മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
വിശ്വാസി ഹൃദയങ്ങളെ കുളിരണിയിപ്പിക്കുന്ന പുണ്യ റബീഇന് സ്വാഗതം..
മൗലിദ് സദസ്സുകൾക്ക് നേതൃത്വം കൊടുക്കുന്ന പ്രിയ പണ്ഡിതന്മാരോട് വിനീതമായി,
* കുറഞ്ഞ സമയമെങ്കിലും മൗലിദിലെ കണ്ടെന്റ് വിശദീകരിച്ചു കൊടുക്കുക
* ആസ്വാദനത്തോടൊപ്പം പ്രവാചക ചര്യകൾ പ്രവർത്തികമാക്കലും പ്രവാചക സ്നേഹമാണെന്നു ബോധ്യപ്പെടുത്തുക
* ഹബീബിനെക്കാൾ ഹൈലൈറ്റ് പാടുന്ന മദിഹീങ്ങൾക്ക് നൽകിക്കൊണ്ടുള്ള സംഗമങ്ങൾ നിരുത്സാഹപ്പെടുത്തുക
* ഇസ്ലാമിക പരിധികൾ ലംഘിക്കുന്ന പൂർവികർ പഠിപ്പിക്കാത്ത ന്യൂജൻ സ്ത്രീകളുടെ മാദിഹീങ്ങളുടെ ഫാൻസ് അസോസിയേഷൻ നിരുത്സാഹപ്പെടുത്തുക.
* മദ്ഹ് ഗാനങ്ങളും സൂഫി ഗാനങ്ങളും പബ്ലിക്കിലേക്കു റിലീസ് ചെയ്യുംമുമ്പേ പ്രായം ചെന്ന പണ്ഡിതരോട് അഭിപ്രായം തേടുക,
* പറ്റുമെങ്കിൽ പണ്ഡിതരടങ്ങുന്ന ഒരു സെൻസർ ബോർഡ് രൂപീകരിക്കുക..
* ചെറിയ കുട്ടികളെ പരിധിക്കപ്പുറം മദ്ഹിൻറെ പേരിൽ സദസ്സുകളിൽ കയറ്റി പഠനം നഷ്ടപ്പെടുത്താതിരിക്കുക.വൈറൽ സംസ്കാരത്തിൽ നിന്നും ഖൈറായ സംസ്കാരത്തിലേക്ക് വഴികാണിക്കുക.
* സദസ്സിലുള്ളവർക്കു മനസ്സിലാകാത്ത മദ്ഹ് ഭാഷകൾ നിയന്ത്രിക്കുക.
ചിലതെല്ലാം കാണുമ്പോൾ തോന്നിയ നിർദ്ദേശങ്ങൾ മാത്രം ..
1 380
മൻഖൂസ് മൗലിദ് അർത്ഥം അറിഞ്ഞു ചൊല്ലിനോക്കിട്ടുണ്ടോ..?
രണ്ടാം ഹദീസ്
https://youtu.be/TfyEpJ88EQw
മൂന്നാം ഹദീസ്
https://youtu.be/F3LXYd1e0rw
നാലാം ഹദീസ്
https://youtu.be/f-H50BhYFLA
അഞ്ചാം ഹദീസ്
https://youtu.be/7h9OyFA8Hj4
ഒന്നാം ഹദീസ്
https://youtu.be/bfGyqiYVrQ0
1 380
മന്‍ഖൂസ് മൗലിദ്: ചരിത്രം, പരിഭാഷ, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി
DOWNLOAD PDF
https://islamicbooks313.blogspot.in/2017/11/blog-post_47.html
الســــــــــــــــلام عـلـــــيـــــكم ورحــــمـــة الله وبركات
മന്‍ഖൂസ്വ് എന്നാല്‍ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അതിനര്‍ത്ഥം. സൈനുദ്ദീന്‍ മഖ്ദൂം ഇത് രചിക്കുമ്പോള്‍ അന്നു നിലവിലുള്ള മൌലിദുകളെക്കാള്‍ ചുരുക്കി ചെറുതായി രചിച്ചതാണ് ഈ മൌലിദ്. മാത്രമല്ല ബഹുമാനപെട്ട ഇമാം ഗസാലി (റ)യുടെ വലിയ സുബ്ഹാന മൌലിദിന്‍റെ സംഗ്രഹമാണ് ഇത് എന്നും അതിനാലാണ് മന്‍ഖൂസ് എന്ന പേരു വന്നത് എന്നും അഭിപ്രായങ്ങളുണ്ട്. ഇന്ന ബൈതന്‍ അന്ത സാകിനുഹൂ..... അയാ റബീഅല്‍ ഖല്‍ബി തുടങ്ങിയ ബൈതുകള്‍ വലിയ സുബ്ഹാനയില്‍ നിന്നും അപ്പടി പകര്‍ത്തിയതാണ് എന്നതും ഇതിനു ബലം നല്‍കുന്നു
1 380
അവിടുന്ന് [ﷺ] നടന്നാൽ അവിടെ കസ്തൂരിയും അമ്പറും അടിച്ച് വീശും. അവിടുത്തെ[ﷺ] മുഖത്തിന് എന്തൊരു സൗന്ദര്യമാണ്. അവിടുത്തേക്ക് [ﷺ] എന്തൊരു സുഗന്ധമാണ്. ഞാൻ അവിടുത്തെ [ﷺ] കൈ ചുംബിക്കാൻ ഉദ്ദേശിച്ചപ്പോൾ, അവിടുന്ന്[ﷺ] ചോദിച്ചു: "എൻ്റെ കൈ ചുംബിക്കാൻ നീ എൻ്റെ മതത്തിൽ അല്ലല്ലോ?." അപ്പോൾ ദിമ്മിയ്യായ മനുഷ്യൻ ചോദിച്ചു: "അങ്ങാരാണ് [ﷺ] ? അങ്ങ്[ﷺ] മുഖേന അല്ലാഹു ﷻ എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ ചെയ്തു തന്നിട്ടുണ്ട്."*
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
*📚 ഹദീസ് :5️⃣(Part - 3)*
••••••••••••••••••••••••••••
*قَالَ أَنَا الَّذِي أُرْسِلْتُ رَحْمَةً لِلْعَالَمِينَ أَنَا سَيِّدُ الْأَوَّلِينَ وَالْآخِرِينَ أَنَا مُحَمَّدٌ خَاتِمُ النَّبِيِّينَ وَرَسُولُ رَبِّ الْعَالَمِينَ فَقُلْتُ: لَا إِلٰهَ إِلَّا اللّٰهُ مُحَمَّدٌ رَّسُولُ اللّٰهِ فَفَتَحَ يَدَيْهِ وَعَانَقَنِي ثُمَّ قَالَ: هَذِهِ الْجَنَّةُ وَذَاكَ الْقَصْرُ لَكَ فَقُلْتُ مَا عَلاَمَةُ ذَلِكَ قَالَ: أَنْ تَمُوتَ غَدًا قَالَ صَاحِبُ الْحِكَايَةِ فَبَيْنَمَا هُوَ يُحَدِّثُنِي وَاِذًا بِالْبَابِ يُطْرَقُ وَقَائِلٌ يَقُولُ:*
*إِنْ كُنْتَ أَنْتَ حَظِيتَ يَوْمًا بِاللِّقَا*
*زَالَ الْجَفَا عَنَّا وَقَدْ زَالَ الشَّقَا*
*فَقُلْتُ لَهُ: مَنْ هَؤُلَاءِ قَالَ زَوْجَتِي وَابْنَتِي قَالَ: فَدَخَلَتَا وَهُمَا تَقُولَانِ: لَا إِلَهَ إِلَّا اللّٰهُ مُحَمَّدٌ رَسُولُ اللهِ. فَقَالَ لَهُمَا: فَكَيْفَ إِيمَانُكُمَا قَالَتَا: رَأَيْنَاهُ كَمَا رَأَيْتَ رَأْيَ عَيْنٍ وَإِنْ كَانَ وَعَدَكَ بِقَصْرٍ فَقَدْ وَعَدَنَا بِقَصْرَيْنِ قَالَ فَمَاتَ الرَّجُلُ فِي الْوَقْتِ وَفِي الْغَدِ مَاتَتْ إِبْنَتُهُ وَفِي الْيَوْمِ الثَّالِثِ َمَاتَتْ زَوْجَتُهُ رَحِمَهُمُ اللّٰهُ تَعَالَی وَرَحِمَنَا مَعَهُمْ. اَلْحَمْدُ لِله الَّذِي جَعَلَنَا مِنْ أُمَّةِ سَيِّدِنَا مُحَمَّدٍ ﷺ كُلَّمَا ذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْ ذِكْرِهِ الْغَافِلُونَ.*
*മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു: "ഞാൻ ലോകത്തിന് അനുഗ്രഹമായി അയക്കപ്പെട്ട പ്രവാചകരുംﷺ, മുൻഗാമികളുടെയും പിൻഗാമികളുടെയും നേതാവുംﷺ, പ്രവാചക ശൃംഖലക്ക് സമാപ്തി കുറിച്ച മുഹമ്മദുംﷺ, ലോക രക്ഷിതാവിൻ്റെ പ്രവാചകരുമാണ് ﷺ. അപ്പോൾ ദിമ്മിയ്യായ മനുഷ്യൻ*
*لَا إِلٰهَ إِلَّا اللّٰهُ مُحَمَّدٌ رَّسُولُ اللّٰهِ*
*എന്ന ശഹാദത്തിൻ്റെ വചനങ്ങൾ മൊഴിഞ്ഞു. അപ്പോൾ മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ അവിടുത്തെﷺ തിരുകൈകൾ എനിക്ക് ഉയർത്തി തരുകയും, എന്നെ ആലിംഗനം ചെയ്യുകയും ചെയ്തു. പിന്നെ അവിടുന്ന് ﷺ എന്നോട്(സ്വർഗം കാണിച്ച് കൊടുത്ത് കൊണ്ട് )പറഞ്ഞു: "ഈ കാണുന്നത് സ്വർഗമാണ്. ആ കാണുന്ന കൊട്ടാരം നിങ്ങൾക്കുള്ളതാണ്".അപ്പോൾ അതിൻ്റെ (കൊട്ടാരം എനിക്ക് ഉള്ളതാണ് എന്നതിൻ്റെ) അടയാളം എന്താണെന്ന് ഞാൻ ചോദിച്ചു. മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു: "നീ നാളെത്തന്നെ മരിക്കലാണ്." ചരിത്രം നിവേദനം ചെയ്യുന്നവർ( അലിയ്യ് ഇബ്നു സൈദ് رَحْمَةُ اللّٰهِ عَلَيْهِ )പറയുന്നു: "ഈ കാര്യങ്ങൾ എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വാതിൽ മുട്ടിയിട്ട് പുറമെ നിന്നും ആരോ വിളിച്ചു പറഞ്ഞു:*
*"തിരുﷺ ദർശനം കൊണ്ട് ഒരു നാൾ താങ്കൾ സൗഭാഗ്യവാനായിട്ടുണ്ടെങ്കിൽ; ഞങ്ങളെ തൊട്ട് നിർഭാഗ്യവും, ഹൃദയ കാഠിന്യവും നീങ്ങി പോയിട്ടുണ്ട്".*
*ഞാൻ ദിമ്മിയ്യായ മനുഷ്യനോട് ഈ പറയുന്നത് ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു: "ഇതെൻ്റെ ഭാര്യയും, മകളുമാണ്". അലിയ്യ് ഇബ്നു സൈദ് തങ്ങൾ رَحْمَةُ اللّٰهِ عَلَيْهِ പറയുന്നു: " അവർ ഇരുവരും*
*لَا إِلَهَ إِلَّا اللّٰهُ مُحَمَّدٌ رَسُولُ لله*
*എന്ന ശഹാദതിന്റെ വചനങ്ങൾ മൊഴിഞ്ഞു കൊണ്ട് ഉള്ളിലേക്ക് പ്രവേശിച്ചു. "നിങ്ങൾ രണ്ട് പേരുടെയും വിശ്വാസം എങ്ങിനെയാണ് ഉണ്ടായത്?" എന്ന് ദിമ്മിയ്യായ മനുഷ്യൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു: "നിങ്ങൾ കണ്ടപോലെ മുത്ത് റസൂലുല്ലാഹി ﷺ തങ്ങളെ ഞങ്ങളും കണ്ടിട്ടുണ്ട്. നിങ്ങൾക്ക് ഒരു കൊട്ടാരമാണ് വാഗ്ദാനം ചെയ്തതെങ്കിൽ രണ്ട് കൊട്ടാരമാണ് ഞങ്ങൾക്ക് മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളത്". അലിയ്യ് ഇബ്നു സൈദ്رَحْمَةُ اللّٰهِ عَلَيْهِ പറയുന്നു: "ആ സമയത്ത് തന്നെ ആ ദിമ്മിയ്യായ മനുഷ്യനും, രണ്ടാമത്തെ ദിവസം അദ്ദേഹത്തിൻ്റെ മകളും, മൂന്നാമത്തെ ദിവസം അദ്ദേഹത്തിൻ്റെ ഭാര്യയും മരണപ്പെട്ടു. അല്ലാഹുതആല അവർക്കും, അവരോടൊപ്പം നമുക്കും റഹ്മത്ത് ചെയ്ത് തരട്ടെ. സ്മരിക്കുന്നവർ അല്ലാഹുﷻ വിനെ സ്മരിക്കുന്ന കാലത്തോളവും, അശ്രദ്ധരായ ആളുകൾ അല്ലാഹു ﷻ വിൻ്റെ സ്മരണയെ തൊട്ട് അശ്രദ്ധ പാലിക്കുന്ന കാലത്തോളവും ഞങ്ങളെ മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ ഉമ്മത്തിൽ പെടുത്തിയ അല്ലാഹു ﷻവിനാണ് സർവ്വ സ്തുതിയും".*
*_Team Shamsul Huda🌹✨_*
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
1 380
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
*മൻഖൂസ് മൗലിദ് റിവിഷൻ -11*
*📚 ഹദീസ് :5️⃣(Part 1)*
•••••••••••••••••••••••••••
*قَالَ عَلِيُّ بْنُ زَيْدٍ رَحِمَهُ اللّٰهُ تَعَالَی كَانَ إِلَی جَانِبِي رَجُلٌ ذِمِّيٌّ وَكُنْتُ فِي شَهْرٍ رَبِيعِ الْأَوَّلِ أَدْعُو الْفُقَرَاءَ وَأَعْمَلُ مَوْلِدًا لِلنَّبِيِّﷺ فَقَالَ لِي ذَلِكَ الذِّمِّيُّ: لِمَ تَفْعَلُ فِي هَـٰذَا الشَّهْرِ دُونَ غَيْرِهِ ؟ فَقُلْتُ :فَرَحًا بِمَوْلِدِ رَسُولِ اللّٰهِ ﷺ لِأَنَّهُ وُلِدَ فِي هَـٰذَا الشَّهْرِ فَجَعَلَ يَهْزَؤُ بِي فَعَزَّ عَلَيَّ ذَلِكَ وَوَجَدتُّ مِنْ ذَلِكَ اَمْرًاعَظِيمًا. فَلَمَّا نِمْتُ فِي تِلْكَ اللَّيْلَةِ رَأَيْتُ رَسُولَ اللّٰهِ ﷺ فِي الْمَنَامِ فَقَالَ لِي: مَا بِكَ فَأَخْبَرْتُهُ بِخَبَرِي مَعَ الذِّمِّيِّ فَقَالَ: لَا تَحْزَنْ فَإِنَّهُ يَأْتِي إِلَيْكَ غَدًا وَهُوَ مُؤْمِنٌ قَالَ: فَاسْتَيْقَظْتُ وَقَد تَّزَايَدَ وَجْدِي وَأَنَا أَنْتَظِرُ إِنْجَازَ وَعْدِي وَسُحْبُ الْمَدَامِعِ قَدْ جَرَتْ عَلَی خَدِّي وَإِذَا بِالْبَابِ يُطْرَقُ وَالذِّمِّيُّ يَقُولُ: إِفْتَحْ فَقَدْ زَالَ صَدَی قَلْبِي إِنْ كَانَ الْحَبِيبُ قَدْ كَانَ عِنْدَكَ فَالْبَارِحَةَ قَدْ كَانَ عِنْدِي قَالَ: فَفَتَحْتُ لَهُ الْبَابَ فَدَخَلَ وَ هُوَ يَقُولُ:لاَ إِلَهَ اِلَّا اللّٰهُ مُحَمَّدٌ رَّسُولُ اللّٰهِﷺ فَقُلْتُ لَهُ: مَا شَأْنُكَ؟*
*താബിഈ പണ്ഡിതനായ അലിയ്യ് ഇബ്നു സൈദ് ഇബ്നു ജിദ്ആൻ(عَلِيّ بـْنُ زيد بْن جِدْعَان) رَحِمَهُ اللّٰهُ تَعَالَی പറയുന്നു: " എൻ്റെ അയൽവാസിയായ ദിമ്മിയ്യായ ഒരു മനുഷ്യനുണ്ടായിരുന്നു. റബീഉൽ അവ്വൽ മാസമായാൽ ഞാൻ പാവങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ മൗലിദുകൾ നടത്തുകയും ചെയ്യുമായിരുന്നു. ആ ദിമ്മിയ്യായ മനുഷ്യൻ എന്നോട് "എന്ത് കൊണ്ടാണ് നീ ഈ മാസത്തിൽ മാത്രം ഇങ്ങനെ ചെയ്യുന്നത്? " എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: "മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ ജന്മദിനം കൊണ്ട് സന്തോഷിക്കാൻ വേണ്ടിയാണ്. കാരണം മുത്ത് റസൂലുല്ലാഹി ﷺതങ്ങൾ ഈ മാസത്തിലാണ് ജനിച്ചിട്ടുള്ളത്." ഇത് കേട്ടപ്പോൾ അയാൾ എന്നെ പരിഹസിക്കാൻ തുടങ്ങി. എനിക്കത് വലിയ മനപ്രായാസവും, ഭാരിച്ച ദുഃഖവും ഉണ്ടാക്കി. ആ രാത്രിയിൽ ഞാൻ ഉറങ്ങിയപ്പോൾ മുത്ത് റസൂലുല്ലാഹി ﷺതങ്ങളെ സ്വപ്നത്തിൽ കാണുകയും, അവിടുന്ന്ﷺ എന്നോട് "നിനക്ക് എന്താണ് പറ്റിയത്?" എന്ന് ചോദിച്ചപ്പോൾ ദിമ്മിയ്യുമായി ഉണ്ടായ എൻ്റെ കാര്യം ഞാൻ അറിയിച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു: "നീ വിഷമിക്കേണ്ട, വിശ്വാസിയായിട്ട് ആ മനുഷ്യൻ നാളെ നിൻ്റെയടുക്കൽ വരും". അലിയ്യുബ്നു സൈദ് رَحْمَةُ اللّٰهِ عَلَيْهِ പറയുന്നു: " മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞ ആ വാഗ്ദാനം നടപ്പിലാകുന്നതും പ്രതീക്ഷിച്ച്, എൻ്റെ വികാരം വർധിച്ച രൂപത്തിൽ ഞാൻ ഉറക്കിൽ നിന്ന് ഉണർന്നപ്പോൾ, എൻ്റെ കവിൾ തടത്തിലൂടെ മേഘ വർഗ്ഗങ്ങളെ പോലെ കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു. ആ സമയത്ത് കവാടത്തിൽ മുട്ടിക്കൊണ്ട് ആ ദിമ്മിയ്യായ മനുഷ്യൻ പറയുന്നുണ്ടായിരുന്നു: "വാതിൽ തുറക്കൂ, എൻ്റെ ഹൃദയത്തിൻ്റെ കറകളെല്ലാം നീങ്ങിപ്പോയിട്ടുണ്ട്. ഇന്നലെ മുത്ത് റസൂലുല്ലാഹി ﷺതങ്ങൾ നിന്റെയടുക്കൽ വന്നിട്ടുണ്ടെങ്കിൽ എൻ്റെയടുത്തും വന്നിട്ടുണ്ട്. അലിയ്യുബ്നു സൈദ് رَحْمَةُ اللّٰهِ عَلَيْهِ പറയുന്നു: "ഞാൻ അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുത്തപ്പോൾ അദ്ദേഹം കടന്ന് വന്നു കൊണ്ട് *لاَ إِلَهَ اِلَّا اللّٰهُ مُحَمَّدٌ رَّسُولُ اللّٰهِ" എന്ന് പറയുന്നുണ്ടായിരുന്നു;*
*അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: " നിനക്കെന്താണ് പറ്റിയത് ?"*
➖➖➖➖➖➖➖➖➖➖➖
*📚 ഹദീസ് :5️⃣(Part 2)*
••••••••••••••••••••••••••
*قَالَ: رَأَيْتُ اللَّيْلَةَ رَجُلًا حَسَنَ الْوَجْهِ طَيِّبَ الرَّائِحَةِ عَظِيمَ الْهيْبَةِ أَزَجَّ الْحَاجِبَيْنِ سَهْلَ الْخَدَّيْنِ إِذَا تَكَلَّمَ فَعَلَيْهِ الْبَهَاءُ وَإِذَا صَمَتَ فَعَلَيْهِ الْوَقَارُ حُلْوَ الْمَنْطِقِ اِذَا طَلَعَ تَقُولُ هَذَا الْبَدْرُ الْمُنِيرُ وَإِذَا مَشَی يَفُوحُ مِنْهُ الْمِسْكُ وَالْعَنْبَرُ مَا أَحْسَنَ وَجْهَهُ وَمَا أَطْيَبَ رَا ئِحَتَهُ فَأَرَدتُّ أَنْ أُقَبِّلَ يَدَيْهِ قَالَ: أَتُقَبِّلُ يَدِي وَأَنْتَ عَلَی غَيْرِ دِيني فَقُلْتُ:مَنْ أَنْتَ الَّذِي مَنَّ اللّٰهُ عَلَيَّ بِكَ*
*ദിമ്മിയ്യായ മനുഷ്യൻ പറഞ്ഞു:" രണ്ട് കവിളുകളും മാർദ്ധവമുള്ള, നേർക്ക് നീണ്ട രണ്ട് പുരികങ്ങളുള്ള, നല്ല പ്രൗഢിയും ഭക്തിയുമുള്ള, സുഗന്ധം വമിക്കുന്ന, നല്ല മുഖ സൗന്ദര്യമുള്ള ഒരാളെ [ﷺ] കഴിഞ്ഞ രാത്രിയിൽ ഞാൻ കണ്ടു. അവിടുന്ന്[ﷺ] സംസാരിച്ചാൽ അവിടുത്തെ[ﷺ] മേൽ നല്ല തിളക്കവും, മൗനമായാൽ അവിടുത്തെ[ﷺ] മേൽ നല്ല ഗാംഭീര്യവും തോന്നിക്കുന്ന, മാധുര്യമുള്ള ശബ്ദത്തിൻ്റെ ഉടമയാണ്[ﷺ]. അവിടുന്ന് [ﷺ] എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാൽ, "ഇത് പ്രഭാ പൂരിതമായ ചന്ദ്രനാണ് " എന്ന് നീ പറഞ്ഞു പോകും.
1 380
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
*മൻഖൂസ് മൗലിദ് റിവിഷൻ - 10*
*📚 ബൈത്ത് :4️⃣*
•••••••••••••••••••••••••
*صَلِّ رَبَّ الْعَالَمِينَ عَلَی*
*سَيِّدِ الْكَوْنَيْنِ وَالسُّرُجِ*
*ലോക രക്ഷിതാവായ അല്ലാഹുവേ, ഇരു ലോകത്തിൻ്റെയും നേതാവായ മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ മേലിലും, ലോകത്തിൻ്റെ വിളക്കുകളായ സർവ്വ മഹാന്മാരുടെ മേലിലും, നീ ഗുണം ചെയ്യേണമേ*.
➖➖➖➖➖➖➖➖➖➖➖
*📚 വരി 1*
••••••••••••••
*إِنَّ بَيْتًا أَنْتَ سَاكِنُهُ*
*لَيْسَ مُحْتَاجًا إِلَی السُّرُجِ*
*നബിയേﷺ, അങ്ങ് ﷺ താമസിക്കുന്ന വീട്ടിൽ വിളക്കുകളുടെ ആവശ്യമില്ല.*
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
*📚 വരി 2*
•••••••••••••
*وَجْهُكَ الْوَضَّاحُ حُجَّتُنَا*
*يَوْمَ يَأِْتي النَّاسُ بِا الْحُجَجِ*
*ജനങ്ങൾ തെളിവുകളുമായി വരുന്ന ദിവസം(അന്ത്യനാൾ) അങ്ങയുടെ ﷺ വെട്ടിത്തിളങ്ങുന്ന മുഖമാണ് ഞങ്ങളുടെ ലക്ഷ്യം.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 3*
••••••••••••••
*وَمَرِيضًا أَنْتَ زَائِرُهُ*
*قَدْ أَتَاهُ اللّٰهُ بِا الْفَرَجِ*
*നബിയേ, അങ്ങ് ﷺ സന്ദർശിക്കുന്ന ഒരു രോഗിക്ക്, അല്ലാഹു ﷻ വലിയ ആശ്വാസം നൽകും.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 4*
•••••••••••••
*فَازَ مَنْ قَدْ كُنْتَ بِغْيَتَهُ*
*وَسَمَا فِي أَرْفَعِ الدَّرَجِ*
*അങ്ങയെ ﷺ ആര് ആഗ്രഹിച്ചുവോ, അവർ വിജയിക്കുകയും, ഉന്നതമായ പദവികളിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 5*
••••••••••••••
*بَاذِلًا فِي الْحُبِّ مُهْجَتَهُ*
*سَامِحًا بِاالرُّوحِ وَالْمُهَجِ*
*പ്രവാചകﷺ സ്നേഹത്തിൻ്റെ പേരിൽ സ്വയം ആത്മാർപ്പണം നടത്താനും, സ്വന്തം ശരീരം നൽകാനും ആര് തയ്യാറായിട്ടുണ്ടോ (അവർ വിജയിച്ചു).*
➖➖➖➖➖➖➖➖➖➖➖
*📚 വരി 6*
••••••••••••••
*يَاكَرِيمَ الْجُودِ رَاحَتَهُ*
*فَكَفَيْتَ الْبَحْرَ وَاللُّجَجِ*
*ഏറ്റവും വലിയ ധർമ്മിഷ്ഠരായ പ്രവാചകരെﷺ, അങ്ങ് ﷺ സമുദ്രത്തെയും, ആഴികളെയും മറികടന്ന് ഞങ്ങളെ ധന്യമാക്കിയിരിക്കുന്നല്ലോ*
➖➖➖➖➖➖➖➖➖➖➖
*📚 വരി 7*
••••••••••••••
*أَنْتَ مُنْجِينَا مِنَ الْحُرَقِ*
*مِنْ لَهِيبِ النَّارِ وَالْأَجَجِ*
*അത്യുഷ്‌ണങ്ങളിൽ നിന്നും, നരകത്തിൻ്റെ ആളിക്കത്തലിൽ നിന്നും കരിഞ്ഞു പോകുന്നതിൽ നിന്ന് അങ്ങാണ് ﷺ നാളെ ഞങ്ങളുടെ രക്ഷകൻ*.
➖➖➖➖➖➖➖➖➖➖➖
*📚വരി 8)*
•••••••••••••
*ذَنْبُنَا مَاحِي لَيَمْنَعُنَا*
*مِنْ ذُرُوفِ الدَّمْعِ وَالْعَجَجِ*
*മാഹി എന്ന നാമമുള്ള പ്രവാചകരെﷺ, ഞങ്ങളുടെ പാപങ്ങൾ കാരണം പൊട്ടിക്കരയുന്നതിനെ തൊട്ടും, കണ്ണുനീർ പൊഴിക്കുന്നതിനെ തൊട്ടും ഞങ്ങളെ തടയപ്പെടുന്നുണ്ട്.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 9*
••••••••••••••
*حُبُّكُم فِي قَلْبِنَا مَحْوٌ*
*مِنْ رَئِينِ الذَّنْبِ وَالْحَرَجِ*
*തെറ്റു കുറ്റങ്ങളുടെ കറ പുരണ്ടതിനാൽ, ഞങ്ങളുടെ ഖൽബിൽ നിന്ന് അങ്ങയോടുള്ള ﷺ സ്നേഹം മാഞ്ഞു പോയിട്ടുണ്ട്.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 10*
••••••••••••••
*صَبُّكُمْ وَاللّٰهِ لَمْ يَخِبْ*
*لِكَمَالِ الْحُسْنِ وَالْبَهَجِ*
*അല്ലാഹുവാണ് ﷻ സത്യം, അങ്ങയുടെ ﷺ സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സമ്പൂർണ്ണത കാരണമായി അങ്ങയെﷺ സ്നേഹിച്ച ഒരാളും പരാജയപ്പെടുകയേയില്ല.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 11*
•••••••••••••••••
*إِنَّنَا نَرْجُو لِشَافِعِنَا*
*لِصَلَاحِ الدِّينِ وَالنَّهَجِ*
*ഞങ്ങളുടെ ജീവിത ചര്യകളും, മതാചാരങ്ങളും നന്നാവാൻ വേണ്ടി ഞങ്ങളുടെ ശുപാർശകരായ മുത്ത് റസൂലുല്ലാഹി ﷺ തങ്ങളിൽ നിശ്ചയം ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 12*
••••••••••••••
*وَهُوَ نَجَّانَا مِنَ الْبَلْوَی*
*طِيبُهُ فِي الْعَالَمِ الْأَرَجِ*
*എല്ലാ വിപത്തുകളിൽ നിന്നും അവിടുന്നാണ് ﷺ ഞങ്ങളുടെ രക്ഷകർﷺ, ഈ ലോകത്ത് അടിച്ച് വീശിക്കൊണ്ടിരിക്കുന്നത് അവിടുത്തെﷺ സുഗന്ധമാണ്.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 13*
••••••••••••••
*رَبِّ وَارْزْقْنَا زِيَارَتَهُ*
*قَبْلَ قَبْضِ الرُّوحِ وَالْخَرَجِ*
*റൂഹ് പിടിക്കുന്നതിനും, അന്ത്യ യാത്ര പുറപ്പെടുന്നതിനും മുമ്പ് മുത്ത് റസൂലുല്ലാഹി ﷺ തങ്ങളെ സിയാറത്ത് ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ.*
➖➖➖➖➖➖➖➖➖➖➖
*📚 വരി 14*
••••••••••••••
*صَلِّ يَا رَبِّي عَلَی الْهَادِي*
*لِسَبِيلِ الْحَقِّ وَالْفَرَجِ*
*എൻ്റെ നാഥാ, ആശ്വാസത്തിൻ്റെയും സത്യത്തിൻ്റെയും മാർഗ്ഗത്തിലേക്ക് വഴി നടത്തുന്ന മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾക്ക്, നീ ഗുണം ചെയ്യേണമേ.*
*_Team Shamsul Huda🌹✨_*
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
1 380
തുളച്ചു കയറുന്ന ചെങ്കോലുകൾ കൊണ്ട് ആകാശത്ത് നിന്ന് പിശാചുക്കളെ എറിയപ്പെട്ടു. സത്യത്തിൻ്റെ പ്രഭാതം പുലരുകയും എല്ലാ അധർമ്മകാരികളുടെയും പ്രവർത്തനങ്ങൾ നിഷ്ഫലമാവുകയും ചെയ്തു.*
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
*📚ഹദീസ്: 3️⃣(Part 3)*
•••••••••••••••••••••••••
*وَرُوِي عَنْ يَحْيَ بْنِ عُرْوَةَ أَنَّ نَفَرًا مِنْ قُرَيْشٍ كَانُوا عِنْدَ صَنَمٍ مِنْ أصْنَامِهِمْ قَدِ التَّخَذُوا ذَلِكَ الْيَوْمَ عِيدًا مِنْ أَيَّامِهِمْ يَنْحَرُونَ فِيهِ الْجَزُورَ وَيأْكُلُونَ وَيَشْرَبُونَ وَقَدْ عَكَفُوا عَلَيْهِ يَخُوضُونَ وَيَلْعَبُونَ فَدَخَلُوا عَلَيْهِ فَوَجَدُوهُ مَكْبُوبًا عَلَی وَجْهِهِ فَأَنْكَرُوا عِنْدَ ذَلِكَ عَلَيْهِ وَرَدُّوهُ إِلَی حَالِهِ فَانْقَلَبَ انْقِلَابَ صَاغِرٍ فَفَعَلُوا ذَلِكَ ثَلَاثًا وهُوَ لَا يَسْتَقِيمُ. فَلَمَّا رَأَوْا ذَلِكَ أَبْدَوْا حُزْنًا وتَأَلُّمًا وَأَصْبَحَ الْعِيدُ الَّذِي كَانُوا فِيِهِ مَأْتَمًا فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ مَالَهُ قَدْ أَكْثَرَ التَّنَكُّسَ إِنَّ هَـٰذَا لِأَمْرٍ حَدَثَ وَأَنْشَدَ وَقَلْبُهُ يَصْلَی بِالنَّارِ.*
*യഹ് യ ഇബ്നു ഉർവ എന്നവരെ തൊട്ട് റിപ്പോർട് ചെയ്യുന്നു; ഖുറൈശികളിൽ നിന്നുള്ള ഒരു സംഘം ആളുകൾ, അവരുടെ വിഗ്രഹങ്ങളിൽ നിന്നുള്ള ഒരു വിഗ്രഹത്തിൻ്റെ അരികിൽ പതിവനുസരിച്ചുള്ള അവരുടെ ഒരു ഉത്സവം ആഘോഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് കൂടി. അവർ ഒട്ടകത്തെ അറക്കുകയും, അവിടെയിരുന്ന് തിന്നുകയും കുടിക്കുകയും, ഗാഢമായി സംസാരിക്കുകയും, കളിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ശേഷം അവർ ആ വിഗ്രഹത്തിൻ്റെ അരികിലേക്ക് പ്രവേശിച്ചപ്പോൾ ആ വിഗ്രഹം മുഖം കുത്തി വീണ നിലയിലാണ് അവർ കണ്ടത്. ആ സമയത്ത് അവർക്ക് വലിയ മനപ്രയാസം ഉണ്ടായി. അവർ ആ വിഗ്രഹത്തെ പൂർവ്വ സ്ഥിതിയിലേക്ക് തന്നെ എടുത്തു വെച്ചു. അപ്പോഴും അത് നിന്ദ്യതയോടെ തല കുത്തി വീണു. അങ്ങിനെ അവർ മൂന്ന് തവണ ചെയ്തു നോക്കിയിട്ടും അത് നേരെ നിൽക്കുന്നില്ല. അത് കണ്ടപ്പോൾ അവർ വലിയ വേദനയും ദുഃഖവും പ്രകടിപ്പിക്കുകയും അവരുടെ ആഘോഷദിവസം അവർക്ക് ദുഃഖദിവസമായി മാറുകയും ചെയ്തു. ഉസ്മാൻ ഇബ്നു ഹുവൈരിസ് എന്ന മുശ്രിക് ആയ മനുഷ്യൻ പറയുന്നു: "ഇതിന് എന്തു പറ്റി ?, ഇത് പല തവണ തല കീഴായി മറയുന്നുവല്ലോ.!തീർച്ചയായും എന്തോ ഒന്ന് നടന്നിട്ടുണ്ട് ". അഗ്നിയാൽ ജ്വലിക്കുന്ന ഹൃദയത്താൽ അദ്ദേഹം പാടി. '*
*_Team Shamsul Huda🌹✨_*
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
1 380
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
*മൻഖൂസ് മൗലിദ് റിവിഷൻ - 8*
*📚 ഹദീസ് :3️⃣(Part 1)*
•••••••••••••••••••••••••
*وَ رُوِيَ: أَنَّ آمِنَةَ رَضِيَ اللّٰهُ عَنْها رَأَتْ حِينَ وَضَعَتْهُ ﷺ نُورًا أَضَاءَ لَهُ قُصُورُ بُصْرَی مِنْ أَرْضِ الشَّامِ. وَرُوِيَ أَنَّ آمِنَةَ رَضِيَ اللّٰهُ عَنْها قَالَتْ: لَمَّاوَضَعْتُهُ مَدَدتُّ عَيْنِي لِأَنْظُرَ وَلَدِي فَلَمْ أَرَهُ ثُمَّ وَجَدتُّهُ فِي الْمِخْدَعِ وَهُوَ مَكْحُولٌ مَدْهُونٌ مَخْتُونٌ مَلْفُوفٌ بِثَوْبٍ مِنَ الصُّوفِ الْأَبْيَضِ أَلْيَنَ مِنَ الْحَرِيرِ يَفُوحُ الطِّيبُ مِنْ جَنَابِهِ فَجَعَلْتُ أَنْظُرُ إِلَيْهِ وَإِذَا مُنادٍ يُنَادِي: "اَخْفُوهُ عَنْ أَعْيُنِ النَّاسِ" قَالَتْ: فَمَا كَانَ غَيْبَتُهُ وَحُضُورُهُ إِلَّا كَلَمْحِ الْبَصَرِ. وَلَمَّا كُنْتُ مُتَحَيِّرَةً مِنْ ذَلِكَ اِذَا بِثَلَاثَةِ نَفَرٍِ قَد دَّخَلُوا عَلَيَّ كَأَنَّ وُجُوهَهُمْ أَقْمَارٌ وَفِي يَدِ أَحَدِهِمْ اِبْرِيقٌ مِنَ الفِضَّةِ وَمَعَ الْآخَرِ طَشْتٌ مِنَ الزَّبَرْجَدِ الْأَخْضَرِ وَفِي يَدِ الثَّالِثِ حَرِيرَةٌ بَيْضَاءُ مَطْوِيَّةّ فَنَشَرَهَا فَاِذَا هِيَ خَاتَمٌ يُحَيِّرُ أَعْيُنَ النَّاظِرِينَ مِنْ شِدَّةِ نُورِهِ، حَمَلَ ابْنِي وَنَاوَلَهُ لِصَاحِبِ الطَّشْتِ وَأَنَا أَنْظُرُ إِلَيْهِ فَغَسَلَهُ مِنْ ذَلِكَ الْمَاءِ الَّذِي فِي الْإِبْرِيقِ سَبْعَ مَرَّاتٍ. ثُمَّ قَالَ لِصَاحِبِهِ: إِخْتِمْ بَيْنَ كَتِفَيْهِ بِخَاتَمِ النُّبُوَّةِ فَهُوَ خَاتِمُ النَّبِيِّينَ وَسَيِّدُ أَهْلِ السَّمَاوَاتِ وَالْأَرْضِ أَجْمَعِينَ.*
*ആമിന رَضِيَ اللّٰهُ عَنْها കണ്ടതായിട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു: " മുത്ത് റസൂലുല്ലാഹി ﷺ തങ്ങളെ ആമിന ബീവി رَضِيَ اللّٰهُ عَنْها പ്രസവിച്ചപ്പോൾ, ഒരു വലിയ പ്രകാശം കാണുകയും അത് കാരണമായി ശാമിലെ ബുസ്റ പട്ടണത്തിലെ കൊട്ടാരങ്ങൾ തിളങ്ങി കാണുകയും ചെയ്തു.* *ആമിന رَضِيَ اللّٰهُ عَنْها പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു: "ഞാൻ എൻ്റെ മകനെ ﷺ പ്രസവിച്ച നേരം എൻ്റെ കുഞ്ഞിനെﷺ കാണുന്നതിന് വേണ്ടി കണ്ണ് നീട്ടി നോക്കിയപ്പോൾ എനിക്ക് എൻ്റെ കുഞ്ഞിനെ ﷺ കാണാൻ കഴിഞ്ഞില്ല. അൽപ സമയത്തിന് ശേഷം ഒരു കൊച്ചു മുറിയിൽ കുഞ്ഞിനെ ﷺ കാണാൻ കഴിഞ്ഞു. ആ കുഞ്ഞ് ﷺ സുറുമ ഇടപ്പെട്ട രൂപത്തിലും, എണ്ണ ഇടപ്പെട്ട രൂപത്തിലും, ചേലാ കർമ്മം ചെയ്യപ്പെട്ട രൂപത്തിലും, പട്ടിനേക്കാൾ മിനുസമുള്ള, സുഗന്ധം അടിച്ച് വീശുന്ന ഒരു വെളുത്ത രോമത്താലുള്ള വസ്ത്രം കൊണ്ട് ചുറ്റപ്പെട്ട രൂപത്തിലുമായിരുന്നു.ഞാൻ എൻ്റെ കുഞ്ഞിലേക്ക് ﷺ നോക്കാൻ തുടങ്ങിയപ്പോൾ ഒരു അശരീരി മുഴങ്ങുന്നു: "ജനങ്ങളുടെ ദൃഷ്ടിയിൽ നിന്ന് ആ കുഞ്ഞിനെ ﷺ മറച്ച് വെക്കണം". മഹതി رَضِيَ اللّٰهُ عَنْها പറയുന്നു: അപ്രത്യക്ഷമാകലും തിരിച്ചു വരലുമെല്ലാം കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ടായിരുന്നു. അത് കാരണമായി ഞാൻ പരിഭ്രമിച്ച് നിൽക്കുമ്പോൾ, ചന്ദ്രനെ പോലെ തിളങ്ങുന്ന മുഖമുള്ള മൂന്നാളുകൾ എന്നിലേക്ക് കടന്ന് വന്നു. അവരിൽ ഒരാളുടെ കയ്യിലൊരു വെള്ളിക്കിണ്ടിയും, മറ്റൊരാളുടെ കയ്യിലൊരു പച്ച നവരത്നത്താലുള്ള ഒരു പടിക്കവും, മൂന്നാമത്തെ ആളുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച രൂപത്തിൽ ഒരു പട്ടിൻ്റെ കഷ്ണവും ഉണ്ടായിരുന്നു. ആ പട്ട് നിവർത്തിയപ്പോൾ അതിൽ ശക്തമായ പ്രകാശം കാരണം കാഴ്ചക്കാരെ കണ്ണഞ്ചിപ്പിക്കുന്ന രൂപത്തിലുള്ള ഒരു സീൽ ഉണ്ടായിരുന്നു. അദ്ദേഹം എൻ്റെ കുഞ്ഞിനെ ﷺ എടുത്ത് പടിക്കം കയ്യിലുള്ള ആൾക്ക് കൈമാറി. ഞാൻ എൻ്റെ കുഞ്ഞിലേക്ക് ﷺ നോക്കുന്നുണ്ടായിരുന്നു.ആ കിണ്ടിയിലുള്ള വെള്ളം കൊണ്ട് കുഞ്ഞിനെ ﷺ അവർ ഏഴ് പ്രാവശ്യം കുളിപ്പിച്ചു. പിന്നീട് അയാൾ തൻ്റെ കൂട്ടുകാരനോട് ആ കുഞ്ഞിൻ്റെ ﷺ രണ്ട് ചുമലുകൾക്കിടയിൽ ഖാതമുന്നുബുവ്വ കൊണ്ട് സീൽ ചെയ്യാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം പറയുന്നു: "ഈ കുഞ്ഞ് ﷺ അന്ത്യപ്രവാചകരും, ആകാശ ഭൂമികളിലുള്ള എല്ലാവരുടെയും നേതാവുമാണ്ﷺ ".*
➖➖➖➖➖➖➖➖➖➖➖
*📚 ഹദീസ് :3️⃣(Part 2)*
••••••••••••••••••••••••••
*وَقِيلَ لَمَّا وُلِدَ ﷺ خَمَدَت تِّلْكَ الَّيْلَةَ نَارُ فَارِسَ بَعْدَ الضِّرَامِ وَلَمْ تَكُنْ خَمَدَتْ قَبْلَ ذَالِكَ بِأَلْفَيْ عَامٍ وَارْتَجَّ إِيوَانُ كِسْرَی وَسَقَطَتْ مِنْهُ اَرْبَعَ عَشْرَةَ شُرْفَةً وَغَاضَتْ بُحَيْرَةُ سَاوَةَ وَأَصْبَحَتْ أَصْنَامُ الدُّنْيَا كُلُّهَا مَنْكُوسَةًوَرُمِيَتِ الشَّيَاطِينُ مِنَ السَّمَاءِ بِالشُّهُبِ الثَّوَاقِبِ وَانْبَلَجَ صُبْحُ الْحَقِّ وَبَطَلَ مَا كَانَ يَعْمَلُهُ كُلُّ كَاذِبٍ.*
*പറയപ്പെട്ടു; " മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ പ്രസവിക്കപ്പെട്ടപ്പോൾ, ആ രാത്രിയിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് തൊട്ട് അത് വരെ കെട്ടണഞ്ഞിട്ടില്ലാത്ത പേർഷ്യക്കാരുടെ തീ ആളിക്കത്തിയതിന് ശേഷം കെട്ടണഞ്ഞു. കിസ്റ കൊട്ടാരം കുലുങ്ങി വിറയ്ക്കുകയും, അതിൽ നിന്ന് പതിനാല് ഗോപുരങ്ങൾ തകർന്നു വീഴുകയും ചെയ്തു. സാവ തടാകം വറ്റി വരണ്ടു. പ്രപഞ്ചത്തിലെ എല്ലാ വിഗ്രഹങ്ങളും തല കീഴായി മറിഞ്ഞു.
1 380
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
*മൻഖൂസ് മൗലിദ് റിവിഷൻ - 5*
*📚ബൈത്ത് :1️⃣(വരി 5)*
*إِنَّنَا نَرْجُو إِلَی كَأْسِ حَوْضِكَ لِلْعَطَشِ*
*يَوْمَ نَشْرِ كِتَابِي يَا سَيِّدِي خَيْرَ النَّبِي*
*പ്രവാചകന്മാരിൽ അത്യുത്തമരായﷺ എൻ്റെ നേതാവേﷺ, എൻ്റെ നന്മ തിന്മകൾ രേഖപ്പെടുത്തിയ കിതാബ് വിതരണം ചെയ്യപ്പെടുന്ന നാളിൽ, ഞങ്ങളുടെ ദാഹ ശമനത്തിന് വേണ്ടി അങ്ങയുടെﷺ ഹൗളുൽ കൗസറിലെ കോപ്പയിലേക്ക് ഞങ്ങൾ ആഗ്രഹിക്കുന്നു.*
➖➖➖➖➖➖➖➖➖➖➖
*📚ബൈത്ത് :1️⃣(വരി 6)*
*َاَلشَّفَاعَةَ هَبْ لَنَا فِي الْقِيَامَةِ مُشْفِقًا*
*وَاهْ لَنَا إِنْ ضَاعَ يَا سَيِّدِي خَيْرَ النَّبِي*
*പ്രവാചകന്മാരിൽ ഏറ്റവും ഉത്തമരായﷺ എൻ്റെ നേതാവേﷺ, ഞങ്ങളോട് വാത്സല്യം പ്രകടിപ്പിച്ച് അന്ത്യ നാളിൽ ഞങ്ങൾക്ക് ശഫാഅത്ത് നൽകേണമേ. ആ ശഫാഅതെങ്ങാനും നഷ്ടപ്പെട്ടാൽ എന്തൊരു കഷ്‌ടമായിരിക്കും.*
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
َ
*📚ബൈത്ത് :1️⃣(വരി 7)*
*اَلصَّلاَةُ عَلَی النَّـبِـي كُلَّ وَقْتٍ دَائِمًـــا*
*لَاحَ نَجْمٌ فِي السَّمَا سَيِّدِي خَيْرَ النَّبِي*
*പ്രവാചകരിൽ ഉത്തമരായﷺ എൻ്റെ നേതാവായ നബിയേﷺ, ആകാശത്തിൽ നക്ഷത്രങ്ങൾ വെട്ടി തിളങ്ങി നിൽക്കുന്ന കാലത്തോളം, എല്ലാ സമയത്തും നിരന്തരമായി അല്ലാഹുﷻ വിൻ്റെ ഗുണം മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ മേൽ ഉണ്ടാവട്ടെ.*
*_Team Shamsul Huda🌹✨_*
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
1 380
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
*മൻഖൂസ് മൗലിദ് റിവിഷൻ - 2*
*📚ഹദീസ് 1(part-4)*
*وَكَانَ فِي صُلْبِ اِبْرَاهِيمَ عَلَيْهِ السَّلَام حِينَ اُلْقِيَ فِي النَّارِ فَعَادَ وَصَارَ لَهْبُهَا مُخْمَدًا.وَرَأَتْ اُمُّهُ آمِنَةُرضي الله عنهاحِينَ حَمَلَتْ بِهِ مَلَائِكَةَ السَّمَاءِ مَدَدًا. *وَدَخَلَ عَلَيْهَا الْأَنْبِيَاءُ وَهُمْ يَقُلُونَ لَهَا اِذَا وَضَعْتِ شَمْسَ الْفَلَاحِ وَالْهُدَی فَسَمِّيهِ مُحَمَّدًاﷺ.*
*ഇബ്റാഹിം നബിعليه السلامനെ തീയിൽ എറിയപെട്ട സമയത്ത് മഹാനവർകളുടെعليه السلام മുതുകിൽ, മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ തിരു നൂർ ഉണ്ടായിരുന്നത് കൊണ്ട്, ആ തീയുടെ തീനാളം കെട്ടണഞ്ഞു പോയി.മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ ഉമ്മയായ ആമിന ബീവിرضي الله عنها അവിടുത്തെﷺ ഗർഭം ധരിച്ച സമയത്ത്, സഹായിക്കാൻ വേണ്ടി ആകാശത്ത് നിന്ന് മലക്കുകൾ സംഘം സംഘമായിട്ട് തന്റെ അരികിലേക്ക് ഇറങ്ങിവരുന്നത് ആമിന ബീവിرَضِيَ اللّٰهُ عَنْهَا കണ്ടു.*
*അമ്പിയാക്കൾ ആമിന ബീവി رَضِيَ اللّٰهُ عَنْهَا യുടെ അടുക്കൽ വന്ന് കൊണ്ട് പറഞ്ഞു: "നിങ്ങൾ വിജയത്തിന്റെയും സന്മാർഗത്തിന്റെയും സൂര്യനായ കുട്ടിയെ ﷺ പ്രസവിച്ചാൽ അവർക്ക് മുഹമ്മദ് ﷺ എന്ന് പേര് വെക്കണം.*
➖➖➖➖➖➖➖➖➖➖➖
*📚ഹദീസ് 1(Part- 5* )
*.قَالَ اللّٰهُ عَزَّ وَجَلَّ ﴿ لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنْفُسِكُمْ عَزِیزٌ عَلَیْهِ مَا عَنِتُّمْ حَرِیصٌ علَیْكُم بِالْمُؤْمِنِینَ رَءُوفٌ رَّحِیمٌ﴾*
*_അല്ലാഹുﷻ പറഞ്ഞു: "നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു പ്രവാചകർ ﷺ നിങ്ങളിലേക്ക് വന്നിരിക്കുന്നു. നിങ്ങൾക്ക് വിഷമം ഉണ്ടാകുന്നത് അവിടുത്തേക്ക് ﷺ വലിയ വിഷമമാണ്. നിങ്ങളുടെ മേൽ അതീവ തൽപരരും, മുഅ്മിനീങ്ങളോട് വലിയ ദയാലുവും കാരുണ്യമുള്ളവരുമാണ്ﷺ "__.*
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
*📚ഹദീസ് 1 (Part-6)*
*وَرُوِيَ عَنِ النَّبِيِّ ﷺ أَنَّهُ قَالَ كُنْتُ نُورًا بَيْنَ يَدَيِ اللّٰهِ عَزَّ وَجَلَّ قَبْلَ اَنْ يَخْلُقَ آدَمَ عَلَيْهِ السَّلَام بِأَلْفَيْ عَامٍ.*
*يُسَبِّحُ اللّٰهَ ذَلِكَ النُّورُ وَتُسبِّحُ الْمَلا ئِكَةُ بِتَسْبِيحِهِ.* *فَلَمَّا خَلَقَ اللّٰهُ تَعَالیَ آدَمَ عَلَيْهِ السَّلَام اَلْقَی ذَلِكَ النُّورَ فِي طِينَتِهِ فَأَهْبَطَنِيَ اللّٰهُ فِي صُلْبِ آدَمَ عَلَيْهِ السَّلَام اِلَی الْاَرْضِ.* *وَجَعَلَنِي فِي السَّفِينَةِ فِي صُلْبِ نُوحٍ عَلَيْهِ السَّلَام* *وَجَعَلَنِي فِي صُلْبِ الْخَلِيلِ اِبْرَاهِيمَ عَلَيْهِ السَّلَام حِينَ قُذِفَ بِهِ فِي النَّارِ* *وَلَمْ يَزَلْ يَنْقُلُنِي رَبِّي مِنَ الْاَصْلَابِ الْكَرِيمَةِ الْفَاخِرَةِ إِلَ الْأَرْحَامِ الزَّكِيَّةِ الطَّاهِرَةِ حَتَّی أَخْرَجَنِيَ اللّٰهُ مِنْ بَيْنِ أَبَوَيَّ وَلَمْ يَلْتَقِيَا عَلَی سِفَاحٍ قَطُّ*
*മുത്ത് റസൂലുല്ലാഹി ﷺ തങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു ; അവിടുന്ന് ﷺ പറഞ്ഞു: "ആദം നബി عَلَيْهِ السَّلَام നെ സൃഷ്ടിക്കുന്നതിന് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഞാൻﷺ അല്ലാഹു ﷻ വിന്റെ മുമ്പിൽ ഒരു പ്രകാശമായിരുന്നു"*.
*ആ പ്രകാശം അല്ലാഹു ﷻ വിന് തസ്ബീഹ് ചൊല്ലിക്കൊണ്ടെയിരുന്നു. അതിൻ്റെ തസ്ബീഹിനോട് ചേർന്ന് കൊണ്ട് മലക്കുകളും തസ്ബീഹ് ചൊല്ലിക്കൊണ്ടെയിരുന്നു. അങ്ങിനെ അല്ലാഹുﷻ ആദം നബി عَلَيْهِ السَّلَامനെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ, സൃഷ്ടിപ്പിൻ്റെ കളിമണ്ണിൽ ആ പ്രകാശത്തെﷺ വെക്കുകയും, ആദം നബി عَلَيْهِ السَّلَامൻ്റെ മുതുകിലൂടെ അല്ലാഹു ﷻ എന്നെﷺ ഈ ഭൂമിയിലേക്ക് ഇറക്കുകയും ചെയ്തു.*
*നൂഹ് നബി عَلَيْهِ السَّلَام കപ്പലിൽ ആയിരുന്നപ്പോൾ, അവിടുത്തെ عَلَيْهِ السَّلَام മുതുകിൽ അല്ലാഹു ﷻ എന്നെﷺ ആക്കിയിട്ടുണ്ട്.* *ഖലീലായ ഇബ്രാഹിം നബി عَلَيْهِ السَّلَام നെ തീ കുണ്ഠാരത്തിൽ എറിയപ്പെട്ടപ്പോൾ, അല്ലാഹുﷻ അവിടുത്തെعَلَيْهِ السَّلَام മുതുകിൽ എന്നെﷺ ആക്കിയിട്ടുണ്ട്.*
*എൻ്റെﷺ മാതാപിതാക്കളിലൂടെ എന്നെﷺ ഈ ഭൂമിയിലേക്ക് പുറപ്പെടുവിക്കുന്നത് വരെ, ആദരവും അഭിമാനവുമുള്ള മുതുകുകളിൽ നിന്ന് പവിത്രവും പരിശുദ്ധവുമായ ഗർഭാശയത്തിലേക്ക് എൻ്റെ ﷺ രക്ഷിതാവ് എന്നെﷺ നീക്കിക്കൊണ്ടെയിരുന്നു. എൻ്റെ ﷺ മാതാപിതാക്കളിൽ ഒരാളും വ്യഭിചാരത്തിൻ്റ പേരിൽ സംബന്ധിച്ചിട്ടില്ല.*
*_Team Shamsul Huda🌹✨_*
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
1 380
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
*മൻഖൂസ് മൗലിദ് റിവിഷൻ -1*
*ഹദീസ് 1(part-1)*
*سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ الْأَوَّلِ قَمَرَ نَبِيِّ الْهُدَى وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ.*
വിശുദ്ധമായ റബീഉൽ അവ്വൽ മാസത്തിൽ സന്മാർഗ്ഗത്തിൻ്റെ പ്രവാചകരായ ചന്ദ്രനെ ﷺ ഉദയം ചെയ്യിപ്പിക്കുകയും, ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ആ പ്രവാചകരുടെﷺ തിരു നൂറിനെ സൃഷ്ടിക്കുകയും ചെയ്ത അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.
➖➖➖➖➖➖➖➖➖➖➖
*ഹദീസ് 1(Part- 2* )
*وَسَمَّاهُ مُحَمَّدًا وَأَخْرَجَهُ فِي آخِرِ الزَّمَانِ كَمَا قَدَّرَ وَأَبْدَى وَأَلْبَسَهُ خِلْعَةَ الْجَمَالِ الَّتِي لَمْ يُلْبِسْهَا أَحَدًا فَوُلِدَ بِوَجْهٍ أَخْجَلَ قَمَرًا وَفَرْقَدًا*
ആ തിരുﷺ നൂറിന് അല്ലാഹു മുഹമ്മദ് ﷺ എന്ന് പേര് വെച്ചു. അല്ലാഹു മുൻകൂട്ടി കണക്കാക്കിയതനുസരിച്ച് അവസാന കാലഘട്ടത്തിൽ
ആ മുത്ത് റസൂലുല്ലാഹിﷺ തങ്ങളെ പുറപ്പെടീപ്പിക്കുകയും, വെളിപ്പെടുത്തുകയും,മറ്റൊരാളെയും ധരിപ്പിച്ചിട്ടില്ലാത്ത അഴകിന്റെ സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. ചന്ദ്രനെയും ധ്രുവ നക്ഷത്രങ്ങളെയുമെല്ലാം നാണിപ്പിക്കും വിധത്തിൽ വളരെ മനോഹരമായ മുഖത്തോടു കൂടി അവിടുന്ന്ﷺ ജനിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
*ഹദീസ് 1 (Part-3)*
*أَلَا هُوَ الَّذِي تَوَسَّلَ بِهِ آدَمُ عَلَيْهِ السَّلَام وَافْتَخَرَ بِكَوْنِهِ وَالِدًا وَاسْتَغَاثَ بِهِ نُوحٌ عَلَيْهِ السَّلَام فَنَجَى مِنَ الرَّدَى*
അറിയുക! ആ മുത്ത് റസൂലുല്ലാഹി ﷺ തങ്ങളെ കൊണ്ട് ആദം നബി عليه السلام തവസ്സുലാക്കി പ്രാർത്ഥിക്കുകയും, അവിടുത്തെ ﷺ പിതാവായത് കൊണ്ട് അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ട്. നൂഹ് നബി عليه السلام അവിടുത്തെﷺ കൊണ്ട് സഹായാഭ്യാർത്ഥന നടത്തിയപ്പോൾ വലിയ മുസ്വീബതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
*_Team Shamsul Huda🌹✨_*
🍁🍀🍁🍀🍁🍀🍁🍀🍁🍀🍁
1 380
"പൊന്നാനിയിൽ ഇപ്പോൾ ഉള്ളവരുടെ മുൻപത്തെ മഖ്ദൂം സൈനുദ്ധീൻ കുട്ടി മുസ്ല്യാർ തങ്ങളുടെ മകനായ കൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്ല്യാർ ദുൽ ഖഅദ് മാസം പത്തുമായിട്ട് തലശേരിക്ക് അഞ്ചുകാതം കിഴക്കുള്ള ഉളിയിൽ എന്ന സ്ഥലത്ത് വെച്ച് മൗത്തായിരിക്കുന്നു. ഇദ്ദേഹം ഇക്കാലത്ത് മലയാളത്തിലുള്ള മുന്തിയ ഉലമാക്കളിൽ ഒരാളായിരുന്നു എന്നത് അക്ഷേപമില്ലാത്തതാകുന്നു. എന്നുമാത്രമല്ല ആ നിലയിൽ ഉള്ള ഉലമാക്കൾ മലയാളത്തിൽ ഉണ്ടെന്ന് കൂടി പറവാൻ ശങ്കിക്കുന്നു. ഫിഖ്ഹ്, തസവ്വുഫ്, ഹഖായിഖ്, തിബ്ബ് മുതലായ ഇൽമുകളിൽ അദ്ദേഹം സമർത്ഥനായിരുന്നു. പല അറബി കിത്താബുകളും മൗലിദുകളും തർജ്ജമകളും മറ്റും ഉണ്ടാക്കിയിടുണ്ട്. ഏതായാലും നിർഭാഗ്യവാന്മാരായ നമുക്ക് ഇത് വലിയ നഷ്ടവും വ്യസനവും തന്നെയാണെന്ന് തീർച്ചയത്രെ. എല്ലാവരും മയ്യത്ത് നമസ്കരിക്കേണ്ടതാകുന്നു."
നൂറ്റിപ്പതിനേഴ് വർഷം മുൻപ് അഥവാ 1905 -ൽ 'സ്വലാഹുൽ ഇഖ് വാൻ' അറബിമലയാള പത്രത്തിൽ വലിയ കറുത്ത പുള്ളികളിട്ട് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ചരമവാർത്തയാണിത്. കണ്ടു കിട്ടിയതിൽ വെച്ച് ഒരു പക്ഷെ ഇതായിരിക്കണം കേരളത്തിൽ നിന്നും ആദ്യമായി അച്ചടിമഷി പുരണ്ട ഒരു മതപണ്ഡിതന്റെ വിയോഗവാർത്ത. പിന്നോക്കം നിന്ന മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ പുരോഗതിക്കായി അഹോരാത്രം യത്നിച്ച പ്രസ്തുത പത്രത്തിന്റെ പത്രാധിപർ സൈതാലിക്കുട്ടി മാസ്റ്റർ (1856- 1919) കൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്ല്യാരെ കുറിച്ച് എഴുതിയ " ഇദ്ദേഹം ഇക്കാലത്ത് മലയാളത്തിലുള്ള മുന്തിയ ഉലമാക്കളിൽ ഒരാളായിരുന്നു എന്നത് അക്ഷേപമില്ലാത്തതാകുന്നു. എന്നുമാത്രമല്ല ആ നിലയിൽ ഉള്ള ഉലമാക്കൾ മലയാളത്തിൽ ഉണ്ടെന്ന് കൂടി പറവാൻ ശങ്കിക്കുന്നു" എന്ന ഒറ്റ അഭിപ്രായം മാത്രം മതി ഇബ്രാഹിം കുട്ടി മുസ്ലിയാരുടെ സമകാലിക സമ്മിതിക്ക് എക്കാലത്തേക്കും മതിയായ രേഖയായി. ഒടുങ്ങാത്ത സമുദായ പരിഷ്കരണ ത്വര ഉള്ളിൽ കൊണ്ടു നടന്ന സൈതാലിക്കുട്ടി മാസ്റ്റർ മേൽ എഴുതിയത് കേവലം അതിശയോക്തിയല്ലെന്ന് 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹവും കൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്ല്യാരും' എന്ന പുസ്തകം ഒരാവർത്തി വായിക്കുന്നവർക്ക് വ്യക്തമാകും.
മുസ്ലിം സമുദായം ഇന്നെത്തി നിൽക്കുന്ന ബിൽഡപ്പിന്റെ അസ്ഥിവാരം പരിശോധിച്ചാൽ മനസിലാകും മുൻപ് വഴിവെട്ടിത്തെളിച്ചവരുടെ ത്യാഗങ്ങളുടെയും പ്രയത്നങ്ങളുടെയും വില എത്രത്തോളമുണ്ടെന്ന്. അവർക്ക് അന്ന് ഏറ്റവും ഉചിതമെന്ന് തോന്നിയത് ആ കാലത്തിന് യോജ്യമായ രീതിൽ അർഹമായി ചെയ്തുവച്ചിട്ടാണ് അവരൊക്കെ രംഗമൊഴിഞ്ഞത്. ഇന്ന് നമുക്ക് ചെയ്യാൻ കഴിയാത്തതും അതു തന്നെയല്ലേ. തഴമ്പിന്റെ പാട് പരിശോധിക്കാനുള്ള ചരിത്രമല്ലിത്. പകരം മുൻപേ നടന്നവരുടെ കാല്പാടുകളിൽ പാദമമർത്തി വീണ്ടും മുന്നോട്ട് നടക്കാനുള്ള പ്രചോദനമാണ് ഇത്തരം ജീവചരിത്രകൃതികളിലൂടെ ലക്ഷ്യം വെക്കുന്നത്.
അദ്ദേഹത്തെ കുറിച്ചുള്ള ചരിത്രം ഇത്രയെങ്കിലും എഴുതാൻ കഴിഞ്ഞത് തന്നെ പത്ത് പന്ത്രണ്ട് കൊല്ലത്തെ ഗവേഷണ ശ്രമഫലമായാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളമുസ്ലിം സമൂഹത്തെ ഒരു മത പണ്ഡിതന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ആംഗിളിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്ന കൃതിയാണിത്. എന്തുകൊണ്ടും കേരളമുസ്ലിം ചരിത്രത്തിൽ താത്പര്യമുള്ളവർക്ക് ഒരു മുതൽക്കൂട്ടാണിത്.
