fa
Feedback
AI & Tech Hub

AI & Tech Hub

رفتن به کانال در Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

نمایش بیشتر
3 657
مشترکین
-224 ساعت
-97 روز
-4930 روز
آرشیو پست ها
ml-happiness-in-ramadan.pdf

ml-prophet-muhammads-guidance.pdf

kada-pooram-min.pdf

jungle news-min.pdf

നബി ചരിത്രങ്ങളുടെ ചരിത്രം.pdf

LOVE BOOK.pdf

പഞ്ചതന്ത്രം

പഞ്ചതന്ത്രം

്തിലും ജീവിതത്തില ും ഇല്ല എന്ന് പരാതി പെടുന്നവരാണ് മിക്കവാറുമാളുകൾ. ദിവസവും വന്നുകൊണ്ടിരിക്കുന്ന പത്രവാർത്തകളൊക്കെ തന്നെ ഞാനീ ലോകത്തിൽ സുരക്ഷിതനല്ല എന്ന സന്ദേശമാവും നമുക്ക് തരിക. എന്നിരുന്നാലും നന്മയുള്ള ഒരു സമൂഹവും നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെയാണ് ഈ ലോകം നിലനിൽക്കുന്നതും. മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ നിരീക്ഷിക്കുകയും അതേപറ്റി ചിന്തിക്കാനുമുള്ള ശ്രമം വ്യക്തി ജീവിതത്തിലെ നിഷേധാത്മക ചിന്തകൾ മാറ്റിയെടുക്കാൻ സഹായിക്കും. 8. സത്യസന്ധമായും യാഥാർഥ്യ ബോധത്തോടെയും പെരുമാറാം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. കുടുംബം, സുഹൃത്തുക്കൾ തുടങ്ങി നാം ഇടപെടുന്ന എല്ലാ സാഹചര്യങ്ങളും നമ്മളിൽ അറിഞ്ഞും അറിയാതെയും സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ വ്യക്തിബന്ധങ്ങളിൽ ആത്മാർത്ഥതയും, സത്യസന്ധതയും നിലനിർത്തുന്നത് നമ്മെ പോസിറ്റിവിറ്റിയുള്ള വ്യക്തിത്വങ്ങളാക്കി മാറ്റിയെടുക്കാൻ സഹായിക്കും.

ᴍᴜʜᴀᴍᴍᴇᴅ ᴀᴅɴᴀɴ™: Self Motivation Tips⚡️: നല്ല ബന്ധങ്ങളുണ്ടാക്കാം. വഴികളിതാ. മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്? നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളിൽ മറ്റുള്ളവരുടെ നല്ല വാക്കുകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ ? എറിക് ബെൻ (Eric Berne) എന്ന മനോരോഗ വിദഗ്ദ്ധൻ തന്റെ വളരെ പ്രശസ്തമായ ദി ഗെയിംസ് പീപ്പിൾ പ്ലേ (The Games People Play) എന്ന പുസ്തകത്തിലൂടെ ജീവിതത്തിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യത്തെയും നല്ല ചിന്തകൾ എങ്ങനെ മാനസിക അവസ്ഥകളെ സ്വധീനിക്കുന്നുവെന്നും വിവരിക്കുന്നുണ്ട്. ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ രക്ഷിതാക്കളുടെ സാമീപ്യം, തലോടൽ ഒക്കെയാണ് കുട്ടികളുടെ മാനസികാവവസ്ഥയെ സ്വാധീനിക്കുന്നതെങ്കിൽ ബുദ്ധിപരമായ വികാസത്തോടെ വാക്കുകളിലൂടെ ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവുമൊക്കെ വ്യക്തിയുടെ മാനസിക അവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതുപോലെ കുടുംബ ബന്ധങ്ങളെയും, ഭാര്യ-ഭർതൃ ബന്ധത്തെയും, ഔദ്യോഗിക ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയുമൊക്കെ ദൃഢമാക്കുന്നതിൽ നല്ല ചിന്തകൾക്കും പ്രോത്സാഹനത്തിനും കാര്യമായ പങ്കുണ്ട്. വ്യക്തി ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? 1. സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കഴിവതും ചിരിച്ച മുഖത്തോടെ സംസാരിക്കുകയും നാം ഇടപെടുന്ന വ്യക്തിയെ ബഹുമാനിച്ചു കൊണ്ടും അവരെ പൂർണമായും അംഗീകരിച്ചു കൊണ്ടും സംസാരിക്കാൻ ശ്രമിക്കുമ്പോൾ നമ്മളിലൂടെ പോസിറ്റീവ് ആയ ഊർജ്ജം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ആശയ വിനിമയവും ആത്മബന്ധവും കൂടുതൽ ദൃഢമാവുകയും ചെയ്യും. 2. മറ്റൊരാളുമായി ഇടപെടുമ്പോൾ നല്ലത് പറഞ്ഞു തുടങ്ങാം 'നീ ആകെ ക്ഷീണിച്ചു പോയല്ലോ', തടികൂടിയല്ലോ, മുടിയാകെ നരച്ചല്ലോ', തുടങ്ങിയ മറ്റുള്ളവരുടെ വിലയിരുത്തലുകൾ നമ്മുടെ എത്രയോ ദിവസങ്ങൾ നശിപ്പിച്ചിരിക്കുന്നു. ഇത്തരം ആളുകളിൽ നിന്നും ഒരിക്കലെങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിക്കാത്തവരുണ്ടോ? ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോൾ അല്ലെങ്കിൽ ഇടപെടുമ്പോൾ കഴിവതും നല്ലത് പറഞ്ഞു കൊണ്ട് തുടങ്ങുക. പലപ്പോഴും മനുഷ്യ സഹജമായി കുറവുകളും കുറ്റങ്ങളുമൊക്കെ നമ്മുടെ മനസിലേക്ക് ഓടിയെത്തിയേക്കാം. എന്നാൽ അതിന് പ്രാധാന്യം കൊടുക്കാതെ ആ വ്യക്തിയിലുള്ള എന്തെങ്കിലും നല്ല കാര്യം പറഞ്ഞു തുടങ്ങുന്നതാണ് ഉചിതം. 3. നല്ല ചിന്തകളോ, പോസിറ്റിവിറ്റി തോന്നുന്ന കാര്യങ്ങളോ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കാതെ തുറന്നു പറയാം. ഒരു സുഹൃത്ത് നല്ല രീതിയിൽ ഡ്രസ്സ് ചെയ്തു വന്നാൽ, അല്ലെങ്കിൽ അയാളൊരു വാഹനമോ വീടോ വാങ്ങിയാൽ, ജീവിതത്തിലെന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയാൽ ഒന്ന് അഭിനന്ദിക്കാൻ അല്ലെങ്കിൽ കൊള്ളാം എന്ന് പറയാൻ നമുക്ക് കഴിയാറുണ്ടോ? ഏതെങ്കിലും ഹോട്ടലിൽ നിന്നും രുചികരമായ ഭക്ഷണം കഴിച്ചിട്ട് ഫുഡ് നന്നായിട്ടുണ്ട് എന്ന് അവരോട് എത്രപേർ പറയാറുണ്ട്? ജീവിതത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ തരുന്ന സാഹചര്യങ്ങൾ പോലും അംഗീകരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നത് നമ്മളിലും മറ്റുള്ളവരിലും പോസിറ്റിവിറ്റി പരക്കാൻ ഉപകരിക്കും. മറ്റുള്ളവരെ പറ്റി നല്ലത് പറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരവസരവും പാഴാക്കാതിരിക്കാം. 4. ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കാം. സ്കൂളിൽ ടീച്ചർ വഴക്കു പറയുമെന്നോ മാതാപിതാക്കൾ ശിക്ഷിക്കുമെന്നോ ഭയന്ന്, പരീക്ഷ പാസായി ഉന്നതങ്ങളിൽ എത്തിയ എത്ര പേരുണ്ടാവും? ജീവിതത്തിൽ ഓരോരുത്തർക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം ഒരുപക്ഷെ നാം ഇപ്പോഴും ഓർത്തിരിക്കുന്നതും നമ്മെ മുന്നോട്ട് നയിക്കുന്ന ഊർജ്ജവും. ഓരോ വ്യക്തിയുടെയും ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെറിയ ശ്രമങ്ങൾ വലിയ ശ്രമങ്ങളാവാനുള്ള ഇന്ധനമാണ് പ്രോത്സാഹനം. 5. ഗുണപരമല്ലാത്ത വിമർശനങ്ങളെ ഒഴിവാക്കാം ഒരു വ്യക്തിയുടെ തിരുത്തപ്പെടേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയാൻ ശ്രമിക്കണം. അതുപോലെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വ്യക്തിപരമായ പോരയ്മകളിലൂന്നി സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം നല്ല കാര്യങ്ങൾ പറഞ്ഞു വേണം തിരുത്തപെടേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ. ഗുണപരമല്ലാത്ത രീതിയിൽ ഒരു വക്തിയെ അല്ലെങ്കിൽ പെരുമാറ്റത്തെ പോസ്റ്റ്മാർട്ടം ചെയ്യുന്ന തരത്തിലേക്ക് ആശയ വിനിമയം എത്തി ചേരാതിരിക്കാൻ ശ്രദ്ധിക്കുന്നത് വ്യക്തിബന്ധങ്ങൾ ഉഷ്മളമാവാൻ സഹായിക്കും. 6. പ്രോത്സാഹനപരമായ ചിന്തകൾ എഴുതി വയ്ക്കാം നമ്മുടെ മനസിലൂടെ വരുന്ന ചിന്തകൾ എഴുതി വയ്ക്കുമ്പോൾ അത് കൂടുതൽ ദൃഢമായി ഓർമകളിൽ സൂക്ഷിക്കപ്പെടുന്നു. ചിന്തിക്കുന്ന കാര്യങ്ങൾ എഴുതുമ്പോൾ അത് നമ്മുടെ മനസിലാണ് രേഖപ്പെടുത്തുന്നത്. നമുക്ക് ചുറ്റും കാണുന്ന നല്ല കാര്യങ്ങൾ, നല്ല ചിന്തകൾ, അനുഭവങ്ങൾ തുടങ്ങിയവ എഴുതി വയ്ക്കുന്ന ശീലം വ്യക്തി ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ സഹായിക്കും. 7. മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ നിരീക്ഷിക്കാം പോസിറ്റീവ് ആയി ചിന്തിക്കാനുത കുന്ന ഒന്നും തന്നെ നമ്മുടെ സമൂഹത

ക്ഷമയുണ്ടെന്കിൽ വായിച്ചു നോക്കൂ Share it If it is worth.. ഉറുമ്പുകൾ_തരുന്ന_വിജയ_സന്ദേശങ്ങൾ... ഉറുമ്പുകളെ നിരീക്ഷിച്ചിട്ടുണ്ടോ ? അവരുടെ വരിവരിയായുള്ള സഞ്ചാരവും, കൂട്ടം തെറ്റുമ്പോഴുള്ള പരക്കം പാച്ചിലുകളും, ഭക്ഷണം തേടലും എല്ലാം നോക്കിയിരുന്നിട്ടുണ്ടോ? കേവല കൗതുകത്തിനുമപ്പുറം, ഉറുമ്പുകൾ നൽകുന്ന ചില വിജയ മന്ത്രങ്ങളുണ്ട്. *പ്രശസ്ത അമേരിക്കൻ ബിസിനസ് ചിന്തകനായ ജിം റോൺ (Jim Rohn) ഈ പാഠങ്ങളെ Ant Philosophy എന്നാണ് വിശേഷിപ്പിക്കുന്നത് ...* ഉറുമ്പുകളുടെ നാലു വിജയ മന്ത്രങ്ങളാണ് അദ്ദേഹം Ant Philosophy യിൽ പറയുന്നത്. *1. Ants never quit:* ••••••••••••••••••••••••••••••••••••••••••••••• വിരൽ വെച്ച് ഉറുമ്പുകളുടെ വഴി തടയാത്തവർ കുറവായിരിക്കും. ഉറുമ്പുകൾ അപ്പോൾ എന്താണ് ചെയ്തതെന്ന് ഓർമ്മയുണ്ടോ? വഴിമാറി പോകും, വിരലിനു അടിയിലൂടെയോ മുകളിലൂടെയോ പോകും. പക്ഷെ ഒരിക്കലും അവയുടെ യാത്ര നിറുത്തുകയില്ല, പിന്തിരിയുകയുമില്ല. ഉറുമ്പുകൾ ഒരിക്കലും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണം നിറുത്തുകയില്ല. എന്തൊക്കെ തടസ്സങ്ങൾ മുന്നിൽ വന്നാലും അവയെ മറികടന്നു അവർ തങ്ങളുടെ ലക്ഷ്യത്തിലെത്തും. ജീവിതത്തിൽ മുന്നേറുവാൻ നമ്മൾ പാലിക്കേണ്ട ഒരു പാഠമാണിത്. *തിരിച്ചടികളും വെല്ലുവിളികളും വരുമ്പോൾ പരാജിതനായി പിന്മാറാതെ, അവയെ മറികടക്കുവാനുള്ള വഴികൾ കണ്ടെത്തുക.* *2. Ants think winter all summer:* ••••••••••••••••••••••••••••••••••••••••••••••• വേനൽക്കാലത്തു ഉറുമ്പുകൾ മഞ്ഞുകാലത്തിനായി തയ്യാറെടുക്കും, മഞ്ഞു കാലത്തേക്കുള്ള ഭക്ഷണം കരുതിവെക്കും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഐശ്വര്യത്തിന്റെ നാളുകളിൽ വരാനിരിക്കുന്ന വറുതിയുടെ നാളുകൾക്കായി തയ്യാറെടുക്കുക. ഉറുമ്പുകളുടെ സ്വഭാവമാണിത്. *നല്ല നാളുകൾ എന്നും നിലനിൽക്കുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.* *വേനലിനു ശേഷം വർഷവും ശൈത്യവും വരുന്നതുപോലെ, സമ്പന്നതയുടെ നാളുകൾക്ക് പിറകെ പ്രയാസങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നാളുകൾ വന്നേക്കാം....* *അവയെ നേരിടുവാൻ നമ്മൾ തയ്യാറെടുക്കണം.* *3. Ants think summer all winter:* •••••••••••••••••••••••••••••••••••••••••••••••••• ഇതു വളരെ പ്രധാനമാണ്. ശൈത്യകാലത്തു ഉറുമ്പുകൾ സ്വയം ഓർമ്മിപ്പിക്കും: “ഇത് എന്നെന്നും നിലനിൽക്കില്ല, നമ്മൾ ഉടനെത്തന്നെ പുറത്തുകടക്കും.” വേനൽചൂട് വരുന്ന ആദ്യ നാളിൽ തന്നെ ഉറുമ്പുകൾ പുറത്തിറങ്ങുകയും ചെയ്യും. മഞ്ഞു വന്നാൽ വീണ്ടും മാളത്തിനകത്തു തന്നെ കയറുകയും, പിന്നീടുള്ള ആദ്യ ഉഷ്‌ണനാളിൽ തന്നെ പുറത്തിറങ്ങുകയും ചെയ്യും. *എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക.* *പ്രതിസന്ധിയുടെ കാർമേഘങ്ങൾ മാറി നല്ല ദിനങ്ങൾ തീർച്ചയായും വരിക തന്നെ ചെയ്യും.* *4. Ants think “all-you-possibly-can”:* ••••••••••••••••••••••••••••••••••••••••••••••••• വേനലിൽ ശൈത്യകാലത്തിനായി തയാറെടുക്കുവാൻ എന്തെല്ലാമാണ്, എത്രയെല്ലാമാണ് ഉറുമ്പുകൾ സംഭരിച്ചു വെക്കുക? അവരെക്കൊണ്ട് കഴിയുന്നത്രയും! ഇത്ര മതിയെന്ന അലസതയോ, ഇനിയും ഒരുപാട് വേണമെന്ന അത്യാർത്തിയോ അല്ല, തങ്ങളെക്കൊണ്ട് എത്രത്തോളം കഴിയുമെന്ന ലക്ഷ്യബോധമാണ് ഉറുമ്പുകളെ നയിക്കുന്നത്. *ഒന്നും ചെയ്യാതെ അലസമായിരിക്കുകയോ ചെയ്യാൻ സാധിക്കാത്തവയെപ്പറ്റി ആശങ്കപ്പെടുകയോ അല്ല, തങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്നവയത്രയും ചെയ്യുക.* *◆ഒരിക്കലും കീഴടങ്ങാതിരിക്കുക.* *◆നാളെയിലേക്ക് കരുതിയിരിക്കുക...* *◆ശുഭാപ്തിവിശ്വാസം പുലർത്തുക.....* *◆നിങ്ങളെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുക.* ഇവയാണ് ഉറുമ്പുകൾ നൽകുന്ന വിജയമന്ത്രങ്ങൾ... Author; Uknown

🔹പുകവലി വർജ്ജിക്കുക, രക്തസമ്മർദം, കൊളസ്ട്രോൾ പഞ്ചസാര, എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക നിയന്ത്രണ വിധേയമാക്കുക. 🔹പോഷകപൂർണമായ സമീകൃതാഹാരം കഴിക്കുക. 🔹നെറ്റ് എന്ന വ്യായാമം ചെയ്യുക, നടത്തം, നീന്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുക 🔹കഴിയുന്നതും സ്വന്തമായി വാഹനം ഓടിക്കുക. ഡ്രൈവിംഗ് തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നു. 🔹തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കളികൾ ആയ പദപ്രശ്നം, സുഡോക്കു, ചെസ്സ്, അക്ഷരശ്ലോകം, അന്താക്ഷരി എന്നിവ പരിശീലിക്കുക. ചർച്ചകളിൽ സജീവമായി പങ്കെടുത്ത് അഭിപ്രായം പറയാം. 🔹എല്ലാവർഷവും ശാരീരിക പരിശോധന നടത്തുക 🔹തൈറോയ്ഡ് മുതലായ ഹോർമോണുകൾ ഇടവേളകളിൽ പരിശോധിക്കണം. 🔹ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ഉപയോഗിക്കുന്നത് തലയ്ക്ക് ക്ഷതം പറ്റി മറവി രോഗം ഉണ്ടാകുന്നത് തടയും. 🔹മാനസികമായി എപ്പോഴും ഊർജസ്വലവും ശ്രമിക്കുക. 🔹വിഷാദം ഉണ്ടെങ്കിൽ ചികിത്സ തേടുക. 🔹ദിവസം ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ സമയം കണ്ടെത്തുക. 🔹വെറുതെയിരിക്കുമ്പോൾ അക്വേറിയത്തിലെ മീൻ ചലനങ്ങൾ നിരീക്ഷിക്കുക. തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും

മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം? മോട്ടിവേഷൻ എപ്പോഴും ജീവിതത്തിലുടനീളം നിലനിർത്തുവാൻ എന്താണ് ചെയ്യണ്ടത് എന്ന് എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം മോട്ടിവേഷൻ എന്ന് പറയുന്നത് ഒരു റീചാർജബിൾ ബാറ്ററി പോലെയാണ്. ഉദാ. നമ്മൾ ഒരു മൊബൈൽ ഫോൺ വാങ്ങിക്കുകയാണെങ്കിൽ അതിനോടൊപ്പം ഒരു ഹാന്റ് സെറ്റ് ഉണ്ടാകും, ഒരു ബാറ്ററിയുണ്ടാകും അതായത് റീചാർജബിൾ ബാറ്ററി കൂടാതെ ഒരു ചാർജറും. ബാറ്ററിയുടെ ചാർജ് പോയാലും വീണ്ടും ചാർജ് ചെയ്യുവാൻ വേണ്ടിയാണ് ഇൗ ചാർജർ നമ്മൾ ഉപയോഗിക്കുക. ഇതുപോലെ തന്നെയാണ് നമ്മുടെ കാര്യവും. നമ്മളെല്ലാവരും റീചാർജബിൾ ബാറ്ററി പോലെയാണ്. ഏതു മനുഷ്യനായാലും ഇടക്ക് അയാളുടെ ചാർജ് അഥവാ മോട്ടിവേഷൻ പോകും. ആ റീചാർജബിൾ ബാറ്ററിയിൽ നിന്ന് ചാർജ് പോയിക്കഴിഞ്ഞാൽ ചാർജർ ഉപയോഗിച്ചുകൊണ്ട് ഇതിനെ തിരികെ വീണ്ടും ചാർജ് ചെയ്യണം എന്നതാണ് അതിന്റെയൊരു ശാസ്ത്രീയമായ രീതി. അങ്ങനെ നമുക്ക് റീചർജ് ചെയ്യാൻ സാധിക്കുന്ന ചാർജറുകളെക്കുറിച്ചാണ് നമ്മളിന്ന് വിശകലനം ചെയ്യാൻ പോകുന്നത്. 1. എല്ലാദിവസവും ഒരു 10 പേജെങ്കിലും ഇൻസ്പിരേഷനായിട്ടുള്ളതോ! മോട്ടിവേഷനായിട്ടുള്ളതോ ആയ ബുക്ക് വായിക്കുക എന്നതാണ്. നിങ്ങൾ ഒരു ദിവസം ഒരു 10 പേജെങ്കിലും വായിച്ചാൽ 15 ദിവസംകൊണ്ട് 150 പേജ് വായിച്ച് തീരും അങ്ങനെ മാസത്തിൽ നിങ്ങൾക്ക് രണ്ട് പുസ്തകമെങ്കിലും വായിച്ച് തീർക്കാൻ സാധിക്കും. ഒരു കൊല്ലത്തിലാണെങ്കിൽ 24 പുസ്തകങ്ങൾ വായിച്ച് തീരുകയും ചെയ്യും. അങ്ങനെ ദിവസത്തിൽ 10 പേജുകൾ വായിക്കുക വഴി നിങ്ങൾ അറിവ് സമ്പാധിക്കുക മാത്രമല്ല ചെയ്യുക, നിങ്ങളുടെ മോട്ടിവേഷൻ ലെവൽ തന്നെ നിലനിർത്തുവാൻ നിങ്ങൾക്ക് സാധിക്കും. 2. മോട്ടിവേഷണൽ ആയിട്ടുള്ള വീഡിയോകൾ കാണുക അല്ലെങ്കിൽ ഒാഡിയോകൾ കേൾക്കുക. അങ്ങനെയുള്ള വീഡിയോകൾ ഏതു ഭാഷയിൽ വേണമെങ്കിലും യൂടുബിൽ നിന്ന് ലഭിക്കുന്നതാണ്. നിരന്തരമായി ഇങ്ങനെയുള്ള വീഡിയോകൾ കാണുക വഴി അല്ലെങ്കിൽ ഒാഡിയോകൾ കേൾക്കുക വഴി നമ്മുടെ മോട്ടിവേഷൻ നിലനിർത്തുവാൻ നമുക്ക് സാധിക്കും. 3. പോസിറ്റീവായ ആളുകളുമായി ബന്ധങ്ങൾ നിലനിർത്തുക പോസിറ്റീവായ ആളുകളുമായി അല്ലെങ്കിൽ പ്രചോദിതരായ ആളുകളുമായി ബന്ധം നിലനിർത്തുക എന്നതാണ്. അങ്ങനെ ബന്ധങ്ങൾ നിലനിർത്തുക വഴി സ്വാഭാവികമായും നമ്മുടെ ചാർജ് നിലനിർത്തികൊണ്ടുപോകാൻ നമുക്ക് സാധിക്കും. 4. നമ്മുടെ പ്രചോദനം നിലനിർത്തുവാൻ നമ്മുടെ കൂടെയുള്ളവരേയും പ്രചോദിതരാക്കുക എന്നതാണ്. ഉദാ. ചായ അടുപ്പിൽ വെച്ച് ചൂടാക്കി താഴെ ഇറക്കി വെച്ച് കുറച്ച് സമയം കൊണ്ട് അതിന്റെ ചൂടാറുന്നു. കാരണം അടുപ്പിൽ നിന്ന് താഴെ ഇറക്കി വെക്കുമ്പോൾ അതിന്റെ പരിസരത്തിനനുസരിച്ച് അത് മാറുകയാണ് ചെയ്യുക. എപ്പോഴും അത് ചൂടായി ഇരിക്കണം എങ്കിൽ, അത് വെയ്ക്കുന്ന പ്രതലവും ചൂടായിതന്നെയിരിക്കണം. അതുപോലെയാണ് നമ്മളുടെ കാര്യവും. നമ്മൾ  ചുറ്റുമുള്ളവരെ ചൂടാക്കുന്നതിലൂടെ (ചാർജാക്കുന്നതിലൂടെ) നമ്മൾ സ്വയം ചൂടാകുകയാണ് (ചാർജാവുകയാണ്) ചെയ്യുക. ഇങ്ങനെ 4 കാര്യങ്ങൾ ശ്രദ്ധിക്കുക വഴി മോട്ടിവേഷൻ എപ്പോഴും നമുക്ക് സ്ഥിരമായി നിലനിർത്താം.

ബലി കാക്കകൾ 🖋️ ചെറിയാൻ കെ ജോസഫ്

തിളങ്ങുന്ന ഓർമ്മകൾ ജ്വലിക്കുന്ന വാക്കുകൾ APJ ABDUL KALAM

എന്റെ രാവണൻ 🖊️ ആൻവി

എന്റെ രാവണൻ.pdf10.68 MB

ഖൽബിന്റെ കൂട്ടുകാരൻ - 2.pdf8.83 MB

പ്രിയസഖി(കൃഷ്ണ പ്രിയ).pdf

ഹൃദയതാളം( ശ്രീ).pdf