മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
المراقب البياتي في مناقب الشالياتي مولد العلامة شهاب الدين احمد كويا الشالياتي المليباري
الزمزمة الفكرية بالمداءح الرضوية توسل بالعلامة احمد رضا خان البريلوي
تأليف الشيخ محمد الاحسني القادري الفكري المليباري
അൽ മാറാഖിബുൽ ബയാതി ഫീ മനാഖിബി ശാലിയാത്തി അല്ലാമാ അഹ്മദ് കോയ ശാലിയാത്തി(റ) മൗലിദ്
അസ്സംസമതുൽ ഫകരിയ്യ ബിൽ മദാഇഹി റിളവിയ്യ
അല്ലാമാ അഹ്മദ് റളാ ഖാൻ ബറേൽവി തവസ്സുൽ ബൈത്.
രചന: ഉസ്താദ് പകര മുഹമ്മദ് അഹ്സനി
https://archive.org/details/new-document-09-sep-2020-06-35-53/page/n5/mode/2upا
1 380
സയ്യിദ് മൗലൽ ബുഖാരി(റ) മൗലിദ്
രചന: മാപ്പിള ലബ്ബൈ ആലിം സാഹിബ്
منحة الباري بمدحة البخاري مولد السيد محمد مولى البخاري
تأليف الشيخ إمام العروس مابضا لبي عالم صاحب
https://archive.org/details/cam-scanner-04-26-2020-16.57.57/CamScanner%2004-26-2020%2016.43.05
https://archive.org/details/cam-scanner-04-26-2020-16.57.57/CamScanner%2004-26-2020%2016.57.57/page/n3/mode/2up
See also
https://t.me/moulidstudy/1103
1 380
ഉമറുബ്നുൽഖത്താബ്(റ) മൗലിദ് മഖ്ദും മുഹമ്മദ് വമ്പിച്ചി മുസ്‌ലിയാർ
مولد عمر بن الخطاب رضي الله عنه ألفه الشيخ المخدوم محمد ومبجي مسليار الفناني المليباري
https://archive.org/details/new-document-34-16-aug-2020-18-00-47-1/page/n3/mode/2up
1 380
مواهب الرحمن في مناقب النبي سليمان
واليف الشيخ محمد الفناني المليباري الوضفلي المعروف بباوا مسليار
സുലൈമാൻ നബി(അ)യുടെ മൗലിദ്
രചന: പൊന്നാനി വളപ്പിൽ മുഹമ്മദ് എന്ന ബാവ മുസ്‌ലിയാർ
https://archive.org/details/file_1590742225850
1 380
مولد ولي الله أبي الوفاء محمد بن علاء الدين الحمصي الكالكوتي
تاليف الشيخ شمس العلماء ابي بكر مسليار المليباري
കോഴിക്കോട് ഷൈഖിന്റെ പള്ളിയിലെ ശൈഖ് മുഹമ്മദ് ബിൻ അലാഉദ്ധീൻ അൽഹിംസ്വിയുടെ മൗലിദ്,
ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ലിയാരുടെ രചന.
https://archive.org/details/5-6298352587900977167
1 380
نيل الوصول إلى مادح الرسول مولد الشيخ صدقة الله القاهري
ألفه عبد الرحمن بن محي الدين الأحسني
സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) മൗലിദ്
രചന: അബ്ദുറഹ്മാൻ അഹ്സനി
https://archive.org/details/c_20200923
1 380
സ്വാതന്ത്ര്യ സമര നായകന്‍ നെല്ലിക്കുത്ത് ആലി മുസ്‌ല്യാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദാജി, മൗലാനാ മുഫ്തി മഹ്മൂദ് (മദ്രാസ്), ശൈഖ് ഹാഫിള് സയ്യിദ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ലത്വീഫുല്‍ ഖാദിരി അങ്ങനെ നീളുന്നു ഗുരുനാഥന്‍മാരുടെ ശൃംഖല. പഠിച്ചുകൊണ്ടിരിക്കെതന്നെ വെല്ലൂരില്‍ മുദരിസും വെല്ലൂര്‍ ദാറുല്‍ ഇഫ്താ മെമ്പറുമായി തെരഞ്ഞെടുക്കപ്പെട്ടു. മതപണ്ഡിത കൂട്ടായ്മകളുടെ രൂപീകരണത്തിലും അദ്ദേഹം പങ്കുകൊണ്ടതായി കാണാം. 1934 നവംബര്‍ 12ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശാലിയാത്തി പത്താം നമ്പര്‍ അംഗമായി ചേര്‍ക്കപ്പെട്ടിരുന്നു.വിശ്വാസപരവും കര്‍മപരവുമായ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ആധികാരികമായ ഫത്‌വയുടെ സമാഹാരമാണ് ‘ഫതാവല്‍ അസ്ഹരിയ്യ’. വെല്ലൂര്‍ ലത്വീഫിയ്യ, തിരുനല്‍വേലി രിയാളുല്ജിനാന്‍ അറബിക് കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. കൊടിയത്തൂര്‍, നാഗൂര്‍, ബദുക്കല്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. മര്‍ഹും നെല്ലിക്കുത്ത് ആലി മുസ്‌ല്യാര്‍ ഹജ്ജിനു പോയപ്പോള്‍ ശിഷ്യനായ ശാലിയാത്തിയെ ആയിരുന്നു തിരൂരങ്ങാടി മുദരിസായി നിയമിച്ചത്.
മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഹുസൈനുല്‍ ഖാദിരി, ശൈഖ് മുഹമ്മദ് അബ്ദുല്‍ അസീസ് ഹള്‌റത്ത്, മുഹമ്മദ് ഹസ്ബുല്ലാഹിബ്‌നു സുലൈമാനുല്‍ മക്കി, മുഫ്തി ശാഹ് റഹ്മതുല്ലാഹില്‍ ഖാദിരിന്നാഹൂരി എന്നിവരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചു. ത്വരീഖത്തിന്റെ ശൈഖായിരുന്ന അദ്ദേഹം ശൈഖ് മുഹമ്മദ് ഹസ്ബുല്ലാഹിബ്‌നു ശൈഖ ്‌സുലൈമാനുല്‍ മക്കിയില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്തിന്റെ പാരമ്പര്യം നേടിയത്.
ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നു പ്രബോധനാര്‍ഥം കടലില്‍ മുസ്വല്ല വിരിച്ച് കേരളത്തിലെത്തിയ ആത്മജ്ഞാനിയും സൂഫി ഗുരുവുമായ സയ്യിദ് മുഹമ്മദ് ബാഹസന്‍ ജമല്ലൈലി തങ്ങളെ കുറിച്ചു രചിച്ച മൗലിദ് സാഹിത്യരചന അദ്ദേഹത്തിന്റെ കാവ്യമഹത്വം വിളിച്ചറിയിക്കുന്നതാണ്. അറബി കവിതകളിലൂടെ മത പാണ്ഡിത്യത്തിന് അദ്ദേഹം വലിയ സംഭാവനകളര്‍പ്പിച്ചു. തന്റെ മരണപ്പെട്ടു പോയ ഗുരുനാഥന്മാരെക്കുറിച്ച് രചിച്ച അനുശോചന കാവ്യം അറബി ഭാഷയിലെ ശ്രദ്ധേയ വിലാപ കാവ്യരചനയാണ്.
മത സംഘടനകളുടെ കാലം സജീവമായതോടെ വിവിധ വിഷയങ്ങളിലുണ്ടായ വിവാദങ്ങള്‍ക്ക് പരിഹാരമാകാന്‍ ശാലിയാത്തിയുടെ പഠനങ്ങളും സംഭാവനകളുമാണ് സഹായകമായത്. ഹിജ്‌റ വര്‍ഷം 1374 മുഹര്‍റം 27 ന് ഈ ലോകത്തോട് വിടപറഞ്ഞു. വൈജ്ഞാനികലോകത്തെ മഹദ് സംഭാവനയായ അദ്ദേഹത്തിന്റെ കുത്ബ്ഖാനക്കു സമീപം തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്്. കാടേരി മുഹമ്മദ് അബ്ദുല്‍ കമാല്‍ മുസ്‌ല്യാര്‍ ശാലിയാത്തിയുടെ പേരില്‍ അനുശോചന കാവ്യം രചിച്ചിട്ടുണ്ട്.
1 380
ജ്ഞാന സമഗ്രതയിലൂടെ തലമുറയെ സ്വാധീനിച്ച പണ്ഡിതന്‍
സമഗ്ര സ്വഭാവമുള്ള അപൂര്‍വം പണ്ഡിതരില്‍ ഒരാളായിരുന്നു ശൈഖ് അഹമ്മദ് കോയ ശാലിയാത്തി. അറബി ഭാഷയിലുള്ള രചനകള്‍ കൊണ്ടു ഏറെ പ്രശസ്തനായ ശാലിയാത്തി കേരളീയ വൈജ്ഞാനിക പാരമ്പര്യത്തിലെ അത്യുജ്ജ്വല താരകമായി പരിഗണിക്കപ്പെടുന്നു.
കോഴിക്കോട് കോയ മരക്കാരകത്ത് കുഞ്ഞാലിക്കുട്ടി മുസ്‌ല്യാരുടെയും ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ മുസ്‌ല്യാരുടെയും മകള്‍ ഫരീദയുടെയും മകനായി ഹി: 1302 ജ. ആഖിര്‍ 22ന് ചാലിയം പൂതാറമ്പത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്റെ കീഴില്‍ തന്നെ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി, മദ്രാസ്, വെല്ലൂര്‍ ലത്വീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. കേരളത്തിലെ പരിധികള്‍ കടന്ന് മറ്റു നാടുകളിലും അദ്ദേഹത്തിന്റെ നൈസര്‍ഗികമായ വ്യക്തിത്വത്തിന്റെ മഹത്വമറിയാന്‍ ഇത് ഇടയാക്കി.
മത വിജ്ഞാനങ്ങളിലെ പാണ്ഡിത്യം ബോധ്യപ്പെട്ട ഹൈദരാബാദ് നൈസാം അവിടത്തെ ഔദ്യോഗിക മുഫ്തിയായി ശാലിയാത്തിയെ നിയമിച്ചു. ഹൈദരാബിലെ നിസാമിയ്യ കോളജിലും അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ തന്നെ പ്രധാന മതവൈജ്ഞാനിക കേന്ദ്രത്തിലെത്തിപ്പെട്ടത് അദ്ദേഹത്തെ മറ്റു നാടുകളുമായി ഇഴുകിച്ചേരാനും വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടുത്തറിയാനും അവസരമൊരുക്കിക്കൊടുത്തു.
രസതന്ത്രം, ഗോള ശാസ്ത്രം എന്നിവയില്‍ ശാലിയാത്തി പ്രാവീണ്യം നേടിയിരുന്നു. ഗണിതത്തിലും മറ്റും ആവശ്യമായിരുന്ന വൈജ്ഞാനിക മേഖലകളിലൊക്കെ അദ്ദേഹം കൈവെച്ചു. യൂനാനി വൈദ്യശാസ്ത്രത്തിലും വൈദഗ്ധ്യം നേടിയിരുന്നു. ഒരു മതപണ്ഡിതന്റെ വൈജ്ഞാനിക വികാസത്തിന്റെ മഹത്തായ മാതൃകയാക്കി ഇത് അദ്ദേഹത്തെ മാറ്റി.
ഗ്രന്ഥ രചനയോടൊപ്പം അപൂര്‍വ ഗ്രന്ഥ ശേഖരണവും ശാലിയാത്തി നടത്തി. ചാലിയത്ത് സ്ഥാപിച്ച അസ്ഹരിയ്യ കുതുബ് ഖാന വിലപ്പെട്ട അറബി ഗ്രന്ഥങ്ങളുടെ കലവറയാണ്. ജീവിതകാലത്തും പിന്നീടും അനവധി ഗവേഷകര്‍ക്ക്് ഈ ലൈബ്രറി ആലംബമായി. സമൂഹത്തെ സ്വാധീനിച്ച വിവിധ ഫത്‌വകള്‍ക്കും വൈജ്ഞാനിക സംരംഭങ്ങള്‍ക്കും ഈ ലൈബ്രറിയില്‍ നിന്നു അവസരമൊരുങ്ങി. തന്റെ വൈജ്ഞാനിക മേഖല പില്‍ക്കാലക്കാര്‍ക്കായി കാത്തുവെക്കുന്നതില്‍ അദ്ദേഹം ലൈബ്രറിയിലൂടെ മാതൃകാപരമായി. ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള പഠനങ്ങള്‍ ഈ കുത്ബ്ഖാന ബോധ്യപ്പെടുത്തും. കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അവ സസൂക്ഷ്മം പരിശോധിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്തതായി കാണാം. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ പ്രത്യേകം ഗവേഷണം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. നാലു മദ്ഹബുകളിലുമുള്ള അവഗാഹം നേടിയവര്‍ കേരളീയ പണ്ഡിതന്മാരില്‍ അപൂര്‍വമാണ്. ശാലിയാത്തിയെ ഇരുപതാം നൂറ്റാണ്ടിലെ ഗസ്സാലി എന്നാണു പലരും വിശേഷിപ്പിച്ചിരുന്നത്. ശൈഖ് അഹമ്മദ് റസാഖാന്‍ ബറേല്‍വി എന്ന മഹാപണ്ഡിതനില്‍ നിന്നാണ് ഹനഫീ ഫിഖ്ഹ് വശത്താക്കിയത്.
1954 ല്‍ നിര്യാതനായ ശൈഖ് അഹമ്മദ് കോയ ശാലിയാത്തി 20ാം നൂറ്റാണ്ടിലെ പ്രഗല്‍ഭ അറബി ഗ്രന്ഥകാരനായി പരിഗണിക്കപ്പെടുന്നു. വിഷയ വൈവിധ്യവും സമഗ്രതയും അദ്ദേഹത്തിന്റെ രചനകളുടെ വ്യതിരിക്തതയായിരുന്നു. 40 ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൡ ഖിബ്്‌ലയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ രചിക്കപ്പെട്ടതാണ് ഖൈറുല്‍ അദാല ഫി ഹദ്‌യില്‍ ഇസ്തിഖ്ബാലില്‍ ഖിബ്്‌ല. അക്കാലത്തെ പണ്ഡിതര്‍ക്കിടയില്‍ ഈ കൃതി ഏറെ സ്വാധീനവും ചലനങ്ങളുമുണ്ടാക്കി. നാല്‍പത് ഹദീസുകളില്‍ നടത്തിയ പഠന ഗ്രന്ഥമാണ് അസ്സീയറുല്‍ ഹസീസ് ലി തഖ്‌രീജുല്‍ അര്‍ബഈനല്‍ ഹദീസ്. തെരഞ്ഞെടുത്ത ഹദീസ് വചനങ്ങളുടെ വിവിധ വശങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. ‘ഇത്തിഹാഫുദ്ദലീല്‍ ഫീ റദ്ദിത്തജ്ഹീല്‍’ , ‘തഹ്ഖീഖു അല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍’ , ‘അല്‍ ഫതാവാ അല്‍ അസ്ഹരിയ്യ’ , ‘അല് ബയാനുല്‍ മൗസൂഖ്’ , ‘ശറഹുല്‍ ലതീഫ് വബയാനുല്‍ മുനീഫ്’ , ‘അല്‍ മഖാലുല്‍ ഹാവി ഫീ റദ്ദില്‍ ഫതാവാ വദ്ദആവീ’ , ‘ദഫ്ഹുല്‍ ഔഹാം ഫീ തന്‍സീലി ദവില്‍ അര്‍ഹാം’ , ‘കശ്ഫുസ്വാദിരി നള്മി അവാമിലി ശൈഖി അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനി’ , ‘അല്‍ അവാഇദുദ്ദീനിയ്യ ഫീ തല്ഹീസില്‍ ഫുആദില്‍ മദനിയ്യ’ , ‘അല്‍ അറഫുശ്ശദീയ്യ്’ , ‘ഇഫാദത്തുല്‍ മുസ്തഈദ് ബി ഇആദത്തില്‍ മുസ്തഫീദ്’ , ‘അസ്മാഉല്‍ മുഅല്ലിഫീന്‍ ഫി ദിയാറില്‍ മലയ്ബാര്‍’ എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.
1 380
ഏനികുട്ടി മുസ്ലിയാർ ഞമനേക്കാട് ജുമുഅത്ത് പള്ളിയിലും പൊന്നാനി വലിയ ജുമുഅ പള്ളിയിലും ദർസ് നടത്തി നിരവധി ശിഷ്യരെ വാർത്തെടുത്തിട്ടുണ്ട് . ഗദ്യ പദ്യ അറബി കൃതികളായി രചിക്കപ്പെട്ടവ കനത്ത കഴമ്പുള്ള സാഹിത്യങ്ങളാണ് .
(1) പെരിങ്ങത്തൂരിനടുത്ത് മോന്താൽ എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്ന ചവക്കാട്ടുകാരനായ കൊങ്ങണം വീട്ടിൽ അബ്ദുർറഹ്മാൻ ശൈഖിനെ കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട് . " ഫത്ഹുൽ മന്നാൻ ഫീ മനാഖിബി ശൈഖി അബ്ദുർറഹ്മാൻ " എന്നാണ് പേര് .
(2) മാഹി കല്ലാ പള്ളിയിൽ മറപെട്ട ശൈഖ് മീ അലവി തങ്ങളെ കുറിച്ചെഴുതിയ മൗലിദ്
(3) ഖസീദത്തു ഖിസമിൽ അഖ്‌സാം ,
(4) റാത്തിബ് ശികായത്തുസ്സുഗലൂക്ക് .
അറബി സാഹിത്യത്തിൽ തന്റെ സകല കഴിവുകളും മികവ് തെളിയിച്ച സമാഹാരമാണ് ഈ റാത്തിബ് .
തന്റെ കാലത്ത് മാപ്പിള പാട്ടിൽ നടപ്പിലുണ്ടായിരുന്ന കോരിത്തരിപ്പിക്കുന്ന വിവിധ ഇശലുകളിൽ കാവ്യ രചന ഈ റാത്തിബിൽ നടത്തിയിട്ടുണ്ട് . പ്രയോഗങ്ങളും ശൈലികളും ഈണങ്ങളും പുതിയ തലമുറയിലെ പണ്ഡിതർക്ക് പോലും ഗ്രാഹ്യമാക്കാൻ പ്രയാസമുള്ളവയാണ് . വമ്പുറ്റ ഹംസ റളീയള്ളാ .......... എന്ന ഇശലിൽ ഉള്ള ഒരു ബൈത്ത് കൊണ്ടാണ് തുടങ്ങുന്നത് തന്നെ . ദിക്റുകൾ , സ്വലാത്ത് , തവസ്സുൽ തുടങ്ങിയവ അടങ്ങിയതാണ് റാത്തിബ് . പാശ്ചാതാപവും ഇരവുകളും പ്രമേയമാക്കി രചിച്ച കാവ്യങ്ങളാണ് റാത്തീബിൽ കൂടുതലുമുള്ളത് .
മഴ വർഷിപ്പിക്കുന്നവൻ അല്ലാഹുവാണ് . പെയ്യുന്ന മഴയെ ഇപ്പോൾ വേണ്ടെന്ന ഭാവത്തിൽ തടുത്ത് നിർത്താനോ ഇല്ലാത്തതിനെ ഉണ്ടാക്കി തരാനോ ആർക്കും സാധ്യമല്ല . അല്ലാഹുവിന്റെ കഴിവിൽ മാത്രം ഒതുങ്ങിയിരിക്കുന്നു . അവന്റെ ദാസന്മാർ സങ്കടപ്പെട്ട് ചോദിക്കുമ്പോൾ അവൻ തടയാറില്ല . വരൾച്ച അതിശക്തമാകുമ്പോൾ മഴയെ തേടിയുള്ള നിസ്കാരം നിർവ്വഹിക്കാൻ ഇസ്ലാം പഠിപ്പിച്ചിരിക്കുന്നു . പുരാതന കാലം മുതൽ മഴ കിട്ടുന്നതിന് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ കൊണ്ട് ദുആ ചെയ്യിപ്പിക്കുന്ന പതിവുണ്ടായിരുന്നു . നബി (സ്വ) യോട് മഴയില്ലാത്ത വരൾച്ച പരാതിപ്പെട്ടതും നബി (സ്വ) ദുആ ചെയ്തതും ഹദീസിലുണ്ടല്ലോ . ഞമനേക്കാട് ഏനികുട്ടി മുസ്ലിയാരോട് മഴ ലഭിക്കാത്തതിന് വേണ്ടി ദുആ ചെയ്യിപ്പിച്ചതും മഴ ലഭിച്ചതുമായ കറാമത്ത് നാട്ടുകാരായ അനേകം ജനങ്ങളുടെ അനിഷേധ്യ അനുഭവമാണ് . ഒരിക്കൽ ജനങ്ങളെയും കൂട്ടി അദ്ദേഹം പള്ളിയുടെ പുറത്ത് ഒരൊഴിഞ്ഞ പറമ്പിലേക്കിറങ്ങി . പോകുമ്പോൾ അദ്ദേഹം കുട കയ്യിൽ എടുത്തിരുന്നു . ദീർഘ നേരം ദുആ ചെയ്തു . ദുആ കഴിഞ്ഞപ്പോഴേക്കും തുള്ളിക്കൊരു കുടം കണക്കെ മഴ വർഷിച്ചു . കുട ചൂടി നനയാതെ വന്നത് ഏനികുട്ടി മൂപ്പർ മാത്രമായിരുന്നു . ദുആ ചെയ്യിപ്പിക്കാൻ വരുമ്പോൾ ജനങ്ങൾ പാരിദോഷികം കൊണ്ടുവരും . അത് മുമ്പിൽ വെച്ചിട്ട് അദ്ദേഹം പറയുമത്രേ " രാജാധിരാജനായ അല്ലാഹ് !ഇവരിതാ ക്യാഷ് കൊണ്ട് വന്നിരിക്കുന്നു . ഇത് ഞാൻ വാങ്ങണോ വേണ്ടേ , നീയാണ് തീരുമാനിക്കേണ്ടത് . കാര്യ സാധ്യത്തിന് ശേഷമാണ് അദ്ദേഹം ഹദ്‌യ സ്വീകരിച്ചിരുന്നത് . മർഹൂം ശംസുൽ ഉലമ ഇ. കെ. അവർകൾ നന്തി ദാറുസ്സലാമിൽ ദർസ് നടത്തുമ്പോൾ 'ഇസ്തിസ്‌ഖാഇ,ന്റെ (മഴയെ തേടൽ) അദ്ധ്യായം ഒതുമ്പോൾ ഞമനേക്കാട് ഏനികുട്ടി മുസ്ലിയാരുടെ ഈ കറാമത്ത് വിസ്തരിച്ച് പരാമർശിക്കുക പതിവായിരുന്നു . അദ്ദേഹത്തിന്റെ ദർസിൽ പലതവണ ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ച തികഞ്ഞ പണ്ഡിതനും അറബി കവിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഐ. എം.കെ ഫൈളിയാണ് എന്നോട് ഇത് വിവരിച്ചത് . ശംസുൽ ഉലമയെ പ്രകീർത്തിച്ച് കൊണ്ട് ഐ.എം.കെ വളരെ പ്രശസ്തവും അർത്ഥവത്തുമായ ഒരു കാവ്യം അറബി ഭാഷയിൽ രചിച്ചിട്ടുണ്ട് . ഞമനേക്കാട് ജുമുഅത്ത് പള്ളിയുടെ മുൻവശത്താണ് ഏനികുട്ടി മുസ്ലിയാരുടെ മഖാം സ്ഥിതി ചെയ്യുന്നത് . അവരുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെയും കുടുംബത്തെയും സ്വാലിഹുകളിൽ പെടുത്തട്ടെ . കൊറോണ എന്ന ഈ മഹാമാരി ലോകത്ത് നിന്ന് അല്ലാഹു നിശ്ലേഷം ഇല്ലാതാക്കി ലോക ജനതയെയും മുസ്ലിംകളെ വിശേഷിച്ചും അല്ലാഹു കാത്ത് രക്ഷിക്കട്ടെ . ആമീൻ .
1 380
ഫത്ഹുൽ മുഈനിൻ്റെ കർത്താവായ സൈനുദ്ദീൻ (റ) ലേക്ക് എത്തുന്നു അഖീറിനെറെ പിതൃ പരമ്പര . അദ്ധേഹം ഹജജ് കഴിഞ്ഞ് മക്കയിൽ തന്നെ താമസിക്കകയും അഞ്ച് വർഷം മക്കാ ഹറമിൽ ഭർസ് നടത്രുത്തുകയും ചെയ്തിരുന്നു.. നാട്ടിൽ തിരിച്ചെത്തിയ മഹാൻ സ്വദേശമായ പൊന്നാനി മഖ്ദൂം പള്ളിയിൽ ദർസ് തുടങ്ങുകയായിരുന്നു. നാല്പത് വർഷം അത് തുടർന്നു. ഏനിക്കുട്ടി മുസ്ല്യാർ അപ്പോഴാണവിടെ പഠിക്കാനെത്തുന്നത്. ചില ജീവിതങ്ങൾ ഒരു നിയോഗമാണ് . അപാരമായ വിജ്ഞാനവും ഭക്തിയും ആരാധനയും നിറഞ്ഞ ജീവിതം . അവരിൽ നിന്ന് പകർത്തുവാനല്ലാതെ , തള്ളിക്കളയാൻ ഒന്നുമുണ്ടാകില്ല . യുഗ പുരുഷന്മാർ , അവരുടെ ഏടുകൾ പിൻതലമുറകൾക്ക് സന്ദേശങ്ങളായിരുന്നു . ഏനിക്കുട്ടി മുസ്ലിയാർ കുശാഗ്ര ബുദ്ധിയും വിജ്ഞാന കുതുകിയുമായിരുന്നു . സഹപാഠികളുടെ കുസൃതികൾക്ക് തോറ്റു കൊടുക്കാത്ത പോരാളി . മങ്ങാട്ടച്ചനിലെ കുഞ്ഞായിൻ മുസ്ലിയാരെ പോലെ എവിടെയും ശൈഖ് തോറ്റ ചരിത്രമില്ല .ഒരിക്കൽ സഹപാഠികൾ ഏനികുട്ടി മുസ്ലിയാരോട് ഖുതുബ ഓതാൻ നിർബന്ധിച്ചു . അദ്ദേഹം അതിന് തയ്യാറായി . കൂട്ടുകാർ ഖുതുബയുടെ ഏടിൽ നിന്ന് ഏതാനും പേജുകൾ എടുത്തു മാറ്റിയിരുന്നു . മിമ്പറിൽ കയറി കിത്താബ് നോക്കി ഒതുമ്പോൾ പ്രസ്തുതപേജ് കാണില്ല . അപ്പോൾ തനിക്ക് തപ്പി പിഴ വരും . അത് ആസ്വധിച്ച് ചിരിക്കാനും തോല്പിക്കാനുമാണ് അവരങ്ങനെ ചെയ്തത് . അറബി ഭാഷയിൽ ഏനി കുട്ടിയുടെ കഴിവും പാണ്ഡിത്യത്തിന്റെ ആഴവും രചനാ വൈഭവവും അവർക്ക് നല്ല പോലെ ബോധ്യമുണ്ടായിരുന്നു . തന്റെ പ്രാപ്തി കൊണ്ട് അവസരോജിതം താനത് പരിഹരിക്കുമെന്നവർക്കറിയാമായിരുന്നു . എന്നാലും ഒരക്ഷരമെങ്കിലും പിഴക്കാതിരിക്കില്ലെന്നവർക്ക് തോന്നുകയായിരുന്നു. സമയമായി , മുസ്ലിയാർ മിമ്പറിൽ കയറി . ഭംഗിയായി ഖുതുബ നിർവ്വഹിച്ചു . കാത് കൂർപ്പിച്ചിരുന്ന് കൂട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങി . ജനമധ്യേ തന്നെ അപകീർത്തിപ്പെടുത്താൻ ഒന്നും വീണ് കിട്ടിയില്ല . നുബാത്തി ഖുതുബ തീർന്നു . അതിന്റെ പ്രാർത്ഥനയിലെത്തിയപ്പോൾ وَلَا تُشوِّهْ حَلْقنا എന്ന് അദ്ദേഹം ഉരുവിട്ടു . സാധാരണയിൽ പുള്ളിയുള്ള خا കൊണ്ട് خَلْقَنَا ( ഞങ്ങളുടെ സൃഷ്ടിപ്പ് ) എന്നർത്ഥത്തിൽ വായിക്കുന്നത് ഞങ്ങളുടെ തൊണ്ട എന്നർത്ഥം വരുന്ന പദം കൊണ്ട് വായിച്ചു . ഹോ ; അവസരം വീണു കിട്ടിയ ആരവത്തിൽ ഒരാൾ അത്യുഛത്തിൽ خلقنا എന്ന് തിരുത്തി . പക്ഷെ ഏനിക്കുട്ടി മുസ്ലിയാർ കുലുങ്ങിയില്ലെന്ന് മാത്രമല്ല മൂന്ന് തവണ ആവർത്തിച്ച് ഹാ കൊണ്ട് തന്നെ ഓതി . നിസ്ക്കാരം കഴിഞ്ഞപ്പോൾ മുസ്ലിയാർ കുട്ടികൾ തർക്കത്തിലായി . അവസാനം ഉസ്താദ് ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ മുന്നിൽ വെച്ച് വിവരിക്കാമെന്ന് തീരുമാനിച്ചു . حلق കഴുത്ത് ശരീരത്തിലെ ഒരു പ്രധാന അവയവമാണ് . പ്രധാന ഭാഗം പറഞ്ഞ് മുഴുവൻ ഉദ്ദേശിക്കുന്നത് അറബി സാഹിത്യത്തിലെ ' മജാസ് മുർസല ' യാണെന്ന് ഏനികുട്ടി മുസ്ല്യാരുടെ സമർത്തനം വന്നപ്പോൾ വാളെടുത്തവർ വാളാൽ എന്ന നിലയിൽ അവർ തോറ്റ് നാണം കെട്ടു പോയി .
പഠന കാലത്ത് ഓരോ പാഠവും ഗ്രാഹ്യമായതിൽ ശേഷം നാൽപതു തവണ ആവർത്തന വായന നടത്തി പഠിച്ച പ്രഗത്ഭനാണ് ഏനികുട്ടി മുസ്ലിയാർ . അറബി ഗദ്യ സാഹിത്യത്തിനൊപ്പം ഒന്നാം കിട കവികൂടിയായിരുന്നു മുസ്ലിയാർ . നിമിഷകവിയായ അദ്ദേഹം ഒരിക്കൽ കുളത്തിൽ മുങ്ങികുളിക്കുകയായിരുന്നു . കരയിലിരുന്ന് തന്റെ കൂട്ടുകാരനായ മറ്റൊരു കവി അറബി ഭാഷയിൽ ഇപ്രകാരം ചോദിച്ചു : وَاينَ اخوك بَطًالُ الاُناس താങ്കളുടെ ഫലിതക്കാരൻ കൂട്ടാളി എവിടെ പോയി ? ഉടനെ അർദ്ധകാവ്യ മറുപടി വന്നു ِوقد ذهبا لِجالِشرِ اَمْس അവരിന്നലെ ചാലിശ്ശേരി പോയി . ശ്ലോകത്തിലെ ഓരോ അർദ്ധ ഭാഗങ്ങളാണ് ഇരുവരും ചൊല്ലിയത് . രണ്ടാം അർദ്ധം ഫിറ്റായി മറുപടി പറയാൻ ഏനികുട്ടി മുസ്ലിയാർക്ക് ഒന്ന് മുങ്ങി പൊന്തേണ്ട താമസമേ വന്നിട്ടുള്ളൂ .
ഏനികുട്ടി മുസ്ലിയാരുടെ മറ്റൊരു കൂട്ടുകാരനായ മറ്റൊരു കവിയുണ്ടായിരുന്നു . അദ്ദേഹത്തിന്റെ പേരും സൈനുദ്ദീൻ എന്ന് തന്നെയായിരുന്നു . സർഗ്ഗ വാസനയുള്ള കൂട്ടുകാർ ഒത്തുചേരുമ്പോൾ മനസ്സിൽ അടക്കിവെച്ച സാഹിത്യ മുത്തുകളുടെ മഹാ സാഗരം അണ പൊട്ടി ഒഴുകുക സാധാരണമാണ് . പൊന്നാനിക്കടുത്ത് റോഡ് വക്കിലുള്ള ഒരു കിണറിന്റെ ആൾമറയിൽ ഇരുവരും ഇരുന്ന് ശർക്കരയും ഉള്ളിയും കഴിക്കുകയാണ് . അപ്പോൾ അവരിലൊരാളുടെ കാവ്യ മനസ്സ് നിറഞ്ഞൊഴുകി . _وَاكْلُ زَينَينِ لَيلًا جَالِسينِ علَي കാവ്യാർദ്ധ ഭാഗം ചൊല്ലി നിർത്തിയിട്ട് -ഉം-എന്നൊരു ശബ്ദമുണ്ടാക്കി . അഥവാ ബാക്കി പാടൂ എന്നർത്ഥത്തിൽ . ഉടനെ വന്നു രണ്ടാം അർദ്ധം മറ്റയാളിൽ നിന്ِطَرفٍِ لِبِئر طريٍق سُكًرا بَصَلا ഇരുട്ട് മൂടിക്കെട്ടിയ നിശയുടെ നിശ്ശബ്ദതയിൽ സാഹിത്യ ശകലങ്ങളിലായ്ന്നിറങ്ങിയ മിന്നാ മിനുങ്ങുകൾ . തമാശയും കുസൃതിയുമൊക്കെ കഴമ്പുള്ള വിജ്ഞാനങ്ങളാക്കി മാറ്റിയ മൺമറഞ്ഞ മഹാരഥന്മാർ .
1 380
#മഴ_പെയ്യിപ്പിച്ച_ഏനികുട്ടി_മുസ്ലിയാർ
🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅
അന്നൊരു രാത്രി പെട്ടെന്നാണത് സംഭവിച്ചത് . തന്റെ മകളെ ആരോ തട്ടി കൊണ്ട് പോയിരിക്കുന്നു . വടകരക്കടുത്ത് ഒരു ധനാഡ്യന്റെ മകൾ . പട്ടുപാവാടയും ജാക്കറ്റുമിട്ട സുന്ദരി . വെൺപ്രാക്കളുടെ അഴകുള്ള പാദങ്ങളുമായി പാദം പതിക്കുന്ന തന്റെ പുന്നാരമോൾ . കാണാതായ വിവരമറിഞ്ഞ് ഓടിക്കൂടിയ പുരുഷാരം നാലുപാടും തിരക്കി . നിരാശ മാത്രം ബാക്കി . കൗമാര ചാപല്ല്യമായ പ്രേമ ബന്ധങ്ങളോ ഒളിച്ചോട്ടമോ സാധ്യതയില്ലാത്ത കുടുംബത്തിലെ കുട്ടി . തിരച്ചിലിനൊടുവിൽ അകലെയുള്ള ഒരു വൃക്ഷ ചില്ലയിൽ നിന്ന് ഏങ്ങി കരയുന്ന ഒരു ശബ്ദം കേട്ടു . വിറയാർന്ന പാദംപതിച്ച് ജനങ്ങൾ അങ്ങോട്ടോടി . ഭയന്ന് വിറച്ച അവളുടെ പിതാവും പ്രാഞ്ചി പ്രാഞ്ചി വന്നു . വൃക്ഷ ചില്ലയിൽ മുടി ചുറ്റിപിണഞ്ഞവൾ കിടക്കുന്നു . മരുഭൂമിയിൽ അകപ്പെട്ടുപോയ ഏകാകിയായ അഭയാർത്ഥി യെ പോലെ. ഭയന്നു വിറങ്ങലിച്ച അവൾ ജീവചവം പോലെ കിടക്കുന്നു . കോണിയും കയറുമൊക്കെയായി ജനങ്ങൾ അവളെ താഴെയിറക്കി . അവിശ്വസനീയമായി തോന്നാവുന്ന ഈ സംഭവം പിന്നീട് എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ആവർത്തിക്കാൻ തുടങ്ങി . കുടുംബത്തിന്റെ മനസ്സിലെ മുറിപ്പാടുകളിൽ നിന്ന് കൂടുതൽ കൂടുതൽ ചോര കിനിഞ്ഞു കൊണ്ടിരുന്നു . ജിന്നിന്റെ ഉപദ്രവമാണിതെന്ന് ഉറപ്പിക്കാൻ അവർക്ക് രണ്ട് തവണ ആലോചിക്കേണ്ടി വന്നില്ല .കാരണം, കാണാതാവുന്ന രാത്രികളിൽ പുലരുവോളം ഉറക്കമൊഴിച്ച് നോക്കിയിരുന്നിട്ടും ആരെങ്കിലും വീട്ടിലേക്ക് വരുന്നതായോ പെൺകുട്ടി ഇറങ്ങി പോകുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. പരിഹാരം തേടി മുട്ടാത്ത വാതിലുകളില്ല . ചികിത്സക്കാരും , ചുട്ട കോഴിയെ പറത്തിക്കുന്നവരൊക്കെ പരാജയപ്പെട്ടു . അതിനിടെ ആ നാട്ടിൽ സ്ഥിരം കാണാറുള്ള ഒരു ഫഖീറിലേക്ക് ശ്രദ്ധ തിരിഞ്ഞു . അദ്ദേഹത്തെ സമീപിച്ച് സങ്കടം പറഞ്ഞു . മിഴികൾ തുളുമ്പി ഒഴുകുന്ന അവരുടെ നയനങ്ങളിലേക്ക് നോക്കി ഫഖീർ പറഞ്ഞു : " എനിക്കതിന് കഴിയില്ല , പക്ഷെ അതിന് പരിഹാരം ഉണ്ടാക്കാൻ പ്രാപ്തനായ ഒരു ശൈഖ് കുറച്ച് നാൾക്ക് ശേഷം ഇവിടെ വരും " . നടുക്കത്തോടെ ഒറ്റ വാക്ക് . പിന്നെ നിശബ്ദത . ആഗതർ മരവിച്ച മനസ്സോടെ ഇരുന്നു . പ്രതീക്ഷയുടെ പൊൻ കിരണങ്ങൾക്ക് ശക്തി കൂട്ടി ഫഖീർ ശൈഖിന്റെ ലക്ഷണങ്ങളും ആകൃതിയും വിവരിച്ച് കൊടുത്ത് കൊണ്ട് അപ്രത്യക്ഷനായി . കൂടുതലൊന്നും പറയാനവസരം കിട്ടാതെ ആഗതർ വീട്ടിലേക്ക് മടങ്ങി പോന്നു . ഏതാനും നാൾ കഴിഞ്ഞപ്പോൾ കാത്തിരുന്ന ശൈഖ് ആ നാട്ടിൽ എത്തി . ദുഃഖാർത്തരായ കുടുംബം ശൈഖിനെ സമീപിച്ച് സങ്കടം വിവരിച്ചു . എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശൈഖിന്റെ മറുപടി വന്നു . " നിങ്ങൾ വീട്ടിലെ ഒരു റൂമ് കഴുകി ശുദ്ധി വരുത്തി വിരിപ്പുകൾ വിരിച്ചു എനിക്ക് തരിക ; ഞാൻ അവിടെ വരാം " . പറഞ്ഞത് പോലെ ശൈഖ് വീട്ടിൽ എത്തി പ്രസ്തുത റൂമിൽ കയറി ഇബാദത്തിൽ മുഴുകി . നേരം വെളുത്തു . ശൈഖ് കുടുംബനാഥനെ വിളിച്ചന്വേഷിച്ചു , ഇന്നലെ രാത്രി മകളെ തട്ടിക്കൊണ്ട് പോയോ ? " ഇല്ല " ദീർഘ നിശ്വാസത്തോടെ പിതാവ് സന്തോഷം പൂകി . എന്നാൽ ഇനി അത് സംഭവിക്കുകയില്ല . ഞാൻ രാജാധിരാജനായ അല്ലാഹുവിനോട് ദുആ ചെയ്തിട്ടുണ്ട് . മകളെയും ഇഫ്രീത്തിനെയും എന്നെയും നമ്മെ എല്ലാവരെയും പടച്ച റബ്ബാണവൻ . പ്രപഞ്ചം കയ്യടക്കിയ സന്തോഷത്താൽ വലിയ പാരിദോഷികങ്ങൾ നൽകി അവർ ശൈഖിനെ യാത്രയാക്കി .
ഹിജ്‌റാബ്ദ്ദം 1352 ശഅബാൻ ഒമ്പതിന് പരലോകം പൂകിയ ഞമനേക്കാട് ഏനിക്കുട്ടി മുസ്ലിയാരായിരുന്നു ആ ശൈഖ് .സൈനുദ്ദീൻ എന്നതാണ് എനിക്കുട്ടി എന്ന പേരിൽ അറിയപ്പെട്ടത്. തൃശൂർ ജില്ലയിലെ വടക്കേകാട് പഞ്ചായത്തിലെ ഞമനേക്കാട് ഗ്രാമത്തിൽ പീടിയേക്കൽ മുഹിയിദ്ധീൻ എന്നിവരുടെ മകനായി ഹി : 1271 ലാണ് ജനനം . നാട്ടുകാരനായ പൂളന്തറക്കൽ ഹൈദ്രൂസ് മുസ്ലിയാരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഏനിക്കുട്ടി ശൈഖ് എരമംഗലം ചിയ്യാ മു മുസ്ലിയാർ എന്ന ഹിഷാം മൗലവി ( 1331 ഹി : മരണം ) സൈനുദ്ദീൻ റംലി പെരുമ്പടപ്പ് ( 1309 ഹി: മരണം ) എന്നീ പണ്ഡിത വലിയ്യുകളിൽ നിന്നാണ് വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടിയത് . ഉപരിപഠനം നടത്തിയത് മലബാറിലെ മക്കയായ പൊന്നാനിയിലാണ് . മഖ്ദൂം കുടുമ്പത്തിലെ പണ്ഡിത കേസരിയും വിവിധ വിജ്ഞാനശാഖകളിൽ പ്രാവീണ്യം നേടിയ വരും മലയാള നാട്ടിലെ ഇബ്നുഖല്ലിക്കാൻ എന്ന് ഖ്യാതി നേടിയ വരുമായ ശൈഖ് സൈനുദ്ദീൻ ആഖിർ (1225-13 05 ഹി..) ആയിരുന്നു പ്രധാന ഗുരു.
1 380
نور العوالم في مولد صاحب المعالم
നവ്വറൽ അവാലിം മൗലിദ് - ഇ.കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ പറമ്പിൽ ബസാർ (ബാവ ഉസ്താദ്)
1 380
منائح الفضل المبين في مدائح حضرة الشيخ نور الدين
ചാലിയം നൂറുദ്ധീൻ ശൈഖ് തങ്ങളുടെ മൗലിദ്
രചയിതാവ് : മംഗലതയ്യിൽ നാലകത്ത് മുഹമ്മദുണ്ണി മുസ്‌ലിയാർ, പെരുമ്പടപ്പ്
Another
https://t.me/moulidstudy/823
1 380
ചാലിയം നൂറുദ്ധീൻ ശൈഖ് തങ്ങളുടെ മൗലിദ്
രചയിതാവ്: മംഗലതയ്യിൽ നാലകത്ത് മുഹമ്മദുണ്ണി മുസ്‌ലിയാർ പെരുമ്പടപ്പ്
1 380
القول الإباني في مدح شيخنا الباني روضة خضرة في مدح أعلى حضرة مولد الشيخ شمس العلماء شاه عبد الوهاب حضرة الويلوري باني جامعة الباقيات الصالحات
ألفه الشيخ محمد الأحسني الشافعي الفكري المليباري
ബാനീ ബാഖിയാത്ത് ശാഹ് അബ്ദുൽ വഹാബ് ഹസ്രത് മൗലിദ്
രചന: മുഹമ്മദ് അഹ്സനി പകര
1 380
القول الإباني في مدح شيخنا الباني روضة خضرة في مدح أعلى حضرة مولد الشيخ شمس العلماء شاه عبد الوهاب حضرة الويلوري باني جامعة الباقيات الصالحات
ألفه الشيخ محمد الأحسني الشافعي الفكري المليباري
ബാനീ ബാഖിയാത്ത് ശാഹ് അബ്ദുൽ വഹാബ് ഹസ്രത് മൗലിദ് രചന: മുഹമ്മദ് അഹ്സനി പകര
Maulid of Aala Hazrath Bani Baqiyathu Swalihath Abdul Vahab(ra)
1 380
ذخر الراجي في مناقب الشيخ كنجال حاجي
تأليف الشيخ محمد الباقوي المندمفرمبي
നിലമ്പൂർ പള്ളിക്കുന്ന് വലിയുല്ലാഹി കിടങ്ങഴി കുഞ്ഞാലി ഹാജി(റ) മൗലിദ്
മുണ്ടമ്പറമ്പ് മുഹമ്മദ് ബാഖവി
