cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

സ്വല്ലൽ ഇലാഹു പഠനം

ഉമര്‍ഖാളിയുടെ(ر)സാഹിത്യ സംഭാവനകള്‍ പഠന വിധേയമാക്കുകയാണ് ഇവിടെ.അറബിഭാഷയില്‍ അവർ രചിച്ച കവിതകള്‍ അറബിസംസ്കാരത്തിനും കേരളത്തിനും അഭിമാനകരമായ സര്‍ഗ്ഗാവിഷ്ക്കാരങ്ങളാണ്.പ്രവാചക സ്തുതിഗീതങ്ങളായിരുന്നു അവിടുത്തെ കവിതകള്‍. ഒരെത്തിനോട്ടം https://wa.me/919744990511

نمایش بیشتر
کشور مشخص نشده استمالایالم869دین و مذهبی69 559
پست‌های تبلیغاتی
445
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
+530 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

സഊദി അറേബ്യയിലെ ത്വാഇഫിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഹുനൂദ് ഇന്ത്യക്കാരുടെ പള്ളി. ഈ പള്ളിയുടെ നിർമ്മാണം നടത്തിയത് വെളിയങ്കോട് ഉമർ ഖാളി (റ) ആണ്.ജിദ്ദയിൽ നിന്നും മൂന്ന് മണിക്കൂറിൽ താഴെ യാത്രാ ദൈർഘ്യമേ ഉള്ളൂ. ഞാൻ വായിച്ചറിഞ്ഞ ഇതിന്റെ നിർമ്മാണ ചരിത്രം ചിലർക്ക് വിശ്വസിക്കാൻ പ്രയാസമായേക്കാം... പക്ഷേ എനിക്ക് ഇതിൽ അവിശ്വസിനീയമായി ഒന്നും തോന്നാത്തതിനാൽ ആ ചരിത്രം ഇവിടെ പങ്ക് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.... ഖുതുബുസ്സമാൻ മംബുറം തങ്ങളുടെ ശിഷ്യന്മാരായിരുന്നു ഉമർ ഖാളിയും ബൈത്താൻ മുസ്ലിയാരും. ഒരു സന്ദർഭത്തിൽ ഉമർ ഖാളി ഒരു പള്ളി നിർമ്മിക്കാൻ എന്നു പറഞ്ഞു ജനങ്ങളിൽ നിന്നും പണം പിരിച്ചു. എന്നാൽ സമീപ പ്രദേശത്തൊന്നും പുതുതായി ഒരു പള്ളിയുടെയും നിർമ്മാണം നടന്നതുമില്ല. ബൈത്താൻ മുസ്ലിയാർ ഈ വിവരം മംബുറം തങ്ങളോട് സൂചിപ്പിച്ചു.മറുപടിയായി തങ്ങൾ മുസ്ലിയാരോട് ആ വർഷത്തെ ഹജ്ജിനു പോകാൻ ആവശ്യപ്പെട്ടു. ഗുരു കല്പന അനുസരിച്ച് മറു ചോദ്യത്തിനു നിൽക്കാതെ മുസ്ലിയാർ ഹജ്ജിനു പോയി. യാത്രാ മദ്ധ്യേ സംഘത്തിൽ നിന്നും ഒറ്റപ്പെട്ടു പോയ മുസ്ലിയാർ അവസാനം ത്വാഇഫിൽ എത്തിച്ചേർന്നു. അവിടെ ഒരു പള്ളി നിർമ്മാണം നടക്കുന്നത് കണ്ട മുസ്ലിയാരോട് അവിടെയുണ്ടായിരുന്ന ത്വഴിലാളികൾ ഇത് ഇന്ത്യക്കാരനായ ഉമർ എന്ന ആൾ ആണു പണി കഴിപ്പിക്കുന്നതെന്നും എല്ലാ ആഴ്ചയും പണിക്കൂലി തരാൻ അദ്ദേഹം വരാറുണ്ടെന്നും പറഞ്ഞു. അപ്പോൾ ബൈത്താൻ മുസ്ലിയാർക്കു ഉമർ ഖാളി നടത്തിയ പണപ്പിരിവിന്റെയും മംബുറം തങ്ങൾ ഹജ്ജിനു പോകാൻ പറഞ്ഞതിന്റെയും രഹസ്യം മനസ്സിലായി. അല്ലാഹുവിന്റെ വിനീതനായ ഒരു അടിമയായി ജീവിച്ച് ആത്മീയപരമായൗം ഭൗതികപരമായും ജനങ്ങളെ സേവിച്ച ഒരു മഹാനായിരുന്നു ഉമർ ഖാളി ( റ) . മാത്രമല്ല ''സ്വല്ലൽ ഇലാഹു'' എന്ന പ്രവാചക പ്രേമ കാവ്യം ആലപിച്ച് പരിശുദ്ധ റൗളയുടെ കവാടം തുറപ്പിക്കാൻ മാത്രം ശ്രേഷ്ടത നൽകി അല്ലാഹു അനുഗ്രഹിച്ചവരായിരുന്നു ആശിഖുറസൂൽ ഉമർ ഖാളി (റ).അല്ലാഹു വിചാരിച്ചാൽ അവന്റെ അടിമയെ അവനുദ്ദേശിക്കുന്നിടത്തേക്ക് എത്തിക്കാൻ അവനു യാതൊരു പ്രയാസവുമില്ല എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസിക്ക് ഇതിൽ എന്തു അൽഭുതപ്പെടാൻ...!!! ഏതായാലും ഓരോ ഇന്ത്യക്കാരനും അതിലുപരി ഓരോ കേരളക്കാരനും അഭിമാനമാണു ത്വാഇഫിലെ'' മസ്ജിദുൽ ഹുനൂദ്. '
نمایش همه...
`അശ്രുവറ്റാത്ത നയനങ്ങളിതാ ഒലിക്കുന്ന കവിളിണകളില്‍ ചാലിട്ടിതാ ഇരുലോക നായകരോടുള്ള ഹുബ്ബാല്‍ ജീവിച്ചാലെന്തു ഞാന്‍, മരിച്ചു മണ്ണടിഞ്ഞാലെന്ത്‌! ചൊല്ലൂ സ്വലാത്തു സലാമുകള്‍ തസ്‌ലീമാ''
نمایش همه...
വെളിയങ്കോട് ഉമര്‍ ഖാളിയുടെ, അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത പ്രവാചക കാവ്യമാണ് അല്ലഫല്‍ ആസ്വി. രചനാശൈലി കൊണ്ടും ഭാഷാപ്രയോഗങ്ങളെകൊണ്ടും അനുരാഗത്തിന്റെ ആഴം കൊണ്ടും ലോക ശ്രദ്ധ പിടിച്ച് പറ്റാന്‍ പോന്ന ഈ രചനയെ പരിചയപ്പെടാം. അല്ലഫൽ ആസ്വിഃ അനുഗരാഗത്തിന്റെ കാവ്യസുധ https://islamonweb.net/ml/Kavyasudha-of-Allafal-Asvih-Anugaragam
نمایش همه...
അല്ലഫൽ ആസ്വിഃ അനുഗരാഗത്തിന്റെ കാവ്യസുധ

തിരുഹബീബിനോടുള്ള അനിർവചനീയമായ പ്രണയസാന്ദ്രതയിൽ ഒരനനുരാഗി തീർത്ത കീർത്തനതീർത്ഥമാണ് അല്ലഫൽ ആസ്വി. മനസ്സും ശരീരവും മദീനയോട് ചേർത്ത് വെച്ച്, അകം നൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യമാണത്. ഹിജ്റ 12-ാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച് വിട പറഞ്ഞ വിശ്വവിഖ്യാത പണ്ഡിതൻ വെളിയംകോട് ഉമർഖാളി (റ) രചിച്ചതാണ് അല്ലഫൽ ആസ്വി. അദ്ദേഹം രചന നിർവഹിച്ച നിരവധി കാവ്യകൃതികൾക്ക് മലയാളക്കരയിൽ ജനപ്രീതി ലഭിച്ചിട്ടുണ്ട്. എന്നാൽ അധികമൊന്നും കേൾക്കാത്ത ഒരു തിരുപ്രണയകാവ്യമാണ് അല്ലഫൽ ആസ്വി.

Photo unavailableShow in Telegram
ما جفّ دمعٌ سال من عينين لكنّه يجري على الخدين من حبّ قلبي سيد الكونين حيا وميتا في التراب رميما صلى الإله بيت لعمر القاضي بلنكوتي കണ്ണീരു വറ്റാതുറയുമെൻ മിഴിയിണകളിൽ... കവിളത്തു ചാലിട്ടൊഴുകുമാ ചുടുനീർക്കണം.. കരളിൽ പ്രവാചക പ്രണയമാണതിതീവ്രമായ്... ഉയിരുള്ള കാലവുമിനി മരിച്ചാൽ തന്നെയും..! "കേരളീയ ബുർദ" എന്നറിയപ്പെടുന്ന പ്രവാചക പ്രകീർത്തന കാവ്യമാണ് സ്വല്ലൽ ഇലാഹു ബൈത്. വെളിയങ്കോട് ഉമർ ഖാസിയാണ് രചയിതാവ്. ഹജ്ജ് യാത്രയിൽ മദീനയിലെത്തിയ മഹാനവർകൾ തിരുനബി(സ്വ)യുടെ ഖബറിനരികെ നിന്ന് അവിടുത്തെ ഗുണഗണങ്ങൾ വാഴ്ത്തുകയാണ് കവിതയിലൂടെ ചെയ്യുന്നത്. മുപ്പത്തിനാല് വരികളുള്ള ഈ ബൈത് , കേരളത്തിൽ പിറവിയെടുത്ത ഏറ്റവും സുന്ദരമായ പ്രവാചക കാവ്യങ്ങളിലൊന്നാണ്.
نمایش همه...
_*അടിക്കണക്ക്* ഈരടി യുമായി ബന്ധപ്പെട്ട അയവിറക്കേണ്ട ഓർമ്മകൾ..!! 👇_ https://youtu.be/cglmRDocRTA?si=IWn9jwctcQ0Ap7Kt
نمایش همه...
അടിക്കണക്ക് ബൈതും ചരിത്രവും

ഇസ്‌ലാമിന്റെ സാര്‍വലൗകികതക്കിടയിലും വിവിധ ദേശീയ സംസ്‌കാരങ്ങള്‍ മുസ്‌ലിംകള്‍ കൈവെടിയാതിരിക്കാന്‍ ഇത് കാരണമായി. ഉത്തരേന്ത്യക്കാരന്‍ സാവന്‍, ഭാദോം തുടങ്ങിയവയുടെ അടിസ്ഥാനത്തിലും തമിഴന്‍ ആവണിയുടെയും പുരുട്ടാശിയുടെയും മറ്റും അടിസ്ഥാനത്തിലും മാപ്പിള ചിങ്ങം, കന്നി തുടങ്ങിയവയുടെ അടിസ്ഥാനത്തിലും നമസ്‌കാരക്കണക്കുകളുണ്ടാക്കി. അത്തരത്തിലുള്ള അടിക്കണക്ക് ബൈത്ത് മാപ്പിള സാഹിത്യത്തിന്റെ ഭാഗമാണ്. 'മേടം വ ചിങ്ങം രണ്ടിലും സമാനിയാ ഫീ എടവ മീനം കർക്കിടത്തിൽ താസിആ മിഥുനം വ കന്നി ഫീഹിമാ ഒമ്പതരാ കുംഭം തുലാം അഖ്ദാമു ദൈനി പത്തരാ വൃശ്ചികം മകരം രണ്ടിലും പതിനൊന്നേകാൽ പതിനൊന്നേ മുക്കാൽ ഫീ ധനു മാസം യുഖാൽ' (അസർ നിസ്കാര സമയം മേടം, ചിങ്ങം എന്നീ രണ്ടു മാസങ്ങളിൽ സ്വന്തം നിഴൽ എട്ടടിയാകുന്ന സമയമാണ് ഇടവം, മീനം, കർക്കിടകം എന്നീ മാസങ്ങളിൽ ഒമ്പതടിയാകണം മിഥുനം, കന്നി എന്നീ മാസങ്ങളിൽ ഒമ്പതര പൂർണമാകണം കുംഭത്തിലും തുലാം മാസത്തിലും പത്തര അടി തികയണം അപ്രകാരം തന്നെ വൃശ്ചികം, മകരം എന്നീ മാസങ്ങളിൽ പതിനൊന്നേകാൽ അടിയാകേണ്ടതുണ്ട് ധനുമാസത്തിൽ പതിനൊന്നേമുക്കാൽ അടിയുമാകണം) 145 വക മൗലിദ് കിതാബ്, സി.എച്ച് മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി, 1950, പേജ് 243 പോര്‍ച്ചുഗീസ് കാപാലികതക്കെതിരെ അടരാടിയ ധീരരക്തസാക്ഷിയുടെ ഓര്‍മ്മയുറങ്ങുന്ന തെരുവത്ത് പള്ളി. മഖ്ദൂം വലിയ പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ തറവാട്ടിനകത്തായിരുന്ന അകത്തേപ്പള്ളി. വലിയ പള്ളിയുടെ നിര്‍മ്മാണത്തിനുപയോഗിച്ച വലിയ മരം അണഞ്ഞ മരക്കടവിലെ ബദര്‍ പള്ളി.അടിക്കണക്ക് പ്രകാരമാണ് നിസ്‌കാര സമയം കണക്കാക്കിയിരുന്നത്. പൊന്നാനി പള്ളി ദര്‍സിന്റെ സന്തതി കൂടിയായ വെളിയങ്കോട് ഉമര്‍ ഖാസി രചിച്ച അടിക്കണക്ക് ബൈത്ത് പ്രസിദ്ധമാണ് ജനനം 18,09,1763 (1177 هجرة) മരണം 14,08,1857 (1273, ദുൽഹജ്ജ് 23) ഇസ്തിബാ കുറ്റിയിലെ സൂര്യ നിഴൽ നോക്കിയും മനുഷ്യ നിഴൽ കാലടികൊണ്ട് അളന്നുമാണ് നിസ്കാര സമയം നിർണയിച്ചിരുന്നത്.

قصيدة صلى عليك لعمر القاضى البلنكوتي
نمایش همه...
file_262793_1578645347932.pdf1.11 KB
یک طرح متفاوت انتخاب کنید

طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.