മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
അശൈഖ് സയ്യിദ് മുഹമ്മദുൽ ഫാസി അശ്ശാദുലി(റ)
........................................
പോരിശയാക്കപ്പെട്ടൊരു സ്വലാത്തുണ്ട്.
സ്വലാത്തുൽ യാഖൂത്തിയ്യ:
ശാദുലി മജ്ലിസുകളുടെ തുടക്കം
ഈ സ്വലാത്തോടു കൂടിയാണ്.
വലിയൊരു ആശിഖായിരുന്ന
ശാദുലി സരണിയുടെ ആത്മാവ്
ശൈഖ് സയ്യിദ് മുഹമ്മദുൽ ഫാസി (റ)യാണ് ഈ സ്വലാത്ത് ക്രോഡീകരിച്ചത്.
ശാദുലി ഹളറകളിൽ ,
നശീദകളിലൂടെ കേൾക്കാറുള്ള ഈരടിയുണ്ട് .
اُستَاذُنَا الفَاسِيُّ شَيخُ طَرِيقِكُم
كُلُّ البِلَادِ بِنُورِ ذِكرِكَ قَد مَلَا
ലോകരാജ്യങ്ങളിൽ എമ്പാടും
ശാദുലി സരണി
പ്രചരിപ്പിക്കുകയും വലിയ ദഅവത്ത് നടത്തുകയും , ആയിരങ്ങൾക്ക് മാർഗ്ഗദർശിയാവുകയും ചെയ്ത മഹാത്മാവാണ്
ശൈഖ് സയ്യിദ് മുഹമ്മദുൽ ഫാസി(റ) .
ഇന്ന് ദുൽഖഅദ് 24
ശൈഖ് മുഹമ്മദുൽ ഫാസി(റ)യുടെ
വഫാത്ത് ദിനം.
വിശുദ്ധ മക്കയിൽ ജന്നത്തുൽ മുഅല്ലയിൽ
മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.
പ്രാർത്ഥനകളും , സ്മരണകളും നടത്തുക.
മുഹമ്മദ് സാനി നെട്ടൂർ
1 380
ശൈഖ്അബുൽ അബ്ബാസിൽ
മർസി അശ്ശാദുലി (റ)
.............................
പ്രയാണങ്ങളുടെ മനോഹര ചരിതങ്ങൾ
അദ്ധ്യാത്മിക വീഥിയിൽ വളരെ ഉത്തേജനം നൽകുന്ന ഒന്നാണ്. താൻ തേടി നടക്കുന്ന
സ്നേഹക്കടലുകളുടെ മുമ്പിൽ റൂഹും ജസദുമായി എത്തപ്പെടുമ്പോഴുള്ള ആത്മീയ അനുരാഗത്തിൻ്റെ വർത്തമാനങ്ങൾ ,
അശൈഖ് ഇബ്നു മശീഷ് (റ) നെ അന്വേഷിച്ച് ഇമാം ശാദുലി (റ) കയറി ചെന്നതും , ഇമാം അബുൽ അബ്ബാസിൽ മർസി (റ) ഇമാം ശാദുലി (റ)യെ അന്വേഷിച്ച് കടന്ന് ചെന്ന സന്ദർഭങ്ങളും,
വലിയൊരു സമാഗമങ്ങളായിരുന്നു ഇതൊക്കെ,
ചരിത്രത്തിൽ എമ്പാടും ഇത്തരം
സംഗമങ്ങൾ
അടയാളപ്പെടുത്തുന്നുമുണ്ട്.
ഓ അബുൽ അബ്ബാസ് താങ്കൾ എന്നെ പോലെയും ഞാൻ താങ്കളെ പോലെയും ആകാൻ വേണ്ടിയാണ് ഞാൻ താങ്കളോട് സഹവസിക്കുന്നത്.
സ്നേഹക്കടലായ ഇമാം ശാദുലി (റ) തൻ്റെ
മുമ്പിലെത്തിയ ആത്മജ്ഞാന ദാഹിയോട്
പറയുകയാണ്.
ഇരുവരുടെയും ഹൃദയ കണ്ണുകൾ പരസ്പരം ദർശിക്കുകയാണ്.
സ്നേഹത്തിൻ്റെ വലിയൊരലിഫിലേക്ക്
ലയിക്കാനായി ആഗ്രഹിച്ചിരിക്കുകയാണല്ലോ
അൽ ഫനാഉ ഫില്ലാഹ്.........
ശൈഖ് അബുൽ അബ്ബാസിൽ മർസി (റ)
ശാദുലിയ സരണിയുടെ ഖലീഫ ആകുകയാണ്.
ഓ മർസി താങ്കളെ കുറിച്ച് പത്ത് വർഷം മുമ്പേ എനിക്ക് വിവരം കിട്ടിയിരുന്നു.'
ഇമാം ശാദുലി (റ) യുടെ വാക്കുകൾ 'ശ്രദ്ധേയമാണ്.
തൻ്റെ 24-മത്തെ വയസ്സിൽ കുടുംബത്തോടൊപ്പമുള്ള ഹജ്ജ് യാത്രയിൽ
കടലിലകപ്പെട്ട് തൻ്റെ സഹോദരനും താനും
ഒഴികെ എല്ലാവരും ശഹീദായി. '
ഈ സന്ദർഭത്തിലാണ് തൻ്റെ
പ്രിയപ്പെട്ട ശൈഖ് ഇമാം ശാദുലി (റ)ൽ
അഭയം തേടിയത്.
അവിടെ നിന്നു തന്നെ എല്ലാ ഫന്നുകളിലും പ്രാവീണ്യം നേടി.
വിജ്ഞാന സമ്പാദനത്തിനായി മഹാനുഭാവൻ്റെ സന്നിധിയിലേക്ക് ജനം ഒഴുകി. ഇസ്‌ലാമിക കർമ്മശാസ്ത്ര വിഷയങ്ങളിൽ മികവുറ്റ പാണ്ഡിത്യം ഈ വിഷയത്തിൽ പ്രത്യേക പഠനത്തിനായി ഒട്ടേറെ ആളുകളെ ആകർഷിച്ചു.
ദീനീ ദഅവത്തുമായി നീണ്ട യാത്രകൾ നടത്തി . വിവിധ രാജ്യങ്ങളിൽ ഒട്ടേറെ ശിഷ്യഗണങ്ങളെ സമ്മാനിച്ചു. അദ്ധ്യാത്മിക ലോകത്തെ സുൽത്താനായി വാഴുന്ന ഇമാം ബുസ്വീരി (റ) ശൈഖ് അബുൽ അബ്ബാസിൽ
മർസി (റ) യുടെ പ്രധാന ശിഷ്യനാണ്. ശാദുലി
സരണിയുടെ മുഖ്യ പ്രയോക്താവുമായിരുന്നു.
ലോകത്ത് അധികമധികമായി പാരായണം ചെയ്തു വരുന്ന ദലാഇലുൽ ഖൈറാത്ത് ,
ബുർദത്തു ശരീഫ് , ഹിസ്ബുകൾ എല്ലാം ശാദുലി സരണിയുടെ കനപ്പെട്ട സമ്മാനങ്ങളാണ്.
ഇമാം ശാദുലി (റ) തങ്ങൾക്കൊപ്പം ധാരാളം ഹജ്ജ് യാത്രകൾ ശൈഖ് മർസി (റ) നടത്തിയിട്ടുണ്ട്. ഒട്ടേറെ വിജ്ഞാന സദസ്സുകളിൽ ശൈഖ് മർസി (റ)യോട്
ക്ലാസ്സ് എടുത്തു കൊടുക്കാൻ ഇമാം ശാദുലി (റ) നിർദ്ദേശിക്കുകയുണ്ടായി. കാരണം പ്രഥമ കണ്ടുമുട്ടലിൽ തന്നെ തൻ്റെ ഖിലാഫത്ത് ശൈഖ് മർസി (റ)ക്ക് നൽകുകയുണ്ടായി.
ഇമാം ശാദുലി (റ) യുടെ അവസാന ഹജ്ജ് യാത്രയിൽ ശൈഖ് മർസി (റ)ക്ക് അധികരിച്ച
നിർദ്ദേശങ്ങൾ നൽകി.
ആ യാത്രയിലായിരുന്നു
ഇമാം ശാദുലി (റ)ൻ്റെ വഫാത്ത്. ഇമാം ശാദുലി (റ) യുടെ മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ശൈഖ് മർസി (റ) ആയിരുന്നു.
ഇവരുടെ ഗുരുശിഷ്യ ബന്ധങ്ങൾ ചരിത്രത്തിലെ ഉജ്ജ്വല നിമിഷങ്ങളാണ്.
ശാദുലിയ്യ സ്നേഹ സാമ്രാജ്യത്തിലെ
അനുഭവജ്ഞാനങ്ങൾ ഇമാം ശാദുലി (റ),
പ്രിയ ശിഷ്യൻ ശൈഖ് അബുൽ അബ്ബാസിൽ
മർസി (റ)ൻ്റെയും ചരിത്രം പറയുന്ന ലത്വാഇഫുൽ മിനൻ എന്ന ഗ്രന്ഥത്തിൽ
കാണാം. റബ്ബിനോടുള്ള സ്നേഹവും ,സ്മരണയും ലക്ഷ്യ കേന്ദ്രമായി
പരിശീലിപ്പിക്കുന്ന മഹത്തായ സരണിയാണ്
ശാദുലിയ്യ:
اهل المحبة بالمحبوب قد شغلوا
وفى محبته ارواحهم بذلوا
മഹാനായ ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) ഹി: 686 ൽ ദുൽഖഅദ് 25 ന് ഇസ്കന്ദറയിൽ വെച്ച്
വഫാത്തായി. അവിടെ
മസ്ജിദുൽ കബീറിൻ്റെ
ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു .
ഇവിടെ പറയപ്പെട്ട മഹത്തുക്കളുടെ ഹള്റത്തിലേക്ക് ഫാതിഹ ഓതി ദുആയും
സ്മരണയും നടത്തുക.
റബ്ബ് സ്വീകരിക്കട്ടെ ആമീൻ
മുഹമ്മദ് സാനി നെട്ടൂർ
1 380
ഇതൊക്കെയാണ് തന്നോടു നീരസമുണ്ടായിരുന്ന അൽപജ്ഞാനികള്‍പോലും ജീവിതകാലത്തു ആ ശംസുല്‍ ഉലമായെ എതിര്‍ക്കാനോ മറുത്തെന്തെങ്കിലും പറയാനോ ധൈര്യം കാട്ടാതിരുന്നത്. അല്ലാഹു അവിടത്തേക്കു നല്‍കിയ
ഖബൂല്‍'! വഫാത്തിനുശേഷം പലരും മൗലാനയെ അവഹേളിക്കുകയും അവമതിക്കുകയും ചെയ്‌തെങ്കിലും.
ഖുതുബിയും മറ്റും ലൗഡ്‌സ്‌പീക്കര്‍ ഉപയോഗിക്കുന്നതിനെ കഠിനമായി എതിര്‍ത്തിരുന്ന മൗലാനാ, വഫാത്തിനടുത്തു രോഗം സന്ദര്‍ശിക്കാനെത്തുന്നവരോടു ഗൗരവമായിട്ടാണ് സ്‌പീക്കര്‍ ഇബാദത്തിനെ കുറിച്ചു താക്കീതു നല്‍കിയിരുന്നത്. തന്റെ അവസാനകാലത്തു സ്‌പീക്കര്‍ കളിയായുധത്തില്‍പ്പെട്ടതാണോ എന്ന സംശയം നിമിത്തം പ്രസംഗങ്ങളില്‍ പോലും അവിടുന്നു വര്‍ജ്ജിച്ചിരുന്നു. ആയിടെ ബത്തേരിക്കടുത്തൊരിടത്തു പള്ളി ഉദ്‌ഘാടനത്തോടനുബന്ധിച്ച് സംസാരിക്കാന്‍ കൊണ്ടുവന്ന മൈക്ക്' പെട്ടെന്നു മിണ്ടാതായതും പതിനെട്ടടവും പയറ്റിയിട്ടും പരിപാടി തീരുംവരെ മാത്രം അതിന്റെ ശബ്‌ദം പുറത്തുവരാതെ നിന്നതും പ്രസിദ്ധമാണ്.
1966 ജനുവരി 28നു ആ വര്‍ഷത്തെ ഹിജ്‌റാബ്‌ദം ശവ്വാല്‍ ഏഴിന് മഹാനര്‍ മണ്ണിലേക്കു യാത്ര പറഞ്ഞു. ആത്മാവ് വിണ്ണിലേക്കും. കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം അതുവരെയും അല്ല, ഇന്നുവരെയും കേരളം കണ്ടിട്ടില്ലാത്ത ബന്ത് ദിനത്തിലായിരുന്നു ആ വഫാത്ത്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു ബന്തു നടത്തിയ ദിനത്തില്‍! എല്ലാം ഭേദിച്ചും തൃണവല്‍ക്കരിച്ചും ആബാലവൃദ്ധം ജനങ്ങളും നേതാക്കളും ഉലമാഉം സാദാത്തും അന്നു ചൊക്ലിയിലുള്ള വസതിയിലെത്തി. സര്‍വ്വാതി നാഥന്‍ ശംസുല്‍ ഉലമയോടൊപ്പം നമ്മെയും അവന്റെ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടട്ടെ, ആമീന്‍.
✒️മൗലാനാ നജീബ് ഉസ്താദ്,1 380
അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു മൗലാനാ ചാലിലകത്തു കുഞ്ഞഹമ്മദ്‌ഹാജി വെല്ലൂരില്‍ നിന്നും ബിരുദം നേടി തന്റെ നാട്ടില്‍ തിരിച്ചെത്തിയതും തിരൂരങ്ങാടിയിലെ സ്വവസതിയില്‍ ദര്‍സാരംഭിച്ചതും. അദ്ദേഹത്തിന്റെ സവിശേഷമായ അദ്ധ്യാപനരീതിയില്‍ ആകൃഷ്‌ടനായ കഥാപുരുഷന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെകൂടെയാണു തുടര്‍ന്നുള്ള പഠനം മുഴുവന്‍ നടത്തിയത്. പുളിക്കലും പെരിങ്ങാടിയിലും ഹാജിയുടെ ശിക്ഷണത്തില്‍ തന്നെ കഴിഞ്ഞു. പെരുങ്ങാടിയിലെ (മാഹി) താമസകാലത്താണു തന്റെ പ്രശസ്‌തനാമമായ
ഖുതുബി' എന്ന പേര്‍ വന്നു വീണത്.
മൗലാനാ ചാലിലകത്തിന്റെ ഇഷ്‌ടക്കാരനും ചൊക്ലി സ്വദേശിയുമായ ഒരാള്‍ തന്റെ മകള്‍ക്കനുയോജ്യനായ ഭര്‍ത്താവിനെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നു കുഞ്ഞഹമ്മദ് ഹാജിയോടപേക്ഷിച്ചു. ഹാജി പറഞ്ഞു: നിങ്ങളെന്തിനു വിഷമിക്കണം? ഇവിടെ പഠിക്കുന്ന മുസ്ല്യാന്മാരില്‍ നിങ്ങള്‍ക്കിഷ്‌ടമുള്ളയാളെ ഞാന്‍ വരനായിത്തരാം. തമാശയായാണു ഇതു പറഞ്ഞതെങ്കിലും ചൊക്ലിക്കാരന്‍ അതൊരവസരമായിക്കണ്ടു. അദ്ദേഹം പള്ളിയുടെ മുകളില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൂക്ഷ്‌മനിരീക്ഷണം നടത്തി. തത്സമയം തര്‍ക്കശാസ്‌ത്രത്തിലെ ഖുതുബി' എന്ന ഗ്രന്ഥം ഓതിക്കൊണ്ടിരുന്ന കഥാപുരുഷനെ ചൊക്ലിക്കാരനു നന്നേ ബോധിച്ചു. അദ്ദേഹം ഇറങ്ങിവന്നു മൗലാനാ കുഞ്ഞഹമ്മദ് ഹാജിയോട് ആ ഖുതുബിയോതുന്ന മോല്യാരെയാണ് എനിക്കു പുതിയാപ്പിളയായി വേണ്ടതെ'ന്നു പറഞ്ഞു.
ജീവിതസന്ധാരണത്തിനു മാര്‍ഗ്ഗമില്ലാത്ത, ഉടുതുണിക്കു മറുതുണിയില്ലാത്ത ചെറുചാലില്‍ മുഹമ്മദെന്ന തന്റെ വിദ്യാര്‍ത്ഥിയെ മകള്‍ക്കു വരനായി തെരഞ്ഞെടുത്ത സുഹൃത്തിന്റെ മുമ്പില്‍ കുഞ്ഞഹമ്മദ് ഹാജി കാര്യം വിവരിച്ചു. പക്ഷേ, സുഹൃത്തിന് ആ വിവാഹം തന്നെ നടക്കണമെന്നായിരുന്നു. കുഞ്ഞഹമ്മദ്‌ഹാജി സമ്മതം മൂളി. വിവാഹം സമംഗളം നടന്നു. പുതിയാപ്പിളക്കു ഖുതുബി എന്നു പേരും വീണു. വാവാഹാനന്തരം ഭാര്യാവീട്ടുകാരുടെ നിര്‍ലോഭമായ സഹായത്തോടെ മൗലാനായുടെ ജീവിതം ധന്യമായി.
ഹര്‍ക്കത്തില്ലാത്തപ്പോള്‍പോലും ഘനം കൂട്ടി ഉച്ചരിക്കേണ്ട അക്ഷരങ്ങളാണു ഖല്‍ഖലത്തിന്റെ ഹര്‍ഫുകള്‍. അഞ്ചക്ഷരങ്ങളുള്ള അവയുടെ മൂന്നക്ഷരങ്ങളാണു ഖുതുബി' എന്ന വാക്കിലുള്ളത്. യാദൃശ്ചികമാകാം, മൗലാനായുടെ ഘനഗാംഭീര്യപ്രകൃതിക്കിണങ്ങുന്നതാണ് ഈ പേര്. അവിടുന്ന് ഉം.....' എന്നമര്‍ത്തി മൂളിയാല്‍ മതി പണ്‌ഡിതന്മാര്‍ ഞെട്ടും. സാധാരണക്കാര്‍ വിറയ്‌ക്കും.
മഹാനരില്‍ ഏറ്റവും സ്വാധീനമുള്ളവരെന്നു ജനം കരുതുന്ന പൗരപ്രമുഖരോ നേതാക്കളോ ആണെങ്കിലും അവിടുത്തെ ഉം....?' എന്ന ശബ്‌ദത്തിനു മുമ്പില്‍ അവരൊക്കെ ആലിലപോലെ വിറക്കും. ചപ്പടാച്ചി വര്‍ത്തമാനങ്ങള്‍ക്കോ തമാശകള്‍ക്കോ ആ സന്നിധിയില്‍ സ്ഥാനമില്ല. അവിടുന്നു സംസാരിച്ചു തുടങ്ങിയാല്‍ സദസ്സിലേവരും മൗനികള്‍. സംശയനിവാരണം വരുത്താന്‍പോലും അവിടുന്നു പ്രത്യേകം താൽപര്യം കാണിക്കുന്നവര്‍ക്കേ ധൈര്യം വരൂ. ശിഷ്യസമ്പത്ത് മൗലാനയെ ഇതരരില്‍നിന്നും സവിശേഷനാക്കുന്നു.
ഈ നൂറ്റാണ്ടില്‍ കേരളംകണ്ട പ്രഗദ്‌ഭ ഉലമാക്കളില്‍ മിക്കപേരും മൗലാനയുടെ ശിഷ്യന്‍മാര്‍. ഇതാ കേള്‍ക്കൂ: മൗലാനാ ശാലിയാത്തി, ശൈഖുനാ സദഖത്തുല്ല മൗലവി, കൈപ്പറ്റ ബീരാന്‍കുട്ടി മുസ്ല്യാര്‍, ശൈഖുനാ കീഴന കുഞ്ഞബ്‌ദുല്ല മുസ്ല്യാര്‍, മലയില്‍ ബീരാന്‍കുട്ടി മുസ്ല്യാര്‍, കൂട്ടായി ബാവ മുസ്ല്യാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍, മൗലാനാ കുഞ്ഞറമുട്ടി മുസ്ല്യാര്‍, ഇ. കെ. അബൂബക്കര്‍ മുസ്ല്യാര്‍, കായംകുളം ഹസ്സന്‍കുഞ്ഞ് മുസ്ല്യാര്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു.
പരദശം പേര്‍ പങ്കെടുത്ത ഒരു പണ്‌ഡിതസഭയിലും ശംസുല്‍ ഉലമായുടെ സംബോധനം അവരില്‍ തനിക്കു പ്രത്യേകം താൽപര്യമുള്ള ഒരാളോടായിരിക്കും. ശൈഖുനാ സദഖത്തുല്ല മൗലവി സദസ്സിലുണ്ടെങ്കില്‍ അവിടത്തെ അഭിമുഖീകരിച്ചാവും സംസാരം. ചോദ്യവും ഉത്തരവുമെല്ലാം ഏറെയും അവര്‍ തമ്മില്‍ത്തന്നെ. ഇടക്കു കയറി സംസാരിക്കാനോ ചോദ്യം ചെയ്യാനോ മൗലാനായുടെ മുമ്പിലാരും ഒരുമ്പെടുകയില്ല. ആ മുഖത്തിനും ഭാവത്തിനും സംസാരത്തിനും അല്ലാഹു കനിഞ്ഞ ഹൈബത്തു' തന്നെ! ഋജുവായ ജീവിതം, വളവും തിരവുമില്ലാത്ത നടത്തം, നേരെ ചൊവ്വേ വളയാതെയുള്ള ഇരുത്തം, സ്‌ഫുടമായ അക്ഷരങ്ങള്‍ ഇതെല്ലാം അവിടത്തെ പ്രത്യേകതകളായിരുന്നു.
സൂക്ഷ്‌മതയും ഭയഭക്തിയുമുള്ള ഒരു ഉഖ്‌റവീ പണ്‌ഡിതന്‍, വുളുവെടുക്കുമ്പോഴും നമസകരിക്കുമ്പോഴും നിറവ്യത്യാസവും ഭാവമാറ്റവും വരുന്ന ഭക്തന്മാരെ സ്വഹാബാക്കളിലും താബിഉകളിലും നാം വായിച്ചിട്ടുണ്ട്. എന്നാല്‍ വുളുവെടുത്തു അല്ലാഹുവിന്റെ സന്നിധിയില്‍ നമസ്‌കരിക്കാന്‍ നിന്നാല്‍ നിയ്യത്തു ചെയ്യേണ്ടതു മലയാളത്തില്‍ത്തന്നെ ഉച്ചത്തില്‍ മൊഴിഞ്ഞു അല്ലാഹു അക്‌ബര്‍' എന്നു പറയുമ്പോഴേക്കും വെളുത്ത മുഖവും കാതുകളും ചുവന്നുതുടുത്തു വര്‍ണ്ണഭേദം വന്ന അല്ലാമാ ഖുതുബിയെ കണ്ടവര്‍, അടുത്തു പരിചയിച്ചവര്‍, ആ സന്നിധിയില്‍ നിന്നു പഠിച്ചവര്‍ ഇന്നും നൂറുകണക്കിനുണ്ട്. അല്ലാഹുവിന്റെ തിരുസന്നിധാനത്തെ കുറിച്ച ഓര്‍മ്മയാണ് ഇവിടെ പ്രകടമാകുന്നത്.1 380
ശംസുല്‍ ഉലമാ ഖുതുബി (റ)
----------------------------------------------------------------
പ്രസിദ്ധമായ കാര്യവട്ടം സമ്മേളനത്തോടെയാണു ശംസുല്‍ ഉലമാ ഖുതുബി(റ) ഔദ്യോഗികമായി നേരില്‍ സമസ്‌തയുമായി ബന്ധപ്പെടുന്നത്. ശംസുല്‍ ഉലമാ എന്ന പട്ടം പണ്‌ഡിതസഭ മഹാനര്‍ക്കു പ്രഖ്യപിച്ചതും ആ സമ്മേളനത്തില്‍തന്നെ തന്റെ പ്രധാന ശിഷ്യന്‍മാര്‍ സമസ്‌തയുടെ കേന്ദ്ര കമ്മിറ്റിയായ മുശാവറയിലും ഔദ്യോഗികഭാരവാഹികളിലും ഉണ്ടെങ്കിലും മഹാനര്‍ ഈ സമ്മേളനത്തിനു മുമ്പ് സമസ്‌തയുടെ നാലണ മെമ്പര്‍ പോലുമായിരുന്നില്ല. അനുഭാവിയാണെങ്കിലും കാര്യവട്ടം സമ്മേളന പ്രവര്‍ത്തനത്തിനിടയില്‍ മൗലാനാ പാങ്ങില്‍ അഹമ്മദ്‌കുട്ടി മുസ്ല്യാര്‍ ശയ്യാവലംബിയായതോടു കൂടിയാണ് ശംസുല്‍ ഉലമാ ഔദ്യോഗിക അംഗത്വം സ്വീകരിച്ചുകൊണ്ട് സമസ്‌തയുടെ പ്രവര്‍ത്തനരംഗത്തുവന്നത്. ആ സമ്മേളനത്തിന്റെ അധ്യക്ഷരും മഹാനരായിരുന്നല്ലോ.
ശേഷം ഔദ്യോഗിക ഭാരവാഹിത്വമൊന്നും ഏറ്റെടുക്കുകയോ വഹിക്കുകയോ ചെയ്‌തിട്ടില്ലെങ്കിലും വഫാത്തുവരെ സമസ്‌തയുടെ രക്ഷാധികാരിയും ഉപദേഷ്‌ടാവും ബഹുമാന്യരായിരുന്നു. എന്തു തീരുമാനങ്ങളും ദുര്‍ബലപ്പെടുത്താനും സ്റ്റേ ചെയ്യാനും അവര്‍ക്കധികാരമുണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ജനിച്ച് ഈ നൂറ്റാണ്ടിന്റെ മധ്യവേളയും പിന്നിട്ട, ഇരു നൂറ്റാണ്ടുകള്‍ കണ്ട ആ പണ്‌ഡിതവര്യനു കേരള ഉലമാക്കള്‍ക്കിടയിലുള്ള സ്വീകാര്യത.
മഹാനരെ വ്യക്തിപരമായി തെറിവിളിച്ചതിനെയാണു പതിനായിരക്കണക്കിനു ഉലമാഉം ഉമറാഉം സാധാരണക്കാരും പങ്കെടുത്ത കാര്യവട്ടം സമ്മേളനം ഒരു പ്രമേയം വഴി പ്രതിഷേധിച്ചത്. ഒരു മുനാളറ(വാദപ്രതിവാദം)ക്കായി വഹാബികളെ ഔദ്യോഗികമായി പ്രസ്‌തുത സമ്മേളനത്തിലേക്കു വെല്ലുവിളിച്ചുകൊണ്ട് ക്ഷണക്കത്തയച്ചിരുന്നു. പാങ്ങുക്കാരന്‍ ശയ്യാവലംബിയായതു കൊണ്ട് സമസ്‌ത തളരുകയില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകകൂടി വേണമല്ലോ. ആ ക്ഷണക്കത്തിനുള്ള മറുപടിയിലാണു ധിക്കാരം കലര്‍ന്ന വ്യക്തിപരമായ പരാമര്‍ശം വഹാബികള്‍ നടത്തിയത്.
ഖുതുബി മുഹമ്മദ് മുസ്ല്യാര്‍ സംബന്ധിക്കുന്ന സദസ്സില്‍ അല്ലാഹുവിന്റെ
ഗളബ്' (കോപം) ഇറങ്ങുമെന്നതിനാല്‍ ഞങ്ങള്‍ നിങ്ങളുടെ സമ്മേളനത്തിലേക്കില്ല, എന്നായിരുന്നു ആ ഏഭ്യന്‍മാരുടെ മറുപടി. അതിനു കാരണം പറഞ്ഞതോ, വഹാബികളുടെ തിരുഗ്രന്ഥമായ അത്തൗഹീദ്' എന്ന ഗ്രന്ഥത്തിനെതിരെ ബഹു: റശീദുദ്ദീന്‍ മൂസ മുസ്ല്യാര്‍ പുറത്തവി ഒരു ഗ്രന്ഥം രചിച്ചിരുന്നു. `അല്‍ഖൗലുസ്സദീദ് ഫീറദ്ദി അത്തൗഹീദ്' ഈ ഗ്രന്ഥത്തിനു സമ്മതപത്രമെഴുതിയവരില്‍ അല്ലാമ ഖുതുബിയുമുണ്ട്. ഈ ഗ്രന്ഥത്തില്‍ ആയത്തുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ അല്ലാഹുവിന്റെ കോപമിറങ്ങുമെന്ന്. വഹാബികളുടെ ഈ മറുപടിക്കെതിരെ സമ്മേളനത്തിന്റെ പ്രതിഷേധപ്രമേയം അവതരിപ്പിച്ചത് പാങ്ങുക്കാരന്റെ അഭാവത്തില്‍ സമസ്‌തയുടെ അമരത്തിരിക്കുന്ന വൈസ് പ്രസിഡണ്ട് മൗലാനാ അബ്‌ദുല്‍ബാരി(റ)യാണ്. അനുവാദകന്‍ പ്രഗത്ഭപണ്‌ഡിതനായ അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മൗലവിയും. പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ വായിക്കാം.
'ജനാബ് മൗലാനാ ഖുതുബി മുഹമ്മദ് മുസ്ല്യാര്‍ അവര്‍കളെ കുറ്റം പറഞ്ഞുകൊണ്ട് കാത്തിബ് മുഹമ്മദ്‌കുട്ടി മൗലവി ഈ സമ്മേളനത്തിന്റെ സ്വീകരണസംഘം പ്രസിഡണ്ടിന് അയച്ച രജിസ്റ്റര്‍ കത്തില്‍ പ്രസ്‌താവിച്ച കുറ്റാരോപണത്തെ ഈ യോഗം പ്രതിഷേധിക്കുകയും മുഹമ്മദ്‌കുട്ടി അവര്‍കളുടെമേല്‍ കൃത്യത്തെ അതിയായ വെറുപ്പോടും നീരസത്തോടും കൂടി ആക്ഷേപിക്കുകയും ചെയ്‌തുകൊള്ളുന്നു.'
കേരള മുസ്‌ലിംകളെയാകെ പ്രതിനിധാനം ചെയ്യുന്ന അന്നത്തെ ഏക പണ്‌ഡിതസംഘടനയും അതിന്റെ 16-ാം സമ്മേളനവും ഒരേയൊരു പണ്‌ഡിതനെ കുറ്റം പറഞ്ഞതിന്റെ പേരില്‍ ഒരു പ്രതിഷേധപ്രമേയം പാസ്സാക്കുകയെന്നത് എത്ര വലിയ ബഹുമതിയാണ്. എന്നാലിതിനു മാത്രം സുസമ്മതിയും അംഗീകാരവും പണ്‌ഡിതരിലും സാധാരണക്കാരിലും ശംസുല്‍ ഉലമാ ഖുതുബിക്കുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ കൊടുവായൂരില്‍ (ഏ.ആര്‍. നഗര്‍ പഞ്ചായത്ത്) ചെറുചാലില്‍ അഹമ്മദ് എന്നവരുടെ പുത്രനായാണു 1877-ല്‍ മൗലാനാ ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരണപ്പെട്ടു. പെരുവള്ളൂര്‍കാരിയായ മാതാവ് മറ്റൊരാളുടെ ഭാര്യാപദമേറ്റു. അങ്ങിനെ മാതാപിതാക്കളുടെ രക്ഷാശിക്ഷണത്തില്‍ വളരാന്‍ ഭാഗ്യം നഷ്‌ടപ്പെട്ട മൗലാനാ തന്റെ പിതൃവ്യന്‍ കുഞ്ഞുമൊയ്‌തീന്‍ മുസ്ല്യാരുടെ സംരക്ഷണത്തിലാണു വളര്‍ന്നത്.
തിരൂരിനടുത്ത മാണിയംതറയില്‍. പിതൃവ്യനില്‍ നിന്നു തന്നെയാണു ഖുര്‍ആന്‍ പഠനവും നഹ്‌വിന്റെ പ്രാഥമികഭാഗവും അഭ്യസിച്ചത്. പിന്നീടു ശൈഖുനാ സദഖത്തുല്ല മൗലവിയുടെ ബാപ്പയും പ്രഗത്ഭപണ്‌ഡിതനുമായ കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ല്യാരി(ന:മ)ല്‍ നിന്നാണ് അല്‍ഫിയ്യ, ഫത്‌ഹുല്‍ മുഈന്‍ എന്നിവ ഓതിയത് തലക്കടത്തൂരില്‍ വച്ച്. പോക്കര്‍ മുസ്ല്യാര്‍ തലക്കടത്തൂര്‍ വിട്ടുപോയപ്പോള്‍ മൗലാനാ തിരൂരങ്ങാടി നടുവിലെ പള്ളിയിലെ ദര്‍സില്‍ ചേര്‍ന്നു. പ്രസിദ്ധഫഖീഹും സൂഫിയുമായ സയ്യിദുല്‍ ബക്‌രിയുടെ ഉസ്‌താദ് മമ്മുട്ടി മുസ്‌ല്യാരായിരുന്നു മുദര്‍രിസ്.1 380
تذكار اللبيب بمناقب أويس الاريب
الأسرار القدسية في مناقب خير التابعين أويس القرني(ر)
مولد أويس القرني لأبي محمد القادري الويلتوري
തിദ്കാറുല്ലബീബ്
ഉവൈസുൽ ഖർനി(റ) മൗലിദ്
രചന വൈലത്തൂർ ബാവ മുസ്‌ലിയാർ
ഹി. 1396-ൽ ഉവൈസുൽ ഖറനി(റ)യുടെ മൗലിദാണ് പ്രഥമ മൗലിദ് രചന. തിദ്കാറുല്ലബീബ് എന്നാണിതിന്റെ പേര്.
Another
https://t.me/moulidstudy/1510
https://t.me/moulidstudy/939?single
1 380
കറാമത്തുകൾ മുഅജിസത്തിൻ്റെ ഭാഗമാണ്
അബുൽ അബ്ബാസ് അഹ്മദ്‌ബ്നു തീമിയ്യ : അൽ ഹർറാനി (661-728)
"അല്ലാഹുവിൻ്റെ ഔലിയാക്കളെ അവൻ്റെ റൂഹുകൊണ്ടും മലാഇകത്തിനെ കൊണ്ടും അല്ലാഹു ശക്തിപ്പെടുത്തും. അവൻ്റെ റസൂലി(സ)നോട് അനുഗമിച്ചതിൻ്റെ ബറകത്തു കൊണ്ടാണ് ഔലിയാക്കൾക്കു കറാമത്തുകൾ ലഭിയ്ക്കുന്നത്. ചന്ദ്രൻ പിളർത്തി കാണിക്കുക, കയ്യിലിരുന്നു ചരൽക്കല്ലുകൾ തസ്ബീഹു ചൊല്ലുക, മരം ആജ്ഞാനുസാരം വരുക, ഈന്തപ്പനത്തടി കരയുക, വന്നതും വരാനുള്ളതും പ്രവചിക്കുക..... തുടങ്ങി, അവയെല്ലാം മുഅജിസത്തുകളുടെ ഭാഗമാണ്. ഇതു സ്വഹാബാക്കൾക്കും അവർക്കു ശേഷമുള്ള താബിഉകൾക്കും മറ്റ് ഒരുപാട് സ്വാലിഹുകൾക്കും നിരവധി തവണ വെളിപ്പെട്ടിട്ടുണ്ട്.
ഉസൈദുബ്നു ഹുളൈർ(റ) അൽകഹ്ഫ് ഓതിയപ്പോൾ ആകാശത്തു നിന്നു വിളക്കുമാടം ഇറങ്ങി വന്നതും ഇംറാനുബ്നു ഹുസൈൻ(റ) മലക്കുകളോടു സലാം പറഞ്ഞ് ഹസ്തദാനം ചെയ്തിരുന്നതും സൽമാനും(റ) അബുദ്ദർദാഉം(റ) ഒരു പാത്രത്തിൽ നിന്ന് ആഹാരം കഴിയ്ക്കുമ്പോൾ ഭക്ഷണവും തളുകയും തസ്ബീഹു ചൊല്ലിയിരുന്നതും അബ്ബാദുബ്നു ബിശ്റും(റ) ഉസൈദുബ്നു ഹുളൈറും(റ) ഇരുട്ടത്തു നടക്കുമ്പോൾ വെളിച്ചം അവരുടെ മുമ്പിൽ നടന്നതും അവർ വഴി പിരിഞ്ഞപ്പോൾ വെട്ടം ഇരട്ടയായിപ്പിരിഞ്ഞതും സിദ്ദീഖി(റ)ൻ്റെ പാത്രം ആഹാരത്താൽ നിറഞ്ഞതും ഖുബൈബുബ്നു അദിയ്യിൻ്റെ കയ്യിൽ മക്കയിലൊരിടത്തും മുന്തിരിയില്ലാത്ത കാലത്ത് അപൂർവ്വ ഇനം മുന്തിരി പ്രത്യക്ഷമായതും തുടങ്ങി നിരവധി സംഭവങ്ങൾ."
"ഔലിയാക്കളുടെ കറാമത്തുകൾ നേരിട്ടു കണ്ട ഒരുപാടനുഭവങ്ങൾ നമുക്കുണ്ട്. ഇക്കാലത്ത് അവ നിരവധിയാണുതാനും. ഇങ്ങനെയുള്ള കറാമത്തുകൾ ഒരാളുടെ ആവശ്യത്തിനനുസരിച്ചാണ് അല്ലാഹു നൽകുന്നതെന്ന് നാം അറിയൽ അനിവാര്യമാണ്. എന്തെങ്കിലുമൊരു ദൗർബല്യമോ മറ്റേതെങ്കിലും ആവശ്യമോ വരുമ്പോഴാണ് ഒരാൾക്ക് കറാമത്തു വെളിപ്പെടുന്നത്. തൻ്റെ തന്നെ ഈമാനിനെ ശക്തിപ്പെടുത്താനും ആവശ്യങ്ങൾ നിവൃത്തിക്കാനും അതയാളെ സഹായിക്കുന്നു. അല്ലാഹുവിൻ്റെ വിലായത്ത് ഏറ്റവും പൂർണ്ണമായ നിലയിൽ ലഭിച്ച ഒരാൾക്ക് കറാമത്തിലേക്ക് ആവശ്യമുണ്ടായില്ലെന്നുവരാം. തൻെറ ഈമാനിനെ ശക്തിപ്പെടുത്തേണ്ട ആവശ്യം അയാൾക്കില്ലാത്തതാണു കാരണം. കറാമത്തുകൾ മൂലം നിവൃത്തിക്കപ്പെടേണ്ട ആവശ്യവും അയാൾക്കുണ്ടായില്ലെന്നു വരാം. ഇതയാളുടെ ഉന്നതമായ പദവിയെയാണു കുറിയ്ക്കുന്നത്. കറാമത്തില്ലായ്മ അയാളുടെ വിലായത്തിൻ്റെ കുറവിനെയോ ന്യൂനതയെയോ കുറിക്കുകയില്ല. ഇതുകൊണ്ടാണു സ്വഹാബാക്കൾക്കിടയിൽ താരതമ്യേന കുറവായിരുന്ന അത്ഭുത സംഭവങ്ങൾ താബിഈങ്ങൾക്കിടയിൽ ഏറ്റവുമധികമായി വെളിപ്പെട്ടു കാണാനുള്ള കാരണം. സ്വഹാബാക്കളിൽ നിന്ന് ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിച്ചിരുന്നവർക്കും പ്രബോധകർക്കും ആവശ്യനിർവ്വഹണത്തിനു ജനങ്ങൾ സമീപിച്ചിരുന്നവർക്കും കറാമത്തുകൾ കൂടുതലായി കാണാം. ഇക്കൂട്ടർ പദവിയിൽ മേലെയാണല്ലോ"
(അൽഫുർഖാൻ ബൈന ഔലിയാഇർറഹ്മാനി വ ഔലിയാഇ ശ്ശൈത്വാൻ: പേ: 120-128)
1 380
തിരൂർ കൽപകഞ്ചേരി പൊട്ടേങ്ങൽ കുഞ്ഞി പോക്കർ മുസ്ലിയാർ : മന്ദലാംകുന്നിന്റെ ആത്മീയ നായകൻ
➖➖➖➖➖➖➖➖➖➖➖➖➖➖➖
തൃശൂർ ജില്ലയിലെ മന്ദലാംകുന്ന് ഖാളിയും മുദരിസുമായിരുന്ന മഹാ പണ്ഡിതനും സൂഫിയും ഖാദിരി - രിഫാഈ - ബാഅലവി - ചിശ്തി - സുഹ്റവർദി - ഹമദാനി - നഖ്ശബന്ദി - ത്വബഖാതി-ശാദുലി - തുടങ്ങി ഒമ്പത് ത്വരീഖത്തുകളുടെ ശൈഖുമായിരുന്നു തിരൂർ കൽപകഞ്ചേരി സ്വദേശിയായ മർഹൂം കുഞ്ഞിപോക്കർ മുസ്ലിയാർ.
തിരൂർ കൽപകഞ്ചേരി പൊട്ടേങ്ങൽ കോയ ഹാജിയുടെ മകനായി ഹിജ്റ 1326-ൽ കൽപകഞ്ചേരിയിലാണ് ജനനം. പൊന്നാനി വലിയ ബാവ മുസ്ലിയാരുടെ ശിഷ്യനായ
കൽപകഞ്ചേരി മൂസ മുസ്ലിയാരാണ് പ്രഥമ ഗുരു. മൂസ മുസ്ലിയാരുടെ വഫാത്തിന് ശേഷം പുന്നയൂർക്കുളം കോതാട് പള്ളിയിൽ ദർസ് നടത്തുകയും അവിടെ തന്നെ മറവ് ചെയ്യപ്പെടുകയും ചെയ്ത സൂഫിയും സാഹിദും ഫഖീഹുമായിരുന്ന ഉപ്പുങ്ങൽ ബാപ്പുട്ടി മുസ്ലിയാരുടെ ദർസിൽ ചേർന്നു.
അവിടെ നിന്നും ബാഹ്യവും ആന്തരികവുമായ വിജ്ഞാനങ്ങളിൽ അഗാധ പാണ്ഡിത്യം നേടി ബാപ്പുട്ടി മുസ്ലിയാരുടെ ദർസിൽ സഹപാഠിയായിരുന്ന കൂഡല്ലൂർ അഹമ്മദുണ്ണി ഹാജിയായിരുന്നു. അക്കാലത്ത് മന്ദലാംകുന്ന് മഹല്ലിലെ ഖാളിയും മുദരിസും അദ്ദേഹം അസുഖ ബാധിതനായപ്പോൾ കുഞ്ഞിപോക്കർ മുസ്ലിയാരെ വിളിച്ച് വരുത്തി മന്ദലാംകുന്നിലെ മുദരിസും ഖാളി സ്ഥാനവും ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു, ഹാജിയുടെ നിർബന്ധത്തിന് വഴങ്ങി സ്ഥാനമേൽക്കുകയും പിന്നീട് മന്ദലാംകുന്ന് തെക്കാത്ത് തറവാട്ടിൽ നിന്ന് വിവാഹം ചെയ്യുകയും അവിടതന്നെ വീട് വെച്ച് താമസിക്കുകയും ചെയ്തു.
അങ്ങിനെയാണ് തിരൂർ കൽപകഞ്ചേരി സ്വദേശിയായ കുഞ്ഞിപോക്കർ മുസ്ലിയാർ മന്ദലാംകുന്ന് സ്വദേശിയായത്.
മഹാ പണ്ഡിതനും സൂഫിയും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന ചെറിയമുണ്ടം കുഞ്ഞിപോക്കർ മുസ്ലിയാരിൽ നിന്നാണ് ഇദ്ദേഹം രിഫാഈ-ബാ അലവി ത്വരീഖത്തുകൾ സ്വീകരിച്ചത്. വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടെ ശിഷ്യത്വവും സ്വീകരിച്ചിട്ടുണ്ട്.
തികഞ്ഞ സൂഫിയും ഫഖീഹുമായിരുന്ന കൽപകഞ്ചേരി കുഞ്ഞിപോക്കർ മുസ്ലിയാർക്ക് നിരവധി പ്രഗൽഭരായ ശിഷ്യഗണങ്ങളുണ്ട്. സമസ്ത മുശാവറ മെമ്പറും വലിയ പണ്ഡിതനുമായിരുന്ന മർഹൂം തൊഴിയൂർ ഉസ്താദ് ഇവരുടെ ശിഷ്യരിൽ പ്രമുഖനാണ്. നിരവധി ഗ്രന്ഥങ്ങളും കുഞ്ഞിപോക്കർ മുസ്ലിയാർ രചിച്ചിട്ടുണ്ട്.
جواهر القلوب في اعتقاد اهل السنة المطلوب
تذكرة المرام بعلم الفرائض ذوي الارحام
الوسيلة الكبرى بستة عشرةمن اقابر الكبرى
روضةالعلماء في مناقب احمد الشيخ كوتلوري
نظم وصيلة البدر
راتيب قطب الهداية
فيض القدس في ذات الحقي المجيد
خلاصة الفكر من عبارة الصوفيةالاقابر
صلاة القطب الاعظم على صاحب القرأن المحق
ഇവയല്ലാം അദ്ദേഹത്തിന്റെ രചനകളിൽ ചിലതാണ്.
ഇദ്ദേഹത്തിന്റെ ദർസിൽ പഠനം പൂർത്തിയാക്കിയവർക്ക് ജൗഹരി എന്ന് നാമകരണം ചെയതിരുന്നുവത്രെ. വലിയ കവി കൂടിയായിരുന്നു അദ്ദേഹം. എല്ലാ വിശയങ്ങളിലും അപാര പാണ്ഡിത്യമുണ്ടായിരുന്നു. ഹിജ്റ 1399 ശവ്വാൽ മാസത്തിലാണ് ഇദ്ദേഹത്തിന്റെ വഫാത്.
മൗലിദു കുഞ്ഞിപ്പോക്കർ മുസ്ലിയാർ കൽപകഞ്ചേരി എന്ന പേരിൽ അവരുടെ മൗലിദ് ശിഷ്യനായ മന്ദലാംകുന്ന് പള്ളിയിലെ ഖതീബ് എം.വി കുഞ്ഞ് മുഹമ്മദ് മുസ്ലിയാർ രചിട്ടുണ്ട്. അദ്ധേഹത്തിന് തൃശൂർ ജില്ലയിലെ മങ്ങലാംകുന്ന് എന്ന സ്ഥലത്ത് സ്വന്തം വീട്ടിൽ വലിയ മഖ്ബറയുണ്ട്.
1 380
ചുരുക്കത്തിൽ മഹാനവറുകളുടെ മഹത്വം അറിയാൻ മഹാൻ മുഖേന നിരവധി റഹ്മത്തുകളാണ് അത്ഭുത സംഭവങ്ങളാണ് അള്ളാഹു നടപ്പാക്കിയത്. വലിയ ഉന്നത പദവിയിൽ എത്തിയവരാണ് മഹാനായ സി.എം(റ). ഈ അടുത്ത് കാലത്ത് മഹാനവറുകളേ പോലെ മറ്റൊരാളേ നമ്മുക്ക് അറിയില്ല. ഹിജ്റഃ 1411 ശവ്വാൽ 4-ന് വെളളിയാഴ്ച്ച രാവിലെയാണ് മഹാൻ വഫാത്തായത്. മഹാനവുറകളെ പ്രസവിക്കപ്പെട്ട സ്ഥലത്തും മഖാം സ്ഥിതി ചെയ്യുന്ന സ്ഥലത്തും മഹാൻ സുജൂദ് ചെയ്തിരുന്നു. എന്നിട്ട് മഹാൻ കരഞ്ഞു. അവിടുന്ന് പറഞ്ഞു : ഇവിടെയാണ് ഖുതുബുൽ ആലമിന്റെ ഖബർ. ഇവിടെയാണ് എന്റെ ഖബർ.
മഹാനവറുകളുടെ പേരിൽ ഒരു ഫാതിഹഃ എങ്കിലും ദിവസവും ഹദ് യ ചെയ്യുക. മഖാം സിയാറത്ത് ചെയ്യുക. മഹാനവറുകളുടെ പിതാവിന്റെ മഖാം മഹാനരുടെ തൊട്ടടുത്തും പിതാമഹാന്റേതും ഉമ്മയുടേതും സഹോദരന്റെ മഖാമുമെല്ലാ० അടുത്തായും സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ബസ്ററാന്റിൽ നിന്നും കുന്നമംഗലം വഴി നരിക്കുനി പോകുന്ന ബസുകളിൽ സി.എം മഖാം എന്ന് പ്രത്യേകം എഴുതിയതായി കാണാം. മഹാനവറുകളുടെ ബറകതും ആത്മീയ സിക്ഷണവും മദദു० ഇരുലോകത്തും അള്ളാഹു നമുക്ക് നൽകട്ടെ. അവരോടൊന്നിച്ച് തിരു നബി(സ)യുടെ ചാരത്ത് സുവർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ آمين
1 380
മടവൂർ സി.എം വലിയ്യുല്ലാഹി(റ)
അള്ളാഹുന്റെ പ്രത്യേകക്കാരായ ഔലിയാക്കളിൽ ഈ അടുത്ത കാലത്ത് ജീവിച്ച ഒരു വലിയ മഹാനാണ്
الشيخ محمد ابوبكر المدووري
എന്ന വലിയ്യുല്ലാഹി മടവൂർ അവറുകൾ.
സി.എം വലിയ്യുല്ലാഹി, സി.എം മടവൂർ, മടവൂർ വലിയ്യ് എന്ന ചുരുക്കപ്പേരിൽ സാധാരണയായി അറിയപ്പെടുന്നു. ഹിജ്റ വർഷം 1348-ൽ മഹത്തായ റബീഉൽ അവൽ 12-ന് മടവൂരിലാണ് ജനനം. പിതാവ് മടവൂർ പള്ളിയിലെ ഉസ്താദും വാഇളുമായ മർഹൂം കുഞ്ഞിമാഹീൻ കോയ മുസ്ലിയാർ എന്നവരാണ്. പിതാവിന്റെ പിതാവ് കുഞ്ഞി മാഹീൻ മുസ്ലിയാർ الشيخ محمد എന്നവരുമാണ്. ഈ പിതാമഹൻ നടന്ന് കൊണ്ട് രണ്ട് പ്രാവശ്യം പരിശുദ്ധ ഹജ്ജ് ചെയ്തവരാണ്.
സി.എം വലിയ്യുല്ലാഹി(റ)യെ ഗർഭമുളളപോൾ പിതാവ് കുഞ്ഞിമാഹീൻ കോയ മുസ്ലിയാർ(റ) പരിശുദ്ധ ഹറമിൽ വെച്ച് നിങ്ങളുടെ ഭാര്യയുടെ ഈ ഗർഭത്തിൽ നിങ്ങൾക്ക് ജനിക്കുന്ന കുട്ടി ഔലിയാകളിൽ പെട്ട ഒരു മഹാനാണന്ന് സ്വപ്നം കാണുകയുണ്ടായി. ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തി ഒരു ദിവസം വഅ്ളിന് പോയ സ്ഥലത്ത് നിന്ന് ഒരു മഹാൻ പിതാവിനോട് പറഞ്ഞു. ഇപ്പോൾ നിങ്ങൾ ഒരു വലിയ്യിന്റെ പിതാവായിരിക്കുന്നു.
ഹറമിൽ നിന്നുമുണ്ടായ സ്വപ്നം കൂടി ഓർത്ത് വേഗം വീട്ടിൽ വന്നപ്പോൾ ഭാര്യ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരിക്കുന്നു. ഈ സന്തോഷ വാർത്ത മഹാനായ ഞെണ്ടാടി ശൈഖ് മുഹമ്മദ് അബൂബക്കർ എന്നവരെ അറിയിക്കാൻ ചെന്നപ്പോൾ കുട്ടിക്ക് മുഹമ്മദ് അബൂബക്കർ എന്ന് പേരിടാൻ നിർദേശിച്ചു. ഹറമിലെ സ്വപ്നത്തിലും ഈ പേരിടാൻ നിർദേശിച്ചിരുന്നു.
ചെറുപ്പം മുതലേ നല്ല തഖ്വയിൽ ജീവിച്ചായിരുന്നു മഹാൻ വളർന്നത്. പളളി ദർസിലെ പഠന ശേഷം വെല്ലൂർ ബാഖിയാത്തിൽ പോകുകയും അവിടെ നിന്നും വന്നതിനുശേഷം 1957-ൽ മടവൂരിൽ മുദരിസായി. പിതാവു० പിതാമഹനുമെല്ലാം സേവനം ചെയ്ത നാട്ടിലെ മഹല്ല് പളളിയിൽ തന്നെയാണ് മുദരിസായി സേവനം ചെയ്തത്.
മഹാനായ സി.എം വലിയ്യ് നല്ല വഅ്ള് പറയുന്ന ആരാധനയുളള പണ്ടിതനായിരുന്നു. 1962-ൽ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും ദറസ് സേവനം തുടർന്നു. അതിന് ശേഷം കൂടുതൽ കൂടുതൽ ആരാധനകളിൽ മുഴുകി. ഉളളാൾ മദനീ മസ്ജിന്റെ സമീപ മഖാം സ്ഥിതി ചെയ്യുന്ന മഹാനായ ശൈഖ് മുഹ്യദ്ദീൻ നഖ്ശബന്ദി എന്നവരെ ബന്ധപ്പെട്ടതിന് ശേഷം കൂടുതൽ മഹാനായ സി.എം മടവൂർ(റ) ആത്മീയ ചിന്തയിൽ ലയിച്ചു. പിന്നീട് മേൽ പറയപ്പെട്ട ശൈഖിന് കീഴിൽ കോഴിക്കോട് ചില വീടുകളിൽ കടുത്ത രിയാളകളിലായി ആരാധനയിൽ നിരധനായി വർഷങ്ങൾ കഴിഞ്ഞു.
അതിനു ശേഷം മൂന്നു വർഷം പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചു. അതിൽ പല സ്ഥലങ്ങളിലും സുജൂദ് ചെയ്യുകയും അറിയപ്പെടാത്ത പല മഖാമുകളും ജനങ്ങൾക്ക് അറിയിച്ചു കൊടുക്കുകയു० ചെയ്തിട്ടുമുണ്ട്. ചില സ്ഥലങ്ങളിൽ അവിടെ ഭാവിയിൽ വരുന്നതും നടക്കുന്നതു० ഉണ്ടാകുന്നതും മഹാൻ പറയുമായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മഹാൻ പറഞ്ഞത് അവിടെയെല്ലാം ഉണ്ടാകുകയും നടക്കുകയുമായിരുന്നു. പരിശുദ്ധ ഹദീസിൽ ഇങ്ങനെ കാണാം.
അള്ളാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ ആ അടിമയുടെ കൈകാലുകൾക്കും കാഴ്ച്ച കേൾവികൾക്കുമെല്ലാം അസാധാരണ കഴിവ് അള്ളാഹു നൽകുന്നതാണന്ന്. പിന്നെ മഹാനായ സി.എം(റ) കോഴിക്കോട് തിരിച്ചു വന്നു.
നിരവധി ആളുകൾ അവരവരുടെ പലഇന പ്രശ്നങ്ങളും പ്രയാസങ്ങളും പറഞ്ഞ് സന്ദർശിച്ചിരുന്നു. മഹാനവറുകളോട് ആവിശ്യങ്ങളും പ്രയാസങ്ങളും പറയുന്നവർക്ക് മഹാനവറുകളുടെ കറാമത്തായി സലാമത്താകുകയു० റാഹത്താകുകയുമായിരുന്നു.
അള്ളാഹുവിന്റെ ഇഷ്ട ദാസന്മാരായ പ്രത്യേകക്കാരായ ചില അടിമകളുടെ വാക്കുകളേ അവൻ നടപ്പാക്കുന്നു. കറാമത്ത് മുഅ്മിനുകൾക്ക് ഈമാൻ വർധിക്കാനു० നൻമകൾ വർധിപ്പിക്കാനു० കാരണമാകുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് കഴിഞ്ഞ് പോയ നിരവധി ഔലിയാക്കളുടെ(റ) കറാമതുകൾ നിഷേധിക്കാനു० സംശയിക്കാനു० സാധിക്കാത്ത അത്രയും പ്രസിദ്ധമായതും അറിയപ്പെടുന്നതു० മഹത്തുക്കളുടെ ഗ്രന്ഥങ്ങളിലൂടെയു० മറ്റും നാം അറിഞ്ഞിട്ടുണ്ട്. എന്നാൽ മഹാനായ സി.എം വലിയ്യിന്റേത്(റ)അങ്ങിനെയല്ല. മഹാനവറുകളിൽ നിന്നും എത്രയോ കറാമത്തുകൾ അനുഭവിച്ച നിരവധി ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. നേരിട്ട് അനുഭവിച്ചവർ നേരിട്ടു പറഞ്ഞറിഞ്ഞവരു० ധാരാളം പേർ ഇന്ന് ജീവിച്ചിരിപ്പുണ്ട്. ഇതെങ്ങനെ നിഷേധിക്കും. ഈ ദൃക്സാക്ഷൃങ്ങളോട് എങ്ങനെ കണ്ണടക്കും.
അല്ലാഹു അവൻ ഉദ്ധേശിച്ചവർക്ക് വാരിക്കോരി നൽകുന്നു. ആത്മീയ ഉയർച്ചകളിൽ നിന്നും ഉന്നതിയിലേക്ക്, ഉയരങ്ങളിലേക്ക് അവനുദ്ദേശിച്ചവരെ അവൻ ഉയർത്തുന്നു. എത്രയെത്ര സുഖ० പ്രതീക്ഷിക്കാത്ത രോഗങ്ങളാണ് സി.എം(റ)വിന്റെ ഒരൊറ്റ വാക്ക് കൊണ്ട് ഇല്ലാതെയാത്, സുഖമായത്.
മരിച്ചു എന്ന് ഡോക്ടറമാർ വിധിക്കപ്പെട്ടവർ മഹാനവറുകളുടെ കറാമത്തായി എണീറ്റത്. ഇന്നും മഹാൻ പറഞ്ഞത് പലതും പുലർന്ന് കൊണ്ടിരിക്കുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങളായി കുട്ടികളില്ലാഞ്ഞിട്ട് പല ഡോക്ടേഴ്സിനേയും കണ്ട് വൈദ്യ ലോകം കയ്യൊഴിഞ്ഞ് അവസാനം മഹാനവറുകളോട് പറഞ്ഞപ്പോൾ നിങ്ങൾക്ക് കുട്ടികളുണ്ടാകുമെന്നും എത്ര എണ്ണമാണന്നും വരെ പറയുകയും ചെയ്തത്. അത് പോലെ അനുഭവിച്ചവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. നിങ്ങൾക് ഇന്ന പേരുളള കുട്ടിയുണ്ടാകുമെന്നു० ആ കുട്ടി ഇത്രാം വയസ്സിൽ ഹജ്ജ് ചെയ്യുമെന്നും മഹാൻ പറയുകയും അത് പോലെ അനുഭവപ്പെട്ടവരുമുണ്ട്.
1 380
മർഹൂം അരിമ്പ്ര ഉസ്താദ്
ജ്ഞാന സമ്പന്നനായ സൂഫി വര്യൻ
സൂഫീ ചക്രവാളത്തിലെ പ്രോജ്വല താരം മർഹും തൃപ്പനച്ചി ഉസ്താദിന്റെ പ്രധാന ഉസ്താദും ശൈഖുമാണ് അരിമ്പ്ര ഉസ്താദ്
ഇവർ തമ്മിലുള്ള ആത്മീയ ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്
അരിമ്പ്ര കുഞ്ഞിപോക്കർ മുസ്ലിയാരുടെ മകനായി 1904 ൽ ജനിച്ച അരിമ്പ്ര അബൂബക്കർ മുസ്ലിയാർ ഒരു നൂറ്റാണ്ട് കാലം ജീവിച്ച മഹാനാണ്
റഈസുൽ മുഹഖിഖീൻ
മർഹൂം കണ്ണിയത്തു സ്താദിന്റെ ശിഷ്യനാണിദ്ദേഹം
നിരവധി ത്വരീഖത്തുകളുടെ ശൈഖും വലിയ്യുമായിരുന്ന കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരാണ് അരിമ്പ്ര ഉസ്താദിന്റെ പ്രധാന ശൈഖ്
മർഹൂം ശംസുൽ ഉലമ
ഇ.കെ അബൂബക്കർ മുസ്ലിയാരുമായും ഖുത്ബുൽ ആലം മടവൂർ സി.എം.വലിയുളളാഹിയുമായും വലിയ ആത്‌മീയ ബന്ധം കാത്തു സൂക്ഷിരുന്നു ഇദ്ദേഹം
ശംസുൽ ഉലമയുടെ പേരിലുള്ള പ്രശസ്തമായ മൗലിദും അരിമ്പ്ര ഉസ്താദ് എഴുതിയതാണ്
കർമ്മശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും നൈപുണ്യം തെളിയിച്ച അരിമ്പ്ര ഉസ്താദ് മലപ്പുറം ജില്ലയിലെ നെടിയിരുപ്പിൽ ഏറെ കാലം ദർസ് നടത്തിയിരുന്നു
പൂകോട്ടൂർപള്ളിപ്പടി, അരിമ്പ്ര, തുടങ്ങിയ സ്ഥലങ്ങളിൽ ഖാസിയും മുദരിസുമായി സേവനം ചൈതിട്ടുണ്ട്
രണ്ടര പതിറ്റാണ്ട് കാലം വയനാടിന്റെ വിവിധ പ്രദേശങ്ങളായ പടിഞ്ഞാറേത്തറ ,മുണ്ടക്കുറ്റി ,നടേമ്മൽ ,വെള്ളമുണ്ട വഴഞ്ചന ,മാനന്തവാടി പെരിയ തുടങ്ങിയ സ്ഥലങ്ങളിൽ ദീനീ സേവനമനുഷ്ടിച്ചിട്ടുണ്ട്
1999 ൽ തന്റെ വീടിന്റെ തൊട്ടടുത്ത് സ്ഥാപിച്ച പള്ളിയിലായിരുന്നു അരിമ്പ്ര ഉസ്താദ് അവസാന നാളുകൾ കഴിച്ച് കൂട്ടിയത്
കണ്ണിയത്തുസ്താദിന് ശേഷം സമസ്തയുടെ പല സമ്മേളനവേദികളിലെയും പ്രാർത്തനാ നേതൃത്വം അരിമ്പ്ര ഉസ്താദായിരുന്നു
പ്രാർത്തനക്ക് ഉത്തരം ലഭിക്കുന്നവരെന്ന് കേളി കേട്ട അരിമ്പ്ര ഉസ്താദിൽ നിന്ന് നിരവധി കറാമത്തുകളും പ്രകടമായിരുന്നു
തിരുനബിയെ കുറിച്ച് ഫത്ഹുൽ വഹാബ് എന്ന പേരിൽ ഒരു മൗലിദും രചിച്ചിട്ടുണ്ട്
2006 ജൂൺ 21 നാണ് അദ്ദേഹം വഫാതായത് അരിമ്പ്ര പഴങ്ങരത്തൊടി ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം. നാഥൻ ഇവരുടെ പരലോക ദറജ ഉയർയത്തികൊടുക്കട്ടെ
1 380
مناقب الشيخ كنچ أحمد الصوفي النقشبندي النونچیری
നൂഞ്ഞേരി മശാഇഖ് കുഞ്ഞഹമ്മദ് സ്വൂഫി മൗലിദ്
രചന : നൂഞ്ഞേരി ശൈഖ് മുഹമ്മദ് ശാദുലി തങ്ങൾ
Read more
https://t.me/moulidstudy/421
https://t.me/moulidstudy/851
https://t.me/moulidstudy/1878
Another
https://t.me/moulidstudy/420
1 380
സ്വദേശത്ത് ഒരു വ്യാഴവട്ടക്കാലത്തെ മക്കാവാസത്തിന് ശേഷം നാട്ടിലെത്തിച്ചേർന്ന കുഞ്ഞഹമ്മദ് ശൈഖ് കുറഞ്ഞ കാലം നൂഞ്ഞേരിയിൽ തന്നെ താമസിച്ചു.പിന്നീട് തന്റെ താമസം പാലത്തുംകരക്കടുത്തുള്ള കാലടിയിലേക്ക് മാറ്റിയ ശൈഖ് തന്റെ പ്രവർത്തനകേന്ദ്രമെന്നോണം അവിടെ ഒരു പള്ളിയും നിർമിച്ചു.
തന്റെ ലളിതജീവിതവും ആകർഷകമായ പ്രവർത്തന രീതിയും നാനാജാതി സമുദായങ്ങൾക്കിടയിൽ അദ്ദേഹത്തെ അഭൂതകരമായ സ്ഥാനത്തിലേക്കാണ് നയിച്ചത്. ഭൗതികതയോടുള്ള വിരക്തിയും ആത്മീയ വ്യക്തിത്വവും അനിതരസാധാരണമായ സിദ്ധിയും അതി വേഗത്തിൽ അദ്ദേഹത്തെ പ്രശസ്തയിലേക്കെത്തിച്ചു. ജീവിത പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം തേടിയും മാനസികാനുഭൂതിക്കും ആത്മീയോപദേശത്തിനും പരശ്ശതം ജനങ്ങൾ കുഞ്ഞഹമ്മദ് ശൈഖിന്റെ സാമീപ്യത്തിലേക്ക് ഒഴുകി എന്ന് പറയപ്പെടുന്നു. പള്ളിയിൽ പ്രത്യേകം സംവിധാനിച്ച മുറിയിലായിരുന്നത്രെ അദ്ദേഹം ഇബാദത്തിൽ മുഴുകിയിരുന്നത്.
പ്രമുഖ ശിഷ്യന്മാർ
കുഞ്ഞഹമ്മദ് ശൈഖിന്റെ ശിഷ്യന്മാരിൽ പ്രധാനി പാലത്തുങ്കര റമളാൻ ഔലിയയായിരുന്നു.പാലത്തുങ്കര പള്ളിയുടെ പടിഞ്ഞാറെ ചെരുവിൽ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹം തന്റെ ഗുരുവിനെ പോലെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് പറയപ്പെടുന്നു. മാഹി പുഴയോരത്തെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന "ചൂളിലോർ " എന്ന പേരിൽ പ്രസിദ്ധനായ ശൈഖ് അഹ്മദുൽ മാഹി, അദ്ദേഹത്തിന്റെ സഹോദരൻ താനൂർ അബ്ദുറഹ്മാൻ ശൈഖ്(വഫാത്ത് ഹി: 1332), തലശ്ശേരി സൈദാർ പള്ളിക്കു സമീപം മറപെട്ടു കിടക്കുന്ന അശൈഖ് അബ്ദുല്ലാഹ് കൊയൽപുറം , അഞ്ചരക്കണ്ടി കല്ലായി പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് കമാലുദ്ദീൻ അൽഹമദാനി, അശൈഖ് കയ്യൂർ ഇബ്രാഹിം മുസ്ലിയാർ , അശൈഖ് അല്ലാമാ മുഹമ്മദുൽ പാടൂരി (കാസർഗോഡ്), തിരൂരങ്ങാടി നടുവിലെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന കോടഞ്ചേരി അഹ്മദ് കുട്ടി മുസ്ലിയാർ, അണ്ടത്തോട് മമ്മു മുസ്ലിയാർ, മഖ്ദൂം ചെറിയ ബാവ മുസ്ലിയാർ തുടങ്ങിയ പ്രമുഖർ മാത്രം മതിയാവും നൂഞ്ഞേരി ശൈഖിന്റെ പ്രസക്തി ബോധ്യപ്പെടാൻ.
കുടുംബം
ജന്മഗ്രാമമായ നൂഞ്ഞേരിയിൽ നിന്നായിരുന്നു ആദ്യ വിവാഹം .ആ ബന്ധത്തിൽ ഫാത്തിമ, ആഇശ എന്നി സന്താനങ്ങളുണ്ടായി. ഇതിൽ ആഇശയെ വിവാഹം ചെയ്തത് ശൈഖിന്റെ പ്രമുഖ ശിഷ്യരിലൊരാളായ അഹ്മദുൽ മാഹി (ചൂളിലോർ) ആയിരുന്നു.
തളിപ്പറമ്പിനടുത്ത് കോയ്യോട്ട് കുളങ്ങരക്കണ്ടി കുട്ടിയാ ലിയുടെ മകൾ മറിയം ആയിരുന്നു രണ്ടാം ഭാര്യ. അബ്ദുള്ള മുസ്ലിയാർ (മരണം ഹി: 1315) , അബ്ദുൾ ഖാദിർ മുസ്ലിയാർ (മരണം ഹി: 1327) , പാറക്കടവ് ഖാളിയായിരുന്ന മുഹമ്മദ് മുസ്ലിയാരു (മരണം ഹി:13 14) ടെ ഭാര്യയായിരുന്ന ആഇശ എന്നിവർ അവരിലുണ്ടായ മക്കളാണ്.
വഫാത്ത്
ബോംബെയിൽ നിന്ന് മലബാറിലേക്ക് പുറപ്പെട്ട കപ്പൽ ഒരു ദിനം പിന്നിട്ടു. സുബ്ഹി നിസ്കാരനന്തരം താൻ മരണപ്പെട്ടാൽ ഈ കടൽത്തീരത്ത് തന്നെ മറവു ചെയ്യാനും നാട്ടിലേക്ക് തന്നെ കൊണ്ടുപോവരുതെന്നും ശൈഖ് വസിയ്യത്ത് ചെയ്തു. പതിവുളള ദിക്റുകൾക്കും മറ്റു ഔറാദുകൾക്കും തർബിയ്യത്തിനും പകരമായി സൂറത്തു യാസീൻ പാരായണം ചെയ്യാനാണ് തുടർന്ന് അദ്ദേഹം തന്റെ ശിഷ്യന്മാരോട് ആവിശ്യപ്പെട്ടത് . അവരോടൊപ്പം ഖിബ് ലക്കഭിമുഖമായി ചരിഞ്ഞിരുന്ന ശൈഖ് ആ വിധം ലോകത്തോട് വിട ചൊല്ലി. അദ്ദേഹത്തിന്റെ വഫാത്ത് ഹി: 1300 മുഹർറം 28 ഞായറാഴ്ച്ചായിയിരുന്നു എന്ന് രേഖപ്പെടുത്തി കാണുന്നുണ്ട്.
ഹജ്ജ് യാത്രയിൽ ശൈഖിനോട് സഹവസിച്ച പട്ടണം അബ്ദുള്ള മുസ്ലിയാർ (എടക്കാട്ടോർ ) തന്റെ ഗുരുവിനെ കുളിപ്പിച്ചു കഫൻ ചെയ്യുകയും ഗോവാ കടൽത്തീരത്ത് മറവു ചെയ്യുകയും ചെയ്തു.
(ഈ കുറിപ്പിന് കടപ്പാട്: മുഹമ്മദ് സിറാജ് റഹ്മാൻ/ അൽഇഹ്‌സാൻ മാസിക)
കുഞ്ഞഹമ്മദ് ശൈഖിന്റെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന നൂഞ്ഞേരി മുഹമ്മദുശ്ശാദുലി എന്നവർ രചിച്ച മൗലീദ് ഹി: 1348 ൽ തിരൂരങ്ങാടി മള്ഹറുൽ മുഹിമ്മാത്ത് അച്ചുകൂടത്തിൽ നിന്ന് അടിച്ചിട്ടുണ്ട്. ശൈഖിന്റെ ശിഷ്യനായ അണ്ടത്തോട് അമ്മു മുസ്ലിയാർ രചിച്ച മർസിയ്യത്ത് (അനുശോചന കാവ്യം) ശ്രദ്ധേയവുമാണ്.
1 380
നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ്(ഖ സി).
➖➖➖➖➖➖➖➖➖➖➖➖➖
കേരള മുസ്ലീം പണ്ഡിതമ്മാരുടെ പട്ടികയിൽ പ്രമുഖനും മത പ്രചരണ രംഗത്ത് അനല്പപമായ സംഭാവനകളർപ്പിച്ച സൂഫിവര്യനും ആത്മീയ നേതാവുമായിരുന്നു നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് .രണ്ട് നൂറ്റാണ്ട് മുമ്പ് വടക്കെ മലബാറിലെ ഇസ്ലാമിനെ സജീവമാക്കിയത് നൂഞ്ഞേരി ശൈഖും പാലത്തുങ്കര റമളാൻ ഔലിയ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായിത്തീർന്ന അദ്ദേഹത്തിന്റെ ശിഷ്യൻ റമളാൻ ശൈഖുമായിരുന്നു. ഇന്നത്തെ കണ്ണൂർ ജില്ലയിലെയും കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ദീനിചലനങ്ങൾക്ക് ഈ മഹാരഥന്മാർ വഹിച്ച പങ്ക് അനിഷേധ്യമാണ്.
ജനനം
കണ്ണൂർ ജില്ലയിലെ പുറത്തീലിനടുത്ത് പാലത്തുങ്കരയുടെ സമീപസ്ഥമായി നിലകൊള്ളുന്ന ഗ്രാമമാണ് നൂഞ്ഞേരി. അവിടെയാണ് സൂഫി - കുഞ്ഞി ഫാത്തിമ ബിൻത് സൂഫി ദമ്പതികളുടെ മകനായി ഹി :1237 ൽ കുഞ്ഞഹമ്മദ് ശൈഖ് ജനിക്കുന്നത് (ജനന വർഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇത് നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാരുടെ നിഗമനമാണ്). പണ്ഡിതന്മാരെയും ദീനി പ്രവർത്തകരെയും അത്യന്തം സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമായ പ്രകൃതക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നു പറയപ്പെടുന്നു.
വിദ്യാഭ്യാസം
ജന്മനാട്ടിൽ തന്നെയായിരുന്നു ശൈഖ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അനന്തരം സമകാലീനനായ പ്രമുഖ പണ്ഡിതൻ അല്ലാമാ ശൈഖ് മുഹമ്മദുൽ ഹമദാനിയുടെ കീഴിൽ പുറത്തിൽ ജുമുഅത്ത് പള്ളിയിൽ പഠനം തുടർന്നു. പിന്നീട് വളപട്ടണത്തെ അസ്സയ്യിദ് മുഹമ്മദുൽ ബലാഫതനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ത്വരീഖത്തിലേക്ക് ആകൃഷ്ടനാവുന്നതും ആത്മീയ വിദ്യയിൽ അവഗാഹം നേടുന്നതും ദീനി പ്രവർത്തനത്തിനും തർബിയത്തിനുമുള്ള ഇജാസത്ത് ( സമ്മതം ) ലഭിക്കുന്നതും അവിടെ നിന്നായിരുന്നു. അതിന് ശേഷമാണ് നാദാപുരം മേനക്കോത്തോർ എന്ന പേരിൽ പ്രസിദ്ധനായ കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാരുടെ ദർസിൽ എത്തിച്ചേരുന്നത്.
ഹജ്ജ് യാത്രയും
മക്കാ ജീവിതവും
ആത്മീയ ചിട്ടവട്ടങ്ങളിലൂന്നിയ ജീവിതം നയിച്ച ശൈഖ് പിന്നീട് ഹജ്ജ് നിർവഹണാർത്ഥം മക്കയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവുകളിലേക്ക് വഴിമരുന്നിടുകയായിരുന്നു ആ സഞ്ചാരം.
യാദൃശ്ചികമായിട്ടായിരുന്നു പ്രസ്തുത യാത്രയിൽ കുഞ്ഞഹമ്മദ് ശൈഖിന് നഖ്ശബന്തി, ശാദുലി ത്വരീഖത്തുകളുടെ ഖലീഫയായിരുന്ന ശൈഖ് മുഹമ്മദ് യഹ് യ ദുംഗസ്താനിൽ മക്കിയുമായി ഇടപഴകാൻ അവസരം കൈവരുന്നത്. ഹജ്ജിന് ശേഷം മക്കയിൽ തന്നെ കഴിച്ചുകൂട്ടിയ ശൈഖ് യഹ് യയുടെ ആത്മീയശിക്ഷണത്തിൽ പന്ത്രണ്ട് വർഷം നൂഞ്ഞേരി ശൈഖ് മുരീദായി കൂടെ ചേർന്നു (ഏഴ് വർഷം എന്നും അഭിപ്രായമുണ്ട്) .
ദാഗസ്താനിയുടെ സാമിപ്യം അവാച്യമായ ആത്മീയ ചൈതന്യം കരസ്ഥമാക്കാനും ആദ്ധ്യാത്മികജ്ഞാനത്തിന്റെ ഉന്നത സരണികളിലേക്ക് ചേക്കേറാനും ശൈഖിനെ പ്രാപ്തനാക്കി.
നൂഞ്ഞേരി ശൈഖിന്റെ ഇക്കാലയളവിലെ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സംഭവമുണ്ട്. അതിങ്ങനെ വിവരിക്കാം: ഒരു ദിവസം ശൈഖ് യഹ് യ നാൽപത് ദിവസം തുടർച്ചയായി സുബ്ഹി നിസ്കാരത്തിന് മുമ്പ് തനിക്ക് വെള്ളം ചൂടാക്കിത്തരാൻ തന്റെ ശിഷ്യമ്മാരോട് ആവിശ്യപ്പെട്ടു. വീഴ്ച വന്നേക്കുമെന്ന ഉൾഭയത്താൽ ഭൂരിഭാഗവും പിൻമാറിയപ്പോഴും അൽപം ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തത് കുഞ്ഞഹമ്മദ് ശൈഖായിരുന്നു. ശൈഖ് യഹ് യയുടെ ആവിശ്യം മുപ്പത്തിഒമ്പത് ദിവസവും വിജയകരമായി നിർവ്വഹിച്ച കുഞ്ഞഹമ്മദ് ശൈഖിന് അവസാന ദിവസം അപ്രതീക്ഷിതമായി നിർദ്ദിഷ്ട സമയത്തെക്കാൾ അൽപം വൈകേണ്ടി വന്നു. താനേറ്റെടുത്ത ദൗത്യം പരിപൂർണമായി പൂർത്തിയാക്കാൻ കഴിയാത്തതിൽ അതീവ ദുഃഖിതനായ ശൈഖ് അള്ളാഹുവിൽ ഭരമേൽപ്പിച്ച് തന്റെ പാത്രത്തെ കിണറ്റിലേക്കിട്ടു. അത്ഭുതകരമായി കിണറ്റിൽ നിന്ന് വലിച്ചെടുത്ത വെള്ളം ചൂടുള്ളതായിത്തീർന്നിരുന്നു !
കുഞ്ഞഹമ്മദ് ശൈഖിന്റെ ആത്മാർത്ഥമായ സേവനത്തിൽ സന്തോഷവാനായ ശൈഖ് യഹ് യ സ്നേഹവാത്സല്യങ്ങളോടെ അദ്ദേഹത്തെ നഖ്ശബന്തി, ശാദുലി ത്വരീഖത്തുകളുടെ ഖലീഫാ സ്ഥാനത്ത് നിയോഗിച്ചു. മലബാറിൽ മത പ്രചരണം നടത്താനും നേതൃത്വം വഹിക്കാനും സാരോപദങ്ങൾ നൽകി പറഞ്ഞയക്കുകയും ചെയ്തു.
ശൈഖ് യഹ് യ കുഞ്ഞഹമ്മദ് ശൈഖിന് ആയുർവേദ - യൂനാനി ചികിത്സകളുടെ ഇജാസത്ത് നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു. തന്റെ ശൈഖിന്റെ നിർദ്ദേശാനുസരണം ശത്വുൽഖന്തർ (പാലത്തുങ്കര) നാട്ടിൽ ആദ്യം കണ്ടുമുട്ടുന്ന വ്യക്തിക്ക് അതിന്റെ ഇജാസത്ത് നൽകുകയും ചെയ്തു. മൂലയിൽ റമളാൻ (റമളാൻ ഔലിയ) ആയിരുന്നു ആ വ്യക്തിയെന്ന് വിശ്വസിക്കപ്പെടുന്നു. റമളാൻ ഔലിയയുടെ വിയോഗാനന്തരം മൂലയിൽ ഫക്രുദ്ദീൻ ശൈഖ്, ശാഹുൽ ഹമീദ് തങ്ങൾ, അന്ത്രു ഹാജി തങ്ങൾ, റമളാൻ ഹാജി, അബൂബക്കർ മുസ്ലിയാർ , മൂലയിൽ അബ്ദുൾ അസീസ് തങ്ങൾ, മൂലയിൽ കരീം ദാരിമി തുടങ്ങിയവർ കൈമാറിപ്പോന്ന ഇജാസത്ത് പ്രകാരം ചികിത്സാമുറകൾ തുടർന്നിരുന്നു.
1 380
മൗലിദ് പഠനം:
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://t.me/moulidstudy
മൗലിദുകൾ നിങ്ങൾക്കും അയച്ചുതരാം
https://wa.me/919744990511
1 380
مناقب العلامة أحمد كويا الشالياتي المليباري الهندي رحمه الله تعالى
Another
https://t.me/moulidstudy/1535
https://t.me/moulidstudy/399
https://t.me/moulidstudy/1549
1 380
പ്രാപഞ്ചിക ചലനങ്ങളെയും രഹസ്യങ്ങളെയും സംബന്ധിച്ചു മുസ്ലിംകളും അല്ലാത്തവരുമായ വിദ്യാസമ്പന്നർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ തമ്മിലെന്താണ് ഇന്നു വ്യത്യാസം? മിക്കവാറും ഒരു വ്യത്യാസവുമില്ല. നന്നെക്കവിഞ്ഞാൽ എല്ലാറ്റിന്റെയും ആദിനിമിത്തം അല്ലാഹുവാണെന്നു വിശ്വാസികൾ പറഞ്ഞെന്നിരിക്കും. ഇതിലപ്പുറം പ്രപഞ്ചത്തിന്റെ ചലനങ്ങളെ കുറിച്ചും അതിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും അല്ലാഹുവും റസൂലും പഠിപ്പിച്ച പാഠങ്ങൾക്കും തത്ത്വങ്ങൾക്കുമനുസരിച്ച് ഒരു പ്രാപഞ്ചിക വീക്ഷണം ഇസ്ലാമിക വിദ്യാസമ്പന്നൻമാർക്കു പോലുമുണ്ടോ? ഇസ്ലാമിക വീക്ഷണത്തോട് എതിരാകുന്ന ശാസ്ത്രതത്ത്വങ്ങളും പാഠങ്ങളും- അവയെത്ര തന്നെ അടിസ്ഥാനപരമാണെങ്കിലും- നിരാകരിക്കാനും അവാസ്തവമാണെന്നു പ്രഖ്യാപിക്കാനുമുള്ള ആർജ്ജവം നമ്മുടെ വിദ്യാസമ്പന്നർക്കുണ്ടോ? ഇല്ലെന്നാണു നേര്. ഭൗതിക വിദ്യാഭ്യാസത്തിലൂടെ ലഭിച്ച തനി ഭൗതികചിന്തകളും യുക്തിവീക്ഷണങ്ങളും വഴിയാകാം നമ്മുടെ ചർച്ചാ വിഷയമായ അസാധാരണവും അത്യദ്ഭുതകരവുമായ സംഭവങ്ങളെ സംബന്ധിച്ച് അവ അയുക്തികവും അസംഭവ്യവുമാണെന്ന നിലപാടു പൊതുവിൽ ആധുനിക മുസ്ലിംകളിലും വന്നുപെട്ടിരിക്കുന്നത്. മനുഷ്യന്റെ കൈവിരലുകൾ പ്രകാശിച്ചുവെന്നോ ഒരു വടി കൊണ്ടു സമുദ്രത്തിൽ അടിച്ചപ്പോൾ സമുദ്രം രണ്ടു പിളർപ്പായി രണ്ടു ഭാഗത്തേക്കും നീങ്ങി നടുവിലൂടെ ഒരു റോഡു പ്രത്യക്ഷപ്പെട്ടുവെന്നോ പറഞ്ഞു കേട്ടാൽ, റിപ്പോർട്ടു വിശ്വാസയോഗ്യമാണോ എന്നുപോലും പരിശോധിക്കാൻ നിൽക്കാതെ പെട്ടെന്ന് അന്ധവിശ്വാസം, കള്ളക്കഥ എന്നു വിധിയെഴുതുന്നവരായിരിക്കുകയില്ലേ നമ്മുടെ ആധുനിക വിദ്യാസമ്പന്നരിൽ ഏറെപ്പേരും ഇന്ന്? മാനത്തു കാണുന്ന ചന്ദ്രൻ രണ്ടു പിളർപ്പായി ഇരു പർവ്വതങ്ങൾക്കിടയിൽ കാണപ്പെട്ടുവെന്നു കേട്ടാൽ ഈ അത്ഭുത സംഭവം വിശ്വസിക്കാൻ നമ്മളിലെത്രപേർ തയ്യാറാകും! എന്നാൽ, വാസ്തവത്തിൽ ഇതെല്ലാം പ്രവാചകൻമാരുടെ സമൂഹത്തിൽ സംഭവിച്ചു കഴിഞ്ഞ അനിഷേധ്യ സത്യങ്ങളല്ലേ? വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതല്ലേ? ഇവ പാടെ നിഷേധിച്ചാൽ കാഫിറാകുന്നവണ്ണം അനിഷേധ്യമായി തെളിഞ്ഞിട്ടുള്ളതല്ലേ? ഖുർആനും ഹദീസും പഠിപ്പിക്കുമ്പോളും പരിഭാഷപ്പെടുത്തുമ്പോളും മറുത്തൊന്നും പറയാൻ കഴിയാതെ ഇതു സമ്മതിക്കുകമെന്നല്ലാതെ ഈ സംഭവങ്ങൾ ആധുനിക സമൂഹത്തിനു മുൻപിൽ തുറന്നു പറയാനും സത്യമായവതരിപ്പിക്കുവാനും ധൈര്യമുള്ളവർ തന്നെ ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന പുത്തൻ വിഭാഗത്തിൽ നന്നേ കുറവായിരിക്കും.
🖊️ മൗലാനാ നജീബ് മൗലവി
1 380
ഇങ്ങനെ അസാധാരണ രീതിയിലും നമുക്കു പരിചിതമായ കാര്യകാരണ ബന്ധങ്ങളെ തകിടം മറിച്ചും സംഭവിക്കുന്ന കാര്യങ്ങളെയാണു മുഅ്ജിസത്തുകളെന്നും കറാമത്തുകളെന്നും മറ്റും വിളിക്കപ്പെടുന്നത്. ഇതിന്റെ സാധ്യതയിലും ഇതു സംഭവിച്ചിട്ടുള്ളതാണെന്നതിലും അടിസ്ഥാനപരമായി മുസ്ലിംകളിൽ അല്ല, മതവിശ്വാസികളിൽ തന്നെ ആർക്കും അഭിപ്രായവ്യത്യാസമില്ല. അതേസയമം, കാര്യ-കാരണ ബന്ധങ്ങൾക്കു വിധേയമായി ഇവിടെ നടക്കുന്ന സംഭവങ്ങമെല്ലാം ലംഘിക്കപ്പെടാനാവാത്ത പ്രാപഞ്ചിക വ്യവസ്ഥയാണെന്നും പ്രകൃതി നിയമങ്ങളാണെന്നും അന്ധമായി വിധിയെഴുതുകയും ഈ പ്രപഞ്ചത്തിന്റെ നടത്തിപ്പിനു പിന്നിൽ ഒരു സ്രഷ്ടാവിനെയും നിയന്താവിനെയും നിരാകരിക്കുകയും ചെയ്യുന്ന ഭൗതികവാദികളും യുക്തിവാദികളും ഇത്തരം അസാധാരണ സംഭവങ്ങളെ സമ്മതിക്കുകയില്ല. നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഭൗതിക വ്യവസ്ഥകൾ പ്രപഞ്ചത്തിന്റെ തന്നെ അവിരാമമുള്ള പ്രവർത്തനങ്ങളുടെ മാത്രം ഫലമായി കാണുന്ന-സ്രഷ്ടാവിന്റെയോ നിയന്താവിന്റെയോ ഉൺമയും നടത്തിപ്പും നിഷേധിക്കുന്ന-ഇവർക്കു പ്രാപഞ്ചിക വ്യവസ്ഥകൾ എന്ന് അവർ വിധിയെഴുതുന്ന നിയമങ്ങൾ അലംഘനീയമാണ്. അതിനെതിരായി നടക്കുക അസംഭവ്യവും! പ്രപഞ്ചത്തിലെ ഏതൊരു ചലനവും-അതെത്ര നിസാരമാണെങ്കിലും-അല്ലാഹുവറിയാതെ, അവൻ നടത്താതെ ഉണ്ടാകുന്നില്ലെന്നും എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും വിശ്വസിക്കുന്ന ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതികവാദികളുടെ ഈ നിലപാടു സ്വീകാര്യമല്ല. അല്ലാഹു തന്റെ അജയ്യമായ കഴിവുകൊണ്ട് ഉണ്ടാക്കുന്ന സംഭവങ്ങൾ കാര്യ-കാരണ ബന്ധങ്ങൾക്കനുസൃതമാണെങ്കിലും അല്ലെങ്കിലും നിഷേധിക്കുവാൻ സത്യവിശ്വാസിക്കു യാതൊരു ന്യായവുമില്ല. പക്ഷേ, അറിഞ്ഞോ അറിയാതെയോ തനി ഭൗതികവാദികളുടെയും യുക്തിവാദികളുടെയും മനോഭാവവും സങ്കൽപ്പങ്ങളും പലതും മതവിശ്വാസികളിലേക്കും കടന്നുവന്നിട്ടുണ്ട്. തനി ഭൗതികമായ നിലപാടുതറയിൽ പടുത്തുയർത്തപ്പെട്ട ശാസ്ത്രീയ തത്ത്വങ്ങളും അനുമാനങ്ങളും ശാസ്ത്രപഠനമെന്ന പേരിൽ വിവേചനമന്യേ സമൂഹത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു വഴിയാകാമിത്. ആധുനിക ശാസ്ത്ര തത്ത്വങ്ങളും നിഗമനങ്ങളുമെല്ലാം ചോദ്യം ചെയ്യപ്പെടാത്ത സത്യങ്ങളാണെന്ന തെറ്റിദ്ധാരണ സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്നു. പൊതു ഭൗതിക വിദ്യാഭ്യാസത്തിൽ നിന്നു മാറിനിൽക്കാൻ കഴിയാത്തതിനാൽ തനി ഭൗതിക ശാസ്ത്രങ്ങളോടുള്ള മതവിശ്വാസികളുടെ സമീപനവും സമൂഹത്തിന്റെ പൊതുനിലപാടിൽ നിന്നു മാറ്റമില്ലാതായിപ്പോയിട്ടുണ്ടെന്നത്, സാർവ്വത്രികമായ ഭൗതിക വിദ്യാഭ്യാസത്തിന്റെ ദുഃഖകരമായ പരിണതിയാണ്. ഭൗതിക ശാസ്ത്രതത്ത്വങ്ങളിൽ ഏതെല്ലാമാണു മത വിരുദ്ധം? മതവിരുദ്ധമല്ലാത്തതു വല്ലതുമുണ്ടോ? എന്നൊന്നും വ്യക്തമായി വേർതിരിക്കപ്പെട്ടിട്ടില്ല. മത പണ്ഡിതൻമാരുടെയും മതഭക്തൻമാരുടെയും മതസ്ഥാപനങ്ങളുടെയും പൂർണ്ണനിയന്ത്രണത്തിലുള്ള ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും പൊതുവിദ്യാഭ്യാസമെന്ന നിലക്ക് എല്ലാ ഭൗതികശാസ്ത്രങ്ങളും വിവേചനമന്യേ പഠിപ്പിക്കപ്പെടുകയാണ്. മതതത്വങ്ങൾക്കനുസരിച്ച നിരൂപണമോ വിശദീകരണങ്ങളോ പൊതുവിദ്യാഭ്യാസത്തിൽ എവിടെയും നൽകപ്പെടുന്നതായി അറിഞ്ഞേടത്തോളം വിവരമില്ല.
പൊതുവിദ്യാഭ്യാസത്തിലൂടെ എല്ലാ മതവിശ്വാസികളെയും തികഞ്ഞ മതേതരൻമാരാക്കാമെന്ന ഭൗതികവാദികളുടെ കണക്കുകൂട്ടലുകൾ തനിവ്യാമോഹമല്ലെന്ന് ഇന്നത്തെ സമൂഹത്തിന്റെ പൊതുനിലവാരം നമ്മെ ബോധ്യപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസം ലഭിച്ച സമൂഹത്തിന്റെ പ്രാപഞ്ചിക വീക്ഷണം വിദ്യാഭ്യാസം നേടിയ മുസ്ലിംകളിലും അമുസ്ലിംകളിലുമെല്ലാം ഏതാണ്ട് ഒരുപോലെയാണെന്നു കാണാം. വേണ്ടത്ര മതവിദ്യാഭ്യാസം നേടാതെ ഭൗതിക വിദ്യകളഭ്യസിക്കുന്നത് ആപത്താണെന്നു തുറന്നു പറഞ്ഞ പൂർവ്വസൂരികളുടെ അഭിപ്രായം എത്രശരി!
