ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
ആഘോഷസ്ഥലത്ത് കളിവിനോദങ്ങള്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും. ദഫ്ഫ്, തബല, പുരുഷന്മാരുടെയും ബാലന്‍മാരുടെയും സംഘങ്ങള്‍, സുന്ദരിമാരായ പാട്ടുകാരികളുടെ സംഘങ്ങള്‍ തുടങ്ങിയവ നബിദിനാഘോഷങ്ങളില്‍ പതിവായിരുന്നുവെന്ന് അല്ലാമാ ഫാഖിഹാനി രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാമാ ഖഫ്ഫാജി നൃത്ത്യനൃത്തങ്ങളെയും വാദ്യമേളകളെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷത്തിനും ഇവയൊക്കെ പതിവായിരുന്നു. നബിദിനാഘോഷം അംഗീകരിക്കാന്‍ പണ്ഡിതന്മാരില്‍ നല്ലൊരു വിഭാഗം തയാറായില്ല. എന്നാല്‍ സൂഫികള്‍ യാതൊരു മടിയും കൂടാതെ അതംഗീകരിച്ചു. ഇസ്‌ലാമിക ലോകത്തെമ്പാടും സ്വൂഫി സില്‍സിലകള്‍ പ്രചരിച്ചിരുന്ന കാലമാണത്. അവര്‍ക്ക് പരക്കെ സ്വീകാര്യത ലഭിച്ചിരുന്നു. മുസ്‌ലിംകള്‍ അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നബിദിനാഘോഷത്തിന്റെ പ്രചാരത്തില്‍ സ്വൂഫികള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. രാജാക്കന്മാരുടെ പരിശ്രമം കൊണ്ടുമാത്രം അതിന് പൊതുസ്വീകാര്യത ലഭിക്കുമായിരുന്നില്ല. എങ്കിലും അയ്യൂബി ഭരണാധികാരികള്‍ സിറിയ, ഈജിപ്ത്, ഹിജാസ് എന്നിവിടങ്ങളിലെല്ലാം അത് പ്രചരിപ്പിക്കുകയുണ്ടായി. ഉസ്മാനിയ സാമ്രാജ്യത്തില്‍ അത് വ്യാപിപ്പിച്ചത് സുല്‍ത്താന്‍ മുറാദ് ആറാമനാണ് (ഹിജ്‌റ 996). മൗലിദുകള്‍ മീലാദാഘോഷങ്ങളില്‍ സാധാരണ പാരായണം ചെയ്യപ്പെടുന്ന ഏതാനും കിതാബുകളുടെ പേരാണ് താഴെ പറയുന്നത്. 1. ഇബനു ദിഹ്‌യ കല്‍ബിയുടെ ‘അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍’ 2. കഅ്ബുബ്‌നു സുഹൈറിന്റെ ‘ബാനത് സുആദ്’ 3. ശറഫുദ്ദീന്‍ ബൂസിരിയുടെ ‘ബുര്‍ദ’ 4. ബൈഹഖി, അബ്ദുര്‍റഹ്മാനുബ്‌നു ജൗസി എന്നിവരുടെ മൗലൂദുകള്‍. 5. ജഅ്ഫര്‍ ബര്‍സഞ്ചി മദനിയുടെ ‘ഖിസ്സത്തുമൗലിദുന്നബി’ മൗലിദ് പാരായണവേളയില്‍ നബി(സ)യുടെ പേര് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ആചാരം ഫാത്വിമികള്‍ വഴിയായി പ്രചരിച്ച നബിദിനാഘോഷത്തിലൂടെയാണ് വന്നത്. അയ്യൂബികളുടെ നബിദിനാഘോഷത്തില്‍ ഈ ആചാരമുണ്ടായിരുന്നില്ല. യേശു ക്രിസ്തുവിന്റെ ജന്മദിനാഘോഷത്തില്‍ ക്രിസ്ത്യാനികള്‍ക്ക് അങ്ങനെയൊരു പതിവില്ലാത്തതാണ് കാരണം. ഇന്ത്യയില്‍ നബിക്ക് സലാം പറയുന്ന സന്ദര്‍ഭത്തിലാണ് എഴുന്നേറ്റു നില്‍ക്കുക. നബി(സ) ആ സന്ദര്‍ഭത്തില്‍ സദസ്സിലേക്ക് കടന്നുവരും എന്നാണ് സങ്കല്‍പ്പം. തിരുമേനിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നില്‍ക്കുന്നത്. ഇന്ത്യയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പണ്ടുകാലം മുതല്‍ക്കേ നബിദിനാഘോഷം നടപ്പിലുണ്ട്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ സിക്കന്തര്‍ ലോധിയുടെ പിതൃവ്യ പുത്രന്‍ അസാധാരണമായ രീതിയില്‍ നബിദനമാഘോഷിച്ചിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നാം തീയതി മുതല്‍തന്നെ, ആഘോഷം തുടങ്ങും. ദിവസവും ദാനധര്‍മങ്ങള്‍ വിതരണം ചെയ്യും. ഒന്നാം ദിവസം 1000 സ്വര്‍ണനാണയങ്ങള്‍, രണ്ടാം ദിവസം 2000 സ്വര്‍ണ നാണയങ്ങള്‍, മൂന്നാം ദിവസം 3000 ഈ ക്രമത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ അത് തുടരും. അന്ന് 12,000 സ്വര്‍ണനാണയമായിരിക്കും ദാനം ചെയ്യുന്നത്. അതോടൊപ്പം ഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്യപ്പെടുന്നു (തക്ദിറത്തുല്‍ ഉലമാഅ്-മൗലവി റഹ്മാന്‍ അലി). ഷാജഹാന്റെ മന്ത്രിയായിരുന്ന സഅദുല്ലാഖാന്റെ പുത്രന്‍ ഹഫീസുല്ലാഖാന്‍ ആയിരം പേര്‍ക്ക് സദ്യ നല്‍കുകയും ആഫ്താബ (ഒരുതരം പാത്രം)യില്‍ വെള്ളമെടുത്ത് അവരുടെയെല്ലാം കൈ കഴുകിക്കൊടുക്കുകയും ചെയ്തിരുന്നുവെന്ന് മൗലാനാ ഗുലാം അലി ആസാദ് ബല്‍ഗ്രാമി (ഹിജ്‌റ 1200) ‘യദെബൈളാ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. 1112-ലാണ് ഹഫീസുല്ലാഖാന്‍ അന്തരിച്ചത്. ഇത്തരം ആഘോഷം അക്കാലത്ത് ഉപരിവര്‍ഗങ്ങള്‍ക്കിടയില്‍ പരിമിതമായിരുന്നു. ഔധിയില്‍ ശീഈകളുടെ ഭരണം സ്ഥാപിതമായതിനുശേഷമാണ് സാധാരണക്കാര്‍ക്കിടയില്‍ അതിനു പ്രചാരം സിദ്ധിക്കുന്നത്. ഔധിയില്‍ ശീഈകള്‍ വളരെ ആര്‍ഭാടത്തോടെ മുഹര്‍റം ആഘോഷിച്ചിരുന്നു. അതിന്റെ ഒരു പ്രതിവര്‍ത്തനമെന്ന നിലയില്‍ സുന്നികള്‍ മീലാദാഘോഷത്തിനു കൊഴുപ്പു കൂട്ടി. ഹാശിമി ഫരീദാബാദി താരീഖെഹിന്ദ്‌വ പാകിസ്താന്‍’ എന്ന ഗ്രന്ഥത്തില്‍ ഇത് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലത്താണ് മൗലാനാ ഗുലാം ഇമാം ശഹീദി തന്റെ ‘മീലാദ് നാമ’ രചിച്ചത്. ഇന്ത്യയിലും പാകിസ്താനിലും ബറേല്‍വികളാണ് നബിദിനാഘോഷം കൂടുതലായാഘോഷിക്കുന്നത്. ദയൂബന്തികള്‍ അതിനെതിരല്ലെങ്കിലും മൗലൂദ് പാരായണവേളയില്‍ നില്‍ക്കുന്ന പതിവ് ഉത്തമമായി അവര്‍ കരുതുന്നില്ല. അഹ്‌ലെ ഹദീസുകാരാകട്ടെ നബിദിനാഘോഷം അടിസ്ഥാനപരമായിത്തന്നെ ബിദ്അത്തും അനനുവദനീയവുമായി ഗണിക്കുന്നവരാണ്.

അയ്യൂബികളുടെ കാലത്ത് അതിനിടെ ഇസ്‌ലാമിക ലോകം പുതുതായൊരു വിപത്തിനെ നേരിട്ടു-കുരിശുയുദ്ധ പരമ്പര. രണ്ട് നൂറ്റാണ്ടു കാലം (ഹിജ്‌റ 490 മുതല്‍ 691 വരെ) അത് നീണ്ടുനിന്നു. മാര്‍പ്പാപ്പയുടെ പ്രേരണയാല്‍ യൂറോപ്പിലെ പ്രഭുക്കളും രാജാക്കന്മാരും സൈന്യങ്ങളുമായി വന്നു സിറിയയും ഫലസ്ത്വീനും കൈയടക്കി. സിറിയന്‍ തീരങ്ങളില്‍ അവര്‍  കൊച്ചു കൊച്ചു രാജ്യങ്ങള്‍ സ്ഥാപിച്ചു. ഒരു നൂറ്റാണ്ടുകാലം (90 വര്‍ഷം) അവ നിലനില്‍ക്കുകയുണ്ടായി. സ്വലാഹുദ്ദീന്‍ അയ്യൂബിയും ഇമാമുദ്ദീന്‍ സക്കിയുമാണ് കുരിശുയോദ്ധാക്കളെ മുട്ടുകുത്തിച്ചത്. എങ്കിലും അവര്‍ക്ക് അന്ത്യം കുറിച്ചത് ഈജിപ്തിലെ അടിമ രാജാക്കന്മാരായിരുന്നു. കുരിശുയുദ്ധം നടന്ന രണ്ടു നൂറ്റാണ്ടുകാലം വിരാമമില്ലാത്ത യുദ്ധമായിരുന്നില്ല. ഇടക്ക് സമാധാന കാലവുമുണ്ടായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔന്നത്യവും മഹിമയും ആക്രമണകാരികളായ ക്രിസ്തീയരുടെ കണ്ണ് തുറപ്പിച്ചു. മുസ്‌ലിംകളില്‍നിന്നു പല കാര്യങ്ങളും അവര്‍ സ്വായത്തമാക്കി. അതുപോലെ മുസ്‌ലിംകള്‍ അവരില്‍നിന്നും പലതും സ്വീകരിക്കുകയുണ്ടായി. ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നു. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് തോന്നി തങ്ങളുടെ പ്രവാചകന്റെ ജന്മദിനവും ആഘോഷിക്കണമെന്ന്. മൗസിലിലും അര്‍ബലിലും നബിദിനാഘോഷം തുടങ്ങിയത് ഇക്കാലത്താണ്. ഖാസി ഇബ്‌നുഖല്ലിക്കാന്‍ (ഹിജ്‌റ 680-ല്‍ മരണം) ‘വഫയാത്തുല്‍ അഅ്‌യാനി’ലും ഹാഫിസ് ഇബ്‌നുകസീര്‍ (ഹിജ്‌റ 775) ‘അല്‍ബിദായത്തുവന്നിഹായ’യിലും പറയുന്നത് മൗസിലില്‍ ഉമറുബ്‌നു മുഹമ്മദ് എന്ന ഒരു വ്യക്തിയാണ് ആദ്യമായി നബിദിനാഘോഷം തുടങ്ങിയത് എന്നാണ്. അര്‍ബലിലെ രാജാവ് മുളഫ്ഫറുദ്ദീനുബ്‌നു സൈനുദ്ദീന് അതിഷ്ടപ്പെടുകയും ഹിജ്‌റ 607-ല്‍ രാജകീയ പ്രൗഢിയോടുകൂടി തന്നെ അദ്ദേഹം അത് കൊണ്ടാടുകയും ചെയ്തു. ഇബ്‌നുദിഹ്‌യ ബലന്‍ സിയ്യ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അബ്ദുല്‍ ഖത്താബ് ഉമറുബ്‌നുല്‍ഹസന്‍ കല്‍ബി സ്‌പെയിനിലെ പ്രശസ്തനായ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹം സിറിയ, ഇറാഖ് വഴി അര്‍ബലിലെത്തി. നബിതിരുമേനിയുടെ ജന്മദിനത്തെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതാന്‍ മുളഫ്ഫറുദ്ദീന്‍ രാജാവ് അദ്ദേഹത്തോടാവശ്യപ്പെട്ടു. ‘അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീര്‍ വന്നദീര്‍’ എന്ന പേരില്‍ ഒരു പുസ്തകമെഴുതി അദ്ദേഹം രാജാവിന് സമര്‍പ്പിക്കുകയും ചെയ്തു. മൗലീദിനെക്കുറിച്ച പ്രമഥ ഗ്രന്ഥമത്രെ ഇത്. നബിദിനാഘോഷം ക്രിസ്ത്യാനികളെ അനുകരിച്ച് ആവിഷ്‌കരിച്ചതാണെന്ന വസ്തുത വളരെ വ്യക്തം. തജ്‌വീദിന്റെ ഇമാമായ ശംസുദ്ദീന്‍ ഇബ്‌നുല്‍ ജസരിയുടെ ഒരു വാക്യം മുല്ലാ അലിഖാരി അല്‍ഹനഫി (ഹി. 1014) തന്റെ ‘അല്‍മൗരിദുര്‍മി ഫീ മൗലിദിന്നബവി’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ‘കുരിശുകാര്‍ അവരുടെ പ്രവാചകന്‍ ജനിച്ച രാത്രി മഹത്തായ ഒരാഘോഷമാക്കിയിട്ടുണ്ടെങ്കില്‍ പ്രവാചകന്റെ ജന്മദിനത്തെ ആദരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഇസ്‌ലാമിന്റെ വക്താക്കളാണ്’ എന്നു ഇബ്‌നുല്‍ ജസരി (ഹി. 831/ ക്രി 1469) പറഞ്ഞിരിക്കുന്നു. ജസരിയുടെ ഈ അഭിപ്രായത്തോട് മുല്ലാ ഖാരി അലിയോജിക്കുന്നില്ല. അതിനാല്‍ ഈ വാക്യം ഉദ്ധരിച്ചശേഷം അദ്ദേഹം ഇങ്ങനെ എഴുതി: ”പക്ഷേ, അഹ്‌ലുകിതാബിനോട് വിയോജിക്കാനാണ് ഇസ്‌ലാം നമ്മോട് കല്‍പിച്ചിരിക്കുന്നത്.” ക്രിസ്ത്യാനികളെ അനുകരിച്ചാണ് മുസ്‌ലിംകള്‍ നബിദിനാഘോഷം തുടങ്ങിയതെന്ന് മുകളിലുദ്ധരിച്ച ജസരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മുളഫ്ഫറുദ്ദീന്‍ രാജാവിന്റെ നബിദിനാഘോഷത്തെപ്പറ്റി ഇബ്‌നുഖല്ലിക്കാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ”നബിദിനാഘോഷം ഒരാഴ്ച നീണ്ടുനിന്നിരുന്നു. അതില്‍ വിനോദങ്ങളും ദീപാലങ്കാരങ്ങളും നര്‍ത്തകരായ സ്ത്രീ പുരുഷന്മാരുടെ സംഘങ്ങളും വാദ്യമേളകളുമെല്ലാം ഉണ്ടായിരുന്നു. സമാപന ദിവസത്തെ ആഘോഷമാണ് പ്രധാനം. അന്ന് മഗ്‌രിബിനു ശേഷം കൊട്ടാരത്തില്‍നിന്ന് നഗരത്തിലെ വലിയ ഖാന്‍ഗാഹ് വരെ പന്തം കൊളുത്തിയ ഘോഷയാത്രയുണ്ടായിരിക്കും. ഘോഷ യാത്രയുടെ മുമ്പില്‍ നടക്കുന്നത് രാജാവ് തന്നെയാണ്. അടുത്ത ദിസം മരത്തടികള്‍ കൊണ്ട് ഉയര്‍ന്ന ഒരു സ്റ്റേജ് നിര്‍മിച്ചിരിക്കും. അതിലിരുന്ന് പണ്ഡിതന്മാര്‍ മതപ്രഭാഷണം നടത്തും. സ്റ്റേജിന് മുമ്പില്‍ മരം കൊണ്ടുള്ള ഉയര്‍ന്ന മിനാരമുണ്ടാക്കും. അതിലിരുന്നാണ് രാജാവ് വിനോദങ്ങള്‍ കാണുക. പട്ടാളക്കാര്‍ മുഴുവന്‍ ചിട്ടയോടെ മുന്നില്‍ അണിനിരന്നു നില്‍പുണ്ടാവും. ഒരുവശത്ത് പണ്ഡിതന്മാര്‍, പ്രഭുക്കള്‍, കൊട്ടാരവാസികള്‍ എന്നിവരും അവരവരുടെ പദവിയനുസരിച്ച് നിലയുറപ്പിച്ചിട്ടുണ്ടാവും. അവിടെവെച്ച് ഉമറാക്കളുടെ വസ്ത്രദാന ചടങ്ങ് നടക്കുന്നു. തുടര്‍ന്ന് ഒരു പൊതുസദ്യയുണ്ടാവും. സദസ്യര്‍ മുഴുവനും സദ്യക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടാവും. ഭക്ഷണം കഴിഞ്ഞാല്‍ എല്ലാവരും ഖാന്‍ഗാഹില്‍ പ്രസംഗപരമ്പര കേള്‍ക്കാനായി പോവുന്നു. രാജാവിനോടൊപ്പം അതില്‍ പങ്കെടുക്കുന്നു.”

ആറു നൂറ്റാണ്ട് സൈദികളായി നിലകൊണ്ട മക്കയിലെ ശരീഫുകള്‍ പിന്നീട് ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിലായപ്പോള്‍ സുന്നീ വിശ്വാസം കൈക്കൊള്ളുകയുണ്ടായി. ഈ കാലത്ത് (ഹിജ്‌റ നാലാം നൂറ്റാണ്ട്-ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) മക്കയില്‍ പല ആഘോഷങ്ങളും പുതുതായി ആഘോഷിക്കപ്പെട്ടിരുന്നു എന്ന് ‘താരീഖ് മക്ക’യുടെ കര്‍ത്താവായ അഹ്മദ് സബാഈ രേഖപ്പെടുത്തിയിട്ടുണ്ട്. നബിദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖദീജാബീവിയുടെ ജന്മദിനം, ആമിനാ ബീവിയുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ആശൂറാ ദിനം, അവസാനത്തെ ബുധനാഴ്ച എന്നിവ അവയില്‍ ചിലതത്രെ. ഈ ആഘോഷങ്ങളില്‍ നബി(സ)യുടെ പേര് ഉച്ചരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ പൊടുന്നനെ എഴുന്നേറ്റുനില്‍ക്കും. പ്രസംഗത്തില്‍ ഖലീഫയുടെ നാമം ഉച്ചരിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്നു ഫാത്വിമി ഭരണാധികാരിയായ ഹകീം ബി അംരില്ലാഹി (ഹി. 386-411) കല്‍പന പുറപ്പെടുവിച്ചിരുന്നതായി അഹ്മദ് സബാഈ ‘താരീഖു മക്ക’യില്‍ (പേജ് 145) രേഖപ്പെടുത്തുന്നു. തെരുവുകളില്‍ വെച്ച് ഖലീഫയുടെ പേരു കേള്‍ക്കുമ്പോഴേക്കും ജനങ്ങള്‍ എഴുന്നേറ്റുനില്‍ക്കുന്നേടത്തോളം എത്തി ഈ സ്ഥിതി. ഈജിപ്തില്‍ നടപ്പാക്കിയിരുന്ന ഈ സമ്പ്രദായം ഹിജ്‌റ 386-ല്‍ മക്കയിലും അദ്ദേഹം നടപ്പില്‍ വരുത്തി.ഈതേ ഹാകിം ബി അംരില്ലയെയാണ് ദുറൂസികള്‍ ദൈവമായി കണക്കുന്നതെന്ന വസ്തുതയും ഇവിടെ ഓര്‍ക്കുക. ഇബ്‌നുജുബൈര്‍ അന്തുലുസി (മരണം ഹി. 614) തന്റെ യാത്രാവിവരണത്തില്‍ മക്കയിലെ നബിദിനാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. നബിദിനത്തില്‍ തിരുമേനിയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നത് പുണ്യകര്‍മമാണെന്ന് കരുതപ്പെട്ടിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഈ സ്ഥലം ഹാറൂന്‍ റശീദിന്റെ മാതാവ് ഖീസ്‌റാന്‍ (ഹി. 173) വിലയ്ക്കു വാങ്ങുകയും അവിടെ ഒരു മദ്‌റസ നടത്തുകയും ചെയ്തിരുന്നു. ഇന്നു ദാറുഖീസ്‌റാന്‍ എന്ന പേരിലാണ് ആ സ്ഥലമറിയപ്പെടുന്നത്. ആശൂറാ ദിനത്തെക്കുറിച്ച് അഹ്മദ് ശല്‍ഹി വിചിത്രമായ ഒരു കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഫാത്വിമികള്‍ അന്ന് പരിപ്പും ഉള്ളിയും മാത്രമേ തിന്നുകയുള്ളൂവത്രെ. സഫര്‍ മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആഘോഷിക്കുന്നതിനെപ്പറ്റി ഇന്ന് അല്‍പമാളുകളേ കേട്ടിരിക്കുകയുള്ളൂ. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇന്നും ഈ ദിവസം അവധി നല്‍കപ്പെടുന്നു. സഫറിലെ അവസാനനത്തെ പതിനൊന്ന് ദിവസം നബിതിരുമേനിക്ക് പനി ശക്തിപ്പെട്ടുവെന്നും ഒടുവിലത്തെ ബുധനാഴ്ച രോഗവിമുക്തിയുണ്ടായെന്നും പ്രായം കൂടിയ സ്ത്രീകള്‍ പറയാറുണ്ട്. അതുകൊണ്ടാണ് ആദിനം സന്തോഷം കൊണ്ടാടുന്നത്. ഇതെല്ലാം മുസ്‌ലിംകളിലേക്ക് പകര്‍ന്ന ഇസ്മാഈലി വിശ്വാസാചാരങ്ങളാണ്. സിറാജുദ്ദൗല, മീര്‍ജാഫര്‍ എന്നിവരില്‍നിന്നാണല്ലോ ഇംഗ്ലീഷുകാര്‍ ബംഗാള്‍ പിടിച്ചെടുത്തത്. ഇവര്‍ രണ്ടുപേരും ശീഈകളായിരുന്നു. അവസാനത്തെ ബുധനാഴ്ച അവധി നല്‍കുന്ന സമ്പ്രദായം ഇംഗ്ലീഷുകാര്‍ അവരില്‍നിന്ന് സ്വീകരിക്കുകയും തങ്ങളുടെ ആധിപത്യത്തിലുള്ള മറ്റു സ്ഥലങ്ങളില്‍ കൂടി നടപ്പാക്കുകയും ചെയ്തു. മറ്റു പ്രദേശക്കാര്‍ക്ക് അതിന്റെ ഉദ്ദേശ്യം അറിയില്ലെങ്കിലും അവരതിനെ സ്വാഗതം ചെയ്തു. ഒഴിവുദിനത്തെ ആരാണ് സ്വീകരിക്കാതിരിക്കുക? ഫാത്വിമികളുടെ പ്രബോധനം വളരെ മുമ്പുതന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. ഹിജ്‌റാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ ഇസ്മാഈലി വിശ്വാസാചാരങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നതായി കാണാം. ഹി. 420-ല്‍ (ക്രി. 1030) മഹ്മൂദ് ഗസ്‌നി സോമനാഥില്‍ ആക്രമണം നടത്തിയപ്പോള്‍ ഇവിടെ ഇസ്മാഈലികളുണ്ടായിരുന്നു. പിന്നീടവരുടെ പ്രബോധന കേന്ദ്രം തന്നെ ഇന്ത്യയിലേക്ക് മാറ്റപ്പെട്ടു. ഹിജ്‌റ 531 മുതല്‍ 946 വരെ യമനിലായിരുന്നു അവരുടെ പ്രബോധന കേന്ദ്രം. 946-ന് ശേഷമാണ് അത് ഇന്ത്യയിലേക്ക് മാറ്റപ്പെട്ടത്. ഇന്ത്യയിലെ അവരുടെ ആദ്യത്തെ പ്രബോധകന്‍ സയ്യിദ് യൂസുഫ് നജ്മുദ്ദീനായിരുന്നു. ഗുജറാത്തിലെ സിദൂപൂരായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. നബിദിനാഘാഷം ഇന്ത്യയില്‍ പ്രചരിക്കാന്‍ മുഖ്യമായ ഒരു കാരണം ഈ ഇസ്മാഈലി കേന്ദ്രമായിരുന്നു. മറ്റൊരു കാരണം ഹജ്ജാണ്. ഓരോ വര്‍ഷവും ഹജ്ജ് തീര്‍ഥാടനത്തിനു വേണ്ടി ആയിരക്കണക്കിനാളുകള്‍ മക്കയിലെത്തിയിരുന്നു. മക്കയിലെ പണ്ഡിതന്മാരോട് മുസ്‌ലിംകള്‍ക്ക് അളവറ്റ ആദരവുണ്ടായിരുന്നു. മതകാര്യങ്ങളില്‍ അവരെ പ്രാമാണികരായാണ് കണക്കാക്കിയിരുന്നത്. മക്കയിലും മദീനയിലും അന്ന് ഫാത്വിമികളുടെ ഭരണമായിരുന്നു എന്നു പറയുകയുണ്ടായല്ലോ. അവിടെ നബിദിനമാഘോഷിക്കുന്നത് കണ്ട ഹജ്ജാജികള്‍ തിരിച്ചുവന്നപ്പോള്‍ തങ്ങളുടെ നാടുകളിലും അത് തുടങ്ങി. ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവിയുടെ പുത്രനായ മൗലാനാ സലാമത്തുല്ലാ ദഹ്‌ലവി മൗലിദ് ആഘോഷത്തിന് ഏറ്റവും വലിയ തെളിവായി പറഞ്ഞത് മക്കയിലെയും മദീനയിലെയും പണ്ഡിതന്മാര്‍ വരെ അതാഘോഷിക്കുന്നുണ്ട് എന്നാണ്. പക്ഷേ ഈജിപ്തിലെ ഫാത്വിമികളുടെയും മക്കയിലെ സൈദികളുടെയും ഈ പ്രവൃത്തി യഥാര്‍ഥ പണ്ഡിതന്മാര്‍ സ്വീകരിക്കുകയുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.  

അതിനാല്‍ ഹിജ്‌റയെ നമുക്ക് കലണ്ടറിന്റെ തുടക്കമായി കണക്കാം. ഈ നിര്‍ദേശം എല്ലാ സ്വഹാബിമാര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെയായിരുന്നു ഹിജ്‌റാബ്ദത്തിന്റെ തുടക്കം. മൗലൂദ് ഫാത്വിമികളുടെ കാലത്ത് മൂന്ന് നൂറ്റാണ്ട് വരെ അനിസ്‌ലാമികാചാരങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാത്വിമികള്‍ ഈജിപ്തില്‍ ഭരണാധികാരികളായി. ശീഈകളില്‍ പെട്ട ഇസ്മാഈലീ വിഭാഗത്തില്‍ പെടുന്നവരാണ് ഫാത്വിമികള്‍. ഈജിപ്ത്, ആഫ്രിക്ക, സിറിയ എന്നിവയടങ്ങുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപരായിരുന്നു അവര്‍. ശിയാക്കള്‍ക്ക് യുക്തിചിന്തയോടുണ്ടായിരുന്ന അനുകമ്പമൂലം അക്കാലത്ത് മുഅ്തസിലുകളുടെ ഒച്ചപ്പാടുകള്‍ കൂടുതല്‍ ശക്തിപ്പെട്ടിരുന്നു. അതിനാല്‍, ശീഈസത്തിന്റെ എല്ലാ ശാഖകളിലും തത്ത്വശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും സ്വാധീനം കാണാം. തങ്ങള്‍ക്കിഷ്ടപ്പെട്ട പലതും നേതാക്കള്‍ മുഖേന മതത്തില്‍ അവര്‍ കടത്തിക്കൂട്ടി. ഇസ്മാഈലികള്‍ ‘ഇമാമി’ സങ്കല്‍പം കൊണ്ടുവന്നു. ഇമാമിനു തെറ്റു പറ്റുകയില്ല. ഇമാം എന്തു പറഞ്ഞാലും അത് ശരിയും സത്യവുമായിരിക്കും. ശീഈസത്തില്‍ പുത്തന്‍കാര്യങ്ങള്‍ക്കു കടന്നുവരാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാല്‍ സുന്നികള്‍ക്കിടയില്‍ മറിച്ചായിരുന്നു സ്ഥിതി. പുതിയ വിശ്വാസാചാരങ്ങള്‍ക്ക് കടന്നുവരാന്‍ അവിടെ വലിയ പ്രയാസമായിരുന്നു. വല്ലതും കടന്നുകൂടിയാല്‍തന്നെ ഒരു വിഭാഗം ശക്തിയായി അതിനെ എതിര്‍ത്തു പോന്നു. ഇസ്മാഈലികള്‍ അന്യ മതാചാരങ്ങളെ നിഷ്പ്രയാസം തങ്ങളുടെ മതത്തില്‍ കടത്തിക്കൂട്ടി. മരിച്ചവരുടെ ആത്മാവില്‍നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസം ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. ഇബ്‌നു തൈമിയ്യ അഭിപ്രായപ്പെടുന്നത്, ഹകീം അബൂഅലി സീനയാണ് ഈ വിശ്വാസത്തിനു ജന്മം നല്‍കിയത് എന്നാണ്. ശിയാ കുടുംബത്തില്‍ വളര്‍ന്നയാളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സിദ്ധാന്തം സൂഫികള്‍ ഏറ്റെടുക്കുകയും പിന്നീടത് ഇസ്‌ലാമികലോകത്തെങ്ങും പരക്കുകയും ചെയ്തു. ഇപ്രകാരം, നബിദിനാഘോഷം ഉടലെടുത്തതും ഫാത്വിമികളുടെ കാലത്ത് ഈജിപ്തിലാണ്. ഈജിപ്തിലും ഫാത്വിമികളുടെ അധീനതയിലിരുന്ന മറ്റു പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ ധാരാളമായുണ്ടായിരുന്നു. ഈജിപ്തില്‍ കോപ്റ്റിക് ചര്‍ച്ചിനോടായിരുന്നു ക്രിസ്ത്യാനികളുടെ ബന്ധം. കോപ്റ്റിക് ഭാഷയാണ് അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. സിറിയയില്‍ സുരിയാനി ഭാഷ സംസാരിക്കുന്ന നസ്തൂരികളുണ്ടായിരുന്നു. സെമിറ്റിക് ഭാഷകളാണ് ഇവ രണ്ടും. തങ്ങളുടെ മതനേതാക്കളെ ‘അബൂനാ’, ‘സയ്യിദുനാ’, ‘മൗലാനാ’ എന്നിങ്ങനെ അവര്‍ അഭിസംബോധന നടത്തിയിരുന്നു. മൗലാനാ എന്ന പ്രയോഗം കോപ്റ്റിക് ചര്‍ച്ചില്‍നിന്ന് സ്വീകരിച്ച് ഫാത്വിമികള്‍ തങ്ങള്‍ക്കിടയില്‍ നടപ്പാക്കി. മക്കയുടെയും മദീനയുടെയും മേല്‍ ഫാത്വിമികള്‍ ദീര്‍ഘകാലം അധികാരം വാണിരുന്നതിനാല്‍ അവിടെയും ആ പ്രയോഗമെത്തി. അവിടെ നിന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അതെത്തിച്ചേര്‍ന്നു. ഇന്ന് പണ്ഡിതന്മാരും മതനേതാക്കളുമൊക്കെ ഒരു നിര്‍ബന്ധമെന്നോണം അതുപയോഗിക്കുന്നു. കോപ്റ്റിക് മഠങ്ങള്‍ ഇടക്കിടെ ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നു. ക്രിസ്തുവിന്റെ ജന്മദിനം, കന്യാമറിയത്തിന്റെ ജന്മദിനം അങ്ങനെ പലതും. അവരെ അനുകരിച്ചുകൊണ്ട് ഫാത്വിമികളും ജന്മദിനാഘോഷം തുടങ്ങി. നബിയുടെ, ഖദീജാബീവിയുടെ, ഫാത്വിമാബീവിയുടെ, അലി(റ)യുടെ തുടങ്ങിയ പലരുടെയും ജന്മദിനങ്ങള്‍ അവര്‍ ആഘോഷിച്ചു (ഡോക്ടര്‍ സാഹിദ് അലി ഈസ്മാഈലിയുടെ ‘ഫാത്വിമി ഈജിപ്തിന്റെ ചരിത്രം’ നോക്കുക. പേജ് 133). ഫാത്വിമി ഖലീഫമാര്‍ തങ്ങളുടെയും അന്നത്തെ ഇമാമുകളുടെയും ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നതായി പ്രമുഖ ചരിത്രകാരനായ മഖ്‌രീസി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകീയാഘോഷങ്ങളായിരുന്നു അവരുടെ കാലത്ത് ഇവയൊക്കെ. വലിയ കൊട്ടും ഘോഷവുമായി അവ കൊണ്ടാടപ്പെട്ടിരുന്നു. ഭരണം ശീഈകളുടെ കരങ്ങളിലായതുകൊണ്ടാണ് ഇതൊക്കെ നടന്നത്. എന്നാല്‍, സാധാരണക്കാര്‍ സുന്നികള്‍തന്നെയായിരുന്നു. അവര്‍ വിരളമായേ ഇതിലൊക്കെ പങ്കെടുത്തുള്ളൂ. പുതിയവയെല്ലാം ബിദ്അത്തായി പരിഗണിക്കുന്നവരാണല്ലോ സുന്നികള്‍. സുന്നീ പണ്ഡിതന്മാര്‍ ഈ ആചാരങ്ങളെ എതിര്‍ത്തു. എന്നാല്‍ ഖലീഫയുമായി അടുപ്പമുള്ള ചിലര്‍ അവയില്‍ പങ്കെടുക്കുകയും പ്രസംഗം നിര്‍വഹിക്കുകയും ചെയ്തിരുന്നു. മൗലൂദ് ഹറമൈനില്‍ മക്കയിലും മദീനയിലും അക്കാലത്ത് ഫാത്വിമികളാണ് ഭരണം നടത്തിയിരുന്നത്. തങ്ങളുടെ നടപടികള്‍ അവിടെ പ്രചരിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകമായ താല്‍പര്യം കാണിച്ചിരുന്നു. എങ്കിലും അവിടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അര്‍ധ സ്വതന്ത്രരായ പ്രഭുകുടുംബങ്ങളായിരുന്നു. ഹസ്രത്ത് ഹംസ(റ)ന്റെ സന്താന പരമ്പരയില്‍പെട്ട ഇവര്‍ ശരീഫു മക്ക എന്നാണറിയപ്പെട്ടിരുന്നത്. ശീഈസത്തിലെ സൈദി വിഭാഗക്കാരോടായിരുന്നു ഇവരുടെ ബന്ധം. അവരുടെ ഭരണം ആയിരം സംവത്സരങ്ങള്‍ നീണ്ടുനിന്നു. 1924-ല്‍ ശാഹ് അബ്ദുല്‍ അസീസ് ഇബ്‌നു സുഊദാണ് അവരുടെ ഭരണത്തിന് അന്ത്യം കുറിച്ചത്.

നബിദിനാഘോഷത്തിന്റെ ചരിത്രം നബിദിനാഘോഷം പണ്ടുകാലം മുതല്‍ക്കേ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നുപോരുന്ന ഒരാചാരമാണ്. ‘മൗലൂദ് ശരീഫ്’ എന്ന പേരിലാണ് മുമ്പ് അതറിയപ്പെട്ടിരുന്നത്. പിന്നീടത് മിലാദ് ശരീഫും മിലാദുന്നബിയുമൊക്കെയായി. മിക്കവാറും എല്ലാ പ്രദേശങ്ങളിലും എല്ലാ വിഭാഗങ്ങളിലും അതാഘോഷിക്കപ്പെടുന്നുണ്ട്. നബിദിനത്തില്‍ ആളുകള്‍ ഒരിടത്ത് സമ്മേളിക്കുന്നു. അവിടെ മൗലൂദ് കിതാബിലെ ഗദ്യവും പദ്യവും പ്രത്യേക ഈണത്തില്‍ പാരായണം ചെയ്യപ്പെടുന്നു. പിന്നീട് എഴുന്നേറ്റുനിന്ന് നബി(സ)ക്ക് അഭിവാദ്യഗീതം പാടുന്നു. മധുരപലഹാര വിതരണത്തോടെ സദസ്സ് പിരിയുന്നു. മൗലാനാ ഗുലാം ഇമാം ശഹീദി പത്തൊമ്പതാം നൂറ്റാണ്ടിലെഴുതിയ മൗലൂദ് ശഹീദിയാണ് ഏറ്റവും പഴക്കമുള്ള മൗലൂദ് കിതാബ്. അതിനുശേഷം വേറെയും രചിക്കപ്പെടുകയുണ്ടായി. അക്ബര്‍ വാരിസീ മീറത്തി എഴുതിയ മൗലൂദ് അക്ബരിയാണ് ഇക്കാലത്ത് ഏറെ സ്വീകരിക്കപ്പെടുന്നത്. ജയന്തി ആഘോഷം -ഇസ്‌ലാമിനു മുമ്പ് ജന്മദിനാഘോഷം വളരെ മുമ്പുതന്നെ ഇസ്‌ലാമികലോകത്ത് നിലവിലുണ്ട്. ലോകചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ ആചാരം എത്രയോ പുരാതനമാണെന്നു കാണാം. പഴയ ബഹുദൈവ മതങ്ങളില്‍ അതുണ്ടായിരുന്നു. ബഹുദദൈവവിശ്വാസികള്‍ അവതാരങ്ങളെയും മഹാപുരുഷന്മാരെയും ദൈവത്തിന്റെ പ്രത്യക്ഷ രൂപമായാണ് കണക്കാക്കിയിരുന്നത്. അതിനാല്‍, അവരുടെ ജന്മദിനത്തിനു വലിയ പ്രാധാന്യം അവര്‍ കല്‍പിച്ചിരുന്നു. വിവിധ രൂപത്തില്‍ ആ ദിനത്തില്‍ അവര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബഹുദൈവവിശ്വാസത്തിന്റെയും വിഗ്രഹപൂജയുടെയും നാടാണ് ഭാരതം. ഇവിടെ ബുദ്ധമതവിശ്വാസികള്‍ ശ്രീബുദ്ധനെയും ജൈനമത വിശ്വാസികള്‍ ജിനനെയും ദൈവത്തിന്റെ ഇരുപത്തിനാലാം അവതാരമായി കണക്കാക്കുന്നു. ബുദ്ധന്റെ ജന്മദിനത്തിന് വലിയ പ്രാധാന്യം നല്‍കപ്പെടുന്നു. പാലി ഭാഷയില്‍ ബുദ്ധന്റെ ജനനത്തെക്കുറിച്ച് ഒരു ഗ്രന്ഥമുണ്ട്. പ്രത്യേക അവസരങ്ങളില്‍ അത് പാരായണം ചെയ്യപ്പെടുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള മദ്ഹ് കിതാബാണിത്. ആധുനിക ക്രിസ്തുമതത്തിന്റെ വലിയൊരു ഭാഗം മറ്റു മതങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിനു മുമ്പുതന്നെ ബുദ്ധമതം ഇറാന്‍, സിറിയ, ഗ്രീസ് എന്നിവിടങ്ങളില്‍ പ്രചാരം നേടിയിരുന്നു. ഇറാനിലെ ആദിത്യപൂജകരുടെ മതമായ മിത്രായിസം ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പേ സിറിയയിലും റോമിലും വ്യാപിച്ചിരുന്നു. അതുമൂലം മേഖലയില്‍ പ്രചാരത്തിലിരുന്ന മതങ്ങളുടെ പല ആചാരങ്ങളും ക്രിസ്തുമതത്തില്‍ കടന്നുകൂടി. ഡിസംബര്‍ 25-ന്റെ പ്രാധാന്യം മിത്രായിസത്തില്‍നിന്നാണ് ക്രിസ്തുമതം കടമെടുത്തത്. യേശുക്രിസ്തു ജനിച്ച് വളരെ കാലത്തിനു ശേഷമാണ് ഡിസംബര്‍ 25 അദ്ദേഹത്തിന്റെ ജന്മദിനമായി കണക്കാക്കുകയും അതിന് പുണ്യം നല്‍കപ്പെടുകയും ചെയ്തത്. തൗഹീദ് അറേബ്യയില്‍ ഇസ്‌ലാംമതം ഉടലെടുക്കുമ്പോള്‍ നാനാഭാഗത്തും ബഹുദൈവവിശ്വാസവും വിഗ്രഹപൂജയുമായിരുന്നു. ശുദ്ധമായ ഏകദൈവത്വത്തിന്റെ മതമാണ് ഇസ്‌ലാം. ശിര്‍ക്കും വിഗ്രഹാരാധനയും കടന്നുവരാവുന്ന എല്ലാ വാതിലുകളും അത് ഭദ്രമായി അടച്ചിട്ടുണ്ട്. മനുഷ്യന് ദിവ്യത്വത്തില്‍ യാതൊരു പങ്കുമില്ല. പ്രവാചകന്മാര്‍ പോലും വെറും മനുഷ്യരാണ്. ബഹുദൈവമതങ്ങളില്‍ ജന്മദിനം ആഘോഷമായി കൊണ്ടാടപ്പെടുന്നു. ഇസ്‌ലാമാകട്ടെ എല്ലാ ആഘോഷങ്ങളും നിഷേധിച്ചു. മുസ്‌ലിംകള്‍ക്കുവേണ്ടി കേവലം രണ്ടാഘോഷങ്ങള്‍ അത് നിശ്ചയിച്ചു. ഈ ആഘോഷങ്ങളാവട്ടെ, എല്ലാ മുന്‍ മതങ്ങളുടെയും ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഈദുല്‍ ഫിത്വ്ര്‍ റമദാന്‍ മാസത്തിനു തൊട്ടു ശേഷമാണ് വരുന്നത്. റമദാന്‍മാസം വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷമാണ്. വിചിത്രമായ ഒരാഘോഷം! കളിയും തമാശയുമില്ല. ആരാധന, കൂടുതല്‍ ആരാധന… ദൈവത്തിലേക്കുള്ള മടക്കം മാത്രം. അവസാനത്തെ ദൈവിക ഗ്രന്ഥത്തിന്റെ അനുസ്മരണയാണത്. ഈ ആഘോഷത്തില്‍ മതപരവും ധാര്‍മികവുമായ ഒരു പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ബലിപെരുന്നാളാണ് മറ്റൊരാഘോഷം. ഇബ്‌റാഹീം ഖലീലുല്ലാഹിയുടെ മഹത്തായ ത്യാഗത്തെ ഓര്‍ത്തുകൊണ്ട് ആരാധനയും ബലികര്‍മവും അനുഷ്ഠിക്കുകയാണ് അതില്‍ ചെയ്യുന്നത്. മനുഷ്യനിലെ ഭൗതികതയെ തളര്‍ത്തുകയും ആത്മീയതയെ വളര്‍ത്തുകയും ചെയ്യുക-അതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ ചൈതന്യം. ഒരു ഉദാഹരണത്തിലൂടെ ഇസ്‌ലാമിന്റെ സവിശേഷമായ സ്വഭാവം എന്താണെന്ന് വ്യക്തമാക്കാം. ഹസ്രത്ത് ഉമറി(റ)ന്റെ കാലം. മുസ്‌ലിംകള്‍ക്ക് ഒരു കലണ്ടര്‍ നടപ്പാക്കേണ്ട പ്രശ്‌നം വന്നു. റോമന്‍, ക്രിസ്തു, യസ്ദഗിര്‍ദ് എന്നീ കലണ്ടറുകളാണ് അന്ന് നടപ്പിലുള്ളത്. റോമന്‍, പേര്‍ഷ്യന്‍ ഭരണകൂടങ്ങളെ അനുകരിച്ചുകൊണ്ട് നബി(സ)യുടെ ജന്മദിനമോ ചരമദിനോ പുതിയ കലണ്ടറിന്റെ തുടക്കമായി കണക്കാക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത് കേട്ട് ഹ. അലി(റ) പറഞ്ഞു: ജനനവും മരണവും അല്ലാഹുവിന്റെ നിയമമനുസരിച്ച് ഉണ്ടാകുന്നതാണ്. എല്ലാ മനുഷ്യര്‍ക്കും അവയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇസ്‌ലാം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണ്. മക്കയില്‍ വെച്ചാണ് അതിന്റെ തുടക്കമെങ്കിലും യഥാര്‍ഥത്തില്‍ അത് മദീയനിലാണ് പ്രത്യക്ഷമായത്.

സ്വദഖത്തുള്ളാഹ് അല്‍-ഖാഹിരി; മാദിഹു റസൂല്‍ മലബാറിനെപ്പോലെ ശക്തമായ ഇസ്‌ലാമിക പാരമ്പര്യമുള്ള പ്രദേശമാണ് തമിഴ്‌നാട് സംസ്ഥാനത്തെ കായല്‍പട്ടണം. അറബികള്‍ മഅ്ബര്‍ എന്ന് വിളിച്ചിരുന്ന കോറോമോണ്ഡല്‍ തീരപ്രദേശങ്ങളിലെ മുസ്‌ലിംകളുടെ ചരിത്രം ഏറെ വിസ്മയകരമാണ്. രാഷ്ട്രീയ-വ്യാവസായിക-വൈജ്ഞാനിക മേഖലകളില്‍ മലബാറിനേക്കാള്‍ മുന്നില്‍ നിന്നിരുന്നു മഅ്ബര്‍. മഖ്ദൂം കുടുംബം കായല്‍പട്ടണത്തു നിന്നാണ് കൊച്ചിയിലെത്തിയത് എന്നത് ചരിത്ര വസ്തുതയാണ്. ഇതിനു പുറമെ മലബാറിലെ മുസ്‌ലിംകള്‍ക്ക് ഏറെ കടപ്പാടും ബന്ധവുമുള്ള നിരവധി പണ്ഡിത പ്രതിഭകള്‍ക്ക് മഅ്ബര്‍ ജന്മം നല്‍കിയിട്ടുണ്ട്. അവരില്‍ നമുക്ക് സുപരിചിതരായ മഹാനാണ് സ്വദഖത്തുള്ളാഹ് അല്‍-ഖാഹിരി. ഖലീഫ അബൂബക്ര്‍(റ)വിന്റെ വംശപരമ്പരയിലെ ശൈഖ് സുലൈമാനുല്‍ ഖാഹിരി (1000-1079/1591-1668)യുടെയും ഫാത്വിമയുടെയും മകനായി 1042/1632-ലാണ് ജനനം. ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഖലീഫയുമായിരുന്ന ശൈഖ് സുലൈമാന്‍ എന്നവരുടെ ആണ്‍മക്കളായ ശൈഖ് ശംസുദ്ദീന്‍, ശൈഖ് അഹമ്മദ്, ശൈഖ് സ്വദഖത്തുള്ളാഹ്, ശൈഖ് ശിഹാബുദ്ദീന്‍, ശൈഖ് സ്വലാഹുദ്ദീന്‍ എന്നവര്‍ 'പഞ്ച നക്ഷത്രങ്ങള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കളില്‍ ഇളയവനാണെങ്കിലും ശൈഖ് സലാഹുദ്ദീന്‍ എന്നവരാണ് അറിവു കൊണ്ടും കഴിവുകൊണ്ടും ഏറ്റവും ഉയര്‍ന്നവനെന്ന് സ്വദഖത്തുള്ളാഹ് അല്‍-ഖാഹിരി രേഖപ്പെടുത്തിയിട്ടുണ്ട്. 'സ്വലാഹുദ്ധീന്‍' എന്ന കാവ്യം, തറഫല്‍ അനാം മൗലിദ് എന്നിവയുടെ രചയിതാവു കൂടിയാണ് മഹാന്‍. സ്വദഖത്തുള്ളാഹ് അല്‍ഖാ-ഹിരി പിതാവില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് കീളക്കരയില്‍ പിതാവിന്റെ സഹപാഠിയായ മഖ്ദൂം ശൈഖ് അബ്ദുല്‍ ഖാദിര്‍ എന്ന മഖ്ദൂം ചിന്ന ചിന്ന ലബ്ബാ ആലിം എന്നിവരുടെ കീഴില്‍ പഠിച്ചു. അദ്ദേഹത്തില്‍ നിന്നാണ് ഇജാസത്തും സ്ഥാന വസ്ത്രവും സ്വീകരിച്ചത്. പിന്നീട് രണ്ട് വര്‍ഷം വിശുദ്ധ ഹറമുകളില്‍ വിജ്ഞാന സേവനവുമായി താമസിച്ചു. തിരിച്ചെത്തിയ അദ്ദേഹം ആത്മീയ-വൈജ്ഞാനിക മേഖലകളില്‍ സജീവമായി. അറബി ഭാഷയില്‍ നിരവധി രചകളുടെ കര്‍ത്താവു കൂടിയാണ് സദഖത്തുല്ലാഹില്‍ ഖാഹിരി. പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്ത കാവ്യങ്ങളുടെ ഉടമയായ അദ്ദേഹം ആശിഖു റസൂല്‍, മാദിഹു റസൂല്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്വയം കവിതകള്‍ രചിക്കുന്നതോടൊപ്പം തഖ്മീസ്-തശ്ത്വീര്‍ എന്നിവയും ചെയ്തിട്ടുണ്ട്. കഅബ് ബിന്‍ സുഹൈര്‍(റ)ന്റെ ബാനത്ത് സുആദ്, ഇമാം ബൂസ്വൂരി(റ)യുടെ ബുര്‍ദ, അബൂബക്ര്‍ അല്‍ ബാഗ്ദാദി(റ)യുടെ ഖസീദത്തുല്‍ വിത്രിയ്യ എന്നിവയുടെതാണ് പ്രധാന തഖ്മീസുകള്‍. അന്‍വാറുത്തന്‍സീല്‍, ദുര്‍റുല്‍ മന്‍സൂര്‍ എന്നീ തഫ്‌സീറുകളുടെ ഹാശിയകള്‍, സീറതു ഖൈരില്‍ ബരിയ്യഃ, ഖസീദത്തുല്ലാമിയ്യ, ഖസ്വീദത്തുല്‍ ഖുത്വ്ബിയ്യ തുടങ്ങിയവയാണ് മറ്റു രചനകള്‍. പ്രബോധനാവശ്യാര്‍ത്ഥം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിരുന്ന സ്വദഖത്തുള്ളാഹ് അല്‍ ഖാഹിരി മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറം ഗസീബുമായി ഡല്‍ഹിയിലെ ജാമിഅ മസ്ജിദില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മകന്‍ മുഹമ്മദ് ലബ്ബാ ആലിം ശൈഖ് (1074-1130/1663-1717) ഫതാവാ ആലംഗീരി തയാറാക്കിയ പണ്ഡിത സംഘത്തില്‍ അംഗമായിരുന്നു. തമിഴ്‌നാട് ഖാസിയായും ഔറംസഗീബ് ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മീസാന്‍, അജ്‌നാസ് എന്നിവ തയാറാക്കിയതും ഈ മകന്‍ തന്നെയാണ്. എരട്ടിക്കുളം പള്ളിയിയായിരുന്നു ദീര്‍ഘകാലം അദ്ദേഹത്തിന്റെ കേന്ദ്രം. അവസാന കാലഘട്ടങ്ങളില്‍ കീളക്കരയിലേക്ക് മാറി. 1703/1115 സഫര്‍ 5 ന് കീളക്കരയില്‍ വെച്ചായിരുന്നു വിയോഗം. വിയോഗ വാര്‍ത്തയറിഞ്ഞ സുല്‍ത്താന്‍ ഔറംഗസീബ് പ്രതിനിധിയെ അയച്ചിരുന്നു. കീളക്കര കരിങ്കല്‍പള്ളിക്കു സമീപമുള്ള മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

ഹിജ്റ 588ല്‍ ജനിച്ച് 660ല്‍ വഫാത്തായ പ്രസിദ്ധ ചരിത്രകാരന്‍ കമാലുദ്ദീനുബ്നുല്‍ അദീര്‍(റ) എഴുതുന്നു: “ശൈഖ് അബുശ്ശുക്റ് ഹമ്മാദുബ്നുല്‍ ബവാസിജീ(റ) എന്ന പുണ്യപുരുഷനെക്കുറിച്ച് അറിയാനിടവന്നപ്പോള്‍ അദ്ദേഹത്തെ കാണാനും ബറകത്തെടുക്കാനും മുളഫ്ഫര്‍ രാജാവ് അതിയായി ആഗ്രഹിച്ചു. ഹമ്മാദിയുടെ അടുത്തേക്ക് ഇങ്ങനെ സന്ദേശമയച്ചു: എനിക്ക് സൗകര്യപ്പെടുമായിരുന്നെങ്കില്‍ അങ്ങയെ സന്ദര്‍ശിക്കാന്‍ ഞാന്‍ വരുമായിരുന്നു. അതിനാല്‍ ഇര്‍ബലിലേക്ക് അങ്ങയെ ക്ഷണിക്കുകയാണ്.’ സന്ദേശം ലഭിച്ച ശൈഖ് ഹമ്മാദ്(റ) ഇര്‍ബലിലേക്ക് പുറപ്പെട്ടു. ഇര്‍ബലിലെത്തായാറപ്പോള്‍ മുളഫ്ഫര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അങ്ങോട്ടുചെന്നു. പിരിയാന്‍ നേരം ശൈഖില്‍ നിന്നും ബറകത്തിനായി വല്ലതും നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ വസ്ത്രം അദ്ദേഹം മുളഫ്ഫര്‍ രാജാവിന് നല്‍കി. ഈ സംഭവം വിവരിച്ച ഖാളി അബുല്‍ മുഹ്സിന്‍ പറയുന്നു: ആ തുണി മുളഫ്ഫര്‍ രാജാവ് സദാസമയവും തലയില്‍ അണിഞ്ഞിരുന്നു’ (ബിഗ്യത്തുത്വലബ് ഫീ താരീഖ് ഹലബ്). ഹിജ്റ 549 മുഹര്‍റം 27ന് ചൊവ്വാഴ്ച മൗസ്വിലില്‍ ജനിച്ച അദ്ദേഹം പതിനാലാം വയസ്സില്‍ അധികാരത്തിലെത്തി. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ആത്മീയതയും ആദര്‍ശവും കെട്ടുപോകാതെ സൂക്ഷിച്ചു. അദ്ദേഹത്തെ കണ്ടവരും അറിഞ്ഞവരും ഭരണ പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി രേഖപ്പെടുത്തി. അവര്‍ക്കൊന്നും അദ്ദേഹത്തെക്കുറിച്ച് അവമതിപ്പുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് രംഗത്തുവന്ന ചില മതപരിഷ്കരണ വാദികളാണ് ബിദ്അത്ത് സംബന്ധമായി ആരോപണമുന്നയിച്ചത്. അതിന് ഹേതുകം മൗലിദാഘോഷമാണെന്നതിനാല്‍ അന്നും പില്‍ക്കാലത്തും അവര്‍ക്ക് പണ്ഡിത പിന്തുണയുണ്ടായില്ലതാനും. ആത്മീയ സദസ്സുകളുടെയും ചടങ്ങുകളുടെയും സൗന്ദര്യവും ചൈതന്യവും മനസ്സിലാക്കാന്‍ സാധിക്കാതെ പോയവരാണ് ഈ വിമര്‍ശകര്‍. മുളഫ്ഫര്‍ രാജാവിനെയും മൗലിദ് പരിപാടികളെയും അപമാനിക്കാന്‍ വിവരമില്ലായ്മയാണ് അവര്‍ക്ക് തെളിവ്. മൗലിദിന്റെ പേരില്‍ അഹിതമായ കാര്യങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിച്ചവരാരും മൗലിദാഘോഷത്തിന്റെ അടിസ്ഥാനത്തെ ലക്ഷ്യമിട്ടില്ല എന്ന് വ്യക്തമാണ്. എന്തിന്റെ പേരിലും അനുവദനീയതയുടെ പരിധി കടക്കാന്‍ ഒരു പണ്ഡിതന്നും അനുവദിക്കാനാവില്ലെന്ന നിലക്കുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് മൗലിദ് അനാചാരമാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത് പൊടിക്കൈ മാത്രമായിരുന്നു. ഒരു രാജാവ് വിപുലമാക്കി നടത്തിയ ഒരു ചടങ്ങ് എന്ന നിലയില്‍ മൗലിദാഘോഷം അബദ്ധമാണെന്നും മുളഫ്ഫര്‍ തുടങ്ങിയ അനാചാരമാണെന്നും ഇന്നു പറയുന്നവര്‍ ബിദഇകളുടെ കുഴലൂത്തുകാരാണ്. പണ്ഡിതന്മാരുടെ സാന്നിധ്യവും പിന്തുണയും അന്നുണ്ടായിരുന്നു എന്നതുതന്നെ മൗലിദാഘോഷത്തിന് ലഭ്യമായ അംഗീകാരവും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യമാണതെന്നതിനു തെളിവുമാണ്. ഹിജ്റ 630 റമളാന്‍ 14ന് വെള്ളിയാഴ്ച രാവില്‍ അദ്ദേഹം സ്വവസതിയില്‍ വെച്ച് വഫാത്തായി. പ്രിയതമ റബീഅ ഖാത്തൂന്‍ ഹിജ്റ 643ലും വഫാത്തായി. മുളഫ്ഫര്‍ രാജാവിന്റെ ഖബറിടം കൂഫയിലും റബീഅയുടേത് ഖാസിയൂണിലുമാണ്.

ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി. രോഗികളെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിക്കുകയും ആവശ്യങ്ങളാരായുകയും ചെയ്തു. അവ പൂര്‍ത്തീകരിച്ചുനല്‍കി. തന്റെ ഭരണപ്രദേശത്ത് വരുന്ന അന്യദേശക്കാര്‍ക്ക് താമസിക്കാന്‍ അതിഥി മന്ദിരങ്ങള്‍ പണികഴിപ്പിച്ചു. അവരുടെ അഭിരുചിക്കനുസൃതമായ ഭക്ഷ്യവസ്തുക്കളൊരുക്കി. തിരിച്ച് യാത്രയാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് യാത്രാബത്തയും നല്‍കി. ശാഫിഈ, ഹനഫി സരണികളിലെ മതാധ്യാപനത്തിന് മദ്റസകള്‍ സ്ഥാപിച്ച് അധ്യാപകരെ നിയമിച്ചു. അവിടങ്ങളില്‍ സന്ദര്‍ശിച്ച് സദ്യകളുണ്ടാക്കുകയും പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കീര്‍ത്തന കാവ്യങ്ങള്‍ പാടിക്കേള്‍ക്കുക മാത്രമായിരുന്നു തന്റെ ജീവിതത്തിലെ ആസ്വാദനം. പക്ഷേ, മതം വിരോധിച്ച ഒന്നും ഇതിനായി ഉപയോഗപ്പെടുത്തുകയോ അത്തരം വിനോദങ്ങള്‍ നാട്ടിലേക്ക് കടത്താനനുവദിക്കുകയോ ചെയ്തില്ല. സ്വൂഫികള്‍ക്കായി രാജ്യത്ത് രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സ്ഥിരതാമസക്കാരും വന്നുപോവുന്നവരുമായി ധാരാളം സ്വൂഫികള്‍ അവിടെ എപ്പോഴും കാണും. സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും പരിചരണത്തിന് ധാരാളം വഖ്ഫുകള്‍ നടത്തി. അവിടെനിന്ന് മടങ്ങുന്നവര്‍ യാത്രാചെലവ് വാങ്ങണമെന്ന് വ്യവസ്ഥ ചെയ്തു. രാജാവ് പലപ്പോഴും അവരുടെ കൂടെ കഴിഞ്ഞു. വര്‍ഷത്തില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ ഉന്നത വ്യക്തിത്വങ്ങളടങ്ങുന്ന സൗഹൃദ സംഘങ്ങളെ പരിസര രാജ്യങ്ങളിലയക്കുകയും അവിടെ അവിശ്വാസികളായ ആളുകളുടെ പിടിയില്‍ പെട്ട മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധനായി. ഹാജിമാര്‍ക്ക് സേവനത്തിനു സന്നദ്ധപ്രവര്‍ത്തകരെ നിയമിച്ചു. ഹറമൈനിയിലെത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായി ആയിരക്കണക്കിന് സ്വര്‍ണനാണയങ്ങളുമായി ആളയച്ചു. അറഫയിലും മറ്റു സ്ഥലങ്ങളിലും ജലസേചന സൗകര്യങ്ങളുമേര്‍പ്പെടുത്തി’ (വഫയാതുല്‍ അഅ്യാന്‍). ഇബ്നുഖല്ലിഖാന്‍ മുളഫ്ഫര്‍ രാജാവ് നടത്തിയ മൗലിദ് സദസ്സിന്റെ പ്രൗഢിയും വൈവിധ്യവും വിവരിക്കുന്നുണ്ട്. രാജാവിനെക്കുറിച്ച് താന്‍ നല്‍കുന്ന വിവരണം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും വളരെ പരിമിതമാണെന്ന് വ്യക്തമാക്കി അദ്ദേഹം പറയുന്നു: “മുളഫ്ഫര്‍ രാജാവിന്റെ ഗുണങ്ങള്‍ വിശദമായി വിവരിക്കാനൊരുങ്ങിയാല്‍ ഗ്രന്ഥം വളരെ നീണ്ടുപോവും. മുളഫ്ഫറിന്റെ ചരിത്രപ്രസിദ്ധി തന്നെ മതി അദ്ദേഹത്തെ മനസ്സിലാക്കാന്‍. അതിശയോക്തിപരമായി അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഞാനീ പറഞ്ഞതത്രയും എനിക്ക് നേരിട്ടനുഭവമുള്ളതും ഞാന്‍ കാണുകയും ചെയ്ത സംഗതികളാണ്. സംക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ അതില്‍നിന്ന് ഏറെ ഒഴിവാക്കിയിട്ടുമുണ്ട്’ (വഫയാതുല്‍ അഅ്യാന്‍). ഹിജ്റ 608ല്‍ ജനിച്ച് 681ല്‍ വഫാത്തായ ചരിത്രകാരനാണ് ഖാളില്‍ ഖുളാത്ത് ശംസുദ്ദീന്‍ ഇബ്നു ഖല്ലിഖാന്‍. ഇര്‍ബല്‍ സ്വദേശിയായതിനാല്‍ തന്നെ മുളഫ്ഫര്‍ രാജാവിനെ നേരിട്ടറിയാനദ്ദേഹത്തിന് അവസരമുണ്ടായി. 586 മുതല്‍ ആരംഭിച്ച മുളഫ്ഫറിന്റെ ഭരണകാലത്താണ് അദ്ദേഹം ജനിക്കുന്നത്. മുളഫ്ഫര്‍ രാജാവ് വര്‍ഷാവര്‍ഷം നടത്തിവരുന്ന മൗലിദാഘോഷത്തെ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതരാരെങ്കിലും എതിര്‍ത്തിരുന്നുവെങ്കില്‍ അതുകൂടി ഇബ്നുഖല്ലിഖാന്‍ പരാമര്‍ശിക്കുമായിരുന്നു. അദ്ദേഹം അറിവുനുകര്‍ന്ന സമകാലിക പണ്ഡിതരില്‍ നിന്ന് രാജാവിന്റെ മൗലിദാഘോഷത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കില്‍ ഇബ്നു ഖല്ലിഖാന്‍ അത് രേഖപ്പെടുത്താതിരിക്കുമായിരുന്നില്ല. ഇബ്നുഖല്ലിഖാന്‍ രേഖപ്പെടുത്തിയ ഭാഗം മാത്രം ഇവിടെ ഉദ്ധരിച്ചത് മറ്റു പല ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച ഭാഗങ്ങള്‍ ഇതിലുള്‍പ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മഹദ്ഗുണങ്ങള്‍ മനസ്സിലാക്കാന്‍ ഇത് തന്നെ മതിയാകും എന്ന നിലക്കാണ്. മുളഫ്ഫര്‍ രാജാവിന്റെ ആദര്‍ശപരമായ നിലപാട് തുടര്‍ന്നദ്ദേഹം എഴുതുന്നു: “അദ്ദേഹം വളരെ മാന്യനും വിനയാന്വിതനും ആദര്‍ശവ്യതിയാനം സംഭവിക്കാത്തയാളുമായിരുന്നു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ കണിശത പുലര്‍ത്തി. ഹദീസ് പണ്ഡിതരും കര്‍മശാസ്ത്ര പണ്ഡിതരും രാജ്യത്ത് ഏറെ ആദരിക്കപ്പെട്ടു. സ്തുതിപാടുന്ന കവികളെ അടുപ്പിച്ചതുപോലുമില്ല’ (വഫയാത്). മുളഫ്ഫിന്റെ പ്രവാചക സ്നേഹവും മൗലിദാഘോഷവും സുന്നീ അഖീദക്ക് പുറത്തുനിന്നുള്ള സ്വാധീനത്തിന്റെ ഫലമായിരുന്നില്ല. അദ്ദേഹത്തിനു മുന്പ് മൗലിദ് നടത്തിയവരില്‍ ഫാത്വിമി ഭരണാധികാരികളായ റാഫിളികളുണ്ടായിരുന്നു എന്നതിനാല്‍ അതിന്റെ തുടര്‍ച്ചയായിരുന്നു മുളഫ്ഫറിന്‍റേതെന്ന ആരോപണം ബാലിശമാണ്. കാരണം സുന്നീ അഖീദയെയും ആചാര രീതികളെയും നിലനിര്‍ത്തുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. ഫാത്വിമികളുടെ ദുരാചാരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടും സുല്‍ത്വാന്‍ അയ്യൂബിയും മുളഫ്ഫറും മൗലിദാഘോഷം പൂര്‍വോപരി വിപുലമാക്കിയത് അത് ബിദ്അത്തല്ലെന്നത് കൊണ്ടാണ്.

മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും ● സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി. തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്രയില്‍ സഹകാരിയും സൈനികനുമായപ്പോള്‍ അര്‍റഹാ, ഹര്‍റാന്‍ എന്നീ പ്രദേശങ്ങളുടെ ചുമതല നല്‍കി. തന്റെ സഹോദരി റബീഅ ഖാത്തൂനിനെ സുല്‍ത്വാനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ അടിയുറച്ചുനിന്ന മുളഫ്ഫര്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തിലും ചാലകശക്തിയായി. പ്രസിദ്ധമായ ഹിത്വീന്‍ പോരാട്ടത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹായവും അനിതര സാധാരണമായിരുന്നു. അവരുടെ ജൈത്രയാത്രയില്‍ പാശ്ചാത്യന്‍ കോളനികള്‍ ഒന്നൊന്നായി കീഴൊതുങ്ങിക്കൊണ്ടിരുന്നു. പരിസര പ്രദേശങ്ങളില്‍ അവശേഷിച്ച മുസ്‌ലിം പ്രവിശ്യകളും ഭരണാധികാരികളും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നായകത്വം അംഗീകരിച്ച് കീഴ്പ്പെട്ടു. അക്കൂട്ടത്തില്‍ നേരത്തെ മുളഫ്ഫറുദ്ദീന് നഷ്ടപ്പെട്ടതും തന്റെ പിതാവിന്റെ അധികാര കേന്ദ്രവുമായിരുന്ന ഇര്‍ബലും ഉള്‍പ്പെടുന്നു. ഇര്‍ബലിനെ ഒരു പ്രധാന പട്ടണമാക്കി വികസിപ്പിച്ചത് മുളഫ്ഫറിന്റെ പിതാവും പോരാളിയുമായ സൈനുദ്ദീന്‍ അലി കൂജക് ആണ്. അദ്ദേഹത്തിന്റെ മരണശേഷം പുത്രന്‍ ഭരണമേറ്റെടുത്തു. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് മുളഫ്ഫറിന്റെ സഹോദരനെ മുജാഹിദുദ്ദീന്‍ ഖൈമാസ് പ്രസ്തുത പദവിയില്‍ വാഴിച്ചത്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ തന്നെ അര്‍റഹാ, ഹര്‍റാന്‍തു തുടങ്ങിയ പ്രദേശങ്ങളുടെ അധികാരത്തില്‍നിന്നു മാറ്റി ഇര്‍ബലില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട മുളഫ്ഫറിനെ സുല്‍ത്വാന്‍ ഇര്‍ബലിനോട് ശഹ്റസൂര്‍ കൂടി ചേര്‍ത്ത് ഭരണച്ചുമതലയേല്‍പ്പിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച അയ്യൂബിയ്യ സല്‍ത്വനത്തിന്റെ ഭാഗമായി അതോടെ മുളഫ്ഫറുദ്ദീന്‍. മുളഫ്ഫിന് 14 വയസ്സുള്ളപ്പോഴാണ് പിതാവ് മരണപ്പെടുന്നത്. അതോടെ പരീക്ഷണങ്ങളുടെ തീച്ചൂളയിലായി ആ കൗമാര ജീവിതം. ധാരാളം പ്രദേശങ്ങളില്‍ ആധിപത്യം നേടാനായെങ്കിലും അതെല്ലാം മൗസ്വിലിലെ ഖുതുബുദ്ദീന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്കു നല്‍കുകയും ഇര്‍ബല്‍ മാത്രം സ്വന്തം അധീനതയില്‍ നിര്‍ത്തുകയും ചെയ്തു. മദ്റസകളും മറ്റു സ്ഥാപനങ്ങളുമടക്കം ധാരാളം വഖ്ഫുകള്‍ അദ്ദേഹത്തിന്‍റേതായുണ്ടായിരുന്നു. ഇങ്ങനെ നന്മ ആദര്‍ശമാക്കിയ സൗഹൃദ കുടുംബ ബന്ധങ്ങളും പശ്ചാത്തലവുമാണ് മുളഫ്ഫര്‍ രാജാവിനെ രൂപപ്പെടുത്തിയത്. പ്രാമാണികരും പ്രശസ്തരുമായ ചരിത്രകാരന്മാരെല്ലാം മുളഫ്ഫര്‍ രാജാവിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുണങ്ങളും സേവനങ്ങളും അയ്യൂബി പാരമ്പര്യത്തിന്റെ നിര്‍വഹണ രീതിയുമെല്ലാം ചരിത്രമാണ്. അദ്ദേഹത്തിന്റെ ആത്മീയ രാഷ്ട്രീയ ജീവിതവും സാമൂഹിക സേവനങ്ങളും ചരിത്രകാരന്മാര്‍ വാഴ്ത്തിക്കാണാം. നബിദിനാഘോഷവുമായി ബന്ധപ്പെട്ട വിപുലമായ മദ്ഹ് സദസ്സുകള്‍ ഇതില്‍ ഏറെ ശ്രദ്ധേയമാണ്. മുളഫ്ഫര്‍ ഇദംപ്രഥമമായി ആരംഭിച്ച ഒരപരാധമാണത് എന്ന നിലയില്‍ പണ്ഡിതരാരും പരാമര്‍ശിച്ചിട്ടില്ല. പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട പുത്തന്‍വാദികള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്. ഇബ്നുഖല്ലിഖാന്‍ എഴുതുന്നു: “അദ്ദേഹം ചെയ്തത് പോലെ നല്ല കാര്യങ്ങള്‍ ചെയ്ത മറ്റൊരു രാജാവിനെയും എനിക്കറിയില്ല. അത്രയേറെ സല്‍പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളുമാണദ്ദേഹം നിര്‍വഹിച്ചത്. ദാനം ചെയ്യുക എന്നതിനേക്കാള്‍ ഇഷ്ടകരമായ മറ്റൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദിനേന റൊട്ടി കൂന്പാരങ്ങള്‍ വിതരണം ചെയ്യുമായിരുന്നു. സഹായം തേടിയെത്തുന്ന ദരിദ്രരെ എപ്പോഴും വീടിന്റെ പരിസരത്തു കാണാം. വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ ഇതിന് പ്രത്യേക വിതരണ കേന്ദ്രങ്ങളൊരുക്കി. ശരീരം തളര്‍ന്നവര്‍ക്കും അന്ധന്മാര്‍ക്കും താമസിക്കാന്‍ മന്ദിരങ്ങളുണ്ടാക്കി. അഭയാര്‍ത്ഥികളെക്കൊണ്ട് അവിടെയെല്ലാം നിറഞ്ഞു. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും അവരെ അദ്ദേഹം സന്ദര്‍ശിക്കും. ഓരോരുത്തരെയും നേരില്‍ക്കണ്ട് കുശലാന്വേഷണം നടത്തുകയും തമാശകള്‍ പങ്കുവെക്കുകയും ചെയ്യും. അങ്ങനെ ഒറ്റപ്പെടലിന്റെയും നിരാലംബതയുടെയും വേദന അവരില്‍ നിന്നകറ്റി. വിധവകള്‍ക്കും അനാഥകള്‍ക്കും തെരുവാധാരമായവര്‍ക്കും വെവ്വേറെ ആലയങ്ങള്‍ സ്ഥാപിച്ചു. മുലകുടി പ്രായത്തിലുള്ള ശിശുക്കള്‍ക്ക് മുലയൂട്ടുന്ന വളര്‍ത്തു മാതാക്കളെയും പരിചരിക്കാന്‍ ആയമാരെയും നിശ്ചയിച്ചു. ഇത്തരം ആലയങ്ങളില്‍ ആവശ്യമായ ഭക്ഷ്യവിഭവങ്ങളെത്തിച്ചു. നടത്തിപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അവിടങ്ങളില്‍ ചെന്ന് ഇടക്കു പരിശോധിച്ചു.

അനുരാഗി കറകളഞ്ഞ പ്രവാചകപ്രേമിയായിരുന്നു ഉസ്താദ്. മുത്ത്നബിയെ പ്രകീർത്തിച്ച് നാലുവരി എഴുതാതെ ഉസ്താദ് നാസ്ത കഴിക്കാറില്ല. ഒരു ഭാഗം തളർന്ന് ഹോസ്പിറ്റലിൽ കിടക്കുന്ന സന്ദർഭത്തിലും മുത്ത് നബിയെക്കുറിച്ച് എനിക്ക് എഴുതാൻ കഴിയുന്നില്ലല്ലോ എന്നതായിരുന്നു അവിടുത്തെ വിഷമം. പകരം കൂടെ നിന്നവരെ കൊണ്ട് എഴുതിപ്പിക്കുകയും ചെയ്തു. നല്ല ഒരു നിമിഷകവി കൂടിയായിരുന്ന ഉസ്താദിന്റെ തൂലികകയിൽ നിന്നും പ്രവാചക പ്രകീർത്തനങ്ങളിൽ നിരവധി കവിതകളാണ് നിർഗളിച്ചത്. പാതിരാത്രികളിൽ മുത്ത് നബിയെയും അവിടുത്തെ കുടുംബത്തെയും തവസ്സുലാക്കി പാടാറുണ്ടായിരുന്നു. മഹാന്മാരെ അതിരറ്റ് സ്നേഹിച്ച ജീവിതമായിരുന്നു. മരണാനന്തരം വീട്ടിൽ ഖബർ തയ്യാറാക്കാൻ ഏർപ്പാട് ചെയ്യട്ടേ എന്ന് സിഎം ഇബ്രാഹിം സാഹിബ് ചോദിച്ചപ്പോൾ 'എനിക്ക് മഹാന്മാരുടെ ചാരത്ത് കിടന്നാൽ മതി' എന്ന മറുപടി, ഇമാം ശാഫിഈ(റ) വിന്റെ احب الصالحين ولست منهم لعلي أن انال بهم شفاعه ഓർമ്മിപ്പിക്കുന്നതാണ്. ആ ആഗ്രഹം സഫലമാകുന്ന രൂപത്തിൽ തിരൂരങ്ങാടിയിലെ സ്വാലിഹീങ്ങൾ അന്തിയുറങ്ങുന്ന തിരുമുറ്റത്ത് തന്നെയാണ് അന്ത്യവിശ്രമവും. മഹാന്മാരുടെ അടുക്കൽ പോകാനും ബറക്കത്ത് എടുക്കുവാനും സമയം കണ്ടെത്തിയിരുന്നു. അത്തരം യാത്രകളിൽ പലപ്പോഴും ഉസ്താദിനൊപ്പം കൂടാൻ വിനീതനും സാധിച്ചിട്ടുണ്ട്. കൃതികൾ കാവ്യ_വ്യാകരണ ശാസ്ത്രങ്ങളിലെ പ്രാവീണ്യം അൽഭുതാവഹമായിരുന്നു. ദർസ് വിദ്യാർത്ഥികൾക്കായി എഴുതിയ തഖ് രീബുത്തുല്ലാബ് ഇലാ ഇൽമിൽ ഇഅ്റാബ്, അന്നളാഇള് ഫിൽ ഫറാഇള് എന്നീ കിതാബുകൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ശൈലിയിലാണ് രചിച്ചിട്ടുള്ളത്. കരിങ്കപ്പാറ ഉസ്താദിനെക്കുറിച്ചും മറ്റു മഹത്തുക്കളെ കുറിച്ചും മർസിയ്യത്തും തിരൂരങ്ങാടിയിലെ അറിയപ്പെട്ട ഖാളിയെ സംബന്ധിച് അൽ അസലുൽഹലിയ്യ് ഫീ മദ്ഹിസ്സയ്യിദ് അലിയ് എന്ന മൗലിദും അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച് അൻവാറുലുത്വ് ഫ് ബി ദിക്റി അസ്വ് ഹാബിൽ കഹ്ഫ് എന്ന മൗലിദും എഴുതിയിട്ടുണ്ട്. തിരൂരങ്ങാടി വലിയ പള്ളിയിൽ എല്ലാ വെള്ളിയാഴ്ചയും ഓതാനായി തയ്യാർ ചെയ്ത ഹൃസ്വമായ ഖുതുബയും ആ തൂലികയിൽ നിന്നാണ്. പ്രസ്തുത ഖുതുബയാണ് ഇപ്പോഴും അവിടെ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. പ്രധാന ശിഷ്യർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ എഴുപതാമത്തെ വയസ്സിൽ വിടപറയുമ്പോൾ തന്റെ പാണ്ഡിത്യ ഗരിമ സമൂഹത്തിന് ബോധ്യമാവും വിധം നിരവധി പ്രഗൽഭരടങ്ങുന്ന ശിഷ്യനിരയെ ഉസ്താദ് സമ്മാനിച്ചു. പകര മുഹമ്മദ് അഹ്സനി, കുറ്റൂർ സിദ്ധീഖ് മുസ്‌ലിയാർ, ശാഹുൽ ഹമീദ് ജിഫ്രി തങ്ങൾ കൊടിഞ്ഞി, സൈതാലിക്കുട്ടി ഫൈസി ഓമച്ചപ്പുഴ, കുഞ്ഞിമൊയ്തീൻ ഫൈസി ഓമച്ചപ്പുഴ, അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ (മഅദിൻ മുദരിസ്), അബ്ദുൽ മജീദ് കാമിൽ സഖാഫി മുടിക്കോട് (മർക്കസ് കുത്ബ്ഖാന നാളിർ), ഉബൈദുല്ല അഹ്സനി ചാപ്പനങ്ങാടി എന്നിവർ ചിലരാണ്. For more https://t.me/ashhaar/1580

ഏതൊരു അറബി സാങ്കേതിക പ്രയോഗത്തെയും മലയാളത്തിൽ വളരെ ലളിതമായി മനസ്സിലാക്കി കൊടുക്കാൻ കഴിയുന്ന ശൈലി മറ്റുള്ളവരിൽ നിന്നും വ്യതിരക്തനാക്കുന്നു. സുലാസിയ്യ് മുജറദ് എന്ന് ഒതുക്കാതെ മൂന്ന് മൂലാക്ഷരം മാത്രം ഉള്ള ക്രിയ എന്ന് മലയാളീകരിക്കുമായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം. ഓരോ പദങ്ങൾക്കും തന്റെ ഗുരുമഹത്തുക്കൾ നൽകിയിരുന്ന പോലെ തന്നെ അർത്ഥം പറയൽ എടുത്തു പറയേണ്ടത് തന്നെയാണ്. ഒരു പദത്തിലെ ഓരോ അക്ഷരങ്ങളുടെയും സ്ഥാനത്തെയും അതിന്റെ ആവശ്യകതയെയും വിസ്തരിച്ചായിരുന്നു ക്ലാസുകൾ. തദ് രീസിന് കാണിക്കുന്ന ആവേശം മറ്റൊന്നിനുമുണ്ടായിരുന്നില്ല. ലാസിമും മുതഅദ്ദിയും പഠിപ്പിക്കുമ്പോൾ (അകർമ്മകക്രിയ, സകർമ്മകക്രിയ) സകർമ്മകക്രിയ ആണ് നല്ലതെന്ന് ഉസ്താദ് പറയുമായിരുന്നു. സ്വന്തം ഇബാദത്തിൽ മാത്രം മുഴുകി ജീവിക്കുന്നതിനേക്കാൾ മറ്റുള്ളവരിലേക്ക് ഇൽമ് എത്തിച്ചു കൊടുക്കലാണ് ഉത്തമമെന്ന് അതിന് ഉദാഹരണമെന്ന നിലയിൽ വിശദീകരിക്കാറുണ്ടാ യിരുന്നു. ഖത്തറുന്നദയിൽ പ്രവാചകൻമാരുടെ അനറബി പേരുകൾ ചർച്ച ചെയ്യുമ്പോൾ ഉസ്താദ് ഒരിക്കൽ പാടുകയുണ്ടായി محمد صالح هود شعيب سواها عجمة فيها أريب ഏതൊരു വിഷയവും വിദ്യാർത്ഥികൾക്ക് ഹൃദ്യസ്ഥമാക്കാൻ ഉതകുന്നവിധം വളരെ ലളിതമായി പദ്യരൂപത്തിൽ പാടിപ്പഠിപ്പിക്കാനുള്ള മികവ് അൽഭുതാവഹമാണ്. مقابلة وتنكير تمكن كذا عوض علامات لاسماء ഇത്തരം ഒരുപാട് വരികൾ ഉസ്താദിന്റെ കവിതാപാടവം നമുക്ക് മനസിലാക്കി തരുന്നു. പൊതുജീവിതത്തിലും ദർസ്ജീവിതത്തിലും ഉസ്താദിന്റെ യമനി പാരമ്പര്യം പ്രകടമായിരുന്നു. അറബിഭാഷയിലുള്ള പ്രാവീണ്യത്തിന്റെ മുഖ്യഘടകവും ഈയൊരു കുടുംബ പശ്ചാത്തലമാവാം. വിനയം ഞാൻ ഒന്നുമല്ല എന്നചിന്തയിലായിരുന്നു എപ്പോഴും. ഓമച്ചപ്പുഴയിലായിരുന്ന സന്ദർഭത്തിൽ ഒരിക്കൽ റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് സിയാറത്തിനു വേണ്ടി വന്നു. ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞ റഈസുൽ ഉലമയോട് 'ഞാൻ നന്നാവാൻ നിങ്ങൾ ദുആ ചെയ്യൂ' എന്നായിരുന്നു മറുപടി. ഉസ്താദിന്റെ സ്ഥാനവും മഹത്വവും മനസ്സിലാക്കിയ റഈസുൽ ഉലമ പറഞ്ഞത് "ഞാൻ നന്നായില്ല എന്ന ചിന്ത എങ്കിലും നിങ്ങൾക്കുണ്ട് എനിക്ക് അതും ഇല്ല" എന്നായിരുന്നു. അതുപോലെ മർഹൂം വൈലത്തൂർ തങ്ങൾ ഉപ്പാപ്പ(ന:മ) പറയാറുണ്ടായിരുന്നു 'ഹസൻ മുസ്‌ലിയാർ ചെറിയ വലിയ ആളാണ്' എന്ന് (ശാരീരികമായി പൊക്കം കുറഞ്ഞ പ്രകൃതമായിരുന്നു ഉസ്താദിന്റെത്) സൂക്ഷ്മത സുഹ്ദ് എന്നത് കേവലം അധരവ്യായാമമായി കാണാതെ ജീവിതത്തിലേക്ക് പറിച്ചു നടുകയായിരുന്നു ഉസ്താദ്. ജീവിതത്തിൽ എവിടെയും പ്രപഞ്ച പരിത്യാഗം സ്ഫുരിച്ചിരുന്നു. ദുനിയാവിന്റെ സുഖത്തെ അനുഭവിക്കുകയോ ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രവർത്തിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തിരുന്നില്ല. ഒരു ഭാഗം തളർന്ന് 11 വർഷം കിടപ്പിലായിട്ടും രോഗ ശിഫയ്ക്ക് വേണ്ടി ദുആ ചെയ്യുകയോ ദുആ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്യാതെ ആഖിബത്ത് നന്നാവാനും ആഖിറം സലാമത്താവാനും ദുആ വസ്വിയ്യത് ചെയ്തു. فقيها و صوفيا فكن ليس واحدا എന്ന് മുർശിദിൽ പറഞ്ഞ വരികളെ ഉസ്താദിന്റെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു.ഞണ്ട് കഴിക്കൽ കറാഹത്ത് അല്ലേ ഉള്ളൂ എന്ന് ചോദിച്ചപ്പോൾ 'കറാഹത് എന്നാൽ അല്ലാഹുവും റസൂലും വെറുത്തത് എന്നാണ്' ഇതായിരുന്നു മറുപടി. മനസ്സിന് ദുനിയാവിനോട് ബന്ധം ഇല്ലാതിരിക്കലാണ് പ്രപഞ്ച പരിത്യാഗം എന്ന് വിശദീകരിക്കുന്ന സന്ദർഭത്തിൽ, ദുനിയാവ് അനുഭവിക്കുന്നതിന് പ്രശ്നമില്ലല്ലോ എന്ന ചോദ്യത്തിന് 'അതിനും ഹിസാബ് ഉണ്ടല്ലോ'എന്ന മറുപടി ചിന്തനീയമായിരുന്നു. തന്റെ മുന്നിലെത്തുന്ന ഫുഖറാഇന്ന് അകമഴിഞ്ഞ് ദാനം ചെയ്യാറുണ്ടായിരുന്നു. താജുൽ ഉലമ (ന:മ) യുടെ ഹികം ദർസിൽ 'തിരൂരങ്ങാടി ഹസൻ മുസ്ലിയാർ ദുആ ചെയ്യട്ടെ' എന്ന തങ്ങളുടെ വാക്ക് ഉസ്താദിന്റെ മഹത്വത്തെ മാറ്റുരയ്ക്കുന്നു. നിരവധി കറാമത്തുകൾക്കുടമയും തലക്കടത്തൂർ ദീർഘകാല മുദരിസും, വലിയുള്ളാഹി വടകര മമ്മദ് ഹാജി അവർകളെപ്പോലുള്ള നിരവധി സൂഫി മഹത്തുക്കളുടെ ഗുരുവായ കുറ്റൂർ കമ്മുണ്ണി മോല്യാരുപ്പാപ്പയുടെ മകളായ ഫാത്തിമയാണ് ഉസ്താദിന്റെ വല്യുമ്മ(ഉപ്പയുടെ ഉമ്മ). മാതൃ പിതൃ വഴികളിലൂടെ മഹത്തുക്കളിലേക്ക്കണ്ണിചേരുന്ന ഉസ്താദ് ആ തനിമ മങ്ങാതെ തന്റെ ജീവിതത്തിലൂടെ കാണിച്ചു.

തിരൂരങ്ങാടി ഹസൻ മുസ്‌ലിയാർ : മാതൃകാ ജീവിതം പണ്ഡിത ലോകത്തെ അതുല്യ പ്രതിഭയായിരുന്നു റബീഉൽ അവ്വൽ ഏഴ്. 24/10/2020 ന് വിട പറഞ്ഞ തിരൂരങ്ങാടി ഹസൻ ഉസ്താദ്. വിനയം മുഖമുദ്രയാക്കിയ ഉസ്താദ് ജനപ്രസിദ്ധിയും പ്രശസ്തിയും തീരെ ആഗ്രഹിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഭൗതികമായ പരിപ്രേക്ഷ്യങ്ങളൊന്നും ഉസ്താദിനെ സ്വാധീനിച്ചിരുന്നില്ല. 'അല്ലാഹുവിന്റെ അടിമകൾ ഭൂമിയിൽ വളരെ സൗമ്യതയോടെയാണ് നടക്കുക' എന്ന ഖുർആനിക വചനത്തെ അന്വർത്തമാക്കുന്നതായിരുന്നു ഉസ്താദിന്റെ ജീവിതം. പണ്ഡിത കുടുംബമായ തിരൂരങ്ങാടി 'മുടയം പിലാക്കൽ' പരമ്പരയിൽ 1-7-1950 ലാണ് മഹാനരുടെ ജനനം. യമനിൽ നിന്ന് വന്ന് തിരൂരങ്ങാടിയിൽ താമസമാക്കിയവരാണ് ഉസ്താദിന്റെ മുൻഗാമികൾ. പഠനം കൊടുവായൂർ അനേകകാലം മുദരിസായ സ്വപിതാവിൽ നിന്നായിരുന്നു പ്രാഥമിക ദർസീപഠനം. അവിടെ വെച്ച് മതപഠനത്തോടൊപ്പം ഭൗതിക പഠനവും അഭ്യസിച്ചിരുന്നു. ശേഷം വിളയിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ, കുറ്റിപ്പുറം മുഹമ്മദ് മുസ്‌ലിയാർ എന്നിവരുടെ ദർസുകളിൽ പഠിച്ചു. പതിനാറാം വയസ്സിൽ ഓമച്ചപ്പുഴ പുത്തൻപള്ളിയിൽ പ്രസിദ്ധപണ്ഡിതനായ കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരുടെ ദർസിൽ ചേർന്നു... പിന്നീട് പെരുമ്പടപ്പ് പുത്തൻപള്ളിയിലേക്ക് ദർസ് മാറിയപ്പോഴും വീണ്ടും ഓമച്ചപ്പുഴയിൽ വന്ന് ദർസ് തുടങ്ങിയപ്പോഴും തന്റെ ഗുരുവിനെ വിടാതെ പിന്തുടർന്ന ബന്ധം ഉസ്താദിന്റെ രണ്ടാംമുദരിസ് ആവുന്നിടത്തേക്ക് വളർന്നു.ശേഷം വൈലത്തൂർ ബാവ ഉസ്താദിന്റെ കൂടെ മുദരിസായി ദർസ് തുടർന്നു.വലിയ എളിമയുടെ ഉടമയായ ഉസ്താദ് സഹ മുദരിസായ വൈലത്തൂർ ബാവ ഉസ്താദിന്റെ സബ്കിലും ബഹ്റുൽ ഉലൂം ഒ കെ ഉസ്താദിന്റെ മുസ്ലിം സബ്കിലും താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ഹിക്കം ദർസിലും പങ്കെടുക്കാറുണ്ടായിരുന്നു ആരെക്കുറിച്ചും അഭിപ്രായം പറയുന്നത് ഉസ്താദിന് ഇഷ്ടമല്ല. അറിഞ്ഞു കൊണ്ട് ഒരു കറാഹത്ത് പോലും ചെയ്യാത്ത വളരെ സൂക്ഷ്മതയോടെയുള്ള ജീവിതമായിരുന്നു. ദുനിയാവിന്റെ കാര്യങ്ങളിൽ തീരെ താല്പര്യം കാണിച്ചില്ല. ഭക്ഷണം വളരെ അൽപ്പം മാത്രം കഴിക്കുന്ന പ്രകൃതമായിരുന്നു ഉസ്താദിന്റേത്. രാത്രി കിതാബ് മുതാലഅ ചെയ്യാനും ഇബാദതിനും വേണ്ടി പൂർണമായി മാറ്റി വെച്ചു.പൂർവ്വകാല സൂഫികളെ പോലെ രാത്രിയുടെ യാമങ്ങളിൽ കണ്ണീരൊഴിച്ച് ദുആ ചെയ്യുന്നത് നിത്യാനുഭവമായിരുന്നു. മസ്അലകൾ പറയുമ്പോൾ'വിഷയം ഇപ്രകാരമാണെന്ന്' തീർപ്പു കൽപ്പിച്ചു പറയുന്നതിന് പകരം 'ഈ കിതാബിൽ ഇങ്ങനെയുണ്ട്' എന്ന് പറയുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. യാഥാർത്ഥ്യത്തോട് നിരക്കാത്തത് പറയുന്നതിൽ നിന്ന് മുക്തമാവാൻ ഈ ശൈലി വളരേ ഉപകാരപ്രദമാണ്. രോഗബാധിതനാകുന്നത് വരെ നീണ്ടു നിന്ന അധ്യാപന തപസ്സ്യ മാതൃകാപരമാണ്. ഗുരുവായ കരിങ്കപ്പാറ ഉസ്താദിൽ നിന്ന് ആത്മീയമായ അനവധി ഇജാസത്തുകളും ഉസ്താദ് കരഗതമാക്കിയിട്ടുണ്ട്. ആത്മീയ വഴിയിൽ നിരവധി ഗുരുക്കളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മടവൂർ സി.എം വലിയുല്ലാഹി, ഫരീദ് ബാവഖാൻ ഈരാറ്റുപേട്ട, ചാലിയം ഇമ്പിച്ചിക്കോയ തങ്ങൾ, നരിപ്പറമ്പ് മുഹമ്മദ് മുസ്‌ലിയാർ എന്നിവർ അവരിൽ ചിലരാണ്. മഹാന്മാരുടെ ആശീർവാദമായിരുന്നു ഉസ്താദിന്റെ കരുത്ത്. ഒരിക്കൽ സിഎം വലിയുള്ളാഹിയെ ഉസ്താദ് സന്ദർശിക്കാൻ പോയപ്പോൾ സി എം അവർകൾ എണീറ്റു നിൽക്കുകയും ആദരിച്ചു കൊണ്ട് ഒരു വാച്ച് സമ്മാനിക്കുകയും ചെയ്തു. ദർസ് മാതൃകായോഗ്യം എന്ന വിശേഷണത്തിന് പൂർണ്ണാർഹതയുള്ള ദർസ്, നിർബന്ധമായും പഠിക്കേണ്ട ഫന്നുകളെല്ലാം ക്രമാനുപാതത്തിൽ തഹ്ഖീഖാക്കി പഠിപ്പിക്കുന്നതായിരുന്നു ഉസ്താദിന്റെ ശൈലി. هذى الثلاثة فرض عين فاعرفن واعمل بها تحصل نجاة واعتلا എന്നവരികളെ അന്വർത്ഥമാക്കും വിധം പദോല്പത്തി ശാസ്ത്രം പഠിക്കുന്ന പ്രാരംഭപഠിതാവിന് മനസ്സിലാവുന്ന സരളമായ രൂപത്തിൽ ഫിഖ്‌ഹും തസ്വവ്വുഫും അഖീദയും തുല്യപ്രാധാന്യത്തോടെ ഓതി കൊടുത്തിരുന്നു. തസവ്വുഫ് ഗ്രന്ഥങ്ങൾ മുതാലഅ ചെയ്യാൻ മാത്രമുള്ളതല്ല, മറിച്ച് മറ്റു ഫന്നുകൾ പോലെ ഓതിപ്പഠിക്കേണ്ടത് തന്നെയാണ് എന്നായിരുന്നു ഉസ്താദിന്റെ ഭാഷ്യം. നഹ് വിലും സ്വർഫിലും സാഗര തുല്യമായ പാണ്ഡിത്യത്തിന് ഉടമയായിരുന്നു. തന്റെ മുന്നിലെത്തുന്ന പ്രാരംഭവിദ്യാർത്ഥികളെ പരിപൂർണ്ണമായും അതിൽ മുക്കിയെടുക്കാൻ നിരന്തരം പരിശ്രമിച്ചിരുന്നു. പാഠ്യ വിഷയങ്ങളിൽ മാത്രം ഒതുങ്ങാതെ സമയം കണ്ടെത്തി അനുബന്ധ കിതാബുകളിലേക്കും (ശുറൂഹ്, ഹവാശി)വിദ്യാർത്ഥികളിൽ ഒരാളായിക്കൊണ്ട് തന്നെ വായിക്കുകയും പഠിപ്പിക്കുകയും പദഘടനകൾ (തർകീബ് ) ചർച്ച നടത്താനും ആത്മാർത്ഥത കാണിച്ചു.

.

https://m.facebook.com/story.php?story_fbid=738436350410871&id=100027335372624 ഖാസി ഫഖ്രുദ്ധീൻ അബൂബകര്‍ (റ) (AD 1430-1493) /( ഹിജ്റ 833-899 ) കോഴിക്കോട് ഖാസി ശൃംഖലയിൽ വിശ്രുതനും മലബാര്‍ രാജ്യങ്ങളുടെ ഇമാമും കേരള ഗുരുനാഥന്മാരുടെ അഖിലം ഗുരുവുമായിരുന്നു ശൈഖ് മശാഇഖില്‍ ഇസ്‌ലാം ഖാസി ഫഖ്രുദ്ധീന്‍ അബൂബക്കര്‍ കാലിക്കൂത്തി (റ). കേരളത്തിൽ മതപ്രചാരണത്തിനു വന്ന മാലിക് ബിൻ ഹബീബ്, ഹബീബ് ബിൻ മാലിക് എന്നിവരുടെ പിന്മുറക്കാരാണ് ചാലിയം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഖാസിമാർ. മഹാനവർകൾ രചിച്ച മൌലിദ് റസൂല്‍ مولد في مدح خير البرية ആണ് രേഖപ്പെടുത്തപ്പെട്ട കേരള മുസ്‌ലിം ചരിത്രത്തില്‍ കടന്നുവരുന്ന ആദ്യ മൌലിദ് ആയി പരിഗണിക്കപ്പെടുന്നത്. راحة الفؤاد في تخميس بانت سعاد ، الوردة الذكية في تخميس البردة الزكية للإمام البوصوري ബാനത്തുസുആദ് (സ്വഹാബിവര്യന്‍ കഅ്ബു ബ്നു മാലിക്(റ) തിരുസന്നിധിയില്‍ പാടിയത്) എന്ന ഖസ്വീദ വ്യാഖ്യാനിച്ചും, ‘ബുര്‍ഉദ്ദാ’ (ഇമാം ബൂസ്വീരി(റ) രചിച്ച ബുര്‍ദ) പഞ്ചവരികളായി വികസിപ്പിച്ചും അദ്ദേഹം ‘പ്രകീര്‍ത്തന സാഹിത്യ’ത്തിനു വേറെയും സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ഇതാണ് കേരളീയൻ രചിച്ച ആദ്യ അറബി കവിതകൾ. സാമൂതിരി ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഖാസിമാരുടെ മേല്‍ ഖാസിയായിരുന്നു (സുപ്രീം ജഡ്ജ്) അദ്ദേഹം. അവ്വല്‍ സൈനുദ്ധീന്‍ മഖ്ദൂം അടക്കമുള്ള പില്‍ക്കാല ജ്ഞാന നേതൃത്വങ്ങളുടെ ഗുരുവായിരുന്നതിനാലാണത്രേ അദ്ദേഹത്തെ ‘ ശൈഖ്മശാഇഖില് ഇസ്‌ലാം ’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്. അദ്ദേഹം നടപ്പിലാക്കിയ ‘അസ്സില്‍സിലത്തുല്‍ ഫഖ്രിയ്യ’ എന്ന മതവിദ്യാഭ്യാസ കരിക്കുലമാണ് പിന്നീട് സൈനുദ്ധീന്‍ മഖ്ദൂം പൊന്നാനിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക നിമിത്തം കേരളത്തില്‍ വ്യാപകമായത്. പഠനവും ഇബാദത്തുമായി പൊന്നാനിയിൽ കഴിഞ്ഞു കൂടിയ മഹാൻ ഗുരുവും പിതൃവ്യനുമായ ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം മഅ്ബരി(റ)വിന്റെ സമ്മതപ്രകാരമാണ് തുടർപഠനത്തിനായി കോഴിക്കോട് ഖാളിയായിരുന്ന ശൈഖ് അബൂബക്കർ ബ്നു റമളാൻ ശാലിയാത്തി(റ)വിന്റെ സവിധത്തിലെത്തിയത്. മഹാന്റെ അരികിൽ ഇൽമ് സമ്പാദനത്തിലായി ഏഴു വർഷം കഴിച്ചുകൂട്ടി. പൊന്നാനി പോലെത്തന്നെ മതനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു കോഴിക്കോട്. കോഴിക്കോട്ടെ ഖാസി കുടുംബത്തിന് കേരള മുസ്ലിം വൈജ്ഞാനിക സാംസ്കാരിക ചരിത്രത്തില്‍ മായ്ക്കപ്പെടാത്തൊരിടമുണ്ട്. ഖാസി പരമ്പര മുഹമ്മദുബ്ന്‍ മാലിക് അല്‍ അന്‍സാരിയിലേക്കാണ് ചെന്നെത്തുന്നത്. ഖാളി സൈനുദ്ദീന്‍ റമളാന്‍ ശാലിയാത്തി(റ) , ശേഷം മകന്‍ ഫഖ്റുദ്ദീന്‍ അബൂബക്കര്‍ കാലിക്കൂത്തി(റ) എന്നീ പ്രമുഖരുടെ നേതൃത്വത്തില്‍ കോഴിക്കോട് മുദാക്കര, കുറ്റിച്ചിറ മിസ്കാല്‍പള്ളി, മുച്ചുന്തിപ്പള്ളി, ജുമുഅത്ത് പള്ളി എന്നിവിടങ്ങളിൽ ദര്‍സുകള്‍ നടന്നിരുന്നു. തന്റെ പൂര്‍വ്വികരുടെ വൈജ്ഞാനിക യത്‌നങ്ങള്‍ക്ക് തുടര്‍ച്ചയായി പുതിയ രീതിശാസ്ത്രവും പാഠ്യക്രമവുമൊക്കെ ആവിഷ്‌ക്കരിച്ച് തികച്ചും വ്യവസ്ഥാപിതമായി തന്നെയാണ് അദ്ദേഹം തന്റെ പാഠ്യപദ്ധതി ക്രമീകരിച്ചത്. അറിവ് ഇസ്ലാമിന്‍റെ ജീവവായുവാണെന്ന പ്രവാചകാധ്യാപനം മതത്തിന്‍റെ സംരക്ഷണത്തിന് സുതാര്യമായ ജ്ഞാന കൈമാറ്റം അനിവാര്യമാണെന്ന് പൂര്‍വ്വമഹത്തുക്കളെ തെര്യപ്പെടുത്തി. ഈ ബോധ്യമാണ് നാളിതുവരെ സുവര്‍ണ ശോഭയോടെ ജ്വലിച്ച് നില്‍ക്കുന്ന പള്ളിദര്‍സുകളുടെ പ്രചോദകം. കേരള മുസ്ലിം ചരിത്രത്തിലെ ആദ്യ നവോത്ഥാന പരിശ്രമങ്ങള്‍ ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍ (റ)യുടെതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിശുദ്ധ മക്കയില്‍ ദീര്‍ഘകാലം ജ്ഞാന സേവനം ചെയ്ത യമന്‍ സ്വദേശിയായ ഇമാം അബ്ദുല്ലാഹില്‍ യാഫിഈയുടെ (റ) ശിഷ്യനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവും ഉംദതുല് അസ്ഹാബ് എന്ന സ്വൂഫി രചനയുടെ കര്‍ത്താവും കേരളത്തിലെ ആദ്യ ശാദുലി ത്വരീഖതുകാരനുമായ ഖാസി സൈനുദ്ധീന്‍ റമദാന്‍ ശാലിയാത്തി(റ) (വഫാത്ത് : ഹിജ്റ 850/1446 ). ഇവർ ചാലിയം ജുമുഅത്ത് പള്ളിയങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍(റ)യുടെ പൌത്ര പുത്രനാണല്ലോ, പ്രസിദ്ധമായ ‘മുഹിയുദ്ധീന്‍ മാല’ യുടെയും 1300 ഈരടികളുള്ള സുബദുല്‍ മഫാഖിര്‍ എന്ന ജീലാനി കീര്‍ത്തന കാവ്യത്തിന്റെയും കര്‍ത്താവായ ഖാസി മുഹമ്മദ്‌ ജമാലുദ്ധീന്‍ (റ)(1025/1616). ഖാസി മുഹമ്മദ് തങ്ങളും എഴുതിയിട്ടുണ്ട് പ്രവാചക പ്രകീര്‍ത്തന മൌലിദ്. മുസ്ലിം മഹല്ലുകളുടെ അധിപരും ജ്ഞാനകുലവുമായിരുന്ന ഖാസിമാര്‍ രചിച്ച മൌലിദ് മലബാറില്‍ എങ്ങും ആഘോഷിക്കപ്പെട്ടിട്ടുണ്ടാവും എന്ന നിഗമനം പിഴക്കാന്‍ ഇടയില്ല. എന്നാല്‍, പൊന്നാനി ജ്ഞാന നഗരിയായി വികാസം പ്രാപിച്ചതുകൊണ്ടായിരിക്കാം, കോഴിക്കോട് ഖാസിമാര്‍ രചിച്ച മൌലിദ് സാഹിത്യങ്ങള്‍ക്ക് പില്‍ക്കാലങ്ങളില്‍ പ്രചാരം കുറഞ്ഞുപോയത്. പൊന്നാനിയില്‍ നിന്നും പുറത്തുവന്ന ‘മൻഖൂസ്’ മൌലിദ് ഖാസി രചനകളുടെയും മറ്റും സംഗ്രഹം ആയതിനാലായിരിക്കണം അപ്പേര് സ്വീകരിച്ചത്. ഇങ്ങനെ സരളമായതുകൊണ്ടുമാകാം മൻഖൂസ് മൌലിദ് , സുദീര്‍ഘമായ ഖാസി മൌലിദുകളുടെ സ്ഥാനം കയ്യടക്കി പ്രചരിതമായതും. ✍🏻 Muhammed Naqeeb

حسبما نجد من المستندات التاريخية الكيرالية للشعر العربي، تراثه يبدأ من القاضي أبي بكر بن رمضان الشالياتي المتوفى سنة 895 هـ/ 1490م . وهو جد القاضي محمد بن عبد العزير محور هذا البحث. من آثاره الشعرية "الوردة الذكية في تخميس البردة الزكية للإمام البوصوري" و "راحة الفؤاد في تخميس بانب سعاد للشاعر الصحابي كعب بن زهير" و"مولد في مدح خير البرية". المخدوم زين الدين بن علي المعروف بالمخدوم الكبير ممن يعد من أوائل الشعراء في كيرلا. من أشعاره "هداية الأذكياء إلى طريقة الأولياء"و " تحريض أهل الإيمان على جهاد عبدة الصلبان" و "قصيدة فيما يورث البركة وينفي الفقر" وأرجوزة في الفلسفة"

#പ്രിയപ്പെട്ട_നാഗൂർ_ശൈഖ്(റ) ~~~~~~~~~~~~~~~~~ അജ്മീറും , നാഗൂരും , ഏർവാടിയും മലയാളനാട് കൂടുതലായി കേട്ടിരിക്കുന്നു...... അജ്മീർ ശൈഖും , ഏർവാടി ശൈഖും , നാഗൂർ ശൈഖും കുരുന്നുനാള് മുതലേ കേട്ടു തുടങ്ങുന്നു. ഒട്ടേറെ ചരിതങ്ങളും , ഉപദേശങ്ങളും , മദ്ഹുകളും , ബൈത്തുകളുമെല്ലാം കേട്ടിരിക്കുന്നു. മലയാളിക്ക് കിട്ടിയ ആത്മീയ മേൽവിലാസങ്ങളെല്ലാം മഹോന്നതരുടെ അപദാനങ്ങൾ ഉറക്കെ പറഞ്ഞത് കൊണ്ടായിരുന്നു. അതെല്ലാം വലിയൊരു ദഅവത്തായി പരിലസിക്കുകയായിരുന്നു. ഖുതുബ് സയ്യിദ് ശാഹുൽ ഹമീദ് അബ്ദുൽ ഖാദിർ #നാഗൂർ (റ)ൻ്റെ സ്മരണകളുമായി ജമാദുൽ ആഖിറിലാണ് നാം . മുത്ത് നബി(സ)യുടെ പൗത്രന്മാരിൽ ഖുതുബുൽ അഖ്താബ് ശൈഖ് ജീലാനി(റ) തങ്ങളുടെ പരമ്പരയിൽ ജനിച്ചവരാണ് നാഗൂർ ശൈഖ് (റ) . ഖാദിരിയ്യ ത്വരീഖത്തിൻ്റെ ശക്തനായ പ്രയോക്താവായി മഹാനവർകൾ അറിയപ്പെടുന്നു. " #ശൈഖ്_അബ്ദുൽ_ഖാദിറിൽ_നിന്നുള്ള #അബ്ദുൽ_ഖാദിർ " ശൈഖ് ഇമാമുൽ അറൂസ് (റ) പറഞ്ഞു തരുന്നുണ്ട് , " "എനിക്ക് ഒരു മകനെ കൂടി വേണമെന്ന ആഗ്രഹവുമായി തൻ്റെ പ്രിയപ്പെട്ടവരായ നാഗൂർ ശൈഖിൻ്റെ മസാറിലേക്ക് പുറപ്പെട്ടു. താമസംവിനാ ദർശനം ലഭിച്ചു. താങ്കൾക്ക് വരാൻ പോകുന്ന മകന് എന്റെ പേരായ #ശാഹുൽ_ഹമീദെന്ന് നാമകരണം ചെയ്യണം. വീണ്ടും വീണ്ടും പല പ്രാവശ്യങ്ങളിലായി നാഗൂർ ശൈഖിന്റെ ദർശനം ലഭിച്ചു. "ഈ കുട്ടിയെ വിഷമിപ്പിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നത് പോലെയാണ്. സന്തോഷിപ്പിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നത് പോലെയുമാണ്. " മാത്രമല്ല നാഗൂർ ശൈഖിൻ്റെ ചരിത്രമുത്തുകൾ കോർത്തിണക്കി മഹത്തായ ദീർഘമേറിയ ഒരു രചനയും ഇമാമുൽ അറൂസ് നിർവ്വഹിച്ചു. "മവാഹിബുൽ മജീദ് ഫീ മനാഖിബി ശാഹിൽ ഹമീദ് " എന്നാണതിൻ്റെ പേര്. അങ്ങിനെയാണ് ഇമാമുൽ അറൂസിൻ്റെ പുത്രനായി ജൽവത്ത് നായകം ഖുതുബ് സയ്യിദ് തൈക്ക ശാഹുൽ ഹമീദ് (റ) ജന്മം കൊള്ളുന്നത്. ഖുതുബ് നാഗൂർ ശൈഖിൻ്റെ കറാമത്ത്. നാഗൂർ ശൈഖിൻ്റെ സേവനങ്ങളും , രാജ്യത്തിൻ്റെ നന്മയ്ക്കും , സൗഹാർദ്ദത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും കൃത്യമായി വിവരിച്ചു കൊണ്ട് ഇന്ത്യൻ ഭരണകൂടത്തിൻ്റെ തലവനായ രാഷ്ട്രപതി Dr ശങ്കർ ദയാൽ ശർമ്മക്ക് സമർപ്പിച്ചത് ഇമാമുൽ അറൂസിൻ്റെ പിൻഗാമികളിൽ പ്രശസ്തരായ Dr ശൈഖ് തൈക്ക ശുഹൈബ് ആലിം ഖാദിരി ( ഥ: ഉ:) യാണ്. സർക്കാർ തലങ്ങളിൽ നാഗൂർ ശൈഖിൻ്റെ സേവനങ്ങൾ വലിയൊരു റഫറൻസായി നിൽക്കുന്നു . സാന്ദർഭികമായി , നാഗൂർ ശൈഖിൻ്റെ വലിയൊരു മുഹിബ്ബായിരുന്ന അൽ ആരിഫു ബില്ലാഹ് ശൈഖ് യൂസുഫുൽ ഖാദിരി (പഴുന്നാന മഖാം) യുടെ ഖാദിമായിരുന്ന പഴുന്നാന ഏനുക്ക സാഹിബ് പറയുകയാണ്. "തനിക്ക് ആഗ്രഹിച്ച് കിട്ടിയ ആൺകുട്ടി രണ്ട് വയസ്സായപ്പോൾ റബ്ബിൻ്റെ വിളിയിലേക്ക് മടങ്ങി. എനിക്ക് ഒരു മകനെ വേണമെന്ന ആവശ്യം ശൈഖ് യൂസുഫുൽ ഖാദിരിയോട് പറഞ്ഞപ്പോൾ " നാഗൂര് പൊയ്ക്കോ , മകന് ശാഹുൽ ഹമീദ് എന്ന് പേരിട്ടോ .... അക്ഷരം പ്രതി പുലരുകയായിരുന്നു ഇതെല്ലാം. (ഇത് ഞാൻ ഖാദിമിൽ നിന്നും നേരിൽ കേട്ട കാര്യമാണ് ) ഇത്തരം അനുഭവങ്ങൾ ഒത്തിരി പറയാനുണ്ട് വിശ്വാസികൾക്ക് . ഇസ് ലാമിക ദഅവത്തിന്റെ ശക്തനായ പ്രയോക്താവ് . ജീവിത വിശുദ്ധിയിലൂടെ പതിനായിരങ്ങളെ ആകർഷിച്ച അതുല്യ വ്യക്തിത്വം . ആത്മീയ പ്രകാശമായി പതിനായിരങ്ങൾക്ക് മാർഗ്ഗദർശകനായി തിളങ്ങിയ പൂമുത്ത്. നാഗൂര് ശൈഖിൻ്റെ ദീർഘമായ മൗലിദ് മനാഖിബുൽ ഖുതുബിൽ മജീദ് സയ്യിദ് ശാഹിൽ ഹമീദ് എന്ന പേരിൽ ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) യുടെ പ്രധാന ശിഷ്യൻ ശൈഖ് മഹ്മൂദ് ത്വീബിയ്യിൽ ഖാദിരി (റ) രചിച്ചിട്ടുണ്ട്. മഹാഗുരു അസ്സയ്യിദ് ശൈഖ് ശാഹുൽ ഹമീദ് അബ്ദുൽ ഖാദിർ നാഗൂരി (റ) . ഡൽഹിക്കടുത്ത് മാണിക്കഫൂർ എന്ന സ്ഥലത്ത് ഹിജ്റ: 910 റബീഉൽ അവ്വൽ :10 ന് ജനനം. പിതാവ് : സയ്യിദ് ഹസൻ ഖുദ്സി (റ) മാതാവ് : ഫാത്തിമ ബീവി (റ) ഖുതുബുൽ അഖ്താബ് ശൈഖ് ജീലാനി (റ) തങ്ങളുടെ പതിനൊന്നാമത്തെ പൗത്രനാണ് നാഗൂർ ശൈഖ് (റ) . പരമ്പര ചുവടെ ചേർക്കുന്നു. സയ്യിദ് മീറാൻ ശാഹുൽ ഹമീദ് (റ) സയ്യിദ് ഹസൻ അൽ ഖുദ്സി (റ) സയ്യിദ് മൂസാ (റ) സയ്യിദ് അലി (റ) സയ്യിദ് മുഹമ്മദുൽ ബഗ്ദാദി (റ) സയ്യിദ് ഹസനുൽ ബഗ്ദാദി (റ) സയ്യിദ് മുഹമ്മദ് ളുഹൂർ അഹ്മദ് (റ) സയ്യിദ് അബു നസ്റ് മുഹമ്മദ് (റ) സയ്യിദ് ഇമാദുദ്ദീൻ (റ) സയ്യിദ് സ്വാലിഹ് നസ് ർ (റ) സയ്യിദ് താജുദ്ദീൻ (റ) സയ്യിദ് അബ്ദു റസാഖ് (റ) സയ്യിദ് ശൈഖ് ജീലാനി (റ). ഹി : 978 ജമാദുൽ ആഖിർ :10 തിങ്കളാഴ്ച വഫാത്തായി. വഫാത്തിൻ്റെ 464 വർഷങ്ങൾ പിന്നിട്ടു . തമിഴ്നാടിലെ നാഗൂർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഇന്ന് അവിടുത്തെ വഫാത്ത് ദിനമാണ്. കുടുംബങ്ങളിൽ സ്മരണയും, പ്രാർത്ഥനയും നടത്തുക.

Nagore-Meeran Sahib Mawlid നാഗൂർ ശൈഖ് മൗലിദ്

وبحمزة الكرار عم المصطفى..... اسد الإله و سيد الشهداء.. അബൂശാകിറ കെ.കെ.എം കോയ മുസ്‌ലിയാര്‍ ശാരീരിക വെല്ലുവിളികള്‍ വകവെക്കാതെ കേരളത്തിലെ മതപ്രഭാഷണ-വൈജ്ഞാനിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന പണ്ഡിതനാണ് അബൂശാകിറ കെ.കെ.എം കോയ മുസ്‌ലിയാര്‍. പരീക്കുട്ടി ഹാജി-ആഇശ ദമ്പതികളുടെ മകനായി 1950-ലാണ് ജനനം. ജന്മനാ കൈ കാല്‍ പാദങ്ങളില്ലാതെ പരീക്ഷിക്കപ്പെട്ട അദ്ദേഹം നാട്ടിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം മതമേഖലയിലേക്ക് തിരിഞ്ഞു. കിനാലൂര്‍ പഴയ ജുമുഅത്ത് പള്ളിയിലെ ഹുസൈന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. പിന്നീട് പൂനൂര്‍ മാടത്തുവയില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഐക്കരപ്പടി ദര്‍സില്‍ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഏലത്തൂര്‍ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കു കീഴില്‍ പഠനം പൂര്‍ത്തിയാക്കി. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉപരിപഠനവും നടത്തി. പഠനാനന്തരം കൊളത്തൂര്‍, പാവങ്ങാട്, ചീക്കിലോട്, ഏലത്തൂര്‍, രാമന്തളി, ചപ്പാരപ്പടവ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കൂനഞ്ചേരിയില്‍ ദാറുന്നജാത്ത് അറബിക് കോളേജ് എന്ന സ്ഥാപനത്തിന് തുടക്കംകുറിക്കുകയും ചെയ്തു. പ്രഭാഷണ രംഗത്ത് പ്രത്യേക ശൈലിയുടെ ഉടമയായിരുന്ന അദ്ദേഹം അക്കാലത്തെ തലയെടുപ്പുള്ള പ്രസംഗകരില്‍ ഒരാളായിരുന്നു. ഹംസ(റ)വിനെ ഏറെ ഇഷ്ടപ്പെടുകയും പ്രസംഗങ്ങളില്‍ എപ്പോഴും അനുസ്മരിക്കുകയും ചെയ്തിരുന്ന അദ്ദേഹം മഹാനെക്കുറിച്ച് മൗലിദ് രചിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത ജീവിതം നയിച്ചിരുന്ന അദ്ദേഹം രോഗബാധിതനാവുകയും 1996 എപ്രില്‍ 1-ന് നിര്യാതനാവുകയും ചെയ്തു. കോഴിക്കോട് അത്തോളി കുന്നത്തറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ദുൽഖഅദ് മൂന്നിനാണ് ആണ്ട് ദിനം പാരത്രിക ലോകത്ത് ഉന്നത പദവി നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ..... അവരേയും നമ്മേയും നമ്മുടെ മാതാപിതാക്കൾ ഉസ്താദുമാർ മശാഇഖൻമാരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടേ ആമീൻ Read more https://t.me/moulidstudy/965

مولد طرّف العالم (مخطوط)