മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
പ്രമുഖ സ്വഹാബീവനിത ബീവി റുബയ്യിഅ (റ) പറയുന്നു. എന്റെ വിവാഹ ദിവസം തിരുനബി ﷺ എന്റെ വീട്ടിലേക്ക് വന്നു. അന്ന് എന്റെ വീട്ടിൽ ചില പെൺകുട്ടികൾ ബദറിൽ ശഹീദായ ശുഹദാക്കളുടെ പേരുകൾ പറഞ്ഞ് ബദർപാട്ട് പാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കേട്ട് കൊണ്ടാണ് നബിﷺതങ്ങൾ എന്റെ വീട്ടിലേക്ക് കയറിവന്നത്. ഇത് കണ്ട പെൺകുട്ടികൾ ബദർപാട്ടുകൾ നിർത്തി നബിﷺയുടെ മദ്ഹ് ചെല്ലാൻ തുടങ്ങി.
അതിൽ ഒരു പെൺകുട്ടി ഇങ്ങനെപാടി :
وفينا نبيّ يعلم ما في غد :
(വഫീനാ നബിയ്യും യ അലമു മാഫീ ഗദി )
[അർത്ഥം: വരാനിരിക്കുന്ന കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിലുണ്ട്.]
ഇത് കേട്ട നബിﷺതങ്ങൾ തൽസമയം ഇങ്ങനെ പറഞ്ഞു. എന്നെ പറ്റിയുള്ള കാവ്യം നീ ഉപേക്ഷിക്കുക. ആദ്യം ആലപിച്ചത് തന്നെ തുടരുക... (ബുഖാരി)
ബദർ ശുഹദാക്കളുടെ കാവ്യം ആലപിച്ചു
കൊണ്ടിരിക്കുന്നതിനിടയിൽ തിരുനബിﷺയെ കുറിച്ചു പറഞ്ഞതു കൊണ്ടാണ് അത് നിർത്താൻ നബി ﷺ ആ കുട്ടികളോട് ആവശ്യപ്പെട്ടത്...
(മിർഖാത്ത് 3/419)
എല്ലാ വർഷവും റമളാൻ 17 വരുമ്പോൾ മുസ്ലീംകൾ ബദർ ദിനം ആചരിക്കുന്നു. പ്രസ്തുത ദിവസം ബദർ മൗലീദും യാസീനും ഓതി ഭക്ഷണ വിതരണം നടത്തുന്ന ചര്യ നൂറ്റാണ്ടുകളായി നിലനിന്ന് പോരുന്ന ഒരു സദാചാരമാണ്. ബദ് രീങ്ങളുടെ പേരുകൾ പറഞ്ഞ് തവസ്സുലാക്കി ദുആ ചെയ്താൽ അല്ലാഹു ﷻ അവന്റെ ആവശ്യം നിർവ്വഹിച്ച് കൊടുക്കുമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ മുൻകാമികൾ ബദർ പാട്ടും, മൗലിദും വീട്ടിലും പള്ളികളിലും നടത്തുകയും, ഭക്ഷണം കൊടുക്കുകയും, വിതരണം ചെയ്യുകയും ചെയ്തിരുന്നു. ബദർ ആണ്ട് നേർച്ച നടത്തലും, അതിലേക്ക് വസ്തുക്കൾ നേർച്ചയാക്കലും പുണ്യകരമായ
കാര്യമാണ്. അതാതു നാട്ടിലെപതിവും, വഴക്കവുമാണ് പരിഗണിക്കേണ്ടത്...
(തുഹ്ഫ10/100)
1 380
🔰⚔ ബദർ യുദ്ധം ⚔🔰
📜അല്പം ചരിത്രം📜
🔹~~~~~~~~~~~▪️▪️~~~~~~~~~~~~~~~~🔹
✍🏼ബദർ യുദ്ധം ഹൃസ്വമായ നിലയിൽ അറിഞ്ഞിരിക്കണം. എങ്കിലേ ബദർ മൗലീദ് കേൾക്കുമ്പോൾ നമ്മുടെ ഈമാൻ വർദ്ധിക്കുകയുള്ളൂ...
മദീനയിൽ നിന്ന് കിലോമീറ്ററുകളോളം
ദൂരമുള്ള സ്ഥലമാണ് ബദർ. അവിടെ *കിനാന* അല്ലെങ്കിൽ *ബനൂ ളംറ* ഗോത്രക്കാരനായ *ബദ്റുബ് നുയഖ് ലദ്ബ്നുന്നള്ർ* ഈ സ്ഥലത്ത് താമസിച്ചിരുന്നത് കൊണ്ടാണ് ബദർ എന്ന പേര് ലഭിച്ചത്. ഒരു വ്യക്തിയുടെ നാമം ആ നാടിന് നൽകപ്പെട്ടു.
ജനവാസം കുറഞ്ഞ ഗ്രാമമായിരുന്നു ബദർ. ബദ്റുബ് ന് ഖുറൈശ് എന്നൊരാൾ അവിടെ ഒരു കിണർ കുഴിച്ചെന്നും അയാളുടെ പേര് കിണറിന് ലഭിച്ചെന്നും പിന്നീട് അത് സ്ഥല നാമമായിയെന്നും അഭിപ്രായം ഉണ്ട്. സത്യത്തിന്റെയും, അസത്യത്തിന്റെയും, വർഗ്ഗ, വർണ്ണ വിവേചനത്തിനിടയിലുള്ള ധർമ്മസമരം, ഏക ഇലാഹെന്ന അല്ലാഹുﷻ വിലുള്ള വിശ്വാസം നിലനിർത്തുന്നതിനുള്ള ഇസ്ലാമിന്റെ *ഒന്നാം സ്വാതന്ത്ര്യയുദ്ധ* മാണ് ബദർ യുദ്ധം.
ഹിജ്റ രണ്ടാംവർഷം റമളാൻ മാസം 17ന് അത്യുഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ യുദ്ധമായ ബദർ യുദ്ധം നടന്നത്. മുന്നൂറിൽപ്പരം സഹാബികൾ പ്രസ്തുത യുദ്ധത്തിൽ പങ്കെടുത്തതായി സഹീഹുൽ ബുഖാരിയിലും സഹീഹുൽ മുസ്ലിമിലും കാണാം. ആയുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും ആയി വന്ന ആയിരത്തോളം ശത്രുക്കളെ സഹാബത്ത് നേരിട്ടതും ശത്രുപക്ഷത്തിന്റെ പല പ്രമുഖരും കൊല്ലപ്പെട്ടതും ഇസ്ലാമിനെ വിജയം ലഭിച്ചതും ഇവിടെ ശ്രദ്ധേയമാണ്. ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികൾക്കാണ് ബദ് രീങ്ങൾ എന്നു പറയുന്നത്. ബദറിൽ പങ്കെടുത്തവരുടെ മഹത്വം ഇമാം ബുഖാരി അനസ് (റ) വിൽ നിന്നും നിവേദനം ചെയ്ത് രേഖപ്പെടുത്തിയതായി കാണാം.
കുട്ടിയായിരുന്ന ഹാരിസ (റ) വിനു ബദർ യുദ്ധത്തിൽ അമ്പേറ്റു. അപ്പോൾ അവരുടെ മാതാവ് നബിﷺയുടെ അരികിൽ വന്നു പരാതിപ്പെട്ടപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു. നിശ്ചയം ഹാരിസ സ്വർഗത്തിലാണ്. (ബുഖാരി) അൻസാരികളിൽ നിന്ന് ആദ്യം ശഹീദായ വ്യക്തിയാണ് ഹാരിസ.
ഹൗളിൽ നിന്നും വെള്ളം കുടിച്ച്
കൊണ്ടിരിക്കുമ്പോൾ ശത്രുപക്ഷ
ത്തിൽ നിന്നുള്ള ഹിബ്ബാ ബ്നു ഹർഖത്താണ് അമ്പെയ്ത് ഹാരിസ (റ) നെ കൊന്നത്. ജന്നത്തുൽ ഫിർദൗസാണ് ഹാരിസക്ക് വാഗ്ദാനം ചെയ്തത്...
(ഉംദത്തുൽ ഖാരി: 19/94)
ബദർ യുദ്ധം അനിവാര്യമായിരുന്നു. സ്വന്തം നാടും വീടും സമ്പത്തും എല്ലാം ഉപേക്ഷിച്ചു മദീനത്തേക്ക് പോന്ന ഒരു ജനതയെ അവിടെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് വന്നാൽ എന്ത്ചെയ്യും..? മാത്രമല്ല അല്ലാഹു ﷻ വിന്റെ ദീൻ ഇവിടെ നിലനിൽപ്പില്ലെന്ന് വന്നാൽ എന്ത് ചെയ്യും. അവസാനം നബിﷺക്കും സ്വഹാബത്തിനും യുദ്ധം ചെയ്യേണ്ടി വന്നു...
ബദർ യുദ്ധം നടന്നതിന്റെ തൊട്ട് മുമ്പത്തെ ശഅ്ബാൻ മാസത്തിലാണ് റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത്. പക്ഷേ ബദർ യുദ്ധവേളയിൽ നബിﷺയും സഹാബത്തും ഇസ്ലാം അനുവദിച്ച പ്രകാരം നോമ്പും മുറിച്ചിരുന്നു...
(സീറത്തുൽ ഹലബി 2/148)
ആയിരത്തോളം വരുന്ന ശത്രുപക്ഷത്തോടൊപ്പം 600 അങ്കികളും, 100 കുതിരകളും,700 ഒട്ടകങ്ങളും, പാട്ടുപാടി നൃത്തം വെച്ച് ആവേശം കൊള്ളിക്കാൻ നർത്തകിമാരും കൂടെ ഉണ്ടായിരുന്നു.
മുസ്ലിം പക്ഷത്ത് 313 സഹാബികളും. 60 അങ്കികളും രണ്ട് കുതിരകളും മാത്രമാണ് ഉണ്ടായിരുന്നത്.
മൂന്ന് പതാകകൾ ബദർ യുദ്ധത്തിൽ മുസ്ലിംകൾ വഹിച്ചിരുന്നു. ഒരു വെളുത്തതും രണ്ട് കറുത്തതുമായ പതാകകൾ. വെളുത്ത കൊടി മിസ്അബു ബ്നു ഉമൈർ (റ)വും, കറുത്ത കൊടികൾ ഒന്ന് അലി (റ)വും മറ്റൊന്ന് സഅദുബ്നു മുആദ് (റ) വുമായിരുന്നു പിടിച്ചിരുന്നത്.
ശത്രുപക്ഷത്ത് നിന്നും 70 പേർ കൊല്ലപ്പെടുകയും, 70 പേരെ മുസ്ലിംകൾ ബന്ധിയാക്കുകയും ചെയ്തു. മുസ്ലിം പക്ഷത്ത് നിന്ന് പതിനാല് പേര് ശഹീദായി.
8 അൻസാറുകൾ 6 മുഹാജിറുകൾ (മക്കയിൽ നിന്നും മദീനയിലേക്ക് ഹിജറ പോയവർ).
1. ഉബൈദത്തുബ്നു ഹാരിസ് (റ)
2. ഉമൈറുബ്നു അബീവഖാസ് (റ)
3. ദുശ്ശിമാലയ്നി (റ)
4. ആഖിലുബ്നു ബുഖൈർ (റ)
5. മിഹജത്ത് (റ)
6. സ്വഫ് വാൻ (റ) എന്നിവ
രാണ് മുഹാജിറുകൾ.
1. സഅദ് (റ)
2. മുബശ്ശിർ (റ)
3. യസീദ് (റ)
4. ഉമൈറുബ്നുൽ ഹുമാം (റ)
5. റാഫിഅ് (റ)
6. ഹാരിസ് (റ)
7. ഔഫുബ്നു ഹാരിസ് (റ)
8. മുഅവ്വിദ് (റ) എന്നിവരാണ് അൻസാറുകൾ.
ബദ് രീങ്ങൾ ആദരിക്കപ്പെട്ടത് പോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെട്ടതാണ്. അവരുടെ നാമങ്ങൾ എഴുതി വെക്കുന്നതും, പാരായണം ചെയ്യുന്നതും വലിയ പുണ്യമുള്ള അമലാണ്... വല്ല വ്യക്തിയും സ്വന്തം ശരീരത്തിന്റെയോ, വീടുകളിലോ, ചരക്കുകളിലോ, കടകളിലോ അസ്മാഉൽ ബദർ എഴുതി വെച്ചാൽ അത് മുഖേന അല്ലാഹുﷻവിന്റെ കാവലും, സർവ്വ വിഷമങ്ങളിൽ നിന്നും അവന് അല്ലാഹു ﷻ മുക്തിയും നൽകുന്നതാണെന്ന് ഇമാമുകൾ ഉദ്ദരിച്ചതായി കാണാം.
1 380
بدر مولد
ബദ്ർ മൗലിദ്
ബദ്ർ മൗലിദ് || തെറ്റുകൂടാതെ കണ്ടും കേട്ടും കൂടെ ചെല്ലാം || ബദ്ർ മൗലിദ് വരികളോടെ
https://youtu.be/7WTcpWXiPv8
1 380
https://youtu.be/Z7krKfnMS08
മൗലിദിൻ്റെ കാണപ്പെട്ട പഴയ പതിപ്പിലെല്ലാം കാണുന്നതും നമ്മുടെ ഗുരുനാഥന്മാരും അവരുടെ ഗുരുനാഥന്മാരുമടക്കം കോടിക്കണക്കിനു സത്യവിശ്വാസികൾ ഓതിപ്പോന്നതും
وذكر الشيخ الداراني
എന്നാണ്.
ഇന്നു ചിലർ الدواني എന്നു മാറ്റി എഴുതി മൗലിദിൽ തിരിമറി നടത്തിയിട്ടുണ്ട്.
ഹിജ്റ :918 ൽ വഫാതായ പണ്ഡിതനാണ് ഇമാം الدواني (റ)
ബദ്ർ മൗലിൽ പറയുന്ന الداراني ഏതു കാലത്തുള്ളവരാണ്?
ഹിജ്റ : രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രമുഖ പണ്ഡിതൻ. ഹിജ്റ: 205ലാണ് വഫാത്ത്.( ഇത്ഹാഫ്: 1/595)
See
https://t.me/moulidstudy/1055
https://t.me/moulidstudy/1233
1 380
അസ്മാഉൽ ബദ്ർ ഓതുന്നതിനു ഫലമുണ്ടോ?
❓ചോദ്യം:
ബദ്ർ ശുഹാദാക്കളുടെയും മശാഇഖൻമാരുടെയും നാമങ്ങൾ ഓതുന്നത് കൊണ്ട് പ്രതിഫലം ലഭിക്കുമോ? വളരെ ഭക്തിപൂർവ്വം അവരുടെ പേരുകൾ പാരായണം ചെയ്യാറുള്ളത് എന്തടിസ്ഥാനത്തിലാണ്?
✅ ഉത്തരം:
ശുഹദാക്കളുടെയും മറ്റ് സ്വാലിഹീങ്ങളുടെയും പേരുകൾ ദിക്റുല്ലാഹിയിൽ പെട്ടതാണ്. കക്കൂസിൽ പ്രവേശിക്കുന്നന്നവർ 'ദിക്റുല്ലാഹി' എഴുതിയത് നീക്കിവയ്ക്കണമെന്ന് പറഞ്ഞ സ്ഥാനത്ത് ദിക്റുല്ലാഹിയുടെ ഉദാഹരണത്തിൽ അമ്പിയാക്കളുടെയും മലക്കുകളുടെയും സ്വാലിഹീങ്ങളുടെയും പേരുകൾ തുഹ്ഫയും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ശുഹദാക്കളുടെയും മറ്റു സ്വാലിഹീങ്ങളുടെയും പേരുപറയൽ ദികുറുല്ലാഹിയിൽ പെട്ടതാണെന്ന് അതിൽ നിന്നും വ്യക്തമാണ്. ദിക്റുല്ലാഹിയെ സംബന്ധിച്ച് തുർമുദി, ഇബ്നുമാജ, ഹാകിം മുതലായവർ റിപ്പോർട്ടു ചെയ്ത ഒരു ഹദീസിൽ പറഞ്ഞത് കാണുക. 'റസൂൽ(സ) പറയുന്നു: “നിങ്ങളുടെ അമലുകളിൽ പ്രധാനവും നാഥനിങ്കൽ പരിശുദ്ധവും സ്ഥാനം ഉയർത്തുന്നതും, സ്വത്ത് ചിലവഴിക്കുന്നതിലും ശത്രുക്കളുമായി അടരാടുന്നതിലും ഗുണകരവും ആയ ഒരു അമൽ ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടയോ? അതെ, പറഞ്ഞ് തന്നാലും, സ്വഹാബാക്കൾ പറഞ്ഞു. അത് ദിക്റുല്ലാഹിയാണ്." റസൂൽ (സ) പറഞ്ഞു. ദിക്റുല്ലാക്ക് പ്രതിഫലം ലഭിക്കുമെന്ന് ഇതിൽ നിന്നെല്ലാം ഗ്രഹിക്കാമല്ലോ. ഇത്തരം തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഭക്തിപൂർവ്വം ബദ്ർ ശുഹദാക്കളുടെ നാമങ്ങൾ പാരായണം ചെയ്യാറുള്ളത്.
1 380
അഹ്മദ് കോയ ശാലിയാത്തി തങ്ങൾ രചിച്ച ചില ഖസ്വീദകൾ
ഖസ്വീദത്തു ബദ്രിയ്യ,etc.
Badriyya Uhdiyya
1 380
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വിശുദ്ധ സന്ദേശങ്ങൾ വിശ്വാസികളിലേക്ക് പകർന്ന ഗസ് വതു ബദ്റിനെ വിശകലനം ചെയ്യുന്ന പറപ്പൂർ അബൂബക്കർ അഹ്സനിയുടെ
البشرى بأخبار غزوة بدر الكبرى
❇️ എഴുപതിൽ പരം ഗ്രന്ഥങ്ങളെ അവലംബമാക്കിയുള്ള കിടയറ്റ രചന
❇️ പണ്ഡിതർക്കും പഠിതാക്കൾക്കും ഒരു പോലെ ഉപകാരപ്രദം
❇️ ബദരീങ്ങളുടെ മഹത്വങ്ങൾ
❇️ ബദ്ർ മൗലിദിലെ ഹികായത്തുകൾ : ആധികാരിക വിശകലനം
❇️ ബദ്ർ ദിനം : കർമങ്ങളും മഹത്വങ്ങളും
❇️ അസ്ഹാബു ബദ്ർ : പ്രതിസന്ധികളിലെ പിടിവള്ളി
1 380
بدر مولد كامل
നമ്മുടെ നാട്ടിൽ പാരായണം ചെയ്യപ്പെട്ടു വരുന്ന വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ രചിച്ച ബദർ മൗലിദ് അച്ചടി തെറ്റുകൾ തീർത്ത് സഅദിയ്യ മുദരിസ് സ്വാലിഹ് സഅദി ഉസ്താദ് നന്നാക്കിയ കോപ്പി
Read about this
https://t.me/moulidstudy/983
Another
https://t.me/moulidstudy/1511
https://t.me/moulidstudy/1517
1 380
ഖദീജത്തുൽ കുബ്റ : ഉമ്മഹാത്തിൽ അതുല്യർ
അലവി മാലിക്കിയുടെ മൗലിദ് പ്രകാരം റമദാൻ 11 നാണ് ഖദീജ ബീവിയുടെ ആണ്ടു ദിനം.
ഖറൈശി പ്രമുഖനായ ഖുവൈലിദിന്‍റെയും ഫാത്വിമ ബിന്‍ത് സായിദയുടെയും മകളായി ജനനം. ജീവിത വിശുദ്ധിയും ശാലീനതയും പവിത്രതയും കുലിനതയും കാരണം മഹതി ത്വാഹിറ എന്ന് വിളിക്കപ്പെട്ടു. അതീഖ് ബിന്‍ ആബിദ്, അബൂഹാല എന്നിവര്‍ ആദ്യ ഭര്‍ത്താക്കന്‍മാരായിരുന്നു. അബൂഹലയില്‍ നിന്നും രണ്ട് സന്താനങ്ങള്‍ അവര്‍ക്കുണ്ടായി ഹാല,ഹിന്ദ് എന്നിവരാണവര്‍. മഹതിയുടെ 40-ാം വയസ്സിലായിരുന്നു 25 കാരനായ പ്രവാചകനുമായുളള വിവാഹം. നബിയുടെ 6 സന്താനങ്ങള്‍ക്ക് മഹതി ജډം നല്‍കി. നബിപത്നിമാരില്‍ ഖദീജ ബീവി മാത്രമാണ് നബി(സ)ക്ക് സന്താനങ്ങളെ നല്‍കിയത്. . നുബുവ്വത്തിന്‍റെ 10-ാം വര്‍ഷം റമളാന്‍ 10-ന് 65-ാം വയസ്സിലാണ് മഹതി ഇഹലോകവാസം വെടിഞ്ഞത്.
മികച്ച കച്ചവട നൈപുണ്യമുളളവരായിരുന്നു മഹതി. പ്രവാചകശ്രേഷ്ഠരുടെ സൂചനകള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവാചകശ്രേഷ്ഠരുമായുളള വിവാഹം. അത് കൊണ്ട്തന്നെയാണ് അതിസമ്പന്നയായ ഖദീജ ബീവിക്ക്, നബിക്ക് പ്രയാസങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളിലൊക്കയും തന്‍റെ സുഖവും സ്വാസ്ഥവും നോക്കി പോകാതെ നബി തങ്ങളുടെ കൂടെ താങ്ങും തണലമായി വര്‍ത്തിക്കാന്‍ പ്രേരകമായത്.
പ്രബോധന ദൗത്യം കരഗതമാകുന്ന ഭയാനകവും തീവ്രവുമായ സന്ദര്‍ഭത്തില്‍ അതിനോടെല്ലാം സമസപ്പെടാന്‍ നബിക്ക് സഹായകമായത് ഖദീജ ബീവിയുടെ ഇടപെടലുകളാണ്. ’
ഹിറാഗുഹയിലെ സംഭവവികാസങ്ങളില്‍ ഭയവിഹ്വലനായ നബി തങ്ങളോട് മഹതി പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘പ്രിയനേ സന്താഷിക്കുക. അല്ലാഹു അങ്ങയെകൊണ്ട് നډയല്ലാതെ പ്രവര്‍ത്തിക്കില്ല.” നബി തങ്ങള്‍ മഹതി മനസ്സിലാക്കിയ, പ്രതീക്ഷിച്ച പ്രവാചകത്വം ലഭ്യമാകുന്ന സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എല്ലാം ഉള്‍ക്കൊള്ളുകയും സഹിക്കുകയും തന്‍റെ ഭര്‍ത്താവിനാവശ്യമായ മാനസീകാരോഗ്യം ഉറപ്പു വരുത്തുകയായിരുന്നു.
നബി തങ്ങള്‍ മലമുകളില്‍ ഏകാന്തവാസമനുഷ്ഠിക്കുമ്പാള്‍ തന്‍റെ ഭര്‍ത്താവിന് സ്നേഹം കുഴച്ച് ഭക്ഷണം നല്‍കി കണ്‍കുളിര്‍ക്കെ തിരിച്ചിപോരുന്ന മഹതി ഉത്തമഭാര്യക്കുളള ഏറ്റവും വലിയ മാതൃകയാണ്.
പണ്ഡിതന്മാർ പഠിപ്പിക്കുന്നു ആദ്യമായി ഇസ്ലാം മതം ആശ്ലേഷിച്ചത് മഹതിയായിരുന്നു. ആയതിനാല്‍ തന്നെ പില്‍ക്കാലത്ത് മുസ്ലിമാകുന്ന എല്ലാവരുടെയും ഒരു കൂലി മഹതിക്കും ലഭിച്ചുകൊണ്ടിരിക്കും.
