ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
മൗലിദ് പ്രാമാണികമാണ് https://www.facebook.com/100055205121950/posts/298659738650861/?sfnsn=wiwspwa

കിട്ടിയ നേട്ടത്തിനു മുന്നിൽ ചോദിച്ച കാശു കേവലം തുച്ഛമെന്നു തോന്നിയ രോഗിയുടെ ആളുകൾ അവിടുത്തേക്കു സന്തോഷത്തോടെ പണം നൽകി, തിരിച്ചു പോകുന്ന അവരോടു മഹാനവർകൾ ഇത്ര കൂടി പറഞ്ഞു: "കുഞ്ഞയമ്മദ് മൊയ്‌ല്യാർക്ക് പറ്റാഞ്ഞിട്ടല്ല, എനിക്കു പൈസ വേണമെന്നു മൂപ്പർക്ക് അറിയുന്നതു കൊണ്ടാണ്" ബഹുമാനപ്പെട്ട ഏനിക്കുട്ടി മുസ്ല്യാരിൽ നിന്നു സുമ്മിന്റെ ഇജാസത്തു കിട്ടിയ മഹാപണ്ഡിതനാണ് #എള്ളൂരക്കായിൽ_അബ്ദുല്ല_മുസ്ല്യാർ (നവ്വറല്ലാഹു മർഖദഹു). ഇദ്ദേഹത്തിന്റെ ശിഷ്യനായ #കൊമ്പത്തകായിൽ_അബ്ദുല്ലകുട്ടി_മുസ്ല്യാരിൽ നിന്നു സുമ്മിന്റെ സമ്മതം മേടിക്കാൻ ഈ കുറിപ്പുകാരന് അല്ലാഹു ഭാഗ്യം നൽകി. അൽഹംദുലില്ലാഹ്! അല്ലാഹു എനിക്കു നൽകിയ മറൊരനുഗ്രഹം കൂടി എടുത്തു പറഞ്ഞ് ഈ കുറിപ്പിനു വിരാമമിടാം. മഹാനവർകളെ അവിടുത്തെ ഹയാത്തിൽ കണ്ടവരിൽ ആരെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയില്ല, സാധ്യത കുറവാണ്. മഹാനവർകൾ വഫാതായിട്ട് ഏകദേശം എൺപത്തിയെട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മഹാനവർകളെ നേരിൽ കണ്ടവർ എന്നുറപ്പുള്ള ഒരാളെ കാണാൻ എനിക്ക്‌ അല്ലാഹു ഭാഗ്യം നൽകിയിട്ടുണ്ട്. അതും മഹാനവർകളുടെ ശിഷ്യനെ തന്നെ. ബഹുമാനപ്പെട്ട #ആപ്പാഞ്ചിറ_ഉപ്പാപ്പ (നവ്വറല്ലാഹു മർഖദഹു). ഇദ്ദേഹത്തെ പറ്റി മുമ്പൊരിക്കൽ ഇയ്യുളളവൻ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. സൈനുദ്ധീൻ കുട്ടി മുസ്ല്യാർ എന്ന ഏനിക്കുട്ടി മുസ്ല്യാരുൾപ്പെടെയുള്ള നമ്മുടെ മുഴുവൻ ശൈഖന്മാരുടെയും ദറജകൾ അല്ലാഹു ഉയർത്തി നല്കട്ടെ - ആമീൻ. നമുക്കും നമ്മുടെ ഇഷ്ടജനങ്ങൾക്കും അവരുടെ ബറകത്തിനാൽ ഇഹപരവിജയം നല്കട്ടെ - ആമീൻ പ്രത്യക്ഷത്തിലും പരോക്ഷത്തിലും അവരുടെ മദദ് ആസ്വദിക്കാനുള്ള ഭാഗ്യം നമുക്ക് അല്ലാഹു നല്കട്ടെ - ആമീൻ അവരും അവർക്കു മുൻകഴിഞ്ഞവരും കാണിച്ചു തന്ന നന്മയുടെ വഴികളിൽ സഞ്ചരിക്കാനും ഒടുക്കം ഈമാൻ സലാമത്തായി മരിക്കാനും ശേഷജീവിതത്തിൽ അവരോടൊപ്പം ചേരുവാനും അല്ലാഹു നമുക്കെല്ലാം തൗഫീഖ് നല്കട്ടെ - ആമീൻ. മഹാനവർകളുടെ ആണ്ടുദിനം പ്രമാണിച്ച് (#ശഅ്ബാൻ_ഒമ്പത്), കുറഞ്ഞത് ഒരു ഫാതിഹയെങ്കിലും ഓതി അവിടുത്തേക്കു ഹദിയഃ ചെയ്യണമെന്ന് ഓർമ്മപ്പെടുത്തി നിർത്തുന്നു. ദുആ വസ്വിയ്യത്തോടെ അൽനുഹാസി ചാമക്കാല

നിങ്ങൾ എന്തിനാണു പരിഭ്രാന്തരാകുന്നത്? ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോർക്ക്, ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നുറപ്പു പറഞ്ഞ ശൈഖ് അബ്ദുൽഖാദിർ ജീലാനി തങ്ങൾ ബഗ്ദാദിൽ ഉണ്ടല്ലോ... ഇത്തരം സന്ദിഗ്ധഘട്ടങ്ങളിൽ ജീലാനി തങ്ങളെ മുറുകെ പിടിക്കാത്തതെന്ത്? എന്നായിരിക്കണം മഹാനവർകൾ പ്രസ്തുത ചോദ്യം കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാഹു അഅ്ലം! (മഹാനവർകൾ വെറ്റില മന്ത്രിച്ചു കൊടുത്തപ്പോൾ പെണ്ണു പ്രസവിച്ചതു സംഭവത്തിന്റെ ബാക്കിപത്രം) കുറച്ചു നാളുകൾ മുമ്പു ഫേസ്ബുക് താളുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വിവാദം ഇത്തരുണത്തിൽ ഓർമ്മ വരുന്നു. ചെറുപ്പക്കാരായ ചില മൊയ്‌ല്യാമ്മാർ തങ്ങളുടെ തലപ്പാവു കൊണ്ടു നെറ്റിയുൾപ്പെടെ മറയ്ക്കുന്നു എന്നതായിരുന്നു വിവാദത്തിലെ കാമ്പ്. ഫേസ്ബുക്കിനു പുറത്ത് ഇതിനു വല്ല ശ്രദ്ധയും ലഭിച്ചിരുന്നോ എന്നറിയില്ല. സമാനമായ ഒരു വിവാദം മഹാനായ ഏനിക്കുട്ടി മുസ്ല്യാരുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു. സത്യത്തിൽ വിവാദമെന്നു വിവക്ഷിക്കാൻ മാത്രമൊന്നുമില്ല സംഭവം. ബഹുമാനപ്പെട്ടവരുടെ ഒരു ശീലത്തെ അസൂയാലുക്കൾ പൊതുജനമധ്യത്തിൽ ദുഷ്ടലാക്കോടെ അവതരിപ്പിച്ചു എന്നതാണു നേര്. മഹാനവർകൾക്ക് അവിടുത്തെ തലയിലെ തൊപ്പി കൊണ്ടു നെറ്റി കൂടി മറയ്ക്കുന്ന പതിവുണ്ടായിരുന്നു, അതല്ലെങ്കിൽ നെറ്റി കൂടി മറയുന്ന തൊപ്പിയാണ് അവിടുന്നു ധരിച്ചിരുന്നത്. നെറ്റി മറയ്ക്കുന്നത് എന്തോ വലിയ അപരാധമായി കണക്കാക്കുന്ന ചിലർ മഹാനവർകളെ അതിന്റെ പേരിൽ വിമർശിക്കാനും ആക്ഷേപിക്കാനും തുടങ്ങി. ശർഇയ്യായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാതിരുന്നതു കൊണ്ടു മുൻഗാമികളുടെ പതിവിനു വിപരീതം ചെയ്യുന്നു എന്ന ഒരു ന്യായം മാത്രമേ ആക്ഷേപിക്കുന്നവർക്കു മഹാനവർകളെക്കുറിച്ചു പറയാനുണ്ടായിരുന്നുള്ളൂ. ആക്ഷേപം ഉന്നയിക്കുന്ന ഒരാളെയും മൈൻഡ് ചെയ്യാതിരിക്കലാണു മഹാനവർകളുടെ രീതി. അവർക്കു മറുപടി കൊടുക്കുന്ന ശീലവും മഹാനർക്കില്ല. വിമർശനത്തിന്റെ പരിധി വിടുമ്പോൾ അതു മഹാനവർകളുടെ ശൈഖായ സൈനുദ്ധീൻ മഖ്‌ദൂം അഖീറിന്റെ സന്നിധിയിൽ എത്തലാണു പതിവ്. ഈ വിവാദവും അവിടെ എത്താതിരുന്നില്ല. ഏനിക്കുട്ടി എന്തു ചെയ്താലും അതിനൊരു #ഇല്ലത്ത് (കാരണം) ഉണ്ടാകുമെന്നു നന്നായറിയുന്നവരാണു മഖ്‌ദൂം തങ്ങൾ. എങ്കിലും വിമർശകരെ പരിഗണിച്ചില്ലെന്നു വരരുതല്ലോ? മഖ്‌ദൂം തന്റെ ശിഷ്യനെ വിളിപ്പിച്ചു, ആക്ഷേപകരുടെ മുന്നിൽ വെച്ചു തന്നെ കാര്യകാരണം തിരക്കി. ഏനിക്കുട്ടി മുസ്ല്യാരുടെ ഉത്തരം വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു, മഹാനവർകൾ പറഞ്ഞു: "ആരാധനകളിൽ വെച്ചേറ്റവും ശ്രേഷ്ഠമായതു നിസ്കാരമാകുന്നു, നിസ്കാരത്തിലെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതു സുജൂദും. ആ സുജൂദിൽ നിലത്തു വയ്ക്കേണ്ട അവയങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതു നെറ്റിത്തടമാണ്. അതായത് എന്റെ ബാഹ്യശരീരത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭാഗമാണ് എന്റെ നെറ്റിയെന്നർത്ഥം. അതു കണ്ണിൽ കണ്ട കാഫിറിന്റെയും മുനാഫിഖിന്റെയും തെമ്മാടിയുടെയും മുന്നിൽ തുറന്നിട്ടു നടക്കാൻ എനിക്കിഷ്ടമില്ല" ഉത്തരം നന്നായി ബോധിച്ച മഖ്‌ദൂം തങ്ങൾ വിമർശകരുടെ മുഖത്തേക്കു നോക്കി, ഇമ്മാതിരി ഒരുത്തരം അവർ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. "അപ്പോൾ നിങ്ങൾ നിസ്കരിക്കുമ്പോൾ എന്തു ചെയ്യും?" അന്തം വിട്ടു നിന്ന അവരിൽ നിന്നൊരാൾ അന്തം ഒരല്പം വീണ്ടെടുത്തെന്ന മട്ടിൽ ഒരിമ്മിണി വല്യ ചോദ്യമങ്ങു കാച്ചി. "ചന്തി മറച്ചു നടക്കുന്ന നിങ്ങൾ വെളിക്കിരിക്കുമ്പോൾ എന്താണു ചെയ്യുക?" എന്ന ഒരു മറുചോദ്യം മാത്രം മതിയായിരുന്നു ആ അന്തംകമ്മികൾ അവിടെ നിന്ന് അപ്രത്യക്ഷരാകാൻ. ഹിജ്‌റ:1352-ൽ (AD1933) ആയിരുന്നു മഹാനവർകളുടെ വഫാത്ത്. വഫാത്തിന്റെ കുറച്ചു ദിവസങ്ങൾക്കു മുമ്പ്, അവിടുത്തോടു ദുആ ചെയ്യിക്കാൻ വന്നവരിൽ നിന്നു പതിവനുസരിച്ചു പണമൊന്നും മേടിക്കാതിരുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ അതിനെ പറ്റി ആരോ ചോദിച്ചു. അതിനു മഹാനവർകളുടെ മറുപടി ഇങ്ങനെയായിരുന്നു: "ഏനിക്കുട്ടിയ്ക്ക് ഇനി പൈസയുടെ ആവശ്യമില്ല". ശൈഖവർകൾ അവിടുത്തെ മരണം മുൻകൂട്ടി കണ്ടിരുന്നു എന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്നത്. പെരുമ്പടപ്പ് പുത്തൻപള്ളിയിലെ ശൈഖ് കുഞ്ഞഹമ്മദ് മുസ്ല്യാരുടെ സമകാലികനായിരുന്ന ഏനിക്കുട്ടി മുസ്ല്യാരും നല്ലൊരു വിഷഹാരിയായിരുന്നു. മഹാനവർകളും വിഷത്തിനു മന്ത്രിക്കുകയും വിഷമിറക്കുകയും ചെയ്തിരുന്നു. ഒരിക്കൽ പാമ്പു കടിയേറ്റ ഒരാളെ ആളുകളെല്ലാം കൂടി പുത്തൻപള്ളി മൂപ്പരുടെ അടുത്തേക്കു കൊണ്ടു പോയി. പതിവിനു വിപരീതമായി മഹാനവർകൾ അയാളെ മന്ത്രിക്കുകയോ മറ്റു ചികിത്സകൾ നിർദ്ദേശിക്കുകയോ ചെയ്തില്ല. പകരം പറഞ്ഞത് ഇത്ര മാത്രം; "ഏനിക്കുട്ടി മുസ്ല്യാരുടെ അടുത്തേക്കു കൊണ്ടു പൊയ്ക്കോ...." വിഷമേറ്റ ആളെയും കൊണ്ട് ആളുകൾ ഏനിക്കുട്ടി മുസ്ല്യാരുടെ അടുത്തേക്ക് ഓടി. അദ്ദേഹം അല്പം വെള്ളം മന്ത്രിച്ചു കൊടുത്തു, തത്സമയം തന്നെ വിഷമിറങ്ങി, ആൾ സുഖം പ്രാപിച്ചു. പതിവു പോലെ മുസ്ല്യാർ കാശു ചോദിച്ചു മേടിക്കാൻ മടിച്ചില്ല.

രണ്ടു ഭാര്യമാരിലായി ഒരു പെൺകുട്ടിയടക്കം മൂന്നു മക്കളുടെ പിതാവായിരുന്നു നമ്മുടെ സ്മര്യപുരുഷൻ, മഹാനവർകൾ ഗൃഹസ്ഥാശ്രമിയായിരുന്നുവെന്നു ചുരുക്കം. മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് ഒരുപാടു രചനകളുണ്ടായിട്ടുണ്ട്. അതെല്ലാം ലഭ്യമല്ലെങ്കിലും മഹാനർ ക്രോഡീകരിച്ച റാതീബ് പ്രശസ്തമാണ്. നമ്മുടെ ശൈഖന്മാരിൽ പെട്ട മഹാനായ #കല്ലൂർ_അബൂബക്കർ_മുസ്ല്യാർ (റഹിമഹുല്ലാഹ്) -സുഹൃത്ത് യൂസുഫ് ഹബീബിന്റെ പിതാവ്- പ്രസ്തുത റാതീബിനൊരു ശറഹ് രചിച്ചിട്ടുണ്ട്. അതൊരു വല്ലാത്ത ശറഹു തന്നെ! മാതിനിനും ശാരിഹിനും അല്ലാഹു മുന്തിയ ജസാ നൽകട്ടെ - ആമീൻ. അവിടുത്തെ ശൈഖും മോന്താലിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ അബ്ദുർറഹ്‌മാൻ ശൈഖിന്റെ പേരിലും മന്ദലാംകുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന അശ്ശൈഖ് ഹദ്റമിയുടെ പേരിലും മഹാനവർകൾ മൗലിദുകൾ രചിച്ചിട്ടുണ്ട്. ഉമർ ഖാസിയെപ്പോലെ ഒരു നിമിഷകവിയായിരുന്ന ഏനിക്കുട്ടി മുസ്ല്യാർ അറബിയും മലയാളവും കൂട്ടിക്കലർത്തി കവിതാശകലങ്ങൾ രചിക്കുന്നതിലും ഉമർ ഖാസിയെ ഓർമ്മിപ്പിച്ചിരുന്നു. ദുആ ചെയ്തു കൊടുക്കാൻ ചിലപ്പോഴൊക്കെ കാശു മേടിക്കുമായിരുന്നുവെങ്കിലും അതൊരു ജീവസന്ധാരണമാർഗ്ഗമായി കണ്ടവരല്ല ഇരുവരും. സ്വന്തം ആവശ്യത്തിന് അത്യന്താപേക്ഷിതമെന്നു തോന്നിയാൽ കിട്ടിയ തുകയിൽ നിന്നു തുച്ഛമായ വല്ലതുമെടുത്തു ബാക്കിയെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കുന്ന ഉമർ ഖാസിയുടെ അതേ ശൈലി തന്നെയായിരുന്നു ബഹുമാനപ്പെട്ട ഏനിക്കുട്ടി മുസ്ല്യാർക്കും. #ഖുത്ബുൽഅഖ്ത്ഥാബ്_അശ്ശൈഖ്_അബ്ദുൽഖാദിർ_അൽജീലാനി (ഖുദ്ദിസ സിർറുഹു) തങ്ങളുമായി വല്ലാത്ത ആത്മീയബന്ധമായിരുന്നു ബഹുമാനപ്പെട്ട ഏനിക്കുട്ടി മുസ്ല്യാർക്ക്. ഒരിക്കൽ #വടക്കേകാട് എന്ന സ്ഥലത്തു പകർച്ചവ്യാധി സംഹാരതാണ്ഡവമാടുകയുണ്ടായി. ധാരാളമാളുകൾ അതിനാൽ മൃതിയടയുകയും ആലംബഹീനരാവുകയും ചെയ്തു. പകർച്ചവ്യാധി അയൽപ്രദേശങ്ങളിലേക്കു പടർന്നു പിടിക്കാതിരിക്കാൻ മഹാനവർകൾ പ്രസ്തുത ഗ്രാമത്തിന്റെ നാല് അതിർത്തികളിലും കൊടികൾ നാട്ടി, ശൈഖ് അബ്ദുൽഖാദിർ ജീലാനി തങ്ങളുടെ പേരിൽ റാതീബ് നടത്തി. ജനങ്ങളെമ്പാടും അതിൽ പങ്കെടുത്തു. ദിവസങ്ങൾ ഏറെയൊന്നും വേണ്ടി വന്നില്ല, പകർച്ചവ്യാധി ആ നാട്ടിൽ നിന്നു തുടച്ചു നീക്കപ്പെടാൻ. ഈ പ്രതിസന്ധിഘട്ടത്തിൽ മഹാനവർകൾ ക്രോഡീകരിച്ച റാതീബാണു തൊട്ടു മുകളിൽ സൂചിപ്പിച്ചത്. ഞാൻ നിർത്തുന്നു...ദീർഘിച്ച പോസ്റ്റുകൾ വായിക്കാൻ താല്പര്യമില്ലാത്തവരുടെ താല്പര്യം കൂടി കണക്കിലെടുക്കണമല്ലോ? അതല്ലെങ്കിൽ മഹാനരുടെ കുറെ കറാമത്തുകൾ ഇവിടെ ഉദ്ധരിച്ചേനെ. അതിൽ ചിലത് അറിയണമെന്നുള്ളവർ നമ്മുടെ അഭിവന്ദ്യ ഗുരു #ശൈഖുനാ_അബൂബക്കർ_ബിൻ_ബുഖാരി_അൽകല്ലൂരി (കല്ലൂർ ഉസ്താദ്, അതായതു നമ്മുടെ യൂസുഫ് ഹബീബിന്റെ പിതാവ്) രചിച്ച #മിഫ്താഹുൽഐൻ എന്ന മൗലിദ് നോക്കുക. മലയാളത്തിൽ വായിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സുഹൃത്ത്, ബഹുമാന്യനായ #ഫഹദ്_സലീമും #സ്വലാഹുദ്ധീൻ_അയ്യൂബി നെല്ലിക്കാട്ടിരിയും സംയുക്തമായി രചിച്ച പുസ്തകം കാണുക. #വാഴപ്പുള്ളി_അബ്ദുല്ലക്കുട്ടി_മുസ്ല്യാർ രചിച്ച #കറമുൽഉലമാ എന്ന മാലപ്പാട്ടും ഉപകാരപ്രദമാണ്. മുഴുവൻ പേർക്കും അല്ലാഹു മുന്തിയ ജസാ നൽകട്ടെ - ആമീൻ #ഖുത്ഥുബുസ്സമാൻ എന്നു കീർത്തികേട്ട, കണ്ണൂർ സിറ്റിയിലെ #അസ്സയ്യിദ്_മുഹമ്മദ്_മൗലൽബുഖാരി (ഖുദ്ദിസ സിർറുഹു) തങ്ങൾ ചില പ്രതിസന്ധിഘട്ടങ്ങളിൽ മറ്റുള്ളവർ കേൾക്കേ ഇങ്ങനെ ആത്മഗതം ചെയ്യുമായിരുന്നുവത്രെ: #മുഹ്യുദ്ധീൻ_ശൈഖ്_ബഗ്ദാദിലില്ലേ? ഇതേ ഒരു ശൈലി മഹാനായ ഏനിക്കുട്ടി മുസ്ല്യാർക്കുമുണ്ടായിരുന്നു എന്നാണ് അവിടുത്തെ ജീവചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. ഒരിക്കലൊരിടത്തൊരു പെണ്ണു പ്രസവനോവെടുത്തു പരിക്ഷീണിതയായി. സ്വാലിഹത്തായ ആ പെണ്ണിനെ ശുശ്രൂഷിക്കുന്നവർ ആകെ ആശങ്കയിലും. വേദന പെരുത്തുണ്ടെങ്കിലും പ്രസവിക്കുന്നില്ല. പലതും ചെയ്തു നോക്കി. ഒന്നും ഫലിക്കുന്നില്ല, പെണ്ണിന്റെ നിലവിളിയ്ക്ക് ആക്കം കൂടുന്നതല്ലാതെ കുഞ്ഞിന്റെ ഇളംകരച്ചിൽ കേൾക്കാൻ സാധ്യത കാണാതായപ്പോൾ വേണ്ടപ്പെട്ടവർ ഏനിക്കുട്ടി മുസ്ല്യാരെ തേടിയിറങ്ങി. പലയിടത്ത് അന്വേഷിച്ചിട്ടും മൂപ്പരെ മാത്രം കണ്ടു കിട്ടിയില്ല. സങ്കടപ്പെട്ടിരിക്കുന്ന അവരുടെ ഇടയിലേക്ക് എവിടെ നിന്നെന്നറിയില്ല, മഹാനവർകൾ കയറി വന്നു. പ്രസവനൊമ്പലത്താൽ പിടയുന്ന ആ പെണ്ണിന് ആശ്വാസവുമായി കടന്നു വന്ന അദ്ദേഹം അപ്പോൾ ചോദിച്ചതും ഇതേ ചോദ്യം: #മൊയ്ദീൻ_ശൈഖ്_ബഗ്ദാദിലില്ലേ? ഗൗസുൽ അഅ്ളം മുഹ്യുദ്ധീൻ ശൈഖ് തങ്ങളുടെ മഹത്വവും ഇഷ്ടജനങ്ങൾ അവിടുത്തെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ഈ ചോദ്യത്തിലൂടെ മഹാനവർകൾ തര്യപ്പെടുത്താൻ ശ്രമിക്കുന്നത്. ജീലാനി തങ്ങളുപ്പാപ്പയുടെ താഴെ പറയുന്ന വാക്കുകൾ പ്രശസ്തമാണല്ലോ? "എന്നെപ്പിടിച്ചോവർ ഏതും പേടിക്കേണ്ട..... എന്നെപ്പിടിച്ചോർക്കു ഞാൻ കാവലെന്നോവർ"

#മുഹ്യുദ്ധീൻ_ശൈഖ്_ബാഗ്ദാദിലില്ലേ? ചില പേരുകൾ അങ്ങനെയാണ്, അതു കേൾക്കുമ്പോൾ തന്നെ ഒരു ഓമനത്തം തോന്നും. മമ്മിക്കുട്ടി, കുട്ട്യാമു, മൊയ്‌ദു, മൊയ്‌ദുട്ടി, കുഞ്ഞാമു, ആമുട്ടി, ഇങ്ങനെ പ്രാദേശികമായി പ്രചാരത്തിലുള്ള അനവധി പേരുകളുണ്ട്. ഇപ്രകാരമുള്ള നാമകരണം ഇന്ന് അപൂർവ്വമെങ്കിലും ഒരുകാലത്ത് ഇതു സർവ്വസാധാരണമായിരുന്നു. ഈ പേരുകളെല്ലാം അറബിയിലുള്ള പേരുകളുടെ മലയാളീകൃത വകഭേദങ്ങളാണെന്ന് ആർക്കും അറിയാം. ഇതു പക്ഷെ അറബിയിൽ പരിചയം കുറഞ്ഞ സാധാരണക്കാർക്കിടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്നതാണെന്നു വയ്ക്കാൻ പ്രയാസമാണ്. എത്രയോ മഹാപണ്ഡിതർ ഇത്തരം നാമങ്ങൾ പേറിയിരുന്നവരായി കഴിഞ്ഞു പോയിട്ടുണ്ട്. മമ്മിക്കുട്ടിയുടെയും കുഞ്ഞാമുട്ടിയുടെയും ഒറിജിനൽ രൂപങ്ങൾ അറിയാത്തവരായിരുന്നു അവരെന്നു സങ്കല്പിക്കാൻ കഴിയില്ലല്ലോ? പക്ഷെ എന്നിട്ടും അവർ തങ്ങളുടെ അത്തരം പേരുകൾക്കു പകരം അതിന്റെ ഒറിജിനൽ രൂപങ്ങൾ സാധാരണഗതിയിൽ ഉപയോഗിച്ചിരുന്നില്ല, അതിനു കാരണം ആ പേരുകളിൽ അവർ കണ്ട ഓമനത്തവും വിനയവും തന്നെ ആയിരിക്കണം. #സൈനുദ്ധീൻ എന്ന പേര് ഒന്നു ശ്രദ്ധിക്കൂ.. എന്തു മാത്രം ഗാംഭീര്യമാണ് ആ പേര് ഇത്തരത്തിൽ കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ അതേ പേരിനെ #ഏനിക്കുട്ടി എന്നൊന്നു പറഞ്ഞു നോക്കൂ. ഒരോമനത്തം തോന്നുന്നില്ലേ? അതിലുപരി ആ പേരുകാരനെ കുറിച്ചു നമ്മുടെ മനസ്സിൽ രൂപപ്പെടുന്ന ഭാവനയിൽ ഒരു വിനയാന്വിതനെ കാണുന്നില്ലേ? നിങ്ങളുടെ ഉത്തരം എന്തു തന്നെ ആയാലും ശരി ആ പേരിൽ വിനയം സ്ഫുരിക്കുന്നുണ്ടെന്ന തിരിച്ചറിവു കൊണ്ടായിരിക്കണം മഹാനായ #ശൈഖ്_സൈനുദ്ധീനുന്നജ്കൂതി (റ) അവിടുത്തെ പേര് ഏനിക്കുട്ടി എന്നു പറയാൻ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. സൈനുദ്ധീൻ എന്നു വിളിക്കപ്പെടാനൊന്നും താനില്ല എന്നദ്ദേഹത്തിനു തോന്നിയിരിക്കണം. അതു കൊണ്ടവിടുന്ന് ഏനിക്കുട്ടി എന്നു തന്നെ സ്വന്തത്തെ പരിചയപ്പെടുത്തി. ഞാൻ പറഞ്ഞു വരുന്നത്, കേരളത്തിലെ ആധ്യാത്മിക വിളക്കുകളിൽ ഒന്നായി പരിഗണിച്ചു വരുന്ന, #ഞമനേക്കാട്_ഏനിക്കുട്ടി_മുസ്‌ല്യാരെക്കുറിച്ചാണ്. ഈ ശഅ്ബാനിലാണു മഹാനവർകളുടെ ആണ്ട്. വിവാഹം കഴിഞ്ഞു കുറെ വർഷങ്ങളായിട്ടും ഒരാൺകുഞ്ഞുണ്ടാകാത്ത വിഷമം #പീടികക്കൽ_മൊയ്‌ദീൻ എന്ന സച്ചരിതനായ മനുഷ്യൻ മഹാനായ #വെളിയങ്കോട്_ഉമർ_ഖാസിയുമായി പങ്കു വെച്ചു. ഖാസിയാർ അപ്പോൾ തന്നെ ദുആ ചെയ്തു. അധികം താമസിയാതെ മൊയ്‌ദീൻ എന്നവരുടെ ഭാര്യ ഗർഭിണിയായി, ഒരാൺകുട്ടിയെ പ്രസവിച്ചു, (AD1855, ഹിജ്‌റ:1271) രക്ഷിതാക്കൾ കുഞ്ഞിനു സൈനുദ്ധീൻ എന്നു പേരു വിളിച്ചു. മുട്ടിലിഴയും പ്രായത്തിൽ തന്നെ കുഞ്ഞുമായി പിതാവു മൊയ്‌ദീൻ എന്നവർ ഉമർ ഖാസിയുടെ സവിധത്തിലെത്തി. പിതാവും ഖാസിയാരും സംസാരിച്ചു കൊണ്ടിരിക്കെ, കുഞ്ഞ് ഇഴഞ്ഞു പോയി, ഖാസിയാരുടെ കാലുവിരലുകളിലൊന്ന് ഈമ്പാൻ തുടങ്ങി. ഇതു ശ്രദ്ധയിൽ പെട്ട ഖാസിയാർ കുഞ്ഞിന്റെ പിതാവിനോട് ഇങ്ങനെ പറഞ്ഞുവത്രെ: "ഉമർ ഒരു കുട്ടിയെ തന്നു. കുട്ടി ഉമറിൽ നിന്നു ചപ്പിയെടുത്തു. ഇനി കൊണ്ടു പൊയ്ക്കോ"! ഏനിക്കുട്ടി മുസ്ല്യാരുടെ ജീവിതം പരിശോധിക്കുന്നവർക്കു മഹാനായ ഉമർ ഖാസിയുടെ ജീവിതവുമായി പല സാദൃശ്യങ്ങളും കണ്ടെത്താൻ കഴിയും. അതിലൊന്നു പഴമക്കാർ പറയുന്നത് ഇതാണ്; ദുആ ചെയ്യാൻ ആവശ്യപ്പെടുന്നവരോടു ചില ഘട്ടങ്ങളിൽ ഖാസിയാർ പണം ആവശ്യപ്പെടുമായിരുന്നു. നിബന്ധന പാലിച്ചു പണം കൊടുത്തവർക്കു വേണ്ടി ദുആ ചെയ്തു കൊടുക്കും, തത്സമയം തന്നെ അതിനുത്തരവും ലഭിക്കുമായിരുന്നു, വിശേഷിച്ചു മഴയെ തേടിയുള്ള പ്രാർത്ഥനകൾക്ക്. ഇതേ ഒരു രീതി മഹാനായ ഏനിക്കുട്ടി മുസ്ല്യാരുടെ ജീവിതത്തിലും എമ്പാടും കാണാനുണ്ടായിരുന്നു. മഴയ്ക്കു വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെടുന്നവരിൽ നിന്നു കാശു സ്വീകരിച്ചു മഹാനവർകൾ അല്ലാഹുവിനോട് ഇങ്ങനെ പറയും: "നാഥാ... ഏനിക്കുട്ടിയ്ക്കു പൈസ വേണം, ഇപ്പാവങ്ങൾക്കു മഴയും" അതിലേറെ രസം, തന്റെ സന്തതസഹചാരിയായ കാലൻകുടയെ മഴയ്ക്കു വേണ്ടി ദുആ ചെയ്യാൻ പോകുമ്പോൾ ഏനിക്കുട്ടി മുസ്ല്യാർ കൂടെ കൂട്ടാൻ മറക്കാറുണ്ടായിരുന്നില്ല എന്നതാണ്. ദുആഇനു ശേഷം മറ്റുള്ളവർ മഴ നനഞ്ഞോ ഇല്ലയോ, ഏനിക്കുട്ടി മുസ്ല്യാർക്കു മഴ നനയേണ്ടി വന്നിട്ടില്ല. ദുആ ചെയ്ത ഉടനെ പെയ്യുന്ന മഴ കണ്ട് ആളുകൾ അന്തം വിട്ടു നില്ക്കുമ്പോൾ മഹാനവർകൾ തന്റെ കുടയും ചൂടി തന്റെ അടുത്ത ലക്ഷ്യത്തിലേക്കു നടപ്പു തുടങ്ങിയിട്ടുണ്ടാകും. നീണ്ടകാല മതപഠനത്തിനു ശേഷം പൊന്നാനി വിളക്കത്തിരുന്നാണ് ഏനിക്കുട്ടി മുസ്ല്യാർ അവിടുത്തെ ഔദ്യോഗിക മതപഠനത്തിനു അർദ്ധവിരാമമിട്ടത്. ഞമനേക്കാട് പുളംതറക്കൽ ഹൈദറോസ് മുസ്ല്യാരിൽ നിന്നാണു മഹാനവർകളുടെ പ്രാഥമിക പഠനം. എരമംഗലം ചിയ്യാമു മുസ്ല്യാർ (മരണം ഹിജ്‌റ:1331), പെരുമ്പടപ്പിനടുത്തു നുണക്കടവിൽ അന്ത്യവിശ്രമം കൊള്ളുന്ന സൈനുദ്ധീൻ റംലി (മരണം ഹിജ്‌റ:1309) മഖ്‌ദൂം പുതിയകത്തു കുഞ്ഞൻബാവ മുസ്ല്യാർ, ശൈഖ് സൈനുദ്ധീൻ മഖ്ദൂം അഖീർ (മരണം ഹിജ്‌റ:1305) കണ്ണൂർ ജില്ലയിലെ മോന്താലിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുർറഹ്‌മാൻ ശൈഖ് (മരണം ഹിജ്‌റ:1337) എന്നിവരാണ് ഏനിക്കുട്ടി മുസ്ല്യാരുടെ ആത്മീയലോകത്തെ വഴികാട്ടികൾ.

അഹ്മദുശ്ശീറാസി ; നാദാപുരത്തിന്റെ പ്രകാശം ചരിത്ര പ്രസിദ്ധമായ നാദാപുരം പള്ളിയുടെ അകത്തളത്തില്‍ നാലു ഖബറുകള്‍ ഒന്നിച്ചു കാണാം. ഇവയില്‍ പടിഞ്ഞാറു നിന്നും രണ്ടാമത്തേത് മലപ്പുറം ജില്ലയിലെ മങ്കട സ്വദേശിയായ അഹ്മദ് ശീറാസി എന്ന മഹാപണ്ഡിതന്റേതാണ്. മറ്റുള്ളവ ചാത്തോത്ത് കുഞ്ഞീതുട്ടി മുസ്‌ലിയാര്‍, വെലങ്ങോത്ത് അബൂബക്കര്‍ മുസ്‌ലിയാര്‍, അറക്കല്‍ ഫരീദ് മുസ്‌ലിയാര്‍ എന്നിവരുടേതാണ്. നാദാപുരത്തിന്റെ വൈജ്ഞാനിക പെരുമയില്‍ അഭിമാനപൂര്‍വ്വം അനുസ്മരിക്കപ്പെടുന്ന നാമമാണ് ശീറാസിയുടെത്. വടക്കെ മലബാറിലെ മുസ്‌ലിംകളുടെ അഭയകേന്ദ്രം കൂടിയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത ചേരിയം എന്ന സ്ഥലത്ത് ചീരന്‍കുന്നന്‍ മുഹമ്മദ് എന്നവരുടെ പുത്രനായി 1851/1269-ലാണ് അഹ്മദ് ശീറാസിയുടെ ജനനം. സ്വദേശത്തെ പ്രാഥമിക പഠനത്തിനു ശേഷം ഉപരിപഠനത്തിനായി പൊന്നാനിയിലെത്തി. വലിയ ജുമുഅത്ത്പള്ളിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. സൈനുദ്ദീന്‍ മഖ്ദൂം അഖീർ, മഖ്ദൂം വലിയ ബാവ മുസ്‌ലിയാര്‍, ചെറിയ ബാവ മുസ്‌ലിയാര്‍, കറുപ്പാക്കവീട്ടില്‍ അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഗുരുനാഥന്‍മാര്‍. കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, തുന്നംവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, കൊങ്ങണം വീട്ടില്‍ ബാവ മുസ്‌ലിയാര്‍, തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍, ഞമനേക്കാട്ട് ഏനിക്കുട്ടി മുസ്‌ലിയാര്‍, യൂസുഫുല്‍ ഫള്ഫരി, കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍, നെല്ലാക്കുത്ത് ആലി മുസ് ലിയാര്‍, വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സമകാലികരും സഹപാഠികളുമായിരുന്നു. പഠനത്തിനു ശേഷം പൊന്നാനിയില്‍ തന്നെ മുദരിസായി നിയമിതനായി. അല്‍പ്പകാലത്തിനു ശേഷം നാദാപുരം ചേരാപുരത്തെ കാരക്കുന്ന് ജുമുഅത്ത് പള്ളിയിലേക്ക് മാറി. പിന്നീട് നാദാപുരം ജുമുഅത്ത് പള്ളിയിലേക്ക് നീങ്ങി. കുഞ്ഞുണ്ണിക്കര ഹൈദര്‍ മുസ്‌ലിയാര്‍, വേലങ്ങോത്ത് അബൂബക്കര്‍ മുസ്‌ലിയാര്‍, അരീക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, പറപ്പൂര്‍ പാലക്കുളങ്ങര രായിന്‍കുട്ടി മുസ്‌ലിയാര്‍, കറാത്തി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, മൗലാനാ വാളക്കുളം അബ്ദുല്‍ ബാരി മുസ് ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. ഹാശിയത്തുന്‍ ആലാ ശറഹില്‍ അല്‍ഫിയ്യ(രണ്ടു വാള്യം), ശറഹുന്‍ ആലാ ഫത്ഹില്‍ മുഈന്‍, ഹാശിയത്തുന്‍ അലാ ശറഹിത്തഫ്താസാനി(മൂന്നു വാള്യം), മൗലിദുന്‍ ഫീ മനാഖിബി ശൈഖില്‍ഖുതുബ് അഹ്മദല്‍ കബീര്‍ രിഫാഈ, ഖസ്വീദത്തുന്‍ ഫീ ജവാസി ഇഹ്ജാഇ സവാബില്‍ ഖിറാഅത്തി ഇലാ ഹള്‌റത്തി സയ്യിദില്‍ മുര്‍സലീന്‍, ഖസ്വീദത്തു ഇഹ്ദാഇദ്ദുറര്‍ എന്നിവ പ്രധാന രചനകളാണ്. തന്റെ ഗുരുവര്യനായ സൈനുദ്ദീന്‍ മഖ്ദൂം അഖീറിന്റെ പുത്രനായ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ പുത്രി ഫാത്തിമയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ആഇശക്കുട്ടി, മര്‍യം, അബ്ദുറഹ്മാന്‍ എന്നീ മക്കള്‍ പിറന്നു. നാദാപുരത്തു നിന്നു തന്നെ മറ്റൊരു വിവാഹവും കഴിച്ചിട്ടുണ്ട്. ചെറുമോത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ശീറാസി, ആഇശ എന്നിവര്‍ ഈ ബന്ധത്തിലാണ് പിറന്നത്. ഹിജ്‌റ 1326 സഫര്‍ 27 ചൊവ്വാഴ്ചയായിരുന്നു വിയോഗം. നാദാപുരം ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

ബദർ മൗലിദ് അൽ കുബ്റാ Another https://t.me/moulidstudy/1052

അൽ ഗൗസ് ശൈഖുൽ മുറബ്ബി അസ്സയ്യിദ് ദാൽ ജീലാനി അൽ ഹസനി തങ്ങൾ (റ) (അവിയൂർ, ചാവക്കാട്, തൃശ്ശൂർ ജില്ല) ➖➖➖➖➖➖➖➖➖➖➖➖➖➖ വളരെ ചെറുപ്പത്തിൽ തന്നെ വിലയത്തിന്റെ സോപാനങ്ങളിലേക്ക് ഉയർന്നവരാണ് മഹാനായ ദാൽ തങ്ങൾ (റ). മഹാനവർകൾ 12 മത്തെ വയസ്സിൽ തന്നെ അബ്ദാൽ ആയിരുന്നു. അബ്ദാൽ എന്നാൽ ഒരേ സമയത്ത് പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെടുന്നവർ എന്നാണ്. മഹാനവർകളുടെ പിതാവിന്റെ പേര് സയ്യിദ് മുഹമ്മദ് അൽ ഖാദിരി (റ) എന്നാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും തെക്കൻ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പത്തനാപുരത്ത് നിന്നും പിതാവായ സയ്യിദ് മുഹമ്മദ് ഖാദിരി ഹസനി (റ) വിവാഹം കഴിക്കുകയും അവിടെ താമസിക്കുകയുമുണ്ടായി. ആ വിവാഹത്തിൽ മൂന്ന് കുസുമങ്ങൾ വിരിഞ്ഞു. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും. ആൺകുട്ടികളിൽ മുതിർന്ന മകനാണ് മഹാനായ സയ്യിദ് ദാൽ തങ്ങൾ(റ). രണ്ടാമത്തെ മകൻ സയ്യിദ് ഷാഹുൽ ഹമീദ് ഹസനി തങ്ങൾ(റ) നെന്മനാട് എന്നസ്ഥലത്ത് മറപെട്ടുകിടക്കുന്നു. മൂത്ത സഹോദരി പത്തനംതിട്ടയിൽ തന്നെ മരണപ്പെടുകയും അവിടെ മാറമാടുകയും ചെയ്തു. ഈ മൂന്നുമക്കൾ ജനിച്ച ശേഷം പിതാവായ സയ്യിദ് മുഹമ്മദ് ഖാദിരി(റ) അഫ്‌ഗാനിസ്ഥാനിലേക്ക് തിരിച്ചുപോകുകയും അവിടെ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു. മഹാനായ ഗൗസുൽ അഅ്‌ളം മുഹിയദ്ധീൻ ശൈഖ് (ഖ:സി) ന്റെ പരമ്പരയിൽ പെട്ടവരാണ് മഹാനായ ദാൽ തങ്ങൾ(റ). കേരളത്തിൽ പലയിടങ്ങളിലായി ചുറ്റിനടന്ന മഹാനവർകൾ സഹോദരനായ സയ്യിദ് ഷാഹുൽ ഹമീദ് ജീലാനി തങ്ങളെ നെന്മനാട് പള്ളിദർസിൽ ചേർക്കുകയും നെന്മനാട്, അവിയൂർ എന്നീ പ്രദേശങ്ങളിൽ അഭേദ്യമായ ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് അവിയൂരിൽ നിന്ന് വിവാഹം കഴിക്കുകയും അതിൽ സന്താനങ്ങൾ ഉണ്ടാവുകയും ചെയ്തു. ആ സന്താനങ്ങളിൽ ഇപ്പോൾ അവിയൂരിൽ താമസിക്കുന്ന കുഞ്ഞിക്കോയ തങ്ങൾ എന്നറിയപ്പെടുന്ന ഒരു മകൻ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ബാക്കിയുള്ളവർ മരണപ്പെട്ടു. പിന്നീട് ദാൽ തങ്ങൾ (റ) പരപ്പനങ്ങാടി എന്ന സ്ഥലത്ത് നിന്ന് മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ഒരു പെൺകുട്ടി ജനിക്കുകയുമുണ്ടായി. അനേകം വിശ്വാസികളെ ആത്മീയതയിലേക്ക് കൈപിടിച്ചാനയിച്ച മഹാനവർകൾ മുറബ്ബിയും മുർഷിദുമായ ശൈഖ് ആയിരുന്നു. മഹാനവർകൾക്ക് മുഹിയദ്ധീൻ ശൈഖ് (ഖ:സി) ന്റെയും റസൂലുല്ലാഹി (സ) തങ്ങളുടെയും തർബിയ്യത്ത് നേരിട്ട് ലഭിച്ചിരുന്നു. മഹാനവർകളുടെ പ്രധാന ശിഷ്യനായിരുന്നു വലിയുള്ളാഹി ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ (റ). അനവധി ശിഷ്യഗണങ്ങളുള്ള ദാൽ തങ്ങൾ ഗൗസ് എന്ന മഹനീയ പദവി പുൽകിയിരുന്നു. ഇത്രയും ദറജയേറിയ മഹാനവർകൾ തികച്ചും സാധാരണക്കാരനെ പോലെയായിരുന്നു ജീവിച്ചിരുന്നത്. മഹാനായ വലിയുള്ളാഹി ആലുവായ് അബൂബക്കർ മുസ്‌ലിയാർ (റ), മഹാനായ ബാവ മുസ്‌ലിയാർ (റ) എന്നിവർ മഹാനുമായി അഭേദ്യമായ ബന്ധമുള്ളവരായിരുന്നു. നെന്മനാട് മൂപ്പർ എന്നറിയപ്പെട്ടിരുന്ന അറക്കൽ അബ്ദുർറഹ്മാൻ(റ), ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ(റ) എന്നിവർ ദാൽ തങ്ങളുടെ ഖലീഫമാരായിരുന്നു. ഇപ്പോഴും മഹാനവർകളുടെ സിൽസില തുടർന്നുകൊണ്ടേയിരിക്കുന്നു. അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന മഹാനായിരുന്നു കുന്നംകുളത്ത് അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി മാമ്പയിൽ ശൈഖ്(റ). മാമ്പയിൽ ശൈഖ് റസൂലുല്ലാഹി (സ) യുമായി ബന്ധമുള്ള ആളായിരുന്നു. ശൈഖ് നിസ്കാരത്തിൽ അത്തഹിയ്യാത്ത് എത്തുമ്പോൾ റസൂലുല്ലാഹി (സ) ന് സലാം ചൊല്ലുമ്പോൾ റൗളയിൽ നിന്നും സലാം മടക്കുമായിരുന്നു. ശൈഖ് താമസിക്കുന്ന പള്ളിയിൽ ഒരിക്കൽ ദാൽ തങ്ങൾ (റ) ചെല്ലുകയുണ്ടായി. പള്ളിയുടെ ഉള്ളിൽ ഒരു ഭാഗത്ത് മഹാനവർകൾ ഇരിപ്പുറപ്പിച്ചു. അവിടെ ആർക്കും തന്നെ തങ്ങളെ അറിയുകയില്ല. മാമ്പയിൽ ശൈഖ് ഒരു ഭാഗത്ത് സുന്നത്ത് നിസ്കരിക്കുകയായിരുന്നു. അത്തഹിയ്യാത്ത് എത്തിയപ്പോൾ നബി (സ) ന് സലാം പറഞ്ഞു. റസൂലുല്ലാഹി (സ) സലാം മടക്കിയതിന് ശേഷം പറഞ്ഞു.., എന്റെ ഒരു മകൻ ആ ഓരത്ത് ഇരിക്കുന്നുണ്ട്. അവരെ പോയി മുറുകെപിടിക്കുക...,. സലാം വീട്ടിയ ഉടനെ ഓടി ചെന്ന് സലാം ചൊല്ലി തങ്ങളുടെ തൃക്കരങ്ങൾ പിടിച്ച് ചുംബിച്ചു. അപ്പോൾ തങ്ങൾ ചോദിച്ചു. എന്നെപറ്റി എന്റെ ജദ്ദുപ്പ പറഞ്ഞിട്ടുണ്ടാവും അല്ലേ...?., തങ്ങളവർകൾ റസൂലുല്ലാഹി (സ)യെ ജദ്ദുപ്പ എന്നാണ് വിളിച്ചിരുന്നത്. ഇങ്ങനെ ഒട്ടേറെ കറാമത്തുകൾ ഉള്ള മഹാനായിരുന്നു ദാൽ തങ്ങൾ(റ). മഹാനവർകൾ ഏകദേശം 76 കൊല്ലം മുൻപാണ് വഫാത്താവുന്നത്. ഇപ്പോൾ മഹനവർകളുടെ ഉറൂസ് മുബാറക് നടന്നുകൊണ്ടിരിക്കുകയാണ്. മഹാന്റെ ബറക്കത്ത് കൊണ്ട് നാഥൻ നമ്മെ വിജയിപ്പിക്കട്ടെ.... ആമീൻ

സയ്യിദ് ദാൽ തങ്ങൾ (റ) കേരളത്തിലെ അറിയപ്പെട്ട നിരവതി ഔലിയാക്കളുടെ ഷെയ്ഖ് ആണ് മഹാനായ സയ്യിദ് ദാൽ തങ്ങൾ(റ). മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, മഹാനായ അറക്കൽ അബ്ദുൾ റഹ്മാൻ ഷെയ്ഖ് എന്നിവർ മഹാനവർകളുടെ മുരീദുമാരിൽ പ്രമുഖരാണ്. നിരവതി കറാമത്തുകൾക് ഉടമയാണ് സയ്യിദവർകൾ. നബി (സ) തങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു. നിസ്കാരത്തിലെ അത്തഹിയ്യാത്തുവിൽ ആസ്സലമുഅലൈക അയ്യുഹന്നബിയ്യു (നബി തങ്ങളോടുള്ള സലാം) എന്ന് പറഞ്ഞാൽ നബിതങ്ങൾ തിരിച്ചു സലാം മടക്കുന്നത് മഹാനവർകൾ കേൾക്കാറുണ്ടായിരുന്നു. ഇതിൽ നിന്നു തന്നെ സയ്യിദവർകളുടെ നമുക്ക് സ്ഥാനം മനസ്സിലാക്കാം. ഏട്ട തങ്ങൾ, മത്തി തങ്ങൾ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. കടലിലും പുഴകളിലും മീനിന് വളരെ ക്ഷാമം വരുന്ന സമയത്ത് ജനങ്ങൾ സയ്യിദവർകളെ സമീപിച്ചപ്പോൾ ഇന്ന സ്ഥലത്ത് പോയി വീശിക്കൊളൂ. അവിടെ മത്തി കിട്ടും, ഏട്ട കിട്ടും. അവർ തിരിച്ചു വരുമ്പോൾ ധാരാളം മീനുകളുമായി വരും. അങ്ങിനെയാണ് ഈ പേരുകൾ വരാൻ കാരണം. സയ്യിദവർകളുടെ പിതാവ് അഫ്ഗാനിസ്ഥാൻ സ്വദേശിയാണ്. തൃശൂർ ജില്ലയിലെ ചാവക്കാടിന് അടുത്തു അവിയൂർ എന്ന സ്ഥലത്താണ് മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. അള്ളാഹു ഷെയ്ഖ് അവർകളുടെ ദറജ ഉയർത്തട്ടെ... അവരോടൊപ്പം അള്ളാഹു നമ്മേയും സ്വർഗ്ഗതിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ

ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ (ന: മ ) --------------------------------------------------------------- ഹിജ്റ 1334 റമളാൻ 14നാണ് ചാപ്പനങ്ങാടിക്കടുത്ത് പറങ്കിമൂച്ചിക്കൽ എറിയാടൻ വെള്ളേങ്ങര ഹസ്സൻ മുസ്ല്യാരുടെ പുത്രനായി ശൈഖുന മുഹമ്മദ് എന്ന ബാപ്പു മുസ്ല്യാർ ജനിച്ചത്. കൊല്ലം തൊടി ബിയ്യ എന്നവരാണ് മാതാവ്. പ്രമുഖ പണ്ഡിതനും ഫിഖ്ഹിൽ സാമാർത്ഥ്യം കൊണ്ട് ഒരുപാട് പേർക്ക് സൻമാർഗ്ഗം കാണിച്ച മതപ്രഭാഷകനും നഖ്ശബന്തി ത്വരീഖത്ത് സ്വീകരിച്ചവരും ശൈഖ് അബ്ദുറഹ്മാൻ താനൂരിൻ്റെ ശിഷ്യത്വം ലഭിച്ച ഭാഗ്യവാനുമായിരുന്നു ബാപ്പു മുസ്ല്യാരുടെ പിതാവ്. പിതാവിനെ പോലെ തന്നെ ശ്രേഷ്ടതയുടെ വിളനിലമായിരുന്നു മാതാവും മാപ്പിള ലഹളയുടെ ഏതാനും മാസങ്ങൾ മുമ്പ് പിതാവ് വഫാത്തായതിനാൽ പിതാവിൻ്റെ ശിഷ്യത്വം കൂടുതൽ ലഭിച്ചില്ല ആറാം വയസ്സിൽ ഉമ്മ പ്രാഥമികമായ അറിവ് നൽകി ഒമ്പതാം വയസ്സിൽ മുഹ്യദ്ധീൻ ഉസ്താദിൻ്റെ ദറസ്സിലേക്കയച്ചു, ശേഷം പാലിച്ചിറമാട്, മമ്പാട്, നാദാപുരം, മണ്ണാർക്കാട്, ചാപ്പനങ്ങാടി, കരിങ്കപ്പാറ, എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ടരായ മുഹമ്മദ് ഹസൻ മുസ്ല്യാർ, മമ്മുഞ്ഞി മുസ്ല്യാർ, കുഞ്ഞലവി മുസ്ല്യാർ, പറവണ്ണമുഹൃദ്ധീൻ കുട്ടി മുസ്ല്യാർ, കാടേരി മുഹമ്മദ് മുസ്ല്യാർ എന്നിവരിൽ നിന്ന് വിദ്യ നേടി. അലുവായ് അബൂബക്കർ മുസ്ല്യാർ, ബർദാൻ തങ്ങൾ വട്ടേക്കാട്, ഫഖീർ സാഹിബ് (മൂസ ) അഞ്ചങ്ങാടി, ദാൽ (റ) അവിയൂർ തുടങ്ങിയവരുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. കോട്ടക്കൽ, പാലപ്പറ്റ, മാനന്തേരി, പാനൂർ, കൈവേലിക്കൽ, എന്നിവിടങ്ങളിൽ മുദരിസായി ജോലി നോക്കിയിരുന്നു. ചാവക്കാട് അഞ്ചങ്ങാടിയിലും, ആലുവായി മുടിക്കലിലും,മദ്രസാ അദ്യാപകനായിട്ടുണ്ട്. മക്കയിലെ വലിയ്യായിരുന്ന ഹസ്ബുല്ലാഹി (റ) ശിഷ്യൻ പാനായികുളം അബ്ദുറഹ്മാൻ മുസ്ല്യാരിൽ നിന്ന് ഇജാസത്തുകളും വാങ്ങി. ഖാദിരിയ്യ, രിഫാഈ, ചിശ്ത്തി, നഖ്ശബന്തി, ശാദുലി, ബാ അലവി, ഖുള്രി, ത്വരീഖത്തുകളുടെ ശൈഖായി. കാവനൂർ മജ്മഅ, കരുവാരക്കുണ്ട് ദാറുന്നജാത്ത്, മണ്ണാർക്കാട് ദാറുന്നജാത്ത്, ചേരൂർ എന്നീ യതീംഖാനകളുടെ സ്ഥാപകനും കേരളത്തിലെ ഏറ്റവും കൂടുതൽ ദിഖ്റ്, സ്വലാത്ത് ഹൽഖകളുടെ സ്ഥാപകനുമാണ്. 1398 ദുൽഹിജ്ജ 26 (1978 നവംബർ 27) തിങ്കളാഴ്ച വഫാത്തായി. പറങ്കിമൂച്ചിക്കൽ പള്ളിയുടെ സമീപമാണ് മഖാം. അവിടത്തേക്ക് ഫാത്തിഹ / യാസീൻ ഓതി ഹദിയ ചെയ്യാം. അല്ലാഹുവേ മഹാനവർകളുടെ ദറജ ഉയർത്തണേ. ഞങ്ങളെ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാക്കണേ. അത് മൂലം ഈമാൻ കാമിലാക്കണേ. ആമീൻ.

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

كتاب الاحتفال بالمولد النبوي في ضوء آيات القرآن الكريم

മൗലിദ് പഠനം: വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://t.me/moulidstudy മൗലിദുകൾ നിങ്ങൾക്കും അയച്ചുതരാം https://wa.me/919744990511

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀