Physics Malayalam
رفتن به کانال در Telegram
ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646
نمایش بیشترالهند197 664دسته بندی مشخص نشده است
2 330
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
2 330
ജെയിംസ് വെബ്ബിന്റെ ഡീപ് ഫീൽഡ് ടീസർ പുറത്ത്
തുറക്കുക : https://cosmag.in/news/deep-field-teaser-of-james-webb/
2 330
ജെയിംസ് വെബ്ബിന്റെ ഡീപ് ഫീൽഡ് ടീസർ പുറത്ത്
തുറക്കുക : https://cosmag.in/news/deep-field-teaser-of-james-webb/
2 330
ജെയിംസ് വെബ്ബിന്റെ ഡീപ് ഫീൽഡ് ടീസർ പുറത്ത്
തുറക്കുക : https://cosmag.in/news/deep-field-teaser-of-james-webb/
2 330
🛑🆕 എന്താണ് ജയിംസ് വെബ് പ്രസിദ്ധീകരിക്കാൻ പോകുന്ന ചിത്രങ്ങൾ?
🔗 https://cosmag.in/news/james-webb-first-images/?amp=1
➖➖➖➖➖
https://chat.whatsapp.com/K9svpHuQjKjDG7hQtiCoeI
2 330
🛑 ചന്ദ്രനെ ചൈന കയ്യടക്കുമോ? ആശങ്ക പങ്കിട്ട നാസ
🔗 https://cosmag.in/news/china-occupying-moon/
➖➖➖➖➖
കൂട്ടുകാർക്ക് പങ്കുവെക്കുക
https://chat.whatsapp.com/K9svpHuQjKjDG7hQtiCoeI
2 330
🛑 ചൊവ്വയിലെ മേഘങ്ങൾ കണ്ടെത്താൻ ഇനി നിങ്ങൾക്കും അവസരം
🔗 https://cosmag.in/news/find-clouds-on-mars-nasa-citizen-project/
➖➖➖➖➖
https://chat.whatsapp.com/K9svpHuQjKjDG7hQtiCoeI
2 330
🛑 ചന്ദ്രനിൽ പതിച്ച അജ്ഞാത റോക്കറ്റ് ;
അവകാശികളെ തേടി ശാസ്ത്രലോകം
➖➖➖➖➖
CosMag ഡിജിറ്റൽ മാഗസിൻ
ചന്ദ്രനിൽ ഇടിച്ചിറങ്ങിയ അജ്ഞാത റോക്കറ്റിന്റെ ഉറവിടം കണ്ടെത്താനാകാതെ നാസ. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിയന്ത്രണം നഷ്ടപ്പെട്ട് ഉപേക്ഷിക്കപ്പെട്ട ഒരു റോക്കറ്റിന്റെ ഭാഗം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്നത് വാന നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു . മാർച്ച് നാലാം തീയതിയോടെ അത് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി.അതിനു ശേഷം നാസയുടെ ലൂണാർ റെക്കോനെസെൻസ് ഓർബിറ്റർ റോക്കറ്റ് പതിച്ച ഉപരിതല ഭാഗം പകർത്തുകയായിരുന്നു.
ഈ ആഘാതത്തിന്റെ ഭാഗമായി രണ്ട് ഗർത്തങ്ങളാണ് രൂപപ്പെട്ടത്.18 മീറ്റർ വ്യാസമുള്ള ഒരു ഗർത്തവും അതിനുമുകളിൽ ഒരു വശത്തേക്കായി 16 മീറ്റർ വ്യാസമുള്ള മറ്റൊരു ഗർത്തവും. ഇത്തരത്തിലുള്ള രണ്ട് ഗർത്തങ്ങൾ ഒരു കൂട്ടിയിടിയുടെ ഫലമായി ഉണ്ടാവുക അസാധാരണമാണ്. ഇതിൽ നിന്നും ആ റോക്കറ്റിന്റെ ഇരുഭാഗങ്ങളിലും ഭാരം കൂടുതൽ ആയിരുന്നു എന്ന് ഊഹിക്കാം. സാധാരണയായി ഒരു റോക്കറ്റിന്റെ മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തിനു ഭാരം കൂടുതലായിരിക്കും. ബാക്കിയുള്ള ഭാഗം ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്കുകൾ ആയിരിക്കും. നിലവിൽ ഈ റോക്കറ്റിന്റെ അവകാശികളെ കണ്ടെത്താൻ കഴിയാത്ത സ്ഥിതിക്ക് ഈ ഗർത്തങ്ങൾ വിശകലണം ചെയ്തു വേണം റോക്കറ്റിനെ പ്രത്യേകതകൾ കണ്ടെത്താനും അതിന്റെ ഉടമയെ തിരിച്ചറിയാനും.
ചന്ദ്രനിൽ ഇതിനുമുൻപും ബഹിരാകാശ വാഹനങ്ങളുടെ ഭാഗങ്ങൾ ഇടിച്ചിറങ്ങിയിട്ടുണ്ടെങ്കിലും ഒരു ആഘാതത്തിൽ രണ്ട് ഗർത്തങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമായാണ്. അപ്പോളോ SIV B യുടെ( അപ്പോളോ 13,14,15,17) ഗർത്തങ്ങൾ കൃത്യമായ ആകൃതി ഇല്ലാത്ത എന്നാൽ വലിപ്പം കൂടിയ ഗർത്തങ്ങളാണ്.35 മീറ്ററിൽ കൂടുതലാണ് അവയുടെ വലിപ്പം.
ഈ അജ്ഞാത വാഹനത്തിന് അവകാശികളെ കണ്ടെത്താനാകാത്തതിനാൽ പലതരം ഊഹാപോഹങ്ങൾ ഉയർന്നിരിക്കുകയാണ്. അന്യഗ്രഹ ജീവികൾ ആയിരിക്കാം ഈ അജ്ഞാത ആകാശ വാഹനത്തിന് പിറകിലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഒരു കൂട്ടം ആൾക്കാർ വിശ്വസിക്കുന്നത്. എന്നാൽ നിലവിലുള്ള സംശയങ്ങൾക്കെല്ലാം വിശദീകരണവുമായി എത്തിയിരിക്കുകയാണ് നാസ. നിയന്ത്രണം വിട്ട ഒരു റോക്കറ്റ് മൂലമാണ് ഈ കൂട്ടിയിടി സംഭവിച്ചത്. നേരത്തെ തന്നെ ഒരു റോക്കറ്റ് ഭാഗം ചന്ദ്രനെ ലക്ഷ്യമാക്കി വരുന്നതായി വാനനിരീക്ഷകർ കണ്ടെത്തിയിരുന്നു. ഒരു സ്കൂൾ ബസിന്റെ വലിപ്പമുള്ള ഈ ഭീമൻ ലോഹ കഷ്ണം, മാർച്ച് നാലാം തീയതിയോടെ ചന്ദ്രനിലെ പാറ നിറഞ്ഞ പ്രതലത്തിൽ പതിച്ചുവെന്നാണ് കണക്കാക്കുന്നത്.
ഈ റോക്കറ്റിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. ആദ്യം സ്പേസ് എക്‌സിനെയാണ് ഇതിന് കാരണക്കാരായ് സംശയിച്ചിരുന്നത് . എന്നാൽ പിന്നീട് ചൈനയുടെ സ്പേസ് ഏജൻസി ആയിരിക്കാം ഇതിനുപിന്നിൽ എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ആഘാതത്തെ തുടർന്ന് ഒരു മേഘപടലം രൂപപ്പെട്ടുവെന്നല്ലാതെ കാര്യമായ തകരാറുകൾ ഒന്നും ഇത് മൂലം ഉണ്ടായിട്ടില്ല. ഒരു മനുഷ്യനിർമ്മിത വസ്തു, ലക്ഷ്യം തെറ്റി ചന്ദ്രനുമായി കൂട്ടിയിരിക്കുന്നത് ഇത് ആദ്യമായാണ്. ഈ റോക്കറ്റിനെ ഭാഗങ്ങൾ ചൈനയുടേതാകാം എന്നാണ് നാസയുടെ ശാസ്ത്രജ്ഞർ കരുതുന്നത് .
"2015 ൽ,DSCOVR ബഹിരാകാശ പേടകത്തിന്റെ രണ്ടാമത്തെ ഘട്ടമായ 2015- 007B ആയി ഞാൻ ഈ വസ്തുവിനെ തെറ്റിദ്ധരിച്ചു. എന്നാൽ ഈ വസ്തു 2014-065 B അഥവാ ചാങ് 5 T1 ചാന്ദ്ര ദൗത്യത്തിന്റെ ബൂസ്റ്റർ ആണെന്നുള്ളതിന് ഇപ്പോൾ നമുക്ക് വ്യക്തമായ തെളിവുകൾ കിട്ടിയിരിക്കുന്നു" . ഉൽക്കകളുടെ പാത ട്രാക്ക് ചെയ്യാനുള്ള സോഫ്റ്റ്‌വെയറായ പ്രോജക്റ്റ് പ്ലൂട്ടോയുടെ നിർമ്മാതാവ് ഗ്രേ പറഞ്ഞ വാക്കുകളാണിത്.
എന്നാൽ തങ്ങളുടെ ദൗത്യത്തിന്റെ അടുത്ത ഘട്ടം വിജയകരമായി പൂർത്തീകരിച്ചുവെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം ചൈന അവകാശപ്പെട്ടിരുന്നു.
➖➖➖➖➖
CosMag
ഒരു ഓൺലൈൻ ജ്യോതിശാസ്ത്ര മാഗസിൻ
https://chat.whatsapp.com/K9svpHuQjKjDG7hQtiCoeI
2 330
🛑 ചിറകടിച്ച് പറക്കാൻ കൃത്രിമ പേശികൾ; റോബോട്ടിക്സിൽ വിപ്ലവം സൃഷ്ടിക്കാൻ ലാസ
➖➖➖➖➖
21.06.2022
CosMag ഡിജിറ്റൽ മാഗസിൻ
റോബോട്ടിക് സാങ്കേതിക വിദ്യ അനുദിനം വളരുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സെൻസർ സാങ്കേതിക വിദ്യയും ഇലക്ട്രോണിക്സ് മേഖലയും വളരുന്നത് അനുസരിച്ച് റോബോട്ടിക്സ് മേഖലയിൽ അതിവേഗ മുന്നേറ്റങ്ങൾ സാധാരണമായിരിക്കുന്നു. മനുഷ്യനെ കവച്ച് വയ്ക്കുന്ന തരത്തിലുള്ള ഹ്യുമനോയിഡുകളെ സൃഷ്ടിക്കാനുള്ള മത്സരവും സജീവമായിരിക്കുകയാണ്. പൂര്‍ണമായ ചിന്താ ശേഷിയുള്ള ഹ്യൂമനോയിഡുകളെ നിര്‍മിക്കുമെന്ന പ്രഖ്യാപനങ്ങളടക്കം വരാൻ പോകുന്ന റോബോട്ടിക്സ് വിപ്ലവത്തിന്റെ സൂചനയാണ്. അക്കൂട്ടത്തിലേക്ക് അത്ഭുതപ്പെടുത്തുന്ന മറ്റൊരു സാങ്കേതിക വിദ്യയും ഒരു റോബോട്ടിനെയും കൂടി അവതരിപ്പിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.
പറക്കാൻ കഴിയുന്ന കുഞ്ഞൻ റോബോട്ടുകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. അവയെല്ലാം പക്ഷെ പരമ്പരാഗത രീതികളാണ് ഉപയോഗിക്കുന്നത്. ഈ രീതിക്ക് പകരം ഉപയോഗിക്കാവുന്ന പുതിയ ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യയാണ് ബ്രിട്ടണിലെ ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ വികസിപ്പിച്ച കുഞ്ഞൻ റോബോട്ടിലുള്ളത്. ചിറകുകൾ അടിച്ച് പറക്കാൻ കഴിയുന്ന പ്രാണിയുടെ വലിപ്പമുള്ള റോബോട്ടുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പാരിസ്ഥിതിക നിരീക്ഷണം, തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കടന്നുള്ള രക്ഷാപ്രവർത്തനം എന്നിങ്ങനെ വിവിധങ്ങളായ ഉപയോഗമാണ് ഈ കുഞ്ഞൻ റോബോട്ടിനുള്ളത്. ചിറകടിച്ച് പറക്കുന്ന റോബോട്ടിനെ സൃഷ്ടിച്ചു എന്നതിനപ്പുറം അതിന് ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുാണ് ചർച്ച ചെയ്യപ്പെടേണ്ട കാര്യം.
ഇത് വരെ വികസിപ്പിച്ചെടുത്ത റോബോട്ടുകളുടെ ചിറകുകൾ ചലിപ്പിക്കാൻ ഉപയോഗിച്ചിരുന്നത് മോട്ടോറുകളും ഗിയറുകളും ഒക്കെ ചേർന്ന സങ്കീർണമായ സംവിധാനമായിരുന്നു. ഉയർന്ന ചിലവും അമിത ഭാരവും മറ്റ് സങ്കീർണതകളും ഈ സാങ്കേതികവിദ്യകളുടെ പ്രധാന പ്രശ്നങ്ങളും ആയിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. ലിക്വിഡ് ആംപ്ലിഫൈഡ് സിപ്പിംഗ് ആക്യുവേറ്റർ ( ലാസ ) എന്ന കൃത്രിമ പേശി സംവിധാനമാണ് പരമ്പരാഗത സാങ്കേതികവിദ്യകൾക്ക് പകരമായി സംഘം മുന്നോട്ട് വയ്ക്കുന്നത്.
ഇലക്ട്രോസ്റ്റാറ്റിക് ഫോഴ്സ്
വളരെ കുറഞ്ഞ ചിലവിൽ വികസിപ്പിച്ചെടുക്കാനായി എന്നതും ലാസയുടെ പ്രത്യേകതയാണ്. വസ്തുക്കളെ സ്പർശിക്കാതെ തന്നെ കാന്തിക ബലം പോലെ ഇലക്ട്രോസ്റ്റാറ്റിക് ഫോഴ്സ് ഉപയോഗിച്ചാണ് ലാസ റോബോട്ട് ചിറകുകളെ ചലിപ്പിക്കുന്നത്. ഡയറകറ്റ്- ഡ്രൈവ് കൃത്രിമ പേശി സംവിധാനമാണ് ലാസ. ചിറകുകൾ ചലിപ്പിക്കാൻ പരമ്പരാഗത കുഞ്ഞൻ റോബോട്ടുകൾ മോട്ടോർ, ഗിയർ, എന്നിവയടങ്ങുന്ന സങ്കീർണമായ ട്രാൻസിഷൻ ടെക്നോളജി ഉപയോഗിക്കുന്നു. ഇതിന് പകരം ഇലക്ട്രോസ്റ്റാറ്റിക് ഫോഴ്സ് ഉപയോഗിക്കുമ്പോൾ റോബോട്ടിക് ചിറകുകളുടെ നിർമാണം കൂടുതൽ ലളിതം ആകുന്നു. ഒപ്പം കൂടുതൽ മികച്ച പെർഫോമൻസും നൽകുന്നു. ചിലവ് കുറയ്ക്കുകയും ചെയ്യും. ലാസ ഉപയോഗിക്കുന്ന റോബോട്ടിന് അതേ ശരീര ഭാരമുള്ള ജീവിയേക്കാൾ വേഗം ലഭിക്കുന്നതായും ഗവേഷകർ പറയുന്നു. ചിറകുകളുടെ ഫ്ലാപ്പിങ് ഏറെ സമയം നിലനിർത്താൻ കഴിയുന്നതിനാൽ റോബോട്ടുകൾക്ക് ദീർഘദൂരം പറക്കാനും സാധിക്കുന്നു.
സർവകലാശാലയിലെ റോബോട്ടിക്‌സ് പ്രൊഫസറായ ജോനാഥൻ റോസിറ്ററാണ് ശാസ്ത്ര സംഘത്തിന് നേതൃത്വം നൽകുന്നത്. ലാസ സാങ്കേതിക വിദ്യയ്ക്ക് പല വിധ ആപ്ലിക്കേഷനുകൾ ഉണ്ടെന്ന് ജോനാഥൻ റോസിറ്റർ അഭിപ്രായപ്പെടുന്നു. നിർണായകമായ ജോലികൾ ചെയ്യുന്ന പറക്കും റോബോട്ടുകളിലേക്കുള്ള പ്രധാന ചുവട് വയ്പ്പാണ് ലാസയെന്നും അദ്ദേഹം അവകാശപ്പെടുന്നു. തകർന്ന കെട്ടിടങ്ങളിൽ ആളുകളെ കണ്ടെത്തുന്നത് അടക്കമുള്ള രക്ഷാപ്രവർത്തന ജോലികൾ, ചെടികൾ കൃത്രിമമായി പരാഗണം ചെയ്യുന്നത് പോലെയുള്ള പാരിസ്ഥിക പ്രാധാന്യമുള്ള ജോലികളും ചെയ്യാൻ ലാസ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റോബോട്ട്സിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ചെറുതും എന്നാൽ അതേ സമയം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതുമായ റോബോട്ടുകളെ നിർമിക്കുക എന്നത് ശാസ്ത്രലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്. വലിപ്പം കുറയുന്തോറും പരമ്പരാഗത രീതികളുടെ പോരായ്മകൾ കൂടുന്നതാണ് പ്രധാന വെല്ലുവിളി. മൈക്രോറോബോട്ടുകളുടെ കാര്യത്തിലും ഈ വെല്ലുവിളി ശക്തമാണ്. ലാസ സാങ്കേതികവിദ്യ ഈ പോരായ്മകൾ പരിഹരിക്കുന്നു. ഭാവിയിൽ വളരെ ചെറിയ ഫ്ലാപ്പിങ് ചിറകുകൾ നിർമിക്കാനും ലാസ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും. നാനോ റോബോട്ടിക്സിൽ അടക്കം വലിയ സാധ്യതകളാണ് ലാസ സൃഷ്ടിക്കുന്നത്
➖➖➖➖➖
CosMag ശാസ്ത്ര ലേഖനങ്ങൾ വായിക്കാൻ : https://chat.whatsapp.com/K9svpHuQjKjDG7hQtiCoeI
2 330
🛑 നൂറുവർഷം ആയുസ്സുള്ള ബാറ്ററി ; കണ്ടെത്തലുമായി ടെസ്‌ല
➖➖➖➖➖
https://chat.whatsapp.com/K9svpHuQjKjDG7hQtiCoeI
കാനഡയിലെ ടെസ്‌ലയുടെ വിപുലമായ ബാറ്ററി റിസർച്ച് ഗ്രൂപ്പ് (Tesla Researchers) ഡൽഹൗസി സർവകലാശാലയുമായി (Dalhousie University ) സഹകരിച്ച് 100 വർഷത്തേക്ക് നിലനില്‍ക്കുന്ന നോവൽ നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള (Battery Tech) ഒരു പ്രബന്ധം തയ്യാറാക്കി. നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിംഗും ഊർജ്ജ സാന്ദ്രതയും നല്‍കുന്ന രീതിയിലാണ് ഈ ബാറ്ററികള്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.
ഇലക്‌ട്രെക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, നിലവിൽ കാനഡയിലെ ഹാലിഫാക്‌സിലെ ഡൽഹൗസി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാന്‍ (Jeff Dahn) ഈ ബാറ്ററി സാങ്കേതിക വിദ്യയുടെ പഠനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലിഥിയം-അയൺ ബാറ്ററികളിൽ ഇന്ന് കാണുന്ന സാങ്കേതിക വികാസങ്ങളില്‍ എല്ലാം നിര്‍ണ്ണായക പങ്കാളിത്തം ഉള്ള ഗവേഷകമനാണ് ജെഫ് ഡാന്‍ എന്നത് പുതിയ പഠനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലെ ബാറ്ററികളില്‍ അവയുടെ മിശ്രിതമായി നിക്കൽ ആയിരിക്കും ഉപയോഗിക്കുക. ഇത് ഉയർന്ന സാന്ദ്രത ബാറ്ററിക്ക് നല്‍കും. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ബാറ്ററി നല്‍കുന്നു. ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് ഈ ബാറ്ററികളുടെ തനതായ രാസഘടന ചാർജ് ചെയ്യുന്ന താപനിലയെ അടിസ്ഥാനമാക്കി കൂടുതൽ കാലം നിലനില്‍ക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.
എല്ലായ്‌പ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്‌താൽ, ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാം എന്നാണ് പ്രബന്ധത്തില്‍ ഗവേഷകര്‍ പറയുന്നത്. ഇത് ശരിക്കും വിപ്ലവകരമായ ഒരു സംഭവമായിരിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.
കൂടാതെ, മുൻകാലങ്ങളിൽ നിക്കൽ ബാറ്ററികളിൽ കോബാൾട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ കോബാൾട്ടിന്റെ ലഭ്യത വലിയ പ്രശ്നമാണ്. ഈ ആശങ്ക ഇല്ലാതാക്കാന്‍ പുതിയ ബാറ്ററിയുടെ ഘടനയിൽ കോബാൾട്ട് കുറവുള്ളതോ തീരെയില്ലാത്തതോ ആയ അതേ രീതിയിലായിരിക്കും ഡിസൈന്‍ ചെയ്യുക.
➖➖➖➖➖
ഓൺലൈൻ ശാസ്ത്ര മാഗസിൻ CosMag ൻ്റെ ലേഖനങ്ങൾ വായിക്കാൻ: https://chat.whatsapp.com/K9svpHuQjKjDG7hQtiCoeI
2 330
🛑 പത്താം ക്ലാസ് റിസൽറ്റ് സമയ തടസം ഇല്ലാതെ അറിയാൻ ഉള്ള വഴി 👇🏿
https://padanam.in/articles/kerala-sslc-result-2022-prd-live-app/
2 330
🛑 പത്താം ക്ലാസ് റിസൽട്ട്
🔆 നോക്കാൻ 3 വ്യതസ്ത വഴികൾ
🔆 ഇനി റിസൽട്ട് കിട്ടിയില്ല, സൈറ്റ് കിട്ടുന്നില്ല എന്ന് ആരും പറയില്ല.
🔆 പ്രവാസികൾക്കും നോക്കാം
🔆 3 വ്യതസ്ത വഴികളിൽ തിരയാം
🔆 മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട് എങ്ങനെയെന്ന്
ഇവിടെ നോക്കൂ: 👇🏿
https://padanam.in/news-articles/kerala-sslc-result/
2 330
🛑 സൂപ്പർമൂൺ കാണാം ; ജൂൺ 14 ചൊവ്വാഴ്ച
➖➖➖➖➖
പഠനം ശാസ്ത്ര വാർത്തകൾ : https://chat.whatsapp.com/BX2ahB7CpO6LVguwMYZqlB
2022 ലെ ആദ്യത്തെ സൂപ്പർമൂൺ ആണ് ജൂൺ 14 ചൊവ്വാഴ്ച ദൃശ്യമാകുന്നത്. ഇത് സ്ട്രോബറി മൂൺ എന്നും അറിയപ്പെടുന്നു.
നാസയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ പൂർണ്ണചന്ദ്രൻ സൂര്യന് അഭിമുഖമായി ഭൂമിയുടെ 7: 53 am EDT ലോഞ്ചിട്യൂടിൽ ആയിരിക്കും പ്രത്യക്ഷമാകുന്നത്. ഞായറാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ സൂപ്പർമൂണിനെ കാണാനാകും. മഴയും മഴക്കാറും മറതീർക്കാതിരുന്നാൽ നമുക്ക് സൂപ്പർമൂണിനെ ആസ്വദിക്കാനാകും.
എന്താണ് സൂപ്പർമൂൺ
പൂർണ്ണചന്ദ്രൻ ഭൂമിയുടെ ഭ്രമണ പദത്തിന്റെ ഏറ്റവും അടുത്ത ബിന്ദുവിൽ കൂടി കടന്നു പോകുമ്പോഴാണ് സൂപ്പർമൂൺ എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുന്ന പാതയുടെ പ്രത്യേകതയാണ് സൂപ്പർമൂൺ, മൈക്രോമൂൺ എന്നീ പ്രതിഭാസങ്ങൾക് കാരണം. ചന്ദ്രന്റെ പരിക്രമണപഥം ദീർഘവൃത്താകൃതിയിൽ ആയതിനാൽ ചന്ദ്രന് ഭൂമിയുമായുള്ള അകലം അതിന്റെ ചലനത്തിനനുസരിച് വ്യത്യാസപ്പെട്ടിരിക്കും. ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് വരുമ്പോൾ ( ഈ ബിന്ദു perigee എന്നറിയപ്പെടുന്നു ) പൗർണമി സംഭവിച്ചാൽ അത് സൂപ്പർമൂൺ ആയി മാറുന്നു. ചന്ദ്രൻ apogee യിൽ അഥവാ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കുമ്പോഴാണ് വലുപ്പവും ശോഭയും ഏറ്റവും കുറഞ്ഞ മൈക്രോമൂൺ ദൃശ്യമാകുന്നത്. സൂപ്പർമൂണിന് മൈക്രോമൂണിനെ അപേക്ഷിച്ചു 30 ശതമാനം ശോഭയും 14 ശതമാനം വലുപ്പവും കൂടുതലായിരിക്കും.
ഈ ദിവസങ്ങളിൽ
ചന്ദ്രൻ അതിന്റെ പൂർണ ആകാരം പ്രാപിച്ച് വർധിച്ച ശോഭയോടെ പ്രത്യക്ഷമാകുന്നു. ഈ നിലാവ് പകൽ നേരങ്ങളിൽ പോലും ദൃശ്യമാകത്താക്കവണ്ണം അത്യധികം ശക്തമാണ്.
വാത് പൂർണിമ
ഹിന്ദുക്കൾക്കിടയിൽ ഈ പൂർണചന്ദ്രൻ 'വാത് പൂർണിമ 'എന്നറിയപ്പെടുന്നു. ചന്ദ്രൻ ജ്വലിച്ചു നിൽക്കുന്ന ഈ മൂന്നു ദിവസങ്ങളിൽ, ഉത്തരേന്ത്യയിലെ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ആല്മരത്തിൽ ചരടുകൾ ബന്ധിക്കുന്നു. സാവിത്രിയുടെയും സത്യവാന്റെയും ഐതീഹ്യമാണ് ഈ ആചാരത്തിന് ആധാരം.
➖➖➖➖➖
പഠനം ശാസ്ത്ര വാർത്തകൾ : https://chat.whatsapp.com/BX2ahB7CpO6LVguwMYZqlB
2 330
🛑🆕 സൗരയൂഥത്തിൽ മറ്റൊരു ഭൂമിയോ?
🚥
ഫിസിക്സ് മലയാളം
https://t.me/physicsmalayalam
ഭൂമിയെ പോലെ ജീവന്റെ അംശമുള്ള മറ്റു ഗ്രഹങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം.
ഭൂമിക്ക് സമാനമായ പ്രത്യേകതകള്‍ ഉള്ള ഒരു ഉപഗ്രഹത്തിന്റെ പിന്നാലെയാണ് ശാസ്ത്രജ്ഞന്മാര്‍.
സൗരയൂഥത്തില്‍ ശനിയ്ക്ക് ചുറ്റും ഉപഗ്രഹങ്ങളായ 82 ചന്ദ്രന്മാര്‍ വലം വെയ്ക്കുന്നുണ്ട്. ഇതില്‍ ടൈറ്റാന്‍ ആണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഭൂമിക്ക് സമാനമായ പ്രത്യേകതകളാണ് ടൈറ്റാനെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുന്നത്.
ടൈറ്റാന്റെ ഭൂപ്രദേശത്തെ മണ്ണിന്റെ ഘടന പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ടൈറ്റാനില്‍ ഭൂമിക്ക് സമാനമായി കടലും പുഴകളും തടാകങ്ങളുമുള്ളതാണ് ശാസ്്ത്രലോകത്തിന് കൗതുകമാകുന്നത്. മഴ പെയ്താണ് കടല്‍ രൂപാന്തരം പ്രാപിച്ചത്. എന്നാല്‍ ടൈറ്റാനിലെ തടാകങ്ങള്‍ക്ക് ഭൂമിയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്. വ്യത്യസ്ത മൂലകങ്ങള്‍ കൊണ്ടാണ് ടൈറ്റാനില്‍ തടാകം രൂപപ്പെട്ടതെന്ന് ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദ്രവരൂപത്തിലുള്ള മീഥൈന്‍ അരുവികളാണ് ടൈറ്റാന്റെ മഞ്ഞുപ്രതലത്തിന് കാരണം. നൈട്രജന്‍ കാറ്റുകളാണ് മണല്‍ക്കൂനകള്‍ രൂപപ്പെടാന്‍ ഇടയാക്കിയത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജീയോളജിസ്റ്റ് മാത്യു ലാപോത്രെയുടെ നേതൃത്വത്തിലാണ് ഗവേഷണം. ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സിലെ ഗവേഷണ റിപ്പോര്‍ട്ടാണ് ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കുന്നത്.
ശാസ്ത്രീയ വിവരങ്ങൾക്ക് പഠനം വാർത്ത ഗ്രൂപ്പിൽ ചേരുക:
https://chat.whatsapp.com/K9dIFCUr0ZKAhN0EywtxeT
2 330
⭕️ 2022ലെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30ന്.
വരുന്ന ഏപ്രില്‍ 30നാണ് 2022ലെ ആദ്യത്തെ സൂര്യഗ്രഹണം നമുക്ക് കാണാന്‍ കഴിയുക. നാസ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണത്തെ ഗ്രഹണത്തിന് സൂര്യന്റെ 64 ശതമാനം ഭാഗമാണ് ചന്ദ്രനാല്‍ മറയപ്പെടുക. അതുകൊണ്ടുതന്നെ സൂര്യവെളിച്ചത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ തടസപ്പെടുകയുള്ളൂവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
30ന് ഇന്ത്യന്‍ സമയം രാത്രി 12.15ന് ആരംഭിക്കുന്ന ഗ്രഹണം മെയ് 1 പുലര്‍ച്ചെ 4.07 വരെയുണ്ടാകുമെന്ന് പറയപ്പെടുന്നു. ലോകത്തിന്റെ പലഭാഗത്തുള്ളവര്‍ക്ക് ഗ്രഹണം ദൃശ്യമാകും. പ്രധാനമായും ചിലി, അര്‍ജന്റീന, ഉറുഗ്വായ്, പടിഞ്ഞാറന്‍ പരഗ്വായ്, ദക്ഷിണ പടിഞ്ഞാറന്‍ ബൊളീവിയ, ദക്ഷിണകിഴക്കന്‍ പെറു, ബ്രസീല്‍ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍ 2022ലെ ആദ്യ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്
2 330
[ad]
സ്റ്റാമ്പ് ശേഖരണം, നാണയ ശേഖരം, നോട്ട് ശേഖരം എന്നിവ ഉളളവർ, തുടങ്ങാൻ ആഗ്രഹം ഉളളവർ, സമ്മാനമായും, അസറ്റ് ആയും വാങ്ങാൻ താല്പര്യം ഉളളവർ, ടെലിഗ്രാം ലുള്ള നമ്മുടെ ഗ്രൂപ്പിൽ ചേരുക 👇
https://t.me/+7uw-pmJkg8YzYjk1
2 330
🛰️🛰️🛰️🛰️🛰️🛰️
നിങ്ങളുടെ പേര് നാസയുടെ ആർടെമിസ് പദ്ധതിയുടെ ഭാഗമായ ഓറിയോൺ സ്പെയ്സ് ക്രാഫ്റ്റിനകത്ത് സൂക്ഷിക്കുന്ന ഒരു മെമ്മറി കാർഡിൽ രേഖപ്പെടുത്തപ്പെട്ട് ചന്ദ്രനെ ചുറ്റാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
https://www.nasa.gov/send-your-name-with-artemis/#user-information
2 330
മഞ്ഞ നിറത്തിൽ ഉള്ള ചന്ദ്രൻ
9PM IST, 19-03-2022, പാലക്കാട്
https://t.me/PHYSICSMALAYALAM
ഇപ്പൊൾ പുറത്ത് നോക്കിയാൽ മഞ്ഞ നിറത്തിൽ ഉള്ള ചന്ദ്രനെ കാണാം...
പുറത്തേക്ക് നോക്കുക...
ഇതിന് രണ്ട് കാരണങ്ങൾ ഉണ്ട്.
1. സൂര്യൻ അസ്തമിച്ചു കഴിഞ്ഞ രാത്രിയാണ് ഇപ്പൊൾ. സാധാരണ ഗതിയിൽ ഉള്ളതിനേക്കാൾ ദൂരെയാണ് സൂര്യൻ നിൽക്കുന്നത്. അതിനാൽ പ്രകാശത്തിനു കൂടുതൽ ദൂരം സഞ്ചരിക്കണം.
മഴവില്ലിൻ്റെ 7 നിറങ്ങളിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾക്ക് ആണ് കൂടുതൽ പ്രാതിനിധ്യം കിട്ടുക. കാരണം ന്യൂന മർദ്ദം കാരണം ആകാശം നിറയെ മേഘങ്ങൾ തുരുതുരാ മാറികൊണ്ട് ഇരിക്കുകയാണ്. മഴ മേഖങ്ങളിലെ മഴത്തുള്ളികൾ, ഐസ് പരലുകൾ, വാതക രൂപത്തിൽ ഉള്ള ജലം എന്നിവയുടെ വലിപ്പവും (diameter), നീല വയലറ്റ്, ഇൻഡിഗോ തുടങ്ങിയവയുടെ വലിപ്പവും (തരംഗ ദൈർഘ്യം / wavelength) ഏകദേശം ഒരുപോലെയാണ്. അതിനാൽ, ആ പ്രകാശങ്ങൾ ഇവയിൽ തട്ടി തടഞ്ഞ് ചിതറി പോകും (ഒരേ വലിപ്പം ഉള്ളവ പരസ്പരം പ്രതിരോധിക്കുന്ന പോലെ). എന്നാല് അവയേക്കൾ വലിപ്പ വ്യത്യാസം ഉള്ള പ്രകശങ്ങൾക്ക് ഇത് പ്രശ്നം ആവില്ല, അതിനാൽ അവ മാത്രം മൂല ഉണ്ടാവുന്ന ഒരു നിറം നമ്മൾ കാണും.
2. അന്തരീക്ഷത്തിൽ ഉള്ള വായു മലിനീകരണം കാരണം, അതിലൂടെ കടന്നു വരുന്ന പ്രകാശത്തിൻ്റെ നിറം മാറാം. അങ്ങനെയും നമ്മൾ മഞ്ഞ ചുവപ്പ് എന്നീ നിറങ്ങൾ കാണും.
കൂടുതൽ അറിവുകൾ നേടാൻ: https://t.me/PHYSICSMALAYALAM
2 330
ആധുനിക കാലത്തെ ഭൗതിക ശാസ്ത്ര ഗവേഷണം പ്രധാനമായും താഴെ പറയുന്ന മേഖലകളിലാണ്
t.me/PHYSICSMALAYALAM
16-03-2022
1. കണ്ടൻസ്ഡ് മാറ്റർ ഭൗതികം: ദ്രവ്യത്തിന്റെ ഘനീഭവിച്ച രൂപങ്ങളായ ദ്രാവകം, ഖരം എന്നിവയെ കുറിച്ചുള്ള പഠനം. അതിചാലകത (superconductivity) ഒരു പ്രധാന ഉപശാഖയാണ്.
2. കണികാ ഭൗതികം: ദ്രവ്യത്തെ നിർമ്മിച്ചിരിക്കുന്ന ആറ്റങ്ങളെയും, അടിസ്ഥാന കണികകളായ ഇലക്ട്രോൺ, പ്രോട്ടോൺ, ക്വാർക്കുകൾ തുടങ്ങിയവയെയും കുറിച്ചുള്ള പഠനം. അടിസ്ഥാന കണികളുടെ നിർമ്മാണത്തിന് ഉയർന്ന ഊർജ്ജം ആവശ്യമായതിനാൽ ഈ മേഖല "ഉന്നതോർജ്ജ ഭൗതികം" എന്നും അറിയപ്പെടുന്നു. ചില നവീന സിദ്ധാന്തങ്ങൾ പ്രവചിക്കുന്നത് പോലെ ഹിഗ്ഗ്സ് ബോസോൺ എന്ന അടിസ്ഥാന കണിക നിലനിൽക്കുന്നുണ്ടോ എന്ന അന്വേഷണം വർത്തമാന താൽപര്യമാണ്.
3. ജ്യോതിർഭൗതികം: ബഹിരാകാശത്തെ കുറിച്ചുള്ള പഠനം. തമോഗർത്തങ്ങൾ, നക്ഷത്രസമൂഹങ്ങൾ തുടങ്ങി പ്രപഞ്ചത്തിന്റെ തന്നെ ഉൽപത്തിയെ കുറിച്ചുള്ള പഠനം.
4. അണു & തന്മാത്രാ ഭൗതികം: ആറ്റങ്ങളുടെയും തന്മാത്രകളുടെയും ഭൗതികഗുണങ്ങളെ പറ്റിയുള്ള പഠനം. ബോസ്-ഐൻസ്റ്റീൻ ഘനീഭവനം ഏറെ താല്പര്യമുണർത്തുന്ന ഗവേഷണമേഖലയാണ്.
