ru
Feedback
AI & Tech Hub

AI & Tech Hub

Открыть в Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

Больше
3 651
Подписчики
-424 часа
-147 дней
-5230 день
Архив постов
*മന്ത്രണം* 🖋️അർപിത

ആരാച്ചാർ എന്ന നോവലിലൂടെ ശ്രദ്ധേയയായ കെ ആർ മീരയുടെ കഥ-

ആത്മാവില്‍ ഒരു ചിത രചന : വയലാർ അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം; നിശബ്ദതപോലുമന്നു നിശബ്ദമായ്.. വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി ഇത്തിരി ചാണകം തേച്ച വെറും നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ വീണുപോയ് നേരം വെളുത്ത നേരം മുതല്‍ വാരിയെടുത്തെന്നെയുമ്മവെച്ചമ്മയെന്നൊരോന്നു ചൊല്ലി കരഞ്ഞതോര്‍ക്കുന്നു ഞാന്‍ നൊമ്പരം കൊണ്ടും വിതുമ്പി ഞാന്‍ എന്‍ കളി പമ്പരം കാണാതിരുന്നതുകാരണം വന്നവര്‍ വന്നവര്‍ എന്നെ നോക്കികൊണ്ടു നെടുവീര്‍പ്പിടുന്നതെങ്ങിനെ.. ഒന്നുമെനിയ്ക്കു മനസ്സിലായില്ല അച്ഛനിന്നുണരാത്തതും ഉമ്മതരാത്തതും ഒച്ചയുണ്ടാക്കുവാന്‍ പാടില്ല ഞാന്‍ എന്റെ അച്ഛനുറങ്ങി ഉണര്‍ന്നെണീയ്ക്കുന്നതും വരെ പച്ചപ്പിലാവിലെ തൊപ്പിയും വെച്ചുകൊണ്ടച്ഛന്റെ കണ്‍പീലി മെല്ലെ തുറന്നു ഞാന്‍ പെയ്തുതോരാത്ത മിഴികളുമായ് എന്റെ കൈതട്ടിമാറ്റി പതുക്കെയെന്‍ മാതുലന്‍ എന്നെയൊരാള്‍വന്നെടുത്തു തോളത്തിട്ടു കൊണ്ട് പോയ് കണ്ണീര്‍ അയാളിലും കണ്ടു ഞാന്‍ എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്ന് യെന്നെയെടുത്താളോടു ചോദിച്ചു ഞാന്‍ കുഞ്ഞിന്റെയച്ഛന്‍ മരിച്ചുപോയെന്നയാള്‍ നെഞ്ഞകം പിന്നിപറഞ്ഞു മറുപടി ഏതാണ്ടാപകടമാണെന്നച്ഛനെന്നോര്‍ത്ത് വേദനപ്പെട്ട ഞാനെന്നൊശ്വാസിച്ചുപോയ് ആലപ്പുഴയ്ക്കു പോയെന്നു കേള്‍ക്കുന്നതു പോലൊരു തോന്നലാണുണ്ടായതപ്പൊഴും ആലപ്പുഴയ്ക്ക് പോയി വന്നാല്‍ അച്ഛനെനിയ്ക്കാറഞ്ചു കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍ അച്ചന്‍ മരിച്ചതേയുള്ളൂ മരിച്ചതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാന്‍ എന്നിട്ടുമെന്നിട്ടുമങ്ങേ മുറിയ്ക്കക ത്തെന്തിനാണമ്മ കരയുന്നതിപ്പോഴും? ചാരത്തു ചെന്നു ഞാന്‍ ചോദിച്ചിതമ്മയോ- ടാരാണു കളഞ്ഞതെന്‍ കളി പമ്പരം കെട്ടിപിടിച്ചമ്മ പൊട്ടിക്കരഞ്ഞുപോയ് കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ.? അച്ഛനുണ്ടപ്പുറത്തിത്തിരിമുന്‍പുഞാന്‍ അച്ചനെ കണ്ടതാണെന്നുത്തരം നല്‍കി ഞാന്‍ അമ്മ പറഞ്ഞു മകനേ നമുക്കിനി നമ്മളെയുള്ളൂ നിന്നച്ഛന്‍ മരിച്ചുപോയ് വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാള്‍ പിന്നെ വെള്ളമുണ്ടിട്ട് പുതപ്പിച്ചിതച്ഛനെ താങ്ങി പുറത്തേയ്ക്കെടുത്തു രണ്ടാളുകള്‍ ഞാന്‍ കണ്ടു നിന്നു കരയുന്നു കാണികള്‍ അമ്മ ബോധം കെട്ടു വീണുപോയി തൊട്ടടുത്തങ്ങേ പറമ്പിന്‍ ചിതാഗ്നിതന്‍ ജ്വാലകള്‍ ആ ചിതാഗ്നിയ്ക്ക് വലം വെച്ചു ഞാന്‍ യെന്തിനച്ഛനെ തീയില്‍ കിടത്തുന്നു നാട്ടുകാര്‍ ഒന്നും മനസ്സിലായില്ലെനിയ്ക്കപ്പോഴും ചന്ദനപമ്പരം തേടി നടന്നു ഞാന്‍ ഇത്തിരി കൂടി വളര്‍ന്നു ഞാന്‍ ആരംഗം ഇപ്പോഴോര്‍ക്കുമ്പോള്‍ നടങ്ങുന്നു മാനസം എന്നന്തരാത്മാവിനുള്ളിലെ തീയില്‍ വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ചനെ..!

എം.ടി . ചിരിച്ചപ്പോള്‍ എന്നെ കുറെനാള്‍ മുമ്പ് ഫാത്തിമാ കോളേജ് അധികൃതര് ഒരു ചടങ്ങിനു ക്ഷണിച്ചു. ഒരു സാംസ്ക്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ . എം.ടി . വാസുദേവന്‍ നായരാണ് ഉദ്ഘാടകന്‍. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കലോത്സവത്തിന്റെ സമ്മാനദാനമാണ് ഞാന്‍ നിര്‍വ്വഹിക്കേണ്ടത് . എം.ടി . തന്റെ പ്രസംഗത്തില്‍ എന്റെ കോടിശ്വരന്‍ പരിപാടിയെക്കുറിച്ച് പരാമര്ശിച്ചു.”ആ പരിപാടി കണ്ടപ്പോഴാണ് മലയാളികളുടെ പൊതുവിജ്ഞാനം എത്രശുഷ്കമാണെന്ന് മനസിലായത്. സമയം കിട്ടുമ്പോഴൊക്കെ കോടിശ്വരന്‍ പരിപാടി കാണാറുണ്ട് . സ്വതവേ ഗൗരവക്കാരനാണ് എം.ടി . അദ്ധേഹത്തിന്റെ പ്രസംഗത്തിനും അതെ ഗൗരവമായിരുന്നു. എസ്. എന്‍.കോളേജിലാണ് പഠിച്ചതെങ്കിലും മിക്കപ്പോഴും ഞാന്‍ ഫാത്തിമാ കോളേജിലായിരുന്നു .അതിനു കാരണം ഫാത്തിമ കോളേജ് മിക്സെഡ് കോളേജും എസ്.എന്‍.കോളേജ് മെന്‍സ് കോളേജുമെന്നതാണ്. ഇക്കാര്യം പ്രസംഗത്തില്‍ ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ചിലര്‍ ഊറിച്ചിരിച്ചു. എം.ടി യുടെ മുഖത്ത് ചിരിയുടെ നിഴലാട്ടം പോലും കണ്ടില്ല. ഫാത്തിമാ കോളേജുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ ഞാന്‍ വിവരിച്ചു. എന്റെ മലയാളം സാറിന്റെ വീട് ഫാത്തിമാ കോളേജിന്റെ മുന്നിലാണ്. ആ കോളെജിനു മുന്നില്‍ വായിനോക്കി നില്ക്കുന്ന എന്നെ മിക്കപ്പോഴും സാറ് കാണും . ഞാന് തന്നെയാണോ അതെന്നെ സംശയം സാറിനുണ്ടായിരുന്നു. എസ് .എന്. കോളേജില് പഠിക്കുന്ന എന്റെ അപരനാണോ ഫാത്തിമാ കോളേജിന്റെ പരിസരത്ത് ചുറ്റിക്കളിക്കുന്നതെന്ന സംശയം ഒരിക്കല്‍ സാറ് എന്നോട് ചോദിച്ചു. ” താന്‍ എസ്.എന്‍.കോളേജിലല്ലേ പഠിക്കുന്നത്?” “അതെ സാറ് “ നീരസത്തോടെ സാറ് വീണ്ടും ചോദിച്ചു:”എന്നിട്ട് താനെപ്പോഴും ഇവിടെയാണെല്ലോ?” എന്റെ മറുപടിക്ക് കാത്തു നില്ക്കാതെ മുന്നോട്ടുനടന്ന സാറിനോട് ഞാന്‍ പറഞ്ഞു:” ഇവിടെ നല്ല തണലുണ്ട് സാറ്. അതാ…” മറുപടി കേട്ട് സാറ് എന്നെ രൂക്ഷമായി നോക്കി. ശ്രീനിവാസന്‍ സാറായിരുന്നു അന്ന് എസ്.എന്‍.കോളേജു പ്രിന്സിപ്പള്‍. മലയാളം സാറ് എന്റെ ചുറ്റിക്കളി ശ്രീനിവാസന്‍ സാറിനോട് പറഞ്ഞു. അതുകേട്ട് ശ്രീനിവാസന്‍ സാറിനുപോലും ചിരി വന്നത്രേ . അവനെ ഞാന്‍ കൈകാര്യം ചെയ്തോളാമെന്ന ഉറപ്പു നല്കി ശ്രീനിവാസന്‍ സാറ് മലയാളം സാറിനെ സമാധാനിപ്പിച്ചു. “നീയെന്തോന്നാടെ ഇങ്ങനെ?തമാശ കാണിക്കുമ്പോള്‍ സാറന്മാരാണെന്ന് നോക്കണ്ടേ?ശ്രീനിവാസന് സാറ് ചൂടായി. ഫാത്തിമാ കോളേജിന്റെ മുന്നില്‍ അന്ന് ഒരുപാടു മരങ്ങളുണ്ടായിരുന്നു.എസ്.എന്‍.കോളേജിന്റെ മുന്നില്‍ പേരിനുപോലും ഒരു മരമില്ല. എസ്.എന്‍.കോളേജില്‍ നിന്നും കൂടുതല്‍ പ്പേര്‍ തണല്‍ തേടി ഫാത്തിമാ കോളേജിലേക്ക് പോകാതിരിക്കാന്‍ അവിടെ കുറെ മരം വെച്ചുപിടിപ്പിക്കാന്‍ താന്‍ തീരുമാനിച്ചെന്നു ശ്രീനിവാസന്‍ സാറ് എന്നോട് പറഞ്ഞു. ശ്രീനിവാസന്‍ സാറ് വഴക്ക് പറഞ്ഞെങ്കിലും എന്റെ തമാശ മൂലം എസ്.എന്‍.കോളേജില്‍ കുറെ തണല്‍ മരങ്ങള്‍ വരാന്‍ ഇടയായതില്‍ എനിക്ക് സന്തോഷം തോന്നി. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോഴും എം.ടി. ചിരിച്ചില്ല . എസ്.എന്‍.കോളേജിലെ പിള്ളേരും ഫാത്തിമാ കോളേജിലെ പിള്ളേരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. ഫാത്തിമാ കോളേജിലെ ആര്ട്സ് ക്ലബ് ദിനാഘോഷത്തിന് അവര്‍ എന്നെ ക്ഷണിച്ചു. എസ്.എന്‍.കോളേജിലെ ഏറ്റവും നല്ല ഒരു കലാകാരന്‍ എന്ന നിലക്കാണ് എനിക്ക് ക്ഷണം കിട്ടിയത്. ഫാത്തിമ കോളേജിന്റെ മൂന്നാം നിലയിലാണ് ഓഡിറ്റോറിയം . ഫംഗ്ഷന്‍ മുന്നേറുന്നതിനിടയില്‍ താഴെ ഗേറ്റിനു പുറത്തു ബഹളം കേട്ടു . എസ്.എന്‍.കോളേജ് മുഴുവന്‍ ഇളകി വന്നിരിക്കുന്നു.എന്തോ പെണ്ണുകേസാണ് . കമന്റടിച്ചെന്നോ കയറിപിടിച്ചെന്നോ മറ്റോ.ഫാത്തിമാ കോളേജിലെ പിള്ളേര്‍ കാണ്കെ അവിടത്തെ ഒരു വിദ്യാര്തഥിയെ എസ്.എന്‍.കോളേജ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുന്നു. ഹരിഹര്‍നഗറിലെ ‘തോമസുകുട്ടി വിട്ടോടാ’ എന്ന ഡയലോഗ് പോലെ എന്റെ മനസ്സ് ‘വിട്ടോടാ ‘എന്ന് മന്ത്രിച്ചു. ഫാത്തിമാ കോളേജിലെ പിള്ളേര്ക്കിടയില്‍ നിന്ന് നിമിഷങ്ങള്ക്കിടയില്‍ ഞാന്‍ അപ്രത്യക്ഷനായി എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ സംഭവം . അന്ന് അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഒരിക്കലും ഞാനൊരു സിനിമാനടനാകുമായിരുന്നില്ല.ഇത്രയും പ്രതിഭാധനനായ എം.ടി. വാസുദേവന്‍ നായര്‍ വിചാരിച്ചാല്‍ പോലും എന്നെ ഒരു സിനിമാനടനാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അദ്ധേഹത്തിന് എത്ര വികലാംഗ കഥാപാത്രങ്ങളെ സൃഷിടിക്കാന്‍ കഴിയും. പറഞ്ഞു പറഞ്ഞു ക്ലൈമാക്സ് ഞാനിങ്ങനെ കൊണ്ടുനിര്ത്തുമെന്ന് അദ്ദേഹം തീരെ പ്രതീക്ഷിച്ചില്ല. എം.ടി. പൊട്ടിച്ചിരിച്ചു. ഫാത്തിമാ കോളേജു അസോസിയേഷന് ഭാരവാഹികള്ക്ക് സന്തോഷമായി .പോകാന്‍ നേരത്ത് അവര്‍ വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിട്ട് പറഞ്ഞു.”ഈ സമ്മാനം എം.ടിയെ ചിരിപ്പിച്ചതിന് “.

"ക്രിസ്ത്യാനിയായ ഒരാളുടെ മരണവീട്ടിൽ ഒരിക്കൽ കാൻസർ ബാധിതരായ ഞാനും ആലീസും ഒരുമിച്ചുപോയി. കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ വന്ന് പ്രാർത്ഥന തുടങ്ങി. 'ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു' പ്രാർത്ഥന കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു. തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു. പരേതന്റെ മുന്നിൽ വച്ച്‌ പുരോഹിതൻ ചെയ്ത പ്രാർത്ഥനയിൽ എനിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്നാണ്‌ കൺമുന്നിലേക്ക്‌ സെബസ്ത്യാനോസ്‌ പുണ്യാളന്റെ കപ്പേള കടന്നുവന്നത്‌. ഞാനാ കപ്പേളയിലേക്ക്‌ നോക്കി നന്നായി ഒന്ന് കൊഞ്ഞനം കാണിച്ചു. ആലീസിന്‌ ഒന്നും മനസ്സിലായില്ല. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു: 'നിങ്ങൾ എന്തായീ കാണിക്കുന്നത്‌?' ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു. ഞാൻ ആലീസിനോട്‌ പറഞ്ഞു: 'നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന്‌ ഏറേ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക്‌ കാൻസറാണ്‌. ഇനി ദൈവത്തിന്‌ എന്നോട്‌ ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ? നമ്മളോട്‌ ദൈവത്തിന്‌ കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ.' അത്‌ കേട്ട്‌ ആലീസ്‌ എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതിനെ നോക്കി ആലീസും കൊഞ്ഞനംകുത്തുന്നു. അത്‌ കണ്ടപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി. പറുദീസയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു." ....ഇന്നസെന്റ്....

ഈ ചാനലിൽ രചനകൾ പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ എഴുത്തുകൾ @mr_reader എന്ന ടെലഗ്രാം ഐ ഡിയിലേക്ക് അയക്കുക @mala_eng_ara_ebook_store

്ങാൻ തുടങ്ങി അപ്പോൾ പിന്നിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു "ഇനിയും നമുക്ക്‌ കാണാം ". " വല്ല പണിയും ഉണ്ടെങ്കിൽ വിളിക്കണേ" എന്ന് ഞാൻ പറഞ്ഞു. ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്ത് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പുഞ്ചിരി ഉണ്ടായിരുന്നു. കാലവും വിധിയും പറയുന്നത് നമ്മടെ ജീവിതം ഇങ്ങനെയാ... ആഗ്രഹിക്കുന്നതൊന്നും കിട്ടുകയില്ല പ്രതീക്ഷിക്കുന്നത് നടക്കുകയുമില്ല ഇതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ നടന്നു.

ോടെ എന്റെ പഠനവും പരാജയമായിരുന്നു, ബിരുദം ഉപേക്ഷിക്കേണ്ടി വന്നു. കുടുംബത്തോടുള്ള കടമ നിറവേറ്റണം എന്തെങ്കിലും ജോലി ചെയ്യാം ഒരു വർക്ക്ഷോപ്പിൽ പോയി നിന്നു ദിവസം 150 രൂപക്ക് ജോലി ചെയ്ത് തുടങ്ങി. ഇപ്പോൾ 8 വർഷങ്ങൾ കഴിഞ്ഞു, ജീവിതം ഒരു നഷ്ടം മാത്രം കുടെ പഠിച്ചിരുന്നവർ എല്ലാവരും നല്ല നിലയിലെത്തി, അതിനാൽ ആരുമായും ഒരു ബന്ധവുമില്ല. അവരുടെ സമൂഹത്തിൽ നിന്നും ഞാൻ അകന്നു മാറി നിൽക്കുന്നു ഒരു അപകർഷതാബോധം എല്ലാവരിൽ നിന്നും ഒളിച്ച് ജീവിക്കുന്നു. അവളുടെ വിവാഹത്തെപ്പറ്റി ഞാൻ അറിഞ്ഞിരുന്നു ഒരു സമ്പന്നനായ യുവാവ് അവളുടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന ആളാണെന്ന്, ഇതൊക്കെ ചിന്തിച്ച് അലക്ഷ്യമായി പുറം കാഴ്ച്ചകൾ കണ്ടുകൊണ്ട് ഇരുന്നു. കുറച്ചു സമയത്തിന് ശേഷം എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തി ഞാൻ ബസിൽ നിന്നും ഇറങ്ങി. ഞാൻ ചുറ്റും നോക്കി മനോഹരമായ ഒരു കുന്നിൻപ്രദേശം അവിടെ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു, ഞാൻ ചായക്കട ലക്ഷ്യമായി നടന്നു. അവിടെ ഒരു വൃദ്ധൻ മാത്രമേ ഉണ്ടായിരുന്നു അയാളോട് ഞാൻ ചോദിച്ചു. " ഈ നാരായണൻകുട്ടിയുടെ വീട് ഏതാണ്? കിഴക്കതിൽ വീട്ടിലെ നാരായണൻകുട്ടി " " ഓ ചെത്തുകാരൻ നാരായണൻകുട്ടി ദേ ആ കാണുന്ന നടവഴിയിലൂടെ പോയാൽ മതി അവസാനിക്കുന്നത് നാരായണൻകുട്ടിയുടെ വീട്ടിലാണ് " അദേഹം മുന്നിലേക്ക് വിരൽ ചൂണ്ടി. ഞാൻ അയാൾ കാണിച്ച വഴിയിലൂടെ നടന്നു, വഴിക്ക് രണ്ട് വശങ്ങളും തോട്ടങ്ങളാണ് ഏലവും കാപ്പിയും കുരുമുളകുമെക്കെ വളർന്നു നിൽക്കുന്നു ആ തോട്ടത്തിന്റെ അവസാനം ഒരു വീട്ടുമുറ്റത്ത് എത്തി. ഒരു ഓടുമേഞ്ഞ വീട് മുൻവശത്ത് കുറച്ച് ചെടിച്ചെട്ടികളിൽ പല നിറത്തിലുള്ള റോസാചെടികൾ പൂക്കൾ വിടർത്തി നിൽക്കുന്നു. വരാന്തയിൽ ഒരു ചാരുകസേര ഉണ്ട് മുൻവശത്തെ ചുവരുകളിൽ മാലയിട്ടു വച്ചിട്ടുള്ള രണ്ട് ഫോട്ടോകൾ അവ ഒരു സ്ത്രിയുടെയും പുരുഷന്റെയും ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആയിരുന്നു കൂടാതെ ഒരു പട്ടാളക്കാരന്റെയും ഫോട്ടോയും ഉണ്ടായിരുന്നു. ''ഇവിടെ ആരുമില്ലേ .....?" ഞാൻ ഉറക്കെ വിളിച്ചു. ഒരാൾ വിട്ടിൽ നിന്നും പുറത്തേക്ക് വന്നു വൃദ്ധനായ ഒരു മനുഷ്യൻ അദേഹം ചോദിച്ചു "ആരാ?" " കിണറ്റിലെ മോട്ടർ ശരിയാക്കാൻ വേണ്ടി വന്നതാണ്. '' ഞാൻ പറഞ്ഞു. അയാൾ കിഴക്ക് വശത്തേക്ക് വിരൽ ചൂണ്ടി "അതാ അവിടെയാണ് കിണർ മോട്ടർ കേടായിട്ട് ഒരാഴ്ച്ചയായി ഇപ്പോൾ വെള്ളം കോരുകയാണ് ചെയ്യുന്നത് " അയാൾ പറഞ്ഞു. "ഓ... അത് ഇപ്പോൾ ശരിയാക്കാം." ഞാൻ ഇത്രയു പറഞ്ഞു കൊണ്ട് കിണറ്റിൽ ഇറങ്ങി, മോട്ടറിന്റെ കപ്പാസിറ്റർ പോയതായിരുന്നു എന്റെ കവറിൽ ഉണ്ടായിരുന്ന കപ്പാസിറ്റർ എടുത്ത് മോട്ടറിൽ ഇട്ടു. കിണറ്റിൻകരയിൽ നിന്ന വൃദ്ധനോട് മോട്ടർ ഇടാൻ പറഞ്ഞു. അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു വിട്ടിലുള്ള ആരോ മോട്ടർ ഓൺ ചെയ്തു, മോട്ടർ പ്രവർത്തിക്കുന്നുണ്ട് ടാങ്കിൽ വെള്ളം നിറയുന്നുണ്ടോ എന്ന് നോക്കാൻ പറഞ്ഞു വെള്ളം നിറയുന്നു എന്ന് മറുപടിയും കിട്ടി. ഞാൻ കിണറ്റിൽ നിന്നും കയറി സമയം ഏകദേശം 11 മണി ആയിട്ടുണ്ട്. "ചായയോ കാപ്പിയോ കഴിക്കാം" വ്യദ്ധൻ പറഞ്ഞു. " "തണുത്ത വെള്ളം മതി" ഞാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കൂടി വിട്ടിന്റെ വരാന്തയിൽ ഇരുന്നു. "എടിപെണ്ണേ... ഒരു ഗ്ലാസ് തണുത്ത വെള്ളം കൊണ്ടുവാ.... " അയാൾ അവിടെ ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. "എത്ര രൂപയായി" "ഇരുനൂറ് രുപയായി" ഞാൻ പറഞ്ഞു. അയാൾ മടിയിൽ നിന്നും ഒരു ചെറിയ പൊതി എടുത്തു അതിൽ നിന്നും രണ്ട് നൂറുരൂപ നോട്ടുകൾ എടുത്ത് എന്നിക്ക് തന്നു ഞാൻ അതെടുത്ത് എന്റെ പേക്കറ്റിൽ ഇട്ടു. അപ്പോഴേക്കും അകത്തുനിന്ന് വെള്ളവുമായി ഒരു പെൺകുട്ടി വന്നു, ഞാൻ ആ വെള്ളം വാങ്ങി കുടിച്ചു ഗ്ലാസ് തിരികെ നൽക്കിയപ്പോളാണ് വെള്ളം വെള്ളം കൊണ്ടുവന്ന അവളെ ഞാൻ ശ്രദ്ധിക്കുന്നത്. ഉയരം കുറഞ്ഞ ഒരു പെൺകുട്ടി, നല്ല കറുത്ത നിറം, നല്ല പരിചയം തോന്നുന്ന മുഖം, ചിരിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു "നിനക്ക് എന്നെ മനസ്സിലായോ?" എന്റെ മനസ് ഒരു നിമിഷം ശൂന്യമായി പെട്ടന്ന് ഓർമ്മ വന്നു. "നീ ഷിനി അല്ലേ? ക്ലാസിലെ മിണ്ടാപ്പൂച്ച, നീ ഇപ്പം എന്തു ചെയ്യുന്നു" "ഞാൻ ദേവസ്വം ബോർഡിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു" അവൾ പറഞ്ഞു. " നീ എന്ത് ചെയ്യുന്നു?" അവൾ ചോദിച്ചു. "ഇതൊക്കെ തന്നെ, ജോലിയൊന്നും ശരിയായില്ല" " കല്യണം കുടുംബം ?" "ഒന്നുമായില്ല" ഞാൻ പറഞ്ഞു. "അയ്യോ അപ്പോൾ പ്രണയമോ? നക്ഷത്രക്കണ്ണുള്ള നിന്റെ രാജകുമാരിയോ?" അവൾ ചോദിച്ചു. ''രാജകുമാരിയെ ഒരു സർക്കാർ ഉദ്യോകസ്ഥനായ രാജകുമാരൻ കൊണ്ടുപോയി " "നിന്റെ കല്യാണമൊന്നു ആയില്ലേ?'' ഞാൻ ചോദിച്ചു, അതിനുത്തരം പറഞ്ഞത് വൃദ്ധനായിരുന്നു. " എന്റെ സഹോദരിയുടെ മകനുമായി ഇവളുടെ വിവാഹം ഉറപ്പിച്ചിരുന്നു അവന്റെ അച്ഛനും അമ്മയും കുട്ടിക്കാലത്തേ നഷ്ടപ്പെട്ടു പോയി, ഞങ്ങളായിരുന്നു അവനെ പഠിപ്പിച്ചത്. അവസാനം പട്ടാളത്തിൽ ജോലി കിട്ടി അവൻ പഞ്ചാബിലേക്ക് പോയി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു കത്തു വന്നു. അതിൽ ഒരു ഹിന്ദിക്കാരിയെയും കല്യാണം കഴിച്ച് അവൻ അവിടെ താമസിക്കുന്നു എന്ന് എഴുതിയിരുന്നു പിന്നെ ഒരു വിവരവുമില്ല." ഇത്രയും പറഞ്ഞു കൊണ്ട് വൃദ്ധൻ അകത്തേക് പോയി. വാതിലിന് സമീപത്ത് നിന്ന അവളോട് ഞാൻ യാത്ര ചോദിച്ച് ആ വീട്ടിൽ നിന്നും ഇറങ

അമ്മ എന്നോട് ചോദിച്ചു ''നിനക്ക് എപ്പോഴു അവളെപ്പറ്റി മാത്രമേ പറയാനുള്ളോ? നിനക്ക് അവളോട് പ്രേമമുണ്ടോ?'' ''ചേട്ടന് അവളെപ്പറ്റി പറയുമ്പോൾ നൂറ് നാവാണ് '', അനിയത്തിയും പറഞ്ഞു. "നിനക്ക് ആ കൊച്ചിനെ ഭയങ്കര ഇഷ്ടമാണോടാ...? " ചേച്ചിയും എന്നോട് ചോദിച്ചു. " നിനക്ക് അവളോട് എന്തോ ഉണ്ടല്ലോ?" എന്റെ പ്രിയപ്പെട്ട ടീച്ചറും എന്നോട് ചോദിച്ചു. "സത്യം പറയടാ... നിനക്ക്‌ അവളെ ഇഷ്ടമല്ലേ...? കള്ളാ... " എന്റെ കൂട്ടുകാരനും എന്നോട് ചോദിച്ചു. ഇതു പേലെ പലരും പല ചോദ്യങ്ങൾ ചോദിച്ചു. പക്ഷേ ഞാൻ പലരോടും പല രീതിയിലാണ് ഉത്തരങ്ങൾ നൽകിയത്. അമ്മയോട് ഞാൻ പറഞ്ഞു, " കാണാൻ നല്ല സുന്ദരിയല്ലേ പാവം കുട്ടി". അനിയത്തിയോട് ഞാൻ പറഞ്ഞു, "നിന്നെപ്പോലെ അല്ല അവൾക്ക് നന്നായി പാചകം ചെയ്യാൻ അറിയാം". ചേച്ചിയോട് ഞാൻ പറഞ്ഞത് "നല്ലൊരു പാവം കുട്ടി". ടീച്ചർക്ക് നൽകിയ മറുപടി. "നല്ല സ്വഭാവമുള്ള ഒരു പാവം പെൺകുട്ടി, സുന്ദരി ". കുട്ടുകാരനോട് പറഞ്ഞു, "അവളെപ്പോലെ ഇത്രയും കഴിവുകളുള്ള ഒരു പെൺകുട്ടിയുണ്ടോ? നന്നായി എഴുതും, നല്ല വായനാശീലം, ചിത്രരചന അറിയാം, പട്ടും നൃത്തവും അറിയാം, കാർ ഓടിക്കും അതിനുപരി സ്വന്തമായി വരുമാനവും ഉണ്ട്. നല്ല ആത്മവിശ്വാസവും ഇച്ഛശക്തിയുമുള്ള പെൺകുട്ടി കൂടാതെ കാണാനും നല്ല സുന്ദരിയാണ്". ഇതു പോലെ പലർക്കും ഉത്തരം നൽകി. "നിനക്ക് അവളോട് പ്രണയമാണോ?, "ഇത്രയൊക്കെ ആയിട്ടും എന്തുകൊണ്ടാ നീ നിന്റെ ഇഷ്ടം തുറന്നു പറയാത്തത് ? ഒരുപാടു പേരും എന്നോട് ചോദിച്ച ചോദ്യങ്ങൾ ആയിരുന്നു. പക്ഷേ അവരോടൊക്കെ പല ഉത്തരങ്ങൾ പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി, അപ്പോഴും മനസിൽ ഞാൻ ഒരു പാട് ആരാധിച്ചിരുന്നു, ഇഷ്ടപ്പെട്ടിരുന്നു. എന്തൊക്കെ ആയാലും അവളെ ഞാൻ നോക്കി കണ്ടിരുന്നത് ഒരു കൊച്ചു കുട്ടിക്ക് ഒരു നല്ല പാവക്കുട്ടിയെ കാണുമ്പോൾ ഉള്ള കൗതുകത്തോടെ ആയിരുന്നു. ഒരു മൂന്നു വയസുകാരന് തിളങ്ങുന്ന കണ്ണുകളോട് കുടിയ ഒരു പാവക്കുട്ടിയെ കിട്ടിയതുപോലെ ആയിരുന്നു അവന്റെ കാഴ്ച്ചപ്പാട്. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞങ്ങൾ രണ്ടും ഒരു സാങ്കൽപ്പിക ലോകത്തിൽ ആയിരുന്നു ഞങ്ങൾ പായ് കപ്പലിൽ കടലിലൂടെ സഞ്ചരിക്കുകയും, ആകാശത്ത് മേഘങ്ങൾക്കിടയിലൂടെ പറന്ന് നടക്കുകയും, വൈകുന്നേരങ്ങളിൽ ഓറഞ്ച് നിറമുള്ള വെയിലേറ്റുകൊണ്ട് പരസ്പരം സംസാരിച്ചുകൊണ്ട് മൺപാതയിലൂടെ നടക്കുകയും ചെയ്തിരുന്നു, കാലം കടന്നു പോയി പക്ഷേ അവളെ ഒരു പാട് ഇഷ്ടമായിരുന്നു. ഞാൻ അവളുടെ നല്ല കൂട്ടുകാരനായി അവളും ഞാനും മനസുകൊണ്ട് പ്രണയിച്ചിരുന്നു. പഠനത്തിലും മറ്റ് കലാകായിക പ്രവർത്തനങ്ങളിലും അവൾ എന്നെക്കാൾ മുന്നിലായിരുന്നു.         ജീവിതയാത്രയിൽ ഞങ്ങൾ വഴി പിരിഞ്ഞു, ഒരു ബസ് യാത്രയിലാണ് ഞാൻ വീണ്ടും അവളെ കണ്ടുമുട്ടുന്നത്. കെ എസ് ആർ ടി സി ബസിന്റെ സൈഡ് സീറ്റിലിരുന്ന് പുറം കാഴ്ച്ചകൾ കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു ഞാൻ, കൈയ്യിൽ ഒരു ചെറിയ പ്ലാസ്റ്റിക്ക് പൊതിയുമുണ്ട് ചുളിവുകൾ വീണ മുഖം, താടിയും മുടിയും വളർന്നിയിരിക്കുന്നു. ബസ് ഒരു ചെറിയ കവലയിൽ നിർത്തി അവന്റെ അടുത്തിരുന്ന സ്കുൾ കുട്ടി അവിടെ ഇറങ്ങി ആ ഒഴിഞ്ഞ സീറ്റിലേക്ക് ഒരു യുവതി വന്നിരുന്നു. പെട്ടന്നാണ് ഞാൻ ആ യുവതിയെ ശ്രദ്ധിക്കുന്നത് ഗവൺമെന്റ് ഓഫ് കേരള എന്ന ഒരു കെട്ട് ഫയലുകൾ കൈയ്യിൽ വച്ചിരിക്കുന്നു നല്ല വെളുത്ത നിറം കഴുത്തിൽ ഗവ: ഒഫ് കേരള എന്ന് എഴുതിയ ഒരു ഐഡന്റിറ്റി കാർഡും ഉണ്ട് ഒരു നല്ല പരിചയമുള്ള മുഖം തിളങ്ങുന്ന പൂച്ചക്കണ്ണുകൾ പെട്ടന്ന് അ പഴയ കാലം അവന് ഓർമ്മ വന്നു. അവൾ ഒരു പുഞ്ചിരിയോടെ എന്നോട് ചോദിച്ചു "നിനക്ക് എന്നെ അറിയാമോ...?" ഞാൻ ആ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ പറഞ്ഞു " ഈ നക്ഷത്രകണ്ണുകൾ ഞാൻ ഒരിക്കലും മറക്കില്ല." ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു, അവൾ ഉന്നത വിദ്യാഭ്യാസം നേടി ഒരു സർക്കാർ കമ്പനിയിൽ അക്കൗണ്ടിംഗ് ഓഫീസർ ആയി എന്നാൽ ഞാൻ ഒരു ലെയ്ത്ത് വർക്ക്ഷോപ്പിലെ തൊഴിലാളി യുമായി. അടുത്ത ബസ്സ്റ്റോപ്പിൽ അവൾ ഇറങ്ങി, ഞങ്ങൾക്ക് നല്ലൊരു കാലം ഉണ്ടായിരുന്നു കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് ഞങ്ങൾ വെത്യസ്തങ്ങളായ കരകളിൽ ചെന്നു ചേർന്നു. ഞാൻ ഓർത്തു എന്റെ നല്ല കാലത്തെപ്പറ്റി പഠനകാലം കോളേജിലെ ജീവിതം പഠനം കലാകായിക മത്സരങ്ങൾ എല്ലാം ഓർമ്മയുണ്ട് യുവജനോൽസവ വേദികളിൽ മിന്നുന്ന താരമായിരുന്നു അവൾ, അതുപോലെ തന്നെ പഠനത്തിലും ഞാനും അവൾക്കൊപ്പം എത്താൻ വേണ്ടി മൽസരിച്ച് പഠിച്ചിട്ടുണ്ട്. രണ്ടാമത്തെ വർഷമാണ് അവളുടെ ജീവിതത്തിന്റെ വഴിത്തിരിവായത് പുതിയതായി അവൾക്ക് കുറച്ച് കുട്ടുകാരികളെ കിട്ടി, അവൾ അവർക്കൊപ്പം കൂടിയതോടെ എല്ലാത്തിലും അവൾ പിന്നോട്ട് പോവാൻ ഇടയായി. എന്റെ ഉപദേശങ്ങൾ വെറും പാഴ് വാക്കുകളായി ഉപദേശിച്ച ഞാൻ മോശക്കാരനുമായി. കൂട്ടുകാരികളുടെ നിർബന്ധപ്രകാരം അവൾ ഒരു പ്രണയത്തിലും അകപ്പെട്ടു. അതോടെ പരിക്ഷകൾക്ക് എല്ലാം വളരെ മാർക്ക് കുറവും ബിരുദം എന്നത് ഒരു സ്വപ്നവുമായി മാറി. മാനസികമായി വളരയധികം തകർന്ന് രണ്ടു വർഷത്തോളം ഇരുട്ടറയിൽ കഴിയേണ്ടിവന്നു അവൾക്ക് പക്ഷേ ദൈവാനുഗ്രഹത്താൽ പിന്നേടുള്ള കാലം അവൾ പഠനത്തിൽ മാത്രം ശ്രദ്ധിച്ച് പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി, അതോടൊപ്പം മത്സര പരീക്ഷകൾ എഴുതി ജോലി നേടുകയും ചെയ്തു. അവളുടെ തകർച്ചയ

ദൂരം കഴിഞ്ഞപ് പ ോൾ എനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി; ഞാൻ സീറ്റിൽ നിന്നും എഴുനേറ്റ് ഫുഡ്ബോഡിയുടെ സമീപത്ത് ചെന്ന് നിന്നു. അവൾ അപ്പോഴും പാട്ടു കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ അവളെ നോക്കി ശരി എന്ന മട്ടിൽ തലയാട്ടി അതു പോലെ അവളും. കണ്ടക്ടറെ നോക്കി ഞാൻ ഫുഡ് ബോഡിയിലേക്ക് ഇറങ്ങി നിന്നു. അയാൾ ബെല്ലടിച്ചു. ബസ് പതുക്കെ റോഡിന് വശത്തേക്ക് ഒതുക്കി, ഞാൻ ഇറങ്ങി ടാറിളകിയ ആ റോഡിലൂടെ നടന്നു. തെരുവുവിളക്കുകളെല്ലാം കണ്ണടച്ചിരിക്കുന്നു. റോഡിൽ നിലാവിന്റെ അരണ്ട വെളിച്ചം മാത്രം, ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു; അപ്പോഴും എന്റെ മനസ്സിൽ ആ ചിന്ത അലട്ടുന്നുണ്ടായിരുന്നു സ്ത്രി സുരക്ഷിതത്വം എന്നത് വെറും ഒരു കടലാസിൽ മാത്രം ഒതുങ്ങുന്ന ഒന്നാണല്ലോ.............? കണ്ണൻ

യാത്ര ഞാൻ ഇറങ്ങി ആ ചെറിയ റോഡിലൂടെ നടന്നു. മുകളിൽ നല്ല ഇരുണ്ട ആകാശം വിശപ്പു കാരണം ഞാൻ വഴിയരികിലെ തട്ടുകടയിലേക്ക് കയറി. കടക്കാരൻ എന്നെ നോക്കി ചിരുച്ചു. "എന്താ ഇന്ന് വൈകിയത് ?" ഞാൻ "ഓഫീസിൽ ഒരൽപ്പം തിരക്കായിരുന്നു; ചേട്ടാ.. ഒരു ചായ " അയാൾ " കഴിക്കാൻ എന്തങ്കിലും? " "ഏയ് ഒന്നും വേണ്ട" ഞാൻ പറഞ്ഞും. അൽപ്പസമയത്തിനകം നല്ല ചുടുള്ള ഒരു ചായ എന്റെ മുന്നിൽ എത്തി. ഞാൻ സാവധാനം അത് കുടിച്ചു. "ചേട്ടാ.... എത്രയായി?" " പത്തു രൂപ" അയൾ പറഞ്ഞു. പോക്കറ്റിൽ നിന്നും ഒരു 10 രൂപ നാണയം എടുത്തു നൽകി ശേഷം ഞാൻ റോഡിലേക്കിറങ്ങി. സമയം എകദേശം ആറരയോടടുത്തിരുന്നു ആകാശത്ത് ചന്ദ്രൻ ഉദിച്ചുവരുന്നു. ഞാൻ ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ബസ്സ്റ്റോപ്പിൽ രണ്ട് പേർ ഇരിക്കുന്നു. ഞാൻ പുറത്ത് നിന്നു. ഇടക്കിടെ ചെറിയ കാറ്റു വീശുന്നുണ്ടായിരുന്നു. മുന്നിൽ നിന്ന ബദാം മരത്തിൽ നിന്നും ചുവന്ന ഇലകൾ കൊഴിഞ്ഞ് എന്റെ മുന്നിലേക്ക് വീണു. അപ്പേൾ എകദേശം ഇരുട്ട് പരന്നു തുടങ്ങി. ഇരുട്ടിനെ മറികടക്കാൻ എല്ലായിടവും വൈദ്യൂത ബൾബുകൾ തിളങ്ങി. സമീപത്തുള്ള അമ്പലത്തിൽ നിന്നും ദീപാരാധനയുടെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. അൽപ്പസമയത്തിനകം എന്റെ ബസ് വന്നു ഞാൻ അതിൽ കയറി ബസ് നിറയെ പുരുഷൻമാർ അങ്ങിങ്ങായി ചില സ്ത്രികളും കോളേജ് പിള്ളേരും. ഞാൻ എകദേശം മധ്യഭാഗത്തായി സീറ്റുപിടിച്ചു. കണ്ടക്റ്റർ എന്റെ അടുത്ത് വന്നു ഞാൻ 25 രൂപ കൊടുത്തു അയാൾ 25 രൂപയുടെ ഒരു ടിക്കറ്റ് അടിച്ചു തന്നു. ഞാൻ പുറത്തെ കാഴ്ച്ചകൾ നോക്കി അവിടെ ഇരുന്നു. ബസ് അടുത്ത സ്റ്റോപ്പിൽ എത്തി അവിടെ നിന്നും രണ്ടു മൂന്നു പേർ കയറി ഒരു ഫ്രീക്കൻ പയ്യൻ എന്റെ അടുത്തു വന്നിരുന്നു. കണ്ടിട്ട് ഒരു ബീ ടെക്ക് ലുക്ക്, ചെമ്പൻ തലമുടി ഒരു വശം മാത്രം മുടി വെട്ടിയിരിക്കുന്നു. എന്റെ മുൻവശത്തെ സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നു. ഒരു മദ്ധ്യവയസ്കൻ അവളുടെ സീറ്റിന് സമീപം വന്നു ചാരിനിന്നു. കണ്ടക്റ്റർ വന്നു ഫ്രീക്കൻ കൺസഷൻ കാർഡ് കാട്ടി, കണ്ടക്ടർ നേരേ ആ മനുഷ്യന് നേരേ ചെന്നു "ടിക്കറ്റ് " "നെല്ലിമൂട് " അയാൾ പറഞ്ഞു. ആ സമയം അവിടെ മുഴുവൻ മദ്യത്തിന്റെയും പുകയിലയുടെയും ഗന്ധം പരന്നിരുന്നു. അയാൾ അൽപ്പനേരം ആ പെൺകുട്ടിയെ നോക്കി നിന്നു ശേഷം അവളുടെ അടുത്ത് ഇരുന്നു. ഇരുന്ന ശേഷവും അയാൾ അവളെ നോക്കുന്നുണ്ടായിരുന്നു, അവളാണെങ്കിൻ മൊബൈൽ ഫോണിലെ പാട്ടുകൾ ഹെഡ്സെറ്റിലൂടെ ആസ്വദിച്ചു കൊണ്ട് പുറം കാഴ്ച്ചകൾ കണ്ട് ശാന്തമായി സീറ്റിൽ ചാരിയിരിക്കുന്നു. പുറത്ത് റോഡിൽ വൈദ്യുതി വിളക്കുകളുടെ വെളിച്ചം മാത്രം. ചില സ്ഥലങ്ങളിൽ കടകളിലെയും മറ്റും അലങ്കാര വെളിച്ചവും മറ്റു ചില സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ പോലും കണ്ണടച്ചിരിക്കുന്നു. റോഡിന്റെ വശങ്ങളിൽ ചെറിയ പ്രകാശത്തിൽ തിളങ്ങുന്ന ചുവപ്പും വെളളയും റിഫ്ളക്ടറുകൾ കാണാം. കുറച്ചു സമയം കഴിഞ്ഞ് അയാൾ അവളുടെ അടുത്തേക്ക് ചരിയുകയും ആ കറുത്ത കൈകൾ സീറ്റിനു പിന്നിലുടെ അവളുടെ തോളിൽ പതിക്കുകയും ചെയ്തു. പെട്ടന്ന് അവൾ തിരിഞ്ഞു, അയാൾ അവളെ നോക്കി ഒരു വൃത്തികെട്ട ചിരി ചിരിച്ചു. വളരെ ദേഷ്യത്തോടെ അവൾ അയാളെ നോക്കി "എന്തടാ ഇത്? തനിക്ക് നേരേ ഇരിക്കാൻ അറിയില്ലേ?" അവൾ അയാളെ ശകാരിച്ചു. അപ്പോഴേക്കും അയാൾ നാവു കുഴയുന്ന ശബ്ദത്തിൽ പറഞ്ഞു " ഓടുന്ന വണ്ടിയല്ലേ?" അവൾ ദേഷ്യത്തോടെ അൾക്കു നേരേ തിരിഞ്ഞു. "തനിക്കെന്തിന്റെ സുക്കേടാ? " അപ്പോൾ പെട്ടന്ന് എന്റെ അടുത്തിരുന്ന ഫ്രീക്കർ അയാൾക്കു നേരേ തിരിന്നു "എന്താടാ താൻ പെണ്ണുങ്ങളെ കണ്ടിട്ടില്ല?" ഫ്രീക്കൻ അയാളിടെ കഴുത്തിന് പിടിച്ച് തൂക്കിയെടുത്തു. അപ്പോൾ ഞാനും ഇടപെട്ടു "എന്തടാ പെണ്ണുങ്ങളെ ശല്യം ചെയ്യുന്നാ ? തനിക്ക് മാന്യമായി യാത്ര ചെയ്യാനറിയില്ലേ?" ഫ്രീക്കൻ അയാൾക്കിട്ട് ഒന്നു കൊടുത്തു. ഈ സമയം പിന്നിൽ നിന്നും കുറേ മാന്യൻമാർ വന്നു അവർ കാര്യം തിരക്കി. "ഇവനെയൊക്കെ പോലീസിലേൽപ്പിക്കണം" ഒരു വൻ പറഞ്ഞു , അപ്പോഴേക്കും കണ്ടക്ടറും എത്തി. അയാൾ വണ്ടി ബല്ലടിച്ച് നിർത്തി ആ മാന്യൻമാരും കണ്ടക്ടറും കൂടി അയാളെ ബസിൽ നിന്നും പുറത്താക്കി. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും വണ്ടിയിൽ ഉണ്ടായിരുന്ന സ്ത്രികൾ യാതൊരു പ്രതികരണവും കൂടാതെ ഇരുന്നു യാത്ര ചെയ്തു. ആ പെൺകുട്ടി ഞങ്ങളോടെല്ലാവരോടും നന്ദി പറഞ്ഞു അതിനിടെ ഞാനും ഫ്രീക്കനും അവളെ പരിചയപ്പെട്ടു. ഒരു സ്വകാര്യ കമ്പനിയിലെ അകൗണ്ടന്റാണ് അവൾ "ഇന്ന് കണക്കെടുപ്പ് ദിവസമായിരുന്നു അതിനാൽ വൈകി " അവൾ പറഞ്ഞു. കുറച്ച് ദുരം കഴിഞ്ഞപ്പോൾ ഫ്രീക്കൻ ഇറങ്ങി, അവൻ നടന്ന് ഒരു കടയിലേക്ക് കയറുന്നത് ഞാൻ കണ്ടു. ഞാൻ ബസിലിരുന്ന് പുറത്തുള്ള കാഴ്ച്ചകൾ നോക്കിയിരുന്നു. റോഡിന് വശങ്ങളിൽ നല്ല ഇരുട്ട് അങ്ങിങ്ങായി വീടുകളിൽ വൈദ്യുത വിളക്കുകൾ പ്രകാശിക്കുന്നു. ആകാശത്ത് ചന്ദ്രക്കലയും കാണാം. ബസ് ആ ഇരുട്ടിലൂടെ വലിഞ്ഞും ഇഴഞ്ഞും നീങ്ങി. ബസിനകത്താണെങ്കിൽ രണ്ട് മൂന്ന് ബൾബുകൾ മാത്രം അവയുടെ അരണ്ട വെളിച്ചം, സ്ത്രികൾ രണ്ട് പേർ മാത്രം ബാക്കി മുഴുവർ പുരുഷൻമാരാണ് ഇടക്കുള്ള ബസ് സ്റ്റോപ്പുകളി നിന്നും കയറിയവർ എല്ലാം പുരുഷൻമാർ തന്നെ. കുറച്ച്

പാസഞ്ചർ (തിരക്കഥ) #Screenplay

സ്റ്റൈൽ (തിരക്കഥ) #Screenplay

സുഡാനി ഫ്രം നൈീരിയ (തിരക്കഥ) #Screenplay

രാമന്റെ ഏദൻതോട്ടം (തിരക്കഥ) #Screenplay

ഹാപ്പി വെഡ്ഡിംഗ് (തിരക്കഥ) #Screenplay

പ്രേതം (തിരക്കഥ) #Screenplay

ഞാൻ മേരിക്കുട്ടി (തിരക്കഥ) #Screenplay

വർഷം (തിരക്കഥ) #Screenplay

സു സു സുധി വാത്മീകം (തിരക്കഥ) #Screenplay