മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
കേരള മുസ്‌ലിം ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട നാമമാണ് ശൈഖുനാ വാഴക്കാട് മുഹമ്മദ് മുസ്‌ലിയാരുടെത്. ആത്മീയ നേതാവ്, പ്രസിദ്ധനായ പ്രഭാഷകൻ, അറബി സാഹിത്യകാരൻ തുടങ്ങിയ വിശേഷണങ്ങൾക്ക് അർഹനായ മുഹമ്മദ് മുസ്‌ലിയാർ സർവരാലും ആദരിക്കപ്പെട്ട മഹാനായിരുന്നു. ബദ്‌രീങ്ങളെ അനുസ്മരിച്ച് രചിച്ച ഖസ്വീദതുൽ ബദ്‌രിയ്യ ബിവസ്വീലതിൽ ബദ്‌രിയ്യീന വൽഉഹ്ദിയ്യീൻ, ബീവി ഖദീജ(റ) മൗലിദ്, സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബിമാരുടെ മൗലിദ്, തിരുനബി(സ്വ)യുടെ പത്‌നിമാരെ വർണിക്കുന്ന മൗലിദ്, മനാഖിബുൽ മുർസലീൻ മൗലിദ്, മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ മൗലിദ് എന്നിവയാണ് അവിടുത്തെ പ്രധാന രചനകൾ.
ശൈഖുനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ, തുന്നംവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ എന്നീ മഹാരഥന്മാരെ കുറിച്ച് വാഴക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ അനുഗ്രഹീത തൂലികയിൽ നിന്ന് വിരചിതമായ അനുശോചന കാവ്യങ്ങൾ ആകർഷണീയമാണ്. അറബി അക്ഷരമാലയിലെ നൂന് കൊണ്ട് അവസാനിക്കുന്ന രൂപത്തിലാണ് ശൈഖുനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ മർസിയതിലെ എല്ലാ വരികളും അവസാനിക്കുന്നത് എന്നത് അവിടുത്തെ പ്രതിഭാത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
പുത്തൻ വാദികളോട് കർശന സമീപനം സ്വീകരിച്ചിരുന്നവരായിരുന്നു മുഹമ്മദ് മുസ്‌ലിയാർ. കുന്നമ്പള്ളി കരിമ്പനക്കൽ കുട്ടി മുസ്‌ലിയാരുടെ മകൻ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ തയ്യാറാക്കിയ വഹാബി ഖണ്ഡനം റദ്ദുൽ വഹാബിയ്യക്ക് കാവ്യരൂപത്തിൽ ശൈഖുനാ മുഹമ്മദ് മുസ്‌ലിയാർ തയ്യാറാക്കി നൽകിയ അവതാരിക അതിനു തെളിവാണ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വാഴക്കാട്ട് ഹിജ്റ 1300/1882 ലാണ് മുഹമ്മദ് മുസ്‌ലിയാർ ജനിച്ചത്. പിതാവ് മുഹമ്മദ് കുട്ടി. പ്രാഥമികപഠനം നാട്ടിൽ നിന്ന് തന്നെ കരഗതമാക്കിയ ശേഷം ഉപരി പഠനത്തിനായി പൊന്നാനിയിലെത്തി. തുന്നംവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ, കൊങ്ങണം വീട്ടിൽ ഇബ്രാഹീം കുട്ടി മുസ്‌ലിയാർ തുടങ്ങിയവരാണ് പ്രധാന ഗുരുനാഥൻമാർ.
പഠനം പൂർത്തിയാക്കിയ ശേഷം പൊന്നാനിയിൽ സ്ഥിരതാമസമാക്കിയ മുഹമ്മദ് മുസ്‌ലിയാർ പ്രദേശത്തെ ആത്മീയമായി സംസ്കരിക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പൊന്നാനി ജുമാഅത്ത് പള്ളിയിലും ഇതര പള്ളികളിലും അവിടുത്തെ മതപഠന ക്ലാസുകൾ ശ്രദ്ധേയമായിരുന്നു.
ഹിജ്റ 1365/1945ലാണ് മഹാനവർകൾ മരണപ്പെട്ടത്. പൊന്നാനി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മഖ്ദൂമുമാർക്ക് ചാരെ ആ മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ.. അവരോടൊപ്പം ബദരീങ്ങളുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകട്ടെ..
1 380
💟LIGHT OF GAREEB NAVAZ 💟
എന്ന നാമത്തിൽ 17 സീരിസ് ലായി ഹൃസ്വമായിട്ടാണെങ്കിലും സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ഖാജ മുഈനുദ്ധീൻ ചിഷ്തി(റ) ന്റെ ജീവിത ചരിത്രം നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ സാധിച്ചു...
അൽഹംദുലില്ലാഹ്
അള്ളാഹു ഈ പ്രവർത്തനത്തെ റബ്ബ് തആല സ്വാലിഹായ അമലായി ഖബൂൽ ചെയ്യട്ടെ... മഹാനവർകലുടെ മദദിനും നമ്മുടെ ആത്മീയ വളർച്ചക്കും കാരണമാക്കട്ടെ...
എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക 🤲🏻
1 380
കേരളത്തിലെ പ്രാദേശിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശുഹദാക്കളെക്കുറിച്ച് ഒരു പരമ്പര തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. എഴുത്തും അന്വേഷണവും ഹരമായിരുന്ന ആ കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇതേ ആവശ്യാര്‍ത്ഥം യാത്ര ചെയ്തിട്ടുണ്ട്. കേരളത്തിലെ ശുഹദാക്കളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് പുല്ലാര എന്റെ അന്വേഷണ പരിധിയില്‍ വരുന്നത്. പുല്ലാര ശുഹദാക്കളെക്കുറിച്ച് പരമാവധി സോഴ്‌സുകളെല്ലാം തപ്പിത്തെരഞ്ഞ് ഒരുപാട് സഞ്ചരിച്ചു. പുല്ലാര മുദരിസായ അയ്യൂബ് സഖാഫിയെ ചെന്നുകണ്ടു. ജലീല്‍ സഖാഫി പുല്ലാര രചിച്ച ഒരു മൗലിദ് കിതാബ് കിട്ടി. പുല്ലാരയില്‍ ഒരു പഴയ മൗലിദുണ്ടെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ അത് കമ്മിറ്റി കണ്ടുകെട്ടിയിരിക്കുകയാണെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അതിനായുള്ള അന്വേഷണത്തിലായി. ആ അന്വേഷണം എത്തിപ്പെട്ടത് മഹല്ല് പ്രസിഡണ്ടായ മാഹിന്‍ ഉസ്താദിന്റെ അടുത്തായിരുന്നു. ഒരു ദിവസം ഉസ്താദ് വീട്ടിലുണ്ടോ എന്നറിഞ്ഞ് സ്വകാര്യമായി ഉസ്താദിനെ സമീപിച്ചു. വന്ന കാര്യം പതിയെ പതിയെ പറഞ്ഞൊപ്പിച്ചു. നിഷേധ സ്വരത്തിലായിരുന്നു പ്രതികരണം. അവസാനം ഉസ്താദ് അത് തരിക തന്നെചെയ്തു. ഒരു പഴയ ഏടായിരുന്നു അത്. ഫോട്ടോ കോപ്പിയെടുത്ത് തിരികെ തരാമെന്ന വാക്കോടെ ഉസ്താദ് ഉച്ച ഭക്ഷണത്തിനു ക്ഷണിച്ചു. പച്ചക്കറികളാല്‍ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. ചേമ്പും പയറും മറ്റെന്തൊക്കെയോ പച്ചക്കറികളും. ഇതെല്ലാം ഈ പറമ്പില്‍ വിളയിച്ചതാണെന്ന് വളരെ അഭിമാനത്തോടെ ഉസ്താദ് പറയുന്നു. പിന്നീട് പലതവണ ആ സ്‌നേഹ ലാളന അനുഭവിച്ചറിഞ്ഞു. കടമേരിയിലെത്തിയാല്‍ ഉസ്താദിന്റെ റൂമില്‍ ചെല്ലുമ്പോഴെല്ലാം... ഇപ്പൊ കോയിക്കോടെന്നല്ലേ... എന്ന ഒരു ചോദ്യമുണ്ട്.... തദ്‌രിസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ കേരളത്തിലെ മുസ്‌ലിം സംഘശക്തിക്ക് നഷ്ടപ്പെട്ട ഒരു മഹാ പണ്ഡിതനായിരുന്നു ഉസ്താദ്...ആ വെളിച്ചം തലമുറകളിലേക്ക് അറിവിനെ പ്രസരിപ്പിച്ച് കടന്നു പോയിരിക്കുകയാണ്... അല്ലാഹു അവരുടെ പാരത്രിക ജീവിതം സമ്പന്നമാക്കട്ടെ.... ആമീന്‍
https://m.facebook.com/story.php?story_fbid=1686850801453969&id=100003871962602
1 380
നിശ്ചയിക്കപ്പെട്ട ജീവിതമായിരുന്നു മരണം വരെ ഉസ്താദ് കാഴ്ച്ചവെച്ചത്.ഒരു ശത്രുവിന് മുമ്പിലും തലകുനിക്കാതെ സുന്നികള്‍ക്ക് അടിത്തറ പാകിത്തന്ന നേതാവാണ് പാങ്ങിൽ ഉസ്താദ്.
പടന്നയില്‍ ദര്‍സ് നടത്തി കൊണ്ടിരിക്കെ നാട്ടിലേക്കുള്ള യാത്രയിലാണ് ഉസ്താദ് രോഗ ബധിതനാകുന്നത്.സമസ്തയുടെ പതിനാറാം വാര്‍ഷികം കാര്യവട്ടത്ത് ചേരാനിരിക്കെ ഹിജറ.1365 ദുല്‍ഹിജ്ജ 25നാണ് വാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ എന്ന പണ്ഡിത തേജസ്സ് ഈ ലോകത്തോട് വിട പറയുന്നത്.
1 380
സര്‍വ്വമനുഷ്യരോടും സ്നേഹ രൂപേണ ഇടപഴകാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഉസ്താദിനോളം കഴിവുളളവര്‍ വിരളമായിരുക്കും. എന്നാല്‍ പ്രവാചകരുടെ പാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു ഉസ്താദ്. ഒരു കാലത്ത് നിരന്തര കാഴ്ച്ചയായിരുന്ന വാദ പ്രതിവാദ വേദികളിൽ ഉസ്താദിനെ വെല്ലാന്‍ പറ്റിയ ഒരു പണ്ഡിതനും അക്കാലത്ത് ഉണ്ടായിരുന്നില്ല.
ഒരിക്കല്‍ ഐക്യ സംഘത്തിന്റെ കീഴില്‍ യൂസുഫ് ഈസുദ്ദീന്‍ എന്ന വ്യക്തി കോഴിക്കോട് പ്രഭാഷണം നടത്തി. സാധരണക്കാരെ രസിപ്പിക്കുന്നതും പണ്ഡിതന്‍മാരെ തരം താഴ്ത്തുന്നതുമായിരുന്നു അയാളുടെ പ്രഭാഷണം. പ്രസ്തുത പ്രസംഗത്തിനെതിരെ രംഗത്ത് വരാന്‍ പറ്റിയ ഏക പണ്ഡിതനന്ന് പങ്ങില്‍ ഉസ്താദായിരുന്നു.
ഈസുദ്ദീന്‍ പ്രസംഗിച്ച എല്ലാ സ്ഥലങ്ങളിലും ചെന്ന് പങ്ങില്‍ ഉസ്താദ് പ്രഭാഷണം നടത്തി. ആളുകള്‍ക്ക് സത്യം മനസ്സിലാക്കി കൊടുത്തു.ഐക്യ സംഘത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
ഐക്യ സംഘത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
ഒരിക്കല്‍ തിരൂരങ്ങാടിയില്‍ പ്രസംഗിക്കാന്‍ എത്തിയ പാങ്ങില്‍ ഉസ്താദിനെ കലക്ടറുടെ നേതൃത്തതില്‍ ഒരു സംഘം വളഞ്ഞു.വിവരം അറിഞ്ഞ ജനങ്ങള്‍ അവിടെ ഒരുമിച്ചു കുടി. കാരണം തിരക്കിയ അവരോട് കലക്ടര്‍ പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.പാങ്ങില്‍ എ.പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മലബാര്‍ ലഹളക്ക് നേതൃത്വം കൊടുത്ത ആളാണെന്നും വീണ്ടും അതിനുള്ള ഗൂഢ ശ്രമങ്ങള്‍ നടത്തുന്നുവെന്നും അതിനായി ഒരു സംഘടന രൂപീകരിച്ചിട്ടുണ്ടെന്നും ഇനിയും ഇദ്ദേഹത്തെ വെറുതെ വിട്ടാല്‍ ഒരു മുസ്‌ലിം-ഹിന്ദു ലഹള ഉണ്ടാകാന്‍ കാരണാമായേക്കും, അതിനാല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജില്ല മാറ്റി വിടാന്‍ തീരൂരങ്ങാടിയിലെ ഒരുപാട് ആളുകള്‍ ഒപ്പിട്ട പെറ്റീഷന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ വന്നതെന്നായിരുന്നു കലക്ടര്‍ പറഞ്ഞത്.ഒപ്പിട്ട ആളുകളെ വിളിച്ച് അന്യേഷിച്ചപ്പോള്‍ കേട്ടത് മറ്റൊരു കഥയായിരുന്നു.മമ്പുറം മഖാമിലേക്ക സിയാറത്ത് പോകാനുള്ള സൗകര്യത്തിന് മമ്പുറം പുഴക്ക് ഒരു പാലം നിര്‍മിക്കുന്നതിനുള്ള ഹരജിയാണ് ഞങ്ങള്‍ ഒപ്പിട്ടത്.അല്ലാതെ ഞങ്ങളുടെ നേതാവായ പാങ്ങില്‍ ഉസ്താദിനെതിരെ നടപടി എടുക്കുന്നത് ഞങ്ങള്‍ക്കാ ജീവന്‍ പോകുന്നതിന് സമമായിരുന്നു.ചതി മനസിലാക്കിയ കലക്ടര്‍ ഉസ്താദിനെ വിട്ടയച്ചു.ഉസ്താദിനെ അറസ്റ്റ് ചെയ്യുന്നത് കാണാന്‍ ആള്‍കൂട്ടത്തില്‍ നിഴഞ്ഞ് കയറിയ വഹാബികള്‍ അവസാനം ഇളിബ്യരായി മടങ്ങി.ഇതോടെ പാങ്ങില്‍ ഉസ്താദിന്റെ പ്രശസ്തി നാട്ടില്‍ മുഴുവന്‍ പ്രചരിച്ചു.എന്നാല്‍ വഹാബികള്‍ ഇത് കൊണ്ടൊന്നും അടങ്ങിയില്ല.
ഒരു സംഭവം കൂടി വിവരിക്കട്ടെ, തിരുവനന്തപുരത്ത് അഭ്യസ്ഥ വിദ്യരായ 16 വഹാബികളുടെ നേത്രത്വത്തതില്‍ ബിദ്അത്ത് വളര്‍ത്തി.ജനങ്ങള്‍ക്ക് സത്യം മനസിലാക്കി കൊടുക്കാന്‍ നാട്ടിലെ സുന്നി നേതാവായ ഇബ്‌റാഹീം സാഹിബ് പാങ്ങില്‍ ഉസ്താദിന്റെ നേത്രത്വത്തില്‍ ഒരുസമ്മേളനം നടത്താന്‍ തീരുമാനിച്ചു.പരിപാടിയിലേക്ക് ഉസ്താദിനെ ക്ഷണിക്കപ്പെട്ടു.പാങ്ങില്‍ ഉസ്താദിന്റെ സെക്രട്ടറിയായിരുന്ന മാമുക്കോയ സ്വാഹിബിന്റെ അഭ്യര്‍ത്ഥന മാനിച്ച് തിരുവനന്തപുരത്ത് പ്രസംഘിക്കേണ്ടത് ഉസ്താദ് നേരത്തെ എഴുതി തയ്യാറാക്കിയിരുന്നു.മതസൗഹാര്‍ദം,ഭൗതിക വിദ്യയുടെ ആവശ്യകത ,മത വിദ്യാഭ്യാസം നിര്‍ബന്ധമാണ്,ഭരണാധികളോട് പെരുമാറേണ്ട രീതികളും നിയമ സംഘടനത്തിന്റെ ഭവിഷ്യത്തുകളും ഉള്‍കൊള്ളുന്നതായുരുന്നു ആ പ്രസംഗം.
അങ്ങനെ തിരുവനന്തപുരത്തെത്തിയ ഉസ്താദിനെ എതിരേറ്റത് ഒരു കൂട്ടം പോലീസായിരുന്നു.'നിങ്ങളെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കില്‍ വെക്കാന്‍ ഉത്തരുവുണ്ട്.ദയവ് ചെയ്ത് സഹകരിക്കണം'.അങ്ങനെ ഉസ്താദിനെ വീട്ടു തടങ്കലില്‍ ഇട്ടു.ആര്‍ക്കും ചെന്നുകാണാനോ പുറത്ത് പോകാനോ കഴിയില്ല. എല്ലാ സമയവും പോലീസ് കാവല്‍.
നിയമം ലംഘിച്ച് സമ്മേളനം നടത്താന്‍ വന്നതാണെന്ന് കാണിച്ച് മേല്‍പറഞ്ഞ 16 വഹാബികള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ സംഘാടകനായ ഇബ്രാഹീം സാഹിബ് നിരാശനായില്ല.
അദ്ദേഹം ഇവര്‍ നല്‍കിയ പരാതി കോടതിയില്‍ വിചാരണക്ക് വെപ്പിച്ചു.പാങ്ങില്‍ ഉസ്താദിന്റെ സെക്രട്ടറിയായ മാമുക്കോയ സാഹിബ് കോടതിയില്‍ ഹാജറായി.പ്രാഥമിക വിചാരണക്ക് ശേഷം വല്ലതും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മാമുക്കോയ സാഹിബ് നേരത്തെ തയ്യാറിക്കിക്കൊണ്ട് വന്ന പ്രസംഗത്തിന്റെ കോപ്പി നല്‍കുകയാണ് ചെയ്തത്.ഇത് ഇവിടെ പ്രസംഗിക്കാന്‍ തയ്യാറാക്കിക്കൊണ്ടുവന്ന പ്രസംഗമാണ്.ഇത് വായിച്ച് നോക്കണം.എന്നദ്ദേഹം കോടതിയില്‍ പറഞ്ഞു.ഇതെല്ലാം അവതരിപ്പിച്ചത് ഇംഗ്ലീഷിലായിരുന്നു.അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ച് കോടതി അത് വായിച്ചു.പരാതിയില്‍ യാതൊരു കയമ്പുമില്ലെന്ന് ബോധ്യപ്പെട്ടു .അങ്ങനെ ഉസ്താദിനെ വിട്ടയക്കാന്‍ ഉത്തരവിട്ടു.മാത്രമല്ല പരിപാടിക്ക് വേണ്ട സുരക്ഷ നല്‍കുകയും പരാതിക്കാരെ പരിപാടി കഴിയും വരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സമ്മേളനം ചരിത്ര വിജയമായി മാറി.നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജയിച്ച പണ്ഡിത പ്രതിഭ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ സംരക്ഷിക്കാൻ വേണ്ടി
1 380
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ: സമൂഹത്തിനായി സമർപ്പിച്ച ഒരു പുരുഷായുസ്സ്.
_______
ഹിജ്റ 1305-ൽ പ്രമുഖ സ്വഹാബിവര്യന് മുഹമ്മദു ബിന്‍ മാലിക്കുബിന്‍ ഹബീബില്‍ അന്‍സ്വാരി (റ) യുടെ സന്താന പരമ്പരയില്‍പ്പെട്ട നൂറുദ്ദീന്‍ എന്നവരുടെ പത്രനായാണ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ജനിച്ചത്. പഴേടത്ത് വയോട്ടില്‍ പോക്കുഹാജിയുടെ പുത്രി തിത്തുവാണ് മതാവ്.അദ്ദേഹത്തിന്റെ പിതാമഹന്‍ കമ്മുമൊല്ല എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുല്‍ബാരി മമ്പുറം തറമ്മല്‍ എന്ന സ്ഥലത്തു നിന്നും പാങ്ങിലെ ആറംകോട് എന്ന സ്ഥലത്തേക്ക് താമസം മാറിയതിന് ശേഷമാണ് പാങ്ങിൽ ഉസ്താദ് എന്ന നാമത്തില്‍ പ്രസിദ്ധനാകുന്നത്.
നന്മയുടെ ഉറവിടങ്ങളായിരുന്ന മതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി.ഗുരു മഹത്തുക്കളുടെ ശിഷ്യത്വം സ്വീകരിച്ച് പതിനാലുവയസ്സവരെ പാങ്ങില്‍ തന്നെ പഠനം നടത്തി. തുടര്‍ന്ന് അലിയത്തൂരി, കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയര്‍, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാന്മാരില്‍ നിന്നും വിദ്യ നുകർന്നു.ബാഖിയാത്തുസ്വാലിഹാത്തിന്റെ സ്ഥാപകനായ ശാഹ് അബദുല്‍ വഹാബ് ഹസ്‌റത്ത്, അബദുല്‍ ഖാദിര്‍, ശാഹ് ബാദുഷാ അബ്ദുല്‍ ജബ്ബാര്‍ ബസ്‌റത്ത് തുടാങ്ങിയ പണ്ഡിത പ്രമുരുടെ ശിഷ്യത്തം സ്വീകരിക്കാന്‍ ബാഖിയാത്തിലെ പഠനകാലത്ത് അദ്ദേഹത്തിന് സാധിച്ചു.ഫാരിസിഖാന്‍ എന്ന നാമത്തില്‍ പ്രസിദ്ദനായ മുഹമ്മദ് ഹസൈന്‍ഖാന്‍, അബ്ദുറഹിം ഹസ്‌റത്ത് എവരായിന്നു വെല്ലൂര്‍ ലത്വീഫിയ കോളേജില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യന്മാര്‍ .1915-ല്‍ ബാഖിയാത്തിലെ ബിരുദം നേടി സ്വദേശമായ പാങ്ങ് ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിച്ച് ദീനീ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഉസ്താദ് തികഞ്ഞ പണ്ഡിനും പ്രതിഭാധനനായ മുഫ്തിയും ആദര്‍ശധീരനായ പ്രഭാഷകനും കവിയും സംഘാടകനുമായിരുന്നു. സമൂഹത്തിന്റെ നന്മക്കും ഉയർച്ചക്കും വേണ്ടി പ്രയത്നിച്ച ഉസ്താദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ട് വെച്ച ആശയങ്ങളുടെയും ആദർശത്തിന്റെയും കാവൽക്കാരനായി നിസ്തുല്യ സേവനങ്ങളാണ് സമൂഹത്തിനായി തന്റെ പുരുഷായുസ്സ് മുഴുവൻ സമർപ്പിക്കുന്നതിലൂടെ ലക്ഷീകരിച്ചിരുന്നത്.
കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടന രുപീകരിച്ച് ബിദഈ ആശയങ്ങള്‍ സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കവെ സുന്നത്ത് ജമാഅത്തിന്റെ ആശയ സംരക്ഷണത്തിനായി ഒരു സംഘടന അവിശ്യമാണെന്ന ചിന്ത ഉടലെടുത്തതിന്റെ ഫലമെന്നോണമാണ് സമസ്തക്ക് രൂപം നൽകപ്പെടുന്നത്. പ്രഥമ പ്രസിഡന്റായി പാങ്ങിൽ ഉസ്താദിനെ നിര്‍ദേശിച്ചുവെങ്കിലും നബി കുടുംബത്തോടുള്ള ആദരവിനാൽ വരക്കല്‍ മുല്ലക്കോയ തങ്ങളെ പ്രസിഡന്റായി നിര്‍ദ്ദേശിച്ചു പിന്മാറുകയാണ് ഉസ്താദ് അന്ന് ചെയ്തത്. സമസ്തയുടെ ദീര്‍ഘകാല സെക്രട്ടറിയായിരുന്ന ആ മഹാന്‍ തന്നെയാണ് സമസ്തയുടെ ആദ്യകാലത്തെ മുഖപ്പത്രമായിരുന്ന അല്‍ ബയാന്‍ മാസിക ആരംഭിച്ചതും. സുന്നത്ത് ജമാഅത്തിന്റെ മഹിത സന്ദേശം ആയിരങ്ങളിലേക്കെത്തിക്കാന്‍ അതുവഴി സമസ്തക്ക് സാധിക്കുകയും ചെയ്തു.
താനൂര്‍, മണ്ണര്‍ക്കാട്, പടന്ന എന്നിവടങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം താനൂര്‍വലിയകുളങ്ങര പള്ളിയിലെ ദര്‍സ് ഉന്നത കലാലയമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് എന്ന നാമത്തിൽ അവിടെ വൈജ്ഞാനിക വിപ്ലവത്തിന് കൊടി പിടിക്കുമ്പോൾ ഉസ്താദിന്റെ ദീർഘവീക്ഷണവും കർമ്മോത്സുക്യവും ഇന്നും നിത്യ കാഴ്ച്ചയൊരുക്കുന്നുണ്ട് ഇവിടം.പ്രഥമ പ്രന്‍സിപ്പല്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു. അന്ന്-250-ലേറെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു അവിടെ.
അത്ഭുതപ്പെടുത്തുന്ന ബുദ്ധ ശക്തിയും വ്രക്തിത്വത്തിനും ഉടമയായിരുന്ന അദ്ദേഹം പണ്ഡിതന്മാരുടേയും സധാരണക്കാരുടേയും ആശാ കേന്ദ്രമായിരുന്നു. സാഹിത്യത്തിലും രചനയിലും അദ്ദേഹത്തിന്റെ ഇടം തെളിയിരുന്ന ജ്ഞാനം ചൊരിയുന്ന ധരാളം ഉത്തമ കൃതികള്‍ അദ്ദേഹത്തിന്റെ അനുഗ്രഹീത തൂലികയില്‍ നിന്നും വിരിഞ്ഞിട്ടുണ്ട് അന്നഹ്ജുല്‍ ഖവീം,അല്‍ബയാനു ശ്ശാഫി ഫീ ഇല്‍മില്‍ ഫറൂളി വല്‍ ഖവാഫഫീ, തന്‍ഖീഹില്‍ മന്‍തിഖി ഫീ ശറഹി തസ്‌രീഹില്‍ മന്‍തഖി, നജ്മു അലാഖാതില്‍ മജാസില്‍ മുര്‍സല്‍, ഇബ്‌റാസുല്‍ മുഹ്മല്‍ , തുഹ്ഫത്തുല്‍ അഹ്ബാബ്, ഇസാലത്തുല്‍ ഖുറഫാത്, ഇസാ ഹമതില്‍ ഹംസ തുടങ്ങിയ ഇരുപത്തി മൂന്നിലേറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. അവയില്‍ ചിലതെല്ലാം ഈജിപ്തിലെ കൈറോവിലാണ് ശേഖരിക്കപ്പെട്ടിട്ടുള്ളത്.
മലബാര്‍ ലഹള നടക്കുന്ന കാലത്ത് മാതാ പിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ യതീംഖാനയും നിര്‍മ്മിച്ചു.
സാഹചര്യാനുസൃതമായി പ്രവര്‍ത്തിക്കുന്ന പണ്ഡിതന്റെ എല്ലാ ഗുണമേന്മകളും ഒത്തിണങ്ങിയ ആളായിരുന്നു പാങ്ങില്‍ ഉസ്താദ്. വരക്കല്‍ തങ്ങളുടെ കാലത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരനിര്‍ദേശത്തിനു ചെന്നു കാണുന്നതും ചുമതലപ്പെടുത്തുന്നതും പാങ്ങില്‍ ഉസ്താദിനെയായിരുന്നു.
1 380
അമ്പത്തിലധികം പൗരാണിക ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച, വിനീതന്റെ ലഘു കൃതിയാണ്
القرى في محبة خير الورى عليه سلام الله وصلاته تترى
'അൽ ഖ്വിറാ' എന്നാണിതിന്റെ വിളിപ്പേര്...
ഇനിയും 'അൽ ഖ്വിറാ' ലഭിക്കാത്തവർക്ക് താഴെയുള ലിങ്ക് വഴി പി ഡി എഫ്
ഡൗൺലോഡ് ചെയ്യാം.
വായനക്കിടയിൽ ടിപ്പണികൾ വിട്ട് പോകരുതേ...
പ്രഭാഷകർ അടക്കമുള്ള പലർക്കും ഇതുപകരികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
https://drive.google.com/file/d/1pmL_iDjuji5WpIzoGRj1dk5VZPLJ6Nal/view?usp=drivesdk
അഹ്മദ് കാമിൽ സഖാഫി മമ്പീതി, മഅദിൻ സ്കൂൾ ഓഫ് എക്സലൻസ്, മലപ്പുറം,
Mobile: +917736366189
1 380
ഡോ. ഫൈസൽ വാഫി അസ്ഹരി (Faisal Pnwafy) തഹ്ഖീഖ് നിർവഹിച്ച ഇമാമുനാ ഇബ്നുഹജർ (റ) തങ്ങളുടെ تحفة البشر على مولد ابن حجر ഈജിപ്തിലെ ദാറുൽ ഖുദ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
.........
ഇബ്നു ഹജർ (റ) ന്റെ മൗലിദിന് ഇമാം ബയ്ജൂരി (റ) എഴുതിയ ശറഹ് വളരെ വലിയ ഫാഇദ ഉള്ളതാണ്.
........
