മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
സമർഖന്തിലേക്കായിരുന്നു പിന്നീടുള്ള യാത്ര. അവിടെ നിന്നും തൗഹീദിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ അഫ്ഘാനിലേക്കായിരുന്നു യാത്ര. ഹള്‌റത്ത് ഖാജാ അബൂസഈദ് അബ്ദുൽഖാദിർ(റ) എന്ന മഹാഗുരുവിന്റെ മഖാമിനോട് ചേർന്ന് അവിടെയുള്ള ജനസമൂഹത്തെ നേർമാർഗത്തിലേക്ക് വഴിനടത്താൻ രണ്ട് വർഷത്തോളം അവിടെ താമസിച്ചു തർബിയത് നടത്തി. ഈ ആത്മീയ യാത്രയിലുടനീളം ഇബാദത്തിലും പ്രബോധനത്തിനും തർബിയത്തിനുംവേണ്ടി മാത്രമാണ് ഖാജാ ജീവിതം ഉഴിഞ്ഞുവെച്ചത്. ഭൗതികമായ എല്ലാ സുഖങ്ങളും പരിത്യജിച്ചു ആത്മീയ സാകല്യത്തിൽ ഖാജാ തങ്ങൾ ലയിച്ചു. പകൽ നോമ്പും രാത്രി മുഴുവൻ ആരാധനകളുമായി അല്ലാഹുവിന്റെ ഇഷ്ടദാസനായിത്തീർന്നു. വർഷങ്ങളോളം ഇശാഇന്റെ വുളൂകൊണ്ട് സുബ്ഹി നമസ്‌കരിച്ചു. ‘ശൈഖ് മുഈനുദ്ദീൻ (റ) എഴുപത് വർഷം പകൽ നോമ്പിലും രാത്രി നിസ്‌കാരത്തിലുമായി കഴിച്ചുകൂട്ടി. വളരെ അത്യാവശ്യഘട്ടത്തിലൊഴികെ മുഴുസമയം വുളൂവിലായിരുന്നു മഹാനവർകൾ. ഒരു റൊട്ടിക്കഷ്ണംകൊണ്ട് നോമ്പു മുറിക്കുകയും ദിവസവും രണ്ട് തവണ ഖുർആൻ ഓതിത്തീർക്കുകയും ഓരോ ഖത്മിന്റെയും അന്ത്യത്തിൽ, മുഈനുദ്ദീൻ; നിന്റെ ഖത്മ് നാം സ്വീകരിച്ചിരിക്കുന്നുവെന്ന് വിളിയാളം കേൾക്കുകയും ചെയ്തിരുന്നു. (സിയറുൽ അഖ്ത്വാബ്, സിയറുൽ ആരിഫീൻ).
*മുൽത്താനിലേക്ക്*
ഹർറാതിൽ നിന്ന് ഇപ്പോഴത്തെ പാകിസ്ഥാനിലുള്ള മുൽത്താനിലേക്കായിരുന്നു ശൈഖവർകളുടെ പിന്നീടുള്ള യാത്ര. അവിടെ നിന്നും ലാഹോറിലെത്തി അവിടെ ദാദാ ഗഞ്ച് ബക്ശി(റ)ന്റെ ദർഗയിൽ താമസിച്ചു. പിന്നെ ഗസനി, ബൽഖ്, ഉസ്ത്വുറാബാദ്, റയ്യ് വഴി വീണ്ടും ബഗ്ദാദിൽ ഉസ്മാൻ ഹാറൂനി തങ്ങളുടെ അടുത്ത് തിരിച്ചെത്തി. പിന്നീടങ്ങോട്ട് ശൈഖും മുരീദും കൂടെ ജീവിച്ച് ശിക്ഷണം തുടങ്ങി. ജുനൈദുൽ ബഗ്ദാദി(റ)യുടെ പള്ളിയിൽ വെച്ചാണ് ഇതിന് ആരംഭംകുറിക്കുന്നത്. നീണ്ട ആത്മീയ യാത്രകളും ജീവിത തപസ്യയുംകൊണ്ട് ഖാജാ തങ്ങളെ ആധ്യാത്മിക ലോകത്തെ പറുദീസയിലെത്തിക്കുകയായിരുന്നു ഉസ്മാൻ ഹാറൂനി തങ്ങൾ. അത് കൊണ്ട് തന്നെ തന്റെ ഖലീഫയും പിന്തുടർച്ചാവകാശിയുമായി ഖാജാ തങ്ങളെ തിരഞ്ഞെടുക്കാൻ ഉസ്മാൻ ഹാറൂനി (റ) തീരുമാനിച്ചു.
സിറിയയിലെ ഖാജാ അബൂ ഇസ്ഹാഖ് ശാമി(റ) തങ്ങളാണ് ചിശ്ത്തി സൂഫിധാരയുടെ സ്ഥാപകൻ. ചെറുപ്രായത്തിൽ ത്വരീഖത്ത് സ്വീകരിക്കാൻ വേണ്ടി അബൂഇസ്ഹാഖ് ശാമി(റ) ബഗ്ദാദിലെ ഹള്‌റത്ത് മംശാദ് അലി ദിന്നൂരി(റ)വിന്റെ അടുക്കൽചെന്നു. ചെറുപ്പക്കാരനെ കണ്ട ദിന്നൂരി(റ) അദ്ദേഹത്തോട് പേരെന്താണെന്ന് ചോദിച്ചു. അബൂഇസ്ഹാഖ് ശാമിയാണെന്ന് മറുപടി പറഞ്ഞു. എന്നാൽ ‘ഇന്ന് മുതൽ അബൂഇസ്ഹാഖ് ചിശ്തിയെന്ന പേരിൽ നിങ്ങൾ അറിയപ്പെടുകയും ഖിയാമത് വരെ നിങ്ങളുടെ ത്വരീഖതിൽ പ്രവേശിക്കുന്നവർ ചിശ്തി എന്ന പേരിൽ പ്രസിദ്ധരാവുകയും ചെയ്യുമെന്ന് ദിന്നൂരി(റ) പറഞ്ഞു. ഖാജാ അബൂ ഇസ്ഹാഖ് ചിശ്ത്തി (റ) വിനോട് ചേർത്താണ് ചിശ്തി ത്വരീഖത്ത് അറിയപ്പെട്ടത്. അബൂഇസ്ഹാഖ് ചിശ്തിയുടെ പിൻഗാമികളിൽ പ്രധാനിയായിരുന്നു ഉസ്മാൻ ഹാറൂനി(റ). അങ്ങനെ ചിശ്തി സൂഫി വഴിയുടെ പരമോന്നത സ്ഥാനത്തേക്ക് ഖാജാ തങ്ങൾ അലങ്കരിക്കപ്പെട്ടു.
*ഇന്ത്യയിലേക്കുള്ള നിയോഗം*
പിന്നെ ഗുരുവും ശിഷ്യനും വിശുദ്ധ ഹറമുകളിലേക്ക് യാത്രതിരിച്ചു. ഉംറ നിർവഹിച്ചു മദീനയിലെത്തി. മസ്ജിദുന്നബവിയിൽ മുത്തുനബി (സ) തങ്ങളുടെ സാന്നിധ്യം കൊതിച്ചു ഇബാദത്തിലും സിയാറത്തിലുമായി കഴിഞ്ഞുകൂടവേ ഖാജാ തങ്ങൾ ഒരു വിളിയാളം കേട്ടു. “ഓ മുഈനുദ്ദീൻ, ഇന്ത്യ എന്ന ദേശത്തിന്റെ അധികാരകിരീടം ഞാൻ നിന്റെ ശിരസ്സിൽ അണിയിക്കുകയാണ്. നീ അവിടെ ചെന്ന് അജ്മീർ ദേശം നിന്റെ ആസ്ഥാനമാക്കുക”. മുത്ത് നബിയുടെ സന്ദേശം ലഭിച്ചതോടെ തന്റെ പ്രബോധന മേഖല ഇന്ത്യയാണെന്ന് അദ്ദേഹം ഉറപ്പിച്ചു. മദീനയിൽ നിന്ന് ബാഗ്ദാദ് വഴി അദ്ദേഹം യാത്രതിരിച്ചു. യാത്രയിൽ ശൈഖ് ജീലാനി തങ്ങളുമായി സന്ധിക്കുകയും ജീലാനി തങ്ങൾ ഖാജയുടെ ബഹുമാനാർഥം തന്റെ ഖാൻഖാഹിൽ ചിശ്ത്തി സൂഫീ സരണിയിലെ പ്രധാനമായ ഖവാലി ഒരുക്കി സ്വീകരിക്കുകയും ചെയ്തു. ഡമസ്‌കസ്, ശാദ്മാൻ, ബൽഖ്, ബുഖാറ, ഖാണ്ഡഹാർ, മുൾട്ടാൻ വഴി നിരവധി ഔലിയാക്കളേയും ആരിഫീങ്ങളേയും സന്ദർശിച്ചും അനുഗ്രഹം വാങ്ങി ഖാജ തങ്ങൾ ഇന്ത്യയിൽ പ്രവേശിച്ചു. വഴിയിൽ ലാഹോറിൽ വെച്ച് സൂഫി ഗുരുവും സൂഫി മാർഗത്തെ കുറിച്ച് ആധികാരികമായ അറിവുനൽകുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥമായ 'കശ്ഫുൽ മഹ്ജൂബ്' ഗ്രന്ഥത്തിന്റെ രചയിതാവുമായ ശൈഖ് ഹുജ് വിരിയുമായി സന്ധിക്കുകയും അദ്ദേഹവുമായി ആത്മീയ വിഷയങ്ങളിൽ സംവദിക്കുകയും ചെയ്തു.
ബഹുദൈവ വിശ്വാസത്തിന്റെ കൂരിരുട്ടിൽ അന്ധവിശ്വാസവും ജാതീയതയും കൊടികുത്തിവാഴുന്ന സാഹചര്യം. പൃഥിരാജ് ചൗഹാനാണ് അജ്മീർ ഉൾക്കൊള്ളുന്ന ഡൽഹി വരെയുള്ള പ്രദേശങ്ങൾ അക്കാലത്ത് ഭരിച്ചിരുന്നത്. ഖാജാ തങ്ങൾ ഡൽഹിയിലെത്തി ഭക്തിയാർ കാകി(റ)നെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ച് അജ്മീർ ലക്ഷ്യമാക്കി യാത്രതിരിച്ചു. തേജസിയായ ഒരു ഗുരു തന്റെ നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ ചൗഹാൻ, തന്റെ ജനതയും നാടും ഖാജക്ക് കീഴ്പെടുമോ എന്ന് ഭയക്കുകയും ഖാജയെ തടയാൻ തീരുമാനിക്കുകയും ചെയ്തു. ഖാജയെ നശിപ്പിക്കാൻ മാരണംകൊണ്ട് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ച ചൗഹാൻ, അന്നത്തെ ഏറ്റവും വലിയ മാരണക്കാരെ ഖാജക്കെതിരെ അണിനിരത്തി.
1 380
അജ്മീർ ഖാജ 🥰
*❤️ഖാജ, ഖാജ; അജ്മീർ ഖാജ❤️*
*അജ്മീർ ഖാജ, ജീവിതവും സന്ദേശവും*
*-ഹുസൈൻ തങ്ങൾ വാടാനപ്പള്ളി-*
മുഈനുദ്ദീൻ (ദീനിന്റെ സഹായി), ഗരീബെ നവാസ് (പാവങ്ങളുടെ സുൽത്ത്വാൻ), അത്വാഉർറസൂൽ (തിരുദൂതരുടെ ദാനം) തുടങ്ങിയ പേരുകളിൽ പ്രസിദ്ധരായ ശൈഖ് ഹസൻ മുഈനുദ്ദീൻ ചിശ്തി(റ), ഇന്ത്യയിലെ ഇസ്്ലാമിക പ്രബോധനത്തിലും തൗഹീദിന്റെ അടിത്തറ സ്ഥാപിക്കുന്നതിലും മുഖ്യ പങ്കുവഹിച്ച ശ്രേഷ്ഠ ഗുരുവര്യരാണ്. ഹി. 530 റജബ് 14ന് (എ ഡി 1136, ഏപ്രിൽ) ഖുറാസാനിലെ സഞ്ചർ എന്ന ഗ്രാമത്തിൽ ശൈഖ് ഖാജാ ഗിയാസുദ്ദീൻ (റ), സയ്യിദത്ത് മാഹീനൂർ എന്നിവരുടെ പുത്രനായി ശൈഖ് ഹസൻ മുഈനുദ്ദീൻ(റ) ജൻമംകൊണ്ടു. സൂക്ഷ്മ ജീവിതവും അഗാധ ജ്ഞാനവും ജീവിതവിശുദ്ധിയുമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം, മാതൃ-പിതൃ വഴികളിലൂടെയും തിരുനബിയിലേക്കെത്തുന്ന പരമ്പരയുള്ള വ്യക്തിത്വമാണ്.
ആത്മീയതയും സ്നേഹവുംകൊണ്ട് ഭക്തിസാന്ദ്രമായ വീട്ടിലെ പാരമ്പര്യ ജീവിത തപസ്യ ഖാജയിൽ ചെറുപ്പം മുതലേ സ്വാധീനംചെലുത്തി. പിതാവ് തന്നെയാണ് ആദ്യത്തെ ഗുരുവര്യർ. പതിനഞ്ചാം വയസ്സിൽ പിതാവും ഒരുവർഷത്തിനുള്ളിൽ മാതാവും മരണപ്പെട്ടു. ഖുറാസാനിലെ ഒരു തോട്ടം അനന്തര സ്വത്തായി ശൈഖ് ഹസൻ(റ)വിനു ലഭിച്ചത്. ആ തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരിക്കെയാണ് ഖാജയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സംഭവം നടക്കുന്നത്. ഒരു ദിവസം തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരിക്കേ ഒരാൾ അവിടേക്ക് വന്നു. തോട്ടത്തിലെ മുന്തിയ ഇനം പഴങ്ങൾനൽകി ആഗതനെ ഖാജ സൽകരിച്ചു. അത് കഴിച്ച ആഗതൻ തന്റെ ഭാണ്ഡക്കെട്ടിൽ നിന്ന് ഉണങ്ങിയ ഒരു റൊട്ടിക്കഷ്ണം എടുത്ത് തന്റെ വായിലിട്ട് ചവച്ചതിന് ശേഷം ഖാജക്ക് നൽകി. അത് കഴിച്ചയുടൻ ഖാജയിൽ ആത്മീയമായ അഭിനിവേശം വർധിക്കുകയും ഐഹിക പരിത്യാഗത്തിന്റെ ചിന്ത മുളപൊട്ടുകയും ചെയ്തു. തോട്ടം തദ്ദേശീയരായ പാവങ്ങൾക്ക് ദാനംചെയ്ത് വിജ്ഞാനസമ്പാദനത്തിനായി ഖുറാസാനിലേക്ക് നീങ്ങുകയുംചെയ്തു. ആ തോട്ടത്തിൽ വിരുന്നുകാരനായി വന്ന മനുഷ്യൻ പ്രമുഖ ആധ്യാത്മിക പണ്ഡിതനും സൂഫിയുമായ ഇബ്‌റാഹീം ഖൻദൂസി(റ) ആയിരുന്നു.
*ആത്മീയ യാത്രയുടെ തുടക്കം*
ഖുറാസാനിലെത്തിയ ഖാജ അവിടെനിന്ന് ഖുർആൻ മനഃപാഠമാക്കിയ ശേഷം ബുഖാറയിൽ ചെന്ന് ഹിസാമുദ്ദീനുൽ ബുഖാരി (റ)യിൽ നിന്ന് തഫ്‌സീർ, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനങ്ങൾ നേടി. അതോടൊപ്പം അറബി, പേർഷ്യൻ തുടങ്ങി ഒട്ടനവധി ഭാഷകളിലും അവഗാഹംനേടി. പിന്നീട് ശൈഖവർകൾ ലോകം ചുറ്റി സഞ്ചരിച്ചു. ആത്മീയതയുടെ വെളിച്ചവും തേടിയുള്ള യാത്രയായിരുന്നു അത്. ആ യാത്രയിലാണ് ഉമ്മവഴി തന്റെ അമ്മാവനായ ശൈഖ് അബ്ദുൽഖാദിർ ജീലാനി തങ്ങളെ ബാഗ്ദാദിൽ വെച്ച് ഖാജ കണ്ടുമുട്ടുന്നത്. ഖാജാ മുഈനുദ്ദീനെ (റ) കണ്ടയുടനെ ശൈഖ് ജീലാനി തങ്ങൾ എഴുന്നേറ്റുനിന്ന് സ്വീകരിക്കുകയും ‘ഈ ചെറുപ്പക്കാരൻ അനേകലക്ഷമാളുകൾക്ക് സൻമാർഗത്തിന്റെ വെളിച്ചം കാണിച്ചു കൊടുക്കുമെന്നും ഔലിയാക്കളിൽ അത്യുന്നത പദവി നേടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹി.551ലായിരുന്നു ഈ കൂടിക്കാഴ്ച. ബാഗ്ദാദിൽ നിന്നും ശൈഖവർകൾ പിന്നീട് യാത്രതിരിച്ചത് ഹാറൂൻ പട്ടണത്തിലേക്കാണ്. ശൈഖ് ഉസ്മാൻ ഹാറൂനി (റ) എന്ന മഹാഗുരുവിനെ അന്വേഷിച്ചായിരുന്നു ആ യാത്ര. മുഈനുദ്ധീൻ തങ്ങളെ കണ്ട ശൈഖ് ഉസ്മാൻ ഹാറൂനി അവരെ സ്വീകരിക്കുകയും നിരവധികാലം അദ്ദേഹത്തിന്റെ കൂടെക്കൂട്ടുകയും ചെയ്തു.
നിരവധി പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് ശൈഖവർകളുടെ സേവകനായി ഒരുപാടുകാലം ഖാജ കഴിച്ചുകൂട്ടി. ഖാജാ (റ) യുടെ പ്രതിനിധിയായ ഖുത്ബുദ്ദീൻ ബഖ്തിയാറുൽ കഅ്കി തന്റെ ദലീലുൽ ആരിഫീൻ എന്ന കൃതിയിൽ പറയുന്നു; ‘സ്വശരീരത്തിന് സർവ സുഖാഢംബരങ്ങളും ഒഴിവാക്കി നീണ്ട ഇരുപത് വർഷം അദ്ദേഹം ശൈഖ് ഉസ്മാൻ ഹാറൂനിയുടെ കൂടെ കഴിഞ്ഞു. പക്ഷേ, ഈ കാലയളവിൽ ഉസ്താദിന്റെ കൂടെ സേവനവുമായി കഴിഞ്ഞുകൂടിയെന്നല്ലാതെ ഒരു വിജ്ഞാനവും പഠിപ്പിച്ചുകൊടുത്തില്ല. ഉസ്മാൻ ഹാറൂനി(റ)ക്ക് ഇൽമും കറാമത്തും ഇല്ലെന്ന് പറഞ്ഞ് നിരവധി മുരീദുമാർ അവരെ പിരിഞ്ഞുപോയെങ്കിലും ശൈഖ് മുഈനുദ്ദീൻ(റ) അവരെ വിട്ട് പിരിഞ്ഞില്ല. പിന്നീട് രണ്ട് വർഷം അൽപം വിജ്ഞാനങ്ങൾ പറഞ്ഞുകൊടുത്ത ശേഷം പത്ത് കൊല്ലത്തോളം ലോകം ചുറ്റി സഞ്ചരിച്ച് വരാൻ പറഞ്ഞുവിട്ടു'.
*വീണ്ടും നീണ്ട യാത്രകൾ*
സിറിയയിൽ വെച്ച് ശൈഖ് ഔഹദ് മുഹമ്മദ് അൽ വാഹിദി ഗസ്‌നവി (റ) എന്ന മഹാനെ കണ്ടുമുട്ടി. അദ്ദേഹത്തിൽ നിന്നും ആത്മീയ വെളിച്ചം സ്വീകരിച്ചു ഇറാനിലേക്ക് യാത്രതിരിച്ചു. ഇറാനിലെ തിബ്രീസിൽ വെച്ച് അബൂസഈദ് തിബ്രീസി(റ)യുമായി സന്ധിച്ചു.
അബൂയസീദുൽ ബിസ്ത്വാമി(റ)യുമായി സുദൃഢബന്ധം പുലർത്തിയിരുന്ന ശൈഖ് നാസ്വിറുദ്ദീൻ ഉസ്തുറാബാദിയുമായി ആത്മീയബന്ധം സ്ഥാപിക്കാൻ ഖാജാ തങ്ങൾ പിന്നെ പുറപ്പെട്ടത് ഉസ്തുറാബാദിലേക്കായിരുന്നു. ശേഷം ബുഖാറയിലെത്തി. അവിടെ പ്രഗത്ഭരായ പണ്ഡിതരിൽ നിന്നും ആത്മീയ ജ്യോതിസ്സുകളിൽ നിന്നും വേണ്ടുവോളം അറിവ് നേടുകയും ആത്മീയദാഹം തീർക്കുകയും ചെയ്തു.
അവിടെ നിന്ന് ഹർഖാനിൽ ശൈഖ് അബുൽ ഹസനുൽ ഹർഖാനി(റ)വിന്റെ ദർഗയിലെത്തി കാലങ്ങളോളം അവിടെ ഇബാദത്തിൽ കഴിഞ്ഞുകൂടി.
*അഫ്ഘാനിലെ തർബിയത്*
1 380
أجمير بيت ومولد
അജ്മീർ ബൈത്ത് - മാപ്പിള ലബ്ബ ആലിം സാഹിബ് ,
അജ്മീർ ബൈത്ത് - കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ ,
അജ്മീർ മൗലിദ് - ശംസുൽ ഉലമ ഇ.കെ ഉസ്താദ്
Another
https://t.me/moulidstudy/997
1 380
مواهب الرب المتين في مناقب الشيخ قطب العارفين وغوث الواصلين السيد معين الدين الجشتيّ الأجميري(ر)
അജ്മീർ മൗലിദ് - ഇമാം അഹ്മദ് കോയ ശാലിയാത്തി
https://t.me/moulidstudy/943
1 380
historiography and hagiography
ഫെബ്രുവരി ലക്കം Pravasi Risala യിൽ ചരിത്രവും പുണ്യവാള ചരിത്രവും എന്ന ശീർഷകത്തിലെ ലേഖനം. കേരളത്തിലെ സാമ്പ്രദായിക ചരിത്രരചന രീതികളിൽ ലേഖനമുണ്ട്. കേരളത്തിലെ സാമ്പ്രദായിക ചരിത്രരചന രീതികളിൽ ഹാഗിയോഗ്രഫിയുടെ സാധ്യതകൾ പറയാനുള്ള ശ്രമമാണ്.
1 380
🪴സുൽത്താനുൽ ആരിഫീൻ അബുൽ അബ്ബാസ് ശൈഖ് അഹ്മദുൽ കബീർ രിഫാഈ തങ്ങൾ رضي الله عنه മദീനാ ശരീഫിലേക്ക് തൻറെ വലിയുപ്പ ആയ സുൽത്താനുൽ അമ്പിയാ സയ്യിദിനാ മുഹമ്മദിൻ ﷺ തങ്ങളെ സിയാറത്ത് ചെയ്യുവാൻ വേണ്ടി വന്നു. അവിടെ നിന്നുകൊണ്ട്
"ഓ തങ്ങളേ ഞാൻ വിദൂരതയിൽ ഉള്ളപ്പോൾ എൻറെ റൂഹിനെ അങ്ങയിലേക്കയച്ചു.
ഇപ്പോൾ എൻറെ ശരീരം തന്നെ അങ്ങയുടെ അരികിൽ എത്തിയിരിക്കുകയാണ്.
എനിക്ക് അങ്ങയുടെ കരം ഒന്നു നീട്ടിത്തരുമോ"
എന്ന ആശയമുൾക്കൊള്ളുന്ന ഒരു പദ്യം ആലപിച്ചു. അപ്പോൾ മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ തൻറെ കരം നീട്ടി കൊടുക്കുകയും രിഫാഈ തങ്ങൾ رضي الله عنه അവിടുത്തെ കരം മുത്തുകയും ചെയ്തു. ഈ വണ്ണമായ കറാമത്ത് മഹാനവർകളിൽ നിന്നല്ലാതെ മറ്റാരിൽനിന്നും ഉണ്ടായിട്ടില്ല.
(رفاعي مولد)
1 380
ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അലിയ്യുൽ ഖവ്വാസ്വ് (റ) പറയുന്നത് ഞാൻ കേട്ടു ഒരാൾ ആയിരം കിതാബുകൾ പാരായണം ചെയ്തു അദ്ദേഹത്തിന് ഒരു ശൈഖില്ലെങ്കിൽ രോഗവും മരുന്നും അറിയാതെ ചികിത്സയുടെ ഗ്രന്ഥങ്ങൾ മനഃപാഠമാക്കിയവനെ പോലെയാണ് (അൽ അഖ്ലാഖുൽ മത്ബൂലിയ്യ: 1/120)
മുറബ്ബിയായ മശാഇഖന്മാരിലേക്ക് മനുഷ്യർ ആവശ്യമായത് കൊണ്ട് ലോകാവസാനം വരെ അവരുണ്ടാകുമെന്നാണ് മഹത്തുക്കൾ വ്യക്തമാക്കിയത് എന്നാൽ സ്വൂഫീ വിരോധം കൊണ്ട് ഇബ്നു തൈമിയ്യൻ ചിന്ത തലക്കുപിടിച്ച ചിലർ ഹിജ്റ 824- നു ശേഷം മുറബ്ബിയായ ശൈഖുമാരില്ലെന്നാണ് സമൂഹത്തെ പഠിപ്പിക്കുന്നത് മഹാന്മാരായ ഇമാമുകളുടെ ഉദ്ധരണികൾ ദുർവ്യാഖ്യാനം ചെയ്യുകയാണിവർ
ശംസുൽ ഉലമാ എഴുതുന്നത് കാണുക: ആ കാലഘട്ടത്തിലെ മുറബ്ബിയായ മശാഇഖന്മാരുടെ കരങ്ങളിലൂടെയാണ് ശൈഖ് സിറാജുദ്ദീൻ (ഖ.സി.) സുലൂക്കിന്റെ മാർഗത്തിൽ പ്രവേശിച്ചത് (സീത്തുശ്ശൈഖ് സിറാജുദ്ദീൻ: 6,7)
ഹിജ്റഃ 1277-ലാണ് ശൈഖ് സഈദ് സിറാജുദ്ദീൻ അൽ ഖാദിരി (റ) ജനിക്കുന്നതെന്ന് അതേ മനാഖിബിൽ തന്നെ ശംസുൽ ഉലമാ വ്യക്തമാക്കിയിട്ടുണ്ട് ഹിജ്റഃ 824- ൽ മുറബ്ബിയായ മശാഇഖന്മാർ നിലച്ചെങ്കിൽ പിന്നെയെങ്ങനെയാ ഹിജ്റഃ 1277-ൽ ജനിച്ചവർ തർബിയത്തിന്റെ മശാഇഖന്മാരുടെ തർബിയത്ത് ലഭിക്കുക ആ കാലഘട്ടത്തിലെ മുറബ്ബിയായ ശൈഖന്മാർ എന്നുതന്നെ ശംസുൽ ഉലമാ വ്യക്തമാക്കിയിട്ടുണ്ട് മാത്രമല്ല, മുറബ്ബിയായ മശാഇഖന്മാരെ പിൻപറ്റണമെന്നുതന്നെ മഹാൻ തന്റെ മൗലിദ് ഗ്രന്ഥങ്ങളിലെല്ലാം തന്നെ വ്യക്തമായി പല സ്ഥലങ്ങളിലും എഴുതിയതായി കാണാം അതുകൊണ്ടുതന്നെ ലോകാവസാനം വരെ മശാഇഖന്മാരുണ്ടാവും എന്നതിൽ സംശയമേയില്ല
ശൈഖ് ഹള്റമി (റ) വിൽ നിന്ന് ശൈഖ് അബുൽ അബ്ബാസ് അഹ്മദ് സറൂഖ് (റ) ഉദ്ധരിച്ച ഒരു വാക്യത്തിൽ കാണാം ഹിജ്റ 824 മുതൽ ഇസ്ത്വിലാഹുകൊണ്ടുള്ള തർബിയത്ത് ഉയർന്നിരിക്കുന്നു ഹിമ്മത്തും, ഹാലും കൊണ്ടുള്ള തർബിയത്തേ ഇനി അവശേഷിക്കുള്ളൂ ഇത് അഹ്മദ് സറൂഖ് (റ) വിന്റെ ഖവാഇദുത്വസ്വവ്വുഫിന്റെ അവസാനത്തിൽ കാണാം ഈ വാക്യം എടുത്ത് ഉദ്ധരിച്ചാണ് ചില കർമശാസ്ത്ര പണ്ഡിതരെന്ന് പറയപ്പെടുന്നവർ ഹിജ്റ 824 മുതൽ മശാഇഖന്മാർ ഇല്ലെന്നു പറയുന്നത് യഥാർത്ഥത്തിൽ അവരുടെ ഉദ്ധരണിയിൽ അങ്ങനെയില്ല മറിച്ച് തർബിയത്തിന്റെ വിവിധ ഇനങ്ങളിൽപ്പെട്ട ഒന്നായ ഇസ്തിലാഹ് കൊണ്ടുള്ള തർബിയ്യത്ത് അവസാനിച്ചെന്നേയുള്ളൂ മാത്രമല്ല, ഹിമ്മത്ത് കൊണ്ടും ഹാലുകൊണ്ടുള്ള തർബിയത്ത് ഇവിടെ അവശേഷിക്കുന്നുവെന്നും ആ ഉദ്ധരണികളിൽ തന്നെയുണ്ട്
ഇമാം അഹ്മദ് ബ്നു അജീബ (റ) അൽ ഫുതൂഹാത്തുൽ ഇലാഹിയ്യയിൽ തർബിയ്യത്തിന്റെ ധാരാളം ഇനങ്ങൾ ശൈഖ് അഹ്മദ് സറൂഖ് (റ) വിൽ നിന്നും ഉദ്ധരിക്കുന്നുണ്ട് ആ തർബിയ്യത്തുകളെല്ലാം ഒരിക്കലും ഇല്ലാതായിപ്പോകില്ല കാലാകാലങ്ങളിൽ ആ തർബിയത്തുകളൊക്കെ ഇവിടെ ഉണ്ടാകും അതിൽ ഇസ്ത്വിലാഹു കൊണ്ടുള്ള തർബിയത്തു മാത്രം ഹിജ്റ 824- ൽ നിലച്ചിട്ടുണ്ടെന്നാണ് ഇമാം അഹ്മദ് സറൂഖ് (റ) തന്നെ വ്യക്തമാക്കിയത് (അൽ ഫുതൂഹാത്തുൽ ഇലാഹിയ്യ ഫീ ശർഹിൽ മബാഹിസിൽ അസ്ലിയ്യ: 63)
✍🏻 അലി അഷ്ക്കർ
1 380
*ഐലക്കാട് ശൈഖും ശംസുൽ ഉലമയും*
➖➖➖➖➖➖➖➖➖
മദ്ഹബിന്റെ ഇമാമുകളും മഹത്തുക്കളായ കർമശാസ്ത്ര പണ്ഡിതന്മാരും സ്വൂഫീ വഴികളിലായിരുന്നുവെന്ന് നാം തിരിച്ചറിഞ്ഞു ശംസുൽ ഉലമയും ഈ പന്ഥാവിൽ തന്നെയായിരുന്നു കേരളത്തിൽ പ്രത്യേകിച്ചും മലബാറിന്റെ വിരിമാറിൽ വിജ്ഞാനം കൊണ്ട് മഹാൻ തീർത്ത പടയോട്ടങ്ങൾ മലബാറികൾക്കറിയാം മഹാനവർകളുടെ കാലത്ത് വിജ്ഞാനത്തിൽ അവിടത്തോട് തുലനം ചെയ്യാൻ പറ്റിയ കർമശാസ്ത്ര വിശാരദന്മാർ സാധാരണ പണ്ഡിതരിൽ ഇല്ലായെന്നുതന്നെ പറയാം എന്നിട്ടും വിജ്ഞാനത്തിന്റെ ഈ കുലപതി ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ ശൈഖ് സഈദ് സിറാജുദ്ദീൻ അൽ ഖാദിരി (റ) വിന്റെ സവിധത്തിലെത്തി മഹാനവർകളുടെ മുരീദായി കാരണം സ്വൂഫീ മാർഗത്തിലേക്ക് കടക്കണമെങ്കിൽ മശാഇഖന്മാരെ പിൻപറ്റലല്ലാതെ മറ്റൊരു വഴിയില്ലായെന്ന് ശംസുൽ ഉലമാ തന്നെ വ്യക്തമാക്കിയതാണ്
ശംസുൽ ഉലമാ എഴുതുന്നു: കശ്ഫ്, ഇഹ്റാം, മശാഇഖന്മാരെ പിൻപറ്റൽ എന്നിവകൊണ്ടല്ലാതെ സ്വൂഫീ മാർഗത്തിലേക്ക് മറ്റൊരു വഴിയുമില്ല (സീറത്തുശ്ശൈഖി സിറാജുദ്ദീനിൽ ഖാദിരി: 8)
മശാഇഖന്മാരെ പിൻപറ്റുന്നതിൽ ശംസുൽ ഉലമാ പറഞ്ഞ വാക്കുകൾ കാണുക: ഒരു മുതഅല്ലിമാണെങ്കിലും പണ്ഡിതനാണെങ്കിലും ഏതെങ്കിലും ഒരു ആത്മീയ പിൻബലം വേണം (ശംസുൽ ഉലമാ സ്മരണിക: 101)
ബിസ്മില്ലാഹി.... റഹീം എന്ന ഒരു സൂക്തം കൊണ്ടു മാത്രം ഒരു മുറബ്ബിയായ ശൈഖിനെ പിൻപറ്റി ജീവിക്കൽ ഇസ്ലാമിന്റെ ആധാരശീലകളിൽ പെട്ടതാണെന്ന് പ്രസ്പഷ്ടമായ രീതിയിൽ തെളിയിച്ച് കൊണ്ടുള്ള ശൈഖുനായുടെ പ്രസംഗം ഇന്നും എന്റെ മനോ മുകരത്തിൽ തെളിഞ്ഞു നിൽക്കുകയാണ് (ശംസുൽ ഉലമാ സ്മരണിക: 226)
ശംസുൽ ഉലമായുടെ പിതാവ് കോയക്കുട്ടി മുസ്ലിയാർ മഹാ പണ്ഡിതനും അക്കാലത്ത് കേരളത്തിലുടനീളം സജീവ പ്രവർത്തനം നടത്തിയിരുന്ന ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഈ പ്രദേശത്തെ ശൈഖുമായിരുന്നു (ശംസുൽ ഉലമാ സ്മരണിക: 120)
മേൽപറഞ്ഞവയിൽ നിന്നും വ്യക്തമാവുന്ന കാര്യങ്ങൾ നമുക്ക് ഇങ്ങനെ വായിക്കാം: പാരമ്പര്യമുള്ള ശംസുൽ ഉലമായുടെ കുടുംബം മശാഇഖന്മാരെ പിൻപറ്റി പോന്നവരായിരുന്നു അവരുടെ പിതാവ് കോയക്കുട്ടി മുസ്ലിയാർ (ന.മ.) തന്നെ ഖാദിരിയ്യഃ ത്വരീഖത്തിന്റെ ശൈഖായിരുന്നു മുതഅല്ലിമാണെങ്കിൽ പോലും മശാഇഖന്മാരെ പിൻപറ്റുക തന്നെ വേണം ഖുർആനിൽ ആവർത്തിച്ചോതിക്കൊണ്ടിരിക്കുന്ന ബിസ്മിയിൽ തന്നെ മുറബ്ബിയായ ശൈഖിനെ അനുധാവനം ചെയ്യണമെന്നാണ് ഉദ്ഘോഷിക്കുന്നത്
സ്വൂഫീ മശാഇഖന്മാരെ പിൻപറ്റുന്നതിലൂടെ മാത്രമേ രക്ഷയുള്ളൂവെന്ന് വളരെ വ്യക്തമായി തന്നെ ശംസുൽ ഉലമാ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു തന്റെ മൗലിദുകളിൽ ഇത് വളരെ വ്യക്തമായി തന്നെ കാണാം സുൽത്വാനുൽ ഹിന്ദ് ശൈഖ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തി (റ) പിൻതുടർന്നത് തന്റെ ശൈഖായ ശൈഖ് ഉസ്മാനുൽ ഹാറൂനി (റ) വിനെയും ഇടിയങ്ങര ശൈഖ് മുഹമ്മദ് ബ്ൻ അലാഉദ്ദീൻ ഹിംസ്വി (റ) പിൻതുടർന്നത് തന്റെ ശൈഖായ അൽ ഖുത്വുബുൽ ഗാഇബ് (റ) വിനെയും തന്റെ സ്വന്തം ശൈഖായ ശൈഖ് സിറാജുദ്ദീൻ ഖാദിരി (റ) പിൻതുടർന്നത് ശൈഖായ മുഹമ്മദ് ബ്ന് മൂസൽ ഖാദിരി (റ) വിനെയുമായിരുന്നുവെന്ന് പ്രസ്തുത മനാഖിബുകളിൽ കാണാം
ശംസുൽ ഉലമാ എഴുതുന്നു: തന്റെ ശൈഖായ ശൈഖ് സിറാജുദ്ദീൻ (ഖ.സി.) സുലൂക്കിന്റെ മാർഗത്തിൽ പ്രവേശിച്ചത് ആ കാലഘട്ടത്തിലുള്ള മുറബ്ബിയായ മശാഇഖന്മാരുടെ കരങ്ങളിലൂടെയാകുന്നു ?(സീറത്തുശ്ശൈഖ് സിറാജുദ്ദീൻ:7)
ശംസുൽ ഉലമായുടെ ഉദ്ധരണികളിൽ നിന്നും വാക്കുകളിൽ നിന്നും മുറബ്ബിയായ മശാഇഖന്മാരെ അനുധാവനം ചെയ്യൽ അത്യാവശ്യമാണെന്നു തന്നെ വന്നു ഇനി ഈ വിഷയത്തിൽ മഹാന്മാരായ ഇമാമുകൾ എന്തു വ്യക്തമാക്കിയെന്ന് നമുക്കു നോക്കാം
ഇമാം ശഅ്റാനി എഴുതുന്നു: ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും പണ്ഡിതർ ഏകോപിച്ചതാണ് ഒരു ശൈഖ് മുഖാന്തരം ആത്മാവിനെ സംസ്കരിച്ചെടുക്കൽ നിർബന്ധമാണെന്ന് അപ്രകാരം തന്നെ ആന്തരിക രോഗങ്ങൾ ചികിത്സിക്കൽ നിർബന്ധമാണെന്നും പണ്ഡിതന്മാർ ഏകോപിച്ചതാണ് ആയത്തുകളിലും ഹദീസുകളിലും ഹൃദയരോഗങ്ങളായ അസൂയ, ചതി, കിബ്ർ, കാപട്യം, ഉൾനാട്യം, പക എന്നിവ ഹൃദയത്തിലുണ്ടെങ്കിൽ ശിക്ഷയുണ്ടെന്ന് വ്യക്തമാക്കിയത് ഇതിനു രേഖയാണ് അതുകൊണ്ടുതന്നെ പ്രായപൂർത്തിയും ശുദ്ധിയും ബുദ്ധിയുമുള്ള ഒരു മുസ്ലിമിന് പിശാചുക്കളുടെ ദുർഗുണങ്ങളിൽ നിന്നും ആന്തരികത്തെ ശുദ്ധീകരിക്കലും അവിടെ അമ്പിയാക്കൾ, ഔലിയാക്കൾ എന്നിവരുടെ സ്വഭാവ ഗുണങ്ങളുണ്ടാക്കലും നിർബന്ധമാണ് (അൽ അഖ്ലാഖുൽ മത്ബൂലിയ്യ: 1/119)
ഇമാം ശഅ്റാനി (റ) തുടരുന്നു: നാം ഈ പറഞ്ഞ കപടവിശ്വാസിയുടെ ദുർഗുണത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു ശൈഖ് കൂടാതെ കഴിയില്ല (അൽ അഖ്ലാഖുൽ മത്ബൂലിയ്യ: 1/120)
മേൽ ഉദ്ധരണിയിൽ നിന്നു തന്നെ ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണെന്ന് വന്നു ഈ വിഷയം വളരെ ഗൗരവത്തിൽ തന്നെ ഇമാം ശഅ്റാനി (റ) പ്രസ്തുത ഗ്രന്ഥത്തിൽ എഴുതിയതായി കാണാവുന്നതാണ്
ഇമാം ത്വീബീ (റ) എഴുതുന്നു: ഒരു പണ്ഡിതൻ അറിവിൽ സമുദ്ര സമാനമാവുകയും അതുല്യനാവുകയും ചെയ്താൽ പോലും അദ്ദേഹം തന്റെ അറിവിൽ പരിമിതപ്പെടുത്തരുത് നിശ്ചയമായും സ്വൂഫികളുമായും സമ്പർക്കം പുലർത്തൽ അദ്ദേഹത്തിന് നിർബന്ധമാണ് യഥാർത്ഥ മാർഗം അവർ അറിയിച്ചുതരുന്നതിനു വേണ്ടിയാണിത് (കശ്ഫുൽ ഗത്വാഅ്: 42)
1 380
يَا سَيِّدِي مَدَدِي سَنَدِي وَيَا عُدَدِي..... ❤
مُؤَيِّدِي مُدَدِي عَمَدِي عَلَي شِدَدِي.......❤
مُشَيِّدِي سُودَدِي عَضُدِي بِلاَ عَدَدِي....❤
کُنْ آخِذًا بِيَدِي خَاجَا مُعِينَ الدِّينِ..... ❤
എൻ യജമാനൻ, സഹായഹസ്തം
ഇഹത്തിലെന്നവലംബം പരത്തിലെന്നാസ്തിയും
യാതന പെയ്യവേ ശക്തിയായ് രക്ഷയായ്
അവലംബമാം കുടനിഴലായ്
അപരിമേയം വർഷിക്ക വെട്ടവും വഴിതാരും
കരം ഗ്രഹിച്ചാലും വിഭോ,
ശക്തിയായ് ശേഷിയായ് നിറഞ്ഞാലും ഖാജാ...
ശൈഖുനാ ശംസുൽ ഉലമാ رحمة الله عليه തങ്ങൾ രചിച്ച പ്രസിദ്ധമായ " مناقب شيخ المشائخ سلطان الهند معين الدين الجشتي الأجمیري قدس الله سره العزيز" എന്ന മൗലൂദിനെ ആസ്പദമാക്കി ഹൃസ്വമായ ഒരു ചരിത്രാവിഷ്ക്കാര ശ്രമം.
സുൽത്വാനുൽ ഹിന്ദ് സംസാരത്തിനിടയിൽ തൻ്റെ മുഖം മക്കയുടെ ഭാഗത്തേക്ക് തിരിഞ്ഞു പോയാൽ കണ്ണു നിറയും, ശബ്ദമിടറും
മറ്റൊന്നുമല്ല;
തൻ്റെ ആത്മീയഗുരു
ഉസ്മാനുൽ ഹാറൂനി(റ) യുടെ
അന്ത്യവിശ്രമസ്ഥലം
മക്കയിലെ ജന്നത്തുൽ മുഅല്ല യാണെല്ലോ
അജ്മീറിൽ നിന്ന് മറയില്ലാതെ മക്ക കാണുന്ന ഖാജ (റ)
എങ്ങിനെ കരയാതിരിക്കും.
തനിക്ക് വല്ല പദവിയും ആത്മീയ ലോകത്ത് കിട്ടിയിട്ടുണ്ടെങ്കിൽ അത് അവരിലൂടെയാണെല്ലോ..
അല്ലാഹു ഈ മഹാന്മാരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഹഖ് കൊണ്ട് നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും അവന്‍ തൃപ്തിപ്പെട്ടവരില്‍ പെടുത്തി അനുഗ്രഹിക്കട്ടെ-ആമീന്
അജ്മീർ ഖാജാ (റ)വിന്റെ 810-മത് ഉറൂസ് മുബാറകണല്ലോ വരുന്നത്. ഇൻഷാ അല്ലാഹ് വരും ദിനങ്ങളിൽ മഹാനവർകളുടെ ചരിത്രങ്ങൾ നിങ്ങളിലേക് എത്തുന്നതായിരിക്കും. റബ്ബ് തൗഫീഖ് ചെയ്യട്ടെ. നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിരിക്കണമെന്ന് വസിയത് ചെയുന്നു.
1 380
ഖാജാ ഉസ്മാൻ ഹാറൂനി (റ)
അജ്മീര്‍ ഖാജാ (റ) യുടെ ആത്മീയ ഗുരുവായ ഹസ്രത്ത് ഖാജാ ഉസ്മാന്‍ ഹാറൂനി (റ) അവര്‍കള്‍ നബി കുടുംബത്തില്‍ ഹസ്രത്ത് അലി (റ) യുടെ 11-ആം പൌത്രനായി ഹിജ്റ 526-ല്‍ ഖുറാസാനിലെ ഹാറൂനില്‍ ജനിച്ചു. അബൂ മന്‍സൂര്‍ എന്നും അബൂ നൂര്‍ എന്നും മഹാനര്‍ വിളിക്കപ്പെടാറുണ്ട്. ഹസ്രത്ത് ഹാജി ശരീഫ് സിന്ദനി (റ) അവര്‍കളാണ് ചിശ്തി ആത്മീയ സരണിയില്‍ മഹാനരുടെ ഗുരു.
മഹാനവര്‍കളുടെ ഒരു കറാമത്ത് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. ഒരിക്കല്‍ ഖാജാ ഉസ്മാന്‍ ഹാറൂനിയും ശിഷ്യരും യാത്രക്കിടെ ഒരിടത്ത് തമ്പടിച്ചു. അത് അഗ്നിയാരാധകരുടെ പ്രദേശമായിരുന്നു. സൂര്യാസ്തമയ സമയമായപ്പോള്‍ അവര്‍ നോമ്പ് തുറക്കാന്‍ വേണ്ടി ഒരുങ്ങി. ശൈഖ് തന്‍റെ ശിഷ്യരെ അഗ്നിയാരാധകരുടെ അടുത്തേക്ക് അയച്ചു. ഭക്ഷണം പാചകം ചെയ്യാന്‍ വേണ്ടി അല്‍പം തീ അവരോടു ചോദിക്കാന്‍ പറഞ്ഞു. ആ തീ പുറത്തേക്ക് കൊടുക്കാന്‍ പറ്റില്ല എന്ന് അവര്‍ മറുപടി പറഞ്ഞുവത്രെ.
ശേഷം ശൈഖ് തന്നെ നേരിട്ട് അവരുടെ പുരോഹിതന്‍റെ അടുത്ത് ചെന്നു തീ ആവശ്യപ്പെട്ടു. ഇത് ജനങ്ങള്‍ ആരാധിച്ച് സായൂജ്യമടയുന്ന അഗ്നിയാണെന്നും ഇതില്‍ നിന്നും തരാന്‍ പറ്റില്ലെന്നും അയാളും പറഞ്ഞു. ശൈഖ് അവരോട് പറഞ്ഞു. നിങ്ങളെയും ഈ അഗ്നിയെയും സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. അത് കൊണ്ട് സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ. എന്നാല്‍ ആ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. അഗ്നിയുടെ സംഹാര ശേഷിയായിരുന്നു അവരെ അതിനെ ആരാധിക്കുവാന്‍ പ്രേരിപ്പിച്ചത്.
ഇത് മനസിലാക്കിയ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ) അവര്‍കള്‍ അവരോട് ഇങ്ങനെ ചോദിച്ചു. ഒരാള്‍ അയാളുടെ കൈ അഗ്നിയില്‍ കാണിക്കുകയും പോള്ളലേല്‍ക്കാതെ തിരിച്ചെടുക്കുകയും ചെയ്‌താല്‍ വീണ്ടും നിങ്ങള്‍ അഗ്നിയെ ആരാധിക്കുമോ?
അപ്പോള്‍ ആ ജനങ്ങളുടെ മറുപടി അത് സാധ്യമല്ലെന്നായിരുന്നു. ശേഷം ഖാജാ ഉസ്മാന്‍ ഹാറൂനി (റ) അവരുടെ കൂട്ടത്തിലുള്ള ഒരു കുട്ടിയേയും കൂട്ടി വിശുദ്ധ ഖുര്‍ആനിലെ
قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ
എന്ന ആയത്ത് ഓതിക്കൊണ്ട് ആ അഗ്നിയിലേക്ക് നടന്നു നീങ്ങി.
[ഇബ്രാഹീം നബി (അ)-നെ നംറൂദ് അഗ്നിയിലേക്ക് എറിഞ്ഞപ്പോള്‍ അല്ലാഹു അഗ്നിയോട് പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന ഈ ആയത്തിന്‍റെ ആശയം: "നാം പറഞ്ഞു. തീയേ, നീ ഇബ്രാഹീമിന് തണുപ്പും രക്ഷയുമാവുക" എന്നാവുന്നു.]
അല്‍പ സമയം കഴിഞ്ഞ് ശൈഖവര്‍കള്‍ ആ കുട്ടിയേയും കൊണ്ട് യാതൊരു പോറലുമേല്‍ക്കാതെ സുരക്ഷിതമായി തിരിച്ചെത്തി. ഈ അത്ഭുതം കണ്ട ആ അഗ്നിയാരാധകര്‍ മുഴുവനും അവരുടെ മതം ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുകയും ശൈഖിന്‍റെ അനുയായികളാവുകയും ചെയ്തു.
ഖാജാ ഉസ്മാന്‍ ഹാറൂനി (റ) രണ്ട് കാര്യങ്ങള്‍ അല്ലാഹുവിനോട് ദുആ ചെയ്തുവത്രേ. ഒന്ന് മരണം വിശുദ്ധ മക്കയില്‍ നിന്നാവുക. രണ്ട് തന്‍റെ ശിഷ്യന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (അജ്മീരി) ആത്മീയമായി ഉന്നതമായ പദവിയില്‍ എത്തുക. മഹാനരുടെ ഈ രണ്ട് ദുആയും അല്ലാഹു സ്വീകരിച്ചു. അജ്മീര്‍ ഖാജാ അവര്‍കള്‍ സുല്‍താനുല്‍ ഹിന്ദ് എന്ന അപരാഭിധാനത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വലിയ്യായി അറിയപ്പെടുന്നു. ഹിജ്റ 607 ശവ്വാല്‍ 5-ന് മക്കയില്‍ വെച്ചാണ് ഖാജാ ഉസ്മാന്‍ ഹാറൂനി (റ) വഫാതാവുന്നത്. വിശുദ്ധ ഹറമിനടുത്ത് ആ മഹാന്‍ മറവു ചെയ്യപ്പെട്ടു.
അജ്മീര്‍ ഖാജാ അവര്‍കള്‍ക്ക് തന്‍റെ ആത്മീയ ഗുരുവായ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളോട് അതിയായ ആദരവാണ്. ഖാജാ അവര്‍കളോട് നാം എന്ത് കാര്യം ചോദിക്കുമ്പോഴും ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളുടെ പേര് പറഞ്ഞു കൊണ്ട് ചോദിക്കണം. അപ്പോള്‍ ഖാജാ അവര്‍കള്‍ അത് നിരസിക്കില്ല. അത് കൊണ്ടാണ് അവിടെയുള്ള ഖാദിമുകള്‍ ഖാജായുടെ ഹസ്രത്തില്‍ വെച്ച് ദുആ ചെയ്യുമ്പോള്‍ ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളെ കൊണ്ട് തവസ്സുല്‍ ചെയ്തു ദുആ ചെയ്യുന്നതും ഇസ്തിഗാസ ചെയ്യുമ്പോള്‍ ഉസ്മാന്‍ ഹാറൂനി (റ) യുടെ പേരില്‍ ഖാജായോട് അപേക്ഷിക്കുന്നതും.
ഒരിക്കൽ ഉസ്മാനുൽ ഹാറൂനി(റ) തന്റെ ശിഷ്യനായ ഖാജാ തങ്ങൾക്ക് രിയാളകൾ എല്ലാം വീട്ടി നേടേണ്ടതെല്ലാം നേടി സുൽത്താനുൽ ഹിന്ദ് ആയതിന് ശേഷം ഒരുപാറക്കല്ലെടുത്തു ഖാജാ തങ്ങളുടെ കയ്യിൽ വെച്ചു കൊടുത്തു വെക്കേണ്ട താമസം, അവ സ്വർണ്ണമായി മാറി. തുടർന്ന് ശൈഖവർകൾ പറഞ്ഞു:..." ഇതുമായി നീ പോകണം, നിൻറെയടുക്കലുള്ള ദരിദ്രർക്കും അഗതികൾക്കുമായി ഇവയിൽ നിന്ന് ചെലവാക്കിക്കൊള്ളണം". ആശ്ചര്യമെന്ന് പറയട്ടെ: ഖാജാ قدس الله سره العزيز അജ്മീറിൽ എത്തി തൻറെ നൂറ്റി രണ്ടാം വയസ്സിൽ വഫാത്താകുന്നത് വരെ ശൈഖ് ഉസ്മാനുൽ ഹാറൂനി رضي الله عنه തങ്ങൾ ഏൽപ്പിച്ച അനുഗ്രഹീതമായ ആ അക്ഷയ നിധിയിൽ നിന്നായിരുന്നു തൻറയടുക്കലുള്ള പതിനായിരക്കണക്കിന്ന് വരുന്ന മുരീദന്മാർക്കും ഫഖീറന്മാർക്കുമുള്ള നിത്യ ചെലവിനുള്ള വിഹിതം കണ്ടെത്തിയിരുന്നത്…
