1 806
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días
Archivo de publicaciones
1 806
انا طفل صغير
اتكلم كلام صغير عن حب نبينا للاطفال
كان نبينا صلى الله عليه وسلم يحب الاطفال
بلا حد
حتى قال مرة عند خروج الى غزوة.
ايها الاصحاب لا تقتلو من المشركين اطفالا..
انظرو محبته للاطفال
.ما احسن
ذات يوم العيد كان النبي يمشى عند الاطفال وهم يلعبون ولكن رأى النبي طفلا واحدا لم يلعب معهم
وسألهِلم لم تلعب يا طفلي وقال باكيا ليس لي لبس جديد انا يتيم و قال النبي له انا ابوك
تعال،،، معي،،،
وذهب النبي معه الي بيته ولبس له ثيابا جديدا ورزق له رزقا حسنا
هكذا نرى كثير الواقعة عن محبة النبي للاطفال
وهو يحبنا ولذا يجب علينا نحبه في كل حال
اختتم كلامي بقليل الوقت
والسلام عليكم ورحمة الله وبركاته
1 806
മാർച്ചിംഗ് ഗാനം-2019
🌷🌷🌷🌷🌷🌷🌷🌷
രീതിഃ - മാണിക്യമലരായ..
മുത്ത്നബിയുടെ ജന്മദിനമിൽ
സത്യനിധിമീലാദ്നാളിതിൽ
* HA Mൻ സുമങ്ങളിത യിത
വരിവരിയായ് വരുന്നേ(2)
ദഫിൻതാളമേളമാലേ
മദ്ഹിൻ സുന്ദരശീലുമാലേ(2)
ഒത്തൊരുമിച്ചണിയണിയായ്
റാലിയിതവരുന്നേ(2)
രക്ഷിതാക്കളും യുവാക്കൾ
പിഞ്ചുബാലരാംസുമങ്ങൾ(2)
വർണ്ണചമയം തീർത്ത് ചൊങ്കിൽ ജാഥയിത വരുന്നേ(2)
🎶🎶🎶🎶🎶🎶🎶🎶
*=അതത് മദ്രസകളുടെ ചുരുക്കപ്പേര് ചേർക്കുക
ഉദാ=HA M
(ഹിദായത്തുൽ അത്ഫാൽ മദ്റസ)
1 806
ആമിന ബീവിക്കാരമ്പ
പൂപൈതലാറ്റ കണ്മണി
ആലങ്ങല്‍ക്കാകെ പൊന്‍ പ്രഭ
വീശി തെളിഞ്ഞൊരമ്പിളി
ആകാശ ഭൂമി താരകള്‍
ആദ്യത്ത നാഴി പൂമതി
ആദം നബിക്ക് മുമ്പിലായ്
ഏകാനമൈത്ത പൊന്നൊളി (ആമിന)
ഹിറാഇല്‍ ഇഖ്‌റഇന്‍ സ്വരം
ജിബ്രീലുണര്‍ത്തി സാദരം
ഗാര്‍ സൗറിന്‍ ചെന്നു നിർഭയം
കഴിയാനും റബ്ബിന്‍ ആശയും (ആമിന)
ഉടയോൻ ഇലാഹിന് ആക്ഞകൾ
ഉടനീള മാജരിച്ചവര്‍
ഉയിരിനെ കാളും ദീനിനെ
ഉള്ളുറപ്പോടെ കാത്തവർ (ആമിന)
പാരാകെ യന്ന് മൂടിയെ
ഘോരാന്തകാരം നീങ്ങിയെ
പാരംപ്രകാശ ദീപമായ്
ത്വാഹാ റസൂൽ വിളങ്ങിയെ...(ആമിന)
1 806
മദീന റൗളയിലല്ല
മക്ക മരുഭൂവിലുമല്ല....2
തിരു ദൂദർ എന്നും
എന്നുടെ ഖൽബിലാ... (2)
മനസ്സെന്ന കൊട്ടാരത്തിൽ
മനുജന്റെ സൽക്കാരത്തിൽ
വിരുന്നെത്തും നബിയോരെ
പുകൾ പാടിടാൻ (2)
-------------------------------------- ( മദീന )
ഹജറും ശജറും ജമലും സർവതും
(നബിയോടുത്തിരി സംവദിച്ചു....)(2)
മലക്കുകൾ ജിന്നും ഇൻസും പലവുരു
(തിരു സവിധത്തിൽ സംഗമിച്ചു....(2)
ആ പുകളോദാൻ കാേടി ജനം
ഒന്നിച്ചെന്നാലും
(ഒരു തരി അണുവിനു മാവില്ല
എത്ര പറഞ്ഞാലും ........(2) -------------------------------------- ( മദീന )
ശംസും ഖമറും നജ്‌മും പ്രഭയിൽ
(നബിയോടേറെ മൽസരിച്ചു)...2
അർഷും കുർസും ലൗഹും ഖലമും
(നബിയെ വരിക്കാൻ സംഘടിച്ചു) -2
ആ പുകളെഴുതാൻ അർള് സമാ
ഒന്നായ് എന്നാലും ........
(ഒരു തരി അണുവിനുമാവില്ല എത്ര പറഞ്ഞാലും) -2
മദീന,,,,,
1 806
സീനിയർ വിഭാഗത്തിന് 👇
🌹നബിദിന പ്രസംഗം 🌹
*വിഷയം സാമൂഹിക ജീർണതകൾ*
ബഹുമാനപ്പെട്ട ഉസ്താദുമാരെ വേദിയിൽ സന്നിഹിതരായ മറ്റു ഉലമാക്കളെ ഉമറാക്കളെ ഉമ്മ പെങ്ങൻമാരെ സഹപാഠികളെ അസ്സലാമു അലൈക്കും
തിരുനബിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കാൻ തൗഫീഖ് നൽകിയ ജഗന്നിയന്താവായ തമ്പുരാനേ ഞാൻ ആദ്യമായി സ്തുതിക്കുന്നു അൽഹംദുലില്ല....
ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന വിഷയം സാമൂഹിക ജീർണതകൾ എന്നുള്ളതാണ്.....
നാം ജീവിക്കുന്ന ചുറ്റുപാടിൽ എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ഇത് ..
പ്രിയരെ ബുദ്ധിപരമായി ഉയർച്ചയുടെ കൊടുമുടിയിൽ നിൽക്കുന്ന മനുഷ്യൻ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ അധാർമികതയുടെയും അനാചാരങ്ങളുടെയും കൂടപ്പിറപ്പുകളായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് നമുക്ക് ദർശിക്കാൻ കഴിയുന്നത്. സദാചാരമൂല്യങ്ങളെ ഉയർത്തിക്കാണിക്കേണ്ടവർ പോലും ജീർണ്ണതകളെ വാരി പുണരുന്ന അവസ്ഥയിലേക്ക് വഴിമാറുന്ന ഒരു സ്ഥിതിവിശേഷമാണ് സംജാതമായി കൊണ്ടിരിക്കുന്നത്. നാടിന്റെ നായകത്വം വഹിക്കേണ്ട യുവത ജീർണതകൾക്ക് വശംവദരായാൽ നാം ജീവിക്കുന്ന ചുറ്റുപാടിൽ നിന്നും നന്മയുടെ വെട്ടം അസ്തമിക്കുന്ന താണ്. മദ്യം സർവ്വ സീമകളെയും ലംഘിച്ചുകൊണ്ട് സമൂഹത്തിനിടയിൽ സർവ്വ വ്യാപകമായിരിക്കുകയാണ് .
പരിഷ്കാരത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ന്യൂജനറേഷൻ മദ്യത്തെ ഒഴിച്ചു കൂടാൻ പറ്റാത്ത വിഭവം ആക്കിയിരിക്കുന്നു എന്നു പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. സമൂഹത്തിൽനിന്ന് തുടച്ചുനീക്കാൻ കഴിയാത്ത വിധത്തിൽ വെഭിചാരം വ്യാപകമായിരിക്കുന്നു. മനുഷ്യൻ വികാര പൂർത്തീകരണത്തിന് വേണ്ടി ഏതു മാർഗവും സ്വീകരിക്കാൻ സന്നദ്ധനാ യപ്പോൾ വ്യഭിചാരം സമൂഹത്തിനിടയിൽ ഒരു വിഷയമല്ലാതായി മാറി . പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും ഈ മേഖലയിലേക്ക് എടുത്തെറിയപ്പെടുന്ന ദാരുണമായ ചിത്രങ്ങളാണ് മീഡിയകൾ നമുക്ക് പറഞ്ഞുതരുന്നത് . ആധുനിക സോഷ്യൽ മീഡിയകളുടെ അനിയന്ത്രിതമായ ഉപയോഗം സാമൂഹിക ജീർണതകൾക്ക് ഒന്നു കൂടി വേഗത വർദ്ധിപ്പിക്കുന്നു .കുട്ടികൾ കണ്ടു കൂടാത്ത തിലും കേട്ടു കൂടാത്തതിലുമാണ് വിരാജിച്ചു കൊണ്ടിരിക്കുന്നത്. സാങ്കേതികമായ കുതിച്ചുചാട്ടം മനുഷ്യനെ സുഖസൗകര്യങ്ങളുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു . ജീർണതകൾക്കെതിരെ ശബ്ദം ഉയർത്തിയില്ലെങ്കിൽ വളർന്നുവരുന്ന തലമുറയുടെ നാശമായിരിക്കും ഫലം എന്ന് ഓർമ്മപ്പെടുത്തി എന്റെ വാക്കുകൾ ചുരുക്കുന്നു .....
അസ്സലാമു അലൈക്കും
