മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
{نَزَلَ بِهِ ٱلرُّوحُ ٱلأَمِينُ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنْذِرِينَ}[الشعراء: 193 - 194]ما قال البخاري:
وقال ابن أبي الزناد، عن أبيه، عن أبي هريرة، عن عائشة: إن رسول الله صلى الله عليه وسلم وضع لحسان بن ثابت منبراً في المسجد، فكان ينافح عن رسول الله صلى الله عليه وسلم فقال رسول الله صلى الله عليه وسلم: "اللهم أيد حسان بروح القدس كما نافح عن نبيك"فهذا من البخاري تعليقاً، وقد رواه أبو داود في سننه عن ابن سيرين، والترمذي عن علي بن حجر وإسماعيل بن موسى الفزاري، ثلاثتهم، عن أبي عبد الرحمن بن أبي الزناد، عن أبيه وهشام بن عروة، كلاهما عن عروة، عن عائشة به،
قال الترمذي: حسن صحيح، وهو حديث أبي الزناد، وفي الصحيحين من حديث سفيان بن عُيينة، عن الزهري عن سعيد بن المسيب، عن أبي هريرة: أن عمر ابن الخطاب مر بحسان وهو ينشد الشعر في المسجد، فلحظ إليه، فقال: قد كنت أنشد فيه، وفيه من هو خير منك، ثم التفت إلى أبي هريرة، فقال: أنشدك الله، أسمعت رسول الله صلى الله عليه وسلم يقول:
" أجب عني، اللهم أيده بروح القدس " فقال: اللهم نعم، وفي بعض الروايات: أن رسول الله صلى الله عليه وسلم قال لحسان: " اهجهم، أو هاجهم، وجبريل معك " (تفسير القرآن الكريم/ ابن كثير)
"മൂസാനബി(അ)ക്ക് നാം ഗ്രന്ഥം നല്‍കി; അദ്ദേഹത്തിന് ശേഷം നാം പിന്‍ഗാമികളെയും പ്രവാചകന്മാരായി നിശ്ചയിച്ചു. ഈസാനബി(അ)ക്ക് നാം ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തെ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തുകയും ചെയ്തു.നിങ്ങളുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി ദൈവദൂതര്‍ നിങ്ങളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ അഹങ്കരിക്കുകയും അവരില്‍ ചിലരെ നിങ്ങള്‍ തള്ളിപ്പറയുകയും ചിലരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യുകയാണോ?" (അല്‍ബഖറ: 87)
ഇബ്നു കസീറി(റ)ന്റെ വിശദീകരണത്തിൽ നിന്ന്:
'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
(3) ജന്മദിനത്തെ അനുസ്മരിച്ചു പുണ്യകർമ്മങ്ങൾ:
നബി(സ)യുടെ ജന്മദിനത്തിനു പ്രത്യേകതയുണ്ട്. അതു കൊണ്ടാണല്ലോ തിങ്കളാഴ്ച നോമ്പ് സുന്നത്താക്കപ്പെട്ടത്. തിങ്കളാഴ്ചയുടെ പ്രത്യേകത അല്ലെങ്കിൽ അതിന്റെ പുണ്യം എന്നത് അതു നബി(സ)യുടെ ജന്മദിനമാണ് എന്നത് തന്നെയാണ്. അതു കൊണ്ടാണ് ആവർത്തിക്കപ്പെടുന്ന എല്ലാ തിങ്കളാഴ്ചയും മുസ്.ലിംകൾ പലരും, നബി(സ)യുടെ സുന്നത്തിനെ നിഷ്ടയോടെ പിൻപറ്റുന്നവർ അധികവും, ആ ദിവസം നോമ്പനുഷ്ടിച്ചു കൊണ്ട് ആഘോഷിക്കുന്നത്. മുസ്.ലിംകളുടെ ആഘോഷമെന്നാൽ അത് അല്ലാഹുവിനു ശുക്.ര് ചെയ്യലാണ്. അഥവാ പുണ്യകർമ്മങ്ങൾ ചെയ്യലാണ്.
1 380
‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’
أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي
‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും. അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും. അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’
فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.
‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു. വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു. അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറു റാസി)
അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല് വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......
أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق في علمه وقدره ولهذا جاء في الحديث أنهم قالوا: يا رسول الله أخبرنا عن بدء أمرك. فقال: " دعوة أبي إبراهيم عليه السلام، وبشرى عيسى بن مريم، ورأت أمي كأنه خرج منها نور أضاءت له قصور الشام " (تفسير إبن كثير – البقرة 125)
‘നിശ്ചയം, ആദം(അ) സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ (കളിമണ്‍ രൂപത്തില്‍) ആയിരിക്കുമ്പോള്‍ തന്നെ, മുഹമ്മദ് (സ) അന്ത്യ പ്രവാചകനാണെന്നുള്ള കാര്യം അല്ലാഹുവിന്റെ അടുക്കല്‍ എഴുതപ്പെട്ടതാണ് (നിശ്ചയിക്കപ്പെട്ടതാണ്).
അതോടു കൂടി തന്നെ (പിന്നീട്) ഇബ്രാഹീം(അ) പ്രാര്‍ഥിച്ചു: "റബ്ബേ, എന്റെ പിന്‍ഗാമികളില്‍ നിന്ന് അവർക്ക് നീ ഒരു ദൂതനെ അയക്കണേ" - തീര്‍ച്ചയായും, അല്ലാഹു തആലാ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയെ, തന്റെ മുന്‍കൂട്ടിയുള്ള അറിവിലും തീരുമാനത്തിലും ആയതു പ്രകാരം തന്നെ, സ്വീകരിക്കുകയും ചെയ്തു. അതിന്റെ ലക്ഷ്യത്തില്‍ ഹദീസ് വന്നിരിക്കുന്നു:
‘സ്വഹാബികള്‍ ആരാഞ്ഞു: അല്ലാഹുവിന്റെ റസൂലേ,, അങ്ങയുടെ നിയോഗത്തിന്റെ ആരംഭം വിവരിച്ചാലും. അവിടുന്ന് അരുളി:
“എന്റെ പിതാവ് ഇബ്രാഹീമിന്റെ(അ) പ്രാര്‍ഥനയുടെ സുകൃതം ആണ് ഞാന്‍. മര്‍യമിന്റെ പുത്രന്‍ ഈസായുടെ(അ) സുവിശേഷമാണ് ഞാന്‍.
ശാമിലെ കൊട്ടാരങ്ങളെ ആകമാനം പ്രഭാപൂരിതമാക്കിയ ഒരു
പ്രകാശം ബഹിര്‌ഗമിചതായി ദര്‍ശിച്ച എന്റെ ഉമ്മയുടെ സ്വപ്നം ആണ് ഞാന്‍.” (തഫ്സീറു ഇബ്നു കസീർ)
ഇനി നബി(സ) തന്നെ മറ്റുള്ളവരോട് തന്റെ മദ്.ഹ് പറയാൻ ആവശ്യപ്പെടുന്നു:
{وَلَقَدْ آتَيْنَا مُوسَىٰ ٱلْكِتَابَ وَقَفَّيْنَا مِن بَعْدِهِ بِٱلرُّسُلِ وَآتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ ٱلْقُدُسِ أَفَكُلَّمَا جَآءَكُمْ رَسُولٌ بِمَا لاَ تَهْوَىٰ أَنْفُسُكُمْ ٱسْتَكْبَرْتُمْ فَفَرِيقاً كَذَّبْتُمْ وَفَرِيقاً تَقْتُلُونَ} (البقرة 87)
والدليل على أن روح القدس هو جبريل، كما نص عليه ابن مسعود في تفسير هذه الآية، وتابعه على ذلك ابن عباس ومحمد ابن كعب وإسماعيل بن خالد والسدي والربيع بن أنس وعطية العوفي وقتادة، مع قوله تعالى:
1 380
അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും കാരുണ്യവും എന്ത് തന്നെയായാലും അതിന്റെ പേരിൽ സന്തോഷിക്കണം എന്നും ആ സന്തോഷപ്രകടനമാണ് മറ്റെല്ലാ ഭൗതികസുഖസൗകര്യങ്ങളിലുള്ള സന്തോഷപ്രകടനത്തേക്കാൾ ഉത്തമമായിട്ടുള്ളതെന്നും ആണ് ഈ ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. അപ്പോൾ അല്ലാഹുവിന്റെ അപാരമായ കാരുണ്യമായ നബി(സ)യുടെ പേരിലുള്ള സന്തോഷപ്രകടനം ഏറ്റവും മഹത്തായ ഒരു പുണ്യകർമ്മം തന്നെ എന്നു നിസ്സംശയം പറയാം. ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം മാവറദി(റ) ഉദ്ധരിക്കുന്നത് നോക്കൂ:
فلتفرح قريش بأن محمداً منهم، قاله ابن عباس. (تفسير النكت والعيون/ الماوردي )
"മുഹമ്മദ് നബി(സ) അവരിൽ പെട്ടവരാണല്ലോ എന്നതിനാൽ ഖുറൈശികൾ സന്തോഷിക്കട്ടെ - ഇതു ഇബ്നു അബ്ബാസ്(റ) പറഞ്ഞതാണ്."
അപ്പോൾ നബി(സ)യുമായി ഉള്ള ബന്ധത്തിന്റെ പേരിൽ സന്തോഷിക്കാം. ബന്ധം ഈമാനികമാകാം, ഉമ്മത്തിയ്യ് ആകാം, ഗോത്രീയമാവാം, കൗടുംബികമാകാം, സ്ഥലീയവും കാലികവും ആകാം. ഏതു തരത്തിലുള്ള ബന്ധത്തിന്റെ പേരിലും സന്തോഷിക്കാം. ഒരു ബന്ധവും ഇല്ലാത്തവർ സന്തോഷിക്കേണ്ടതില്ല.
ആയത്തിൽ പറഞ്ഞ അല്ലാഹുവിന്റെ കാര്യണ്യം (رحمة) എന്നതു കൊണ്ടുള്ള വിവക്ഷ റസൂൽ(സ) തങ്ങൾ ആണെന്ന് മുഫസ്സിറുകളായ ഇബ്നു ജൗസി, അബൂഹയ്യാൻ, സുയൂഥി(റ) എന്നിവർ ഉദ്ധരിക്കുന്നുണ്ട്. ഇമാം സുയൂഥി(റ)
( وما أرسلناك إلا رحمة للعالمين) الأنبياء: 107
എന്ന ആയത്തും തെളിവായി തന്റെ 'ദുറുൽ മൻസൂർ' എന്ന തഫ്സീറിൽ കൊടുക്കുന്നുണ്ട്. എന്നാൽ അല്ലാഹുവിന്റെ ഔദാര്യം ( فضل) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആണ് റസൂൽ(സ) എന്ന അഭിപ്രായം ഇബ്നു അഥിയ്യ(റ) തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. പഴുതടച്ച തഫ്സീറുകളാണ് ഈ വിഷയത്തിലുള്ളതെന്നർഥം.
മുഹമ്മദ് നബി(സ)യുടെ രിസാലത്തിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കണ്ടില്ലേ?
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
‘പ്രപഞ്ചങ്ങൾക്കാകെയും കാരുണ്യമായി മാത്രമേ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’.
ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:
وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،
‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബിയെ അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’
തുടർന്ന് നബി(സ) തന്നെ സ്വയം താൻ റഹ്.മത്ത് ആണ് എന്നു പറയുന്നത് ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നു:
فبلغ ذلك رسول الله صلى الله عليه وسلم فقال: " والذي نفسي بيده لأقتلنهم ولأصلبنهم ولأهدينهم وهم كارهون، إني رحمة بعثني الله ولا يتوفاني حتى يظهر الله دينه، لي خمسة أسماء: أنا محمد، وأحمد، وأنا الماحي الذي يمحو الله بي الكفر، وأنا الحاشر الذي يحشر الناس على قدمي، وأنا العاقب " تفسير القرآن الكريم/ ابن كثير
'എന്റെ നഫ്സ് ആരുടെ കൈവശത്തിലാണോ ആ അല്ലാഹുവിനെ തന്നെ സത്യം. ഞാൻ അവരുമായി യുദ്ധം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. ഞാൻ അവരെ കഠിനമായി കൈകാര്യം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. അവർ വെറുക്കുന്ന ആ സന്മാർഗത്തിലേക്ക് ഞാൻ അവരെ കൊണ്ടു വരിക തന്നെ ചെയ്യുമായിരുന്നു. പക്ഷെ, നിശ്ചയം ഞാൻ കാരുണ്യമാണ്. അല്ലാഹു അങ്ങനെയാണ് എന്നെ അയച്ചത്. അല്ലാഹു അവന്റെ ദീനിനെ പ്രത്യക്ഷപ്പെടുത്താതെ എന്നെ മരിപ്പിക്കുകയില്ല. പഞ്ചനാമങ്ങളുടെ ഉടമയാണ് ഞാൻ. ഞാൻ മുഹമ്മദ് ആണ്. ഞാൻ അഹ്.മദ് ആണ്. ഞാൻ 'മാഹീ' ആണ്. അല്ലാഹു എന്നിലൂടെ കുഫ്.റിനെ മായ്ച്ചു കളയുന്നു. ഞാൻ 'ഹാഷിർ' ആണ്. അന്ന് ജനങ്ങളെല്ലാം എന്റെ കാൽ പാദങ്ങളിൽ ഒരുമിച്ചു കൂടും. ഞാൻ 'ആഖിബ്' (അനന്തരാവകാശി) ആണ്.'
(2) പ്രവാചക കീർത്തനങ്ങൾ അഥവാ മദ്.ഹു റസൂൽ
പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു നബി(സ)യെ പുകഴ്ത്തി പറഞ്ഞതായി കാണാം. ഒരു ഉദാഹരണം മാത്രം.
وَرَفَعْنَا لَكَ ذِكْرَكَ
‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’
ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്:
واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره
1 380
നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമി ല്ലന്നോ ?( കടപ്പാട് : യൂസുഫ് ഹബീബ് )
നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ് എന്നിവയെല്ലാം.
നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം.
ഭക്ഷണവും വസ്ത്രവും പാർപ്പിടവും തൊഴിലും വ്യവഹാരങ്ങളും
പോലെ ഒരു മുസ്.ലിമിന്റെ ഏതു തരം ആഘോഷവും അനുവദിക്കപ്പെട്ടതിന്റെ പരിധി വിട്ടുകടക്കൽ നിഷിദ്ധം തന്നെ.
നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ.
ദീനിൽ മുമ്പേ നിലവിലുള്ള ഇത്തരം പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ സംഘടിതമായി അനുഷ്ടിക്കപ്പെടുന്ന രീതി പിൽക്കാലത്താണ് ഉടലെടുത്തത് എന്നത് കൊണ്ട് നബിദിനാഘോഷത്തെ ബിദ്അത്ത് എന്ന് ചരിത്രബോധമുള്ള ആരും പറയും - അതാകട്ടെ ഭാഷാപരമായ ബിദ്അത്ത് എന്ന അർത്ഥത്തിലാണ്. ഇത്തരം ബിദ്അത്തുകൾ അല്ല പിഴച്ച ബിദ്അത്തുകളെ പറ്റിയുള്ള ഹദീസിൽ പരാമർശിച്ചത് എന്ന കാര്യം ഇമാമുമാർ വ്യക്തമാക്കിയതാണ്. തഫ്സീർ ഇബ്നു കസീർ നോക്കുക:
وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:
"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه، (تفسير إبن كثير – البقرة(
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു) അഥവാ മുൻമാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍. മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്മ്മിച്ച് ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്ട്ട്ചെയ്ത "എല്ലാ പുതുതായി നിര്മ്മിച്ചവയും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന് ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്തിനെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'. (തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)
ഇതു തന്നെ ഇമാം ഷാഫി(റ) മറ്റൊരു വിധത്തിൽ പറയുന്നു:
قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)
പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)
‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ (പിഴച്ച ബിദ്അത്താകുന്നു(.
ഇനി നബിദിനാഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളുടെ മതപരമായ അടിസ്ഥാനങ്ങൾ പരിശോധിക്കാം.
(1) സന്തോഷപ്രകടനം:
സൂറത്ത് യൂനുസിലൂടെ അല്ലാഹു അരുളുന്നു:
( قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (
‘അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും ആണെന്ന് പറയൂ നബിയേ. അതിനാൽ അവർ സന്തോഷിച്ചു കൊള്ളട്ടെ. അവർ ഒരുമിച്ചു കൂട്ടുന്ന എല്ലാ സന്തോഷങ്ങളേക്കാളും ഉത്തമമാണ് അതിനാലുള്ള സന്തോഷം’.
1 380
കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാർ
1947 ഡിസംബർ മൂന്നിനാണ് ജനനം. സ്വാതന്ത്ര്യ സമര സേനാനി കൊട്ടോമ്പാറ മൊകാരിയുടെയും പാലക്കൽ ഫാത്തിമയുടെയും മകനാണ്. വേങ്ങര പറമ്പത്ത് കുഞ്ഞിമരക്കാർ മുസ്‌ലിയാരുടെയും കുമരംപുത്തൂർ എൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും നേതൃത്വത്തിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. 1973 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ കുമരംപുത്തൂർ എന്നിവർ പ്രധാന ഉസ്താദുമാരായിരുന്നു.
എടേരം ജുമാ മസ്ജിദിൽ അധ്യാപനം നടത്തിയതിന് ശേഷം പൊട്ടച്ചിറ അൻവരിയ്യയിൽ അദ്ധ്യാപകനായും പിന്നീട് പ്രിൻസിപ്പാലായും സേവനം ചെയ്തു. അതിന് ശേഷം 1996 മുതൽ പാലക്കാട് ഹസനിയ്യയുടെ പ്രിൻസിപ്പാലായി സേവനം അനുഷ്ടിച്ച് വരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് വൈസ് ചെയർമാൻ, സുന്നി ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ പ്രസിഡന്റ്, ഒറ്റപ്പാലം ഇശാഅത്ത്, കരിമ്പ ദാറുൽ ഹസനാത്ത്, മണ്ണാർക്കാട് മർകസുൽ അബ്റാർ എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, കൊമ്പം ഹിദായ ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ മുസ്ലിം മൈനോരിറ്റി എജ്യുക്കേഷൻ വൈസ് ചെയർമാൻ, ഫറൂഖ് റെഡ് ക്രസന്റ് ഹോസ്പിറ്റൽ ചെയർമാൻ എന്നീ പദവികൾ വഹിച്ച് വരുന്നു.
കേരളത്തിലെ മത കലാലയങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ രചയിതാക്കളുടെ ചരിത്രം വിവരിക്കുന്ന താരീഖുൽ അബ്‌റാർ, മർജാനുൽ ഹദായ ഫീ മനാഖിബി മീറാനിൽ ഔലിയാ, അദ്ദുററുൽ നളീദ് ഫീ മനാഖിബി ശൈഖി ഫരീദ്, തുഹ്ഫതുൽ ആഷിഖീൻ ഫി മനാഖിബി ശൈഖി ജലാലുദ്ധീൻ, ഇബ്‌നുഹജർ അസ്ഖലാനിയുടെ അൽ മുനബ്ബിഹാത്തിന്റെ വിവർത്തനം ഉണർത്തു മൊഴികൾ, പ്രശസ്ത അറബി കാവ്യമായ ഖസ്വീദത്തുൽ ബുർദ പരിഭാഷ എന്നിവ പ്രധാന കൃതികളാണ്. ഖുർആൻ സമ്പൂർണ്ണ വ്യാഖ്യാനം പണിപ്പുരയിലാണ്.
ഫലസ്തീൻ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ജോർദാൻ, ഉസ്ബക്കിസ്ഥാൻ, സമർഖന്ദ്, എന്നീ സ്ഥലങ്ങളും മറ്റു ജി.സി.സി രാഷ്ട്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. മത അദ്ധ്യാപന രംഗത്ത് അമ്പത് വർഷത്തോളമയി സേവനമനുഷ്ടിച്ച് കൊണ്ടിരിക്കു അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യൻമാരുണ്ട്. കെ കെ അബൂബക്കർ മുസ്‌ലിയാർ താഴെക്കോട്, പി എം കെ ഫൈസി, ഐ എം കെ ഫൈസി, എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ, അബൂബക്കർ ഇരിങ്ങാട്ടിരി, ഉമർ കല്ലൂർ, പി എ കെ മുഴപ്പാല, സ്വദിഖ് അൻവരി തുടങ്ങിയവർ പ്രധാന ശിഷ്യരിൽ ചിലരാണ്.
മതഭൗതിക വിദ്യാഭ്യാസം പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ പ്രശംസനീയമാണ്. SSF രൂപീകരിക്കുന്നതിലും വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകൾ നൽകുന്നതിലും പ്രധാന പങ്ക് വഹിച്ചു. അറബി ഭാഷക്ക് നൽകിയ സേവനവും സംഭാവനയും പരിഗണിച്ച് സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് കഴിഞ്ഞവർഷം ഡിസംബർ 26 ന് സ്വലാത്ത് നഗറിൽ നടന്ന ഫിയസ്ത അറബിയ്യ സമാപന സംഗമത്തിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ സമ്മാനിച്ചിരുന്നു.
1 380
കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാർ
1947 ഡിസംബർ മൂന്നിനാണ് ജനനം. സ്വാതന്ത്ര്യ സമര സേനാനി കൊട്ടോമ്പാറ മൊകാരിയുടെയും പാലക്കൽ ഫാത്തിമയുടെയും മകനാണ്. വേങ്ങര പറമ്പത്ത് കുഞ്ഞിമരക്കാർ മുസ്‌ലിയാരുടെയും കുമരംപുത്തൂർ എൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും നേതൃത്വത്തിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. 1973 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ കുമരംപുത്തൂർ എന്നിവർ പ്രധാന ഉസ്താദുമാരായിരുന്നു.
എടേരം ജുമാ മസ്ജിദിൽ അധ്യാപനം നടത്തിയതിന് ശേഷം പൊട്ടച്ചിറ അൻവരിയ്യയിൽ അദ്ധ്യാപകനായും പിന്നീട് പ്രിൻസിപ്പാലായും സേവനം ചെയ്തു. അതിന് ശേഷം 1996 മുതൽ പാലക്കാട് ഹസനിയ്യയുടെ പ്രിൻസിപ്പാലായി സേവനം അനുഷ്ടിച്ച് വരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് വൈസ് ചെയർമാൻ, സുന്നി ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ പ്രസിഡന്റ്, ഒറ്റപ്പാലം ഇശാഅത്ത്, കരിമ്പ ദാറുൽ ഹസനാത്ത്, മണ്ണാർക്കാട് മർകസുൽ അബ്റാർ എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, കൊമ്പം ഹിദായ ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ മുസ്ലിം മൈനോരിറ്റി എജ്യുക്കേഷൻ വൈസ് ചെയർമാൻ, ഫറൂഖ് റെഡ് ക്രസന്റ് ഹോസ്പിറ്റൽ ചെയർമാൻ എന്നീ പദവികൾ വഹിച്ച് വരുന്നു.
കേരളത്തിലെ മത കലാലയങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ രചയിതാക്കളുടെ ചരിത്രം വിവരിക്കുന്ന താരീഖുൽ അബ്‌റാർ, മർജാനുൽ ഹദായ ഫീ മനാഖിബി മീറാനിൽ ഔലിയാ, അദ്ദുററുൽ നളീദ് ഫീ മനാഖിബി ശൈഖി ഫരീദ്, തുഹ്ഫതുൽ ആഷിഖീൻ ഫി മനാഖിബി ശൈഖി ജലാലുദ്ധീൻ, ഇബ്‌നുഹജർ അസ്ഖലാനിയുടെ അൽ മുനബ്ബിഹാത്തിന്റെ വിവർത്തനം ഉണർത്തു മൊഴികൾ, പ്രശസ്ത അറബി കാവ്യമായ ഖസ്വീദത്തുൽ ബുർദ പരിഭാഷ എന്നിവ പ്രധാന കൃതികളാണ്. ഖുർആൻ സമ്പൂർണ്ണ വ്യാഖ്യാനം പണിപ്പുരയിലാണ്.
ഫലസ്തീൻ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ജോർദാൻ, ഉസ്ബക്കിസ്ഥാൻ, സമർഖന്ദ്, എന്നീ സ്ഥലങ്ങളും മറ്റു ജി.സി.സി രാഷ്ട്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. മത അദ്ധ്യാപന രംഗത്ത് അമ്പത് വർഷത്തോളമയി സേവനമനുഷ്ടിച്ച് കൊണ്ടിരിക്കു അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യൻമാരുണ്ട്. കെ കെ അബൂബക്കർ മുസ്‌ലിയാർ താഴെക്കോട്, പി എം കെ ഫൈസി, ഐ എം കെ ഫൈസി, എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ, അബൂബക്കർ ഇരിങ്ങാട്ടിരി, ഉമർ കല്ലൂർ, പി എ കെ മുഴപ്പാല, സ്വദിഖ് അൻവരി തുടങ്ങിയവർ പ്രധാന ശിഷ്യരിൽ ചിലരാണ്.
മതഭൗതിക വിദ്യാഭ്യാസം പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ പ്രശംസനീയമാണ്. SSF രൂപീകരിക്കുന്നതിലും വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകൾ നൽകുന്നതിലും പ്രധാന പങ്ക് വഹിച്ചു. അറബി ഭാഷക്ക് നൽകിയ സേവനവും സംഭാവനയും പരിഗണിച്ച് സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് കഴിഞ്ഞവർഷം ഡിസംബർ 26 ന് സ്വലാത്ത് നഗറിൽ നടന്ന ഫിയസ്ത അറബിയ്യ സമാപന സംഗമത്തിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ സമ്മാനിച്ചിരുന്നു.
1 380
പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ
പ്രമുഖ സ്വഹാബീ വര്യൻ മുഹമ്മദുബിൻ മാലിക്കു ബിൻ ഹബീബിൽ അൻസ്വാരി (റ) യുടെ സന്താന പരമ്പരയിൽപ്പെട്ട നൂറുദ്ദീൻ എന്നവരുടെ പുത്രനായി
ഹി : 1305 ൽ ജനനം.
പഴേടത്ത് വയോട്ടിൽ പോക്കു ഹാജിയുടെ പുത്രി തിത്തുവാണ് മാതാവ്.
കമ്മുമൊല്ല എന്ന പേരിൽ അറിയപ്പെട്ട മുഹമ്മദ് അബ്ദുൽ ബാരിയാണ് പിതാവ്.
മമ്പുറം തറമ്മൽ എന്ന സ്ഥലത്ത് നിന്നും പാങ്ങിലെ ആറംകോട് എന്ന സ്ഥലത്തേക്ക് താമസം മാറി.
അങ്ങനെയാണ് പാങ്ങ് എന്ന നാമത്തിൽ
അറിയപ്പെട്ടത്.
ഏഴാം വയസ്സിൽ ഖുർആൻ മുഴുവൻ മന:പാഠം.
14 വയസ്സ് വരെ നാട്ടിൽ തന്നെ വിദ്യഭ്യാസം നടത്തി.
പണ്ഡിതന്മാരായ അലിയത്തൂരി, കരിമ്പനക്കൽ അഹമ്മദ് മുസ്ലിയാർ, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാന്മാരിൽ നിന്ന് ഉന്നത വിദ്യ കരസ്ഥമാക്കി.
ബാഖിയാത്തിൽ ശാഹ് അബ്ദുൽ വഹാബ് ഹസ്റത്ത്, ഹസ്റത്ത് അബ്ദുൽ ഖാദിർ , ശാഹ് ബാദുഷാ , അബ്ദുൽ ജബ്ബാർ ഹസ്റത്ത്,
വെല്ലൂർ ലത്വീഫിയ്യയിൽ ഫാരിസിഖാൻ എന്ന ഹുസൈൻഖാൻ , അബ്ദു റഹീം ഹസ്റത്ത് എന്നവരുമായിരുന്നു പ്രധാന ഗുരുവര്യർ.
1915 ൽ ബാഖിയാത്തിൽ നിന്ന് ബിരുദം നേടി പാങ്ങ് ജുമാ മസ്ജിദ്ദിൽ ദർസ് ആരംഭിച്ചു.
സമസ്തയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിസ്തുലമായ സേവനം സമൂഹത്തിന് നൽകി.
സമസ്ത രൂപീകരിച്ചപ്പോ പ്രസിഡന്റായി ഉസ്താദിനെ നിർദേശിച്ചെങ്കിലും സാദാത്തുക്കളോടുള്ള അതിരറ്റ ആദരവ് കാരണം മുല്ലക്കോയ തങ്ങളെ പ്രസിഡന്റാക്കി പിന്മാറി.
സമസ്തയുടെ ദീർഘകാല സെക്രട്ടറിയും,
ആദ്യകാല മുഖ പത്രം അൽ ബയാൻ ആരംഭിച്ചതും മഹാന്റെ കാലത്താണ്.
താനൂർ, മണ്ണാർക്കാട് പടന്ന എന്നിവിടങ്ങളിൽ ദർസ് നടത്തി ,
താനൂർ വലിയ കുളങ്ങര ദർസ് ഇസ്ലാഹുൽ ഉലൂം അറബിക് കോളേജാക്കി മാറ്റി.
പ്രഥമ പ്രിൻസിപ്പൽ ഉസ്താദ് തന്നെയായിരുന്നു.
അന്നഹ്ജുൽ ഖവീം,
അൽ ബയാനുശ്ശാഫീ ഫീ ഇൽമിൽ ഉറൂളി വൽ ഖവാഫഫീ, തൻഖീഹിൽ മൻതിഖി ഫീ ശറഹി തസ്രീഹിൽ മൻത്വിഖീ , ഇബ്റാസുൽ മുഹ്മൽ , ഇസാലത്തുൽ ഖുറാഫാത്ത് തുടങ്ങിയ 23 ലേറെ കൃതികൾ രചിച്ചു.
ഇതിൽ ചിലതെല്ലാം ഈജിപ്തിലെ കൈറോവിലാണ് മുദ്രണം ചെയ്തിരുന്നത്.
രണ്ട് ഭാര്യമാരുണ്ടായിരുന്നു.
പാക്കപ്പുറത്ത് കൊറ്റോത്ത് വീട്ടിൽ സൈതാലി ഹാജിയുടെ മകൾ ഖദീജ,
പ്രമുഖ പണ്ഡിതനായ മൗലവി മുഹമ്മദ് ബാഖവി എന്ന ബാപ്പു ഇവരിൽ ജനിച്ച മകനാണ്.
വല്ലപ്പുഴ ബീരാൻ കുട്ടി മുസ്ലിയാരുടെ മകൾ ഫാത്വിമ.
പിന്നീട് പൊന്നാനിയിൽ നിന്നും ഒരു വിവാഹം കൂടി ചെയ്തു.
പള്ളിപ്പുറം അബ്ദുൽ ഖാദർ മുസ്ലിയാർ,
കാപ്പ് കുളപ്പറമ്പ് കുട്ടി ഹാസൻ ബാഖവി,
ഓമച്ചപ്പുഴ അബൂബക്കർ മുസ്ലിയർ തുടങ്ങിയവർ ശിഷ്യന്മാരാണ്.
സമസ്തയുടെ ദീർഘകാല നേതാവായിരുന്ന അദ്ദേഹം കാൽനടയായാണ് മിക്ക സ്ഥലത്തും എത്തിയിരുന്നത്.
1927 ലും 1928 ലും അദ്ദേഹം സമസ്തക്ക് നൽകിയ നിവേദനത്തിൽ മദ്‌റസകൾ സ്ഥാപിക്കുവാനും ഏകീകൃത സിലബസും പരീക്ഷയും സർട്ടിഫിക്കറ്റും ഉണ്ടാക്കുവാനും ആവശ്യപ്പെട്ടിരുന്നു.
വരക്കൽ തങ്ങളെ ശേഷം 1932 ൽ സമസ്തയുടെ പ്രസിഡന്റായി.
ബിദഈ പ്രസ്ഥാനത്തിനെതിരെ പ്രവർത്തിച്ചതിനാൽ കള്ളക്കേസിൽ വരെ കുടുക്കി.
ഒരിക്കെ തിരുവനന്തപുരത്ത് പ്രസംഗിക്കാൻ പോയപ്പൊ പോലീസ് അറസ്റ്റ് ചെയ്യുകയും അന്നത്തെ പ്രസംഗ മാറ്റർ കലക്ടർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.
അത് മുഴുവൻ വായിച്ച് നോക്കിയ അദ്ദേഹം ഉസ്താദിനെ പ്രശംസിക്കുകയും പ്രസംഗിക്കാൻ അനുമതി നൽകുകയും ചെയ്തു.
ഹി- 1365 ൽ വഫാത്തായി.
പാങ്ങിലെ ജുമാ മസ്ജിദ് മുറ്റത്ത് അന്ത്യ വിശ്രമം കൊള്ളുമ്പഴും നീണ്ട 7 പതിറ്റാണ്ടിന് ശേഷവും മഹാനവർകൾ മുസ്ലിം ഉമ്മത്തിന്റെ മനസ്സുകളിൽ തിളങ്ങുകയാണ്.
1 380
ശിഹാബുദ്ദീൻ അഹമ്മദ് കോയ ശാലിയാത്തി.
ഇരുപതാം നൂറ്റാണ്ടിലെ വലിയ
പണ്ഡിത പ്രതിഭ.
പിതാവ് കോയമരക്കാരകം
തറവാട്ടിലെ മുഹ്യിദ്ദീൻ കുട്ടി ഹാജി.
ജനനം ഹി : 1302 ജ:ആഖിർ.
ഭക്തിയുടേയും വിജ്ഞാനത്തിന്റേയും നിറകുടമായിരുന്നു.
പിതാവിൽ നിന്ന് പ്രാഥമിക പഠനം.
ശേഷം ആലി മുസ്ലിയാരെ ദർസിൽ ചേർന്നു.
ശേഷം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും മദ്രാസിലെ പണ്ഡിതനും
മുഫ്തിയുമായിരുന്ന ശംസുൽ ഉലമാ മൗലാനാ മുഫ്തി മഹ്മൂദ് അവർകളുടേയും പാഠശാലകളിൽ ചേർന്നു.
അഖീദ , ബയാൻ, മആനി, ബദീഅ, ഉറൂള്, ഖവാഫി, മൻത്വിഖ്, തസവ്വുഫ്, ഹദീസ് തുടങ്ങിയ വിജ്ഞാന ശാഖകളിൽ അവഗാഹം നേടി.
ശേഷം വെല്ലൂർ ലത്വീഫിയ്യയിൽ .
ലത്വീഫിയ്യയിൽ വിദ്യാർത്ഥി ആയിരിക്കെ
ദാറുൽ ഇഫ്താ (ഫത്‌വ ബോർഡ് )
യിൽ അംഗമായി.
ലത്വീഫിയ്യയിൽ നിന്ന് പോന്നതിന് ശേഷം
തമിഴ്നാട്ടിലെ റിയാളുൽ ജിനാൻ കോളേജിൽ അധ്യാപകനായി.
അൽപകാലത്തിന് ശേഷം ലത്വീഫിയ്യയിൽ പ്രിൻസിപ്പലായി.
ആലി മുസ്ലിയാർ ഹജ്ജിന് പോയപ്പോ
തിരൂരങ്ങാടിയിലെ ദർസ് നടത്താനും മറ്റും ഏൽപ്പിച്ചത് മഹാനെയായിരുന്നു.
ശേഷം കൊടിയത്തൂർ ജുമാ മസ്ജിദിൽ ദർസ് നടത്തി,
നാഗൂരിലെ ബദുക്കലിലും മുദരിസായി .
പ്രമേഹ രോഗം കാരണം പിന്നീട് സ്വദേശത്തേക്ക് തിരിച്ചു.
ഹി: 1245 ൽ ഹൈദരാബാദിലെ നൈസാം രാജാവിന്റെ മുഫ്തിയായി നിയോഗിക്കപ്പെട്ടു.
നാല് മദ്ഹബുകളിലും ഫത്വ നൽകാൻ പാണ്ഡിത്വവും ശേഷിയുമുണ്ടായിരുന്നു
മഹാനവർകൾക്ക്.
അന്ന് അദ്ദേഹത്തിന് മാസ ശമ്പളം
100 രൂപയായിരുന്നു.
സമസ്തക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ചു.
നവീന വാദികൾക്ക് പ്രമാണങ്ങളുദ്ധരിച്ച് മറുപടി നൽകി.
1933 ൽ ഫറോക്കിൽ നടന്ന സമസ്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചു.
സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ അശ്രാന്ത പരിശ്രമം നടത്തി.
ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു.
മക്കയിലെ മുഫ്തിയും പ്രമുഖ പണ്ഡിതനുമായിരുന്ന സുലൈമാനുൽ മക്കിയിൽ നിന്നാണ് അദ്ദേഹം ഖാദിരിയ്യാ ത്വരീഖത്തിന്റെ ഇജാസത്ത് വാങ്ങിയത്.
37 ഗ്രന്ഥങ്ങൾ രചിച്ച മഹാൻ ഗ്രന്ഥശേഖരത്തിൽ അതുല്യമായ സംഭാവനയാണ് അർപ്പിച്ചത്.
തന്റെ വീടിനടുത്തുള്ള പള്ളിയോടനുബന്ധിച്ച് അസ്ഹരിയ്യ ഖുതുബ്ഖാനയിൽ അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്.
ഹി: 1374 മുഹറം 27 ന് മഹാനവർകൾ വഫാത്തായി.
ചാലിയത്തെ അസ്ഹരിയ്യാ ഖുതുബ്ഖാനയുടെ കിഴക്കുവശത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
1 380
مولد البرزنجي نثرا ونظما ومعه موالد أخرى
See
https://t.me/moulidstudy/1600
Another
https://t.me/moulidstudy/1435
https://t.me/moulidstudy/1439
https://t.me/c/1270112654/1579
1 380
موالد حب النبي ﷺ
(مكتبة الفقير محمد سلطان الأنواري الباقوي غفر الله له ولأهله)
Another
https://t.me/moulidstudy/1796
1 380
هذا مولد النبي ﷺ صنف الإمام زين الدين بن محمد الغزالي بن الشيخ الكبير زين الدين المخدوم الكبير الفناني المعبري. وصاحب مولد المنقوص هو مصنف فتح المعين ،
وهذا الشيخ زين الدين المخدوم الصغير صنف هذا المولد النبوي لدفع الطاعون والولاء في زمانه،، يقال في مليالم تلم تد،، فهذا الوباء والطاعون فيروس كورونا مثل الطاعون في زمان الشيخ المخدوم الصغير، وعلى المؤمنين دوام هذا المولد النبوى الشريف في المحلات والبيوت ، هذا . ياشباب الاسلام..... ياأحبة في الله........
1 380
مجموع الموالد
مولد شرف الأنام ومنقوص و بدر وقصيدة البردة وقصيدة عن أم المؤمنين خديجة الكبرى رضي الله عنها
