420
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
ആസ്വാദനത്തിന്റെ വഴികള്
*****
ആസ്വാദനത്തിന്റെ വഴികളാണ് ഡാന്സ്,ചുവടുവെക്കല്,ആടുക,താളം പിടിക്കുക പോലെയുള്ള കാര്യങ്ങള്
സന്തോഷ ഘട്ടങ്ങളിലും ദിക്റ് ചൊല്ലുമ്പോഴും സ്കൗട്ട്,ദഫ് മുട്ടുമ്പോഴും ഗാനാലപന നേരത്തും അനുവദനീയമാണന്ന പക്ഷമാണ് ബഹുഭൂരിപക്ഷത്തിനുമുള്ളത്
ഇബ്ന് ഹജര് ഹെെതമിയെ നമുക്കൊന്നുവായിക്കാം
سُئل نفع الله به عن رقص الصوفية عند تواجدهم هل له أصل ؟
( فأجاب ) بقوله : نعم له أصل ؛ فقد روى في الحديث أن جعفر بن أبي طالب رضي الله عنه رقص بين يدي النبي صلى الله عليه وسلم ، لما قال له : ( أشبهت خَلقي وخُلقي ) ؛ وذلك من لذة هذا الخطاب ، ولم ينكر عليه صلى الله عليه وسلم ، وقد صح القيام والرقص في مجالس الذكر والسماع عن جماعة من كبار الأئمة منهم عز بن عبد السلام:الفتاوى الحديثية 212
"ചോദ്യം സൂഫികള് ചെയ്യുന്ന ഡാന്സിന് വല്ല അടിസ്ഥാനവുമുണ്ടോ?
ഉത്തരം:അതെ അടിസ്ഥാനമുണ്ട്
ജഅ്ഫര് ബിന് അബീത്വാലിബിനെ പറ്റി നബി(സ്വ) നീ സ്വഭാവത്തിലും രൂപത്തിലും എന്നെപ്പോലെയാണ് എന്ന് പറഞ്ഞപ്പോള് ഉടന് ജഅ്ഫര് നബി(സ്വ)യുടെമുന്നില് വെച്ചു ഡാന്സ് ചെയ്തു നബി(സ്വ)എതിര്ത്തില്ല.
മാത്രമല്ല ദിക്റിന്റേയും അതുപോലെ ആസ്വാദനസദസ്സിലും വലിയ ഇമാമീങ്ങള് ഡാന്സ്(ചുവട്)ചെയ്തതായി കാണാം അവരില് പ്രമുഖനാണ് ഇസ്സുബിന് അബ്ദിസ്സലാം(ഫതാവല് ഹദീസിയ്യ:212)
ഇതേ ആശയം ബഹു ഇമാം സുയൂത്വി അവിടത്തെ ഹാവിലില് ഫതാവ(2/234)പറഞ്ഞിട്ടുണ്ട്
ബഹു ഇമാം സുയൂത്വി ഖസ്വാഇസുല് കുബ്റയിലും ഇമാം സുഹ്റവര്ദി അവാരിഫുല് മആരിഫിലും ഇങ്ങനെ പറഞ്ഞത് കാണാം
عن أنس بن مالك قال: كنا عند رسول الله إذ نزل عليه جبريل عليه السلام فقال: يا رسول الله إن فقراء أمتك يدخلون الجنة قبل الأغنياء بنصف يوم وهو خمسمائة عام ففرح رسول الله فقال: هل فيكم من ينشدنا؟ فقال بدرى -أى ممن حضر غزوة بدر-نعم يا رسول الله، فقال رسول الله : هات، فأنشأ الأعرابى:
لقد لسعت حية الهوى كبدى فلا طبيب لها ولا راقى
إلا الحبيب الذى شغفت بـه فعنده رقيتى وتريـاقى
فتواجد رسول الله وتواجد الأصحاب معه حتى سقط رداؤه عن منكبه،
فلما فرغوا آوى كل واحد منهم إلى مكانه.
فقال معاوية بن أبى سفيان: ما أحسن لعبكم يا رسول الله، فقال مه يا معاوية ليس بكريم من لم يهتز عند سماع ذكر الحبيب
"ഞങ്ങള് റസൂലുള്ളാഹി(സ്വ)യുടെ അടുത്ത് ഇരിക്കുകയാണ്
അപ്പോള് ജിബ്രീല്(അ)വന്നിട്ട് പറഞ്ഞു അങ്ങയുടെ സമുദായത്തിലെ പാവപ്പെട്ടവര് അമ്പിയാക്കള് സ്വര്ഗത്തില് കടക്കുന്നതിന്റെ അര ദിവസം മുമ്പ് സ്വര്ഗസ്ഥരാകും അത് ഈലോകത്തെ അഞ്ഞൂര് വര്ഷമാണ്
അതുകേട്ട് നബി(സ്വ)സന്തോഷിച്ചു
ശേഷം ചോദിച്ചു ആരെങ്കിലും പാട്ടുപാടാനറിയുന്നവരുണ്ടോ ഉടന് ബദ്റില് പങ്കെടുത്ത സ്വഹാബി പറഞ്ഞു ഉണ്ട് നബിയേ ഒരു അഅ്റാബിയുണ്ട് അദ്ധേഹം പാടും
അദ്ധേഹം പാടി
അത് കണ്ട് നബി(സ്വ)ആടി കൂടെ സ്വഹാബത്തും ആടിത്തിമര്ത്തു ആട്ടത്തിന്റെ ശക്തികൊണ്ട് നബി(സ്വ)യുടെ മുണ്ട് തോളില് നിന്നും താഴേക്ക് വീണിരുന്നു
അതുകഴിഞ്ഞ് എല്ലാവരും അവരവരുടെ സ്ഥലത്തേക്ക് തന്നെ ഇരുന്നു
അപ്പോള് മുആവിയ നബിയോട് പറഞ്ഞു നബിയേ...എന്തൊരു ഭംഗിയായിരുന്നു തങ്ങളുടെ കളികാണാന്
അപ്പോള് നബി(സ്വ)പറഞ്ഞു
മിണ്ടാതിരിക്കൂ മുആവിയ....ഹബീബിനെ(അല്ലാഹു)പറയുമ്പോള് രോമാഞ്ചം വരാതിരിക്കല് മാന്യന്മാര്ക്ക് യോജിച്ചതല്ല"
സൃഷ്ടാവിനോടും പ്രവാചകനോടുമുള്ള സ്‌നേഹവും, വിശ്വാസ ജീവിതത്തില്‍ ആത്മീയമായി മുന്നേറാനുള്ള തന്റെ ആഗ്രഹവുമായിരുന്നു ഇച്ചമസ്താന്‍ വിരുത്തങ്ങളിലൂടെ പ്രകടമാക്കിയത്.
സൽമാൻ ഉമർ @_ibn.umer_ എഴുതുന്നു.
Read on Katib:
https://katib.in/ichamasthan-and-prophetic-praises
_കേരളീയ സൂഫി ചരിത്രത്തിൽ അധികം ശ്രദ്ധ ലഭിക്കാതെ കടന്നുപോയ മഹാനായ സൂഫി കവിയാണ് കടായിക്കൽ മൊയ്തീൻകുട്ടി ഹാജി. അദ്ദേഹത്തിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ്, സ്വലാഹുദ്ദീന്‍ അയ്യൂബി രചിച്ച് ബുക്പ്ലസ് പുറത്തിറിക്കിയ, കടായിക്കല്‍ നല്ലാപറമ്പന്‍ പുലവന്‍ മൊയ്തീന്‍കുട്ടി ഹാജി എന്നത്. ആ ഗ്രന്ഥത്തെ പരിചയപ്പെടാം._
*_അര്‍ഷദ് കാരായ എഴുതുന്ന..._*
_പുസ്തക പരിചയം വായിക്കാം.._
*കടായിക്കൽ മൊയ്തീൻകുട്ടി ഹാജിയുടെ സൂഫീ കവിതകൾ*
https://islamonweb.net/ml/Sufi-Poems-of-Kadaikal-Moiteenkutty-Haji
*സൂഫിസം*
_സിദ്ദീഖ് മുഹമ്മദ്_
ആത്മരഹസ്യങ്ങളുടെ അഗാധസാരങ്ങൾ പ്രകാശിപ്പിക്കുന്ന നൂറുകണക്കിന് സുഹികഥകളുടെയും കവിതകളുടെയും അപൂർവശേഖരം. മലയാളസുഫീസാഹിത്യത്തിലെ ആധികാരികവും സമഗ്രവുമായ ബൃഹദ് ഗ്രന്ഥം.
വേദവചനങ്ങളിലെ ആത്മീയസാരങ്ങൾ പ്രവാചകാനുരാഗത്തിന്റെ വിശുദ്ധരഹസ്യങ്ങൾ.
റാബിഅ ബസി, മൻസൂർ ഹല്ലാജ്, ഇബ്നു അറബി, ജലാലുദ്ദീൻ റൂമി, ഖാജാ മുഈനുദ്ദീൻ ചിശ്തി, അഹ്മദ് സർഹിന്ദി, ശാഹ് വലിയുല്ലാഹ് ദഹ്ലവി തുടങ്ങി സമകാലിക സുഫികൾ വരെയുള്ള ഗുരുപരമ്പരയുടെ ജ്ഞാനവഴികളെയും പ്രണയാകാശത്തെയും പ്രകാശിപ്പിക്കുന്ന, അക്ഷരങ്ങളുടെ വസന്തോദ്യാനം തീർക്കുന്ന ആധികാരികവും സമഗ്രവുമായ ഗ്രന്ഥം
ദുന്നൂനുൽ മിസ്രി, സഹ്ലുത്തുസ്താരി, അബ്ദുല്ലാ അൻസാരി, അബു സഈദ് ഇബ്നു അബിൽ ഖൈർ, അബ്ദുല്ലാ അൻസാരി, ഉമർ ഖയ്യാം, അഹ്മദ് ജാമി, ഫരീദുദ്ദീൻ അത്താർ, ഉമർ ഇബ്നു ഫരീദ്, ഹക്കീം സനാഈ, സഅദി ശീറാസി, മഹമുദ് ശെബിസ്തരി, അമീർ ഖുസ്രു, കബീർ, ഹാഫിസ് ശീറാസി, അബ്ദുറഹ്മാൻ ജാമി, ബാബാ സർമദ്, സുൽത്താൻ ബാഹു, ബാബാ ബുഹ് ഷാ, യൂനുസ് എം തുടങ്ങിയ സൂഫികാവ്യധാരയുടെ ജീവിതവും കവിതകളും.
₹1500
For copies
*Mystic Books*
Contact: 949616 3339
WhatsApp
https://wa.me/qr/JMIAENFSB2U2G1
*Join Group* 👇
https://chat.whatsapp.com/DOrJbF3QrXs8rhk0xufqNa
*സൂഫിസം*
_സിദ്ദീഖ് മുഹമ്മദ്_
ആത്മരഹസ്യങ്ങളുടെ അഗാധസാരങ്ങൾ പ്രകാശിപ്പിക്കുന്ന നൂറുകണക്കിന് സുഹികഥകളുടെയും കവിതകളുടെയും അപൂർവശേഖരം. മലയാളസുഫീസാഹിത്യത്തിലെ ആധികാരികവും സമഗ്രവുമായ ബൃഹദ് ഗ്രന്ഥം.
വേദവചനങ്ങളിലെ ആത്മീയസാരങ്ങൾ പ്രവാചകാനുരാഗത്തിന്റെ വിശുദ്ധരഹസ്യങ്ങൾ.
റാബിഅ ബസി, മൻസൂർ ഹല്ലാജ്, ഇബ്നു അറബി, ജലാലുദ്ദീൻ റൂമി, ഖാജാ മുഈനുദ്ദീൻ ചിശ്തി, അഹ്മദ് സർഹിന്ദി, ശാഹ് വലിയുല്ലാഹ് ദഹ്ലവി തുടങ്ങി സമകാലിക സുഫികൾ വരെയുള്ള ഗുരുപരമ്പരയുടെ ജ്ഞാനവഴികളെയും പ്രണയാകാശത്തെയും പ്രകാശിപ്പിക്കുന്ന, അക്ഷരങ്ങളുടെ വസന്തോദ്യാനം തീർക്കുന്ന ആധികാരികവും സമഗ്രവുമായ ഗ്രന്ഥം
ദുന്നൂനുൽ മിസ്രി, സഹ്ലുത്തുസ്താരി, അബ്ദുല്ലാ അൻസാരി, അബു സഈദ് ഇബ്നു അബിൽ ഖൈർ, അബ്ദുല്ലാ അൻസാരി, ഉമർ ഖയ്യാം, അഹ്മദ് ജാമി, ഫരീദുദ്ദീൻ അത്താർ, ഉമർ ഇബ്നു ഫരീദ്, ഹക്കീം സനാഈ, സഅദി ശീറാസി, മഹമുദ് ശെബിസ്തരി, അമീർ ഖുസ്രു, കബീർ, ഹാഫിസ് ശീറാസി, അബ്ദുറഹ്മാൻ ജാമി, ബാബാ സർമദ്, സുൽത്താൻ ബാഹു, ബാബാ ബുഹ് ഷാ, യൂനുസ് എം തുടങ്ങിയ സൂഫികാവ്യധാരയുടെ ജീവിതവും കവിതകളും.
₹1500
[ഇപ്പോൾ വാങ്ങുന്നവർക്ക്
1300 രൂപക്ക് ലഭിക്കുന്നു.]
For copies
WhatsApp
https://wa.me/qr/JMIAENFSB2U2G1
*കടായിക്കൽ*
നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജി
_സ്വലാഹുദ്ദീൻ അയ്യൂബി_
കേരളീയ
സൂഫി ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെപോയ കടായിക്കൽ നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജിയുടെ ജീവിതവും രചനകളും ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി.
ആത്മജ്ഞാന പ്രധാനങ്ങളായ കാവ്യങ്ങളിൽ നിലകൊള്ളുമ്പോൾ തന്നെ സമരപോരാളിയായിരിക്കുകയും ഭാഷയുടെ രഹസ്യങ്ങൾ കൊണ്ട് സ്വന്തം വഴി വെട്ടിത്തുറക്കുകയും ചെയ്ത ജ്ഞാനപ്രതിഭയെ പരിചയപ്പെടുത്തുന്നു.
മലയാളം, സംസ്കൃതം, തമിഴ്, ഉർദു, പാഴ്സി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ തുടങ്ങി അനേകം ഭാഷാപദങ്ങൾ സമ്മേളിക്കുകയും ദ്രാവിഡീയ ശൈലിയിൽ വിരചിതമാവുകയും ചെയ്ത കവിതകളുടെ ഉൾസാരങ്ങൾ അന്വേഷിക്കുന്നു.
വ്യത്യസ്ത ദേശങ്ങളിൽ സഞ്ചരിച്ചും അനേകം
വ്യക്തികളിൽനിന്ന് കേട്ടും വിസ്മരിക്കപ്പെട്ട ഒരു ജീവിതത്തെ കണ്ടെടുക്കാനുള്ള ഗ്രന്ഥകർത്താവിന്റെ ശ്രമം.
₹120
For copies
*Mystic Books*
Contact: 949616 3339
WhatsApp
https://wa.me/qr/JMIAENFSB2U2G1
*Join Group* 👇
https://chat.whatsapp.com/InapRCFYov93ett4wvLa3w
Repost from N/a
ഇച്ച മസ്താൻ; തെരുവുകളിൽ സുഗന്ധം വിതറിയ അവദൂതൻ
https://www.ocha.in/2019/08/blog-post_20.html?m=1
ചില സന്ദർഭങ്ങളിൽ ചില ആളുകളിൽ നിന്ന് പലപല അസാധാരണ സംഭവങ്ങളും (ഖവാരിഖുൽ ആദാത്ത്) ഉണ്ടാവാറുണ്ട്. ഇത്തരം സംഭവങ്ങൾ മൂന്നു രൂപത്തിലാണ്.
ഒന്ന്, പ്രവാചകത്വം അവകാശപ്പെടുകയും ഒപ്പം തികഞ്ഞ സ്വലാഹിയ്യത്ത് (ജീവിത വിശുദ്ധി) കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ആളുകളിൽ നിന്നുണ്ടാവുന്നത്. ഇതിനാണ് മുഅജിസത്ത് എന്നു പറയുന്നത്. ലോകത്ത് കടന്നുവന്ന ലക്ഷക്കണക്കിനു പ്രവാചകന്മാർ വിവിധ മുഅജിസത്തുകൾ കാണിച്ചിരുന്നവരായിരുന്നു.
രണ്ട്, പ്രവാചകത്വം അവകാശപ്പെടാതിരിക്കുകയും ഒപ്പം സ്വലാഹിയ്യത്ത് വച്ചുപുലർത്തുകയും ചെയ്യുന്ന ആളുകളിൽ നിന്നുണ്ടാവുന്നവ. ഇവയാണ് കറാമത്തുകൾ. ശൈഖ് ജീലാനി, അജ്മീരി, രിഫാഇ(റ) തുടങ്ങിയ പതിനായിരക്കണക്കിന് ഔലിയാക്കളിൽ നിന്നുണ്ടായ അദ്ഭുത സംഭവങ്ങൾ ഈ ഗണത്തിൽ പെടുന്നു.
മൂന്ന്, യാതൊരു സ്വലാഹിയ്യത്തും ജീവിതവിശുദ്ധിയും കാത്തുസൂക്ഷിക്കാത്ത ആളുകളിൽ നിന്നുണ്ടാകുന്ന അദ്ഭുത സംഭവങ്ങൾ. ഇതിന് ഇസ്തിദ്റാജ് എന്നാണ് പറയുക. ഫിർഔൻ, മുസൈലിമ തുടങ്ങി അഭിനവ ആൾദൈവങ്ങളും വ്യാജആത്മീയനായകന്മാരും കാണിക്കുന്ന അദ്ഭുതങ്ങൾ ഇതിൽ പെടുന്നു.
ഔലിയാക്കളിൽ നിന്നുണ്ടാകുന്ന അദ്ഭുതങ്ങളാണ് കറാമത്തുകൾ എന്ന് പറഞ്ഞല്ലോ! ഇത്തരം അദ്ഭുതങ്ങളുടെ വലിയ ഒരു പ്രത്യേകത അവ ഉണ്ടാകുമ്പോൾ അവയുടെ വക്താക്കളായ ഔലിയാക്കൾക്ക് വലിയ ഭയവും ബേജാറും ഉണ്ടായിരിക്കുമെന്നതാണ്. കാരണം, തങ്ങളിൽ നിന്നുണ്ടാകുന്ന അദ്ഭുത സംഭവങ്ങൾ ഇസ്തിദ്റാജിൽ പെട്ടതാണോ എന്ന ഭീതിയായിരിക്കും അവർക്കുണ്ടാവുക.
അതുകൊണ്ട് യഥാർഥ ഔലിയാക്കൾ കറാമത്തുകൾ കാണിക്കുന്നതിൽ പൊതുവെ വിമുഖരായിരിക്കും. ഇനി യാദൃഛികമായി അങ്ങനെ വല്ലതും സംഭവിച്ചാൽ തന്നെ അത് ഒളിപ്പിച്ചു വക്കാനായിരിക്കും അവർ ശ്രമിക്കുക. മഹാനായ ശൈഖ് രിഫാഈ(റ) പറയുന്നു: "കറാമത്തുകൾ ഉണ്ടാവണമെന്ന് നീ ആഗ്രഹിച്ചു നടക്കരുത്. കാരണം, സ്ത്രീകൾ ആർത്തവം ഒളിച്ചുവക്കുന്നതു പോലെ ഔലിയാക്കൾ കറാമത്തുകൾ ഒളിച്ചുവക്കുന്നതാണ്" (അൽ ബുർഹാനുൽ മുഅയ്യദ്).
ഒരിക്കൽ മഹാനായ ബിസ്ത്വാമി(റ)യോട് ഒരാൾ വന്നിട്ടു പറഞ്ഞു: "ഒരാൾ വെള്ളത്തിലൂടെ നടക്കുന്നു!" ബിസ്ത്വാമി: "എങ്കിൽ അതിനെക്കാൾ അദ്ഭുതം മീനുകളാണ്." അപ്പോൾ അയാൾ: "അയാൾ ആകാശത്തുകൂടെ പാറിപ്പറക്കുന്നു!" ബിസ്താമി: "അത് പക്ഷികളും ചെയ്യുന്നതല്ലേ!" അയാൾ: "അയാൾ മക്കയിലേക്കു പോയി അന്നുതന്നെ തിരിച്ചെത്തുന്നു." ബിസ്താമി: "പിശാച് നിമിഷനേരം കൊണ്ട് ഭൂമി മുഴുവൻ കറങ്ങി തിരിച്ചു വരാറുണ്ടല്ലോ!"
അതുകൊണ്ട് സ്വന്തം അദ്ഭുതങ്ങൾ നാഴികക്കു നാൽപതു വട്ടം പാടിപ്പറഞ്ഞു നടക്കുന്ന ആളുകളെ കണ്ടാൽ അവർ വ്യാജന്മാരാണെന്ന് എളുപ്പം മനസ്സിലാക്കാം. ഓർക്കുക; ശപിക്കപ്പെട്ട ദജ്ജാൽ പ്രധാനമായി ആളുകളെ വശീകരിക്കാൻ ശ്രമിക്കുക അദ്ഭുതങ്ങൾ കാണിച്ചു കൊണ്ടാണ്. അല്ലാഹു നമ്മെ നേർവഴിയിൽ നയിക്കട്ടെ, ആമീൻ
ആത്മാവുമായി ബന്ധപ്പെട്ടതാണ് ആത്മീയത. ആത്മാവിനെ സംസ്കരിക്കലാണ് ലക്ഷ്യം. അത് സ്വന്തം ആത്മാവിൽ നിന്ന് തുടങ്ങുന്നു. ദു:സ്വഭാവങ്ങളിൽ നിന്ന് അതിനെ മോചിപ്പിക്കണം. മനുഷ്യ സൃഷ്ടിപ്പിന്റെ യഥാർഥ ലക്ഷ്യം നിറവേറ്റണം. അതിന് ഭൗതിക താൽപര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കണം. ഇതാണ് ആത്മീയതയുടെ സന്ദേശം. ഭൗതിക സുഖാസ്വാദനത്തിൽ നിന്ന് അകറ്റേണ്ട ആത്മീയത ഭൗതിക സുഖത്തിലേക്ക് അടുപ്പിക്കുന്നുണ്ടെങ്കിൽ അത് കള്ള ആത്മീയതയാണ്. കാരണം, സമ്പത്തിനോടുള്ള താൽപര്യം ആത്മീയതയിൽ നിന്നുള്ള അകൽച്ചയാണ്. സ്വൂഫിക്ക് സ്വത്തുണ്ടായെന്ന് വരാം. പക്ഷേ, സമ്പത്തിനോട് താൽപര്യം ഉണ്ടാകില്ല. ആർത്തിയുണ്ടാകില്ല. അതിന് വേണ്ടി സംഘടിക്കലും കാൻവാസിംഗും ഉണ്ടാകില്ല. കറാമത് നിർമാണം ഉണ്ടാകില്ല. പ്രസിദ്ധി ലക്ഷ്യമാകില്ല. മിന്നുന്നതെല്ലാം പൊന്നല്ല. അല്ലാഹു നമ്മെ നന്നാക്കട്ടെ.
ജീലാനിയുടെ ഫത്ഹുൽ റബ്ബാനിയും, ഗനി നാബുലിസിൻ്റെ ബയാനുൽ ജിഹാദും ഈ പുസ്തകത്തിൽ സൈഫുദ്ദീൻകുഞ്ഞ് വിശകലനത്തിന് വെയ്ക്കുന്നു. അവസാന ദളം സൂഫികളുടെ വൈജ്ഞാനിക ശേഷിപ്പുകളെ പ്രതി എഴുത്തുകാരൻ നടത്തുന്ന ഖനനമാണ്. ഇബ്നു അറബിയുടെ ചിന്തകൾ ഇതിലെ ഒരു ശീർഷകം തന്നെയാകുന്നു.
അവ്യക്തപ്പേച്ചുകളുടെ കരിമുകിൽ പടർപ്പുകളിൽ നിന്നും ആശയ സംഭീതിയുടെ കരിമ്പടക്കെട്ടിൽ നിന്നും നിഗൂഢതകളുടെ ഉച്ച രാഗങ്ങൾ ചിലമ്പിട്ട് തുള്ളുന്ന ഖാൻ ഗാഹുകളിൽ നിന്നും "അനുരാഗികളെ " വിമോചിപ്പിച്ച് ഇസ്ലാമിൻ്റെ ആകാശത്ത് കർമ്മ വിശുദ്ധിയുടെ ഇന്ദ്രധനുസ്സുകൾ കൊയ്യാൻ പ്രാപ്തമാക്കുന്ന ധനാത്മകമായൊരു വായനാനുഭവമാണീ പുസ്തകം തരുന്നത്.
സൂഫിസത്തിൻ്റെ ദർശന സുഭഗത മലയാളത്തിൽ വഴിയുമ്പോൾ
പി.ടി. കുഞ്ഞാലി
സൂഫി ജീവിതധാരക്ക് ഏറ്റം സ്വീകാര്യത വരുന്ന കാലമാണിപ്പോൾ. പശ്ചിമ കൊക്കേഷ്യൻ ദേശങ്ങളിൽ പോലും ഇന്നിത് പ്രത്യക്ഷമാണ്. പ്രബുദ്ധ കേരളത്തിൽ പണ്ടില്ലാത്ത വിധം ഈയൊരു ജ്ഞാന വഴിയിൽ പുസ്തകങ്ങൾ പ്രസാധിതമായിക്കൊണ്ടിരിക്കുന്നു. മസ്നവിക്കു തന്നെ നിരവധി പരിഭാഷകൾ വന്നു . ഉമർ ഖയാമും ജലാലുദ്ദീൻ റൂമിയും ഹുജവരിയും ഹല്ലാജും അബൂബക്കർ ശിബിലിയും ജീലാനിയും വരെ ഇന്ന് നാം മലയാളിക്ക് സ്വന്തമാണ്. സമാഉം ഫനാഉം ജദ്‌ബും അനൽഹഖും സജ്ദും കശ് ഫും അസ്ദിയത്തും ളില്ലിയ്യത്തും വഹ്ദത്തുൽവുജൂദും ജംഉൽജുംഉം തുടങ്ങി സൂഫീ സരണിയിലെ ശബ്ദകോശങ്ങളഖിലം നമ്മുടെ കലാശാലാ പഠിതാക്കൾക്ക് പോലും പാഠമാണ്.
ചിലർക്ക് സൂഫിസം അക്കാദമിക സമസ്യയും വ്യക്തിഗത അനുഭൂതിയും ആനന്ദവുമാണെങ്കിൽ മറ്റൊരു വംശത്തിന് സൂഫിസം അകർമണ്യത വിശ്രുതപ്പെടുത്താനുള്ള ചതുപ്പുകണ്ടങ്ങളാണ്. സ്വന്തം അരാജകതക്ക് ഒളിച്ചുകളിക്കാനുള്ള പ്രമാണ കാനനങ്ങളാണ്. ഇനിയും മറ്റൊരു രാശിക്ക് ഇസ്ലാമിൻ്റെ രാഷ്ട്രീയ ഉണർവിനെ ചതിച്ച് തോൽപ്പിക്കാനുള്ള ക്രൗഞ്ചവ്യൂഹമാണ് സൂഫിസം. ഏത് സൂഫീ സരണികളും ഏറ്റെടുത്ത പൊതു ദൗത്യം പലപ്പോഴും ഇസ്ലാമിൻ്റെ രാഷ്ട്രീയ ആവിഷ്കാരത്തെ അപ്പാടെ ഒറ്റുക എന്നത് തന്നെയാണ്.
"പറുദീസ നഷ്ടപ്പെടുത്തിയ മനുഷ്യൻ ഭൂമിയിൽ വന്നത് അതിനേക്കാൾ മുക്തമായ പ്രണയത്തെ ആത്മത്തിലേറ്റു മേടിച്ചാണ്. സ്വർഗ്ഗം ദേഹത്തിൻ്റെ കാമനയാണ്. ആത്മാവിന് വേണ്ടത് പ്രണയ (ഇശ്ഖ് ) മാണ്. അത് സ്വർഗത്തേക്കാൾ പവിത്രമാണ് " . അത് ഇൻസാനുൽ കാമിൽ. അപ്പോഴാണ് നാം സഫലമാക്കപ്പെടുക. ഇൻസാനുൽ കാമിലിന് ( സമ്പൂർണ മനുഷ്യൻ ) സമൂഹത്തോടോ, സ്വർഗ്ഗത്തോടോ അല്ല ബാധ്യത . മറിച്ച് തൻ്റെ പ്രണയിനിയോട് മാത്രവും. ആ പ്രണയ പ്രപഞ്ചത്തിൽ പ്രവാചകൻമാരില്ല, ശരീഅത്തില്ല, ദിവ്യവെളിപാടിൻ്റെ പ്രമാണങ്ങളില്ല. സമൂഹുജീവിതത്തിൻ്റെ സർഗ പതംഗങ്ങളില്ല. ആത്മീയ ഉൻമാദത്തിൻ്റെ അത്തരം ഖാൻഖാഹുകളിൽ പ്രണയാതുരരാവുന്ന ദർവീശുമാർ അപ്പോൾ കാണുന്നത് മണ്ണിലെ മനുഷ്യരെയല്ല മറിച്ച് ചക്രവാളപ്പൊയ്കയിൽ വിടരുന്ന നാഴ്സിസസ് പൂക്കളും നിമോൾ മൊട്ടുകളുമാണ്. മണ്ണും മനുഷ്യനും ഈ അനുരാഗവാദികളുടെ വേദികളല്ല.
എന്നാൽ സൂഫി ദർശനമാലികയിൽ ഈ അനുരാഗ വാദികളിൽ ഉൾപ്പെടാത്ത മറ്റൊരു ധാര കൂടിയുണ്ട്. അത് ഗസ്സാലിയുടെ രാശിയാണ്. പരികൽപനകളിലും ജ്ഞാനാനുഭൂതിയിലും ഗസ്സാലി ധാര സമ്യക്കും അനന്യവുമാണ്. രക്ഷകനും സർവാതിശായിയുമായ നിയന്താവിന് മുന്നിൽ നിർഗ്ഗതിയും നിസ്സാരതയും ഗ്രഹിച്ച് മനുഷ്യൻ അവന് കീഴ്പ്പെടുന്നതാണ് ഗസ്സാലിയുടെ സൂഫിസം. അവിടെ മനുഷ്യരുണ്ട്, അവരുടെ സുഖ ദു:ഖങ്ങളുണ്ട്, സാമൂഹ്യ ജീവിതത്തിൻ്റെ ആദാന പ്രധാനങ്ങളുണ്ട്.
ഒരു പക്ഷേ സൂഫിസത്തെ പരിപക്വമായി നിർദ്ധാരണം ചെയ്തത് ധിഷണാശാലിയായ സയ്യിദ് മൗദൂദിയാണ്. അദ്ദേഹം സൂഫിസത്തെ മൂന്നായി വിഭജിച്ചന്വയിക്കുന്നുണ്ട്.
സാമൂഹ്യബന്ധങ്ങൾ മുറിച്ച ദർവീശുമാരുടെ അനുരാഗഗാനങ്ങളല്ല സൂഫിസം. ഭൂജീവിതത്തിലെ സരള പ്രവാഹങ്ങളെ വിഘ്നപ്പെടുത്തുന്ന "ഫനാ ഉ "കളുടെ നാദ വീചികളുമല്ലത്. മറിച്ച് സയ്യിദ് മൗദൂദി നീരീക്ഷച്ചത് പോലെ അത് ഒരേ നേരം കർമ്മ ലോകത്തിൻ്റെ ധരണിയും പ്രതിഫല ലോകത്തിൻ്റെ നഭസ്സും പരിരംഭണം ചെയ്ത് നിൽക്കുന്ന വിസ്മയമാണ്. വചനം കൊണ്ട് സാമൂഹ്യ ജീവിത സപര്യകളെ വെഞ്ചരിക്കുന്ന രാഷ്ട്രീയമാണ്. ഭൂമിയിലെ സർവാധികാര പ്രമത്തതകളെ ആസകലം അരിഞ്ഞ് അവിടം വിശ്രാന്തിയുടെ മഹാസമതലങ്ങൾ തീർക്കുന്ന രാഷ്ട്രീയം. അതാണ് ഇസ്ലാമിലെ സൂഫിസം. അതുകൊണ്ട് സൂഫികൾ സാമൂഹ്യ പരിവർത്തനപ്പോരാളികളാവണം. സ്വാതന്ത്ര്യ സമര മണ്ഡലങ്ങളിൽ വിജുഗീഷുക്കളാകണം. ഭൂമിയിലെ സർവ്വാധീശത്വത്തിനുമെതിരേ മനുഷ്യർ ഏറ്റെടുക്കേണ്ട മഹാദൗത്യത്തിൽ സ്വയം സമർപ്പിക്കണം. ചരിത്രത്തിലെവിടെയും ഇങ്ങനെയൊരു മഹിതാനുഭൂതിക്കാലം സൂഫികൾക്കുണ്ട്. തസവ്വുഫിൻ്റെ അനുരാഗ ഗ്രന്ഥമായ 'അദ്കിയാ' എഴുതിയ സൈനുദ്ദീൻ മഖ്ദൂം തന്നെയാണ് പോർച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ട കാവ്യമായ 'തഹ്രീളും, രചിച്ചത്. അവർ ലോകത്തെവിടെയും ഏറ്റെടുത്ത മനുഷ്യമഹാനിയോഗങ്ങളു ണ്ട്; പേർഷ്യയിൽ, ഓട്ടോമൻ തുർക്കിയിൽ, ആഫ്രിക്കയിലെ അൾജീരിയിൽ, ഇന്തോനേഷ്യയിൽ, കുഞ്ഞു തൂണിസിൽ, അഫ്ഗാൻ ഗിരിനിരകളിൽ, ലിബിയൻ ജമാഹരിയയിൽ, മിസ്റിൽ. ഈയൊരു യഥാർത്ഥ സൂഫീ ധാരയെ പ്രക്ഷേപിക്കുന്ന നിരവധി രചനകളും ഇന്ന് മലയാളത്തിലുണ്ട്. ഇതിൽ ഏറ്റവും നവീനമാണ് മദ്രാസ് സർവകലാശാലയിലെ പ്രൊഫസറും എഴുത്തുകാരനുമായ ഡോ: സൈഫുദ്ദീൻ കുഞ്ഞു എഴുതിയ "തസവ്വുഫ് തരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ "എന്ന പ്രൗഢ ഗ്രന്ഥം.
ഒന്നാം ദളത്തിൽ സൂഫിസത്തിൻ്റെ രൂപഘടനയും ആശയലോകവുമാണ് ചർച്ചയാവുന്നത്. കലന്ദരിയ്യ സൂഫികളുടെ ആത്മീയ വർത്തമാനങ്ങൾ വായനക്ക് ഹൃദ്യമാണ്. രണ്ടാം ദളമാണീ പുസ്തകത്തിൻ്റെ കരുത്ത്.തസവ്വുഫിൻ്റെ ആത്മീയ സാനുവിൽ അലഞ്ഞു നടക്കാതെ അക്കാല സൂഫികൾ എങ്ങിനെയാണ് ദേശങ്ങളുടെ മഹത്തായ വിമോചന ലക്ഷ്യങ്ങൾ ധീരമായി ഏറ്റെടുത്തുവെന്ന സമീക്ഷയാണ് എഴുത്തുകാരൻ ഇതിൽ അന്വേഷിക്കുന്നത്.
ഇനി, കൂട്ടത്തിൽ ഒരു ഫോട്ടോ ഇയാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇച്ച മസ്താൻ (റ) ആണോ ?ആണങ്കിൽ വളരെ നന്ന്. പക്ഷെ ഇയാളായതുകൊണ്ട് വിശ്വസിക്കാൻ കഴിയില്ല. കാരണം ഇച്ച മസ്താനെ കണ്ടവർ ഈയടുത്ത കാലത്തു വരെ ജീവിച്ചിരിന്നിട്ടുണ്ട്.അവരൊന്നും പറഞ്ഞു തന്ന രൂപമല്ലായിത്. എൻറെ നാട്ടിന്നടുത്തുള്ള ഒരു സ്വാലിഹായ മൊല്ലാക്ക ഇച്ച മസ്താൻ (റ) യുടെ കൂടെ സഹവസിച്ചവരാണ്. ആബു സാഹിബ് പ്രസിദ്ധീകരിച്ചതിൽ പറയപ്പെടാത്ത അനവധി വിരുത്തങ്ങൾ അദ്ധേഹം ഒരു നോട്ടുബുക്കിൽ എഴുതി വെച്ചിരുന്നു. കൂട്ടത്തിൽ ഗുണംഗുഡി മസ്താൻ (റ) യുടെ അറുപതോളം വിരുത്തങ്ങൾ, കൂടാതെ ഖയ്യാത്ത്,ഹംസ ലബ്ബ, കെ.വി അബൂബക്കർ മാസ്റ്റർ, അബ്ദുർറസാഖ് ഹാജി, പുലവർ ഹാജി, കാസിം പുലവർ (റ) തുടങ്ങിയ അനവധി മഹാത്മാക്കളുടെ സൂഫി കാവ്യങ്ങളുണ്ടതിൽ. മൊല്ലാക്കയുടെ മക്കൾ ആ പുസ്തകം എനിക്ക് സമ്മാനിച്ചിട്ടുമുണ്ട്. പറഞ്ഞു വരുന്നത്..... അയ്യൂബി പോലും പഠിച്ചറിഞ്ഞ രൂപമല്ല ഈ ഫോട്ടോക്ക്. ഇനി ഇതെവിടെന്ന് കിട്ടിയെന്ന് അയാൾ തെളിയിച്ചാൽ നമുക്കത് അന്വേഷിക്കാവുന്നതേയൊള്ളു.
[വാൽ കഷ്ണം:...... ഈയുള്ളവൻറെ ഈ ലേഖനത്തിൽ ഉപയോഗിച്ച രൂക്ഷമായ അഭിസംബോധനങ്ങളും പ്രയോഗങ്ങളും ബോധപൂർവ്വം തന്നെയാണ്. മഹാന്മാരെ കുറിച്ച് ചരിത്ര വ്യഭിചാരം നടത്തുബോൾ രൂക്ഷമായി പ്രതികരിച്ചെന്നിരിക്കും. അതിയാളോടാകുബോൾ പ്രത്യേകിച്ചും. കാരണം അങ്ങനെ പ്രതികരിക്കേണ്ട പ്രകോപനപരമായ രീതിയാണ് ഇയാളുടെ പല മാറ്ററുകളിലും കണ്ടിരിക്കുന്നത്. വിശാലഹൃദയത്തോടെ അബദ്ധങ്ങൾ പറയുന്നവരോട് സ്നേഹാസ്മൃണമായിട്ടു തന്നെയാണ് ഈയുള്ളവൻ പ്രതികരിക്കാറ്....]
ഹിജ്റ 1040-ൽ കായൽപട്ടണത്ത് ജനിച്ച് ഹിജ്റ 1112-ൽ കീളക്കരയിൽ വെച്ച് വഫാത്താകുകയും അവിടെ തന്നെ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുൽ ഖാദിരിയ്യത്തി സ്വാഹിബുൽ ഖുതുബിയ്യത്തി അല്ലാമ അശൈഖ് സദഖത്തുള്ളാഹിൽ ഖാഹിരി (ഖ.സി) മഹാനവർകൾ ആണത്രെ ,ഹിജ്റ 1153-ൽ കായൽപട്ടണത്തു ജനിച്ചു ഹിജ്റ 1216-ൽ കായൽപട്ടണത്തു തന്നെ വഫാത്താകുകയും അവിടെ തന്നെ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന മൗലാനാ അശൈഖ് മാദിഹുർറസൂൽ അശൈഖ് ഉമറുൽ ഖാഹിരി (ഖ.സി) തങ്ങളുടെ "ഖസ്വീദത്തുൽ അല്ലഫൽ അലിഫ് " എന്ന മഹാകാവ്യത്തിന് ചെന്തമിഴിൽ അർത്ഥമെഴുതിയെതെന്ന് ഈ പട്ടണ വിദ്വാൻ തട്ടിവിടുന്നത്.
സ്വദഖത്തുൽ ഖാഹിരി (ഖ.സി) അവർകൾ വഫാത്തായി നാൽപ്പത്തിയൊന്ന് വർഷങ്ങൾ കഴിഞ്ഞതിന്ന് ശേഷം ജനിച്ച ഉമറുൽ ഖാഹിരി (ഖ.സി) മഹാനവർകളുടെ "ഖസ്വീദത്തുൽ അല്ലഫൽ അലിഫി" ന്ന് പരിഭാഷ നിർവ്വഹിക്കുന്നത്. എങ്ങനെയുണ്ട് ടിയാൻറെ വളഞ്ഞു പിടുത്തം.ഇനി, ഈ അമാന്യനെ കുറിച്ച് വായനക്കാർ തന്നെ ചിന്തിച്ച് വിലയിരുത്തട്ടെ..... കഴിഞ്ഞില്ല.... ഇനിയുമുണ്ട് വിണ്ഡിത്ത പുരാണങ്ങൾ. ലേഖന ദൈർഘ്യം വായനക്കാർ ക്ഷമിക്കുമല്ലൊ..... അയാൾ തന്നെ പറയട്ടെ.....
" പിന്നീടു സൂഫിസത്തിലേക്ക് ആകൃഷ്ടനായ അദ്ദേഹം ' ഇച്ച ' എന്ന പേര് സ്വീകരിച്ചാണ് മടങ്ങിയത് "....
വെളുത്ത കണ്ടി അബ്ദുൽ ഖാദിർ സൂഫിസത്തിലേക്ക് ആകൃഷ്ടനാവുകയും തുടർന്ന് " ഇച്ച " എന്ന പേര് സ്വീകരിച്ച് മടങ്ങിയെത്രെ. എവിടേക്കാണാവോ "ഇച്ച "യെയും കൂട്ടി മടങ്ങിയത്.....? അള്ളാഹുവിൻറെ ഔലിയാക്കളും ആരിഫീങ്ങളും സൂഫിയാക്കളും വിലായത്തും മഹരിഫത്തും തസവ്വുഫും കിട്ടിയാൽ പിന്നെ പേരു മാറ്റുമെന്ന് ആരാടോ തന്നോട് പറഞ്ഞത്....? ഹൈന്ദവ സന്യാസിമാരും മുനിമാരും സാധാരണ ജീവിതത്തിൽ നിന്ന് ഹൈന്ദവ ആധ്യാത്മികയിൽ ആകൃഷ്ടനായി പർണാശ്രമ ജീവിതത്തിൽ ലയിച്ചാൽ പൂർണാശ്രമത്തിലെ മാതാപിതാക്കൾ വാൽസല്യത്തോടെ വിളിച്ച പേരിനെ തിരസ്ക്കരിച്ച്...... സുധാമണി, മാതാ അമൃതാനന്ദമയിയായും ജയചന്ദ്രപണിക്കർ, ഗുരു നിത്യചൈതന്യയതിയായും ചില പരിണാമങ്ങൾ സ്വയമങ്ങ് കൽപ്പിച്ചു കൊടുക്കും.ഇത് ഹൈദവ ആത്മീയാചാര്യന്മാരുടെ കേവലം ഒരു പൊതു ശൈലിയാണ്. അതും ദ്രാവിഡ സംസ്ക്കാരത്തിൻറെ ആദ്യകാലങ്ങളിലൊട്ടുമില്ല താനും.
പക്ഷെ, ഇങ്ങനെയൊരു പ്രത്യേകമായി പേരു മാറ്റൽ പ്രക്രിയ ഏതു സൂഫിയുടെ ആരെഴുതിയ ചരിത്രത്തിലാണുള്ളത്. ഒരു വലിയ്യിനോ, സൂഫിക്കോ അനേകം വിശേഷണ നാമങ്ങളുണ്ടാകാം. അതൊന്നും തന്നെ അവർ അവർക്കു തന്നെ കൽപ്പിച്ചു കൊടുത്തതോ, ചാർത്തി കൊടുത്തതോയായ പേരുകളെല്ല തന്നെ. അങ്ങനെ ആത്മീയതയുമായി ബന്ധപ്പെട്ട് സ്വയം പരിശുദ്ധരായി ,ലോകമാന്യം വിളിച്ചോതുന്ന ശൈലികൾക്ക് ഉടമകളല്ല അള്ളാഹുവിൻറെ ഒരു മഹാത്മാവും.
മഹത്തുക്കളുടെ സമകാലികന്മാരോ ,അനുയായികളോ ,പിൻഗാമികളോ സ്നേഹാദരവുകളോടെ വിശേഷണമായി പറയപ്പെട്ടു വരുന്ന "ലഖബ് അലമു " കൾ ,ആ മഹത്തുകൾ തന്നെ സ്വയം തങ്ങൾക്ക് താൻ തന്നെ വിളിച്ച പേരാണന്ന് വന്നാൽ തന്നെ പിന്നെയെവിടെ തസവ്വുഫുള്ളത്.....? സ്വന്തം മക്കളിലേക്ക് ചാർത്തി പേര് പറയുന്ന ശൈലി മധ്യപൗരസ്ത്യ ദേശത്തും മറ്റു അറേബ്യൻ ഉപഭൂഖണ്ഡത്തിലുമുണ്ട്. അഥവാ "കുൻയത്ത് അലമ് ". ആ ശൈലിയല്ല ഇവിടത്തെ ചർച്ച. അതൊട്ടും രിയാഉമല്ല (ലോകമാന്യമല്ല).
ഖുതുബുൽ അഖ്താബ് സുൽത്താനുൽ ഔലിയാഇ ശൈഖുനാ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) തങ്ങൾ മഹാനവർകളുടെ തന്നെ ചില ഖസ്വിദകളിലും നശീദകളിലും കാണുന്ന " അന മുഹിയിദ്ധീൻ " ഞാൻ ദീനിനെ ജീവിപ്പിക്കുന്നവനാണെന്ന പരമാർശത്തിലെ "മുഹിയിദ്ധീൻ " എന്ന നാമം സൂഫിസത്തിൽ ആകൃഷ്ടനായതിന്ന് ശേഷം പിന്നെ മടങ്ങി പോകുബോൾ കൂടെ കൂട്ടിന്നായി കൂട്ടി കൊണ്ടു പോയ പേരന്നുമല്ല. ഇനി അങ്ങനെയെങ്ങാനും ടിയാൻ ധരിച്ചു വെച്ചിട്ടുണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയത് അറിയുമെങ്കിൽ മുഹിയിദ്ധീൻ മൗലൂദെന്ന് ഓതിയാൽ പോരാ, തൻറെ ഉസ്താദിനെയും കൂട്ടി മനസ്സിരുത്തി പഠിക്കട്ടെ. ഇതിൽ കൂടുതൽ " ഇച്ച " യെ കുറിച്ച് വടക്കേ മലബാറുക്കാർക്ക് മലപ്പുറത്തുകാരനായ ഈയുള്ളവൻ പഠിപ്പിച്ചു തരേണ്ടതില്ലായെന്ന് വിശ്വസിക്കുന്നു....... കഴിഞ്ഞില്ല വളവ് തീരാത്ത വളപട്ടണക്കാരൻറെ "ഇച്ച " മസ്താൻറെ വിശേഷങ്ങൾ.
" ഇച്ചയെ കുറിച്ചും വിരുത്തങ്ങളെ കുറിച്ചും ആദ്യമായി പ്രസിദ്ധീകരിച്ച കൃതി 1953 ൽ ഒ. ആബു സാഹിബ് എഴുതിയ 'ഇച്ചയുടെ കൃതികൾ ' ആണ്...."
ഒ. ആബു സാഹിബ് എഴുതിയതെന്ന് പറയുന്നത് ശരി തന്നെ. പക്ഷെ പുസ്തകത്തിൻറെ പേര് "ഇച്ചയുടെ കൃതികൾ " എന്നല്ല. ആബു സാഹിബ് സ്വരൂപിച്ച്, ആമിനാ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയുടെ പേര്..... " ഇച്ച എന്ന അബ്ദുൽഖാദിർ മസ്താൻ രചിച്ച വിരുത്തങ്ങൾ " എന്നാണ്. ഇനി പേരിലെന്തിരിക്കുന്നുവെന്നായിരിക്കും ഒരു പക്ഷെ പട്ടണക്കാരൻറെ സംശയം....? പേരിലെല്ലാമിരിക്കുന്നുവെന്നാണ് അതിനുള്ള മറുപടിയും. സത്യസന്ധമായ ചരിത്രരചനയിലും വിശകലനങ്ങളിലും ഒരു ഇനീഷ്യലിൻറെ അക്ഷരം മാറിയാൽ തന്നെ മതി, ചരിത്രം തെറ്റായ ഗതിയിലേക്ക് മാറി ഒഴുകാൻ. കൊണ്ടോടി മുഹമ്മദ് ശാഹ് (ഖ.സി) തങ്ങളെ ശിയയാക്കി ചിത്രീകരിക്കാൻ ഒരുമ്പെട്ടതിൻറെ ഒരു പ്രധാന കാരണം തന്നെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കി എഴുതിയവർ ചർദിച്ചത് അപ്പടി കോപ്പിയടിച്ച് വിഴുങ്ങിയവന്മാരുണ്ടാക്കിയ ഫിത്നകൾ തന്നെയാണ്.
സാക്ഷാൽ ആബു സാഹിബ് തന്നെ ഇപ്രകാരമാണ് എഴുതിയത്:......" മലനാട്ടിൽ ഒരു ഉമർ ഖയ്യാം ജീവിച്ചു, പക്ഷെ മലയാളികൾ അദ്ദേഹത്തെ മനസ്സിലാക്കുന്ന വിഷയത്തിൽ പരാജപ്പെട്ടു എന്നാണ് ഇച്ച എന്ന അപനാമത്താൽ അറിയപ്പെട്ട അബ്ദുൽ ഖാദിർ മസ്താൻൻറെ കൃതികളുമായി ഇയ്യിടെ ബന്ധപ്പെടുവാൻ ഇടയായപ്പോൾ എനിക്ക് തോന്നിയത് ".....
സൂഫിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പട്ടണക്കാരൻ ഏറ്റവും വിരോധ ഭാസമായി സ്വയം കുഴിച്ച കുഴിയിൽ വീഴുന്ന അപമാനകരമായ കാഴ്ച്ച വായനക്കാർക്ക് കാണാം....... അയാൾ തന്നെ താനകപ്പെട്ട പെരും കുടുക്കിനെ പറ്റി എഴുതട്ടെ......
" വളരെ യാദൃശ്ചികമായാണ് അബ്ദുൾ ഖാദർ മസ്താൻ കാവ്യ ലഹരിയിലേക്ക് എത്തിച്ചേർന്നത് . കുടുംബതൊഴിലായ ചെമ്പു പാത്ര കച്ചവടക്കാനിറങ്ങിയ അദ്ദേഹത്തിനു ഒരിക്കൽ കുറച്ചു പഴയ ചെമ്പോലകൾ ലഭിച്ചു.ചെന്തമിഴിലും അറബിയിലും എഴുതിയ കാവ്യശകലങ്ങളായിരുന്നു ആ ചെമ്പോലകളിൽ . പിന്നീടു കച്ചവടത്തിനു പോവുന്നിടത്തെല്ലാം ആ ചെമ്പോലകൾ വായിക്കാനറിയാവുന്നവരെ തേടി നടന്നു . അവസാനം കൊണ്ടോട്ടിയിലെ തങ്ങളായ ഇഖ്തിയാഹ് ഷാ ആണ് അതു വായിച്ചു കേൾപ്പിച്ചത് "....
കൊണ്ടോട്ടിയിലെ തങ്ങളായ ഇഖ്തിയാഹ് ഷാ ആരായിരിക്കും......? ഗഹനമായ ആത്മീയ തത്വങ്ങളുടെ അക്ഷയഖനിയെന്ന് വിശേഷിപ്പിക്കപ്പെടാൻ മാത്രം അർഹതയുള്ള ഉമറുൽ ഖാഹിരിയുടെ "അല്ലഫൽ അലിഫി " ൻറെ ചെന്തമിഴിലുള്ള പരിഭാഷയുമായി കൊണ്ടോട്ടിയിലുള്ള ഇഖ്തിയാഹ് ഷാൻറെ അടുത്തേക്കാണ് ഇച്ച മസ്താൻ (റ) പോകുന്നത്....! ഇദ്ദേഹത്തെ കുറിച്ചു തന്നെ ഇയാള് കാടടക്കി ഇതിൻറെ മുമ്പ് വെടിവെച്ചത്...!! അതോ ഇനി വേറെ ഇഖ്തിയാഹ് ഷാ മറ്റോ ഉണ്ടോണാവോ.....? ആർക്കറിയാം.....?കോപ്പിയടിക്കാർക്കെവിടെ അതിനൊക്കെ നേരം.കെ.വി ഉസ്താദ് പാടിയത് പോലെ...." കള്ളന് കുറവില്ല, വേശ്യക്ക് നിജമില്ല"...... അതായത് ലജ്ജയും നിജവുമില്ലാതെ ഒന്നും കൂടി വ്യക്തമാക്കി പറഞ്ഞാൽ യാതൊരു ഉളുപ്പുമില്ലാതെ കിട്ടുന്നതൊക്കെ തിന്നും കുടിച്ചും നടക്കുന്ന ഇയാൾ, എത്ര വിഷക്കായകൾ അകത്താക്കിയെന്ന് അയാൾക്ക് തന്നെ നിജമുണ്ടാകണമെന്നില്ല.......കഷ്ട്ടം തന്നെ.
മഹാനായ കണ്യാല മൗലാ (ഖ.സി) അവർകളുടെ നേരെ ആഴമറിയാത്ത കളി കളിച്ചു. അവസാനം മാപ്പപേക്ഷയുമായി കളം മാറി ചവിട്ടി. എന്നിട്ട് മൗല (റ) യെ അംഗീകരിച്ചുവെന്നും മൗല (റ) അംഗീകരിച്ചവരെ അംഗീകരിക്കില്ലായെന്നുമുള്ള പച്ച ധ്വനിയിൽ ഉരുണ്ടു കളിക്കലായി. ഒടുവിൽ ഇവൻ തന്നെ ശിയായിസം ആരോപിക്കപ്പെട്ട ഇഖ്തിയാഹ് ഷാനെ, ഇവനറിയാതെ ടിയാനെക്കൊണ്ട് തന്നെ അള്ളാഹു എഴുതിപ്പിക്കുകയും ചെയ്തു. ഇതാണ് അല്ലാഹുവിൻറെ മഹത്തുക്കളുമായി കളിച്ചാൽ കിട്ടുന്ന എട്ടിൻറെ പണി.
ഇനി ഇയാൾക്ക് പറയാനുള്ള ഏക ന്യായം, മറ്റൊരാളുടെ ലേഖനമങ്ങ് എടുത്തു ഉദ്ധരിച്ചതാണെന്ന് ഇളിഭ്യനായി മുക്രയിട്ട് ഒച്ചയിട്ടാലും ,ഇയാളുടെ കഴുത്തിൽ വീണ കുരുക്ക് പൂർവ്വാധികം ശക്തിയിൽ മുറുകുകേയൊള്ളു. കാരണം, ഒരാളുടെ ലേഖനം നാം ഷെയർ ചെയ്യുമ്പോൾ ( ഇയാളുടെ വിഷയത്തിൽ കോപ്പിയടിക്കുബോൾ) ആ ലേഖനത്തിലെ വിഷയമെന്തോ അതിനെ, സൈദ്ധാന്തികമായും തത്വപരമായും ബൗദ്ധികമായും വിശ്വാസപരമായും നാമതിനെ സർവ്വാത്മന അംഗീകരിച്ചുവെന്നല്ലെ അതിനർത്ഥം. ഇയാളണാങ്കിൽ ഇച്ച മസ്താൻ (റ) യെ കുറിച്ച് ആരോ എഴുതിയവയെ സംബന്ധിച്ച് നിരുപ്പിക്കുകയോ ,വിമർശന പഠനങ്ങൾ നടത്തുകയോയല്ല ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഇയാളെക്കൊണ്ട് ഇഖ്തിയാഹ് ഷാനെ അംഗീകരിക്കാതെ അംഗീകരിപ്പിക്കുകയാണ് "ഇച്ച മസ്താൻ " (റ) ഇവിടെ ചെയ്യുന്നത്.
ഇനിയുമുണ്ട്,പട്ടണക്കാരൻറെ പുളുവടി.... തികച്ചും ചരിത്രപരമായ കാലഗണനത്തിൻറെ വൈരുദ്ധ്യങ്ങളാണ് താഴെ ഖണ്ഡികയിൽ മുഴച്ചു നിൽക്കുന്നത്. മുന്നും പിന്നും നോക്കാതെയുള്ള " ബിഡൽ " മാഫിയക്കാരൻറെ വൃത്തികെട്ട ജൽപ്പനങ്ങൾക്കുള്ള മരുന്ന് സാക്ഷാൽ " പൂങ്ങള മനയിൽ " നിന്ന് പോലും കിട്ടാൻ പ്രയാസപ്പെടേണ്ടി വരും...... പട്ടണത്തിത്തിൽ ചീഞ്ഞു നാറി വളമാകുന്നവൻ തന്നെ കുറിക്കട്ടെ......
"ചെന്തമിഴിലുള്ള അർത്ഥം എഴുതിയത് തമിഴ്‌നാട്ടിലെ കായൽ പട്ടണത്തിലെ സൂഫിയായിരുന്ന സദഖത്തുല്ലാഹിൽ ഖാഹിരിയാണെന്നറിഞ്ഞ അബ്ദുൾ ഖാദർ അദ്ദേഹത്തെ കാണാൻ കായൽ പട്ടണത്തിലേക്ക് പുറപ്പെട്ടു "......
" കണ്ണൂർ സിറ്റിയിലെ " സയ്യിദുനാ ഖുതുബുള്ളാഹി ശൈഖുൽ കബീർ അസയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (ഖ.സി) തങ്ങളുടെ പ്രധാന മുരീദൻമാരിൽ പെട്ടവരും പ്രമുഖ ഗ്രന്ഥ രചയിതാവും സൂഫി നഭോമണ്ഡലത്തിലെ തിളങ്ങുന്ന താരവുമായ "അശൈഖ് ആഷിഖുർറസൂൽ ഉമറുൽ ഖാഹിരി (റ) യുടെ അനവധി രചനകളിലെ അതിപ്രശസ്തമായ പ്രവാചകർ (സ) തങ്ങളെ മുഖ്യ ഇതിവൃത്തമായി രചിച്ച,ആധ്യാത്മിക വിജ്ഞാന സാഗരങ്ങളുടെ കലവറയാണ്..... "ഖസ്വീദത്തുൽ അല്ലഫൽ അലിഫ് ". ഈ ഗ്രന്ഥത്തിൻറെ ചെന്തമിഴിലുള്ള പരിഭാഷ രചിച്ചതാകട്ടെ സദഖത്തുള്ളാഹിൽ ഖാഹിരിയും. എന്തൊക്കെയാണ് ഈ ഫുലാൻ തട്ടി വിടുന്നത്. സ്വഹീഹുൽ ബുഖാരിക്ക് സയ്യിദുനാ അബ്ദുള്ളാഹി ഇബ്നു അബ്ബാസ് (റ) വ്യാഖ്യാനമെഴുതിയെന്ന് പറയുന്നത് പോലെയല്ലെ ഇവൻറെ പുളുവടി.നമുക്കവയൊന്ന് പരിശോധിക്കാം.....
ചില ചാനലുകളിൽ മാപ്പിള പാട്ടുകളുടെ പേരിൽ നടത്തപ്പെടുന്ന ആഭാസകരവും അരോചകവുമായ റിയാലിറ്റി ഷോകളിൽ മാപ്പിള സാഹിത്യങ്ങൾക്ക് മാർക്കിടാൻ പൃഷ്ഠം വെച്ചിരിക്കുന്ന കുട്ടിമാരും നന്നെ വകതിരിവില്ലാത്ത ബാബുമാരും വിളബുന്ന ഇമ്മിണി ബല്യ തോന്നിവാസങ്ങളാണ് ,വിവരമെന്ന് ധരിച്ച ചില കോപ്പിസ്റ്റുകളുടെ സ്ഥിരം പല്ലവി.....
" അലിഫെന്ന മാണിക്യം ലാമായ മീമിൽ,
അകമിയമായി അഹ് മദായി ആലമെല്ലാം...
ആക്കിയ തബുരാൻ എൻ തബുരാനെ....
അടിയൻ ഞാൻ രിള തേടുന്നു അള്ളാ...
തുടങ്ങി ഏകദേശം നാൽപ്പതിലധികം വരികളടങ്ങിയ "അലിഫെന്ന മാണിക്യമെന്ന " ഇരവ് രചിച്ചതാരാണന്ന്..... പഴയ കാലത്ത് തിരൂരങ്ങാടി ചന്തപ്പടി പ്രസ്സിൽ നിന്ന് പുറത്തിറക്കിയ " മുഹിയിദ്ധീൻ മാലയും അലിഫെന്ന മാണിക്യവും" എന്ന ഒറ്റ പ്രതിയായ അറബി മലയാള പതിപ്പ് ഒന്നിവർ പരതി നോക്കട്ടെ, ഇപ്പോഴുമത് ബുക്ക് സ്റ്റാളുകളിൽ നിന്ന് ലഭിക്കാറുണ്ട്.വക്രിത ചരിത്രകാരന്മാരായ കോപ്പിയടി ഭീരുക്കൾക്കും വേണ്ടേ ചില അധ്വാനം.അതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് ഇതിൻറെ രചയിതാവാരെന്ന്. റംല ബീഗം ഈ ഇരവിൽ നിന്ന് ഏതാനും വരികളെ പാടിയിട്ടുള്ളൂ.
മുമ്പ്, " മഹത്തായ മാപ്പിള സംസ്ക്കാരത്തി " ൻറെ രചയിതാക്കാളായ സലഫികളിലെ മാർഗഭ്രംശകനുമായ സി.എൻ അഹ് മദ് മൗലവിയും വഹാബിസത്തിൻറെ നാറിയ അടിവസ്ത്രം ഉള്ളിൽ ധരിച്ചു നടന്നിരുന്ന കെ.കെ അബ്ദുൽ കരീമും കൂടി സമാസമം കൂട്ടിയുണ്ടാക്കിയ " കുണ്ടോട്ടി ശൈഖുൽ ഔലിയാ സയ്യിദുനാ മുഹമ്മദ് ഷാ ചിശ്തിയ്യി (ഖ.സി) തങ്ങളു "ടെ പേരിലുള്ള ചരിത്ര വ്യഭിചാരം സുസുന്നിയെന്ന് ഉളുപ്പില്ലാതെ മുക്രയിട്ട് ഓരിയിടാറുള്ള ഡെറ്റോൽ രണ്ടത്താണി, അയാളെ വള്ളി പുള്ളിയില്ലാതെ കോപ്പിയടിച്ച ബഹു ഭാഷയിൽ ദഅവത്തിന്നായി ഇറങ്ങി പുറപ്പെട്ടവർ എന്ന് മേനി നടക്കുന്ന ചില ചെമ്മാട്ടുകാരും, സലഫികളുടെ ചരിത്ര ഉച്ചിഷ്ട്ടത്തിൽ നിന്ന് ആക്രാന്തത്തോടെ വാരിയെടുത്ത് പൂശിയ ഫിത്നയെ , തനിക്കെ ത്വരീഖത്തും ഫിഖ്ഹും തിരിയൂയെന്ന് ,കേട്ടത് പാതി കേൾക്കാത്തത് പാതി എന്ന കുഞ്ഞാടുകളുടെ അനവസരത്തിലുള്ള തക്ബീറുകൾക്കിടയിൽ സ്വയം അവകാശപ്പെടാറുള്ള ധ്വനിയിൽ വിണ്ഡിത്തങ്ങളുടെ വിശ്വ ആശാനായ പൊന്മളക്കാരനും കൂടി ഏറ്റുപിടിച്ചപ്പോൾ.... ശരിക്കും സലഫികളുടെ പിന്നണിയാളുകളായി മാറുകയായിരുന്നു ഇവറ്റങ്ങളൊക്കെയും. സത്യത്തിൽ സലഫികളിട്ട ഇരയിൽ കൊത്തിയ പടു വിഢികളാണ് സുന്നിസത്തിലും ത്വരീഖത്തിലും നവകലശം ചെയ്യാൻ പുറപ്പെട്ട ഈ താന്തോന്നികൾ.
ഇതു പോലെ റിയാലിറ്റി ഷോയിലെ വഷളന്മാരായ തനി പൊട്ടന്മാർ വിളബുന്നവ അപ്പടി കോപ്പിയടിച്ചതിൻറെ തിക്ത ഫലമാണ് ഇത്തരം അബദ്ധ പോസ്റ്റുകളിൽ മിക്കതും. വേറെ ചിലർക്ക് മറ്റു ഒളി അജണ്ടകൾ ഉണ്ട് താനും. അതിവിടെ ഇപ്പോൾ പരമാർശിക്കാൻ ഉദ്ദേശിക്കുന്നില്ലാ എന്ന് മാത്രം. ഇനിയും വിവരക്കേടിൻറെ കഞ്ഞി വെച്ച് വിളബുകയാണ് വിവരക്കേട് അലങ്കാരമാക്കിയ ഈ പട്ടണക്കാരൻ
" കേരളത്തിലെ ഉമർ ഖയ്യാം എന്ന പേരിൽ അറിയപ്പെട്ട സൂഫി കവിയും ദാര്ശനികനുമായിരുന്നു ഇച്ച മസ്താൻ എന്ന പേരില് അറിയപ്പെട്ടിരുന്ന അബ്ദുൽ ഖാദർ മസ്താൻ..... "
കേരളത്തിൻറെ ഉമർ ഖയ്യാമെന്ന് ആദ്യമായി എഴുതിയത് ഒ.ആബു സാഹിബിൻറെ ഇച്ച മസ്താൻ (റ) യുടെ വിരുത്തങ്ങൾ സമാഹരിച്ച പുസ്തകത്തിൻറെ ആമുഖത്തിലാണ്.പിന്നെ, ഈ വാക്കിനെ അന്വർത്ഥമാക്കി കൊണ്ട് വിരുത്തങ്ങളെ വ്യാഖ്യാനിച്ചെഴുതിയ സലാഹുദ്ധീൻ അയ്യൂബിയുമാണ്. വിരുത്തങ്ങളെ കേന്ദ്രമാക്കി അയ്യൂബി വ്യാഖ്യാനങ്ങൾ എഴുതുന്നതിൻറെ മുമ്പ് തന്നെ, കൈരളിയുടെ സൂഫി എഴുത്തുകാരൻ മർഹും കെ.വി എം പന്താവൂർ (ന.മ) ,സാന്ദർഭികമായി തൻറെ അനവധി ഗ്രന്ഥങ്ങളിൽ ഇച്ച മസ്താൻ (റ) യുടെ അനവധി വിരുത്തങ്ങൾക്ക് ധാരാളം വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. എന്തിനേറെ, ഈയുള്ളവൻറെ പിതൃസഹോദരനും ഹഖായിഖിൻറെ ഇൽമിൽ വലിയ നിപുണനമായിരുന്ന, ഒരു വർഷം മുമ്പ് റമളാൻ 14ന്ന് വഫാത്തായവരുമായ "കോട്ടപ്പുറത്ത് ഹുസൈൻ സഖാഫ് തങ്ങൾ (ന.മ) എഴുതിയതും അപ്രകാശിതവുമായ അനവധി രചനകളിൽ വിരുത്തങ്ങളുടെ വ്യാഖ്യാനങ്ങൾ വായിച്ചിട്ടുണ്ട്.
പറഞ്ഞു വരുന്നത്, കേരളത്തിലെ ഉമർ ഖയ്യാം എന്ന പേരിൽ അറിയപ്പെട്ട സൂഫി കവി എന്നത് സാർവ്വത്രികമായി പ്രചരിപ്പിക്കപ്പെട്ട ഒരു പ്രയോഗമല്ല തന്നെ. ആബു സാഹിബ് ആലങ്കാരികമായി ഇച്ച മസ്താൻ (റ) യെ പരിചയപ്പെടുത്തിയെന്ന് മാത്രം. അതല്ലാതെ സമൂഹത്തിൽ പരക്കെ അറിയപ്പെട്ട വസ്തുതയേയല്ല അത്. അങ്ങനെ അറിയപ്പെടട്ടെ എന്നാഗ്രഹിക്കുന്നവനാണ് ഈയുള്ളവനും.ഉമർ ഖയ്യാം (റ) യും ഇച്ച മസ്താൻ (റ) യും സൂഫി ദാർശനിക ചിന്തയിൽ വരുന്നുണ്ടെന്ന് സലാഹുദ്ധീൻ നിരീക്ഷിക്കുന്നുണ്ട്. അത് യാഥാർത്ഥ്യവുമാണ്. പക്ഷെ ചരിത്ര പരമായി അങ്ങനെ അറിയപ്പെട്ടവരായിരുന്നുവെന്നത് ചരിത്ര രചനയിൽ എഴുതി പിടിപ്പിക്കുന്നത് ശരിയല്ല. കാരണം അങ്ങനെ പോയിട്ട്, സ്വന്തം കുടുംബങ്ങൾക്ക് പോലും കണ്ണൂർ സിറ്റിയിൽ അറക്കൽ പള്ളി ഖബർസ്ഥാനിൽ ആധ്യാത്മികാനന്ദ ലഹരിയിൽ മതിമറന്ന് ഉന്മാദിച്ചന്ത്യവിശ്രമം കൊള്ളുന്ന ഇച്ച മസ്താൻ (റ) യുടെ ഖബറ് തന്നെ ,അന്നാട്ടുകാർക്കും കുടുംബാദികൾക്കും പരക്കെ അറിയുന്നില്ലായെന്നിരിക്കെ..... എന്നിട്ടു വേണ്ടേ മറ്റുള്ളവ പരക്കെ വിളിക്കപ്പെടുന്നുവെന്ന് പറയാൻ.
മേലെഴുതിയ ഗാനം മറ്റൊരാളുടേത്, താഴെ കൊടുത്ത പേര് അബ്ദുറഹ്മാൻ ഇച്ച മസ്താൻ എന്നും, അത് അക്ഷര പിശാചാണെന്നാർക്കുമറിയാം. അതു കുഴപ്പമില്ല. ഇനി തുടങ്ങാം....
പ്രമുഖ സൂഫിവര്യനും പാടത്തക്കായിൽ ശൈഖുൽ മശായിഖ് അശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ (ഖ.സി) തങ്ങളുടെ മുരീദും പൊന്നാനി മിസ്രിയ്യ നിസ്ക്കാര പള്ളിക്ക് മുമ്പിലുള്ള ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ (റ) യുടെ പ്രസിദ്ധവും ഇന്നും, ചാലിയത്തും കടലുണ്ടിയിലും ഏതൊരു സാധാരണക്കാരൻറെ നാവിലും തത്തിക്കളിക്കുന്ന ഗാനമാണ്..... "ഞാനാണു നാടുവാഴി....... " എന്ന് തുടങ്ങുന്നതും യശ്ശശരീരനായ മർഹും മുഹമ്മദ് റഫി സാഹിബ് (ന.മ) പാടിയ..... " മുജെ ഇശ്ഖ് കാ ഖബറ് ഹേ...." എന്ന ഈണത്തിൽ പല്ലവിയടക്കം നാലു അടിയോളമുള്ള ഈ ഗാനം. തവക്കൽ മുസ്തഫ കടലുണ്ടി വളരെ മനോഹരമായി പല വേദികളും ഇപ്പോഴുമിത് പാടി വരാറുണ്ട്.
ഈ ഗാനം പിറവിയെടുത്തതിൻറെ പിന്നിലെ ഒരു ചരിത്ര പശ്ചാതലത്തിന്ന് സാക്ഷികളായ അനവധി വയോധികർ ഇന്നും ചാലിയത്ത് ജീവിച്ചിരിപ്പുണ്ട്. ഉസ്താദ് കെ.വി (റ) യുടെ ഈ ഗാനം ഇച്ച മസ്താൻ (റ) യുടെ മേൽ ചാർത്തി കൊടുത്ത് ചരിത്രത്തെ ഭൽസിക്കുന്നവർക്കും സത്യസന്ധരായ സൂഫി ചരിത്ര അന്വേഷകർക്കും "ഞാനാണു നാടുവാഴി....... " എന്നതിൻറെ പൂർണ്ണ രൂപവും ചെറിയ തോതിലുള്ള പശ്ചാത്തല വിവരണവും താഴെ കുറിക്കുന്നു.....
"ഞാനാണു നാടുവാഴി നാട്ടാരെ കണ്ണിൽ പൂഴി....
നിറക്കുന്നതെന്തിനായി നാശം വരും ചെങ്ങായി...
നടത്തത്തിൽ എന്തു ജോറ് ഇരുത്തത്തിലോ ഫഖീറ്.....
കിടത്തത്തിനില്ല ദാറ് കിബറാണെങ്കിൽ കബീറ്....
ഇസ്‌ലാമിയ്യത്തിലേക്ക് ഇരുത്തി ചിന്തിച്ചു നോക്ക്...
ഇതിനാൽ വരും ഹലാക്ക് ഇനിയൊന്ന് പിൻവലിക്ക്....
നാവിൻ തലക്ക് കെട്ട് അല്ലങ്കിൽ തേൻ പുരട്ട്...
കേവിക്ക് ഇതെന്ത് ചൊട്ട് കേടിന്നറുത്ത മുട്ട്... ...
കടലുണ്ടി, ചാലിയം മുതലായ സ്ഥലങ്ങളിലേക്ക് കെ.വി ഉസ്താദ് (റ) വന്നവസരം.വിമർശനങ്ങളുടെ ശരവർഷത്തിന്റേയും കൂടി കാലമായിരുന്നു. ചാലിയത്തെ പൗര പ്രധാനിയും ധനാഢ്യനുമായ ഒരു വ്യക്തിയുടെ മകൻ ഉസ്താദുമായി ബന്ധപ്പെട്ടു ഉറ്റ ശിഷ്യനായി. ചില കുശുബന്മാർ പൗര പ്രധാനിയെ ,കെ.വി ഉസ്താദുമായുള്ള മകൻറെ അടുപ്പം നാശമാണെന്നും ടിയാൻ മകനെ വഴികേടിലാക്കുമെന്നും ഏഷണി പറഞ്ഞുണ്ടാക്കി ആശങ്കയിലാക്കി.തിരുവായക്ക് എതിർവായില്ലായെന്ന പ്രമാണം പോലെ, ഒരു നാട്ടിൻറെ പ്രമാണിയായ അയാൾ കോപാകുലനായി ഉസ്താദിനെ ഭേദ്യം ചെയ്ത് നാടുകടത്താൻ തീരുമാനിച്ചു.
അയാളുടെ ഏറാൻ മൂളികളായ അനുചരവൃന്ദം ചാലിയം ഫാറൂഖ് പള്ളിക്ക് സമീപം കേമ്പ് ചെയ്യാറുണ്ടായിരുന്ന ഉസ്താദിനെ പിടിച്ചു കൊണ്ടു വന്ന് ചാലിയം അങ്ങാടിയിൽ ഒരു തെങ്ങിൽ പരസ്യമായി കെട്ടിയിടുകയും മേൽ പറഞ്ഞ നാട്ടു പ്രമാണിയും സംഘവും വന്ന് ഉസ്താദിനെ ചോദ്യം ചെയ്യാൻ തുടങ്ങി. വളരെ സാധുവായി ഒന്നിനോടും പ്രതികരിക്കാതെ നിർവികാരനായി ഉസ്താദും. കലിപൂണ്ട അയാൾ ചൂടിയ കാലൻ കുട മടക്കി, നിരായുധനും ബന്ധസ്ഥനുമായ ഉസ്താദിനെ അടിച്ചതും ,ഞൊടിയിടയിൽ കെട്ടുകൾ അൽഭുതകരമായി അഴിഞ്ഞ്, ഇടത്തേ കൈ കൊണ്ട് അടിക്കാൻ ഉപയോഗിച്ച കുടയെ തടുക്കുകയും, കുട മൂന്ന് കഷ്ണമായി മുറിയുകയും ചെയ്തു. എല്ലാം ഞൊടിയിടയിലായിരുന്നു.
തുടർന്ന് അസാമാന്യ ധീരതയോടെ, ചങ്കൂറ്റത്തോടെ അയാളേ വെല്ലുവിളിച്ചു പറഞ്ഞു.... "നീ ആൺകുട്ടിയാണങ്കിൽ കൈ കൊണ്ട് അടിക്കടാ" എന്ന്. നാട്ടുപ്രമാണിയുടെ കാര്യസ്ഥനായ നായര് ഉപദേശിച്ചുവെത്രെ....." മൂപ്പര് ആള് വേറെയാണ്, അദ്ധേഹവുമായി നമ്മൾ കളിക്കുന്നത് സൂക്ഷിച്ച് വേണം" എന്ന്. ഏതാനും മാസങ്ങൾക്ക് ശേഷം അയാൾക്കുണ്ടായ പല അസുഖകരമായ അനുഭവങ്ങളിൽ നിന്ന് ഉസ്താദ് (റ) യുടെ അടുക്കൽ വന്ന് മാപ്പ് പറയുകയും പശ്ചാതാപിക്കുകയും ചെയ്തു. അതു കൊണ്ട് തന്നെയാണ് ആ മാന്യ ദേഹത്തിൻറേയും മകൻറേയും പേരുകൾ മനപ്പുർവ്വം നാമിവിടെ പരമാർശിക്കാത്തതും.
അന്ന്, ആ സംഭവത്തെ ആസ്പദമാക്കി രചിച്ച ഗാനമാണ്:.....
"ഞാനാണു നാടുവാഴി നാട്ടാരെ കണ്ണിൽ പൂഴി....
നിറക്കുന്നതെന്തിനായി നാശം വരും ചെങ്ങായി...
ഇനിയും പട്ടണക്കാരൻറെ ചരിത്ര വക്രീകരണത്തിൻറെ മറ്റെരു ഉദാഹരണം:.......
" അലിഫെന്ന മാണിക്യലാമായ മീമതിൽ...."
"അലിഫെന്ന മാണിക്യലാമായ മീമതിൽ ...." പാട്ടെഴുതിയതു തന്നെ തെറ്റിച്ചാണ്. അതവിടെ നിൽക്കട്ടെ. ഇച്ച മസ്താൻറെ രചനയാണിതെന്നത് ആരു പറഞ്ഞു ?എന്താണതിന്ന് തെളിവ് ? അലിഫും ലാമും മീമും ഏതെങ്കിലും ഗാനങ്ങളുടെ വരികളിൽ കാണുബോഴേക്കും ഇച്ച മസ്താൻ (റ) യുടേതാക്കാൻ തുനിയുകയാണങ്കിൽ , ഗുണംഗുഡി മസ്താൻ, കാസിം പുലവർ, ഹംസ ലബ്ബ, ഖയ്യാത്ത്, കെ.വി അബൂബക്കർ മാസ്റ്റർ,എസ്.കെ അബ്ദുർറസാഖ് ഹാജി, കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി, ബാവ മസ്താൻ, ദാസൻ ഖാദിർ സാഹിബ്.... ( റഹ്മത്തുള്ളാഹി അലൈഹിം) തുടങ്ങിയ അനവധി സൂഫിയാക്കളുടെ അലിഫും ലാമും മീമും ഉൾപ്പെടുന്ന അനവധി കാവ്യ കൃതികൾ ഇച്ച മസ്താൻ (റ) യുടേതാക്കി' മാറ്റാൻ നാളെ ഇവറ്റങ്ങൾ ശ്രമിക്കില്ലായെന്ന് എന്താണുറപ്പ്. സൂഫിസത്തിൽ ഗുരുത്വകേടിൻറെ സനദും വാങ്ങിയല്ലേ ഇത്തരം വൃത്തികെട്ടവന്മാരുടെ തേരോട്ടം.
ഇച്ച മസ്താനെ കുറിച്ചു തന്നെ...
ആമുഖം..
ബഹുമാനപ്പെട്ട ഇച്ഛ മസ്താൻ (റ) വിനെ സംബന്ധിച്ച് ഇതിനു മുമ്പ മുമ്പ് ഞാൻ മൂന്ന് പേരുടെ പോസ്റ്റുകൾ ഒരുമിച്ച് ചേർത്ത് കടപ്പാട് വെച്ച് ഒരു പോസ്റ്റിട്ടിരുന്നു. ആയതിനു മറുപടിയായി കടപ്പാടുകാരനെയും എന്നെയും രൂക്ഷമായി വിമർശിച്ച് ബഹുമാനപ്പെട്ട Sayyid Saqqaf Malaibar ഒരു പോസ്റ്റിട്ടത് ശ്രദ്ധയിൽപ്പെട്ടു . ജഅ്ഫർ തങ്ങൾ എന്നു വിളിക്കുന്നത് മഹാനായ തങ്ങളെയാണെന്നു എനിക്കിന്നാണ് മനസ്സിലാവുന്നത്. വാട്സാപ്പ് ഗ്രൂപ്പായ ചരിത്ര സംവാദം പോസ്റ്റിൽ നിന്ന് ലഭിച്ച
രണ്ടുമൂന്ന് ചരിത്ര ലേഖനങ്ങൾ ഞാൻ ഇവിടെ കടപ്പാട് വെച്ച് പോസ്റ്റ് ചെയ്തിരുന്നു. അവയും മഹാനായ ചരിത്രകാരൻ കൂടിയായ തങ്ങളുടേതാണെന്ന് ഈ പോസ്റ്റിലൂടെ അറിഞ്ഞതിൽ ഞാൻ ഏറെ കൃതാർത്ഥനാണ്...
ഫേസ് ബുക്കിലൂടെ എൻെറ ചരിത്ര സംവാദം തുടങ്ങിയ നാൾ മുതൽ ഇന്നുവരെ വളരെ ചുരുക്കം ലഭിച്ച അർത്ഥവത്തും ഗഹനവുമായ കുറിപ്പുകളിലൊന്നാണ് പ്രിയ തങ്ങളവർകളുടേത്. ആ ചരിത്ര പാണ്ഡിത്യത്തിനു മുന്നിൽ വിനീത വിധേയനായി തലകുനിച്ച് സകല ഭവ്യതയോടെയും ഞാൻ മഹാനവർകളുടെ പോസ്റ്റ് ഇവിടെ പ്രസിദ്ധം ചെയ്യുന്നു..
എൻെറ ആദ്യ കടപ്പാട് പോസ്റ്റിനോട് ചേർത്ത് ഈ പോസ്റ്റുകൂടി വായിക്കണമെന്നും ചരിത്രപരമായ പരമാബദ്ധങ്ങൾ തിരുത്തണമെന്നും അപേക്ഷിക്കുന്നു....
തങ്ങളവർകൾക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്....
XxxxxxxxX
ഇച്ച മസ്താൻ (റ)..... അബദ്ധങ്ങളിലൂടെ പരിചയപ്പെടുത്തുന്നത് എന്തിന്ന് ?
ഫൈസ് ബുക്കിൽ വന്ന ഒരു പോസ്റ്റാണ്, ഈ മാറ്ററിന് കാരണം. യാതൊരു അടിസ്ഥാനവുമില്ലാതെ പടച്ചു വിടുന്ന ചില കൂമണ്ഡുകങ്ങളുടെ വാറോലകൾ വേറെ ചില ശിഖണ്ഡികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങി ആളാകാൻ സോഷ്യൽ മീഡിയയെന്ന ചന്തയിൽ ചർദിച്ച് വിൽപ്പനക്കായി വെച്ചിരിക്കുകയാണ്.
തൻറെ സാന്നിധ്യത്തിൻറെ അഭാവം മൃത്യുവിന് തുല്യമായ ഇത്തരം സങ്കര ജാതികൾക്ക്, ദിനേന ഈരണ്ട് പോസ്റ്റുകളും പതിനാറ് ഇഷ്ട്ടങ്ങളും ഇരുപത്തിയെട്ടോളം അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും കിട്ടിയാൽ ഈ വിഢ്യകൾ ധന്യരായി.ഞങ്ങൾ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നൊരു ചാരിതാർത്ഥ്യത്തിൻറെ ഒരു തരം സുഖം ഇവറ്റങ്ങൾക്ക് ലഹരിയാണ്.
സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ മൗലദ്ദവീല : (ഖ.സി) തങ്ങളെ ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ (ഖ.സി) ആക്കിയും ലിബിയൻ പോരാളി ശഹീദ് ഉമറുൽ മുഖ്താർ (റ) ,വെളിയംങ്കോട് ഉമർ ഖാസി (ഖ.സി) ആയി മാറ്റിയും സിനിമ നടനായ ആറ്റൺബറോയെ ഉമറുൽ മുഖ്താറാക്കി പരകായപ്രവേശം നടത്തിയും മുന്നേറുകയാണ്, ചില പോസ്റ്റിസുകളായ ഭീരുക്കളും ദുർബലരുമായ വെടക്കാക്കി തനിക്കാക്കുന്ന അരസികന്മാരും മണ്ഡശിരോമണികളുമായ ചിലരുടെ കുൽസിത കൃത്യങ്ങൾ.
ഇതു കൊണ്ടൊക്കെ എന്ത് സന്ദേശമായിരിക്കും സമൂഹത്തിന്ന് ഇവർ നൽകുന്നത്.....? സ്വയം അപഹാസ്യരായി വ്യക്തിത്വവും മാന്യതയും നഷ്ട്ടപ്പെട്ട ഇത്തരം വാറോലക്കാർ നിന്ദ്യരായ എട്ടുകാലി മമ്മൂഞ്ഞികളായി തരം താഴുകയെല്ലാതെ മറ്റെന്താണ് ഇവരുടെ ജീവിതത്തിലെ ശിഷ്ട പത്രമുള്ളത്. പ്രസിദ്ധി, പെരുമ, ലോക നാട്യം എന്നീ ഭൗതിക ഉന്മാദലഹരിയിൽ കിടന്ന് ചുഴയുന്ന ഇത്തരക്കാർക്ക് സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കാളക്കൂടം വിളമ്പാൻ കിട്ടിയില്ലങ്കിൽ പിന്നെ വിഷാദരോഗം ബാധിച്ചവന്ന് തുല്യമായി ചിലപ്പോൾ ആത്മഹത്യയെ തന്നെ ശരണം തേടേണ്ടി വന്നേക്കാം.അത്രയ്ക്കും ഇവരെ മീഡിയ മാനിയ ബാധിച്ച ഒരു ന്യൂ ജനറേഷൻ മാനസിക രോഗമാണ് ഈ കളവു നടത്തിയും കൂട്ടിച്ചേർച്ചേർക്കലുകളുമൊക്കെ നടത്തി പടച്ചു വിടുന്ന പോസ്റ്റുകളെന്ന് വിളിപ്പേരിട്ട വിണ്ഡിത്തങ്ങൾ.
ശൈഖ് അബ്ദുൽ ഖാദിർ ഇച്ച മസ്താൻ (ഖ.സി) മഹാനവർകളെ കുറിച്ച്, ആകാശത്തിന്നു കീഴിലുള്ളതിനെ കുറിച്ചൊക്കെ കേട്ടുകേൾവിയില്ലാത്ത വിവരങ്ങളെന്ന അപരനാമമിട്ടു എഴുന്നള്ളിച്ച് സ്വയം അപഹാസ്യത കൊണ്ട് കൃതജ്ഞതനാകുന്ന.... " ആസനത്തിൽ ആലു മുളച്ചാലും അത് തണലെന്ന് " സമാശ്വാസിക്കുന്ന ഒരു പരമ്പര വിദ്വാ (ഢിയോ) ൻ എഴുന്നുള്ളിച്ച ചില കോപ്രായങ്ങൾ താഴെ വിവരിക്കാം.
ആദരണീയനും പ്രിയ സുഹുർത്തുമായ സലാഹുദ്ധീൻ അയ്യൂബി വർഷങ്ങൾക്ക് മുമ്പ് "അൽ-ഇർഫാദ് " മാസികയിൽ ലക്കങ്ങളായി എഴുതിയ ഇച്ച മസ്താൻറെ ലഘു ചരിത്ര വിവരണവും വിരുത്തങ്ങളുടെ ചെറു വ്യാഖ്യാനങ്ങളിൽ നിന്നും കോപ്പിയടിച്ചു എഴുതിയുണ്ടാക്കി രണ്ടു വർഷങ്ങൾക്ക് മുമ്പ് തേജസ്സിൽ (തേജസ് വാരാന്ത്യ പതിപ്പിലാണോയെന്ന് ഉറപ്പില്ല) പ്രസിദ്ധീകരിച്ചതിൽ നിന്ന് അൽപ്പവും ബഹുമാന്യനായ വാടാനപ്പള്ളി സയ്യിദ് ഹുസൈൻ കോയ തങ്ങൾ എഴുതിയ ലേഖനം ഏതാണ്ട് അപ്പടിയും ചേർത്ത്, പിന്നെ തുടക്കത്തിൽ എന്തൊക്കെയോ എഴുതി പിടിപ്പിച്ചും കേട്ടു കേൾവിയില്ലാത്ത അവകാശങ്ങളും ഇച്ച മസ്താൻ (ഖ.സി) മഹാനവർകളിൽ ചാർത്തിയും ഗുണമേന്മയില്ലാത്ത സങ്കര ജാതി പശുവിൻറെ പാലു പോലെ ,കാഴ്ച്ചയിൽ പാലിൻറെ വെണ്മയും അന്തസ്സാരത്തിൽ യാതൊരു ഗുണമേന്മയില്ലാത്തതുമായ സംഗതികൾ എഴുന്നള്ളിക്കുന്നതിൻറെ ചില ഉദാഹരണങ്ങൾ...
എഫ്.ബിയിൽ എഴുതി....
അബ്ദുൽ ഖാദിർ ഇച്ച മസ്താൻ (റ)
ഞാനാണു നാടുവാഴി
നാട്ടാരെ കണ്ണിൽ പൂഴി
-അബ്ദുറഹ്മാൻ ഇച്ച മസ്താൻ-
