Plus Point📚🔝🤝
رفتن به کانال در Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
نمایش بیشتر7 290
مشترکین
-124 ساعت
-277 روز
-4130 روز
آرشیو پست ها
7 290
12. വകുപ്പ് 20 ലെ ഭേദഗതി ക്ലാസ് (ഡി) പ്രകാരം ഭാരവാഹി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്കൊപ്പം ഭാരവാഹികള്‍ക്കെതിരായ അവിശ്വാസപ്രമേയത്തിലും പങ്കെടുക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
13. വകുപ്പ് 22 ലെ ഭേദഗതി അര്‍ബന്‍ ബാങ്കിലെ ഒരു വ്യക്തിഗത അംഗത്തിന് എടുക്കാവുന്ന പരമാവധി ഓഹരി മൂലധനം ബാങ്കിന്റെ അടച്ചുതീര്‍ത്ത ആകെ ഓഹരിമൂലധനത്തിന്റെ 5 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത ഭേദഗതി ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥ പ്രകാരം ഉള്‍പ്പെടുത്തി.
14. വകുപ്പ് 26 ലെ ഭേദഗതി മരണമടഞ്ഞ ഒരു അംഗം സംഘത്തിന്റെ കടങ്ങള്‍ക്ക് ടിയാളുടെ മരണശേഷം രണ്‍് വര്‍ഷം കൂടി ബാദ്ധ്യതപ്പെട്ടിരിക്കും എന്ന വ്യവസ്ഥ മൂന്ന് വര്‍ഷമായി ഉയര്‍ത്തുകയും പ്രസ്തുത വ്യവസ്ഥ മുന്‍ അംഗങ്ങള്‍ക്ക് കൂടി ബാധകമാക്കി.
15. വകുപ്പ് 28 ലെ ഭേദഗതി ഉപവകുപ്പ് (1) നുശേഷമുള്ള 3 -ാം ക്ലിപ്ത നിബന്ധനയില്‍ സംഘം കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്താന്‍ പാടുള്ളതല്ല എന്നത് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളും മറ്റ് പ്രാഥമിക സംഘങ്ങളും എന്ന് ഭേദഗതി ചെയ്യ്തു
ഉപവകുപ്പ് (1 സി) പ്രകാരം നിക്ഷേപ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 10,000 രൂപ നിക്ഷേപം ഉായിരിക്കണമെന്നത് 25,000 രൂപയാക്കി. ഭേദഗതി ചെയ്യ്തു.
ഉപവകുപ്പ് (1 സി) ക്കുശേഷം ഉപവകുപ്പ് (1 സി എ) ആയി സംഘങ്ങളിലെ ഭരണസമിതിയിലേക്ക് വനിതാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വനിതയും പൊതുമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിയും 40 വയസ്സില്‍ അധികരിക്കാത്ത വ്യക്തിയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ഭേദഗതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപവകുപ്പ് (1 ജി) യില്‍ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് വിദഗ്ദ്ധരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി രണ്‍് പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്ന നിലവിലുള്ള വ്യവസ്ഥയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ ബാങ്കിംഗ് മേഖലയിലെ പരിചയസമ്പന്നത എന്നത് വ്യക്തത വരുത്തി ഭേദഗതി ചെയ്യുന്നു. ഇതിലൂടെ ബാങ്കിംഗ് മേഖലയിലെ പരിചയം എന്നതില്‍ വിവിധ സഹകരണബാങ്കുകളിലെ ഓഫീസര്‍ തസ്തികയിലുള്ള പ്രവര്‍ത്തി പരിചയവും പരിഗണിക്കുന്നതിന് കഴിയുന്നതാണ്.
ഉപവകുപ്പ് (2) നുശേഷം പുതുതായി ഉപവകുപ്പ് (2എ) ആയി തുടര്‍ച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
ഉപവകുപ്പ് (3) നുശേഷമുള്ള ക്ലിപ്ത നിബന്ധനയില്‍ ഒരു വ്യക്തി ഒരേ തരത്തിലുള്ള ഒന്നിലധികം സംഘങ്ങളില്‍ ഭരണസമിതി അംഗമാകാന്‍ പാടില്ല എന്ന വ്യവസ്ഥയോടൊപ്പം വ്യത്യസ്ത തരത്തിലുള്ള രണ്‍ിലധികം സംഘങ്ങളില്‍ ഭാരവാഹി ആകാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
16. വകുപ്പ് 28 (എബി) ലെ ഭേദഗതി ഉപവകുപ്പ് (2) ല്‍ ഒരു സംഘത്തിന്റെ ഭരണസമിതിയ്ക്ക് അവിശ്വാസ പ്രമേയത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പുറത്താക്കുന്നതിനുള്ള വ്യവസ്ഥയില്‍ മറ്റൊരു സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ കൂടി പുറത്താക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു.
17. വകുപ്പ് 28 (ബി) ലെ ഭേദഗതി ഉപവകുപ്പ് (1) ല്‍ സംസ്ഥാന സഹകരണ യൂണിയന്റെയും സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെയും ഭരണസമിതി തെരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ ഇലക്ഷന്‍ കമ്മീഷന്റെ ചുമതലയില്‍ ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു.
18. വകുപ്പ് 29 ലെ ഭേദഗതി ഉപവകുപ്പ് (1) ലെ നിലവിലെ ക്ലാസ് (സിഇ) ക്കു പകരമായി സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഘത്തിലുള്ള ബാദ്ധ്യതകള്‍ സമര്‍പ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിലേക്കായി കുടുംബാംഗങ്ങള്‍ എന്നത് ഭാര്യ, ഭര്‍ത്താവ്, ദത്തെടുക്കപ്പെട്ടതുള്‍പ്പെടെയുള്ള കുട്ടികള്‍, അച്ഛന്‍, അമ്മ എന്ന് വ്യക്തത വരുത്തി
19. വകുപ്പ് 31 ലെ ഭേദഗതി ഉപവകുപ്പ് (3) ല്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനോ വോട്ട് ചെയ്യുന്നതിനോ പാടില്ല എന്ന വ്യവസ്ഥയോടൊപ്പം ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ പാടില്ല എന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തുന്നു.
20. വകുപ്പ് 32 ലെ ഭേദഗതി ഉപവകുപ്പ് (1) ല്‍ ക്ലാസ് (ബിഎ) ആയി സംഘത്തിനെതിരെ നടപടി സ്വീകരിക്കുന്ന വ്യവസ്ഥകളില്‍ വകുപ്പ് 76 പ്രകാരമുള്ള ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തുന്നത് ഒരു കാരണമായി ഉള്‍പ്പെടുത്തുന്നു. ക്ലാസ് (ഡി) യില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ ടി സംഘത്തിലെ അംഗങ്ങളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ക്ലാസ് (ഇ) യില്‍ വകുപ്പ് 32 പ്രകാരം പിരിച്ചുവിടപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ക്കുള്ള അയോഗ്യത രണ്‍് ടേം എന്നുള്ളത് ഒരു ടേം എന്ന് ഭേദഗതി ചെയ്യുന്നു.
7 290
3. വകുപ്പ് 7 ലെ ഭേദഗതി പുതുതായി വായ്പാ സംഘങ്ങള്‍ ആരംഭിക്കുന്നതിന് പ്രാഥമിക ഓഹരി മൂലധനമായി കുറഞ്ഞത് 2,50,000/ രൂപയും വായ്പേതര സംഘങ്ങള്‍ക്ക് 1,00,000/ രൂപയും സ്വരൂപിക്കണമെന്ന് പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തി. ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പട്ടിക ജാതി/പട്ടിക വര്‍ഗ്ഗം, വനിത, സ്‌കൂള്‍/ കോളേജ്, പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങള്‍ പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങള്‍, മത്സ്യം, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നി വിഭാഗങ്ങളിലുള്ള സഹകരണ സംഘങ്ങള്‍ക്ക് മേല്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഓഹരി മൂലധനം വേണമെന്നുള്ള വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്‍്. ഒരു സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ ആയത് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി നിലവിലെ 90 ദിവസം എന്നത് 60 ദിവസമാക്കി. അപേക്ഷ നിരസിക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അറിയിക്കുന്നതിനുള്ള 7 ദിവസം എന്ന കാലയളവ് 15 ദിവസമാക്കി.
4. വകുപ്പ് 8എ യിലെ ഭേദഗതി പ്രകാരം അപ്പെക്സ് സംഘങ്ങളിലും സെന്‍ട്രല്‍ സംഘങ്ങളിലും പ്രാഥമിക സംഘങ്ങളെ അഫിലിയേറ്റ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയാല്‍ 60 ദിവസത്തിനകം അംഗത്വം നല്‍കണമെന്നത് 45 ദിവസമായി കുറവ് വരുത്തി.
5. വകുപ്പ് 14 ലെ ഭേദഗതി പ്രകാരം നിലവിലുള്ള സംഘങ്ങളുടെ അമാല്‍ഗമേഷന്‍, ആസ്തി ബാധ്യതയുടെ കൈമാറല്‍, സംഘങ്ങളുടെ വിഭജനം എന്നിവയോടൊപ്പം സംഘങ്ങളുടെ സംയോജനം (മെര്‍ജര്‍) എന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. മള്‍ട്ടിസ്റ്റേറ്റ് സഹകരണ നിയമത്തില്‍ പുതുതായി വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ മറ്റൊരു സഹകരണ സംഘവുമായി മാത്രമേ കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയുകയുള്ളൂ എന്ന ഭേദഗതി സെലക്ട് കമ്മറ്റിയുടെ നിര്‍ദ്ദശ പ്രകാരം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ മേല്‍ വകുപ്പ് പ്രകാരമുള്ള തീരുമാനമെടുക്കുന്നതിന് 2/3 ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്ന് ഭേദഗതി വരുത്തി.
6. വകുപ്പ് 14 (എഎ) ലെ ഭേദഗതി നിലവിലുള്ള വ്യവസ്ഥ പ്രകാരം ഒരു സഹകരണ സ്ഥാപനത്തിന്റെ കീഴില്‍ നിലവിലുള്ള ഏത് നിയമപ്രകാരവും സബ്സിഡിയറി സ്ഥാപനങ്ങള്‍ ആരംഭിക്കാവുന്നതാണ്. ടി ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ സബ്സിഡിയറി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കഴിയുകയില്ലാ എന്ന് വ്യവസ്ഥ ചെയ്യുന്നു. കൂടാതെ നിലവിലുള്ള സബ്സിഡിയറി സ്ഥാപനങ്ങള്‍ക്ക് അതാത് സംഘങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം ധനസഹായം നല്‍കുന്നതിനും ഇത്തരത്തില്‍ നല്‍കപ്പെടുന്ന ധനസഹായം ഓഡിറ്റിന് വിധേയമാണെന്നും വ്യവസ്ഥ ചെയ്തു. സബ്സിഡിയറി സ്ഥാപനത്തിന്റെ കണക്കുകള്‍ സംഘത്തിന്റെ പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്‍്.
14 (എഎ) വ്യവസ്ഥ പ്രകാരം സബ്സിഡിയറി സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് മാതൃസംഘത്തിന്റെ പ്രവര്‍ത്തന മൂലധനം സബ്സിഡിയറി സ്ഥാപനത്തിലേക്ക് വകമാറ്റുകയും ഇതിലൂടെ മാതൃസംഘത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ അപകടപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
7. വകുപ്പ് 14 (ബി) ലെ ഭേദഗതി സംഘങ്ങളിലെ പാര്‍ട്ണര്‍ഷിപ്പ് പ്രകാരം പൊതുസംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയില്‍, പ്രസ്തുത സംരംഭങ്ങള്‍ സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് സംഘങ്ങളുടെ പൊതുയോഗം അംഗീകരിക്കണമെന്നും പ്രസ്തുത പ്രൊജക്ടുകള്‍ രജിസ്ട്രാര്‍ മുഖാന്തിരം സര്‍ക്കാരില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളുടെ കണക്കുകള്‍ ആഡിറ്റിന് വിധേയമാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടു്. കൂടാതെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പൊതുതാല്പര്യാര്‍ത്ഥം ധനസമാഹരണം നടത്തുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി.
8. വകുപ്പ് 16 ലെ ഭേദഗതി യുവസംഘങ്ങളില്‍ വോട്ടവകാശമുള്ള അംഗത്വം എടുക്കുന്നതിനുള്ള പ്രായപരിധി 45 വയസ്സായി നിജപ്പെടുത്തി, ഈ പ്രായപരിധിക്കുശേഷം പ്രസ്തുത അംഗങ്ങള്‍ക്ക് നോമിനല്‍/അസോസിയേറ്റ് അംഗങ്ങളായി തുടരുന്നതിനും വ്യവസ്ഥ ചെയ്യുന്നു.
9. വകുപ്പ് 18 ലെ ഭേദഗതി സംഘങ്ങളിലെ നോമിനല്‍/അസോസിയേറ്റ് അംഗങ്ങള്‍ക്ക് ബൈലോ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ ലഭിക്കുന്നതിനുള്ള അവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു.
10. വകുപ്പ് 19 ലെ ഭേദഗതി സംഘങ്ങള്‍ ബൈലോ ഭേദഗതിയിലൂടെ വ്യക്തിഗത ഓഹരി മൂലധനം ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച ഓഹരിമൂലധനം അടച്ചുതീര്‍ക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും അതിലൂടെ അംഗത്വവും അവകാശങ്ങളും നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു.
11. വകുപ്പ് 19 (ബി) ലെ ഭേദഗതി സംഘാംഗങ്ങള്‍ക്ക് സംഘവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനതാ സംഗ്രഹവും ന്യൂനതാപരിഹരണ റിപ്പോര്‍ട്ടും കൂടി ഉള്‍പ്പെടുത്തി.
7 290
പത്രക്കുറിപ്പ് 14/Sept/2023
സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസ്
vnvasavanmedia@gmail.com
*സഹകരണ മേഖലയ്ക്ക് കരുത്തുപകരുന്ന സമഗ്ര നിയമഭേദഗതി സഭയില്‍ അവതരിപ്പിച്ച് മന്ത്രി വി. എന്‍. വാസവന്‍*
തിരുവനന്തപുരം : കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തും , യുവത്വം പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് നിയമസഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല , യുവാക്കള്‍ക്ക് ഭരണസമതിയില്‍ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്‌വെയര്‍, ഭരണസമിതിയല്‍ വിദഗധ അംഗങ്ങള്‍ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളുെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചത്.
സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മിറ്റി 14 ജില്ലകളിലും പൊതുജനങ്ങള്‍ക്കും, സഹകാരികള്‍ക്കും, സഹകരണ ജീവനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനായി തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. കൂടാതെ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തി. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ സഹകരണ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തെയും, സംഘങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിനും എതിരാണ് എന്ന അഭിപ്രായം വന്നിരുന്നു. അഭിപ്രായങ്ങള്‍ പരിഗണിച്ച് ഇതില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നലെ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
സഹകരണ സംഘങ്ങളില്‍ ഒരേ വ്യക്തികള്‍ തന്നെ ദീര്‍ഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യം നിലവിലുണ്‍്. പല സംഘങ്ങളിലും ഇത്തരം സഹകാരികളുടെ സേവനം ആ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായം ചെയ്തിട്ടുള്ളതാണ്. എങ്കിലും സഹകരണ മേഖലയില്‍ ശ്രദ്ധയില്‍ വന്നിട്ടുള്ള പല ക്രമക്കേടുകളും പരിശോധിക്കുമ്പോള്‍ ദീര്‍ഘകാലങ്ങളായി ഒരേ വ്യക്തികള്‍ തന്നെ ഭാരവാഹികളായി തുടരുന്ന സംഘങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ കൂടുതലായി കുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ഭരണസമിതി അംഗമായി തുടരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്ന ബില്ലില്‍ ഏതൊരു സഹകരണ സംഘത്തിലെയും ഭരണസമിതിയിലേക്ക് തുടര്‍ച്ചയായി രണ്‍് തവണയില്‍ അധികം ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യത ഉായിരിക്കുന്നതല്ല എന്ന വ്യവസ്ഥയില്‍ സഹകാരികളുടെയും സെലക്ട് കമ്മിറ്റി അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് പ്രസ്തുത വ്യവസ്ഥ വായ്പാ സംഘങ്ങളില്‍ മാത്രം തുടര്‍ച്ചയായ മൂന്ന് തവണ എന്നാക്കി. ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ സഹകരണ സംഘങ്ങളില്‍ നിയമനത്തിന് ഉണ്‍ായിരുന്ന മൂന്ന് ശതമാനം സംവരണം എന്നത് നാല് ശതമാനമായി ഉയര്‍ത്തിയിട്ടുണ്‍്.
സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങളെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി കോമണ്‍ സോഫ്ട്‌വെയര്‍ ഏര്‍പ്പെടുത്തി, അതിനൊപ്പം ഭരണസമിതിയില്‍ യുവാക്കള്‍ക്ക് സംവരണവും ഉറപ്പാക്കിയിട്ടുണ്‍്. പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ടീം ഓഡിറ്റ് സംവിധാനവും ബില്ലിലുണ്‍്.
സംഘം ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്‍ന്ന പൊതുവായ അഭിപ്രായത്തെ തുടര്‍ന്ന് അക്കാര്യം ഒഴിവാക്കിയാണ് ബില്ല് അവതരിപ്പിച്ചത്. സഹകരണസംഘങ്ങളിലെ നിയമനത്തിനായി രൂപീകരിച്ചിട്ടുള്ള സഹകരണ പരീക്ഷാ ബോര്‍ഡ് നിലവില്‍ സഹകരണ വായ്പാ സംഘങ്ങളിലെ ജൂനിയര്‍ ക്ലാര്‍ക്ക് മുതലുള്ള നിയമനങ്ങളാണ് നടത്തിവരുന്നത്. ഇനി മുതല്‍ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയര്‍ ക്ലാര്‍ക്ക് മുതലുള്ള നിയമനം നടത്തുന്നത് പരീക്ഷാ ബോര്‍ഡായിരിക്കും.
യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങള്‍ക്കായി പുനരുദ്ധാരണ നിധിയും ഏര്‍പ്പെടുത്തിയിട്ടു്.
പ്രധാനപ്പെട്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍
1. വകുപ്പ് 2 നിര്‍വ്വചനങ്ങളില്‍ - കമ്പ്യൂട്ടറൈസ്ഡ് ആഡിറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് ആഡിറ്റ്, സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍, സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, യുവ സഹകരണ സംഘങ്ങള്‍, സോഷ്യല്‍ സഹകരണ സംഘങ്ങള്‍ എന്നിവ സംബന്ധിച്ച് പുതിയ നിര്‍വ്വചനങ്ങള്‍ ഉള്‍പ്പെടുത്തുകയും ഫെഡറല്‍ സംഘങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, പ്രാഥമിക സംഘങ്ങള്‍ എന്നിവയുടെ നിര്‍വ്വചനങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ കൊണ്‍ു വന്നു.
2. വകുപ്പ് 3 ലെ ഭേദഗതി രജിസ്ട്രാറായി എതെങ്കിലും ഒരു വ്യക്തിയെ നിയമിക്കാമെന്നതിനെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാം എന്ന മാറ്റം വരുത്തി.
7 290
❗❗❗❗ CSEB September 16 നടത്താനിരുന്ന പരീക്ഷ മാറ്റിയതായി അറിയുന്നു. പുതിയ date പിന്നീട് തീരുമാനിക്കും എന്ന് അറിയുന്നു.
ഒരാൾ പോലും പഠനത്തിൽ പിന്നോട്ട് പോവരുത്. കിട്ടുന്ന സമയം ഒരു അനുഗ്രഹമായി കണ്ട് പഠനം അതി ശക്തമായി മുന്നോട്ട് കൊണ്ടു പോവുക📚. നമ്മുടെ ലൈവ് ക്ലാസുകളും മറ്റും ഇത് പോലെ തന്നെ തുടരും🫂
©️Devika Plus Point📚
7 290
എന്തൊക്കെയാണ് ദേവിക പ്ലസ് പോയിൻ്റ് ഇറക്കിയ Co-operative winner 4 പാർട്ടിലും ഉള്ളത് എന്ന് പലരും ചോദിക്കുന്നത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്. CSEB പരീക്ഷകൾക്കും , കേരള ബാങ്ക് ഉൾപ്പടെ PSC നടത്തുന്ന പരീക്ഷകൾക്കും ആവശ്യമായ എല്ലാ Subject വിഷയങ്ങളും അടുക്കും ചിട്ടയോടും കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. അതിനൊപ്പം Engilsh, Maths, GK വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
Co-op winner part 1 -- 309 page
Co-op winner part 2 -- 521 page
Co-op winner part 3 -- 256 page
Co-op winner part 4 -- 309 page
ഈ 4 ബുക്ക്, മൊബൈൽ app, Online live class ഇവ ഉൾപ്പെട്ടതാണ് ദേവിക പ്ലസ് പോയിൻ്റ് online and Offline Class. എല്ലാ ബുക്കിൽ നിന്നും ചില പേജുകൾ ഈ പോസ്റ്റിൽ
ഉൾപ്പെടുത്തിയിരിക്കുന്നു
7 290
May This Festival Of ONAM 2023 Fill Up Your Life With Luck, Prosperity And Happiness.!!
എന്റെ എല്ലാ കുട്ടികൾക്കും ഓണം ആശംസകൾ🌼🌸
©Devika Plus Point📚❤️
