fa
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

رفتن به کانال در Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

نمایش بیشتر
1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
മൗലിദുകളുടെ അകപ്പൊരുളുകള്‍ തിരുനബിയെ അറിയണം. ആ അറിവില്‍ നിന്നാണ് അവിടത്തോടുള്ള അനുരാഗം തുടങ്ങുന്നത്. അനുരാഗത്തിന്റെ ഹൃദയ രാഗമാണ് പ്രവാചക കീര്‍ത്തനങ്ങള്‍. അന്ധകാരത്തിന്റെയും അസംസ്കാരത്തിന്റെയും വിലങ്ങുകളില്‍ നിന്ന് മനുഷ്യനെ നൈതികതയുടെ അനന്ത വിഹായസിലേക്ക് വഴി നടത്തിയ തിരുനബി(സ്വ)യെ സ്നേഹ ഭാജനമായി സ്വീകരിച്ച വിശ്വാസിയുടെ ഹൃദയങ്ങള്‍ എങ്ങനെയാണ് പ്രവാചക കീര്‍ത്തനങ്ങളില്‍ ലയിക്കാതിരിക്കുക. അല്ലാഹു പറഞ്ഞു: “അല്ലാഹുവും അവന്റെ മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും നിര്‍വഹിക്കുന്നു. സത്യ വിശ്വാസികളേ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.’ നബി(സ്വ)യുടെ വ്യക്തിപ്രഭാവത്തെ നാം കാണുന്നത് അനശ്വരമായ പാരത്രിക ജീവിത വിജയത്തിന്റെ നിദാനമായിട്ടാണ്. സ്നേഹ കാവ്യങ്ങളാണ് മദ്ഹ്ഗീതങ്ങള്‍. പ്രേമത്തിന്റെ രുചിയറിഞ്ഞവര്‍ക്കേ അനുരാഗത്തിന്റെ ഗീതങ്ങള്‍ രചിക്കാന്‍ കഴിയൂ https://drive.google.com/file/d/0B5N5sVUCsLpmWnBIWnVCVXVxekE/view?usp=drivesdk

അഹ്ലുസ്സുന്നത്തി വൽജമാഅഃ ആദർശ ഡയറി മുഹമ്മദ് നബി(സ)യുടെ സദസ്സില്‍ സമ്മേളിച്ചിരിക്കുകയായിരുന്നു സ്വഹാബികള്‍. അവര്‍ക്കു മുമ്പില്‍ തിരുമേനി(സ) ഒരു നേര്‍രേഖ വരച്ചുകൊണ്ടു പറഞ്ഞു: ”ഇതാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗം”. പിന്നീട് പ്രസ്തുത വരയുടെ ഇടതും വലതുമായി കുറേ വരകളും എന്നിട്ട് പറഞ്ഞു: ”ഇതെല്ലാം പല വഴികളാണ്. ഈ വഴികളിലെല്ലാം നിന്നുകൊണ്ട് പിശാച് തന്റെ പക്ഷത്തേക്ക് ആളുകളെ ക്ഷണിക്കുകയാണ്”. തുടര്‍ന്ന് അല്‍-അന്‍ആം അധ്യായത്തിലെ 153-ാം വചനം നബി(സ) അവര്‍ക്ക് ഓതിക്കൊടുത്തു: ”ഇതത്രെ എന്റെ നേര്‍വഴി. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗ്ഗങ്ങള്‍ പിന്‍പറ്റരുത്. അവയെല്ലാം നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.” (അഹ്മദ്, നസാഈ, ദാരിമി)യഥാര്‍ത്ഥ ഇസ്‌ലാം ഒരു നേര്‍രേഖയാണ്. വളവുകളും വൈകല്യങ്ങളും വ്യതിയാനങ്ങളുമില്ലാത്ത തെളിഞ്ഞ വഴി. ഈ രാജ പാതയിലൂടെയാണ് ആദം(അ) മുതല്‍ മുഹമ്മദ്(സ) വരെയുള്ള സര്‍വ്വ പ്രവാചകന്മാരും കടന്നുപോയത്. അന്ത്യനാള്‍ വരെ കളങ്കവും കാലുഷ്യവും കലരാതെ നിത്യശോഭയോടെ ജ്വലിച്ചുനില്‍ക്കുന്ന സരണിയും അതുതന്നെ.പക്ഷേ, ഈ പാതയുടെ ഇരുപാര്‍ശ്വങ്ങളിലും സാത്താന്‍ പുതിയ കുറെ ഇടവഴികളും ഇടുങ്ങിയ ഗര്‍ത്തങ്ങളും വെട്ടിതുറന്നിട്ടുണ്ട്. അതാണ് തിരുമേനി(സ) പ്രവചിച്ച ‘പലവഴി’കള്‍. നേരിന്റെ വഴിത്താരയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്, റൂട്ട് തെറ്റിക്കുകയാണവന്‍. യുക്തിയുടെ പ്രകടന പരതയും മത നവീകരണത്തിന്റെ ന്യായാന്യായങ്ങളുമാണവന്റെ ആയുധം. സല്‍സരണിയില്‍ സംശയങ്ങളുടെ പൊടിപടലങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളെ അങ്കലാപ്പിലാക്കുകയാണവന്റെ ഹോബി. മതത്തിന്റെ യഥാര്‍ത്ഥ സംരക്ഷകന്റെ റോളിലാണവന്‍ പലപ്പോഴും പ്രത്യക്ഷപ്പെടുക. വിശ്വാസികളെ പെട്ടെന്ന് വഴിതെറ്റിക്കാന്‍ കഴിയുക മതത്തിന്റെ വേദവും വേഷവുമെല്ലാം സ്വീകരിക്കുന്നതിലൂടെയാണെന്ന് അവനെന്നോ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവിന്റെ ശേഷവിശേഷങ്ങളായിരുന്നു മതത്തിന്റെ പേരില്‍ ഉടലെടുത്ത അവാന്തര പ്രസ്ഥാനങ്ങള്‍.ഇസ്‌ലാമിന്റെ പേരില്‍ സാത്താന്റെ സിംബലുകളുയര്‍ത്തിപ്പിടിച്ച് രംഗപ്രവേശം ചെയ്ത ഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാന്‍ മുന്നോട്ടുവന്ന ഇസ്‌ലാമിന്റെ മുഖ്യധാരയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ: അതൊരു പ്രസ്ഥാനമോ ചിന്താ സരണിയോ അല്ല. ഇടമുറിയാത്ത പാരമ്പര്യത്തിലൂടെ മുസ്‌ലിം ബഹുഭൂരിപക്ഷം കടന്നുപോയ രാജവീഥിയാണത്. അല്ലാഹുവിന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായ നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ തുടങ്ങിയവരെല്ലാം സഞ്ചരിച്ച ‘സ്വിറാത്തുല്‍ മുസ്തഖീം’ ആണത്. പുതിയ വാദങ്ങളുയര്‍ത്തിയവരും നവീന ചിന്തകള്‍ക്ക് വശംവദരായവരുമെല്ലാം വിഘടിച്ചുപോയത് ഇവിടെ നിന്നാണ്. ഇസ്‌ലാമിന്റെ ഈ തറവാട്ടിനകത്ത് കലഹം സൃഷ്ടിച്ച് ഇറങ്ങിപോയവരെല്ലാം അധികാരവും സമ്പത്തുമുപയോഗിച്ച് ഇതിനെ നശിപ്പിക്കാന്‍ നോക്കി. അവരെല്ലാം ആദ്യമൊന്ന് ആളികത്തിയെങ്കിലും പിന്നീട് കെട്ടടങ്ങി. അഹ്‌ലുസ്സുന്ന: മാത്രം മങ്ങലേല്‍ക്കാതെ ജ്വലിച്ചുനിന്നു. ശൈഥില്യത്തിന്റെയും വ്യതിയാനത്തിന്റെയും വക്താക്കള്‍ക്ക് ഒരിക്കല്‍പോലും സത്യസരണിയെ അതിജയിക്കാനായില്ല. അവരെല്ലാം ഈ തറവാട്ടുപടിക്കല്‍ പലപ്പോഴും മുട്ടുകുത്തേണ്ടിവന്നവരാണ്. വിഘടിച്ചുപോയ മുഴുവന്‍ കക്ഷികളും ഒന്നിച്ചു കൈകോര്‍ത്തിട്ടും ചരിത്രത്തിലൊരിക്കല്‍ പോലും അവര്‍ അഹ്‌ലുസ്സുന്ന:യുടെ അടുത്തെത്തിയില്ല. എക്കാലത്തുമുള്ള മുസ്‌ലിം ബഹുഭൂരിപക്ഷം ഈ മുഖ്യധാരയുടെ കൂടെയായിരുന്നു http://noorulhuda.in/assets/pdf/ADARSHA_DIARY.pdf

ഹദ്ദാദ് റാതീബ് ചരിത്രം സ്വാധീനം മഹത്വം شروح الراتب الحداد ഉള്ളടക്കം, ഘടന ഹദ്ദാദില്‍ പ്രാരംഭത്തില്‍ ഫാതിഹയും ആയതുല്‍ ഖുര്‍സിയ്യും ആമനര്‍റൂസുലുവും ഓതുക. അതുകഴിഞ്ഞാല്‍ പ്രത്യേകം തെരഞ്ഞെടുത്ത 17 ദിക്റുകളാണുള്ളത്. അപൂര്‍വം ചിലതൊഴികെ മിക്കാവാറുമെല്ലാം ദിക്റുകളും മൂന്ന് പ്രാവശ്യമാണ് ചൊല്ലേണ്ടത്. അത് കഴിഞ്ഞാല്‍ പിന്നെ തഹലീല്‍, സുറതുല്‍ ഇഖലാസ്, മുഅവ്വിദതൈനി എന്നിവ ഓതുക. തുടര്‍ന്ന് വരുന്നത് നബിയുടെയും ചില മഹത്തുക്കളുടെയും പേരിലുള്ള പ്രത്യേകം ഫാതിഹകളാണ്. അതു കഴിഞ്ഞ് ഹദ്ദാദിന്‍റെ പ്രത്യേക ദുആയുണ്ട്. ഉപസംഹാര ദിക്റുകള്‍ക്ക് ശേഷം സ്വലാത്തു കൂടി ചൊല്ലിയാണ് ഹദ്ദാദ് അവസാനിപ്പിക്കുന്നത്. പാരായണ രീതി ഹദ്ദാദ് സംഘടിതമായി തന്നെ പാരായണം ചെയ്താണ് അക്കാലത്ത് തന്നെ ശീലം. 1072 ല് ‍തന്നെ തരീമിലെ മസ്ജിദില് വിശ്വാസികള് ‍സംഘടിതമായി ഇരുന്നായിരുന്നു ഹദ്ദാദ് പാരായണം ചെയ്തിരുന്നതെന്ന് കാണുന്നുണ്ട്. സാധാരണ മാസങ്ങളില്‍ ഇശാനിസ്കാരത്തിന് ശേഷമായിരുന്നു തരീമുകാര് ഇത് പാരായണം ചെയ്തിരുന്നത്. റമദാന്‍ മാസം അതിന് ചെറിയൊരു മാറ്റം വരുത്തിയിരുന്നു. റമദാനിന് ഇശാഅ് വാങ്ക് വിളിച്ച ശേഷം നിസ്കരിക്കുന്നതിന് മുമ്പായിട്ടാണ് ഹദ്ദാദ് ചൊല്ലിയിരുന്നത്. മഹാനവര്‍കളുടെ വഫാത്തിന് ശേഷവും അവിടെ ഈ രീതി തന്നെയാണ് തുടര്‍ന്നു വന്നത്. ഇന്നും കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ രീതി തന്നെയാണ് സ്വീകരിച്ചു വരുന്നത്. ഹദ്ദാദ് സംഘടിതമായി ചൊല്ലുമ്പോള്‍ നേതൃത്വം കൊടുക്കുന്നവന്‍ ഖിബിലക്ക് പിന്നിട്ടും മറ്റുള്ളവര്‍ ഖിബിലക്ക് മുന്നിട്ടുമാണ് ഇരിക്കേണ്ടത്. ഇങ്ങനെ ഇരിക്കണമെന്നാണ് ഹദ്ദാദ് തങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. ഉത്തമമായ രീതി ഇതാണെന്നര്‍ഥം. ഹദ്ദാദിന്‍റെ ശറഹുകള്‍ ഹദ്ദാദ് റാതീബിന് നിരവധി ശറഹുകളുണ്ട്. അബ്ദുല്ലാഹി ബ്നു അഹ്മദ് രചിച്ച ദഖീറത്തുല്‍ മുആദ്, സയ്യിദ് അഹ്മദ് ഹസന്‍ തങ്ങള്‍ രചിച്ച ശറഹുര്‍റാതീന്‍, കേരളക്കാരനായ അബൂമുഹമ്മദ് രചിച്ച ഉകാസതുല്‍ മആദ് തുടങ്ങി പല ശറഹുകളും അറിയപ്പെട്ടതായി നിലവിലുണ്ട് https://drive.google.com/open?id=1hLKKutbggxayLPcLSeop1r96spRQcBuq ഹദ്ദാദ് DOWNLOAD PDF https://drive.google.com/open?id=0B5N5sVUCsLpmSm51VU5MZEVlS00 ذخيرة المعاد بشرح راتب الحداد (DOWNLOAD PDF) https://drive.google.com/open?id=1L58TEZiTz4X4Phcnwhkwhx_vMD0TMnay عكازة المعاد بشرح راتب الحداد (DOWNLOAD PDF) https://drive.google.com/open?id=19EMHxaRVQojnAQlZbPoO_S37leg_Ge5L شرح الراتب https://drive.google.com/open?id=1QG2j0Lar4hdwHEXbkpYV5NIJlHq5HXQP ഇമാം ഹദ്ദാദ് (റ) ചരിത്രം(al bayan) https://drive.google.com/file/d/1r7PJtVfZqHV0B-_ApkdlwDHjMl-t2k-N/view?usp=drivesdk

മൗലിദുകൾ, വ്യാഖ്യാനങ്ങൾ, പ്രമാണങ്ങൾ 18 ഫയലുകൾ https://drive.google.com/open?id=1ijNO_LDl6afYL0E4ciPfvD-nzuXS-OC-

 ദിക്റുകൾ, ദുആകൾ, മൗലിദ്, മാലകൾ, ബൈത്തുകൾ, സ്വലാത്തുകൾ ആത്മീയ ജീവിതത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുന്നതാണു ദിക്ര്‍. അല്ലാഹുവുമായു ള്ള അണമുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ദിക്റുകള്‍ സഹായിക്കുന്നതാണ്. ശരീഅതും ത്വരീഖതും ഒരുപോലെ ദിക്റിന്റെ വഴി തുറന്നിടുന്നുണ്ട്. ദിക്ര്‍ മഹത്വം അര്‍ഹിക്കുന്ന ആരാധനാരൂപമാണ്. ഖുര്‍ആനിലും ഹദീസിലും പരന്നു കിടക്കുന്ന ദിക്റിന്റെ മഹാത്മ്യം മാത്രം ഒന്നിച്ചു ചേര്‍ത്താല്‍ ബൃഹത്തായ ഒരു ഗ്രന്ഥ ത്തിനു വകയുണ്ട്. ദിക്റില്ലാത്ത ഇബാദതുകളില്ല. “അല്ലാഹുവിനെ ഓര്‍ക്കല്‍ എന്നാണു ദിക്റിന്റെ അര്‍ഥം. ഇതാണ് ഏറ്റവും മഹത്തരമെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. നിസ്കാരത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് ‘എന്നെ ദിക്ര്‍ ചെയ്യാന്‍ നിങ്ങള്‍ നിസ്കാരം നിലനിറുത്തുക’ എന്നാണ്. നിത്യജീവിതത്തില്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ഒട്ടേറെ ദിക്റുകള്‍ നബി(സ്വ) പഠിപ്പി ച്ചിട്ടുണ്ട്. ഇമാം നവവി(റ) തുടങ്ങിയവര്‍ അവ മാത്രം ക്രോഡീകരിച്ചു ഗ്രന്ഥങ്ങള്‍ രചി ച്ചിട്ടുണ്ട്. ദിക്റുകള്‍ പഠിച്ചു പ്രവൃത്തി പഥത്തില്‍ കൊണ്ടുവരല്‍ ആത്മീയ ജീവിതം ആ ഗ്രഹിക്കുന്നവരുടെ പ്രഥമ കര്‍ത്തവ്യമാണ്. ഉറങ്ങാന്‍ പോകുമ്പോള്‍, ഉറങ്ങി എഴുന്നേ റ്റാല്‍, ഭക്ഷണത്തിനു മുമ്പും പിമ്പും, മലമൂത്ര വിസര്‍ജനത്തിനു മുമ്പും പിമ്പും, പള്ളി യില്‍ കടക്കുമ്പോള്‍, പള്ളിയില്‍ നിന്നു പുറത്തു പോരുമ്പോള്‍, നിസ്കാരത്തിനു പിറ കെ, വുളൂഇനു മുമ്പ്, ശേഷം ഇങ്ങനെ പോകുന്നു നിത്യജീവിതത്തിലെ അദ്കാറിന്റെ പട്ടിക. ഇവ അറിഞ്ഞു ചൊല്ലിയാല്‍ ഇഹ-പര നേട്ടങ്ങള്‍ കരസ്ഥമാക്കാം. https://drive.google.com/drive/folders/1H20qVBsMchNtdQDL_fSX7UJWDzgVSWEh?usp=sharing

ശറഫല്‍ അനാം : പ്രണയത്തിന്റ ആത്മഗീതങ്ങള്‍ അവിടുത്തോടുള്ള ഹുബ്ബില് ജീവിച്ചാലെന്ത്‌, ഞാന്‍ മരിച്ചാലെന്ത് ? വിശുദ്ധവ്യക്തിത്വത്തില്‍ അലിഞ്ഞില്ലാതാവുന്ന ആ മഹനീയനിമിഷമാണ്‌ തിരുപ്രേമികളുടെ ഓര്‍മകളെ എന്നും സജീവമാക്കിയത്‌. കത്തിനില്‍ക്കുന്ന വിളക്കായിട്ടാണ്‌ ഖുര്‍ആന്‍ അവിടുത്തെ പരിചയപ്പെടുത്തുന്നത്‌. അതില്‍മാത്രം ആത്മഹാനി ഭവിക്കുന്നവരില്‍ തങ്ങളുള്‍പ്പെടണമെന്ന ചിന്തയിലാണ്‌ തീര്‍ച്ചയായും അനുരാഗികള്‍ ജീവിതത്തിന്‌ അര്‍ത്ഥം കാണുന്നത്‌. മലബാറിന്റെ ബൂസ്വീരി ഉമറുല്‍ഖാളി(റ)യുടെ കാവ്യങ്ങളില്‍ ആ ഭാവം പൂത്തുലഞ്ഞുനില്‍ക്കുന്നു. `അശ്രുവറ്റാത്ത നയനങ്ങളിതാ ഒലിക്കുന്ന കവിളിണകളില്‍ ചാലിട്ടിതാ ഇരുലോക നായകരോടുള്ള ഹുബ്ബാല്‍ ജീവിച്ചാലെന്തു ഞാന്‍, മരിച്ചു മണ്ണടിഞ്ഞാലെന്ത്‌! ചൊല്ലൂ സ്വലാത്തു സലാമുകള്‍ തസ്‌ലീമാ'' ഇവ്വിധമുള്ള സ്‌നേഹമാണു വേണ്ടത്‌. പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളോടോ, ഉപദേശങ്ങളോടോ ചര്യയോടോ ഉള്ള അനുസരണയല്ല പ്രവാചകപ്രേമം. കാരണം അനുസരണയുടെ ഹേതു പ്രേമം മാത്രമാവണമെന്നില്ല; ഭയമാവാം, മറ്റു പലതുമാവാം. എന്നാല്‍ പ്രവാചകാനുരാഗി അവിടുത്തെ അധ്യയനങ്ങള്‍ക്ക്‌ വഴിപ്പെടുകയും കീഴ്‌ഭവിക്കുകയും ചെയ്യുന്നത്‌ ആ വ്യക്തിമഹാത്മ്യത്തെ സ്വയമേവ പ്രകാശിപ്പിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും ഹൃദയംഗമമായ അഭിവാഞ്‌ഛയും മൂലമാണ്‌.  സ്വല്ലല്ലാഹുഅലാ മുഹമ്മദ്‌, സ്വല്ലല്ലാഹു അലൈഹിവസല്ലം..... https://drive.google.com/open?id=18KXOfYrzja4ZG_8UoClItOhjqrbkHAvc ശറഫല്‍ അനാം PDF ( DOWNLOAD ) https://drive.google.com/open?id=1FiBP89KDjc4r_eWEcItslgqhnciPN2Ug

മൗലിദുകൾ, വ്യാഖ്യാനങ്ങൾ, പ്രമാണങ്ങൾ  18 ഫയലുകൾ https://drive.google.com/open?id=1ijNO_LDl6afYL0E4ciPfvD-nzuXS-OC-

.. .. .. .. . മന്‍ഖൂസ്‌ മൗലിദ് :DOWNLOAD PDF https://drive.google.com/open?id=1l4HwTl93l0eFBKXaavufnaHFnTFKGmdn ഇശ്‌ഖിന്റെ കാവ്യപ്രപഞ്ചത്തില്‍ മന്‍ഖൂസ്‌ മൗലിദിന്റെ ഇടം DOWNLOAD PDF https://drive.google.com/open?id=1Is0UA2KgOxnbsFfWjesuYBh2wEZDAWsZ മന്‍ഖൂസ്‌ മൗലിദ് പരിഭാഷ https://drive.google.com/open?id=1X53Lcm_DsobLjaY0hwp_hd2W_pAiG-w7 ശർഹു മൗലിദി മൻഖൂസ്(മൻഖൂസ് മൗലിദ് അറബി വ്യാഖ്യാനം) https://drive.google.com/open?id=1hKwOCLPcmMh2WgIywl2DXigF1v-541xN മന്‍ഖൂസ്വ് എന്നാല്‍ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അതിനര്‍ത്ഥം. സൈനുദ്ദീന്‍ മഖ്ദൂം ഇത് രചിക്കുമ്പോള്‍ അന്നു നിലവിലുള്ള മൌലിദുകളെക്കാള്‍ ചുരുക്കി ചെറുതായി രചിച്ചതാണ് ഈ മൌലിദ്. മാത്രമല്ല ബഹുമാനപെട്ട ഇമാം ഗസാലി (റ)യുടെ വലിയ സുബ്ഹാന മൌലിദിന്‍റെ സംഗ്രഹമാണ് ഇത് എന്നും അതിനാലാണ് മന്‍ഖൂസ് എന്ന പേരു വന്നത് എന്നും അഭിപ്രായങ്ങളുണ്ട്. ഇന്ന ബൈതന്‍ അന്ത സാകിനുഹൂ..... അയാ റബീഅല്‍ ഖല്‍ബി തുടങ്ങിയ ബൈതുകള്‍ വലിയ സുബ്ഹാനയില്‍ നിന്നും അപ്പടി പകര്‍ത്തിയതാണ് എന്നതും ഇതിനു ബലം നല്‍കുന്നു.

മൻഖൂസ് മൗലിദ് പരിഭാഷ.pdf5.68 MB

മൻഖൂസ് മൗലിദ് PDF ഫയലാണ് മുകളിൽ കൊടുത്തത് ...👆

Emailing file_1579597095664.pdf

Follow this link to join my WhatsApp group: https://chat.whatsapp.com/CcpzekhNH0MAWJuJXLfsk0

منقوص مولد.pdf4.35 KB

منقوص مولد https://t.me/manqoos

മൻഖൂസ് മൗലിദ് പരിഭാഷ.pdf

ബഹുമാനപെട്ട ഇമാം ഗസാലി (റ) രചിച്ചതാണ്  സുബ്ഹാന മൗലിദ് .  മന്‍ഖൂസ്  മൗലിദ്,  സുബ്ഹാന മൗലിദിന്റെ  സംഗ്രഹമാണ്    എന്നും അതിനാലാണ് മന്‍ഖൂസ് എന്ന പേരു വന്നത് എന്നും അഭിപ്രായങ്ങളുണ്ട്. ഇന്ന ബൈതന്‍ അന്ത സാകിനുഹൂ..... അയാ റബീഅല്‍ ഖല്‍ബി തുടങ്ങിയ ബൈതുകള്‍ വലിയ സുബ്ഹാനയില്‍ നിന്നും അപ്പടി പകര്‍ത്തിയതാണ് എന്നതും ഇതിനു ബലം നല്‍കുന്നു. https://archive.org/download/SubhanaMawlid_201304/SubhanaMawlid.pdf

🌸🌷🌷🌷🌷🌷🌸 https://t.me/joinchat/AAAAAFAz6FXzTP0PbkB_hA منقوص مولد کالدی عبد القادر قاسمی استاذ