fa
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

رفتن به کانال در Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

نمایش بیشتر
1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
ഹദീസ് വിജ്ഞാന രംഗത്ത് വ്യുല്‍പത്തി നേടിയ പണ്ഢിതന്മാരെ ആദരപൂര്‍വ്വം വിളി ക്കുന്ന സ്ഥാനപ്പേരാണ് ഹാഫിളുകള്‍ എന്നത്. രണ്ടുലക്ഷമോ അതിലേറെയോ മന: പാഠ മുള്ളവരെക്കുറിച്ചു മാത്രമേ ഹദീസ് നിദാനശാസ്ത്രപ്രകാരം ഹാഫിളുകള്‍ എന്നു വിളി ക്കാറുള്ളൂ. ഇത്തരം ഹാഫിളുകളായ പണ്ഢിതന്മാര്‍ രചിച്ച ഏതാനും മൌലിദു കിത്താ ബുകളുടെ പേരു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഭക്ത വിശ്വാസികള്‍ അദരപൂര്‍വ്വം പാരായണം ചെയ്തുവരുന്ന പല മൌലിദ് കിതാബുകളും രചിച്ചത് ലക്ഷക്കണക്കിന് നബി വചനങ്ങള്‍ ഹൃദിസ്ഥമാക്കിയ ജ്ഞാനികളായ പണ്ഢിത പ്രഭുക്കന്മാരായിരുന്നു എന്നു മനസ്സിലാക്കുവാന്‍ ഈ പഠനം ഉപകരിക്കും. പരിശുദ്ധമതത്തെയും ശ്രേഷ്ഠപ്രവാചകരെയും ആഴത്തില്‍ പഠിച്ചറിഞ്ഞ ഭക്തശ്രേഷ്ഠ രായ ഇത്തരം പണ്ഢിതന്മാര്‍ക്ക് ജീവിതത്തില്‍ വല്ലപ്പോഴും ആഘോഷിച്ച് പുണ്യം നേടിയാല്‍ മാത്രം പോര, ലോകാന്ത്യം വരെ ഭക്തന്മാരുടെ മൌലിദ് സദസ്സുകളില്‍ പാരാ യണം ചെയ്യപ്പെടുന്നത് തങ്ങള്‍ വിരചിച്ച മൌലിദ് ഗ്രന്ഥങ്ങളായിരിക്കണമെന്നു കൂടി ആഗ്രഹമുണ്ടായിരുന്നു. മൌലിദ് ആചരിക്കുന്ന സാധാരണ മുസ്ലിം വിശ്വാസി ഇക്കാര്യം മാത്രം ചിന്തിച്ചാല്‍ മൌലിദാഘോഷത്തിന്റെ പ്രാമാണിക പിന്തുണ എത്ര മാത്രം ശക്തമാണെന്നു ബോധ്യപ്പെ ടുന്നതാണ്. 🔋ഹിജ്റാബ്ദം 597 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുറഹ്മാന്‍ അബുല്‍ ഫറഹ് ഇബ്നുല്‍ജൌസി(റ). അദ്ദേഹം രചിച്ച അല്‍ അറൂസ് എന്ന മൌലിദ് ഗ്രന്ഥം സുപ്രസിദ്ധ മാണ്. ഈജിപ്തിലും മററും പലതവണ ഇത് മുദ്രണം ചെയ്തിട്ടുണ്ട്. 🔋ഹിജ്റാബ്ദം 633 ല്‍ വിയോഗമടഞ്ഞ അല്‍ ഹാഫിള് അബുല്‍ ഖത്ത്വാബ് ഇബ്നു അലി മുഹമ്മദ് ഇബ്നു ദിഹ്യ: അല്‍ കല്‍ബി(റ). അത്തന്‍വീര്‍ ഫീ മൌലിദില്‍ ബശീരി ന്നദീര്‍ എന്നാണ് ഇദ്ദേഹം രചിച്ച മൌലിദിന്റെ പേര്. മൌലിദ് ഗ്രന്ഥം എന്നതിലുപരി പ്രവാചക ചരിത്രത്തിലെ ഒരാധികാരിക റഫറന്‍സായും ഈ വിശിഷ്ട ഗ്രന്ഥം ഗണിക്ക പ്പെടുന്നു. നീതിമാനായ മുളഫര്‍ രാജാവിന്റെ മൌലിദ് സദസ്സില്‍ പാരായണം ചെയ്യപ്പെടു വാനുദ്ദേശിച്ച് രചിക്കപ്പെട്ടതാണിത്. 🔋അല്‍ ഹാഫിള് അബുല്‍ ഖൈര്‍ ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ജസ്രീ(റ). ഹിജ്റാബ്ദം 660 ല്‍ നിര്യാതനായ ഇദ്ദേഹം പ്രമുഖ ഖുര്‍ആന്‍ പാരായണശാസ്ത്ര വിദഗ്ധന്‍ കൂടിയാണ്. ഉര്‍ഫുത്തഅ്രീഫ് ബില്‍ മൌലിദില്‍ ശരീഫ് എന്നാണ് ജസ്രിയുടെ ഗ്രന്ഥത്തിന്റെ നാമം. 🔋അല്‍ ഹാഫിള് ഇമാദുദ്ദീന്‍ ഇസ്മാഈല്‍ ഉമര്‍ ഇബ്നു കസീര്‍(റ). ഹിജ്റഃ 774 ല്‍ നിര്യാതനായ ഇമാം ഇബ്നു കസീര്‍(റ) പ്രമുഖ ഹദീസ് പണ്ഢിതനും, ഖുര്‍ആന്‍ വ്യാ ഖ്യാതാവും ചരിത്ര വിശാരദനുമൊക്കെയാണ.് ഇമാം ഇബ്നു തീമിയ്യയുടെ ശിഷ്യനായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ചില ആധുനിക മുസ്ലിം വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്വീകാ ര്യമാണ്. ഇദ്ദേഹം രചിച്ച മൌലിദുനബവിയ്യ പ്രസിദ്ധമാണ്. ഡോ: സ്വലാഹുദ്ദീന്‍ അല്‍ മുന്‍ജിദിന്റെ ടിപ്പണിയോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ടുണ്ട്. 🔋പില്‍ക്കാലത്ത്, പ്രസിദ്ധ യമനീ പണ്ഢിതനായ അസ്സയ്യിദ് മുഹമ്മദ് ബിന്‍സാലിം ബിന്‍ ഹഫീള്, ഇബ്നു കസീറി(റ)ന്റെ മൌലിദ് ഗ്രന്ഥത്തിനു പദ്യാവിഷ്കാരം നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുണ്ടായി. ഹി: 1387 ല്‍ സിറിയയില്‍ നിന്നു ഡോ: മു ഹമ്മദ് അലവി അല്‍മാലിക്കിയുടെ ടിപ്പണി സഹിതം ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. 🔋ഹിജ്റാബ്ദം 808 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുല്‍ റഹിം അല്‍ ഇറാഖി(റ). ഇദ്ദേഹത്തിന്റെ മൌലിദിന്റെ പേര് അല്‍ മൌലിദുല്‍ ഹനിയ്യ എന്നത്രെ. ഇമാം ഇ ബ്നു ഫഹദ്(റ), അല്‍ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ) എന്നിവര്‍ ഈ മൌലിദ് ഗ്രന്ഥ ത്തെ പ്രശംസിച്ചിട്ടുണ്ട്. 🔋 ഹിജ്റാബ്ദം 842ല്‍ മരണമടഞ്ഞ അല്‍ഹാഫിള് മുഹമ്മദുബ്നു അബീബക്റ് അല്‍ ഖീസി അദ്ദിമിശ്ഖി(റ). ഇമാം ഇബ്നുതീമിയ്യയുടെ അനുയായിയും അദ്ദേഹത്തിന്റെ നയാദര്‍ശങ്ങളുടെ പ്രചാരകനുമായ ഇദ്ദേഹം, മൌലിദ് വിഭാഗത്തില്‍ രചിച്ച ജാമിഉല്‍ ആസാര്‍ ഫീമൌലിദിന്നബിയ്യില്‍ മുഖ്താര്‍, മൌരിദുല്‍ സ്വാദീ ഫീ മൌലിദില്‍ ഹാദീ എ ന്നിവ പ്രസിദ്ധങ്ങളാണ്. 🔋ഇമാം അല്‍ഹാഫിള് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ സഖാവി(റ). (മരണം ഹിജ്റ 902) ഇമാം സഖാവി(റ)യുടെ അല്‍ഫഖ്റുല്‍ അലവിയ്യി ഫില്‍ മൌലിദിന്നബവിയ്യി എന്ന മൌലിദ് കിതാബ് ഈ രംഗത്തെ പ്രമുഖ കൃതിയാണ്. 🔋അല്‍ഹാഫിള് വജീഹുദ്ദീന്‍ അല്‍ശൈബാനീ ഇബ്നുദ്ദബീഅ്(റ) (മരണം ഹി; 944) ഹദീസ് വിജ്ഞാനീയത്തില്‍ അഗ്രേസരനായ ഇമാം ഇബ്നുദബീഅ്(റ) നൂറിലധികം തവണ സ്വഹീഹുല്‍ ബുഖാരി പൂര്‍ണ്ണമായി ദര്‍സ് നടത്തിയിട്ടുണ്ട്. ഇദ്ദേഹം രചിച്ച അല്‍ മൌലദുന്നബവിയ്യിന് ഡോ:മുഹമ്മദ് അലവി മാലിക്കി ടിപ്പണി ചെയ്തിട്ടുണ്ട്. 🔋ഹി: 911ല്‍ ദിവംഗതനായ പ്രസിദ്ധ ചരിത്രപണ്ഢിതന്‍ ഇമാം അസ്സയ്യിദ് അലീ സൈനുല്‍ ആബിദീന്‍ അല്‍സംഹുദി(റ). വിശ്രുത മദീനാ ചരിത്ര കൃതിയായ അല്‍വഫാഉല്‍ വഫായുടെ കര്‍ത്താവുകൂടിയായ ഇമാം സംഹുദി(റ) രചിച്ച മൌലിദ് ഗ്രന്ഥമാണ് അല്‍ മവാരിദുല്‍ ഹനിയ്യ ഫീ മൌലിദി ഖൈരില്‍ ബരിയ്യ.

മൌലിദ് എന്താണന്നും അതിനുള്ള തെളിവും നാം ഇതില്‍ കാണുന്നു. എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഥവാ നാം മൌലിദിന് തെളിവുദ്ധരിച്ചാല്‍ ഇതി ലെവിടെ ആഘോഷത്തിന് തെളിവെന്നും, ആഘോഷത്തിന് തെളിവുദ്ധരിച്ചാല്‍ ഇതിലെ വിടെ മൌലിദെന്നും ചോദിച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നവരുടെ കുതന്ത്രമാണത്. ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റണ്‍ എന്ന ക്ഷുദ്രപത്രത്തിനും കാര്‍ട്ടൂണിസ്റ്റിനും മറ്റ് പ ലര്‍ക്കും ഏണി വെച്ചുകൊടുത്തവര്‍ പ്രവാചകന്‍ വെറും സാധാരണ മനുഷ്യനാണെ ന്നും ഞാനും മക്കത്തെ മുഹമ്മദും ഒരുപോലെയാണെന്നും എഴുതുകയും പ്രസംഗിക്കു കയും ചെയ്തവരാണെന്നതില്‍ സംശയമില്ല. ചില ഉദാഹരണങ്ങള്‍ കാണുക: “പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു). “മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.). മേല്‍വിലാസം ഇസ്ലാമിന്റേതാകുമ്പോള്‍ ഇസ്ലാമിന്റെ പ്രവാചകനെ എങ്ങനെയും ഇ കഴ്ത്താമെന്നുണ്ടോ? പ്രവാചകനിന്ദ കുറ്റകരമാകുന്നത് ഡെന്‍മാര്‍ക്കില്‍ നിന്നോ യൂറോപ്പില്‍ നിന്നോ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണോ? ജമാഅത്തെ ഇസ്ലാമി നടത്തിയതിനേക്കാള്‍ നിന്ദ്യമാണോ ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റന്‍ പത്രം നടത്തി യ പ്രവാചകനിന്ദ? പ്രവാചകന്‍ മുഹമ്മദ്(സ്വ)ന്റെ തിരു മേനി ദ്രവിക്കുമെന്നും ദുഷിക്കുമെന്നും ജല്‍പിക്കുന്നത്, അത് മറമാടപ്പെടാതിരുന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിപ്പോവുമെന്ന് പറയുന്നത്, ജീര്‍ണിക്കാത്ത സാഹചര്യത്തില്‍ മറമാടുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നത്, എല്ലാം തികഞ്ഞ പ്രവാചകനിന്ദയാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്. പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? എന്തിനും ഏതിനും ‘ഹതു നമ്മളാ’ എന്ന് പറയാനും എഴുതാനും മുന്നോട്ട് വരുന്നവര്‍ പ്രതികരിക്കാതെ പറ്റില്ല. മൌനം ചിലപ്പോഴെങ്കിലും അലങ്കാരമല്ല, അറപ്പാണ് ഉളവാക്കുക. നബിവചനങ്ങളെക്കൂടിയാണ് ഇക്കൂട്ടര്‍ ധിക്കരിച്ചിരിക്കുന്നത്. ഇന്നവര്‍ ‘പ്രവാചകനെ അറിയുക’യെന്ന പേരിന്‍ കാമ്പയിന്‍ നടത്താന്‍ തയാറായതില്‍ നമുക്ക് അല്ലാഹുവിന് നന്ദി പറയാം. നമ്മുടെ മുത്ത് മുഹമ്മദ് നബി(സ്വ)യെ എല്ലാ കോണിലും വെച്ച് എല്ലാവരും പുകഴ്ത്തിപ്പറയുന്നതില്‍ നമുക്ക് സന്തോഷിക്കാം. തിരുനബി (സ്വ)യുടെ സുന്നത്ത് ജീവതത്തില്‍ പകര്‍ത്തി ജീവിക്കാന്‍ നാം തയാറാവുക. തിരുചര്യയുടെ പ്രസക്തി എല്ലാവര്‍ക്കും ബോധ്യപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കുകയും വേണം. 💥വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍💥 പൌരാണികകാലം മുതല്‍ പ്രവാചക സ്നേഹികളായ സത്യവിശ്വാസികള്‍ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഭാഗമായി തിരുനബി പ്രകീര്‍ത്തനങ്ങള്‍ പാടുന്നതും പറയു ന്നതും പതിവാക്കിയിരുന്നു. തിരുനബി പ്രകീര്‍ത്തനങ്ങള്‍ വിശേഷമായി പ്രതിപാദിക്കുന്ന ഒരു സാഹിത്യ വിഭാഗം തന്നെ ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുക്കുകയുണ്ടായി. അൌലിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ ആദരവോടെ പഠിച്ചും പാരായണം ചെയ്തും പ്രവാചക സ്നേഹവും ബന്ധവും നിലനിര്‍ത്തിപ്പോരുന്നു. മൌലിദുകളുടെ വിഭാഗത്തില്‍ പ്രസിദ്ധങ്ങളായ ഒട്ടനവധി കൃതികള്‍ കണ്ടെത്തിയിട്ടുണ്ട്.

🌹മാല ,മൗലിദുകള്‍ ഒരു വിശകലനം 🌹 💥മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തന ങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നി കള്‍ പറയുന്ന മൌലിദ്. 💥മഹാന്‍മാരായ അവ്ലിയാക്കളുടെ ജീവിത ചരിത്രമാണ് മാലയില്‍ പ്രതിപാതിക്കുന്നത് , അവരുടെ കറാമത്തുകള്‍ ,ത്യാഗ പൂര്‍ണ്ണമായ ജീവിതം തുടങ്ങിയവയും ഇതിലൂടെ വരച്ചു കാട്ടുന്നു . ✅മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രക ടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്. ലോക മുസ്ലികള്‍ ഒന്നടങ്കം അംഗീകരിച്ച ഇത് ചില ഉല്‍പതിഷ്ണുക്കള്‍ അംഗീകരി ച്ചാലും ഇല്ലങ്കിലും നമുക്ക് വിപുലമായി ആഘോഷിക്കാം. 💥തെളിവുകള്‍:💥 പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ് തുതി കീര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കാനും അല്ലാഹു നിര്‍ദ്ധേശിച്ചതായി കാണാം. ‘ഖുര്‍ആനിലൂടെ ഇസ്മാഈലി(അ)നെ നിങ്ങള്‍ സ്മരിക്കുക.’ ഖുര്‍ആനിലൂടെ ഇദ്രീസി (അ)നെ നിങ്ങള്‍ സ്മരിക്കുക. നമ്മുടെ ദാസനായ ദാവൂദി(അ)നെ നിങ്ങള്‍ സ്മരിക്കുക. ഖുര്‍ആനിലൂടെ മര്‍യമി(അ)നെ നിങ്ങള്‍ സ്മരിക്കുക തുടങ്ങിയ വാക്യങ്ങള്‍ക്ക് ശേഷം ആ മഹാത്മാക്കളുടെ പരിശുദ്ധ ജീവചരിത്രം ലോകത്തിന്റെ മുമ്പില്‍ അഷ്ടാഹു വരക്കു കയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മഹാനായ യൂസുഫ് നബി(അ) ചെറുപ്പത്തില്‍ സ്വപ്നം കണ്ടത് മുതല്‍ മരണ സമയത്ത് എന്റെ നാഥാ ! എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടുകാരനാക്കുകയും ചെയ്യേണമേ ! എന്ന് പ്രാര്‍ഥിച്ചത് വരെ ഖുര്‍ആനിലുണ്ട്. നബി(സ്വ)യുടെ സ്തുതി കീര്‍ ത്തനങ്ങള്‍ പറയുന്ന വളരെയധികം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. മുന്‍വിധിയില്ലാതെ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ പല മഹാത്മാക്കളുടെയും പ്രകീര്‍ത്തനങ്ങള്‍ അതില്‍ കാണാം. ഈ ആദരിക്കല്‍ ഇസ്ലാമികമായി തെറ്റാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. നമ്മെ ക്കാള്‍ പ്രായാധിക്യം മാത്രമുള്ളവരെ ബഹുമാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. എങ്കില്‍ മതവിജ്ഞാനവും സദാചാരവും ഒത്തിണങ്ങിയ പാപ രഹിതരായ, ഒരു കറാഹത്തു പോലും അറിഞ്ഞുകൊണ്ട് ചെയ്യാത്ത മഹാത്മാക്കളെ ആദ രിക്കുന്നത് എത്രമാത്രം അനിവാര്യമാകും. പരിശുദ്ധരായ മലകുകളോട് ആദമി(അ)നെ ബഹുമാനിച്ച് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചതും വിസമ്മതിച്ച ഇബ്ലീസിനെ ഞാന്‍ ബഹുമാനിച്ച ആദമിന്(അ) നീ സാഷ്ടാഗം ചെയ്യാതിരിക്കാന്‍ കാരണമെന്തെന്ന് ചോദിച്ചു അനശ്വര ശാപത്തിന് വിധേയനും സ്ഥാന ഭ്രഷ്ടനുമാക്കി അല്ലാഹു ഓടിച്ചതും മഹാത്മാക്കളെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കുന്നത് ഹൃദയത്തില്‍ തഖ്വ (ഇലാഹീഭക്തി) ഉണ്ടെന്നതിന് തെളിവാണന്ന് ഖുര്‍ ആനില്‍ അല്ലാഹു പറഞ്ഞു. അമ്പിയാഉം ഔലിയാഉം സജ്ജനങ്ങളും അള്ളാഹുവിന്റെ അടയാളങ്ങള്‍ തന്നെയാണ്. ‘നിങ്ങള്‍ നബിയെക്കാള്‍ ഉച്ചത്തില്‍ ശബ്ദിക്കുകയോ, നബിയോട് ഉറക്കെ സംസാരിക്കുകയോ അരുത്. നിങ്ങള്‍ അറിയാതെ നിങ്ങളുടെ സല്‍ക ര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോകും’ ഈ ആയതില്‍ നിന്നും നാം നബിയെ എത്രമാത്രം ആദരിക്കണമെന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ മൌലിദിന്റെ ഉദ്ധേശ്യം മഹാത്മാക്കളെ സ്മരിക്കുക, ബഹുമാനിക്കുക, കീ ര്‍ത്തിപ്പെടുത്തുക, അവരുടെ പ്രീതി ആഗ്രഹിക്കുക, ഇതു മുഖേന അല്ലാഹുവിന്റെ പ്രീതി നേടുക. ഇതൊന്നും തെറ്റാണന്ന് പറയാന്‍ ദീനില്‍ ഒരു തെളവുമില്ല. ‘നിശ്ചയം അല്ലാഹുവും തന്റെ മലകുകളും നബി(സ്വ)യുടെ മേല്‍ ‘സ്വലാത്ത്’ ചൊ ല്ലുന്നു. സത്യ വിശ്വാസികളെ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത്’ ചൊല്ലുക’ യെന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരി(റ) അബുല്‍ ആലിയ ത്തി(റ)ന്റെ റിപോര്‍ട്ട് ഉദ്ധരിക്കുന്നു. ‘അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്’ ചൊല്ലുന്നു വെന്നതിന്റെ സാരം മലകുകളുടെ സമീപത്തുവെച്ച് നബിയുടെ മാഹാത്മ്യങ്ങള്‍ അല്ലാഹു എടുത്തുദ്ധരിക്കുന്നു വെന്നാണ്’ (ബുഖാരി). സത്യവിശ്വാസികളോടും ഇതേകാര്യം ചെയ്യാനാണ് അല്ലാഹു ആജ്ഞാപ്പിക്കുന്നത്. ‘അല്ലാഹുവും മലകുകളും നബി(സ്വ)യുടെ മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതിലും പ്രത്യേക തല്‍പ രരാണ്.’ എന്ന് ഇമാം ബൈളാവി(റ) വ്യാഖ്യാനിക്കുന്നു. അത്കൊണ്ട് നബിയുടെ മാഹാ ത്മ്യങ്ങള്‍ ലോകര്‍ക്ക് വിവരിച്ചു കൊടുക്കാനും നബിയുടെ ഗുണമഹിമകള്‍ അവതരി പ്പിക്കാനും വിശ്വാസികളായ നാം ബാധ്യസ്ഥരാണെന്ന് വ്യക്തമാകുന്നു.

(8) ഇമാം അല്‍ഹാഫിള് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ സഖാവി(റ). (മരണം ഹിജ്റ 902) ഇമാം സഖാവി(റ)യുടെ അല്‍ഫഖ്റുല്‍ അലവിയ്യി ഫില്‍ മൌലിദിന്നബവിയ്യി എന്ന മൌലിദ് കിതാബ് ഈ രംഗത്തെ പ്രമുഖ കൃതിയാണ്. (9) അല്‍ഹാഫിള് വജീഹുദ്ദീന്‍ അല്‍ശൈബാനീ ഇബ്നുദ്ദബീഅ്(റ) (മരണം ഹി; 944) ഹദീസ് വിജ്ഞാനീയത്തില്‍ അഗ്രേസരനായ ഇമാം ഇബ്നുദബീഅ്(റ) നൂറിലധികം തവണ സ്വഹീഹുല്‍ ബുഖാരി പൂര്‍ണ്ണമായി ദര്‍സ് നടത്തിയിട്ടുണ്ട്. ഇദ്ദേഹം രചിച്ച അല്‍ മൌലദുന്നബവിയ്യിന് ഡോ:മുഹമ്മദ് അലവി മാലിക്കി ടിപ്പണി ചെയ്തിട്ടുണ്ട്. (10) ഹി: 911ല്‍ ദിവംഗതനായ പ്രസിദ്ധ ചരിത്രപണ്ഢിതന്‍ ഇമാം അസ്സയ്യിദ് അലീ സൈനുല്‍ ആബിദീന്‍ അല്‍സംഹുദി(റ). വിശ്രുത മദീനാ ചരിത്ര കൃതിയായ അല്‍വഫാഉല്‍ വഫായുടെ കര്‍ത്താവുകൂടിയായ ഇമാം സംഹുദി(റ) രചിച്ച മൌലിദ് ഗ്രന്ഥമാണ് അല്‍ മവാരിദുല്‍ ഹനിയ്യ ഫീ മൌലിദി ഖൈരില്‍ ബരിയ്യ. (11) ഹിജ്റാബ്ദം 974ല്‍ വിയോഗം വരിച്ച ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). ശാഫിഈ കര്‍മ്മശാസ്ത്രത്തിലെ മഹാ പണ്ഢിതനായ ഇദ്ദേഹം രചിച്ച രണ്ടു മൌലിദ് ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധമാണ്. 1) ഇത്മാമുന്നിഅ്മ 2) അല്‍ നിഅ്മതുല്‍കുബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം. രണ്ടാമത്തെ മൌലിദ് കിത്താബിനു പ്രശസ്ത ഇമാം ഇബ്രാഹീമുല്‍ ബാജുരി(റ) തുഹ്ഫ തുല്‍ ബഷര്‍ ഫീ മൌലിദി ഇബ്നി ഹജര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. (12) ഹിജ്റാബ്ദം 1014ല്‍ നിര്യാതനായ ഇമാമുല്‍മുഹദ്ദിസ് നുറുദ്ദീന്‍ മുല്ലാ അലിയ്യുല്‍ ഖാരീ(റ). ഹനഫീ കര്‍മ്മശാസ്ത്രജ്ഞന്‍ കൂടിയായ ഇദ്ദേഹം പ്രഗത്ഭനായ ഹദീസ് ശാ സ്ത്ര നിരൂപകനായിരുന്നു. ശൌക്കാനി ഇദ്ദേഹത്തെ സര്‍വ്വ വിജ്ഞാന വല്ലഭന്‍ എന്നു പ്ര ശംസിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച മൌലിദു ഗ്രന്ഥത്തിന്റെ പേര് അല്‍ മൌലിദുല്‍ റവിയ്യി ഫീ മൌലിദിന്നബവിയ്യി എന്നാണ്. (13) ഹിജ്റാബ്ദം 977 ല്‍ വിയോഗമടഞ്ഞ ഇമാം മുഹമ്മദ് ഖത്വീബുല്‍ ശര്‍ബീനി(റ). ശാഫിഈ കര്‍മ്മ ശാസ്ത്രപടുവായ ഇദ്ദേഹം അമ്പത് പുറങ്ങള്‍ മാത്രമുള്ള ചെറിയൊരു മൌലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. (14) ഹിജ്റാബ്ദം 1177 ല്‍ വിയോഗമടഞ്ഞ അല്ലാമാ സയ്യിദ് ജഅ്ഫര്‍ അബ്ദുല്‍ കരീം അല്‍ ബര്‍സന്‍ജീ(റ). മൌലിദുല്‍ ബര്‍സന്‍ജീ എന്ന പേരില്‍ ലോക പ്രസിദ്ധമായ ഈ മൌലിദ് ഗ്രന്ഥമാണ് അറബ് നാടുകളില്‍ അധികവും പാരായണം ചെയ്യാറ്. ആഫ്രിക്കന്‍ നാടുകളില്‍ പോലും ഈ മൌലിദ് ഗ്രന്ഥം മന:പാഠമുള്ള നിരവധി സാധാരണ മുസ്ലിം ഭക്തജനങ്ങളെ കാണാന്‍ കഴിയും. ഹിജ്റ: 1299ല്‍ ദിവംഗതനായ ശൈഖ് അബ്ദുല്ലാഹ് ബഅ്ലീശ്(റ) ഈ മൌലിദ് കിത്താ ബിനെ വ്യാഖ്യാനിച്ച് അല്‍ ഖൌലുല്‍ മുന്‍ജീ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ട മൌലിദുല്‍ ബര്‍സന്‍ജീ അത്യപൂര്‍വ്വ സ്വീകാര്യത നേടിയ പവിത്ര ഗ്രന്ഥമാണ്. ഇമാം ബര്‍സന്‍ജിയുടെ പൌത്രനായ സയ്യിദ് സൈനുല്‍ ആബിദീന്‍(റ) മൌലിദുല്‍ ബര്‍ സന്‍ജിയെ 198 വരികളിലായി പദ്യാവിഷ്ക്കാരം ചെയ്തിരിക്കുന്നു. (15) അല്ലാമാ അബുല്‍ ബറകാത്ത് അഹ്മദ് ദര്‍ദീര്‍(റ) (മരണം ഹി: 1201) രചിച്ച ഹ്രസ്വമായ മൌലിദുദ്ദര്‍ദീര്‍ ഈജിഷ്യന്‍ നാടുകളില്‍ പ്രസിദ്ധമാണ്. ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്റാഹീമുല്‍ ബാജുരി(റ) (മരണം 1277) ഇതിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. (16) ശൈഖ് അബ്ദുല്‍ ഹാദീ നജാ അല്‍ അബ്യാരീ അല്‍മിസ്വ്രീ(റ) (മരണം ഹി: 1305) രചിച്ച മൌലിദുല്‍ അബ്യാരി ഒരു ലഘുകൃതിയാണ്. (17) ആത്മ ജ്ഞാനിയും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഇമാം അസ്സയ്യിദ് മുഹമ്മദ് ബിന്‍ ജഅ്ഫര്‍ അല്‍ കത്താനീ(റ) (മരണം ഹി: 1345) രചിച്ച അല്‍യുമ്നു വല്‍ ഇസ്ആദ് മൊറോക്കോ നാടുകളില്‍ പ്രചുര പ്രചാരം നേടിയ മൌലിദ് കൃതിയാണ്. 60 പുറങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥം ഹി: 1345ല്‍ തന്നെ മൊറോക്കോയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. (18) പ്രഗത്ഭ പണ്ഢിതനും കവിയും പ്രവാചക പ്രേമിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ ത്താവുമായ അല്ലാമാ ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ അല്‍ നബ്ഹാനി(റ) (മരണം. ഹി: 1350) രചിച്ച ജവാഹിറുല്‍ നള്ം ഫീ മൌലിദിശ്ശഫീഅ് എന്ന വിശിഷ്ട കൃതി ബൈറൂ ത്തില്‍ പല തവണ അച്ചടിച്ചിട്ടുണ്ട്. അറബ് മുസ്ലിം നാടുകളില്‍ പ്രശസ്തമായ ഏതാനും മൌലിദ് ഗ്രന്ഥങ്ങളുടെ പേരു വിവരങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഇതില്‍ തുടക്കത്തില്‍ പരിചയപ്പെടു ത്തിയ എട്ട് മൌലിദ് ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളും ഹദീസ് വിജ്ഞാനത്തില്‍ അല്‍ ഹാ ഫിള് പദവിയില്‍ അറിയപ്പെട്ടവരത്രെ!

പുത്തനാശയം പൊളിച്ചെഴുത്ത്! കേരളത്തിനു പുറമെ മറ്റുരാജ്യങ്ങളിൽ മൗലീദ് ഇല്ലെന്ന് പറയുന്ന പടു ജാഹിലുകളെ ..... ഈജിപ്ത് അടക്ക് വിദേശ രാജ്യങ്ങളിൽ ചെല്ലുന്ന മൗലീദ് കിത്താബുകളും അവയുടെ രചയിതാക്കളും പൊട്ട കിണറ്റിലുള്ള തവളകളെ പറ്റിക്കാം യഥാർത്ഥ വിശ്വാസികളെ തകർക്കാനാവില്ല: :: വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍ പൌരാണികകാലം മുതല്‍ പ്രവാചക സ്നേഹികളായ സത്യവിശ്വാസികള്‍ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഭാഗമായി തിരുനബി പ്രകീര്‍ത്തനങ്ങള്‍ പാടുന്നതും പറയു ന്നതും പതിവാക്കിയിരുന്നു. തിരുനബി പ്രകീര്‍ത്തനങ്ങള്‍ വിശേഷമായി പ്രതിപാദിക്കുന്ന ഒരു സാഹിത്യ വിഭാഗം തന്നെ ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുക്കുകയുണ്ടായി. അൌലിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ ആദരവോടെ പഠിച്ചും പാരായണം ചെയ്തും പ്രവാചക സ്നേഹവും ബന്ധവും നിലനിര്‍ത്തിപ്പോരുന്നു. മൌലിദുകളുടെ വിഭാഗത്തില്‍ പ്രസിദ്ധങ്ങളായ ഒട്ടനവധി കൃതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഹദീസ് വിജ്ഞാന രംഗത്ത് വ്യുല്‍പത്തി നേടിയ പണ്ഢിതന്മാരെ ആദരപൂര്‍വ്വം വിളി ക്കുന്ന സ്ഥാനപ്പേരാണ് ഹാഫിളുകള്‍ എന്നത്. രണ്ടുലക്ഷമോ അതിലേറെയോ മന: പാഠ മുള്ളവരെക്കുറിച്ചു മാത്രമേ ഹദീസ് നിദാനശാസ്ത്രപ്രകാരം ഹാഫിളുകള്‍ എന്നു വിളി ക്കാറുള്ളൂ. ഇത്തരം ഹാഫിളുകളായ പണ്ഢിതന്മാര്‍ രചിച്ച ഏതാനും മൌലിദു കിത്താ ബുകളുടെ പേരു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഭക്ത വിശ്വാസികള്‍ അദരപൂര്‍വ്വം പാരായണം ചെയ്തുവരുന്ന പല മൌലിദ് കിതാബുകളും രചിച്ചത് ലക്ഷക്കണക്കിന് നബി വചനങ്ങള്‍ ഹൃദിസ്ഥമാക്കിയ ജ്ഞാനികളായ പണ്ഢിത പ്രഭുക്കന്മാരായിരുന്നു എന്നു മനസ്സിലാക്കുവാന്‍ ഈ പഠനം ഉപകരിക്കും. പരിശുദ്ധമതത്തെയും ശ്രേഷ്ഠപ്രവാചകരെയും ആഴത്തില്‍ പഠിച്ചറിഞ്ഞ ഭക്തശ്രേഷ്ഠ രായ ഇത്തരം പണ്ഢിതന്മാര്‍ക്ക് ജീവിതത്തില്‍ വല്ലപ്പോഴും ആഘോഷിച്ച് പുണ്യം നേടിയാല്‍ മാത്രം പോര, ലോകാന്ത്യം വരെ ഭക്തന്മാരുടെ മൌലിദ് സദസ്സുകളില്‍ പാരാ യണം ചെയ്യപ്പെടുന്നത് തങ്ങള്‍ വിരചിച്ച മൌലിദ് ഗ്രന്ഥങ്ങളായിരിക്കണമെന്നു കൂടി ആഗ്രഹമുണ്ടായിരുന്നു. മൌലിദ് ആചരിക്കുന്ന സാധാരണ മുസ്ലിം വിശ്വാസി ഇക്കാര്യം മാത്രം ചിന്തിച്ചാല്‍ മൌലിദാഘോഷത്തിന്റെ പ്രാമാണിക പിന്തുണ എത്ര മാത്രം ശക്തമാണെന്നു ബോധ്യപ്പെ ടുന്നതാണ്. (1) ഹിജ്റാബ്ദം 597 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുറഹ്മാന്‍ അബുല്‍ ഫറഹ് ഇബ്നുല്‍ജൌസി(റ). അദ്ദേഹം രചിച്ച അല്‍ അറൂസ് എന്ന മൌലിദ് ഗ്രന്ഥം സുപ്രസിദ്ധ മാണ്. ഈജിപ്തിലും മററും പലതവണ ഇത് മുദ്രണം ചെയ്തിട്ടുണ്ട്. (2) ഹിജ്റാബ്ദം 633 ല്‍ വിയോഗമടഞ്ഞ അല്‍ ഹാഫിള് അബുല്‍ ഖത്ത്വാബ് ഇബ്നു അലി മുഹമ്മദ് ഇബ്നു ദിഹ്യ: അല്‍ കല്‍ബി(റ). അത്തന്‍വീര്‍ ഫീ മൌലിദില്‍ ബശീരി ന്നദീര്‍ എന്നാണ് ഇദ്ദേഹം രചിച്ച മൌലിദിന്റെ പേര്. മൌലിദ് ഗ്രന്ഥം എന്നതിലുപരി പ്രവാചക ചരിത്രത്തിലെ ഒരാധികാരിക റഫറന്‍സായും ഈ വിശിഷ്ട ഗ്രന്ഥം ഗണിക്ക പ്പെടുന്നു. നീതിമാനായ മുളഫര്‍ രാജാവിന്റെ മൌലിദ് സദസ്സില്‍ പാരായണം ചെയ്യപ്പെടു വാനുദ്ദേശിച്ച് രചിക്കപ്പെട്ടതാണിത്. (3) അല്‍ ഹാഫിള് അബുല്‍ ഖൈര്‍ ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ജസ്രീ(റ). ഹിജ്റാബ്ദം 660 ല്‍ നിര്യാതനായ ഇദ്ദേഹം പ്രമുഖ ഖുര്‍ആന്‍ പാരായണശാസ്ത്ര വിദഗ്ധന്‍ കൂടിയാണ്. ഉര്‍ഫുത്തഅ്രീഫ് ബില്‍ മൌലിദില്‍ ശരീഫ് എന്നാണ് ജസ്രിയുടെ ഗ്രന്ഥത്തിന്റെ നാമം. (4) അല്‍ ഹാഫിള് ഇമാദുദ്ദീന്‍ ഇസ്മാഈല്‍ ഉമര്‍ ഇബ്നു കസീര്‍(റ). ഹിജ്റഃ 774 ല്‍ നിര്യാതനായ ഇമാം ഇബ്നു കസീര്‍(റ) പ്രമുഖ ഹദീസ് പണ്ഢിതനും, ഖുര്‍ആന്‍ വ്യാ ഖ്യാതാവും ചരിത്ര വിശാരദനുമൊക്കെയാണ.് ഇമാം ഇബ്നു തീമിയ്യയുടെ ശിഷ്യനായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ചില ആധുനിക മുസ്ലിം വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്വീകാ ര്യമാണ്. ഇദ്ദേഹം രചിച്ച മൌലിദുനബവിയ്യ പ്രസിദ്ധമാണ്. ഡോ: സ്വലാഹുദ്ദീന്‍ അല്‍ മുന്‍ജിദിന്റെ ടിപ്പണിയോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ടുണ്ട്. (5) പില്‍ക്കാലത്ത്, പ്രസിദ്ധ യമനീ പണ്ഢിതനായ അസ്സയ്യിദ് മുഹമ്മദ് ബിന്‍സാലിം ബിന്‍ ഹഫീള്, ഇബ്നു കസീറി(റ)ന്റെ മൌലിദ് ഗ്രന്ഥത്തിനു പദ്യാവിഷ്കാരം നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുണ്ടായി. ഹി: 1387 ല്‍ സിറിയയില്‍ നിന്നു ഡോ: മു ഹമ്മദ് അലവി അല്‍മാലിക്കിയുടെ ടിപ്പണി സഹിതം ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. (6) ഹിജ്റാബ്ദം 808 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുല്‍ റഹിം അല്‍ ഇറാഖി(റ). ഇദ്ദേഹത്തിന്റെ മൌലിദിന്റെ പേര് അല്‍ മൌലിദുല്‍ ഹനിയ്യ എന്നത്രെ. ഇമാം ഇ ബ്നു ഫഹദ്(റ), അല്‍ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ) എന്നിവര്‍ ഈ മൌലിദ് ഗ്രന്ഥ ത്തെ പ്രശംസിച്ചിട്ടുണ്ട്. (7) ഹിജ്റാബ്ദം 842ല്‍ മരണമടഞ്ഞ അല്‍ഹാഫിള് മുഹമ്മദുബ്നു അബീബക്റ് അല്‍ ഖീസി അദ്ദിമിശ്ഖി(റ). ഇമാം ഇബ്നുതീമിയ്യയുടെ അനുയായിയും അദ്ദേഹത്തിന്റെ നയാദര്‍ശങ്ങളുടെ പ്രചാരകനുമായ ഇദ്ദേഹം, മൌലിദ് വിഭാഗത്തില്‍ രചിച്ച ജാമിഉല്‍ ആസാര്‍ ഫീമൌലിദിന്നബിയ്യില്‍ മുഖ്താര്‍, മൌരിദുല്‍ സ്വാദീ ഫീ മൌലിദില്‍ ഹാദീ എ ന്നിവ പ്രസിദ്ധങ്ങളാണ്.

وَلِكُلِّ قَوْمٍ هَادٍ ﴿٧ من سورة الرعد﴾ സൂറത്തു റഅ്ദ് വചനത്തിൽനിന്നും ഓരോ ജനപഥത്തിന്നും ഓരോ മാര്‍ഗ ദര്‍ശിയുണ്ട്.

കല്ല്യാണത്തുപള്ളിക്കല്‍ ശാഹുല്‍ മുര്‍തള മൗലിദ്
കല്ല്യാണത്തുപള്ളിക്കല്‍ ശാഹുല്‍ മുര്‍തള മൗലിദ്

وَلِكُلِّ قَوْمٍ هَادٍ ﴿٧ من سورة الرعد﴾ സൂറത്തു റഅ്ദ് വചനത്തിൽനിന്നും ഓരോ ജനപഥത്തിന്നും ഓരോ മാര്‍ഗ ദര്‍ശിയുണ്ട്.

പരിശുദ്ധ ഖുർആൻ അർത്ഥ സഹിതം സൂറത്തുൽ റഹ്ദ് (5-11) ۞ وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَإِذَا كُنَّا تُرَابًا أَإِنَّا لَفِي خَلْقٍ جَدِيدٍ ۗ أُولَـٰئِكَ الَّذِينَ كَفَرُوا بِرَبِّهِمْ ۖ وَأُولَـٰئِكَ الْأَغْلَالُ فِي أَعْنَاقِهِمْ ۖ وَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٥﴾وَيَسْتَعْجِلُونَكَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ الْمَثُلَاتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِّلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ الْعِقَابِ ﴿٦﴾ وَيَقُولُ الَّذِينَ كَفَرُوا لَوْلَا أُنزِلَ عَلَيْهِ آيَةٌ مِّن رَّبِّهِ ۗ إِنَّمَا أَنتَ مُنذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ ﴿٧﴾ اللَّـهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ ﴿٨﴾ عَالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ ﴿٩﴾ سَوَاءٌ مِّنكُم مَّنْ أَسَرَّ الْقَوْلَ وَمَن جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ ﴿١٠﴾ لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّـهِ ۗ إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ وَإِذَا أَرَادَ اللَّـهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ ۚ وَمَا لَهُم مِّن دُونِهِ مِن وَالٍ ﴿١١﴾ 5-7. (ഇത്രയൊക്കെ ദൃഷ്ടാന്തങ്ങളുണ്ടായിട്ടും അവരവിശ്വാസം തുടരുന്നതില്‍) താങ്കള്‍ അദ്ഭുതപ്പെടുന്നുണ്ടെങ്കില്‍, മരിച്ചു മണ്ണായിക്കഴിഞ്ഞിട്ടു പിന്നെയും ഞങ്ങള്‍ പുനഃസൃഷ്ടിക്കപ്പെടുമോ എന്ന അവരുടെ ചോദ്യമാണ് വിസ്മയകരം! തങ്ങളുടെ നാഥനെ നിഷേധിച്ചവരാണവര്‍. കണ്ഠങ്ങളില്‍ കൂച്ചുവിലങ്ങുകളുണ്ടാകുന്നവര്‍ അവരാണ്; നരകാവകാശികളാണവര്‍. അതിലവര്‍ ശാശ്വതവാസികളത്രേ. അങ്ങയോടവര്‍ നന്മക്കു മുമ്പേ തിന്മ(ശിക്ഷ) വേണമെന്ന് ധൃതികൂട്ടുന്നു! എന്നാല്‍ മാതൃകായോഗ്യമായ ശിക്ഷാനടപടികള്‍ നേരത്തേ കഴിഞ്ഞുപോയിട്ടുണ്ട്. അക്രമം ചെയ്തിട്ടുകൂടി മനുഷ്യര്‍ക്കു പാപമോചനം കനിയുന്നവനത്രേ താങ്കളുടെ നാഥന്‍. നിശ്ചയം, അവന്‍ കഠിനശിക്ഷ നല്‍കുന്നവനാകുന്നു. നാഥന്റെ പക്കല്‍നിന്ന് ഇവന്ന് ഒരു ദൃഷ്ടാന്തം നല്‍കപ്പെടാത്തതെന്താണ് എന്ന് നിഷേധികള്‍ ചോദിക്കുന്നു. നബിയേ, താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. ഓരോ ജനപഥത്തിന്നും ഓരോ മാര്‍ഗദര്‍ശിയുണ്ട്. (4) 8-10. ഓരോ പെണ്ണും ഗര്‍ഭംധരിക്കുന്നതും ഗര്‍ഭാശയങ്ങള്‍ കൂട്ടുന്നതും കുറക്കുന്നതും അല്ലാഹു അറിയുന്നുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും അവങ്കല്‍ ഒരു നിശ്ചിത വ്യവസ്ഥയുണ്ട്. അദൃശ്യങ്ങളിലും ദൃശ്യങ്ങളിലും അഭിജ്ഞനും മഹാനും ഉന്നതനുമാണവന്‍. നിങ്ങളില്‍ രഹസ്യമായോ പരസ്യമായോ സംസാരിക്കുന്നവനും രാത്രി ഒളിഞ്ഞിരിക്കുന്നവനും പകല്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം അവങ്കല്‍ തുല്യരത്രേ (5) 11. തന്റെ മുന്നിലൂടെയും പിന്നിലൂടെയും നിരന്തരം വന്നുകൊണ്ട് മനുഷ്യനെ-അല്ലാഹുവിന്റെ ശാസനാനുസൃതം - സംരക്ഷിക്കുന്ന മലക്കുകളുണ്ട് (6) ഏതൊരു ജനപഥവും സ്വന്തം നിലപാടുകള്‍ പരിവര്‍ത്തന വിധേയമാക്കുന്നതുവരെയും അല്ലാഹു അതില്‍ മാറ്റംവരുത്തില്ല തന്നെ. (7) ഒരു സമൂഹത്തിനു എന്തെങ്കിലും തിന്മവരുത്താന്‍ അവനുദ്ദേശിച്ചാല്‍ ഒരു ഉപരോധവും അതിനുണ്ടാവില്ല. അല്ലാഹുവിനെക്കൂടാതെ ഒരുവിധ സംരക്ഷകനും അവര്‍ക്കുണ്ടാകുന്നതല്ല. ഇൻശാ അല്ലാഹ്... തുടരും പരലോക വിജയത്തിന് ഇസ്ലാമിക ഗ്രൂപ്പ്‌ ഇനി ടെലഗ്രാമിലും ഈ ലിങ്ക് വഴി ടെലഗ്രാം ചാനൽ subscrib ചെയ്യുക https://t.me/paralokavijayathin

കുടിയേറ്റത്തിന്റെ വിവിധഘട്ടങ്ങള്‍ പലകാലത്തായി, പലയിടങ്ങളില്‍ നിന്നും കുടിയേറിയവരാണ് വയനാട്ടിലെ മുസ്ലിംകള്‍. പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് 250 വര്‍ഷം മുമ്പ് റാവുത്തന്മാര്‍, ബ്രിട്ടീഷുകാര്‍ തങ്ങളുടെ ചായത്തോട്ടങ്ങളിലും കാപ്പിതോട്ടങ്ങളിലും തൊഴിലാളികളായി കൊണ്ടുവന്ന മലപ്പുറം ജില്ലക്കാരായ മുസ്ലിംകള്‍ (തെക്കേ വയനാട്ടില്‍ ഇവര്‍ക്കാണ് ആധിപത്യം) മലബാര്‍ കലാപ കാലത്തു വയനാട്ടിലെത്തിപ്പെട്ടവര്‍, നാല്‍പതുകളിലെ കൃസ്ത്യന്‍ കുടിയേറ്റകാലത്ത് തിരുവിതാംകൂറില്‍ നിന്നും വന്ന മുസ്ലിംകള്‍ (വാളാടിനടുത്ത വലിയ കൊല്ലിയില്‍ കോട്ടയം ഭാഷ സംസാരിക്കുന്ന അമ്പതിലേറെ മുസ്ലിം കുടുംബങ്ങള്‍ ഉണ്ട്), കേരളത്തിനു പുറത്ത് നിന്ന് വന്ന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി പ്രദേശങ്ങള്‍ സ്ഥിര താമസമാക്കിയ ഉറുദ്ദു സംസാരിന്നക്കുവര്‍, കടത്തനാട്ടു നിന്നും നിരവില്‍പ്പുഴ, കുഞ്ഞോം, കോറോം, തരുവണ, വാളാട്, തുടങ്ങിയ വടക്കേ വയനാട് പ്രദേശങ്ങളില്‍ താമസമാക്കിയ വടക്കേ വയനാടന്‍ മുസ്ലിംകള്‍, വ്യാപാരികളായും മറ്റും വയനാട്ടില്‍ വന്ന് സ്ഥിരതാമസക്കാരായി മാറിയ കണ്ണൂര്‍, തലശ്ശേരി പ്രദേശത്തുകാര്‍….. തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്ന് ചരിത്രത്തിന്റെ ഭിന്നദശാ സന്ധികളില്‍ ഏര്‍പ്പെട്ടവരാണ് വയനാട്ടിലെ മുസ്ലിംകള്‍ (വടക്കേ വയനാട്ടിലെ മുസ്ലിംകള്‍ക്ക് നാട് രണ്ടുണ്ട്. നാടും വയനാടും. നാടെന്നു പറഞ്ഞാല്‍ വയനാട്ടില്‍ അവര്‍ വസിക്കുന്ന ദേശമല്ല, ചുരത്തിനു താഴെയുള്ള കടത്തനാടു പ്രദേശമാണ്. 'നാട്ടില്‍ പോവുക' എന്നു പറഞ്ഞാല്‍ സമീപകാലം വരെ അതിനര്‍ത്ഥം ചുരത്തിനു താഴെ പോവുക എന്നതായിരുന്നു) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങളുടെ പൂര്‍വികര്‍ ഏതു പ്രദേശത്തു നിന്നാവും ചുരം കയറിയത് എന്ന് കണ്ടെത്തുവാന്‍ കഴിയാത്ത വിധം നാടുമായി ബന്ധം വിഛേദിക്കപ്പെട്ടവരാണ് പുതിയ തലമുറ (സമീപകാലത്ത് കുടിയേറിയവര്‍ നാടുമായി ബന്ധം നിലനിര്‍ത്തുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല) എങ്കിലും അവരുടെ കുടുംബപേരില്‍ നിന്ന് പൂര്‍വ ദേശം ചിലര്‍ക്കെങ്കിലും കണ്ടെത്താന്‍ കഴിയുന്നുണ്ട്. കല്ലേരി, മൊടവന്‍ത്തേരി, പാറക്കടവന്‍, കോട്ടയക്കാരന്‍, മയ്യക്കാരന്‍ തുടങ്ങി നാദാപുരം, തലശ്ശേരി പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ സ്വന്തം നാട്ടുപേരില്‍ (വിട്ടുപേരായി) അറിയപ്പെടുന്ന പതിവുണ്ട്. വയനാട്ടിലെ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തിയാല്‍ വാമൊഴി വഴക്കത്തിന്റെ അത്ഭുതകരമായ വൈവിധ്യം അനുഭവിക്കാന്‍ സാധിക്കും. ഭിന്ന ദേശങ്ങളില്‍ നിന്ന് കുടിയേറിയവരാകയാല്‍ പലദേശങ്ങളുടെ, ജില്ലകളുടെ പരിഛേദം ഇവിടെ കാണാനാവും. വയനാടിന്റെ തെക്കും വടക്കുമുള്ള മുസ്ലിംകള്‍ ഭാഷയില്‍ മാത്രമല്ല ഭക്ഷണ രീതിയിലും വ്യത്യസ്തരാണ്. ചുരുക്കത്തില്‍ കേരള മുസ്ലിംകളുടെ സാമ്പിളുകളെല്ലാം വയനാട്ടിലുണ്ട്. ഭിന്ന ദേശങ്ങളിലെ ഭാഷയും ഭക്ഷണവും മാത്രമല്ല. നാട്ടാചാരങ്ങളും ഈ സാമ്പിളുകള ഇപ്പോഴും നിലനിര്‍ത്തുന്നു. എങ്കിലും കുടിയേറ്റത്തിന്റെ കാലപ്പഴക്കവും വിവാഹ ബന്ധങ്ങളും കൂട്ടായ്മകളും ഈ വൈവിധ്യങ്ങളെ മായ്ച്ചു തുടങ്ങിയിട്ടുണ്ട്. തെക്കന്‍, വടക്കന്‍ തുടങ്ങിയ അതിര്‍രേഖകള്‍ പയ്യെ പയ്യെ ഇല്ലാതാവുകയും വയനാടന്‍ മുസ്ലിം എന്ന സ്വത്വത്തിലേക്ക് അവര്‍ വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. See https://t.me/thavassulsmunajaths/251

ടിപ്പുവും വയനാടും ടിപ്പുവിന്റെ വയനാട്ടിലേക്കുള്ള വരവ് തദ്ദേശിയരായ മുസ്ലിംകളുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക ജീവിതത്തില്‍ എവിധം സ്വാധീനം ചെലുത്തിയിരിക്കാം എന്ന അന്വേഷണം വയനാട് മുസ്ലിം ചരിത്ര നിര്‍മ്മിതിയില്‍ സുപ്രധാനമാണ്. മത പ്രചരണമോ അന്യമത ധ്വംസനമോ ടിപ്പുവിന്റെ ലക്ഷ്യമായിരുന്നില്ല എന്നു ചരിത്രം. വയനാട്ടില്‍ ടിപ്പു പള്ളികള്‍ സ്ഥാപിക്കുകയോ മുസ്ലിംകളുടെ ഉന്നമനത്തിന് വല്ല സംഭാവനകളും അര്‍പ്പിക്കുകയോ ചെയ്തതായി അറിവില്ല. അതേ സമയം വയനാടിന്റെ വികസന ചരിത്രത്തിലാണ് ടിപ്പുവിന്റെ സംഭാവനകള്‍ എന്നു കാണാം. വയനാട്ടില്‍ ഒട്ടേറെ റോഡുകളും പാലങ്ങളും ടിപ്പു സ്ഥാപിച്ചിട്ടുണ്ട്. ടിപ്പുവിന്റെ വയനാടു പാടയോട്ട കാലത്തു സൈന്യത്തോടൊപ്പം വന്നവര്‍ ഇവിടെ സ്ഥിര താമസമാക്കിയിരുന്നുവോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. വയനാട്ടിലെ മുസ്ലിംകളില്‍ ചെറു ന്യൂനപക്ഷമായ ഉറുദ്ദു സംസാരിക്കുന്നവരുടെ ചരിത്രം എന്നു മുതല്‍ ആരംഭിക്കുന്നതാവാം? ടിപ്പുവിന്റെ വരവിനു മുമ്പേ വന്നരാണ് തങ്ങള്‍ എന്നു കരുതുന്നവരും ടിപ്പുവിന്റെ കാലത്താണ് തങ്കളുടെ പൂര്‍വ്വികര്‍ മൈസൂരില്‍ നിന്നും കുടിയേറിയതെന്ന് അവകാശപ്പെടുന്നവരും ഇവര്‍ക്കിടയിലുണ്ട്. രണ്ടിനുമുള്ള സാധ്യതകള്‍ ഇല്ലാതെയില്ല. പട്ടാണികളായ ഒട്ടേറെ ഔലിയാക്കന്മാരുടെ മഖ്ബറകള്‍ വയനാട്ടിലുണ്ട്. ഒണ്ടയങ്ങാടി, ബാവലി, തവിഞ്ഞാല്‍, കല്ല്യാണത്തുംപളളി തുടങ്ങിയ സ്ഥലങ്ങളിലെ മഖ്ബറകള്‍ ഉദാഹരണമാണ്. 708 വര്‍ഷം മുമ്പ് മരണപ്പെട്ട അബ്ദുല്ലാ ഖൈര്‍ബലൂചിസ്താനിയുടെ ഖബറാണ് ഒണ്ടയങ്ങാടിയിലേതെന്ന് വിശ്വസിക്കപ്പെടുന്നു. വയനാട്ടിലെ പട്ടാണി മുസ്ലിംകള്‍ ഒണ്ടയങ്ങാടിയിലെ മഖ്ബറക്ക് ഏറെ പ്രാധാന്യം നല്‍കി വരുന്നു. ഹനഫീ മദ്ഹബുകാരായ ഇരുപതോളം കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 708 വര്‍ഷം മുമ്പ് മരണപ്പെട്ടതാണ് ശൈഖവറുകള്‍ എന്ന വാദം ശരിയാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. മഖ്ബറയുടെ കാലപ്പഴക്കമാണ് ഈ വാദം സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും ഉറുദു സംസാരിക്കുന്ന, ഹനഫി മദ്ഹബുകാരായ മുസ്ലിംകള്‍ കേരളത്തിനു പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയത്തിനിടയില്ല. ചരിത്ര വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത വാദങ്ങള്‍ നിരത്തി ടിപ്പുവിന്റെ വയനാട് പടയോട്ടത്തെ, ക്ഷേത്ര ധ്വംസനങ്ങളുടെ ഘോഷയാത്രയാക്കി ചിത്രീകരിക്കുന്ന ചരിത്ര നിര്‍മ്മിതികള്‍ പോലും ഉണ്ടായിട്ടുണ്ടെന്നു സന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. വയനാട്ടിലെ തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങളെല്ലാം ടിപ്പുവിന്റെ പടയോട്ടത്തിന്റെ ഫലമാണെന്നു യാതൊരു തെളിവുമില്ലാതെ വാദിക്കുന്നു 'അറിയപ്പെടാത്ത വയനാടു' ചരിത്രകാരന്‍. ''പന്ത്രണ്ട്, പതിനാല് നൂറ്റാണ്ടുകളില്‍ രൂപം കൊണ്ടതും സമ്പല്‍സമൃദ്ധവുമായിരുന്ന എടത്തറ, മുത്തങ്ങ, രാംപൂര്‍, മുലങ്കാവ്, കാരശ്ശേരി പ്രദേശങ്ങളും അവിടങ്ങളിലുണ്ടായിരുന്ന ശിവ-വിഷ്ണു ക്ഷേത്രങ്ങളും പൂതാടി മുതല്‍ കബനിയോരം വരെയുള്ള ജനപഥങ്ങളും ക്ഷേത്രങ്ങളും നശിക്കുവാന്‍ ഇടയായതിന്റെ കാരണം മൈസൂര്‍ പടയോട്ടമല്ലന്ന് സ്ഥാപിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്'' (അറിയപ്പെടാത്ത വയനാട്.പുറം.82) തിരുനെല്ലി ക്ഷേത്രം മുതല്‍ ചീക്കല്ലൂര്‍ ശിവ ക്ഷേത്രം വരെ ടിപ്പു ആക്രമിച്ച് നശിപ്പിച്ചതായി ഇതേ കൃതിയില്‍ കാണാം. ചരിത്ര വസ്തുതകളെക്കാള്‍ തന്റെ ഊഹങ്ങള്‍ക്കും മുത്തശ്ശിക്കഥകള്‍ക്കുമാണ് ഈ കൃതി പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ വസ്തുനിഷ്ട യഥാര്‍ത്ഥ്യങ്ങളുമായി ഈ കൃതി സംവദിക്കുന്നില്ല. കോഴിക്കോട്ടെ റീജിനല്‍ ആര്‍കൈവ്‌സ് രേഖകള്‍ പ്രകാരം 60 ലേറെ ക്ഷേത്രങ്ങള്‍ക്ക് (ഗുരുവായൂര്‍ ക്ഷേത്രമടക്കം) ടിപ്പു സഹായം നല്‍കിയിട്ടുണ്ട്. അവയുടെ പേരുവിവരങ്ങള്‍ പോലും ലഭ്യമാണ്. ടിപ്പുവിനെ ക്ഷേത്ര ധ്വംസകനായി ചിത്രീകരിക്കുന്ന അറിയപ്പെടാത്ത വയനാടു ചരിത്രകാരന്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ കെട്ടുകഥയും അണിനിരത്തുന്നുണ്ട്. കര്‍ണ്ണാടക നവാബ്, ടിപ്പുവിന്റെ സൈന്യം വയനാട്ടില്‍ പ്രവേശിക്കുകയും തൊണ്ടര്‍നാട്, മുത്തോര്‍നാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പിടികിട്ടിയ ചില നായര്‍ പ്രമാണിമാരെയെങ്കിലും മതപരിവര്‍ത്തനം നടത്തുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു കുഞ്ഞോത്തെ ആലഞ്ചേരി ഹസന്‍ (അത്തന്‍) (പുറം.196) ടിപ്പുവിന്റെ സൈന്യാധിപന്മാരില്‍ പോലും അമുസ്ലിംകള്‍ ഉണ്ടായിരുന്നെന്നും അവരെയൊന്നും ടിപ്പു മതം മാറ്റിയിരുന്നില്ല എന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാവുന്നതാണ്. മാറ്റിമറിക്കപ്പെട്ട ചരിത്രം വരുത്തിവെക്കുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ വ്യാജ ചരിത്രം നിര്‍മ്മിക്കുന്നവര്‍ മറന്നു പോകാന്‍ പാടില്ലാത്തതാണ്.

വയനാടന്‍ വന വിഭവങ്ങള്‍ വിദേശ വ്യാപാര രംഗത്ത് എന്നും പ്രിയപ്പെട്ടതായിരുന്നു. അതിനാല്‍ മലബാര്‍ പ്രദേശവുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ട വിദേശ കച്ചവടക്കാരില്‍ ഒട്ടുമിക്ക രാജ്യക്കാരും വയനാടന്‍ വന വിഭവങ്ങള്‍ ശേഖരിച്ചിരിക്കുവാന്‍ സാധ്യതയുണ്ട്. കേരളവുമായി ദീര്‍ഘനാളത്തെ വ്യാപരബന്ധം പുലര്‍ത്തിയിരുന്ന അറബികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന പല വന വിഭവങ്ങളും വയനാടന്‍ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്. അറബി കച്ചവടക്കാര്‍ക്ക് വനവിഭവങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ചെറുകിട കച്ചവടക്കാര്‍ അന്ന് മലബാറില്‍ സജീവമായിരുന്നു. ഈ ചെറുകിട കച്ചവടക്കാരില്‍ ഏറിയ പങ്കും മുസ്ലിംകളായിരുന്നു. ''വയനാടന്‍ വിഭവങ്ങള്‍ വിദേശ വ്യാപാര രംഗത്ത് പ്രിയം പിടിച്ചുപറ്റിയ പന്ത്രണ്ടാം ശതകത്തിനു ശേഷമുള്ള കാലയളവില്‍ മുഹമ്മദന്‍ വ്യാപാരികള്‍ ചുരങ്ങള്‍ക്ക് മുകളില്‍ എത്തുകയും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്തിരിക്കാന്‍ ഇടയുണ്ട്. അവരുടെ സംഘങ്ങള്‍ പരിമിതമായിട്ടുണ്ടെങ്കിലും വയനാട് മുറിച്ചുകടന്ന് തമിഴ് കര്‍ണാടക പ്രദേശങ്ങളിലേക്ക് പ്രയാണം നടത്തിയിട്ടുണ്ട്. (അറിയപ്പെടാത്ത വയനാട് പുറം. 195, 196) മലബാറില്‍ നിന്നും വയനാട് വഴി മൈസൂരിലേക്കും മറ്റും മുസ്ലിം വ്യാപാരികള്‍ പോയിരുന്നതു പോലെ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചും വന്നിരിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ വയനാടന്‍ വിഭവങ്ങള്‍ വാങ്ങുകയും വില്ക്കുകയും ചെയ്തിട്ടുണ്ടാവണം. സ്ഥിരമായി കച്ചവടത്തിന് എത്തുന്നവര്‍ തദ്ദേശ വാസികള്‍ക്ക് പരിചിതരും പ്രിയപ്പെട്ടവരുമായി മാറുക സ്വാഭാവികമാണ്. അവരില്‍ ചിലരെങ്കിലും വയനാടില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടാവണം. ഇരുപതാം നുറ്റാണ്ടിന്റെ ആരംഭകാലത്ത് പോലും വയനാടന്‍ പ്രദേശങ്ങളില്‍ വ്യാപാര കുത്തക മുസ്ലിംകള്‍ക്കായിരുന്നു. ഒ.കെ.ജോണി എഴുതുന്നു; ''ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് കമ്പനിയുമായി വ്യാപര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചൊവ്വക്കാരന്‍ മൂസ ഉള്‍പ്പെടെയുള്ള മുസ്ലിം വ്യാപാരികളുടെ ചര്‍ച്ചക്കാരും ആശ്രിതരുമാണ് അന്ന് വാണിജ്യം നിയന്ത്രിച്ചിരുന്നത്. കാര്‍ഷികോത്പന്നം വിലക്കെടുത്ത്, തലശ്ശേരിയിലെ കമ്പനിയുമായി കച്ചവടം നടത്തിയിരുന്ന വ്യാപര പ്രമുഖര്‍ക്ക് നല്‍കുകയായിരുന്നു ഇവരുടെ പ്രധാനജോലി. ചെറുകിട കൃഷിക്കാരില്‍ നിന്ന് തോട്ടവും വയലും ഇവര്‍ പണയത്തിനെടുക്കാറുണ്ടായിരുന്നു. 1889 മുതല്‍ 1917 വരെയുള്ള കാലത്തായി വടക്കേ വയനാട്ടിലെ കൃഷിക്കാരില്‍ നിന്ന് മുസ്ലിം കച്ചവടക്കാര്‍ പണയത്തിനെടുത്ത ഭൂമിയെയും കാര്‍ഷികോല്‍പന്നങ്ങളെയും സംബന്ധിച്ച രേഖകള്‍ പല കുടുംബങ്ങളിലുമുണ്ട്. മാനന്തവാടി രജിസ്ട്രാര്‍ ആപ്പീസില്‍ റജിസ്‌ററര്‍ ചെയ്ത, കഴിഞ്ഞ നൂറ്റാണ്ടിലെ ഇത്തരം പണയാധാരങ്ങളില്‍ ചിലത് ഇതെഴുതുന്നയാള്‍ പരിശോധിക്കുകയുണ്ടായി. കുരുമുളക്, ഏലം, നെല്ല് എന്നിവയ്ക്ക് വിളവ് പാകമാവുന്നതിന് മുമ്പു തന്നെ തുക നല്‍കി മൊത്തമായി കൈവശപ്പെടുത്തുന്ന പതിവ് ഇന്നെന്നപോലെ അന്നും വ്യാപകമായിരുന്നു, വയനാട്ടിലെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത് (വയനാട് രേഖകള്‍.പുറം.58) വടക്കേ വയനാട്ടിലേക്കുള്ള മുസ്ലിം വ്യാപരികളുടെ വരവിനെക്കുറിച്ച് വാമൊഴിയായി പ്രചരിച്ച കഥകളിലൊന്ന് ഇങ്ങനെയാണ്: വടക്കേ വയനാട് ഭരിച്ചിരുന്ന ഒരു രാജാവ് (പഴശ്ശിക്ക് മുമ്പ് വയനാട് വാണ ഒരു രാജാവ് എന്നേ ആവേദകര്‍ പറയാറുള്ളു) കടത്തനാട് ഭാഗത്തുള്ള കച്ചവടക്കാരെ തന്റെ ഭരണ മേഖലയില്‍ കച്ചവടത്തിനായി ക്ഷണിച്ചു. കച്ചവടക്കാര്‍ വിവിധ കച്ചവട വസ്തുക്കളുമായി ചുരം കയറി വന്നു. അവരില്‍ സത്യസന്ധരും നീതിമാന്മാരുമായ ചിലരെ രാജാവിന് ഏറെ ഇഷ്ടപ്പെട്ടു. അവരെ കുഞ്ഞോം, കോറോം, തരുവണ ഭാഗങ്ങളില്‍ ചുങ്കം പിരിക്കുന്നവരായി രാജാവ് നിയമിച്ചു. (തിരുവണ, കുഞ്ഞോം, കോറോം തുടങ്ങിയ സ്ഥലങ്ങളില്‍ അങ്ങാടിക്ക് ചുങ്കം എന്നാണ് പറഞ്ഞു വരുന്നത്) കച്ചവടക്കാരായി വന്ന് സ്ഥിര താമസക്കാരായി മാറിയവരില്‍ ചിലര്‍ ഇപ്പോഴും അറിയപ്പെടുന്നത് വൈശ്യര്‍ എന്ന കുടുംബപേരിലാണ്. കുഞ്ഞോം മുതല്‍ മാനന്തവാടി വരെ ഈ കുടുംബ പേര് കാണാം. ചാതുര്‍വര്‍ണ്യത്തിലെ വൈശ്യരുടെ ധര്‍മ്മം കൃഷിയും കച്ചവടവുമാണ്. കച്ചവടം ചെയ്യുന്ന വരെ ആ അര്‍ത്ഥത്തില്‍ വൈശ്യര്‍ എന്ന് വിളിച്ചിരിക്കാം. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം. ''ഇതിഹാസ കഥകളുടെ നാടോടി രൂപങ്ങള്‍ വയനാടു ജില്ലയില്‍'') പഴശ്ശികാലഘട്ടമായപ്പോള്‍ കണ്ണൂര്‍ ഭാഗത്തുള്ള വന്‍ സമ്പന്നരായ മുസ്ലിം കച്ചവടക്കാര്‍ വയനാട്ടിലേക്ക് വരികയും രാജാവുമായി അവര്‍ സൗഹൃദ ബന്ധം നിലനിര്‍ത്തുകയും ചെയ്തു. പഴശ്ശിക്ക് പണവും മറ്റും കടമായും അല്ലാതെയും ഇവര്‍ നല്‍കിയതിന് തെളിവുകള്‍ ഉണ്ട്. ഇപ്പോഴും ബത്തേരി , കല്‍പ്പറ്റ , മാനന്തവാടി തുടങ്ങിയ പട്ടണങ്ങളിലെ പ്രമുഖ കച്ചവടക്കാരെല്ലാം കണ്ണൂര്‍, തലശ്ശേരി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കച്ചവടക്കാരായി വന്ന്, വയനാട്ടില്‍ നിന്ന് വിവാഹം ചെയ്ത് സ്ഥിര താമസക്കാരായി മാറിയ ഒട്ടേറെ കുടുംബങ്ങള്‍ വയനാട്ടിലുണ്ട്. ടിപ്പുവും വയനാടും

ഗോപാലന്‍ നായരും പിന്‍തുടര്‍ച്ചക്കാരും മുന്നോട്ട് വെക്കുന്ന മേല്‍ നിഗമനങ്ങളും അനുമാനങ്ങളും വസ്തുതാ വിരുദ്ധമാണെന്നതിന് നിരവധി തെളിവുകള്‍ നിരത്തുവാനാകും. 1990 കളുടെ ആദ്യ പകുതിയില്‍ കല്ല്യാണത്തുപള്ളി പുതുക്കി പണിയുമ്പോള്‍ കണ്ടുകിട്ടിയ തേക്ക് മര ഫലകത്തില്‍ രേഖപ്പെടുത്തിയ നിര്‍മ്മാണ വര്‍ഷം1612 ആണ്. ഒററപ്പാലക്കാലക്കാരനായ ശിവന്‍ എന്ന ആശാരിയാണ് പണിതത്. ആധികാരിക രേഖയായി ഈ മരഫലക ലിഖിതത്തെ അംഗീകരിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ കല്ല്യാണത്തുപള്ളിക്ക് 400 വര്‍ഷത്തെ പഴക്കം അനുമാനിക്കാം. 400 വര്‍ഷം മുമ്പാണ് പള്ളി സ്ഥാപിതമായതെങ്കില്‍ കോട്ടയം രാജാവ് നിയോഗിച്ച നായര്‍ പ്രമാണിമാരാണ് പള്ളി നിര്‍മ്മാണത്തിന് സ്ഥലവും സൗകര്യവും നല്‍കിയത് എന്ന വാദം തെറ്റാകും. വയനാട്ടിലെ നായര്‍ പ്രമാണിത്തത്തിനു വേണ്ടി പ്രചരിപ്പിച്ച കഥകളില്‍ ഒന്നുമാത്രമാണ് കല്ല്യാണത്തു പള്ളി നിര്‍മ്മാണകഥ എന്നനുമാനിക്കാവുന്നതാണ്. പള്ളിയുമായി ബന്ധപ്പെട്ട് പ്രചരിച്ച കഥകളില്‍ ഏറെകുറെ നേരെന്ന് തോന്നിയ ഒരു കഥ സ്വീകരിക്കുക മാത്രമാവണം ഗോപാലന്‍ നായര്‍ ചെയ്തത്. പണ്ഡിതനായ കെ. അബ്ദുളള മുസ്‌ലിയാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ കാണാം; 'ജുമുഅത്തു പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് മറപെട്ട് കിടക്കുന്ന ബഹു. സയ്യിദ് ശാഹുല്‍ മുര്‍തളാ തങ്ങള്‍ നിരവധി കറാമത്തിന്റെ ഉടമയാണ്. ഈ നാടിന്റെ മാഹാത്മ്യത്തിന് മകുടം ചാര്‍ത്തുന്നത് മഹാന്മാരുടെ അന്ത്യ വിശ്രമമാണ്. എടവക നായര്‍ തറവാട്ടുകാരുടെ വക ഒരു കല്ല്യാണ മണ്ഡപം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പിന്നീടുയര്‍ന്ന പള്ളിയാണ് ഈ നാടിന് മേപ്പടി നാമം നല്‍കിയത്. കല്ല്യാണി എന്നൊരുനായര്‍ വനിതയുടെ രോഗ മുക്തിയെ തുടര്‍ന്നുണ്ടായ പേരാണെന്നും അഭിപ്രായമുണ്ട്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വയനാട് ജില്ലാ സമ്മേളന സോവനീര്‍, 1986) എന്തു തന്നെയായാലും കല്ല്യാണത്തു പള്ളി 1612 ല്‍ സ്ഥാപിച്ചതാണെങ്കില്‍ കല്ല്യാണത്തുപള്ളി പരിസരത്ത് അതിനു മുമ്പേ മുസ്ലിംകള്‍ താമസം ആരംഭിച്ചിട്ടുണ്ടാവണം. വയനാട്ടിലെ ഒന്നാമത്തെ പള്ളിയാണ് കല്ല്യാണത്തുപള്ളി എന്നതിനും യാതൊരു തെളിവുമില്ല. 1612 ല്‍ സ്ഥാപിതമായ ഈ പള്ളിക്കുമുമ്പ് എന്തുകൊണ്ട് മറ്റു പള്ളികള്‍ ഉണ്ടായിക്കൂടാ? 1600കള്‍ക്ക് മുമ്പേ വയനാട്ടിലേക്ക് മുസ്ലിം കുടിയേറ്റമുണ്ടായി എന്നനുമാനിക്കാവുന്ന നിരവധി വാമൊഴി ചരിത്രകഥകള്‍ മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. സൂഫി പ്രബോധകന്മാര്‍ നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിലേക്ക് മുസ്ലിംകള്‍ സംഘടിതമായി കുടിയേറിയതിന് രേഖകള്‍ ഇല്ലെങ്കിലും, മത പ്രബോധകന്മാരായ സൂഫികള്‍ ഈ പ്രദേശത്ത് എത്തിയിരുന്നു എന്നതിന് തെളിവുകള്‍ ഒട്ടേറെയുണ്ട്. ഔലിയാക്കന്മാര്‍ എകാന്ത വിജനമായ പ്രദേശങ്ങള്‍ ആരാധനക്കായി തെരഞ്ഞെടുക്കുന്ന പതിവ് ലോകത്തിലെങ്ങുമുള്ളതാണ്. അത്തരം പ്രദേശങ്ങളിലെ ജനതയില്‍ മഹാന്മാരായ സൂഫികളുടെ സ്വാധീനം ഉണ്ടാവുക സ്വാഭാവികമാണ്. സൂഫികള്‍ മതപ്രബോധനകന്മാര്‍ കൂടിയായിരുന്നു എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. വയനാട്ടിലെ അസംഖ്യം മഖ്ബറകളില്‍ കുടികൊള്ളുന്ന ഔലിയാക്കന്മാരില്‍ പകുതിയില്‍ ഏറെ പേരും ഇത്തരത്തില്‍ പ്രബോധകന്മാരായി എത്തിയവരാണ്. അവരെ കുറിച്ച് എഴുതപ്പെട്ട അപദാനങ്ങളില്‍ അതിന് തെളിവുണ്ട്. കല്ല്യാണത്തു പള്ളിയില്‍ അന്ത്യവിശ്രമം കൊളളുന്ന ശാഹുല്‍ മുര്‍തള അത്തരമൊരു പ്രബോധകനായിരുന്നു. 'മലമ്പാമ്പും മലമ്പനിയുമുള്ള' വയനാടന്‍ പ്രദേശത്തേക്ക് പ്രബോധകനായി എത്തിയതിനെകുറിച്ച് അദ്ദേഹത്തെകുറുച്ചുള്ള മൗലിദില്‍ (അപദാന കീര്‍ത്തനം) പറയുന്നുണ്ട്. അവരുടെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ചവര്‍ തീര്‍ച്ചയായും ഉണ്ടാവണം. കല്ല്യാണത്തുപള്ളിക്കല്‍ (ശാഹുല്‍ മുര്‍തള) കോറോം (സയ്യിദ് ശിഹാബുദ്ദീന്‍) വാരാമ്പറ്റ (സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ) ബാവലി (ബാവ അലി) കാട്ടിച്ചിറക്കല്‍ (സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി) പക്രന്തളം (ഫഖ്‌റുദ്ദീന്‍ വലിയ്യ്) കലപ്പറ്റ (അബ്ദുല്‍ ഹനീഫു സ്സിജിസ്താനി) ഒണ്ടയങ്ങാടി (അബ്ദുല്ലാ ഖൈര്‍ ബലുചിസ്താനി) തവിഞ്ഞാല്‍ (വലിയ്യ് മക്കോലശൈഖ്) ഉള്ളിശ്ശേരി (അഹ്മദുല്‍ മഅ്ബരി) ഉള്ളിശ്ശേരി (വലിയ്യ് മുഹമ്മദ് ഔലിയ മസ്താന്‍) എന്നിടങ്ങളില്‍ മറമാടപ്പെട്ട ഔലിയാക്കന്മാര്‍ ഇബാദത്തിനും പ്രബോധനത്തിനും വേണ്ടി എത്തിപ്പെട്ടവരാണ്. ഇവരില്‍ പലരും മലയാളികളല്ല. ഇന്ത്യക്കാര്‍ പോലുമല്ല. വിദൂര ദേശങ്ങളില്‍ നിന്ന് നിരവധി നാടുകളും കാടുകളും താണ്ടിയെത്തിയവരാണ്. സ്വജീവിതത്തെ മാതൃകയാക്കി പ്രബോധനം നടത്തിയവരാണ്. അതിനാല്‍ വയനാട്ടിലേക്ക് ഇസ്ലാം എത്തിയതിന്റെ ഒരുവഴി, സൂഫികളിലൂടെയാണെന്ന് നിസ്സംശയം പറയാം. ജാതി, മതഭേദമന്യേ അവര്‍ തദ്ദേശവാസികള്‍ക്ക് സ്വീകാര്യരായിരുന്നു. ഇന്നും അവരുടെ മഖ്ബരങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ എല്ലാ ജാതി മതസ്ഥരം ഉള്‍പ്പെടും. ആദ്യകാല വ്യാപാരികള്‍

#കല്ല്യാണത്തുപള്ളി വയനാടിന്റെ ചരിത്രം രചിച്ചവരെല്ലാം കല്ല്യാണത്തുപള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ഗോപാലന്‍ നായരാണ് ഇതിന്ന് തുടക്കമിട്ടത്. കല്ല്യാണത്തുപള്ളിയുടെ ചരിത്രം വിശകലനം ചെയ്യുന്നതിനുമുമ്പ് ഗോപാലന്‍ നായര്‍ പറയുന്ന കല്ല്യാണത്തുപള്ളിയുടെ ചരിത്രം എന്തെന്നു നോക്കാം. മുണ്ടക്കയം ഗോപി തന്റെ 'അറിയപ്പടാത്ത വയനാടി'ല്‍ അതിങ്ങനെ സംഗ്രഹിക്കുന്നു. ''പെരിഞ്ചോല വനത്തില്‍ സഞ്ചരിക്കുകയായിരുന്ന കുറിച്ച്യന്‍ അരുവിക്കരയിലുള്ള പാരപ്പുറത്ത് ഇരുവശത്തും രണ്ടു കടുവകളേയും കൊണ്ടിരിക്കുന്ന ഒരു മുസ്ലിം സംന്യാസിയെ കണ്ടു. അസാധാരണമായ ഈ കാഴ്ചയെപ്പറ്റി ദേശപതിയായ ആലഞ്ചേരി മൂപ്പില്‍ നമ്പ്യാരെ കുറിച്ച്യന്‍ അറിയിച്ചു. നമ്പ്യാരും സംഘവും സംന്യാസിയെ ദര്‍ശിക്കുവാന്‍ വന്നെങ്കിലും അദ്ദേഹം അപ്രത്യക്ഷനായിരുന്നു. പിറ്റേന്ന് ഒരു കുന്നിന്‍ മുകളില്‍ വെച്ച് നമ്പ്യാര്‍ സംന്യാസിയെ കണ്ടുമുട്ടി. ഷെയ്ക്കില്‍ ദിവ്യത്വം ദര്‍ശിച്ച് മൂപ്പില്‍ നമ്പ്യാര്‍, ആറു വര്‍ഷമായി രോഗാതുരയും അന്ധയുമായ ഒരു സ്ത്രീ തന്റെ ഭവനത്തില്‍ ഉണ്ടെന്നും അവരെ സുഖപ്പെടുത്തുവാന്‍ എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹത്തോട് അപേക്ഷിച്ചു. ഷെയ്ക്ക് ആവശ്യപ്പെട്ട പ്രകാരം മൂപ്പില്‍ നമ്പ്യാര്‍ കൊണ്ടുവന്ന പാല്‍ മന്ത്ര പ്രയോഗത്തിനു ശേഷം രോഗിക്കു നല്‍കി രോഗിയെ സുഖപ്പെടുത്തി. ഷെയ്ക്കിന്റെ സഹായത്തിന് പ്രത്യുപകാരമായി തന്നില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കണമെന്ന് നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഒരു പളളി പണിയുവാന്‍ വേണ്ടത്ര സ്ഥലമാണ് പ്രതിഫലമായി ഷെയ്ക്ക് ആവശ്യപ്പെട്ടത്. ദിവ്യന്‍ ചൂണ്ടിക്കാണിച്ച സ്ഥലം നാട്ടു പ്രമാണിമാരായ എടച്ചന നായര്‍, ആലഞ്ചേരി നായര്‍, പടിക്കൊല്ല നമ്പ്യാര്‍, മേച്ചിലാതന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദാനം ചെയ്യപ്പെട്ടു. ദാനം നടന്നയുടന്‍ സിദ്ധന്‍ അപ്രത്യക്ഷനായി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സിദ്ധന്‍ ഏതാനും ഫക്കീറന്മാരെയും കൂട്ടി വീണ്ടും വന്നു. തദ്ദേശവാസികളായ നായന്മാരുടെ സഹായത്തോടെ പള്ളി പണികഴിപ്പിച്ചു. ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി കുറേയേറെ ഭൂമി പള്ളിയുടെ പേരില്‍ കൊടുക്കുവാനും ദേശപതികളായ നായന്മാര്‍ തയ്യാറായി. ഷെയ്ക്കിന്റേയും ഫക്കീറന്മാരുടേയും മരണശേഷം പള്ളിയും ഭൂസ്വത്തുക്കളും സമീപസ്ഥയായ കാക്കപ്പാത്തു എന്ന മുസ്ലിം വനിതക്കും കുടുംബത്തിനും ലഭിച്ചു. അവരില്‍ നിന്ന് എടക്കോടന്‍ തുറുവായി എന്നയാള്‍ക്ക് പള്ളി സ്വത്തിന്റെ ഉടമാവകാശം ലഭിച്ചു. അയാളാണ് കല്ല്യാണത്തു പള്ളി എന്നറിയപ്പെടുന്ന പള്ളിക്കല്‍ പള്ളി പുനര്‍നിര്‍മ്മിച്ചത്. പള്ളി പണിയുന്നതിന് ഭൂമി വിട്ടുകൊടുത്ത ദിവസം ആലഞ്ചേരി നമ്പ്യാരുടെ വീട്ടില്‍ ഒരു കല്ല്യാണം നടന്നിരുന്നുവെന്നും അതുകൊണ്ട് പള്ളിക്ക് കല്ല്യാണത്തു പള്ളി എന്ന പേരുണ്ടായെന്നും ഗോപാലന്‍ നായര്‍ വിവരിക്കുന്നു. (അറിയപ്പെടാത്ത വയനാട്, പുറം 196, 197, വയനാട് ജനങ്ങളും പാരമ്പര്യവും പുറം 112, 113, വയനാട് രേഖകള്‍ 56, 57). ഗോപാലന്‍ നായര്‍ ഇങ്ങനെ തുടരുന്നു; 'കല്ല്യാണത്തു പള്ളിയാണ് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി. അതിനു ചുറ്റും താമസിക്കുന്ന മാപ്പിളമാര്‍ കുറുമ്പ്രനാട് താലൂക്കിലെ കടത്തനാട്ടുനിന്നും വന്നവരാണ്. പള്ളി ആദ്യമായി ഉണ്ടാക്കിയത് എന്നാണെന്ന് കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ കോട്ടയം രാജാവ് നിയോഗിച്ച പ്രമാണിമാരാണ് എടച്ച നായരും ആലഞ്ചേരി നായരും എന്നത് കൊണ്ട് അത് വേടരാജാക്കന്മാരെ കീഴടക്കിയതിന് ശേഷമായിരിക്കണമെന്നും ഷെയ്ക്ക് വന്നത് കോട്ടയം ഭരണക്കാലത്തായിരിക്കണമെന്നും വിശ്വസിക്കാവുന്നതാണ്. എല്ലാ മതങ്ങളും പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിയുക എന്ന കാലത്തിന്റെ സന്ദേശം ഉള്‍കൊള്ളാന്‍ കഴിഞ്ഞതു കൊണ്ടാവാം ഇത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. (വയനാട് ജനങ്ങളും പാരമ്പര്യവും; 113). ഗോപാലന്‍ നായരുടെ മേല്‍ അഭിപ്രായത്തില്‍ നിന്ന് മുണ്ടക്കയം ഗോപി ഇങ്ങനെ അനുമാനിക്കുന്നു; 'പള്ളിയുടെ നിര്‍മ്മാണ ശൈലിയും 1810 വരെയുള്ള വയനാടിന്റെ രാഷ്ട്രീയ സാഹചര്യവും അതിന്റെ നിര്‍മ്മാണകാലം എ.ഡി. 1810 നും 1825 നും മദ്ധ്യേ ആണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സഹായകമാണ്. (അറിയപ്പെടാത്ത വയനാട് ;197) മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാകുന്ന വസ്തുതകളെ ഇങ്ങനെ സംഗ്രഹിക്കാം. 1. കല്ല്യാണത്തു പള്ളിയാണ് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള പള്ളി, അഥവാ ഒന്നാമത്തെ പള്ളി. 2. അതിന്റെ നിര്‍മ്മാണ കാലം 1810നും 1825നും ഇടക്കാണ്. അങ്ങനെയെങ്കില്‍ 2010നും 2025നും ഇടക്ക് വയനാട്ടിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കല്ല്യാണത്തു പള്ളിക്ക് 200 വയസ് തികയും. 3. മുസ്ലിംകള്‍ സംഘടിതമായി താമസിക്കുന്ന ഏതൊരു പ്രദേശത്തും പള്ളി നിര്‍മ്മിക്കുക സ്വാഭാവികമാണ്. കല്ല്യാണത്തു പള്ളി ഒന്നാമത്തെ പള്ളിയാണെങ്കില്‍ മുസ്ലിം കുടിയേറ്റത്തിന് ഇരുനൂറോ ഇരുനൂറ്റമ്പതോ വര്‍ഷക്കാലം എന്നനുമാനിക്കേണ്ടിവരും.

مطرد الحزنين بشرح مولد الحسنين
مطرد الحزنين بشرح مولد الحسنين

المسلك الأعدل في مناقب السيد طاهر الأهدل مولد الشيخ زين المحققين طاهر الأهدل രചന അബ്ദുറഹ്മാൻ അഹ്സനി

المسلك الأعدل في مناقب السيد طاهر الأهدل مولد الشيخ زين المحققين طاهر الأهدل

مولد أو.كي. زين الدين مسليار ഒ.കെ ഉസ്താദ് മൗലിദ് Another https://t.me/moulidstudy/1859 https://t.me/moulidstudy/864 https://t.me/moulidstudy/1860

جمهور علماء الامة الاسلامية مع جواز عمل المولد