es
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Ir al canal en Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Mostrar más
1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
അർത്ഥം അറിഞ്ഞു കൊണ്ട് മൻഖൂസ് മൗലിദ് ഓതാം.....👆🏻

*മൻഖൂസ് മൗലീദ്* *വ്യാഖ്യാനം* _മുക്കം മുഹമ്മദ് ബാഖവി_ കേരള മുസ്ലിംകൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഗ്രന്ഥമാണ് മൻഖൂസ് മൗലീദ
*മൻഖൂസ് മൗലീദ്* *വ്യാഖ്യാനം* _മുക്കം മുഹമ്മദ് ബാഖവി_ കേരള മുസ്ലിംകൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഗ്രന്ഥമാണ് മൻഖൂസ് മൗലീദ് . ആനുകൂലികൾ പാരായണം ചെയ്ത് പുണ്യം നേടാനും , പ്രതികൂലികൾ ആക്ഷേപിക്കാനും വേണ്ടി ഇത് പഠിച്ച് കൊണ്ടിരിക്കുന്നു. മൻഖൂസ് മൗലീദിൻ്റെ രചയിതാവ് പൊന്നാനി സൈനുദ്ദീൻമഖ്ദൂം (റ)ആണ് . പല മൗലീദ് ഗ്രന്ഥങ്ങളിൽ നിന്നും സംഗ്രഹിച്ചത് കൊണ്ടാണ് മൻഖൂസ് (ചുരുക്കപ്പെട്ടത് ) എന്ന് പേര് വെച്ചത്. മൗലീദിന് ഭാഷാർത്ഥം ജന്മ സമയം ,ജന്മസ്ഥലം എന്നൊക്കെയാണ്. നബിയുടേയും സ്വഹാബത്തിൻ്റേയും കാലത്ത് ഇന്നീ കാണുന്ന രൂപത്തിലല്ലെങ്കിലും മൗലീദ് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ₹80 For copies *Mystic Books* Contact: 949616 3339 WhatsApp https://wa.me/qr/JMIAENFSB2U2G1 For more books https://chat.whatsapp.com/Lo98WJQTJFkEca5zb1LFV7

مولد صدقة الله القاهري (ر)

സദസ്സുകളിൽ മുഖദ്ദമോ (അമീർ) അദ്ദേഹത്തിന്റെ സമ്മതത്തോടെ പ്രഥമവായനയ്ക്കു തുടക്കം കുറിക്കുന്ന വ്യക്തിയോ മാത്രം ഖുത്ഥുബഃ വായിച്ചാൽ മതിയെങ്കിലും മൗലിദുകളിലെ ഹികായത്തുകൾ പങ്കിട്ടു ചൊല്ലുകയാണെങ്കിൽ അവരവരുടെ പാരായണം ഈ ഖുത്ഥുബഃ കൊണ്ട് ആരംഭിക്കലാണ് ഉത്തമം. ഈ അദബിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കുകയാണെങ്കിൽ ദീനിയായ ഇൽമുകൾ ഉൾക്കൊള്ളുന്ന കിതാബുകൾ മാത്രമല്ല, മൻഖൂസ്വ് മൗലിദ്, മുഹ്‌യിദ്ദീൻമാല, ബദ്‌രിയ്യത്തു ബൈത്ത് ആദിയായ നമ്മുടെ കീർത്തനകൃതികളും ഈ ഖുത്ഥുബഃ ചേർക്കാതെ ആരംഭിക്കാൻ നമുക്കു കഴിയില്ല. കാരണം അതൊരു ഉപചാരമാണ്, ഇത്തരം രചനകൾ നമുക്കു സമ്മാനിച്ച മഹത്തുക്കൾക്കുള്ള ആദരവ്. അല്ലാഹു തൗഫീഖ് നല്കട്ടെ - ആമീൻ. إِذٰۤا أَفٰــادَكَ  إِنْسٰـانٌ  بِــفٰۤــــائِـدَةٍ مِنَ الْعُلُومِ فَأَڪْثِرْ شُڪْره أَبَدًا وَقُلْ، فُلانٌ جَـزٰاهُ الله صٰـالِحَـة أَفٰادَنٖيـهٰا وَألـغ الڪبر وَالْحسدا فالحر يظهر شڪرًا لِلْمُعٖينِ لَهُ خَيْرًا وَيشڪره إِنْ قٰـامَ أَوْ قَعدَا (ഇയ്യുളളവന്റെ ഫവാഇദുൽബുർദയിലെ ഒരധ്യായത്തിന്റെ സംഗ്രഹം)

#മൗലിദുകൾ_പാരായണം_ചെയ്യുമ്പോൾ... ഏതൊരു രചനയും വായിച്ചു തുടങ്ങേണ്ടതു രചയിതാവു പറയുന്നു എന്നർത്ഥം വരുന്ന (قٰالَ الْـمُؤَلِّفُ) എന്നോ (قٰالَ الْـمُصَنِّف) എന്നോ അതുമല്ലെങ്കിൽ സമാനമായ മറ്റു പ്രയോഗങ്ങളോ ഉപയോഗിച്ചു വേണം എന്നാണു പ്രാമാണികരായ പണ്ഡിതരുടെ നിലപാട്. അത്തരം ഉലമാക്കളുടെ സദസ്സുകളിൽ കിതാബുകൾ പാരായണം ചെയ്യപ്പെടുമ്പോൾ ഈ അദബ് ഗൗരവത്തോടെ പാലിക്കപ്പെടാറുമുണ്ട്. വായന തുടങ്ങുന്നതു ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു നിന്നാണെങ്കിലും ഇടയിൽ നിന്നാണെങ്കിലും ഈ അദബ് ഒഴിവാക്കാൻ അവർ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഇത്തരം ഒരാമുഖത്തോടെ വായിക്കുന്നതു രചയിതാവിനോടുള്ള അദബാണെന്നു മാത്രമല്ല, വായിക്കുന്ന വിഷയത്തിലെ ശരി-തെറ്റുകളുടെ ഉത്തരവാദിത്തവും ആത്യന്തികമായി വായനക്കാരന് ഏറ്റെടുക്കേണ്ടി വരുന്നില്ല എന്നതാണു ശ്രദ്ധേയം. കാരണം അയാൾ വെറുമൊരു വക്താവു മാത്രമാണ്. രചയിതാവിനു വേണ്ടിയുള്ള ദുആ ആശംസനവും ഒരു പ്രധാന അദബായിട്ടാണ് ഉലമാക്കൾ പരിഗണിക്കുന്നതും പാലിച്ചു പോരുന്നതും. രചയിതാവു ജീവിച്ചിരിപ്പില്ലെങ്കിൽ (رَحِمَهُ الله) എന്നും ഉണ്ടെങ്കിൽ (حَفِظَهُ الله) എന്നും ആശംസിക്കലാണ് ഈ വിഷയത്തിലെ മിനിമം ശൈലി. ഇതിനു പകരം വ്യക്തികൾക്കനുയോജ്യമായ എന്തു പ്രാർത്ഥനയുമാകാം. ഇതടിസ്ഥാനത്തിൽ മരണപ്പെട്ട ഒരു രചയിതാവിന്റെ ഗ്രന്ഥം വായിക്കുകയാണെങ്കിൽ (قٰالَ الْـمُؤَلِّفُ رَحِمَهُ الله) എന്നും ജീവിച്ചിരിക്കുന്ന ആളുടെതാണെങ്കിൽ (قٰالَ الْـمُؤَلِّفُ حَفِظَهُ الله) എന്നും പറയാം. രചയിതാവിന്റെ പേരു നിസ്സംശയം അറിയപ്പെടുന്നുണ്ടെങ്കിൽ അതു കൂടി ചേർത്തു പറയൽ വളരെ നല്ലത്. ഏതു രചയിതാവിന്റെ ഗ്രന്ഥം വായിക്കുമ്പോഴും ഈ രൂപത്തിൽ രചയിതാവിനെപ്പറയലും അദ്ദേഹത്തിനു വേണ്ടി ദുആ ചെയ്യലും വായനക്കാരന്റെ അദബിൽ ഉൾപ്പെടുത്തിയാണ് ഇയ്യുള്ളവന്റെ ഉസ്‌താദുമാരുൾപ്പെടെ മുഴുവൻ ഉമലാക്കളും എണ്ണിയിട്ടുള്ളത്. ഇതിനെ വായനക്കാരന്റെ ഖുത്ഥുബഃ എന്നു വിളിക്കാറുണ്ട്. ഖുത്ഥുബഃ എന്നാൽ ആമുഖമെന്നും അർത്ഥമുണ്ട്. ശൈഖുനാ ഹസൻ ശദ്ദാദ് (റഹിമഹുല്ലാഹ്) എന്നവരുടെ സന്നിധിയിൽ കിതാബുകൾ വായിക്കുമ്പോൾ ഈ രൂപത്തിൽ ആമുഖത്തോടെ വായിക്കാൻ മഹാനർ പ്രത്യേകം നിഷ്കർഷിക്കാറുണ്ടായിരുന്നു. ഇയ്യുള്ളവനുള്ള ശിക്ഷണത്തിന്റെ ഭാഗമായി മഹാനരുടെ തന്നെ കിതാബുകൾ വായിക്കുകയാണെങ്കിലും അതൊഴിവാക്കാൻ അവിടുന്ന് അനുവദിക്കുമായിരുന്നില്ല. ഇത്തരം ഖുത്ഥുബകൾ അഥവാ ആമുഖപ്രാർത്ഥനകൾ വായനക്കാരിൽ നിന്നു ഗ്രന്ഥകാരനു ലഭിക്കേണ്ട അവകാശമായാണു മഹാനർ ഗണിച്ചിരുന്നത്. ശരിയാണല്ലോ? ഏറെ സമയവും ഊർജ്ജവും ചെലവഴിച്ച് ഒരാൾ എഴുതുന്ന പുസ്‌തകം ഉപയോഗപ്പെടുത്തുന്ന നമുക്ക് അയാളോടു ചെറിയ നിലയ്ക്കെങ്കിലും നന്ദി ചെയ്യാൻ ബാധ്യതയില്ലേ? പടപ്പുകൾക്കു നന്ദി കാണിക്കാത്തവൻ പടച്ചവനും നന്ദി കാണിക്കില്ലെന്നു പറഞ്ഞതു ഹബീബായ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളാണ്. ഇമാം അബൂദാവൂദ് (റഹിമഹുല്ലാഹ്) റിപ്പോർട്ടു ചെയ്‌ത ഒരു ഹദീസിലുണ്ട്, നിങ്ങൾക്ക് ആരെങ്കിലും വല്ല നന്മയും ചെയ്‌താൽ തത്തുല്യമായതു കൊണ്ട് അയാൾക്കു പ്രത്യുപകാരം ചെയ്യുക, അതിനു വകയൊന്നുമില്ലെങ്കിൽ അയാളോടുള്ള ബാധ്യത വീട്ടിയെന്നു നിങ്ങൾക്കു തൃപ്‌തി വരും വരെ അയാൾക്കു വേണ്ടി ദുആ ചെയ്യുക. അതായത് അയാൾക്കു വേണ്ടി ധാരാളം ദുആ ചെയ്യുക എന്നർത്ഥം. നന്ദി പ്രകാശിപ്പിക്കാൻ അവിടുന്നു തന്നെ ഒരു ദുആ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. തനിക്കു നന്മ ചെയ്‌തവനോടു ജസാകല്ലാഹു ഖൈറൻ (جَزٰاكَ اللهُ خَيْـرًا) എന്നു പറഞ്ഞാൽ അയാളോടുള്ള കടപ്പാട് ഏറ്റവും മുന്തിയ നിലയിൽ വീട്ടലായി എന്ന ആശയത്തിലൊരു ഹദീസ് ഇമാം തിർമിദി (റഹിമഹുല്ലാഹ്) ഉദ്ധരിച്ചിട്ടുണ്ട്. ജസാകല്ലാഹു ഖൈറൻ (جَزٰاكَ اللهُ خَيْـرًا) എന്നത് എഴുതാനും പറയാനും വളരെ ചെറുതാണെങ്കിലും അതുൾക്കൊള്ളുന്ന ആശയം ഗംഭീരമാണ്. താങ്കൾ എനിക്കു ചെയ്‌ത നന്മയ്ക്കു പ്രതിഫലമായി വല്ലതും ചെയ്യാൻ ഞാൻ അശക്തനാണ്. അല്ലാഹു തന്നെ താങ്കൾക്കു ഖൈറായ പ്രതിഫലം നല്കട്ടെ എന്ന മഹത്തായ ആശയമാണത് ഉൾക്കൊള്ളുന്നത്. ഒരേ സമയം സ്വന്തം കഴിവില്ലായ്‍മ അംഗീകരിച്ചു പറയലും എന്നാൽ അപരനു നന്മ ചെയ്യാനായി അല്ലാഹുവിനോടു തേടലും അതിലുണ്ട്. ഈ രൂപത്തിലൊരു നന്ദി പ്രകാശനം മറ്റേതെങ്കിലും മതവിശ്വാസികൾക്കിടയിലോ പ്രത്യയശാസ്ത്രക്കാർക്കിടയിലോ നടപ്പുള്ളതായി ഇയ്യുള്ളവൻ കണ്ടിട്ടില്ല. സൃഷ്‌ടികൾക്കിടയിലുള്ള പരസ്‌പര നന്ദിപ്രകടനത്തിൽ പോലും അല്ലാഹുവിന്റെ ദിക്റു കടന്നു വരുന്നതു ശ്രദ്ധിച്ചില്ലേ? കരുത്തു കൊണ്ടോ വിഭവങ്ങൾ കൊണ്ടോ പ്രത്യുപകാരം ചെയ്യാനൊത്തില്ലെങ്കിലും നന്ദിയും ദുആയും പ്രകാശിപ്പിക്കാൻ നാവിനെ കയറൂരി വിടുക എന്നാണു പണ്ഡിതമതം. അതായതു ശരീരം കൊണ്ടോ സമ്പത്തു കൊണ്ടോ പ്രത്യുപകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലും നാവു കൊണ്ടുള്ള നന്ദിപ്രകാശനവും ദുആയും നിർലോപം വേണമെന്നർത്ഥം. ജസാകല്ലാഹ് എന്നതിനു മറുപടിയായി ആമീൻ (آمٖينُ) എന്നോ താങ്കൾക്കും അല്ലാഹു ഖൈർ പ്രതിഫലമായി നല്കട്ടെ എന്ന ഉദ്ദേശത്തിൽ വഇയ്യാക (وَإِيّٰاكَ) എന്നോ പറയൽ സുന്നത്താണ്.

ഇത് വേറിട്ടൊരു മൗലിദ് തന്നെ! തിരു നബിയുടെ ബാഹ്യവും ആന്തരികവുമായ ചന്തങ്ങളെ ഏറ്റവും ചന്തവും വശ്യതയുമുള്ള ശൈലിയിൽ പ്രവാചകാനുരാഗികളുടെ ഹൃത്തടങ്ങളിൽ സന്നിവേശിപ്പിച്ച അനുഗൃഹീത രചന. ഒട്ടും ക്ലേശമന്യെ ആദ്യാന്ത്യം 'നൂനെ'ന്ന അക്ഷരത്തിൽ പ്രാസമൊപ്പിച്ചുള്ള രചന ഓരോ വിശ്വാസിയെയും മുത്ത് നബിയോടുള്ള സ്നേഹസാഗരത്തിൽ മുക്കിയെടുക്കുന്നു. പദ്യങ്ങളുടെ ഒഴുക്കാവട്ടെ അവർണ്ണനീയവും. ഓരോ വരിയുടെയും രചനയിൽ ആ തൂലികയിൽ എന്തൊക്കെയോ ആത്മീയ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നത് തീർച്ച. അത്രയും സുന്ദരം. അതി മനോഹരം. അറബികളെ പോലും വെല്ലുന്ന സാഹിത്യ സൃഷ്ടി. 30 ഹിസ്ബുകളിലായി സംവിധാനിക്കപ്പെട്ട ഈ മൗലിദ് ഒരു മാസം കൊണ്ട് അർത്ഥമറിഞ്ഞു പാരയണം ചെയ്തു തീർക്കുന്നവന്റെ കനവിൽ ഹബീബ് വിരുന്നെത്താതിരിക്കില്ലെന്ന് നൂർ മുഹമ്മദിയ്യിനെ വർണ്ണിച്ച ഭാഗങ്ങളിലൂടെ കണ്ണോടിച്ചാൽ നമ്മുടെ മനസ്സ് തറപ്പിച്ചു പറയും, തീർച്ച. പറഞ്ഞു വരുന്നത് പ്രിയ സുഹൃത്തും പ്രമുഖ പണ്ഡിതനുമായ അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ രചിച്ച مولد الحسنين എന്ന മൗലിദ് ഗ്രന്ഥത്തെ കുറിച്ചാണ്. മൗലിദിന്റെ കോപ്പി എനിക്കും മജ്മഇലെ മറ്റു ഉസ്താദുമാർക്കും പ്രിയ ശിഷ്യൻ മുസ്തഫ സഖാഫി തോട്ടുപൊയിൽ ഹദിയ്യയായി എത്തിച്ചു തന്നു. നാഥൻ അവന്റെയും രചയിതാവിന്റെയും സദുദ്ധേശ്യങ്ങൾ സഫലമാക്കട്ടെ ആമീൻ

*Hubbul Habeeb* *ﷺ* *🔹Daily YouTube Classes* _Day - 1_ https://youtu.be/CjNwYfUmGXw _Day - 2_ https://youtu.be/1VOciHU8Qy4 _Day - 3_ https://youtu.be/HYtC0nGx1e0 _Day - 4_ https://youtu.be/qfpwp6sk7DA _Day - 5_ https://youtu.be/rn17QvCzY2E _Day - 6_ https://youtu.be/5zvK6vbLnkU _Day - 7_ https://youtu.be/OO_EE3EjHOs _Day - 8_ https://youtu.be/M3xLDj_CP8s _Day - 9_ https://youtu.be/e13nZk6fxr4 _Day - 10_ https://youtu.be/DQwyKW5SBt8 _Day - 11_ https://youtu.be/wufGnGMEAjY _Day - 12_ https://youtu.be/bhbTPkMRPaA _Day - 13_ https://youtu.be/aUgcBswIuOs _Day - 14_ https://youtu.be/WiWLEEJyX-g _Day - 15_ https://youtu.be/DNYTuOIxlMw _Day - 16_ https://youtu.be/ImgcHu1GWJY _Day - 17_ https://youtu.be/jnWD9Rc_jc8 _Day - 18_ https://youtu.be/y0uf3IdOwrk _Day - 19_ https://youtu.be/H0Phei4Z8QI _Day - 20_ https://youtu.be/iuZ2H4DdUWU _Day - 21_ https://youtu.be/yFlbN1bR5kA _Day - 22_ https://youtu.be/u_Cyt22cWXk _Day - 23_ https://youtu.be/yFlbN1bR5kA _Day - 24_ https://youtu.be/u_Cyt22cWXk _Day - 25_ https://youtu.be/CRHJh08sX-U _Day - 26_ https://youtu.be/mAujSNapnLw *Day - 27* https://youtu.be/VcXBUang2PQ _Day - 28_ https://youtu.be/QnMaKRlj9Ik _Day - 29_ https://youtu.be/eqHDhopYQ4I _Day - 30_ https://youtu.be/VWb24KjDUhk _Day - 31_ https://youtu.be/J9IJDBja3Hs _Day - 32_ https://youtu.be/lOB0v3U5XUI _Day - 33_ https://youtu.be/kCtM-e7iG68 _Day - 34_ https://youtu.be/-SE3W_5nzG4 _Day - 35_ https://youtu.be/yDz6lV4rzYY _Day - 36_ https://youtu.be/6Oy3p3LJvqI _Day - 37_ https://youtu.be/LJ67spZkT_U _Day - 38_ https://youtu.be/gdF8yJKSDGo _Day - 39_ https://youtu.be/ec5S_6L6rpc _Day - 40_ https://youtu.be/aLd2mabWmUQ _Day - 41_ https://youtu.be/JR0w1VmC4AQ _Day - 42_ https://youtu.be/x-qlDBLpOlU _Day - 43_ https://youtu.be/kFuaOHRcV20 _Day - 44_ https://youtu.be/Qep1A31EyRs _Day - 45_ https://youtu.be/Ls7v7-R_Cek _Day - 46_ https://youtu.be/ub7D2EKSBUM _Day - 47_ https://youtu.be/poaL1aneU58 _Day - 48_ https://youtu.be/DAjznWPZBlU _Day - 49_ https://youtu.be/FPjSBXNqr0U _Day - 50_ https://youtu.be/ww4wZ4K7kSM _Day - 51_ https://youtu.be/Qhh104L0GS0 _Day - 52_ https://youtu.be/G0AMva6sxhA _Day - 53_ https://youtu.be/6074CtBj5R8 _Day - 54_ https://youtu.be/1nrtY1ufH20 _Day - 55_ https://youtu.be/_zxr7wdRv5E _Day - 56_ https://youtu.be/o41iI-HFGcM _Day - 57_ https://youtu.be/3ajugu-ocew _Day - 58_ https://youtu.be/60wYDLDARI8 _Day - 59_ https://youtu.be/fh8dK8DBR6c _Day - 60_ https://youtu.be/l4CgdDRWg_0 _Day - 61_ https://youtu.be/Hv_V7FIe6Cc _Day - 62_ https://youtu.be/RVKwrKzXgw8 _Day - 63_ https://youtu.be/Z26aTFWs1Hg _Day - 64_ https://youtu.be/344i4_giahs _Day - 65_ https://youtu.be/2Hr8NDl7Olk _Day - 66_ https://youtu.be/ECU7JpLG8A0 _Day - 67_ https://youtu.be/WEuU5kszwVU _Day - 68_ https://youtu.be/4dF27t5KPcU _Day - 69_ https://youtu.be/41RSOc7EGgM _Day - 70_ https://youtu.be/RUnpQrSbZ9Y _Day - 71_ https://youtu.be/n5ZXiLZzCnA _Day - 72_ https://youtu.be/COLCo1VUpLM CMM Knowledge World KTM Complex, First Floor, Parambilpeedika, Malappuram, Kerala - 676 317 cmminfo2022@gmail.com +91 - 701 2022 819, 9746 92 91 33 *📍Team Hubbul Habeebﷺ💚*

തിരുനബി സ്നേഹിയായ സ്വദഖതുല്ലാഹിൽ ഖാഹിരിയുടെ ജീവിതത്തിൽ വിരചിതമായ സ്നേഹ കാവ്യങ്ങൾക്ക് മുത്ത് നബിയുടെ അനുഗ്രഹവും ലഭിച്ചിട്ടുണ്ട്. കായൽ പട്ടണത്തെ പള്ളിയിൽ തൂങ്ങി ഉറങ്ങുകയായിരുന്ന ഒരാൾക്ക് നബി(സ)യെ സ്വപ്നം കണ്ടു. മുത്ത് നബിയുടെ ചാരത്ത് നിരവധി മാദിഹീങ്ങൾ പാനപാത്രവുമായി നിൽക്കുന്നു. കൂട്ടത്തിൽ സ്വദഖത്തുല്ലാഹ് ഖാഹിരിയും ഉണ്ട്. അവർക്കിടയിൽ നിന്ന് മുത്ത് നബി കുടിക്കാൻ സ്വദഖതുല്ലാഹ് തങ്ങളുടെ പാത്രത്തിൽ നിന്ന് ഒഴിച്ചെടുത്തു. പ്രസ്തുത സംഭവം അവിടുത്തെ വിശുദ്ധ ജീവിതത്തിന് ലഭിച്ച അംഗീകാരമാണ്. ജിന്ന് വർഗ്ഗവും അവിടുത്തെ വിജ്ഞാന സദസ്സിൽ സംബന്ധിച്ചിരുന്നു. ജിന്നും ഇൻസും ആദരിച്ച പ്രവാചകപ്രേമിയാണ് സ്വദഖതുല്ലാഹിൽ ഖാഹിരി(റ). അവിടുത്തെ കറാമത്തിൽ പ്രസിദ്ധമായ മീകായിൽ പള്ളി ഏവർക്കും സുപരിചിതമാണ്. മഹാനവർകൾ ദർസ് നടത്തിയിരുന്ന കായൽപട്ടണത്തെ എറാട്ടൈയ്ക്കുളം പള്ളിയിൽ നിരവധിപേർക്ക് വിജ്ഞാനം പഠിപ്പിച്ചുക്കൊണ്ട്രിക്കെ മീക്കായിൽ എന്ന മലക്കിനെ വാനത്തിൽ സഞ്ചരിക്കുന്നതായി കണ്ടു.സ്വദഖതുല്ലാഹ് തങ്ങൾ സലാം പറഞ്ഞമ്പോൾ മലക് തങ്ങളുടെ ചാരെ വന്നു. ഉഷ്ണകാലമായതിനാൽ നാട് ജലക്ഷാമം നേരിടുന്ന സമയമായിരുന്നു. നാട്ടിൽ വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ നാഥൻ്റെ സമ്മതപ്രകാരം മഴ വർഷിപ്പിച്ചു. ഉടനെ മലക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.അതോടെ പ്രസ്തുത പള്ളി മീക്കായിൽ മസ്ജിദെന്നപേരിൽ പ്രസിദ്ധമായി. ഇന്നും കായൽ പട്ടണത്ത് മീകായിൽ പള്ളി കാണാം. ഹിജ്റ 1115 സഫർ 5 ന് വെള്ളിയാഴ്ച രാവിലാണ് ശൈഖ് സ്വദഖ തുല്ലാഹ് ഖാഹിരി വഫാത്താകുന്നത്.73 വയസ്സായിരുന്നു. കീളക്കരയിലാണ് മഖ്ബറ. ആദ്യം ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അല്പം പറയാം. സ്വിദ്ദീഖ് (റ)ന്റെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ ഷൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഹ്ലം മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് …. പ്രഗൽഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ ഖാഹിറുൽ മഖ്ദൂം (ഖ സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം കാര്യമായി കരസ്തമാക്കിയത് , പ്രഗൽഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ ധാരാളം ഗ്രന്തങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട് . ദർസീ കിതാബുകളും തസ്വവ്വുഫും വഷമാകിയ മഹാൻ താൻ പടിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു . പിൽക്കാല വിജ്ഞാനകുതുകികൾക്ക് ഉപകരിക്കുംവിധം ധാരാളം ഷറഹുകൾ എഴുതിയിട്ടുണ്ട് . ഇക്കാരണത്താലാണ് മഹാനവർകൾ “ ഷറഹിൻ റ്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത് . നിരവധി ഗ്രന്ഥഥങ്ങളുടെ കർത്താവാകുന്നു മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി , ഹാഷിയതു ദുറുൽ മൻസൂർ, ഹാഷിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്വ്രീഫുൽ സൻ ജാൻ , ഹാഷിയതു ത്വിബ്ബിൽ അസ്റഖ്, തുടങ്ങിയവ പ്രധാന ക്ർതികൾ മാത്രം . ഒരിക്കല്‍ മഹാനവര്‍കള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് മഴവേണമെന്ന് ് ജനങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം മഴയുടെ ഉത്തരവാദിത്തമുളള മീക്കാഈല്‍ (അ) എന്ന മലക്കിനെ വിളിക്കുകയും മഴ വര്‍ഷിപ്പിക്കാനുളള ജനങ്ങളുടെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. മീക്കാഈല്‍ (അ) ഉടനെ അല്ലാഹുവിന്റ്റെ സമ്മതത്തോടെ മഴ വര്‍ഷിപ്പിച്ചു. മീക്കാഈല്‍ (അ) വന്നത് പലരും നേരില്‍ കണ്ടിരുന്നു. ഇതുകൊണ്ടാണ് ജനങ്ങള്‍ ആ പളളിയെ മീക്കാഈല്‍ പളളിയെന്ന് നാമകരണം ചെയ്തത് കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിൻ റ്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിഷ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിൻ റ്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത് . ഹിജ് റ 1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തൻ റ്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിഷ്രമം കൊള്ളുന്നു.(copy) ക്രോഡികരണംഃ ✍️ മുസാഫിർ https://m.facebook.com/story.php?story_fbid=435369828516679&id=100061309950560

ശൈഖ്‌ സദഖത്തുല്ലാഹ്‌ (റ) വിന്റെ ഗുരുവായ മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ്‌ (റ) വിന്റെ മഖാം, ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വും കുടുംബവും, സയ്യിദ്‌ മുഹമ്മദ്‌ (റ) എന്ന ഏർവാടി ശൈഖിന്റെ സഹോദരന്റെ മഖാം, ഏർവാടി ശൈഖിനോടൊപ്പം ശഹീദായ18 യുവ ശുഹദാക്കളുടെ മഖാം, അറൂസിയ്യഃ മദ്രസയോട്‌ ചേർന്നുള്ള മഖാം, പല്ലക്ക്‌ വലി മഖാം, കണ്ണാടി വലി മഖാം, 40 അടി ദർഗ്ഗ. ഇവിടെയൊക്കെ മറ്റു മഖാമുകളും (ഖബറുകളും) കാണുന്നു. സ്‌'ത്രീ പുരുഷന്മാർ ഇടകലരൽ പോലുള്ള വിവരക്കേടുകൾ കായൽ പട്ടണത്തും കീളക്കരയിലും ഉള്ള മഖാമുകളിൽ കണ്ടിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌. ആദം നബി (അ) ന്റെ മക്കളായ ഹാബീലിന്റെയും ഖാബീലിന്റെയും ഖബറുകളായി പറയപ്പെടുന്ന 2 ഖബറുകൾ ഉള്ള ഒരു മഖാം രാമനാഥപുരത്ത്‌ നിന്നും 60 കി. മീ. അകലെയുള്ള രാമേശ്വരത്ത്‌ കാണുന്നു. അത്രയും പഴക്കമുള്ള ഖബറുകൾ താരീഖ്‌ (ചരിത്രം) കൊണ്ട്‌ സ്ഥിരീകരിക്കുവാൻ കഴിയില്ലല്ലോ. ആദം നബി (അ) ശ്രീലങ്കയിൽ ഇറങ്ങിയത്‌ നിരാക്ഷേപം പറയപ്പെടുന്ന ചരിത്രമാണ്‌. ഇസ്‌'ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അങ്ങിനെ പരാമർശമുണ്ട്‌. ആദം നബി (അ) ഇന്ത്യയിൽ നിന്നും ഹജ്ജിനു പോയതായി ഫത്‌ഹുൽ മുഈനിൽ തന്നെ പറയുന്നുണ്ട്‌. പഴയ ഇന്ത്യ വിശാലമാണല്ലോ. ഏതായാലും ഈ ഖബറുകൾ അവരുടെതാകാൻ സാധ്യതയുണ്ട്‌ എന്നല്ലാതെ കൂടുതൽ ഇതിനെ പറ്റി ഒന്നും പറയാൻ കഴിയില്ല. കായൽ പട്ടണവും കീളക്കരയും പോലെ ചരിത്രപരമായ സ്ഥിരീകരണം കാണുന്നില്ല എന്ന് അർത്ഥം الله اعلم. എന്നാൽ ആ പരിസരത്ത്‌ ചില ഉലമാക്കളുടെയും മറ്റും ഖബറുകളുമുണ്ട്‌. ഇവിടെ പറയപ്പെട്ട മഹാന്മാരുടെ ദറജകൾ അല്ലാഹു ഉയർത്തട്ടെ, അവരുടെ ഹഖ്‌ കൊണ്ട്‌ അല്ലാഹു നമ്മെ സ്വാലിഹീങ്ങളിൽ പെടുത്തട്ടെ ആമീൻ. സ്വിദ്ദീഖ് (റ)ന്റെ പരമ്പരയിലെ കണ്ണിയും വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ ഷൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനാണ് മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) .ഹിജ്റ 1040ൽ തമിഴ്നാടിലെ തൂത്തുക്കുടി ജില്ലയിലെ കായൽ പട്ടണത്താണ് ജനനം. പണ്ഡിതനും സൂഫിയുമായ പിതാവിൽ നിന്നാണ് ഖുർആൻ പഠിച്ചത്. പ്രഗൽഭ പണ്ഡിതനും വലിയ്യുമായ ശൈഖ് മഖ്ദൂം ശിന്നീന ലബ്ബാ ആലിമിൽ നിന്ന് കർമ്മശാസ്ത്രവും മറ്റ് ഇൽമിൻ്റെ ശാഖകളും പഠിച്ച് തലപ്പാവണിഞ്ഞു. നിരവധി അത്ഭുത സംഭവങ്ങൾ വെളിവായിരുന്ന ജീവിതമായിരുന്നു ശൈഖ് മഖ്ദൂം ശിന്നീന ലബ്ബാ ആലിമിൻ്റേത്. രാത്രികളിൽ വെള്ളത്തിൽ മുസല്ലവിരിച്ച് നിസ്കരിച്ചിരുന്ന അറിവിൻ്റെ ചക്രവർത്തിയായ മഹാനുഭാവൻ്റെ കീഴിൽ നിന്ന് പഠനം പൂർത്തിയാക്കിയ സ്വദഖത്തുല്ലാഹിൽ ഖാഹിരി ജ്ഞാന പ്രസരണ വഴിയിൽ ദീർഘകാലം ചെലവഴിക്കുകയും നിരവധി പണ്ഡിത പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്തു. അഗാധപാണ്ഡിത്യവും അനുപമ ജീവിതവും അവിടുത്തെ പ്രത്യേകതയാണ്. ആത്മീയ സരണയിൽ സമ്പുഷ്ഠമായ കുട്ടിക്കാല ജീവിതമായിരുന്നു സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടേത്. ഒരിക്കൽ പിതാവായ ശൈഖ് സുലൈമാൻ ലബ്ബൽ ഖാഹിരിയും സ്വദഖത്തുല്ലാഹ് തങ്ങളും ഒരിടത്തേക്ക് യാത്ര പുറപ്പെട്ടു.യാത്രമധ്യേ പിതാവിൻ്റെ പരിചിതർ സൽക്കാരമൊരുക്കി ഇരുവരെയും വീട്ടിലേക്ക് ക്ഷണിച്ചു. പിതാവ് മകനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി യെ പറഞ്ഞയച്ചു. വീട്ടുകാർ സ്വദഖത്തുല്ലാഹ് തങ്ങൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും ഒരിനം എടുത്ത് പക്ഷിയായി പറപ്പിച്ചു വിട്ടു.ഇത് കണ്ട വീട്ടുകാർ അത്ഭുത ചിത്തരായി... മുതഅല്ലിം ജീവിതത്തിൽ തന്നെ കറാമത്തുകൾ പ്രകടമാക്കിയ തങ്ങളെ സഹപാഠികളും നാട്ടുകാരും ഹൃദ്യമായി ആദരിച്ചു. പoന കാലം കഴിഞ്ഞ് ഹജ്ജ് ചെയ്യാനായി മക്കയിലെത്തുകയും ഹറമൈനിൽ രണ്ട് വർഷം താമസിക്കുകയും ചെയ്തു. അവിടെന്ന് ശൈഖുൽ ഇസ്ലാമിനെ പരിചയപ്പെട്ടു.സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ പാണ്ഡിത്യവും തഖ്വയും മനസ്സിലാക്കിയ ശൈഖുൽ ഇസ്ലാം അദ്ദേഹത്തെ ഹറമിൽ മുദരിസായി നിയോഗിച്ചു.ശാഫിഇ മദ്ഹബിൽ തദ്രീസ് നടത്താൻ യോഗ്യനായ പണിതനാണ് ഖാഹിരി തങ്ങളെന്ന് ബോധ്യപ്പെട്ടതിനാലാണ് കിതാബ് ചൊല്ലിക്കൊടുക്കാൻ നിയുക്തനാക്കിയത്. തിരുനബി സ്നേഹം ജീവിത വ്രതമാക്കിയ മഹാനുഭാവൻ നിരവധി നബി കീർത്തനങ്ങളും രചിച്ചിട്ടുണ്ട്. തൻ്റെ വിദ്യാർത്ഥികളെയും കുടുംബക്കാരെയും പ്രവാചക സ്നേഹിളാക്കാൻ അവിടുത്തെ ജീവിതത്തിന് സാധിച്ചിട്ടുണ്ട്.. നാം ചൊല്ലി വരുന്ന ശൈഖ്‌ അബ്ദുൽ ഖാദിറുൽ ജീലാനി (റ) വിന്റെ പ്രകീർത്തനമായ 'ഖുതുബിയ്യത്ത്‌' എന്ന നിസ്‌'തുല്യമായ തവസ്സുൽ ബൈത്ത്‌ രചിച്ചത്‌ ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. തഫ്‌'സീർ ബൈളാവിക്കും തഫ്‌സീർ ദുർറുൽ മൻസൂറിനും മഹാനവർകൾ ഹാശിയഃ എഴുതിയിട്ടുണ്ട്‌. ശൈഖവർകളുടെ ഖസ്വീദത്തുൽ വിത്‌'രിയ്യഃ യുടെ തഖ്‌'മീസ്‌ പ്രസിദ്ധമാണ്‌. . ബാനത്‌ സുആദ്‌, ബുർദ എന്നീ പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കും മഹാൻ തഖ്‌'മീസുകൾ രചിച്ചിട്ടുണ്ട്‌. ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പിൻതലമുറയിൽ ജനിച്ച ഇമാമുൽ അറൂസ്‌ ശൈഖ്‌ മാപ്പിളൈ ലബ്ബൈ ആലിം വലിയ്യുല്ലാഹ്‌ (റ) അവർകളും വലിയ ആലിമും ആദ്ധ്യാത്മിക ഗുരുവുമായിരുന്നു. അവരുടെ തലമുറയിൽ ജനിച്ച പ്രസിദ്ധനായ പ്രവാചക സ്നേഹിയാണ് കായൽ പട്ടണം ശൈഖ് ഉമറുൽ ഖാഹിരി.

ദീനീ ഉലൂമുകളുടെയും ആദ്ധ്യാത്മികതയുടെയും അറബി സാഹിത്യത്തിന്റെയും നിരവധി മഹാ പ്രതിഭകളുടെ ചരിത്രമുള്ള നാടുകളാണല്ലോ തമിഴ്‌നാട്ടിലെ കായൽ പട്ടണവും കീളക്കരയും. പുരാതനമായ പള്ളികൾ, പഴയ ദീനീ വിജ്ഞാന കേന്ദ്രങ്ങൾ, നിരവധി പുണ്യ മഖാമുകൾ തുടങ്ങിയവ അവിടെയുണ്ട്‌. കീളക്കരയിൽ നേരത്തെ പോയിട്ടുണ്ടെങ്കിലും അവിടെയും കായൽ പട്ടണത്തും പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഖലീഫ അബൂബക്‌'ർ സിദ്ധീഖ്‌ (റ) വിന്റെ വംശ പരമ്പരയിൽ ജനിച്ച മഹാ പണ്ഡിതനും ഗ്രന്ഥകാരനുമായ മാദിഹു റസൂൽ ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെയും ജലാലിയ്യഃ റാതീബ്‌ ക്രോഢീകരിച്ച മഹാഗുരു ഇമാമുൽ അറൂസ്‌ ശൈഖ്‌ മാപ്പിള ലബ്ബ ആലിം (റ) വിന്റെയും അവരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി മഖാമുകൾ, തമിഴ്‌നാട്ടിലെ വളരെ പുരാതനമായ ഒരു ഇൽമിന്റെ കേന്ദ്രമായ അൽ മദ്‌റസത്തുൽ അറൂസിയ്യഃ തൈകാ എന്നിവ കീളക്കരയിലുണ്ട്‌. കായൽ പട്ടണത്തും നിരവധി ചരിത്ര കേന്ദ്രങ്ങ‍ളും മഖാമുകളുണ്ട്‌. ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ), അവരുടെ സഹോദരനും 'സ്വലാഹുദ്ധീൻ' എന്ന പ്രസിദ്ധ ബൈത്ത്‌ കിതാബിന്റെ മുസന്നിഫുമായ ശൈഖ്‌ സ്വലാഹുദ്ധീൻ (റ) തുടങ്ങി 5 പണ്ഡിത രത്നങ്ങളുടെ പിതാവായ ശൈഖ്‌ സുലൈമാനുൽ ഖാഹിരി (റ) (വഫാത്ത്‌ ഹി. 1079) യുടെ മഖാം, (ബീച്ച്‌ റോഡ്‌) അവരുടെ ഉസ്‌'താദ്‌ ശൈഖ്‌ പെരിയ ശംസുദ്ധീൻ (റ) വിന്റെയും അവരുമായി ബന്ധപ്പെട്ട ചില മഹാന്മാരുടെയും മഖാമുകളുള്ള കൊടിമരപ്പള്ളി മഖാം, പ്രസിദ്ധമായ 'അല്ലഫൽ അലിഫ്' രചിച്ച ശൈഖ്‌ ഉമറുൽ ഖാഹിരി (റ), അവരുടെ മകനും 'റസ്സാനത്ത്‌' എന്ന പ്രസിദ്ധ ബൈത്ത്‌ കിതാബിന്റെ മുസന്നിഫുമായ ശൈഖ്‌ അബ്ദുൽ ഖാദിർ ബിൻ ഉമർ (റ) (കായൽപട്ടണം തൈകാ സ്വാഹിബ്‌) എന്നിവരുടെ മഖാം (തൈകാ മഖാം), ചരിത്ര പ്രസിദ്ധമായ മീകാഈൽ പള്ളി, പള്ളിയുടെ ചാരത്തുള്ള മലയാളിയായ മരക്കാർ (റ) വിന്റെ മഖാം, ബഗ്ദാദിൽ നിന്ന് വന്ന ഗൗസുൽ അഅ്ളം (റ) വിന്റെ പേരക്കുട്ടിയായ അസ്സയ്യിദ്‌ അബ്ദുല്ലാഹിൽ ഖാദിരി (റ) 150 വർഷങ്ങൾക്ക്‌ മുമ്പ്‌ സ്ഥാപിച്ച ദിക്‌റിന്റെ മജ്‌ലിസും ഉന്നത ദീനീ വിജ്ഞാന കേന്ദ്രവുമായ കായൽപട്ടണം മഹ്‌'ളറത്തുൽ ഖാദിരിയ്യഃ, ശാഹ്‌ വലിയ്യുല്ലാഹ്‌ മുഹദ്ദിസ്‌ ദഹ്‌'ലവി (റ) വഴിയുള്ള അൽ ഖാദിരിയ്യത്തുൽ അലിയ്യഃ, നഖ്‌'ശബന്ദിയ്യഃ, അക്‌'ബരിയ്യഃ എന്നീ ആത്മീയ സരണികളുടെ ഖലീഫയായിരുന്ന കായൽ പട്ടണം അബ്ദുൽ ഖാദിർ സ്വൂഫി ഹസ്രത്ത്‌ (റ) (വഫാത്ത്‌ : ഹിജ്‌'റ 1402) സ്ഥാപിച്ച കായൽ പട്ടണത്തെ സ്വൂഫീ മൻസിൽ എന്നിവ അവയിൽ ചിലതാണ്‌. തമിഴ്‌നാട്ടിൽ സിയാറത്തിനു പോകുന്നവർ ഇവിടെയെല്ലാം പോകണം. അവിടെയുള്ള മഹാന്മാരോട്‌ നമുക്ക്‌ വൈജ്ഞാനികവും ആത്മീയവുമായ കടപ്പാടുണ്ട്‌. നാം ചൊല്ലി വരുന്ന ശൈഖ്‌ അബ്ദുൽ ഖാദിറുൽ ജീലാനി (റ) വിന്റെ പ്രകീർത്തനമായ 'ഖുതുബിയ്യത്ത്‌' എന്ന നിസ്‌'തുല്യമായ തവസ്സുൽ ബൈത്ത്‌ രചിച്ചത്‌ ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. തഫ്‌'സീർ ബൈളാവിക്കും തഫ്‌സീർ ദുർറുൽ മൻസൂറിനും മഹാനവർകൾ ഹാശിയഃ എഴുതിയിട്ടുണ്ട്‌. ശൈഖവർകളുടെ ഖസ്വീദത്തുൽ വിത്‌'രിയ്യഃ യുടെ തഖ്‌'മീസ്‌ പ്രസിദ്ധമാണ്‌. സ്വതന്ത്ര രചനയെക്കാൾ ശ്രമകരമാണല്ലോ തഖ്‌'മീസുകൾ. ബാനത്‌ സുആദ്‌, ബുർദ എന്നീ പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കും മഹാൻ തഖ്‌'മീസുകൾ രചിച്ചിട്ടുണ്ട്‌. ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്‌'ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്‌'നാസും രചിച്ചത്‌ അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ്‌ മുഹമ്മദ്‌ ലബ്ബൈ ആലിം (റ) എന്ന മഹാനാണ്‌. ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പിൻതലമുറയിൽ ജനിച്ച ഇമാമുൽ അറൂസ്‌ ശൈഖ്‌ മാപ്പിളൈ ലബ്ബൈ ആലിം വലിയ്യുല്ലാഹ്‌ (റ) അവർകളും വലിയ ആലിമും ആദ്ധ്യാത്മിക ഗുരുവുമായിരുന്നു. മഹാന്മാരെ പ്രകീർത്തിക്കുന്നതിൽ അപാരമായ തൗഫീഖ്‌ ലഭിച്ച ശൈഖവർകൾക്ക്‌ ഇമാമുനാ ഹസൻ , ഹുസൈൻ റ-ഹുമായുടെ മൗലിദ്‌ രചിച്ചതിനാൽ 'മദീഹു സ്സിബ്‌'ത്വൈൻ' എന്ന സ്ഥാനപ്പേരു കൂടി ലഭിച്ചിട്ടുണ്ട്‌. ഇമാം ശാഫിഈ (റ) മൗലിദ്‌, ഗൗസുൽ അഅ്ളം (റ) മൗലിദ്‌, അജ്‌'മീർ ഖ്വാജാ (റ) മൗലിദ്‌, സയ്യിദ്‌ മുഹമ്മദ്‌ മൗലൽ ബുഖാരി (റ) മൗലിദ്‌ തുടങ്ങി മഹാനവർകക്ക്‌ 150-ൽ പരം രചനകൾ ഉണ്ട്‌. മഹാനവർകളുടെ ഗുരുവും ഭാര്യാപിതാവുമാണ്‌ കീളക്കര തൈകാ സ്വാഹിബ്‌ വലി (റ), അവരുടെ ഗുരു ശൈഖ്‌ ഉമറുൽ ഖാഹിരി (റ) യും അവരുടെ ഗുരു സയ്യിദ്‌ മുഹമ്മദ്‌ മൗലൽ ബുഖാരി (റ) (കണ്ണൂർ) തങ്ങളുമാണ്‌. പ്രസിദ്ധമായ ഏർവാടിയിൽ നിന്നും കീളക്കരയിലേക്ക്‌ 10 കി. മീ. മാത്രമേ ദൂരമുള്ളൂ. രാമനാഥപുരമാണ്‌ അടുത്ത Railway Station. കീളക്കരയിൽ നിന്നും തൂത്തുക്കുടി വഴിയാണ്‌ കായൽ പട്ടണത്തേക്ക്‌ പോകുന്നത്‌. ദൂരം 150 കി. മീ.. തെക്കൻ കേരളത്തിൽ നിന്നും ഏറെ അകലെയല്ലാത്ത തിരുനെൽവേലിയിൽ നിന്ന് 47 കി. മീ. ദൂരമാണ്‌ കായൽ പട്ടണത്തേക്കുള്ളത്‌. കീളക്കരയിൽ ധാരാളം മഖാമുകളുണ്ട്‌.