fa
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

رفتن به کانال در Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

نمایش بیشتر
1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
മുഅ്ജിസത്തും കറാമത്തും

ദുൽഹജ്ജ് 14 മഹാന്റെ വഫാത്ത് ദിനമാണ്. 31-മത്തെ ഉറൂസ് മുബാറക്ക് നടക്കുകയാണ്. ജൂലൈ 25 ഞായർ , കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഖുതുബുഖാനയിൽ നടക്കുന്നു.

#ശൈഖ്_മുഹമ്മദ്_ഫരീദ്_ബാവഖാൻ(റ) അതിപ്രഗത്ഭരായ ഒട്ടേറെ അദ്ധ്യാത്മിക പ്രതിഭകളെ സമ്മാനിച്ച വലിയൊരു മുദരിസും സൂഫി ഗുരുവുമായിരുന്നു സമസ്തയുടെ സ്ഥാപക നേതാക്കളിൽപ്പെട്ട ശൈഖുനാ ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ (റ). മഹാനവർകളുടെ പ്രധാന ശിഷ്യരിൽ പ്രമുഖരാണ് ശൈഖ് മുഹമ്മദ് ഫരീദ് ബാവ ഖാൻ ആലിം സാഹിബ് (റ). ഒത്തിരി ഫന്നുകളിൽ അവഗാഹം നേടും , ഉസ്താദിൻ്റെ മാർഗ്ഗദർശനത്താൽ തസവ്വുഫിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തൊടുപുഴ ഹസ്റത്ത് എന്ന് അറിയപ്പെട്ടിരുന്ന ശൈഖ് മുഹമ്മദ് നൂരി ഖാദിരി (റ)ൽ നിന്നും ഇജാസത്തും ഖിലാഫത്തും സ്വീകരിച്ചു. ദറസിലും ,ദിക്റിലും , ഫിഖ്റിലുമായി ജീവിതം റബ്ബിലേക്ക് സമർപ്പിച്ചു. ഇലാഹി ചിന്തയാൽ ആത്മീയ ഔന്നിത്യം സമ്പാദിച്ചു. അവർ പാടിയും , എഴുതിയും വലിയ ദഅവത്ത് നടത്തി. എൻ്റെ കൂട്ടുകാരെ , എന്നെ അല്ലാഹുവിന്നായി വിട്ടേക്കൂ. മുഴുവൻ അവസ്ഥയിലും ഞാൻ അവനെ കൊണ്ട് മാത്രമാണ്. ذَرُونٖيَ لِلّٰهِ أَخِلّٰايَ أِنَّنِي بِهِ لَا بِغيْرِ اللّهِ فِي كُلِّ حَالَةٍ ശൈഖ് മുഹമ്മദ് ഫരീദ് ബാവ ഖാൻ ആലിം സാഹിബ് (റ) പാടുകയാണ്. അല്ലാഹുവിൽ സർവ്വതും സമർപ്പിച്ച് തൃപ്തിപ്പെട്ടിരിക്കുകയാണവർ. അർശിൻ്റെ തണലിൽ അഭയം കിട്ടിയവരെ പറ്റി പറയുന്ന ഭാഗത്ത് ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്നുണ്ട് ." അവർ എൻ്റെ ദിക്ർ സദസ്സുകളിൽ ഓടിക്കൂടും. എൻ്റെ മതവിധികൾ അവഗണിക്കപ്പെടുമ്പോൾ പ്രകോപിതരായ നരികളെപ്പോലെ അവർ ഗൗരവത്തിലാകും . കുഞ്ഞുങ്ങൾ ആളുകളെ വിടാതെ പിന്തുടരുന്നത് പോലെ എന്നോടുള്ള അനുരാഗത്തിൻ്റെ പിന്നാലെയാകും അവർ ." يَا حَيُّ نَوِّرْنَا قَلْبًا بِمَعْرِفَةٍ ذِكْرٍوَفِكْرٍ وَإِخْلَاصٍ مُنِيرَاتٍ وَاغْمِسَنَّ بِنَا بَحْرَ المُشَاهَدَةِ فَلْنَخْرُجَنْ مِنْ حِجَابٍ كُلَّ حَالَاتٍ ആത്മജ്ഞാനികളുടെ ഇലാഹീ അനുരാഗ വർത്തമാനങ്ങൾ പ്രചോദനങ്ങളാണ്. അവരിലെ ശരീഅത്തിൻ്റെ കണിശത ശ്രദ്ധേയമാണ്. അവർ ശരീഅത്തിനെ ഉയർത്തിപ്പിടിച്ചു. ശൈഖ് ഉമറുൽ ഖാഹിരി (റ) അല്ലഫിൽ ഇത് പാടിത്തരുന്നുണ്ട് . شل شريعة ولا تفشل إذ الشريعة شرعة الشفيع عن فوُادك الأفشال شال ശരീഅത്തിനെ ശക്തിയായി ഉയർത്തിപ്പിടിക്കുക. ഭീരുവകരുത്. ഭീരുത്വങ്ങളൊക്കെയും ഹൃദയത്തിൽ നിന്നൊഴിവാക്കിത്തന്ന, ശിപാർശകരായ മുത്ത് നബി(സ)യുടെ മാർഗ്ഗമാണ് ശരീഅത്ത്. ശൈഖ് മുഹമ്മദ് ഫരീദ് ബാവ ഖാൻ ആലിം സാഹിബ് (റ)ഉം ഇത് തൻ്റെ വിവിധ രചനകളിലൂടെ പാടി തരുന്നുണ്ട്. ശറഹ് പോൽ റഹ്മത്ത് നമുക്കൊന്നില്ലാ ശറഇല്ലായിരുന്നെങ്കിൽ കര കാണൂലാ. ശരീഅത്ത് ഒഴിച്ചുള്ള ഹഖീഖത്തില്ലാ ഹഖീഖത്ത് ഒഴിച്ചുള്ള ശരീഅത്തില്ലാ. അറിയണം ശരീഅത്തും ഹഖീഖത്തും ശരിക്ക് അത് രണ്ടും ഒരുമിച്ചിട്ടിരിക്കണം മുറക്ക് ശറഅ് നമുക്ക് മതി ഇന്ന് ശരിയായിട്ടു സുലൂക്കിന്ന് سلوك بشرع الله اكمل طريقة ശരീഅത്തിൽ എത്രത്തോളം ശരിയായി നിൽക്കുന്നുവോ അത്രത്തോളം ഹഖീഖത്തും പൂർത്തീകരിക്കും. മാലപ്പാട്ടുകളിലൂടെ ശരീഅത്തും ,ത്വരീഖത്തും ഹഖീഖത്തും പാടി തന്നിട്ടുണ്ട് മഹാനവർകൾ കൂടാതെ ഉമ്മുൽ ഹദീസ് , മുനാജാത്തുല്ലാഹി, നസീഹത്തു റസൂൽ(സ) ,വിർദുനൂർ , തഹ്ദീബുൽ അഖ്ലാഖ് തുടങ്ങിയ രചനകളും ശൈഖുൽ അക്ബറെന്ന പേരിൽ പ്രസിദ്ധരായ മഹാനായ അൽ ഖുതുബ് മുഹ്യിദ്ദീൻ ഇബ്നു അറബി (റ)യെ കുറിച്ച് വസീലത്തുൽ അസ്ഫിയാഇ ബിഖാതിമിൽ ഔലിയ എന്ന രചനയും ഉണ്ട്. മഹാനവർകൾ ശൈഖുൽ അക്ബർ ഇബ്നു അറബി (റ) തങ്ങളെ കുറിച്ച് പാടുന്നുണ്ട് അശൈഖുൽ അക്ബറുമുഹ്യുദ്ദീൻ എണ്ടെ അശൈഖ് ബഹ്റു പോലെഴുതീട്ടുണ്ട് ഫുസൂസു , ഫുത്തുഹാത്തിൽ മക്കിയ്യ രണ്ട് പെരുത്തവർക്കെനിയും കിതാബിതിൽ ഉണ്ട്." വലിയൊരു ഗ്രന്ഥാലയവും മഹാനവർകൾക്കുണ്ട്. വിവരശേഖരണത്തിനായ് പണ്ഡിതർ നിത്യവും എത്തിച്ചേരുന്നു. ശൈഖുൽ അക്ബറിൻ്റെ രചനകൾ അവിടെയുണ്ട്. മഹാനവർകളുടെ പ്രധാന ശിഷ്യനായിരുന്നു സൂഫീവര്യനായ മണത്തല അബ്ദുല്ല മുസ്‌ലിയാർ (ന:മ:) . ഖാദിരിയ്യ: അക്ബരിയ്യ: ത്വരീഖുകളിലെ മഹാനായ ശൈഖായിരുന്നു ശൈഖ് മുഹമ്മദ് ഫരീദ് ബാവാഖാൻ(റ). ദിക്റിൻ്റെ ഒത്തിരി സദസ്സുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ടയിൽ ഹി: 1328-ൽ ശൈഖ് ഫരീദ് ബാവ ഖാൻ (റ) ജനിച്ചു. പൂർവ്വികർ വടക്കേ ഇന്ത്യക്കാരാണ്. ഇവർ പിന്നീട് തമിഴ്നാട് ഉത്തമപാളയത്ത് എത്തി. അവിടെ നിന്നും ഈരാട്ടുപേട്ടയിലേക്ക് വന്ന മുഹമ്മദ് കൊന്താൽ ഖാൻ ആണ് പിതാവ്. മാതാവ് ഫാത്തിമ എന്നവരാണ്. മുസ്‌ലിം സമൂഹത്തിന്റെ ആദരവ് പരിഗണിച്ച് കൊണ്ട് അന്നത്തെ ഭരണാധികാരികൾ കൊടുത്ത സ്ഥാനപ്പേരാണ് 'ഖാൻ' . വിജ്ഞാന പ്രസരണത്തിലും , സാന്ത്വന പ്രവർത്തനങ്ങളിലുമായി ജീവിതം നയിച്ചു. കോട്ടയത്തെ അതിരമ്പുഴയിൽ 25 ൽ പരം വർഷം ഖാളിയായിരുന്നു. ഈരാട്ടുപേട്ട നൈനാർ പള്ളി മുതവല്ലിയും ആയിരുന്നു. ആ ജീവിത ചരിത്രത്തിൽ നിന്നും അല്പം ചേറൂർ അബ്ദുല്ല മുസ്ലിയാർ രചിച്ചിട്ടുണ്ട്. സയ്യിദ് ടി. എസ്. കെ. തങ്ങൾ ബുഖാരി (ന:മ:) തങ്ങൾ അവതാരിക എഴുതിയിട്ടുണ്ട്. ദുൽഹജ്ജ് 14 മഹാന്റെ വഫാത്ത് ദിനമാണ്.

ശൈഖ് അബ്ദുൽ ഖാദിർ ആത്മീയതയുടെ നിത്യവസന്ത നാമമാണിത്. ഒത്തിരി മഹത്തുക്കളായ അബ്ദുൽ ഖാദിർ മാരെ ഇന്ത്യ രാജ്യം പരിചയപ്പെടുത്തുന്നുണ്ട്. അബ്ദുൽ ഖാദിർ രണ്ടാമൻ എന്ന പേരിൽ വിശ്രുതനായ ഒരു മഹാത്മാവ് അതിൽ പ്രധാനിയാണ്. ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) കണ്ണൂരിലെ പുറത്തിയിൽ കേന്ദ്രമാക്കി ദീനി ദഅവത്ത് നടത്തിയ മഹോന്നതൻ . ഒരിക്കൽ ശൈഖ് അബ്ദുൽ ഖാദിർ സാനി(റ)ന്റെ മുരീദായ ഹസൻ ബ്നു മുഹമ്മദുൽ ഹാജ് (റ) ഹജ്ജിന് പോവുന്നതിന് സമ്മതം ചോദിച്ചു. ശൈഖവർകൾ സമ്മതം കൊടുക്കുകയും ,പരിശുദ്ധ മക്കയിൽ എത്തിയാൽ ശൈഖ് മുഹമ്മദുൽ ബക് രി (റ) യെ കണ്ടെത്തി തന്റെ സലാം എത്തിക്കണമെന്ന് പറയുകയും ചെയ്തു. വലിയ പണ്ഡിതന്മാരുടെ ഉന്നത സദസ്സിൽ അവർക്ക് നേതൃത്വം കൊടുക്കുകയാണ് ബക് രി (റ) . ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) യുടെ സലാം അങ്ങേക്ക് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ , ബക് രി (റ) സദസ്സിനോട് ചോദിച്ചു . ഈ പറഞ്ഞ പേരിൽ അറിയപ്പെടുന്ന വ്യക്തിയെ അറിയുമോ ? സദസ്സ് ഞങ്ങൾക്ക് അറിയില്ലന്ന് പറഞ്ഞപ്പോൾ, ശൈഖ് ബക് രി (റ) ധ്യാനത്തിൽ മുഴുകി. ചിന്താനിമഗ്നനായി . പെട്ടെന്ന് തല ഉയർത്തി " വ അലൈക്കു മുസ്സലാം" എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. തുടർന്ന് , ശൈഖ് അബ്ദുൽ ഖാദിർ സാനി(റ) യാണ് അദ്ദേഹമെന്ന് ശൈഖ് ബക് രി പറയുകയും , നാട്ടിൽ ചെന്നാൽ എന്റെ സലാം അറിയിക്കണമെന്നും ശൈഖവർകളുടെ മുരീദിനോട് പറഞ്ഞ് ഏൽപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ അപ്പോൾ തന്നെ ശൈഖ് സാനി(റ) തന്റെ മുരീദുമാരോട് പറഞ്ഞിരുന്നു. ഹജ്ജ് കഴിഞ്ഞ് എത്തിയ ശൈഖ് ഹസൻ തന്നെ ഗുരുവോട് ശൈഖ് ബക് രിയുടെ സലാം പറഞ്ഞപ്പോൾ , സലാം മടക്കി , അപ്പോഴാണ് അവിടെ നടന്ന സംഭവങ്ങൾ വളരെ നേരത്തെ തന്നെ ശൈഖവർകൾ തന്റെ ശിഷ്യരെ അറിയിച്ചിരുന്ന വിവരം ശൈഖ് ഹസൻ അറിഞ്ഞത് . മഹാനവർകളുടെ അതീന്ദ്രിയ ജ്ഞാനവും , കറാമത്തുകളും പറഞ്ഞു തീർക്കുക സാധ്യമല്ല. മഹാനവർകളുടെ കുട്ടിക്കാലത്ത് ഒരു ദിവസം, തന്നെ അന്വേഷിച്ച് നാല് പേർ വീട്ടിൽ വരികയും , സ്ഥലത്തില്ലാത്തതിനാൽ അവരുടെ വശമുണ്ടായിരുന്ന ഭക്ഷണത്തിൽ നിന്നൽപ്പം ഉമ്മയെ എപ്പിച്ച് തിരിച്ച് പോയി. വീട്ടിൽ എത്തിയ മകനോട് ഉമ്മ വിവരങ്ങൾ പറഞ്ഞു. ഓടുകയായിരുന്നു. അവരയുമന്വേഷിച്ച് ............ വഴി മദ്ധ്യെ കണ്ടുമുട്ടി. അവരോടൊപ്പം യാത്ര തുടരുകയും ചെയ്തു. ബത്കൽ എന്ന സ്ഥലത്തെത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന ഭക്ഷണത്തിൽ നിന്ന് എല്ലാവരും ഭക്ഷിക്കുകയും സംഘത്തിൽപ്പെട്ട അശൈഖ് മഹ്മൂദുൽ ഖബുശാനി (റ) ഒരു പിടി ഭക്ഷണം അബ്ദുൽ ഖാദിർ സാനി(റ) കൊടുക്കുകയും , ഇജാസത്ത് നൽകുകയും ചെയ്തു. ശേഷം വീട്ടിലേക്ക് തിരിച്ചു. ഉമ്മയോട് സംഭവങ്ങൾ വിശദീകരിച്ചു. മഹത്തുക്കളുമായി ഒത്തിരി സഹവാസം ലഭിച്ച മഹ്ദ് വ്യക്തിത്വമായിരുന്നു. മഹാനായ #ശൈഖ്_സൈനുദീൻ_മഖ്ദും #രണ്ടാമൻ (റ)ന്റെ സഹപാഠിയായിരുന്നു . കൊല്ലം ജില്ലയിലെ #കരുനാഗപള്ളി പുതിയ തെരു മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാർ പുറത്തിൽ ശൈഖിന്റെ മുരീദു മാരാണ്. ഇവരിൽ പ്രധാനിയാണ് #ശൈഖ് #ഇമാമുദ്ദീൻ_ഹസൻ_ഇബ്നു_അലി (റ) . ഹമദാനിലെ_സുൽത്താൻ ഉസ്മാൻ എന്ന പണ്ഡിതനായിരുന്നു. ആധിപത്യവും കിരീടവും വലിച്ചെറിഞ്ഞ് സുഹ്ദിലായി പുറപ്പെട്ടു . പ്രപഞ്ചപരിത്യാഗിയായ് എത്തപ്പെട്ടത് കേരളത്തിലെ #വളപട്ടണത്താണ്. മഹാനവർകളുടെ മകനാണ് ശൈഖ് അബ്ദുൽ ഖാദിർ സാനി(റ) സുഹ് റ വർദി, നഖ്ശബന്ദി ത്വരീഖത്തുകളുടെ ശൈഖ് ആയിരുന്നു. മകൻ ശൈഖ് കമാലുദ്ദീൻ (റ), പൗത്രൻ ശൈഖ് നൂറുദ്ദീൻ (റ)ലൂടെ ത്വരീഖത്തുകൾ വ്യാപകമായി. ഹിജ്റ : 983 ദുൽഖഅദ് 16 ന് മഹാൻ വഫാത്തായി. പുറത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. മഹാനവർകളുടെ മനാഖിബ് ശൈഖ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ) രചിച്ചിട്ടുണ്ട്.

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

ശൈഖുനാ തഴവ ഉസ്താദ് (നവ്വറല്ലാഹ് മർഖദ) വിശ്വമാനവികതയുടെ ആത്മീയ പ്രഭായുമായി ഒരു പുരുഷായുസ്സ് (1921-1999) പരിശുദ്ധ ദീനിന് സമ്പൂർണ്ണമായും സമർപ്പിച്ച സൂഫിവര്യനായിരുന്നു ശൈഖുനാ തഴവാ ഉസ്താദ്. ഫിഖ്ഹിനെയും തസ്വവ്വുഫിനെയും വൃത്ത ബദ്ധമായ ഈരടികളിലാക്കി പൊതു സമൂഹത്തിന് പകര്‍ന്നു നല്‍കിയ അദ്ദേഹം തുല്ല്യതയില്ലാത്ത വൈജ്ഞാനിക സേവനമാണ് കാഴ്ചവെച്ചത്. കവി, പണ്ഡിതന്‍, പ്രഭാഷകൻ എന്നീ നിലകളില്‍ പ്രസിദ്ധനായ അദ്ദേഹം തികഞ്ഞ ഒരു സൂഫിയുമായിരുന്നു. വിനയത്വം, വിജ്ഞാന തൃഷ്ണ, അവതരണ പാടവം, തുടങ്ങിയ മേഖലകളിൽ പക്വമായ പാണ്ഡിത്യം ഉസ്താദിനെ വ്യതിരിക്തനാക്കുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ തഴവാ എന്ന ഗ്രാമത്തില്‍ പള്ളാര്‍ശ്ശേരി തറവാട്ടില്‍ അബ്ദുല്‍ ഖാദിര്‍ കുഞ്ഞ്-ഫാത്തിമാ ദമ്പതികളുടെ മകനായി 1921 ആഗസ്റ്റ് 10-നാണ് മഹാനവർകളുടെ ജനനം. പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം നീര്‍ക്കുന്നം ഹമീദ് മുസ്ലിയാര്‍, കോടഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ എന്നിവരിലൂടെയാണ് മതപഠനരംഗത്തേക്കു വരുന്നത്. കായംകുളം ഹസനിയ്യയില്‍ ആമക്കാട് തഖിയ്യുദ്ദീന്‍ ഇബ്റാഹീം മുസ്ലിയാരുടെ കീഴിലായിരുന്നു ഉപരിപഠനം. പ്രധാന ഗുരുവായ ഇബ്റാഹീം മുസ്ലിയാരുടെ കീഴില്‍ മലബാറിലും പഠിച്ചിട്ടുണ്ട്. ചെറു പ്രായത്തിലേ മികച്ച എഴുത്തുക്കാരനായിരുന്ന ശൈഖുനാ തഴവ ഉസ്താദ് തന്റെ പ്രഥമ കൃതിയായ പ്രവാചക പ്രകീർത്തന മൗലിദ് ഗ്രന്ഥമായ ''മള്ഹറുല്‍ അതമ്മ് '' പൂര്‍ത്തിയാക്കുമ്പോള്‍ 18 വയസ്സായിരുന്നു പ്രായം. ബിസ്മില്ലാഹി നദ്ഊ റബ്ബനാ എന്നു തുടങ്ങുന്ന തവസ്സുല്‍ ബൈത്തും, വിര്‍ദുകളും അവയുടെ അര്‍ഥവുമടങ്ങിയ മസ്ലകുല്‍ ആബിദീന്‍, മനാഖിബു ഹസനിബ്നി അലിയ്യി കരുനാഗപ്പള്ളി, നിബ്റാസുല്‍ അലിയ്യി ഫീ മനാഖിബി ജോനകപ്പുറം തുടങ്ങിയവയും രചിച്ചിട്ടുണ്ട്. അല്‍മവാഹിബുല്‍ ജലിയ്യയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. വിശുദ്ധ ഖുര്‍ആനില്‍ തുടങ്ങി സ്വര്‍ഗ്ഗത്തില്‍ അവസാനിക്കുന്ന 154 അധ്യായങ്ങളിലായി ഇരുപത്തിരണ്ടായിരം വരികളാണ് ഇതിലുളത്. #മാവാഹിബുൽ_ജാലിയ്യയുടെ രചനയെക്കുറിച്ച് തഴവ ഉസ്താദ് തന്നെ എഴുതിയത് ഇപ്രകാരമാണ്. ''ഫിഖ്ഹും അഖീദ: തസവ്വുഫും പല തത്ത്വവും ഉള്‍ക്കൊണ്ടതാണിത് മാത്രമല്ല ചരിത്രവും അറബില്‍ പദം ഇടയില്‍ കടന്നിട്ടുള്ളതാ അക്കം കൊടുത്തതിനര്‍ഥവും വിവരിച്ചിട്ടുള്ളതാ റജസിന്റെ രീതിയിലാണ് പോക്കതിനുള്ളത് ഹൃദിസ്ഥമാക്കാനും അതാ വഴി നല്ലത് '' കഅ്ബയുടെ കില്ല പിടിച്ച് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിരുന്നു ഈ രചന. #ദക്ഷിണ_കേരള_ജംഇയ്യത്തുല്‍_ഉലമായുടെ മുഖപത്രമായ അന്നസീമിലാണ് അല്‍മവാഹിബിന്റെ ആദ്യ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്. പിന്നീട് 12000 വരികള്‍ സമാഹരിച്ച് പ്രഥമപതിപ്പ് പുറത്തിറങ്ങി. 1999-ല്‍ മനോരമ മ്യൂസിക് രഹിത ആല്‍ബം വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു. ഇന്ന് സാധാരണക്കാരും പണ്ഡിതരും ഒരു പോലെ നെഞ്ചിലേറ്റുന്ന മഹാ കാവ്യമാണ് അല്‍മവാഹിബുല്‍ ജലിയ്യ. ദക്ഷിണയുടെയും, പോഷകങ്ങളുടെയും ആദ്യ കാല നേതാക്കന്മാരിൽ പ്രമുഖനായിരുന്ന തഴവ ഉസ്താദ് റഈസുൽ ഉലമയുടെ ഏറ്റവും അടുത്ത കൂട്ടുകാരനും,സഹ പ്രവർത്തകനുമായിരുന്നു. പ്രസംഗവേദിയില്‍ ഒരു പ്രത്യേക ശൈലിയുടെ ഉടമയായിരുന്ന തഴവാ ഉസ്താദ് കേരളത്തിലെ അറിയപ്പെട്ട പ്രഭാഷകരിൽ പ്രസിദ്ധനുമായിരുന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂരിലാണ് അദ്ദേഹം കൂടുതല്‍ പ്രഭാഷണം നടത്തിയത്. കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ രണ്ടുമാസം തുടര്‍ച്ചയായി പ്രഭാഷണം നടത്തിയിരുന്നു. പരിപാടികള്‍ക്കെത്തുമ്പോഴുണ്ടായിരുന്ന ലാളിത്യവും ആരാധനകളില്‍ മുഴുകിയുള്ള ജീവിതവും മനസ്സുതട്ടിയുള്ള സംസാരവുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. മലബാറിലേക്ക് പ്രസംഗത്തിനായി ചെല്ലുമ്പോൾ പള്ളികളികളായിരുന്നു അന്ന് അദ്ദേഹം താമസത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഹിജ്‌റ 1420 സഫർ 29 (1999 ജൂണ്‍ 13) നായിരുന്നു മഹാന്റെ വിയോഗം. ''ഖബ്റെന്നു കേട്ടാല്‍ തത്ക്ഷണം ഞെട്ടേണ്ടതാ, കണ്ടാലുടന്‍ വാവിട്ട് നീ കരയേണ്ടതാ, മേടക്കുപകരം മാളമാ സുബ്ഹാനാ റബ്ബീ അതില്‍ കിടക്കേണ്ടതാണസ് മാനാ..'' എന്ന വരികളിലൂടെ മലയാളിയെ ഖബര്‍ ജീവിതത്തെ അനുസ്മരിക്കുന്ന അദ്ദേഹം തന്റെ ഖബര്‍ നേരത്തെ കുഴിച്ചുവെച്ചിരുന്നു. തഴവാ മാര്‍ക്കറ്റ് മസ്ജിദിനു സമീപമാണ് മഹാനവർകളുടെ മഖാം സ്ഥിതി ചെയ്യുന്നത്. അള്ളാഹു അവരുടെ ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ.

നബിസ്നേഹം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടിപ്പിക്കുകയെന്നത് വളരെ പുണ്യമായ ഒന്നാണെന്ന് വരച്ചുകാട്ടുകയാണ് ഇമാം ബുസൂരി (റ), അവിടുത്തെ ബുർദയിലൂടെ. നബി(സ)യെയും സ്വഹാബത്തിനെയും സ്മരിക്കൽ പുണ്യകർമ്മം ആണോ ? അതെ. കാരണം ഖുർആനിൽ വിവിധ ഇടങ്ങളിൽ പുണ്യ പുരുഷന്മാരെ സ്മരിക്കലുണ്ടല്ലോ. സൂറത്ത് മർയമിൽ തന്നെ ആയത്ത് 16, 41, 51, 54, 56. അല്ലാഹു തആല ഇവയിലൂടെ നമ്മെ ഓർമിപ്പിക്കുന്നത് മർയം ബീവിയെയും ഇബ്‌റാഹീം നബിയെയും മൂസാ നബിയെയും ഇസ്മായിൽ നബിയെയും ഇദ്‌രീസ് നബിയെയും ഓർക്കണം എന്നതാണ്. സൂറത്ത് മർയമിൽ മാത്രം അഞ്ച് സ്ഥലത്ത് മൗലിദുകൾക്ക് വേണ്ടി ഓർഡർ ഉണ്ട്. പിന്നെയെങ്ങനെ മൗലിദ് വേണ്ടെന്നു വയ്ക്കും ? മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയും സ്വഹാബത്തും ശ്രേഷ്ഠതയുള്ളവരാവുമ്പോൾ എങ്ങനെ അവരുടെ മൗലിദ് ഒഴിവാക്കും ? ഒരു രക്ഷയുമില്ല മൗലിദ് എടുക്കുക തന്നെ. വെണ്ണക്കോട് ബഷീർ ഫൈസി ഉസ്താദിന്റെ ബുർദ വിശദീകരണത്തിൽ മൗലിദ് സംബന്ധമായി വിവരിച്ചതിന്റെ ചെറിയൊരു പീസ് ആണ് മുകളിലുള്ള വിവരണത്തിന്റെ ആകത്തുക. നമ്മുടെ വിശ്വാസധാര സംരക്ഷിക്കുന്നതിന് വേണ്ട അത്യാവശ്യമായ വിഷയങ്ങൾ ഉൾകൊള്ളുന്ന ബൃഹത്തായ ബുർദ വിവർത്തനം നാം ഓരോരുത്തരും വായിച്ചിരിക്കണം.

മരക്കാരുട്ടിയുസ്താദിന്റെ ജീവിത കാലത്ത് ഇത് പ്രിന്റ് ചെയ്യപ്പെടാതിരുന്നതാണ് കൃതിയുടെ വ്യാപനത്തിന് തടസ്സമായതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. പ്രിന്റ് ചെയ്യപ്പെടാതിരുന്നതിന് പിന്നില്‍ പ്രശസ്തി ആഗ്രഹിച്ചില്ല എന്നതിനു പുറമേ പ്രയാസവുമായി വരുന്ന രോഗികള്‍ക്ക് ശൈഖുന പരിഹാരമായി നിര്‍ദ്ദേശിക്കാറുള്ളത് ഈ ബൈത്ത് മുതഅല്ലിമീങ്ങളെ കൊണ്ട് എഴുതിപ്പിച്ച് കൊണ്ടു പോകാനായിരുന്നു. വറുതിയുടെയും ദാരിദ്രത്തിന്റെയും നാളുകളില്‍ ഇങ്ങനെ ലഭിക്കുന്ന ചെറിയ സാമ്പത്തികാശ്വാസങ്ങളാണ് മുതഅല്ലിം ജീവിതങ്ങൾക്ക് ജീവൻ പകർന്നത്. കര്‍മ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം,അധ്യാത്മിക ശാസ്ത്രം,നിദാന ശാസ്ത്രം, തുടങ്ങിയ ഒട്ടനേകം വിജ്ഞാനശാഖകളിലും ശൈഖുന നൈപുണ്യം നേടിയിരുന്നു. ശൈഖുനയുടെ ശിഷ്യരായ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എഴുതിയ അനുശോചനകാവ്യത്തില്‍ ഉസ്താദിന്റെ അചഞ്ചലമായ ഭക്തിയെ കുറിച്ചും അറിവിന്റെ വ്യാപ്തിയെ കുറിച്ചും പരാമര്‍ശമുണ്ട്. #തഅജീലുൽ_ഫുതൂഹിന് പുറമേ വേറെ രണ്ടു ഗ്രന്ഥങ്ങള്‍ കൂടി ശൈഖുനയുടെതായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ശൈഖ് അബൂഹസന്‍ അശ്ശാദുലി(റ) എന്നവരുടെ പ്രകീര്‍ത്തന കാവ്യമായ 'മൗലിദു മിന്‍ഹത്തുള്ളാഹില്‍ ആലി ഫീ മനാഖിബി സയ്യിദി അബില്‍ഹസന്‍ ശാദുലി'(മഹോന്നതന്റെ വരദാനം) എന്ന പദ്യരൂപ കൃതിയാണവയിലൊന്ന്. ‘രിസാലത്തുന്‍ ഫീ റദ്ദില്‍ മുബ്തദിഈന്‍ വഫീ ഇസ് ബാത്തിത്തവസ്സുലി ബില്‍ അന്‍ബിയാഇ വല്‍ ഔലിയാഇ വസ്വാലിഹീന്‍’ എന്നതാണ് മറ്റൊരു ഗ്രന്ഥം. കേരളത്തില്‍ അക്കാലത്ത് വേരുറപ്പിക്കാന്‍ ശ്രമിച്ച മത നവീകര്‍ക്കെതിരെയുള്ള വിമര്‍ശമണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം. മുബ്തദിഉകളുടെ കുടില തന്ത്രങ്ങൾ അക്കാലത്ത് മഞ്ചേരിയിൽ ഏൽക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ശൈഖുനയുടെ സാന്നിദ്ധ്യം തന്നെയാണെന്ന് നമുക്ക് പറയാം. 1934-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ പത്തൊമ്പതാം നമ്പര്‍ നിര്‍വ്വാഹക സംഘം മെമ്പറായിയിരുന്നു ശൈഖുനാ. 1939 (1358 റബീഉല്‍ ആഖര്‍ 13) ന് തന്റെ അറുപത്തിനാലാം വയസ്സിലായിരുന്നു ശൈഖുനയുടെ വഫാത്ത്. മഞ്ചേരി സെന്‍ട്രല്‍ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിലാണ് അന്ത്യവിശ്രമം. നാഥൻ ശൈഖുനയോടൊത്ത് ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ. ആമീൻ !

#ശൈഖുനാ_നാലകത്ത്_മരക്കാരുട്ടി_മുസ്‌ലിയാർ_പണ്ഡിത_നിരയിലെ_രചനാ_സാന്നിദ്ധ്യം #ബുഖാരിയും_മുസ്ലിമും അടങ്ങുന്ന ഹദീസ് ഗ്രന്ഥങ്ങൾ കാണാതെ ദർസ് നടത്തിയിരുന്ന മഹാൻ. പ്രമുഖരായ ഗുരുനാഥന്മാരുടെ ഗുരു. സമസ്തയുടെ ആദ്യകാല മുശാവറ മെമ്പർ. സൂഫി പണ്ഡിതർ. ഗ്രന്ഥരചയ്താവ്. പറഞ്ഞു വരുന്നത് #നാലകത്ത്_മരക്കാരുട്ടി_ഉസ്താദിനെക്കുറിച്ചാണ്. ഹിജ്‌റ 1294(1878)ല്‍ അരീക്കോട് നാലകത്ത് മുഹ്യുദ്ധീന്‍ മുസ്ലിയാരുടെയും കൊണ്ടോട്ടി ചെറുശേരി കുഞ്ഞറമു മുസ്ലിയാരുടെ മകള്‍ തിത്തി കുട്ടിയുടെയും മകനായി മാതൃഗേഹമായ കൊണ്ടോട്ടിയിലാണ് ശൈഖുനയുടെ ജനനം. മാതാവിന്റെ പരമ്പരയും പിതാവിന്റെ പരമ്പരയും മഖ്ദൂമീ ജ്ഞാന പാരമ്പര്യവും ആത്മീയ വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന കുടുംബങ്ങളായിരുന്നുവെന്നത് ചരിത്രം. മഖ്ദൂമീ പാരമ്പര്യത്തിന്റെ താവഴിയിൽ രൂപം കൊണ്ട രണ്ട് പണ്ഡിതതറവാടുകളാണ് #ചെറുശ്ശേരി_കുടുംബവും #നാലകത്ത്_കുടുംബവും. ശൈഖുനയുടെ പിതാവിന്റെ കുടുംബം നാലകത്ത് കുടുംബമാണ് മാതാവിന്റെതാവട്ടെ ചെറുശ്ശേരി കുടുംബവും. അരീക്കോട് കാരാടന്‍ മൊയ്തീന്‍കുട്ടി മൊല്ല, തോട്ടക്കാട്ടില്‍ മുഹമ്മദ് മോയിന്‍ ഹാജി എന്നിവരില്‍ നിന്നാണ് ശൈഖുനയുടെ പ്രാഥമിക വിദ്യാഭ്യാസം. ഉന്നതശീര്‍ഷരായ ഗുരുവര്യരില്‍ നിന്നാണ് ശൈഖുന ദീനീവിജ്ഞാനത്തിലുള്ള തന്റെ പ്രതിഭാത്വം രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ വൈജ്ഞാനിക-സാഹിത്യ മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന തന്റെ അമ്മാവന്‍മാർ തന്നെയാരയ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാർ, ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍, വാഴക്കാട് മുസ്ലിയാരകം സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവരിൽ നിന്നാണ് ശൈഖുനയുടെ ദർസ് പഠനത്തിന്റെ പ്രധാന ഭാഗവും. ശേഷം #ചാലിലകത്തോർക്ക് കീഴില്‍ #വാഴക്കാട്_ദാറുൽ_ഉലൂമിലും രണ്ട് വർഷം ശൈഖുന വിദ്യ നുകർന്നു. ഉപരിപഠനത്തിനു ശേഷം ദാറുല്‍ ഉലൂമിൽ തന്നെയായിരുന്നു ആദ്യ അദ്ധ്യാപനവും. വാഴക്കാട്ടെ രണ്ടു വർഷത്തെ അദ്ധ്യാപന കാലത്ത് പ്രഗത്ഭരായ ശിഷ്യന്മാരെയാണ് ശൈഖുനക്ക് ലഭിച്ചത്. #ശൈഖുനാ_കണ്ണിയതുസ്താദ് അവരിൽ പ്രമുഖരാണ്. മഞ്ചേരി ഓവുങ്ങല്‍ വലിയ അബദുറഹിമാന്‍ മുസ്ലിയാര്‍, പളളിശ്ശേരി അലി ഹസ്സന്‍ മുസ്ലിയാര്‍, വള്ളുവങ്ങാട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ എന്നിങ്ങനെ ശൈഖുനയുടെ ശിഷ്യനിരിയുടെ വരി നീളുന്നു. വാഴക്കാട്ടെ അധ്യാപന ജീവിതത്തിന് ശേഷം 1909 മുതൽ വഫാത്ത് വരെയുള്ള നീണ്ട മുപ്പത് വര്‍ഷക്കാലം മഞ്ചേരി ടൗണ്‍ പളളിയിലായിരുന്നു ശൈഖുനയുടെ സേവനം. സ്വദേശം അരീക്കോടാണെങ്കിലും കർമം കൊണ്ട് മഞ്ചേരിക്കാരനാണ് മഹാനവർകൾ. അതിനു പിന്നിലും ഒരു ചരിത്രമുണ്ടെത്രെ! കേരളത്തിൽ വഹാബിസം പ്രചരിക്കാൻ ആരംഭിച്ചത് ഉസ്താദിന്റെ ബാല്യകാലത്തായിരുന്നു. ജന്മനാടായ അരീക്കോടും ഇതിൽ മുക്തമായില്ല. പാരമ്പര്യ ചിഹ്നങ്ങളെ നിന്ദിച്ചും അവഹേളിച്ചും സലഫികൾ തന്റെ ജന്മനാട്ടിൽ നടത്തുന്ന നിഗൂഢനീക്കങ്ങൾ ആ നിഷ്കളങ്ക മനസിനെ മുറിപ്പെടുത്തിയതോടെയാണ് മഞ്ചേരിയിലേക്ക് ശൈഖുനാ മാറിത്താമസിക്കുന്നതെന്ന് ചരിത്രം. ശൈഖുനയുടെ അനന്യമായ രചനാവൈഭവത്തിന്റെയും അസാമാന്യ കാവ്യ ശൈലിയുടെയും തെളിവാണ് ‘#തഅജീലുൽ_ഫുതൂഹ് വതഅസീലുത്തുറൂഹ് ബിത്തബത്തുലി ബി അസ്മാഇല്ലാഹില്‍ ഹുസ്‌നാ വത്തവസ്സുലി ബിമന്‍ ലഹു ഇന്‍ദല്ലാഹില്‍ മഖാമുല്‍ അസ്‌നാ’ (തല്‍ക്ഷണ വിജയത്തിനും ക്ലേശവിമുക്തിക്കും അസ്മാഉല്‍ഹുസ്‌നയും ബദ്രീങ്ങളുടെ ഇടത്തേട്ടവും) എന്ന മൗലിദ് കാവ്യഗ്രന്ഥം. കാമില്‍ വൃത്തത്തില്‍ ചിട്ടപ്പെടുത്തിയ പ്രസ്തുത കാവ്യത്തിൽ 238 ലേറെ ഈരടികളുണ്ട്. ശൈഖുനയുടെ അറബി കാവ്യലോകത്തെ തന്റെ അസാമാന്യ പ്രഭാവത്തെ വരച്ചിടുകയാണ് ഓരോ വരികളും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഈ കൃതി ഏറനാടന്‍ ജനതയുടെ ആത്മീയ മേല്‍വിലാസത്തിന്റെയും മികച്ച രചനാ സാക്ഷ്യമാണെന്ന് പറയാതെ വയ്യ. നടപ്പു ശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ് ശൈഖുന ഈ ബൈത്തുകളെ കോര്‍വയാക്കിയിട്ടുള്ളത്. ഒരേ പേരിലുള്ള സ്വഹാബികളെ പരിചയപ്പെടുത്തുമ്പോള്‍ അവരെ വേര്‍തിരിക്കുന്ന (തറവാട് പേര്, സഹോദരന്റെ പേര്, പിതാവിന്റെ പേര്.) എന്തെങ്കിലും അടയാളം പ്രസ്തുത കാവ്യത്തില്‍ കാണാനാവും. പ്രയാസങ്ങളിലകപ്പെട്ട അനേകായിരങ്ങള്‍ക്ക് ഈ ബൈത്തുകള്‍ ആശ്വാസത്തിന്റെ തെളിനീരുറവയാണ് സമ്മാനിച്ചതെന്ന് പറയാതെ വയ്യ. ഗ്രന്ഥത്തിലെ പേരുപോലെ തന്നെ ഒരുകാലത്തെ ഏറനാടൻ ജനതയുടെ രോഗശമനത്തിന്റെ ഔഷധമായിരുന്നു ഈ ഈരടികളോരോന്നും. ഓരോ നാലു വരിയിലും അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ ചൊല്ലിക്കൊണ്ടാണ് കാവ്യത്തിന്റെ മുന്നോട്ടുള്ള പോക്ക്. അങ്ങനെ കാവ്യം മൊത്തം ചൊല്ലിത്തീരുമ്പോള്‍ അല്ലാഹുവിന്റെ തൊണ്ണൂറ്റി ഒമ്പത് നാമങ്ങളും ചൊല്ലുന്ന മനോഹരമായ ശൈലി. ഒരോ നാലു വരിയിലും ‘അജജില്‍ ബിഫത്ഹിന്‍ മിന്‍ക യാ റഹ്മാനനാ’ എന്ന ജവാബും.

#ശൈഖ്_ഫരീദ്_ഔലിയ (റ) ബീവി ഖർസം ഖാത്തൂൻ (റ) പ്രാർത്ഥനകളും ആരാധനകളും വളരെ ശ്രദ്ധയോടെ തൻ്റെ മകനെ പഠിപ്പിച്ചു. പ്രായോഗികമായി പരിശീലിപ്പിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഭക്തിയും , ആരാധനകളുടെ ആത്മീയ രുചികളും മാതാവിൽ നിന്നും വേണ്ടു വോളം നുകർന്നു. ബ്രഹ്മജ്ഞാനത്തി ന്റെ വാതിലുകൾ മാതാവ് തുറന്നു കൊടുക്കുകയായിരുന്നു. ആരാധനക്ക് ശേഷം ഒരു ചക്കര കഷ്ണം മകന് ഉമ്മ കൊടുക്കുമായിരുന്നു. അസാന്നിധ്യത്താൽ ചക്കര കഷ്ണം കൊടുക്കാൻ കഴിയില്ലല്ലോ ? അങ്ങിനെയുള്ള ഒരു ദിവസം ഉണ്ടായി. അന്ന് അഭൗതികമായി ഒരു ചക്കര കൂമ്പാരം മകന് മുന്നിൽ ലഭിക്കപ്പെട്ടു . അതെ #ഗഞ്ച്_ശക്കർ എന്ന പേരിൽ പ്രസിദ്ധനായ പ്രിയട്ടെ ബാബ ഫരീദ് എന്ന #ശൈഖ്_ഫരീദുദ്ദീൻ (റ) ആയിരുന്നു ആ മകൻ. ഈ ചരിതവുമായാണ് ഉമ്മമാർ കുഞ്ഞുങ്ങളെ ബാബാ ഫരീദിനെ പറഞ്ഞു കേൾപ്പിക്കുന്നത്. അജ്മീർ മുത്ത് ഖാജ (റ) യുടെ ഖലീഫ മഹാഗുരു ഖുത്ബുദ്ദീൻ ബക്തിയാർ കാക്കി (റ) ബാബാ ഫരീദ് (റ)നോട് പറഞ്ഞു. " അനുഗ്രഹങ്ങളെല്ലാം ആ ഒരൊറ്റ പഴത്തിലുണ്ടായിരുന്നു. നീ അത് കരഗതമാക്കുകയും ചെയ്തു. ആത്മജ്ഞാനി ശൈഖ് ജലാലുദീൻ തബ് രീസി (റ) കൊടുത്തൊരു പഴമായിരുന്നു അത്. അതീന്ദ്രിയ ജ്ഞാനങ്ങളുടെ അഭൗതിക സമ്മാനം. പിന്നീടങ്ങോട്ട് ആത്മീയ വിഹായസ്സിലെ രാജകിളിയായി മാറുകയായിരുന്നു. മുൽട്ടാനിലേക്ക് വിജ്ഞാന സമ്പാദനത്തിനായി പുറപ്പെട്ടു. മൗലാനാ മിൻഹാജുദ്ദീൻ തിർമിദി (റ)ന്റെ മദ്റസ യിൽ നിന്നും ഖുർആൻ ഹൃദിസ്ഥമാക്കി. ദിവസവും ഖുർആൻ മുഴുവനും പാരാ യണം ചെയ്തു പോന്നു. ഇവിടെ വെച്ചാണ് അജ്മീർ മുത്തിന്റെ ഖലീഫ ശൈഖ് ഖുതുബുദ്ദീൻ കാക്കി (റ) ന്റെ ശിഷ്യനായി ബാബാ ഫരീദ് മാറിയ ത്. പിന്നീട് കാക്കി (റ)ന്റ കൂടെ ഡൽഹി യിലേക്ക് പോയി. " ഏ ! ബക്തിയാർ കാക്കി , സ്വർഗ്ഗത്തിലെ പുണ്യ മരത്തിൽ മാത്രം കൂടുകെട്ടാൻ സാ ധ്യതയുള്ള ഒരു പരുന്തിനെയാണ് നിന ക്ക് കിട്ടിയിട്ടുള്ളത്. ഇവർ ദർവേശുകളു ടെ സിൽസിലയെ പ്രകാശിപ്പിക്കും " ശൈഖ് ബാബാ ഫരീദിനെ കണ്ട മാത്ര യിൽ അജ്മീർ മുത്ത് ഖാജാ (റ) തങ്ങളുടെ വാക്കുകളാണിത്. സയ്യിദുനാ ഉമറു ബ്നുൽ ഖത്താബ് (റ) ന്റെ പരമ്പരയിലെ 23- മത്തെ പേരമകൻ അജ്മീർ ഖാജ (റ) യുടെ ആത്മീയ വാത്സല്യം നുകർന്ന പൊന്നുമോൻ. ശൈഖ് ഖുത്ബുദ്ധീൻ ബക്തിയാർ കാക്കി ( റ ) ന്റെ ഖലീഫ ശൈഖ് നിസാമുദ്ധീൻ ഔലിയായുടെ പ്രിയപ്പെട്ട ഗുരു സൂഫീ ചരിതത്തിലെ അപൂർവ്വ വ്യക്തിത്വമായി ബാബാ ഫരീദ് (റ) മാറി. ചിശ്ത്തിയ സരണിയിലെ ഉന്നതരെ പാകപ്പെടുത്തി വളർത്തി വലുതാക്കിയ മുർശിദായിരുന്നു ശൈഖ് ബാബ ഫരീദ് (റ) . ഇന്ത്യ ,പാക്ക് , അഫ്ഗാൻ ബംഗ്ലാദേശ് തുടങ്ങി ശൈഖ് ബാബ ഫരീദ് (റ)നെ സ്മരിക്കാത്ത സ്ഥലങ്ങളില്ല. സർവ്വരാലും സ്മരിക്കപ്പെടുന്ന സൂഫി ചക്രവർത്തി. ബാബാ ഫരീദിന്റെ ദർശനങ്ങൾ പറയാനും കേൾക്കാ നും ആവേശമുള്ള ജനതയെയാണ് എ വിടെ നോക്കിയാലും ദർശിക്കാനാവു ന്നത്. സ്നേഹവും , സ്വാന്തനവും പ്രതിപാദി ക്കുന്നിടത്തെല്ലാം ബാബാ ഫരീദിന്റെ ദർശനങ്ങൾ ഒത്തിരി ഒത്തിരി പറഞ്ഞു തരുന്നു. കേരളത്തിൽ ശൈഖ് ഫരീദ് ഔലിയയുടെ സ്മരണകൾ , പ്രാർത്ഥനകൾ , ചക്കരകഞ്ഞി വിതരണം നാടുകളിലും വീടുകളിലുമൊക്കെ നടന്നു വരുന്നു. അവിടുത്തെ സ്നേഹവലയത്തിൽ ലയിച്ച ധാരാളം മഹത്തുക്കളെ കേരളം അടയാളപ്പെടുത്തുന്നുണ്ട്. പ്രണയം അതിന് അതിരുകളില്ല . ലയിക്കുകയാണ് ...... ശൈഖ് യൂസുഫുൽ ഖാദിരി (റ) ശൈഖ് ബാബാ ഫരീദ് (റ)നോടുള്ള അങ്ങേയറ്റത്തെ ഇശ്ഖിനാൽ ഒരു മഹ്ളറ സ്ഥാപിച്ചു മഹ്ളറത്തുൽ ഫരീദിയ്യ എന്നറിയപ്പെടുന്നു. ഫരീദ് ഔലിയയുടെ മഖാമിനോട് സാദൃശ്യമായി എട്ട് മൂലകളോട് കൂടിയാണ് അത് പണികഴിപ്പിച്ചത്. അവിടെ കൊടി ഉയർത്തുകയും ,നേർച്ച നടത്തുകയും മഹാനവർകൾ ചെയ്തിരുന്നു. ശൈഖ് ബാബ ഫരീദ് (റ)ന്റ പർണ്ണശാല പാവങ്ങളുടെ അഭയകേന്ദ്രമായിരുന്നു. ആരെയും വെറുതെ അയക്കില്ല അവിടെയുള്ള ഭക്ഷണം എന്താണോ അത് എല്ലാവർക്കും ഉള്ളതാണ് . ജാതി മത ഭേദമന്യെ എല്ലാവർക്കും അത് നൽ കിയിരുന്നു. സന്ദർശകരെല്ലാം ആത്മീ യ സായൂജ്യത്തിലായി നിർവൃതിയടയു ന്നു. സ്നേഹത്തിന്റെ മഹാ കൊട്ടാരമാണ് . അവിടെ വാതിലുകൾ അടച്ചിട്ടില്ല . അവിടെ വാതിലുകളിൽ മുട്ടേണ്ടതില്ല. അവിടേക്ക് പ്രവേശിച്ചോളൂ . സ്നേഹസുഗന്ധം നുകർന്നോളൂ . ഹിജ്റ : 664 മുഹറം 5 രാത്രി തന്റെ 95-മത്തെ വയസ്സിൽ ഇഷാ നിസ്കാരത്തിന്റെ സുജൂദിൽ വെച്ച് മഹാഗുരു ബാബ ഫരീദ് (റ) വഫാത്തായി. തന്റെ അടിമ തന്നോട്ട് ഏറ്റവും അടുക്കുന്ന സമയമായ സുജൂദിൽ ! تسمي فريد الدين بدر لهندنا مبلغ اسلام وحامي الشريعة وبلغ لنا اللهم كل مقاصد بجاه فريد واعف عن كل زلة ശൈഖ് ബാബ ഫരീദ് (റ)ന്റ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് റബ്ബ് നമ്മെ സ്വീകരിക്കുമാറാകട്ടെ ആമീൻ .

#മാദിഹു_സ്വിബ്തൈൻ എന്ന പേരിൽ അദ്ധ്യാത്മിക ലോകത്ത് പ്രസിദ്ധരായ മഹാനാണ് ഇമാമുൽ അറൂസ് ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം (റ) . മുത്ത് നബി(സ)യുടെ പേരമക്കളായ സയ്യിദുനാ ഹസൻ (റ),സയ്യിദുനാ ഹുസൈൻ (റ) എന്നിവരുടെ പേരിൽ മഹാനവർകൾ രചിച്ചതാണ് #മവാഹിബു_സൈൻ #ഫീ_മനാഖിബിൽ_ഹസനൈൻ. രചനാ പശ്ചാത്തലം , തമിഴ്നാട്ടിലെ മേലെപ്പാളയം എന്ന സ്ഥലത്ത് മഹാനവർകൾ ദഅവത്തിനായി പോയ സന്ദർഭത്തിൽ ശക്തിയായ തൊണ്ടവേദന അനുഭവപ്പെട്ടു. അതിൽ നിന്നും മോചനം കിട്ടാൻ കരുതി കൊണ്ട് അവിടെയുള്ള ഒരു മരത്തണലിലിരുന്ന് ഒരു ദിവസം കൊണ്ട് രചന പൂർത്തീകരിച്ചതാണിത്. സയ്യിദുനാ ഹുസൈൻ (റ)ൻ്റെ ദർശന സൗഭാഗ്യമുണ്ടാവുകയും , വിഷമങ്ങൾ ദൂരീകരിക്കപ്പെടുകയും ചെയ്തു. മഹത്തുക്കൾ വലിയ സഹായികളാണല്ലോ , അറിവനുഭവങ്ങളുടെ ചരിതങ്ങൾ വിശ്വസികൾക്ക് പകരുന്ന ഊർജ്ജം വലുതാണ്. പരിശുദ്ധ മക്കയിൽ മാലിക്കി കുടുംബം നടത്തിയ വലിയൊരു മൗലിദ് സദസ്സിലേക്ക് ഡോ.സയ്യിദ് അലവി മാലികി (റ) ഇമാമുൽ അറൂസ് (റ)ൻ്റെ പേരക്കുട്ടിയായിരുന്ന ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും ആത്മീയ നേതാവുമായിരുന്ന ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം (റ)നെ പ്രത്യേകം ക്ഷണിച്ചിരുന്നു. മഹത്തായ ആ മൗലിദ് സദസ്സിൽ വിദേശ രാജ്യങ്ങളില ഒത്തിരി മഹാത്മാക്കൾ ഒരുമിച്ച് കൂടിയിട്ടുണ്ട്. അവിടെ വെച്ച് ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) ഇമാമുൽ അ റൂസ്(റ) തങ്ങളുടെ മവാഹിബു സൈൻ ഫീ മനാഖിബിൽ ഹസനൈനിയിൽ നിന്നും പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു. ഗദ്യ-പദ്യത്തിലെ സാഹിത്യങ്ങളുടെ മികവ് അവിടെ കൂടിയിരുന്ന അറബികളെ അത്ഭുതപ്പെടുത്തി. ഇതാരാണ് രചിച്ചത് ? അറിയാനുള്ള ആഗ്രഹത്തോടെ എല്ലാവരും ചോദിക്കുകയാണ്. ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) പറഞ്ഞു : ഇത് എൻ്റെ പിതാമഹനായ ഇമാമുൽ അറൂസ് (റ) രചിച്ചതാണ്. അവര് അറബിയാണോ ? എന്നായി അടുത്ത ചോദ്യം. ഇന്ത്യയിലെ തമിഴ്നാട്ടിലെ കായൽ പട്ടണം സ്വദേശിയാണെന്നും അവരുടെ പൂർവ്വീകർ അറബികളാണെന്നും പറഞ്ഞു. ആ കുടുംബം രണ്ട് പ്രതിനിധികളെ ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) തങ്ങളുടെ കൂടെ അയക്കുകയും ഇമാമുൽ അറൂസ് (റ) തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്യുകയും , കുടുംബത്തിൻ്റെ ആവശ്യപ്രകാരം പ്രസ്തുത മനാഖിബിൻ്റെ മുന്നൂറ് കോപ്പി കൊണ്ട് പോവുകയും ചെയ്തു. മവാഹിബു സൈനിലെ മനോഹരമായ ഈരടികൾ ഹാഫിള് മുബാറക്ക് പാലാഴി ആലപിക്കുന്നു. https://youtu.be/z8XMXH5u6Gs https://youtu.be/IaiK4EwPRhY PDF of the complete text can be downloaded from here: https://archive.org/details/mawahib-al-zain-fi-manaqib-al-hasanain

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

ഉദ്ദാരം ഇസ്മാഈല്‍ മുസ്‌ലിയാര്‍ കവിയും സൂഫിയും പ്രഗത്ഭ പണ്ഡിതനുമായിരുന്നു ഉദ്ദാരം സ്വദേശി വളപ്പില്‍ ഇസ്മാഈല്‍ മുസ്‌ലിയാര്‍. അലി മുസ്‌ലിയാര്‍ എന്നവരുടെ മകനായി 1857/1273-ല്‍ കാസര്‍ഗോഡിടനുത്ത ഉദ്ദാരം എന്ന സ്ഥലത്താണ് ജനനം. കുമ്പള പാടൂരില്‍ മഹ്മൂദ് മുസ്‌ലിയാരുടെ ദര്‍സിലാണ് പഠനം ആരംഭിച്ചത്. പിന്നീട് പൊന്നാനിയിലെത്തുകയും സൈനുദ്ദീന്‍ മഖ്ദൂം അഖീര്‍, ചെറിയ ബാവ മുസ്‌ലിയാര്‍, അഹ്മദ് ശീറാസി എന്നിവരുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. പഠനാനന്തരം ദീര്‍ഘകാലം പൊന്നാനി വലിയ ജമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്തി. പൊന്നാനിയിലെ അധ്യാപന കാലത്ത് വളപ്പില്‍ അബ്ദുള്ള മുസ്‌ലിയാരുടെ മകള്‍ ഫാത്തിമയെ വിവാഹം ചെയ്തു. വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ഭാര്യാ സഹോദരനും വളപ്പില്‍ ബാവ മുസ്‌ലിയാര്‍ മകനുമാണ്. പിന്നീട് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ ക്ഷണപ്രകാരം കണ്ണൂര്‍ ജില്ലയിലെ ഉളിയില്‍ എന്ന സ്ഥലത്ത് ദര്‍സ് ആരംഭിച്ചു. ഇവിടെ നിന്നുംകുരിക്കള്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ മകള്‍ ഉമ്മു ആഇശയെ വിവാഹം കഴിക്കുകയും ചെയ്തു. അധ്യാപന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം കഴിവുറ്റ കവിയും ഗ്രന്ഥകാരനുമായിരുന്നു. നള്മു കബാഇരിദ്ദുനൂബ്, തുഹ്ഫതുല്‍ മുരീദ് ലി അഹ്കാമി ദബ്ഹി വല്‍മസ്വീദ്, നള്മു മത്‌നില്‍ ഹികം, മൗലിദുന്‍ ഫീമനാഖിബി സയ്യിദ് അലി അഹ്ദല്‍, മൗലിദുന്‍ ഫീ മനാഖിബി സയ്യിദ് ഖുത്വുബ് അബില്‍ ഹസന്‍ ശാദുലി, കാതബു ഔറാദി ത്വരീഖത്തി ശാദുലിയ്യ തുടങ്ങിയവ പ്രധാന രചനകളാണ്. 1938/1357 ജമാദുല്‍ ഊലാ 17-നായിരുന്നു വിയോഗം. ഉളിയില്‍ പഴയ പള്ളിയില്‍ അന്ത്യ വിശ്രമംകൊള്ളുന്നു.

ശൈഖ് ശാദുലി താജുദ്ദീൻ അബ്ദുറഹ്മാൻ മുസ്ലിയാർ (ഖ:സ) കണ്ണൂർ കണ്ണാടിപ്പറമ്പ് നിടുവാട്ട് മഹമൂദ് - പാലങ്കാട്ട് മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കേരളക്കരയിൽ ദീർഘകാലം നാല്പത് ദിവസം നീണ്ടു നിൽക്കുന്ന മതപ്രസംഗത്തിനും, ശാദുലി ഹളറകൾക്കും, ദിഖ്ർ ദുആ സദസ്സുകൾക്കും നേതൃത്വം നൽകിയിരുന്ന ശാദുലി ത്വരീഖത്തിന്റെ ശൈഖായിരിന്നു കമ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (ഖ:സ). തസവ്വുഫിന്റെ അന്തസത്ത ഉൾക്കൊണ്ട പണ്ഡിതനും സൂഫിയും പ്രഗത്ഭ വാഗ്മിയുമായിരിന്നു അദ്ദേഹം. ഖണ്ഡന പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗ പാടവത്തിന്റെ അംഗീകാരമായിരുന്നു. കമ്പിൽ മുദരിസായിരുന്ന അദ്ദേഹം കമ്പിൽ അന്ത്രു മുസ്ലിയാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ശാദുലി ത്വരീഖത്തിന്റെ ഖിലാഫത്ത് സയ്യിദ് അബ്ദുൽ ഖാദർ മൗലാനാ മക്കി (ഖ:സ) മാഹി (ശാദുലിയ്യത്തുൽ ഫാസിയ്യ:), ശൈഖ് അഹമ്മുദുണ്ണി മുസ്ലിയാർ (ഖ:സ) കൊച്ചന്നൂർ (ശാദുലിയ്യത്തുൽ ബകരിയ്യ:) എന്നീ പ്രമുഖരിൽ നിന്ന് സ്വീകരിച്ചിരിന്നു. കൂടാതെ മാഹി അബ്ദുൽ ഖാദർ മൗലാനാ(ഖ:സ) യുടെ ശൈഖായ മുഹമ്മദ് ഇബ്രാഹിമുൽ ഫാസി(ഖ:സ)യെ മക്കയിൽ ചെന്ന് നേരിട്ട് കണ്ട് ബൈഅത്ത് സ്വീകരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ മഹാൻവർകളുടെ ശാദുലി സരണി "ശാദുലിയ്യത്തുൽ ഫാസിയ്യ വൽ ബഖ്രിയ്യ"എന്ന രീതിയിലാണ്. അറബി ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദഹം നല്ലവണ്ണം അറബി എഴുതുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. മാഹി മൗലാനാ(ഖ:സ) കൂടെ വന്ന ബക്റ് എന്ന വിദ്യാർത്ഥി മഹാനവറുകളുടെ ദർസിൽ പഠനം നടത്തിയിരുന്നു. രചനകളിൽ നിപുണനായിരിന്ന അദ്ദേഹം ഇമാം ശാദുലി(റ),ശൈഖ് അബ്ദുൽ ഖാദർ മൗലാനാ(ഖ:സ)യുടെ ബാപ്പ ശൈഖ് അബ്ദുൽ വദൂദ് (ഖ:സ), അവരുടെ ബാപ്പ മുഹമ്മദ് സാലിഹ് മൗലാനാ (ഖ:സ)എന്നി മഹാൻമാരുടെ മൗലിദ് രചിച്ചിട്ടുണ്ട്. മഹാനവറകളുടെ കാലത്ത് അത് പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പ്രധാന ഖലീഫയും മകനുമായിരുന്ന അബ്ദുൽശ്ശുക്കൂർ മുസ്ലിയാർ മാങ്കടവ് അദ്ദേഹത്തിന്റെ "താജുല്ലാമിഅ്" എന്ന കിതാബിൽ ഇമാം ശാദുലി(റ)നെക്കുറിച്ച് മൗലിദ് പ്രസിദ്ധീകരിച്ചിരുന്നു. 1402 മുഹറം 17 ശനിയാഴ്ച(14 നവംബർ 1981) അദ്ദഹം ഈ ലോകത്തോട് വിട പറഞ്ഞു. കണ്ണാടിപ്പറമ്പ് മാലോട്ട് ശാദുലി മസ്ജിദിന് സമീപമാണ് മഖ്ബറ സ്ഥിതി ചെയ്യുന്നത്. അല്ലാഹു അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ

ബദർ മൗലിദ്

badar-moulid-8

മൗലിദുൽ ഹുസ്നൈൻ ആശയ തീരങ്ങളിലേക്ക് രചയിതാവോടൊപ്പം പ്രയാണം ചെയ്യാം (1-63) ---------------------------------------------------------------- പഠനം 1 https://youtu.be/VCYhEWa0qJc പഠനം 2 https://youtu.be/yGpV53FGOE4 പഠനം 3 https://youtu.be/BpAdcEp5Gn8 പഠനം 4 https://youtu.be/L8hlVr8ZyJM (Class 5 not recorded) പഠനം 6 https://youtu.be/-BCR4LMpre4 പഠനം 7 https://youtu.be/HKKGU3Kbb1o പഠനം 8 https://youtu.be/kqfzIZCHsfE പഠനം 9 https://youtu.be/oCc74eFxpss പഠനം 10 https://youtu.be/J5E0UxotlCc പഠനം 11 https://youtu.be/FHZQ4LVkbNw പഠനം 12 https://youtu.be/cu_SoX72Rd4 പഠനം 13 https://youtu.be/bRtgivL70Qw പഠനം 14 https://youtu.be/3pDU3o_fcwk പഠനം 15 https://youtu.be/63mrkqgvplw പഠനം 16 https://youtu.be/eX4-BUNOJ2k പഠനം 17 https://youtu.be/-aXi2lk7j08 പഠനം 18 https://youtu.be/Su8Fae9m7rY പഠനം 19 https://youtu.be/O7Kp22fe9Qk പഠനം 20 https://youtu.be/9kxw25jECKw പഠനം 21 https://youtu.be/L6tzHnfHjOo പഠനം 22 https://youtu.be/s0Ha7IdPhbI പഠനം 23 https://youtu.be/QdnssyBQSos പഠനം 24 https://youtu.be/jIVSvd0j5i4 പഠനം 25 https://youtu.be/4ZhqWOCye5Q പഠനം 26 https://youtu.be/Xd1vMK8O3sA പഠനം 27 https://youtu.be/JMAEIwTSFy0 പഠനം 28 https://youtu.be/mPFHJkY4p1o പഠനം 29 https://youtu.be/aGTghyU8BJg പഠനം 30 https://youtu.be/BGE8RD61h2U പഠനം 31 https://youtu.be/SvoXqDsjfJw പഠനം 32 https://youtu.be/87GoNIV-Cto പഠനം 33 https://youtu.be/wO-j8FLYdOs പഠനം 34 https://youtu.be/leXn-BBdmi8 പഠനം 35 https://youtu.be/9tXf8rr1w7o പഠനം 36 https://youtu.be/Au8vQsf2b4s പഠനം 37 https://youtu.be/L8serq3xyVI പഠനം 38 https://youtu.be/RrADlG1v5_k പഠനം 39 https://youtu.be/PUfJ3GKqTc0 പഠനം 40 https://youtu.be/zch3fnYIn_E പഠനം 41 https://youtu.be/I-4E8taPxtw പഠനം 42 https://youtu.be/yp1xCQCZ9no പഠനം 43 https://youtu.be/T7NgiqqXrJI പഠനം 44 https://youtu.be/Y6zLhfH4IaU പഠനം 45 https://youtu.be/8cwdvTcw5oo പഠനം 46 https://youtu.be/dMCTZ1IPvRM പഠനം 47 https://youtu.be/VzuwMWcfp5s പഠനം 48 https://youtu.be/JQvMxQUL-UU പഠനം 49 https://youtu.be/gYtz_M3vN8U പഠനം 50 https://youtu.be/Hs9CRiUqhss പഠനം 51 https://youtu.be/mS_BupQHnVg പഠനം 52 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/oNASHqKSy0o പഠനം 53 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/CbM1r_twAbs പഠനം 54 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/CbmEip7PwLM പഠനം 55 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/bzRB74roYpE പഠനം 56 മുത്ത്നബിﷺയുടെ ഭംഗി https://youtu.be/cd4yLd2h2Mo പഠനം 57 മുത്ത്നബിﷺയുടെ ഭംഗി https://youtu.be/Vfn6RlUlxj0 പഠനം 58 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/OJyAWNveRj4 പഠനം 59 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/f_D_BERp-b4 പഠനം 60 മുത്ത്നബിﷺയുടെ ഭംഗി https://youtu.be/mf7LAyjmsC8 പഠനം 61 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/t4CKb24P0gU പഠനം 62 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/Ds9RUJmmImc പഠനം 63 മുത്ത് നബിﷺയുടെ ഭംഗി https://youtu.be/LPJT6GfkepM ----------------------------------------------------------------