fa
Feedback
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ

رفتن به کانال در Telegram

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ കണ്ടെത്താനും പുനരുദ്ധാരണം ചെയ്യാനും ഉഗ്ര നരസിംഹ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു ഉദ്ധ്യമം. Ph: 1800 212 00 2200; +919188042293 ഫേസ്ബുക്ക്: fb.me/destroyedkeralatemples യൂട്യൂബ്: unct.be/klyt1

نمایش بیشتر
568
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
+430 روز
آرشیو پست ها
ടിപ്പുവിന്റെ പടയോട്ട കാലത്തും മാപ്പിള കലാപങ്ങളിലും തകർക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഉഗ്രനരസിംഹ ട്രസ്റ്റ് പുനരുദ്ധാരണം ചെയ്യുന്നത്
ടിപ്പുവിന്റെ പടയോട്ട കാലത്തും മാപ്പിള കലാപങ്ങളിലും തകർക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഉഗ്രനരസിംഹ ട്രസ്റ്റ് പുനരുദ്ധാരണം ചെയ്യുന്നത് . അവയിൽ മിക്കതും കള്ള കേസുകളും ഭീഷണികളും കയ്യൂക്കും അധികാര ദുർവിനിയോഗവും കാരണം ഭക്തർക്ക് മുന്നോട്ട് പോകാൻ കഴിയാത വന്ന ക്ഷേത്രങ്ങൾ ആണ്. ഇത്തരം ക്ഷേത്രങ്ങൾ പുനരുദ്ധാരണത്തിന് ഏറ്റെടുക്കുമ്പോൾ പല ഭീഷണികളും ട്രസ്റ്റിന് നേരിടേണ്ടി വരുന്നുണ്ട്. പല സ്ഥലങ്ങളിലും ക്ഷേത്ര പുനരുദ്ധാരണം ഏത് വിധേനെയും മുടക്കുക എന്ന മാനസികാവസ്ഥയും കാണുന്നുണ്ട്. ഭീഷണികളിൽ ഭയന്ന് പിന്മാറില്ല. എന്നാൽ ഇന്ന് പ്രവർത്തികൾ വ്യാപിച്ചതിനാൽ വളരെയധികം ആളുകൾ ട്രസ്റ്റിന് കീഴിൽ ക്ഷേത്ര പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുന്നുണ്ട്. അവരുടെ സുരക്ഷ എന്നത് പ്രധാനമാണ്. അതിനാൽ തന്നെ എല്ലാ ഭീഷണികളും ഗൗരവമായി കരുതി നിയമപരമായ നടപടികളും , വേണ്ട മുൻകരുതലുകളും സ്വീകരിക്കും. സത്യവും നീതിയും ധർമ്മവും ആചരണമാക്കിയ സമൂഹം കൂടെ ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ് : unct.be/klwa1 Follow@kshethragal

മലപ്പുറം ചോലക്കര ദുർഗ്ഗാ ക്ഷേത്രത്തിൽ 20 ഒക്ടോബർ 2024ന് ബാലാലയത്തിൽ പൂജ ആരംഭിച്ചു. 1921 മാപ്പിള കലാപത്തിൽ തകർക്കപ്പെട്ട ഈ ക്ഷേത്രം ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ആണ് പുനരുദ്ധാരണം ചെയ്യുന്നത്. ക്ഷേത്ര പുനരുദ്ധാരണം തടസ്സപ്പെടുത്താൻ ക്ഷേത്ര ഭൂമി കൈയ്യേറിയവർ നൽകിയ രണ്ട് സിവിൽ കേസും, ക്ഷേത്ര വസ്തുക്കൾ തകർത്തതുമായി ബന്ധപ്പെട്ട ഒര് ക്രിമിനൽ കേസും തിരൂർ കോടതിയിൽ നടക്കുന്നുണ്ട്. പ്രസ്തുത കേസുകൾ കൂടുതൽ കാര്യക്ഷമമായി നടത്താനും, നിയമോപദേശത്തിനും ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് പുതിയ വക്കീലിനെ നിയമിച്ചു. കൂടുതൽ അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ മെമ്പർ ആകുക തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് അപ്പ്: unct.be/klwa1 Follow @kshethrangal

ഹംസ, മുസ്തഫ, കദീജ, ഉമ്മുസൽമ, അർഷാദ്, നഫീസ എന്നിവരാണ് മലപ്പുറം ശങ്കരനാരായണ ക്ഷേത്ര പുനരുദ്ധാരണം തടസ്സപ്പെടുത്താൻ കോടതിയെ സമീപി
ഹംസ, മുസ്തഫ, കദീജ, ഉമ്മുസൽമ, അർഷാദ്, നഫീസ എന്നിവരാണ് മലപ്പുറം ശങ്കരനാരായണ ക്ഷേത്ര പുനരുദ്ധാരണം തടസ്സപ്പെടുത്താൻ കോടതിയെ സമീപിച്ചത്. അവ്യക്തമായ കോടതി ഉത്തരവ് ക്ഷേത്രത്തിനെതിരായി വ്യാഖ്യാനിക്കുകയും 2017-ൽ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം തടയാൻ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും ഉപയോഗിക്കുകയും ചെയ്തു. അതി പുരാതനമായ ക്ഷേത്രം പുനരുദ്ധാരണം ചെയ്യരുത് എന്ന് കോടതി പറഞ്ഞിട്ടില്ല , ഒരു സിവിൽ കേസിന്റെ മറവിൽ പോലീസ് ഇടപ്പെട്ട് 2017 ൽ പുനരുദ്ധാരണം നിർത്തി വെപ്പിച്ചത് ശെരിയായ നടപടി അല്ല. ക്ഷേത്ര ഭാരവാഹികൾക്കെതിരെ കള്ള കേസെടുത്തതും വളരെ നിന്ദനീയമായ പ്രവർത്തി ആണ്. വിധിയിൽ വ്യക്തത വരുത്താൻ കോടതിയെ സമീപിക്കും. നിയമോപദേശത്തിനും നീതി ലഭ്യമാക്കാനും ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് പുതിയ അഭിഭാഷകനെ നിയോഗിച്ചു. 5 ഒക്‌ടോബർ 2024 ന് വെച്ച കേസ് 13 നവംബറിലേക്ക് മാറ്റി വെച്ചു. ശങ്കരനാരായണ ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് ആരാധന പുനഃസ്ഥാപിക്കും. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പ് : unct.be/klwa1 Follow @kshethrangal

ദൈവികമായ ഒരു സംസ്കാരം നശിപ്പിക്കാൻ ശ്രമിച്ച കിരാതന്മാരുടെയും അവരുടെ എല്ലാ ക്രൂരതകളും അതിജീവിച്ച് അവർ തകർത്ത ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെയും ചരിത്രമാണ് തകർക്കപ്പെട്ട ക്ഷേത്രങ്ങൾ. ടിപ്പുവിന്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട മലപ്പുറം ജില്ലയിലെ ശങ്കരനാരായണ ക്ഷേത്രത്തിൻറെ പൂർണ്ണ ഡോക്യുമെന്ററി 2024 സെപ്റ്റംബർ 28 വൈകുന്നേരം 6:30 നു യൂട്യൂബിൽ പ്രീമിയർ ചെയ്യും. കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക : unct.be/yt1 ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്

പാലക്കാട് ജില്ലയിലെ കോട്ടപ്പാടം ശ്രീരാമ ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി . 2020 ൽ ഉഗ്രനരസിംഹ ചാര
+1
പാലക്കാട് ജില്ലയിലെ കോട്ടപ്പാടം ശ്രീരാമ ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി . 2020 ൽ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനരുദ്ധാരണം ചെയ്ത് നാട്ടുകാരുടെ കമ്മിറ്റിക്ക് കൈമാറിയെങ്കിലും പല കാരണങ്ങളാൽ ക്ഷേത്രത്തിൽ ആരാധന പുനഃ സ്ഥാപിക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞില്ല. പുനരുദ്ധാരണം ചെയ്ത ശ്രീകോവിൽ ഒരു വശത്തും, വെട്ടിയിട്ട ശ്രീരാമ വിഗ്രഹം മറു വശത്തു വർഷങ്ങളായി ബാലാലയത്തിൽ അങ്ങനെ തന്നെ കിടക്കുന്നതും സമൂഹത്തിന് തന്നെ അപമാനമാണ്. അതിനാൽ ഭക്തരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും അഭ്യർത്ഥന മാനിച്ചു ബാക്കിയുള്ള പുനരുദ്ധാരണവും ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് തന്നെ പൂർത്തീകരിച്ചു ശ്രീരാമസ്വാമിയുടെ ആരാധന പുനഃ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും. വ്യക്തി താത്പര്യങ്ങളും രാഷ്ട്രീയ വേർ തിരിവും മാറ്റി വച്ച് എല്ലാവരും നമ്മുടെ പൈതൃകം സംരക്ഷിക്കാനും പുനഃ സ്ഥാപിക്കാനും ഉള്ള ഈ ഉദ്യമത്തിനു പിന്തുണ നൽകും എന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ മെമ്പർ ആകുക. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ് : unct.be/klwa1 Follow @kshethrangal

Job Vacancy UgraNarasimha Charitable Trust is looking for full time Project Coordinators for its office at Tirur, Malappuram Kerala The focus area is the revival of our ancient Heritage and Culture. Knowledge and Fluency in English is a must. Technical knowledge to use Office 365 and other software required. Knowledge of Videography, Photography, Content creation is preferred. Application is only accepted online through below link. https://in.indeed.com/cmp/Ugranarasimha-Charitable-Trust/jobs?jk=212c0f0714837a40&start=0 For details call +919188042293

മലപ്പുറം ജില്ലയിലെ ചോലക്കര ദുർഗ്ഗാ ക്ഷേത്രത്തിൻറെ അവസാനവരി കരിങ്കൽ പാളികൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചു. ക്ഷേത്ര പുനരുദ്ധാരണം തടസ്സപ്പെടുത്താൻ കുഞ്ഞീൻ മുതലായവർ വീണ്ടും കേരള സർക്കാറിന് പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രഭൂമിയിൽ അതിക്രമിച്ചുകയറി ക്ഷേത്ര സ്വത്തുക്കൾ നശിപ്പിച്ചതിന് കുഞ്ഞീനെതിരെ കലാപ ശ്രമത്തിന് ക്രിമിനൽ കേസ് വിചാരണ നടക്കുന്നുണ്ട്. ക്ഷേത്ര പുനരുദ്ധാരണം ഏതു വിധേനയും തടസ്സപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. 1921 മാപ്പിള കലാപത്തിൽ കയ്യും കാലും തലയും വെട്ടിമാറ്റപ്പെട്ട ഒരു ദേവിയുടെ ക്ഷേത്രത്തിൻറെ പുനരുദ്ധാരണം നടക്കുമ്പോൾ കേരളം ഭരിക്കുന്ന സർക്കാറിൻ്റെ നിലപാട് എന്താണ് എന്നാണ് ഇനി അറിയാനുള്ളത്. എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ക്ഷേത്ര പുനരുദ്ധാരണം പൂർത്തിയാക്കി, ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ദുർഗ്ഗാദേവിയുടെ ആരാധന പുനസ്ഥാപിക്കും കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

കാകന്മത് ക്ഷേത്രം, മധ്യപ്രദേശ്. കേരളത്തിലേതു പോലെ തന്നെ ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങളാണ് പ്രാകൃതരായ ആക്രമണകാരികളാൽ ഉത്തരേന്ത്യയിലും തകർക്കപ്പെട്ടത്. ഇത്തരം ക്ഷേത്രങ്ങൾ ഇപ്പോഴും തകർന്നു കിടക്കുകയാണ്. ഇത്തരം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തനം തുടങ്ങി. ആദ്യ പടിയായി തകർന്നു കിടക്കുന്ന 100 പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തി അവയുടെ ചരിത്രവും വിവരങ്ങളും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചു. കേരളത്തിൽ ട്രസ്റ്റ് ഏറ്റെടുത്ത ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും പരിപാലനവും ട്രസ്റ്റിന്റെ തിരൂർ ഓഫീസ് മുഖേന നടക്കും. ക്ഷേത്രങ്ങൾ വാട്സ് അപ്പ്: unct.be/klwa1 Follow@kshethrangal

കഴിഞ്ഞ ഏഴ് വർഷത്തിലധികമായി പൂജകൾ മുടങ്ങി കിടന്ന മലപ്പുറം ജില്ലയിലെ ചന്ദനകണ്ടത്തിൽ ശങ്കര നാരായണ ക്ഷേത്രത്തിൽ 2024 ഓഗസ്റ്റ് നാലിന് ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പൂജകൾ പുനരാരംഭിച്ചു. ക്ഷേത്ര പുനരുദ്ധാരണം തടസ്സപ്പെടുത്താൻ ഹംസക്കുട്ടി മുതലായവർ നൽകിയ സിവിൽ, ക്രിമിനൽ കേസുകൾ നിയമ വിദഗ്ധരുമായി ആലോചിച്ച് നേരിടും. ഇതിനായി പുതിയ വക്കിലുമാരെ നിയമിക്കും. ദൈവികമായ ഈ ഒരു ഉദ്യമത്തിൽ പങ്കുചേരാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെമ്പർ ആവുക. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

മലപ്പുറം ജില്ലയിലെ പറവന്നൂർ ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ പൂജകൾ പുനരാരംഭിക്കാൻ തീരുമാനമായി. 2024 ജൂലൈ 21 ന് ക്ഷേത്രത്തിൽ ദീപാർച്ചന നടന്നു. താന്ത്രിക വിധി പ്രകാരം ദേവതാ പ്രീതിക്ക് വേണ്ട എല്ലാ ക്രിയകളും ഹോമങ്ങളും നടത്തും. ടിപ്പുവിന്റെ ആക്രമണത്തിൽ തകർക്കപ്പെട്ട ഈ ക്ഷേത്രത്തിൻറെ പുനരുദ്ധാരണം തടസ്സപ്പെടുത്തി ഹംസക്കുട്ടി കേസ് നടത്തുന്നുണ്ട്. പ്രസ്തുത കേസ് ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഏറ്റെടുത്തു നടത്തുന്നത്. പുനരുദ്ധാരണത്തിന് കോടതി തടസ്സം നിൽക്കില്ല എന്ന് കരുതുന്നു. മാപ്പിള ലഹളകളിലും ടിപ്പുവിന്റെ പടയോട്ടത്തിലും തകർക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങൾ ഉയിർത്തെഴുന്നേറ്റത് പോലെ ഈ ക്ഷേത്രവും പ്രൗഢിയിലേക്ക് തിരിച്ചെത്തും. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1

ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം എല്ലാ ഭാരതീയർക്കും ഉണ്ട് . ഏതെങ്കിലും സർക്കാർ പൈതൃക സംരക്ഷണത്തിന് എതിരായി
+1
ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം എല്ലാ ഭാരതീയർക്കും ഉണ്ട് . ഏതെങ്കിലും സർക്കാർ പൈതൃക സംരക്ഷണത്തിന് എതിരായി പ്രവർത്തിച്ചാൽ അത് എതിർക്കേണ്ട ബാദ്ധ്യതയും നമുക്കുണ്ട്. അതിനാൽ തന്നെ പതിനെട്ട് പൈതൃക സ്മാരകങ്ങൾ സംരക്ഷിത പട്ടികയിൽ നിന്നും നീക്കം ചെയ്ത നരേന്ദ്ര മോദി സർക്കാരിന്റെ നടപടിക്കെതിരെ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് കത്ത്‌ നൽകി. ക്ഷേത്രങ്ങൾ വാട്സ് ആപ്പ് : unct.be/klwa1

മലപ്പുറം ജില്ലയിലെ അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രത്തിൻറെ രണ്ടാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നാലമ്പലം, നമസ്കാര മണ്ഡപം, ചു
+5
മലപ്പുറം ജില്ലയിലെ അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രത്തിൻറെ രണ്ടാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നാലമ്പലം, നമസ്കാര മണ്ഡപം, ചുറ്റുമതിൽ എന്നിവയുടെ പണി പുരോഗമിക്കുന്നു. കാലങ്ങളായി തകർന്നു കിടക്കുകയായിരുന്നു ക്ഷേത്രം ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ആണ് പുനരുദ്ധാരണം ചെയ്യുന്നത്. ട്രസ്റ്റ് പുനരുദ്ധാരണത്തിനായി ഏറ്റെടുത്ത എല്ലാ ക്ഷേത്രങ്ങളുടെയും പൂർണ്ണ പുനരുദ്ധാരണമാണ് അടുത്ത രണ്ടു വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത്. അതിനു ശേഷം കേരളത്തിന് പുറത്തുള്ള തകർക്കപ്പെട്ട ക്ഷേത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

കേരളത്തിൻറെ നഷ്ടപ്പെട്ട പൈതൃകം വീണ്ടെടുക്കാനും സംരക്ഷിക്കാനും വേണ്ടി ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ ഒരു ഉദ്യമമാണ് തകർക്കപ്പെട്ട ക്ഷേത്രങ്ങൾ. തകർന്ന് കിടക്കുന്ന ഒരു ക്ഷേത്രം പുനരുദ്ധാരണം ചെയ്യുക എന്നത് സാത്വികവും ദൈവികവുമായ ഒരു പ്രവർത്തിയാണ്. കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയാൻ താത്പര്യം ഉണ്ട്. ഫേസ്ബുക്ക് പേജിൽ അവ ദയവായി രേഖപ്പെടുത്തുക. നിങ്ങൾ കൂടെയുണ്ട് എന്ന് സൂചിപ്പിക്കാൻ ഫേസ്ബുക്ക് പേജ് ലൈക് , ഫോളോ ചെയ്യുക. https://www.facebook.com/destroyedkeralatemples/ Follow @kshethrangal

1921 മാപ്പിള ലഹളയിൽ തകർക്കപ്പെട്ട മലപ്പുറം ജില്ലയിലെ ചോലക്കര ദുർഗ്ഗാ ക്ഷേത്രത്തിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കലാപത്തിൽ തകർക്കപ്പെട്ട രണ്ട് വരി കരിങ്കൽ പാളികളിൽ ഒരു വരി ദുർഘടമായ പാതയിലൂടെ ക്ഷേത്രത്തിൽ എത്തിച്ചു. ക്ഷേത്ര പുനരുദ്ധാരണം ഏത് വിധേനയും തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും കുഞ്ഞീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദമായി കുഞ്ഞീനും കൂട്ടരും തടസ്സപ്പെടുത്തിയ ക്ഷേത്ര പുനരുദ്ധാരണം 2023 ൽ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ആണ് വീണ്ടും തുടങ്ങിയത്. 1921ൽ കലാപകാരികൾ തലയും കൈയും കാലും ഛേദിച്ച ചോലക്കര ദുർഗ്ഗാ ദേവിയുടെ ക്ഷേത്രം എത്രയും പെട്ടെന്ന് പുനരുദ്ധാരണം കഴിഞ്ഞു ആരാധന തുടങ്ങാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ മെമ്പർ ആവുക. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് മലപ്പുറത്ത് പുതിയ ഓഫീസ് തുടങ്ങിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്. 1921 മലബാർ കലാപത്തിലും ടിപ്പുവിൻ്റെ പടയോട്ടത്തിലും തകർക്കപ്പെട്ട വളരെയധികം ക്ഷേത്രങ്ങൾ ഇപ്പോഴും പുനരുദ്ധാരണം കാത്തു കിടക്കുകയാണ്. ഇതിനുള്ള ഒരു പ്രധാന കാരണം ചില ആളുകൾ ചതിയും വഞ്ചനയും കാപട്യത്തിലൂടെയും, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അധികാര ദുർവിനിയോഗത്തിലൂടെയും പുനരുദ്ധാരണം തടസ്സപ്പെടുത്തിയത് ആണ്. ഇത്തരം ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യുക എന്നത് സമൂഹത്തിൻ്റെ ആത്മാഭിമാനത്തിൻ്റെ വിഷയമാണ്. അതുകൊണ്ടുതന്നെ ഇത്തരം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടി ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കും. കേരള സമൂഹം കൂടെ നിൽക്കുകയാണെങ്കിൽ ധർമ്മത്തിനും നീതിക്കും വേണ്ടി ഉള്ള ഈ പോരാട്ടം വിജയിക്കും. അവസാന നിമിഷം വരെ പോരാടും, എന്ത് വന്നാലും നേരിടും. കൂടുതൽ വിവരങ്ങൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ മെമ്പർ ആകുക. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ് : unct.be/klwa1

പൈതൃക സംരക്ഷണത്തിൻ്റെ ഭാഗമായി ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് മലപ്പുറം ജില്ലയിൽ തിരൂരിൽ പുതിയ ഓഫീസ് തുറന്നു. മാനേജിംഗ് ട്രസ്റ
പൈതൃക സംരക്ഷണത്തിൻ്റെ ഭാഗമായി ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് മലപ്പുറം ജില്ലയിൽ തിരൂരിൽ പുതിയ ഓഫീസ് തുറന്നു. മാനേജിംഗ് ട്രസ്റ്റി മുരളീധരൻ ടി ദീപം തെളിയിച്ച് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

ഭാരതത്തിൽ എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും അവരവരുടെ ആരാധനാലയങ്ങൾ നിർമ്മിക്കാനും പുനരുദ്ധാരണം ചെയ്യാനും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ തകർക്കപ്പെട്ട പുരാതന ഹിന്ദു ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യുമ്പോൾ വളരെയധികം എതിർപ്പും അതിക്രമങ്ങളും ആണ് ചിലരിൽ നിന്ന് നേരിടേണ്ടി വരുന്നത്. എങ്ങനെയെങ്കിലും പുനരുദ്ധാരണം മുടക്കാൻ ഭീഷണി ഉൾപ്പെടെ ഉള്ള എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ എന്ന ഫേസ്ബുക്ക് പേജ് നോക്കിയാൽ ഏകദേശം കാര്യങ്ങൾ മനസ്സിലാകും. മൈസൂർ ഭരണാധികാരിയായ ടിപ്പുസുൽത്താനും അദ്ദേഹത്തിൻ്റെ കൂട്ടാളികളും കേരള സമൂഹത്തിനോട് ചെയ്ത ക്രൂരത ചരിത്രത്തിൻ്റെ ഭാഗമാണ്. മുറിവേറ്റ കേരള സമൂഹത്തിൻ്റെ പ്രതിഫലനങ്ങളാണ് തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ. ഇത്തരം ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്ത് സമൂഹത്തിന് ഏറ്റ മുറിവുകൾ ഉണക്കി സ്നേഹവും സാഹോദര്യവും ഉറപ്പാക്കുകയാണ് തകർക്കപ്പെട്ട ക്ഷേത്രങ്ങൾ എന്ന ഉദ്യമത്തിൻ്റെ ലക്ഷ്യം. കേരളത്തിൻ്റെ പൈതൃകം വീണ്ടെടുക്കാൻ ഉള്ള ഈ ഉദ്യമത്തിലേക്ക് കൂടുതൽ ആളുകളെ നിയോഗിക്കും. കേരള സമൂഹം കൂടെയുണ്ടെങ്കിൽ വിജയിക്കും എന്നതിൽ സംശയമില്ല. വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

മലപ്പുറം ജില്ലയിലെ പറവന്നൂർ ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ 21.4.2024 ന് പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി ഗണപതി ഹോമം നടന്നു. 250 വർഷങ്ങൾക്ക് മുൻപ് ടിപ്പുവിൻ്റെ ആക്രമണത്തിൽ തകർക്കപ്പെട്ട ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം 2016 ൽ നിലച്ചു പോയതിന് പിന്നിലും ചതിയുടെയും ക്രൂരതയുടെയും ഒരു ചരിത്രം ഉണ്ട്. 2016ൽ നിലച്ച് പോയ പുനരുദ്ധാരണം 2024ൽ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ആണ് വീണ്ടും തുടങ്ങുന്നത്. ഈ ഒരു ദൈവ കാര്യത്തിന് കൂടെ നിൽക്കാൻ താത്പര്യം ഉള്ളവർ വാട്സ് ആപ്പ് ഗ്രൂപ്പിൽ മെമ്പർ ആകുക. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

പുനരുദ്ധാരണത്തിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ നടക്കുന്ന ഗണപതി ഹോമത്തിലേക്ക് എല്ലാ
പുനരുദ്ധാരണത്തിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ നടക്കുന്ന ഗണപതി ഹോമത്തിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ക്ഷണിക്കുന്നു. ഗണപതി ഹോമം ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ് : unct.be/h002 ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal

1500 വർഷത്തിലേറെ പഴക്കംചെന്ന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ പറവന്നൂർ ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്
1500 വർഷത്തിലേറെ പഴക്കംചെന്ന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ പറവന്നൂർ ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ട ഈ ക്ഷേത്രം പ്രാചീനകാലത്ത് വളരെ പ്രസിദ്ധിയോടെ നിലനിന്നിരുന്ന ഒരു ക്ഷേത്രമായിരുന്നു. 2014 ലാണ് ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ശ്രമം തുടങ്ങിയത്. 2024 ൽ ഭക്തരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും അഭ്യർത്ഥന മാനിച്ചു ക്ഷേത്രവും ക്ഷേത്ര പുനരുദ്ധാരണവും ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയും പുനരുദ്ധാരണത്തിൻ്റെ ആദ്യ പടിയായി ഗണപതിഹോമം നടത്താൻ തീരുമാനിക്കുകയും ചെയ്തു. മേൽ തീരുമാനിച്ച പ്രകാരം 2024 ഏപ്രിൽ 21 -)o തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് ബ്രഹ്മശ്രീ മാങ്കുളങ്ങര മനക്കൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ക്ഷേത്രങ്ങൾ വാട്സ് ആപ്പ്: unct.be/klwa1 Follow @kshethrangal