Malayalam Quotes
Открыть в Telegram
നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക! Group T.me/MalayalamQuotesandchat
Больше8 215
Подписчики
+324 часа
-307 дней
-9530 дней
Архив постов
8 215
=============
ഓരോന്നും
വിലപ്പെട്ടതാണ്,
പലതും
തിരിച്ചറിയുന്നത്
നഷ്ടപ്പെടുമ്പോഴാണ്
എന്ന് മാത്രം!
ഉള്ള നിമിഷം
കൂടെ ചേർത്ത്
മനസ്സിലാക്കുക.
wordsmith_aksharangal
8 215
============
വാക്കുകളുടെ
മഴ നനയുമ്പോൾ
കുളിരണിയും,
മൗനമായിരിക്കവെ
വിങ്ങലുമാണ്.
ചേർന്നു മഴ നനയാൻ
ഒരാൾ ഉണ്ടാകുന്നത്
സന്തോഷമാണ്,
മനസ്സിലാക്കുന്നവരായാൽ
അത്രമേൽ ആനന്ദം!
@wordsmith_aksharangal
8 215
ഞാൻ എന്ന
എരിയുന്ന കനലിൽ നീ എന്ന ജലനീർ മതിയിരുന്നു
ഞാൻ എന്ന
എരിഴുന്ന കനലിനെ തണുപ്പിക്കാൻ..!
.
.
.
.
🖊️നീ🥀
8 215
ആരും ആർക്കും
സ്വന്തമല്ലെന്ന്
കരുതിയാൽ
തീരുന്ന വേദനകളെ
പിരിയുമ്പോൾ ഉണ്ടാകൂ..
ചിരിച്ചുകൊണ്ടും
വേദന പിടിക്കുന്നവർ
ഓക്കേ ആകുന്നത്
കൊണ്ട് മാത്രമല്ല
അവരിലുള്ള വലിയ
ശതമാനം ക്ഷമയും
കൂടെയുണ്ടെന്ന് മാത്രം!
~wordsmith ✍
8 215
രാവ് പുലരുമ്പോൾ
ഒപ്പം പ്രതീക്ഷകളും..
ഓരോ ദിനവും പുതിയ
അവസരങ്ങളായി കണ്ട്
വിജയവഴി തുറക്കുക.
~wordsmith
8 215
നിന്റെ കണ്ണിലെ മഴവില്ല് കണ്ടപ്പോൾ
എന്റെ ഹൃദയം ഒരു കടലായി മാറി,
വാക്കുകൾക്കതീതമായ ഒരു ഭാഷയിൽ
നീ എന്നോട് സംസാരിക്കുന്നു.
നിന്റെ ചിരി ഒരു പൂവിതൾ പോലെ
എന്റെ ഓർമ്മകളിൽ വീണുകിടക്കുന്നു,
കാറ്റിനെക്കാൾ സൗമ്യമായി
നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.
നിന്നെ സ്നേഹിക്കാൻ ഒരു ജന്മം പോരാ,
അതുകൊണ്ട് ഓരോ നിമിഷവും നിന്നോടൊപ്പം ജീവിക്കട്ടെ.
⚡
8 215
മിണ്ടാനും പറയാനും
ആരാലും ഉണ്ടായാൽ
മാത്രമേ ജീവിതം
കളറാവൂ...
അങ്ങനെ ഒരാൾ
ഇല്ലങ്കിൽ...
ആ ജീവിതം അസ്തമിച്ചു പോകും..!
.
.
.
.
🖊️നീ🥀
8 215
🙈 കണ്ടിട്ടും കാണാത്തവരായി നടിക്കുന്നവർ ഉണ്ടാകും.
🚫 അവരെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ട ബാധ്യത നമ്മുടേതല്ല.
🚶 നമ്മുടെ സാന്നിധ്യം അവഗണിക്കുന്നവർക്ക് നമ്മുടെ അഭാവം മനസ്സിലാകട്ടെ.
🚪 എല്ലാ വാതിലിലും മുട്ടിക്കൊണ്ടിരിക്കേണ്ട ആവശ്യമില്ല.
🤐 മറുപടി തരാത്തവരോട് മൗനം പാലിക്കാനും അറിയണം.
👑 കാരണം ആത്മാഭിമാനം ഒരിക്കലും ശ്രദ്ധയ്ക്കായി കാത്തുനിൽക്കില്ല.
✍️ Thoughts by ﹩h𝖚††êrbʊG™ 📸
8 215
അവളുടെ
ഓർമ്മകൾ എന്റെ കൂടെ ഉള്ളടുത്തോളം കാലം...
എന്റെ ഭ്രാന്ത് അവസാനിക്കുന്നില്ല...!
.
.
.
.
🖊️നീ🥀
8 215
ഒരു ദിവസം നീയെന്നെ തിരയും...
എന്റെ ശല്യപ്പെടുത്തുന്ന മെസ്സേജുകളെ വെറുതെ വിളിക്കുന്ന കോളുകളെ കുട്ടിത്തം നിറഞ്ഞ No Jover no stress ചോദ്യങ്ങളെ...
എന്റെ വഴക്കുകളെയും പിണക്കങ്ങളെയും വരെ നീ മിസ്സ് ചെയ്യും.
പക്ഷേ അന്ന് ഞാൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മാത്രമായിരിക്കും നിനക്ക് ഓർമ്മ വരിക🍃
🥀
8 215
ചില ബന്ധങ്ങളിൽ നിന്ന് നമ്മൾ മനഃപൂർവം അകന്ന് നിൽക്കുന്നത് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല
മറിച്ച് ആ സ്നേഹം തന്നെ നമ്മളെ തകർക്കാതിരിക്കാൻ വേണ്ടിയാകാം
പക്ഷേ നമ്മളെ ഏറ്റവും ആഴത്തിൽ സ്നേഹിച്ച ഒരാളുടെ അഭാവം അവരുടെ മനസ്സിന് ഒരു സാധാരണ വേർപിരിയലായി തോന്നണമെന്നില്ല
അത് ഒരു ശൂന്യതയായും വേദനയായും വീണ്ടും വീണ്ടും അവരെ തേടുന്ന ഓർമ്മകളായും അനുഭവപ്പെടാം
കാരണം ചില മനുഷ്യരെ നമ്മൾ സ്നേഹിക്കുന്നത് ഹൃദയം കൊണ്ട് മാത്രമല്ല
നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയാണ് ❤️
8 215
ആഗ്രഹിപ്പിക്കുന്നതും മോഹിപ്പിക്കുന്നതും നീ...
എന്നിട്ടുമെന്തേ...
നീ എന്റെ പ്രണയം നീ അറിയാതെ പോയി...!
.
.
.
.
🖊️നീ🥀
8 215
നീ പോയതിന്റെ ശൂന്യതയിൽ കുറേകാലം ഞാൻ എന്നെത്തന്നെ തിരഞ്ഞു.
ഓർമ്മകൾ മടങ്ങിവന്ന രാത്രികളിൽ നിശ്ശബ്ദത മാത്രമായിരുന്നു എന്റെ കൂട്ടായി.
ഒരിക്കൽ തിരികെ വരുമെന്ന പ്രതീക്ഷയും ഒടുവിൽ പതിയെ മങ്ങിപ്പോയി.
നിന്നെ നഷ്ടപ്പെട്ടത് വേദനയായിരുന്നെങ്കിലും, എന്നെ തിരിച്ചറിഞ്ഞത് അതിലൂടെ തന്നെയായിരുന്നു.
ഇപ്പോൾ നിന്നെ ഓർക്കുമ്പോൾ വേദനയേക്കാൾ കൂടുതലായി മനസ്സിൽ ഒരു ശാന്തതയാണ്.
⚡
8 215
Attachment is not a joke
നമ്മൾ ഒരാളോട് ദിവസവും സംസാരിക്കുമ്പോൾ, നമ്മുടെ സന്തോഷങ്ങളും വിഷമങ്ങളും ചെറിയ ചെറിയ കാര്യങ്ങളും എല്ലാം അവരോട് share ചെയ്യുമ്പോൾ, അറിയാതെ തന്നെ ആ വ്യക്തി നമ്മുടെ daily life-ൻ്റെ ഒരു പ്രധാന ഭാഗമാകുന്നു. അവരുടെ ഒരു message, ഒരു call, അല്ലെങ്കിൽ കുറച്ച് നേരത്തെ സംസാരിക്കൽ പോലും നമ്മുടെ ദിവസത്തെ മാറ്റാൻ തുടങ്ങും. അതുകൊണ്ട് ആ വ്യക്തി പെട്ടെന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നുപോകുമ്പോൾ, നമ്മൾ നഷ്‌ടപ്പെടുന്നത് ഒരു വ്യക്തിയെ മാത്രം അല്ല; ഒരു habit, ഒരു comfort, ഒരു connection, നമ്മളെ മനസ്സിലാക്കിയിരുന്ന ഒരാളെയും കൂടിയാണ്. എന്തെങ്കിലും സംഭവിച്ചാൽ ആദ്യം അവരോട് പറയണം എന്ന് തോന്നും, phone എടുത്താൽ അവരുടെ message നോക്കും, പഴയ conversations ഓർത്ത് മനസ്സ് വേദനിക്കും. ഇതെല്ലാം weakness അല്ല; നമ്മൾ ഒരാളെ എത്രത്തോളം genuinely care ചെയ്തിരുന്നു എന്നതിന്റെ ഭാഗമാണ്. പക്ഷേ എത്ര deep ആയാലും, ഒരു വ്യക്തിയെ നമ്മുടെ മുഴുവൻ ലോകമാക്കി മാറ്റരുത്. അവർ പോയാലും നമ്മുടെ ജീവിതത്തിനും നമ്മുടെ value-ക്കും meaning ഉണ്ടാകും.
You can miss someone, you can love someone, and you can be hurt by their absence-but never lose yourself because someone left. Some people become a beautiful part of our story, but not everyone is meant to stay forever
Deepak
8 215
നിന്നെ മറക്കാൻ ഞാൻ ശ്രമിച്ചില്ല; നിന്നില്ലാത്ത ജീവിതത്തെ പതിയെ മനസ്സിലാക്കി.
പറയാതെ പോയ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്, പക്ഷേ അവ ഇനി വേദനിപ്പിക്കുന്നില്ല.
നിന്റെ അഭാവം ചില രാത്രികളിൽ എന്നെ തേടിയെത്തും, ഞാൻ അതിനെ നിശ്ശബ്ദമായി കടന്നുപോകും.
ഒരിക്കൽ നിന്നെ കാത്തിരുന്ന മനസ്സ്, ഇന്ന് സ്വന്തം സമാധാനത്തെ കാത്തുസൂക്ഷിക്കുന്നു.
നീ പോയിടത്ത് ശൂന്യതയല്ല ബാക്കി നിന്നത്; എന്നെ ഞാൻ തിരിച്ചറിഞ്ഞ ഒരു നിശ്ശബ്ദതയാണ്.
⚡
8 215
നക്ഷത്രങ്ങൾ ഉറങ്ങുന്ന രാത്രിയിൽ, എന്റെ സ്വപ്നം നിന്നെ തേടി നടന്നു,
മഞ്ഞുതുള്ളി വീണ വഴിയിൽ, ഓർമ്മകൾ പൂക്കളായി വിരിഞ്ഞു.
പറയാതെ പോയ വാക്കുകൾക്ക് കാറ്റ് ഇന്നും സംഗീതം പകരുന്നു,
നീ കടന്നുപോയ നിമിഷം പോലും എന്റെ കാലത്തിന് കവിതയായി,
അവസാനമില്ലാത്ത ആകാശം പോലെ, നിന്നിലേക്കാണ് എന്റെ ഹൃദയയാത്ര.
⚡
8 215
ആത്മഹത്യ ചെയ്യുന്നവരെല്ലാം വിഡ്ഢികൾ ആണെ ന്നാണ് എല്ലാവരും പറയുന്നത്. ഇന്നലെ വരെ ഞാനും അത് വിശ്വസിച്ചിരുന്നു. പക്ഷേ, അതങ്ങനെയല്ല. താൻ വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവാണ് ഒരാളെ ആത്മ ഹത്യയിലേക്ക് നയിക്കുന്നത്. ആ തിരിച്ചറിവിലേക്ക് എത്താൻ തനിക്ക് ചുറ്റും സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ബോധ്യം വേണം. അതൊരിക്കലും വിഡ്ഢി യായ ഒരാൾക്ക് സാധ്യമല്ല.
ഇവിടെ നിങ്ങൾക്ക് ഇതെൻ്റെ നിസ്സഹായകതയോ ഭീരുത്വമോ ആയി തോന്നിയേക്കാം. പക്ഷേ, എനി ക്കിപ്പോൾ ജീവിതത്തിൽ ഞാൻ തോറ്റുപോയെന്നു അംഗീകരിക്കാനുള്ള ധൈര്യമുണ്ട്. ഈ തീരുമാനം എനിക്ക് എന്നിലുള്ള അവസാന പ്രതീക്ഷയാണ്. ജീവിതത്തിൽ ഒരിക്കലും അവനവനായി ജീവിക്കാൻ കഴിയാത്ത ഒരുവൾക്ക് മരണത്തിലെങ്കിലും അത് സാ ധിക്കേണ്ടിയിരിക്കുന്നു. സ്വയം നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരാൾക്കു ജീവിക്കാൻ കഴിഞ്ഞില്ല. അത്രമാത്രം!
അതിഥി
8 215
ഇപ്പോൾ അങ്ങനെ സ്വപ്നങ്ങൾ കാണാറില്ല
കണ്ടാലും അവ മനസ്സിനെ സന്തോഷിപ്പിക്കുന്നതാവില്ല
ഉണർന്ന ശേഷവും കൂടെയുണ്ടാകുന്ന
ചില വേദനകളായിരിക്കും ആ സ്വപ്നങ്ങൾ
ഒരിക്കൽ സ്വപ്നങ്ങൾ കാത്തിരുന്നത്
ഒരു നല്ല പുലരിക്കുവേണ്ടിയായിരുന്നു
ഇന്നത് അവസാനിക്കാത്ത രാത്രികളിൽ
മറന്നുപോകാനാണ് ആഗ്രഹം
ചില സ്വപ്നങ്ങൾ സുന്ദരമാകുന്നത്
അവ യാഥാർഥ്യമാകുമ്പോഴല്ല
അവയെ ഓർത്ത് വേദനിക്കേണ്ടി വരാത്തപ്പോഴാണ്
അതുകൊണ്ടാവാം
ഇപ്പോൾ സ്വപ്നങ്ങളേക്കാൾ
ശാന്തമായ ഉറക്കമാണ് മനസ്സ് ആഗ്രഹിക്കുന്നത്...
നിധി
8 215
ഞാനെന്ന അദ്ധ്യായം നിന്നിൽ അവസാനിച്ചിരിക്കുന്നു...!!
മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വന്തം സന്തോഷം ബലികൊടുത്തപ്പോൾ നിർവൃതിയടഞ്ഞ മഹാമനസ്‌കത മറ്റൊരാളിലും പരീക്ഷിക്കാതിരിക്കുക...!!
നന്ദി!!
@luttappiz_kuthikuri
