fa
Feedback
സൂഫി ഗാന പഠനം

സൂഫി ഗാന പഠനം

رفتن به کانال در Telegram

نمایش بیشتر
کشور مشخص نشده استدین و مذهبی172 765
420
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
സൂഫി എന്ന സംജ്ഞ: ഉൽപത്തിയും ഉള്ളടക്കവും https://akameeyam.com/awariful-ma-arif-sufi-classics-3/

വിശുദ്ധ ഖുർആനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ആദ്ധ്യാത്മികതയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് സൂഫികൾ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാ കരിച്ചു. ദൈവത്തെയും സർവ്വപ്രപഞ്ചത്തെയും ഒന്നായി കാണുന്ന സർവ്വ ശ്വരവാദം (Pantheism) എന്ന സിദ്ധാന്തം സൂഫിസത്തിന്റെ മുഖ്യ പ്രമേയമാ ണ്. സർവ്വേശ്വരവാദം ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്നു. മനു ഷ്യാത്മാവ് അതിന്റെ സ്രഷ്ടാവിൽ വിലയം പ്രാപിക്കണമെന്ന് അതു സിദ്ധാന്തിക്കുന്നു. സൂഫിസവും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി. മതശാഠ്യങ്ങളുടെ പുറത്തുനിന്നുകൊണ്ട് പരംപൊരുൾ തേടിയ സൂഫികളുടെ സമീപന രീതികളെ അടയാളപ്പെടുത്തുന്ന പഠനം. •••••••••• MRP : 110/- Discount : 10% Delivery Charge : 30/= For copy https://wa.me/message/WFJXHLWT24ZZP1

അവാരിഫുൽ മആരിഫ് https://akameeyam.com/avariful-ma-aarif/

സൂഫിസം നിത്യജീവിതത്തില്‍ ~~~~~~ മുത്തു നബി(സ്വ)യുടെ സസഹവാസം കാരണം മുസ്‌ലിം ഉമ്മത്തിലെ ഒന്നാം സ്ഥാനക്കാരായ ബഹു: സ്വഹാബത്ത്, അവരെ പിന്തുടര്‍ന്ന താബിഉകള്‍ അവര്‍ക്ക് ശേഷം സൂക്ഷ്മത കൈമുതലാക്കി ജീവിച്ച ശ്രേഷ്ഠരായ വിഭാഗങ്ങള്‍ ‘സുഹ്ഹാദ്’ജീവപരിത്യാഗികള്‍’ഉബ്ബാദ്’ഇബാദത്തില്‍ മുഴുകിയവര്‍എന്നിങ്ങനെ അറിയപ്പെട്ടു. പിന്നീട് പുതിയ വാദമുഖങ്ങളും ആശയങ്ങളും കൂടിവന്നപ്പോള്‍ അല്ലാഹുവിന്റെ പക്ഷത്ത് അടിയുറച്ച് നില്‍ക്കുകയും നബിചര്യയെ സൂക്ഷ്മ ജീവിതമായി അംഗീകരിക്കുകയും പൂര്‍വസൂരികളെ സ്നേഹിക്കുകയും ചെയ്ത ‘സൂഫി’കള്‍അഹ്ലുസ്സുന്നയിലെ ആരിഫുകളും ഔലിയാക്കളുംഎന്ന വിഭാഗം ലോകത്തറിയപ്പെട്ടു. തസ്വവ്വുഫിന്റെ ഉപജ്ഞാതാവും സരണിയുടെ നേതാവും നാലാം ഖലീഫ ഹ: അലി(റ) ആണ്. അവരില്‍ നിന്നും ഹ: ഹസന്‍ ബസ്വരി(ഹി: 110) അതേറ്റെടുത്തു. ഹി: 150ല്‍ വഫാത്തായ അബൂഹാശിം(റ) എന്നവരാണ് ആദ്യമായി ചരിത്രത്തില്‍ ‘സൂഫി’ എന്ന് രേഖപ്പെട്ടിട്ടുള്ളത് (ഇമാം ഖുശൈരി/കശ്ഫുള്ളുനൂന്‍: 1/144). ഇമാം മാലിക് (ഹി: 93), അബൂഹനീഫ (ഹി: 80), ഇമാം ശാഫിഈ (ഹി: 150), ഇമാം അഹ്മദ് ഹമ്പലി (ഹി: 164), ഇമാം അലി അബു ഹസന്‍ അല്‍ അശ്അരി (ഹി: 260) (റ.അ) തുടങ്ങിയവര്‍ അവരുടെ കാലഘട്ടത്തിലെ ഉന്നത പണ്ഡിതന്മാരും ആരിഫുകളും ഔലിയാക്കളുമായിരുന്നു. പിന്നീട് അവരുടെ മദ്ഹബുകളും മാര്‍ഗങ്ങളും അനുഗമിച്ചെത്തിയ അഖ്താബുകള്‍ ശൈഖ് മുഹ്യിദ്ദീന്‍ (ഹി: 470), ശൈഖ് രിഫാഈ (ഹി: 512), ശൈഖ് ദസൂഖി (ഹി: 633), ശൈഖ് അഹ്മദുല്‍ ബദവി (ഹി: 569), അബുല്‍ ഹസന്‍ അശ്ശാദുലി (ഹി: 551), ജീലാനി, രിഫാഈ സമകാലികരും സഹവാസിയുമായ സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ അജ്മീര്‍ (ഹി: 522) തുടങ്ങിയവരുടെ ശിഷ്യ ഗണങ്ങളായി കോടിക്കണക്കിനു വിശ്വാസികള്‍ ലോകത്ത് ജീവിച്ചു. ഖിയാമത്ത് നാള്‍ വരെ അവശേഷിക്കുന്നതാണീ സരണി (ഈഖാള്, ഹികം, പേജ്: 6). കര്‍മരംഗത്ത് ബാഹ്യപരമായി ചിട്ടപ്പെടുത്തുകയും ആത്മീയതയില്‍ അല്ലാഹുവിലുള്ള ഭയവും സൂക്ഷ്മ ജീവിതവും നല്‍കി അവരെ സംസ്കരിക്കുകയുമാണവര്‍ ചെയ്തത്. ഇവരുടെ വിശ്വസനീയമായ സ്വാധീനത്താല്‍ വിവരം കുറഞ്ഞ സാധാരണക്കാരായ അനുയായികളില്‍ വിശേഷ സ്വഭാവമുള്ള ഒരു സംസ്കാരം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. തിരുനബി(സ്വ)യുടെ ഹള്റത്തില്‍ നിന്നാണ് അതിന്റെ തുടക്കം കുറിക്കുന്നത്. ഒരു ഗ്രാമീണ കര്‍ഷകന്‍ (അഅ്റാബി) വന്ന് നബിയോട് ചോദിക്കുന്നു. ”അന്ത്യനാള്‍ എന്നാണ് നബിയേ!” നബി(സ്വ) തിരിച്ചു ചോദിച്ചു: ആ ദിവസത്തിലേക്ക് എന്ത് തയ്യാറെടുപ്പാണ് നീ നടത്തിയിട്ടുള്ളത്?” ”എന്റെ നിസ്കാരവും മറ്റ് ഇബാദത്തുകളുമായി ഒരു മുന്നൊരുക്കവും ഞാന്‍ നടത്തിയിട്ടില്ല. എന്നാല്‍ അങ്ങയെ ഞാന്‍ അത്യധികം സ്നേഹിക്കുന്നു നബിയേ!” ”എങ്കില്‍ നീ സ്നേഹിച്ചവരോടൊപ്പമായിരിക്കും നിന്റെ സ്ഥാനം” (ഹദീസ്). ഈ വിശേഷ സ്വഭാവത്തില്‍ നിലയുറപ്പിക്കാന്‍ മുരീദുകളെ സജ്ജമാക്കാന്‍ സൂഫീസൂരികളുടെ ജീവിതത്തില്‍ നിന്നുള്ള നിരവധി സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കും. കൈപ്പേറിയതാണെങ്കിലും നീ സത്യമേ പറയാവൂ എന്ന തിരുവചനം ജീവിതത്തിന്റെ ശൈശവ ദിശയില്‍ തന്നെ ഒരു പാഠമാക്കി മാതാവിന്റെ നിര്‍ദേശം നടപ്പിലാക്കിയ ശൈഖ് ജീലാനീ സംഭവം നൂറ്റാണ്ടുകളായി നാം ആവര്‍ത്തിച്ചോര്‍ക്കുന്ന ‘കളവ് പറയല്ല എന്നുമ്മ ചൊന്നാരെകള്ളന്റെ കയ്യില് പൊന്നു കൊടുത്തോവര്‍’ ഈരടികള്‍ക്ക് തലമുറകളിലുള്ള സ്വാധീനം വിലപ്പെട്ടതാണ്. ശൈഖ് രിഫാഈ(റ)ന്റെ പര്‍ണശാലകളില്‍ എത്തുന്ന ആയിരങ്ങള്‍, വിശപ്പിന്റെ വിളിയും വിജ്ഞാന സന്പാദനത്തിന്റെ ത്വരയുമാണവരെ അവിടെ എത്തിക്കുന്നത്. സ്വന്തം കരങ്ങള്‍കൊണ്ട് സമാഹരിക്കുന്ന ആഹാരം നല്‍കി അവരുടെ ക്ഷുത്തടക്കുകയും ആത്മീയ വിജ്ഞാനത്തിന്റെ മധു നല്‍കി സംസ്കരിച്ചെടുക്കുകയും ചെയ്യുക വഴി അവരെല്ലാം നല്ലവരായി മാറുകയായി. പിന്നീടവരെ ഗ്രാമങ്ങളിലേക്കയച്ച് പ്രദേശത്തെ ജനങ്ങളെയും സമുദ്ധരിക്കുന്നു. കളവ് നടത്താന്‍ വീട്ടില്‍ കടന്ന തസ്കരന് നല്ല വിഭവം നല്‍കി തിരിച്ചയക്കുമ്പോള്‍ അപരിചിതനായതുകൊണ്ട് ആരെങ്കിലും ഉപദ്രവിക്കുമെന്ന് പറഞ്ഞ് അങ്ങാടിയിലെത്തുന്നതു വരെ പിന്തുടര്‍ന്ന് യാത്രയയച്ചപ്പോള്‍ ഇതൊരസാധാരണ മനുഷ്യനാണെന്ന് മനസ്സിലാക്കി ശൈഖിന്റെ സന്നിധിയില്‍ തിരിച്ചെത്തി നല്ലവനായി മാറുന്നു (ഖിലാദത്തുല്‍ ജവാഹിര്‍: 55). ബഹു: അഹ്മദുല്‍ ബദവി(റ) തന്റെ സന്നിധിയിലെത്തുന്ന പരശ്ശതം ശിഷ്യന്മാരെ നേര്‍വഴിയിലേക്ക് നയിക്കുകയുണ്ടായി. കുറ്റബോധത്താല്‍ ഖേദിച്ച് മടങ്ങിയെത്തുന്ന അശരണര്‍ക്ക്, അവര്‍ സജ്ജനങ്ങളാവട്ടെ ദുര്‍നടപ്പുകാരാകട്ടെ എല്ലാവരെയും ദിശാബോധം നല്‍കി സമുദ്ധരിച്ചെടുക്കും. പിന്നീടവരെ ദാഇകളും ഇമാമുകളുമായി പരിസരങ്ങളിലേക്കയക്കുകയും ചെയ്യും. സ്വാലിഹുകളുടെ സ്നേഹഭാജനമാവാന്‍ ഇവര്‍ക്ക് പ്രേരണയാകുന്നത് മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ആത്മീയ സ്നേഹവും ബഹുമാനവുമാണ്. ഇന്ത്യയിലെ ഒരു കോടി ജനതയുടെ നേതൃത്വം ഏറ്റെടുക്കാനും പലരുടെയും വാഴ്ചകള്‍ക്കും വീഴ്ചകള്‍ക്കും സാക്ഷിയാവാനും അജ്മീര്‍ ശരീഫ് നിമിത്തമായി. സാധാരണക്കാരായ ആളുകള്‍ സജ്ജനങ്ങളായി മാറിയ ഇന്ത്യാരാജ്യത്തെ ആദ്യത്തെ അനുഭവമായിരുന്നു അത്.

സൂഫിയാക്കളുടെ ഗ്രന്ഥങ്ങൾ പലതും ബാഹ്യമായ കൈകടത്തലുകൾക്ക് വിധേയമായിട്ടുണ്ട് അത്തരം ഗ്രന്ഥങ്ങളെ അവലംബിച്ച് കൊണ്ട് തവസ്സുഫിനെ നിരൂപണം ചെയ്താൽ അബദ്ധത്തിൽ ചാടും.മഹാനായ ശൈഖ് ജീലാനിയുടെ ഗുന്യത്ത് പോലും അതിൽ നിന്ന് മോചിതമല്ലത്രെ! وإياك أن تغتر أيضا بما وقع في [الغنية] لإمام العارفين وقطب الإسلام والمسلمين الأستاذ عبد القادر الجيلاني، فإنه دسه عليه فيها من سينتقم الله منه وإلا فهو برىء من ذلك. ശൈഖ് ജീലാനിയുടെ ഗുന്യത്ത് കൊണ്ട് വഞ്ചിതനാവുന്നതിനെ നീ സൂക്ഷിക്കുക.അത് (അവരുടെ കാല ശേഷം)കൈകടത്തലിന് വിധേയമായിട്ടുണ്ട്. ശൈഖവർകൾ അതിൽ നരപരാധിയാണ്. ഇബ്നു ഹജറുൽ ഹൈതമി ഫതാവൽ ഹദീസിയ 1/ 145

ഉർദു ഭാഷയിലെ ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് ഖവ്വാലി. കുറഞ്ഞ വർഷങ്ങളൾക്ക് മുമ്പാണ് ഖവ്വാലി സാഹിത്യോത്സവിൽ സ്ഥാനം പിടിച്ചത്.കഴിഞ്ഞ കാലങ്ങളിലില്ലാത്ത ഊർജമാണത് സാഹിത്യോത്സവിന് സമ്മാനിച്ചത്.

റൂമിയുടെ വിയോഗാനന്തരം 11 വര്‍ഷം അദ്ദേഹം ജീവിച്ചിരുന്നു. മൗലവിയ്യ ത്വരീഖത്ത് പ്രചരിപ്പിച്ചും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയും കഴിച്ചുകൂട്ടി. റൂമിയുടെ സ്നേഹപ്രപഞ്ചം ലോകമറിഞ്ഞത് ഇത്തരം ഖലീഫമാരിലൂടെയാണ്. ഒരിക്കല്‍ ഹുസാമുദ്ദീന്‍(റ) ശൈഖിനോട് ചോദിച്ചത്രെ: അത്താറിനെയും സനാഇയെയും പോലെ താങ്കള്‍ക്കും തൂലിക ചലിപ്പിച്ചുകൂടെ? നിമിഷങ്ങള്‍ക്കകം അദ്ദേഹം ഒരു കഷ്ണം കടലാസെടുത്തു നീട്ടി. മനോഹരമായി കോര്‍ത്ത 18 വരി കവിത! രണ്ടുപേരെയും വെല്ലുന്ന അവതരണം. മസ്നവി ചെപ്പ് തുറന്നതിങ്ങനെയായിരുന്നു. ശൈഖ് റൂമി(റ) ലോകത്തോട് വിടപറയുമ്പോള്‍, ഏതാണ്ട് 3500 സങ്കീര്‍ത്തനങ്ങളും 2000 ശ്ലോകങ്ങളും ഉണ്ടായിരുന്നു. അതാണ് പിന്നീട് മസ്നവിയായി അറിയപ്പെട്ടത്. ശൈഖവര്‍കളുടെ ചില ഈരടികള്‍: മഴത്തുള്ളി മുത്താവും മുമ്പ് ചിപ്പിത്തോട് പൊട്ടിക്കരുത് ദേഹത്തിലല്ല, ഹൃദയത്തിലാണ് കസ്തൂരി പൂശേണ്ടത്. കസ്തൂരി ദയാനിധിയായ നാഥന്റെ നാമമല്ലാതെ മറ്റൊന്നുമല്ല. പാകമാകാത്ത പഴം മരത്തിന്റെ ശാഖകളോട് ചേര്‍ന്നു നില്‍ക്കും. മുള്‍ച്ചെടി നട്ടവനെ പനിനീര്‍പ്പൂവാടിയിലന്വേഷിക്കരുത്! ദൈവകാരുണ്യം മനുഷ്യകാരുണ്യത്തിനുള്ള അവസരം തേടലാണ്. മൗലാനയുടെ ഏറ്റവും പ്രശസ്തമായ ഈരടികളാണ് മസ്നവി. മറ്റു ശ്രദ്ധേയമായ കൃതികള്‍ ദിവാനെ ശംസ് തിബ്രീസ്, ഫീഹി മാ ഫീഹി തുടങ്ങിയവയാണ്. മസ്നവിയിലെ ചില ദര്‍ശനങ്ങള്‍ ഇങ്ങനെ: ഏറ്റവും വലിയ മനോഹാരിത ഹൃദയ മനോഹാരിതയാണ്. ഇതിന്റെ അധരങ്ങള്‍ ജീവജലം പാനം ചെയ്യുന്നു. നിന്റെ വിചിന്തനം ഒരു പനിനീര്‍പ്പൂവെങ്കില്‍ നീ ഒരു പനിനീര്‍പ്പൂവാടി ഒരു മുള്ളെങ്കില്‍, നീ വെറും വിറക്. ഹൃദയവിശുദ്ധിക്കുള്ള ഏക മാര്‍ഗം, ഭൗതിക അഭിലാഷങ്ങളോട് വിടപറയലാണ്. ഇശ്ഖ് മാറാരോഗങ്ങളുടെ ശമനം, തീരാ വേദനകള്‍ക്കാശ്വാസം. ഇശ്ഖില്ലാത്ത ഹൃദയം ചവറ്റുകൊട്ടക്ക് സമാനമാണ്. ഇശ്ഖുണ്ടെങ്കില്‍ ജീവിതവും മരണവും സമാനം. വിജനമാം ഭൂമിക്ക് നികുതിയില്ലായെങ്കില്‍ ഇശ്ഖില്ലാത്ത മര്‍ത്ത്യന് സത്തയില്ല. യൂസുഫാകാന്‍ നിനക്കുസാധ്യമെങ്കില്‍ യഅ്ഖൂബിന്റെ നാളം കൈയില്‍ പകരുക. അവരെപ്പോല്‍ ശാന്തനായ് കണ്ണീര്‍ വാര്‍ക്കുക. ലൈലയാവാന്‍ വിധി പറ്റിയില്ലെങ്കില്‍ മജ്നുവാകാന്‍ മറക്കാതിരിക്കുക. (ദിവ്യസ്നേഹം ആര്‍ജിക്കാനായില്ലെങ്കിലും അവനെ സ്നേഹിക്കാന്‍ ശ്രമിക്കുക). ഹഖ് തേടിയുള്ള നിരന്തര യാത്ര. കാലം ആറു പതിറ്റാണ്ടിലേറെയായി. റൂമി(റ)ക്ക് 66 വയസ്സ് കഴിഞ്ഞു. ആ ശരീരം നന്നേ ശോഷിച്ചു. ആരോഗ്യനില ക്ഷയിച്ചു തുടങ്ങി. പ്രഭാപൂരിതമായ വസന്തരാവുകള്‍ക്കറുതിയായി. ആയിടെ മൗലാനാ സ്വദ്റുദ്ദീന്‍ ദര്‍വീശുമാരുമൊത്ത് രോഗശയ്യയിലായ ഗുരുവിനെ സന്ദര്‍ശിക്കാനെത്തി. ‘നാഥാ, ഗുരുവിന് നീ എത്രയും പെട്ടെന്ന് ശമനം നല്‍കണേ. പരിപൂര്‍ണ ആരോഗ്യം നല്‍കണേ.’ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കേട്ട് റൂമി(റ) പ്രതിവചിച്ചു: ‘ശമനം നിനക്കു തന്നെയിരിക്കട്ടെ. ഇന്ന് ആശിഖും മഅ്ശൂഖും സംഗമിക്കുവാന്‍ പോവുകയാണ്. രണ്ടു പ്രകാശങ്ങളും അടുത്തെത്തിക്കഴിഞ്ഞു.’ തുടര്‍ന്നു ചിന്തോദ്ദ്വീപകമായ വരികള്‍ മഹാനവര്‍കള്‍ മൊഴിഞ്ഞു: നീ മുഅ്മിനാണോ നിന്റെ മരണവും മുഅ്മിനാണ്. നീ കാഫിറാണോ നിന്റെ മരണവും കാഫിറാണ്. മഹാനവര്‍കളുടെ ജനാസ കാണാനെത്തിയവരില്‍ ജൂതരും ക്രൈസ്തവരും അടക്കം നാനാജാതി മതസ്ഥരുണ്ടായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പട്ടാളം പാടുപെട്ടു. സന്ധ്യയോടെ ആ വിശുദ്ധ മേനി കോനിയയുടെ മണ്ണ് ഏറ്റുവാങ്ങി. - സുന്നീ വോയിസ്-

ശൈഖ് ജലാലുദ്ദീന്‍ റൂമി(റ)യെപ്പോലെ ആധുനികര്‍ക്കും സ്വീകാര്യനായ മറ്റൊരു വലിയ്യില്ല. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും അദ്ദേഹം പ്രിയങ്കരനാകാന്‍ ചില കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയ മസ്നവി ലോകത്തിലെ മിക്ക ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാനായ ഈ സ്വൂഫി ദാര്‍ശനികന്റെ പാശ്ചാത്യ ലോകത്തെ സ്വീകാര്യതക്ക് ഉദാഹരണമാണ് 2007ല്‍ അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള കവിയായി തെരഞ്ഞെടുത്തത്. എഡി 1215നും 1220നും ഇടക്ക് പിതാവ് ബഹാഉദ്ദീന്‍ വലദും ശിഷ്യന്മാരും ഹജ്ജ് ലക്ഷ്യമാക്കി യാത്രയാരംഭിച്ചപ്പോള്‍ കുടുംബത്തെയും കൂട്ടി. അങ്ങനെ ചെറുപ്പത്തില്‍ തന്നെ റൂമി(റ) യാത്രയാരംഭിച്ചു. കൊച്ചു ദര്‍വീശിന്റെ ആദ്യ സഞ്ചാരം! ഹജ്ജിനു ശേഷവും യാത്ര തുടര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്നത്തെ തുര്‍ക്കിയിലാണ് നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ ആ യാത്ര അവസാനിച്ചത്. ഖറമാന്‍ എന്ന സ്ഥലത്ത് ആ കുടുംബം ഏഴുവര്‍ഷം താമസിച്ചു. അതിനിടെ മൗലാനാ റൂമിയുടെ ഉമ്മയും സഹോദരനും മരണപ്പെട്ടു. അന്നത്തെ സുല്‍ത്വാന്‍ അലാഉദ്ദീന്‍ ഖയ്കുബാദിന്റെ ക്ഷണപ്രകാരം, ബഹാഉദ്ദീന്‍ വലദ് തുര്‍ക്കിയിലെ അനത്തോലിയുടെ ഭാഗമായ കോനിയയില്‍ സ്ഥിരതാമസമാക്കി. 1228 മെയ് 1ന് ആയിരുന്നു അത്. പിന്നീട് മൗലാനാ റൂമി തന്റെ മരണം വരെ കോനിയയില്‍ തന്നെ താമസിച്ചു. റൂമിയിലെ പ്രതിഭ പടര്‍ന്നു പന്തലിച്ചതിവിടെയാണ്. ദര്‍വീശിന്റെ ‘മസ്നവി’ അണപൊട്ടിയൊഴുകിയതും ഇവിടെതന്നെ. മഹാ പണ്ഡിതനും സ്വൂഫിയുമായിരുന്ന സ്വപിതാവിനെ കൂടാതെ അദ്ദേഹത്തിനെ സ്വാധീനിച്ചവര്‍ ശൈഖ് ഫരീദുദ്ദീന്‍ അത്താര്‍(റ), സനാഈ, അബൂസഈദ് അബുല്‍ ഖൈര്‍, അബൂയസീദുല്‍ ബിസ്താമി(റ), ശംസ് തിബ്രീസ് തുടങ്ങി മഹാന്മാരാണ്. അനാത്തോലിയയിലേക്കുള്ള മാര്‍ഗമധ്യേയാണ് ഇറാനിയന്‍ പട്ടണമായ നൈസാപൂരില്‍ വെച്ച് ഫരീദുദ്ദീന്‍ അത്താറുമായി സംഗമിക്കുന്നത്. റൂമി ഒരു കവിതയില്‍ പറയുന്നു: ‘അത്താര്‍ (ഫരീദുദ്ദീന്‍) ആണ് ആത്മാവ്. സനാഇയാവട്ടെ കണ്ണുകളും. ഞങ്ങള്‍ അവരുടെ വാഹനത്തില്‍ വന്നവര്‍.’ മറ്റൊരിടത്ത് മഹാന്‍ അനുസ്മരിക്കുന്നത് കാണുക: ‘ദിവ്യപ്രേമത്തിന്റെ ഏഴു പട്ടണങ്ങളും ശൈഖ് അത്താര്‍ കടന്നുപോയിരിക്കുന്നു. നമ്മളാവട്ടെ, ഒരു തെരുവിന്റെ തിരിവില്‍ മാത്രമെത്തിയവരും.’ പിതാവിന്റെ സുഹൃത്തായിരുന്ന ശൈഖ് ബുര്‍ഹാനുദ്ദീന്‍ മുഹഖിഖ് ഒരിക്കല്‍ റൂമിയെത്തേടി കോനിയയിലെത്തി. അദ്ദേഹം അതിരറ്റ് സന്തോഷിച്ചു. ശൈഖിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്തു. ഒമ്പതു വര്‍ഷം ആ ബന്ധം തുടര്‍ന്നു. ഹി. 637ല്‍ ശൈഖ് ബുര്‍ഹാനുദ്ദീന്‍ വഫാത്തായി. അദ്ദേഹത്തിന്റെ മരണശേഷം റൂമി സിറിയയിലേക്കും അലപ്പോയിലേക്കും മറ്റും ആത്മീയ ബന്ധങ്ങള്‍ തേടി യാത്ര ചെയ്തു. അവിടെ അന്ന് പ്രശസ്തരായ പല സ്വൂഫിവര്യന്മാരെയും അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. അവര്‍ അദ്ദേഹത്തെ ഏറെ സ്വാധീനിക്കുകയുണ്ടായി. ശൈഖ് മുഹ്യിദ്ദീന്‍ ഇബ്നു അറബി(റ), ശൈഖ് സഅ്ദുദ്ദീന്‍ ഹമവി(റ), ശൈഖ് ഉസ്മാന്‍ റൂമി(റ), ശൈഖ് സ്വദ്റുദ്ദീന്‍ ഖുനവി തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. കോനിയയില്‍ തിരിച്ചെത്തിയ റൂമി(റ) തന്റെ പര്‍ണശാല ഉയര്‍ത്തി. ഏറെ വൈകാതെ പഠിതാക്കളെക്കൊണ്ടു പര്‍ണശാല നിറഞ്ഞു കവിഞ്ഞു. ആയിടെ ശൈഖ് ഇബ്നു അറബി(റ) വഫാത്തായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ പലരും വൈകാതെ തന്നെ കോനിയയിലെത്തുകയും വലിയ വിജ്ഞാന കേന്ദ്രങ്ങളിലൊന്നായി അതുമാറുകയും ചെയ്തു. ഹി. 642ല്‍ റൂമിക്കു മുന്നില്‍ മറ്റൊരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ദിവ്യപ്രേമത്തിന്റെയും ഇശ്ഖിന്റെയും സുല്‍ത്താനായ ശൈഖ് ശംസ് തിബ്രീസ്(റ). മഹത്തായൊരു സമാഗമമായിരുന്നു അത്. ക്രമേണ ശൈഖ് റൂമി(റ)യില്‍ വന്ന ധ്യാനാത്മകമായ അനുഭൂതിയുടെ ഏകാന്തത ഉള്‍ക്കൊള്ളാനാകാതെ ജനങ്ങള്‍ ശൈഖ് തിബ്രീസിനു നേരെ തിരിഞ്ഞു. അവസാനം ശംസ് തിബ്രീസ്(റ) നാടു വിട്ടതും റൂമിയുടെ അഭ്യര്‍ത്ഥന മാനിച്ച് കാലങ്ങള്‍ക്കു ശേഷം തിരിച്ചുവന്നതും ചരിത്രം. കാലം മുന്നോട്ടു നീങ്ങി. വീണ്ടും ജനങ്ങള്‍ ശംസ് തിബ്രീസിക്കെതിരെ തിരിഞ്ഞപ്പോള്‍ തിരിച്ചുവരാത്ത വിധം മഹാന്‍ കോനിയ വിട്ടിറങ്ങി. റൂമി(റ)യുടെ ഹൃദയം പിടച്ചു. ഗുരുവിരഹത്തില്‍ ദുഃഖിച്ച് അദ്ദേഹം ദിനരാത്രങ്ങള്‍ തള്ളിനീക്കി. പിന്നീട് റൂമി സ്വയം അനുരാഗത്തിന്റെ വാതില്‍ തുറക്കുകയായി. ദിവ്യപ്രേമത്തിന്റെ അനശ്വര കീര്‍ത്തനങ്ങളായി ആ ഹൃദയതാളം ഒഴുകിത്തുടങ്ങി. തന്റെ നഷ്ടപ്പെട്ട ഗുരുവിനെത്തേടി യാത്രയാരംഭിച്ചു. ശൈഖ് സ്വലാഹുദ്ദീന്‍ സര്‍കോബിയെന്ന പുതിയ ഒരു സുഹൃത്തിനെ ആ യാത്രയില്‍ മഹാന്‍ കണ്ടെത്തി. പത്തു വര്‍ഷങ്ങള്‍ നീണ്ട ആ ആത്മീയ ബന്ധം അദ്ദേഹത്തിന്റെ വഫാത്തോടെ അവസാനിച്ചു. ഹുസാമുദ്ദീന്‍ ചലാബിയെയായിരുന്നു റൂമി(റ) തന്റെ അധ്യാത്മിക പാതയിലെ പുതിയ ഖലീഫയായി കണ്ടെത്തിയത്. അദ്ദേഹം റൂമിയെ ജീവനു തുല്യം സ്നേഹിച്ചു. എല്ലാം ഗുരുവായ റൂമിക്ക് അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു, മസ്നവി ക്രോഡീകരിച്ചു.

ലോക പ്രശസ്തരായ പതിമൂന്ന് സൂഫീ ഗുരുക്കൻമാരുടെ ജീവിതവും മധുഭാഷണവും അവതരിപ്പിച്ചിരിക്കുകയാണ് അബ്ദുറസാഖ് ദാരിമി. ആധ്യാത്മിക ജ്ഞാനത്തിന്റെ സ്നേഹ സോപാനങ്ങൾ കീഴടക്കിയ ഈ മഹാഗുരുക്കൻമാരുടെ ജീവിതവും തെളിമയാർന്ന സംഗീതമായിരുന്നു. അകത്തുള്ള അഴുക്കുകൾ മുഴുക്കെ അടിച്ചു തെളിച്ചു പുറത്താക്കാൻ ശക്തിയുണ്ടായിരുന്നു ആ ജീവിത സംഗീതങ്ങൾക്ക്. അവരുടെ ചുറ്റും ജീവിച്ച മനുഷ്യരിലേക്കും അതൊഴുകി ചെന്നു. അനേകം മനുഷ്യരുടെ മനസിൽ അത് കുളിര് വിതറി. അവരെല്ലാം ആ തെളിമയുടെ കുളിരിൽ സ്വർഗീയമായ ആനന്ദം കണ്ടെത്തി. വിട വാങ്ങിയെന്നാലും ഇന്നും ആ സംഗീതം സാന്ദ്രമായൊഴുകുന്നുണ്ട്. സൂഫീ വചനാമൃതത്തിൽ നിന്ന് വായനക്കാർക്ക് അത് അനുഭവിക്കാനാവും. സൂഫീ വചനങ്ങൾ മധുചഷകങ്ങളാണെന്നാണ്. ക്ഷമയുണ്ടെങ്കിൽ രുചിച്ച് രുചിച്ച് അതിന്റെ സ്വർഗീയ രുചി ആസ്വദിക്കാനാവുമെന്നുമാണ്. 70 രൂപ വിലയുള്ള സൂഫീ വചനാമൃതം എന്ന ഈ പുസ്തകം ipb യാണ് പുറത്തിറക്കിയിരിക്കുന്നത്. പുസ്തകം സ്വന്തമാക്കാൻ 9526 383 666 ഈ നമ്പറിൽ വാട്സപ്പ് ചെയ്താൽ മതി.

അല്ലാഹുവിനെയും റസൂലിനെയും കളവാക്കപ്പെടുന്നതിനെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ...? ..................................................................................... قال علي كرم الله وجهه: حدث الناس بقدر ما يفهمون اتريدون ان يكذب الله ورسوله (ايقاظ الهمم، ابن عجيبة) ജനങ്ങൾക്ക് ഗ്രഹിക്കാവുന്ന അളവിൽ അവരോട് സംവദികണം. അല്ലാഹുവിനെയും റസൂലിനെയും കളവാക്കപ്പെടുന്നതിനെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...? (ഉൾകൊള്ളാൻ കഴിയാത്തവർ നിഷേധികളായി തീരുമല്ലോ... ആ നിഷേധം അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നതിലേക് എത്തും) ......

അത്ഭുത സംഭവങ്ങൾ സൂഫിയാക്കളുടെ അദബും ഇതരരുടെ ജഹാലത്തും *************** കറാമത്തുകൾ ഉൾകൊള്ളാത്തവർ അതിനെ ട്രോളുന്നതും അത് മഹാന്മാരെ പരിഹസിക്കുന്നതിന് ഇടയാകുകയും ചെയ്യുന്നതിനാൽ അത്തരം കാര്യങ്ങൾ പൊതുജനത്തിനിടയിൽ പറയേണ്ടതില്ല എന്നതാണ് സൂഫിയാക്കളുടെ അദബ്. പലർക്കും ഈ അദബ് ഉൾകൊള്ളാൻ സാധിക്കുന്നില്ല. അത്തരക്കാർ വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഇസ്രാഅ് 110-ാമത്തെ ആയത്തിന് വന്ന തഫ്സീറുകളുടെ കൂട്ടത്തിൽ വന്ന നിവേദനങ്ങൾ പരിശോധിച്ചാൽ ഇതിന് ഉപോൽബലകമായ തെളിവ് കാണാം. قال الإمام أحمد : حدثنا هشيم ، حدثنا أبو بشر ، عن سعيد بن جبير ، عن ابن عباس قال : نزلت هذه الآية وهو متوار بمكة ( ولا تجهر بصلاتك ولا تخافت بها وابتغ بين ذلك سبيلا ) قال : كان إذا صلى بأصحابه رفع صوته بالقرآن ، فلما سمع ذلك المشركون سبوا القرآن ، وسبوا من أنزله ، ومن جاء به . قال : فقال الله تعالى لنبيه صلى الله عليه وسلم : ( ولا تجهر بصلاتك ) أي : بقراءتك فيسمع المشركون فيسبوا القرآن ) ولا تخافت بها ) عن أصحابك فلا تسمعهم القرآن حتى يأخذوه عنك ) وابتغ بين ذلك سبيلا ) أخرجاه في الصحيحين من حديث أبي بشر جعفر بن إياس به ، وكذا روى الضحاك عن ابن عباس ، وزاد : " فلما هاجر إلى المدينة ، سقط ذلك ، يفعل أي ذلك شاء " . മുശ്രിക്കുകൾ വിശുദ്ധ ഖുർആനിനേയും അത് അവതരിപ്പിച്ച അല്ലാഹുവിനേയും ആക്ഷേപിക്കാനിടയാകുന്നതിനാൽ ഖുർആൻ ഉറക്കെ ഓതുന്നതിനെ നിരുത്സാഹപ്പെടുത്തി! ലോക ജനതക്ക് സന്മാർ​ഗം കാണിക്കാനായി അവതരിച്ചതാണ് ഖുർആൻ. പക്ഷെ, അതിന് നേരെ ആക്ഷേപം വരുന്ന സന്ദർഭത്തിൽ അത് അവരെ കേൾപ്പിക്കണ്ട എന്നാണ് കൽപ്പന. ഒരു ​ഗ്രന്ഥത്തിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടെന്ന് കരുതി അത് ഏത് സന്ദർഭത്തിൽ എങ്ങിനെ അവതരിപ്പിക്കണമെന്നതിന് ഒരു ക്രമം ഇല്ലാതിരിക്കുമോ? ഖുർആനിൽ അത്ഭുത സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതി അതും അതുപോലെയുള്ളതും യഥേഷ്ടം എവിടേയും പറയാമെന്ന് മനസ്സിലാക്കിയത് മഹാഅബദ്ധമാണ്. അല്ലാഹുവിന്റെ തൗഹീദും രിസാലത്തും സ്ഥാപിക്കാന് വേണ്ടിയാണ് മുഅ്ജിസത്തുകളും കറാമത്തുകളും സംഭവിച്ചിട്ടുള്ളത്. അതിനാൽ ദീനിന്റെ അടിസ്ഥാനപരമായ ഇൽമ് സ്ഥാപിക്കുന്നതിന് ബലം ലഭിക്കും വിധം അതിനെ ഉദ്ധരിക്കുകയും ചെയ്യാം. എന്നാൽ, അന്ധതയോടെ അത്ഭുതങ്ങൾ വിളമ്പുന്നവർക്ക് എന്തും എവിടേയും സംസാരിക്കാം. അല്ലാഹു അത്തരക്കാർ മുഖേന ഈമാനുള്ളവരുടെ കൂടി ഈമാൻ ഊരപ്പെടുന്ന അവസ്ഥയെ തൊട്ട് കാക്കട്ടെ... ഈഖാളുൽ ​ഹിമമിൽ ഇമാം ഇബ്നു അജീബ(റഹ്)യും ഇഹ്യയിൽ ഇമാം ​ഗസ്സാലി(റ)യുമൊക്കെ ഉദ്ധരിക്കുന്ന അലി(റ)ന്റെ വക്ക് ഇങ്ങിനെയാണ്. أمرت أن أخاطب الناس على قدر عقولهم ''ജനങ്ങളോട് അവരുടെ ബുദ്ധിയനുസരിച്ച് സംസാരിക്കാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു.'' ജനങ്ങളുടെ ബുദ്ധിയിലേക്കാണ് തൗഹീദും രിസാലത്തും ആഖിറത്തും കയറ്റി കൊടുക്കാനുള്ളത്. അതാണ് പ്രബോധകരായ ഉലമാക്കളുടെ ദൗത്യം. അപ്പോൾ അവരുടെ ബുദ്ധിക്ക് ഉൾകൊള്ളാൻ കഴിയുന്ന പാകത്തിലാണ് അവരോട് സംസാരിക്കേണ്ടതെന്നത് ബാലപാഠമാണ്. ഔലിയാക്കളെ കുറിച്ചും കറാമത്തുകളെ കുറിച്ചും മാത്രം പ്രബോധനം ചെയ്യുന്നവർക്ക് ഇതൊന്നും പരി​ഗണിക്കേണ്ടിവരില്ല! ദീനിന് ആശയതലത്തിൽ വിജയം നേടാൻ അല്ലാഹുവിന്റെ സഹായമായി കൊണ്ടാണ് കറാമത് വെളിവാകുന്നത്. മഹാന്മാരിലൂടെ അല്ലെങ്കിൽ മഹ്നമാരുടെ മൂഹിബ്ബീങ്ങളിലൂടെ ഇത് വെളിവാകും. ഇത് അല്ലാഹുവിന്റെ അദൃശ്യമായ സഹായമാണ്. അല്ലാഹുവിന്റെ അസാധരണ സഹായങ്ങൾ അവന്റെ ഔലിയാഇലൂടെയാണ് പ്രകടമാവുക. ഇങ്ങനെ അദൃശ്യമായി ലഭിച്ച സഹായങ്ങൾ വിവരിക്കുന്നതിലൂടെ വിശ്വാസികൾക് ഈമാൻ വർധിക്കുകയാണ് ഉണ്ടാവേണ്ടത്. എന്നാൽ, ആ വിവരണം മുഖേന മറിച്ചൊരു ഫലമാണ് ഉണ്ടാകുന്നതെങ്കിലോ?. ശൈഖ് ഇബ്നു അജീബ റഹ് ശറഹുൽ ഹികമിൽ ഉദ്ധരിക്കുന്നത്, അത്‌ നിഷേധിക്കുന്നവരുടെ മുമ്പിൽ പറയണ്ട എന്നാണ്. എന്നാൽ, ഇന്നത്തെ സമൂഹത്തിന് ഇത് മനസ്സിലാകുന്നില്ല. അവർ ഇത് വഹാബി സ്വാധീനമായിട്ടാണ് വിലയിരുത്തുന്നത്. അതാണ് അവരുടെ അറിവിന്റെ അറ്റം! وأما وجه جهله في كونه معبراً عن كل ما شهد من الكرامات وما وصل إليه من المقامات وما ذاقه من الأنوار والأسرار فلأن هذه الأمور أذواق باطنية وأسرار ربانية لا يفهمها إلا أربابها فذكرها لمن لا يفهمها ولا يذوقها جهل بقدرها وأيضاً هي أمانات وسر من أسرار الملك وسر الملك لا يحل أفشاؤه فمن أفشاه كان خائناً കറാമാത്തുകൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിനെ മുഴുവൻ തുറന്ന് പറയൽ അജ്ഞതയുടെ അടയാളമാണ്. അതേ പ്രകാരം ആധ്യാത്മികമായ അനുഭവങ്ങളും.... അസ്റാറുകളും നൂറുകളും ആധ്യാത്മികമായ അനുഭവങ്ങളും ആന്തരികമായതും റബ്ബാനിയ്യുമായതാണ്. ഇവയെല്ലാം അതിന്റെ ആളുകളല്ലാതെ ഗ്രഹിക്കുന്നതല്ല. അതിനെ ഗ്രഹിക്കാത്തവരുടെ മുമ്പിൽ അതിനെ വിളമ്പൽ അതിന്റെ ഖദറ് അറിയാത്തവരുടെ പക്കൽ നിന്ന് സംഭവിക്കുന്നതാണ്. അത് രാജാവ്(അല്ലാഹു) സൂക്ഷിക്കാൻ ഏൽപ്പിച്ച രഹസ്യത്തിൽപ്പെട്ടതാണ്. അത് വെളിവാക്കാൻ പാടില്ല... വെളിവാക്കിയവൻ വഞ്ചന നടത്തി! (ഈഖാളുല് ഹിമമ് - ശൈഖ് ഇബ്നു അജീബ പേജ് 144)

സ്വർഗാവകാശിയാണെങ്കിൽ സംസം കിണറ്റിൽ നിന്ന് വിളികേൾക്കും, നരകവകാശിയാണെങ്കിൽ യെമനിന്റെ ഭാഗത്തു നിന്നുള്ള കിണറ്റിൽ നിന്നാണ് മറുപടി പറയുക എന്നും പറഞ്ഞു കൊടുത്തു. ഇവിടെ മരിച്ചു പോയ ആളുകൾ കിണറുകളിൽ നിന്ന് എങ്ങനെ വിളികേൾക്കുന്നത് എന്ന സംശയത്തെ മുന്നിൽ കണ്ടു കൊണ്ട് ശൈഖുൽ ഹദീസ് വിശദീകരിച്ചു. ശറഇൽ ഏതെങ്കിലും കിണറ്റിൽ നിന്ന് വിളിച്ചാൽ ബർസഖിലുള്ള ആളുകൾ മറുപടി നൽകുമെന്ന് കാണാൻ കഴിയില്ല. അങ്ങനെ ഒരു നിയമം ഇല്ല. ഇത് മഹാന്മാരുടെ കഷ്ഫായി ലഭിച്ച കാര്യമാണ്. ടെലിവിഷൻ പോലെ ആ സമയത്തു അവർ (മഹാന്മാർ) സമ്മതം കൊടുത്തത് പ്രകാരം ഈ ആവശ്യക്കാരന് അവിടെ നിന്ന് മറുപടി ലഭിക്കുകയാണ്. ഈ വിശദീകരണം അവിടെ വ്യക്തത ഉണ്ടാക്കുന്നു. കറാമത്ത് ഉൾകൊള്ളാൻ കഴിയാത്തവർക്ക് അത്‌ ഉൾകൊള്ളാൻ പ്രയാസമാകുമെങ്കിലും അത്‌ ദീനിൽ ഉള്ള ഒരു നിയമം അല്ല എന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ഇപ്രകാരമുള്ള വിശദീകരണം നൽകുമ്പോൾ കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാകും. കറാമത്ത്, അത്‌ നിഷേധിക്കുന്നവരുടെ അടുത്ത് പറയരുത് എന്ന മര്യാദ പറയുമ്പോൾ ചിലർ ചോദിക്കുന്നത് അപ്പോൾ ഖുർആൻ അവതരിപ്പിക്കാൻ പറ്റുമോ എന്നാണ്? ഖുർആനിൽ അദ്ഭുത സംഭവങ്ങൾ പറയുന്നുണ്ടല്ലോ എന്നാണ്?!. അവരോട് പറയാനുള്ളത്, ഖുർആൻ ലോക ജനതയെ മാർഗ ദർശനം ചെയ്യാനുള്ള കിതാബാണ്. അത്‌ എല്ലാവരും വായിക്കുവാനുള്ളതാണ്. എന്ന്, കരുതി അല്ലാഹുവിന്റെ അവതരണം പോലെയാണോ നാം സംസാരിക്കുന്നത്. ഖുർആനിന്റെ ആശയങ്ങൾ അവതരിപ്പിച്ചു പ്രബോധനം ചെയ്യുന്നിടത് നാം വ്യക്തത ഉണ്ടാകേണ്ടതുണ്ടല്ലോ. ഖുർആനിൽ മുത്ശാബിഹാതുണ്ടെന്ന് (ആശയ വ്യക്തത തോന്നാത്തത്) കരുതി നാം അത്‌ അതെ പടിയാണോ അവതരിപ്പിക്കുക? അവിടെ നാം അനുയോജ്യമായ തഅ് വീൽ (വ്യാഖ്യാനം) നടത്തില്ലേ? ഫളാഇലെ സ്വലാത്തിൽ ഒരു ഭാഗത്തു തൗറാത്ത് വായിച്ചിരുന്ന ഒരാളുടെ സംഭവം പറയുന്നുണ്ട്. തൗറാത്തിൽ നബി സ യുടെ പേരുള്ള ഭാഗത്ത് അദ്ദേഹം വിരൽ വെച്ച് ചുംബിക്കുമായിരുന്നു. അത്‌ കാരണമായി അദേഹത്തിന് അല്ലാഹു ഹിദായത് നൽകി അദ്ദേഹം സ്വർഗ്ഗവകാശിയായി. ഇവിടെയും ശൈഖുൽ ഹദീസ് വിശദീകരിച്ചു, അല്ലാഹുവിന്റെ അനുഗ്രഹം ചൊരിയുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. ആ സന്ദർഭത്തിൽ ഏത് ചെറിയ അമലിന്റെ കരണം കൊണ്ടും അല്ലാഹു അവന്റെ അടിമകളെ രക്ഷയുടെ മാർഗത്തിലേക് നയിക്കും. അതാണ് അവിടെ സംഭവിച്ചത്. അതല്ലാതെ കേവലം ചെറിയൊരു അമൽ കൊണ്ട് എല്ലാവർക്കും രക്ഷപെടാം എന്ന് ഇതിന് അർത്ഥമില്ല. അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ടല്ലാതെ അമൽ കൊണ്ട് ആരും രക്ഷപെടുകയില്ല എന്ന് ഇമാം ബുഖാരി റ ന്റെ സ്വഹീഹിൽ വന്നിട്ടുള്ള ഹദീസ് ആണല്ലോ. ദീൻ എന്നാൽ ഈമാനും അമലു സ്വാലിഹാത്തും ഒരുമിച്ചു കൂടിയ അവസ്ഥയാണ്. ആ ദീനിനെയാണ് പ്രബോധനം ചെയ്യാനുള്ളത്. ഈമാനിനെ സംബന്ധിച്ച പ്രബോധനതിനൊപ്പം വിശ്വാസികൾക് അല്ലാഹുവിന്റെ അദൃശ്യമായ സഹായത്തിൽ പ്രതീക്ഷിയുണ്ടാക്കുന്നതാണ് കറാമാത്തുകൾ. മൂസ അ നെയും ജനതയെയും ആക്രമിക്കാനായി ഫിർഔനും സൈന്യവും കടന്നു വരുന്ന അവസരത്തിൽ ചെങ്കടലിന്റെ തീരം വരെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂസ നബിക്കും സംഘത്തിനും മുമ്പിൽ അല്ലാഹു ചേങ്കടൽ പിളർത്തി അതിലൂടെ വഴിയുണ്ടാക്കിയാണ് രക്ഷാ മാർഗം സൃഷ്ടിച്ചത്. ഇത് മൂസ അ ന്റെ മുഹ്ജിസത്തായ സഹായമാണ്. ഇതേ പ്രകാരം പിൽക്കാലത്ത് പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അദ്ഭുതകരമായി അല്ലാഹുവിന്റെ സഹായം ഇറങ്ങിയ ഇത്തരം സംഭവങ്ങൾ വിശ്വസികൾക്ക് പ്രതീക്ഷ നൽകുന്നതും അല്ലാഹുവിൽ ഭരമേൽപ്പിക്കുവാൻ പ്രചോദനം നൽകുന്നതുമാണ്. ഇങ്ങനെ ക്രിയാത്മകമായ ബോധത്തോട് കൂടി ഈ രംഗത്തെ കൈകാര്യം ചെയ്യുമ്പോൾ എവിടെ എങ്ങനെ സംസാരിക്കണം എന്ന് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് മാർഗദർശനം ലഭിക്കും. "നമ്മുടെ മാർഗത്തിൽ പരിശ്രമിക്കുന്നവർ ആരോ, തീർച്ചയായും അവരെ നാം നമ്മുടെ വഴികളിലേക്ക് മാർഗദർശനം ചെയ്യുന്നതാണ്." (ഖുർആൻ) ......