഖല്ഖ്"
"ഹിദായത്തുൽഖൌമ് ഫീശർഹി രാസാലത്തിസ്വൌമ്"
"രിസാലത്തു സഅത്തിൽഅബദിയ്യ: ഫീഅസ്മാഇ സ്വഹാബത്തില്ബദരിയ്യ:"
"രിസാലത്തു സഅത്തിർറഹ്മ ഫീഇസാലത്തിത്തുഹ്മത്തി അന് മുഖീമി യൌമിൽജുമുഅ:"
എന്നിവ രചനകളില് പ്രധാനമാണ്.
കേരളത്തില് ഇന്ന് ജീവിച്ചിരിക്കുന്ന പല പണ്ഡിതരും അല്ലാഹുവിന്റെ ആരിഫീങ്ങളും അവരില് നിന്ന് വിവിധ ദിക്റുകളിലും സൂറത്തുകളിലും സ്വലാത്തുകളിലും ഇജാസത്ത് സ്വീകരിച്ചവരായിരുന്നു. കേരളത്തില് ദലാഇലുല് ഖൈറാത്ത് സ്വലാത്ത് പ്രചരിപ്പിക്കുന്നതില് മുന്പന്തിയിലായിരുന്നു ശൈഖവര്കള് കൂടാതെ ഇഖ്ലാസ്, മുഅവ്വിദത്തൈനി, സൂറത്തുന്നസ്വര് തുടങ്ങി പ്രത്യേക സൂറത്തുകളുടെ ഇജാസത്തുകളും സ്വലാത്തു ത്വിബ്ബിന്റെയും സുമ്മിന്റെയും ഇജാസത്തുകളു൦ നല്കിയിരുന്നു. ഹിജ്റ 1410 ദുല്ഖഅ്ദ് ആറിന് വ്യാഴായ്ച മഗ്രിബിന് ശേഷമായിരുന്നു മഹാനവര്കള് വഫാത്തായത്. പിറ്റേന്ന് അസർ സമയത്ത് അവിടുന്നു തന്നെ പണിത മദ്റസത്തു മജ്ലിസി ദിക്റിന്റെ ചാരത്തു ഖബറടക്കി.
മഹാനവർകളെ കുറിച്ച് ഈയിടെ വിടപറഞ്ഞ ശൈഖുനാ മാത്തൂർ ഉസ്താദ്(ന മ) ഒരു മൗലിദ് രചിച്ചിട്ടുണ്ട്.
അല്ലാഹു അവരുടെ ദറജകൾ വർധിപ്പിക്കട്ടെ... ആമീൻ
മഹാന്മാരുടെ ബറക്കത്ത് കൊണ്ട് ജീവിതത്തിൽ നാം നേരിടുന്ന സർവ്വ പ്രതിസന്ധികളും നാഥൻ ദുരീകരിക്കട്ടെ..... ! آمين
1 380
ريحانة الماطوري على تربة الشيخ أبي بكر مسليار الككدپرمي
ككدپرم ابو بكر مسليار مولد
റൈഹാനത്തുൽ മാത്തൂരി എന്ന കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുടെ മൗലിദ്
kakkidippuram shaukhuna moulid
Another
https://t.me/moulidstudy/1277
https://t.me/moulidstudy/1285
Read more
https://t.me/moulidstudy/1282
1 380
مولد وَلِي الله كويَ پَّاپَّا
വേങ്ങര കോയപ്പാപ്പ മൗലിദ്
(വ:ഹി.1404)
vengara koya pappa moulid
രചന മർഹൂം ഇ.കെ അബ്ദുല്ല മുസ്ലിയാർ(ന.മ)
Read more
https://t.me/moulidstudy/1283
https://t.me/moulidstudy/1286
1 380
മൗലിദുൽ ഹുസ്നൈൻ - ഉസ്താദ് അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ
വർണ്ണനകൾക്കതീതമായ മഹത്തായ മൗലിദ് ഗ്രന്ഥമാണ് മൗലിദുൽ ഹുസ്നൈൻ. മുത്താറ്റലോരെ ﷺ ഇത്രയേറെ പ്രകീർത്തിച്ച മൗലിദ് ഗ്രന്ഥങ്ങൾ വളരെ വിരളമാണ്. 300 ഓളം പേജുകളിൽ സാഹിത്യ സമ്പൂർണമായ ഭാഷയിൽ ഹബീബിന്റെ ﷺ സൗന്ദര്യം വരച്ചിട്ടത് കാണുമ്പോൾ,അത് വായിക്കുമ്പോൾ മനസ്സ് അറിയാതെ അവിടുത്തെയിലേക്ക് ﷺ ലയിച്ച് പോകും. മുഹിബ്ബീങ്ങൾക്ക് കരഞ്ഞ് കൊണ്ടല്ലാതെ ഇതിലെ പ്രണയത്താൽ കോർത്തെടുത്ത വരികൾ ചൊല്ലിതീർക്കാൻ സാധിക്കില്ല. ഉസ്താദ് അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ ഉസ്താദ് രചിച്ച ഈ മൗലിദ് കിതാബ് പാരായണം ചെയ്യുന്നത് നമ്മുടെ കരളിന്റെ കഷ്ണമായ മുത്ത് നബി ﷺതങ്ങളോടുള്ള പ്രണയം നമ്മളിൽ വർധിച്ച് കിട്ടാനുള്ള ഒരു വലിയ മാർഗമാണ്. നമ്മുടെ സർവ്വതും ഹബീബിന്റെ ﷺ കാൽകീഴിൽ സമർപ്പിച്ചാലും അവിടുന്ന്ﷺ നമുക്ക് പകർന്ന് നൽകിയ സ്നേഹത്തിന് പകരമാകില്ല.ആ ഹബീബിനെﷺ ഇഷ്ടം വെക്കലാണ് നമ്മുടെ ജീവിതവിജയത്തിന്റെ തന്നെ അടിസ്ഥാനകാരണം.ആ ഹബീബിനെﷺ നാം ഖൽബറിഞ്ഞ് പ്രണയിക്കണം. ആ തിരുദൂതരെ പ്രണയിച്ചിട്ട് ഒരു രാത്രിയിലിങ്ങനെ സ്വലാത്ത് ചൊല്ലി കിടക്കുമ്പോൾ അവിടുത്തെ പുഞ്ചിരിക്കുന്ന പൂമുഖമൊന്ന് കാണാൻ കൊതിയില്ലാത്ത ഒരാളുമുണ്ടാകില്ല. (തൗഫീഖ് നൽകണേ അള്ളാഹ് 🤲).
അവിടുത്തൊടുള്ള സ്നേഹത്തിന് വല്ലാത്തൊരു മധുരമാണ്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. അവിടുത്തെﷺ കുറിച്ച് വർണിച്ചെഴുതാൻ ഈയുള്ളവൻ മുതിരുന്നില്ല. അതിന് അർഹതയുമില്ല. അത് എഴുതിയലൊട്ട് തീരുകയുമില്ല...
ആ ഹബീബിന്റെﷺ മഹത്വങ്ങൾ വശ്യസുന്ദരമായ ശൈലിയിൽ രചിക്കപ്പെട്ട ഈ മൗലിദിന്റെ ഒരു ബൃഹത്തായ വിശദീകരണം കൂടി ഇറങ്ങാൻ പോകുകയാണ് എന്നറിയുമ്പോൾ ഒരു മൂഹിബ്ബിന്റെ മനസ്സിനുണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകില്ല. ഉസ്താദിന്റെ തന്നെ കരങ്ങളാൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം( مطرد الحزنین بشرح مولد الحسنین ) വെളിച്ചം കാണാൻ പോകുമ്പോൾ ആദ്യമായി മനസ്സിലേക്ക് വരുന്നത് പകര ഉസ്താദിന്റെ വാക്കുകളാണ്.
"മൗല്യാർമാർക്ക് ഈ കിതാബും കൂടി കിട്ടിയാൽ പിന്നെ - ചക്കര കുന്ന്മ്മല് പഞ്ചാരകരിമ്പ് മുളച്ച പോലെ ഉണ്ടാകും"
അള്ളാഹു ഈ മൗലിദിന്റെ ബറകത് കൊണ്ട് ഹബീബായ മുത്ത് നബിﷺ തങ്ങളുടെ പ്രണയലോകത്തേക്ക് പിച്ചവെച്ച് കടക്കാൻ നമുക്കും തൗഫീഖ് നൽകട്ടെ, അവിടുത്തോടുള്ള മഹബ്ബത്ത് അള്ളാഹു നമുക്കും വർധിപ്പിച്ചു തരട്ടെ....
امین بجاه النبی الامین صلی الله علیه واله واصحابه وسلم
See
https://t.me/moulidstudy/924
1 380
فيض النعيم
مولد شيخ داود الحكيم
മുത്തുപ്പേട്ട ഷാഹുൽഹമീദ് തങ്ങളുടെ മൗലിദ്
Another
https://t.me/moulidstudy/1163
https://t.me/moulidstudy/2179
1 380
ريحانة الماطوري على تربة الشيخ أبي بكر مسليار الككدپرمي
ككدپرم ابو بكر مسليار مولد
റൈഹാനത്തുൽ മാത്തൂരി എന്ന കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുടെ മൗലിദ്
Another
https://t.me/moulidstudy/1281
https://t.me/moulidstudy/1285
1 380
منحة الأكبر في مناقب الشيخ آلوا أبو بكر (رح)
മിൻഹത്തുൽ അക്ബർ എന്ന മാടവന അബൂബക്കർ മുസ്ലിയാർ (ആലുവായി) മൗലിദ്
Another
https://t.me/moulidstudy/1645
https://t.me/moulidstudy/1234
1 380
منّة الباري في مناقب الشّيخ وَلِيّ اللّه محمّد مسليار الماغّادورل
(ترويكپر محمّد مسليار مولد)
മാങ്ങാട്ടൂർ തിരുവേഗപ്പുര മുഹമ്മദ് മുസ്ലിയാർ മൗലിദ്
1 380
عون الباري في مناقب الشيخ المدووري رحمه الله
മടവൂർ മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ
Another
https://t.me/moulidstudy/1087
1 380
മങ്കൂസ് മൗലിദ് രചയിതാവ്
താജുൽ ഉലമാ സ്വദഖത്തുല്ലാഹ് മുസ്ലിയാർ,വണ്ടൂർ - സമ്പൂർണ്ണ ഫതാവ
1 380
"അവർ പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾ പറയും ഇതാ പ്രഭ നിറഞ്ഞ പതിനാലാം രാവ് ഉദിച്ചിരിക്കുന്നു"
🌀 ..وإذا بالباب يطرق والذي يقول إفتح فقد زال صدي قلبي إن كان الحبيب قد كان عندك فالبارحة قدكان عندي قال ففتحت له الباب فدخل وهو يقول لا إله إلا الله محمد رسول الله فقلت له ماشأنك قال رأيت الليلة رجلا حسن الوجه طيب الرائحة عظيم الهيبة ازج الحاجبين سهل الخدين إذا تكلم فعليه البهاء وإذا صمت فعليه الوقار حلو المنطق إذا طلع تقول هذا البدر المنير. وإذا مشي يفوح منه المسك والعنبر ما أحسن وجهه وما أطيب راحته فاردت أن أقبل يديه..
🌸 مولد منقوص
🍀 ..അപ്പോൾ ആരോ വിതിലിൽ മുട്ടി. ആ ദിമ്മിയ്യായിരുന്നു. അയാൾ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയാണ് , അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട് "എന്റെ ഹ്യദയത്തിലെ മാലിന്യം നീങ്ങി. ഹബീബ്ﷺ നിന്റെയടുക്കലായിരുന്നെങ്കിൽ ഇന്നലെ എന്റെ അരികിലായിരുന്നു". ഞാൻ വാതിൽ തുറന്നപ്പോൾ അദ്ദേഹം ലാഇലാഹഇല്ലല്ലാഹു മുഹദുർറസൂലുല്ലാഹിﷺ എന്ന ശഹാദത്ത് കലിമ ചൊല്ലിയാണ് കടന്നു വന്നത്.
ഞാൻ ചോദിച്ചു. എന്ത് സംഭവിച്ചു? അദ്ദേഹം വിവരിച്ചു.'' ഇന്നലെ രാത്രി സുന്ദരനും സുഗന്ധം വമിക്കുന്നവരും പ്രൗഢി നിറഞ്ഞവരുമായ ഒരാളെ ഞാൻ കണ്ടു. അവരുടെ കൺപുരികം നേരിയതും കവിൾത്തടം മാർദ്ദവമുള്ളതുമായിരുന്നു. സംസാരത്തിൽ ഭംഗിയും മൗനത്തിൽ താഴ്ചയും സ്ഫുരിച്ചിരുന്ന അവിടുന്ന് സംസാര മാധുര്യമുള്ളവരുമായിരുന്നു. അവർ പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾ പറയും ഇതാ പ്രഭ നിറഞ്ഞ പതിനാലാം രാവ് ഉദിച്ചിരിക്കുന്നു എന്ന്. അവിടുന്ന് നടന്നാൽ കസ്തുരിയുടെയും അംമ്പറിന്റേയും പരിമളമുയരും. അവരുടെ മുഖത്തിന് എന്തൊരു സൗന്ദര്യം!! ഞാൻ അവരുടെ കരങ്ങൾ ചുംബിക്കാൻ ആഗ്രഹിച്ചു”.
