മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
മലപ്പുറം ശുഹദാക്കൾ
മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദ് നിര്‍മിതമായ വര്‍ഷം കൃത്യമായി രേഖപ്പെടുത്തി വെച്ചില്ലെങ്കിലും 300ലേറെ വര്‍ഷം പഴക്കമുണ്ട്.സാമൂതിരിയുടെ കീഴിലുള്ള നാടുവാഴികളായിരുന്നു മലപ്പുറവും പരിസര ദേശങ്ങളും ഭരിച്ചിരുന്നത്. പാറനമ്പിഎന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന മലപ്പുറത്തെ നാടുവാഴിയും കോട്ടക്കല്‍ തമ്പുരാനും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാകുകയും അത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. പിന്നീടുണ്ടായ സമരത്തില്‍ കോട്ടക്കല്‍ സ്വരൂപം ജയിച്ചു. ഇതിനെ തുടര്‍ന്ന് മലപ്പുറം പാറനമ്പി മാപ്പിളമാരെ ഉള്‍പ്പെടുത്തി സൈന്യം വിപുലീകരിച്ചു. നായര്‍-മാപ്പിള പടയാളികള്‍ ഒരുമിച്ച് യുദ്ധം ചെയ്ത് കോട്ടക്കല്‍ സ്വരൂപത്തെ പരാജയപ്പടുത്തി.
മുസ്‌ലിംകള്‍ നല്‍കിയ പിന്തുണക്ക് പാരിതോഷികമായി പള്ളി നിര്‍മിക്കാനും കൃഷിയിറക്കാനുമുള്ള സ്ഥലം തിരഞ്ഞെടുക്കാന്‍ പാറനമ്പി പറഞ്ഞു. വലിയങ്ങാടിയില്‍ കടലുണ്ടിപ്പുഴയുടെ സമീപ പ്രദേശത്തെ 14 ഏക്കര്‍ സ്ഥലത്ത് അവര്‍ കൃഷിയിറക്കുകയും ഓലപ്പള്ളി നിര്‍മിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗത്ത് നിന്നും മുസ്‌ലിംകള്‍ ഇവിടെയെത്തി വീട് വെച്ച് താമസം തുടങ്ങി.പള്ളിയില്‍ സ്ഥലപരിമിതി വന്നപ്പോള്‍ കുട്ടിഹസ്സന്‍ ഖാസിയാരുടെ നേതൃത്വത്തില്‍ പള്ളി പുതുക്കിപ്പണിതു. മത സൗഹാര്‍ദത്തിന്റെ പേരുകേട്ട സ്ഥലമായി മലപ്പുറം മാറി. ഇതിനിടയില്‍ പാറനമ്പി നിര്യാതനായി. ശേഷം അദ്ദേഹത്തിന്റെ അനന്തരവനായ പുതിയ പാറനമ്പി ഭരണം ഏറ്റെടുത്തു.പുതിയ പാറനമ്പിയുടെ ചില മോശം ഇടപെടലുകള്‍ അവിടത്തെ മതസൗഹാര്‍ദത്തെ തച്ചുടച്ചു. മുസ്‌ലിംകളെ പലവിധത്തിലും പീഡിപ്പിക്കാന്‍ തുടങ്ങി.പാറനമ്പിക്കു വേണ്ടി കര്‍ഷകരില്‍ നിന്നും നികുതി, പാട്ടം എന്നിവ പിരിച്ചിരുന്നത് അലിമരക്കാര്‍ എന്ന ധീര യോദ്ധാവായിരുന്നു. നാടുവാഴിക്ക് കൊടുക്കേണ്ട സംഖ്യ അടക്കാത്തവരെ അടിമകളാക്കി വില്‍ക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. വില്‍ക്കപ്പെടുന്ന അടിമയുടെ പകുതി വില പാറനമ്പിക്കും പകുതി അലിമരക്കാര്‍ക്കും എന്നതായിരുന്നു വ്യവസ്ഥ. ഒരിക്കല്‍ അലിമരക്കാര്‍ പാറനമ്പിയുടെ ബന്ധുക്കളില്‍പ്പെട്ട നികുതി നൽകാത്ത ഒരാളെ അടിമയാക്കി വിറ്റു. തത്ഫലമായി ഹിന്ദുക്കളില്‍ ചിലര്‍ പാറനമ്പിയെ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച പാറനമ്പി നികുതി പിരിച്ചിരുന്ന അലിമരക്കാരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അലിമരക്കാര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെടുന്നതിനു മുൻപ് അലി മരക്കാരുടെ വാളിനിരയായി പാറനമ്പിയുടെ കുറച്ചാളുകളും വധിക്കപ്പെട്ടിരുന്നു .
അതോടെ നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം അവതാളത്തിലായി.അവസരംമുതലെടുത്ത് മുസ്‌ലിംകളെ കൊലപ്പെടുത്താനും പള്ളി നശിപ്പിക്കാനും ഛിദ്ര ശക്തികൾ ശ്രമം തുടങ്ങി. പലനിലക്കും മുസ്‌ലിംകളെ കഷ്ടപ്പെടുത്തി. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടപ്പോൾ പലായനം നടത്താനിരുന്ന മുസ്ലിം കുടുംബങ്ങളെ ,പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്നു ഉറപ്പു നൽകി പാറനമ്പി തന്ത്ര പൂർവ്വം പിടിച്ചു നിർത്തുകയായിരുന്നു.പള്ളി പൊള്ളിക്കാനും മുസ്ലിംകളെ കൊന്നൊടുക്കാനുമായി പരിസര പ്രദേശങ്ങളിൽ നിന്നെല്ലാം എത്തിയ പടയാളികൾ മലപ്പുറത്തു ഒരുമിച്ചു കൂടി .
എന്ത് വന്നാലും പള്ളി നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്‌ലിംകളിലെ പുരുഷന്മാര്‍ പ്രതിജ്ഞയെടുത്ത് പള്ളിക്കകത്ത് തമ്പടിച്ചു. പള്ളി വളഞ്ഞുകൊണ്ട് നായര്‍ പടയാളികളും. ഇതിനിടയിൽ സ്ത്രീകളും കുട്ടികൾമടങ്ങുന്ന സംഘത്തിന്റെ സന്ധിക്കായുള്ള നീക്കങ്ങൾ നിഷ്കരുണം തള്ളിക്കല്ലാഞ്ഞിരുന്നു.മുസ്ലിം വീടുകൾ കൊള്ളയടിക്കുകയും പള്ളിയിലേക്കുള്ള ജലാഗമനം തടയുകയും ചെയ്തു.
തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ വലിയങ്ങാടി പള്ളി കത്തിച്ചാമ്പലാക്കി. എല്ലാം നശിപ്പിച്ചു.തോക്കുകൾ പോലെയുള്ള ആയുധങ്ങൾ കൈവശമുണ്ടായിരുന്നെങ്കിലും പാരനമ്പിയുടെ സൈന്യത്തിനും കടുത്ത ആൽനാശമുണ്ടായിരുന്നു.44 മുസ്ലിംകൾ രക്തസാക്ഷികളായി. ഇവരാണ് മലപ്പുറം ശുഹദാക്കള്‍. 1732ല്‍ (ഹിജ്‌റ-1144 ശഅബാന്‍ 8,9) നടന്ന ഈ സംഭവം ‘മലപ്പുറം പട’ എന്ന പേരില്‍ അറിയപ്പെട്ടു.
പള്ളി തകര്‍ക്കപ്പട്ട് അധികനാള്‍ കഴിയും മുമ്പേ പാറനമ്പിക്കും കുടുംബത്തിനും മാറാവ്യാധി രോഗം പിടിപ്പെട്ടു. കുടുംബക്കാരും ഭടന്മാരും അനുദിനം മരണപ്പെട്ടുകൊണ്ടിരുന്നു. ഒരു ചികിത്സയും ഫലിച്ചില്ല. പിന്നീട് ഒരു ജ്യോത്സ്യന്‍ പരിഹാരവുമായെത്തി. മുസ്‌ലിംകളുടെ പള്ളി കരിച്ചതിന്റെ ശാപമാണ് നിങ്ങള്‍ക്കെന്നും അവരെ തിരിച്ചുകൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയും പള്ളി നിര്‍മിച്ചു നല്‍കുകയും ചെയ്താലേ രോഗം സുഖപ്പെടുകയുള്ളൂവെന്നും പറഞ്ഞു .യുദ്ധത്തിന് കാരണക്കാരനായ പാറനമ്പി രോഗംബാധിച്ച് മരണപ്പെട്ടു. ശേഷം അധികാരത്തില്‍ വന്ന നമ്പിക്കും അതേരോഗം പിടിപ്പെട്ടു. ഉടനെ രക്തസാക്ഷികളുടെ ബന്ധുക്കളെയും വള്ളുവനാട്ടിലെ ചില മുസ്‌ലിം കുടുംബങ്ങളെയും ക്ഷണിച്ചുവരുത്തി. അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും പള്ളി പുനരുദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് അതിരൂക്ഷമായ പകര്‍ച്ചവ്യാധി പാറനമ്പി കുടുംബത്തില്‍ നിന്നും വിട്ടുമാറിയത്.
1 380
ഈ വീടുകളുടെ ശേഷിപ്പുകള്‍ വലിയങ്ങാടിയില്‍ ഇന്നും കാണാം.ഹിന്ദു-മുസ്‌ലിം സൗഹാര്‍ദം വീണ്ടും വളര്‍ന്നുവന്നു. ഇസ്‌ലാം യഥാര്‍ഥ മതമാണെന്ന് ബോധ്യമായ ഇതര സമുദായക്കാര്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചു. പാറനമ്പിയും ബന്ധുക്കളും ഇസ്‌ലാം മത പ്രചാരണത്തിന് സ്വാതന്ത്രം നല്‍കി. ഇതോടെ അറ്റുപോയ ഹിന്ദു-മുസ്‌ലും മതമൈത്രി വീണ്ടും വളര്‍ന്നുവന്നു.ശുഹദാക്കളുടെ മഖ്ബറക്ക് സമീപം തന്നെയാണ് പുതിയ പള്ളിക്ക് തറക്കല്ലിട്ടത്. വിദഗ്ധരായ കല്‍പ്പണിക്കാരെയും ആശാരിമാരെയും വരുത്തിയാണ് പാറനമ്പി പള്ളി പണി തുടങ്ങിയത്. മൂന്ന് നിലകളുള്ള പള്ളിയുടെ മൂന്നാംനിലയും തൂണുകളും വലിയ തേക്ക് കൊണ്ട് നിര്‍മിച്ചതാണ്.
അനേകം ശില്‍പ്പികളുടെ കരവിരുതില്‍ ഉയര്‍ന്ന പള്ളിയിലെ കൊത്തുപണികള്‍ വളരെ പ്രസിദ്ധമാണ് . ജനലുകളിലും വാതിലുകളിലും എല്ലാം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. മനോഹരമായ ചിത്രപ്പണികളോട് കൂടിയ മിമ്പറയും മിഹ്‌റാബും പള്ളിയുടെ പ്രത്യേകതയാണ്.
44 ശുഹദാക്കളെ കൂടാതെ നിരവധി സാദാത്തുക്കളും മഹാത്മാക്കളും പള്ളിപരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
മലപ്പുറം ശുഹദാക്കള്‍: 1- മായിന്‍ യൂസുഫ്. 2- രായിന്‍. 3- മൂസ. 4- കുഞ്ഞാലന്‍. 5- മൊയ്‌തീന്‍. 6- സെയ്‌തു മകന്‍ കുഞ്ഞാലന്‍. 7- മൊയ്‌തീന്‍കുട്ടി ഗുരുക്കള്‍. 8- രായിന്‍. 9- അവറാന്‍. 10-കപൂർ പോക്കര്‍. 11- ആലിക്കുട്ടി ഗുരുക്കള്‍. 12- മായിന്‍. 13- കുഞ്ഞിസൂഫി. 14- സൂപ്പി. 15- മൂസ മകന്‍ മായിന്‍. 16- കുഞ്ഞിമായിന്‍. 17- കുഞ്ഞാലന്‍. 18- അവലന്‍. 19- ചെറിയ മുഹമ്മദ്. 20- മാടമ്പി രായിന്‍. 21- അഹമ്മദ്. 22- ഇബ്രാഹീം. 23- അഹ്‌മദ്. 24- കമ്മദ്. 25- മമ്മദ്. 26- മൊയ്‌തീന്‍. 27- മരക്കാര്‍. 28- മൊയ്‌തീന്‍. 29- മുഹ്‌യുദ്ദീനുബ്‌നു മുഹ്‌യിദ്ദീന്‍. 30- മരക്കാര്‍. 31- ഖാജാ അഹ്‌മദ്. 32- തറിവായി. 33- ഹസ്സന്‍. 34- ഹൈദ്രോസ്. 35- ചേക്കു. 36- അഹമ്മദ്. 37- കുഞ്ഞാപ്പ. 38- കൈലാനി. 39- ആലി മൂസ. 40-ചാലാട്ടിൽ കുട്ടി ആലി. 41- കുഞ്ഞാലി. 42- മൂസ. 43- ഉമ്മര്‍കുട്ടി. 44- കുഞ്ഞാലി.
ഈ 44 ശുഹദാക്കളിൽ എന്റെ ഉപ്പയുടെ ഉപ്പാപ്പമാരിൽ പെട്ട മാടമ്പി രായീൻ എന്നവരും ഉമ്മയുടെ ഉപ്പാപ്പമാരിൽ പെട്ട ചാലാട്ടിൽ (സി.കെ ) കുട്ടിയാലി എന്നവരും ഉൾപ്പെടുന്നു. ധീരരായ മലപ്പുറം ശുഹദാക്കളുടെ ബറകത് കൊണ്ട് അക്രമകാരി കളായ ഭരണാധികാരികളിൽ നിന്നും വർഗീയഭ്രാന്തന്മാരിൽ നിന്നും അല്ലാഹു നമുക്ക് കാവൽ ഏകട്ടെ....ആമീൻ.
1 380
മലപ്പുറം ശുഹദാക്കൾ
മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദ് നിര്‍മിതമായ വര്‍ഷം കൃത്യമായി രേഖപ്പെടുത്തി വെച്ചില്ലെങ്കിലും 300ലേറെ വര്‍ഷം പഴക്കമുണ്ട്.സാമൂതിരിയുടെ കീഴിലുള്ള നാടുവാഴികളായിരുന്നു മലപ്പുറവും പരിസര ദേശങ്ങളും ഭരിച്ചിരുന്നത്. പാറനമ്പിഎന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന മലപ്പുറത്തെ നാടുവാഴിയും കോട്ടക്കല്‍ തമ്പുരാനും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാകുകയും അത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. പിന്നീടുണ്ടായ സമരത്തില്‍ കോട്ടക്കല്‍ സ്വരൂപം ജയിച്ചു. ഇതിനെ തുടര്‍ന്ന് മലപ്പുറം പാറനമ്പി മാപ്പിളമാരെ ഉള്‍പ്പെടുത്തി സൈന്യം വിപുലീകരിച്ചു. നായര്‍-മാപ്പിള പടയാളികള്‍ ഒരുമിച്ച് യുദ്ധം ചെയ്ത് കോട്ടക്കല്‍ സ്വരൂപത്തെ പരാജയപ്പടുത്തി.
മുസ്‌ലിംകള്‍ നല്‍കിയ പിന്തുണക്ക് പാരിതോഷികമായി പള്ളി നിര്‍മിക്കാനും കൃഷിയിറക്കാനുമുള്ള സ്ഥലം തിരഞ്ഞെടുക്കാന്‍ പാറനമ്പി പറഞ്ഞു. വലിയങ്ങാടിയില്‍ കടലുണ്ടിപ്പുഴയുടെ സമീപ പ്രദേശത്തെ 14 ഏക്കര്‍ സ്ഥലത്ത് അവര്‍ കൃഷിയിറക്കുകയും ഓലപ്പള്ളി നിര്‍മിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗത്ത് നിന്നും മുസ്‌ലിംകള്‍ ഇവിടെയെത്തി വീട് വെച്ച് താമസം തുടങ്ങി.പള്ളിയില്‍ സ്ഥലപരിമിതി വന്നപ്പോള്‍ കുട്ടിഹസ്സന്‍ ഖാസിയാരുടെ നേതൃത്വത്തില്‍ പള്ളി പുതുക്കിപ്പണിതു. മത സൗഹാര്‍ദത്തിന്റെ പേരുകേട്ട സ്ഥലമായി മലപ്പുറം മാറി. ഇതിനിടയില്‍ പാറനമ്പി നിര്യാതനായി. ശേഷം അദ്ദേഹത്തിന്റെ അനന്തരവനായ പുതിയ പാറനമ്പി ഭരണം ഏറ്റെടുത്തു.പുതിയ പാറനമ്പിയുടെ ചില മോശം ഇടപെടലുകള്‍ അവിടത്തെ മതസൗഹാര്‍ദത്തെ തച്ചുടച്ചു. മുസ്‌ലിംകളെ പലവിധത്തിലും പീഡിപ്പിക്കാന്‍ തുടങ്ങി.പാറനമ്പിക്കു വേണ്ടി കര്‍ഷകരില്‍ നിന്നും നികുതി, പാട്ടം എന്നിവ പിരിച്ചിരുന്നത് അലിമരക്കാര്‍ എന്ന ധീര യോദ്ധാവായിരുന്നു. നാടുവാഴിക്ക് കൊടുക്കേണ്ട സംഖ്യ അടക്കാത്തവരെ അടിമകളാക്കി വില്‍ക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. വില്‍ക്കപ്പെടുന്ന അടിമയുടെ പകുതി വില പാറനമ്പിക്കും പകുതി അലിമരക്കാര്‍ക്കും എന്നതായിരുന്നു വ്യവസ്ഥ. ഒരിക്കല്‍ അലിമരക്കാര്‍ പാറനമ്പിയുടെ ബന്ധുക്കളില്‍പ്പെട്ട നികുതി നൽകാത്ത ഒരാളെ അടിമയാക്കി വിറ്റു. തത്ഫലമായി ഹിന്ദുക്കളില്‍ ചിലര്‍ പാറനമ്പിയെ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച പാറനമ്പി നികുതി പിരിച്ചിരുന്ന അലിമരക്കാരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അലിമരക്കാര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെടുന്നതിനു മുൻപ് അലി മരക്കാരുടെ വാളിനിരയായി പാറനമ്പിയുടെ കുറച്ചാളുകളും വധിക്കപ്പെട്ടിരുന്നു .
അതോടെ നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം അവതാളത്തിലായി.അവസരംമുതലെടുത്ത് മുസ്‌ലിംകളെ കൊലപ്പെടുത്താനും പള്ളി നശിപ്പിക്കാനും ഛിദ്ര ശക്തികൾ ശ്രമം തുടങ്ങി. പലനിലക്കും മുസ്‌ലിംകളെ കഷ്ടപ്പെടുത്തി. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടപ്പോൾ പലായനം നടത്താനിരുന്ന മുസ്ലിം കുടുംബങ്ങളെ ,പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്നു ഉറപ്പു നൽകി പാറനമ്പി തന്ത്ര പൂർവ്വം പിടിച്ചു നിർത്തുകയായിരുന്നു.പള്ളി പൊള്ളിക്കാനും മുസ്ലിംകളെ കൊന്നൊടുക്കാനുമായി പരിസര പ്രദേശങ്ങളിൽ നിന്നെല്ലാം എത്തിയ പടയാളികൾ മലപ്പുറത്തു ഒരുമിച്ചു കൂടി .
എന്ത് വന്നാലും പള്ളി നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്‌ലിംകളിലെ പുരുഷന്മാര്‍ പ്രതിജ്ഞയെടുത്ത് പള്ളിക്കകത്ത് തമ്പടിച്ചു. പള്ളി വളഞ്ഞുകൊണ്ട് നായര്‍ പടയാളികളും. ഇതിനിടയിൽ സ്ത്രീകളും കുട്ടികൾമടങ്ങുന്ന സംഘത്തിന്റെ സന്ധിക്കായുള്ള നീക്കങ്ങൾ നിഷ്കരുണം തള്ളിക്കല്ലാഞ്ഞിരുന്നു.മുസ്ലിം വീടുകൾ കൊള്ളയടിക്കുകയും പള്ളിയിലേക്കുള്ള ജലാഗമനം തടയുകയും ചെയ്തു.
തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ വലിയങ്ങാടി പള്ളി കത്തിച്ചാമ്പലാക്കി. എല്ലാം നശിപ്പിച്ചു.തോക്കുകൾ പോലെയുള്ള ആയുധങ്ങൾ കൈവശമുണ്ടായിരുന്നെങ്കിലും പാരനമ്പിയുടെ സൈന്യത്തിനും കടുത്ത ആൽനാശമുണ്ടായിരുന്നു.44 മുസ്ലിംകൾ രക്തസാക്ഷികളായി. ഇവരാണ് മലപ്പുറം ശുഹദാക്കള്‍. 1732ല്‍ (ഹിജ്‌റ-1144 ശഅബാന്‍ 8,9) നടന്ന ഈ സംഭവം ‘മലപ്പുറം പട’ എന്ന പേരില്‍ അറിയപ്പെട്ടു.
പള്ളി തകര്‍ക്കപ്പട്ട് അധികനാള്‍ കഴിയും മുമ്പേ പാറനമ്പിക്കും കുടുംബത്തിനും മാറാവ്യാധി രോഗം പിടിപ്പെട്ടു. കുടുംബക്കാരും ഭടന്മാരും അനുദിനം മരണപ്പെട്ടുകൊണ്ടിരുന്നു. ഒരു ചികിത്സയും ഫലിച്ചില്ല. പിന്നീട് ഒരു ജ്യോത്സ്യന്‍ പരിഹാരവുമായെത്തി. മുസ്‌ലിംകളുടെ പള്ളി കരിച്ചതിന്റെ ശാപമാണ് നിങ്ങള്‍ക്കെന്നും അവരെ തിരിച്ചുകൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയും പള്ളി നിര്‍മിച്ചു നല്‍കുകയും ചെയ്താലേ രോഗം സുഖപ്പെടുകയുള്ളൂവെന്നും പറഞ്ഞു .യുദ്ധത്തിന് കാരണക്കാരനായ പാറനമ്പി രോഗംബാധിച്ച് മരണപ്പെട്ടു. ശേഷം അധികാരത്തില്‍ വന്ന നമ്പിക്കും അതേരോഗം പിടിപ്പെട്ടു. ഉടനെ രക്തസാക്ഷികളുടെ ബന്ധുക്കളെയും വള്ളുവനാട്ടിലെ ചില മുസ്‌ലിം കുടുംബങ്ങളെയും ക്ഷണിച്ചുവരുത്തി. അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും പള്ളി പുനരുദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് അതിരൂക്ഷമായ പകര്‍ച്ചവ്യാധി പാറനമ്പി കുടുംബത്തില്‍ നിന്നും വിട്ടുമാറിയത്.
1 380
മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍ (1249-1302 )
മലപ്പുറം നെടിയിരുപ്പ് തരുവര വീട്ടില്‍ മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍ മൌലിദ് രചനയിലെ ‘അഭ്യാസി’ യാണെന്ന് പറയാം. അദ്ദേഹം സാധാരണ രീതിയില്‍ എഴുതിയ ‘അറഫല്‍ അനാം ഫീ മദ്ഹി ഖൈരില്‍ അനാം’ എന്ന മൌലിദിനു പുറമേ പുള്ളിയില്ലാത്ത അറബി അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചും (പേര് ‘സിറുല്‍ അസ്രാര്‍’), പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചും, അലിഫ്, വാവ് എന്നിവയും പുള്ളിയില്ലാത്ത അക്ഷരങ്ങളും കൊണ്ടും, ഗദ്യത്തില്‍ പുള്ളികളില്ലാതെയും പദ്യത്തില്‍ സമ്മിശ്ര അക്ഷരങ്ങള്‍ പ്രയോഗിച്ചും വ്യത്യസ്ത നാല് മൌലിദുകള്‍ എഴുതിയ മഹാമിടുക്കനായിരുന്നു. പക്ഷേ എല്ലാം അപ്രകാശിതങ്ങളാണ്. പൊന്നാനി ധാരയിലുള്ള അദ്ദേഹം നെടിയിരുപ്പ് ഖാസിയായിരുന്നു.
1 380
പഴുന്നാന പാണാവള്ളി യൂസഫ് ഹാജി മൗലിദ് - ഇ കെ അബ്ദുള്ള മുസ്ലിയാർ പറമ്പിൽ
https://drive.google.com/file/d/17MofCjwMEP0bwCNxleN-cmcAVKgvl9PQ/view
1 380
കോടഞ്ചേരി മരക്കാർ മുസ്ലിയാർ (1843-1933 )
അറബി മലയാള സാഹിത്യകാരനും പണ്ഡിതനും പ്രഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു കോടഞ്ചേരി മരക്കാർ മുസ്ലിയാർ. പൊന്നാനി ദർസിൽ പഠനം. മഹാകവി മോയിൻ കുട്ടി വൈദ്യരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിരവധി കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. മൂസാഫിർഔൻ ഖിസ്സപ്പാട്ട്, ബദർ ബൈത്ത്, ബദ്ർ മാല, ഉഹ്ദ് മാല, ഫാതിമ മാല, ഉമർഖാസി മാല, ദുരാചാരമർദ്ദനം എന്നിവയാണ് പ്രധാന കാവ്യങ്ങൾ. ഖിലാഫത്ത് സമരത്തിൽ പങ്കെടുത്ത് 6 മാസക്കാലം ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഖിലാഫത്തിനനുകൂലമായ ഫത് വയിൽ ഒപ്പുവെച്ചതിനായിരുന്നു ജയിൽ വാസം. തൊണ്ണൂറ്റി അഞ്ചാം വയസ്സിലായിരുന്നു അന്ത്യം.
1 380
151. ഇമാം ഹദ്ദാദ് തങ്ങൾ മൗലിദ് - കോടഞ്ചേരി മരക്കാർ മുസ്‌ലിയാർ
152. വളപട്ടണം സയ്യിദ് ജലാലുദ്ദീൻ ബുഖാരി മൗലിദ്(അന്നജ്മുസ്സാരീ) - കോടഞ്ചേരി മരക്കാർ മുസ്‌ലിയാർ
153. തൻവീറുൽ അഖ്ത്വാർ
ഫീ മൗലിദി റസൂലിൽ മുഖ്താർ - കോടഞ്ചേരി മരക്കാർ മുസ്‌ലിയാർ
154. അറഫല്‍ അനാം ഫീ മദ്ഹി ഖൈരില്‍ അനാം - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍
155. സിറുല്‍ അസ്രാര്‍ മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍
156. പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍
157. അലിഫ്, വാവ് എന്നിവയും പുള്ളിയില്ലാത്ത അക്ഷരങ്ങളും ഉപയോഗിച്ചുള്ള മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍
158. ഗദ്യത്തില്‍ പുള്ളികളില്ലാതെയും പദ്യത്തില്‍ സമ്മിശ്ര അക്ഷരങ്ങള്‍ പ്രയോഗിച്ചുമുള്ള മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍
159. ശൈഖ് ജീലാനി മൗലിദ് - വടുതല മൂസ മുസ്‌ലിയാര്‍
160. ഇമാം ഗസാലി(റ)മൗലിദ് - വടുതല മൂസ മുസ്‌ലിയാര്‍
161. മിഅ്‌റാജുല്‍ മുസ്ഥഫാ ബിഖ്തിസ്വാരില്‍ മുക്തഫാ - പാലോട്ട് മൂസക്കുട്ടി മൗലവി
162. അന്നവാലുത്തിബ്വരി ഫീ മനാഖിബില്‍ സയ്യിദില്‍ ജിഫ്രി - അരീക്കൽ ഇബ്രാഹിം മുസ്‌ലിയാർ
163. ചെറിയ സൈനുദ്ദീൻ മഖ്ദൂം മൗലിദ് - സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര
164. ഉമയനല്ലൂർ ഉപ്പാപ്പ(റ) മൗലിദ് - ഡോ. മുഹമ്മദ് ഫാറൂഖ് നഈമി
165. നഈമുദ്ദീനിൽ മുറാദാബാദി (റ) മൗലിദ് - ഡോ. മുഹമ്മദ് ഫാറൂഖ് നഈമി
166. അസ്ഹാബുൽ കഹ്ഫ് മൗലിദ് - അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി
167. ചാപ്പനങ്ങാടി ബാപ്പു ഉസ്താദ് മൗലിദ്- അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി
168. മാമ്പ്ര മുഹമ്മദ് മദനീ മൗലിദ്- അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി
169. മവാഹിബുൽ ജലീൽ കടലുണ്ടി ജമലുല്ലൈലി തങ്ങൾ(റ) മൗലിദ് - പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ
170. അൽ ഫൈളുൽ മുൻജി കൊടിഞ്ഞി സയ്യിദ് ഹുസൈൻ ജിഫ്രി മൗലിദ് - പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ
171. മണത്തല ശഹീദ് ഐദ്രൂസ് മൗലിദ് 1 - ഇ കെ അബ്ദുല്ല മുസ്‌ലിയാർ
172. മണത്തല ശഹീദ് ഐദ്രൂസ് മൗലിദ് 2 -
173. ദാവൂദുൽ ഹക്കീം(റ) മൗലിദ് - കൈത്തക്കര അഹമ്മദുണ്ണി മുസ്ലിയാർ
174. മസാലികു സആദാത്ത് ഫീ മനാഖിബി സാദാത്ത് - ഉസ്താദ് മുഹമ്മദ് അൽ ഹസനി
175. സയ്യിദ് മദനി മൗലിദ് - ഇമ്പിച്ചാലി ഉസ്താദ് കുറ്റിക്കാട്ടൂർ
176. ശാഫി ഇമാം(റ) മൗലിദ് - ഖാസിം ഖാസിമി
177. ഇമാം ശാഫിഈ(റ) മൗലിദ് - വൈലത്തൂർ ബാവ ഉസ്താദ്
178. ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ മൗലിദ് (അൽ അദബുൽ മഈൻ) - വൈലത്തൂർ ബാവ ഉസ്താദ്
179. ഖാസിം വലിയുല്ലാഹി മൗലിദ് - വൈലത്തൂർ ബാവ ഉസ്താദ്
180. ഉവൈസുൽ ഖർനി(റ) മൗലിദ് - വൈലത്തൂർ ബാവ ഉസ്താദ്
181. മുത്തുപ്പേട്ട മൗലിദ് - വൈലത്തൂർ ബാവ മുസ്ലിയാർ
182. മുഹിയദ്ദീൻ ശൈഖ് മൗലിദ് - വൈലത്തൂർ ബാവ മുസ്ലിയാർ
183. അസ്വ്‌ലുൽ മുസ്ജി - വൈലത്തൂർ ബാവ ഉസ്താദ്
184. നിബ്റാസുല്‍ അലിയ്യി ഫീ മനാഖിബി ജോനകപ്പുറം - തഴവ ഉസ്താദ്
185. മൗലിദ് ഗ്രന്ഥമായ മള്ഹറുല്‍ അതമ്മ് - തഴവ ഉസ്താദ്
186. മനാഖിബു ഹസനിബ്നി അലിയ്യി കരുനാഗപ്പള്ളി - തഴവ ഉസ്താദ്
187. ബദര്‍ മൗലിദ് - കാസറഗോഡ് മുഹമ്മദ് സഈദ് മുസ്ലിയാര്‍
188. സിറുൽ അസ്റാർ മൗലിദ് - നെടിയിരുപ്പ് അഹ്മദ് മുസ്ലിയാർ രചിച്ചതാണ്
189. കൊല്ലൂർ വിള ബാഫഖി തങ്ങളുടെ മൗലിദ് - അബ്ദുള്ളാ ജൗഹരി
190. അൽ വാരിദുൽ ഖവീ (ഫസൽ പൂക്കോയ തങ്ങൾ) മൗലിദ് - അബ്ദുറഹ്മാൻ ആലിം സാഹിബ് സിലോൺ
191. ഫസൽ പൂക്കോയ തങ്ങൾ മൗലിദ് - പൊന്നാനി ബായകുട്ടി അകത്ത് അമ്മദ്കുട്ടി
192. പയ്യക്കി ഉസ്താദ് മൗലിദ് - മുഹമ്മദ് ഹുസൈന്‍ ജമലുല്ലൈലി അല്‍ ഹുദവി
193. താജുദ്ദീൻ മൗലൂദ് - പൊന്നാനി ബാപ്പു കുട്ടിയകത്ത് അമ്മദ്കുട്ടി മുസ്‌ലിയാർ
194.
195. മുഹമ്മദ് സാലിഹ് മൗലാനാ മൗലിദ് - കമ്പിൽ അന്ത്രു മുസ്ലിയാർ
196. ഇമാം ശാദുലി മൗലിദ് - കമ്പിൽ അന്ത്രു മുസ്ലിയാർ
197. ശൈഖ് അബ്ദുൽ വദൂദ് മൗലിദ് - കമ്പിൽ അന്ത്രു മുസ്ലിയാർ
198. ഇമം ഷാഫിഈ മൗലിദ് - എം.കെ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
199. കള്ളംതോട് കരീം ഉസ്താദ് മൗലിദ്(ദുർറുൽ വസീം) - എം.കെ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
200. കിഴിശ്ശേരി മുഹിയദ്ദീൻ മുസ്ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് - മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
1 380
പ്രസ്തുത ഹദ്ദാദ് റാത്തീബിന് വിവിധ സ്വഭാവങ്ങളിലുള്ള നിരവധി വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.
🔹നമ്മുടെ സ്മര്യപുരുഷൻ ഇമാം ഹദ്ദാദ്(റ) വിന്റെ പുത്രൻ സയ്യിദ് അഹ്മദുബ്നുൽ ഹസൻ(റ) എഴുതിയ സബീലുൽ ഹിദായത്തി വർറശാദ് അതിലേറ്റവും പ്രധാനപ്പെട്ടതാണ്. പിന്നീട് വന്ന പല വ്യാഖ്യങ്ങളുടെയും മൂല ഗ്രന്ഥവും ഇത് തന്നെ.
🔹 സയ്യിദ് ഹാമിദുബ്നു ഉമർ ബാഅലവി(റ), ശൈഖ് അബ്ദുൽ ഗനിയ്യിൽ ബഹ്‌റാനീ(റ) എന്നിവരും വ്യാഖ്യാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
🔹ഇവ മൂന്നും പരിശോധിച്ചു ഇമാം ഹദ്ദാദ്(റ) വിന്റെ പേരമകൻ (ആദ്യം പറഞ്ഞ സയ്യിദ് അഹ്മദുബ്നുൽ ഹസൻ(റ) വിന്റെ പുത്രൻ) അൽഹബീബ് അലവിയ്യുബ്‌നു അഹ്മദിൽ ഹദ്ദാദ്(റ) എഴുതിയ മനോഹരവും നിരവധി ഫാഇദകളാൽ വിശാലവുമായ വ്യാഖ്യാനമാണ് ബുഗ്യത്തു അഹ്‌ലിൽ ഇബാദി വൽഔറാദ്.... എന്ന് തുടങ്ങുന്ന വലിയ പേരുള്ള ഗ്രന്ഥം. വിനീതന്റെ ശ്രദ്ധയിൽ പെട്ട ഏറ്റവും വലിയ വ്യാഖ്യാനവും ഇത് തന്നെയാണ്.
🔹 ദഖീറത്തുൽമആദ് എന്ന പേരിൽ ആഫ്രിക്കൻ പണ്ഡിതൻ ശൈഖ് അബ്ദുല്ലാഹിൽ ബാസൂദാൻ(റ) തയ്യാറാക്കിയ വ്യാഖ്യാനവും മനോഹരം തന്നെ.
അതുപോലെ, നിരവധി ഗ്രന്ഥങ്ങൾ രചിച്ച മർഹൂം വൈലത്തൂർ ബാവ ഉസ്താദ്(ന.മ) രചിച്ച ഉക്കാസത്തുൽ മആദ്, ഖമറുൽ ഉലമാ ശൈഖുനാ കാന്തപുരം ഉസ്താദ്(ത്വ.ഉ) എഴുതിയ അൽഇംദാദ് എന്നിവ ഈ മേഖലയിലെ കേരളീയ സംഭാവനകളാണ്.
Read more
https://t.me/rathibpadhanam/193
1 380
ഇമാം അബ്ദുല്ലാഹ് അൽഹദാദ് (റ)
➖➖➖➖➖➖➖➖➖➖➖➖➖➖➖
ബഹുമാന്യരായ ഹദാദ്(റ)വിനെ ഓര്‍ക്കാതെ ഒരു ദിവസവും കേരളത്തിലെ വിശ്വാസികളുടെ ജീവിതത്തില്‍ കഴിഞ്ഞു കടക്കാറില്ല. ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് മഹാനവര്‍കളെ പരിച്ചയപ്പെടുത്തേണ്ടതില്ല. പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ് റാത്തീബ്. ഹദ്ദാദ് റാത്തീബിന്റെ ക്രോഡീകരണ പശ്ചാത്തലവും അങ്ങനെ തന്നെയാണ്.
ശീഈ വിഭാഗമായ സൈദിയ്യാക്കള്‍ ഹളറമൗത്തില്‍ വന്ന് പ്രചാരണം ആരംഭിച്ചപ്പോള്‍ ഹദ്ദാദ് തങ്ങളുടെ അടുക്കല്‍ പരാതിയെത്തി. ചില പണ്ഡിതര്‍ മഹാനോട് പറഞ്ഞു: ശീഈ രംഗപ്രവേശവും ആശയപ്രചാരണവും നാം ഭയക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഈ പരിസരത്തെ ജനങ്ങളുടെ അഖീദകള്‍ പിഴച്ചുപോകാനിടയുണ്ട്. ആയതിനാല്‍, ഈമാനിന് കാവല്‍ ലഭിക്കുന്നതിനായി ഹദീസുകളില്‍ വന്ന ദിക്‌റ് ദുആകള്‍ അങ്ങ് ക്രോഡീകരിച്ചുതന്നാലും, എങ്കില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി അത് പതിവാക്കി വരാമായിരുന്നു.’ അങ്ങനെ അദ്ദേഹം ദിക്‌റുകള്‍ ക്രോഡീകരിച്ചു. ഹിജ്‌റ 1071ലായിരുന്നു ഈ സംഭവം. 1072ലെ ഒരു വെള്ളിയാഴ്ച രാവ് മുതല്‍ ഹളറമൗത്തിലെ ശൈഖിന്റെ പള്ളിയില്‍ വച്ച് ഹദ്ദാദ് റാത്തീബ് പതിവായി ചൊല്ലാന്‍ തുടങ്ങി. താമസിയാതെ, മക്ക, മദീന, യമന്‍, ശാം, ഇന്ത്യ തുടങ്ങി മുസ്‌ലിം ജനവാസമുള്ളിടത്തൊക്കെ പള്ളികളില്‍ ഹദ്ദാദ് പതിവാക്കാന്‍ തുടങ്ങി. ഒരു സാങ്കേതിക വിദ്യയും ഇല്ലാതിരുന്നിട്ടും ആ കാലത്തും ഹദ്ദാദ് എങ്ങനെ ഇത്ര സാര്‍വത്രികമായി? അത് കറാമത്ത് തന്നെയാണ്.
അവരുടെ ഹദ്ദാദ് റാത്തീബ്, വിര്‍ദുല്ലത്വീഫ് തുടങ്ങിയ ഔറാദുകളുടെ സമാഹരണങ്ങളെ കുറിച്ച് ധാരണയുള്ളവരാണ് നമ്മളെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് അത്ര അറിഞ്ഞുകൊള്ളണമെന്നില്ല. ഹിജ്‌റ 1044 ല്‍ സ്വഫര്‍ അഞ്ചിനാണ് ജനനം. പിതാവ് അലവി ബിന്‍ മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍ വലിയ തഖ്‌വയുടെ ഉടമയും സമാധാന പ്രിയനുമായിരുന്നു. പിതൃമാതാവ് സല്‍മാ എന്നവരാകട്ടെ അറിവിന്റെ നിറകുടമായ സൂഫി വനിതയായിരുന്നു. മാതാവിന്റെ പേരും സല്‍മ എന്നു തന്നെയാണ്.
ഉത്തമ പരമ്പരയില്‍ പിറന്ന ഹദ്ദാദ് തങ്ങളും ആ പരമ്പരയുടെ പോരിശ വര്‍ധിപ്പിച്ചു. അഞ്ച് വയസ്സു തികയുമ്പോഴേക്ക് വസൂരി കാരണം മഹാനവര്‍കളുടെ കാഴ്ച്ച നഷ്ട്ടപ്പെട്ടു. എന്നാലിതിന് ആ വിജ്ഞാന കുതുകിയുടെ ജ്ഞാനാഭിനിവേശത്തിന് ഒരു കോട്ടവും വരുത്താന്‍ സാധിച്ചില്ല. സൂഹൃത്തിനെക്കൂട്ടി പള്ളിയില്‍ ചെന്ന് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. ഇരുന്നൂറിലധികം റക്അത്ത് ദിനംപ്രതി നിസ്‌കരിച്ചു. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആനോടൊപ്പം മറ്റനേകം ഗ്രന്ഥങ്ങളും മനഃപാഠമാക്കി. പിന്നീട് നിരവധി പ്രശസ്ത ഗുരുക്കളുടെ കീഴില്‍ പഠനം. ഏറ്റവും സ്വാധീനിച്ചതും സൂഫി സരണിയിലേക്ക് നയിച്ചതും പ്രശസ്ത പണ്ഡിതനായ ഉമര്‍ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍അത്താസ് ആണ്.
1132 ദുല്‍ഖഅ്ദ് ഏഴിന് അവിടുന്ന് ഇഹലോകവാസം വെടിഞ്ഞു. എകദേശം 88 വര്‍ഷക്കാലം ആ ജീവിതം ജീവിച്ചുതീര്‍ത്തതത്രയും മാതൃകകള്‍ മാത്രമായിരുന്നു.
കിതാബുൽഹികം, കിതാബുദ്ദീവാൻ, അഖീദത്തു അഹ്‌ലിൽ ഇസ്‌ലാം, രിസാലത്തുൽ മുആവന, മുകാത്തബാത്, രിസാലത്തു ആദാബിസ്സുലൂക് തുടങ്ങി എണ്ണമറ്റ ആധ്യാത്മിക ഗ്രന്ഥങ്ങൾ അവിടുത്തേക്ക് ഉണ്ട്
മഹാനവർകളെ കുറിച്ച് ലംഅത്തുന്നിബ്രാസിന്നബവീ... എന്ന പേരിൽ കോടഞ്ചേരി മൽകാൻ മുഹമ്മദ് മുസ്‌ലിയാർ(ന മ) മനോഹരമായ ഒരു മൗലിദ് രചിച്ചിട്ടുണ്ട്.
ഹദീസുകളിൽ വന്ന അതിസ്രേഷ്ടമായ ചില പ്രതേക ദിക്റുകളാണ് ഹദ്ദാദ് റാത്തീബായി ഇമാം ഹദ്ദാദ്(റ) ക്രോഡീകരിച്ചത് എന്ന് നാം പറഞ്ഞല്ലോ. നമ്മുടെ ഈമാനിക ബലത്തിന് വലിയ സഹായമായി വർത്തിക്കുന്ന ഈ റാത്തീബ് പതിവാക്കുന്നത് മരിക്കുന്ന സമയത്ത് ആഖിബത്ത് നന്നാകാൻ കാരണമാണ്. കൂടാതെ പാമ്പ്, തേൾ പോലുള്ള ഇഴജന്തുക്കളുടെയും മറ്റു മൃഗങ്ങളുടെയും അക്രമ പ്രവർത്തനങ്ങളിൽ നിന്ന് കാവൽ ലഭിക്കാനും പകർച്ച വ്യാധികളിൽ നിന്നും മഹാ മാരികളിൽ നിന്നും രക്ഷ ലഭിക്കാനും ഉത്തമവുമാണ്.
ഫർള് നിസ്കാരങ്ങൾക്ക് ശേഷം ഏറ്റവും പ്രധാന ആരാധനാ കർമ്മമായ ദീനീ വൈജ്ഞാനിക സമ്പാദനത്തിൽ മാത്രം മുഴുകിയിരുന്ന നമ്മുടെ മുൻഗാമികളായ ഉലമാക്കൾ പോലും ഹദ്ദാദ് റാത്തീബ് പതിവാക്കിയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴേ ഇതിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടൂ. കഴിഞ്ഞ മാസം നമ്മൾ അനുസ്മരിച്ച ശംസുൽ ഉലമാ ശൈഖുനാ ഖുതുബി ഉസ്താദ് (ഖ.സി) മുഖേനയുള്ള ഇജാസത്താണ് കേരളത്തിൽ വ്യാപകമായി കാണുന്നത്. സാധാരണ ദിവസങ്ങളിൽ ഇശാ നിസ്കര ശേഷവും റമളാനിൽ ഇശാ നിസ്കാരത്തിന് മുമ്പുമാണ് ചൊല്ലേണ്ടതെന്ന് ഇതിന്റെ വ്യാഖ്യാനങ്ങളിലും ഇജാസത്തുകളിലും കാണാം.
1 380
هذه لمعة النِّبْراس النبويّ وشعلة المقياس العلويّ في مناقب فخر الأمجاد مولانا السيّد عبد الله بن علويّ الحدّاد (ر)
مولد الإمام عبد الله الحدّاد (ر)
ഇമാം ഹദ്ദാദ് തങ്ങൾ മൗലിദ്
രചന കോടഞ്ചേരി മരക്കാർ/മൽകാൻ മുസ്‌ലിയാർ
ഇ. മൊയ്തു മൗലവിയുടെ പിതാവ് കോടഞ്ചേരി മരക്കാർ മൗലവി എഴുതിയ ഹദ്ദാദ് (റ) നെ കുറിച്ചുള്ള മൗലിദ്. ഹിജ്റ 1343 ക്രിസ്താബ്ദം 1925 ജനുവരി 26 നാണ് മൗലിദ് പ്രസിദ്ധീകരിക്കപ്പെട്ടത്.
https://www.facebook.com/342444209536299/posts/1347136455733731/
1 380
https://t.me/moulidstudy/1290
മൗലിദിൽ പറയുന്ന അബൂയസീദുൽ ബിസ്താമിയുടെ ചരിത്രം ലേഖനത്തിൽ പറയുന്നുണ്ട്
1 380
فتح الأنسين في مدح السيد حسين
പെന്നാനികിൽക്കട്ട ജാറം സയ്യിദ് ഹുസൈൻ തങ്ങളുടെ മൗലിദ്
രചന പകര മുഹമ്മദ് അഹ്സനി
1 380
ശവ്വാൽ 21
___________________________________
കിഴക്കേപ്പുറം അസ്സയ്യിദ് സൈനുദ്ധീൻ ബുഖാരി(റ)വഫാത്ത് ദിനം
___________________________________
കോഴിക്കോട് തൃശൂർ നാഷണൽ ഹൈവെയിൽ രണ്ടത്താണിയിൽ നിന്നും ഏകദേശം 1കിലോമീറ്റർ ഉള്ളോട്ടു സഞ്ചരിച്ചാൽ എത്തിപ്പെടുന്ന ഒരു പ്രദേശമാണ് കിഴക്കേപ്പുറം.
സയ്യിദ് സൈനുദ്ധീൻ ബുഖാരി (റ)ന്റെ ആത്മീയ നേതൃത്വം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ് ഇത്. മമ്പുറം സയ്യിദ് മുസ്തഫാ ഹബീബ് അൽ ബുഖാരിയുടെ പുത്രൻ സയ്യിദ് ഹബീബ് ബുഖാരി യുടെ പുത്രനായി മഹാൻ തിരൂരങ്ങാടിയിൽ ജനിച്ചു. വളരെ ചെറുപ്പം മുതൽ തന്നെ ആത്മീയതയിൽ വളർന്ന മഹാൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആത്മീയ സുഹൃത്തായിരുന്നു. തന്റെ ആത്മീയ ജീവിതത്തിനിടയിൽ ഏകാന്ത വാസത്തിനായി മഹാൻ തിരഞ്ഞെടുത്തിരുന്നത് കടലുണ്ടി പുഴയോട് ചേർന്ന് നിൽക്കുന്ന കേളൻകുറിഞ്ഞി മലയായിരുന്നു. അന്ന പാനീയങ്ങൾ വിച്ഛേദിച്ചു ജനസമ്പർക്കമില്ലാതെ ഏകനായി ആരാധനയിൽ മുഴുകി മലമുകളിൽ കഴിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന ഒരു ദിവസം മലമുകളിൽ ശക്തമായ ഇടിയും, കാറ്റും, മഴയും വർഷിച്ചു. മലമുകളിൽ ഉള്ള വസ്തുക്കളെല്ലാം താഴെ കടലുണ്ടി പുഴയിലേക്ക് ഒഴുകാൻ തുടങ്ങി. കൂട്ടത്തിൽ സയ്യിദ് സൈനുദ്ധീൻ ബുഖാരി ആരാധനക്ക് ഉപയോഗിച്ചിരുന്ന പാറക്കല്ലും മഹാനെയും ചുമന്നു മഴ വെള്ളപ്പാച്ചിലിൽ താഴേക്കു ഒഴുകികൊണ്ടിരിക്കുന്നു. ആ പാറക്കല്ല് ഒഴുകി ഒഴുകി കടലുണ്ടി പുഴയിൽ വന്നു ചേർന്നു. ഈ രംഗം മമ്പുറം സയ്യിദ് അലവി തങ്ങൾ മമ്പുറത്ത് ഇരുന്ന് അറിയുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ ഖാദിമിനെ ഉടൻ പുഴക്കരികിലേക്ക് പറഞ്ഞു വിട്ടു. പുഴയിലൂടെ പാറക്കല്ലിലിരുന്ന് ഒഴുകി വരുന്ന ആളെ ഞാൻ വിളിക്കുന്നുണ്ട് എന്ന് പറയാൻ പറയുകയും ചെയ്തു. സയ്യിദ് അലവി തങ്ങൾ പറഞ്ഞ പാടെ ഖാദിം പുഴക്കരികിലേക്ക് ഓടി. പാറക്കല്ലിൽ ഒഴുകി വരുന്ന സയ്യിദ് സൈനുദ്ധീൻ ബുഖാരിയോട് തങ്ങൾ പറയാൻ പറഞ്ഞത് പോലെ പറഞ്ഞു. തൽഫലമായി പാറക്കല്ല് മമ്പുറം കടവിനോടണഞ്ഞു. സയ്യിദ് സൈനുദ്ധീൻ ബുഖാരി മമ്പുറം സയ്യിദ് അലവി തങ്ങളുടെ മുമ്പിൽ എത്തി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു.
ചെറുപ്പക്കാരനായ സയ്യിദ് സൈനുദ്ധീൻ തങ്ങളോട് സയ്യിദ് അലവി തങ്ങൾ ഈ ഏകാന്തത വാസം അവസാനിപ്പിക്കാൻ ആവശ്യപെട്ടു. ശേഷം ജനങ്ങളിൽ ഇറങ്ങി ചെന്നു പ്രവർത്തിക്കാൻ നിർദേശിക്കുകയും അതിനുതകുന്ന സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാനാഞ്ചേരി പള്ളിയുടെ കിഴക്കേപുറത്തു പോയി താമസിക്കാനാണ് സയ്യിദ് അലവി തങ്ങൾ നിർദേശിച്ചത്. അവിടെ നിന്നും വിവാഹം കഴിക്കണം എന്നും തങ്ങൾ ആജ്ഞാപിക്കുക യുണ്ടായി. തങ്ങളുടെ വാക്ക് ശിരസാ വഹിച്ചു സയ്യിദ് സൈനുദ്ധീൻ തങ്ങൾ കാനാഞ്ചേരി പള്ളിയുടെ കിഴക്കേപുറത്ത് വന്നു താമസിച്ചു. അതിന് ശേഷമാണ് കിഴക്കേപ്പുറം എന്ന നാട് രൂപ പെട്ടത്. അവിടെ വന്നു പരിസരങ്ങളിൽ നിന്നും മൂന്നു വിവാഹം ചെയ്യുകയും അവകളിൽ ഇരുപത്തി രണ്ടു സന്താനങ്ങൾ ഉണ്ടാവുകയും ചെയ്തു. കിഴക്കേപ്പുറം മുഹ്‌യദ്ധീൻ ജുമാ മസ്ജിദ് തങ്ങൾ നിർമിച്ചതാണ്. ഈ മസ്ജിദിനു ചാരെ മഖാമിൽ മഹാൻ അന്ത്യ വിശ്രമം കൊള്ളുന്നു. നിരവധി കറാമത്തുകൾ കൊണ്ട് പ്രസിദ്ധനായ മഹാനെ കുറിച്ച് പൂർവ്വ കാല പണ്ഡിതന്മാർ നിരവധി രചനകൾ നടത്തിയിട്ടുണ്ട്. അൽമാവാഹിബു സമദുൽ മത്തീൻ ഫീ മനാഖിബി സയ്യിദ് സൈനുദ്ധീൻ (റ), ഫത്ഹുല്ലാഹിൽ ബാരി ബി മദ്ഹി സയ്യിദ് സൈനുദ്ധീൻ (റ), ഷജറത്തു സൈൻ, വസീലത്തുൽ ഉള്മ എന്നിവ ബ്രഹത്തായതാണ്.കൂടാതെ ഈ അടുത്ത് വഫാത്തായ നൂറുൽ ഉലമ എം. എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മഹാനെ കുറിച്ച് എഴുതിയ ഷികായത്തും എടുത്തു പറയേണ്ടതാണ്. അള്ളാഹു അവരുടെ മദദ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
സയ്യിദ് ഉമർ അലി തങ്ങൾ. ചേങ്ങോട്ടൂർ
1 380
1977 ൽ വേങ്ങരയിലുള്ള ഒരാൾ ഹജ്ജിന് അപേക്ഷിച്ചു. വെയിറ്റിംഗ് ലിസ്റ്റിലാണ് അദ്ദേഹം ഉൾപ്പെട്ടത്. കോയപ്പാപ്പയോട് സങ്കടം പറഞ്ഞപ്പോൾ മഹാൻ പറഞ്ഞു: 'ഇക്കൊല്ലം പോവേണ്ട. അടുത്ത കൊല്ലം പോവാം.' ഹജ്ജ് ചെയ്യാനുള്ള ആഗ്രഹം മൂലം അദ്ദേഹം മുംബെയിലേക്ക് പുറപ്പെട്ടു. ഹജ്ജിനു പോകാനാവാതെ മടങ്ങേണ്ടിവന്നു. അടുത്ത വർഷം ഹജ്ജിനു പോകുകയും ചെയ്തു.
ഇങ്ങനെ നീണ്ടു പോകുന്നു കോയപ്പാപ്പയുടെ മഹദ്ചരിതങ്ങൾ. ഇനിയും ഒത്തിരി എഴുതാനുണ്ടെങ്കിലും ധൈർഘ്യഭയം നിമിത്തം ഈ ഇത്തിരിയിൽ ചുരുക്കട്ടെ. ഈ വിവരിച്ച സംഭവങ്ങളിൽ പലതിന്റെയും അനുഭവസ്ഥരും ചിലതെല്ലാം അനുഭവസ്ഥരിൽ നിന്നും നേരിട്ട് കേട്ടവരും ഇന്നും ജീവിച്ചിരിപ്പുണ്ട്.
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞല്ലോ: 'മുടിജടപിടിച്ച മണ്ണുപുരണ്ട വാതിലുകളിൽ നിന്നും ആട്ടിയോടിക്കപ്പെടുന്ന എത്രയേറെയാളുകൾ. അവർ വല്ലതും അല്ലാഹുവിൽ സത്യംചെയ്തു പറഞ്ഞാൽ അല്ലാഹു അത് നടപ്പാക്കുമത്രേ.'
ദുൽഖഅദ് 05 നാണ് മഹാനരുടെ ആണ്ട്. നമുക്ക് ഫാത്തിഹ ഓതി ഹദ്യ ചെയ്യാം.
അല്ലാഹു കോയപ്പാപ്പയുടെയും ഈ കുറിപ്പിൽ പരാമർശിക്കപ്പെട്ടവരും അല്ലാത്തവരുമായ മുഴുവൻ മഹത്തുക്കളുടെയും പദവികൾ ഉയർത്തട്ടെ. അവരുടെ ഖദമിൽ ചലിക്കാൻ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ.
ശംവീൽ ഇരുമ്പുചോല