fa
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

رفتن به کانال در Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

نمایش بیشتر
1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
അവിടത്തെ കുടുംബ പരമ്പര കൊടിഞ്ഞി,മൂന്നിയൂർ, കക്കാട്, കടുങ്ങാത്തുകുണ്ട് കുണ്ടൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലും മറ്റും ജീവിച്ചുവരുന്നു. സമസ്തയുടെ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഈ പരമ്പരയിൽ വ്യക്തിത്വമാണ്. ______________________ ഫൈളുൽ മുൻജി ______________________ സയ്യിദ് ഹുസൈൻ ജിഫ്‌രിയിൽ ജീവിത കാലത്തും വഫാത്തിന് ശേഷവും ധാരാളം കറാമത്തുകൾ പ്രകടമായിരുന്നു. സമസ്തയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും പണ്ഡിതനും വലിയാക്കത്തൊടി തറവാട്ടുകാരനുമായ പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ(ന.മ)കാലിനുണ്ടായ മുറിവിന് അക്കാലത്ത് ലഭ്യമായ ചികിത്സകളല്ലാം ചെയ്തിട്ടും ഭേദമാകാതെ വന്നപ്പോൾ സയ്യിദ് ഹുസൈൻ ജിഫ്‌രി തങ്ങളെ സിയാറത്ത് ചെയ്യുകയും ജിഫ്‌രി ഉപ്പാപ്പയുടെ പേരിൽ മൗലിദ് രചിക്കാൻ തീരുമാനിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പൂർണ്ണമായി സുഖപ്പെടുകയും മൗലിദ് രചിക്കുകയും ചെയ്തു. അതാണ് 'ഫൈളുൽ മുൻജി'എന്ന മൗലിദ്. അല്ലാഹു മഹാനവറുകളുടെ പൊരുത്തമുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... ആമീൻ. മഹാനാവറുകളുടെ ഉറൂസ് മുബാറക് വഫാത്തു ദിവസമായ ശഅബാൻ 13 (2021 മാർച്ച് 27 ശനി ) കൊടിഞ്ഞിയിൽ നടക്കുന്നു.

സൗകര്യങ്ങളൊക്കെ ഏർപ്പെടുത്തിയ ശേഷം നിങ്ങളെല്ലാവരും കൂടി വരണം. എന്നിട്ട് നമുക്ക് കൊടിഞ്ഞിയിലേക്ക് കൊണ്ട് പോകാം" കൊടിഞ്ഞിക്കാർ നാട്ടിൽ തിരിച്ചെത്തി വേണ്ട സൗകര്യങ്ങളെല്ലാം ശരിയാക്കി.അങ്ങിനെയാണ് "കൊടിഞ്ഞി പള്ളിക്കൽ"എന്ന വീട് നിർമിച്ചത്. എല്ലാ സൗകര്യങ്ങളും തയ്യാറാക്കി ഖത്തീബ് വലിയാകത്തൊടി ഉഹൈമിദും പൗരപ്രമുഖരും നാട്ടുകാരും മമ്പുറത്തേക്ക് പുറപ്പെട്ടു. കൊടിഞ്ഞിയിലെ ജനങ്ങൾ വലിയ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. ഇന്ന് തങ്ങളുപ്പാപ്പ എത്തുകയാണ്.നാട്ടുകാർ മമ്പുറത്തെത്തി. രണ്ട് സയ്യിദന്മാരെയും കണ്ടു സലാം പറഞ്ഞു. അങ്ങിനെ മമ്പുറം തങ്ങളുടെ ആശീർവാദത്തോടെ സയ്യിദ് ഹുസൈൻ ജിഫ്‌രിയെയും കൂട്ടി ചരിത്രയാത്ര കൊടിഞ്ഞിയിലേക്ക് പുറപ്പെട്ടു... കൊടിഞ്ഞിക്കാരുടെ സൗഭാഗ്യത്തിന്റെ ഘോഷയാത്ര. കൊടിഞ്ഞി പള്ളിയിലെത്തി തങ്ങൾ ചുറ്റും നോക്കി.പള്ളി നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം.തങ്ങൾക് ഏറെ തൃപ്തിയായി.വിശ്വാസികൾ പള്ളിയിൽ തിങ്ങി നിറഞ്ഞു.നിസ്കാര സമയമായപ്പോൾ പള്ളിയിൽ നിന്നും ബാങ്കൊളി മുഴങ്ങി.വുളൂ എടുത്ത് എല്ലാവരും സ്വഫായി അണിനിരന്നു. നിസ്കാരത്തിന് ഹുസൈൻ ജിഫ്‌രി തങ്ങൾ നേതൃത്വം നൽകി. ശ്രവണ മധുരമുള്ള ഖിറാഅത്ത് കേട്ട് ജനങ്ങൾ അത്ഭുതപ്പെട്ടു. പള്ളി സജീവമായി. ആ സന്തോഷം കാണാൻ മമ്പുറം തങ്ങൾ വന്നു.ഒരിക്കലല്ല പലതവണ വന്നു. ______________________ ഹുസൈൻ ജിഫ്‌രി തങ്ങൾ വിവാഹിതരാവുന്നു... ______________________ കൊടിഞ്ഞിക്കാർ ആകാംക്ഷയോടെ കാത്തിരുന്ന സന്തോഷ വാർത്ത പുറത്ത് വന്നു. സയ്യിദ് ഹുസൈൻ ജിഫ്‌രി അവർകൾ വലിയാകത്തൊടി ഉഹൈമിദിന്റെ മകൾ സൈനബിനെ വിവാഹം ചെയ്യുന്നു.ഭക്തിനിർഭരമായ വിവാഹത്തിന് മമ്പുറം തങ്ങൾ കാർമികത്വം വഹിച്ചു. ആ ദാമ്പത്യ ജീവിത്തിൽ നാല് പുത്രന്മാർക്കും ഒരു പുത്രിക്കും ജന്മം നൽകി. പിൽകാലത്ത് കടലുണ്ടി ജമലുല്ലൈലി കുടുംബത്തിൽ നിന്നും ഒരു വിവാഹം ചെയ്തു. അതിൽ ഒരു പുത്രനും രണ്ട് പുത്രിമാരും ജനിച്ചു. ശേഷം കിഴക്കേപ്പുറം വലിയാകത്തൊടി സൈനുദ്ധീൻ അവറുകളുടെ മകൾ സൈനബിനെ വിവാഹം ചെയ്തു. ഇതിൽ രണ്ട് പെൺകുട്ടികൾ ജനിച്ചു. ഇതിനിടയിൽ ഒരു ഭാര്യ മരണപ്പെടുകയും അവസാനം പരപ്പനങ്ങാടിയിൽ നിന്നും മറ്റൊരു വിവാഹം കൂടി ചെയ്തു. അതിൽ രണ്ട് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ______________________ കൊടിഞ്ഞി പള്ളിയും സത്യം ചെയ്യലും ______________________ ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യിപ്പിക്കൽ.പിൽകാലത്ത് 'സത്യപള്ളി'എന്നപേരിൽ ഇത് അറിയപ്പെട്ടു. കൊടിഞ്ഞിയിൽ സയ്യിദ് ഹുസൈൻ ജിഫ്‌രിയുടെ ആത്മീയ ശക്തി അമുസ്‌ലിംങ്ങൾ പോലും അംഗീകരിച്ചിരുന്നു. ബ്രിട്ടീഷ് കോടതിയിൽ തീരുമാനമാകാതെ വരുമ്പോൾ ജഡ്ജി വിധി പ്രസ്താവിക്കും. "വെള്ളിയാഴ്ച ജുമുഅക്ക് ശേഷം കൊടിഞ്ഞി പള്ളിയിൽ സത്യം ചെയ്യുക"അങ്ങിനെ വെള്ളിയാഴ്ച പോലീസുകാരുടെ മേൽനോട്ടത്തിൽ കൈവിലങ്ങിട്ട് കൊടിഞ്ഞി പള്ളിയിൽ കൊണ്ട് വരും. ജുമുഅ നിസ്കാരം കഴിഞ്ഞ് പുറംപള്ളിയിലേക്ക് സയ്യിദ് ഹുസൈൻ ജിഫ്‌രി തങ്ങൾ കടന്ന് വരും. തങ്ങളെ കണ്ട പോലീസുകാർ ഭവ്യതയോടെ തലതാഴ്‌ത്തും. കുറ്റവാളി സയ്യിദിന്റെ മുഖം കണ്ട് മനസ്സ് പതറി കാലിടറുന്നു. തങ്ങളുടെ ശാന്തമായ ചോദ്യം "ഇവർ പറയുന്ന കുറ്റം നീ ചെയ്തിട്ടുണ്ടോ?" ഉണ്ട് തങ്ങളുപ്പാപ്പ..... പൊട്ടിക്കരഞ്ഞുള്ള മറുപടി. ഹുസൈൻ ജിഫ്‌രി തങ്ങളുടെ എല്ലാ ചോദ്യത്തിനും മനസ്സ് തുറന്ന് മറുപടി. അങ്ങിനെ പ്രതിക്ക് വേണ്ട ശിക്ഷ നൽകും. ഇത് ബ്രിട്ടീഷുകാരുടെ കാലത്തെ കഥയാണ്. മമ്പുറം തങ്ങൾ സ്ഥാപിച്ച സത്യം ചെയ്യലിന് തങ്ങൾ തന്നെ പലതവണ കൊടിഞ്ഞിലെത്തിച്ചിട്ടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഹുസൈൻ ജിഫ്‌രി തങ്ങൾ ജീവിച്ചിരിപ്പില്ല.സയ്യിദവറു കൾ വഫാത്തായി ഒരു നൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്.ഇന്നും കൊടിഞ്ഞി പള്ളിയിൽ സത്യം ചെയ്യിക്കൽ നടന്നു വരുന്നു. _____________________ ഹുസൈൻ ജിഫ്‌രിയുടെ വഫാത്ത് _____________________ സയ്യിദ് ഹുസൈൻ ജിഫ്‌രി കൊടിഞ്ഞിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ കടന്ന് പോയി. ദീനിസേവനത്തിൽ നാട്ടുകാർക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത വ്യക്തിത്വമായി മാറി തങ്ങൾ.തന്റെ ദൗത്യ നിർവഹണം കളങ്കമില്ലാതെ തങ്ങൾ നിർവഹിച്ചു പോന്നു. കൊടിഞ്ഞിയിൽ വരുമ്പോൾ ഹുസൈൻ ജിഫ്‌രി തങ്ങൾക്ക് പതിനേഴ് വയസ്സാണ് പ്രായം. ഇപ്പോൾ പ്രായം നാല്പത്തിയേഴ് ആയിരിക്കുന്നു. തന്റെ വഴികാട്ടിയും മനസ്സറിഞ്ഞു സ്നേഹിച്ചവരുമായ ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ വഫാതായിട്ട് പത്തു വർഷം കഴിഞ്ഞു. ആ സന്ദർഭങ്ങൾ ഓർക്കുമ്പോൾ ഖൽബ് വിങ്ങുന്നു. കൊടിഞ്ഞി കേന്ദ്രീകരിച്ചു മത പ്രബോധനം നടത്തിയ മഹാനായ സയ്യിദ് ഹുസൈൻ ജിഫ്‌രി ഹിജ്‌റ 1270 ശഅബാൻ 13 ന് ചൊവ്വാഴ്ച വഫാത്തായി. കൊടിഞ്ഞി പള്ളിയുടെ വടക്കു ഭാഗത്ത്‌ ജിഫ്‌രി മഖാമിൽ മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നു.

കൊടിഞ്ഞി പള്ളിയും ജിഫ്‌രി സാദാത്തീങ്ങളും ━━━━━━━━━━━━━ മുത്ത് നബി ﷺ തങ്ങളുടെ സന്താനപരമ്പരയാണ് അഹ്‌ലുബൈത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ പരിശുദ്ധ ദീനിന്റെ പ്രചാരണത്തിന് നേതൃത്വം നൽകി. കേരള മുസ്‌ലിം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ മഹാത്മാക്കളാണ് ജിഫ്‌രി സാദാത്തീങ്ങൾ. അവരിൽ പ്രധാനികളാണ് കോഴിക്കോട് കുറ്റിച്ചിറയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ശൈഖ് ജിഫ്‌രി(ഖ.സി),മമ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹസൻ ജിഫ്‌രി(ഖ.സി), കൊടിഞ്ഞിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്‌രി അൽ ഹള്റമി(ഖ.സി)എന്നിവർ. _______________________ സയ്യിദ് ഹുസൈൻ ജിഫ്‌രി അൽ ഹള്റമി(ഖ.സി) _______________________ ഹിജ്‌റ 1222 ൽ യമനിലെ ഹളർമൗത്തിലെ തരീം എന്ന പ്രദേശത്ത് ജനിച്ചു. കുടുംബാംഗങ്ങളെല്ലാം പാണ്ഡിത്യമുള്ളവരാണ്. വിശുദ്ധ ഖുർആൻ ആകർഷണീയമായ ശൈലിയിൽ പാരായണം ചെയ്യും.അങ്ങിനെ ദീനി ചുറ്റുപാടിലായി വളർന്നു വന്നു. സയ്യിദവറുകൾക്ക് വിവാഹപ്രായമായപ്പോൾ അവിടെ നിന്ന് ആദ്യ വിവാഹം നടന്നു. ആ ദാമ്പത്യ ജീവിതത്തിൽ ഒരു മകൾക്ക് ജന്മം നൽകി. അങ്ങിനെയിരിക്കെ മലബാറിൽ പോയിവന്നവരിൽ നിന്ന് ആ നാടിനെ സംബന്ധിച്ച് മനസ്സിലാകുകയും അറബിക്കടലിനക്കരെ എത്തണമെന്ന മോഹം സയ്യിദവറുകളിൽ ഉദിക്കുകയും ചെയ്തു. അങ്ങിനെ മലാബിറിലേക്ക് പുറപ്പെടുകയും പായക്കപ്പലിലൂടെ ഹിജ്റ 1239ൽ പരപ്പനങ്ങാടിയിൽ വന്നിറങ്ങുകയും ചെയ്തു.അവിടെ നിന്നും തന്റെ അമ്മാവനായ ഖുതുബുസ്സമാൻ സയ്യിദ് അലവി(റ)ന്റെ അടുത്തേക്ക് ലക്ഷ്യം വെച്ച് മമ്പുറത്തേക്ക് യാത്ര ചെയ്തു. ____________________ മമ്പുറം തങ്ങളും കൊടിഞ്ഞി പള്ളിയും ____________________ വിശാലമായ നെൽപാടങ്ങൾ. ഐശ്വര്യം പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാമം.കൊടിഞ്ഞിക്കാർ മമ്പുറം തങ്ങളുമായും മമ്പുറം തങ്ങൾ കൊടിഞ്ഞികാരുമായും വലിയ ആത്മബന്ധമായിരുന്നു. ഇടക്കിടെ മമ്പുറത്ത്ച്ചെന്ന് ഹസൻ ജിഫ്‌രി തങ്ങളെ സിയാറത്ത് ചെയ്യലും മമ്പുറം തങ്ങളെ കാണലും കൊടിഞ്ഞിക്കാർക്ക് പതിവായിരുന്നു. പിന്നീട് കൊടിഞ്ഞിയിൽ ഒരു പള്ളി നിർമിക്കാൻ തീരുമാനിക്കുകയും മമ്പുറം തങ്ങൾ തന്നെ അതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.പള്ളി നിർമാണം തുടങ്ങി. ഇടക്കിടെ കൊടിഞ്ഞിയിൽ വന്ന് നിർമാണ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.നാട്ടുകാരായ പുരുഷന്മാർ മിക്കവരും പള്ളിപണിയിൽ സജീവമായി.പള്ളിയുടെ പണി പൂർത്തിയായപ്പോൾ മമ്പുറം തങ്ങൾ തന്നെ വന്ന് വിശ്വാസി സമൂഹത്തിന് തുറന്ന് കൊടുത്തു. അല്ലാഹുവിന് ആരാധന നിർവഹിക്കാനുള്ള കേന്ദ്രം ലഭിച്ചതിലും മമ്പുറം തങ്ങളുടെ സാനിധ്യം ലഭിച്ചതിലും കൊടിഞ്ഞിക്കാർക്ക് വലിയ ആവേശമായി. അങ്ങിനെ നാട്ടു പ്രമുഖനും പണ്ഡിതനുമായ വലിയാകത്തൊടി ഉഹൈമിദ്(കുഞ്ഞഹമ്മദ്‌)എന്നവരെ പള്ളിയിലെ ഇമാമും ഖതീബുമായി നിയോഗിച്ചു. അങ്ങിനെ കൊടിഞ്ഞിക്കാരുടെ കരൾതുടിപ്പായി മാറി ആ പള്ളി. ______________________ തങ്ങളുപ്പാപ്പ... എന്റെ മോൾക്ക്‌ ഒരു പുതിയാപ്പിള വേണം _____________________ ഖത്തീബായി നിയമിതനായ വലിയാകത്തൊടി ഉഹൈമിദ് മമ്പുറത്ത് പോകുകയും തങ്ങളെ കാണുകയും നാട്ടിലെ ദീനീ ചലനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്യും. തിരക്കൊഴിഞ്ഞ ഒരു ദിവസം മമ്പുറം തങ്ങളുടെ അരികിൽ ചെന്ന് കൈപിടിച്ച് ചുംബിച്ച ശേഷം പറഞ്ഞു "തങ്ങളുപ്പാപ്പ... എന്റെ മോൾക്ക്‌ വിവാഹപ്രായമെത്തി നിൽക്കുകയാണ്.നല്ലൊരു പുതിയാപ്പിള വേണം"മമ്പുറം തങ്ങൾ പറഞ്ഞു "നിങ്ങൾ വിഷമിക്കണ്ട സന്തോഷമായിരിക്കൂ... ഖുതുബ ഓതാനും ഇമാമത്തു നിൽക്കാനും യോഗ്യനായ ഒരു മഹാൻ കടൽ കടന്ന് ഇവിടെ വരും. അദ്ദേഹം നിങ്ങളുടെ മകളെ വിവാഹം ചെയ്യും ഇൻശാ അല്ലാഹ്" ഉഹൈമിദ് ആശ്വാസത്തോടെ തിരിച്ചു പോയി. കുറെ ദിവസങ്ങൾക്ക് ശേഷം ഉഹൈമിദ് വീണ്ടും തങ്ങളെ കാണാൻ ചെന്നു. സംസാരത്തിനിടയിൽ പറഞ്ഞു 'തങ്ങളുപ്പാപ്പ എന്റെ മോളുടെ കാര്യം'ഇതു ചോദിച്ചപ്പോൾ മമ്പുറം തങ്ങൾ പറഞ്ഞു "വരും പുതിയാപ്പിള വരും ഇൻശാ അല്ലാഹ്.ഉഹൈമിദ് സന്തോഷത്തോടെ വീണ്ടും മടങ്ങിപ്പോയി. ഒരു ദിവസം മമ്പുറം തങ്ങളുടെ ദൂതൻ കൊടിഞ്ഞിയിലെത്തി.നാട്ടുകാരണവന്മാരെയും ഖത്തീബ് വലിയാകത്തൊടി ഉഹൈമിദിനേയും മമ്പുറം തങ്ങൾ വിളിക്കുന്നു... കൊടിഞ്ഞിയിലെ നാട്ടുകാരണവന്മാരും ഖത്തീബ് വലിയാകത്തൊടി ഉഹൈമിദും ധൃതിയിൽ മമ്പുറത്തേക്ക് പുറപ്പെട്ടു. തിരൂരങ്ങാടി വരെ നടക്കുകയും പുഴ കടന്ന് മമ്പുറത്തെത്തുകയും ചെയ്തു. അവിടെ എത്തിയപ്പോൾ പതിവിൽ കവിഞ്ഞ ജനക്കൂട്ടം. കാര്യം അന്വേഷിച്ചു. മറ്റൊന്നുമല്ല യമനിലെ തരീമിൽ നിന്നും ഒരു അതിഥി എത്തിയിട്ടുണ്ട്.സയ്യിദ് ഹുസൈൻ ജിഫ്‌രിയാണത്. എന്തൊരു തേജസ്സ് !എന്തൊരു ഗാഭീര്യം ! ആത്മീയ വിഹായുസ്സിലെ രണ്ട് വെള്ളി നക്ഷത്രങ്ങൾ. മമ്പുറം തങ്ങൾ ചോദിച്ചു 'എവിടെ കൊടിഞ്ഞിക്കാർ' കൊടിഞ്ഞിക്കാർ മുമ്പോട്ട് വന്നു. മമ്പുറം തങ്ങൾ പറഞ്ഞു:"ഈ ഇരിക്കുന്ന ആളിനെക്കണ്ടോ? എന്റെ ബന്ധുവാണ്. എന്റെ കുടുംബത്തിലെ അംഗമാണ്. നിങ്ങൾ എന്നെ കാണുന്നത് പോലെ ഇദ്ദേഹത്തെയും കാണണം. ഇദ്ദേഹത്തിന് മാന്യമായ താമസ സൗകര്യം ഏർപ്പെടുത്തണം. ഒരു ബുദ്ധിമുട്ടും വരാതെ നോക്കണം.

*തിരു നൂറിﷺൻ്റെ വീട് പ്രഭാപൂരിതമാകുന്നു.* *فلما كان وقت ظهور أسراره وإشراق الكون بأنوارو فبينما امنة في بيتها وحيدة مستأنسة ببركاته وهي فريدة و لم تشعر إلا وقد أشرق في بيتها النور. وعمها الفرح والسرور وأقبلت اللملائكة و الحور، وحف حجرتها أنواع الطيور وهي تسمع لازدحامهم واحتفالهم بقدوم الحبيب همسا وكيف لا وسيد العالمين في بيتها أمسي* 📚مولد منقوص *🌀 ആ മഹാത്മാവിന്റെ വെളിച്ചം കൊണ്ട് സൃഷ്ടികൾ തിളങ്ങുകയും രഹസ്യം പുലരുകയും ചെയ്തുകൊണ്ടിരിക്കേ ആമിനാബീവി (റ) വീട്ടിൽ തനിച്ചിരുന്ന് തിരുനബിﷺ യുടെ അനുഗ്രഹത്താൽ സമയം നീക്കിക്കൊണ്ടിരിക്കയാണ് .* *ആ ഏകാന്തതയിൽ അവരുടെ വീട് പ്രഭാപൂരിതമാകുന്നത് അവർക്ക് കാണാൻ കഴിഞ്ഞു. സന്തോഷവും അനുഭൂതിയും വർദ്ധിച്ചു. മലക്കു കളും ഹൂറികളും അവിടേക്ക് വന്നു കൊണ്ടിരുന്നു. മുറിയിൽ വൈവിദ്ധ്യമാർന്ന പറവകൾ പാറിക്കളിച്ചു.* *ഹബീബ് ﷺ തങ്ങളുടെ ആഗമന കാരണത്താലുണ്ടായ തിക്കിന്റേയും തിരക്കിന്റേയും ശബ്ദം ബീവി കേട്ടുകൊണ്ടിരുന്നു. എങ്ങനെയിതൊക്കെ സംഭവിക്കാതിരിക്കും.? ലോകത്തിന്റെ നേതാവല്ലേ അവരുടെ വീട്ടിലെത്തിയിട്ടുള്ളത്.*

"നക്ഷത്രങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ അല്ല, അതിലും ഉന്നതമായി അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രകാശം പരത്തുന്നു” (മന്‍ഖൂസ് മൗലിദ്) നാഗരികതകള്‍ പോലും നാണം കെട്ടുപോവുന്ന ഇരുണ്ട യുഗത്തില്‍ സാംസ്ക്കാരിക നൈര്‍മല്യത്തോടെ വഴിവിളക്കായി പ്രത്യക്ഷപ്പെട്ട തിരുനബി (സ്വ) പാടിപ്പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത വിധം വിശേഷണങ്ങള്‍ക്ക് പാത്രീഭൂതനായിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

മറ്റൊരു ഹദീസ് നോക്കൂ. എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമൻവേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്ന് നബി (സ്വ) യുടെ അംഗീകാരത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നു. എന്നാൽ‌ മൗലിദ് വിരോധികളുടെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ശരിയാണെന്ന് തെറ്റിദ്ധരിച്ച് പോയവർ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കിക്കോളൂ മൗലിദാഘോഷം എന്നത് ദീനിൽ പുതുതായി ഉണ്ടാക്കിയതല്ല ദീനിൽ ഉള്ളതും അടിസ്ഥാനമായി സുന്നത്തിൽ നിന്നും , ഖുർ ആനിൽ നിന്നുമാണ്. ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തെ പുതുക്കാമെന്നത് മുത്ത് നബി (സ്വ) യുടെ ഹദീസിന്റെ യഥാർത്ഥമായ ആശയമാണ്. ഈയടിസ്ഥാനത്തിൽ തന്നെ മൗലിദാഘോഷം വിപുലമായ രീതിയിൽ പുതുക്കിയതാണ് ഹിജ്റ 300 ന്ന് ശേഷം , വലിയ നീതിമാനും, ആബിദുമായ ഭരണാധികാരി മുളഫർ രാജാവ് (റ:അ) ചെയ്തത് . അല്ലാതെ മതത്തിൽ ഇല്ലാത്ത ഒരു കാര്യം പുതുതായി കൊണ്ട് വന്നതല്ല ! അത് കൊണ്ടാണല്ലോ അമലുൽ മൗലിദ് ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ ഇമാമീങ്ങൾ തന്നെ മൗലിദിൻറ്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് പഠിപ്പിച്ചത്. ഇങ്ങനെ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം പുതുക്കാൻ പാടില്ല അത് നരകത്തിലേക്കുള്ള ബിദ് അത്താണെങ്കിൽ ഇന്നത്തെ മദ്രസയും, ശരീഅത്ത് കോളെജും , ദീനീ സംഘടനയും, ദീനീ സമ്മേളനങ്ങളും, തുടങ്ങി ധാരാളം കാര്യങ്ങൾ നരകത്തിലേക്കുള്ള ബിദ് അത്താണെന്ന് പറയേണ്ടി വരും.!!!!__________

Beware of Salafis who accuse Muslims of bid'ah. മൗലിദാഘോഷം ഈ ഹദീസിൽ തെറ്റിദ്ധരിച്ച് പോകരുത് ------------------------------------ മൗലിദാഘോഷത്തെ എതിർക്കാൻ മൗലിദ് വിരോധികൾ കൊണ്ട് വരാറുള്ള പ്രധാനമായ ഒരു ഹദീസാണ് താഴെ കൊടുത്തിട്ടുള്ളത്. عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ» (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ - 1718) പ്രസ്തുത ഹദീസ് ഓതി മൗലിദ് വിരോധികൾ അർത്ഥം പറയാറുള്ളത് "ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ്" എന്ന അർഥം പറയും എന്നാൽ മൗലിദാഘോഷം എന്നത് മതത്തിൽ പുതുതായി ഉണ്ടാക്കിയതാണോ ഒരിക്കലുമല്ല ഖുർ ആനിലും സുന്നത്തിലും ഇജ്മാഇലും ഖിയാസിലും തുടങ്ങി നാല് പ്രമാണത്തിലും മൗലിദാഘോഷത്തിന്നടിസ്ഥാനമുണ്ട് പക്ഷെ പ്രസ്തുത മുകളിൽ കൊടുത്ത ഹദീസിന്ന് മൗലിദ് വിരോധികൾ കൊടുത്ത ആശയം അത് ശരിയല്ല മറിച്ച് ഹദീസിൻറ്റെ യഥാർത്ഥ ആശയവും അർഥവും ഇങ്ങനെയാണ് നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. "മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് എന്ന വാക്ക്" അപ്പോൾ മതത്തിൽ ഉൾപെടുന്ന കാര്യം പുതുക്കിയാൽ അല്ലെങ്കിൽ പുതുതായി കൊണ്ട് വന്നാൽ തള്ളപ്പെടെണ്ടതല്ല എന്ന ആ വാക്ക് തന്നെ സൂചന നൽകുന്നു എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടെണ്ടതാണ് എന്ന വ്യാജ അർഥം നൽകി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ.. "ഫഹുവ റദ്ദുൻ"" എന്ന് നബി (സ്വ) പ്രത്യേകം പറഞ്ഞത് എന്തിന്ന് വേണ്ടിയാണെന്ന് മനസ്സിലാക്കിയാൽ മതി. മതത്തിൽ ആരെങ്കിലും പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ് പക്ഷെ മതത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ പുതുക്കിയാൽ പുതുക്കുക എന്നാൽ ! അതിൻറ്റെ സ്വഭാവം , ശൈലി എന്നിവയിൽ വരുന്ന മാറ്റം അതായത് ശറഹ് അനുവദിച്ച രീതിയിൽ പുതുക്കിയാൽ ഒരു കുഴപ്പവുമില്ല. അത് പോലെ ഒരു നല്ലകാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്നും ഒരുകുഴപ്പവുമില്ല മുകളിൽ പറഞ്ഞ നബി (സ്വ) തന്നെ മറ്റൊരു ഹദീസ് പഠിപ്പിക്കുന്നത് നോക്കൂ. قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ (സ്വഹീഹ് - മുസ്ലിം - ഹദീസ് നമ്പർ- 1017) "നബി (സ്വ) പഠിപ്പിക്കുന്നു ഇസ്ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിൻറ്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിൻറ്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (സ്വഹീഹ് മുസ്ലിം) ഈ ഹദീസിൽ നിന്നും മഹാനായ ഇമാം നവവി (റ) പഠിപ്പിക്കുന്നു "ഈ ഹദീസ് നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും നല്ല മാതൃകകൾ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നൽകുന്നു. (ശറഹ് മുസ്ലിം) എന്നാൽ ഈ ഹദീസ് മൗലിദ് വിരോധികൾ പറയാറില്ല.

- قال الإمام الحسن البصري رضي اللَّه عنه: وددتُ لو كان لي مثل جبل أُحُد ذهباً لأنفقتُه على قراءة مولد الرسول صلى اللَّه عليه وسلم .. ഹസനുൽ ബസരി തങ്ങൾ (റ) പറയുന്നു: ഉഹ്ദ് മലയോളം സ്വർണ്ണം എനിക്കുണ്ടായിരുന്നെങ്കിൽ അത് ഞാൻ നബിതങ്ങളുടെ (സ) മേൽ മൗലൂദ് ഓതാൻ ചിലവാക്കുമായിരുന്നു [انظر حاشية إعانة الطالبين 3/414]

ഒരാള്‍ നബി(സ)യുടെ ജന്മദിനത്തിന്ന്‍ സ്ഥല സൌകര്യം വരുത്തി ജനങ്ങളെ ഒരുമിച്ചുക്കൂടി ഭക്ഷണം തെയ്യാര്‍ ചെയ്തു നല്ല പ്രവര്‍ത്തങ്ങള്‍ ചെയ്തു അങ്ങിനെ മൌലിദ് ഓതിയാല്‍ അന്ത്യദിനത്തില്‍ സിദ്ധീഖുകള്‍,ശുഹദാക്കള്‍ ,സ്വാലിഹുകളോട് കൂടെയായിരിക്കും സ്വര്‍ഗത്തി കടക്കുകയും ചെയ്യും'' എന്ന് ഇമാമീങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത് അവർക്കെല്ലാം മൂന്നോ നാലോ പുസ്തകം വായിച്ചവരുടെ അത്ര ഖുർആനും ഹദീസും അറിയാത്തതു കൊണ്ടാണ് എന്ന് വിശ്വസിക്കുന്നവരുടെ ലോകത്താണ് നാമിന്ന് ഇമാം സുയൂത്വി(റ), സിരിയ്യ് അസ്സിഖ്ത്വി(റ)ഇമാം ഇബ്ന്‍ ഹാജര്‍ ഹൈതമി(റ)ഇമാം റാസി (റ)ഇമാം ഖസ്ത്വല്ലാനി (റ),ഇമാം ഇബ്നുല്‍ ഹാജ് (റ),ഇസ്മാഈലുല്‍ ഹിഖി (റ),അല്ലാമ: അബൂശാമ (റ) ഇബ്നുഖല്ലിക്കാൻ , ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഇമാം ഖസ്ത്വല്ലാനി(റഇമാം നബ്ഹാനി (റ) ഇമാം സുര്ഖാനി(റ)മുല്ലാഅലിയ്യുൽ ഖാരി (റ)ഇമാം ഇബ്നു ഹജരിനിൽ ഹൈതമി(റ) ഇമാം നവവി(റ) അബൂശാമ(റ),ഹാഫിള് അബുല്‍ഖത്താബ് ബിന്‍ ദിഹ്യ(റ) ഇമാം ബൈളാവി (റ )എന്നിങ്ങനെ നൂറു കണക്കിന് പേര് മൗലീദ് ഓതുന്നതിന്റെയും മീലാദ് ശരീഫിന്റെയും പോരിശ പറഞ്ഞു ലഭിക്കുന്ന കൂലികൾ പറഞ്ഞു പ്രലോഭിപ്പിക്കുന്ന . അവർക്കൊക്കെയും ഇന്നുള്ളവരുടെ അത്ര അറിവില്ലാത്തതു കൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് കരുതേണ്ടി വരും വമ്പിച്ച സദ്യ ഒരുക്കി മൗലൂദ് കൊണ്ടാടിയ മുഫ്ളർ രാജാവിനെ ഇബ്നുഖല്ലിഖാന് ‍വഫയാത്തുല് അഅ്യാനിൽ ഹാഫിള് ഇബ്നുകസീര്(റ) യും അല്ബിദായത്തുവന്നിഹായ’യിൽ , ഇമാം സുയൂത്വി(റ) യും അഭിനന്തിക്കുന്നത് അവർക്കു ശിർക്കിനോടുള്ള മൊഹബ്ബത് കൊണ്ടാണോ ? അതോ ഖുർആന്റെ അർഥം ഇപ്പോഴുള്ളവരെ പോലെ മനസ്സിലാവാഞ്ഞിട്ടോ ? എന്ന ചോദ്യത്തിനും ഉത്തരം കിട്ടാനിടയില്ല . മൂന്നോ നാലോ പ്രാഭാഷണവും കേട്ട് രണ്ടു പുസ്തകവും വായിച്ച ഹുങ്കിൽ മൗലൂദ് ശിർക്ക്‌ എന്ന ഒരൊറ്റ വാക്കു കൊണ്ട് ഇസ്‌ലാമിൽ നിന്നും പുറത്താക്കുന്നത് പത്തും ഇരുപതും ലക്ഷം ഹദീസുകൾ കാണാ പാഠം പഠിച്ച മഹത്തുക്കളെയാണ് , ദീനിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാ പണ്ഡിതന്മാരെയാണ് ,ജീവിതം തന്നെ മതമാക്കി മാറ്റിയ സൂഫി വര്യന്മാരെയാണ് എന്തിനേറെ കോടി കണക്കിന് വരുന്ന നമ്മുടെ മുൻ തലമുറയെയും, ഇന്നത്തെ തലമുറയിൽ ബഹു ഭൂരിഭാഗത്തെയുമാണ്. എന്തിനേറെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരിൽ മൗലീദ് ഓതുകയും സദ്യ വിതരണം ചെയ്യുകയും ചെയ്ത ആദ്യ കാല മുജാഹിദ് നേതാക്കൾ വരെ അതിൽ പെടും. ഇനിയങ്ങോട്ട് മൗലൂദ് ശിർക്ക്‌ റാത്തീബ് ശിർക്ക്‌ എന്നൊക്കെ പറയാനുള്ള ത്വര നുരഞ്ഞു പൊങ്ങുമ്പോൾ എല്ലാ സഹോദരന്മാരും ആരൊക്കെയാണ് അങ്ങേ തലയ്ക്കൽ എന്ന്ഒരു നിമിഷം ചിന്തിക്കുക..

ചരിത്രത്തിൽ ഇന്നേ വരെ രേഖപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ മൗലീദ് ആഘോഷങ്ങൾ മുളഫർ രാജാവാണ് നടത്തിയത് അയ്യൂബി രാജവംശത്തോടൊപ്പം തന്നെ മംലൂക് ,ബയ്യിദ് ,യെർജ്ക് , ഓട്ടോമൻ , ഗ്രേയ്റ് മംഗോൾസ് ,സഫാവീദ് , മുഗൾ തുടങ്ങി പിന്നീട് വന്ന എല്ലാ ഭരണ കൂടങ്ങളും മൗലീദ് ആഘോഷങ്ങൾ രാജ്യമൊട്ടുക്കും കെങ്കേമമായി സംഘടിപ്പിക്കാൻ തുടങ്ങി . ലോകത്തു മലേഷ്യയിലും തുർക്കിയിലും ഒക്കെയാണ് ഇന്ന് വലിയ ആഘോഷമായി മൗലിദ് സംഘടിക്കപ്പെടുന്നത് ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും മൗലൂദ് പാരായണവും അന്നദാനവും ഒക്കെയായി റബ്ബി ഉൽ അവ്വൽ ആഘോഷിക്കപ്പെടുന്നുണ്ട്... മൗലീദ് രചയിതാക്കൾ..!! ===================== പ്രവാചകൻ മുഹമ്മദുമായി (സ) ബന്ധപ്പെട്ടു രചിക്കപ്പെട്ട ആദ്യ പ്രകീർത്തന കാവ്യം യസ്രിബിൽ അവിടുന്ന് വന്ന സമയത്തു് ആലാപനം ചെയ്യപ്പെട്ട ''ത്വല അൽ .ബദറു അലൈന '' എന്ന് തുടങ്ങുന്ന കാവ്യമാണ് . ഞങ്ങൾക്ക് മേൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചിരിക്കുന്നു എന്നാണതിന്‍റെ അർത്ഥം. പ്രവാചക കാലത്തു രചയിതമായ മറ്റ് മൗലീദുകൾ; പ്രമുഖ സഹാബി വര്യനും പ്രവാചക പ്രേമിയും ആയ ഹസ്സൻ ബിൻ താബിത് രചിച്ച ഖസീദയും , മറ്റൊരു സഹാബി വര്യനും കവിയും ആയ കഅ 'ബി ബിൻ സുഹൈർ ബിൻ അബി സുൽമയുടെ ''ബാനത് സുആദുമാണ്'' ഇതിനെ തുടർന്ന് പ്രശസ്തമായ പതിനായിരക്കണക്കിന് മൗലീദുകൾ പ്രാദേശിക ഭാഷയിലും അല്ലാതെയുമായി ലോകമെമ്പാടും പാരായണം ചെയ്തു വരുന്നു. അറബ് മൗലൂദുകളാണ് ഏറ്റവും പ്രചാരം നേടിയവ , പ്രധാനപ്പെട്ട മൗലൂദുകളും അവയുടെ രചയിതാക്കളും ഇവരാണ് ഇബ്നുഹജറുൽ ഹൈതാമി(റ) യുടെ 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' ഇമാം അബൂഹനീഫയുടെ പ്രവാചക പ്രകീര്‍ത്തന തവസ്സുല്‍ കാവ്യമായ 'ഖസീദത്തുന്നുഅ്മാനിയ്യ, അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ) യുടെ ശര്‍റഫല്‍ അനാം' മൗലീദ് . മുഹമ്മദ്‌ ഇബ്നു അബീബകര്‍ അല്‍ റശീദുല്‍ ബഗ്ദാദി (റ) യുടെ ''ഖസീദത്തുല്‍ വിതരിയ്യ'' ഇമാം ഗസ്സാലി (റ)യുടെ ''സുബ്ഹാന മൗലിദ്'' ഇമാം ഷറഫുദ്ധീൻ ബുസൂരി (റ) യുടെ ഖസീധത്തുൽ ബുർദാഹ്'' , ശൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) യുടെ 'അല്‍ഫാത്തിഹത്തുല്‍ മുവത്വഫിയ്യ'' ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). ) യുടെ ഇത്മാമുന്നിഅ്മ'' ''അല്‍ നിഅ്മതുല്‍കുബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം ഇമാം ശൗഖി (റ) യുടെ നഹ്ജുല്‍ ബുര്‍ദ' ഇബനു ദിഹ്‌യ കല്‍ബിയുടെ (റ) യുടെ അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍' ബാറൂദി (റ) യുടെ'കശ്ഫുല്‍ ഗുമ്മയും' ഇമാം അബ്ദുര്‍റഊഫ് അല്‍മുനാവീ (റ) യുടെ മൗലിദുല്‍ മുനാവീ, ബൈഹഖി (റ) , അബ്ദുര്‍റഹ്മാനുബ്‌നു റബഹു ഇബ്ന്‍ അല്‍ ജൌസി (റ) , ഇമാം ഷാഫി (റ) ഹാഫിള് ഇബ്‌നു കസീര്‍(റ), ഹാഫിള് മുഹമ്മദുസ്സഖാഫി(റ)തുടങ്ങി ജലാലുദ്ധീൻ റൂമി തുടങ്ങി നൂറു കണക്കിന് മഹാത്മാക്കളുടെ എണ്ണിയാലൊടുങ്ങാത്ത ഖസീഥകൾ ,നമ്മുടെ കേരളത്തിലെ വെളിയങ്കോട് ഉമർ ഖാളി (റ ) യുടെ പ്രവാചക ഗേഹത്തിൽ വെച്ച് രചിച്ച ''ഖസ്വീദത്തുൽ ഉമരിയ്യഃ (സ്വല്ലൽ ഇലാഹു ബൈത്ത്)'',ശൈഖ് സൈനുദ്ധീൻ മക്തൂം (റ) യുടെ 'മന്‍ഖൂസ്വ് മൗലീദ്' , കുഞ്ഞായൻ മുസ്ലിയാരുടെ (റ ) നൂൽ മദ്ഹ് പോലെ അല്ലാമാ ഇഖ്‌ബാലിന്റെ ഉറുദു ഖസീദകൾ പോലെ പ്രാദേശിക ഭാഷയിൽ പല മഹാന്മാരും തയ്യാറാക്കിയ പ്രാദേശിക മൗലൂദുകൾ അനവധിയുണ്ട്... മൗലൂദ് ശിർക്കും ബിദ്അതുമാണോ ? =============================== മൗലൂദുകൾ ശിർക്കും ബിദ്അത്തുമാണ് എന്നാണു പലരുടെയും കണ്ട് പിടുത്തം , ശിർക്ക്‌ ചെയ്തവൻ മുസ്‌ലിം അല്ല എന്ന പ്രാഥമിക ജ്ഞാനം പോലും ഇല്ലാത്തവരാണ് ഇങ്ങനെയൊക്കെ വിളിച്ചു പറയുക . ഇത്തരത്തിൽ ഒരാരോപണവുമായി ചിലർ പ്രത്യക്ഷപ്പെടുന്നത് വരെ മാല മൗലീദുകൾ ഓതിയും ചീരണി ഉണ്ടാക്കി വിളമ്പിയുമൊക്കെയാണ് നമ്മുടെ മുൻ തലമുറകൾ മുഴുവൻ കടന്നു പോയത് . അവരൊക്കെയും മുസ്ലിം ആയിരുന്നില്ല എന്നാണ് മൗലീദ് ശിർക്കും ബിദ്അത്തുമാണ് എന്ന് പറയുന്നതിലൂടെ പലരും അർത്ഥമാക്കുന്നത് !! മുൻഗാമികൾ ചെയ്തത് തെളിവല്ല എന്നും പറഞ്ഞു ''ഞങ്ങളുടെ മുൻഗാമികൾ ചെയ്തത് ഞങ്ങൾ തുടരുന്നു'' എന്ന വിശുദ്ധ ഖുർആൻ വചനവും ഉദ്ധരിച്ചു മറുപടി പറയുന്നവർ ഒരിക്കലും ഇതിലെ ലോജിക് കാണാൻ ശ്രമിക്കാറില്ല.. മൗലീദ് രചയിതാക്കളിൽ ആദ്യം പരാമർശിക്കപ്പെട്ട സഹാബാക്കളെ ഒഴിച്ച് നിർത്തിയാൽ ബാക്കിയെല്ലാവരും മൗലൂദ് എഴുതുകയും അത് പാരായണം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണ് ഉദാഹരണത്തിന് മങ്കൂസ് മൗലൂദ്. പൊന്നാനിയിൽ പ്ളേഗ് രോഗം വന്നപ്പോൾ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെടടുകയും ചെയ്തു ഇത് പോലെ മറ്റുള്ളവരും ചെയ്തിട്ടുണ്ട് സംശയം ഇതാണ് മൗലൂദ് ശിർക്കും ബിധ്അത്തും ആണെങ്കിൽ ഈ മാഹാന്മാരൊക്കെ ശിർക്ക്‌ ചെയ്തവരും അതിനു പ്രേരിപ്പിച്ചവരും ആണോ ? അല്ല എങ്കിൽ എഴുതിയവരെക്കാൾ ഇന്ന് പാരായണം ചെയ്യുന്നവർ എങ്ങിനെ തെറ്റുകാരാകും ? അതല്ല അവർ ശിർക്കും ബിദ്‌അത്തും ചെയ്തു അതിനു പ്രേരിപ്പിച്ചു എന്നാണെങ്കിൽ മുസ്ലിമല്ലാത്ത അവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഹദീസുകളും അവരുടെ കർമ്മ ശാസ്ത്ര വിധികളും എന്തടിസ്ഥാനത്തിലാണ് സ്വീകരിക്കാനാവുക ?

മൗലിദ് കഴിക്കൽ മുൻ‌പ് പതിവില്ലാത്തതാ അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ. എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ ഇർബർ ഭരിച്ചവരാണ് വൻ‌ധർമ്മിഷ്ഠ്നാ.. മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ മാസം റബീഉൽ അവ്വലെന്താഘോഷമാ ശൈഖിബ്നു ദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ് രാജാവിനത് കണ്ടേറ്റവും സന്തോഷമായ് സമ്മാനമായ് പൊന്നായിരം നൽകുന്നതായ് എന്നുള്ള തിബ്നുകസീറ് താൻ പറയുന്നതായ് മൌലിദ് കഴിക്കുന്നന്ന് ആ‍ടയ്യായിരം പൊരിക്കുന്നതാണേ കോഴിയും പതിനായിരം കൂടാതെ ഒരു ലക്ഷത്തി ഇരുപതിനായിരം പാത്രങ്ങളിൽ ഹലുവായുമുണ്ടോരോതരം ഉലമാക്കളനവധി ഹാജറുണ്ടതിനന്ന് അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന് പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും നൽകുന്നതാ രാജാവ് പല സമ്മാനവും മൌലിദ് ശരീഫോതുന്ന സമയം വന്ന് ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന് ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ (1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ പറയുന്നതാ നീ നോക്ക് ശർഹുശമാഇലിൽ... (1) തീ പിടുത്തം, (2) പകർച്ചവ്യാധി. [മർഹൂം: തഴവാ ഉസ്താദ് (ന. മ.) ഉലമാഉൽ ആമിലീങ്ങളിൽ പെട്ട (അഥവാ അറിവ് കൊണ്ട് അമൽ ചെയ്ത് ജീവിച്ച) മഹാനാണ്. അല്ലാഹു മുന്തിയ ജസാ നൽകട്ടെ. ആമീൻ]. എന്താണ് മൗലീദ് ? ================= മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363). നബിയുടെ കാലത്തു തന്നെ ഇതൊക്കെയും നടന്നതായി നമ്മുക്ക് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം , പല നബിമാരെ പുകഴ്ത്തിയതും , ഭക്ഷണ വിതരണം നടത്തിയതും ചരിത്രം പറഞ്ഞതുമെല്ലാം മുഹമ്മദ് നബിയുടെ (സ ) മൗലീദ് ============================== നബി തങ്ങളുടെ ജന്മ ദിനവുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന നബി തങ്ങളുടെ മദ്ഹ് പാരായണവും ചരിത്ര വിവരണവും അന്ന ദാന വിതരണവും സാമൂഹിക സേവനങ്ങളുമാണ് മീലാദാഘോഷമായി നമ്മുടെ നാട്ടിൽ കൊണ്ടാടുന്നത് , മദ്ഹ് പാരായണങ്ങളാണ് മൗലീദ് എന്ന് സാധാരണ ഗതിയിൽ നാട്ടിൽ അറിയപ്പെടുന്നത്. മൗലീദ് കഴിക്കൽ ഹിജ്‌റ മുന്നൂറുകൾക്കു ശേഷം വന്നതാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. ഹിജ്‌റ 110 ഇൽ ജീവിച്ചിരുന്ന ഹസനുൽ ബസ്വരി പറഞ്ഞത് എനിക്ക് ഉഹ്ദ് മല കണക്കെ സമ്പത്തു കൈവന്നാലും അത് മുഴുവനും മൗലീദ് പാരായണം ചെയ്യാൻ ചിലവഴിക്കുമായിരുന്നു എന്നാണ് . ഹിജ്‌റ ഇരുനൂറുകളിൽ ജീവിച്ച മഹ്‌റൂഫുൾ ഖർഖി (റ ) പറയുന്നു ആരെങ്കിലും ആരെങ്കിലും മൗലീദിനായി ഭക്ഷണം തയ്യാറാക്കി ജനങ്ങളെ ഒരുമിച്ചു കൂട്ടി നല്ല വസ്സത്രം ധരിച്ചു സുഗന്ധം പൂശി വിളക്കുകൾ കത്തിച്ചു ഇവയൊക്കെയും മൗലീദിന്റെ ആദരിച്ചു കൊണ്ട് ചെയ്‌താൽ അവൻ നാളെ മാഹാത്മാക്കളോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടുമെന്നാണ് ഹിജ്റ ഇരുനൂറുകളിൽ ജീവിച്ച ജുനൈദുൽ ബാഗ്‌ദാദിയും മൗലീദിന് ഭക്ഷണം തയ്യാറാക്കുന്നവരെ അഭിനന്ദിക്കുന്നത് കാണാം . ഇവയൊക്കെയും മനസ്സിലാക്കി തരുന്നത് ആ കാലഘട്ടങ്ങളിലും ഇതൊക്കെ ഉണ്ടായിരുന്നു എന്നാണ് ... എന്നാൽ ഹിജ്‌റ മുന്നൂറുകൾക്കു ശേഷമാണ് മൗലീദുകൾക്കു സംഘടിത രൂപവും ഭാവവും കൈവന്നത് എന്നതു സത്യം തന്നെയാണ് എന്നാലതിന്റെ അർഥം അതിനു മുൻപ് മൗലീദുകൾ നടന്നിരുന്നില്ല എന്നല്ല . വ്യക്തികളിലും ,വീടുകളിലും സൂഫി പർണ്ണ ശാലകളിലും ഏകീകൃതമല്ലാത്ത രീതിയിൽ നടന്നിരുന്ന മൗലീദുകൾക്ക് . ഹിജ്‌റ മുന്നൂറുകൾക്കു ശേഷം അടുക്കും ചിട്ടയുമുണ്ടായി എന്നതാണ് സത്യം . . മൗലീദ് ആഘോഷങ്ങൾ ഇന്നുള്ള രീതിയിൽ ജനങ്ങൾ ഒരുമിച്ചു കൂടി സംഘടിതമായി ആഘോഷിക്കുന്ന രീതിയിൽ വിപുലമാക്കുന്നത് സൂഫി ഭരണാധിപനും ഖുദ്സ് വിമോചകനുമായ സലാഹുദ്ധീൻ അയ്യൂബിയുടെ കാലത്താണ് . ഈജിപ്തിൽ സൂഫികൾക്കായി സലാഹുദ്ധീൻ അയ്യൂബി പണിതു നൽകിയ പർണ്ണ ശാലയിലൂടെ ആയിരുന്നു മൗലീദിന് ജനകീയ ഭാവം കൈവരുന്നത് . സുൽത്താൻ മൗലീദുകൾക്കും , ദർഗ്ഗകൾക്കും , പർണ്ണ ശാലകൾക്കും പ്രതേക സാമ്പത്തിക സഹായം അനുവദിച്ചതോടെ കൂടുതൽ സൂഫി പർണ്ണ ശാലകളിൽ വിപുലമായി മൗലീദ് ആഘോഷിക്കപ്പെട്ടു . സലാഹുദീന്റെ സഹോദരി ഭർത്താവും , രക്ത ബന്ധുവും സൈന്യാധിപനും, ഇർബൽ പ്രവിശ്യാ ഭരണാധിപനുമായ ഖുദ്സ് വിമോചകൻ മുള്ളവർ രാജാവാണ് ഭരണകൂത്തിന്റെ കീഴിൽ ആദ്യമായി മൗലീദ് തന്റെ രാജ്യമൊട്ടുക്കും ആഘോഷമാക്കി നടത്തിയത് .

https://youtu.be/Bfd375cy7SU നബി (സ്വ) യെ മദ്ഹ് ചെയ്യുന്നതിനെ അവിടുന്ന് അംഗീകരിച്ചിരുന്നോ? മൗലിദിനെ പറ്റി പണ്ഡിത മഹത്തുക്കൾ പറഞ്ഞതെന്ത്? https://youtu.be/zm4SBNe5Jw0 #മൻഖൂസ്_മൗലിദ്_2 ആദം നബി (അ) യുടെ തവസ്സുൽ

മൻഖൂസ് മൗലിദിലെ ദുആയിൽ وليك العظيم എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണെന്നതിൽ രണ്ടഭിപ്രായമുണ്ട് . 1. നബി(സ) തങ്ങളെയാണ്. കിടങ്ങയം ഇബ്റാഹീം മുസ്‌ലിയാരുടെ തുഹ്ഫതുൽ മുശ്താഖ് എന്ന ശറഹിൽ അങ്ങനെയുണ്ട്. 2. മുസ്വന്നിഫായ വലിയ മഖ്ദൂം തന്നെ. ഇബ്നു ഹജറുൽ ഹൈതമി പൊന്നാനിയിൽ വന്ന സമയത്ത് അദ്ദേഹമാണ് മൻഖൂസ് മൗലിദിന്റെ ദുആഅ് എഴുതിയത്. അദ്ദേഹം വലിയ മഖ്ദൂമിനെ ഉദ്ദേശിച്ചാണ് എന്നും അഭിപ്പ്രായമുണ്ട്. അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന് മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്. പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെ منയ്തപ്പോള് ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന് ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്ഖൂസ് മൗലിദിലെ പ്രാര്ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം. Read also https://t.me/moulidstudy/389 Part 2

മുഹമ്മദ് ‌ﷺ പരിപൂർണ്ണ വ്യക്തിത്വം 1️⃣ പരിശുദ്ധ പരമ്പര സീറ/അസ്സയ്യിദ് അലവീ അൽമാലികീ പരിശുദ്ധരായ മാതാപിതാക്കളിൽ നിന്നുമുള്ള ആ ഒരു ശുദ്ധിയും പരമ്പ- രയും മുത്ത്നബിക്ക് ﷺ മാത്രം ചെന്ന് ചേരാൻ വേണ്ടിയാണ് അബ്ദുള്ള (റ) ആമിന (റ) എന്നീ ദമ്പതികളിൽ നിന്നും പ്രവാചകരുടെ ﷺ ജനനത്തിൽ മറ്റൊ- രാളും പങ്ക് ചേരാതിരുന്നത്. അങ്ങനെവരുമ്പോൾ, നുബുവ്വത്തിന്റെ അറ്റമായും ഔന്നിത്യത്തിന്റ പരമാവധി- യായും അള്ളാഹു തിരഞ്ഞെടുത്ത ഒരു പരമ്പരകൊണ്ട് മുത്ത്നബി ﷺ പ്രത്യേക- മാവുകയാണ്. അവിടുത്തെ ﷺ ശ്രേഷ്ഠമായ ജനനത്തെ യും ഉന്നതമായ പരമ്പരയെയും നീ പരിശോ ധനയ്ക്ക് വിധേയമാക്കുമ്പോൾ എത്രയോ ഉന്നതരായ പിതാമഹാന്മാരിലൂടെയാണ് അവിടുന്ന് ﷺ ഈ ലോകത്തു കടന്ന് വന്ന തെന്ന് നിനക്ക് ബോധ്യമാവും. ശംസുദ്ധീൻ നാസിറുദ്ധീൻ അദ്ദിമശ്കീ(റ) പറഞ്ഞു വച്ചത് എത്ര മനോഹരമാണ്. حفظ الإله كرامة لمحمد آبآءه الأمجاد صونا لإسمه تركوا السفاح فلم يصيهم عاره من آدم وإلى أبيه و أمه "മുഹമ്മദ്‌ ﷺ തങ്ങളുടെ ബഹുമാനം ലോകർക്ക് കാണിക്കാൻ വേണ്ടിയല്ലയോ അവിടുത്തെ ﷺ പരമ്പരയെ ഇലാഹായ റബ്ബ് സംരക്ഷിച്ചത്.. ആദം(അ) മുതൽ അവിടുത്തെ ﷺ പിതാവ് അബ്ദുള്ള(റ) മാതാവ് ആമിന(റ) വരെ എല്ലാവരും പരിശുദ്ധർ തന്നെ.." Part 2 https://t.me/burdastudy/1603

സിദ്ദീഖ് മൗലിദ് സംബന്ധിച്ച സംശയനിവാരണം
സിദ്ദീഖ് മൗലിദ് സംബന്ധിച്ച സംശയനിവാരണം

ഖിള്ര്‍ മൗലിദ്, രിഫായി മൗലിദ്, സിദ്ദീഖ് മൗലിദ്, ബദ്ര്‍ മൗലിദ്, ഹംസത്ത് മൗലിദ്, ബീവി ഫാത്വിമ മൗലിദ്, ബീവി മറിയം മൗലിദ്, 313 മുര്‍സലീങ്ങളുടെ മൗലിദ്, റാബിഅതുല്‍ അദവിയ മൗലിദ്, നഫീസത്തുല്‍ മിസ്രിയ മൗലിദ്, ശാഫിഈ ഇമാം മൗലിദ്, മിഅ്റാജ് മൗലിദ്, ഉമറുല്‍ ഫാറൂഖ് മൗലിദ്, പത്ത് സ്വഹാബികളുടെ മൗലിദ്, സയ്യിദ് അഹമ്മദ് ബദവി മൗലിദ്, etc

റജബ് 29 -ഇമാം ശാഫിഈ (റ) വഫാത്ത് ദിനം വൈലത്തൂർ ബാവ ഉസ്താദ് മഹാനവർകളെ കുറിച്ച് രചിച്ച മൗലിദ്

Emailing تنوير الأنام بمناقب الشافعي الإمام.pdf

തിരു നൂറിന് ﷺ മുഹമ്മദ് എന്ന പേര് നൽകപ്പെടുന്നു. 🔮 قال إبن إسحاق لما كان اليوم السابع ذبح عنه جده عبدالمطلب. وقام بأمره كما يجب ودعي قريشا واطعمهم وأكرم هم .فلما أكلوا قالو يا عبد المطلب ماسميت ابنك قال سميته محمدا. فقالو قدر غبت عن أسماء آبائك قال أردت أن يحمده من على الغبراء. محمدا سموا نبي الهدي وهو أحق الناس بالحمد صلي عليه الله ما أشرقت شمس الضحي في ذلك السعد 📚مولد منقوص 🌀✨🌀✨🌀✨🌀✨ 🍀 ഇബ്നുഇസ്ഹാഖ് (റ) പറഞ്ഞു: പ്രസവിച്ച് ഏഴാം ദിവസം തിരുനബിﷺ യുടെ ഉപ്പാപ്പ അബ്ദുൽ മുത്വലിബ് ഒട്ടകം അറുത്ത് നിർബന്ധ ബുദ്ധ്യാസദ്യ ഒരുക്കി ഖുറൈശികളെ വിളിച്ചു ഭക്ഷണം നൽകി ആദരിക്കുകയുണ്ടായി. ഭക്ഷണത്തിനുശേഷം അവർ ചോദിച്ചു: അബ്ദുൽ മുത്വലിബ്, നിങ്ങൾ കുട്ടിക്ക് എന്താണ് പേരിട്ടത്? അദ്ദേഹം പറഞ്ഞു: അവന് ഞാൻ മുഹമ്മദ്ﷺ എന്നു പേരിട്ടിരിക്കുന്നു. ഖുറൈശികൾ ചോദിച്ചു: നിങ്ങളുടെ പിതാക്കളുടെ പേര് ഉപേക്ഷിച്ച് ഈ പേരിടാൻ കാരണം? അദ്ദേഹം പറഞ്ഞു. ഭൂമിയിലുള്ളവരൊക്കെ അവരെ സ്തുതിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നു. "സന്മാർഗ്ഗ പ്രവാചകന് അവർ മുഹമ്മദ്-സ്തുതിക്കപ്പെട്ടവൻ എന്ന പേര് നൽകി. സ്തുതിക്കപ്പെടാൻ ഏറ്റവും അർഹത റസൂലിന്ﷺ തന്നെയാണല്ലോ". "സഅദ് നക്ഷത്രവും പൂർവ്വാഹ്ന സമയം സൂര്യോദയവും നിലവിലുള്ള കാലത്തൊക്കെയും അവരിൽ അല്ലാഹുവിന്റെ സ്വലാത്ത് ഉണ്ടാവട്ടെ.

താജുൽ ഉലമാ സ്വദഖത്തുല്ല ഉസ്താദ്(ഖ.സി) മൗലിദ് - നജീബ് മൗലവി