fa
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

رفتن به کانال در Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

نمایش بیشتر
1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
ഖുഥുബിയ്യത്തിനെ കോർവ ചെയ്ത് ശൈഖുൽ മശായിഖ് വ ആശിഖുർറസൂൽ സ്വദഖതുള്ളാഹിൽ ഖാദിരി رضي الله عنه തങ്ങളുടെ കുടുംബത്തിൽ പെട്ട അങ്ങേ തലമുതൽ ഇങ്ങേ തലവരെ എല്ലാം ഔലിയാക്കളും മശായിഖന്മാരുമായ ഒരു മഹത്തായ കുടുംബ പാരമ്പര്യമാണ് ഈ മഹത്തുക്കളുടേത്. ഇതു തന്നെയായിരുന്നു പ്രായം കൊണ്ടും ജ്ഞാനം കൊണ്ടും പ്രശസ്തി കൊണ്ടും മുന്നിലായിരുന്ന ശൈഖുനാ ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാർ قدس الله سره العزيز തങ്ങൾക്ക് ഈ കുടുംബത്തിലെ ഇങ്ങേ കണ്ണിയിലെ ഇന്നലെ അർദ്ധരാത്രിക്കു ശേഷം വഫാത്തായ ശൈഖ് തൈക്കാ ശുഐബ് ആലിം رحمة الله عليه തങ്ങളോട് മേൽ പറഞ്ഞ രീതിയിൽ ശംസുൽ ഉലമായെ പ്രവർത്തിപ്പിക്കാൻ പ്രചോദിപ്പിച്ച പ്രധാന കാരണം. അള്ളാഹു മഹാനവർകളുടെ ദറജയെ ഉയർത്തട്ടെ,ഇവിടെ പരമാർശിക്കപ്പെട്ട മുഴുവൻ ഔലിയാക്കളുടേയും മഹാനവർകളുടേയും അവരുടെ പിതാമഹാന്മാരായ മശായിഖന്മാരുടേയും ഔലിയാക്കളുടേയും ഹഖ്-ജാഹിനാൽ അള്ളാഹു നമുക്ക് അവരോടൊന്നിച്ച് നാളെ സയ്യിദുനാ ഹബീബുള്ളാഹി മുഹമ്മദ് മുസ്തഫാ صلى الله عليه وسلم തങ്ങളോടു കൂടെ ജന്നാത്തുൽ നഈമിൽ ഒരുമിച്ചുകൂടാൻ തൗഫീഖ് കനിഞ്ഞരുളട്ടെ...ആമീൻ

"أنت إبن الولي بن الولي بن الولي بن الولي" ശൈഖുനാ ശംസുൽഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാർ قدس الله سره العزيز തങ്ങൾ അല്ലാമ അശൈഖ് ശുഐബ് ആലിം തൈക്കാ رحمة الله عليه അവർകളോട് പറഞ്ഞ ശ്രദ്ധേയമായ വാക്കാണിത്. ജലാലിയ്യ റാതീബിൻറെ രചയിതാവും അൽ-ഖുഥുബ് അല്ലാമ അറൂസിയ്യ رضي الله عنه തങ്ങളുടെ പൗത്രനും, ജലാലിയ്യ റാതീബിൻറെ വിശ്വ ഖലീഫയും ഖാദിരിയത്തുൽ അറൂസിയ്യ ത്വരീഖത്തിൻറെ ശൈഖും ശൈഖ് പെരിയനായകം قدس الله سره العزيز തങ്ങളുടെ മകനുമായ അല്ലാമ അശൈഖ് ശുഐബ് ആലിം തൈക്കാ رحمة الله عليه തങ്ങൾ ഇന്നലെ രാത്രി പന്ത്രണ്ടു മണിക്ക് ശേഷം കാസർകോഡ് സ്വവസതിയിൽ വെച്ച് അള്ളാഹുവിൻറെ റഹ്മത്തിലേക്ക് യാത്രയായിരിക്കുന്നു. ജനാസ കീളക്കരയിൽ ഇന്ന് വൈകിട്ട് അറൂസിയ്യ കോളേജ് അങ്കണത്തിലെ കുടുംബ മഖ്ബറയിൽ മറവു ചെയ്യും. പ്രായാധിക്യം നിമിത്തം ശാരീരിക അസ്വസ്തയുള്ളതു കൊണ്ട് മാസങ്ങളായി കാസർകോട് വസതിയിൽ വിശ്രമത്തിലായിരുന്നു. ലോകമെമ്പാടും ജലാലിയ്യ റാതീബിൻറെ മജ്ലിസുകൾ സ്ഥാപിക്കുകയും അവയ്ക്കെലാം സ്തൂതീർഹമായ സേവന തൽപരതയിൽ സദാ ജാഗരൂകരുമായിരുന്ന മഹാനവർകളുടെ വിയോഗം അഹ്ലുസ്സുന്നക്കും തസവ്വുഫിന്നും നികത്താനാവത്ത തീരാ നഷ്ട്ടം തന്നെ. ശവ്വാൽ ആദ്യവാരത്തിൽ കണ്ണൂർ സിറ്റി മൗലാ ദർഗയിൽ നടക്കുന്ന മൗലൽ ബുഖാരി رضي الله عنه തങ്ങളുടെ ഉറൂസ് ദിനത്തിൽ തൻറെ പിതാമഹാൻ അല്ലാമ അറൂസിയ്യ قدس الله سره العزيز രചിച്ച പ്രസിദ്ധമായ മിൻഹത്തുൽ ബാരി ഫീ മദ്ഹത്തിൽ ബുഖാരി എന്ന മൗലൂദ് മനാഖിബിന്ന് ഇതുവരെ നേതൃത്വം നൽകി വന്നിരുന്നതും മഹാനവർകൾ തന്നെയായിരുന്നു. മഹാനവർകളെ ആദ്യമായിട്ട് കേരളത്തിലെ ഒരു ദീനി സദസ്സിലേക്ക് കൊണ്ടു വരുന്നത് ശൈഖുനാ ശംസുൽ ഉലമാ قدس الله سره العزيز തങ്ങളായിരുന്നുവെന്ന് അദ്ധേഹം അനുസ്മരിക്കാറുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ഒരു മഹാ വാർഷികം സംഘടിപ്പിക്കുന്ന അവസരം. ശൈഖുനയായിരുന്നു അക്കാലത്ത് ജാമിഅയുടെ പ്രിൻസിപ്പൾ.ജാമിഅയുടെ മുഖ്യ അതിഥിയായി ഒരു മഹാനെ ക്ഷണിക്കണമെന്ന തീരുമാനത്തിൽ അക്കാലത്ത്, ഇന്ന് വഫാതായ ശുഐബ് ആലിം رحمة الله عليه യുടെ പിതാവായ ശൈഖ് തൈക്കാ അഹ്മദ് അബ്ദുൽ ഖാദിർ എന്ന പെരിയ ശൈഖ് നായകം قدس الله سره العزيز തങ്ങളെയാണ് ക്ഷണിക്കാൻ തീരുമാനിച്ചത്. ശൈഖുനാ ശംസുൽ ഉലമാ قدس الله سره العزيز തങ്ങളാണ് ക്ഷണിക്കാൻ പോയത്.ശാരീരിക അസ്വസ്ഥതകൾ കൊണ്ടും ദീർഘയാത്രക്ക് പ്രയാസമായതു കൊണ്ടും പെരിയ നായകം ശൈഖവർകൾ തൻറെ പുത്രൻ ശുഐബ് ആലിം رحمة الله عليه യെയാണ് തനിക്ക് പകരമായി ശൈഖുനാ ശംസുൽ ഉലമാ قدس الله سره العزيز തങ്ങളോടു കൂടെ പട്ടിക്കാട്ടേക്ക് പറഞ്ഞയച്ചത്. യാത്രക്കിടെ ശൈഖുനാ വളരെ അദബോടും സ്നേഹത്തോടും കൂടിയായിരുന്നു ശുഐബ് ആലിം തങ്ങളോട് പെരുമാറിയിരുന്നത്. ശുഐബ് ആലിം തങ്ങൾക്ക് ശൈഖുനാ ശംസുൽ ഉലമാ قدس الله سره العزيز തങ്ങൾ ഖിദ്മത്ത് ചെയ്യാൻ തുടങ്ങിയതിൽ അസ്വസ്ഥനായ അദ്ധേഹം സ്നേഹത്തോടെ പല തവണ വിലക്കിയപ്പോൾ അന്ന് ശൈഖുനാ പറഞ്ഞു: "أنت إبن و اللي بن الولي بن الولي بن الولي" "താങ്കൾ, അള്ളാഹുവിൻറെ ഔലിയാക്കളായ പിതാമഹാന്മാരുടെ മകനാണന്ന്" സാരം. സുൽഥ്വാനുൽ ഹിന്ദ് അജ്മീർ ഖാജാ ഗരീബ് നവാസ് رضي الله عنه ചിശ്തി തങ്ങളോടുള്ള അദമ്യമായ സ്നേഹത്തിന്നുള്ള പാരിതോഷികമായി അല്ലാമ അറൂസിയ്യ തങ്ങൾക്ക് അജ്മീർ ഖാജാ رضي الله عنه വിൽ നിന്ന് " മകനേ, നീയും നിൻ്റെ പിൻഗാമികളും മഹോന്നതന്മാർ ആയിരിക്കും" എന്ന വാഗ്ദത്വ ദർശനം ലഭിച്ചതും ഈ കുടുംബത്തിൻറെ മഹത്വത്തിനുള്ള ഒരു പ്രധാന കാരണം തന്നെ. ഈ മഹോന്നത കുടുംബത്തിൻറെ വംശാവലി സയ്യിദുനാ അബൂബക്കർ സിദ്ധീഖ് رضي الله عنه തങ്ങളുടെ വംശ പരമ്പരയിലൂടെയാണ് വരുന്നത്. കണ്ണൂർ സിറ്റിയിലെ അൽ-ഖുഥുബ് സയ്യിദുനാ സയ്യിദുസ്സാദാത് അസ്സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി رضي الله عنه തങ്ങളുടെ ഖലീഫയും പ്രസിദ്ധമായ "അല്ലഫൽ അലിഫ്" കാവ്യത്തിൻറെ രചയിതാവുമായ ശൈഖുനാ ഉമറുൽ ഖാഹിരി قدس الله سره العزيز, അവരുടെ മകനും ഖലീഫയും വിശിഷ്ഠമായ "അഹ്മദുള്ളാഹൽ വലീ" എന്ന കാവ്യത്തിൻറെ കർത്താവ് ശൈഖ് അബ്ദുൽ ഖാദിറുൽ ഖാഹിരി قدس الله سره العزيز, അവരുടെ ഖലീഫയും "ജലാലിയ്യ റാതീബ്" അടക്കം നിരവധി പ്രസിദ്ധമായ മനാഖിബുകൾ രചിച്ചവരുവായ അൽ-ഖുഥുബ് അല്ലാമ അറൂസിയ്യ رضي الله عنه, അവരുടെ രണ്ടാമത്തെ മകനും ഖൽവത്ത് നായകം എന്ന പേരിൽ വിശ്രൂതനായ ഖുഥുബ് ശൈഖ് അബ്ദുൽ ഖാദിർ قدس الله سره العزيز എന്നവരുടെ സഹോദരനും ഖലീഫയുമായ ശൈഖ് ശാഹുൽ ഹമീദ് ജൽവത്ത് നായകം قدس الله سره العزيز, അവരുടെ പുത്രനും ഖലീഫയുമായ ശൈഖ് തൈക്കാ അഹ്മദ് അബ്ദുൽ ഖാദിർ എന്ന പെരിയ ശൈഖ് നായകം قدس الله سره العزيز തങ്ങളുടെ മകനാണ് ഇന്ന് വഫാതായ അല്ലാമ അശൈഖ് ശുഐബ് ആലിം തൈക്കാ رحمة الله عليه എന്നവർ.

👆മക്ക,മദീന ഹറമുകളിൽ മുത്ത്നബിയുടെ മൗലിദ് ഓതിയിരുന്നോ..? ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കിയാലും ചരിത്രം തെളിവുകളോടെ കിംഗ്‌ സൗദി യ
👆മക്ക,മദീന ഹറമുകളിൽ മുത്ത്നബിയുടെ മൗലിദ് ഓതിയിരുന്നോ..? ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കിയാലും ചരിത്രം തെളിവുകളോടെ കിംഗ്‌ സൗദി യൂണിവേഴ്സിറ്റിയിൽ ഇന്നും സൂക്ഷിപ്പുണ്ട്.

#വലിയുല്ലാഹി_ഉമയനല്ലൂർ(ഖ:സി) #വെളിച്ചം_വിതറിയ_ജീവിതം ആത്മീയ ലോകത്തെ വിളക്കുമാടം വലിയുള്ളാഹി ഉമയനല്ലൂർ ഉപ്പ(ഖ:സി)ഓർമയായിട്ട് 16വർഷം തികയുന്നു . ആ ജീവിതവും മരണവും ഇലാഹീ ചൈതന്യത്തിലായിരുന്നു.ദീനീ വിഷയത്തിൽ കർശന നിലപാടായിരുന്നു ഉപ്പയുടേത്.സുന്നത്തിന് വിരുദ്ധം ചെയ്തവരോടു പോലും തിരുത്താനും ഉപദേശിക്കാനും തിടുക്കം കാട്ടി. ദീൻ പറയാൻ പണമോ പത്രാസോ തടസ്സമായില്ല. ഉഖ്റവിയ്യായ പണ്ഡിതന്റെ പ്രധാന ലക്ഷണമാണത്.ഓരോരുത്തരുടെയും അവസ്ഥകൾ മനസിലാക്കി ഉപദേശിച്ചു. തന്റെ മുരീദുകളെ വേണ്ട സമയത്ത് വേണ്ട പോലെ തർബിയത്ത് ചെയ്തു. കാണാമറയത്ത് ചെയ്തതും പറഞ്ഞതും ശൈഖിന്റെ മുന്നിൽ എത്തുമ്പോൾ മുഖത്ത് നോക്കി പറഞ്ഞ നൂറ് കണക്കിന് സംഭവങ്ങൾ അനുഭവസ്ഥർക്ക് പറയാനുണ്ട്. കാണുന്നവർകൊക്കെ കൊട്ടക്കണക്കിന് ഇജാസത്ത് നൽകുന്ന പതിവ് മഹാനവറുകൾക്ക് ഇല്ലായിരുന്നു. ആളും തരവും നോക്കി മാത്രമേ അതൊക്കെ ചെയ്തിരുന്നുള്ളു. ജനങ്ങളുടെ പുകഴ്ത്തലോ ഇകയ്ത്തലോ അവരുടെ ജീവിതത്തിൽ ലവലേശവും ഏശിയില്ല. താൻ ശൈഖാണെന്ന് സ്ഥാപിക്കാൻ കാടിളക്കി പ്രചരണം നടത്തുന്ന, അതിനെ ചോദ്യം ചെയ്യുന്ന പണ്ഡിതരെ സമൂഹമദ്ധ്യേ ആക്ഷേപിക്കുകയും ചെയ്യുന്ന വ്യാജൻമാർ പെരുകിയ കാലമാണല്ലോ ഇത്. ചാവക്കാട് കോയാകുട്ടി ഉസ്താദ്,അഞ്ചരക്കണ്ടി ഉസ്താദ്,പോക്കർ കുഞ്ഞ് ഉസ്താദ് എന്നിവർ പ്രധാന ഗുരുക്കന്മാരാണ്.ജൗഹരി ഉസ്താദ്, മേക്കോണ് ഉസ്താദ്,ശാഹുൽ ഹമീദ് ഉസ്താദ് തുടങ്ങിയവർ സഹപാഠികളാണ്.മാഹി, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ പഠനം നടത്തി ജൗഹരി ബിരുദം കരസ്ഥമാക്കി(അവിടുത്തെ നിർദ്ദേശപ്രകാരമാണ് കൊല്ലം ഖാദിസിയ്യയിൽ ജൗഹരി ബിരുദം നൽകുന്നത്) വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ആത്മീയ മാറ്റങ്ങൾ പ്രകടമായിരുന്നു.അറിവും അമലും ഒന്നിക്കുമ്പോഴാണല്ലോ ആത്മീയ രസം നുണയാനാവുക. മുതഅല്ലിമായിരിക്കെ ഇഹിയ ഓതുന്ന കാലം ഒരു ദിവസം രാത്രി ഇമാം ഗസ്സാലി(റ)സ്വപ്നത്തിൽ ഇഹിയയുടെ കുറച്ച് ഭാഗങ്ങൾ ഓതി കൊടുത്ത സംഭവം ശൈഖുനാ ദാരിമി ഉസ്താദ്(ന:മ)ഉപ്പയെ കുറിച്ച് രചിച്ച അറബി കവിതയിൽ ചേർത്തിട്ടുണ്ട്. വലിയുള്ളാഹി ബി.ആർ മൗലാനാ (ഖ:സി)യിൽ നിന്നും 42 ത്വരീഖത്തിന്റെ ഖലീഫ സ്ഥാനം ലഭിച്ചു.മറ്റു നിരവധി മശായിഖന്മാരുമായിട്ടും ആത്മ ബന്ധം സ്ഥാപിച്ചു. പണ്ഡിതരും പാമരരും അവിടുത്തെ സന്നിധിയിൽ എത്തി.ഇരു ലോകത്തേക്കും വേണ്ടതൊക്കെ നേടിയെടുത്തു. അക്കൂട്ടത്തിൽ താജുൽ ഉലമ ഉള്ളാൾ തങ്ങൾ, ശൈഖുന തഴവ ഉസ്താദ്, ശൈഖുന ദാരിമി ഉസ്താദ്, കൊറ്റുകുളങ്ങര അബുബക്കർ ഉസ്താദ് എന്നീ മരണപ്പെട്ട മഹത്തുക്കളും സുൽത്താനുൽ ഉലമാ കാന്തപുരം ഉസ്താദ്, സിറാജുൽ ഉലമാ ഹൈദ്രൂസ് ഉസ്താദ്, മാത്തൂർ ഉസ്താദ്, കെ.പി ഉസ്താദ്, കെ.കെ ഉസ്താദ്, ഏരൂർ ഉസ്താദ്, ഉസ്താദ് സിറാജുദ്ധീൻ ബാഖവി തുടങ്ങി ജീവിച്ചിരിക്കുന്ന പണ്ഡിത പ്രമുഖരും ഉൾപ്പെടും. ഖുർആൻ പാരായണം ശൈഖവറുകൾക്ക് പ്രത്യേക ഹരമായിരുന്നു.റമളാനിൽ 30 ഖതം വരെ തീർത്തിരുന്നതായി അടുത്തറിയുന്നവർ പറയുന്നു.അൻഫാസി (ശ്വാസോച്ഛാസം കൊണ്ടുള്ള ദിക്ർ)യായ ദിക്റിൽ ആയി നീണ്ട വർഷത്തോളം കിടന്നു. അവർ അനുഭവിച്ച ആത്മീയ ലോകത്തെ അനുഭൂതികൾ പറയാൻ ഈ തൂലികക്കാകില്ല. ഔലിയാക്കളുടെ ലോകം ബാഹ്യ നേത്രങ്ങൾ കൊണ്ട് കാണുന്നതിനുമപ്പുറമാണല്ലോ. അവിടുത്തെ ജീവിതവും മരണവും അതിശയമായിരുന്നു. ശൈഖവർകളുടെ ജനാസ കണ്ടവർ അതിശയത്തോടെ മടങ്ങി. പ്രകാശം ചൊരിയുന്ന മുഖം,വിയർപ്പ് നെറ്റിതടത്തിൽ പൊടിയുന്നു.അധ്വാനിച്ച വരല്ലേ വിയർക്കു. നല്ല മരണത്തിന്റെ ലക്ഷണമാണ് നെറ്റിത്തടം വിയർക്കലെന്ന് ഇമാം ഖുർത്തുബി(റ)തന്റെ തദ്കിറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുന്ന് നിർമിച്ച ഖിള്ർ മസ്ജിദിൽ(ഖിള്ർ നബിയുമായുള്ള അഭേദ്യമായ ബന്ധമാകാം അങ്ങനെ ഒരു പേരിട്ടതും) തന്നെ മറവ് ചെയ്യുകയും ചെയ്തു. ജനുവരി 1,2 (ബുധൻ, വ്യാഴം,) മഹനവർകളുടെ പതിനാറാം ആണ്ടനുസ്മരണം ഉമയനല്ലൂർ ഖിളിർ മസ്ജിദിൽ നടക്കുന്നു. അവരുടെ പാരത്രിക പദവികൾ നാഥൻ ഉയർത്തട്ടെ.. ഔലിയാഇന്റെ മദദുള്ള ജീവിതം നൽകി അള്ളാഹു നമ്മെ സന്തോഷിപ്പിക്കട്ടെ.. ആമീൻ

തിരൂരങ്ങാടി അലിഹസൻ മുസ്‌ലിയാർ സമസ്തയുടെ ആദ്യകാല മുശാവറ അംഗം, നാൽപതോളം ഗ്രന്ഥങ്ങളുടെ അനുഗ്രഹീത രചയിതാവ് തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ള പണ്ഡിതനക്ഷത്രം. കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാരാണ് പ്രധാനഗുരു. ബദ് രീങ്ങളെ ഏറെ പ്രിയം വെച്ചവരായിരുന്നു ഗുരുവും ശിഷ്യനും. ബദ് രിയ്യത്തുകൾ രചിച്ചിട്ടുണ്ട് ഇരുവരും. കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാരുടെ തൂലിക സമൂഹത്തിന് സമ്മാനിച്ചത് അൽമൻളുമതുദുരിയ്യ ഫീ അസാമി സാദതിൽ ബദ് രിയ്യ എന്ന പേരിലറിയപ്പെട്ട ബദ്ർ ബൈതായിരുന്നു. ശിഷ്യനാവട്ടെ ബിഗ് യതുൽ മുഹിബ്ബീൻ എന്ന ബദ്ർ മൗലിദും. തിരുനബി(സ്വ)യോടും മഹാന്മാരോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ പ്രതീകമായിരുന്നു അലിഹസൻ മുസ്‌ലിയാർ. നാൽപതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഹദീസുകൾ പഠനവിധേയമാക്കുന്ന ഗ്രന്ഥങ്ങൾ അവയിൽ ശ്രദ്ധേയമാണ്. ആഇശാ ബീവി നിവേദനം ചെയ്ത നൂറ്റിനാൽപത് ഹദീസുകളെ വ്യാഖ്യാനവുമുൾക്കൊള്ളുന്ന നൈലുൽ മാറാമിന്റെ വ്യാഖ്യാനം മൈലുൽ കിറാം, നൂറ്റിപ്പതിനൊന്ന് ഹദീസുകളുടെ വിവർത്തനമടങ്ങിയ അൽഫവാഇദ് എന്നിവയാണത്. കൂടാതെ അല്ലഫൽ അലിഫ് വ്യാഖ്യാനം, അഅളമു സ്വലാത്, റാതീബു സ്വലാതിന്നാരിയ, നൈലുൽ ബഷർ എന്നിവയും നബി(സ്വ) മഹത്വം വർണ്ണിക്കുന്നവയാണ്. പുണ്യാത്മാക്കളുടെ അപദാനങ്ങൾ വാഴ്ത്തുന്ന പത്തിലേറെ മൗലിദുകൾ രചിച്ചിട്ടുണ്ട് അവിടുന്ന്. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഫൈളുൽ മതീൻ എന്ന അജ്മീർ മൗലിദ് അലിഹസൻ മുസ്‌ലിയാരുടെതാണ്. മിനനുൽ ഖല്ലാഖ് എന്ന അബൂബക്ർ സിദ്ദീഖ്(റ) മൗലിദ്, മിൻഹത്തുൽ ഗഫാർ എന്ന ഹംസ തങ്ങളുടെ മൗലിദ്, ദുർറതുൽ കൗനൈൻ എന്ന ഹസ്രത് ഹസൻ ഹുസൈൻ മൗലിദ്, ഖുർറതുൽ അഹ്ബാബ് എന്ന നാലു ഖുതുബുകളുടെ മനാഖിബ്, പതിനെട്ടാം വയസ്സിൽ രചിച്ച 'നുബ്ദതു മനാഖിബി ശൈഖി താനൂരി' എന്ന താനൂർ മൗലിദ്, നഫ്ഹത്തുൽ ബാരി എന്ന മമ്പുറം മൗലിദ്, ഫൈളുൽ മതീൻ എന്ന അജ്മീർ മൗലിദ്, മവാഹിബുൽ മജീദ് എന്ന കാഞ്ഞിരമറ്റം മൗലിദ്, കവാഫിൽ അനാം തവസ്സുലുൻ ബിൽകിറാം, മുഹിമ്മതുൽ ഇസ്‌ലാം തർജ്ജമ, റഹ്മത്തുശ്ശാഫി എന്ന പുത്തൻപള്ളി മൗലിദ്, ഫത്ഹുൽ മുഗ്നീ ഉള്ളാൾ മൗലിദ്, അൽ വസീലത്തു ശറഫിയ്യ ബിസാദാതി സ്സലഫിയ്യ എന്ന ബൈത്, ഇആനതുൽ ആബിദീൻ, താരീഖുൽ ഖുലഫാഇൽ ഖംസ, താരീഖു അസ് വാജി റസൂൽ, താരീഖു ഔലാദി റസൂൽ, തഖ്‌വീമുൽ അഅവാം എന്ന മഹ്ദി ഇമാമിനെക്കുറിച്ചുള്ള ഗ്രന്ഥം, നഖ്ശുൽ കബാഇർ, മൗഹിബതുൽ ജലീൽ ഫീറദ്ദിൽ അഖാവീൽ, ഹിദായത്തുൽ മുസ്‌ലിമീൻ, മുഹിമ്മാതുൽ മുസ്‌ലിമീൻ, ഇള്ഹാർ തീൻ മസ്അല, ഫത്ഹുൽ ബാരി സനിയ്യ മീർഗനി മൗലിദ്, സലാസു ഫവാഇദ്, തസ്‌ഹീലുൽ ഹുഫ്ഫാള് ഫീതാഫ്സീരിൽ അൽഫാള്, മനാഖിബു ശുഹദാഇ പറമ്പത്ത് തുടങ്ങിയവയും അവിടുത്തെ രചനകളാണ്. ഹി 1310 ൽ അബ്ദുൽഅസീസ് മുസ്‌ലിയാരുടെ പുത്രനായി തിരൂരങ്ങാടിയിലെ ചാലാത്തിയിൽ ഭവനത്തിലാണ് അലിഹസൻ മുസ്‌ലിയാരുടെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട മഹാനവർകൾ കരിമ്പനക്കൽ പോക്കർ മുസ്‌ലിയാരുടെയും കൈപ്പറ്റ കരിമ്പനക്കൽ മമ്മുട്ടി മുസ്‌ലിയാരുടെയും കീഴിലാണ് അധ്യയനം നടത്തിയത്. തിരൂർ കോട്ട്, പറമ്പത്ത്, എടരിക്കോട്, ചേറൂർ, മുണ്ടുപറമ്പ്, മൈലപ്പുറം, പരപ്പനങ്ങാടി, പാണക്കാട്, ചെറുമുക്ക് എന്നിവിടങ്ങളിലായിരുന്നു അധ്യാപനം. സമസ്ത സ്ഥാപിതമായത് മുതൽ അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഹി 1380 ശവ്വാൽ 29നായിരുന്നു വഫാത്. അന്ത്യവിശ്രമം തിരൂരങ്ങാടി വലിയ ജുമുഅത്ത്പള്ളി ഖബ്ർസ്ഥാനിൽ. സഹോദരങ്ങളെ തിരൂരങ്ങാടി അലി ഹസൻ മുസ്‌ലിയാരുടെ ആണ്ടിന്റെ അവസരമാണിത്. എല്ലാവരും അവിടുത്തെ ഹള്റതിലേക്ക് ഒരു ഫാതിഹയെങ്കിലും ഓതി ഹദ് യ ചെയ്യുമല്ലോ. ഇരുലോകത്തും ബദ് രീങ്ങളുടെ മദദ് ലഭിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു മഹാനവർകളെയും നമ്മെയും ഉൾപ്പെടുത്തട്ടെ.. ✍ Sayyid shihabudheen bukhari Read more https://t.me/moulidstudy/1396

താങ്കൾ ചരിത്രത്തിന്റെ ഭാഗമാണ്.. കേരളമുസ്ലിംകളുടെ പൈതൃകവുമായി ബന്ധപ്പെട്ട പഠനങ്ങൾ ടോപ് ഗിയറിലാണിപ്പോൾ. വിവിധ യൂണിവാഴ്സിറ്റികളിൽ എത്രയോ പഠനങ്ങൾ നടന്നു,നടക്കുന്നു.. തലവാചകം മാറ്റി ഒരേ കാര്യം വ്യത്യസ്ത വാക്കുകളിൽ ഗവേഷിക്കുന്നു എന്നൊരു നിരൂപണം നടക്കുന്നുണ്ട്. അനിവാര്യമായ പല മേഖലയിലേക്ക് ഇനിയും ഗവേഷകർ കടന്നുവന്നിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്. ചരിത്രം പകർത്തുന്നവർ ധാരാളം അന്വേഷിക്കുന്നവർ നന്നെക്കുറവ് എന്ന വിമർശനവും കേൾക്കാം. പൊതുവെ മടിയന്മാരാണ് നാം. തേടിച്ചെല്ലാൻ ഇടങ്ങളെവിടെ എന്നാലോചിച്ചു തളരുന്നവർ. കഴിഞ്ഞകാല മുസ്ലിം ജ്ഞാനികളും കലാ വല്ലഭന്മാരും സംഭാവന ചെയ്തതോ ശേഖരിച്ചതോ ആയ സൃഷ്ടികൾ സൂക്ഷിച്ചു വെക്കുന്ന കേന്ദ്രങ്ങൾ പലതുമുണ്ട്. മധ്യമലബാറിലെ ചാലിയം, പൊന്നാനി, താനൂർ,അറക്കൽ പള്ളി, വേങ്ങര, എടത്തോള ഭവനം തുടങ്ങിയ കേന്ദ്രങ്ങൾ പൊതുവെ അറിയപ്പെടുന്നു. ഇവിടങ്ങളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും ശേഖരിച്ചവ ഗവേഷകർക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പലേടത്തും നടക്കുന്നു. കാലിക്കറ്റ് യൂനിവേർസിറ്റിയുമായി സഹകരിച്ചു സി എച് ചെയർ എടുത്തുപറയേണ്ട ഒരു ശ്രമമാണ്. കാരന്തൂർ മർകസ്, മലപ്പുറം മഅ്ദിൻ തുടങ്ങിയ സ്ഥാപനങ്ങൾ പൈതൃക ശേഖരണത്തിൽ ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്. ഗവേഷകർക്ക് ലഭ്യമാക്കാനുള്ള അവരുടെ പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം. പൈതൃക ശേഖരണ മേഖലയിൽ തല്പരരായ ധാരാളം വ്യക്തികളുണ്ട്. എന്നാൽ എല്ലാം മധ്യ മലബാറിൽ കേന്ദ്രീകരിക്കുകയാണ്. ഉത്തര മലബാറിന്റെ ദക്ഷിണ ജില്ലകളിലോ മാപ്പിള സംസ്കൃതിയെ അടയാളപ്പെടുത്തുന്ന തിരുശേഷിപ്പുകൾ , സമുദായത്തിന്റെ അഭിമാനകരമായ ഈടുവെപ്പുകൾ സൂക്ഷിക്കുന്ന വ്യക്‌തികൾ, മസ്ജിദുകൾ സ്ഥാപനങ്ങൾ , സംവിധാനങ്ങൾ പൊതുവെ ഗവേഷകർക്കറിയില്ല. തീർച്ചയായും അവകൂടി പുറത്തുവരികയും ഉപയോഗപ്പെടുത്തപ്പെടുകയും വേണം. കൊച്ചി ആലപ്പുഴ തിരുവനന്തപുരം കൊല്ലം തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ ചരിത്രാന്വേഷികൾക്ക് ധാരാളം കിട്ടാനുണ്ടാകും . പക്ഷെ, എവിടെ, ആരെ സമീപിക്കും? പ്രിയ സഹോദരാ , ഒരു സമുദായത്തിന്റെ ചരിത്രം നമ്മുടെ അശ്രദ്ധ കാരണം മണ്ണായി ത്തീരാൻ പാടില്ല. കുറെ വസ്തുക്കളുണ്ടെങ്കിലേ അന്വേഷകർക്ക് ഉപകരിക്കൂ എന്ന് കരുതണ്ട. കീറിപ്പറിഞ്ഞ തുന്നുവിട്ട്‌ ചിക്കിപ്പറിഞ്ഞതോ ആണെങ്കിൽ പോലും ചരിത്രാന്വേഷികൾക്ക് അതിൽ പലതും കണ്ടെത്താൻ കഴിയും. അതിനാൽ താങ്കളുടെ അറിവിലുള്ള കേന്ദ്രങ്ങൾ, വ്യക്തികൾ,ഇത് സംബന്ധമായ വിവരങ്ങൾ http://wa.me/919744990511 വാട്സാപ്പ് നമ്പറിൽ അറിയിച്ചാലും. *ഈ യത്നത്തിൽ സഹകരിച്ചാലും* ..

مولد الشيخ كمن مسليار الكروري മിനഹുൽ അഹ്യാർ ബി മദ്ഹി ശൈഖി കമ്മുണ്ണി മുസ്ലിയാർ പകര മുഹമ്മദ്‌ അഹ്സനി കുറ്റൂർ മമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പ മൗലിദ് Another one https://t.me/moulidstudy/1460 Read more https://t.me/moulidstudy/1226

മൗലീദു ഓതുന്ന വീട്ടിൽ തിരുസാന്നിധ്യം 🌱 قال علي بن زيد رحمه الله تعالي كان إلي جانبي رجل ذمي وكنت في شهر ربيع الأول أدعوا الفقراء وأعمل مولدا للنبي صلي الله عليه وسلم فقال لي ذلك الذمي لم تفعل في هذا الشهر دون غيره فقلت فرحا بمولد رسول الله صلي الله عليه وسلم لأنه ولد في هذا الشهر فجعل يهزؤبي فعز علي ذلك ووجدت من ذلك أمرا عظيما فلما نمت في تلك الليلة رأيت رسول الله صلي الله عليه وسلم فقال لي ما بك أخبرته بخبري مع الذمي فقال لا تحزن فإنه يأتي إليك غدا وهو مؤمن .فاستيقظت وقد تزاید وجدي وأنا أنتظر إنجاز وعدي وسحب المدامع قد جرت علي خدي.* 📚مولد منقوص 🔰അലിയിബ്ന് സൈദ് (റ) പറയുന്നു: എനിക്ക് അയൽവാസിയായ ഒരു അമുസ്ലിം സുഹൃത്ത് ഉണ്ടായിരുന്നു. ഞാൻ റബീഉൽ അവ്വൽ മാസത്തിൽ പാവപ്പെട്ടവരെ വിളിച്ച് സദ്യയുണ്ടാക്കി നബി(ﷺ) യുടെ മൗലിദ് കഴിച്ചു കൊണ്ടിരിക്ക ആ ദിമ്മിയ്യ് (സംരക്ഷണം നൽകപ്പെട്ട അവിശ്വാസി) എന്നോടു ചോദിച്ചു. താങ്കളെന്താണ് മറ്റ് മാസങ്ങളിലൊന്നുമില്ലാതെ ഈ മാസത്തിലിങ്ങനെ ചെയ്യുന്നത്.? ഞാൻ പറഞ്ഞു : തിരുനബി(ﷺ) യുടെ ജന്മ ത്തിൽ സന്തോഷിച്ച് കൊണ്ടാണ് ഞാൻ ഇത് പ്രവർത്തിക്കുന്നത്. തിരുമേനിﷺ ജനിച്ചത് ഇതു പോലൊരു മാസത്തിലായിരുന്നു. അപ്പോൾ ആ ദിമ്മിയ്യ് എന്നെ പരിഹസിച്ചു. അത് എനിക്ക് മനഃപ്രയാസമായി. ഞാൻ വലിയ ദുഃഖവുമായി അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ തിരുറസൂൽ (ﷺ)യെ ഞാൻ സ്വപ്നത്തിൽ കണ്ടു. തിരുമേനി (ﷺ) എന്നോട് ചോദിച്ചു: നിനക്ക് എന്ത് സംഭവിച്ചു? ഞാൻ ദിമ്മിയ്യുമായുണ്ടായ സംസാരം അവിടുത്തോട് പറഞ്ഞു. അവിടുന്ന് പറഞ്ഞു: നീ വ്യസനിക്കേണ്ട. അദ്ദേഹം സത്യവിശ്വാസിയായി നാളെ നിൻ്റെ അരികിൽ വരും. ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നു. തിരുനബിﷺ യോടുള്ള എന്റെ സ്നേഹം വർദ്ധിച്ചു വന്നു. അവിടുത്തെ വാഗ്ദാനം പുലരുന്നത് ഞാൻ പ്രതീക്ഷിച്ചു കൊണ്ടിരുന്നു. മേഘവർഷം പോലെ കണ്ണുനീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുകയാണ്. (തുടരും)

120 വർഷം മുമ്പ് ആനക്കയത്ത് ജീവിച്ചിരുന്ന ഒറ്റകത്ത് ചോലക്കൽ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ പകർത്തിയെഴുതിയ മൗലിദ് കിതാബാണിത്. ആനക്കയത്തെ പ്രഥമ ഖാസി ശൈഖ് ഇബ്രാഹീം മഖ്ദൂമിയുടെ മകനായ ഇദ്ദേഹം ഇതുപോലെ മനോഹരമായ കയ്യക്ഷരത്തിൽ അനവധി ഗ്രന്ഥങ്ങൾ എഴുതിയിരുന്നു.ഇദ്ദേഹത്തിന്റെ ചെറിയ അനുജനാണ് എന്റെ വല്ലിപ്പ ഖാസി കുഞ്ഞിവീരാൻകുട്ടി മുസ്‌ലിയാർ. ഉപ്പയുടെ സഹോദരീ പുത്രൻ പരേതനായ കൊണ്ടേങ്ങാടൻ അബൂബക്കർ മൗലവിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ മകൻ സിറാജുദ്ദീൻ സന്തോഷപൂർവ്വം നൽകിയതാണിത്. 'അൽഫിയ' യുടെ ശറഹ് ബൈത്തുകളെ കുറിച്ച് ഇദ്ദേഹം എഴുതിയ മറ്റൊരു ഗ്രന്ഥം എന്റെ സൂക്ഷിപ്പിലുണ്ട്. 1898ൽ മലബാറിൽ പടർന്നു പിടിച്ച വസൂരി രോഗത്താൽ മുഹ്‌യിദ്ദീൻ മുസ്ലിയാരും സഹോദരൻ അഹ്‌മദ് കുട്ടി മുസ്ലിയാരും വഫാത്തായി. ഒ.സി സക്കരിയ ആനക്കയം https://m.facebook.com/story.php?story_fbid=1974050192744709&id=100004192417201

മുത്തുപ്പേട്ട മൗലിദ് - വൈലത്തൂർ ബാവ മുസ്ലിയാർ മുത്തുപേട്ടയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ദാവൂദുൽ ഹകീം(റ)ന്റെ പേരിലുള്ള തിർയാ
മുത്തുപ്പേട്ട മൗലിദ് - വൈലത്തൂർ ബാവ മുസ്ലിയാർ മുത്തുപേട്ടയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ദാവൂദുൽ ഹകീം(റ)ന്റെ പേരിലുള്ള തിർയാഖുസ്സഖീം മൗലിദ്

إن الاحتفال بمولد النبي صلى الله عليه وسلم أمر معروف ومسلم لدى جمهور المسلمين في جميع بلدان العالم، حيث تقام احتفالات - في المستوى العالمي - بمناسبة المولد النبوي بطرق مختلفة بما فيها من قراءة الموالد، وتجمعات طلبة المدارس والكليات، وتوزيع المطعومات والمشروبات والحلويات، إضافة إلى القاء المحاضرات والخطب وإلى عقد المؤتمرات والندوات والحلقات العلمية، ولكن بعض الناس ينكرون هذه الاحتفالات ويعدونها بدعة أو عادة غير إسلامية، ويسعون عن ساق جدهم لنشر دعاويهم الفاسدة وأقاويلهم الواهية، فإليكم بعض الكلمات حول مشروعية هذا الاحتفال لعلها تكون تبصرة لمن يريد أن يرى الحق حقا والباطل باطلا. ترقبوا قريبا... https://bit.ly/34XqZDX മീലാദ് ആഘോഷം ലോക മുസ്‌ലിംകള്‍ക്കു സുപരിചതമാണ്. നബിദിന സമ്മേളനങ്ങള്‍, പ്രവാചക പ്രകീര്‍ത്തന പരിപാടികള്‍, മൗലിദ് പാരായണം, അന്താരാഷ്ട്ര സെമിനാറുകള്‍, കോണ്‍ഫ്രന്‍സുകള്‍ വരെ ഇതിന്റെ ഭാഗമായി ലോകത്ത് നടത്തപ്പെടുന്നു. മുസ്‌ലിം ലോകത്തിന്റെ നാനാ ഭാഗങ്ങളിലും വിവിധയിനം പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും ചില അല്‍പജ്ഞാനികള്‍ ഇത് അനിസ്‌ലാമികമോ ബിദ്അത്തോ നിഷിദ്ധമോ ഒക്കെയായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് മാത്രമല്ല, അവരങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സത്യം ഗ്രഹിക്കാനും സന്മാര്‍ഗം അനുധാവനം ചെയ്യാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന സഹൃദയര്‍ക്കായി സമര്‍പ്പിക്കുന്നു. https://bit.ly/34XqZDX

#قلت : وقد ظهر لي تخريجه على أصل آخر وهو : ما أخرجه البيهقي عن أنس أن النبي صلى الله عليه وسلم عق عن نفسه بعد النبوة مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته والعقيقة لا تعاد مرة ثانية فيحمل ذلك على أن الذي فعله النبي صلى الله عليه وسلم إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته كما كان يصلي على نفسه لذلك فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات .) انتهى كلام الإمام السيوطي . #أسماء_بعض_الأئمة_الذين_أفتوا بجواز الاحتفال بالمولد النبوي الشريف: – #الإمام_الحافظ شيخ الإسلام “أحمد بن حجر العسقلاني” كما أورد ذلك الإمام السيوطي في “فتوى حسن المقصد” مذكورة في كتاب “الحاوي للفتاوى” )[1 / 181 :189 ]. – #الإمام_الحافظ “جلال الدين السيوطي” كما ورد في الفتوى المشار إليها سابقا . – #الإمام “عبد الله ابن الحاج” كما ذكر الإمام السيوطي في فتواه المشار إليها . – #الحافظ_السخاوي نقل عنه الإمام “ملا علي القاري”في كتابه”المورد الروي “صـ307 أنه قال(بل خرج شيخ مشايخ الإسلام العلامة أبو الفضل ابن حجر-العسقلاني-الأستاذ المعتبر تغمده الله برحمته وأسكنه فسيح جناته فعل المولد على أصل ثابت يميل إلى الاستناد إليه كل همام…….. الخ ) اهـ وقد سبق ذكر هذا الأصل . – #الإمام_الحافظ “القسطلاني”في كتابه”المواهب اللدنية”ج1/ صـ148 – #الإمام_خاتمة_المحدثين “الزرقاني” في شرحه على “المواهب اللدنية” – #الإمام_الحافظ ابن شامة في كتابه [الباعث على إنكار البدع (1 / 23 ، 24 ) ] . – #الإمام_شيخ_الإسلام “ابن حجر الهيتمي المكي” في كتابه “الفتاوى الحديثية”صـ 202 حيث أجاز الاحتفال بالموالد التي تشتمل على خير كصدقة وذكر وصلاة وسلام على رسول الله صلى الله عليه وسلم ومدحه وأن تخلو من الشرور ، آي أنه يقول بمشروعية الاحتفال وجوازه. #أسماء_بعض_الأئمة الذين لم يكتفوا بإجازتهم الاحتفال ولكن ألفوا موالد – أي نظما من الشعر أو النثر يروي هذه الذكرى العطرة – #الإمام_الحافظ “ابن دحية ” كما أورد الإمام السيوطي في فتوى حسن المقصد في عمل المولد . – #الإمام_شيخ_القراء “الحافظ شمس الدين الجزري”له مولد اسمه”عرف التعريف بالمولد الشريف” وذكره الإمام السيوطي في فتواه . – #الإمام_الحافظ “ابن ناصر الدمشقي” له مولد اسمه”مورد الصادي في مولد الهادي”وقد ذكره الإمام السيوطي في الفتوى وانظر أيضا كتاب”كشف الظنون عن أسامي الكتب والفنون”صـ319 . – #العلامة_المحدث_الفقيه”ملا على القاري” له مولد اسمه “المولد الروي في المولد النبوي” طبع في مصر بمطبعة السعادة عام 1980مـ . – #الإمام_الحافظ”أبى الفرج بن الجوزي”له مولد مشهور يسمى العروس طبع عدة مرات . – #الإمام_الحافظ “العراقي”له مولد أسماه (المورد الهني في المولد السني) وقد ذكره ضمن مؤلفاته الحافظ ابن فهد في ذيله على “التذكرة” . – #الإمام_الحافظ “السخاوي”صنف مولدا نبويا سماه”الفخر العلوي في المولد النبوي”ذكره في كتابه الضوء اللامع “ج8 صـ18 ” . – #الإمام_الحافظ “عبد الرءوف المناوي”له مؤلف في المولد مشهور مطبوع متداول “بمولد المناوي” انظر كتاب “البراهين الجلية”صـ36 . أول من احتفل بالمولد النبوي الشريف احتفالا رسميا وأول من أحدث فعل ذلك صاحب أربل الملك المظفر أبو سعيد كوكبري بن زين الدين علي بن بكتكين أحد الملوك الأمجاد والكبراء الأجواد وكان له آثار حسنة وهو الذي عمر الجامع المظفري بسفح قاسيون . #قال_ابن_كثير_في_تاريخه : كان يعمل المولد الشريف في ربيع الأول ويحتفل به احتفالا هائلا وكان شهما شجاعا بطلا عاقلا عالما عادلا رحمه الله وأكرم مثواه، قال وقد صنف له الشيخ أبو الخطاب بن دحية مجلدا في المولد النبوي سماه (التنوير في مولد البشير النذير) فأجازه على ذلك بألف دينار، وقد طالت مدته في الملك إلى أن مات وهو محاصر للفرنج بمدينة عكا سنة ثلاثين وستمائة محمود السيرة والسريرة هذمقالة مختصرة .. فهناك الكثير والكثير يدل على جواز الإحتفال بالمولد النبوي الشريف فهو أعظم أيام الله عز وجل حيث ولد فيه خير من وطأ الثرى صلّ الله عليه وعلى آله الأطهار وصحبه الأخيار وسلم تسليما كثيراً يا رب العالمين …