cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

റാത്തിബ് പഠനം

Рекламные посты
322
Подписчики
Нет данных24 часа
Нет данных7 дней
Нет данных30 дней

Загрузка данных...

Прирост подписчиков

Загрузка данных...

Фото недоступноПоказать в Telegram
കുത്ത് റാത്തീബ്. ഇറാഖിലെ വാസ്സിത്തിൽ ജീവിച്ചിരുന്ന സൂഫി യോഗിയും രിഫാഇയ്യ സൂഫി താരിഖയുടെ സ്ഥാപകനുമായ ശൈഖ് അഹമ്മദുൽ കബീർ അൽ-രിഫായിയുടെ പേരിൽ നടത്തപ്പെടുന്ന പ്രതേക റാതീബ് (സ്തോത്ര സദസ്സ്)ആണ് കുത്തു റാത്തീബ് , വെട്ടും കുത്തും റാത്തീബ് എന്ന പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നത്. സാധാരണ റാതീബുകളിൽ നിന്നും വ്യത്യസ്തമായി റാത്തീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും. നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, കത്തി കാളുന്ന തീ കുണ്ഡത്തിൽ ഇരിക്കുക ,തീ തിന്നുകെടുത്തുക,കത്തി മറിയുന്ന തീകൊണ്ട് കളിക്കുക. ജീവനുള്ള പാമ്പിനെ തിന്നുക, സിംഹങ്ങളെ വാഹനമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം റാത്തീബുകൾക്കിടയിൽ അരങ്ങേറും . തങ്ങളുടെ ഗുരുവിന്റെ കറാമത്ത് (ആത്മീയ ശക്തി) വെളിപ്പെടുത്താനുള്ള മാർഗ്ഗമായാണ് രിഫായിയുടെ അനുയായികൾ ഇതിനെ കാണുന്നത്. റാത്തീബുകൾക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും നടത്തുക പതിവാണ് നാവിനു സൂചി കുത്തുക , കത്തിയും വാളും ഉപയോഗിച്ച് മുറിവേൽപ്പിക്കുക്ക തുടങ്ങിയ കൃത്യങ്ങളാണ് സാധാരണ ഗതിയിൽ കേരളത്തിലെ രിഫാഇയ്യ റാത്തീബുകളിൽ കണ്ടുവരുന്നത്. സദസ്സ് പിരിയുന്നതോടു കൂടി അത്തരം മുറിവുകൾ ഉണങ്ങുമെന്നു വിശ്വസിക്കപ്പെടുന്നു.കണ്ണൂരിൽ അറക്കൽ രാജവംശത്തിൻറെ അതിഥിയായി വന്ന രിഫാഇ സൂഫി പ്രമുഖനായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ള യിലൂടെയാണ് ഈ കല കേരളത്തിലെത്തുന്നത് . ശൈഖ് സബ്ഹാൻ വലിയുള്ള എന്ന സൂഫി ഗുരുവിൻറെ നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹം കണ്ണൂരിൽ എത്തുന്നത് . ഖാസി വലിയുള്ള ഭജനമിരുന്ന പള്ളി ഇന്ന് ഹൈദ്രോസ് പള്ളിയെന്നു അറിയപ്പെടുന്നു . അദ്ദേഹത്തിൽ നിന്നും ഇജാസിയത് (അനുമതി) ലഭിച്ച ദ്വീപ് തങ്ങന്മാർ (ലക്ഷ ദ്വീപിൽ നിന്നും ഖാസിമിൻറെ ശിഷ്വത്യം സ്വീകരിക്കാൻ വന്ന സൂഫികൾ ) അടക്കമുള്ള ശിഷ്യന്മാർ ദേശാടനം നടത്തിയ നാടുകളിൽ റാത്തീബ് പുരകൾ എന്ന പേരിൽ ചെറിയ സാവിയകൾ (സൂഫി ആശ്രമങ്ങൾ) നിർമ്മിച്ച് റാത്തീബുകൾ അവിടെ വെച്ച് നടത്തി പോന്നു. ഇത്തരത്തിലുള്ള ഒരു റാത്തീബ് പുര ഇന്നും നശിക്കാതെ മാഹിയിലുള്ള അഴിയൂരിൽ ബാക്കി നിൽപ്പുണ്ട്. പണ്ടുകാലങ്ങളിൽ യുദ്ധത്തിന് പുറപ്പെടുന്ന നാളിലും, മറ്റു യാത്ര വേളകളിലും, മറ്റു ശുഭ കാര്യങ്ങൾക്കായും വീടുകളിലും പള്ളികളിലുംഈ റാത്തീബുകൾ ഒരു ചടങ്ങായി തന്നെ നടത്തിയിരുന്നു. അതിനായി ഭക്ഷണം തയ്യാറാക്കാനായി കോഴി, ആട് എന്നിവയെ നേർച്ചയാക്കി വളർത്തുകയും പതിവായിരുന്നു . മുൻകാലങ്ങളിൽ മാപ്പിള പോരാളികളിൽ പലരും വലിയ തോതിൽ ഈ റാത്തീബ് വീട്ടിൽ നടത്തുകയും സദ്യ വിളമ്പുകയും ചെയ്തത് കാരണം വൈദേശിക ഭരണ കൂടങ്ങൾ ചിലയിടങ്ങളിൽ ഇവയ്ക്കു നിയന്ത്രണമേർപ്പെടുത്തി. പിന്നീട് കാല ക്രമേണ ഈ കല കേരളത്തിൽ ഭാഗികമായി അന്യവത്കരിക്കപ്പെട്ടു. 1950 ഉകൾക്കു ശേഷം മുസ്ലിം വിഭാഗത്തിൽ പരിഷ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാവുകയും ഇത്തരം ആചാരങ്ങൾ ശോഷിക്കപ്പെടുകയും ചെയ്തു.എന്നിരുന്നാലും എൺപതുകളുടെ അവസാനം വരെ മുസ്ലിം സമൂഹത്തിൽ കുത്തു റാത്തീബ് പോലുള്ള സൂഫി അനുഷ്‌ഠാനങ്ങൾ ഭാഗികമായി നടക്കാറുണ്ടായിരുന്നു. ഇപ്പോഴും പാരമ്പര്യ വാദികൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ ചെറിയ അളവിൽ ഇവകൾ നടന്നു വരുന്നുണ്ട്. ഇസ്‌ലാമിലെ യാഥാസ്ഥിതികർ ഇതൊരു പുണ്യ പ്രവർത്തിയായി കാണുമ്പോൾ മൗലിക വാദികൾ ഇസ്‌ലാമുമായി ബന്ധമില്ലാത്ത നടപടിയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ശൈഖ് രിഫായീയുടെ അനുയായികൾക്ക് പുറമെ ശൈഖ് അഹ്മദുബ്നു അൽവാനീയുടെ അനുയായികളും റാത്തീബുകളിൽ ആയുധ പ്രയോഗങ്ങൾ നടത്താറുണ്ട്.സൂഫി സദസ്സുകളിലോ , കാർമ്മികതത്വത്തിലോ മാത്രം അരങ്ങേറിയിരുന്ന ഇത്തരം റാത്തീബുകൾ പ്രദർശനമായി സൂഫികളല്ലാത്തവരും സാർവത്രികമായി ഇപ്പോൾ ചെയ്തു വരുന്നു. ശുദ്ധ ആത്മീയ ജീവിതം നയിക്കുന്നവർ ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ വ്യക്തി ജീവിതത്തിൽ സൂക്ഷമത പാലിക്കാത്തവർ അനുകരിക്കുന്നതോടു കൂടി അതിലെ ആത്മീയഭാവം കൈമോശം വന്നുവെന്നും ആയതിനാൽ ഇവ ഇപ്പോൾ കേവലം അഭ്യാസ പ്രകടനമായോ, കലാരൂപമായോ മാറിയെന്ന ആക്ഷേപവും നിലനിൽക്കുന്നു.
Показать все...
Фото недоступноПоказать в Telegram
Показать все...
പരീക്ഷിക്കപ്പെടുന്ന മുസ്ലിമും പതറാത്ത ഈമാനും | ബഷീർ ഫൈസി വെണ്ണക്കോട്

. . ________________________________ Websites: http://islamicmediamission.com/ http://immtvonline.com/ http://syskerala.com/ http://keralamuslimjamaath.org/ http://sunnivoice.net/ ♦♦♦♦♦♦♦♦♦ LET'S CONNECT! -- http://www.facebook.com/islamicmediamission --

https://twitter.com/mediamissiontv

--

https://www.instagram.com/mediamission/

Our Channel Channel Link

https://www.youtube.com/channel/UC-8ExnntwvCRTWhcHEaJY1w

#latestmalayalamspeech #newislamicspeech #malayalammuslimspeech

Показать все...
quthbiyyathum Ratheebum (Nerkku Ner) Najeeb Moulavi

അത്താസ് റാതീബ് പ്രത്യേക ഈണത്തിലുള്ള വ്യതിരിക്തമായ പല ദിക്റുകളും ഏറെ ആസ്വാദനകരമാണ്. മലായ് ലോകത്ത് അത്താസ് റാതീബ് പതിവാണ്. പ്രധാന ഏടുകളിലെല്ലാം അത് ഇടം പിടിക്കുന്നു. മലേഷ്യ, ബ്രൂണെ, ഇന്തോന്യേഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ മജ്ലിസായി ഇത് ചൊല്ലിവരുന്നു. യമനീ സ്വധീനമായേക്കാം ഇതിന് കാരണം. റാതീബിൻ്റെ കോപ്പിയും വിശദീകരണവും ഇവിടെ ലഭ്യമാണ്. https://salawathub.com/ratib-al-attas/ https://www.bing.com/videos/search?q=Ratib+Al+Al-Attas&&view=detail&mid=C1C2EC348BB1322E1996C1C2EC348BB1322E1996&&FORM=VRDGAR&ru=%2Fvideos%2Fsearch%3Fq%3DRatib%2BAl%2BAl-Attas%26FORM%3DVDMHRS
Показать все...
Ratib al-Attas - Litany of Habib Umar ibn Abdur Rahman al-Attas

The Arabic, English (Latin Text), MP3 and PDF and benefits of Ratib al-Attas - the Litany of Habib Umar ibn Abdur Rahman al-Attas.

Фото недоступноПоказать в Telegram
Repost from Hassan Kottarathil
ഖുതുബിയ്യത്ത് അകത്തളങ്ങളിലെ യാഥാർത്ത്യം 1 ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും ആവശ്യകതയെ കുറിച്ചും അൽപ്പം……. 🔷 സ്വിദ്ദീഖ് (റ) യുടെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ അശൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഅളം മുഹ്‌യുദ്ദീൻ ശൈഖ് (റ) ന്റെ മദ്ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് …. 🔷 പ്രഗൽത്ഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ ഖാഹിറുൽ മഖ്ദൂം (ഖ.സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം പ്രധാനമായും കരസ്ഥമാക്കിയത്. പ്രഗത്ഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാൻ ധാരാളം ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ദർസീ കിതാബുകളും തസ്വവ്വുഫും വിഷയമാക്കിയ മഹാൻ, താൻ പഠിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു. പിൽക്കാല വിജ്ഞാന കുതുകികൾക്ക് ഉപകരിക്കും വിധം ധാരാളം ശറഹുകൾ അവിടുന്ന് എഴുതിയിട്ടുണ്ട്. ഇക്കാരണത്താലാണ് മഹാനവർകൾ “ ശറഹിന്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത്. 🔷 നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാകുന്ന മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ കൃതികളിൽ ഹാശിയതു ദുറുൽ മൻസൂർ, ഹാശിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്‌രീഫുൽ സൻജാൻ , ഹാശിയതു ത്വിബ്ബിൽ അസ്റഖ് തുടങ്ങിയവ പ്രധാന കൃതികൾ മാത്രം. 🔶 കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിശ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിന്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത്. ഹിജ് റ 1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തന്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളുന്നു. ഖുതുബിയ്യത്തിലെ ബൈത്തുകൾ (പദ്യങ്ങൾ) മാത്രമാകുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി (ന മ) യുടേത്…. ഖുതുബിയ്യത്തിന്റെ ആദ്യ ഭാഗത്ത് കാണുന്ന ഫാതിഹ ഓതേണ്ടതായ രീതികളും ദുആകളുമെല്ലാം ക്രോഡീകരിച്ചത് പ്രശസ്ത കർമ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം (റ) വിന്റെ ഏഴാമത്തെ പുത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) യുടെ മൂത്ത പുത്രനായ പൊന്നാനി മുദരിസും കൂടിയായ ഇബ്റാഹീം കുട്ടി മുസ്ലിയാർ (ന മ) ആകുന്നു . 1323 ൽ മട്ടന്നൂരിൽ മതപ്രഭാഷണത്തിന്ന് പോയപ്പോൾ അവിടെ വെച്ച് വഫാത്തായി ….. 🔶 എന്നാൽ നബിയും സ്വഹാബത്തു ചെയ്‌തോ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജാഹിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് … 🔶 ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക, ഇത് മഹാനായ മുഹ്‌യുദ്ദീൻ ശൈഖ് (റ) ന്റെ മദ്ഹ് കാവ്യമാകുന്നു. ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും, ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടേ , അല്ലാഹുവിന്റെ മഹാന്മാരുടെ മദ്ഹും അവരുടെ മുഹ്ജിസത്തും കറാമത്തൊക്കെ പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഅമിനീങ്ങൾക്ക് വലിയ പാഠമുണ്ട്, അല്ലാഹു ബഹുമാനിച്ചവരെ, ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു . 🔶 ഇനി ഇത്തരം വിമർശനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെ സ്വഹാബത്തിന്റെ കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമോ ♦ഞങ്ങളെ സംബന്ധിച്ചിടത്തോളം നബി (സ്വ) വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട് ♦👇👇👇 : ഇസ്‌ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്‌ലിം)........ 🔷 അതിനാൽ ഖുതുബിയ്യത്ത് ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി സത്യ വിശ്വാസികൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു, ഇതിൽ ഇസ്തിഗാസയും തവസ്സുലും അടങ്ങിയിയിരിക്കുന്നു… 🔻🔻🔻🔻🔻🔻 വിമർശനമുന്നയിക്കുന്നവർ ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക എല്ലാ ബൈത്തും വിമർശന വിധേയമാക്കാറില്ലല്ലോ, അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർശന വിധേയമാകുമ്പോൾ ആ ബൈത്തിൽ എന്ത് പ്രമാണ വിരുദ്ധമാണെന്ന് പറയുക……. JoinTelegram group: *വഹാബിസം നാട്ടിനാപത്ത്* വഹാബികൾക്കെന്താണ് കുഴപ്പം ? അറിയാനാഗ്രഹിക്കുന്നവർ ഈ ടെലി ഗ്രാം ലിങ്കിലൂടെ വരിക https://t.me/joinchat/SBigMBadPZ0axAYlNZBGcA https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA
Показать все...
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.