മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
മദീനയിൽ മൗലിദ് ഓതിയവർക്ക് അവിടെത്തെ' പോലീസ്കാർ ബിരിയാണി കൊടുക്കാൻ ' കൂട്ടി കൊണ്ട് പോകുന്നു.
ഈയൊരു തലവാചകത്തിൽ മുജാഹിദുകൾ നാടായ നാടു മുഴുവനും ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി കണ്ടപ്പോൾ ചിരിയാണ് വന്നത് സൗദി അറേബ്യയിൽ ഭരണം നടത്തുന്നത് സഊദ് കുടുംബമാണ്. കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകളായി അവിടെ വഹാബി ഭരണമാണ് എന്നുള്ളത് മാലോകർക്കു മുഴുവനും അറിയാവുന്നതാണ് (ഇതൊക്കെയാണെങ്കിലും ജുമുഅക്ക് 2 വാങ്ക് ഇന്നും സൗദി അറേബ്യയിൽ നിലവിൽ ഉണ്ട്, 2 ഹറമൈനികളിലും തറാവീഹ് 20 റകഅത്ത് ഈ കഴിഞ്ഞ റമദാനിലും നടന്നു. സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമം വീടാണെന്ന് അവിടെയുള്ള വഹാബി മൗലവിമാർ ഇപ്പോഴും പറയുന്നുമുണ്ട്.)
ഏതായാലും നമ്മുടെ വിഷയത്തിലേക്ക് തിരിച്ചുവരാം മൗലിദ് ഓതി സുന്നികളെ പഞ്ഞിക്കിട്ടു എന്നതാണ് മുജാഹിദിന് കിട്ടിയ വലിയ വാർത്ത അവിടെ ഭരണം നടത്തുന്ന കക്ഷികളുടെ പോലീസ് ഇതിൽ കൂടുതൽ അല്ലാതെ മറ്റെന്തു ചെയ്യാൻ ?
പക്ഷേ ഏറ്റവും രസാവഹം
*മദീനാ പള്ളിയുടെ മുത്ത് നബി തങ്ങൾ കിടക്കുന്ന ചുവരിന്റെ മുകളിൽ ഇന്നും ലോകത്തിലെ ഏറ്റവും വലിയ മൗലിദിന്റെ വാചകങ്ങൾ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട് കിടക്കുന്നു* ഈ വിഷയത്തെ സംബന്ധിച്ച് വിനീതനായ ഞാൻ
2014 ഇൽ ഉംറക്ക് ശേഷം
അന്ന് മദീനയിലെ ഒരു സൗദി മുത്വവ്വയുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചപ്പോൾ അവസാനം അദ്ദേഹം പറഞ്ഞ് തടിയൂരാൻ ശ്രമിച്ചത് കാലങ്ങളായി അവിടെയുള്ള ഒരു കാര്യം നീക്കം ചെയ്തു കഴിഞ്ഞാൽ കുഴപ്പമാകുമോ എന്ന് വന്നതുകൊണ്ടാണ് അത് നീക്കാത്തത് എന്നാണ് അപ്പോൾ തിരിച്ചു ചോദിച്ചു ജനങ്ങളുടെ തൃപ്തിക്കനുസരിച്ച് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ *ശിർക്കും ബിദ്അത്തും* വരുന്ന വരികൾ എഴുതി വച്ചിട്ടുള്ളത് നീതീകരിക്കാൻ പറ്റുന്നതാണോ ? ഈ ചോദ്യത്തിന്റെ മുമ്പിൽ അദ്ദേഹത്തിന് പിന്നീട് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് വിവരമില്ലാത്ത മുജാഹിദുകളോട് പറയാനുള്ളത് മദീനപള്ളിയിൽ പോയി ആരും മൗലിദ് പ്രത്യേകിച്ച് ചൊല്ലിയില്ലെങ്കിലും ലോകത്തിലെ
തന്നെ ഏറ്റവും പഴക്കം ഉള്ള മൗലിദിന്റെ വരികൾ ( *ഈ വരികൾ*
*ലോകത്ത് കഴിഞ്ഞു* *പോയ വലിയ* *മുഹദ്ദിസുകളും* *മുഫസ്സിറുകളും എടുത്ത്*
*ഉദ്ധരിച്ചിട്ടുണ്ട് എന്ന് കൂടി* *വരുമ്പോൾ*
*അതിന്റെ മഹത്ത്വം* *പറയേണ്ടതില്ലല്ലോ* ഇമാം നവവി
തങ്ങൾ ഈ വരികളെ സംബന്ധിച്ചു
രേഖപ്പെടുത്തിയത് നബി തങ്ങളുടെ
*ഖബർ ശരീഫിനടുത്ത്* *പോയി വിളിച്ചു*
*പറയാവുന്നതിൽ വെച്ച്* *ഏറ്റവും നല്ല*
*വാചകം എന്നാണു* )
കാരണം സ്വർണ്ണ ലിപികളാൽ എഴുതിവച്ചിട്ടുണ്ട് നൂറ്റാണ്ടുകളായി അന്നും ഇന്നും അതുപോലെ തന്നെ നിലകൊള്ളുന്നു ഇതിന്റെ കൂടെ ആ മൗലിദിന്റെ വരികൾ കൂടി പ്രിയ സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു വഹ്ഹാബി വഞ്ചനയിൽ ആരും കുടുങ്ങേണ്ടത്തില്ല
✍🏻 അബൂ നവവി
https://www.facebook.com/896167670459919/posts/1577309452345734/
1 380
ഡിസംബർ 2⃣5⃣ ഈസാ നബിയുടെ ജന്മദിനം എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ?
മുജാഹിദുകളുടെ ആനത്തലയോളം വലിപ്പമുള്ള ചോദ്യത്തിന്റെ മറുപടി കാണുക
ഒരു മുജാഹിദിന്റെ സംശയം ഇങ്ങനെയാണ് എന്തുകൊണ്ട് സുന്നികൾ മുഹമ്മദ് നബിയുടെ ജന്മദിനം മാത്രം ആഘോഷിക്കുന്നു ?
മറ്റുള്ള നബിമാരുടെ ജന്മദിനം എന്തുകൊണ്ട് ആഘോഷിക്കുന്നില്ല ? ചോദ്യം കേൾക്കുന്ന മറ്റ് പാവം മുജാഹിദുകൾക്ക് ചിലപ്പോൾ പെട്ടെന്ന് ചോദ്യം ഒരു വലിയ സംഭവം ആയി തോന്നിയേക്കാം😄
ആ ചോദ്യം യഥാർത്ഥത്തിൽ മുജാഹിദിന്റെ ബ്രെയിൻ വർക്ക് ചെയ്യാത്തതിന്റെ ആകെത്തുകയാണ് 😁
ആ ചോദ്യത്തിന്റെ ഉൽഭവം നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ
1⃣,2⃣4⃣,0⃣0⃣0⃣
(ഒരു ലക്ഷത്തി ഇരുപത്തിനാലായിരം)
അല്ലെങ്കിൽ അതിലധികം പ്രവാചകർ ഉണ്ടായതായി ചരിത്രം പറയുന്നു. ഒരു വർഷത്തിൽ നമുക്ക് ആകെയുള്ളത് 3⃣6⃣5⃣ ദിവസവും 3⃣6⃣5⃣ ദിവസം കൊണ്ട് മേൽപ്പറഞ്ഞ പ്രവാചകരുടെ ജന്മദിനം എങ്ങനെ ആഘോഷിച്ചു തീരാനാണ് 😄?
365 ദിവസം കൊണ്ട് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകരുടെ ജന്മദിനം ആഘോഷിക്കുക നമുക്ക് അത് സാധിക്കില്ലല്ലോ
കണക്കിൽ മുജാഹിദിന് തീരെ പിടുത്തമില്ല എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം 😄
പിന്നെ മുജാഹിദിന്റെ അടുത്ത ചോദ്യം ഈസാ നബിയുടെ ജന്മദിനം എന്തുകൊണ്ട് ഡിസംബർ 2⃣5⃣ നു ആഘോഷിക്കുന്നില്ല എന്നാണ്? മറുപടി വളരെ ലളിതമാണ്
ക്രിസ്ത്യാനികൾക്ക് യേശു ക്രിസ്തു എന്നയാൾ അവരുടെ വിശ്വസം ദൈവപുത്രൻ അല്ലെങ്കിൽ ദൈവം ആയാണ് അവർ വിശ്വസിക്കുന്നത്. യേശു ഡിസംബർ2⃣5⃣ന് ജനിച്ചു എന്നാണ് അവർ വിശ്വസിക്കുന്നത്. അതുപോലെ തന്നെ അവരുടെ യേശുക്രിസ്തു കുരിശിൽ ✝ തറക്കപ്പെട്ടു എന്നും അവർ വിശ്വസിക്കുന്നു. കുരിശിൽ തറക്കപ്പെട്ട അവരുടെ ദൈവപുത്രനെ മുഹമ്മദ് നബി തങ്ങൾ പഠിപ്പിച്ച ഈസാ നബിയിലേക്ക് തുലനം ചെയ്തതാണ് മുജാഹിദുകൾക്ക് പറ്റിയ ഭീമാബദ്ധം 😬
മുസ്ലിംകൾ ഒരിക്കലും ഈസാ നബിയെ ✝ കുരിശിൽ തറച്ചു എന്ന് വിശ്വസിക്കുന്നില്ല. ജന്മദിനം ഡിസംബർ 25-ന് ആണെന്നും മുസ്ലിങ്ങൾക്ക് വാദമില്ല. പിന്നെ ഇല്ലാത്ത ഡേറ്റിന് നിങ്ങൾ എന്തുകൊണ്ട് ജന്മദിനം ആഘോഷിക്കുന്നില്ല എന്ന മുജാഹിദിന്റെ വിഡ്ഢി ചോദ്യത്തിന് എന്തു മറുപടി പറയാൻ ¿ 😊
അതിലും വലിയ രസം മുഹമ്മദ് നബി തങ്ങളുടെ ജന്മം റബീഉൽ അവ്വൽ 12നാണ് എന്ന് മുസ്ലിം ലോകത്ത് കഴിഞ്ഞുപോയ ബഹു ഭൂരിപക്ഷം ഇമാമുകളും സ്ഥിരപ്പെടുത്തിയപ്പോൾ റബീഉൽ അവ്വൽ 12 ഒരു നിലക്കും ഉറപ്പില്ലാത്ത മുജാഹിദുകൾക്ക് മുഹമ്മദ് നബിയേക്കാൾ അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ജനിച്ച ഈസാ നബിയുടെ ജന്മം ജന്മദിനം ഡിസംബർ 2⃣5⃣ ആണെന്നതിൽ മുജാഹിദുകൾക്ക് യാതൊരു സംശയവും അതിലില്ല താനും. അത് ഇത്തിഫാക്ക് ആയിരിക്കുന്നു. വലിയ കോമഡി തന്നെ😄
ഇനി മുജാഹിദുകൾ ശരിക്കും പഠിച്ചോളൂ.. സുന്നികളുടെ ജന്മദിനാഘോഷം എന്നു പറയുന്നത് കേവലം ചെണ്ടമുട്ടോ അതല്ല ബ്രേക്ക് ഡാൻസോ അല്ലെങ്കിൽ ബാൻഡ് മേളം മുട്ടി മലക്കം മറിയൽ അല്ല. മറിച്ചു
ഏതൊരു പരിപാടിയിലും മുഹമ്മദ് നബി തങ്ങളുടെയും മുഴുവൻ പ്രവാചകരുടെയും ഔലിയാക്കൻമാരുടെയും ഇമാമുകളെയും ഉൾപ്പെടുത്തി അവർക്ക് ഖുർആൻ 📖പാരായണം ചെയ്തു അത് ഹദിയ നൽകി അവരുടെ പേരിൽ ദാനങ്ങൾ ചെയ്തു ആദം നബി മുതൽ മുഹമ്മദ് നബി വരെ വരുന്ന മുഴുവൻ പ്രവാചകരെയും സ്മരിച്ചു കൊണ്ടാണ് സുന്നികൾ ജന്മദിനം ആഘോഷിക്കുന്നത്.
പാവം മുജാഹിദുകൾ കരുതിയതുപോലെ നബിദിനം എന്നു പറഞ്ഞു കഴിഞ്ഞാൽ മുഹമ്മദ് നബി അല്ലാത്ത മറ്റു പ്രവാചകരേ വിസ്മരിച്ചു കൊണ്ടുള്ള പരിപാടി അല്ല എന്ന് ചുരുക്കം. ഇനി ജീലാനി ദിനം ആയാൽ പോലും ആ പരിപാടിയിൽ കേവലം മുഹിയിദ്ധീൻ ഷെയ്ഖ് മാത്രമല്ല സ്മരിക്കപ്പെടുന്നത്. മറിച്ചു മുഴുവൻ പ്രവാചകരെയും സ്വാലിഹീങ്ങളെയും ആ പരിപാടിയിലും സ്മരിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഡേറ്റ് ഏത് ഇട്ടാലും സുന്നി സമൂഹം അവരെയൊക്കെ തന്നെ സ്മരിച്ചു കൊണ്ടാണ് ഓരോ പരിപാടികളും നടത്തുന്നത്. ബുദ്ധി കുറഞ്ഞ നിങ്ങൾക്ക് അത് മനസ്സിലാകുന്നില്ല എന്നു മാത്രം 😊
ഏതെങ്കിലും ഒരു നബിദിന പരിപാടിയിൽ അല്ലങ്കിൽ ബദരീങ്ങളുടെ ആണ്ട് പരിപാടിയിൽ ഒരിക്കലെങ്കിലും നിങ്ങൾ പങ്കെടുത്തു കഴിഞ്ഞാൽ നിങ്ങളുടെ ഈ വസ് വാസ് മാറിക്കൊള്ളും. ഇനി അടുത്ത വർഷമെങ്കിലും എന്താണ് മറ്റുള്ള പ്രവാചകരുടെ ജന്മദിനം ആഘോഷിക്കാത്തത് എന്ന വിഡ്ഢി ചോദ്യവുമായി ഇനി വരില്ല എന്ന് പ്രതീക്ഷിക്കുന്നു 😎
https://www.facebook.com/896167670459919/posts/1577319815678031/
1 380
റബീഉൽ അവ്വലിൽ നിന്നും റംസാനിലേക്കുള്ള മുജാഹിദ് യാത്ര ⛷⛷
റബീഉൽഅവ്വൽ അവസാനത്തിലേക്ക് കടക്കുകയാണ്. സുന്നികൾ പുണ്യങ്ങൾ വാരിക്കൂട്ടിയപ്പോൾ മുജാഹിദുകൾ നബി തങ്ങളുടെ മഹത്വത്തിന്റെ ആഘോഷം എങ്ങനെ തടയും എന്നതിനെപ്പറ്റി ഉള്ള കൂലംകശമായ ചർച്ചയിലായിരുന്നു ഇത്രയും നാളുകൾ ഏതായാലും എല്ലാവരും മുജാഹിദുകൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന ചോദ്യങ്ങൾ ഒന്ന് ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും ആ ചോദ്യങ്ങൾ ഇങ്ങനെ പോകുന്നു ഉമർ ബിൻ ഖത്താബ് മൗലിദ് ആഘോഷിച്ചോ ?
ഉസ്മാൻ ബിൻ അഫ്ഫാൻ മൗലിദ് ആഘോഷിച്ചോ ?
ഇങ്ങനെ പോയി നാല് മദ്ഹബിന്റെ ഇമാമുകൾ നബിദിനം ആഘോഷിച്ചോ ? ചോദ്യങ്ങളൊക്കെ കേട്ടാൽ മേലെ പറയപ്പെട്ട മഹാന്മാരോടുള്ള മഹബ്ബത്ത് തുളുമ്പിയത് കൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെ ചോദിച്ചത് എന്നാരും കരുതേണ്ട 😄
ഒരു കാര്യം സ്ഥിരപ്പെട്ടു വന്നുകഴിഞ്ഞാൽ ആ വിഷയം പ്രത്യക്ഷത്തിൽ വ്യക്തമായ റിപ്പോർട്ട് വന്നിട്ടില്ലാത്ത വ്യക്തികളിലേക്ക് ചേർത്തു പറയുകയുക മുജാഹിദുകളുടെ സ്ഥിരം ഹോബിയാണ് ഇത് വെറുതെ പറഞ്ഞതല്ല കാര്യം മനസ്സിലാക്കണമെങ്കിൽ കാത്തിരിക്കുക റംസാൻ വരെ
റബീഉൽ അവ്വൽ മാസം
മൗലിദ് കലക്കുന്ന തിരക്കിലാണ് വഹാബികൾ എങ്കിൽ റംസാനിൽ തറാവീഹ് വെട്ടി മുറിക്കുന്നതിന്റെ തിരക്കിലാവും.
ഉമർ ബിൻ ഖത്താബ് മൗലിദ് ആഘോഷിച്ചോ ? എന്ന് ചോദിച്ച മുജാഹിദ് റംസാൻ നോട്ടീസ് അടിക്കുന്ന സമയത്ത് ഉമർ ബിൻ ഖത്താബ്(R) തറാവീഹ് ഇരുപത് നിസ്കരിച്ചോ എന്ന് ചോദിക്കില്ല കാരണം മറ്റൊന്നുമല്ല ഉമർ തങ്ങൾ 2⃣0⃣ റകഅത് തറാവീഹ് ജമാഅത്തായി സംഘടിപ്പിച്ചു എന്ന് വ്യക്തമായ സ്ഥിരപ്പെട്ടതാണ് 😊
ബൈഹഖി റിപ്പോർട്ട് ചെയ്ത ഹദീസ് സ്വഹീഹാണെന്ന് ഇമാം നവവിയും രേഖപ്പെടുത്തി അതുകൊണ്ട് മൗലിദിന്റെ നോട്ടീസിൽ പേരുകണ്ട ഉമർ ബിൻ ഖത്താബിന്റെ പേര് റംസാനിൽ ആരും മുജാഹിദ് നോട്ടീസിൽ കാണുമെന്ന് പ്രതീക്ഷിക്കേണ്ട കാരണം നബി തങ്ങളിൽ നിന്നു കണ്ടു മനസ്സിലാക്കി ഇരുപത് റക്അത്ത് തറാവീഹ് മഹാൻ സംഘടിപ്പിച്ചു പിന്നീട് വന്ന സ്വഹാബത്തും അതിൽ ഏകോപിച്ചു. അതുകൊണ്ടു തന്നെ മൗലിദാഘോഷം സ്വഹാബത്ത് നടത്തിയോ ? എന്ന നോട്ടീസ് ഇറക്കിയ മുജാഹിദ് റംസാനിൽ തറാവീഹ് 20 സഹാബത്ത് നിസ്കരിച്ചുവോ എന്ന നോട്ടീസ് ഇറക്കില്ല 😄 കാരണം മറ്റൊന്നുമല്ല വ്യക്തമായ റിപ്പോർട്ട് ഉണ്ട് എന്നതുതന്നെ
മൗലിദാഘോഷത്തിന്റെ വിഷയത്തിൽ മുജാഹിദുകൾ കാര്യമായി പൊക്കിപ്പിടിച്ച് ചോദിച്ച നാല് മദ്ഹബ് നാലുപേരും തറാവീഹിന്റെ വിഷയത്തിൽ മുജാഹിദുകൾ മദ്ഹബിന്റെ ഇമാമുകൾ പഠിപ്പിച്ചുവോ എന്ന് ഖിയാമത്ത് നാളുവരെ ചോദിക്കില്ല കാരണം നാലു മദ്ഹബിനും തറാവീഹ് പഠിപ്പിക്കപ്പെട്ടത് 2⃣0⃣ൽ കുറയാതെ തന്നെ
സ്വഹാബത്തിനെയും മദ്ഹബിൻറെ ഇമാമുകളെയും തറാവീഹിന്റെ വിഷയത്തിൽ കിട്ടില്ല എന്ന് ഉറപ്പായ മുജാഹിദുകൾ അവരുടെ പ്രാസ്ഥാനിക നേതാക്കന്മാരായി മുമ്പു പരിചയപ്പെടുത്തിയ ഇബിനു തൈമിയയെയും ഇബ്നു അബ്ദുൽ വഹാബിനെയും ഈ വിഷയത്തിൽ കൂട്ടുപിടിക്കില്ല കാരണം അവരും തറാവീഹ് ഇരുപത് 2⃣0⃣ പഠിപ്പിച്ചവർ തന്നെ
ഇങ്ങനെയൊക്കെ ആയാൽ പിന്നെ ആകെ മുജാഹിദുകൾക്ക് ചെയ്യാനുള്ള ഒരേ ഒരു അവസരം ഇന്ന വ്യക്തികൾ 20 നിസ്കരിച്ചോ എന്ന ചോദ്യം ഒഴിവാക്കി നബിതങ്ങളുടെ ഹദീസിനെ സ്വന്തമായി ദുർ വ്യാഖ്യാനിക്കൽ തന്നെ കാരണം മറ്റാരെയും ഈ വിഷയത്തിൽ കിട്ടില്ല എന്ന് ഉറപ്പാണ്
മൗലിദാഘോഷം സംബന്ധിച്ച് മുജാഹിദുകൾ ഇറക്കിയ നോട്ടീസിൽ വലിയ സ്ഥാനമായിരുന്നു ഇമാം ഫാകിഹാനിക്ക് കൊടുത്തത് മഹാൻ ആക്കുന്നതിൽ മത്സരിക്കുകയും ചെയ്തു ഈ മത്സരത്തിനിടയിൽ പാവം മുജാഹിദുകൾ മറന്നു ഇസ്തിഗാസ പച്ചയായി പഠിപ്പിക്കുകയും സമർത്ഥിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു ഇമാം ഫാകിഹാനി മുജാഹിദിന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്നാം നമ്പർ മുശ്രിക്ക് സംഗതി എന്തായാലും ഇമാമിനെ തന്നെ വേണ്ടിവന്നു മറ്റൊരു വിഷയം തെറ്റിദ്ധരിപ്പിക്കാൻ
ഇതാണ് മുജാഹിദ് മതം ത ഖുർആൻ കാണിച്ചാൽ തഫ്സീറിൽ ഉണ്ടോ എന്ന് ചോദിക്കും തഫ്സീർ കാണിച്ചാൽ അത് എഴുതിയ വ്യക്തി മഹ്‌സൂമാണോ എന്ന് ചോദിക്കും തെറ്റ് പറ്റാൻ ചാൻസ് ഉള്ള ആളുകൾ എഴുതിയത് എങ്ങനെ സ്വീകരിക്കും ? അതിനു പിന്നാലെ ചോദ്യം ഹദീസിലേക്ക് കടന്നാൽ തൊട്ടതും പിടിച്ചതും ഒക്കെ ളയീഫാകും സനദ് കൊണ്ട് സ്ഥിരപ്പെടുത്തിയാൽ ഉടനെ പറയും സനദ് ഉണ്ടായിട്ടു കാര്യമില്ല ഈ പറഞ്ഞ കാര്യം ഖുർആനിന് എതിരാണെന്ന്.
ചുരിക്കിപ്പറഞ്ഞാൽ വയനാട് ചുരത്തിലെ കുരങ്ങന്റെ🐒 അവസ്ഥയാണ് മുജാഹിദുകൾ അവർ ഒന്നും സ്വീകരിക്കുകയില്ല സ്വന്തം നിലയ്ക്ക് ദുർവ്യാഖ്യാനിച്ച് ആളുകളെ പിഴവിലേക്ക് നയിക്കുന്നു. "സുന്നികളെ സംബന്ധിച്ചെടുത്തോളം
പ്രമാണങ്ങളിൽ ഏതെങ്കിലും ഒന്നിനെ കൊണ്ട് കാര്യം സ്ഥിരപ്പെട്ടാൽ മതി അത് കൊണ്ട് തന്നെ അതൊക്കെ ചർവിത ചർവ്വണം പഠിച്ച ഇമാമുകൾ വ്യക്തമാക്കിയിട്ടും ഉണ്ടാകും അത് സ്വീകരിക്കുക പിൻപറ്റുക എന്നതേ സുന്നിക്കുള്ളു" അല്ലാതെ ഓരോ വ്യക്തികൾ ചെയ്ത് കാണണമെന്നില്ല എന്നു ചുരുക്കം.
ഈ പറഞ്ഞതൊക്കെ ശരിയല്ലേ എന്ന് അറിയാൻ ഒരുപാട് ഒന്നും നിങ്ങൾ കാത്തു നിൽക്കേണ്ടതില്ല റംസാൻ വരെ കാത്തിരിക്കൂ. ഇപ്പറഞ്ഞതൊക്കെ സത്യമാണെന്ന് അപ്പോൾ നിങ്ങൾക്കും ബോധ്യപ്പെടും.
https://www.facebook.com/896167670459919/posts/1577320699011276/
1 380
മദീന മൗലിദിൽ കുടുങ്ങി ചക്രശ്വാസം വലിക്കുന്ന ഫദലുൽ ഹക്ക മൗലവിക്കുള്ള മറുപടി... ഭാഗം 1
*സൗദിയിൽ മൗലിദ് ഉണ്ടോ*?
🤔🤔🤔🤔🤔🤔🤔🤔
*മുജാഹിദിന്റെ ആനത്തല പോലെയുള്ള ചോദ്യത്തിന് മദീനാ പള്ളിയിൽ തന്നെ മൗലിദിന്റെ വരികൾ ആലേഖനം ചെയ്യപ്പെട്ട ഫോട്ടോ സഹിതം സുന്നികൾ അതു പുറത്തു വിട്ടപ്പോൾ* സ്വന്തം അണികളുടെ ചോദ്യങ്ങളുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ജാള്യത മറക്കാൻ വേണ്ടി മുജാഹിത് മൗലവി ഫദ്‌ലുൽ ഹക്ക് മൗലവി നടത്തിയ ദുർവ്യാഖ്യാനങ്ങൾ..
വഫാതായ നബിയോട് ഞാൻ എന്റെ ശരീരത്തെ തങ്ങളുടെ കബറിന് സമർപ്പിക്കുന്നു എന്ന വരിയും മൗലവി കുഴപ്പമില്ല എന്ന മട്ടിൽ സമ്മതിക്കുന്നതും കാണാം😊😊😊😊 ഇനി ഇന്നുള്ള സുന്നികൾ അതു പറഞ്ഞു കഴിഞ്ഞാൽ വീണ്ടും ശിർക്കാകുമോ എന്ന് കണ്ടറിയണം😄
*മൗലിദ്* എന്നു പറയാൻ മടിച്ച് മൗലവി അവസാനം അത് *നബിയുടെ മദ്ഹ്* ആണ് അവിടെ ഉള്ളത് എന്ന് പറഞ്ഞു തടി എടുത്തു😄😄😄
അദ്ദേഹത്തിന്റെ വീഡിയോ ക്ലിപ്പ് സഹിതം പോസ്റ്റുമോർട്ടം നടത്തുന്നു ഈ വീഡിയോയിലൂടെ .
ഏതായാലും മദീന പള്ളിയിൽ തന്നെ ആ മൗലിദിന്റെ വരികൾ ഉണ്ടെന്ന് തുറന്നു സമ്മതിച്ച മുജാഹിദുകൾക്ക് നന്ദി
https://fb.watch/al8gCpqt2y/
മദീന മൗലിദിൽ കുടുങ്ങി
ചക്ര ശ്വാസം വലിക്കുന്ന
ഫദലുൽ ഹക്ക് മൗലവിക്കുള്ള മറുപടി
https://fb.watch/al9454SETH/
https://fb.watch/al8k_ncStg/
https://fb.watch/al8g152Nfe/
https://fb.watch/al8gCpqt2y/
1 380
ഭാഗം 3⃣5⃣
{ അവസാന ഭാഗം💡}
====================
നബിയുടെ മദ്ഹ് ഖുർആനിലോ❓ ലോകത്തുള്ള ആളുകളെല്ലാം അല്ലാഹുവിൻറെ തൃപ്തി ആഗ്രഹിക്കുന്നു. അതേസമയം അല്ലാഹു പുണ്യ റസൂലിന്റെ തൃപ്തി ആഗ്രഹിച്ചു... ഇതിലും വലിയ മദ്ഹ് ഇനി മറ്റെന്തുണ്ട്❓
ലോകപ്രശസ്തനായ ഖുർആൻ മുഫസ്സിർ ഇമാം ഫക്രുദ്ദീൻ റാസി(റ) {ഹിജ്റ 543-606} പരിശുദ്ധ ഖുർആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് പറയുന്നു.
"وَرَفَعْنَا لَكَ ذِكْرَكَ" كَأَنَّهُ تَعَالَى يَقُولُ : أَمْلَأُ الْعَالَمَ مِنْ أَتْبَاعِكَ كُلُّهُمْ يُثْنُونَ عَلَيْكَ وَيُصَلُّونَ عَلَيْكَ وَيَحْفَظُونَ سُنَّتَكَ،
അല്ലാഹു പറയുന്നതുപോലെ, "നബിയെ ലോകത്ത് തങ്ങളുടെ അനുയായികളെ കൊണ്ട് നാം നിറക്കും. അവർ നബി തങ്ങളെ പ്രകീർത്തിച്ച് കൊണ്ടിരിക്കും , അതുപോലെ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലി കൊണ്ടിരിക്കും. കൂടാതെ അങ്ങയുടെ ചര്യയെ അവർ സൂക്ഷിക്കും.
നബി തങ്ങളെ പ്രകീർത്തിക്കുന്ന (മൗലിദ് ചൊല്ലുന്ന) ആളുകളെക്കൊണ്ട് ലോകത്ത് അല്ലാഹു നിറക്കും എന്ന ഖുർആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് തന്നെ സ്ഥിരപ്പെടുത്തുന്നത് നാം കാണുന്നത്. അതിന്നും ലോകത്ത് നോക്കുമ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഭാഷാ, നിറഭേദമന്യേ നബി തങ്ങളുടെ മൗലിദ് നടന്നു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസവും.
നബി തങ്ങളുടെ ആഗ്രഹമനുസരിച്ച് "കഅബയിലേക്ക് ഖിബില തിരിച്ച വിഷയം" അതിനുമുമ്പ് ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞുകൊണ്ട് നിസ്കരിക്കുന്ന കാലം പക്ഷേ ആ സമയത്തും പിതാമഹൻമാർ പുനർനിർമ്മിക്കപ്പെട്ട കഅ്ബയിലേക്ക് തിരിഞ്ഞു നിസ്കരിക്കാൻ ആയിരുന്നു നബിയുടെ ആഗ്രഹം. അതുകൊണ്ടുതന്നെ ജിബിരീൽ അലൈഹിസ്സലാം "വഹിയ്" കൊണ്ടു വരുന്നുണ്ടോ എന്ന നബിതങ്ങൾ ആകാശത്തേക്ക് മാറിമാറി നോക്കിക്കൊണ്ടിരുന്നു. ആ സമയത്താണ് ഇതിനെ സംബന്ധിച്ച ആയത്ത് പരിശുദ്ധ ഖുർആനിൽ ഇറങ്ങുന്നത് ആ ആയത്തു വിശദീകരിച്ചുകൊണ്ട് ഇമാം റാസി തുടരുന്നു :
"قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا" ۚ
وَالْإِشَارَةُ فِيهِ كَأَنَّهُ تَعَالَى قَالَ: يَا مُحَمَّدُ كُلُّ أَحَدٍ يَطْلُبُ رِضَايَ وَأَنَا أَطْلُبُ رِضَاكَ فِي الدَّارَيْنِ، أَمَّا فِي الدُّنْيَا فَهَذَا الَّذِي ذَكَرْنَاهُ وَأَمَّا فِي الْآخِرَةِ فَقَوْلُهُ تَعَالَى: وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضى
ഈ ആയത്തിലൂടെ അല്ലാഹു നൽകുന്ന സൂചന "നബിയെ ലോകത്തുള്ള എല്ലാവരും പ്രപഞ്ചനാഥനായ എന്റെ തൃപ്തിയാണ് ആഗ്രഹിക്കുന്നത്. അതേസമയം ഞാൻ തങ്ങളുടെ തൃപ്തിയാണ് ആഗ്രഹിക്കുന്നത് ഇരുലോകത്തും"....
ലോക സൃഷ്ടാവായ അല്ലാഹു "നബി തങ്ങളുടെ തൃപ്തിക്കനുസരിച്ച് ബൈത്തുൽ മുഖദ്ദസിൽ നിന്ന് കഅബയിലേക്ക് കിബില തിരിച്ച സംഭവം" ഉൾക്കൊള്ളുന്ന ആയത്ത് വിശദീകരിച്ചുകൊണ്ട് ഇമാം റാസി വ്യക്തമായി അല്ലാഹു നബി തങ്ങളുടെ തൃപ്തി ആഗ്രഹിച്ചു എന്ന് രേഖപ്പെടുത്തിയതായി കാണാം.
"നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ" എന്ന പരമ്പര ഇവിടെത്തേക്ക് അവസാനിപ്പിക്കുന്നു. ചരിത്രങ്ങൾ അവസാനിക്കുന്നില്ലെങ്കിലും പുണ്യ നബിയുടെ മഹത്വം പറഞ്ഞു തീർക്കാൻ കഴിയില്ല. അത് അന്ത്യനാൾവരെ തുടർന്നു കൊണ്ടിരിക്കും. ഇനിയും ഹബീബായ നബിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതാനും, പ്രചരിപ്പിക്കാനും അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ...
اسالك ان تجعلني ممن تشفع له يوم القيامة
وليس لنا الا إليك فرارنا
واين فرار الناس الا الي الرسل
"ഞങ്ങൾക്ക് അങ്ങയിലേക്ക് അല്ലാതെ എങ്ങോട്ടാണ് ഓടിവരാൻ ഉള്ളത് നബിയെ.... ഞങ്ങൾക്ക് അഭയവും, പ്രയാസങ്ങൾ ഉള്ളപ്പോൾ ഓടിപ്പോകാൻ അമ്പിയാക്കൾ അല്ലാതെ വേറെ ആരുണ്ട്.
എനിക്കും, കുടുംബത്തിനും, ബന്ധപ്പെട്ടവർക്കും നബി തങ്ങളുടെ ശഫാഅത്ത് ചോദിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.
"ഓ പുണ്യ റസൂലേ അങ്ങയുടെ ശഫാഅത്ത് ഞങ്ങൾക്ക് നൽകേണമേ. തങ്ങളുടെ സഹായം ഞങ്ങൾ എപ്പോഴും പ്രതീക്ഷിച്ചുകൊള്ളുന്നു"
{ഈ പരമ്പര അവസാനിച്ചു}
ദുആ വസിയത്തോടെ
✍🏻 അബൂ നവവി
1 380
ഭാഗം 3⃣4⃣
====================
ഇമാം മുഹമ്മദ് ബിന്‍ അബ്ദില്‍ ബാഖീ അസ്സുര്‍ഖാനീ (റ)
{ഹിജ്‌റ 1055-1122}
"ഭക്ഷണം കൊടുക്കൽ എപ്പോഴും സുന്നത്ത് ആണ് അത് റബീഉൽ അവ്വലിൽ ആവുമ്പോൾ എത്രമാത്രം മഹത്തരം"
امام احمد بن عبد الباقي الزرقاني (ر) قال الحافظ رحمه اﷲ تعالى : إن اتخاذ الوليمة وإطعام الطعام مستحب في كل وقت فكيف إذا انضم إلى ذلك الفرح والسرور بظهور نور النبي صلى اﷲ عليه وآله وسلم في هذا الشهر الشريف ولا يلزم من كونه بدعة كونه مكروها فكم من بدعة مستحبة بل قد تكون واجبة) (شرح المواهب اللدنية للزرقاني 1/132📚) له مولد باسم المورد الهني في المولد السني ذكره ضمن مؤلفاته
ഇമാം മുഹമ്മദ് ബിന്‍ അബ്ദില്‍ ബാഖീ അസ്സുര്‍ഖാനീ
മഹാന്‍ പറയുന്നു; "സദ്യഉണ്ടാക്കലും ഭക്ഷിപ്പിക്കലും എല്ലാസമയത്തും സുന്നത്തുള്ള കാര്യമാണ്. റബീഉല്‍ അവ്വല്‍മാസത്തില്‍ നബി(സ)ജനിച്ചതിന്‍റെ സന്തോഷത്തിന്‍റെ ഭാഗമായി ചെയ്യുമ്പോള്‍ അതെത്രമാത്രം മഹത്തരമാണ്. അത് കൊണ്ട് ഇത് പുത്തനാചാരമോ വെറുക്കപ്പെടേണ്ടതോ അല്ല. ഇത് ബിദ്അത്ത് ഹസനത്താണ്. ചില ബിദ്അത്ത് ഹസനത്തുകളള്‍ നിര്‍ബന്ധമായേക്കാം"
(ശറഹുല്‍ മവാഹിബുല്ലദുന്നിയ്യ 1/132📚) ഈ ഗ്രന്ഥം {ഇമാം സുര്‍ഖാനിയുടേതാണ്}
1 380
ഭാഗം 3⃣3⃣
=======================
ഇമാം നൂറുദ്ധീൻ ഹലബി (റ)
{ഹിജ്‌റ 975 - 1044}
"ഭക്ഷണം കൊടുക്കുക എപ്പോഴും സുന്നത്തായ ഒരു കാര്യമാണ്" റബീഉൽ അവ്വൽ 12 ആയതുകൊണ്ട് ആ നിയമത്തിൽ മാറ്റമില്ല"
======================
وقد سئل الامام المحقق ابو زرعة العراقي عن عمل المولد هل هو مستحب أو مكروه وهل ورد فيه شئ وهل نقل فعله عمن يقتدى به .فأجاب رحمه اﷲ تعالى بأن اتخاذ الوليمة واطعام الطعام مستحب في كل وقت فكيف اذا انضم الى ذلك الفرح والسرور بظهور نور النبوة في هذا الشهر الشريف ولا نعلم غير ذلك عن السلف ولا يلزم من كونه بدعة كونه مكروهاﹰ فكم من بدعة مستحبة بل واجبة. اهـ.
( إنسان العيون في سيرة الأمين المأمون 1/181،182📚)
ഇമാം നൂറുദ്ദീനുല്‍ ഹലബീ(റ)
"ഇന്‍സാനുല്‍ ഉയൂന്‍ 1/181, 182" പേജുകളിൽ മൗലിദിനെ സംബന്ധിച്ച് മുൻ കാലത്തുള്ള ഇമാമുകൾ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദ്ധരിക്കുന്നു.
"മഹാനായ ഇമാം ഇറാക്കിയോട് മൗലിദ് ആഘോഷങ്ങളെ സംബന്ധിച്ച് അത് സുന്നത്താണോ അതല്ല വിരോധിക്കപ്പെട്ടതാണോ ? എന്ന് ചോദിക്കപ്പെട്ടു ഈ വിഷയത്തിൽ വല്ല തെളിവുകളും വന്നിട്ടുണ്ടോ? അതുപോലെ പ്രമാണി യോഗ്യരായ ആരെങ്കിലും തൊട്ട് അത് റിപ്പോർട്ട് വന്നിട്ടുണ്ടോ ?
ഈ ചോദ്യത്തിനു മറുപടിയായി മഹാനായ ഇമാം ഇറാക്കി പറഞ്ഞു; "ഭക്ഷണമുണ്ടാക്കി ആളുകളെ വിളിച്ചു കൊണ്ട് ഭക്ഷണം കൊടുക്കുക എന്നത് എപ്പോഴും സുന്നത്തായ ഒരു കാര്യമാണ്". നബിയുടെ ജന്മംകൊണ്ട് ഈ റബീഉൽ അവ്വൽ മാസം പിന്നെ എങ്ങനെ അത് വിരോധികപെടും? ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുക എന്നതുതന്നെയാണ് മുൻഗാമികളെ തൊട്ട് ഞാൻ അറിഞ്ഞിട്ടുള്ളത്. ഇനി ഇത് പുതിയൊരു കാര്യമാണെന്ന് പറഞ്ഞാൽ തന്നെ ഒരിക്കലും അത് (മക്റൂഹ്) വിരോധിക്കപ്പെട്ടതല്ല. എത്രയോ സുന്നത്തായ തും, അതല്ല വാജിബായ ബിദ്അത്തുകൾ പോലുമുണ്ട്.
ഭക്ഷണം കൊടുക്കലും, വിതരണം ചെയ്യലും അത് ആദ്യകാലം മുതൽക്കേ നിലനിന്ന ഒരു നടപടിയാണ്. അതോടുകൂടി നബി തങ്ങളുടെ ജന്മത്തില് സന്തോഷപ്രകടനം കൂടി ഒത്തുചേരുന്നതാണ് മൗലിദാഘോഷം അതിന് യാതൊരു വിരോധവുമില്ല എന്നാണ് മഹാനവർകൾ വ്യക്തമായി വിശദീകരിച്ചിട്ടുള്ളത്.
1 380
ഭാഗം 3⃣2⃣
====================
ഇമാം അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ (റ)
{ ഹിജ്‌റ 988}
"മക്കയിൽ മൗലിദാഘോഷം ഉണ്ടോ ? എന്ന് ചോദിക്കുന്നവർ ഇതു വായിക്കുക"
الامام العلامة قطب الدين الحنفي (ر)
ويستجاب الدعاء في مولد النبي صلي اﷲ عليه وسلم وهو موضع مشهور يزار الآن ومن لحفه مسجد يصلي فيهويكون في كل ليلة اثنين فيه جمعية يذكرون اﷲ تعالي ويزار في الليلة الثانية عشر من شهر ربيع الأول في كل عامفيجتمع الفقهاء والأعيان علي نظام المسجد الحرام والقضاة الأربعة بمكة المشرفة بعد صلاة المغرب بالشموع
الكثيرة والمفرغات والفوانيس والمشاعل وجميع المشايخ مع طوائفهم بالأعلام الكثيرة ويخرجون من المساجد الي
سوق الليل ويمشون فيه الي محل المولد الشريف بازدحام ويخطب فيه شخص ويدعو للسلطنة الشريفة ثم يعودونالي المسجد الحرام ويجلسون صفوفا في وسط المسجد من جهة الباب الشريف خلف مقام الشافعية ويقف رئيسزمزم بين يدي ناظر الحرم الشريف والقضاة ويدعو للسلطان ويلبسه الناظر خلعة ويلبس شيخ الفراشين خلعة ثميؤذن للعشاء ويصلي الناس علي عادم ثم يمشي الفقهاء مع ناظر الحرم الي الباب الذي يخرج منه من المسجد ثميتفرقون وهذه من اعظم مواكب ناظر الحرم الشريف بمكة المشرفة ويأتي الناس من البدو والحضر واهل جدةوسكان الاودية في تلك الليلة ويفرحون ا وكيف لا يفرح المؤمنون بليلة ظهر فيها
اشرف الانبياء والمرسلين
صلي اﷲ عليه وسلم وكيف لا يجعلونه عيدا من اكبر اعيادهم
(الإعلام بأعلام بيت اﷲ الحرام 📚 )
ഇമാം അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ(റ) പറയുന്നു ;
എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ 12 ന് നബി(സ)യുടെ ജന്മസ്ഥലം സന്ദര്‍ഷിക്കുന്നതിന് വേണ്ടി പണ്ഡിതന്മാരും, നാലു മദ്ഹബിലെ ഖാസിമാരും, അവിടെയുള്ള മറ്റനേകം ആളുകളും മഗ്രിബ് നിസ്കാര ശേഷം പള്ളികളില്‍ നിന്ന് സൂഖുല്ലൈലിലേക്ക് വരും. പിന്നീട് അവിടന്ന് വന്‍ ജനാവലി നബി(സ)യുടെ ജന്മ സ്ഥലത്തേക്ക് പുറപ്പെടും. ഒരാള്‍ ഉത്ബോധനം (പ്രസംഗിക്കും) നടത്തുകയും രാജാവിന്‍റെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നെ എല്ലാവരും മസ്ജിദുല്‍ ഹറാമില്‍ ഒരുമിച്ച് കൂടും. അവിടേക്ക് നാട്ടിന്‍ പുറങ്ങളില്‍ നിന്നും ഡൗണികളില്‍ നിന്നും ആളുകള്‍ വന്നണയും. അന്നവര്‍ക്ക് വല്ലാത്ത സന്തോഷമാണ്. നബി(സ) ജനിച്ച രാത്രിയില്‍ സന്തോഷിക്കാതിരിക്കാന്‍ ഒരു വിശ്വാസിക്ക് എങ്ങനെ കഴിയും.
{അല്‍ഇഅ്ലാം ബിഅഅ്ലാമി ബൈതില്ലാഹില്‍ ഹറാം പേ: 356 📚}
മഹാനവർകൾ ആ കാലഘട്ടത്തിൽ നടന്നിരുന്ന നബിദിനാഘോഷത്തിന്റെ രീതി സവിസ്തരം രേഖപ്പെടുത്തി. മുമ്പ് കാലഘട്ടം മുതൽക്കേ മക്കയിലും, മദീനയിലും മൗലിദാഘോഷം ഉണ്ടായിരുന്നുവെന്നും വഹാബി ഭരണകൂടം വന്ന ശേഷമാണ് അവിടെ നബിദിനാഘോഷങ്ങൾ എടുത്തു മാറ്റപ്പെട്ടത് എന്ന് നമുക്ക് മനസ്സിലാക്കാം. മുന് നൂറ്റാണ്ടുകളിൽ റബീഉൽഅവ്വൽ 12 ന് മക്കയിൽ ഉള്ളവർ നബി സല്ലല്ലാഹു അലൈഹിവസല്ലം ജനിച്ച വീട്ടിൽ അവർ സന്ദർശനം നടത്തിയിരുന്നു എന്ന് ഇമാം കസ്തലാനിയും രേഖപ്പെടുത്തിയിട്ടുണ്ട്.
1 380
ഭാഗം 3⃣1⃣
====================
ഇമാം ഇബ്നു ഹജരിൽ ഹൈതമി (റ)
{ഹിജ്റ 909 - 975}
"മൗലിദ് സംഘടിപ്പിക്കുന്നതും, അതിന് ജനങ്ങൾ സംഘമിക്കുന്നതും സുന്നത്താണ്".
العلامة الحافظ شهاب الدين أبو العباس أحمد بن محمد ابن حجر الهيتمى (ر)
"والحاصل أن البدعة الحسنة متفق على ندا وعمل المولد واجتماع الناس له كذلك أي بدعة حسنة"
( 📚 الفتاوى الحديثية"صـ 202له كتاب النعمة الكبرى على العالم ، في مولد سيد ولد آدم
قال فيه : وفيها شهاب الدين أبو العباس أحمد بن محمد بن محمد بن علي بن حجر نسبة على ما قيل إلى جد من أجداده كان ملازما للصمت فشبه بالحجر الهيتمي السعدي الأنصاري الشافعي الإمام العلامة البحر الزاخر ولد في رجب سنة تسع وتسعمائة (شذرات الذهب في أخبار من ذهب📚 ، ج8، ص370- 372) شيخ الإسلام
( 📚 النور السافر 1/73)
ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജരില്‍ ഹൈതമീ(റ) രേഖപ്പെടുത്തി; "ബിദ്അത്ത് ഹസനത്ത് ചെയ്യല്‍ സുന്നത്തായ കര്‍മമാണ്. മൗലിദ് സംഘടിപ്പിക്കുന്നതും അതിന് ജനങ്ങൾ സംഘമിക്കുന്നതും സുന്നത്താണ്".
(ഫതാവല്‍ ഹദീസിയ്യ പേ:202📚)
"അന്നിഅ്മത്തുല്‍ കുബ്റാ ഫീ സയ്യിദി വല്‍ദി ആദം എന്ന മൗലിദ് ഗ്രന്ഥം രചിക്കുകയും , മൗലിദ് കഴിക്കുന്നതിന്‍റെ മഹത്വം വിശദീകരിക്കുകയും ചെയ്തു മഹാനായ ശൈഖുല്‍ ഇസ്ലാം ".
( 📚 അന്നൂറുസ്സാഫിര്‍ 1/73,
ഇമാം, അല്ലാമ, വിജ്ഞാന സമുദ്രം
(📚ശദറാത്തുദ്ദഹബ് 7/370)
1 380
ഭാഗം 3⃣0⃣
====================
ഇമാം മുഹമ്മദ് ബിന്‍ ഉമര്‍ അല്‍ ഹള്റമീ(റ)
{ഹിജ്‌റ 869-930}
"നബി (സ) ജനിച്ച സമയത്തെ പരിഗണിക്കുക"
فحقيق بيوم كان فيه وجود المصطفى صلى الله عليه وسلم أن يتّخذ عيدا، وخليق بوقت أسفرت فيه غرّته أن يعقد طالعا سعيدا، فاتّقوا الله عباد الله، واحذروا عواقب الذّنوب، وتقرّبوا إلى الله تعالى بتعظيم شأن هذا النّبيّ المحبوب، واعرفوا حرمته عند علّام الغيوب، ذلِكَ وَمَنْ يُعَظِّمْ شَعائِرَ اللَّهِ فَإِنَّها مِنْ تَقْوَى الْقُلُوبِ
حدائق الأنوار ومطالع الأسرار في سيرة النبي المختار
المؤلف: محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ بَحْرَق
മഹാൻ പറയുന്നു : നബി(സ) ജനിച്ച ദിവസം ആഘോഷിക്കല്‍ നമുക്ക് അനിവാര്യമാണ്. നബി(സ) ഉദയം ചെയ്ത സമയം പരിഗണിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക, പാപങ്ങളില്‍ നിന്ന് അകലുക,ഹബീബരായ നബി(സ)യെ ആദരിച്ച് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക, അല്ലാഹു തിരു നബി(സ)യെ ആദരിച്ചരൂപം മനസ്സിലാക്കുക, അല്ലാഹു ആദരിച്ചവരെ ആദരിക്കല്‍ ഹൃദയത്തില്‍ ഭക്തിയുണ്ടെന്നതിന്‍റെ അടയാളമാണ്.
(ഹദാഇഖുല്‍ അന്‍വാര്‍ പേ :53📚 )
ഇമാം മുഹമ്മദ് ബിന്‍ ഉമര്‍ അല്‍ ഹള്റമീ (റ) ഇമാമും, അഗാതജ്ഞാനമുള്ള പണ്ഡിതനുമായിരുന്നു.
(അന്നൂറുസ്സാഫിര്‍ 1/18📚)
നബി ജനിച്ച ദിവസത്തെ പ്രത്യേകം ആഘോഷമായി തീർക്കണമെന്നും, അതുകൂടാതെ "ജനിച്ച സമയത്തെ പോലും പ്രത്യേകം പരിഗണിക്കണമെന്നും" മഹാനവർകൾ രേഖപ്പെടുത്തുന്നു. റബീഉൽ അവ്വൽ 12ന് സുബ്ഹിക്ക് മുമ്പ് തന്നെ പ്രത്യേകം മൗലിദ് ചൊല്ലികൊണ്ട് മദ്ഹുകൾ പാരായണം ചെയ്യുമ്പോൾ എന്തിനാണ് രാവിലെതന്നെ ഇതു ചെയ്യുന്നതെന്നും മറ്റുള്ള സമയത്ത് നീക്കിയാൽ പോരെ എന്നും ഒക്കെ ചോദിക്കുന്ന ആളുകൾ ഇന്നും ഉണ്ട് അത്തരക്കാർക്കുള്ള സംശയത്തിന് മറുപടി ആണ് മഹാനവർകൾ വ്യക്തമായി പറയുന്നത്. കാരണം ആ സമയത്തിനു പോലും പ്രത്യേകത ഉണ്ട് അതുകൊണ്ടുതന്നെ അത് പരിഗണിക്കണമെന്നും.
1 380
ഭാഗം 2⃣9⃣
====================
ഇമാം ഖസ്ത്വല്ലാനീ (റ)
ഹിജ്റ 851- 923
നരകവാസിയായ അവിശ്വാസിക്ക് പോലും നബി ദിനവുമായി ബന്ധപ്പെട്ട് ഗുണം കിട്ടുന്നുവെങ്കിൽ ഒരു സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ❓
أحمد بن محمد بن أبي بكر بن عبد الملك القسطلاني (ر)
قال القسطلاني : قال ابن الجزري : فإذا كان هذا أبولهب الكافر الذي زل القرآن بذمه ، جوزي في النار بفرحه
ليلة مولد النبي ( ص ) به ، فما حال المسلم الموحد من أمته عليه السلام ، الذي يسر بمولده ، ويبذل ما تصل اليه
قدرته في محبته ؟ لعمري ، إنما يكون جزاؤه من اﷲ الكريم أن يدخله بفضله العميم جنات النعيم )
{ المواهب اللدنية📚}
ഇമാം ഖസ്ത്വല്ലാനീ (റ) ഇമാം ഇബ്നുല്‍ജസരീ(റ)ൽ നിന്നും ഉദ്ധരിക്കുന്നു; "ഖുര്‍ആനില്‍ പരസ്യമായി ആക്ഷേപിച്ച അബൂലഹബിന് നബി(സ)യുടെ ജന്മത്തില്‍ സന്തോഷിച്ചതിന് നരക ശിക്ഷയില്‍ ഇളവ് ലഭിക്കുന്നുണ്ടെങ്കില്‍ നബി(സ)യില്‍ വിശ്വസിക്കുന്ന മുവഹ്ഹിദായ വ്യക്തി തിരുജന്മദിനത്തിൽ സന്തോഷിക്കുകയും സ്നേഹപ്രകടത്തിന് ആവുന്നതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലം അവന്‍റെ അനുഗ്രഹ ഗേഹമായ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കലായിരിക്കും".
(അല്‍മവാഹിബുല്ലദുന്നിയ്യ 1/27 📚)
റബീഉൽ അവ്വൽ മാസം നബിദിനാഘോഷം അനാചാരമാണെന്ന് പറഞ്ഞു നോട്ടീസുമായി ഇറങ്ങുന്നവർ , ഇസ്ലാമിക ലോകത്ത് ആധികാരികമായി കഴിഞ്ഞുപോയ നക്ഷത്ര തുല്യരായ ഇമാമുകൾ ഈ വിഷയത്തിൽ പറഞ്ഞ അഭിപ്രായം രണ്ടുവട്ടം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
1 380
ഭാഗം 2⃣8⃣
====================
ഇമാം സുയൂഥി (റ)
{ഹിജ്റ 849 - 911}
മൗലിദ് ആഘോഷത്തിൽ പങ്കെടുക്കുന്നത് പ്രതിഫലാർഹമാണോ❓
الإمام الحجة الحافظ جلال الدين السيوطي (ر)
عقد الإمام الحافظ السيوطي في كتابه (( الحاوي للفتاوى))بابا أسماه (حسن المقصد في عمل المولد📚)
ഇമാം ജലാലുദ്ദീന്‍ അസ്സുയൂത്വി (റ) മൗലിദ് സമര്‍ത്ഥിക്കാൻ മഹാനവർകൾ "അല്‍ ഹാവീ ലില്‍ ഫതാവയില്‍ ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ്" എന്ന ഭാഗം രചിക്കുകയും ചെയ്തു. നബിദിനാഘോഷ വിഷയത്തിൽ വിഭിന്ന കാഴ്ചപ്പാട് പുലർത്തിയിരുന്ന ഇമാം ഫാകിഹാനിക്ക് അദ്ദേഹം ചൂണ്ടിക്കാണിച്ച് വിഷയങ്ങൾക്ക് പ്രമാണങ്ങൾ ഉദ്ധരിച്ച് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.
ഇമാം സുയൂഥി ബഹുമാനപ്പെട്ട വരോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു "റബീഉൽ അവ്വലിലെ മൗലിദ് ആഘോഷത്തെ സംബന്ധിച്ചായിരുന്നു അത്. പ്രതിഫലാർഹമാണോ അതല്ല ആക്ഷേപാർഹമാണോ ? മൗലിദ് ആഘോഷത്തിൽ പങ്കെടുത്ത വ്യക്തിക്ക് പ്രതിഫലം ലഭിക്കുമോ ഇല്ലയോ ?
الحمد لله وسلام على عباده الذين اصطفى ، وبعد ، فقد وقع السؤال عن عمل المولد النبوي في شهر ربيع الأول ، ما حكمه من حيث الشرع ؟ وهل هو محمود أو مذموم ؟ وهل يثاب فاعله أو لا ؟
الجواب : عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ، ثم [ ص: 222 ] يمد لهم سماط يأكلونه وينصرفون من غير زيادة على ذلك - هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار الفرح والاستبشار بمولده الشريف،
മഹാനായ ഇമാം സുയൂഥി മറുപടി പറയുന്നു ; മൗലിദാഘോഷം അത് ജനങ്ങൾ ഒരുമിച്ചുകൂടി കൊണ്ട് ഖുർആനിൽനിന്ന് എളുപ്പമുള്ള ഭാഗങ്ങൾ പാരായണം ചെയ്തുകൊണ്ട്, നബിയുടെ ജനന സമയത്തും, തുടർന്നും സംഭവിച്ച അത്ഭുത കാര്യങ്ങളും, മറ്റും പറഞ്ഞുകൊണ്ട് പിന്നീട് ഒരുമിച്ചുകൂടിയ വർക്ക് ഭക്ഷണം വിളമ്പി അവർ ഭക്ഷണം കഴിക്കുകയും ചെയ്യുക. ഇതിനേക്കാൾ ഒന്നും കൂട്ടാതെ (ദീനിൻറെ പുറത്തുള്ള വിഷയങ്ങൾ) പിരിഞ്ഞു പോവുക. ഇത്തരം ബിദ്അത്ത് ഹസനത്തായ കാര്യങ്ങൾ ചെയ്യുന്നവർക്ക് പ്രതിഫലം കിട്ടുന്ന പ്രവർത്തനമാണ് അതിൽ തീർച്ചയായും നബിയെ ആദരിക്കൽ ഉണ്ട് കൂടാതെ നബി തങ്ങളെ കൊണ്ട് സന്തോഷിക്കലും ഈ പ്രവർത്തനത്തിലുണ്ട്. പ്രത്യേകം അടിവരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം മൗലിദാഘോഷം നടത്തപ്പെടുന്ന രൂപത്തെ സംബന്ധിച്ചാണ് ഇമാം സുയൂഥി ബിദ്അത്ത് ഹസനത്ത് എന്ന് പറഞ്ഞിരിക്കുന്നത്. ഇതേ ഗ്രന്ഥത്തിൽ തന്നെ മൗലിദിന്റെ അസ്‌ല് (അടിസ്ഥാനം) നബി തങ്ങളുടെ ഹദീസ് വിശദീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഇമാം സുയൂഥി സ്ഥിരപ്പെടുത്തുന്നു. അത് "നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ മൂന്നാം ഭാഗത്തിൽ" ഉൾക്കൊള്ളിച്ചിട്ടുള്ളതും ആണ്.
