cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

Kerala PSC Notifications

Join our channel - പിഎസ് സി യുമായി ബന്ധപ്പെട്ട അറിയിപ്പുകൾ,അറിയാതെ പോകുന്ന താത്കാലിക /കരാർ ജോലികളുടെ അറിയിപ്പുകൾ ഇവിടെ ലഭിക്കുന്നതാണ്.

Больше
Рекламные посты
15 232
Подписчики
+1224 часа
+637 дней
+15430 дней

Загрузка данных...

Прирост подписчиков

Загрузка данных...

ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മേയ് 8 മുതൽ 10 വരെ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം.വിവിധ വകുപ്പുകളുടെ നിയമങ്ങൾ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റെസ്ക്യൂ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ലേബർ, പൊലൂഷൻ കൺട്രോൾ ബോർഡ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട ലൈസൻസുകൾ, കെ സ്വിഫ്റ്റ് പോർട്ടൽ മുഖേനെയുള്ള അനുമതികൾ തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മേയ് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി.
Показать все...
👍 2 1
👍 5
👍 2
EXAMINATION PROGRAMME FOR THE MONTH OF JULY 2024 (FOR SUBMITTING CONFIRMATION)
Показать все...
👍 10
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ. 11/2023) തസ്തികയിലേക്ക് 2024 ഫെബ്രുവരി 18ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മേയ് 2ന് രാവിലെ 10.30ന് തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും.ഷോർട്ട് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ തുടർന്നുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തില്ല. യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റേയോ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് മുഖേന അയച്ചിട്ടുണ്ട്. ഏപ്രിൽ 28 വരെ യാതൊരു അറിയിപ്പും ലഭിക്കാത്തവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.
Показать все...
👍 3
ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) മൂന്ന് ദിവസത്തെ ‘ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ വർക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. എപ്രിൽ 23 മുതൽ 25 വരെ കളമശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.ലീഗൽ ആൻഡ് സ്റ്റാറ്റ്യൂട്ടറി കംപ്ലൈയൻസ്, അക്കൗണ്ടിങ്ങിന്റെ അടിസ്ഥാനകാര്യങ്ങൾ, കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ).താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ഏപ്രിൽ 21നു മുമ്പ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/0484-2550322/9188922785.
Показать все...
ഇന്റർവ്യൂ മാറ്റി തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പാർട്ട്ടൈം ബാർബർ (മെയിൽ) തസ്തികയിൽ എംപ്ലോയ്മെന്റ് മുഖേന താത്കാലിക നിയമനം നടത്തുന്നതിന് ഏപ്രിൽ 15ന് നടത്താനിരുന്ന ഇന്റർവ്യൂ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.
Показать все...
👍 2
ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം.പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4,  പ്ലസ് വൺ  യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്‌സ്‌കവേറ്റർ  ഓപ്പറേറ്റർ ലെവൽ 4,  പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്  അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3  എന്നീ പരിശീലനങ്ങളിലേക്ക്  അപേക്ഷിക്കാം.പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്  ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള  സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വെബ്‌സൈറ്റ്: www.iiic.ac.in. വിശദവിവരങ്ങൾക്ക്: 8078980000.
Показать все...
👍 8
5 വർഷം...! ഒഴിവ് ഇല്ലാത്തത് കൊണ്ട് അല്ല. നിയമനം നടക്കാത്തത്തിൻ്റെ പറയപ്പെടുന്ന കാരണം 👉 സാമ്പത്തിക പ്രതിസന്ധി ❌ ഞാൻ മനസിലാക്കുന്ന കാരണം 👉 ഭരണകൂടത്തിൻ്റെ  പിടിപ്പുകേടും അനാസ്ഥയും അത് വഴി സാമ്പത്തിക പ്രതിസന്ധി ✅ മുൻപ് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളെ നിയമിച്ചിരുന്ന തസ്തിക അത് പോലീസ് കോൺസ്റ്റബിളിൻ്റെതാണ്, ഇതിന് ഈ അവസ്ഥ ആണെങ്കിൽ ഇനി വരാൻ ഇരിക്കുന്ന/നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാര്യം പറയേണ്ടതില്ല. https://youtu.be/q3SkmOIf2no?si=hTch0ZWsOAQuLciZ
Показать все...
CPO റാങ്ക് ഹോൾഡേഴ്‌സിന്റെ മാസങ്ങൾ നീണ്ട സമരം ഫലംകണ്ടില്ല

CPO റാങ്ക് ഹോൾഡേഴ്‌സിന്റെ മാസങ്ങൾ നീണ്ട സമരം ഫലംകണ്ടില്ല; PSCയുടെ 2019ലെ CPO റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും

💯 20😭 9👍 3 1😢 1
സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് കേരള സർക്കാർ –  പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ   ആരംഭിച്ച  ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക – വൈജ്ഞാനിക  കോഴ്സുകളിലെ   ഒഴിവുള്ള ഏതാനം  സീറ്റുകളിലേക്ക്    പട്ടികജാതിക്കാരായ യുവജനങ്ങൾക്ക്  ഇപ്പോൾ അപേക്ഷിക്കാം . അപേക്ഷ സ്വീകരിക്കുന്നതിനുള്ള  അവസാന തീയതി ഏപ്രിൽ 15 വരെ.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ  ബ്ലോക്ക് ചെയിൻ, സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രോണിക്‌സ് – പിസിബി ഡിസൈൻ എന്നീ കോഴ്‌സുകളിലേക്കാണ് ബിരുദ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവജനങ്ങൾക്ക്  ഇപ്പോൾ  അപേക്ഷിക്കാവുന്നത്.  2024-25 അക്കാദമിക വർഷത്തെ ബാച്ചുകളിൽ  പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസും,   ഹോസ്റ്റൽ ഫീസും ഭക്ഷണവും സൗജന്യമാണ്.വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക്   കേരളത്തിലെ പ്രമുഖ സാങ്കേതിക – വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും തൊഴിൽ പ്രവേശനവും ഡിജിറ്റൽ സർവകലാശാല ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലാപുരം ക്യാമ്പസുമായോ , കേരള സർക്കാർ – പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്  http://duk.ac.in/skills/, 0471-2788000,
Показать все...