1 806
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
1 806
ഗുണ മണിയായ റസൂലുള്ളാഹ്
തണി പകരും ഗുരു നൂറുള്ളാഹ്
ഇഹപര നബിയാം ഹബീബുള്ളാഹ്
ഇറയോന്‍റെ കനിയെ സൊല്ലള്ളാഹ്
പതി മക്കത്തുദിത്തുള്ള മലരല്ലേ
പരിശുദ്ധ കതിരൊളി ബദറല്ലേ
പരിമള സുരഭില കാവല്ലേ
പെരിയോന്‍റെ ഖുദ്സിലെ മയിലല്ലേ
മര്‍ഹാബാ യാ നൂറ ഐനി
മര്‍ഹാബാ യാ ജദല്‍ ഹുസൈനി
മര്‍ഹബ മര്‍ഹബ നൂര്‍ മുഹമ്മദ് മര്‍ഹബ മര്‍ഹബ മര്‍ഹബ
മഹ്ശറയില്‍ തണിയായോരെ
ഖുദ്റത്ത് പെരുത്തുള്ള നബിയോരെ
ഫളീലതും ഫസാഹതും മികച്ചോരെ
ശഫാഅത്ത് കനിയുന്ന റസൂലോരെ
1 806
" *എൻ ഖൽബുതരാം*" എന്ന് തുടങ്ങുന്ന ഗാനം👇👇👇
നല്ല ശബ്ദ ഭംഗിയുള്ള കുട്ടികളെ കൊണ്ട് പാടിച്ചാൽ സദസ്സ് ശാന്തമാകും...... audio കേട്ട് പഠിപ്പിക്കുക.👇👇
എന്‍ ഖല്‍ബു തരാം എന്‍ കരളു തരാം
ഇന്നൊന്നു വന്നൂടേ
ഹബീബെ അങ്ങേക്കായെല്ലാം നല്‍കാം
ഞാന്‍ എന്നിലണഞ്ഞൂടേ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്നില്‍ ചേര്‍ന്നൂടേ....
പാപമതേറെ ചെയ്തിവന്‍ കനിവിന്നായ് മദ്ഹോതുന്നേ
പാത്തു പതുങ്ങി മദീനയില്‍ പുണരാന്‍ ഇവനും തേടുന്നേ
പാവം വിലങ്ങള്‍ നില്‍പാടറയാന്‍ എന്‍റെ മഹ്ബൂബേ
പാപം പൊറുത്തെന്‍ പരിമള ഭൂമിയിലെന്നെ ചേര്‍ത്തിടണേ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
ഖല്‍ബില്‍ ചേര്‍ന്നൂടേ....
സമ്പത്തില്ലാ സമ്പാദ്യങ്ങള്‍ ഒന്നുമെ ഇന്നില്ലാ
ത്വയ്ബയിലെത്താന്‍ മാര്‍ഗമതൊന്നും കണ്ണില്‍ കണ്ടില്ലാ
അമലും ഇഖ്ലാസും തഖ്വയിലും ഏറീട്ടൊന്നില്ലാ
സ്നേഹിക്കാനറിയില്ലാ എന്നില്‍ ഹുബ്ബല്ലാതില്ലാ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്നില്‍ ചേര്‍ന്നൂടേ....
കഥനക്കഥകള്‍ ഏറെയിതുണ്ടെന്‍ ഒന്ന് കനിഞ്ഞിടണേ
ഖല്‍ബ് തുറന്നൊരു കാര്യം പറയാന്‍ സവിധം ചേര്‍ത്തിടണേ
അങ്ങാണെന്‍ ഇരു വീട്ടിലും രക്ഷ കൈവിട്ടേക്കരുതേ
അങ്ങേക്കായ് ഞാന്‍ എല്ലാം നല്‍കാം
ഇനിയും വൈകരുതേ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്‍റെ ഖല്‍ബില്‍ ചേര്‍ന്നൂടേ....
1 806
*മുതിർന്ന കുട്ടികൾക്കുള്ള മലയാള ഗ്രൂപ്പ് സോങ്ങ്*👇
നബിദിന പ്രോഗ്രാമിന്റെ അവസാന taimൽ ഈ ഗാനം പാടലാണ് നല്ലത്.
മക്കതുദിച്ച റസൂലെ
പുതിങ്കൾ നബിയെ ഹബീ ബെ
صلى الله على محمد
صلى الله عليه وسلم
മണിമുത്ത് മദീനയിലാണോ
മന്ദാരചെപ്പിന്റെയകാണോ
صلى الله على محمد
صلى الله عليه وسلم
നബിയെ കരുണ കടലോരെ
മുത്ത്നബീ ശഫീഉൽഉമ്മ
صلى الله على محمد
صلى الله عليه وسلم
മഹ്ശറിൽ കഠിനസമയത്തും
ഉമ്മത്തീ എന്നുരത്തോരെ
صلى الله على محمد
صلى الله عليه وسلم
നബിയെ മുത്താറ്റൽ നബിയെ
നബിമാരിലുള്ള തണിയെ
صلى الله على محمد
صلى الله عليه وسلم
തങ്ങളെ ശഫാഅത്തല്ലാതെ
ഞങ്ങളിലില്ലാ ശഫീഹെ
صلى الله على محمد
صلى الله عليه وسلم
അശ്റഫുൽ ഖൽഖായ ത്യാഹ
ചൊരിയണം ഞങ്ങളിൽ റാഹ
صلى الله على محمد
صلى الله عليه وسلم
അങ്ങേക്കായ് ഞങ്ങൾ അർപ്പണം
മുത്ത് നബീ കൈകൾ മുത്തേണം
صلى الله على محمد
صلى الله عليه وسلم
