cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

#ജിജ്ഞാസാ(JJSA)

"TODAY'S READER'S , TOMORROW'S LEADER'S" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Больше
Рекламные посты
2 880
Подписчики
Нет данных24 часа
+37 дней
+1330 дней

Загрузка данных...

Прирост подписчиков

Загрузка данных...

Фото недоступноПоказать в Telegram
👉ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലം മുതൽ ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കായി കാൻസർ മാറിയിട്ടുണ്ട് . വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റസ് തന്നെയാണ് വളരുന്ന മുഴകൾക്കു കാർസിനോ സ്-ഞണ്ട് എന്ന് അർഥം വരുന്ന പേരു നല്കിയ ത് . വളരുന്ന മുഴകളിലെ വിരലുകൾ പോലെ യുള്ള വളർച്ചകള്‍ക്ക് ഞണ്ടുകളുടെ കൈക ളോടുള്ള സാമ്യംകൊണ്ടാണ് ഈ പേര് ലഭിച്ച ത് .സെൽസസ് എന്ന ഇറ്റാലിയൻ ഡോക്ടറാണ് അവരുടെ ഭാഷയിലെ ഞണ്ടിന് തുല്യമായ കാൻസർ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് .
Показать все...
👉വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങ ളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണ ത്തിനും , സൈനികാവശ്യങ്ങൾ ക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താ ണിതു നിർമ്മിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങ ൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാ നദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹന ങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണി ത്. ആദ്യമായി സൈനികാവശ്യത്തി നായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും , സുറു നദിക്കുമി ടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്. 1942ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലാണിത് ബ്രിട്ടിഷ് സൈന്യത്തിനായി നിർമ്മിച്ചത്. ലോകത്തെ മറ്റിടങ്ങളിൽ ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാ ണ് ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മി ക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും , സ്റ്റീൽ കൊണ്ടും മുമ്പു തന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിന്റെ ചെറുഭാഗ ങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടു തന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിന്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടു പോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു. ബ്രിട്ടിഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലി രണ്ടാം ലോകമഹാ യുദ്ധസമയത്തായിരുന്നു ആദ്യമായി ഇത്തര മൊരു പാലം നിർമ്മിച്ചത്.അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നു പോകാൻ നിർമ്മിച്ചത്. ഒരു ഹോബിപോലെയാ ണ് അദ്ദേഹം പാലങ്ങൾ നിർമ്മിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നതോദ്യോഗസ്ഥനെ കാണിക്കുകയും അതിൽ എന്തോ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമ്മിക്കാൻ അനുമതി നൽകി. മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരി മെന്റൽ ഏസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ചേരുകയും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുക യും ചെയ്തു. പല തരത്തിൽ ഇതു നിർമ്മിച്ചുനോക്കി. താങ്ങു പാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തു ള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പു കൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യം നിർമ്മിച്ചത്. അത് അവിടെ ഒരു (50°43′31″N 1°45′44″W) പ്രവർത്തനക്ഷമമായ പാലമായി ഇന്നും പ്രവർത്തിച്ചുവരുന്നു. അങ്ങനെ അനേകം പരീക്ഷണ നിർമ്മാണ ത്തിനും ഉപയോഗത്തിനും ശേഷം ഇത് കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ് സിനായി നൽകപ്പെട്ടു. അങ്ങനെ ഉത്തര ആഫ്രിക്കയിൽ 1942ൽ ഉപയോഗിക്കപ്പെട്ടു. 1944 ആയപ്പൊഴെയ്ക്കും ഇതു കൂടുതൽ നിർമ്മിച്ചുതുടങ്ങി. യു. എസ്. ഇതിനു അനുമതി കൊടുത്തു. അവർ അവരുടേതായ രൂപകല്പന യാണ് പിന്തുടർന്നത്. ബെയിലിക്ക് തന്റെ കണ്ടു പിടിത്തതിന്, പ്രഭു പദവി ലഭിക്കുകയു ണ്ടായി.
Показать все...
Фото недоступноПоказать в Telegram
👉പണ്ടുകാലത്ത് ജ്യോതിശാസ്ത്രജ്ഞരും നാവികരുമെല്ലാം ഏറെ ആശ്രയിച്ചിരുന്നവ യാണ് നക്ഷത്രദൂരമാപക യന്ത്രങ്ങൾ (astrolabe ). Astron, Lambanien എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് astrolabe എന്ന വാക്കുണ്ടായത്. ഇതിന്റെ അർത്ഥം ആകാശ വസ്തുക്കളെ ‘പിടികൂടാൻ’ സാധിക്കുന്നത് എന്നാണ്. ആകാശത്തെ നക്ഷത്രങ്ങളെ ഭൂമിയിലിരുന്ന് ‘പിടികൂടാൻ’ സഹായിച്ചിരുന്നത് ഈ യന്ത്രമായിരുന്നെന്നു ചുരുക്കം. സമുദ്രയാത്രകൾക്കിടെ ദിശയറിയാൻ ഏറെ സഹായിച്ചിരുന്നതും ഈ യന്ത്രങ്ങളാണ്. കടലിൽ എവിടെയാണു കപ്പൽ നിൽക്കുന്ന തെന്ന റിയാൻ നക്ഷത്രസമൂഹങ്ങളുടെയും സൂര്യന്റെയും സഹായത്തോടെ ഇത്തരം യന്ത്രങ്ങൾ ‘വഴി’ പറഞ്ഞു തരും.ഉത്തര– ദക്ഷിണ ധ്രുവങ്ങളിൽ നിന്ന് എത്ര ദൂരെയാണ് തങ്ങളിപ്പോൾ ഉള്ളതെന്നും മനസ്സിലാക്കിത്തരും ഈ യന്ത്രം. സൂര്യനുദിച്ചു വരുമ്പോഴും ആകാശ ത്തു നക്ഷത്രസമൂഹങ്ങൾ രൂപപ്പെടുമ്പോഴുമെ ല്ലാം ഈ യന്ത്രം ഉയർത്തിപ്പിടിച്ച് അവയിലെ ‘സ്കെയിൽ’ വഴി ദൂരം അളക്കാന്‍ സാധിക്കും. ഇതിനുപക്ഷേ ജ്യോതിശാസ്ത്രത്തിൽ അപാര ജ്ഞാനം വേണം. പല കപ്പലുകളിൽ നിന്നായി 104 യന്ത്രങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പഴക്കമേറിയതും ഡിസ്ക് ആകൃതിയിലുള്ള യന്ത്രം സമുദ്രമാർഗ്ഗം ആദ്യമായി ഇന്ത്യയിൽ എത്തിയ യൂറോപ്യൻ‍ സഞ്ചാരി വാസ്കോ ഡ ഗാമയുടെ തകർന്ന കപ്പലില്‍ നിന്നു കണ്ടെത്തിയ നക്ഷത്രദൂരമാ പക യന്ത്രമാണ് . ഗാമ ഉപയോഗിക്കുന്ന ഇത്തരം യന്ത്രങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. അതിലെ സാങ്കേതികതയുടെ പ്രത്യേകത തന്നെയാണ് പോർച്ചുഗീസുകാരെ കടൽയാത്രകളിലെ കിടിലങ്ങളുമാക്കിയിരുന്നത്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവ സ്ഥാനം നിർണ്ണയിക്കാനും പ്രവചിക്കാനും, അതിനനു സരിച്ച് പ്രദേശികമായി അക്ഷാംശ-രേഖാംശ സ്ഥാനങ്ങൾ നിർണ്ണയിക്കുവാനും ,രാശികളും മുസ്ലിം നമസ്കാര സമയം കണക്കാക്കാനും , ഖിബ്ലയുടെ ദിശ നിർണ്ണയിക്കുവാനും ആസ്ട്രോ ലാബ് ഉപയോഗിച്ചിരുന്നു.ആദ്യമായി ആസ്ട്രോ ലാബ് നിർമ്മിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എട്ടാം നൂറ്റാണ്ടിലെ മുസ്ലിം ഗണിതശാസ്ത്രജ്ഞ നായ മുഹമ്മദ് അൽ ഫസാരിയാണ്. സ്പെരിക്കൽ ആസ്ട്രോലാബ്, പ്ലാനി സ്പെരിക്കൽ ആസ്ട്രോലാബ് എന്നീ ഉപകരണ ങ്ങളും ഉപയോഗിച്ചിരുന്നു. ഗണിത ശാസ്ത്ര ത്തിലെ ഒരുപാട് സങ്കീർണ്ണതകൾക്കു ത്തരം കണ്ടെത്താൻ ഇത് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨ 💐⚡പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക⚡💐 💢ശുഭം💢
Показать все...
Фото недоступноПоказать в Telegram
⭐ എന്താണ് ബോഡി ഫാമുകള്‍?⭐ 👉അഴുകി ഈച്ചയാര്‍ക്കുന്ന ശവശരീര ങ്ങള്‍,പുഴുക്കള്‍ നുരഞ്ഞു പുളയ്ക്കുന്ന,രൂക്ഷ ഗന്ധം വമിക്കുന്ന ശവങ്ങള്‍.ഉണങ്ങിയ ശരീര ങ്ങള്‍,മണ്ണില്‍ പാതി അഴുകിയ ശരീരങ്ങള്‍. മനുഷ്യ ശരീരങ്ങള്‍ തുറസ്സായതും അല്ലാത്തതു മായ പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പോലെ യുള്ള കാഴ്ചകള്‍.. കാഴ്ചയില്‍ അറപ്പും വെറു പ്പും ഭീതിയുമുണര്‍ത്തുന്ന വികൃതമായ മൃതദേഹങ്ങള്‍..പഠനാവശ്യങ്ങള്‍ക്കായി മനുഷ്യ മൃതദേഹങ്ങള്‍ സ്വാഭാവികപ്രകൃതിയില്‍ സൂക്ഷിക്കുന്ന ഫെസിലിറ്റികളാണ് ബോഡി ഫാമുകള്‍. മനുഷ്യന്റെ ഇടപടെല്‍ ഇല്ലാതെ മണ്ണിലും, വെള്ളത്തിലും, മരത്തിലും കിടക്കുന്ന ശവശരീരങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെ ന്നാവും ബോഡി ഫാം പ്രധാനമായും പഠന വിധേയമാക്കുക.സ്വാഭാവിക സാഹചര്യങ്ങളില്‍ ശവശരീരങ്ങള്‍ എങ്ങനെയാണ് നശിക്കുന്ന തെന്ന് അറിയുന്നതിനായി മഞ്ഞിലും മണ്ണിലും, മരത്തിലും വെള്ളത്തിലും മൃതദേഹങ്ങള്‍ നിക്ഷേപിക്കും. എന്തിനധികം പറയുന്നു ചെളിക്കെട്ടുകള്‍,കാര്‍ ഡിക്കി,വാഹനങ്ങളുടെ അടിഭാഗം,ഇങ്ങനെയുള്ള അസ്വാഭാവിക ഇടങ്ങളില്‍ സ്വാഭാവികത തെല്ലും ചോരാതെ മൃതദേഹങ്ങള്‍ വയ്ക്കും. മരണശേഷം ശാസ്ത്രപഠനങ്ങള്‍ക്കായി വിട്ടുനല്‍കുന്ന ശരീരങ്ങളാണ് പഠനവിധേയമാ ക്കുന്നത്. ഇതോടെ വിവിധ സാഹചര്യങ്ങളില്‍ എങ്ങനെയാണ് കൊലപാതകം നടന്നതെന്നും അതിനായി പ്രതികള്‍ എന്തെല്ലാം മാര്‍​ഗങ്ങള്‍ സ്വീകരിച്ചുവെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ ചുരുളഴിയും.മൃതദേഹത്തിന്‍റെ മാറ്റങ്ങള്‍,ഗന്ധം എന്നിങ്ങനെ സകലതും പഠനവിധേയമാക്കും.പഠനവിധേയമാക്കുന്ന മൃതദേഹങ്ങളില്‍ ദിവസങ്ങളുടേയും, ആഴ്ച്ചക ളുടേയും, മാസങ്ങളുടേയും ഇടവേളകളില്‍ പഠനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുക യും ചെയ്യും. സംഘത്തിലെ പുരാവസ്തുഗവേഷ കരും, ഷഡ്പദശാസ്ത്രജ്ഞരും, ജീവശാസ്ത്ര ജ്ഞരും, നരവംശശാസ്ത്രജ്ഞരുമെല്ലാം അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തരീതിയി ല്‍ മരണം സംഭവിച്ചവരുടെ മൃതദേഹത്തിന് സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങള്‍ പഠന വിധേയമാക്കുന്നതിലൂടെ ഫോറന്‍സിക് സയന്‍ സും, വൈദ്യശാസ്ത്ര മേഖലയും ഉള്‍പ്പടെ പല മേഖലകള്‍ക്കും പ്രയോജനപ്പെടുന്നുണ്ട് ഇത്തരം ബോഡി ഫാമുകള്‍.1987 ല്‍ ഡോക്ടര്‍ വില്യം ബാസ് (Dr. William Bass ) ആണ് ഇത്തര മൊരു ആശയം വിജയകരമായി അവതരിപ്പിച്ച ത്.അതിനും മുന്‍പ് 1970കളുടെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ ചില ആശയങ്ങള്‍ പ്രാവര്‍ത്തിമാക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. ലോകത്ത് ഇന്ന് പ്രധാനമായും 8 ബോഡിഫാ മുകള്‍ ഉണ്ടെന്നാണ് കണക്ക്.അതില്‍ 7 എണ്ണം അമേരിക്കയിലും ഒരെണ്ണം ആസ്ട്രേലിയയിലും ആണ്.പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാ യി വരുന്ന ഒരെണ്ണം ഇംഗ്ളണ്ടിലും ഉണ്ട്. പ്രധാനമായും 3 തരത്തിലാണ് ഇത്തരം ഫാമുകളില്‍ മൃതദേഹങ്ങള്‍ ലഭിക്കുന്നത്. ⚡1)അജ്ഞാത ജഢങ്ങള്‍ ⚡2)ശരീര ദാനം ചെയ്യുന്നവർ ⚡3)മരണപ്പെട്ടവരുടെ ബന്ധുക്കള്‍ താല്‍പര്യപ്പെട്ട് എത്തിക്കുന്നവ. പകര്‍ച്ചവ്യാധികള്‍ പെട്ട് മരിച്ചവരുടെ മൃതദേഹ ങ്ങള്‍ ഇത്തരം ഫാമുകളില്‍ സ്വീകരിക്കാറില്ല. ബോഡി ഫാമുകള്‍ തുടങ്ങിയ കാലം മുതലേ അതിനോടുള്ള എതിര്‍പ്പുകളും ഉണ്ടായിരുന്നു. മനുഷ്യശരീരത്തെ അപമാനിക്കലാണെന്നും, ശരീരങ്ങള്‍ തുറസ്സായ സ്ഥലത്ത് വെച്ച് ചീഞ്ഞ് അളിയുവാന്‍ വിടുന്നത് മാന്യതയല്ലെന്നും ഉള്ള എതിര്‍പ്പുകള്‍. ഇതിനു പുറമേ രൂക്ഷമായ ദുര്‍ഗന്ധത്തിനെതിരേയും എതിര്‍പ്പുകളുണ്ട്. മൃതദേഹങ്ങള്‍ കാട്ടിലും, മേട്ടിലും വെറുതേ അങ്ങ് ഉപേക്ഷിക്കുകയല്ല.ഏക്കറു കണക്കിന് വരുന്ന സംരക്ഷിത പ്രദേശത്ത് എടുത്തു മാറ്റാവുന്ന കമ്പിവേലികള്‍ക്കുള്ളിലാകും മൃതദേഹങ്ങളെ അഴുകാന്‍ വിടുന്നത്
Показать все...
Фото недоступноПоказать в Telegram
👉കിക്കിങ് ഫൂട്ട് കൊണ്ട് അടിക്കാനായുകയും സ്റ്റാൻഡിങ് ഫൂട്ട് കൊണ്ട് ഷോട്ടെടുക്കുകയും ചെയ്യുന്ന ഫുട്ബോൾ രീതിയാണ് റബോണ. ഇറ്റാലിയൻ താരം ഗിയോവാനി റോക്കോട്ടെ ല്ലിയാണ് ഈ ഷോട്ടിന്റെ ഉപജ്ഞാതാവ്.
Показать все...
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.