cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

ബാനത് സുആദ് പഠനം

പ്രകീര്‍ത്തന കാവ്യ ശ്രേണിയില്‍ ശ്രദ്ധേയമായ ഇടം അടയാളപ്പെടുത്തിയ പ്രകൃഷ്ട രചനയാണ് കഅ്ബി(റ)ന്റെ ബാനത് സുആദ്.മറ്റൊരു കാവ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ഉന്നതമാണ് അതിന്റെ രചനാപശ്ചാത്തലവും കവന ശൈലിയും അവതരണ മേന്മയുമെല്ലാം https://wa.me/919744990511

Больше
Страна не указанаМалаяламРелигия и духовность
Рекламные посты
382
Подписчики
Нет данных24 часа
Нет данных7 дней
Нет данных30 дней

Загрузка данных...

Прирост подписчиков

Загрузка данных...

ഹസ്സാൻ ബിൻ സാബിത് (റ) തിരുനബി(സ)യുടെ പ്രിയപ്പെട്ട സ്വഹാബി.(اللهم أيده بروح القدس) എന്ന് അള്ളാഹുവി നോട് തിരുനബി(സ) പ്രാർത്ഥിച്ച കവി. ഇസ്ലാമിനു മുന്നേ തന്നെ കവിതയിൽ പ്രസിദ്ധനായിരുന്നു.ഇസ്ലാമിലും ജാഹിലിയ്യ കാലത്തും ഒരുപോലെ ആയുസ്സ് ഉണ്ടായി. ഏകദേശ കണക്ക് പ്രകാരം അവരുടെ 60ആം വയസ്സിൽ ഇസ്ലാം സ്വീകരിച്ചു എന്നാണ്. അപ്പോഴാണ് തിരുനബി(സ) മദീനയിൽ വരുന്നത്.120ആം വയസ്സിലാണ് അവർ വഫാത്താകുന്നത്.മദീനയിലെ അൻസാ രികളിൽ ബനൂനജ്ജാർ ഗോത്ര പ്രമുഖരി ൽ പെട്ടവർ. സ്വഹാബത്ത്(റ) മദീനയിൽ ഹിജ്റ വന്നപ്പോൾ അദ്ദേഹത്തിന് ഉസ്മാന് ബിൻഅഫ'ൻ(റ) നെയാണ് തിരുനബി(സ) സഹോദരനായി നൽകി യത്.ഇസ്ലാം സ്വീകരിക്കുന്നതിനു മുന്നേ ഖുറൈശി അവിശ്വാസികൾ ഹസ്സാൻ ബിന്സാബിത്ത്(റ) ന് ചില പാരിതോ ഷികങ്ങൾ നൽകി. തിരുനബി(സ)യെ ആക്ഷേപിച്ച് കവിത എഴുതാൻ ആവശ്യപ്പെട്ടു.ഹസ്സാൻ ബിന്സാബിത്ത് (റ) തിരുനബി (സ)യെ കാണാനായി ചെറിയ ഒരു കുന്നിന് മുകളിൽ കയറി നിന്നു. പരിശുദ്ധ നബി(സ) അതുവഴി കടന്നുപോയി.ഹസ്സാൻ ബിന്സാബിത്(റ) അവരെ തന്നെ നോക്കി നിന്നു.തിരുനബി (സ)നടന്നകന്ന ഉടനെ ഹസ്സാൻബിന്സാ ബിത്(റ)കുന്നിൽ നിന്ന് ഇറങ്ങി വന്നു. ഖുറൈശികൾക്ക് അവർ നൽകിയ പാരിതോഷികങ്ങൾ തിരിച്ചു കൊടുത്തു. പറഞ്ഞു: നിങ്ങൾ എന്നോട്ആക്ഷേപ കാവ്യം എഴുതാൻ ആവശ്യപ്പെട്ട അവർ, അല്ലാഹുവിന്റെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഖുറൈശികൾ പറഞ്ഞു: നിങ്ങൾക്ക് എന്തുപറ്റി? ഇതിനല്ലല്ലോ നിങ്ങളെ ഞങ്ങൾ അയച്ചത്? അപ്പോൾ ഹസ്സാൻ ബിന്സാ ബിത്(റ) ഇങ്ങനെ പ്രതികരിച്ചു: لـمّـا رأيــتُ أنــواره سـطـعــت ، وضعت من خيفتي كفّي على بصري خـوفـاً على بصري من حسن صورته ، فلـستُ أنـظـره إلا عـلـى قـدري.. روح من النـور في جسم من القمر ، كحلية نسجـت مـن الأنجـم الـزهرِ 'ആ സുന്ദര സൂര്യരശ്മികളെൻ കാഴ്ചയെടുക്കുമോ' ഭയന്നുപോയ് അവരെ കണ്ട മാത്രയിൽ ഞാൻ.. കൈകളാലെൻ കണ്ണുകൾ മറക്കാൻ സാഹസപ്പെട്ടു ഞാൻ.. താരങ്ങളാൽ നെയ്ത തുണിയിലെ അലങ്കാര മുത്തുപോലെ, പൂനിലാവഴകിൽ തിളങ്ങും പാൽ പുഞ്ചിരി പോലെ... (اللهم صل على سيدنا محمد وعلى آله وصحبه وسلم )
Показать все...
കഅ'ബ് ബ്നു സുഹൈറ് ബിനു അബീ സുൽമാ (റ) إن الرسول لنورٌ يستضاء به مهندٌ من سيوف الله مسلول ജാഹിലിയ്യ കാലത്ത് തന്നെ പ്രസിദ്ധനായിരുന്ന കവി. അറേബ്യൻ കാവ്യ ചരിത്രത്തിൽ ജാഹിലിയ്യ ഇസ്ലാമിയ്യ രണ്ടു കാലത്തും ജീവിച്ച مخضرم കവികളിൽ പ്രമുഖൻ. പിതാവ് സുഹൈർ, മകൻ ഉഖ്ബ, സഹോദരൻ ബുജൈർ(റ) എല്ലാം കവികൾ. തിരുനബി(സ) സത്യപ്രബോധന ദൗത്യവുമായി കടന്നുവന്നു. സഹോദരൻ ബുജൈർ(റ) ദീനിൽ ആകൃഷ്ടനായി. വിശ്വാസിച്ചു തിരുനബി(സ)യോടൊപ്പം ചേർന്നു. കവിതയിൽ കേമനായിരുന്ന കഅ'ബ് സഹോദരനോട് ദീനിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ട് കവിത എഴുതി. ബുജൈർ(റ) അതിന് സന്നദ്ധനായില്ല. മാത്രമല്ല,സഹോദരൻ കഅ'ബി(റ)നെ കവിതയിലൂടെ തന്നെ പരിശുദ്ധ ദീനിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മറുപടി നൽകിയത്. തുടർന്ന് കഅ'ബ് വിശ്വാസിനികളെ ഭർസിച്ച് വർണിച്ച് കവിത എഴുതി. പിന്നീട് തിരുനബി(സ)യെ കൂടി ആക്ഷേപിക്കും വിധം അതിരുകടന്നു അവരുടെ കവിത.വിശ്വാസികളെ മാനസികമായി പീഡിപ്പിക്കുന്ന നിൻറെ കവിതകളെ തന്നെ അവസാനിപ്പിക്കുമെന്ന് സഹോദരൻ ബുജൈർ(റ) അതിനുള്ള മറുപടികവിത യിൽ ഭീഷണിപ്പെടുത്തി. പേടിച്ചു പോയ കഅ'ബ് തൻറെ ഗോത്രത്തോടും സഹ ഗോത്രക്കാരോടും അഭയം തേടി പക്ഷേ അവരാരും അദ്ദേഹത്തിന് അഭയം നൽകാൻ തയ്യാറായില്ല തുടർന്ന് ഒളിച്ചു താമസിക്കുക യായിരുന്നു അവർ. ആ ഒറ്റപ്പെടൽ അവരുടെ ചിന്തകളെ മാറ്റി. താൻ എഴുതിയ വരികളിൽ മനസ്സ്താപമുണ്ടായി. തിരുനബി(സ)യുടെ അടുത്ത് പോകാൻ തീരുമാനിച്ചു. മദീനയിൽ തനിക്ക് അറിയുമായിരുന്ന ഒരാളെ രഹസ്യമായി സമീപിച്ചു. അവരോട് തന്റെ തീരുമാനം അറിയിച്ചു. അവരോടൊപ്പം തിരുനബി(സ)യുടെ പള്ളിയിലെത്തി. നിസ്കാരം കഴിഞ്ഞ് എഴുന്നേൽക്കുന്ന തിരുനബി(സ)യുടെ അടുത്തെത്തി. കൈ മുസാഫഹത്ത് ചെയ്ത്, കഅ'ബ് നിങ്ങളോട് അഭയം തേടി വന്നാൽ സ്വീകരിക്കുമോ എന്ന് ചോദിച്ചു? സ്വീകരിക്കുമെന്ന് തിരുനബി(സ) മറുപടി പറഞ്ഞു. അതുവരെ തലവഴി തലപ്പാവ് കൊണ്ട് മുഖം മൂടിയിരുന്ന കഅ'ബ് ആ വസ്ത്രം മാറ്റി മുഖം കാണിച്ച് നബി(സ)യോട് പറഞ്ഞു: ഞാൻ കഅ'ബ് ആണ് നബിയേ(സ). ഉടനെ ഒരു സ്വഹാബി അവരുടെ മേൽ ചാടിവീണു. പറഞ്ഞു: നബി(സ)യെ അല്ലാഹുവിൻറെ ഈ ശത്രുവിനെ നശിപ്പിക്കാൻ എന്നെ അനുവദിക്കുക. തിരുനബി(സ) പറഞ്ഞു: അവരിപ്പോൾ പശ്ചാത്തപിച്ച് നമ്മിലേക്ക് വന്നിരിക്കുകയാണ്. അവരെ വെറുതെ വിടുക. തുടർന്ന് തിരുനബി(സ) സമക്ഷം കഅ'ബ് ഒരു കവിത അവതരിപ്പിച്ചു. പരിശുദ്ധ ദീൻ ഉൾകൊണ്ടും തിരുനബി(സ)യെ പുകഴ്ത്തിയുമായിരുന്നു അതിലെ വരികൾ. കവിത കേട്ട തിരുനബി(സ)ക്ക് അതു വളരെ ഇഷ്ടപ്പെട്ടു. സന്തോഷത്തോടെ തൻറെ മേൽമുണ്ട് അവരെ ധരിപ്പിച്ചു. സ്വീകരിച്ചു. بانت سعاد എന്ന് തുടങ്ങുന്ന ആ കവിത بردة (മേൽമുണ്ട്) എന്ന പേരിൽ പ്രസിദ്ധമായി.
Показать все...
.
Показать все...
Фото недоступноПоказать в Telegram
.
Показать все...
Фото недоступноПоказать в Telegram
.
Показать все...
Фото недоступноПоказать в Telegram
.
Показать все...
Фото недоступноПоказать в Telegram
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.