മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
നബിദിനാഘോഷം :
അടിസ്ഥാനം മൗലവിമാരും സമ്മതിക്കുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
സ്വഹാബികളുടെ
നബിസ്നേഹപ്രകടനത്തെ
കുറിച്ച് മൗലവിമാർ പറയുന്നത് നോക്കൂ.
നബി(സ)യുടെ വിയർപ്പ്, കേശം, ജുബ്ബ കഴുകിയ വെള്ളം... തുടങ്ങിയവ സ്നേഹപ്രകടനത്തിന് സ്വഹാബികൾ ഉപയോഗപ്പെടുത്തിയതിനെ കുറിച്ചാണ് ചോദ്യം.
മൗലവിമാരുടെ മറുപടി ഇങ്ങനെ :
"എന്തായാലും ഈ പറഞ്ഞ വിധത്തിലൊന്നും സ്നേഹ പ്രകടനം നടത്താൻ അല്ലാഹുവോ റസൂലോ(സ) കല്പിച്ചിട്ടില്ല എന്ന കാര്യം അവിതർക്കിതമാണ്. അതായത് എന്റെ കഫം നിങ്ങൾ മുഖത്ത് തേക്കണമെന്നോ എന്റെ വിയർപ്പ് തുടച് കുപ്പിയിൽ എടുത്തുവെക്കണമെന്നോ എന്റെ മൂത്രം നിങ്ങൾ കുടിക്കണമെന്നോ, മയ്യിത്ത് ഖബറടക്കുമ്പോൾ എന്റെ മുടി മുഖത്ത് വിതറണമെന്നോ, എന്റെ ജുബ്ബ കഴുകിയ വെള്ളം നിങ്ങൾ കുടിക്കണമെന്നോ നബി(സ) ആരോടും കല്പിച്ചിട്ടില്ല. പ്രവാചക വ്യക്തിത്വത്തോടുള്ള സ്നേഹ പ്രകടനം എന്ന നിലയിൽ ചില സ്വാഹാബികൾ ചെയ്ത കാര്യങ്ങളെ അവിടുന്ന് എതിർത്തിട്ടില്ല എന്ന് മാത്രമാണ് ഈ ഹദീസുകളിൽ നിന്ന് തെളിയുന്നത്."
(ശബാബ് വാരിക
2009 മെയ് 1പേജ് : 27)
നബി(സ)യോടുള്ള സ്നേഹപ്രകടനം നബി(സ) പറയുകയോ കൽപ്പിക്കുകയോ ചെയ്യാത്ത ശൈലിയിൽ സ്വാഹാബികൾ പ്രകടിപ്പിച്ചുവെന്ന് മുജാഹിദുകളും സമ്മതിക്കുകയാണിവിടെ.
അപ്പോൾ, പിന്നെ നബി(സ)യോടുള്ള സ്നേഹ പ്രകടനമായി നബിദിനാഘോഷം നടത്താൻ നബി(സ) കല്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണുണ്ടാവുക.
1 380
❓സംശയവും മറുപടിയും
465. ❓ജഅല മുഹമ്മദ് മൗലിദിൽ 12,000 കാഫിറുകൾ ബദ്റിൽ നിന്ന് ഓടിപ്പോയി എന്നു കാണുന്നു 1,000 കാഫിറുകളല്ലേ ബദ്റിൽ പങ്കെടുത്തിട്ടുള്ളൂ ❓
മറുപടി: ☑️ കാഫിറുകളെയും പിശാചുക്കളെയും കൂട്ടി എണ്ണി പറഞ്ഞതാണ് 12,000 എന്നു പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്
467. ❓മൻഖൂസ് മൗലിദിലെ 'അയാസ്വനമൽഈദി' തുടങ്ങിയ വരികൾക്കു ജവാബായി സ്വലാത്ത് ചൊല്ലണോ ❓
മറുപടി: ☑️ എന്താ സംശയം ❓ അതു മൻഖൂസ് മൗലിദിൽ പെട്ടതല്ലേ നബി (സ) ജനിച്ചപ്പോഴുള്ള അത്ഭുതങ്ങളാണ് പ്രസ്തുത വരികളിലുള്ളത് ജവാബായി സ്വലാത്ത് ചൊല്ലണം ആ വരികൾ ആരു പാടിയതാണെങ്കിലും രചയിതാവ് മൗലിദിൽ ചേർക്കലോടു കൂടി അതു മൗലിദിന്റെ ഭാഗമായി മാറി
468.❓മൗലിദികിതാബിലുള്ള 'ബദ്ർ മൗലിദി' ന്റെ രചയിതാവ് ആരാണ് ❓
മറുപടി: ☑️ മൗലാനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ ഹിജ്റ 1269 ൽ പൊന്നാനിയിൽ ജനിച്ചു ഹി. 1322 ൽ മരണപ്പെട്ടു പൊന്നാനിയിലെ കൊടമ്പിയാകം പള്ളിയുടെ ചാരത്താണ് മഹാനവർകളുടെ മഖ്ബറ
469. ❓ബദ്ർ മൗലിദിൽ എത്ര ബദ്രീങ്ങളുടെ പേരുകളുണ്ട് ❓
മറുപടി: ☑️ മുന്നൂറ്റി അറുപത്തി നാല് (അവരുടെ ചരിത്രം 'മജ്ലിസുന്നൂർ: മഹത്വവും പ്രതിഫലവും' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്)
471. ❓മൻഖൂസ് മൗലിദിൽ പറയുന്ന അലിയ്യുബ്നു സൈദ് ഏതു കാലക്കാരനാണ് ❓ അദ്ദേഹം റബീഉൽ അവ്വലിൽ മൗലിദ് കർമം നടത്തിയ സംഭവമാണല്ലോ മൗലിദിലെ അവസാന ഗദ്യത്തിൽ പറയുന്നത് ❓
മറുപടി: ☑️ അലിയ്യുബ്നു സൈദ് (റ) പ്രമുഖ താബിഈ പണ്ഡിതനാണ് ഹിജ്റ 131 ലാണ് വഫാത്ത് (ഇഹ്തിദാഉന്നുസൂസ്)
472. ❓അപ്പോൾ ഹിജ്റ രണ്ടാം നൂറ്റാണ്ടിലേ മൗലിദ് കർമപരിപാടിയുണ്ടോ ❓ ഹിജ്റ മൂന്നാം നൂറ്റാണ്ട് മുതലാണു തുടങ്ങിയത് എന്നല്ലേ ഹാഫിള് ഇബ്നു ഹജർ (റ) പ്രസ്താവിച്ചത് ❓
മറുപടി: ☑️ പുതിയ ശൈലിയിലും വലിയ പരിപാടിയായും തുടങ്ങിയതാണ് ഹാഫിള് ഇബ്നു ഹജർ (റ) പറഞ്ഞത് അല്ലാതെ കേവലം മൗലിദ് കർമം തുടങ്ങിയതല്ല നാലു ഖുലഫാക്കൾ മൗലിദ് കർമത്തെക്കുറിച്ചു പറഞ്ഞ മൊഴികൾ ഇമാം ഇബ്നു ഹജർ ഹൈതമി (റ) തന്റെ 'അന്നിഅ്മത്തുൽ കുബ്റാ ' എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.
1 380
إننا نحتفل بمولد سيدنا محمدﷺدائما وأبدا فى كل وقت وفى كل مناسبة وعند كل فرصة يقع فيها فرح أو سرور أو نشاط ،
ويزداد ذلك فى شهر مولده هو ربيع وفى يوم مولده وهو الإثنين
ولا يصلح لعاقل أن يسأل لماذا تحتفلون !؟
لأنه كأنه يقول ،لماذا تفرحون بالنبي ﷺ
[السيد محمد بن علوي المالكي ]
മുത്ത് നബിയുടെﷺ ജൻമദിനം സന്തോഷവും ആനന്തവും ഉൻമേഷവുമുള്ള ഏത് സമയത്തിലും ഏത് സാഹചര്യത്തിലും നമ്മൾ ആഘോഷിക്കുന്നുണ്ട്.
എന്നാൽ പുണ്യ റസൂലുള്ള ജനിച്ച റബീഉൽ അവ്വലിലും തിങ്കളാഴ്ചയിലും അത്തരം ആഘോഷങ്ങൾ ഇരട്ടിയാകുന്നു.
എന്തിനാണ് നിങ്ങൾ നബി ദിനം ആഘോഷിക്കുന്നത് എന്ന ചോദ്യം ബുദ്ധിയുള്ളവന് ചേർന്നതല്ല.
കാരണം ആ ചോദ്യത്തിന്റെ അർഥം നിങ്ങൾ എന്ത് കൊണ്ടാണ് നബി ﷺ തങ്ങളുടെ കാര്യത്തിൽ സന്തോഷിക്കുന്നത് എന്നാണ്.
[സയ്യിദ് മുഹമ്മദ് ബ്ന് അലവി അൽ മാലികി ]
1 380
പടച്ചവൻ ഓതിയ മൗലിദിനേക്കാൾ വലിയ മൗലിദ് ഒരു പടപ്പും ഓതിയിട്ടില്ല !
സൂറത്തുൽ ഹുജ്റാത്ത് 49/2
"ഓ സത്യ വിശ്വാസികളെ.... എന്റെ ഹബീബിന്റെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം ഉയരരുത്. നിങ്ങൾ പരസ്പരം ശബ്ദം ഉണ്ടാക്കി സംസാരിക്കുമ്പോലെ എന്റെ ഹബിന്റടുത്ത് സംസാരിക്കരുത്. നിങ്ങൾ അറിയാതെ നിങ്ങൾ ചെയ്ത സൽകർമ്മങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടി."
ഈന്തപ്പന തോട്ടവും മുന്തിരിത്തോട്ടവും കുടുംബവും ഉപേക്ഷിക്കേണ്ടി വന്ന !
സ്വന്തം ജീവൻ അല്ലാഹുവിനും റസൂൽ(സ)ക്കും വേണ്ടി സമർപ്പിക്കാൻ തയ്യാറായ സഹാബത്ത് (റ) വിന്റടുകൾ ഈ ആയത്ത് അവതരിച്ചപ്പോൾ അവർ ഏറെ സന്തോഷിച്ചിട്ടുണ്ടാകും ! ഞങ്ങളുടെ രക്ഷകനോട് അല്ലാഹുവിന്റെ അങ്ങേയറ്റത്തെ പ്രേമ പ്രകടനമോർത്ത് !
1 380
ഊരകം മാട്ടിൽ അലവി മുസ്‌ലിയാർ(ഖ.സി)
➖➖➖➖➖➖➖➖➖➖➖➖➖➖
വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്നു ഊരകം മാട്ടിൽ അലവി മുസ്‌ലിയാർ(ഖ സി).ദീനീഖിദ്മയിലും ഭക്തിയിലും നിറഞ്ഞു നിന്നിരുന്ന ഊരകം മാട്ടിൽ കുടുംബത്തിൽ മുഹ്‌യുദ്ദീൻ മൊല്ല എന്നവരുടെ മകനായി ഹി.1296ൽ ജനനം. പ്രാഥമിക പഠനത്തിനു ശേഷം തിരൂരങ്ങാടിയിൽ വച്ച് കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാർ(റ) (ഇആനത്തിന്റെ രചയിതാവ് സയ്യിദ് ബകരി(റ)വിന്റെ ഉസ്താദ് ), പൊന്നാനിയിൽ കുഞ്ഞൻ ബാവ മുസ്ലിയാർ(റ) തുടങ്ങിയ മഹത്തുക്കളിൽ നിന്ന് ദീനി വിജ്ഞാന സമ്പാദനം നടത്തി.
അക്കാലത്തെ ഉന്നത ബിരുദമായി കണക്കാക്കുന്ന 'പൊന്നാനി വിളക്കത്തിരിക്കൽ' കൂടി പൂർത്തിയാക്കി 'മുസ്ലിയാർ' എന്ന പദവിയും കരസ്ഥമാക്കി. നീണ്ട ഇരുപത് വർഷം അവിടുന്ന് ദർസ് ഓതിപ്പഠിച്ചിട്ടുണ്ട്.
കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ(ഖ.സി), ചലിലകത്ത് കുഞ്ഞഹ്മദ്ഹാജി(ഖ സി), താനൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ(ഖ സി), ചാപ്പനങ്ങാടി ഹസൻ മുസ്ലിയാർ(ഖ സി), ഫഖീഹ് കുഞ്ഞഹമ്മദ് മുസ്ലിയാർ(ഖ സി) തുടങ്ങി നിരവധി പ്രമുഖ പണ്ഡിതർ അവിടുത്തെ സതീർഥ്യരാണ്.
ശേഷം ദർസ് രംഗത്തേക്ക് കടന്നു വന്ന മഹാൻ ആദ്യമായി സേവനം ചെയ്തത് തിരൂരങ്ങാടിയിലാണ്. ശേഷം സ്വദേശമായ ഊരകം, മലപ്പുറം, കുഴിപ്പുറം, ചാലിയം, കൈപ്പറ്റ എന്നിവിടങ്ങളിലും ദർസ് നടത്തി നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്തിട്ടുണ്ട്.
നിരവധി കറാമത്തുകൾ കാണിച്ചിരുന്ന മഹാൻ വിശ്വാസികൾക്കെല്ലാം ആശ്വാസമായിരുന്നു. ഭീകരരായ ബ്രട്ടീഷ് പട്ടാളത്തിൽ നിന്ന് രക്ഷനേടി ജനങ്ങൾ അവിടുത്തെ സവിധത്തിൽ അഭയം തേടാറുണ്ടായിരുന്നു. ഒരിക്കൽ ഒരു പട്ടാളക്കാരൻ മഹാനാവർകൾക്ക് നേരെ തുടർച്ചയായി വെടിയുതിർത്തു. വെടിയുണ്ടകൾ തീർന്നിട്ടും ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതിരുന്ന സംഭവം പ്രസിദ്ധമാണ്.
താനൂർ ശൈഖ്(ഖ.സി) ഉൾപ്പെടെയുള്ള അക്കാലത്തെ മഹത്തുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സമകാലികരായ ഉന്നത പണ്ഡിതർ പോലും സംശയ നിവാരണത്തിന് അവിടുത്തെ സന്നിധിയിൽ എത്താറുണ്ടായിരുന്നു. ഹി.1350 റബീഉൽ ആഖിർ 11ന് വിടപറഞ്ഞു. മലപ്പുറത്തിനടുത്ത് ഊരകം കോണിത്തോട് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
വഫാത്തിനു ശേഷവും നിരവധി കറാമത്തുകൾ മഹാനവർകളിൽ നിന്ന് പ്രകടമായിട്ടുണ്ട്. മഹാനാവർകളെ കുറിച്ച് 'ഫൈളുൽവലീ ഫീ മനാഖിബി ശൈഖ് അലവീ' എന്ന പേരിൽ ഒരു മൗലിദ് ഗ്രന്ഥം രചിക്കപ്പെട്ടിട്ടുണ്ട്.
1 380
ഇതിന്റെ അടിസ്ഥാനത്തില്‍ അനുഗ്രഹദിവസം വന്നെത്തിയാല്‍ സന്തോഷാധിക്യത്താല്‍ ആഹ്‌ളാദിക്കുന്നതിനും ആഘോഷിക്കുന്നതിനും നാമെന്തിന് മടിക്കണം. മാത്രവുമല്ല, അല്ലാഹു നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അതിനു വേണ്ടിയായിരിക്കില്ലെ, ഫല്‍യഫ്‌റഹൂ (സന്തോഷിക്കട്ടെ) എന്ന് പ്രത്യേകം എടുത്തു പറഞ്ഞതും.
✨ഹദീസിന്റെ വെളിച്ചത്തില്‍*
നബി(ﷺ)തങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ അവിടെയുള്ള ജൂതന്‍മാര്‍ (ആശൂറാഅ്) മുഹറം പത്തില്‍ വ്രതമനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കാരണമന്വേഷിച്ചപ്പോള്‍, മൂസാ(അ)മിനെയും അനുയായികളെയും ഫറോവയില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത് ഈ ദിവസമാണെന്നും അതില്‍ സന്തോഷിച്ച് പുണ്യ വ്രതമനുഷ്ടിക്കുകയാണെന്നും പറഞ്ഞത് കേട്ട നബി (ﷺ) ഇങ്ങനെ പറഞ്ഞു, നിങ്ങളേക്കാള്‍ ആ ദിവസം കൊണ്ട് ഏറ്റവും അര്‍ഹര്‍ ഞങ്ങളാണ്. തുടര്‍ന്ന് ആ ദിവസത്തില്‍ വ്രതമനുഷ്ടിക്കാന്‍ സ്വഹാബാക്കളോട് കല്‍പിക്കുകയും ചെയ്തു. (ബുഖാരി, മുസ്ലിം)
അബൂ ഖതാദ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: എന്തു കൊണ്ടാണ് തിങ്കളാഴ്ച്ച നോമ്പ് എടുക്കുന്നതെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പ്രതികരിച്ചു, എന്നെ പ്രസവിക്കപ്പെട്ടതും എനിക്ക് ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്‌ലിം)
ഇബ്‌നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഇന്ന് ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചിരിക്കുന്നു…(5:3) എന്ന സൂക്തം ഞാന്‍ ഓതിയപ്പോള്‍ അടുത്തുണ്ടായിരുന്ന ഒരു ജൂതന്‍ ഇങ്ങനെ പറഞ്ഞു: ഈ സൂക്തം ഞങ്ങള്‍ക്കാണ് അവതരിച്ചതെങ്കില്‍ ആ ദിവസം ഞങ്ങള്‍ സാഘോഷം കൊണ്ടാടുമായിരുന്നു. (ഇത് ശ്രവിച്ച്) ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഈ സൂകതം അവതരിച്ചത് തന്നെ രണ്ട് വിധത്തില്‍ ആഘോഷം ഉള്‍കൊളളുന്ന ദിവസത്തിലാണ്, അറഫ ദിനവും, വെളളിയാഴ്ച്ചയം. (തിര്‍മിദി.
ഇങ്ങനെ ഒട്ടനവധി ഹദീസുകള്‍ പുണ്യദിനാഘോഷങ്ങള്‍ കൊണ്ടാടാന്‍ പ്രേരിപ്പിക്കുന്നതാണ്. നബി(ﷺ) തങ്ങള്‍ പറയുന്നു: അമ്പിയാക്കളെ സ്മരിക്കല്‍ ആരാധാനയാണ്, സജ്ജനങ്ങളെ സ്മരിക്കല്‍ പ്രായശ്ചിത്തവുമാണ്.
✨പണ്ഡിത വചനങ്ങള്‍
ജലാലുദ്ദീന്‍ സ്വുയൂഥി(റ) തന്റെ അല്‍വസാഇലു ഫീ ഷറഹില്‍ മസാഇല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഏതൊരു സ്ഥലത്തോ പളളിയിലോ വീട്ടിലോ നബി(ﷺ)യുടെ മൗലിദ് പാരായണം ചെയ്യപ്പെടുന്നുവോ അവിടെയൊക്കെ അല്ലാഹുവിന്റെ മാലാഖമാര്‍ വന്ന് നിറയും.
മഅ്‌റൂഫുല്‍ ഖര്‍ഖീ(റ) പറയുന്നു: ആരെങ്കിലും നബി(ﷺ)യുടെ മൗലിദ് പാരായണത്തിന് വേണ്ടി സല്‍ക്കാരം, അലങ്കാരം, ജനങ്ങളെ സംഘിടിപ്പിക്കല്‍, പുത്തന്‍ വസ്ത്രം ധരിക്കല്‍, ദാന ധര്‍മ്മം തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ അല്ലാഹു അവനെ നബി(ﷺ)യോടൊപ്പം ഒരിമിച്ചുകൂട്ടുമത്രെ.
ജുനൈദുല്‍ ബഗ്ദാദി(റ) പറയുന്നു: ആരെങ്കിലും നബി(ﷺ)യുടെ മൗലിദില്‍ സന്നിഹിതനാവുകയും, അതിനെ ബഹുമാനിക്കുകയും ചെയ്താല്‍ അവന്‍ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചിരിക്കുന്നു.
ഇമാം സ്വുയൂഥി(റ) പറയുന്നു: ജനങ്ങള്‍ സമ്മേളിച്ച് ഖുര്‍ആനില്‍നിന്നും വിശുദ്ധ നബി(ﷺ)യുടെ വിശേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളില്‍നിന്നും അല്പം പാരായണം ചെയ്യുകയും ശേഷം വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് പിരിഞ്ഞു പോവുകയും ചെയ്യുന്ന ഇന്നത്തെ രീതിയിലുളള പ്രത്യേക മൗലിദ് പരിപാടികള്‍ നബി(ﷺ)യുടെ കാലത്ത് ഇല്ലെങ്കിലും പിന്നീട് നടപ്പില്‍ വന്ന നല്ലൊരു ആചാരമാണ്. _ കാരണം നബി(ﷺ)യെ ആദരിക്കലും അവിടത്തെ പാവനമായ ചരിത്രത്തെ സ്മരിക്കലുമാണ് ഈ പരിപാടിയില്‍ ഉള്‍കൊളളുന്നത്. (ഇആനത്ത് :3,365, ശര്‍വാനി: 7,426)
മേല്‍പറഞ്ഞതെല്ലാം നബിദിനത്തിലെ സന്തോഷപ്രകടനത്തെ സാധൂകരിക്കുന്നതാണ്. ഏത് നെറികേടിനും ആഘോഷപ്പെരുമഴ നടത്തുന്ന ആധുനിക യുഗത്തില്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച വിശ്വവിമോചകന്‍ പ്രവാചകഗുരു മുഹമ്മദ് മുസ്ത്വഫാ(ﷺ)യുടെ ജന്മദിനം കൊണ്ടാടുന്നതും ആ ധര്‍മ്മാധ്യാപനങ്ങളുടെ ഓര്‍മ്മപുതുക്കുന്നതും, അവിടത്തോടുള്ള ആദരവും ബഹുമാനവും സ്നേഹപ്രകടനവുമാണെന്നതിന് പുറമെ, ശോഷിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികമൂല്യവും സദാചാരബോധവും വീണ്ടെടുക്കാന്‍ പ്രേരകമാവുമെന്നതില്‍ യാതൊരു സംശയവുമില്ല. ആ നിലയില്‍ ചിന്തിക്കുമ്പോഴും ഇത് തീര്‍ത്തും പുണ്യകരമാണെന്ന് പറയാനേ ന്യായമുള്ളൂ.
(തുര്‍ഗുത്ഗസാല്‍ യൂണിവേഴ്സിറ്റി , തുര്‍കി)
1 380
🎊🌹പുണ്യവസന്തം🌹🎊
🌟സമാഗതമാകുമ്പോള്‍🌟
___________❁﷽❁________________
ലോക ചരിത്രത്തില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍ പ്രവാചകപ്രഭു മുഹമ്മദ് നബി(ﷺ) ഈ ലോകത്തേക്ക് ഭുജാതനാകുന്നത് റബീഉല്‍അവ്വല്‍ പന്ത്രണ്ട് (എ.ഡി:571) മക്കയിലാണ്. അന്ന് ഭുലോകത്ത് വെച്ച് ഏറ്റവും അധപതിച്ച ഒരു ജനവിഭാഗമായിരുന്നു അറബികള്‍. സ്ത്രീ, യുദ്ധം, മദ്യം എന്നീ മുന്ന് കാര്യങ്ങളില്‍ മാത്രം അഭിരമിച്ച് ജീവിക്കുകയായിരുന്ന അറബികളെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിന്റെ രാജ ശില്‍പ്പികളാക്കി മാറ്റിയത് പ്രവാചകന്‍ മുഹമ്മദ് നബി(ﷺ) യുടെ സാംസ്‌കാരിക പോരാട്ടമായിരുന്നു.
എതിര്‍പ്പുകളും അക്രമണങ്ങളും നബി(ﷺ)യെയും അനുചരന്മാരെയും നിരന്തരം വേട്ടയാടിയപ്പോഴും മുളളും കല്ലും നിറഞ്ഞ വഴിയില്‍നിന്ന് അല്‍പം പോലും പിന്നോട്ടടിക്കാതെ വിജയത്തിന്റെ വെന്നിക്കൊടി പൂര്‍ണ്ണാര്‍ത്ഥത്തില്‍തന്നെ പാറിപ്പിച്ച ഒരു നേതാവ് ലോകത്തുണ്ടെങ്കില്‍ അത് മുഹമ്മദ് നബി (ﷺ) മാത്രമാണ്.
ഗാന്ധിജി വിളിച്ചത് ഇന്ത്യന്‍ ജനസഞ്ജയത്തെയാണെങ്കില്‍, കാറല്‍മാര്‍ക്സ് ഒരുമിച്ച് കൂട്ടിയത് തൊഴിലാളി വര്‍ഗ്ഗത്തെയായിരുന്നെങ്കില്‍, മാര്‍ട്ടിന്‍ ലൂതര്‍കിങ് പ്രസംഗിച്ചത് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നുവെങ്കില്‍, യാതൊരു പരിമിതിയും കൂടാതെ സകല ലോകരേയും വിളിച്ചു കൊണ്ടായിരുന്നു മുഹമ്മദ് നബി(ﷺ)യുടെ രംഗ പ്രവേശം: മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍.(4:1)
ജോലി ചെയ്ത് പാട്പെടുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നെറ്റിത്തടത്തിലെ വിയര്‍പ്പ് ഉണങ്ങുന്നതിന് മുമ്പ് തന്നെ അവരുടെ വേതനം നല്‍കണമെന്ന് കല്‍പിച്ചതും, വെളുത്തവനും കറുത്തവനും, അറബിയും അനറബിയും തമ്മില്‍ യാതൊരു അന്തരവുമില്ലെന്ന വസ്തുത വിളിച്ച് പറഞ്ഞതും സമത്വത്തിന്റെ നായകന്‍ മുഹമ്മദ് നബി(ﷺ) തന്നെയാണ്.
ബന്ധനങ്ങളുടെ ചങ്ങലക്കണ്ണികളില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി അന്ന് അറേബ്യന്‍ ഉപദ്വീപില്‍ അലയടിച്ചത് നബി(ﷺ) യുടെ ഉദ്ധരണികളായിരുന്നു. ജീവിക്കാന്‍ പോലും അനുവദിക്കപ്പെടാതെ ഭൂമിയുടെ ഇരുണ്ട ഗര്‍ത്തത്തിലേക്ക് ക്രൂരമാംവിധം വലിച്ചറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ക്ക് മാന്യതയോടെ ജീവിക്കാനുളള അവകാശം നേടിക്കൊടുത്തതും അവര്‍തന്നെ.
അഭിനവ സംസ്‌കാരത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഫ്രാന്‍സില്‍ പോലും സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം ലഭിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെങ്കില്‍, അറേബ്യയില്‍ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഇത് അനുവദിക്കപ്പെട്ടിരുന്നു.
നബി(ﷺ)യുടെ ജീവിതം വെറുംമാനുഷിക പരികല്‍പനകളില്‍ മാത്രം ഒതുങ്ങുന്നതല്ല. വിശന്നൊട്ടിയ ഒട്ടകത്തെ ചൂണ്ടി അതിന്റെ ഉടമസ്ഥന്‍ ആരാണെന്നന്വേഷിച്ച് ഇതിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയക്കമെന്ന് പറഞ്ഞതും പ്രവാചകന്‍ മുഹമ്മദ് നബി(ﷺ) തങ്ങള്‍ മാത്രമാണ്. ആ പ്രവാചകന്‍(ﷺ) തന്നെയാണ് സൂര്യ ചന്ദ്രാദി നക്ഷത്രങ്ങള്‍ തുടങ്ങി, പര്‍വ്വതം, പുഴ, സമുദ്രം അടങ്ങി സകല പരിസ്ഥിതി പ്രതിഭാസങ്ങളെയും കുറിച്ച് വാചാലനായതും.
✨മൗലിദ് എന്നാല്‍
മൗലിദ് എന്ന പദം അര്‍ത്ഥമാക്കുന്നത് ജന്മദിനം, ജന്മപ്രദേശം എന്നൊക്കെയാണ്. സാങ്കേതികാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹവും സാമീപ്യവും കരഗതമാക്കിയ മഹാത്മാക്കളെ സ്‌നേഹാദരവോടെ സ്മരിച്ച് അവരുടെ സംഭവബഹുലവും സദാചാര സമ്പുഷ്ടവുമായ ജീവിതത്തിലെ സ്തുതി കീര്‍ത്തനങ്ങള്‍ പദ്യമോ ഗദ്യമോ ആയി അവതരിപ്പിക്കുക എന്നാണ്. കീര്‍ത്തനങ്ങള്‍ പദ്യ രൂപേണയാകുമ്പോള്‍ മലയളത്തില്‍ മാല എന്നും അറബിയില്‍ മദഹ് ബൈത്ത് എന്നും പറയപ്പെടുന്നു.
✨ഖുര്‍ആനിക തെളിവുകള്‍
ഖുആന്‍ വ്യക്തമാക്കുന്നു : മനുഷ്യരാശിയേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുളള തത്വോപദേശങ്ങളും ശമനവും മാര്‍ഗ്ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു. (12:57) ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അഗ്രഗണ്യരായ ഇബനു അബ്ബാസ്(റ), പ്രസ്തുത ആയതിലെ ഫള്ല്‍ എന്നതിനെ വിജ്ഞാനമെന്നും റഹ്മത് എന്നതിനെ മുഹമ്മദ് നബി (ﷺ) എന്നുമാണ് വ്യാഖ്യാനിക്കുന്നത്. (റൂഹുല്‍ മആനി: 6/141)
ഖുര്‍ആന്‍ വീണ്ടും പറയുന്നു: ഓ നബിയേ, ലോക ജനതക്ക് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല. (2-107). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ വിശ്രുത വ്യാഖ്യാതാവ് ഇബനു കസീര്‍(റ) പറയുന്നു: അല്ലാഹു തആല മുഹമ്മദ് നബി(ﷺ)യെ ഭൂലോകത്തേക്ക് അനുഗ്രഹമയിട്ടാണ് നിയോഗിച്ചത്. ആരെങ്കിലും ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും, നന്ദി കാണിക്കുകയും ചെയ്താല്‍ ഈ ലോകത്തും പരലോകത്തും വിജയിക്കും. ഇനി ആരെങ്കിലും ഇതിനെ തളളുകയും നിഷേധിക്കുകുയം ചെയ്താല്‍ ഈ ലോകത്തും പരലോകത്തും അവന്‍ പരാജിതാനാകും.(തഫ്‌സീറുല്‍ഖുര്‍ആനില്‍ അളീം - 3/175)
1 380
تاج الاولياء
احمد كدى مسليار رضي الله عنه
എന്ന പേരിൽ
അവിടുത്തെ സുദീർഘമായ മൗലിദ്
പാണാവള്ളി അബ്ദുല്ല മുസ് ലിയാർ
രചിച്ചിട്ടുണ്ട്..
പള്ളിപ്പടി മഖാം അശരണരുടേയും , പാവങ്ങളുടേയും കേന്ദ്രമാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലും നടക്കുന്ന
സമൂഹ സിയാറത്തിൽ അവിടെ സംബന്ധിക്കുന്ന
വിശ്വാസികൾ ധാരാളമാണ്. വഫാത്തിന്റെ 57 വർഷങ്ങൾ പിന്നിടുന്നു.
ഹിജ്റ : 1383 റബീഉൽ ആഖിർ 28 വെള്ളിയാഴ്ച
മഹാനവർകൾ വഫാത്തായി . പുന്നുരുന്നി ജുമാ മസ്ജിദിന്റ മുൻവശത്ത് ഖബറടക്കം ചെയ്യപ്പെട്ടു.
ഈ വർഷത്തെ ഉറൂസ് 2018 ഡിസം: 30 മുതൽ
ജനുവരി 6 വരെ നടത്തപ്പെടുന്നു.
എറണാകുളം ജില്ല പാലാരിവട്ടം തമ്മനം റൂട്ടിലാണ് മഖാം .
സജ്ജന സഹവാസങ്ങളാൽ നമ്മെയും , കുടുംബങ്ങളെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ .
സസ്നേഹം
മുഹമ്മദ് സാനി നെട്ടൂർ
1 380
പാടി കൊണ്ടിരുന്നു അവർ ,
വാക്കുകൾക്ക് സ്വർണ്ണത്തേക്കാൾ
തിളക്കവും വിലയുമുണ്ടായിരുന്നു.
عجبا للمحب كيف ينام
کل نوم على المحب حرام
افلح الزاهدون والعابدون
اذ لمولاهم اجا عوا البطونا
اسهروا الاعين العليلة حبا
فانقضی ليلهم وهم ساهرونا
شغلتهم عبادة الله حتى
حسب الناس أن فيهم جنونا
മഹതി മൈമൂനത്തുൽ മിസ് രിയ്യ (റ) പാടികൊണ്ടിരുന്ന പാട്ടാണിത്.
അതീന്ദ്രിയ ലോകകവാടങ്ങളിലേക്ക്
ഈ പാട്ട് കൊണ്ടു പോയി ,
ഒത്തിരി പേർ ആസ്വദിച്ചും അനുഭവിച്ചും
ജീവിച്ചു.
പള്ളിപ്പടി മഖാമിൽ ഈ പാട്ട് എഴുതി വെച്ചിരിക്കുന്നു.
കാരണം പള്ളിപ്പടി അഹ്മദ് കുട്ടി മുസ് ലിയാർ (റ)
ഈ പാട്ട് സദാ സമയവും പാടി കൊണ്ടിരുന്നതായി
ചരിത്രം വിളിച്ചു പറയുന്നു.
അസാധാരണ സംഭവങ്ങളാൽ അവിടുത്തെ ജീവിതം
സമ്പന്നമായിരുന്നു.
ഒരിക്കൽ ,
وقال يوما ان روح الشيخ أبي اسعادات احمد كويا الشالياتي رضي الله عنه يطير الى السماء فعلم بعده أنه رحمه الله مات في ذلك اليوم .
മുസ്നിദു മലൈബാർ ഇമാം ശാലിയാത്തി (റ)
വഫാത്തായ വിവരം എറണാകുളം സെൻട്രൽ
ജുമാ മസ്ജിദ് ഹൗളിൻ കരയിലിരുന്ന് പള്ളിപ്പടി
അഹ്മദ് കുട്ടി മുസ് ലിയാർ വിളിച്ചു പറഞ്ഞിരുന്നു.
പിന്നീടറിയാൻ കഴിഞ്ഞു അതേ സമയത്ത് തന്നെയായിരുന്നു മഹാനവർകളുടെ വഫാത്ത്.
ചരിതം പറഞ്ഞു തരുന്നുണ്ട് .....
പള്ളിപ്പടികളിലും , കോലായകളിലും
ഇലാഹീ ഇശ്ഖിലായി കഴിഞ്ഞു കൂടിയ സാത്വികരെ കുറിച്ച് ,
പ്രവാചകരുടെ പ്രശംസയ്ക്ക് പാത്രീഭൂതരായ
അഹ് ലു സുഫയുടെ ചരിത്രം ഓർമ്മിപ്പിക്കുന്നു.
ഒരു മഹാത്മാവ്
ആ ചരിതത്തിന്റെ നേർകാഴ്ച നൽകുന്നു.
എറണാകുളം പുന്നുരുന്നി എന്ന സ്ഥലത്ത് പള്ളിപ്പടി അഹ്മദ് കുട്ടി മുസ് ലിയാർ ( റ ) . ഇലാഹീ ചിന്തയിൽ ലയിച്ച ആത്മീയ രാജപാതയിലെ അതുല്യ വ്യക്തിത്വം .
പൊന്നാനിയിൽ പോയി സർവ്വ
ഫന്നുകളിലും പ്രാവീണ്യം നേടി നീണ്ട വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ എത്തി . ഇതിന് മുമ്പ് തന്നെ,
ശിഷ്യന്റെ കുശാഗ്രബുദ്ധിയും , ഹിഫ്ളും കണ്ട് പതിനാറാം വയസ്സിൽ തന്നെ ഖുർആൻ പഠിപ്പിക്കാൻ അനുവാദം നൽകപ്പെട്ടു.
പള്ളിപ്പടി ഉപ്പാപ്പ ജിന്ന് പള്ളി എന്നറിയപ്പെടുന്ന വെണ്ണല വടക്കനേഴത്ത് പള്ളിയാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്.
ഖുതുബുൽ അബ്ദാൽ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി ( റ ) [ ഹി: 1207 ] തങ്ങൾ ജിന്നുകൾക്ക് ദറസ് നടത്തിയ സ്ഥലമാണിത്. മാത്രവുമല്ല മഹാനവർകൾ ആരാധന മുറിയായി തിരഞ്ഞെടുത്ത സ്ഥലവും കൂടിയാണിത്.
പിന്നീടങ്ങോട്ട് ഏകാന്തതയ്ക്കായ് കൊതിച്ചു. ആത്മീയ പരിശീലനങ്ങൾക്കായ് [രിയാള ] ശ്രദ്ധ കേന്ദ്രീകരിച്ചു.
വീട്ടിലെത്തിയാലും നിരന്തര ആരാധന
അടുത്തുള്ള സർപ്പ കാട്ടിലോ , വീട്ടിലെ അടച്ചിട്ട മുറിയിലോ തന്റെ
രിയാളകളുമായി മുന്നേറി.
ഭക്ഷണ പാനീയങ്ങൾ ഒന്നും കഴിക്കാതെ പച്ചിലകൾ കടിച്ചു തിന്നു ജീവിച്ച സമയമായിരുന്നു അത് .
കേവലം ഒരു തുണിയിൽ ദിവസങ്ങളോളം നാടുചുറ്റും . ഒറ്റത്തുണിയുടെ രണ്ട് മൂലകൾ .കഴുത്തിലൂടെ കെട്ടിയാണ് നടത്തം.
ഇലാഹീ പ്രേമത്തിൽ ലയിച്ച്.........
"അ ജ ബ ൻ ലി ൽ മു ഹി ബ്ബി
കൈ ഫ യ നാ മൂ "
എന്ന പാട്ടും പാടി കാലങ്ങൾ സക്റാനായി ചുറ്റി നടന്നു.
ഉപ്പാപ്പയെ പ്രതീക്ഷിച്ച് കച്ചവടക്കാരും , സമ്പന്നരും , പാമരരും , കാത്ത് നിൽക്കുന്ന കാഴ്ച ജാതി മത ഭേദമന്യെ എറണാകുളം പറഞ്ഞു തരുന്നുണ്ട്.
കറാമത്തുകളാൽ ശ്രദ്ധേയനായ ഉപ്പാപ്പ പാവങ്ങളുടെ അത്താണിയായിരുന്നു.
എറണാകുളം മാർക്കറ്റിലുള്ള സെൻട്രൽ മസ്ജിദ് , സയ്യിദ് മൗലൽ ബുഖാരി (റ) പുനർനിർമ്മിച്ച കൊച്ചി ചെമ്പിട്ട പള്ളി , കൊച്ചിയിലെ മുഹ് യദ്ദീൻ പള്ളി തുടങ്ങിയ ദീനീ കേന്ദ്രങ്ങളുടെ ഗൈറ്റുകളിലാണ് ഉപ്പാപ്പയെ കാണപ്പെടുന്നത് .
ഇതാണ് പള്ളിപ്പടി എന്ന പദം
നമ്മോട് പറയുന്നത് .
ഇടപ്പള്ളി ഉസ്താദ് എന്ന കൂട്ടായി അബൂബക്കർ ഉസ്താദ് ( റ ) ,മുടിക്കലിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുന മാടവന അബൂബക്കർ മുസ്‌ലിയാർ (റ) ,
ശൈഖുനാ കണിയാപുരം
അബ്ദു റസാഖ് മുസ്‌ലിയാർ മുടിക്കൽ(റ)
മണ്ണാർക്കാട് അമ്പംകുന്ന് ബീരാൻ ഔലിയ (റ) തുടങ്ങിയ മശാഇഖന്മാർ പള്ളിപ്പടി ഉപ്പാപ്പയുമായി നിരന്തര ബന്ധമുള്ളവരായിരുന്നു.കൂടാതെ ഖുത്തുബുൽ ആലം ശൈഖുനാ സി.എം. വലിയുള്ളാഹി മടവൂർ (ഖ.സി.) മഹാനവർകളും പള്ളിപ്പടി ഉപ്പാപ്പയുമായി ജീവിത കാലത്ത് നേരിട്ടും വഫാത്തിന് ശേഷം ഖബർ സിയാറത്തുമായി ബന്ധം പുലർത്തിയിരുന്നു.
മുസ് ലിം കൈരളിയുടെ ആത്മീയ തേജസ്സ് ശൈഖുനാ താജുൽ ഉലമ
ഉള്ളാൾ തങ്ങളുടെ മാർഗ്ഗദർശിയായിരുന്നു.
ഉള്ളാൾ പള്ളിയിൽ പോയി ദറസ് തുടങ്ങാൻ പള്ളിപ്പടി മസ്താൻ
നിർദേശിച്ചത് താജുൽ ഉലമ തന്റെ പ്രസംഗങ്ങളിൽ സ്മരിക്കാറുണ്ട്.
1 380
مولد الشيخ محي الدين (ر)
നമ്മുടെ മൗലിദ് കിതാബുകളിൽ കാണുന്ന മുഹ്‌യിദ്ദീൻ മൗലിദ് , തമിഴ്നാട്ടുകാരനായ മഹാജ്ഞാനി, അശ്ശൈഖ് മഹമൂദ് അത്ഥയ്യിബ് അൽഖാദിരി (റ) എന്നവർ രചിച്ച വിശാലമായ ഒരു മൗലിദിന്റെ സംക്ഷിപ്ത രൂപമാണ്.
1 380
Here you can read Thelitcham November Issue!!
The issue discusses Anthropology, ethnography, and literature of Mawlid practices
Read and Share your critical thoughts
https://www.academia.edu/44485550/THELITCHAM_2020_NOVEMBER_ISSUE
1 380
മൗലിദ് പഠനം:
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://t.me/moulidstudy
മൗലിദുകൾ നിങ്ങൾക്കും അയച്ചുതരാം
https://wa.me/919744990511
1 380
. മൗലിദ് പഠനം
നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്.
തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്.
"നമുക്ക് മൻഖൂസ് മതി"
സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ.
ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ
https://wa.me/919744990511
🪀
1 380
ചുരുക്കത്തിൽ ഖുർആൻ പുണ്യറസൂലിന്റെ പ്രകീർത്തനാക്ഷരങ്ങളാണ്. 'താങ്കളുടെ സ്മരണ നാം ഉന്നതിയലേക്കുയർത്തിയിരിക്കുന്നു' വെന്നു ഖുർആൻ പറയുന്നുണ്ട് . റസൂൽ കാലാന്ത്യം വരെ സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഈ വാക്യത്തിൽ നിന്ന് മനസിലാക്കാം. വിശുദ്ധ ഖുർആൻ തിരുജീവിതത്തിന്റെ നേർസാക്ഷ്യമാണ്. തിരുനബിയുടെ മഹത്വവും വ്യക്തിപ്രഭാവവും പ്രകാശപൂർണമായ ജീവിതവും വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്നു. ഒരു സമ്പൂർണ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. പ്രഥമ ബോധനം മുതൽ സാര സമ്പൂർണമായ അവിടുത്തെ ജീവിതത്തെ എല്ലാ അർഥത്തിലും ഖുർആൻ പ്രകാശിപ്പിക്കുന്നുണ്ട്. ഓരോ സന്ദർഭത്തിലും ഉചിതമായ രീതിയിൽ റസൂലിന്ന് അവതീർണമായ ആയതുകളിലൊക്കെ ആ ധന്യജീവിതത്തിന്റെ നിറവാർന്ന ആവിഷ്കാരമുണ്ട്.
✍ Muhammed Naqeeb
1 380
ഖുർആന്റെയും സുന്നത്തിന്റെയും സ്വഹാബി മാതൃകയുടെയും ദർശന സൗകുമാര്യതയിൽ അർഥം കണ്ടെത്തിയ പിൽക്കാല മഹാത്മാക്കളും പണ്ഡിതരും തിരുനബി കീർത്തന കൃതികൾ രചിക്കുകയും പ്രകീർത്തന പ്രപഞ്ചത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രകീർത്തന സ്വരങ്ങളുടെ ആധുനികപ്പതിപ്പുകളായി നിലകൊള്ളുന്ന ഏതാനും കൃതികൾ പരിചയപ്പെടാം :
ഇത് മാമുന്നിഅ്മതുൽ കുബ്രാ - ശൈഖ് ഇബ്നു ഹജർ (റ) ,
നസ്റുദ്ദറർ- സയ്യിദ് അഹ്മദ് അബിദീൻ ,
അത്തൻവീർ ബി മൗലിദിന്നബിയ്യിൽ ബശീരിന്നദീർ - ശൈഖ് ഇബ്നുദിഹ് യ ,
മൗരിദുസ്സ്വഫാ ഫീ മൗലിദിൽ മുസ്തഫാ - ശൈഖ് ഇബ്നു അഹ്മദ് അൽ ഹലവാനി ,
മത്വാലിഉന്നൂറുസ്സനിയ്യി അൽ മുനബ്ബിഉ അലാ ത്വഹാറതിന്നസബിൽ അറബി - സയ്യിദ് അഹ്മദ് ആബിദീൻ ,
ജാമിഉൽ അസാർ ഫീ മൗലിദിന്നബിയ്യിൽ മുഖ്താർ - ഹാഫിള് മുഹമ്മദുദ്ദിമിശ്ഖി ,
അർറാഇബ് ഫീ മൗലിദി ഖൈരിൽ ഖലാഇബ് ,
മൗരിദുസ്സ്വഫീ ഫീ മൗലിദിൽ ഹാദീ ,
മൗരിദുൽ ഹനിയ്യി ഫീ മൗലിദിസ്സനിയ്യി - ഹാഫിള് അബ്ദുർറഹീമുൽ ഇറാഖി ,
അൽ മൗരിദുർറവിയ്യ ഫിൽ മൗലിദിന്നബവിയ്യി - ഹാഫിള് മുല്ലാ അലിയ്യുൽ ഖാരി
തുടങ്ങി ഒട്ടേറെ കീർത്തന കൃതികൾ ഇന്നു നിലനിൽക്കുന്നു. ഹാഫിള് സഖാവി , ഇബ്നു കസീർ , ഹാഫിള് വജീഹുദ്ദീൻ അബ്ദുറഹ്മാൻ തുടങ്ങിയവരുടെ തിരുനബി പ്രകീർത്തനങ്ങളും നിലവിലുണ്ട്. റസൂലിന്റെ സ്വഭാവം എന്തായിരുന്നുവെന്ന ചോദ്യത്തിന് ആഇശയുടെ (റ) മറുപടി ഖുർആൻ എന്നായിരുന്നുവല്ലോ.
റസൂലിൽ നിങ്ങൾക്കുത്തമ മാതൃകയുണ്ടെന്ന് ഖുർആൻ പറയുന്നു. ഏതു കാര്യത്തിലാണു മാതൃകയെന്നു ചികഞ്ഞന്വേഷിക്കുന്നവർക്ക് എല്ലാറ്റിലും എന്നാണു പൂർണ മറുപടി. പറയുന്നത് മാത്രം പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നതു മാത്രം പറയുകയും ചെയ്യുകയെന്ന അവിടുത്തെ ജീവിതരീതി അതാണു പഠിപ്പിക്കുന്നത്. ഇസ്ലാമിക ഭരണകൂടത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അധിപനായിരുന്നിട്ടും പനയോലകൊണ്ടു മെടഞ്ഞ പായയിലായിരുന്നു റസൂൽ അന്തിയുറങ്ങിയിരുന്നത്. അധികാരം കൊണ്ട് അന്യരെ അടിച്ചമർത്തിയില്ല. മറിച്ച് അവരെ അടിക്കടി ഉന്നതിയിലേക്കുയർത്തി കൊണ്ടുവരികയായിരുന്നു. സ്വന്തം ഉടുപ്പു തുന്നിയും ഭക്ഷണം പാകം ചെയ്തും കാണുന്നവരോടെല്ലാം പുഞ്ചിരിച്ചും സൗഹൃദം പങ്കിട്ടും ആ ജീവിതം ലോകത്തെ ഇപ്പോഴും ആകർഷിക്കുന്നു. "താങ്കൾ പരുഷ മാനസനായിരുന്നുവെങ്കിൽ പരമാനുഷർ താങ്കളെ വിട്ടകലുമായിരുന്നു" എന്ന് ഒരു സ്ഥലത്ത് ഖുർആൻ പറയുന്നുണ്ട് . പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെ അംഗീകരിപ്പിക്കാൻ ഒരിക്കൽ പോലും ആയുധമണിഞ്ഞിരുന്നില്ല. പ്രത്യുത , സത്യം കാണിച്ചുകൊടുത്തു മനം പരിവർത്തിപ്പിക്കുകയായിരുന്നു. ഇതായിരുന്നു ശൈലി. 'ഇതു ജനങ്ങളിലേക്കെത്തിക്കലല്ലാതെ മറ്റൊന്നും നമുക്കു നിർബന്ധമായില്ല.' എന്നു കുറിക്കുന്ന ആയത്തുകൾ ഖുർആനിൽ അന്യത്രയുണ്ട്. മതങ്ങൾ പരസ്പരം മാറ്റുരക്കേണ്ടത് ആയുധമണിഞ്ഞല്ല , ആശയം കൊണ്ടാണ്. അടിച്ചേൽപ്പിക്കേണ്ടി വരുന്നത് ആശയ പാപ്പരത്തം കൊണ്ടാണല്ലോ , അത് ഇസ്ലാമിന് അന്യവുമാണ്. സംഘട്ടനമല്ല , സമാധാനമാണു മതത്തിന്റെയും മത പ്രചാരകരുടെയും ഭാഷയെന്നു വ്യക്തമാക്കുകയാണിവിടെ .
റസൂലിന്റെ മാതൃകാ ജീവിതവും വിശുദ്ധ വ്യക്തിത്വവും വരച്ചുകാണിക്കുന്ന ഖുർആൻ , അവിടുത്തെ പ്രവാചകത്വം സ്ഥിരീകരിക്കുന്നതിനും ദുഷ്പ്രചരണങ്ങൾക്കു തക്ക മറുപടി നൽകുന്നതിനും വലിയ പ്രധാന്യമാണു നൽകുന്നത്. പൂർവ വേദങ്ങളിൽ പ്രതിപാദിച്ചതും എന്നാൽ ക്രൈസ്തവ പാതിരിമാരും ജൂത പുരോഹിതന്മാരും പൂഴ്ത്തി വെച്ചിരുന്നതുമായ റസൂലുമായി ബന്ധപ്പെട്ട പല സത്യങ്ങളും ഖുർആനിലൂടെ തുറന്നു കാണിച്ചപ്പോൾ തന്നെ പലർക്കും അവിടുത്തെ പ്രവാചകത്വത്തെ അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. എഴുതാനും വായിക്കാനും ശീലിച്ചിട്ടില്ലാത്ത ഒരു വ്യക്തി (നബിയ്യുൽ ഉമ്മിയെന്നു ഖുർആൻ) യുടെ നാവിലൂടെ പുറത്തുവരുന്ന വചനത്തിലൂടെ അമാനുഷിക വ്യക്തിത്വം അനാഛാദിതമാവുകയായിരുന്നു. ഇനിയും അംഗീകരിക്കാതിരിക്കുന്നവർക്ക് അവരുടെ ആവശ്യപ്രകാരം ചന്ദ്രനെ പകുത്തു കാണിച്ചു കൊടുത്തു.
ഇതൊക്കെ കണ്ടിട്ടും റസൂലിന്റെ പ്രവാചകത്വത്തെ അവഗണിച്ചു തള്ളി അവിടുത്തെ കവിയെന്നും ഭ്രാന്തനെന്നും ജോത്സ്യനെന്നും മാരണക്കാരനെന്നും പറഞ്ഞ ശത്രുക്കൾക്ക് അക്കമിട്ടു മറുപടി പറയാൻ ഖുർആൻ ഉത്സാഹം കാണിക്കുന്നു. ആധുനിക ലോകത്തും ഇസ്ലാമിന്റെ പ്രതിപക്ഷത്തു നിൽക്കുന്ന മുഴുവൻ പ്രത്യയ ശാസ്ത്രങ്ങളും കുപ്രചരണങ്ങളിലൂടെയും തെറ്റിദ്ധരിപ്പിക്കലിലൂടെയുമാണു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്. ഇതു മനസ്സിലാക്കിത്തന്നെയാണു ഖുർആൻ ആരോപണങ്ങളുടെ മുനയൊടിക്കുന്നതും മുളയിലേ നുള്ളിക്കളയുന്നതും. വിമർശനങ്ങൾക്കു കടന്നു ചെല്ലാൻ പഴുതു കൊടുക്കാതെ വിശുദ്ധവും പരിപാവനവുമായ വ്യക്തിത്വമായി പരിചയപ്പെടുത്തുന്ന ഖുർആൻ ആ പുണ്യപ്രവാചകരെ ബഹുമാനിക്കാനും ആദരങ്ങളർപ്പിക്കാനും ഉദ്ഘോഷിക്കുന്നു. അതു മാനുഷിക പരിഗണന കൂടിയാണ് . മുസ്ലിമിനതു നിർബന്ധ ബാധ്യതയുമാണെന്നാണു ഖുർആനിക ഭാഷ്യം.
1 380
ഖുർആൻ : പ്രകീർത്തന പ്രവാഹം
റസൂലിനോടുള്ള അവാച്യ സ്നേഹത്തിന്റെയും അനശ്വര ആദരവിന്റെയും പ്രസക്തിയും പ്രാമാണികതയും വ്യക്തമാക്കുന്ന ഖുർആൻ സൂക്തങ്ങൾ യഥാർഥ സത്യവിശ്വാസിയുടെ പ്രവാചക സ്നേഹം അനന്തമായ ആശയങ്ങളുള്ളതാണെന്ന് തെളിയിക്കുന്നു . സത്യവിശ്വാസികൾക്കു സ്വന്തം ശരീരങ്ങളേക്കാൾ ബന്ധപ്പെട്ടവരാകുന്നു റസൂൽ. ( സൂറ : അഹ്സാബ് ). "അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും നിങ്ങൾ എടുത്തുപറയുക. അതു വഴി സന്തോഷം കൊള്ളുക. നിങ്ങളുടെ സംഗമത്തിൽ അത്യുത്തമമത്രെ അത്. (സൂറഃ യൂനുസ്).
ഖുർആനിലെ കഴിഞ്ഞകാല അനുഭവങ്ങളെ സംബന്ധിക്കുന്ന ഓർമപ്പെടുത്തലുകളും ശ്രദ്ധ ക്ഷണിക്കലുകളും റസൂലിനുള്ള പ്രകീർത്തനം തന്നെയാണ്. ഇപ്രകാരം പൂർവാനുഭവങ്ങളെയും ശ്രേഷ്ഠ വ്യക്തിത്വങ്ങളേയും ഓർക്കുന്നത് മാതൃകാ ജീവിത സജ്ജീകരണത്തിനും സ്ഥിര സത്യസഹവാസത്തിനും വഴിയൊരുക്കുമെന്ന അറിയിപ്പോടെ ധാരാളം പ്രകീർത്തനാവിഷ്കാരങ്ങൾ ഖുർആനിൽ നിറഞ്ഞു നിൽക്കുന്നു. “താങ്കളുടെ ഹൃദയത്തെ സ്ഥിരപ്പെടുത്തുന്നതിനായി ദൂതന്മാരുടെ വൃത്താന്തങ്ങളിൽ നിന്ന് എല്ലാ കാര്യങ്ങളും താങ്കൾക്കു നാം വിവരിച്ചു തരുന്നു.” ( ഹൂദ് ).
ഇത്തരം പൂർവചരിത സ്മരണകൾ അങ്കുരിപ്പിക്കുന്ന ഖുർആനിക സൂക്തങ്ങൾ ധാരാളമുണ്ട്. 19:41 , 19:51 , 19:54 , 19:56 , 28:48 , 28:41 തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഖുർആൻ പൂർവ ദർശനങ്ങളിലേക്ക് പ്രചോദനം നൽകുന്നതായി കാണാം. പിൽക്കാല ജനതക്ക് റസൂലിന്റെ മഹിമയും മഹത്വവും വരച്ചു കാണിക്കുന്നതിനും ഖുർആൻ മുൻനിരയിലുണ്ട്.
റസൂലിന്റെ കരം , കാഴ്ച , കണ്ണ് , ഹൃദയം , മുഖം , നാമം , നാട് , കാലം , സമുദായം , ഭാര്യമാർ , കുടുംബം , സ്വഹാബികൾ , ശബ്ദം , സംസാരം , ഉറ്റമിത്രം , സ്വപ്നം , ബുദ്ധി , പുതപ്പ് , അറ , സുരക്ഷിതത്വം , ജീവിതം , ആശയ വ്യക്തത , റസൂലിന്റെ സ്മരണ , റസൂലിനോടുള്ള പ്രേമം തുടങ്ങി റസൂലിന്റെ ധാരാളം വ്യക്തി വിശേഷണങ്ങൾ പ്രകീർത്തന സ്വരത്തിൽ ഖുർആൻ നിരത്തിയതു കാണാം. നിശ്ചിത ശൈലിയോ , സ്വഭാവമോ , പ്രവാചക വിശേഷണങ്ങളെ വർണിക്കുന്നതിനു ഖുർആൻ നിർദ്ദേശിക്കുന്നില്ല ; ആദരവിന്റെയും സ്നേഹ പ്രകടനത്തിന്റെയും പരിധിയിൽ ഒതുങ്ങുന്ന ഏതു ആവിഷ്കാരവും ഖുർആൻ അനുവദിക്കുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുക.
പ്രവാചക കീർത്തികൾ ബോധ്യപ്പെടുത്തും വിധം കീർത്തനലോകം തീർക്കുന്നതിൽ ഖുർആനിനു മുമ്പുള്ള പൂർവിക ഗ്രന്ഥങ്ങളും രംഗത്തുണ്ട്. ഖുർആനിന്റെയും അതിന്റെ വാഹകരായ റസൂലിന്റെയും തിരുദർശനങ്ങൾ കാലേക്കൂട്ടി അവതരിപ്പിച്ചതിലൂടെ മുൻകാല വേദങ്ങൾ പ്രകീർത്തന പ്രപഞ്ചത്തിന് മാറ്റുകൂട്ടിയിരിക്കുന്നു. പൂർവ റസൂൽ അവരുടെ വേദഗ്രന്ഥങ്ങളിൽ നിന്നും റസൂലിനെക്കുറിക്കുന്ന ഭാഗങ്ങൾ സമുദായ മധ്യേ അവതരിപ്പിച്ചിരുന്നതായും സത്യസമ്പൂർത്തിയുടെ വിധാതാവായി റസൂലിനെ പരിചയപ്പെടുത്തിയിരുന്നതായും കാണാം. മാറ്റത്തിരുത്തലുകൾക്കു വിധേയമായ പൂർവവേദങ്ങളിൽ റസൂലിന്റെ പ്രകീർത്തനങ്ങൾ അതിശയകരമാം വിധം നിലനിൽക്കുന്നു എന്നത് ചിന്തിക്കാൻ ഇട നൽകുന്നു.
തുബ്ബാൻ സഅദ്ബിൻ കർകി കർബ് എന്ന പ്രാചീന അറബ് നായകൻ അന്ത്യറസൂലിന്റെ ആഗമന കേന്ദ്രമായി പിൽകാലത്ത് അബൂ അയ്യൂബിൽ അൻസ്വാരി വീടു നിർമിച്ച സ്ഥലത്തെ സൂചിപ്പിക്കുകയും സ്വന്തം ഭവനത്തിൽ അനേകം വേദപണ്ഡിതരെ കൂടെയിരുത്തി റസൂലിനെ വാഴ്ത്തിപ്പറയിപ്പിച്ചിരുന്നതായും ചരിത്രം പറയുന്നു. മദീനയിൽ നബി ( സ്വ ) സംഗമസ്ഥാനമായി തെരഞ്ഞെടുത്തത് അൻസ്വാരിയുടെ വീടായിരുന്നുവെന്നറിയുമ്പോൾ പുലരാനിരിക്കുന്ന പ്രതിഭാസത്തെ മുൻഗാമികൾക്കിടയിൽ ഇദ്ദേഹം ഓർമിപ്പിച്ചു കൊടുത്തുവെന്ന് ഊഹിക്കാം. റസൂലിന്റെ പിതൃപരമ്പരയിലെ കഅ്ബ് ബിൻ ലുഅയ്യ് റസൂലിനെക്കുറിച്ച് പ്രകീർത്തിച്ചു പറഞ്ഞിരുന്നതായി സയ്യിദ് സംഹൂദി വ്യക്തമാക്കുന്നുണ്ട് .
റസൂലിന്റെ സാന്നിധ്യത്തിൽ സത്യാനുഭവത്തിനു ഭാഗ്യം ലഭിച്ച സ്വഹാബികൾ പ്രകീർത്തനത്തിന്റെ പാരാവാരം തീർത്തിരിക്കുന്നു. നാബിഗതു ബനീ ജിയുടെ 'ബലഗ് നസ്സമാ'... എന്നു തുടങ്ങുന്ന കീർത്തനത്തിന്റെ ഈരടികൾ റസൂലിനെ പുളകം കൊള്ളിച്ചിരുന്നു. അബ്ദുല്ലാഹിബ്നു റവാഹയുടെ (റ) ഖല്ലുബനിൽ കുഫ്ഫാരി..., ഹംസയുടെ (റ) ഹമിത്ദുല്ലാഹ..., അംറുബ്നു സാലിമിന്റെ (റ) യാ റബ്ബീ ഇന്നീ..., ഹസ്സാന് ബ്നു സാബിതിന്റെ (റ) "ഇദാതദക്കർത്ത... യുമെല്ലാം പ്രകീർത്തന പ്രപഞ്ചത്തിനു മാറ്റുകൂട്ടുന്നു.
ഖലീഫമാരായ അബൂബക്ർ(റ) , ഉമർ(റ) , ഉസ്മാൻ(റ), അലി(റ) തുടങ്ങിയവരൊക്കെ പ്രകീർത്തനം ചെയ്തവരാണ്. ഹംസ(റ) , അബ്ബാസ്(റ) , കഅ്ബുബ്നു മാലിക്(റ) , ആഇശ(റ) തുടങ്ങിയവരുടെ ഹൃദയാനന്ദകരമായ പ്രകീർത്തനാവിഷ്കാരങ്ങൾ വിശ്വാസികൾക്കു കരുത്തുപകരുന്ന തരത്തിലുള്ളവയാണ്. സ്വഹാബീ ശ്രേഷ്ഠരിലെ പ്രകീർത്തകരുടെ നിര നീണ്ടുപോകുകയാണ്. സഅദുബ്നു അബീവഖാസ് (റ), ഫുളാലതുബ്നു ഉമൈർ (റ), സുറാഖതുബ്നു മാലിക് (റ), തുഫൈലുബ്നു അംരിദ്ദൗസി (റ), അബ്ദുല്ലാഹിബ്നു ഹുജ്റ (റ), സലമതുബ്നു ഇയാള് (റ), അബ്ബാസുബ്നു മിർദാസ് (റ), ഇയാസുബ്നു സലമ (റ), മാലികുബ്നു അൗഫ് (റ), ഖുതയ്യുബ്നു ഹാരിസ് (റ), അംറുബ്നു സാലിമിൽ ഖിസാഈ (റ), അംറുബ്നു അബ്ദില്ലാ (റ) ഇങ്ങനെ പ്രവാചക പ്രകീർത്ത നത്തിന്റെ വരികൾ പാടിയവർ നിരന്നു നിൽക്കുന്നുണ്ട് .
1 380
മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠനാ..
മൗലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ള തിബ്നുകസീർ താൻ പറയുന്നതായ്
മൌലിദ് കഴിക്കുന്നന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
പാത്രങ്ങളിൽ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജറുണ്ടന്ന്
അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന്
പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും
നൽകുന്നതാ രാജാവ് പല സമ്മാനവും
മൗലിദ് ശരീഫോദുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന്
ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ
പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ
ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ
ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ
അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ
(1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ
പറയുന്നതാ നോക്ക് ശർഹുശമാഇലിൽ...
