📖 بصائر ബസ്വാഇർ 📖
رفتن به کانال در Telegram
قناة سلفية للعلوم الشرعية പ്രിയമുള്ളവരേ, ▪️ സലഫി മൻഹജനുസരിച്ച് ▪️ കൃത്യമായ അറിവിൻ്റെ അടിസ്ഥാനത്തിൽ ▪️ ശരിയായ ദീൻ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള ▪️ ഒരു സംഘം വിദ്യാർത്ഥികളുടെ എളിയ പരിശ്രമമാണ് ▪️ (ബസ്വാഇർ) എന്ന ഈയൊരു ചാനൽ.
نمایش بیشتر2 080
مشترکین
+124 ساعت
-27 روز
+130 روز
در حال بارگذاری دادهها
کانالهای مشابه
ابر برچسبها
هیچ دادهای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
اکتبر '26اکتبر '26
اکتبر '26
+19
در 0 کانالها
سپتامبر '26
+20
در 0 کانالها
Get PRO
اوت '26
+17
در 1 کانالها
Get PRO
ژوئیه '26
+18
در 0 کانالها
Get PRO
ژوئن '26
+28
در 0 کانالها
Get PRO
مه '26
+34
در 1 کانالها
Get PRO
آوریل '26
+47
در 1 کانالها
Get PRO
مارس '26
+27
در 0 کانالها
Get PRO
فوریه '26
+22
در 0 کانالها
Get PRO
ژانویه '26
+22
در 0 کانالها
Get PRO
دسامبر '25
+24
در 0 کانالها
Get PRO
نوامبر '25
+18
در 0 کانالها
Get PRO
اکتبر '25
+52
در 0 کانالها
Get PRO
سپتامبر '25
+21
در 1 کانالها
Get PRO
اوت '25
+60
در 0 کانالها
Get PRO
ژوئیه '25
+29
در 0 کانالها
Get PRO
ژوئن '25
+25
در 0 کانالها
Get PRO
مه '25
+53
در 1 کانالها
Get PRO
آوریل '25
+24
در 0 کانالها
Get PRO
مارس '25
+21
در 0 کانالها
Get PRO
فوریه '25
+27
در 0 کانالها
Get PRO
ژانویه '25
+46
در 2 کانالها
Get PRO
دسامبر '24
+136
در 0 کانالها
Get PRO
نوامبر '24
+63
در 0 کانالها
Get PRO
اکتبر '24
+86
در 2 کانالها
Get PRO
سپتامبر '24
+63
در 0 کانالها
Get PRO
اوت '24
+54
در 1 کانالها
Get PRO
ژوئیه '24
+61
در 0 کانالها
Get PRO
ژوئن '24
+46
در 0 کانالها
Get PRO
مه '24
+67
در 0 کانالها
Get PRO
آوریل '24
+70
در 0 کانالها
Get PRO
مارس '24
+77
در 0 کانالها
Get PRO
فوریه '24
+62
در 0 کانالها
Get PRO
ژانویه '24
+75
در 0 کانالها
Get PRO
دسامبر '23
+102
در 2 کانالها
Get PRO
نوامبر '23
+20
در 1 کانالها
Get PRO
اکتبر '23
+28
در 1 کانالها
Get PRO
سپتامبر '23
+36
در 0 کانالها
Get PRO
اوت '23
+31
در 0 کانالها
Get PRO
ژوئیه '23
+39
در 0 کانالها
Get PRO
ژوئن '23
+27
در 0 کانالها
Get PRO
مه '23
+42
در 0 کانالها
Get PRO
آوریل '23
+38
در 0 کانالها
Get PRO
مارس '23
+49
در 0 کانالها
Get PRO
فوریه '23
+77
در 0 کانالها
Get PRO
ژانویه '23
+107
در 0 کانالها
Get PRO
دسامبر '22
+31
در 0 کانالها
Get PRO
نوامبر '22
+30
در 0 کانالها
Get PRO
اکتبر '22
+43
در 0 کانالها
Get PRO
سپتامبر '22
+63
در 0 کانالها
Get PRO
اوت '22
+91
در 0 کانالها
Get PRO
ژوئیه '22
+54
در 0 کانالها
Get PRO
ژوئن '22
+35
در 0 کانالها
Get PRO
مه '22
+70
در 0 کانالها
Get PRO
آوریل '22
+48
در 0 کانالها
Get PRO
مارس '22
+59
در 0 کانالها
Get PRO
فوریه '22
+51
در 0 کانالها
Get PRO
ژانویه '22
+38
در 0 کانالها
Get PRO
دسامبر '21
+39
در 0 کانالها
Get PRO
نوامبر '21
+29
در 0 کانالها
Get PRO
اکتبر '21
+78
در 0 کانالها
Get PRO
سپتامبر '21
+43
در 0 کانالها
Get PRO
اوت '21
+79
در 0 کانالها
Get PRO
ژوئیه '21
+61
در 0 کانالها
Get PRO
ژوئن '21
+440
در 0 کانالها
| تاریخ | رشد مشترکین | اشارات | کانالها | |
| 19 اکتبر | +1 | |||
| 18 اکتبر | +1 | |||
| 17 اکتبر | 0 | |||
| 16 اکتبر | +2 | |||
| 15 اکتبر | +1 | |||
| 14 اکتبر | 0 | |||
| 13 اکتبر | 0 | |||
| 12 اکتبر | +3 | |||
| 11 اکتبر | +1 | |||
| 10 اکتبر | +1 | |||
| 09 اکتبر | 0 | |||
| 08 اکتبر | 0 | |||
| 07 اکتبر | 0 | |||
| 06 اکتبر | 0 | |||
| 05 اکتبر | +1 | |||
| 04 اکتبر | +2 | |||
| 03 اکتبر | +5 | |||
| 02 اکتبر | 0 | |||
| 01 اکتبر | +1 |
پستهای کانال
*ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നുപേർ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവൻ (അല്ലാഹു) അവർക്ക് നാലാമനായിക്കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കിൽ അവൻ അവർക്ക് ആറാമനായിക്കൊണ്ടുമല്ലാതെ. അതിനേക്കാൾ കുറഞ്ഞവരുടെയോ കൂടിയവരുടെയോ ആണെങ്കിൽ അവർ എവിടെയായിരുന്നാലും അവൻ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അവർ പ്രവർത്തിച്ചതിനെപ്പറ്റി അവൻ അവരെ വിവരമറിയിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.*(സൂറത്തുൽ മുജാദില: 7)
ഈ ആയത്തുകൊണ്ട് അർത്ഥമാക്കുന്നത് മുൻപ് വിശദീകരിച്ചതുപോലെ അല്ലാഹു അവരുടെ അവസ്ഥകൾ അറിയുന്നു എന്നാണ്. അത് വ്യക്തമാക്കുകയും ആ ആശയത്തിന് ബലം നൽകുകയും ചെയ്യുന്ന കാര്യമാണ്, അല്ലാഹു ഈ ആയത്ത് ആരംഭിച്ചതും അവസാനിപ്പിച്ചതും അവന്റെ 'അറിവിനെ' പരാമർശിച്ചുകൊണ്ടാണ് എന്നത്.
റബ്ബിനെ കുറിച്ചുള്ള വിശ്വാസകാര്യങ്ങളിൽ അഹ്ലുസ്സുന്നയുടെ വിശ്വാസം നിങ്ങൾ മുറുകെപിടിക്കുക. അതിൽ മരണം വരെ ഉറച്ചു നിലകൊള്ളുക.
അല്ലാഹുവേ തൗഹീദിലും,സുന്നതിലുമായി ഞങ്ങളെ നീ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യേണമേ.
✍️ വിവ. അബുൽ വഫാ അനസ് അലി
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية*
| 2 | ഒരിക്കൽ മുആവിയത്തുബ്നുൽ ഹകം അസ്സുലമി رضي الله عنه തന്റെ അടിമസ്ത്രീയെ മോചിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ അവളെ നബി ﷺ യുടെ അരികിൽ കൊണ്ടുവന്നു.
فسألَ النبيُّ ﷺ هذهِ الجاريةَ: «أَيْنَ اللهُ؟» قالَتْ: في السماءِ، قالَ: «مَنْ أَنَا؟» قالَتْ: أنتَ رسولُ اللهِ ﷺ، قالَ: «أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ»
അപ്പോൾ അവളോട് നബി ﷺ ചോദിച്ചു: അല്ലാഹു എവിടെയാണ്? അവൾ പറഞ്ഞു: ആകാശത്താണ്. അവിടുന്ന് ചോദിച്ചു: ഞാൻ ആരാണ്? അവൾ പറഞ്ഞു: താങ്കൾ അല്ലാഹുവിന്റെ റസൂലാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു: അവളെ മോചിപ്പിക്കുക, അവൾ വിശ്വാസിനിയാണ്.
അല്ലാഹു അവന്റെ പടപ്പുകൾക്ക് മുകളിലാണ് എന്ന് അറിയിക്കുന്ന വ്യക്തമായ തെളിവാണ് ഈ ഹദീസ്. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ വിശ്വാസകാര്യങ്ങൾ ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതുപോലെ, ഇത് പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകോപനം) ഉള്ള വിഷയമാണ്.
മനുഷ്യന്റെ ശുദ്ധപ്രകൃതിയും ഇത് അംഗീകരിക്കുന്നതാണ്. അവന് വല്ല പ്രയാസവും ബാധിച്ചാൽ അവൻ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുന്നു, പ്രാർത്ഥിക്കുമ്പോൾ കരങ്ങൾ മുകളിലേക്ക് ഉയർത്തുന്നു. കാരണം തന്റെ റബ്ബ് ആകാശങ്ങൾക്ക് മുകളിലാണെന്ന് അവൻ മനസ്സിലാക്കുന്നു. നാൽകാലികൾ വരെ ഇത് മനസിലാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇമാം അഹ്മദ് ബ്നു ഹമ്പൽ رحمه الله പറഞ്ഞു
المكانُ مكانانِ، إمَّا مكانُ عُلُوٍّ أو مكانُ سُفْلٍ، وللهِ المكانُ الأحسَنُ ولَهُ المثلُ الأعلى، فلَهُ المكانُ الأعلى سبحانهُ وتعالى.
“സ്ഥാനങ്ങൾ രണ്ട് രൂപത്തിലാണ്: ഒന്നുകിൽ താഴ്ന്ന സ്ഥാനം, അല്ലെങ്കിൽ ഉയർന്ന സ്ഥാനം. അല്ലാഹുവിന് ഏറ്റവും ഉത്തമമായ സ്ഥാനമാണുള്ളത്, അവന്റെ വിശേഷണങ്ങൾ അത്യുന്നതമാണ്. അതിനാൽ അവന് ഏറ്റവും ഉയർന്ന സ്ഥാനമാണുള്ളത്.”
അപ്പോൾ ഖുർആനും സുന്നത്തും ഇജ്മാഉം ശുദ്ധപ്രകൃതിയും ബുദ്ധിയുമെല്ലാം അറിയിക്കുന്ന കാര്യമാണ് അല്ലാഹു അവന്റെ പടപ്പുകൾക്ക് മുകളിലാണ് എന്ന കാര്യം.
അല്ലാഹു പറയുന്നു:
* ٱلرَّحۡمَـٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ*
*റഹ്മാനായ അല്ലാഹു അർഷിനു മുകളിൽ ആരോഹണം ചെയ്തിരിക്കുന്നു.*(സൂറത്തു ത്വാഹാ: 5)
സമാനമായ ഏഴോളം ആയത്തുകൾ ഖുർആനിൽ കാണാം. അഥവാ, അല്ലാഹു എല്ലാറ്റിനേക്കാളും മുകളിലും ഉന്നതിയിലുമാകുന്നു.
അല്ലാഹു തന്റെ അടിമകളോടൊപ്പം ഉണ്ടെന്ന് അറിയിക്കുന്ന ആയത്തുകൾ ശരിയായി മനസ്സിലാക്കാത്തവർക്ക് ചിലപ്പോൾ ഈ വിഷയത്തിൽ അവ്യക്തത വന്നേക്കാം. ഉദാഹരണത്തിന് അല്ലാഹു പറഞ്ഞു:
* إِنَّ ٱللَّهَ مَعَ ٱلَّذِینَ ٱتَّقَوا۟ وَّٱلَّذِینَ هُم مُّحۡسِنُونَ*
*തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു; സദ്വൃത്തരായിട്ടുള്ളവരോടൊപ്പവും.*(സൂറത്തുന്നഹ്ൽ: 128)
ഈ ആയത്ത്, അല്ലാഹു ആകാശത്തിന് മുകളിലല്ല എന്ന് അറിയിക്കുന്നു എന്ന് ചിലർ പറഞ്ഞേക്കാം. ഇത് ഭാഷാപരമായിത്തന്നെ തീർത്തും അബദ്ധമാണ്. കാരണം 'കൂടെ/ഒപ്പം' എന്ന പദത്തിന്റെ അർത്ഥം അത് പ്രയോഗിക്കുന്ന സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും;
* "പാലിനോടൊപ്പം ഞാൻ വെള്ളം വെച്ചു" എന്ന് പറഞ്ഞാൽ ആ സാഹചര്യത്തിൽ നിന്ന് മനസ്സിലാക്കപ്പെടുക പാലും വെള്ളവും ഇടകലർത്തി എന്നതാണ്.
* "എന്റെ കൂട്ടുകാരനോടൊപ്പം ഞാൻ യാത്ര ചെയ്തു" എന്ന് പറഞ്ഞാൽ ഞാൻ അവന്റെ കൂടെയുണ്ടായിരുന്നു എന്നാണ്.
* "ഞാൻ ചന്ദ്രനോടൊപ്പം സഞ്ചരിച്ചു" എന്ന് പറഞ്ഞാൽ ഞാൻ രാത്രിയിലാണ് സഞ്ചരിച്ചത് എന്നാണ് അർത്ഥം.
* ഒരു സൈനികത്തലവൻ തന്റെ കീഴിലുള്ളവരോട് "നിങ്ങൾ പൊയ്ക്കൊള്ളുക, ഞാൻ നിങ്ങളോടൊപ്പമുണ്ട്" എന്ന് പറഞ്ഞാൽ "ഞാൻ നിങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും" എന്നതാണ്.
അതുകൊണ്ട് "കൂടെ" എന്ന വാക്കിന് അറബിയിൽ എല്ലാ സമയത്തും ഒരേ അർത്ഥമല്ല; മറിച്ച് സാഹചര്യത്തിനനുസരിച്ച് അതിൽ മാറ്റം വരും.
അതുപോലെ ചിലർക്ക് സംശയം തോന്നാറുള്ള മറ്റൊരു ആയത്താണ്:
* وَهُوَ ٱلَّذِی فِی ٱلسَّمَاۤءِ إِلَـٰهࣱ وَفِی ٱلۡأَرۡضِ إِلَـٰهࣱۚ وَهُوَ ٱلۡحَكِیمُ ٱلۡعَلِیمُ*
*അവനാകുന്നു ആകാശത്ത് ആരാധ്യനായിട്ടുള്ളവനും ഭൂമിയിൽ ആരാധ്യനായിട്ടുള്ളവനും. അവൻ യുക്തിമാനും സർവ്വജ്ഞനുമാകുന്നു.*(സൂറത്തുസ്സുഖ്റുഫ്: 84)
ഈ ആയത്തിന്റെ അർത്ഥമായി ഇമാം അഹ്മദിനെ പോലുള്ള പണ്ഡിതന്മാർ പറഞ്ഞത്:
أي هوَ المعبودُ في السماءِ والأرضِ، يعبُدُهُ مَن في السماءِ مِن الملائكةِ، ويعبُدُهُ الصالحونَ في الأرضِ كصالِحِي بني آدمَ.
“ആകാശത്തും ഭൂമിയിലും ആരാധിക്കപ്പെടുന്നവനാണ് അല്ലാഹു. അതായത്, ഭൂമിയിൽ മനുഷ്യരും ആകാശത്തു മലക്കുകളും അവനെ ആരാധിക്കുന്നു.”
മറ്റു ചിലർക്ക് സംശയം തോന്നിയേക്കാവുന്ന ആയതാണ്:
* أَلَمۡ تَرَ أَنَّ ٱللَّهَ یَعۡلَمُ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِ مَا یَكُونُ مِن نَّجۡوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَاۤ أَدۡنَىٰ مِن ذَ ٰلِكَ وَلَاۤ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَیۡنَ مَا كَانُوا۟ ثُمَّ یُنَبِّئُهُم بِمَا عَمِلُوا۟ یَوۡمَ ٱلۡقِیَـٰمَةِ إِنَّ ٱللَّهَ بِكُلِّ شَیۡءٍ عَلِیمٌ* | 54 |
| 3 | *(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. • അല്ലാഹു ഏവര്ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. • അവന് (ആര്ക്കും) ജന്മം നല്കിയിട്ടില്ല, (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. • അവന് തുല്യനായി ആരും ഇല്ലതാനും.*(സൂറത്തുൽ ഇഖ്ലാസ്: 1-4)
അഹ്ലുസ്സുന്ന പറയുന്നു: അല്ലാഹുവിന് രണ്ട് കണ്ണുകളുണ്ട്. അത് ഹദീസിൽ സ്ഥിരപ്പെട്ടുവരികയും പണ്ഡിതന്മാർ അതിൽ ഏകോപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അല്ലാഹുവിന്റെ കണ്ണുകൾ പടപ്പുകളുടെ കണ്ണുകൾ പോലെയല്ല.
ഇമാം ഇബ്നു ഖുസൈമ رحمه الله പറഞ്ഞു:
يا أهلَ الحِجَا، إنَّ للفأرةِ يدينِ، وللقردِ يدينِ، وللإنسانِ يدينِ، ولا يلزَمُ مِن ذلكَ المُشابهةُ، بَل لِكُلٍّ يدانِ تليقُ بحالِهِ، وللهِ المثلُ الأعلى.
“ഓ ബുദ്ധിയുള്ളവരെ, എലിക്കും കുരങ്ങനും മനുഷ്യനും കൈകളുണ്ട്. ഇതിനർത്ഥം ഈ കൈകളെല്ലാം ഒരുപോലെയാണെന്നല്ല. മറിച്ച്, എല്ലാവർക്കും അവരവർക്ക് യോജിച്ച കൈകളാണുള്ളത്. അല്ലാഹുവിന് ഏറ്റവും ഉന്നതമായ വിശേഷണങ്ങളാണുള്ളത്.”
കിതാബിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിന്റെ വിശേഷണങ്ങൾ അവന് യോജിക്കുന്ന ഏറ്റവും പരിപൂർണ്ണ രൂപത്തിൽ, അവന്റെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്താതെ സ്ഥിരപ്പെടുത്തൽ നമ്മുടെ മേൽ നിർബന്ധമാണ്.
എന്നാൽ ബിദ്അത്തുകാരിൽപ്പെട്ട മുഅവ്വിലത്ത്, അശ്അരികൾ, മാതുരീതികൾ തുടങ്ങിയവർ അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ രണ്ട് കൈകൾ എന്ന് പറഞ്ഞാൽ അവന്റെ രണ്ട് അനുഗ്രഹങ്ങളാണ്, അല്ലെങ്കിൽ അവന്റെ രണ്ട് കഴിവുകളാണെന്ന്.
അവർക്കുള്ള അഹ്ലുസ്സുന്നയുടെ മറുപടി ഇപ്രകാരമാണ്:
നിങ്ങൾ അല്ലാഹുവിന് അവന്റെ കഴിവ് സ്ഥിരപ്പെടുത്തി; ആ കഴിവ് സൃഷ്ടികളോട് സാദൃശ്യപ്പെടുന്നതല്ലെന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്തു. ഈ രീതിയിലാണ് നിങ്ങൾ അല്ലാഹുവിന്റെ കഴിവിനെക്കുറിച്ച് പറയുന്നതെങ്കിൽ, ഇത് തന്നെ അല്ലാഹുവിന്റെ കരങ്ങളെക്കുറിച്ചും പറയുക. അല്ലാഹുവിന്റെ കഴിവിനെ അവന് യോജിക്കുന്ന രൂപത്തിൽ സൃഷ്ടികളുടെ കഴിവിനോട് ഉപമിക്കാതെ നിങ്ങൾ സ്ഥിരപ്പെടുത്തിയതു പോലെ, അവന്റെ കരങ്ങളെയും സൃഷ്ടികളോട് ഉപമിക്കാതെ അവന് യോജിക്കുന്ന രൂപത്തിൽ സ്ഥിരപ്പെടുത്തുക.
അതിനാൽ ഈ വിഷയത്തിൽ നിങ്ങൾ അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ വഴി മുറുകെപ്പിടിക്കുക, വിജയിച്ച കക്ഷിയിൽ ഉൾപ്പെടാൻ അതിൽ ഉറച്ചുനിൽക്കുക.
മുആവിയ رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:
إِنَّ أَهْلَ الْكِتَابَيْنِ افْتَرَقُوا فِي دِينِهِمْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَإِنَّ هَذِهِ الْأُمَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ مِلَّةً – يَعْنِي: الْأَهْوَاءَ -، كُلُّهَا فِي النَّارِ إِلَّا وَاحِدَةً، وَهِيَ الْجَمَاعَةُ
“ജൂതരും നസ്വ്റാണികളും അവരുടെ ദീനിൽ 72 വിഭാഗമായി പിളർന്നു. എന്റെ ഈ ഉമ്മത്ത് 73 വിഭാഗമായി പിളരും. അതിൽ ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാവരും നരകത്തിലാണ്. അവരാണ് അൽ-ജമാഅ.”
'അൽ-ജമാഅ' എന്നാൽ അഹ്ലുസ്സുന്നത്തി വൽ ജമാഅയാണ്. അവരെക്കുറിച്ച് നബി ﷺ പറഞ്ഞു:
لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ، لَا يَضُرُّهُمْ مَنْ خَذَلَهُمْ، حَتَّى يَأْتِيَ أَمْرُ اللهِ وَهُمْ كَذَلِكَ
“എന്റെ ഉമ്മത്തിൽ സത്യത്തിന്റെ മേൽ അടിയുറച്ചുനിൽക്കുന്ന ഒരു കൊച്ചുവിഭാഗം എപ്പോഴുമുണ്ടായിരിക്കും. അവരെ വഞ്ചിക്കുന്നവർക്ക് അവരെ ഉപദ്രവിക്കാൻ സാധിക്കില്ല, അല്ലാഹുവിന്റെ കൽപ്പന (അന്ത്യനാൾ) വന്നെത്തുന്നതുവരെ അവർ അപ്രകാരം തന്നെയായിരിക്കും.”
അല്ലാഹുവിന്റെ വിശേഷണങ്ങളിലുള്ള അഹ്ലുസ്സുന്നയുടെ വിശ്വാസത്തിൽപ്പെട്ട മറ്റൊന്നാണ് അല്ലാഹു അവന്റെ പടപ്പുകളുടെയെല്ലാം മുകളിലാണ് എന്ന കാര്യം. അത് ഖുർആനും സുന്നത്തും ഇജ്മാഉം ശുദ്ധപ്രകൃതിയും ബുദ്ധിയും ഒരുപോലെ വ്യക്തമാക്കുന്ന കാര്യമാണ്. ഈ വിഷയത്തിൽ ഒട്ടനവധി തെളിവുകൾ നമുക്ക് കാണാം. ചില പണ്ഡിതന്മാർ പറഞ്ഞത് അല്ലാഹു അവന്റെ പടപ്പുകൾക്കെല്ലാം മുകളിലാണെന്നതിന് രണ്ടായിരത്തിലധികം തെളിവുകളുണ്ടെന്നാണ്.
അല്ലാഹു പറയുന്നു:
* یَخَافُونَ رَبَّهُم مِّن فَوۡقِهِمۡ وَیَفۡعَلُونَ مَا یُؤۡمَرُونَ*
*അവർക്കു മീതെയുള്ള അവരുടെ റബ്ബിനെ അവർ ഭയപ്പെടുകയും കൽപ്പിക്കപ്പെടുന്നതെന്തും അവർ പ്രവർത്തിക്കുകയും ചെയ്യുന്നു.*(സൂറത്തുന്നഹ്ൽ: 50)
* لَهُ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِ وَهُوَ ٱلۡعَلِیُّ ٱلۡعَظِیمُ*
*അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവൻ ഉന്നതനും മഹാനുമാകുന്നു.*(സൂറത്തുശ്ശൂറാ: 4)
* ءَأَمِنتُم مَّن فِی ٱلسَّمَاۤءِ أَن یَخۡسِفَ بِكُمُ ٱلۡأَرۡضَ فَإِذَا هِیَ تَمُورُ*
*ആകാശത്തിലുള്ളവൻ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? അപ്പോൾ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും.*(സൂറത്തുൽ മുൽക്: 16)
'ആകാശത്തിലുള്ളവൻ' എന്നാൽ ആകാശത്തിന് മുകളിലുള്ളവൻ എന്നാണ് അർത്ഥം. 'ഭൂമിയിൽ നിങ്ങൾ സഞ്ചരിക്കൂ' എന്ന് പറഞ്ഞാൽ 'ഭൂമിയുടെ മുകളിൽ സഞ്ചരിക്കൂ' എന്ന് അർത്ഥമാക്കുന്നത് പോലെ. | 43 |
| 4 | #مقالات
•┈┈•✿ مقالات ✿•┈┈•
*📝അല്ലാഹുവിന്റെ നാമങ്ങളും, വിശേഷണങ്ങളും ; അഹ്ലുസ്സുന്നയുടെ വിശ്വാസം*
_✍🏻 ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله_
https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4
••┈•┈••✦✿✦••┈•┈••
ഖുർആനിലും സുന്നത്തിലും വന്നതുപ്രകാരം അല്ലാഹുവിന് അവന് യോജിക്കുന്ന നാമങ്ങളും വിശേഷണങ്ങളും ഉണ്ടെന്ന് അഹ്ലുസ്സുന്നത്തി വൽ ജമാഅ വിശ്വസിക്കുന്നു.
അല്ലാഹു പറയുന്നു:
* وَلِلَّهِ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَا*
*അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല് ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക.*(സൂറത്തുൽ അഅ്റാഫ്: 180)
അല്ലാഹു അവൻ്റെ വിശേഷണങ്ങൾ സ്ഥിരപ്പെടുത്തിക്കൊണ്ട് പറഞ്ഞു:
* سُبۡحَـٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا یَصِفُون • وَسَلَـٰمٌ عَلَى ٱلۡمُرۡسَلِینَ • وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ*
*പ്രതാപത്തിന്റെ റബ്ബായ നിന്റെ റബ്ബ് അവർ ചമച്ചുപറയുന്നതിൽ (മോശമായ വിശേഷണങ്ങളിൽ) നിന്നെല്ലാം എത്ര പരിശുദ്ധൻ! • അല്ലാഹുവിന്റെ അഭിവാദ്യം അവന്റെ പ്രവാകചകന്മാരുടെ മേൽ ഉണ്ടാകട്ടെ • ലോകത്തിന്റെ റബ്ബായ അല്ലാഹുവിന് എല്ലാ സ്തുതിയും*(സൂറത്തുസ്സ്വാഫാത്ത്: 180 - 182)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
فإنَّ اللهَ نزَّهَ نفسهُ عمَّا يصِفُهُ المُخالِفونَ للرُّسُلِ، فدَلَّ بمفهومِهِ وبثنائِهِ على فعلِ الرُّسُلِ أنهُ يُقِرُّ بما أثبَتَتْ لَهُ الرُّسُلُ مِن صفاتِهِ سبحانهُ وتعالى
“അല്ലാഹു അവന്റെ പ്രവാചകന്മാരുടെ എതിരാളികൾ അവനെ കുറിച്ച് പറയുന്ന കാര്യങ്ങളിൽ നിന്നും സ്വയം പരിശുദ്ധപ്പെടുത്തി.
അവന്റെ റസൂലുമാരെ അവർ ചെയ്ത കാര്യങ്ങളുടെ പേരിൽ പുകഴ്ത്തിയതിൽനിന്ന്, അവർ അല്ലാഹുവിന്റെ മേൽ സ്ഥിരപ്പെടുത്തിയ അവന്റെ വിശേഷണങ്ങൾ അവൻ അംഗീകരിക്കുന്നു എന്ന് മനസ്സിലാക്കാം.”
ആയിഷ رضي الله عنها നിവേദനം ചെയ്യുന്നു:
أنَّ النبيَّ ﷺ أرسلَ سريَّةً وجعلَ على السَّريَّةِ أميرًا، فكانَ هذا الأميرُ كُلَّمَا صلَّى بمَن معَهُ قرأَ في الركعةِ الثانيةِ سورةَ الإخلاصِ، فلما رجعوا وأخبروا النبيَّ ﷺ، قال ﷺ: «سلوهُ لِمَ يقرؤها؟» قال: إنَّ فيها صفةَ الرحمنِ، وإنِّي أُحبُّها، فقالَ النبيُّ ﷺ: «أخبروهُ أنَّ اللهَ يُحبِّهُ»
അല്ലാഹുവിന്റെ റസൂൽ ﷺ ഒരിക്കൽ ഒരു സൈന്യത്തെ നിയോഗിക്കുകയും അവർക്കൊരു നേതാവിനെ നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹം തന്റെ കൂടെയുള്ളവർക്ക് ഇമാമായി നിസ്കരിക്കുമ്പോഴെല്ലാം രണ്ടാം റക്അത്തിൽ സൂറത്തുൽ ഇഖ്ലാസ്വ് പാരായണം ചെയ്യുമായിരുന്നു. അവർ തിരിച്ചെത്തിയപ്പോൾ ഈ കാര്യം നബി ﷺ യോട് പറഞ്ഞു. അപ്പോൾ അവിടുന്ന് ﷺ പറഞ്ഞു: _“നിങ്ങൾ അദ്ദേഹത്തോട് ചോദിച്ചു നോക്കു, എന്തിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന്.”_
അപ്പോൾ അദ്ദേഹം പറഞ്ഞു: _“അതിൽ റഹ്മാനായ റബ്ബിന്റെ വിശേഷണങ്ങൾ ഉണ്ട്. അതിനാൽ ഞാൻ അത് പാരായണം ചെയ്യാൻ ഇഷ്ടപ്പെടുന്നു.”_ അപ്പോൾ അവിടുന്ന് ﷺ പറഞ്ഞു: _“അല്ലാഹു അവനെ ഇഷ്ടപ്പെടുന്നു എന്ന് അവനെ നിങ്ങൾ അറിയിക്കുക.”_
പണ്ഡിതൻമാർ പറഞ്ഞു:
أنَّ في هذا دلالةً على إقرارِ رسولِ اللهِ ﷺ لهذا الأميرِ على السَّريَّةِ على أنَّ للهِ صفات.
_“സൈന്യത്തലവൻ അല്ലാഹുവിന്റെ വിശേഷണങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ നബി ﷺ അത് അംഗീകരിച്ചു എന്നതിന് ഇതിൽ തെളിവുണ്ട്.”_
അഹ്ലുസ്സുന്ന അല്ലാഹുവിന് നാമങ്ങളും വിശേഷണങ്ങളും ഖുർആനിലും സുന്നത്തിലും വന്നതുപോലെത്തന്നെ വിശ്വസിക്കുന്നു. ഖുർആൻ കാണിച്ചുതന്ന മാർഗ്ഗമാണ് അവർ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. അഥവാ, അവർ രണ്ട് കാര്യങ്ങൾ ഒരുമിപ്പിക്കുന്നു:
1. സ്ഥിരീകരണം
2. നിഷേധം: അഥവാ, അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതിനെയും ഉപമിക്കുന്നതിനെയും അവർ നിഷേധിക്കുന്നു.
അല്ലാഹു പറയുന്നു:
*لَیۡسَ كَمِثۡلِهِ شَیۡءࣱ وَهُوَ ٱلسَّمِیعُ ٱلۡبَصِیرُ*
*അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാകുന്നു.*(സൂറത്തുശ്ശൂറാ: 11)
ഈ ആയത്തിൽ മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും ഒരുമിച്ചിരിക്കുന്നു.
അഹ്ലുസ്സുന്ന പറയുന്നു: അല്ലാഹുവിന് രണ്ട് കൈകൾ ഉണ്ട്.
അല്ലാഹു പറയുന്നു:
*بل يداه مبسوطتان*
*എന്നാൽ അവന്റെ ഇരു കൈകളും നിവർത്തപ്പെട്ടവയാകുന്നു.*(സൂറത്തുൽ മാഇദ: 64)
മറ്റൊരു ആയത്തിൽ അവൻ പറയുന്നു:
*ما منعك أن تسجد لما خلقت بيدي*
*ഞാൻ എന്റെ ഇരു കൈകൾ കൊണ്ട് സൃഷ്ടിച്ചതിന് സുജൂദ് ചെയ്യുന്നതിൽനിന്ന് നിന്നെ തടഞ്ഞത് എന്താണ്?*(സൂറത്തു സ്വാദ്: 75)
എന്നാൽ അതോടൊപ്പം അഹ്ലുസ്സുന്ന പറയുന്നു: അല്ലാഹുവിന്റെ കൈകൾ മനുഷ്യരുടെ കൈകൾ പോലെയല്ല. അല്ലാഹുവിനെ അവന്റെ പടപ്പുകളോട് ഒരിക്കലും ഒരു കാര്യത്തിലും സാമ്യപ്പെടുത്താൻ പാടുള്ളതല്ല.
അല്ലാഹുവിന്റെ വിശേഷണങ്ങളായി സ്ഥിരപ്പെട്ടതിനെ അവർ സാദൃശ്യപ്പെടുത്താതെ സ്ഥിരപ്പെടുത്തും.
അല്ലാഹു പറയുന്നു:
*هل تعلم له سميا*
*അവന് പേരൊത്ത വല്ലവനെയും നിനക്ക് അറിയുമോ?*(സൂറത്തു മർയം: 65)
മറ്റൊരു സ്ഥലത്ത് അവൻ പറയുന്നു:
*قُلۡ هُوَ ٱللَّهُ أَحَدٌ • ٱللَّهُ ٱلصَّمَدُ • لَمۡ یَلِدۡ وَلَمۡ یُولَدۡ • وَلَمۡ یَكُن لَّهُۥ كُفُوًا أَحَدُۢ* | 49 |
| 5 | AUD-20261013-WA0023.mp3 | 93 |
| 6 | #مقالات
#الرافضة
•┈┈•✿ مقالات ✿•┈┈•
📝 ശിയാഇസം അന്നും ഇന്നും - 4
_ശീഅഃ എന്ന കപട മുഖംമൂടിയണിഞ്ഞ ആധുനിക സബഇകളുടെ വിശ്വാസവൈകല്യങ്ങൾ വിശകലനം ചെയ്യുന്ന ലേഖന പരമ്പര._
✍🏻 അനസ് നദീരി
https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4
••┈•┈••✦✿✦••┈•┈••
*• ആദ്യകാല ശിയാക്കളുടെ നിലപാട്*
അലി رضي الله عنه വിന് അബൂബക്ർ, ഉമർ رضي الله عنهما എന്നിവരെക്കാളും ശ്രേഷ്ഠതയുണ്ടെന്ന് വാദിക്കുന്നവരെ കുറിച്ച് 'ശിയാക്കൾ' എന്ന് പറയുന്നതുപോലും അവർ തൃപ്തിപ്പെട്ടിരുന്നില്ല.
ആദ്യകാല ശിയാക്കളിൽ എണ്ണപ്പെടുന്ന ശരീഖ് ബ്നു അബ്ദില്ല رحمه الله യോട് ഒരാൾ ചോദിച്ചു: “അബൂബക്റാണോ അലിയാണോ കൂടുതൽ ശ്രേഷ്ഠൻ?”
അദ്ദേഹം പറഞ്ഞു: “അബൂബക്റാണ്.”
ചോദ്യകർത്താവ് ആശ്ചര്യത്തോടുകൂടി ചോദിച്ചു: “ശീഇയായിരുന്നിട്ടും ഇതാണോ താങ്കളുടെ നിലപാട്!”
അദ്ദേഹം പ്രതികരിച്ചു:
نعم من لم يقل هذا فليس شيعيًّا، والله لقد رقى هذه الأعوادَ عليٌّ فقال: ألا إن خير هذه الأمة بعد نبيها أبو بكر، ثم عمر، فكيف نرد قوله، وكيف نكذبه؟ والله ما كان كذابًا
“അതെ, ഈ നിലപാടിലല്ലാത്തവർ ശീഇയാവുകയില്ല. അല്ലാഹുവാണ് സത്യം, അലി ഒരിക്കൽ ഈ മരത്തടിയിൽ കയറിനിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ഈ ഉമ്മത്തിൽ പ്രവാചകൻ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠർ അബൂബക്റാണ്. ശേഷം ഉമറാണ്.
അദ്ദേഹം ഇപ്രകാരം പറഞ്ഞിരിക്കെ എങ്ങനെയാണ് അദ്ദേഹത്തിൻ്റെ വാക്കുകളെ നാം തള്ളിക്കളയുക. എങ്ങനെയാണ് ആ പറഞ്ഞത് കളവാണെന്ന് നാം വിശ്വസിക്കുക? അല്ലാഹുവാണ് സത്യം, അദ്ദേഹം നുണ പറയുന്നവരായിരുന്നില്ല.”(മിൻഹാജുസ്സുന്ന 7/1-8)
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية* | 165 |
| 7 | കിരീടാവകാശിയുടെ നേരിട്ടുള്ള ഇടപെടൽ മുഖേന അവരുടെ വധശിക്ഷയും തുടർന്ന് ജയിൽ ശിക്ഷയും റദ്ദാക്കുകയും അവരെ വിട്ടയക്കുകയും ചെയ്തു.
ടുണീഷ്യയിലും ചില ഇസ്ലാമിക പ്രബോധകന്മാരുടെയും പണ്ഡിതന്മാരുടെയും കാര്യത്തിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ട്.
*• കാരുണ്യത്തോടെ പെരുമാറുക*
ശൈഖിൻ്റെ അടുക്കൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാൾ ശൈഖിൻ്റെ വീട്ടിലെ ഫോണിൽ നിന്ന് നാട്ടിലേക്ക് വിളിക്കാൻ അനുവാദം ചോദിച്ചു. ശൈഖിനോട് നേരിട്ട് അനുവാദം ചോദിക്കാതെ പറ്റില്ലെന്നായിരുന്നു കിട്ടിയ മറുപടി. വിവരം ശൈഖിൻ്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നിങ്ങൾ അയാളെ തടഞ്ഞുവല്ലേ?! അദ്ദേഹം വിളിച്ചു കൊള്ളട്ടെ. തടയരുത്! അവരോട് കരുണ കാണിക്കൂ. നിങ്ങൾക്കും മക്കളും കുടുംബവുമില്ലേ? അല്ലാഹുവിൽ അഭയം! കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കുകയില്ല എന്നല്ലേ നബി ﷺ പഠിപ്പിച്ചത്.
*• സത്യസന്ധമായ ഉപദേശം*
സംഗീതം ഹലാലാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ച ശൈഖ് അബൂ അബ്ദിർറഹ്മാൻ ഇബ്നു അഖീൽ എന്ന പണ്ഡിതൻ്റെ ആ വിഷയത്തിലെ ലേഖനങ്ങളെ കുറിച്ച് ശൈഖ് ഇബ്നു ബാസ് ഗൗരവത്തിൽ അദ്ദേഹത്തെ താക്കീത് ചെയ്യുകയും വിഷയത്തിൻ്റെ ഗൗരവം ഉണർത്തുകയും ചെയ്തു.
ശൈഖ് ഇബ്നു അഖീൽ പറയുന്നു: “എന്നോട് ശൈഖ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു:
ما أعظم مصيبتك عند الله
അല്ലാഹുവിൻ്റെ അടുക്കൽ താങ്കൾ ചെയ്തത് എത്ര ഗുരുതരമായ കാര്യമാണ്!.
പിന്നീട് തൻ്റെ ഗുത്റയുടെ (തല വസ്ത്രം) ഇരുവശങ്ങൾ ചേർത്തുവച്ചുകൊണ്ട് എനിക്കുവേണ്ടി അദ്ദേഹം പ്രാർത്ഥിക്കാൻ തുടങ്ങി. അദ്ദേഹത്തിൻ്റെ ഇരു കണ്ണുകളിലും കണ്ണുനീർ നിറഞ്ഞു. ഇത് കണ്ടപ്പോൾ എൻ്റെ മനസ്സിൽ ശൈഖിനോടുണ്ടായിരുന്ന എല്ലാ ദേഷ്യവും പ്രയാസങ്ങളും ഇല്ലാതായി. ഈ മനുഷ്യന്റെ ഉപദേശത്തിന്റെ സത്യസന്ധതയും മറ്റുള്ളവർക്ക് നന്മയുണ്ടാകാനും നല്ല അവസ്ഥയിലേക്ക് മടങ്ങാനുമുള്ള അദ്ദേഹത്തിൻ്റെ താല്പര്യവും കണ്ട് സങ്കടം കൊണ്ട് എൻ്റെ ഹൃദയം തകർന്നു പോകുമാറായി. അദ്ദേഹം എന്നോട് തർക്കിച്ചിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തോടും ശഠിച്ചു നിൽക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഉദ്ദേശശുദ്ധി കാരണത്താൽ അല്ലാഹു എനിക്ക് കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.
ആ നിമിഷം മുതൽ ഒരു മാസത്തിനുള്ളിൽ എൻ്റെയുള്ളിലുണ്ടായിരുന്ന സംഗീതത്തോടുള്ള ഇഷ്ടം ഇല്ലാതായി തുടങ്ങി. എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാനാകാത്ത രൂപത്തിൽ സംഗീതത്തോടുള്ള വെറുപ്പ് എന്നിൽ രൂപപ്പെട്ടു. ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു!”
📚 _ശൈഖ് മുഹമ്മദ് ബ്നു മൂസാ അൽമൂസയുടെ ‘ജവാനിബു മിൻ സീറത്തിൽ ഇമാം..’ എന്ന ഗ്രന്ഥത്തിൽ നിന്നും._
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية* | 150 |
| 8 | #مقالات
#ابن_باز
•┈┈•✿ مقالات ✿•┈┈•
📝ശൈഖ് ഇബ്നു ബാസ് رحمه الله ; നിലപാടുകളും പാഠങ്ങളും - 3
https://chat.whatsapp.com/CPTxI1ZCPK650fRvgi6O1R
✍🏻 അനസ് നദീരി
••┈•┈••✦✿✦••┈•┈••
*• തമാശകൾ*
വുദ്വൂഅ് ചെയ്യാനായി തൻ്റെ മേൽകോട്ട് ഊരി കൂടെയുള്ള ആളുടെ അടുക്കൽ കൊടുത്ത് ശൈഖ് പറയുമായിരുന്നു: “ഇത് അമാനത്താണ് (തിരിച്ചു തരേണ്ടതാണ്), താങ്കൾക്കുള്ളതല്ല.”
ദീർഘനേരം ഓഫീസിലിരുന്ന് എഴുന്നേറ്റു രാത്രി ഭക്ഷണം കഴിച്ച ശേഷം ശൈഖ് പറയുമായിരുന്നു: “ഇന്ധനം നിറച്ചു കഴിഞ്ഞു. ഇനി ഓഫീസിലേക്ക് തന്നെ മടങ്ങാം.”
“വിവാഹം കഴിക്കുന്നില്ലേ?, എപ്പോഴാണ് വിവാഹം?” എന്നെല്ലാം ചോദിച്ച് കൊണ്ട് കൂടെയുള്ളവരെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു.
ശൈഖിനുള്ള രാത്രി ഭക്ഷണം തയ്യാറായാൽ കൂടെയുള്ളവരോട് പറയുമായിരുന്നു: “വീട്ടിൽ വൈകിയെത്തുന്നതിൽ ഭാര്യയെ പേടിയില്ലാത്തവർക്ക് നമ്മുടെ കൂടെ ഭക്ഷണം കഴിക്കാം.”
ഒരിക്കൽ ഉലമാക്കളുള്ള ഒരു സദസ്സിൽ വെച്ച് ജിന്നുബാധയെ കുറിച്ചും മന്ത്രത്തെ കുറിച്ചുമെല്ലാം സംസാരമുണ്ടായപ്പോൾ ശൈഖ് അബ്ദുൽ അസീസ് അസ്സദ്ഹാൻ, അഹ്മദ് ബ്നു നസ്വർ അൽഖുസാഇ (മരണം : ഹി. 231) യുടെ ഒരു സംഭവം ഉദ്ദരിച്ചു: അദ്ദേഹം ജിന്ന് ബാധയേറ്റ ഒരു മനുഷ്യന് മന്ത്രിച്ചപ്പോൾ അയാളുടെ നാവിലൂടെ ജിന്ന് സംസാരിച്ചു: “ശൈഖേ, ഖുർആൻ അല്ലാഹുവിൻ്റെ സൃഷ്ടിയാണെന്ന നിലപാടിൽ നിന്നും ഇയാൾ മാറാതെ ഞാൻ ഒഴിഞ്ഞുപോകില്ല.”
ഇത് കേട്ടപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ശൈഖ് ഇബ്നു ബാസ് പറഞ്ഞു: “മാശാ അല്ലാഹ്, അത് സുന്നിയായ ജിന്നാണ്."
*• ത്വലാഖുമായി ബന്ധപ്പെട്ട വിഷയങ്ങൾ*
ത്വലാഖുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യങ്ങളും നിരന്തരം ശൈഖിന്റെ അടുക്കൽ വരാറുണ്ടായിരുന്നു. ശൈഖ് ആ വിഷയത്തിന് പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകിയിരുന്നു.
ത്വലാഖുമായി ബന്ധപ്പെട്ട ശൈഖിൻ്റെ കയ്യൊപ്പോടെയുള്ള ഫത്വകൾ ക്രോഡീകരിക്കപ്പെട്ടത് തന്നെ ഇരുപത്തേഴായിരത്തോളം വരും!. ഇത് ശൈഖിന്റെ സമയത്തിൽ ഉണ്ടായിരുന്ന ബറക്കത്തിനെയും ജനങ്ങളുടെ വിഷയങ്ങൾ അദ്ദേഹം എത്രത്തോളം പരിഗണിച്ചിരുന്നു എന്നതിനെയുമാണ് സൂചിപ്പിക്കുന്നത്.
കൂടെ ജോലി ചെയ്യുന്നവരോട് അദ്ദേഹം പറയാറുണ്ടായിരുന്നു: ത്വലാഖ് ചൊല്ലിയ വിഷയവുമായി വരുന്ന ഈ സാധുക്കളോട് നിങ്ങൾ കരുണയോട് കൂടി പെരുമാറുക. നിങ്ങളെ അത്തരം പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിച്ച അല്ലാഹുവിനെ സ്തുതിക്കുക. നിങ്ങളിൽ നിന്ന് അത്തരം പ്രവർത്തികൾ സംഭവിക്കാതിരിക്കാൻ പാഠം ഉൾക്കൊള്ളുകയും ചെയ്യുക.
വളരെ ശ്രദ്ധയോടുകൂടിയായിരുന്നു ശൈഖ് മതവിധികൾ കൈകാര്യം ചെയ്തിരുന്നത്. നൽകിയ ഏതെങ്കിലും ഒരു മതവിധിയെ കുറിച്ച് പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതായി അറിവില്ല. ആളുകളുടെ വൈകാരിക പ്രകടനങ്ങളും മറ്റും ശരിയായ മതവിധി പറയുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാറില്ലായിരുന്നു.
ചിലപ്പോൾ ഭാര്യയും ഭർത്താവും ശൈഖിൻ്റെ മുന്നിൽ നിന്ന് കരയും. ചില സ്ത്രീകൾ പറയും: “എങ്കിൽ ഞാൻ മരിച്ച് പോകും.” ശൈഖിൻ്റെ പ്രതികരണം ഇപ്രകാരമായിരിക്കും: “നിങ്ങൾക്കു മുമ്പും നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. അല്ലാഹുവിൻ്റെ വിധി അനുസരിക്കലും സ്വീകരിക്കലുമാണ് എല്ലാറ്റിനേക്കാളും വലുത്.”
മക്കൾ പാഴായിപ്പോകുമെന്ന് പറയുന്നവരോട് ശൈഖ് പറയുമായിരുന്നു: “ഇല്ല, നിങ്ങൾക്ക് നൂറ് മക്കളുണ്ടെങ്കിലും പാഴായിപ്പോകുകയില്ല. നിങ്ങൾ ഒരുമിച്ചല്ലെങ്കിലും അവരെ നല്ല രൂപത്തിൽ വളർത്തുക. അതല്ലാതെ ഹറാമായ ബന്ധമാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?!”
*• ശുപാർശകൾ*
പുണ്യകരമായ എല്ലാ കാര്യങ്ങളിലും ശൈഖ് ശുപാർശ ചെയ്യുമായിരുന്നു. ന്യായമായ ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് നിർവഹിച്ചുകൊടുക്കാൻ സാധിക്കുന്നവരോട് അതിൽ സഹായിക്കാൻ ആവശ്യപ്പെടുമായിരുന്നു. നിരന്തരം ഇത് ചെയ്യുന്നതിൽ പലരും ശൈഖിനോട് തൃപ്തിക്കുറവ് പ്രകടിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്. അമിതമായി താങ്കൾ ഇങ്ങനെ ശുപാർശ എഴുതുന്നത് ഗുണകരമല്ല എന്ന് ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചപ്പോൾ ശൈഖ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: “{ആരെങ്കിലും നല്ലൊരു ശുപാർശ നടത്തിയാൽ അതിൽ നിന്ന് ഒരു പങ്ക് അവനുണ്ടായിരിക്കും} (സുറ: അന്നിസാഅ്)
എന്ന ആയത്തിന്റെയും
اشفعوا وتؤجروا
(നിങ്ങൾ ശുപാർശ ചെയ്യുക, നിങ്ങൾക്ക് പ്രതിഫലം ലഭിക്കും)
എന്ന ഹദീസിന്റെയും വെളിച്ചത്തിൽ ഞാൻ ശുപാർശ ചെയ്യുന്നു. അതിലൂടെ ഞാൻ നിങ്ങൾക്ക് നന്മ ചെയ്യാനുള്ള വഴി അറിയിച്ചു തരുക മാത്രമാണ് ചെയ്യുന്നത്. അതിൻ്റെ പ്രതിഫലം ഞാൻ അല്ലാഹുവിങ്കൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങൾ അത് നിർവഹിച്ചു തരികയാണെങ്കിൽ നിങ്ങൾക്ക് അതിനുള്ള പുണ്യം ലഭിക്കും. മറിച്ചാണെങ്കിൽ ഞാൻ എൻ്റെ ബാധ്യത നിറവേറ്റി എന്ന് മാത്രം. ഞാൻ ആരെയും നിർബന്ധിക്കുന്നില്ല.”
സോമാലിയയിൽ മുഹമ്മദ് സിയാദ് ബറിയുടെ ഭരണകാലത്ത് ഹി. 1409 ൽ പത്ത് പ്രബോധകർക്ക് വധശിക്ഷ വിധിച്ചു. ചില പണ്ഡിതന്മാർ ഈ വിഷയത്തിൽ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ശൈഖിനെ സമീപിച്ചു. ഉടനെ ശൈഖ് അന്നത്തെ കിരീടാവകാശി കൂടിയായ അബ്ദുല്ല രാജാവുമായി ബന്ധപ്പെട്ടു. | 114 |
| 9 | #مقالات
#ابن_باز
•┈┈•✿ مقالات ✿•┈┈•
📝 ശൈഖ് ഇബ്നു ബാസ് رحمه الله ; നിലപാടുകളും പാഠങ്ങളും - 2
https://chat.whatsapp.com/CPTxI1ZCPK650fRvgi6O1R
✍🏻 അനസ് നദീരി
••┈•┈••✦✿✦••┈•┈••
*• നാം യാത്രക്കാരാണ്*
വീട്ടുജോലിക്കാർക്കും അതിഥികൾക്കുമായി കുറച്ചുകൂടി വിശാലമായ താമസസൗകര്യം ആവശ്യമായി വന്നപ്പോൾ ചിലർ ശൈഖിനോട് പറഞ്ഞു: “വിൽപ്പനക്ക് വെച്ച വീടുകൾ ഈ പ്രദേശത്ത് ധാരാളമുണ്ട്. അതിലൊന്ന് വാങ്ങി ജോലിക്കാർക്കും അതിഥികൾക്കുമായി അവിടെ സൗകര്യമൊരുക്കാം.” ഇതുകേട്ടപ്പോൾ ശൈഖിന്റെ മുഖം മാറി. അദ്ദേഹം പറഞ്ഞു:
نحن مسافرون
“നമ്മൾ യാത്രക്കാരാണ്. ഇവിടെ സ്ഥിരതാമസക്കാരല്ല!”
*• ഞാൻ വിട്ടുതന്നിരിക്കുന്നു.*
കണക്കില്ലാതെ ശൈഖ് കടം വിട്ടു കൊടുക്കാറുണ്ടായിരുന്നു. കിട്ടാനുള്ള കടം ശൈഖ് മുഴുവനായി എഴുതിത്തള്ളിയതായ നിരവധി സംഭവങ്ങൾ ഉണ്ട്.
ഒരിക്കൽ അദ്ദേഹം ഒരു കടക്കാരന് ഇപ്രകാരം എഴുതി: “ഞാൻ പെട്ടെന്ന് മരണപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് നിങ്ങൾ തരാനുള്ള തുക ഞാൻ വിട്ടുതന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് എന്നോട് യാതൊരു കടബാധ്യതയുമില്ല എന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!”
മരണപ്പെടുന്നതിന് മൂന്ന് വർഷം മുമ്പ് ഒരാൾക്ക് ഏഴു ലക്ഷം റിയാൽ കടമായി നൽകി. പിന്നീട് അത് വിട്ടുതന്നിരിക്കുന്നു എന്ന് എഴുതിയറിയിച്ചു. ഇക്കാര്യത്തിൽ ചിലർ ശൈഖിനോട് സംസാരിച്ചപ്പോൾ ശൈഖ് പറഞ്ഞു: “മകനേ, ദുനിയാവ് നിനക്കൊരു വിഷയമാകരുത്. എനിക്ക് 87 വയസ്സായി. ഇന്നുവരെ എൻ്റെ റബ്ബ് എനിക്ക് നല്ലതല്ലാതെ നൽകിയിട്ടില്ല. ഭൗതിക സൗകര്യങ്ങളും വിഭവങ്ങളും വരികയും പോകുകയും ചെയ്യും. കോടികൾ കൈവശം വെച്ച് മരിക്കുന്നവരും കൈയ്യിൽ ഒന്നുമില്ലാതെ മരിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തെയാൾക്ക് വിചാരണ കഠിനമായിരിക്കും. രണ്ടാമത്തെയാളുടെ കാര്യം അങ്ങനെയല്ല.”
*• പ്രശംസയും പുകഴ്ത്തലുകളും*
പുകഴ്ത്തലും പ്രശംസകളും ശൈഖിന് ഇഷ്ടമല്ലായിരുന്നു. ശൈഖിന് വരുന്ന പല എഴുത്തുകളിലും കത്തുകളിലും ഇത്തരത്തിൽ ശൈഖിനെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒരു മുഖവുരയുണ്ടാകും. അത് വായിച്ച് തുടങ്ങിയാൽ ശൈഖ് പറയും: “ആ മുഖവുര ഒഴിവാക്കി വിഷയം മാത്രം വായിക്കൂ. ഇത്തരം സംസാരങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നില്ല.”
*• ജനങ്ങളുടെ ആവശ്യങ്ങൾ*
ശൈഖിൻ്റെ കാർ പാർക്ക് ചെയ്യുന്നിടത്തുനിന്ന് ഓഫീസിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഒരു വാതിൽ പണിയാനായി ചില ഉദ്യോഗസ്ഥർ ശൈഖിനോട് അനുവാദം ചോദിച്ചപ്പോൾ അദ്ദേഹമത് തടഞ്ഞു കൊണ്ട് പറഞ്ഞു: “കാറിൽ നിന്നിറങ്ങി ഓഫീസ് വരെയുള്ള ദൂരം ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ച് കൊടുക്കുന്ന സമയമാണ്. ആ വഴി മാറ്റിയാൽ ആ അവസരം നഷ്ടപ്പെടും.”
കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്ന് ഓഫീസ് വരെ വഴിയിൽ ആളുകൾ ശൈഖിനെ സമീപിക്കുകയും അവരുടെ ആവശ്യങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
(തുടരും)
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية* | 119 |
| 10 | #صوتيات
#سيرة_النبي_ﷺ
#الأرجوزة_الميئية
📜 അൽ ഉർജൂസത്തുൽ മീഇയ്യഃ
_നബി ﷺ യുടെ ജീവചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇബ്നു അബിൽ ഇസ്സ് رحمه الله രചിച്ച മനോഹരമായ കവിതയുടെ വിശദീകരണം._
Part - ❶⓪
* സൗദ رضي الله عنها യുമായി നബി ﷺ യുടെ വിവാഹം
* ആഇഷ رضي الله عنها യുമായി നബി ﷺ യുടെ വിവാഹം
* ആഇഷ رضي الله عنها യുടെ ചില ശ്രേഷ്ഠതകൾ
🎙️ഇഷ്ഫാഖ് നദീരി
🕌 കണ്ണൂർ സിറ്റി സലഫി മസ്ജിദ്
• നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക.
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية*
*📖 ബസ്വാഇർ 📖*
*✆ WhatsApp group:*
https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4
*⌲ Telegram Channel:*
https://t.me/baswaair | 111 |
| 11 | urjooza 10.m4a | 106 |
| 12 | #مقالات
#ابن_باز
•┈┈•✿ مقالات ✿•┈┈•
📝 ശൈഖ് ഇബ്നു ബാസ് رحمه الله ; നിലപാടുകളും പാഠങ്ങളും - 1
https://chat.whatsapp.com/CPTxI1ZCPK650fRvgi6O1R
✍🏻 അനസ് നദീരി
••┈•┈••✦✿✦••┈•┈••
ഹി. 1330 ദുൽഹിജ്ജ മാസത്തിൽ റിയാദിലാണ് ശൈഖ് ജനിക്കുന്നത്. പതിനാറാമത്തെ വയസ്സിൽ രോഗം കാരണം കണ്ണിന്റെ കാഴ്ചശക്തി മങ്ങുകയും പത്തൊമ്പതാം വയസ്സിൽ പൂർണമായും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.
ശൈഖ് رحمه الله പറയുന്നു: “കാഴ്ച നഷ്ടപ്പെട്ട ഞാൻ അതിനു പകരമായി ദുനിയാവിൽ ഉൾക്കാഴ്ചയും ആഖിറത്തിൽ ഉൽകൃഷ്ടമായ പ്രതിഫലവും നൽകണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു.”
*• മതകാര്യങ്ങളിലെ കണിശത*
ശൈഖിൻ്റെ വസ്ത്രം എപ്പോഴും ഞെരിയാണിക്ക് മുകളിൽ ഏകദേശം നാല് വിരലോളം കയറി നിൽക്കുന്നതായിരിക്കും. ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നത് ഹറാമാണെന്ന കാര്യത്തിൽ കർശന നിലപാടായിരുന്നു ശൈഖ് സ്വീകരിച്ചത്. ഒരിക്കൽ അദ്ദേഹത്തിന് പുതുതായി വാങ്ങിയ ബിശ്ത്ത് (അറബികൾ സൗബിന് മുകളിൽ ധരിക്കുന്ന കോട്ട്) ഞെരിയാണിക്ക് താഴെയാണെന്ന് കൂടെയുള്ളവർ സൂചിപ്പിച്ചപ്പോൾ അദ്ദേഹമത് ഊരി ഒഴിവാക്കുകയുണ്ടായി.
*• സുന്നത്തിനാണ് മുൻഗണന!*
പരസ്പരം കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ചെയ്യലും എന്നാൽ ദീർഘമായ യാത്രകൾക്ക് ശേഷം കാണുമ്പോൾ ആലിംഗനം ചെയ്യലുമാണ് സുന്നത്ത് എന്നതായിരുന്നു ശൈഖിന്റെ നിലപാട്.
അനസ് -റളിയല്ലാഹു അൻഹു- പറയുന്നു: “റസൂൽ ﷺ യുടെ സ്വഹാബികൾ പരസ്പരം കണ്ടുമുട്ടിയാൽ ഹസ്തദാനം ചെയ്യുകയും യാത്ര കഴിഞ്ഞെത്തിയാൽ പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്യുമായിരുന്നു.”
ഒരിക്കൽ യാത്രക്കാരനല്ലാത്ത ഒരാൾ ശൈഖിനെ കണ്ടപ്പോൾ സലാം പറഞ്ഞു കൊണ്ട് ശൈഖിനെ ആലിംഗനം ചെയ്തു. ശൈഖ് അദ്ദേഹത്തോട് പറഞ്ഞു: ഹസ്തദാനം ചെയ്യലാണ് സുന്നത്ത്.
"താങ്കളോടുള്ള ഇഷ്ടം കൊണ്ടാണ് ശൈഖ്" എന്നായാൾ പ്രതികരിച്ചപ്പോൾ ശൈഖ് പറഞ്ഞു: “താങ്കളുടെ ഇഷ്ടത്തേക്കാൾ സുന്നത്തിനാണ് മുൻഗണന!”
*• വളരെ നല്ല ഒരു അഭിപ്രായം!*
ഏതൊരാളുടെയും നസ്വീഹത്ത് ശൈഖ് ചെറുതായി കാണാറില്ലായിരുന്നു.
ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ശൈഖിനെ ഫോൺ ചെയ്തു പറഞ്ഞു: “ശൈഖേ, ജനങ്ങൾക്ക് ആവശ്യമായ മതവിധികൾ നൽകുന്ന പണ്ഡിതന്മാരുണ്ടാകുക എന്നത് വളരെ വലിയ ആവശ്യകതയാണ്. സാധാരാണക്കാർക്ക് വിളിക്കാൻ സാധിക്കുന്ന രീതിയിൽ എല്ലാ സിറ്റികളിലും ഓരോ മുഫ്തിമാർ ഉണ്ടാകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു.”
ശൈഖ് പ്രതികരിച്ചു: “മാശാഅല്ലാഹ്, അല്ലാഹു താങ്കളെ നന്നാക്കട്ടെ, എത്രയാണ് താങ്കളുടെ പ്രായം?
അയാൾ പറഞ്ഞു: പതിമൂന്ന്! ശൈഖ് പറഞ്ഞു: “ഇത് മുഖവിലക്കെടുക്കേണ്ട വളരെ നല്ല ഒരു അഭിപ്രായമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഉന്നത പണ്ഡിത സഭയുടെ ജനറൽ സെക്രട്ടറിക്ക് എഴുതുന്നുണ്ട്.”
ശൈഖ് എഴുതിയ എഴുത്തിൽ ഇപ്രകാരമുണ്ടായിരുന്നു: “ചില ഗുണകാംക്ഷികൾ എന്നോട് ഫോണിൽ വിളിച്ച്, എല്ലാ നാടുകളിലും ഒരോ മുഫ്തിമാരെ നിശ്ചയിക്കാൻ അഭിപ്രായപ്പെട്ടു. ഈ വിഷയം ചർച്ചക്കായി ലജ്നത്തുദ്ദാഇമയുടെ മുന്നിൽ വെക്കണമെന്ന് നാം അഭിപ്രായപ്പെടുന്നു.”
(തുടരും)
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية* | 137 |
| 13 | #مرئيات
#البدعة
ബിദ്അത്തുകളുടെ അപകടം
✍🏻 ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية*
*📖 ബസ്വാഇർ 📖*
*✆ WhatsApp group:*
https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4
*⌲ Telegram Channel:*
https://t.me/baswaair | 120 |
| 14 | #مقالات
#الرافضة
•┈┈•✿ مقالات ✿•┈┈•
📝 ശിയാഇസം അന്നും ഇന്നും - 3
_ശീഅഃ എന്ന കപട മുഖംമൂടിയണിഞ്ഞ ആധുനിക സബഇകളുടെ വിശ്വാസവൈകല്യങ്ങൾ വിശകലനം ചെയ്യുന്ന ലേഖന പരമ്പര._
✍🏻 അനസ് നദീരി
https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4
••┈•┈••✦✿✦••┈•┈••
*• പേരുകൾക്ക് പിന്നിൽ*
ഇന്ന് തഖിയ്യ എന്ന കപട സിദ്ധാന്തവും നുണയും സ്വഹാബത്തിനോടുള്ള ശത്രുതയും നബികുടുംബത്തിൽപ്പെട്ട ചിലരോട് ശത്രുതയും മറ്റു ചിലരിൽ അതിരുകവിഞ്ഞ വിശ്വാസ സങ്കൽപ്പങ്ങളും കൊണ്ടുനടക്കുന്നവർക്ക് 'ശിയാക്കൾ' എന്ന പേര് അവരുടെ ആശയാദർശങ്ങളുടെ തനിനിറം മറച്ചുവെക്കാനുള്ള ഒരു പുറംപൂച്ച് മാത്രമാണ്.
ജൂതനായ ഇബ്നു സബഇലേക്ക് ചേർത്തിക്കൊണ്ട് ആദ്യകാലത്ത് 'സബഇകൾ' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. പിന്നീട് സൈദ് ബ്നു അലി رحمه الله യെ നിരസിക്കുകയും തള്ളിക്കളയുകയും ചെയ്തപ്പോൾ അതിനെ സൂചിപ്പിച്ചുകൊണ്ട് 'റാഫിദ്വികൾ' (നിരസിക്കുകയും തള്ളിക്കളയുകയും ചെയ്തവർ എന്നർത്ഥം) എന്ന് ഇവർ അറിയപ്പെട്ടു. പിന്നീട് 'സ്വഫവി'കൾ എന്നും മറ്റു പല പേരുകളിലും ഇവർ പ്രത്യക്ഷപ്പെട്ടു. എത്രത്തോളമെന്നാൽ ഓരോ നാടുകളിലും അവർ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടത്.
ശഹറസ്താനി പറയുന്നു:
لهم بكل بلد لقبًا
“അവർക്ക് ഓരോ നാടുകളിലും വ്യത്യസ്ത പേരുകളുണ്ട്.”(അൽ മിലലു വന്നിഹൽ 1/174)
ഒരിടത്ത് ഇവരുടെ കാപട്യവും വ്യാജ വിശ്വാസങ്ങളും വെളിച്ചത്താകുമ്പോൾ മറ്റൊരിടത്ത് മറ്റൊരു പേരിലവർ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും ഇവരുടെ ആശയാദർശങ്ങളുമായി യാതൊരു ബന്ധവും പ്രകടമാവാത്ത മുഖംമൂടികളായിരിക്കും ഇവരുടെ പേരുകൾ.
ഇന്ന് ശിയാക്കൾ എന്ന് അവകാശപ്പെടുന്നവർക്കിടയിൽ ഞാൻ മുകളിൽ സൂചിപ്പിച്ച ആദ്യകാല ശിയായിസം ഉൾക്കൊള്ളുന്നവരില്ല എന്നതാണ് വസ്തുത. ആദ്യകാല ശിയാക്കളുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇന്ന് ശിയാക്കൾ എന്നറിയപ്പെടുന്നവർ. നബികുടുംബത്തോട് തന്നെ ശത്രുതയും പകയുമുള്ളവരും തീവ്ര ചിന്താഗതിയുള്ളവരും 'ശിയാ' എന്ന പേര് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ 'ആദ്യകാല ശിയാക്കൾ' ആ പേര് ഉപേക്ഷിച്ചിട്ടുണ്ട്.
'അത്തുഹ്ഫത്തുൽ ഇസ്നൈ അശരിയ്യ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം:
إن الشيعة الأولى تركوا اسم الشيعة لما صار لقبًا للروافض والإسماعيلية، ولقبوا أنفسهم بـ أهل السنة والجماعة
“ശിയാ എന്നത് റാഫിദ്വികളുടെയും ഇസ്മാഈലികളുടെയും പേരായി അറിയപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ആദ്യകാല ശിയാക്കൾ ആ പേര് ഉപേക്ഷിക്കുകയും അഹ്ലുസ്സുന്ന എന്ന നാമത്തിൽ അറിയപ്പെടുകയും ചെയ്തിട്ടുണ്ട്.”
ഇന്ന് ജഅ്ഫരികൾ, ഇമാമികൾ, റാഫിദ്വികൾ എന്നെല്ലാം വിളിക്കപ്പെടുന്ന അതിരുകവിഞ്ഞ വിഭാഗമാണ് ശിയാക്കളായും അറിയപ്പെടുന്നത്. ഇവരല്ലാത്ത മറ്റു വിഭാഗങ്ങൾ സൈദികളെന്നും ഇസ്മാഈലികളെന്നുമാണ് വിളിക്കപ്പെടുന്നത്.
ഇവർക്ക് ഇവരുടേതായ പ്രമാണങ്ങൾ ഉണ്ട്. അവ അഹ്ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങളിൽ നിന്ന് തീർത്തും വിഭിന്നമാണ്. 'സ്വിഹാഹുൽ ഇമാമിയ്യ' എന്നും 'സുന്നത്തുൽ മഅ്സ്വൂമീൻ' എന്നുമെല്ലാം അറിയപ്പെടുന്ന ഈ ഗ്രന്ഥ സമാഹാരം സ്വഫവികളുടെ കാലം മുതൽ ഇവർക്കിടയിൽ അംഗീകരിച്ചു പോരുന്നു. അവയാകട്ടെ അവരുടെ മുൻഗാമികളിലെ തീവ്രവിഭാഗത്തിന്റെ രചനകളാണ്.
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية* | 113 |
| 15 | الجزاء من جنس العمل.m4a | 123 |
| 16 | #صوتيات
#الخطب
◉ ജുമുഅ ഖുത്വ്ബ
📜 ഹറമുകളുടെ നാട്ടിൽ നിർഭയത്വം വന്ന വഴി
🎙️ അബുൽ വഫാ അനസ് അലി وفقه الله
13, റബീഉൽ ആഖിർ,1448
(25/09/2026)
🕌 മസ്ജിദു റഹ്മാൻ വാടാനപ്പള്ളി
• നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക.
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية*
*📖 ബസ്വാഇർ 📖*
*✆ WhatsApp group:*
https://chat.whatsapp.com/GKVE3ODPnnQJP7iOK9JrGs
*⌲ Telegram Channel:*
https://t.me/baswaair | 98 |
| 17 | AUD-20260926-WA0005.mp3 | 199 |
| 18 | #صوتيات
#سيرة_النبي_ﷺ
#الأرجوزة_الميئية
📜 അൽ ഉർജൂസത്തുൽ മീഇയ്യഃ
നബി ﷺ യുടെ ജീവചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇബ്നു അബിൽ ഇസ്സ് رحمه الله രചിച്ച മനോഹരമായ കവിതയുടെ വിശദീകരണം.
Part - ❾
• ഖുറൈശികളുടെ ഉപരോധം
• അബൂ ത്വാലിബിന്റെയും ഖദീജ رضي الله عنها യുടെയും മരണം
• നരകത്തിൽ അബൂ ത്വാലിബിൻ്റെ സ്ഥിതി
• നബി ﷺ ത്വാഇഫിലേക്ക് പോകുന്നു
• നസ്വീബീനിലെ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുന്നു
🎙️ഇഷ്ഫാഖ് ബ്നു ഇസ്മാഈൽ
🕌 കണ്ണൂർ സിറ്റി സലഫി മസ്ജിദ്
• നന്മ അറിയിക്കുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലവുമുണ്ട്. കേൾക്കുക, കൈമാറുക.
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية*
*📖 ബസ്വാഇർ 📖*
*✆ WhatsApp group:*
https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4
*⌲ Telegram Channel:*
https://t.me/baswaair | 263 |
| 19 | urjooza 9.m4a | 213 |
| 20 | بدون متن... | 234 |
