മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
مناقب شيخ المشائخ
അജ്മീർ മൗലിദ്
രചന : ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
Another
https://t.me/moulidstudy/948
https://t.me/moulidstudy/967
https://t.me/moulidstudy/996
https://t.me/moulidstudy/2320
1 380
അജ്മീർ മൗലിദ്
രചന : ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
Another
https://t.me/moulidstudy/949
https://t.me/moulidstudy/967
https://t.me/moulidstudy/996
https://t.me/moulidstudy/2320
1 380
فيض المتين في مناقب معين الدين
അജ്മീർ മൗലിദ്
AJMEER MOULID
രചന : തിരൂരങ്ങാടി എം പി അലി ഹസൻ മൗലവി/ അലവി മുസ്‌ലിയാർ
Another
https://t.me/moulidstudy/923
https://t.me/moulidstudy/942
https://t.me/moulidstudy/648
1 380
ضوء جمير في مدح نوء أجمير
അജ്മീർ മൗലിദ്
രചന : പകര മുഹമ്മദ് അഹ്സനി
Another
https://t.me/moulidstudy/1914
1 380
مواهب الرب المتين في مناقب الشيخ قطب العارفين وغوث الواصلين السيد معين الدين الجشتيّ الأجميري(ر)
അജ്മീർ മൗലിദ്
Ajmeer Moulid
രചന : ഇമാം അഹ്മദ് കോയ ശാലിയാത്തി
1 380
فيض المتين في مناقب معين الدين
അജ്മീർ മൗലിദ്(പുതിയ പതിപ്പ്)
രചന : തിരൂരങ്ങാടി എം.പി ഹസ്സൻ മുസ്‌ലിയാർ
Another
https://t.me/moulidstudy/923
https://t.me/moulidstudy/945
https://t.me/moulidstudy/648
1 380
ഹിജ്‌റ 633, റജബ് ആറിനാണ് ഖാജാ തങ്ങളുടെ വഫാത്ത്. ആ ദിവസം മുഴുവൻ റൂമിൽ വാതിലടച്ച് ഏകാന്തനായി ധ്യാനനിരതനായിരുന്നു. വാതിലിന് സമീപം കാത്തിരുന്ന സ്‌നേഹജനങ്ങൾ റൂമിനകത്ത് പലരുടെയും ശബ്ദങ്ങൾ കേട്ടു. വാതിൽ തുറന്ന് നോക്കിയപ്പോൾ എന്നെന്നേക്കുമായി യാത്ര പറഞ്ഞിരുന്നു. ആ നെറ്റിത്തടത്തിൽ ദിവ്യപ്രകാശത്താലുള്ള ഒരു ലിഖിതം കണ്ടു. ‘ഹാദാ ഹബീബുല്ലാഹ്, മാത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ അവന്റെ പ്രീതിയിലായി വിട പറഞ്ഞിരിക്കുന്നു) മർഹൂം ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ) യുടെ മവാഹിബുൽ റബ്ബിൽ മതീൻ (പേജ് 26) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
നിരവധി അസാധാരണ സംഭവങ്ങൾ മഹാനിൽ നിന്ന് പ്രകടമായി. മരിച്ച വ്യക്തിയെ അല്ലാഹുവിന്റെ സഹായത്താൽ ജീവിപ്പിച്ചതും അഗ്നിയാരാധകരെ വെല്ലുവിളിച്ച് തന്റെ ഒരു അനുയായിയെ തീയിൽ നടത്തിച്ചതും അടക്കം നാലായിരത്തോളം കറാമത്തുകൾ ഖാജാ തങ്ങളിലൂടെ പ്രകടമായതായി ചരിത്രം രേഖപ്പെടുത്തുന്നു.അവരുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്താനുതകുന്ന സത്കർമങ്ങൾ ചെയ്യാനും സ്വർഗത്തിൽ ഒരുമിച്ച് കൂടാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ…..ആമീൻ
✍🏻 വാക്കത്ത് അബ്ദുല്ലത്വീഫ് മുസ്ലിയാർ പാലാഴി
1 380
അജ്മീർ ഖാജ(റ) ഇന്ത്യയുടെ സുൽത്താൻ
വിശ്വപ്രസിദ്ധ മസാറുകളിൽ ഒന്നായ അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി തങ്ങളുടെ 809-ാംമത്തെ ഉറൂസ് മുബാറക്കും വലിയ ആത്മീയ സമ്മേളനവും രാജസ്ഥാനിൽ നടക്കുകയാണല്ലോ.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, സിംഗപ്പൂർ ഉൾക്കൊള്ളുന്ന ഇന്ത്യയിലേക്കായിരുന്നു നബി (സ) തങ്ങൾ ഖാജാ തങ്ങളെ നിയോഗിച്ചത്. ഇവിടെയെല്ലാം ഖാജാ തങ്ങൾ അറിയപ്പെടുന്നത് സുൽത്താനുൽ ഹിന്ദ് എന്ന് തന്നെയാണ്. മഹാനവർകൾ നടത്തിയത് പോലുള്ള ഒരു നവോത്ഥാനം ഇവിടെ സൃഷ്ടിക്കാൻ ശേഷം ഇന്നേ വരെ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഒരൊറ്റ കറാമത്തുകൊണ്ട് മാത്രം ലക്ഷങ്ങൾ ഇസ്‌ലാം ആശ്ലേഷിച്ച സംഭവം ചരിത്രത്തിൽ കാണാം. ബ്രിട്ടീഷ് വൈസ്രോയായിരുന്ന കഴ്‌സൺ പ്രഭു എഴുതിഴത് എട്ട് നൂറ്റാണ്ട് കാലമായി അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്ന ഒരാളാണ് ഇന്ത്യയെ ഭരിക്കുന്നത് എന്നാണ്. തന്റെ മേലധികാരികൾക്ക് എഴുതിയ കത്തിലെ വാചകമാണിത്.
വ്യത്യസ്ത വിശ്വാസക്കാരും ജാതി മതസ്ഥരുമായ പതിനായിരങ്ങൾ ദർഗയുടെ പരിസരങ്ങളിൽ ജീവിക്കുന്നു. അനാഥകളും അഗതികളും മാത്രമല്ല, അന്ധരും ബധിരരും മൂകരും നിരാലംബരുമായ ജനസഹസ്രങ്ങൾ, അജ്മീർ ദർഗ ആശ്രയിച്ച് ഉപജീവന മാർഗവും മറ്റും നടത്തിപ്പോരുന്നു. ജീവിതകാലത്ത് പാവങ്ങളുടെ ആശ്രയം, (ഗരീബ്‌നവാസ്) ആയിരുന്നുവെങ്കിൽ ഇന്നും അത് മാറ്റമില്ലാതെ തുടർന്നുപോരുന്നു.
ഖാജാ തങ്ങളുടെ പൂർണനാമം, അസ്സയ്യിദ് ശൈഖ് മുഈനുദ്ദീൻ ഹസൻ (റ) എന്നാണ്. ഹിജ്‌റ 522ൽ ഇറാനിലെ സജിസ്ഥാനിലാണ് ജനനം. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും വലിയ ധർമിഷ്ഠനുമായിരുന്ന പിതാവ് ശിയാസുദ്ധീൻ സൻജരിയുടെ ശിക്ഷണത്തിലായിരുന്നു പ്രാഥമിക പഠനം. തന്റെ പിതാവിന്റെ മരണ ശേഷം, ലഭിച്ച കൃഷിയിടത്തിൽ നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരിൽപ്പെട്ട സാത്വികനായ ഒരു മനുഷ്യൻ അവിടേക്ക് കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ചിരുത്തി പഴങ്ങൾ പറിച്ചുകൊണ്ട് വന്ന് സത്കരിച്ചു. ശൈഖ് ഇബ്‌റാഹീം എന്ന പേരിൽ പ്രസിദ്ധനായ മജ്ദൂബായിരുന്നു അത്. കുട്ടിയുടെ പ്രവർത്തനത്തിൽ സന്തുഷ്ടനായ മഹാൻ തന്റെ ഭാണ്ഡം തുറന്ന് അതിൽ നിന്ന് ഒരു പഴമെടുത്തുകൊടുത്തു.
പിൽക്കാലത്ത് വരാനിരിക്കുന്ന മഹാനായ ഒരു ധാർമിക വിപ്ലവ നായകന് ഊർജം പകരുകയായിരുന്നു ശൈഖ് ഇബ്‌റാഹീം (റ). ഈ സംഭവത്തോടെ, സമ്പാദ്യം മുഴുവൻ ദാനം ചെയ്ത്, പഠനവും ജനസേവനവും ലക്ഷ്യമാക്കി യാത്ര തുടർന്നു. ശൈഖ് ഹുസാമുദ്ദീൻ(റ)ന്റെ അടുത്ത് നിന്ന് ഖുർആൻ മനഃപാഠമാക്കി, പിന്നീട് ഇറാഖിലെ ഖാജാ ഉസ്മാൻ ഹാറൂനി (റ) വിനെ അന്വേഷിച്ച് പുറപ്പെട്ടു. 20 വർഷക്കാലം അദ്ദേഹത്തിൽ നിന്ന് വിജ്ഞാനവും ആത്മീയ സരണികളും സ്വായത്തമാക്കി, ശൈഖിൽ നിന്ന് സ്ഥാന വസ്ത്രം (ഹിർക്ക) സ്വീകരിച്ച്, വിശ്രുതമായ ചിശ്ത്തി മാർഗത്തിൽ പ്രവേശിച്ചു. ഖാജാ തങ്ങളുടെ മഹാ ഗുരുക്കളെല്ലാം ചിശ്ത് എന്ന പ്രദേശത്തായിരുന്നു. ഖാജാ തങ്ങൾ അറിയപ്പെട്ടത് ഈ പ്രദേശത്തോട് ചേർത്ത് കൊണ്ടാണ്.
അക്കാലത്തെ അറിയപ്പെട്ട അത്മീയ ഗുരുക്കളെയെല്ലാം സന്ദർശിച്ച് അനുഗ്രഹം നേടിയ ഖാജാ തങ്ങൾ നൂഹ് നബി(അ)ന്റെ കപ്പൽ നങ്കൂരമിട്ട ജൂതി പർവത മുകളിലെത്തി ഗൗസുൽ അഅ്ളം ശൈഖ് ജീലാനി തങ്ങളെ കണ്ടു. മുഹ്‌യിദ്ദീൻ ശൈഖ് തങ്ങളോടൊപ്പം ജീലാനിയിലേക്ക് പുറപ്പെട്ടു. മാസങ്ങളോളം ഒന്നിച്ച് കഴിഞ്ഞു. ഖാജാ തങ്ങളുടെ ഗുരുപരമ്പരയും കുടുംബ പരമ്പരയുമെല്ലാം നബി(സ) തങ്ങളിലേക്ക് എത്തിച്ചേരുന്നു.
ഒരു ദിവസം നബി(സ)യെ സിയാറത്ത് ചെയ്ത ശേഷം റൗള ശരീഫിന്റെ പരിസരത്ത് ഉറങ്ങികിടക്കുമ്പോൾ നബി തങ്ങളെ സ്വപ്‌നം കാണുകയുണ്ടായി. ”ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അന്ധകാരത്തിലാണ്”. ഈ നിർദേശം ശിരസ്സാ വഹിച്ച് 40 അനുയായികൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ച് ഹിജ്‌റ 561 മുഹർറം മാസത്തിൽ അജ്മീറിലെത്തി.
സ്വപ്‌നത്തിലൂടെയുള്ള നബി (സ) തങ്ങളുടെ നിർദേശവും ജീലാനീ തങ്ങളടക്കമുള്ളവരുടെ ആശീർവാദങ്ങളുടെയും ഫലം കാണുകയായിരുന്നു. നിരവധി കറാമത്തുകളിലൂടെയും ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെയും ലക്ഷങ്ങൾക്ക് ആത്മനിർവൃതി പകർന്ന്, ഇന്ത്യയുടെ സുൽത്താനായി എന്നും ജനമനസ്സുകളിൽ ജീവിക്കുകയാണ് ഖാജാ തങ്ങൾ.
1 380
ഹിജ്‌റ 633 റജബ് 6 ന് തിങ്കളാഴ്ച രാവിൽ ഇശാ നിസ്ക്കാര ശേഷം ഖ്വാജാ رضي الله عنهതങ്ങൾ റൂമിന്റെ കതകടിച്ചു. ആർക്കും പ്രവേശനമില്ല. എല്ലാവരും ആകാംശയിൽ വാതിൽ പടിയിൽ ഇരുന്നു. അകത്ത് നിന്ന് കാൽ ശബ്ദവും ദിക്റിന്റെ ശബ്ദവും ഫജ്ർ വരെ കേട്ടിരുന്നു. പിന്നീട് ശബ്ദം നിലച്ചു. സുബഹി നിസ്‌കാരത്തിന് ഖ്വാജാ തങ്ങളെ رضي الله عنهവിളിച്ചു. മറുപടിയില്ല. അവസാനം അവർ കതക് ബലമായി തുറന്നു. അപ്പോഴേക്കും ഖ്വാജാ തങ്ങൾ رضي الله عنهവഫാതായിരുന്നു.
هذا حبيب الله مات في حبي الله
അല്ലാഹുവിന്റെ ഇഷ്ടദാസൻ
അല്ലാഹുവിന്റെ ഇഷ്ടത്തിലായി യാത്രയായി.....
എന്ന്
അവിടത്തെ നെറ്റിത്തടത്തിൽ
എഴുതി വെച്ചിരിക്കുന്നു....
ഖ്വാജാ തങ്ങളെ ശിഷ്യരും സ്നേഹിക്കുന്നവരും ചേർന്ന് അതെ റൂമിൽ തന്നെ തിരു ശരീരം മറവ് ചെയ്തു.
അവിടന്ന് മഹബ്ബത്ത് വെക്കുന്നവരിൽ
ഞങ്ങളെയും ഉൾപെടുത്തണെ ........
1 380
സുൽത്താനുൽ ഹിന്ദ്
റജബ് 6
ഇന്ത്യ രാജ്യത്ത് ഇസ്‌ലാമിന് അസ്ഥിവാരം പണിയുന്നതിൽ വളരെ പ്രധാന പങ്ക് വഹിച്ച
സുൽത്വാനുൽ ഹിന്ദ് ബുർഹാനുൽ ആശിഖീൻ ഗരീബ് നവാസ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തിയ്യ് ഹസൻ സൻജ്ജരി رضي الله عنه
മഹാനവർകളെ വഫാത്തിന്റെ
ദിവസമാണ്.........
ജനനം :
ഖുറാസാൻ രാജ്യത്തിൽ സിജിസ്ഥാനിൽ സൻജ്ജർ എന്ന ഗ്രാമത്തിൽ ഹിജ്‌റ 522 ലാണ് മഹാനവർകൾ ജനിച്ചത്.
പിതാവ്
പണ്ഡിതനും അധ്യാത്മകി സൂഫി വര്യനും മുത്ത്നബി صلى الله عليه وسلمതങ്ങളുടെ പതിനഞ്ചാമത്തെ പേരമകനുമായ ശൈഖ് ഗിയാസുദ്ദീൻ رضي الله عنه.
മാതാവ് :
മുത്ത്നബി صلى الله عليه وسلمതങ്ങളെ മകൾ സയ്യിദത്ത് ഫാത്വിമ رضي الله عنهاയുടെ മകൻ സയ്യിദുനാ ഹസൻ رضي الله عنهതങ്ങളെ സന്താന പരമ്പരയിൽ ജനിച്ച മാഹിൻ ന്നൂർ ബിൻത് സയ്യിദ് ദാവൂദ് رضي الله عنها.
തോട്ടത്തിൽ വെച്ച് കണ്ട ഫഖീർ :
ശൈഖ് ഇബ്‌റാഹീം ഖൻതൂരി رضي الله عنه എന്ന മഹാൻ
അവിടെത്തെ ഭാണ്ഡത്തിൽ നിന്ന് ഉണക്ക റൊട്ടി എടുത്ത് ചവച്ച് അരച്ച്
ഖ്വാജാ رضي الله عنهതങ്ങളെ വായിൽ വെച്ചു കൊടുത്തതോടെ ഖ്വാജാ തങ്ങളെ ഹൃദയം പ്രകാശിക്കാൻ തുടങ്ങി. ഭൗതിക ജീവിതത്തോട് മിടിപ്പ് വരുകയും ചെയ്തു.
ഹസ്രത്ത് ഹിസാമുദ്ദീൻ رضي الله عنهഎന്നിവരുടെ അടുക്കൽ നിന്ന് ഖുർആൻ മനഃപാഠമാക്കി ശരീഅത്തിന്റെ വിജ്ഞാനവും കരസ്ഥമാക്കി. അവിടെ നിന്ന് ഗുരുവിന്റെ സമ്മതത്തോട് യാത്ര പുറപ്പെട്ടു.
കാടും മലയും മരുഭൂമിയും താണ്ടി ഊണും ഉറക്കവും ഇല്ലാത്ത യാത്ര.
അതിനിടെ സ്വപ്നത്തിൽ ശൈഖ് ഉസ്മാനുൽ ഹാറൂനിയുടെ അടുക്കൽ പോകുവാൻ നിർദ്ദേശമുണ്ടായി.
നീണ്ട ഇരുപത് വർഷക്കാലം
ശൈഖ് ഹാറൂനിയുടെ رضي الله عنه തർബ്ബിയ്യത്തിൽ ഖ്വാജാ رضي الله عنهജീവിച്ചു. ആത്മീയ ഉന്നതി നേടി.
അക്കാലം ഖ്വാജാ رضي الله عنهതങ്ങൾ അതി തീഷ്ണമായ പരീക്ഷണങ്ങൾക്ക് വിധേയനായി ഊണും ഉറക്കവുമില്ലാതെ ഭൗതിക സുഖങ്ങൾ ത്യജിച്ച് ഇബാദത്തിലായി കഴിച്ചു കൂട്ടി. അന്ന് തുടങ്ങിയ ഇബാദത്ത് അനുദിനം വർധിപ്പിച്ചു കൊണ്ടേയിരുന്നു.
ഖ്വാജാ رضي الله عنهതങ്ങളെ മുരീദും പിന്നീട് ഖലീഫയുമായ ശൈഖ് ഭക്തിയാർ കഅകി رضي الله عنهപറയുന്നു. എന്റെ ഗുരു ഖ്വാജാ رضي الله عنه 70 വർഷം പകൽ നോമ്പും രാത്രി നിസ്‌ക്കാരവുമായി കഴിച്ചു കൂട്ടി ഇശാ വുളൂകൊണ്ട് സുബഹി നിസ്‌ക്കരിക്കുമായിരുന്നു.
ഒരു ഉണക്ക റൊട്ടി കൊണ്ടായിരുന്നു വൈകുന്നേരം നോമ്പ് മുറിക്കൽ. ദിവസവും രണ്ട് ഖത്തം വീതം ഒതുമായിരുന്നു. ഓരോ ഖത്തം തീരുമ്പോഴേക്കും നിന്റെ ഖത്വം നാം സ്വീകരിച്ചു എന്ന ശബ്ദം കേൾക്കുമായിരുന്നു.
ശൈഖ് ഉസ്മാൻ ഹാറൂനിയും
ഖ്വാജാ തങ്ങളും
ഹജ്ജിന് പുറപ്പെട്ടു.
ഹജ്ജും ഉംറയും പൂർത്തിയാക്കി
മദീനയിലേക്ക് പുറപ്പെട്ടു
മദീനയിൽ വെച്ച്
ശൈഖ് ഖ്വാജാ തങ്ങളോട്
മുത്ത് നബി صلى الله عليه وسلمതങ്ങൾക്ക് സലാം പറയാൻ പറഞ്ഞു.
അവിടന്ന് അദബിലായി നിന്ന് പറഞ്ഞു
السلام عليك يا رسول الله
റൗളയുടെ അകത്ത് നിന്ന്
وعليكم السلام يا قطب المشائخ
എന്ന് കേട്ടു......
ശൈഖ് ഹാറൂൻ തങ്ങൾക്ക് 70 വയസ്സായി
ഖ്വാജാ തങ്ങളോട് പറഞ്ഞു
ചിശ്തി മശാഇഖുമാരിൽ നിന്ന് അനന്തരമായി ലഭിച്ച മഗ്‌രിഫത്തും ഖിലാഫത്തും സ്ഥാനാവസ്ത്രവും എല്ലാം നിന്നെ ഏല്പിച്ചു.
ഭൂമിയിൽ അല്ലാഹുവിന്റെ ദീൻ സ്ഥാപിക്കലാണ് നിന്റെ കടമ.
തഖ്‌വ കൈമുതലാക്കണം
എന്ന വസിയ്യത്തോടെ ശൈഖവർകൾ ശിഷ്യനെ യാത്രയാക്കി.
യാത്രക്കിടയിൽ ഔന്നിത്ത്യത്തിന്റെ കൊടുമുടികൾ ഒന്നന്നായി കീഴടക്കി അല്ലാഹുവിലേക്ക് കൂടുതൽ അടുത്തു.
തിരു നബി صلى الله عليه وسلمതങ്ങൾ സ്വപ്നത്തിലൂടെ ഖ്വാജാ തങ്ങളെ മദീനയിലേക്ക് വിളിച്ചു.
മക്കയിലെത്തി ത്വവാഫ് ചെയ്ത് കൊണ്ടിരിക്കെ ഒരു ശബ്ദം കേട്ടു.
നീ പ്രാർത്ഥിക്കു. നിന്റെ പ്രാർത്ഥന സ്വീകരിക്കപ്പെടും.
നാഥാ എനിക്കും ഖിയാമത്നാൾ വരെയുള്ള എന്റെ മുരീദന്മാർക്കും നീ മാപ്പ് നൽകുകയും റഹ്മത്ത് നൽകുകയും ചെയ്യേണമേ.....
ഉടൻ സ്വീകരിച്ചതായി അറിയ്യിപ്പ് ലഭിച്ചു.
റസൂലുല്ലാഹി صلى الله عليهതങ്ങൾ സ്വപ്നത്തിലൂടെ ഖ്വാജാ തങ്ങളോട് പറഞ്ഞു.
മോനേ നിനക്ക് ഇന്ത്യയുടെ അധികാരം നൽകപ്പെട്ടിരിക്കുന്നു. അജ്‌മീറാണ് തന്റെ താമസസ്ഥലം ഉടൻ പുറപ്പെടുക.
ഖ്വാജ رضي الله عنهതങ്ങൾ
40 ശിഷ്യന്മാരോട് കൂടെ അജ്മീരിലേക്ക് പുറപ്പെട്ടു.
ഹിജ്‌റ 561 മുഹർറം 10 ന് ഖ്വാജ തങ്ങൾ അജ്മീറിലെത്തി.
കറാമത്തുകൾ
ധിക്കാരിയുടെ മടക്കം
വറ്റി വരണ്ട തടാകം
ശാദീദേവ് സഈദ് ആയി
പറക്കുന്ന സന്യാസി
സുൽത്വാനുൽ ഹിന്ദ്......
