മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
مولد الشهيد عليّ مع مناقبه (ر)
പറമ്പക്കടവിൽ മറപ്പെട്ട കുഞ്ഞാലി ശഹീദ് മൗലിദ്
കാരാത്തോട് ഉണ്ണീൻ മകൻ അബ്ദുൽകരീം
1 380
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ (ഖ.സി)
📝 മൗലാനാ എ.നജീബ് മൗലവി
നുസ്രത്തുൽ അനാം സിൽവർ പതിപ്പ് 27-Aug-2019
1 380
അരിപ്ര മുഹമ്മദ് മുസ്ലിയാർ(ന.മ), പള്ളിപ്പുറം അബ്ദുൽഖാദിർ മുസ്ലിയാർ(ന.മ), തൂതക്കൽ മുഹമ്മദ് മുസ്ലിയാർ(ന.മ), അലനെല്ലൂർ കുഞ്ഞലവി മുസ്ലിയാർ(ന.മ), കാപ്പ് കുളപ്പറംബ് കുട്ടി ഹസ്സൻ ബാഖവി(ന.മ), ഇരുംപാലശ്ശേരി കുഞ്ഞഹമ്മദ് മുസ്ലിയാർ(ന.മ), തുടങ്ങിയ അനേകം പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
ഹിജ്റ 1365 ദുൽഹജ്ജ് 25-ന് മഹാനവർകൾ ഇഹലോകവാസം വെടിഞ്ഞു. പാങ്ങിൽ ജുമാ മസ്ജിദിന് സമീപമായി അന്ത്യവിശ്രമം കൊള്ളുന്നു.
രചനകൾ
1) النهج القويم لمن يقلد في الجمعة من الشافعية القول القديم،
2) نظم علاقات المجاز المرسل،
3) إزالة الخرافات في حضور النبي وأصحابه يوم عرفات،
4) البيان الشافي في علم العروض والقوافي,
5) المنهل الروي في مناقب السيد أحمد البدوي,
6) إزاحمة الهمسة عن الأسئلة الخمسة,
7) تلقيح المنطق في شرح تصريح المنطق,
8) تحفة الأحباب تالفرمب,
9) إبراز المهمل بشرح نظم علاقات المرسل,
10)مواهب الجليل,
11)النفحات الجليلة في مناقب الغوث السيد علوي مولى الدولية المنفرمي,
12)تاج الوسائل بخير الأسامي والفواضل,
13)الفيض المنجي في مناقب السيد حسين الكدنجي,
14)تحفة الربيعة في مدح خير البرية,
15)القصيدة القطبية في مدح غوث البرية,
16)الفيض المديد في التوسل بآل عيديد,
17)قصيدة التهاني في زيارة الشيخ البلياني,
18)تنبيه الغفول في أنّ النبي داود عليه السلام نبي ورسول ,
19)إزالة الخرافات,
20)تنبيه الأنام في تنزيل ذوي الأرحام ,
21)القول السديد في احكام التقليد,
22)القول المتسق في بيان اقوال والأوجه والطرق,
23)حاشية على مقدمة تحفة المحتاج لإبن حجر,
24)شرح قصيدة جمر مكنوني
തുടങ്ങി നിരവധി കൃതികൾ ഉണ്ട്.
1 380
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ(ഖ.സി)
സമസ്തയുടെ പ്രധാന ശില്പിയും ആദരണീയനായ അത്യക്ഷനും നിരവധി രചനകൾക്കുടമയും ബഹുഭാഷാ പണ്ഡിതനുമായ ബഹു : പാങ്ങിൽ ഉസ്താദ്. കേരളത്തിൽ സമസ്ത രൂപീകരണത്തിലും സുന്നത്ത് ജമാഅത്തിന്റെ വളർച്ചയിലും
മഹാനവർകളുടെ അശ്രാന്ത പരിശ്രമമുണ്ട്. അതുകൊണ്ട് നാമെല്ലാവരും അവിടത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു.
തികഞ്ഞ പണ്ഡിതൻ, മുഫ്തി, പ്രാസംഗികൻ, കവി, സാഹിത്യകാരൻ, ഗ്രന്ഥകാരൻ, സംഘടകൻ തുടങ്ങി സർവ്വ ഗുണങ്ങളും മേളിച്ച വ്യക്തിയായിരുന്നു മഹാൻ. സുന്നത്ത് ജമാഅത്തിന്റെ വളർച്ചക്ക് പാങ്ങിൽ ഉസ്താദ് അർപ്പിച്ച സേവനം അവിസ്മരണീയമാണ്.
പുത്തനാശയക്കാർ കേരളത്തിലേക്ക് കടന്ന് വന്നപ്പോൾ അവരെ പ്രതിരോധിക്കാൻ കേരളത്തിലെ പണ്ഡിതന്മാർ രൂപീകരിച്ച സമസ്തയുടെ പ്രധാന ശിൽപി പാങ്ങിൽ ഉസ്താദായിരുന്നു. സമസ്ത രൂപീകരണ സമയത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടുവെങ്കിലും സാദാത്തീങ്ങളെ പരിഗണിച്ച് വരക്കൽ മുല്ലക്കോയ തങ്ങൾ (ഖ.സി) അവർകളെ പ്രസിഡണ്ടാക്കി പിൻമാറുകയായിരുന്നു. കേരളത്തിലുടനീളം സമസ്ത പ്രചരിപ്പിക്കുന്നതിലും സുന്നി ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിലും അവിടുന്ന് ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് ചെയ്തത്.
പ്രമുഖ സ്വഹാബിയായ മുഹമ്മദ് ബിൻ മാലിക് ബിൻ ഹബീബിൽ അൻസാരി(റ)വിന്റെ സന്താന പരംബരയിൽ ഹി.1305 ശവ്വാൽ 11-ന് പൂർവ്വ വള്ളുവനാട് താലൂക്കിലെ 'പാങ്ങ്' എന്ന കുഗ്രാമത്തിൽ പുത്തൻപീടിയേക്കൽ വീട്ടിലാണ് അവിടുത്തെ ജനനം.
പണ്ഡിതനായ നൂറുദ്ദീൻ എന്നവരാണ് പിതാവ്. ഏഴാം വയസ്സിൽ ഖുർആൻ പഠനം പൂർത്തിയാക്കി. പതിനാലാം വയസ്സുവരെ പാങ്ങിൽ തന്നെ പഠനം നടത്തി. പിന്നീട് പ്രമുഖ പണ്ഡിതൻമാരായ അലിയ്യുത്തൂരി (ഖ.സി), കരിമ്പനക്കൽ അഹമദ് മുസ്ലിയാർ(ഖ.സി), കട്ടിലശ്ശേരി ആലി മുസ്‌ലിയാർ(ഖ.സി) തുടങ്ങിയ മഹാ പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കി.
ഉപരിപഠനാർത്ഥം വെല്ലൂർ ബാഖിയാത്തിലും ലത്വീഫിയ്യയിലും എത്തിയ മഹാനവർകൾക്ക് അവിടെ നിന്നും പല പ്രമുഖരായ പണ്ഡിതരിൽ നിന്നും വിജ്ഞാനം കരസ്ഥമാക്കാൻ സാധിച്ചു. ബാഖിയാത്തിന്റെ സ്ഥാപകനായ ശാഹ് അബ്ദുൽ വഹാബ് ഹസ്റത്(റ), ഹസ്റത് അബ്ദുൽ ഖാദിർ ശാഹ് ബാദുശാഹ്(ഖ.സി), അബ്ദുൽ ജബ്ബാർ ഹസ്റത് (ഖ.സി) തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാർ.
മുഹമ്മദ് ഹുസൈൻ ഖാൻ (ഖ.സി), അബ്ദുൽറഹീം ഹസ്റത് (ഖ.സി) തുടങ്ങി മഹാ പ്രതിഭകളുടെ ശിഷ്യത്വം വെല്ലൂർ ലതീഫിയ്യ: കോളേജിൽ നിന്നും കരസ്ഥമാക്കി.
1915-ലാണ് ബാഖിയാത്തിൽ നിന്നും ബിരുദമെടുത്തത്. പഠനശേഷം സ്വന്തം നാട്ടിൽ തന്നെ ദർസ് ആരംഭിച്ചു. മണ്ണാർക്കാട് മഅ്ദനുൽ ഉലൂം, പടന്ന,താനൂർ വലിയകുളങ്ങര പള്ളി തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം ദർസ് നടത്തിയിട്ടുണ്ട്.
താനൂർ വലിയകൂളങ്ങര പള്ളിയിൽ ദർസാരംഭിച്ച മഹാനവർകൾ ദർസ് ഒരു ഉന്നത മത കലാലയമാക്കാനുള്ള പ്രവർത്തനങ്ങളാരംഭിച്ചു. വെല്ലൂർ ബാഖിയാത്തിന് സമാനമായ ഒരു ബിരുദം നൽകുന്ന സ്ഥാപനം തുടങ്ങലായിരുന്നു മഹാനവർകളുടെ ലക്ഷ്യം. വലിയകുളങ്ങര പള്ളിയിൽ വെച്ച് ഇസ്വലാഹുൽ ഉലൂം അറബിക് കോളേജ് എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. സ്ഥാപനത്തിന്റെ പ്രിൻസിപ്പാളും മാനേജറും പാങ്ങിൽ ഉസ്താദ് തന്നെയായിരുന്നു. 200-ൽ പരം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠനം നടത്തിയിരുന്നു.
ഇസ്ലാമിക ലോകത്തിന് മലയാളക്കര നൽകിയ ഒരു മഹാപ്രതിഭകൂടിയായ പാങ്ങിൽ ഉസ്താദ് സാഹിത്യത്തിലും കവിതയിലും തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഒരു ഉജ്ജ്വല വാഗ്മിയായിരുന്ന മഹാനവർകളുടെ പ്രസംഗങ്ങൾ എതിരാളികളെ നിർവീര്യമാക്കുന്നതായിരുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട് മഹാനവർകൾ മലപ്പുറം കുന്നുമ്മൽ നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ഉച്ചഭാഷിണിയില്ലാതെതന്നെ ആയിരങ്ങൾക്ക് കേൾക്കാവുന്ന കരുത്ത് ആ ശബ്ദത്തിനുണ്ടായിരുന്നു.
ഉത്തമമായ ഒരു തൂലികയുടെ ഉടമയായ പാങ്ങിൽ ഉസ്താദാണ് ആദ്യമായി പത്രപ്രവർത്തനരംഗത്തിറങ്ങിയ സുന്നി പണ്ഡിതൻ. *സമസ്തയുടെ ഔദ്യേഗിക പത്രമായി സ്വന്തം പത്രാധിപത്വത്തിൽ അൽ-ബയാൻ മാസിക പ്രസിദ്ധീകരിച്ച്* കൊണ്ട് പ്രസിദ്ധീകരണരംഗത്തേക്ക് കടന്ന് വന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങൾ സുപ്രസിദ്ധമാണ്. *ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ(റ)വിനെ* കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട *മൗലിദുകളിൽ* പാങ്ങിൽ ഉസ്താദ് രചിച്ച *അന്നഫ്ഹാത്തുൽ ജലീല:* ആണ് വലുത് എന്ന് മനസ്സിലാക്കുന്നു.
പാകപ്പുറം കൊറ്റോത്ത് വീട്ടിൽ സൈതാലിഹാജിയുടെ പുത്രി ഖദീജയായിരുന്നു പത്നി. പ്രസിദ്ധപണ്ഡിതനായ ബാപ്പുമുസ്ലിയാർ എന്ന മുഹമ്മദ് ബാഖവി ഇവരിൽ ജനിച്ച പുത്രനാണ്. പിന്നീട് വല്ലപ്പുഴ ബീരാൻകുട്ടി മുസ്ലിയാരുടെ പുത്രി ഫാതിമയെ വിവാഹം ചെയ്തു. ഇവരിൽ നിന്നും നാല് സന്താനങ്ങളുണ്ടായി. പിന്നീട് പൊന്നാനിയിൽ നിന്നും ഒരു വിവാഹം ചെയ്തു.
1 380
. മൗലിദ് പഠനം
നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്.
തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്.
"നമുക്ക് മൻഖൂസ് മതി"
സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ.
ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ
https://wa.me/919744990511
🪀
1 380
مولد الشيخ محمد محي الدين بخاري مادايا (ر)
إغاثة المظلوم على مدحة الشيخ المرحوم محمد محي الدين البخاري الماتايا (ر)
Mattaya moulid kithab
Another
https://t.me/moulidstudy/682
Read more
https://t.me/moulidstudy/2049
1 380
. മൗലിദ് പഠനം
നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്.
തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്.
"നമുക്ക് മൻഖൂസ് മതി"
സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ.
ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ
https://wa.me/919744990511
🪀
1 380
مولد محمد شمس الدين الأركلي المعروف بباوى مسليار
മന്ദലാംകുന്ന് കുന്നത്തെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പൊന്നാനി രാജാവിന്റെ മുഹമ്മദ് ശംസുദ്ദീൻ ബാവ മുസ്ലിയാർ
രചന: ഹസൻ മുസ്ലിയാർ കല്ലൂർ
Another
https://t.me/moulidstudy/1486
https://t.me/moulidstudy/1703
1 380
നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്.
തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്.
"നമുക്ക് മൻഖൂസ് മതി"
സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ.
ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
1 380
രാജകീയ പ്രൗഢിയോടെ, വളരെ വിപുലമായ മൗലിദു പരിപാടിക്കു തുടക്കംകുറിച്ച വ്യക്തിയാണ് മുളഫ്ഫര്‍ രാജാവ്. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് മുളഫ്ഫര്‍ രാജാവ്. ഇക്കാര്യം ഇബ്‌നുഖല്ലിഖാന്‍ വഫയാത്തുല്‍ അഅ്‌യാനിലും ഹാഫിള് ഇബ്‌നുകസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായ’യിലും ഇമാം സുയൂത്വി(റ) അല്‍ഹാവിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. മുളഫ്ഫര്‍ രാജാവിന്റെ മൗലിദു പരിപാടിയില്‍ 5000 ആടുകളെയും 10,000 കോഴികളെയും 100 കുതിരകളെയും മറ്റും അറുത്തതായും വിവിധ നാടുകളില്‍ നിന്ന് ഒട്ടനവധി മഹല്‍വ്യക്തിത്വങ്ങള്‍ പങ്കെടുത്തതായും, ഇതിന്നായി അദ്ദേഹം ഓരോ വര്‍ഷവും മൂന്നു ലക്ഷം ദീനാര്‍ നീക്കിവെച്ചിരുന്നതും, അന്നത്തെ പണ്ഡിതര്‍ ഇതംഗീകരിച്ചതും ചരിത്രത്തില്‍ കാണാം (അല്‍ഹാവി: 1/196).
ചുരുക്കത്തില്‍, മൗലിദു പാരായണവും അന്നദാനവുമെല്ലാം സദാചാരവും സുന്നത്തുമാണ്. സുന്നത്തും ബിദ്അത്തും എന്താണെന്നു പഠിപ്പിച്ചു തന്നവരാണ് ഇക്കാര്യം വിശദീകരിച്ചത്. അതുകൊണ്ടുതന്നെ മൗലിദു കഴിക്കല്‍ നിരോധിക്കപ്പെട്ട ബിദ്അത്താണെന്നു വഹാബികള്‍ പറയരുത്. ഏറ്റവും ചുരുങ്ങിയത് സ്വന്തം ജഹാലത്തെങ്കിലും തിരിച്ചറിയാന്‍ കഴിയണം. പ്രവാചകപ്രേമികളെ സ്‌നേഹിക്കാനും അതു മൂലം മുത്തുനബി (സ)യുടെ സ്‌നേഹം കരസ്ഥമാക്കാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ
എം.എ. ജലീല്‍ സഖാഫി പുല്ലാര
1 380
എണ്‍പത്തി എട്ടു മുതല്‍ നൂറ്റി നാലു വരെയുള്ള കവിതകള്‍ നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ളതാണ്. നൂറ്റി അഞ്ചു മുതല്‍ നൂറ്റിപ്പതിനേഴു വരെയുള്ള പതിമൂന്നു ഈരടികള്‍ ഇസ്‌റാഅ് മിഅ്‌റാജ് യാത്രയെ അനുസ്മരിക്കുന്നു. നൂറ്റിപ്പതിനെട്ടു മുതല്‍ നൂറ്റിമുപ്പത്തി ഒമ്പതു വരെ ഇസ്‌ലാമിന്റെ സവിശേഷമായ ധര്‍മസമരത്തെ പ്രതിപാദിക്കുന്നതാണ്. യുദ്ധമുഖത്തു നബി(സ) കാണിച്ച ധീരത ഇമാം ബൂസ്വീരി(റ) വരച്ചുകാട്ടുന്ന വരികള്‍ മനസ്സിനു കുളിരേകുന്നതാണ്.
നൂറ്റിനാല്‍പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്നു വരെ ഇടത്തേട്ടമാണ്. നബിപുംഗവരുമായുള്ള ഇമാം ബൂസ്വീരി (റ)യുടെ സ്‌നേഹബന്ധത്തെ മുന്‍നിര്‍ത്തി മഹാന്‍ അല്ലാഹുവില്‍ നിന്നു പലതും പ്രതീക്ഷിക്കുന്നു. തനിക്കു മുഹമ്മദ് എന്ന വിശുദ്ധ നാമം ലഭിച്ചതുള്‍പ്പെടെ പല ബന്ധങ്ങളും കവി എടുത്തുപറയുകയും പ്രത്യാശാനിര്‍ഭരമായ മനസ്സ് തുറക്കുകയും ചെയ്യുന്നു.
നൂറ്റിഅമ്പത്തി രണ്ടു മുതല്‍ അവസാനം വരെ ”ഇരവ്” ഭാഗമാണ്. നബി(സ)യെ ഇടയാളനാക്കി, കവിത തന്റെ ആഗ്രഹങ്ങള്‍ റബ്ബിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. ബാഹ്യമായ അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ആന്തരികമായ ജ്ഞാനപ്പൊരുള്‍ നിറഞ്ഞതാണ് ബുര്‍ദമഹാകാവ്യം. നൂറ്റിഅറുപതു വരികളെക്കാള്‍ കൂടുതല്‍ ചില മൗലിദു കിതാബുകളില്‍ കാണുന്നുണ്ടെങ്കിലും കൂടുതലുള്ളത് ബുര്‍ദ:യുടെ ഭാഗമല്ല. ‘മാറന്നഹത്ത് അദബാതില്‍ബാനി…’ എന്ന വരിയാണ് ബുര്‍ദയുടെ അവസാനം. അതാണു നൂറ്റിഅറുപതാമത്തെ വരി. മറ്റു വരികള്‍ ബൂസ്വീരി(റ)യുടെ രചനയല്ല.
മന്‍ഖൂസ് മൗലിദ്
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം.
ശര്‍റഫല്‍ അനാം
വിശ്വപ്രസിദ്ധമാണു ശര്‍റഫല്‍ അനാം മൗലിദ്. വിശ്വാസിയുടെ മനസ്സിലും ചുണ്ടിലും അതിന്റെ ഈരടികള്‍ എപ്പോഴും തങ്ങിനില്‍ക്കും. അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ)യാണു രചയിതാവ്. ഇബ്‌നു ജൗസി(റ)യാണെന്നു അഭിപ്രായമുണ്ട്. (ഫത്ഹുസ്സ്വമദ്).
മുത്തുനബി (സ)യുടെ വിശേഷണങ്ങള്‍ എടുത്തുപറഞ്ഞും ആലങ്കാരിക പ്രയോഗം നടത്തിയും മദീനയിലേക്കു ‘സലാം’ പറഞ്ഞയക്കുന്ന ‘ശര്‍റഫല്‍ അനാമി’ ലെ ‘സലാം ബൈത്ത്’ വിശ്വാസിയുടെ മനസ്സിനെ പുളകിതമാക്കുന്നു.
ശര്‍റഫല്‍ അനാമിലെ ‘അല്‍ഹംദുലില്ലാ ഹില്ലദീ അഅ്ത്വാനി…’ എന്ന ഈരടി പ്രവാചകര്‍ ജനിച്ച ഉടനെ ചോരപ്പൈതലിനെ കൈയ്യിലെടുത്ത് കഅ്ബയിലെത്തി ഉപ്പാപ്പ അബ്ദുല്‍മുത്തലിബ് പാടിയതാണ്. പ്രവാചക പുംഗവരുടെ ജനനാനന്തരം ഭൂമിയിലുയര്‍ന്ന ആദ്യത്തെ കീര്‍ത്തനം ഇതായിരിക്കും.
‘ശര്‍റഫല്‍ അനാമി’ല്‍ തന്നെ അങ്ങ് ഖുര്‍ആനില്‍ പേരു പറയപ്പെട്ട വ്യക്തിയാണ് എന്നര്‍ത്ഥം കുറിക്കുന്ന വരി അബ്ദുല്‍മുത്തലിബ് പാടിയതെങ്ങനെ? അന്നു ഖുര്‍ആനില്ലല്ലോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. ഖുര്‍ആന്‍ എന്ന വാക്കിനു ‘മുന്‍കാല വേദഗ്രന്ഥങ്ങള്‍’ എന്നാണിവിടെ അര്‍ത്ഥം. ഖുര്‍ആന്‍ എന്ന വാക്കിനു പ്രസ്തുത അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ തന്നെ (15/91) കാണാം. മൗലിദിലെ പ്രസ്തുത വരി അബ്ദുല്‍ മുത്തലിബ് പാടിയതല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പൂരകമായി മറ്റൊരാള്‍ പാടിയതാണെന്നും അഭിപ്രായമുണ്ട്. ഫത്ഹുസ്സമദ്, ബുലൂഗുല്‍ മറാം എന്നിവ നോക്കുക.
1 380
മൗലിദുകളുടെ അകപ്പൊരുളുകള്‍
മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363).
മൗലിദാഘോഷവും അന്നദാനവുമെല്ലാം പുണ്യകര്‍മവും പ്രതിഫലാര്‍ഹവും സുന്നത്തുമാണ്. ഇമാം നവവി(റ) തന്റെ ഗുരു അബൂശാമ (റ), ഹാഫിള്, ഇബ്‌നു ഹജര്‍(റ), ഇമാം സുയൂത്വി(റ), ഇമാം ഇബ്‌നു ഹജ്ര്‍(റ) തുടങ്ങിയവരെല്ലാം ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. നിരവധി പണ്ഡിതര്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. (അല്‍ഹാവീ, 1/261, ശര്‍വാനി 7/425).
നിരവധി ഇമാമുകള്‍ മൗലീദ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍(റ), ഹാഫിള് മുഹമ്മദുസ്സഖാഫി(റ) തുടങ്ങിയവ അവരില്‍ പ്രധാനികളാണ്. മൗലിദു ഗ്രന്ഥങ്ങള്‍ പുതിയ അനുഭൂതിയാണ്. ഗദ്യത്തോടൊപ്പം പദ്യവും കോര്‍ത്ത അനുഭവങ്ങള്‍. സാധാരണക്കാര്‍ക്കു ആത്മീയനിര്‍വൃതി പകരാന്‍ പ്രവാചകകീര്‍ത്തനങ്ങളുമായി അവരെ അടുപ്പിച്ചെടുക്കാന്‍ മൗലിദുകള്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്.
പ്രവാചക കീര്‍ത്തനത്തിന്റെ ആരംഭം അന്വേഷിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ ഏറെയേറെ പിന്നോട്ടുപോകേണ്ടിവരും. ഏറ്റവും പൗരാണികമായ കീര്‍ത്തനങ്ങളുടെ രചയിതാക്കളില്‍ പൂര്‍വ്വകാല നബിമാരും പണ്ഡിതരും മലക്കുകളും ഉള്‍പ്പെടുന്നു. നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ ‘സ്വലാത്ത്’ ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്.
ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ലേഖനത്തിലൂടെയോ തടിച്ച പുസ്തകത്തിലൂടെയോ പ്രവാചക കീര്‍ത്തനകൃതികളെയെല്ലാം പരാമര്‍ശിച്ചു തീര്‍ക്കാന്‍ സാധ്യമല്ല. കേരളീയ മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിച്ച ഏതാനും മൗലിദുഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഹ്രസ്വ അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.ഖസ്വീദത്തുല്‍ ബുര്‍ദ
എ.ഡി. 1213-1295ല്‍ ജീവിച്ച പ്രമുഖ പണ്ഡിതനും സാഹിത്യകാരനുമായ ഇമാം ബൂസ്വൂരി (റ)യുടെ രചനയാണു ബുര്‍ദ: എന്ന പ്രേമകാവ്യം. അനേകായിരം ഇസ്‌ലാമിക കാവ്യങ്ങളില്‍ കേരളീയരെ വളരെ കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥമാണ് ബുര്‍ദ. പുതപ്പ് എന്നാണു ഇതിന്റെ അര്‍ത്ഥം. നബി(സ) സ്വപ്നത്തിലൂടെ ഇമാം ബൂസ്വീരി(റ)ക്കു പുതപ്പു സമ്മാനിച്ചതുകൊണ്ടാണീ പേര്‍ വന്നതെന്നു ഖസ്വീദത്തുല്‍ ബുര്‍ദ:ക്കു വ്യാഖ്യാനമെഴുതിയ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗശമനത്തിനു കാരണമായതിനാല്‍ രോഗശമനമെന്ന അര്‍ത്ഥമുള്ള ‘ബുര്‍ഉദ്ദാഅ്’ എന്ന നാമവും ഈ പ്രേമകാവ്യത്തിനുണ്ട്.
ഖസ്വീദത്തുല്‍ ബുര്‍ദ: രചിക്കാനുള്ള നിമിത്തം ഇമാം ബൂസ്വീരി (റ) തന്നെ വിവരിക്കുന്നു: ഒരിക്കല്‍ എനിക്കു വാത സംബന്ധമായ രോഗം അനുഭവപ്പെട്ടു. എന്റെ ശരീരം പാതി തളര്‍ന്നു. നബി(സ) തങ്ങളുടെ സ്തുതികീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ ചൊല്ലുക വഴി രോഗശമനമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും രചന നടത്തുകയും ചെയ്തു.
മദ്ഹു ഗാനങ്ങളുടെ ലഹരിയില്‍ ഞാന്‍ ഉറക്കത്തിന്റെ ലോകത്തേക്കു നീങ്ങി. മുത്തുനബി (സ)യെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ കവിതകള്‍ വായിച്ചു കേള്‍പിച്ചു. അവിടുന്ന് തിരുഹസ്തങ്ങള്‍ കൊണ്ട് എന്റെ ശരീരത്തില്‍ തടവി. എന്തൊരു ആനന്ദം… ഞാന്‍ ഉണര്‍ന്നു. എനിക്കു അത്ഭുതം തോന്നി. ഒരു ഭാഗം പൂര്‍ണമായി തളര്‍ന്നുവീണ എന്റെ ശരീരം പൂര്‍ണമായി സംഖം പ്രാപിച്ചിരിക്കുന്നു. (ശര്‍ഹുല്‍ ബുര്‍ദ)
നൂറ്റിഅറുപത് വരികളുള്ള ബുര്‍ദ: വിഷയപരമായി ഒരേ ഒഴുക്കില്‍ പരന്നു കിടക്കുകയല്ല. മറിച്ച് അധ്യായങ്ങളും വിഷയക്രമങ്ങളും വേര്‍തിരിച്ചിട്ടുള്ളതാണ്. ബുര്‍ദയുടെ ഒന്നാം വരി മുതല്‍ പന്ത്രണ്ട് ഉള്‍പ്പെടെയുള്ള വരികളിലെ പ്രമേയം അനുരാഗപരമായ ആത്മ സംവേദനമാണ്. പതിമൂന്നു മുതല്‍ ഇരുപത്തിഎട്ടുവരെ വരികളില്‍ ആത്മവിമര്‍ശനമാണ് പ്രധാന പ്രതിപാദ്യം. പാപപങ്കിലമായ തന്റെ ആത്മസത്തയെ പഴിക്കുന്നു.
ഇരുപത്തി ഒമ്പതു മുതല്‍ അമ്പത്തെട്ടുവരെയുള്ള മുപ്പതു വരികള്‍ പ്രേമകഥാപാത്രമായ മുത്തുനബി (സ)ന്റെ അതുല്യവ്യക്തിത്വ പ്രകാശനങ്ങളാണ്. അമ്പത്തി ഒമ്പതു മുതല്‍ എഴുപത്തിഒന്നു വരെയുള്ള പതിമൂന്നു വരികള്‍ പ്രവാചകരുടെ ജനനസമയത്തുള്ള അത്ഭുതങ്ങള്‍ പ്രതിപാദിക്കുകയാണ്. എഴുപത്തിരണ്ടു മുതല്‍ എണ്‍പത്തി ഏഴുവരെ വരികളില്‍ പ്രവാചകരില്‍ നിന്നും പ്രകടമായ അമാനുഷിക സിദ്ധികളുടെ പ്രകാശനമാണ്. ഇതില്‍ 80,81 വരികളിലൂടെ ഇമാം ബൂസ്വീരി(റ) തന്റെ ആത്മാനുഭവം വിവരിക്കുകയാണ്.
1 380
കല്ല്യാണത്തുംപള്ളിക്കൽ ശൈഖ് ശാഹുൽ മുർത്തള(റ)
വയനാട് ജില്ലയിലെ സുപ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ് കല്ല്യാണത്തും പള്ളിക്കൽ. നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും അനുഗ്രഹം തേടിയും നിരവധി തീർത്ഥാടകർ ഈ മഖാമിലെത്തുന്നത് നിത്യകാഴ്ചയാണ്.
നിരവധി കറാമത്തുകളുടെ ഉടമയായ ശൈഖ് ശാഹുൽ മുർത്തള(റ) ആണ് ഈ മണ്ണിൽ നിദ്രതൂകുന്നത്.
മാമലകളുടെ പച്ചവസന്തവും ആകാശനീലിമയുടെ നിറവർണവും കഥപറയുന്ന വയനാടിന്റെ ചരിത്രം രചിച്ചവരെല്ലാം കല്ല്യാണത്തുപള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ചില ചരിത്രകാരന്മാർ കല്ല്യാണത്തുംപള്ളിയിലെ, അന്ത്യനിദ്രയിലും ആയിരങ്ങൾക്ക് ആശ്രയ കവചമായി നിലകൊള്ളുന്ന വലിയുള്ളാഹി ശൈഖ് ശാഹുൽ മുർത്തള(റ) അവറുകളെ കുറിച്ച് എഴുതിയ വരികൾ വായിക്കാം.
''പെരിഞ്ചോല വനത്തില്‍ സഞ്ചരിക്കുകയായിരുന്ന കുറിച്ച്യന്‍ അരുവിക്കരയിലുള്ള പാരപ്പുറത്ത് ഇരുവശത്തും രണ്ടു കടുവകളേയും കൊണ്ടിരിക്കുന്ന ഒരു മുസ്ലിം സംന്യാസിയെ കണ്ടു. അസാധാരണമായ ഈ കാഴ്ചയെപ്പറ്റി ദേശപതിയായ ആലഞ്ചേരി മൂപ്പില്‍ നമ്പ്യാരെ കുറിച്ച്യന്‍ അറിയിച്ചു. നമ്പ്യാരും സംഘവും സംന്യാസിയെ ദര്‍ശിക്കുവാന്‍ വന്നെങ്കിലും അദ്ദേഹം അപ്രത്യക്ഷനായിരുന്നു. പിറ്റേന്ന് ഒരു കുന്നിന്‍ മുകളില്‍ വെച്ച് നമ്പ്യാര്‍ സംന്യാസിയെ കണ്ടുമുട്ടി. ഷെയ്ക്കില്‍ ദിവ്യത്വം ദര്‍ശിച്ച് മൂപ്പില്‍ നമ്പ്യാര്‍, ആറു വര്‍ഷമായി രോഗാതുരയും അന്ധയുമായ ഒരു സ്ത്രീ തന്റെ ഭവനത്തില്‍ ഉണ്ടെന്നും അവരെ സുഖപ്പെടുത്തുവാന്‍ എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹത്തോട് അപേക്ഷിച്ചു. ഷെയ്ക്ക് ആവശ്യപ്പെട്ട പ്രകാരം മൂപ്പില്‍ നമ്പ്യാര്‍ കൊണ്ടുവന്ന പാല്‍ മന്ത്ര പ്രയോഗത്തിനു ശേഷം രോഗിക്കു നല്‍കി രോഗിയെ സുഖപ്പെടുത്തി. ഷെയ്ക്കിന്റെ സഹായത്തിന് പ്രത്യുപകാരമായി തന്നില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കണമെന്ന് നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഒരു പളളി പണിയുവാന്‍ വേണ്ടത്ര സ്ഥലമാണ് പ്രതിഫലമായി ഷെയ്ക്ക് ആവശ്യപ്പെട്ടത്. ദിവ്യന്‍ ചൂണ്ടിക്കാണിച്ച സ്ഥലം നാട്ടു പ്രമാണിമാരായ എടച്ചന നായര്‍, ആലഞ്ചേരി നായര്‍, പടിക്കൊല്ല നമ്പ്യാര്‍, മേച്ചിലാതന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദാനം ചെയ്യപ്പെട്ടു. ദാനം നടന്നയുടന്‍ സിദ്ധന്‍ അപ്രത്യക്ഷനായി.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സിദ്ധന്‍ ഏതാനും ഫക്കീറന്മാരെയും കൂട്ടി വീണ്ടും വന്നു. തദ്ദേശവാസികളായ നായന്മാരുടെ സഹായത്തോടെ പള്ളി പണികഴിപ്പിച്ചു. ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി കുറേയേറെ ഭൂമി പള്ളിയുടെ പേരില്‍ കൊടുക്കുവാനും ദേശപതികളായ നായന്മാര്‍ തയ്യാറായി. ഷെയ്ക്കിന്റേയും ഫക്കീറന്മാരുടേയും മരണശേഷം പള്ളിയും ഭൂസ്വത്തുക്കളും സമീപസ്ഥയായ കാക്കപ്പാത്തു എന്ന മുസ്ലിം വനിതക്കും കുടുംബത്തിനും ലഭിച്ചു. അവരില്‍ നിന്ന് എടക്കോടന്‍ തുറുവായി എന്നയാള്‍ക്ക് പള്ളി സ്വത്തിന്റെ ഉടമാവകാശം ലഭിച്ചു. അയാളാണ് കല്ല്യാണത്തു പള്ളി എന്നറിയപ്പെടുന്ന പള്ളിക്കല്‍ പള്ളി പുനര്‍നിര്‍മ്മിച്ചത്. പള്ളി പണിയുന്നതിന് ഭൂമി വിട്ടുകൊടുത്ത ദിവസം ആലഞ്ചേരി നമ്പ്യാരുടെ വീട്ടില്‍ ഒരു കല്ല്യാണം നടന്നിരുന്നുവെന്നും അതുകൊണ്ട് പള്ളിക്ക് കല്ല്യാണത്തു പള്ളി എന്ന പേരുണ്ടായി.
(അറിയപ്പെടാത്ത വയനാട് - page 196, 197, വയനാട് ജനങ്ങളും പാരമ്പര്യവും - page 112, 113, വയനാട് രേഖകള്‍ - page 56, 57).
എന്നാൽ ഈ പള്ളിക്ക് ഈ പേര് വന്നതിന് പിന്നിൽ വേറെയും കഥകൾ പ്രചാത്തിലുണ്ട്. 1986 ൽ നടന്ന സമസ്ത വയനാട് ജില്ലാ സമ്മേളന സുവനീറിൽ ഇങ്ങനെ കാണാം.
“ജുമുഅത്തു പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് മറപെട്ട് കിടക്കുന്ന ബഹു. സയ്യിദ് ശാഹുല്‍ മുര്‍തളാ തങ്ങള്‍ നിരവധി കറാമത്തിന്റെ ഉടമയാണ്. ഈ നാടിന്റെ മാഹാത്മ്യത്തിന് മകുടം ചാര്‍ത്തുന്നത് മഹാന്മാരുടെ അന്ത്യ വിശ്രമമാണ്. എടവക നായര്‍ തറവാട്ടുകാരുടെ വക ഒരു കല്ല്യാണ മണ്ഡപം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പിന്നീടുയര്‍ന്ന പള്ളിയാണ് ഈ നാടിന് മേപ്പടി നാമം നല്‍കിയത്. കല്ല്യാണി എന്നൊരുനായര്‍ വനിതയുടെ രോഗ മുക്തിയെ തുടര്‍ന്നുണ്ടായ പേരാണെന്നും അഭിപ്രായമുണ്ട്. ”
(സമസ്ത വയനാട് ജില്ലാ സമ്മേളന സോവനീര്‍, 1986)
1 380
സൂഫി പ്രബോധകന്മാര്‍
നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിലേക്ക് മുസ്ലിംകള്‍ സംഘടിതമായി കുടിയേറിയതിന് രേഖകള്‍ ഇല്ലെങ്കിലും, മത പ്രബോധകന്മാരായ സൂഫികള്‍ ഈ പ്രദേശത്ത് എത്തിയിരുന്നു എന്നതിന് തെളിവുകള്‍ ഒട്ടേറെയുണ്ട്. ഔലിയാക്കന്മാര്‍ എകാന്ത വിജനമായ പ്രദേശങ്ങള്‍ ആരാധനക്കായി തെരഞ്ഞെടുക്കുന്ന പതിവ് ലോകത്തിലെങ്ങുമുള്ളതാണ്. അത്തരം പ്രദേശങ്ങളിലെ ജനതയില്‍ മഹാന്മാരായ സൂഫികളുടെ സ്വാധീനം ഉണ്ടാവുക സ്വാഭാവികമാണ്. സൂഫികള്‍ മതപ്രബോധനകന്മാര്‍ കൂടിയായിരുന്നു എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. വയനാട്ടിലെ അസംഖ്യം മഖ്ബറകളില്‍ കുടികൊള്ളുന്ന ഔലിയാക്കന്മാരില്‍ പകുതിയില്‍ ഏറെ പേരും ഇത്തരത്തില്‍ പ്രബോധകന്മാരായി എത്തിയവരാണ്. അവരെ കുറിച്ച് എഴുതപ്പെട്ട അപദാനങ്ങളില്‍ അതിന് തെളിവുണ്ട്. കല്ല്യാണത്തു പള്ളിയില്‍ അന്ത്യവിശ്രമം കൊളളുന്ന ശാഹുല്‍ മുര്‍തള അത്തരമൊരു പ്രബോധകനായിരുന്നു. 'മലമ്പാമ്പും മലമ്പനിയുമുള്ള' വയനാടന്‍ പ്രദേശത്തേക്ക് പ്രബോധകനായി എത്തിയതിനെകുറിച്ച് അദ്ദേഹത്തെകുറുച്ചുള്ള മൗലിദില്‍ (അപദാന കീര്‍ത്തനം) പറയുന്നുണ്ട്. അവരുടെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ചവര്‍ തീര്‍ച്ചയായും ഉണ്ടാവണം.
കല്ല്യാണത്തുപള്ളിക്കല്‍ (ശാഹുല്‍ മുര്‍തള) കോറോം (സയ്യിദ് ശിഹാബുദ്ദീന്‍) വാരാമ്പറ്റ (സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ) ബാവലി (ബാവ അലി) കാട്ടിച്ചിറക്കല്‍ (സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി) പക്രന്തളം (ഫഖ്‌റുദ്ദീന്‍ വലിയ്യ്) കലപ്പറ്റ (അബ്ദുല്‍ ഹനീഫു സ്സിജിസ്താനി) ഒണ്ടയങ്ങാടി (അബ്ദുല്ലാ ഖൈര്‍ ബലുചിസ്താനി) തവിഞ്ഞാല്‍ (വലിയ്യ് മക്കോലശൈഖ്) ഉള്ളിശ്ശേരി (അഹ്മദുല്‍ മഅ്ബരി) ഉള്ളിശ്ശേരി (വലിയ്യ് മുഹമ്മദ് ഔലിയ മസ്താന്‍) എന്നിടങ്ങളില്‍ മറമാടപ്പെട്ട ഔലിയാക്കന്മാര്‍ ഇബാദത്തിനും പ്രബോധനത്തിനും വേണ്ടി എത്തിപ്പെട്ടവരാണ്. ഇവരില്‍ പലരും മലയാളികളല്ല. ഇന്ത്യക്കാര്‍ പോലുമല്ല. വിദൂര ദേശങ്ങളില്‍ നിന്ന് നിരവധി നാടുകളും കാടുകളും താണ്ടിയെത്തിയവരാണ്. സ്വജീവിതത്തെ മാതൃകയാക്കി പ്രബോധനം നടത്തിയവരാണ്. അതിനാല്‍ വയനാട്ടിലേക്ക് ഇസ്ലാം എത്തിയതിന്റെ ഒരുവഴി, സൂഫികളിലൂടെയാണെന്ന് നിസ്സംശയം പറയാം. ജാതി, മതഭേദമന്യേ അവര്‍ തദ്ദേശവാസികള്‍ക്ക് സ്വീകാര്യരായിരുന്നു. ഇന്നും അവരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നവരില്‍ എല്ലാ ജാതി മതസ്ഥരം ഉള്‍പ്പെടുന്നു.
അല്ലാഹു അവരുടെ ദറജ ഉയർത്തട്ടെ. ആമീൻ
1 380
تحفة الماطوري في مناقب الشيخ محمد القوطاري
തൊടുപുഴ, നൈനാർ പള്ളിയിൽ അന്തിയുറങ്ങുന്ന ശൈഖ് മുഹമ്മദ് സൂഫി ഖൂത്വാരി(വ:ഹി.1373)നെ കുറിച്ചുള്ള മൗലിദ്
രചന: മാത്തൂർ യു.പി മുഹമ്മദ് മുസ്ലിയാർ
Another
https://t.me/moulidstudy/688
1 380
കാസറഗോഡ് മുഹമ്മദ് സഈദ് മുസ്ലിയാര്‍
വലിയ പണ്ഡിതനും വാഇള്വും നൈമിശിക കവിയുമായിരുന്നു സഈദ് മുസ്ലിയാര്‍. കേരളത്തിലെ പ്രഗത്ഭ പണ്ഡിതന്മാരായ റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, സ്വദഖത്തുളള മുസ്ലിയാര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍ തുങ്ങിയവര്‍ ഖുതുബി(ന:മ)യുടെ വാഴക്കാട് ദര്‍സിലെ പിതാവിന്‍റെ ശരീക്കന്മാരാണ്. നെല്ലിക്കുത്ത് (കാസറഗോഡ്), കല്ലറക്കല്‍, പാലൂര്‍ എന്നിവിടങ്ങളില്‍ സഈദ് മുസ്ലിയാര്‍ ദര്‍സ് നടത്തിയിട്ടുണ്ട്.
ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ രണ്ടാമത്തെ മകള്‍ കുഞ്ഞിപ്പാത്തുവിനെയാണ് കാസറഗോഡ് മുഹമ്മദ് സഈദ് മുസ്ലിയാര്‍ വിവാഹം കഴിച്ചത്. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ മകനാണ്. രണ്ടായിരം ബൈത്തുളള മിന്‍ഹത്തുല്‍ ഹര്‍ഫിയ്യ, അല്‍ ബഹസുല്‍ ഹുറൂഫ് എന്നീ അറബി കാവ്യരചനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. മാത്രമല്ല, ഖുതുബി(ന:മ)യുടെ നിര്‍ദേശ പ്രകാരം പാരമ്പര്യമായി നാം ഓതിവരുന്ന ബദര്‍ മൗലിദിലെ ഹദീസിന് പകരം മറ്റൊന്ന് രചിച്ചുളള ബദര്‍ മൗലിദും തയ്യാറാക്കിയിട്ടുണ്ട്.
