fa
Feedback
EZZA LIVE®

EZZA LIVE®

رفتن به کانال در Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

نمایش بیشتر
2 664
مشترکین
اطلاعاتی وجود ندارد24 ساعت
-67 روز
-2430 روز
آرشیو پست ها
*📢കണ്ണൂർ: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്കായി 'കുഞ്ഞൂസ് കാർഡ്' വരുന്നു. കുഞ്ഞിന്റെ പ്രായത്തിനനുസൃതമായി ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച മനസ്സിലാക്കാൻ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് കുഞ്ഞൂസ് കാർഡ്.* 33,115 അങ്കണവാടികളിലായി എത്തുന്ന അഞ്ചുലക്ഷത്തോളം കുഞ്ഞുങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശുരോഗവിദഗ്ധരും തിരുവനന്തപുരം ശിശുവികസന കേന്ദ്രത്തിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സാങ്കേതികസമിതിയാണ് കാർഡിന് രൂപം നല്‍കിയത് വളർച്ചാവ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയവികാസം കൂടി തിരിച്ചറിയേണ്ടതുണ്ട്. അതിനായി സംസാരം, കേള്‍വി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തും. ദന്താരോഗ്യവും വിലയിരുത്തും. മൂന്നുമാസം കൂടുമ്ബോള്‍ കുഞ്ഞിന്റെ വളർച്ചയും വികാസവും വിലയിരുത്തേണ്ടതിനാല്‍ ഉയരവും തൂക്കവും നാലുതവണയായി കാർഡില്‍ രേഖപ്പെടുത്തും. കുഞ്ഞിന് ഉണ്ടാകാൻ സാധ്യതയുള്ള അലർജി, കുത്തിവെപ്പിന്റെ വിവരങ്ങള്‍, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം, തലയുടെ ചുറ്റളവ്, രക്തഗ്രൂപ്പ്, ആധാർ നമ്ബർ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ കാർഡില്‍ ചേർക്കും. സാമൂഹിക വൈകാരിക- ഭാഷാ-വൈജ്ഞാനിക - ശാരീരിക വികാസം എന്നിവ അങ്കണവാടി പ്രവർത്തകർ മൂന്നുനിറങ്ങളിലുള്ള ബബിളുകളായി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവർത്തനങ്ങളെങ്കില്‍ പച്ച, സഹായത്തോടെ ചെയ്യുന്നുവെങ്കില്‍ മഞ്ഞ, സാധിക്കുന്നില്ലാ എങ്കില്‍ ചുവപ്പ് എന്നിവയാണ് ബബിളുകള്‍. കുഞ്ഞിന് ഏതെങ്കിലും പ്രവർത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്ബോള്‍ വിദഗ്ധ പരിശോധനയ്ക്കായി റഫറല്‍ സേവനവും നല്‍കാം. അങ്കണവാടി പ്രവർത്തകർക്കും രക്ഷാകർത്താക്കള്‍ക്കും ഇതുവഴി കുട്ടിയുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകള്‍ മുൻകൂട്ടി നടത്താൻ കഴിയും. ആരോഗ്യവകുപ്പിന്റെയും വനിത-ശിശുവികസന വകുപ്പിന്റെയും ഇടപെടലിനും കാർഡ് സഹായിക്കും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :31-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഒരു വർഷത്തെ അക്കാദമിക രംഗ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമാണ് വിദ്യാഭ്യാസ കലണ്ടര്‍. എന്തൊക്കെ എന്നൊക്കെ എങ്ങനെ നടക്കണമെന്നുള്ളതാണ് വിദ്യാഭ്യാസ കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്.* പുതിയ കലണ്ടർ വിദ്യാർഥികളെ സഹായിക്കാനാണോ ഉപദ്രവിക്കാനാണോ എന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇന്നലെയാണ് 2025-2026 വർഷത്തെ കലണ്ടർ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കിയത്. വിദ്യാർഥി സൗഹൃദമാകണം നമ്മുടെ ക്ലാസ് മുറികളും മറ്റിടങ്ങളും എന്ന പ്രഖ്യാപനം നിലനില്‍ക്കെ പ്രസ്തുത കലണ്ടറില്‍ ധാരാളം പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. അതായത് പഠനമെന്ന ജോലിഭാരം വീണ്ടും വർധിക്കുമെന്ന് ചുരുക്കം. അമിതഭാരം കുറച്ച്‌ പഠനം ആയാസ രഹിതമാക്കണമെന്ന് റിപ്പോർട്ടുകള്‍ കമ്മിറ്റികള്‍ സർക്കാരിന് കൈമാറിയിരിക്കെയാണ് ഈ പ്രഖ്യാപനം. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് മേല്‍പറഞ്ഞ് പഠനസമയം കൂട്ടുക. ഇതോടെ രാവിലെ സ്കൂളിലെത്തുന്ന വിദ്യാർഥി തിരികെ മടങ്ങാൻ വൈകുന്നേരം 4.15 കഴിയുമെന്ന് ചുരുക്കം. വിദ്യാഭ്യാസ കലണ്ടറിലെ മറ്റ് പ്രഖ്യാപനങ്ങള്‍… ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച്‌ എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :31-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ രണ്ടിന് തന്നെ സ്കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.* സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂള്‍ രണ്ടാം തീയതി തുറക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. നിലവിലെ സാഹചര്യത്തില്‍ സ്കൂള്‍ രണ്ടിനു തന്നെ തുറക്കും. ഇന്നത്തേയും നാളത്തെയും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കുമെന്നും ശിവൻ കുട്ടി പറഞ്ഞു. കനത്ത മഴക്കിടെയിലും ഇത്തവണ സ്കൂളുകള്‍ പൊളിഞ്ഞുവീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂളില്‍ ജൂണ്‍ രണ്ടിന് നടക്കും. പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകും. പ്രവേശനോത്സവത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി മന്ത്രി പറഞ്ഞു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :31-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കപ്പലപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസം* തിരുവനന്തപുരം: കൊച്ചി തീരത്തെ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവർക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യ റേഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കപ്പലപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതായും ഡയറക്ടർ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചർച്ചചെയ്ത് നിലവിലെ സ്ഥിതി അവലോകനംചെയ്തതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ എത്തിയ മഴ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. മഴയുടെ പ്രശ്നങ്ങള്‍ക്കിടെയാണ് ചരക്ക് കപ്പല്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലപകടം കേരളത്തെ വലിയതോതില്‍ ആശങ്കയിലാഴ്ത്തി. കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചയുടൻ പൊതുജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിപ്പ് പുറപ്പെടുവിച്ചു. 25-ന് കപ്പല്‍ പൂർണമായും മുങ്ങി. 643 കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാർബൈഡാണുണ്ടായിരുന്നത്. 46 എണ്ണത്തില്‍ ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകവും. തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്നറുകളിലുണ്ട്. 100-ഓളം കണ്ടെയ്നർ കടലില്‍ വീണെന്നാണ് അനുമാനം. 26-ന് അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥർ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചർച്ചനടത്തി. നിലവില്‍ 54 കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരത്തടിഞ്ഞു. തിരുവനന്തപുരത്ത് നർഡില്‍സ് എന്ന ചെറിയ പ്ലാസ്റ്റിക് തരികള്‍ അടിഞ്ഞുകൂടി. സർക്കാർ ശുചീകരണപ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡ്രോണ്‍ സർവേ ഇവിടങ്ങളില്‍ പൂർത്തിയാക്കി. കപ്പല്‍ കമ്ബനിയുമായി ചർച്ച നടത്തി. പരിസ്ഥിതി ആഘാതം, തൊഴില്‍ നഷ്ടം, ടൂറിസം നഷ്ടം കണക്കാക്കേണ്ടതുണ്ട്. കപ്പല്‍ പൂർണമായും കേരളതീരത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. കണ്ടെയ്നർ കൈകാര്യംചെയ്യാനും നർഡില്‍സ് കൈകാര്യംചെയ്യാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അടക്കം പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നു. അപകടത്തെത്തുടർന്ന് തീരപ്രദേശത്തെ പ്രയാസങ്ങളും ചർച്ചചെയ്തു. മത്സ്യത്തൊഴിലാളികള്‍ 20 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശം ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. ഊഹാപോഹങ്ങളില്‍ ആരും കുടുങ്ങിപ്പോകരുത്. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യവും നിലവില്‍ ഇല്ല. പ്ലാസ്റ്റിക്കോ എണ്ണയോ തീരത്ത് അടിഞ്ഞാല്‍ അത് വൃത്തിയാക്കാൻ കൃത്യമായ മാർഗനിർദേശം നല്‍കും. കടലില്‍ ഒഴുകുന്നതോ വലയില്‍ കുടുങ്ങിയതോ ആയ വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കയറ്റരുത്. കാത്സ്യം കാർബൈഡ് കണ്ടെയ്നറുകള്‍ക്ക് ഭാരം കൂടുതലായതിനാല്‍ അടിത്തട്ടിലേക്ക് മുങ്ങിയതായാണ് പറയുന്നത്. അതിനാല്‍ ഇപ്പോള്‍ അപകടകരമായ സാഹചര്യമില്ല. എല്ലാ കണ്ടെയ്നറുകളും കസ്റ്റംസിനാണ് കൈമാറുന്നത്. 20 കണ്ടെയ്നറുകള്‍ ഇതുവരെ കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :30-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ആര്‍മിയില്‍ ഓഫീസറാകാം; ജെഇഇ മെയിൻ പേപ്പര്‍ 1 യോഗ്യതവേണം, ഇന്റര്‍വ്യൂവില്‍ ശോഭിക്കണം* ഇന്ത്യൻ ആർമിയില്‍ സ്ഥിരം കമ്മിഷനിലേക്കു നയിക്കുന്ന കോഴ്സിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ മികവുകാട്ടിയിരിക്കണം.ജെഇഇ മെയിൻ പേപ്പർ 1 യോഗ്യതവേണം. സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവില്‍ ശോഭിക്കണം. നിശ്ചിത മെഡിക്കല്‍, ശാരീരിക നിലവാരവും വേണം. 2026 ജനുവരിയില്‍ തുടങ്ങുന്ന 10+2 ടെക്നിക്കല്‍ എൻട്രി സ്കീം (ടിഇഎസ്) കോഴ്സിലേക്കാണ് പ്രവേശനം. യോഗ്യത പ്ലസ്ടു/തത്തുല്യ കോഴ്സ് അംഗീകൃത ബോർഡില്‍നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച്‌ മൂന്നിനുംകൂടി മൊത്തത്തില്‍ 60 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. പ്ലസ്ടു/തത്തുല്യ തലത്തിലെ രണ്ടാംവർഷ പരീക്ഷയിലെ മാർക്കാണ് ഇതിലേക്ക് പരിഗണിക്കുക. അപേക്ഷിക്കുമ്ബോള്‍ യഥാർഥ മാർക്ക് രണ്ടു ദശാംശസ്ഥാനങ്ങളില്‍ (ക്രമപ്പെടുത്താതെ) രേഖപ്പെടുത്തണം. 2025-ലെ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 (ബിഇ/ബിടെക്) അഭിമുഖീകരിച്ചിരിക്കണം. 90 ഒഴിവുകളുണ്ട്. പ്രായം 2026 ജനുവരി ഒന്നിന് പതിനാറരവയസ്സില്‍ താഴെയോ പത്തൊൻപതര വയസ്സില്‍ കൂടുതലോ ആകരുത്. 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ (രണ്ടുദിവസങ്ങളും ഉള്‍പ്പെടെ) ആയിരിക്കരുത് ജനനം. പരിശീലനം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രീ കമ്മിഷൻഡ് ട്രെയിനിങ് അക്കാദമികളില്‍ (പിസിടിഎ), നാലുവർഷത്തെ പരിശീലനമുണ്ടാകും. ആദ്യഘട്ടം സിഎംഇ പുണെ/എംസിടിഇ എംഎച്ച്‌ഒഡബ്ല്യൂ/എംസിഇഎംഇ സെക്കന്തരാബാദ് എന്നിവയിലൊരു കേന്ദ്രത്തില്‍ നടത്തുന്ന മൂന്നുവർഷത്തെ ഇൻറഗ്രേറ്റഡ് ബേസിക് മിലിട്ടറി ട്രെയിനിങ് ആൻഡ് എൻജിനിയറിങ് ട്രെയിനിങ് ആയിരിക്കും.തുടർന്ന്, രണ്ടാംഘട്ടത്തില്‍ ദെഹ്റാദൂണ്‍ ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ (ഐഎംഎ) നടത്തുന്ന ഇൻറഗ്രേറ്റഡ് ബേസിക് മിലിട്ടറി ട്രെയിനിങ് ആൻഡ് എൻജിനിയറിങ് ട്രെയിനിങ് ഉണ്ട്.മൂന്നുവർഷ പരിശീലനം കഴിയുമ്ബോള്‍ ജന്റില്‍മെൻ കേഡറ്റുകള്‍ക്ക് പ്രതിമാസം 56,100 രൂപ നിരക്കില്‍ സ്റ്റൈപ്പൻഡ് നല്‍കും. നിയമനം, ബിരുദം നാലുവർഷ പരിശീലന കോഴ്സ് പൂർത്തിയാക്കുമ്ബോള്‍ ലഫ്റ്റനന്റ് റാങ്കില്‍ സ്ഥിരം കമ്മിഷൻ ലഭിക്കും. കൂടാതെ എൻജിനിയറിങ് ബിരുദവും കിട്ടും. ഭൂരിപക്ഷം ഓഫീസർമാരുടെയും നിയമനം, കോർ ഓഫ് എൻജിനിയേഴ്സ്, കോർ ഓഫ് സിഗ്നല്‍സ്, കോർ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കല്‍ എൻജിനിയേഴ്സ് എന്നിവയിലായിരിക്കും. പ്രതിവർഷ സിറ്റിസി 17 മുതല്‍ 18 ലക്ഷം രൂപവരെ.പരിശീലനച്ചെലവുകള്‍ സർക്കാർ വഹിക്കും (ആഴ്ചയില്‍ ഏകദേശം 13,940 രൂപ - 2021ലെനിലയില്‍). വ്യക്തിപരമായ കാരണങ്ങളാല്‍ പരിശീലനത്തില്‍നിന്നു പിൻവാങ്ങുന്നവരില്‍നിന്ന് പരിശീലനച്ചെലവ് ഈടാക്കും. അപേക്ഷ joinindianarmy.nic.in വഴി ജൂണ്‍ 12-ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. വിജ്ഞാപനം ഇതേ സൈറ്റില്‍ ലഭിക്കും.അപേക്ഷയില്‍ 2025-ലെ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 (ബിഇ/ബിടെക്) അപേക്ഷാ നമ്ബർ നിർബന്ധമായും നല്‍കണം. തിരഞ്ഞെടുപ്പ് ജെഇഇ മെയിൻ 2025 പേപ്പർ 1 കോമണ്‍ റാങ്ക് പട്ടിക പരിഗണിച്ച്‌ കട്ട് ഓഫ് നിശ്ചയിച്ച്‌ പ്രതിരോധ മന്ത്രാലയം (ആർമി) ഇൻറഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്സ് അപേക്ഷകരെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ഷോർട് ലിസ്റ്റ് ചെയ്യും. ജൂലായില്‍ ഇതുസംബന്ധിച്ച അറിയിപ്പ് പ്രതീക്ഷിക്കാം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഞ്ചുദിവസത്തെ രണ്ടുഘട്ട സർവീസ് സെലക്ഷൻ ബോർഡ് (എസ്‌എസ്ബി) ഇന്റർവ്യൂ, പ്രയാഗ് രാജ്, ഭോപാല്‍, ബെംഗളൂരു, ജലന്ധർ എന്നീ കേന്ദ്രങ്ങളിലൊന്നില്‍െെവച്ച്‌ ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളില്‍ നടത്തും. എസ്‌എസ്ബി തീയതി തിരഞ്ഞെടുക്കാനുള്ള സൗകര്യം ജൂലായില്‍ രണ്ടാഴ്ച ലഭ്യമാക്കും. സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ, ഇൻറർവ്യൂയിങ് ഓഫീസർ എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂർത്തിയാക്കുക. ആദ്യമായി എസ്‌എസ്ബി ഇന്റർവ്യൂവില്‍ പങ്കെടുക്കുന്നവർക്ക് യാത്രാച്ചെലവ് നല്‍കും. ഇൻറർവ്യൂവില്‍ ആദ്യഘട്ടത്തില്‍ യോഗ്യതനേടുന്നവർ മാത്രമേ രണ്ടാംഘട്ടത്തിലേക്കു കടക്കൂ. രണ്ടാംഘട്ടം എസ്‌എസ്ബിയില്‍ യോഗ്യതനേടുന്നവർക്ക്, മെഡിക്കല്‍ പരിശോധന ഉണ്ടാകും. എസ്‌എസ്ബി, മെഡിക്കല്‍ പരിശോധന എന്നിവ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, മെറിറ്റ്, ഒഴിവുകള്‍ എന്നിവ പരിഗണിച്ച്‌ ജോയനിങ് ലെറ്റർ നല്‍കും. ടിഇഎസ് എൻട്രിക്കും എൻഡിഎ എൻട്രിക്കും അപേക്ഷിച്ചവർക്ക് ബാധകമായ മെഡിക്കല്‍ പരിശോധനാവ്യവസ്ഥകള്‍, നിയമനം ലഭിക്കുന്നവർക്കുള്ള സേവനവ്യവസ്ഥകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date 30-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വാഴയുടെ 'ഇലവര' മാറുന്നു; ഇനി വെറും 'വാഴ'യല്ല, കല്പവൃക്ഷം* ആലപ്പുഴ: വാഴയുടെ 'ഇലവര' മാറുന്നു. ആ പേരു വിളിച്ച്‌ ഇനി ആരെയും കളിയാക്കേണ്ട. വാഴ ഇനി ഇല മുതല്‍ പോള വരെ ഉത്പന്നങ്ങളായി തീൻമേശയിലും കുളിമുറിയിലുമെത്തും. കട്ലെറ്റും അച്ചാറും ഷാംപൂവും ഉള്‍പ്പെടെ അടിമുടി 'മേക്കോവറിന്' ഒരുങ്ങുകയാണ് വാഴ. വാഴയില്‍നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതി ആലപ്പുഴ ഭരണിക്കാവ് ബ്ലോക്കില്‍ തുടങ്ങി. പൂവൻ ഇനങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക. മേയ്-ജൂണ്‍, സെപ്റ്റംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായാണ് കൃഷി. പൂവൻ, ഞാലിപ്പൂവൻ, ചാരപ്പൂവൻ, മൈസൂർ പൂവൻ എന്നിവയാണ് ഇതിനായി കൃഷി ചെയ്യുക. ഭേദപ്പെട്ട വിലയുള്ളപ്പോള്‍ പൂവൻറെയും ഞാലിയുടെയും പഴം പഴമായിത്തന്നെ വില്‍ക്കും. വില കിട്ടുന്നില്ലെങ്കില്‍ അതും മറ്റുത്പന്നങ്ങളാക്കി മാറ്റും. ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്‍സില്‍ കേരളം, ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉത്പാദക കമ്ബനി, വള്ളികുന്നം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭരണിക്കാവ് ബ്ലോക്കിലെ ആറു പഞ്ചായത്തുകളില്‍നിന്നുള്ള 180 കർഷകരെയാണ് പദ്ധതിയിലുള്‍പ്പെടുത്തുന്നത്. 75 പേർക്ക് പരിശീലനം നല്‍കി. ടിഷ്യൂകള്‍ച്ചർ തൈകള്‍ സൗജന്യമായി കൊടുത്തു. പത്തു സെന്റെങ്കിലുമുള്ളവർക്കാണ് അവസരം. അതില്‍ നൂറുവാഴ എന്നാണു കണക്ക്. പദ്ധതി വിജയിക്കുകയാണെങ്കില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ചുമതല വഹിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ എം.എസ്. രാജീവ് പറഞ്ഞു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :30-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷനല്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ 10ന് അഞ്ച് മണിവരെ നീട്ടി.* രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളില്‍ മാറ്റം വരുത്താൻ ജൂണ്‍ 11, 12, 13 തീയതികളില്‍ അവസരമുണ്ട്. നോണ്‍ക്രീമിലെയർ വിഭാഗത്തില്‍പെടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2024 ഏപ്രില്‍ 29നും 2025 ജൂണ്‍ 13നും ഇടയില്‍ ലഭിച്ചതായിരിക്കണം) പാസാകുന്ന പക്ഷം ഹാജരാക്കണം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :28-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തിരുവനന്തപുരം : സമഗ്ര ഗുണനിലവാര വിദ്യാഭ്യാസ പദ്ധതി, നവീകരിച്ച പാഠ്യപദ്ധതി, സ്കൂള്‍ ഒളിമ്ബിക്സ്, കലോത്സവങ്ങള്‍, ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം തുടങ്ങിയ പദ്ധതികളുടെ വിജയത്തിന് പിന്നില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടേയും സമൂഹത്തിന്റെയും പങ്കാളിത്തമുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.* നമുക്ക് അഭിമാനിക്കാനാകുന്ന തലമുറയെ നാം ഒരുമിച്ച്‌ വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം നിയോജക മണ്ഡലത്തിലെ അക്ഷരോത്സവവും എസ്‌എസ്‌എല്‍സി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം ഭാവിയുടെ മാത്രമല്ല, പുരോഗമന സമൂഹത്തിന്റെയും ആത്മാവാണ്. വിദ്യാഭ്യാസ മേഖലയില്‍ സർക്കാർ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങള്‍ നടത്തി. 'വിഷയ മിനിമം' മാതൃകയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ സമഗ്ര ഗുണനിലവാര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓരോ കുട്ടിയും ആവശ്യമായ പഠനമാനദണ്ഡങ്ങള്‍ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കി. പഠന വിടവുകള്‍ നികത്താനും സഹപാഠികളോടൊപ്പം മുന്നോട്ട് പോവാനും സർക്കാർ കൈത്താങ്ങായി. നവീകരിച്ച പാഠ്യപദ്ധതിയിലൂടെ ആഗോള പ്രസക്തിയുള്ള വിഷയങ്ങളും ജീവിതപരിചയങ്ങളും ഒരുമിച്ചുള്ള പഠനം വിദ്യാർത്ഥികള്‍ക്കായി സജ്ജീകരിച്ചു. സാങ്കേതിക വിജ്ഞാനം, പരിസ്ഥിതി ബോധം, വിമർശനാത്മക ചിന്ത തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കാൻ കഴിഞ്ഞു. അധ്യാപക നിയമനങ്ങളില്‍ ഉണ്ടായ സുതാര്യതയും യോഗ്യതാപരിശോധനയും സ്കൂളുകളില്‍ നല്ല അധ്യാപകരെ എത്തിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപിച്ച അയ്യായിരം കോടിയിലധികം രൂപ സ്മാർട്ട് ക്ലാസ് മുറികള്‍ മുതല്‍ ശുചിത്വ സൗകര്യങ്ങള്‍ വരെയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നു. സ്കൂള്‍ ഒളിമ്ബിക്സും, കലോത്സവങ്ങളുമെല്ലാം വിദ്യാർത്ഥികളില്‍ ഐക്യവും ടീം സ്പിരിറ്റും വളർത്തുന്നു.'ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം' പോലുള്ള സംരംഭങ്ങള്‍, ഓരോ വിദ്യാർത്ഥിയെയും പരിസ്ഥിതിയുടെ സംരക്ഷകരായി മാറ്റാൻ സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡി.കെ മുരളി എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.എ. റഹിം എം.പി മുഖ്യാതിഥിയായിരുന്നു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി മുഖ്യപ്രഭാഷണം നടത്തി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം തുടങ്ങിയവർ പങ്കെടുത്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :28-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കണ്ണൂർ : ജില്ലയില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും കാറ്റിലും കാര്‍ഷിക മേഖലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ ഇതുവരെ 101.47 ഹെക്ടര്‍ ഭൂമിയിലായി നാലര കോടിയോളം രൂപയുടെ (444.13 ലക്ഷം) കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അറിയിച്ചു.* 4619 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. പേരാവൂര്‍, പയ്യന്നൂര്‍ ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട് ചെയ്തിട്ടുള്ളത്. പേരാവൂരില്‍ 95.59 ലക്ഷം രൂപയുടേയും പയ്യന്നൂരില്‍ 92.08 ലക്ഷം രൂപയുടെ നഷ്ടവും രേഖപെടുത്തി. ജില്ലയില്‍ 34.08 ഹെക്ടര്‍ വാഴകൃഷിയില്‍ രണ്ട് കോടി 39 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 39,921 കുലച്ച വാഴകള്‍ നശിക്കുകയും 1272 കര്‍ഷകരെ ബാധിക്കുകയും ചെയ്തു. കുലയ്ക്കാത്ത വാഴകള്‍ നശിച്ച്‌ 56.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 673 റബ്ബര്‍ കര്‍ഷകരെ മഴ ബാധിച്ചു. ജില്ലയില്‍ 11.83 ഹെക്ടര്‍ സ്ഥലത്താണ് റബ്ബര്‍ കൃഷി നടത്തുന്നത്. ഇതില്‍ 2847 ടാപ്പിംഗ് നടത്തുന്ന റബ്ബര്‍ മരങ്ങളും ടാപ്പിംഗ് ഇല്ലാത്ത 1010 റബ്ബര്‍ മരങ്ങളും നശിച്ചു. ആകെ 72.09 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 21.76 ഹെക്ടറിലുള്ള തെങ്ങ് കൃഷിയില്‍ 1057 തെങ്ങുകള്‍ നശിച്ചു. 52.85 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 595 തെങ്ങ് കര്‍ഷകരെയാണ് ദുരന്തം ബാധിച്ചത്. 10.87 ഹെക്ടര്‍ ഭൂമിയിലായി കുലച്ച 2093 കവുങ്ങുകളും 808 കവുങ്ങുകളും നശിച്ചു. 724 കവുങ്ങ് കര്‍ഷകര്‍ക്ക് 8.3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കുരുമുളക് കൃഷിയില്‍ 4.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കശുമാവിന്‍ കൃഷിയില്‍ 1.69 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തെങ്ങ് കൃഷിയില്‍ 6.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 225 തെങ്ങുകള്‍ നശിച്ചതായും കൃഷിവകുപ്പ് അറിയിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :28-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കോട്ടയം: യൂറോപ്യൻ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുന്നോടിയായി രാജ്യങ്ങളുടെ ഗ്രേഡിങ് പുറത്തുവിട്ടപ്പോള്‍ ഇന്ത്യൻ റബ്ബറിന് ആശ്വാസം, നേട്ടം.* പ്രകൃതിസൗഹൃദകൃഷി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. 2020-നുശേഷം ഇന്ത്യയില്‍ വനംനശിപ്പിച്ച്‌ റബ്ബർ തോട്ടങ്ങളുണ്ടാക്കാതിരുന്നതാണ് ഗുണമായത്. 75 വർഷമായി റബ്ബർ ബോർഡ് പരിപാലിച്ച്‌ വരുന്ന ഇന്ത്യൻ തോട്ടങ്ങളുടെ രജിസ്ട്രി യൂറോപ്യൻ യൂണിയൻ കമ്മിഷന് ലഭ്യമാക്കി. കൃഷിരീതി, കൃഷിയുടെ പഴക്കം, ഭൂവിവരം. നട്ട ഇനം, ടാപ്പിങ് രീതി, തൊഴിലാളികളുടെ എണ്ണം തുടങ്ങിയ അടിസ്ഥാനവിവരം ഇതിലുണ്ട്. 8.27 ലക്ഷം ഹെക്ടർ വരുന്ന ഇന്ത്യൻ തോട്ടങ്ങളില്‍ 70 ശതമാനവും 50 മുതല്‍ 100 വർഷംവരെ പഴക്കമുള്ളതാണ്. അപകടരഹിത വിഭാഗത്തില്‍ വന്നുവെങ്കിലും കയറ്റുമതി നിയന്ത്രണനിയമത്തിന് മുന്നോടിയായി നടപ്പാക്കേണ്ട തോട്ടങ്ങളുടെ ജിയോടാഗിങ്, ബാച്ചുകളുടെ രജിസ്ട്രേഷൻപോലുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാകില്ല. പക്ഷേ, തുറമുഖങ്ങളില്‍ ചരക്ക് പരിശോധനയില്‍ ഇളവ് കിട്ടും. ലോ റിസ്ക് കാറ്റഗറി എന്ന വിവരണം ചരക്കിന്റെ പാക്കറ്റിനുമേല്‍ രേഖപ്പെടുത്താം. രാജ്യങ്ങളുടെ ക്ലാസുകള്‍ പരമ്ബരാഗത ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം അപകടരഹിതമായി കൃഷി ചെയ്യുന്നവരുടെ വിഭാഗത്തില്‍ തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ശ്രീലങ്ക, ചൈന, ഘാന എന്നിവയാണുള്ളത് സ്റ്റാൻഡേഡ് റിസ്ക് വിഭാഗത്തില്‍ കംബോഡിയ, ഐവറികോസ്റ്റ്, ഇൻഡൊനീഷ്യ, മലേഷ്യ 2026-ല്‍ എല്ലാ രാജ്യങ്ങളിലും യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങളുടെ പുനഃപരിശോധനയുണ്ടാകും. അപ്പോള്‍ ക്ലാസുകള്‍ മാറാം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :28-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*അടുക്കള മാലിന്യ നിർമ്മാജ്ജനത്തിന് പുതിയ മാർഗം* https://www.instagram.com/reel/DKHWW_dhXq2/?igsh=ZnpyaXNra2k5Nmxo - ദുർഗന്ധമോ മലിനജല ശല്യമോ ഇല്ലാതെ മാലിന്യ നിർമ്മാർജ്ജനം നിങ്ങളുടെ സ്വന്തം പുരയിടത്തിൽ തന്നെ ചെയ്യാം.. - പുഴുശല്യം നിയന്ത്രിച്ച്, ദുർഗന്ധമില്ലാതെ മാലിന്യം സംസ്‌കരിക്കാൻ സാധിക്കുന്നു. - സിലിൻഡർ ആകൃതിയും, വളരെ സൂക്ഷ്‌മമായ നിരവധി ഹോളുകളുടെ സാന്നിധ്യവും കൂടുതൽ വായു സഞ്ചാരവും, മികച്ച കംപോസ്‌റ്റിംഗും പ്രദാനം ചെയ്യുന്നു. - വീടിനുള്ളിലും വീടിനു പുറമെയും സ്‌ഥാപിക്കാവുന്ന തരത്തിലുള്ള ഡിസൈൻ. - ഒരു ബിൻ നിറഞ്ഞശേഷം 25-30 ദിവസത്തിനുള്ളിൽ മാലിന്യം കമ്പോസ്‌റ്റായി മാറുന്നു. - ഈ കമ്പോസ്‌റ്റ് മികച്ച ഒരു ജൈവവളമായി ഉപയോഗിക്കാം. - എയ്റോബിക് ബിന്നുകളിൽ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള പി.പി.സി.പി. മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഉത്പന്നം. - വെള്ളം ഡൈജസ്‌റ്ററിൽ കെട്ടിനിൽക്കാതിരിക്കുന്നതിനുള്ള ഫിൽട്ടർ പ്ലേറ്റ് സംവിധാനം. - അധികം മലിനജലം കളക്ട് ചെയ്യുന്നതിനുള്ള ലീച്ചേറ്റ് കളക്ഷൻ സംവിധാനം. കൂടുതൽ വിവരങ്ങൾക്ക് : 7994644455

*📢സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്* സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും. കടലാക്രമണ സാധ്യതയുള്ളതിനാല്‍ ഇന്ന് രാത്രി വരെ 9 ജില്ലകള്‍ക്ക് ജാഗ്രത നിർദ്ദേശമുണ്ട്.തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന തിരമാലക്കുള്ള റെഡ് അലർട്ട് നല്‍കിയത്. ഈ മാസം 30 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :27-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കൃത്രിമ ബുദ്ധിക്കതീതം കലാസാംസ്‌കാരിക മേഖല: മന്ത്രി കെ എൻ ബാലഗോപാല്‍* കണ്ണൂർ : കൃത്രിമ ബുദ്ധി ഇനിയെത്രതന്നെ വികസിച്ചുവന്നാലും ലോകത്തിനു മുന്നില്‍ സ്വാധീനം ചെലുത്തിയാലും തകരാതെ നിലനില്‍ക്കാൻ കലാകായിക സാംസ്‌കാരിക മേഖലകള്‍ക്ക് കഴിയുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. പീപ്പിള്‍സ് മിഷൻ ഫോർ സോഷ്യല്‍ ഡെവലപ്‌മെന്റ് ലൈബ്രറികള്‍ക്ക് നല്‍കുന്ന കമ്ബ്യൂട്ടറുകളുടെയും പുസ്തകങ്ങളുടെയും വിതരണോദ്ഘാടനവും 'വായനശാലകളും സാമൂഹ്യ ഇടപെടലുകളും' എന്ന വിഷയത്തില്‍ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. വി ശിവദാസൻ എംപി അധ്യക്ഷത വഹിച്ചു. ലൈബ്രറി കോണ്‍ഗ്രസില്‍ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയ്ക്കുള്ള കമ്ബ്യൂട്ടറുകളും പുസ്തകങ്ങളുമാണ് വിതരണം ചെയ്തത്. 20 കമ്ബ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ അമ്ബതിലധികം വായനശാലകള്‍ക്ക് 10,000 രൂപയിലധികം വിലവരുന്ന പുസ്തകങ്ങളും നല്‍കി.മിഷന്റെ പ്രവർത്തനങ്ങള്‍ക്കുള്ള പിന്തുണയായി വായനശാലകള്‍ക്ക് കമ്ബ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അതോടൊപ്പം വായനശാലകള്‍ക്ക് ഷെല്‍ഫുകളും ടേബിളുകളും വാങ്ങുന്നതിന് സി എസ് ആർ ഫണ്ടായി 20 ലക്ഷം രൂപ എസ് ബി ഐ അനുവദിച്ചു. ഇതിന്റെ ചെക്ക് എസ് ബി ഐ കണ്ണൂർ റീജ്യനല്‍ മാനേജർ അനൂപ് പ്രസന്നനില്‍ നിന്ന് പീപ്പിള്‍സ് മിഷൻ കണ്‍വീനർ ടി കെഗോവിന്ദൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയൻ എന്നിവർ ഏറ്റുവാങ്ങി. 'ദി ഹിന്ദു' ദിനപത്രത്തിന്റെ കുട്ടികള്‍ക്കുള്ള പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദൻ മഠത്തില്‍ എന്നിവർ ചടങ്ങില്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തില്‍, എസ് ബി ഐ കണ്ണൂർ റീജ്യനല്‍ മാനേജർ അനൂപ് പ്രസന്നൻ, ദി ഹിന്ദു പത്രത്തിന്റെ കേരള മാർക്കറ്റിംഗ് ഹെഡ് സുരേഷ് പിള്ള, സി പി ഷാരോണ്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വായനശാലകളുടേയും തുടങ്ങിയവർ പങ്കെടുത്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :27-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സ്വര്‍ണവില കൂടി* കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധന. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995രൂപയും പവന് 71,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയുമായി. എട്ടാം തീയതിയാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 73,040 രൂപയായിരുന്നു അന്ന്. 15ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 68,880 രൂപയിലേക്ക് താഴ്ന്നിരുന്നു. യൂറോപ്യൻ യൂണിയനുമേല്‍ അധിക നികുതി ചുമത്താനുള്ള തീരുമാനം ഡോണള്‍ഡ് ട്രംപ് ജൂലൈ ഒമ്ബത് വരെ നീട്ടിയതാണ് വിലയെ സ്വാധീനിക്കുന്നത്. യു.എസ് സർക്കാറിന്റെ നടപടികള്‍ വരും ദിവസങ്ങളിലും ഡോളറിനെ ദുർബലമാക്കുമെന്നതിനാല്‍ ഭാവിയിലും സ്വർണ വില ഉയരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്. മേയ് മാസത്തെ സ്വർണവില: തീയതി/ പവൻ വില 1- 70200 2- 70040 3- 70040 4- 70040 5- 70200 6- 72200 7- 72600 8- 73,040 (ഈ മാസത്തെ ഏറ്റവും കൂടിയ വില) 8- 71880 9- 72120 10- 72360 11- 72360 12- 71040 12- 70000 13- 70120 13- 70840 14- 70440 15- 68,880 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) 16- 69760 17- 69760 18- 69760 19- 70040 20- 69680 21- 71440 22- 71800 23- 71,520 24- 71920 25- 71920 26- 71600 27- 71,960 ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :27-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ബി.എഡ് കോളജുകളെ ആര്‍ട്സ് ആൻഡ് സയൻസ് കോളജുകളുമായി ലയിപ്പിക്കാം; എൻ.സി.ടി.ഇ മാര്‍ഗരേഖയായി* തിരുവനന്തപുരം: ടീച്ചർ എജുക്കേഷൻ കോളജുകളെ (ബി.എഡ് കോളജുകള്‍) ആർട്സ് ആൻഡ് സയൻസ് കോളജ് മാതൃകയിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി പരിവർത്തിപ്പിക്കുന്നതിന് മാർഗരേഖ പുറത്തിറക്കി നാഷനല്‍ കൗണ്‍സില്‍ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ). നിലവിലുള്ള ബി.എഡ് കോളജുകളെ വിവിധതരം കോഴ്സുകള്‍ പഠിപ്പിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി മാറ്റാമെന്നതാണ് മാർഗരേഖ മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ രീതി. നിലവിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളുമായി ബി.എഡ് കോളജുകളെ ലയിപ്പിക്കുന്നതാണ് മറ്റൊരു രീതി. ഒരേ മാനേജ്മെന്‍റിന് കീഴിലുള്ള സ്ഥാപനങ്ങളും വ്യത്യസ്ത മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളും ലയിപ്പിക്കാം. നിലവിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളുമായി യോജിച്ച്‌ പ്രവർത്തിക്കുന്നതാണ് മാർഗരേഖ മുന്നോട്ടുവെക്കുന്ന മൂന്നാമത്തെ രീതി. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ടീച്ചർ എജുക്കേഷൻ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് തനിച്ച്‌ നില്‍ക്കുന്ന ബി.എഡ് കോളജുകളെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളജുകളാക്കി മാറ്റാനുള്ള നടപടി തുടങ്ങിയത്. നിലവിലുള്ള രണ്ടുവർഷ ബി.എഡ് കോഴ്സിന് പകരം ബിരുദവും ബി.എഡും ഒന്നിച്ച്‌ പൂർത്തിയാക്കുന്ന സംയോജിത പ്രോഗ്രാമിന് (ഐ.ടി.ഇ.പി) എൻ.സി.ടി.ഇ രൂപം നല്‍കിയിട്ടുണ്ട്. ഈ കോഴ്സ് നടപ്പാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് നിലവിലുള്ള ബി.എഡ് കോളജുകള്‍ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നിർദേശം. ഐ.ടി.ഇ.പി പ്രകാരം ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകള്‍ക്കൊപ്പം തന്നെ നാലു വർഷം കൊണ്ട് ബി.എഡും പൂർത്തിയാക്കാൻ കഴിയും. 2030ഓടെ മുഴുവൻ ബി.എഡ് കോളജുകളും മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ഥാപനങ്ങള്‍ക്ക് രൂപാന്തരം വരുത്താൻ എൻ.സി.ടി.ഇ പ്രത്യേക മാർഗരേഖ കൊണ്ടുവന്നത്. ഐ.ടി.ഇ.പി നടപ്പാക്കുമ്ബോള്‍ ടീച്ചർ വിദ്യാഭ്യാസത്തിനൊപ്പം ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകള്‍ക്ക് കീഴില്‍ പഠിക്കുന്ന വിഷയങ്ങളും വിദ്യാർഥികള്‍ക്ക് പഠിക്കേണ്ടിവരും. ഇത് ലക്ഷ്യമിട്ടാണ് ബി.എഡ് കോളജുകള്‍ രൂപമാറ്റം വരുത്തുന്നത്. സ്ഥാപനങ്ങളുടെ ലയനം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സർക്കാർ, സർവകലാശാലകളുടെയും ബാധകമായ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിനും അനുസൃതമായിട്ടായിരിക്കണം. ഒരേ സർവകലാശാലക്ക് കീഴിലുള്ള ബി.എഡ് കോളജിനും മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനത്തിനും മാത്രമേ യോജിച്ച്‌ പ്രവർത്തിക്കാനാകൂവെന്ന് മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. യോജിച്ച്‌ പ്രവർത്തിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനത്തില്‍ ചുരുങ്ങിയത് രണ്ട് പഠന വകുപ്പെങ്കിലുമുണ്ടായിരിക്കണം. സ്ഥാപനങ്ങള്‍ക്കിടയില്‍ യോജിച്ച്‌ പ്രവർത്തിക്കുന്നതിന് ധാരണപത്രം ഒപ്പിടണം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :27-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ലോക റെക്കാഡിനുടമ, വമ്ബൻ കപ്പല്‍ ഐറിന വിഴിഞ്ഞത്തേക്ക്* വിഴിഞ്ഞം: ലോക റെക്കാഡിനുടമയായ കപ്പല്‍ ഭീമൻ 30ന് വിഴിഞ്ഞത്ത് എത്തും.എം.എസ്.സി ഐറിന എന്ന കപ്പലാണ് വിഴിഞ്ഞത്ത് എത്തുന്നത്. ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണ്. ബോകോം ലീസിംഗ് കമ്ബനി എം‌.എസ്‌.സിക്ക് വേണ്ടി ഓർഡർ ചെയ്ത രണ്ട് അള്‍ട്രാ-ലാർജ് കണ്ടെയ്‌നർ വെസലുകളുടെ നാമകരണവും വിതരണവും ഒരേ ദിവസം പൂർത്തിയാക്കിയാണ് റെക്കാഡിനുടമയായത്.22നില കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ കപ്പലിന് 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലില്‍ 24,346 ടി.ഇ.യു കണ്ടെയ്നറുകള്‍ വഹിക്കാനാകും. ഒരു വരിയില്‍ തന്നെ 25കണ്ടെയ്നറുകള്‍ വയ്ക്കാനാകും. 2023 ല്‍ നിർമ്മിച്ചതാണ് കപ്പല്‍. 30ന് മാത്രം 10 കപ്പലുകള്‍? ഐറിന എത്തുന്ന ദിവസം 10 കപ്പലുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.31ന് 9 കപ്പലുകളും. എങ്കിലും ആദ്യം എത്തുന്ന കപ്പലുകള്‍ ചരക്കു നീക്കം നടത്തി തീരം വിട്ടാലെ മറ്റു കപ്പലുകള്‍ക്ക് കയറാനാകൂ.ഷെഡ്യൂള്‍ ചെയ്ത കപ്പലുകളില്‍ ഏതാനും മറ്റ് പോർട്ടിലേക്ക് പോകാനും സാദ്ധ്യതയുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :27-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വിവിധ ദേശീയസ്ഥാപനങ്ങളിലായി തിയററ്റിക്കല്‍ കംപ്യൂട്ടർ സയൻസിലെ, പിഎച്ച്‌ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി പ്രോഗ്രാമുകള്‍; ഫിസിക്സിലെ എംഎസ്സി, പിഎച്ച്‌ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി പ്രോഗ്രാമുകള്‍: ന്യൂറോ സയൻസ്, കംപ്യൂട്ടേഷണല്‍ ബയോളജി പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ എന്നിവയിലെ പ്രവേശനത്തിനായി നടത്തുന്ന 2025-ലെ ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) അപേക്ഷിക്കാം.* ഫിസിക്സില്‍ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, അറ്റ്മോസ്ഫറിക് സയൻസസ്, കംപ്യൂട്ടേഷണല്‍ ബയോളജി, കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്, ഹൈ എനർജി, മെറ്റീരിയല്‍ സയൻസസ്, ന്യൂറോസയൻസ്, ന്യൂക്ലിയാർ ആൻഡ് ആക്സിലറേറ്റർ ഫിസിക്സ്, പ്ലാസ്മ റിസർച്ച്‌, ക്വാണ്ടം ഓപ്റ്റിക്സ്, ക്വാണ്ടം ഇൻഫർമേഷൻ ഉള്‍പ്പെടെയുള്ള വ്യത്യസ്തമേഖലകളിലെ ഗവേഷണങ്ങള്‍ക്ക് പരീക്ഷവഴി അവസരം ലഭ്യമാണ്. സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച്‌ ബോർഡ് (എസ്‌ഇആർബി), ജസ്റ്റ് ഒരു നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആയി അംഗീകരിച്ചിട്ടുണ്ട്. സെർബ് പ്രോഗ്രാമുകളില്‍ പ്രവർത്തിക്കുന്ന നെറ്റ് യോഗ്യതയുള്ള ഫെലോസിന് ഉയർന്നനിരക്കിലുള്ള ഫെലോഷിപ്പിന് അർഹതയുണ്ട്. സ്ഥാപനങ്ങള്‍ ഈ പരീക്ഷവഴി വിവിധ പ്രോഗ്രാമുകളില്‍ പ്രവേശനം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ ചിലത്: ആര്യഭട്ട റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണല്‍ സയൻസസ്, നൈനിറ്റാള്‍ ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്ത ഹോമി ഭാഭ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ ഹരീഷ് ചന്ദ്ര റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്, അലഹാബാദ് ഇന്റർനാഷണല്‍ സെന്റർ ഫോർ തിയററ്റിക്കല്‍ സയൻസസ് ടിഐഎഫ്‌ആർ, ബെംഗളൂരു ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച്‌, കല്‍പ്പാക്കം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്‌ (ഐസർ) ഭോപാല്‍, ബർഹാംപുർ, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയൻസസ്, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്, ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച്‌, ഗാന്ധിനഗർ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, പുണെ ജവാഹർലാല്‍ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്‌, ബെംഗളൂരു നാഷണല്‍ ബ്രെയിൻ റിസർച്ച്‌ സെന്റർ, ഗുഡ്ഗാവ് നാഷണല്‍ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ്, ടിഐഎഫ്‌ആർ, പുണെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്‌ (നൈസർ), ഭുവനേശ്വർ ഫിസിക്കല്‍ റിസർച്ച്‌ ലബോറട്ടറി, അഹമ്മദാബാദ് രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി, ഇൻഡോർ രാമൻ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരു സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്, കൊല്‍ക്കത്ത സത്യേന്ദ്രനാഥ് ബോസ് നാഷണല്‍ സെന്റർ ഫോർ ബേസിക് സയൻസസ്, കൊല്‍ക്കത്ത ടിഐഎഫ്‌ആർ സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി സയൻസസ്, ഹൈദരാബാദ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസർച്ച്‌, മുംബൈ യുജിസി- ഡിഎഇ കണ്‍സോർഷ്യം ഓഫ് സയന്റിഫിക് റിസർച്ച്‌, ഇന്ദോർ വേരിയബിള്‍ എനർജി സൈക്ലോട്രോണ്‍ സെന്റർ, കൊല്‍ക്കത്ത. യോഗ്യത സ്ഥാപനം, പ്രോഗ്രാം എന്നിവയ്ക്കനുസരിച്ച്‌, നിശ്ചിത ബാച്ച്‌ലർ/മാസ്റ്റർ ബിരുദമുള്ളവർക്ക് വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയത്തിലെ ബിഎസ്സി (മേജർ/ഓണേഴ്സ്), എംഎസ്സി, ചില ബ്രാഞ്ചുകളിലെ ബിഇ/ബിടെക്, എംഇ/എംടെക് ബിരുദം, എംസിഎ എന്നിവയിലൊന്നുള്ളവർക്ക് വിവിധ സ്ഥാപനങ്ങളിലായി വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്. പ്രവേശനയോഗ്യത www.jest.org.in-ല്‍ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്സൈറ്റ്, അവരുടെ പ്രവേശനവിജ്ഞാപനം എന്നിവയും പരിശോധിച്ച്‌ വ്യവസ്ഥകള്‍ ഉറപ്പാക്കണം. ഒരാള്‍ക്ക് എത്രതവണവേണമെങ്കിലും ജസ്റ്റ് അഭിമുഖീകരിക്കാം. ഉയർന്നപ്രായപരിധിയില്ല. പക്ഷേ, സ്ഥാപനങ്ങള്‍ക്ക് അവരുടേതായ പ്രവേശനവ്യവസ്ഥകള്‍ ഉണ്ടാകാം. അതും പരിശോധിക്കണം. പരീക്ഷ, ഘടന ഫിസിക്സ്, തിയററ്റിക്കല്‍ കംപ്യൂട്ടർ സയൻസ് എന്നിവയിലാണ് ജസ്റ്റ് നടത്തുന്നത്. ഒരാള്‍ക്ക് ഇവയില്‍ ഒന്നിനുമാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഒരുവിഷയത്തിലെ പിഎച്ച്‌ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡിക്കും പൊതുവായ പരീക്ഷയായിരിക്കും. പരീക്ഷ ജൂണ്‍ 22-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ നടത്തും. രാജ്യത്തെ വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക. പൊതു സിലബസ്, മാതൃകാചോദ്യങ്ങള്‍ തുടങ്ങിയവ വെബ്സൈറ്റില്‍ ലഭിക്കും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. സ്കോർ സാധുത 2025-ലെ ജസ്റ്റ് സ്കോർ സാധുത 2027 ജസ്റ്റ് സ്കോർ പ്രഖ്യാപിക്കുന്ന തീയതിവരെ ഉണ്ടാകും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

അനന്യമായ നർമബോധത്തിനുടമയായിരുന്നു വീരേന്ദ്രകുമാർ. പ്രസംഗത്തിനിടയില്‍ ആ നർമങ്ങള്‍ കേട്ട് ആളുകള്‍ പൊട്ടിച്ചിരിച്ചു. നർമംകൊണ്ട് മർമത്തില്‍ സ്പർശിക്കുന്ന ഒരു നിസ്തുലരീതി അദ്ദേഹം സൂക്ഷിച്ചു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ധ്രുവീകരണം അദ്ദേഹത്തിനില്ലായിരുന്നു. മനുഷ്യ മഹത്ത്വത്തിന്റെ രഹസ്യമറിഞ്ഞ ആ വലിയ മനുഷ്യൻ എല്ലാവരെയും സ്നേഹിച്ചു. മരണത്തിന്റെ മഹനീയസൗന്ദര്യത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുണ്ട്. കല്പറ്റ പുളിയാർമലയിലെ സാറിന്റെ വീട്ടില്‍ എത്രയോ തവണ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധർമിണി ഉഷച്ചേച്ചിയുടേയും കുടുംബാംഗങ്ങളുടയും സ്നേഹമസൃണമായ പെരുമാറ്റം മറക്കാവുന്നതല്ല. സർ, അങ്ങയുടെ സ്നേഹവും കാരുണ്യവും അന്യനെ സ്നേഹിക്കാൻ വെമ്ബുന്ന ആത്മസംസ്കാരവും ഞങ്ങള്‍ സ്നേഹത്തോടെ ഓർക്കുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢എം.പി. വീരേന്ദ്രകുമാർ ജീവിതത്തിന്റെ പടിയിറങ്ങിയിട്ട് അഞ്ച് വർഷമാവുന്നു. ഒരിക്കല്‍ തന്റെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ബോധം തിരികെ വന്ന് കണ്ണ് തുറന്നപ്പോള്‍ തന്നെ നോക്കി പുഞ്ചിരി തൂകിയ നഴ്സിനോട് അദ്ദേഹം ചോദിച്ചുവത്രെ: 'എന്റെ ഹൃദയം കീറി മുറിച്ച്‌ ഞാൻ ബോധമില്ലാതെ കിടന്നപ്പോഴും സൂര്യനുദിച്ചിരുന്നു അല്ലേ?'* താനില്ലെങ്കിലും ലോകം മുമ്ബോട്ട് പോവും എന്ന സത്യം താൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാലും അദ്ദേഹമില്ലാതെയും കാലം മുമ്ബോട്ടൊഴുകുന്നു എന്ന കയ്ക്കുന്ന സത്യം നമ്മില്‍ പലർക്കും അംഗീകരിക്കാനാവുന്നില്ല. അറിവിന്റെ നിറവായ ആ മനുഷ്യൻ ഭൂമുഖത്തില്ലാത്തതിന്റെ കുറവ് പല വിധത്തില്‍ നാമെല്ലാം അനുഭവിക്കുന്നു. ഉന്നതമായ വ്യക്തിപ്രഭാവമുള്ള ആ മനുഷ്യൻ വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറി. ഓരോരുത്തരെപ്പറ്റിയും ശരിക്കറിയാം. കഴിവുള്ളവരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കും, സമന്മാരോടെന്ന വിധം ഇടപെടും. വീരേന്ദ്രകുമാർ ഒരു കേവലവ്യക്തിയല്ല, സമ്ബൂർണ മനുഷ്യനായിരുന്നു. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വന്നു പോകുന്ന അപൂർവ പ്രതിഭകളിലൊരാള്‍- ലോകത്തിന്റെ ക്ഷാമത്തിലും ക്ഷേമത്തിലും ഉത്കണ്ഠയുള്ള ഒരാള്‍. മാതൃഭൂമിയുടെ ഗൃഹലക്ഷ്മി നടത്തിയ ചെറുകഥാ മത്സരത്തില്‍ രണ്ടുതവണ ഒന്നാം സ്ഥാനം ഈയുള്ളവള്‍ക്ക് ലഭിച്ചിരുന്നു. പുരസ്കാര സമർപ്പണവേദിയില്‍ അഭിനന്ദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. ആ അഭിനന്ദനം എഴുത്തില്‍ എനിക്ക് പ്രത്യേക ഊർജം നല്‍കി. പിന്നീട് രണ്ടുതവണ മാതൃഭൂമി ഗൃഹലക്ഷ്മി വേദി എന്ന സ്ത്രീ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോഴും വീരേന്ദ്രകുമാർ സാറിനൊപ്പം വേദികള്‍ പങ്കിടാൻ കഴിഞ്ഞു. സാറിന്റെ അർഥഗൗരവമുള്ള എത്രയോ പ്രസംഗങ്ങള്‍ ഞാൻ കേട്ടു. ഒരുദിവസം ഒരു പുസ്തകമൊക്കെ വായിച്ചുതീർക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ അറിവിന്റെ ആഴം ആരെയും വിസ്മയിപ്പിക്കും. ജന്മനാടായ വയനാടിനെക്കുറിച്ച്‌ അദ്ദേഹം പല പ്രസംഗങ്ങളിലും പറയാറുണ്ട്. വയനാട്ടുകാരനായി ജനിച്ചതില്‍ എന്നും അദ്ദേഹത്തിന് അഭിമാനമുണ്ടായിരുന്നു. സാറിന്റെ എല്ലാ പുസ്തകങ്ങളും എനിക്കും കൈയൊപ്പിട്ട് തന്നിട്ടുണ്ട്. ഭൗമതയിലുറച്ച ജീവിതദർശനങ്ങളാണ് ആ എഴുത്തിലും പ്രസംഗത്തിലും കാണുക. സാധാരണക്കാർക്ക് കുടിക്കാനുള്ള ജലം ഊറ്റി പാനീയങ്ങള്‍ ഉണ്ടാക്കുന്ന കൊക്കകോള പോലുള്ള വൻ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരേ തദ്ദേശീയരുടെ പ്രക്ഷോഭത്തിന് അദ്ദേഹം നേതൃത്വം നല്‍കി. എഴുത്തുകാരായ ഞങ്ങളെയും സമരപ്പന്തലിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചു. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സമരസമിതി നടത്തിയ മാർച്ചും മയിലമ്മയുടെ സമരവീര്യവും ഉള്‍ക്കണ്ണില്‍ തെളിയുന്നു. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം വിസ്തരിച്ചെഴുതുമ്ബോഴാണ് പൊതുജനങ്ങളധികവും അതേക്കുറിച്ചറിയുക. ലോകാരോഗ്യ സംഘടനയെക്കുറിച്ചും ഗാട്ടിനെക്കുറിച്ചും വിവരസാങ്കേതികവിദ്യയെക്കുറിച്ചും അദ്ദേഹം പഠിച്ച്‌ വിസ്തരിച്ച്‌ മാതൃഭൂമി പത്രത്തിലെഴുതി- ലോകത്തിലെ പല നൂതന പരിഷ്കാരങ്ങളും നിയമങ്ങളും സാധാരണക്കാരനെ സ്വന്തം ലേഖനത്തിലൂടെ സവിസ്തരം അറിയിക്കുക തന്റെ കടമയെന്ന് അദ്ദേഹം എണ്ണി. സാറിന്റെ മിക്ക രചനകളുടെയും പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. 'ഹൈമവതഭൂവില്‍' എന്ന വിശിഷ്ട കൃതിയുടെ കല്പറ്റയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രമുഖ എഴുത്തുകാരായ യു.ആർ. അനന്തമൂർത്തി, കെ. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ഞാനും പങ്കെടുത്തിരുന്നു. പുസ്തകപരിചയം നടത്താനുള്ള അവസരവും ലഭിച്ചു. എന്റെ കൃതികളിലേറെയും പ്രകാശനം നടത്തിയതും അദ്ദേഹംതന്നെ. ഖലീല്‍ ജിബ്രാനെക്കുറിച്ച്‌ ഞാനെഴുതിയ 'ജിബ്രാൻ-അനശ്വരതയുടെ രഹസ്യം' എന്ന പുസ്തകം വീരേന്ദ്രകുമാർ സാറിനാണ് സമർപ്പിച്ചത്. എന്റെ ഓരോ പുസതകത്തിന്റെയും ആദ്യകോപ്പി അദ്ദേഹത്തിന് ഓഫീസില്‍ പോയി സമർപ്പിക്കുകയാണ് പതിവ്. വിദേശങ്ങളില്‍ നടക്കുന്ന എഴുത്തുകാരുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാൻ പോവും മുമ്ബ് ആ മഹാന്റെ പാദത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. കോഴിക്കോട്ട് കെ.പി. കേശവമേനോന്റെ പേരിലുള്ള ഹാള്‍ വീരേന്ദ്രകുമാർ സാറിന്റെ സ്വപ്നമായിരുന്നു. അതദ്ദേഹം യാഥാർഥ്യമാക്കി- യഥാതഥമായ സ്വപ്നങ്ങളേ അദ്ദേഹം കണ്ടിരുന്നുള്ളൂ. വിചാരിച്ച കാര്യങ്ങള്‍ കേവലം വാക്കുകളിലൊതുക്കാതെ പ്രാവർത്തികമാക്കിയിരുന്നു. കേശവമേനോൻ ഹാളിനോട് ചേർത്ത് നിർമിച്ച മാതൃഭൂമി ബുക്സ്റ്റാളില്‍ എഴുത്തുകാർക്ക് ഇരിക്കാൻ പ്രത്യേക സംവിധാനവുമൊരുക്കി. അദ്ദേഹം കോഴിക്കോട്ടുള്ളപ്പോള്‍ രാജാജി റോഡിലുള്ള മാതൃഭൂമി ബുക്സ്റ്റാളില്‍ മിക്ക ദിവസവും എത്തും. അദ്ദേഹത്തിന്റെ ജീവാംശമാണ് അവിടം എന്ന് തോന്നിയിട്ടുണ്ട്. എഴുത്തുകാരെ വിളിച്ചു വരുത്തി ചില്ലിട്ട ആ പ്രത്യേക മുറിയില്‍ ഞങ്ങള്‍ 'എംഡി'യുടെ അറിവിന്റെ ശ്രോതാക്കളായി മാറിയിട്ടുണ്ട്. ഉന്നതങ്ങളില്‍നിന്ന് താഴ്ന്ന തലത്തിലേക്ക് ഒഴുകിവരുന്ന നീരുറവപോലെയാണ് ആ മഹിത വ്യക്തിത്വം.

*📢തിരുവാർപ്പിലെ പാടങ്ങളില്‍ ഇത്തവണയും ഗ്രോണുകള്‍ ഉപയോഗിച്ച്‌ തന്നെ വിത്തുകള്‍ വിതയ്ക്കും. കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തില്‍ പുതുക്കാട്ടൻമ്ബത് പാടശേഖരങ്ങളില്‍ ഡ്രോണ്‍ വിത്ത് വിതച്ചിരുന്നു.* ഇത് വിജയമായതോടെ ഡ്രോണ്‍വഴിയുള്ള വിത വ്യാപകമാക്കാൻ തീരുമാനിക്കുകയായിരുന്നു. തിരുവാർപ്പിലെ 170 ഹെക്ടറോളം വരുന്ന പാടശേഖരത്താണ് ഡ്രോണ്‍ ഉപയോഗിച്ച്‌ ഇത്തവണ വിത്തു വിതയ്ക്കുന്നത്. നബാർഡ് 25 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. വിരിപ്പുകൃഷി ചെയ്യുന്ന ചെങ്ങളം വില്ലേജിലെ മോർകാട് പാടശേഖരത്തിലാണ് ഡ്രോണുകളുപയോഗിച്ച്‌ വിത്തു വിതയ്ക്കുക. സമാനമായ രീതിയില്‍ പതിനാലാം വാർഡിലെ പുഞ്ചക്കൃഷി നടത്തുന്ന നൂറു ഹെക്ടർ വരുന്ന മൂന്നു പാടശേഖരങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. പരമ്ബരാഗത രീതിയില്‍ ഒരേക്കർ സ്ഥലത്ത് വിതയ്ക്കുമ്ബോള്‍ 50 കിലോ വിത്ത് ആവശ്യമാണ്. പക്ഷെ ഡ്രോണ്‍ ഉപയോഗിച്ചാല്‍ 35 കിലോ വിത്തു മാത്രം മതിയാകുമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നസിയ സത്താർ പറഞ്ഞു. നല്ല വിളവു ലഭിക്കുന്നതിനു പുറമേ വിത്തുവിതയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കർഷകരെ സഹായിക്കുന്നതിനുവേണ്ടിയാണ് ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്. വയലിലൂടെ നടന്ന് വിതയ്ക്കുമ്ബോള്‍ മണ്ണില്‍ ഇളക്കം തട്ടുന്നതു മൂലമുണ്ടാകുന്ന അമ്ലത്വം ലഘൂകരിക്കാനും ഡ്രോണ്‍ വിത്ത് വിതയ്ക്കുന്നത് വഴി സഹായകരമാവും. കൃഷിവകുപ്പ് കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തില്‍ ക്ലൈമറ്റ് സ്മാർട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്. നൂതനസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കാലാവസ്ഥാനുസൃതമായ രീതിയില്‍ കാർഷികമേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളാണിത്. അതുകൊണ്ട് അതനുസരിച്ചുള്ള കൃഷിരീതികളാണ് നടപ്പാക്കുക. മൃഗസംരക്ഷണ മേഖലയിലും മത്സ്യകൃഷി മേഖലയിലും പുതിയ പദ്ധതികള്‍ പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ കർഷകരെ പരിചയപ്പെടുത്തുക വഴി കൃഷി കൂടുതല്‍ ലാഭകരമാക്കുകയാണ് ലക്ഷ്യമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നസിയ സത്താർ പറഞ്ഞു. ഉപയോഗശൂന്യമായ കുളങ്ങള്‍ കണ്ടെത്തി മത്സ്യഫാമുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂